Monday, June 14, 2010

അഫ്സല്‍ ഗുരു : ഇനി തൂക്കാം- 3

.
ആദ്യഭാഗവും : രണ്ടാം ഭാഗവും വായിച്ചെങ്കില്‍ തുടരുക ..

ആക്രമണസമയത്ത്‌ കാറില്‍ നിന്ന് ആറു പേര്‍ ചാടിയിറങ്ങുന്നത്‌ താന്‍ കണ്ടതാണെന്ന് അന്നത്തെ കോണ്‍ഗ്രസ്സ്‌ ചീഫ്‌ വിപ്പ്‌ പ്രിയരഞ്ചന്‍ ദാസ്‌ മുന്‍ഷി മാധ്യമങ്ങളെ അറിയിച്ചിരുന്നു. പ്രമോദ്‌ മഹാജനും മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ വിവരങ്ങളില്‍ ആറു പേരുണ്ടെന്ന് പറയുകയും അന്ന് ഉച്ചവരെ ചാനലുകള്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ ആക്രമണകാരികളുടെ ശവമെണ്ണിയപ്പോല്‍ അഞ്ചെണ്ണം മാത്രം.

ഈ ആശയകുഴപ്പം പരിഹരിക്കാന്‍ ക്ളോസ്ട്‌ സര്‍ക്ക്യൂട്ട്‌ ദൃശ്യങ്ങള്‍ പാര്‍ലമെണ്റ്റില്‍ കാണിക്കാന്‍ കപില്‍ സിബല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടപ്പോല്‍ ബി.ജെ.പി അംഗങ്ങള്‍ സഭാനടപടികള്‍ സ്തംഭിപ്പിച്ചത്‌ എന്തിന്‌ വേണ്ടിയായിരുന്നു ?

കേസിന്‍റെ വിചരണയുടെ ഒരുഘട്ടത്തില്‍ പോലും പ്രോസിക്യൂഷന്‍ ആ ടേപ്‌ കോടതിയില്‍ ഹാജരാക്കാത്തതും എന്തിനുവേണ്ടി .. ?

ഏറ്റവും ശക്തമായ കാവലുള്ള ഒരു സമുച്ചയത്തിനകത്ത്‌ യന്ത്രത്തോക്കുകളുമായി കാറില്‍ എളുപ്പം കടക്കാനായത്‌ സൈന്യത്തിനു മുന്‍പരിചയവും, ഉള്ളില്‍ കടക്കാന്‍ പ്രോട്ടോക്കോല്‍ ഒന്നും ബാധകമല്ലാത്ത ഈ ആറാമന്‍ വഴിയായിരിക്കും എന്ന് സംശയിച്ചാല്‍ അതെങ്ങനെ തള്ളാനാവും ?

പക്ഷേ ഈ പൊള്ളുന്ന യാധാര്‍ഥ്യം പരിഹരിക്കാനോ സത്യാവസ്ത ജനങ്ങളെ അറിയിക്കാനോ പിന്നീട്‌ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സും ശ്രമിച്ച്‌ കാണാത്തത്‌ അത്ഭുതങ്ങളുടെമേല്‍ അത്ഭുതം ഉണ്ടാക്കുന്നു.
2001 ഡിസംബര്‍-ല്‍ പാര്‍ലമണ്റ്റ്‌ പ്രക്ഷുബ്ദമായ സംഭവങ്ങളിലൂടെ കടന്നുപോവുകയയിരുന്നു. ശവപ്പെട്ടി അഴിമതിയിലൂടെ നാടിന്‌ വേണ്ടി ജീവന്‍ വെടിഞ്ഞ ജവാന്‍മാരുടെ അന്തസ്സിനെയും രക്തസാക്ഷ്യത്തെയും അപമാനിച്ച സംഘപരിവാര്‍ സര്‍ക്കാരിന്‍റെ രാജിയില്‍ കുറഞ്ഞൊന്നുകൊണ്ടും തൃപ്തിപ്പെടാതെ സഭകള്‍ ഇളകിമറിഞ്ഞ സന്ദര്‍ഭം. വാജ്പേയി പെട്ടെന്ന്‌ പടുവൃദ്ധനായി കാണപ്പെട്ടു എന്ന്‌ മാധ്യമങ്ങള്‍ എഴുതിയ ദിനങ്ങള്‍. ആ മാസം 13-ആം തിയതി പെട്ടെന്ന്‌ ഒരാക്രമണം.

രണ്ടുനാളുകള്‍ക്കുള്ളില്‍ പ്രതികളെല്ലാം പിടിയിലായെന്ന്‌ പോലീസ്‌ അവകാശപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ പാക്കിസ്താനികളെ പോലെ തോന്നിച്ചുവെന്ന്‌ അദ്വാനി പറയുന്നു. പാക്കിസ്താനുമായി ഒരു യുദ്ധത്തിന്‌, മറ്റൊരു യുദ്ധത്തിനും ഇന്ത്യ ഇതേവരെ സജ്ജമാകാത്തതിനേക്കാല്‍ അതിര്‍ത്തിയില്‍ സന്നാഹങ്ങളൊരുക്കി. രാജ്യം ഒരു അണ്വായുധ യുദ്ധ ഭീതിയില്‍ വന്നുനിന്നു.

അഭിഭാഷകരൊന്നും ഇടപെടാതിരുന്ന അഫ്സല്‍ ഗുരുവിന്‍റെ കേസില്‍ തൂക്ക്‌ വിധിച്ച പോട്ടാ കോടതി ജഡ്ജി, "തൂക്കുന്ന ജഡ്ജി" എന്ന്‌ പേരുള്ള ശിവനാരായണ്‍ ധിന്‍ഗ്ര, വിധിപ്രസ്താവിച്ച്‌ കൊണ്ട്‌ ഇങ്ങനെ പറഞ്ഞു :

"കനത്ത ആളപായം വരുത്തിവച്ച സംഭവം രാജ്യത്തെ ഒന്നടങ്കം ഇളക്കിമറിച്ചുവെന്നും കുറ്റവാളിക്ക്‌ ഏറ്റവും കനത്ത ശിക്ഷനല്‍കിയാല്‍ മാത്രമേ സമൂഹത്തിന്‍റെ പൊതുമന:സ്സാക്ഷിക്ക്‌ തൃപ്തിയാവുകയുള്ളു.. "

അഫ്സലിനെ തൂക്കാനുള്ള വിധിയില്‍ പറയുന്നത്‌ പോലെ "നീതിക്ക്‌ പകരം പൊതു മനസ്സാക്ഷിക്ക്‌ തൃപ്തിയാവുന്ന" നിലയിലാണോ കോടതി വിധിനല്‍കേണ്ടത്‌. ?

നമ്മുടെ കോടതികള്‍ക്ക്‌ വന്ന് ഭവിച്ചിരിക്കുന്ന മൂല്യച്യുതിയെ കുറിച്ച്‌ ഒരു ജസ്റ്റിസിന്‍റെ മൊഴിതന്നെ കാണുക :

"ജുഡീഷ്യറിയില്‍ ഇരുട്ടും കറുത്തപാടുകളും നിറഞ്ഞിരിക്കുന്നു. സ്പ്രീം കോടതി കൊളീജിയവും ഹൈകോടതികളും മുഖംമൂടിയണിഞ്ഞാണ്‌ പ്രവര്‍ത്തിക്കുന്നത്‌." - ജസ്റ്റിസ്‌ ശൈലേന്ദ്രകുമാര്‍ (കര്‍ണ്ണാടക ഹൈകോടതി), മാധ്യമം, 28 may 2010

തെളിവുകള്‍ പരസ്പരം ഇത്രയും വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു കേസില്‍ കോടതി നിക്ഷിപ്തമായ താല്‍പര്യങ്ങളുടെമേല്‍ വിധിപറയാനുണ്ടായ കാരണത്തിന്‍റെ ദൌര്‍ഭാഗ്യകരമായ നിഗൂഢവശങ്ങള്‍ ഇനിയും പുറത്ത്‌ വരാനിരിക്കുന്നതായാണ്‌ സംശയിക്കേണ്ടത്‌.

ഭഗത്‌ സിംഗിന്‍റെ മരുമകനായ ജഗ്‌മോഹന്‍ സിംഗ്‌ പോലും അഫ്സലിനോട്‌ ദയകാണിക്കണമെന്ന് രാഷ്ട്രപതിക്ക്‌ കത്തെഴുതിയെങ്കില്‍, സംഘപരിവാര്‍ മാത്രം അഫ്സല്‍ ഗുരുവിന്‍റെ രക്തത്തിന്‌ മുറവിളികൂട്ടുന്നതെന്തിനുവേണ്ടി ?

അഫ്സല്‍ കഥാവശേഷനാവുന്നതോടെ എന്തെല്ലാം കഥകളായിരിക്കും കുഴിച്ചുമൂടപ്പെടുന്നത്‌ ?

പൊതുബോധം എന്ന് പറയുന്നത്‌ സംഘപരിവാറ്‍ കെട്ടിപ്പൊക്കുന്ന കൃത്രിമ ദേശബോധം മാത്രമാണോ ?

പാര്‍ലമെണ്റ്റാക്രമണത്തില്‍ പാക്കിസ്താന്‍റെ പങ്ക്‌ തെളിയിക്കപ്പെടാതെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച്‌, ഇതിന്‍റെ പേരില്‍ 10000 കോടി രൂപ ചെലവഴിച്ച്‌ ഒരു യുദ്ധസന്നാഹമൊരുക്കുകയും, ഈ യുദ്ധപരിശീലന അഭ്യാസങ്ങള്‍ക്കിടെ 800-ല്‍ പരം ജവാന്‍മാരെയും 100 -ല്‍ പരം കുട്ടികളെയും വെറുതെ കുരുതികൊടുത്ത ഈ കനത്ത ആള്‍നാശത്തിന്‍റെ കാരണക്കാര്‍ക്കും കനത്ത സാമ്പത്തിക ബാധ്യത വരുത്തിയവര്‍ക്കും (അഫ്സലിനെതിരെ പോട്ടാ കോടതിയുടെ നിരീക്ഷണത്തിന്‍റെ അതേ മാനദണ്ഡമനുസരിച്ച്‌) നാം എന്തു ശിക്ഷ നല്‍കും. ?

അരുന്ധതീ റായ്‌ പറയുന്നത്‌ പോലെ, ഒരു പാവം കാഷ്മീരിയുടെ രക്തത്തിനു വേണ്ടി സുരക്ഷാസേനയും പോലീസും കഥകള്‍ മെനയുകയും ധാരാളം പേരെ പീഡിപ്പിക്കുകയും ആക്രമണം നടത്തിക്കൊടുക്കുകയും ചെയ്തത്‌ ആര്‍ക്കുവേണ്ടി .. ?

ദേശസ്നേഹത്തിന്‍റെ പിന്നില്‍ ഒളിഞ്ഞിരുന്ന് ഒരു രാജ്യത്തെമുഴുവന്‍ രക്തപങ്കിലമാക്കുന്ന നിഗൂഢ "പരിവാരങ്ങള്‍" ആരാണ്‌ .. ?

ഇവിടെ തൂക്കിലിടേണ്ടത്‌ അഫ്സല്‍ ഗുരുവിനെ തന്നെയാണോ .. ??? .

(അവസാനിച്ചു.. )
.

10 comments:

 1. അപരാധിയോ നിരപരാധിയൊ എന്നറിയാത്ത നേരിയ നൂല്പാലത്തിലുള്ളവര്‍ പോലും തൂക്കപ്പെടട്ടെ. രാണ്ടായിരവും മുവ്വായിരവും ആളുകളെ കൊന്നവര്‍ക്ക് അധികാരത്തിന്റെ പട്ടും വളയും നല്‍കാം. 25000 നിരപരാധികളെ കൊന്നവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി വിടാം. പിന്നെ അവരെ വിചാരണ പോലും ചെയ്യേണ്ടതില്ലെന്ന വല്ല്യേട്ടന്റെ തിട്ടൂരത്തില്‍ നമുക്ക് തല താഴ്ത്താം.
  അവസാന വിധിയിലെ ശരി തെറ്റുകള്‍ പരലോകത്തിലേക്ക് മാറ്റി വെക്കപെടുന്നതിന്റെ യുക്തി ജ്നാനം ഇതാണ്‌.

  ReplyDelete
 2. "ഇവിടെ തൂക്കിലിടേണ്ടത്‌ അഫ്സല്‍ ഗുരുവിനെ തന്നെയാണോ .. ??? ."

  തീര്‍ച്ചയായും അല്ല ബക്കറേ... അഫ്സലൊക്കെ എന്തു പിഴച്ചു! തൂക്കിലിടേണ്ടത് സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയ്ക്കുള്ളില്‍ വിഘടനവാദപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അതിന് ഒത്താശ ചെയ്യുകയും ചയ്യുന്ന പിശാചുക്കളെത്തന്നെയാണ്.

  ReplyDelete
 3. വായിച്ചുമരവിച്ചു

  ReplyDelete
 4. കൂതറമാപ്ള..

  ഒരു രാജ്യത്തെ മുഴുവന്‍ ഒറ്റി ഊറ്റി ചണ്ടിയാക്കി മാറ്റുന്ന സംഘാപരിവാരങ്ങളെ നിങ്ങള്‍ എന്തു വിളിക്കും. രാജ്യ സ്നേഹികളേന്നോ .. ?

  മുന്‍പ്‌ എഴുതിയ ഒരു ഉദ്ദരണി . അതിവിടെയും കിടക്കട്ടെ.

  (മുംബൈ ഭീകര വിരുദ്ധസെല്ലിലെ ഒരു ഉദ്യോഗസ്തനെ ഉദ്ദരിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതു : )

  "..ഇന്ത്യയില്‍ അടുത്തകാലത്ത്‌ നടന്ന മുഴുവന്‍ സ്പോടനങ്ങളിലും ഹിന്ദു സംഘടനകളുടെ പങ്കിനെ കുറിച്ച്‌ തെളിവു ലഭിച്ചിരുന്നെങ്കിലും കേസുമായി മുന്നോട്ട്പോകാന്‍ ഞങ്ങളില്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.. " - indian police probe blast links to hindu extremists reports, AFP, oct 23, 2008

  അപ്പോല്‍ ഇവരൊന്നും വിഘടനവാദികളല്ലേയല്ല. ദേശസ്നേഹികള്‍ തന്നെയാണ്‌. കൂതറയുല്‍പ്പെടെ ... !!

  ReplyDelete
 5. കൂതറ മാപ്ളയുടെ അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. നാടിണ്റ്റെ ശാപമായ മതതീവ്രവാദികളായ പിശാചുക്കളെത്തന്നെയണു തൂക്കിലേറ്റേണ്ടത്‌.

  ReplyDelete
 6. ഷിബു ചേക്കുളത്ത്‌ ഒന്നാംതരം മത തീവ്രവാദിയാണല്ലോ. അതില്‍ ഒരു സംശയം പോലുമില്ല. ഷിബുവിനെയും ചേറ്‍ത്ത്‌ തൂക്കാം. അതാണ്‌ അതിണ്റ്റെ ശരി.

  ReplyDelete
 7. എന്തു വിശ്വസിക്കും?
  എന്തു വിശ്വസിക്കാതിരിക്കും?

  അഫ്സല്‍ ഗുരു നിരപരാധിയാണെങ്കില്‍ ദൈവം കാക്കട്ടെ എന്നെ പറയാനുള്ളൂ....

  ReplyDelete
 8. Dear Bakkar,
  I have one suggestion for you, better make Afsal guru or Kasab as father of our nation,,, then you will get peace... What about Moududi and Haafiz Zaid ?

  ReplyDelete
 9. താങ്കളുടെ പോസ്റ്റിന് ആധാരമായ "അഫ്സല്‍ ഗുരു - വിധി വിചാരണ ചെയ്യപ്പെടുന്നു" എന്ന പുസ്തകം അരുന്ധതി റോയി, പ്രശാന്ത്‌ ഭൂഷന്‍ പോലെയുള്ളവര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് എന്ന് സൂചിപ്പിക്കാമായിരുന്നു. മാത്രമല്ല അരുന്ധതി റോയിയെ പോലെയുള്ളവര്‍, ടി വി അഭിമുഖങ്ങളിലും, മറ്റു ലേഖനങ്ങളിലും ആവര്‍ത്തിച്ച് പറഞ്ഞ കാര്യം കൂടിയാണ് ഇത്. ഇത് തെന്നെയും സുപ്രീം കോടതി വിധി വിശകലനം ചെയ്തുകൊകൊണ്ടാണ് അവര്‍ കാര്യങ്ങള്‍ പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലല്ല കീഴ്‌ കോടതി വിധി ശരിവച്ചത് എന്നും, സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് എന്ന് കോടതി വിധി തെന്നെ പറയുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

  ഇതിനു മുമ്പ്, ഒരു ഡല്‍ഹി കോളേജ്അധ്യാപകനെ, കീഴ്കോടതി തൂക്കാന്‍ വിധിച്ചതും, ഈ പറയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം മൂലം, തെളിവുകള്‍ കെട്ടിചമച്ഛതാണ് എന്നു കണ്ടു മേല്‍ കോടതി വെറുതെ വിട്ട കാര്യവും ഓര്‍ക്കുക. തെളിവുകള്‍ ഇല്ലാത്തത് കാരണം കോടതി പൂര്‍ണമായും വെറുതെ വിട്ട ഒരാളെയാണ് കീഴ്കോടതി, അതും സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കി ഗൂഡാലോചന എന്ന കുറ്റം ചുമത്തി, തൂക്കിലേറ്റാന്‍ വിധിച്ചത് എന്നത് നമ്മുടെ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിഷ്പ്ക്ഷതയെ സംശയിക്കാന്‍ ആരെയും പ്രേരിപ്പിക്കും.

  ReplyDelete