Monday, July 5, 2010

കൈവെട്ടലുകള്‍ ഓര്‍മ്മിപ്പിക്കുന്നത്‌..

.
രാഷ്ട്രീയ പകപോക്കലുകള്‍പോലുള്ള വെട്ടലുകളും തിരുത്തലുകളും മത വിശ്വാസികള്‍ ഏറ്റെടുക്കുന്നത്‌ സൂചിപ്പിക്കുന്നത്‌ കേരളത്തിന്‍റെ ഭാവി ഇരുളിലേക്കുതന്നെയെന്നാണ്‌. അദ്യാപകന്‍റെ മതനിന്ദയും ദൌര്‍ഭാഗ്യകരമായ കൈവെട്ടലും ദുര്‍ബലമായ വിശ്വാസംകൊണ്ടുണ്ടാവുന്ന ആത്മീയ ദുര്‍ഗ്ഗുണങ്ങളാണ്‌. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറയുന്നതു പോലെ മഠയനായ ആ അദ്യാപകനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത "ഒരു മഠയന്‍ ചോദ്യം" കുറെ മഠയന്‍മാരെ മറുഭാഗത്ത്‌ സൃഷ്ടിക്കാന്‍ മാത്രമേ സാധ്യതയുണ്ടാക്കുന്നുള്ളൂ.

ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ഏഷ്യമുഴുവന്‍ ക്രൈസ്തവവല്‍ക്കരിക്കുക എന്ന വത്തിക്കാന്‍റെ നയം നമ്മുടെ പാവപ്പെട്ട കേരളത്തിലെ വിദ്യാ സമ്പന്നരായ ക്രിസ്തു വിശ്വാസികള്‍ ഇതരമത നിന്ദയിലൂടെ സാധിക്കാമെന്ന വിഷലിപ്തമായ ചിന്ത മനസ്സില്‍ ഇടിച്ചുകയറ്റി വച്ചിരിക്കുന്നത്‌ ചിലപ്പോഴെങ്കിലും പുറത്ത്‌ ചാടൂന്നത്‌ ഇപ്പോല്‍ ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു.

ഫ്രാന്‍സും ജര്‍മ്മനിയുമായി മാറുകയാണ്‌ നമ്മുടെ ക്രൈസ്തവ മാനേജ്മണ്റ്റ്‌ സ്കൂളുകളും കോളേജുകളും. പുതിയൊരുതരം "ക്രൈസ്തവ മാനവികത" (ഈ വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഉടനെ പ്രതീക്ഷിക്കാം) ഇപ്പോല്‍ ഇടയലേഖനങ്ങളിലൂടെയും മറ്റും ഗൂഢം ചെയ്യപ്പെട്ടെടുത്തുകൊണ്ടിരിക്കുന്നു.

ചരിത്രത്തില്‍ ക്രൈസ്തവത തറച്ചുവച്ചിരിക്കുന്ന ചോരക്കറയുടെ പാപം ഇസ്ളാമിനെ ചൂണ്ടി വഴിമാറ്റം വരുത്തി ഇസ്ളാമിനെ ഭീകര നിഴലിലിടാനും കാരുണ്യത്തിന്‍റെ നിഴലില്‍ ക്രിസ്തുമതത്തെ നിര്‍ത്താനും നിര്‍ത്താതെ ഹോംവര്‍ക്കുകള്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ചൂളയിലാണ്‌ ചില കുഞ്ഞാടുകള്‍ എടുത്തുചാടുന്നതും, ഇതു കേരളമെന്നും ഇവിടെ സമഭാവനയുടെ മതമല്ലാതെ മറ്റൊന്നും ചെലവാകില്ലെന്നും മറന്നു പോകുന്നത്‌. ചില "ലിബറല്‍" യുക്തിദീക്ഷക്കാരായ പടിഞ്ഞാറുനോക്കികളും ഈ കെണിയില്‍ പെട്ട്‌ പരസ്പരം തമ്മിലടിപ്പിക്കാന്‍ ചൂട്ടുകത്തിച്ചുകൊടുക്കുകയാണ്‌.

ഇതൊന്നും മനസ്സിലാക്കാനുള്ള വകതിരിവിന്‌ ഇനിയും പാകമാകാത്ത വിശ്വാസികള്‍ക്ക്‌ കേരളത്തില്‍ പ്രവാചകനെ തെറിവിളിക്കലും കൈവെട്ടലുകളുമായി നേരം കളയാനേ തല്‍ക്കാലം നിവൃത്തിയുള്ളു.

മതനിന്ദയും കൈവെട്ടും "താലിബാനിസം" എന്ന ഓമനപ്പേരിട്ട്‌ വിളിക്കാമെങ്കില്‍ ഒന്നുതന്നെയാണ്‌. തീവ്ര-മതവിശ്വാസികളും മത വിമര്‍ഷകരായ തീവ്ര-യുക്തിവാദികളും ഇപ്പോല്‍ ചെയ്യുന്നതും ഒരേ ഏര്‍പ്പാട്‌ തന്നെയാണ്‌. മതത്തില്‍ നിന്നും അവരവര്‍ അവര്‍ക്കാവശ്യമുള്ള ഭാഗം മാത്രമെടുത്ത്‌ ഉന്‍മേഷവാന്‍മാരായി മതമുപയോഗിച്ചും മതത്തിനെതിരെയും കൊലവിളികള്‍ നടത്തുന്നു.

ജബ്ബാര്‍ മാഷിനെ പോലുള്ള ചില ബ്ളോഗറുമാര്‍ ഈ സന്ദര്‍ഭത്തില്‍ കലക്കവെള്ളത്തില്‍ നിന്ന്‌ മീന്‍ പിടിക്കാനും ഇറങ്ങിയിരിക്കുന്നു. ഇവര്‍ ചെയ്യുന്നതും സാമൂഹ്യദ്രോഹവും നിന്ദ്യവുമായ ക്രൈമുകളാണ്‌. ഇതിനെതിരെ ഏതെങ്കിലും മനനിലതെറ്റിയ വിശ്വാസി കറിക്കത്തിയെടുത്താല്‍ കുറ്റം പറയാനൊക്കാതെവരും. !!

മറ്റു ദര്‍ശനങ്ങളെ അവഹേളിക്കലാണ്‌ സ്വന്തം ദര്‍ശനത്തിന്‍റെ മേന്‍മ എന്ന ആലോചിച്ചുതുടങ്ങുമ്പോല്‍ നാം ഹൃദയത്തില്‍ വെട്ടുകത്തികള്‍ എടുത്തുകഴിഞ്ഞിരിക്കുന്നു. വെട്ടുകത്തികള്‍ പിടിപ്പിച്ചുകൊടുക്കുന്ന ജോലി കൃത്യമായി സംഘടിത യുക്തിവാദികളും നിര്‍വ്വഹിക്കുന്നു.

താലിബാനിസം എന്നതില്‍ ചുരുക്കി വിളിക്കുന്ന അധാര്‍മ്മിക പ്രവൃത്തി യുക്തിവാദികളും അനുവര്‍ത്തിക്കുന്നു.

മാപ്പുപറഞ്ഞ്‌ സസ്പെന്‍ഷനില്‍ കഴിയുന്ന പ്രൊഫസറെ പിന്തുടര്‍ന്ന്‌ ആക്രമിച്ചിരിക്കുന്നത്‌ എന്തായാലും പൈശാചികതയാണ്‌. ഇസ്ളാമിനെ തെറിവിളിക്കാന്‍ വിങ്ങിപ്പൊട്ടിയിരിക്കുന്നവര്‍ക്കും 'മതേതരത്വം' ആഘോഷിക്കാന്‍ പിടലിപിടിച്ചിരിക്കുന്നവര്‍ക്കും ആഹ്ളാദമുണ്ടാക്കാനല്ലാതെ, ഈ ആക്രമണം കൊണ്ട്‌ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യപ്പെടുന്നില്ലെന്ന്‌ വാക്കത്തികള്‍ കയ്യിലേന്തുന്നവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

ഇത്‌ ഇസ്ളാമിന്‍റെ പേരിലാണെങ്കില്‍ ഇസ്ളാമിനു ഇത്തരക്കാരെ ആവശ്യമില്ലെന്നും ഓര്‍ക്കുക. കാരണം "സമാധാനം" എന്നാണ്‌ ഇസ്ളാം എന്ന വാക്കിണ്റ്റെ അര്‍ഥം.
.

24 comments:

 1. വളരെ ചിന്തനീയവും, യുക്തിഭദ്രവും, കയ്യടക്കവുമുള്ള എഴുത്ത്..

  ReplyDelete
 2. ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫ് സാറിന്റെ കൈ മുസ്ലിം മത മൗലിക ഭ്രാന്തന്മാര്‍ വെട്ടിയെടുത്തിരിക്കുന്നു.
  ഈ ക്രൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം ശക്തമായി പ്രതിഷേധിക്കുന്നു.


  പക്ഷേ ജോസഫ് സാറിന്റെ ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ദുരുദ്ദേശത്തൊടെയല്ല ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ്‌ കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. ഇതിനെ യുക്തിവാദികല്‍ നടത്തുന്ന മതവിമര്‍ശനവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം യുക്തിവാദികള്‍ കാര്യ കാരണ സഹിതവും യുക്തി ഭദ്രവും സഹിഷ്ണുതാപൂര്‍വ്വവുമായ മത വിമര്‍ശനങ്ങളേ നടത്താറുള്ളു. അതുതന്നെ എല്ലാ മതത്തെയും ഒരേപോലെ വിമര്‍ശിക്കുന്നരാണവര്‍. എന്നാല്‍ ഇവിടെ ഒരു മതാന്ധവിശ്വാസിയായ അധ്യാപകന്‍ മറ്റൊരു മതത്തെ കരിവാരി തേക്കുന്ന വിധത്തില്‍ ചോദ്യപ്പേപ്പറിനെ ഉപയോഗിച്ചു. ഇതു തെറ്റുതന്നെയാണ്‌. മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ ബോധപൂര്‍വ്വം തേങ്ങയിടുന്ന പണിയായിപ്പോയിത്. ഇത് കുറച്ചേറെകാലമായി ഈ രണ്ടു മതങ്ങളും തമ്മില്‍ നടത്തിവരുന്ന മൂപ്പിളമ പ്രശ്നത്തിന്റെ തുടര്‍ച്ചയായി വേണം കാണാന്‍.


  അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്‌. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ്‌ ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.


  ഇവിടെ അക്രമം കൊണ്ട് പ്രതികരിക്കുന്ന രീതി ഒരു ജനാധിപത്യ സമൂഹത്തിന്‌ ഒട്ടും ഭൂഷണമല്ല. അന്ധമായ മത ബോധം തന്നെയാണ്‌ ഈ മനോവികാരത്തിന്‌ കാരണമെന്നും അതിന്‌ മത ഗ്രന്ഥം തന്നെ പ്രേരകമാണെന്നും മനസ്സിലായിട്ടും അതു തുറന്നു സമ്മതിക്കാന്‍ തയാറാകാതെ അക്രമത്തെ അപലപിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉള്ളിലെ ക്യാന്‍സറിന്‌ പുറമെ തൈലം തേച്ചതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.


  ഇവിടെ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. സി പി എം നേതാക്കള്‍ അണികളുടെ അപസ്മാരത്തെ ന്യായീകരിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ ചിലര്‍ക്കെല്ലാം അമൃതായി ഭവിക്കുമെന്ന് ബോധമുള്ളവക്കെല്ലാം അന്നേ അറിയുമായിരുന്നു.


  ഏതായാലും കണ്ണിന്‌ കണ്ണ്, പല്ലിന്‌ പല്ല്, എന്നതും കടന്ന് ചോദ്യപ്പേപ്പറിന്‌ കൈ എന്നിടം വരെയെത്തിയ മതമൗലികവാദികളെ നിലക്കുനിര്‍ത്താന്‍ ഉല്‍ബുദ്ധകേരളത്തിലെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചേ തീരൂ. ഈ നിഷ്ഠൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു.

  ReplyDelete
 3. >> ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ഏഷ്യമുഴുവന്‍ ക്രൈസ്തവവല്‍ക്കരിക്കുക എന്ന വത്തിക്കാന്‍റെ നയം നമ്മുടെ പാവപ്പെട്ട കേരളത്തിലെ വിദ്യാ സമ്പന്നരായ ക്രിസ്തു വിശ്വാസികള്‍ ഇതരമത നിന്ദയിലൂടെ സാധിക്കാമെന്ന വിഷലിപ്തമായ ചിന്ത മനസ്സില്‍ ഇടിച്ചുകയറ്റി വച്ചിരിക്കുന്നത്‌ ചിലപ്പോഴെങ്കിലും പുറത്ത്‌ ചാടൂന്നത്‌ ഇപ്പോല്‍ ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു. <<

  ??????????

  ReplyDelete
 4. >>> അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്‌. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ്‌ ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. <<<

  യുക്തിവാദികളായ മാന്യസുഹൃത്തുക്കള്‍ പുനര്‍വിചന്തനത്തിന് തയ്യാറാകണം. അക്രമത്തിന്റെ രീതി പ്രതികരിക്കാന്‍ തെരഞ്ഞെടുത്തവര്‍ മുസ്‌ലിംകളില്‍നിന്നും മറ്റേത് മതങ്ങളില്‍നിന്നും ന്യൂനാല്‍ ന്യൂനപക്ഷമാണ്. എന്നാല്‍ യുക്തിവാദികള്‍ മതങ്ങളെയും മതവിശ്വാസികളെയും മൊത്തത്തില്‍ കുഴപ്പക്കാരായി ചിത്രീകരിക്കുകയും ചെറിയ ഒരവസരം കിട്ടിയാല്‍ മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതില്‍നിന്ന് ബുദ്ധിശൂന്യരായ ഒരു ന്യൂനപക്ഷം മുതലെടുക്കുന്നു എന്നതാണ് ശരി. ഒരു യഥാര്‍ഥ ക്രിസ്തുമതവിശ്വാസിക്ക് തങ്ങളുകൂടി വിശ്വസിക്കുന്ന പ്രവഞ്ചനാഥനായ ദൈവത്തെക്കൊണ്ട് ഇപ്രകാരം ചീത്തവിളിപ്പിക്കാന്‍ കഴിയില്ലെന്ന് ധാരണയില്‍നിന്നാണ്. മുമ്പോരിക്കല്‍ ഒരു പോസ്റ്റില്‍ ഞാനയാളെ യുക്തിവാദിയായിരിക്കാം എന്ന് നിഗമനത്തിലെത്തിയത്. അന്ന് യുക്തിവാദികള്‍ പറഞ്ഞത് ഇവിടെ സുശീല്‍ പറഞ്ഞത് പോലെയായിരുന്നില്ല. മറിച്ച് അധ്യാപകനെ ന്യായീകരിക്കുകയും നടപടിയെടുത്തതിന് വിമര്‍ശിക്കുകയുമായിരുന്നു.

  നിയമങ്ങളുടെ പ്രസക്തി അവിടെയാണ്. മനുഷ്യരെ മുഴുവന്‍ തത്വങ്ങളും സാരോപദേശങ്ങളും കാണിച്ച് നിയന്ത്രിക്കാനാവില്ല. നിയമവും നിയന്ത്രണങ്ങളും വേണ്ടിവരും. ഭരണകൂടം അത്തരം ചില നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനെതിര് നില്‍ക്കരുത്.

  മഹാഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹം സമാധാനത്തിന്റെ മാര്‍ഗം കൈകൊള്ളുന്നത് സുശീല്‍ ഇവിടെ കുറ്റപ്പെടുത്തിയ ദര്‍ശനത്തിന്റെയും മതഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നവര്‍ തന്നെയാണ്. അത് വലിച്ചെറിഞ്ഞാല്‍. മുമ്പ് അധ്യാപകനെ കുട്ടികളുടെ മുന്നില്‍വെച്ച് വെട്ടികൊലപ്പെടുത്തിയിട്ടും അതിനെ ന്യായീകരിച്ച, ഇപ്പോഴും അക്രമം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കാരെ വെള്ളപൂശുന്ന ഒരു വിഭാഗമായി മുസ്‌ലിംസമുദായുവും അധഃപതിക്കുകയാകും ഫലം.

  അക്രമത്തിന്റ മാര്‍ഗം സ്വീകരിച്ചവര്‍ ഒട്ടും അനുകമ്പയര്‍ഹിക്കുന്നില്ല. അതേ സമയം നിയമം അതിന്റെ സ്വഭാവികമായ കടമ നിര്‍വഹിക്കണം. മുഖംനോക്കാതെ നടപടി സ്വീകരിക്കണം.

  കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതില്‍ സുശീലും മോശക്കാരനല്ല എന്ന് മനസ്സിലാക്കാനാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായങ്ങള്‍ ഉപകരിക്കുക.

  ReplyDelete
 5. ഇസ്ലാമിനെ കുറ്റം പറയാന്‍ വെമ്പുന്ന യുക്തിവാദികളെ തെറി വിളിക്കുന്നത്‌ കണ്ടു !!!

  ഈ സംഭവത്തില്‍ രണ്ടു ഭാഗത്തും യുക്തിവാദികള്‍ ഇല്ല .... !!!

  ഒരു മത തീവ്ര വാദി ചെയ്ത ഒരു കാര്യത്തെ മറ്റേ മതത്തിലെ ചില തീവ്ര വാദികള്‍ അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് കൈകാര്യം ചെയ്തു ... !!

  മത തീവ്ര വാദികള്‍ രാജ്യത്തെ നിയമം അനുസരിക്കും എന്ന് കരുതാന്‍ വയ്യല്ലോ !! ( ആ അദ്ധ്യാപകന്‍ മാപ്പ് പറയാന്‍ എങ്കിലും തയ്യാറായി ! )

  എന്നാല്‍ യുക്തി വാദികള്‍ ചൂടി കാണിക്കാന്‍ ശ്രമിക്കുന്നത് ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ആണ് !!!

  നിയമ വ്യവസ്ഥ കൈകാര്യം ചെയ്യുന്ന കാര്യങ്ങളെ അതിനു അനുവദിക്കാതെ സമുടായികം ആയി കൈകാര്യം ചെയ്യാന്‍ ആണ് ഇവിടെ മാ ബാക്കാര പോലെ ഉള്ളവര്‍ ശ്രമിക്കുന്നത് !!  ഒരിക്കല്‍ പോലും ആക്രമന്ത്മകം ആയ ഇതരം ( ഈ ബ്ലോഗില്‍ നടക്കുന്നത് പോലെ ഉള്ള ) മത പ്രച്ചരനഗല്‍ ആണ് തീവ്ര വാദികളെ കൊണ്ട് ആയുധം എടുപ്പിക്കുന്നത് എന്ന് മാ ബാക്കാരോ തിരിച്ചറിയില്ല...അത് തിരുതുകയുമില്ല .........

  ഈ തീപ്പൊരികള്‍ നാളെ വീണ്ടും ഒരു കൈവേട്ടളിലോ തല വെട്ടളിലോ എത്തുമ്പോള്‍ , അതെ കുറിച്ച് ചൂണ്ടി കാട്ടിയാല്‍ വീണ്ടും അത് യുക്തി വാദികളുടെ തെറിവിളി ..!!


  എന്തെങ്ങിലും ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഇസ്ലാമിന് എതിരെ ഉള്ള പാശ്ചാത്യ / യുക്തിവാദി ഗൂഡ ആലോചന ആണെന്ന് അക്രോഷിച്ചാല്‍ മതിയല്ലോ !!

  ReplyDelete
 6. അക്രമികളും വൈകാരികമായി ചിന്തിക്കുന്നവരും എല്ലാ മതത്തിലുമുണ്ടാകാം. എന്നാല്‍ ഭൂരിപക്ഷത്തെ കണാതെ. എല്ലാവരെയും കൂട്ടിക്കെട്ടി ഒറ്റപന്തിയിലിരുത്തി ആക്രമിക്കുന്ന യുക്തിവാദികളുടെ കണടച്ചിരുട്ടാക്കല്‍ സമൂഹത്തിന് അപകടകരമാണ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് യുക്തിവാദികളെ ഇവിടെ പരാമര്‍ശിക്കേണ്ടിവരുന്നത്. മതത്തെ അനുസരിക്കുന്നവരും അനുസരിക്കാത്ത തീവ്രവാദലൈന്‍ സ്വീകരിക്കുന്നവരുമൊക്കെ മതതീവ്രവാദികള്‍ എന്ന ഒരൊറ്റ പരാമര്‍ശത്തില്‍ ഉള്‍പ്പെടുത്തുന്നതും ന്യായീകരിക്കത്തക്കതല്ല. കേരളത്തോളം പഴക്കമുണ്ടാകും കേരളത്തിലെ പലമതങ്ങള്‍ക്കും (ആയിരത്തിലധികം വര്‍ഷമായി ഇസ്്‌ലാമും ഇവിടെയുണ്ട്)
  ഇപ്പോഴെന്തെ ഇങ്ങനെ എന്ന ചോദ്യത്തിനുത്തരം തേടുമ്പോല്‍ അത് മതഗ്രന്ഥത്തിന്റെ കുഴപ്പത്തിലേക്ക് മാത്രം ചുരുക്കിക്കെട്ടുന്നവര്‍ നീതിയുടെ പക്ഷത്തോ സത്യത്തിന്റെ പക്ഷത്തോ അല്ല എന്ന തിരിച്ചറിവ് പ്രധാനമാണ്.

  ReplyDelete
 7. ഇപ്പോഴെന്തെ ഇങ്ങനെ എന്ന ചോദ്യത്തിനുത്തരം തേടുമ്പോല്‍
  @@@

  ഉത്തരം തേടുമ്പോള്‍ ബീമ പള്ളി , മാ ബക്കര്‍ തുടങ്ങിയവര്‍ തങ്ങളുടെ ബ്ലോഗുകളിലൂടെ നടത്തുന്ന ആക്രമനത്മകം ആയ മത പ്രച്ചരനഗലെയും അന്യ മത വെറുപ്പ്‌ പ്രച്ചരനഗലെയും , തീവ്ര വാദ വെള്ള പൂശലുകളെയും ( ആക്രമനഗല്‍ പ്രധിരോധങ്ങള്‍ ആണെന്ന മാ ബക്കര്‍ ലേഖനഗല്‍ നോക്കുക ..... ആരെ പ്രധിരോധിക്കുന്നു ...? സര്‍വ്വ ശക്തന്‍ ആയ ദൈവ തെയോ ...?!!) കൂടി നിരീക്ഷിക്കാന്‍ മറക്കേണ്ട ...

  തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ഉദയം ചെയ്ത പെട്രോ ഡോല്ലോര്‍ തീവ്ര വാദത്തെയും അടുത്ത കാലത്തായി ഉദയം ചെയ്ത "പെട്രോ ഡോല്ലോര്‍ ബ്ലോഗ്‌ എഴുത്തിനെയും" കൂടി പഠിക്കാന്‍ ശ്രമിക്കുക .......

  കേരളീയ സമൂഹത്തില്‍ മുന്‍പെങ്ങും ഉണ്ടാകാത്ത വിധം തീവ്ര വാദ നാമ്പുകള്‍ പിറവി എടുക്കുന്നതില്‍ ഈ പെട്രോ ഡോല്ലോര്‍ ചെലുത്തുന്ന സ്വാധീനവും കണക്കില്‍ എടുക്കാം !!!

  ReplyDelete
 8. യുക്തിവാദികളെന്ന്‌ വീമ്പടിക്കുന്ന സഖാക്കള്‍ എല്ലായിടത്തും ഇരട്ടത്താപ്പുകളാണ്‌ സൃഷ്ടിക്കുന്നത്‌.

  ഇസ്ളാം വിമര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെങ്കില്‍ അത്‌ കൂടുതല്‍ പുരോഗമനാത്മകവും ചലനാത്മകവുമായികൊണ്ടിരിക്കുന്നെന്നര്‍ഥം. മുസ്ളിം നാമധാരികള്‍ ചെയ്യുന്ന അതിക്രമങ്ങള്‍ അതിണ്റ്റെ ഉത്തരവാദിത്തം ഇസ്ളാം ഏറ്റെടുക്കണമെന്ന്‌ ശഠിക്കുമ്പോല്‍ ശ്രീ ജോസഫിണ്റ്റെ നിന്ദയുടെ സംസ്കാരം ക്രിസ്തുമതം ഏറ്റെടുക്കേണ്ടതില്ലെന്ന്‌ യുക്തിവാദികളും മറ്റ്‌ മതസ്തരും കരുതുന്ന സൂക്കേട്‌ എന്തിണ്റ്റെതാണെന്ന്‌ മനസ്സിലാവുന്നില്ല.

  ഈ സംഭവത്തില്‍ രണ്ട്‌ സമുദായങ്ങള്‍ക്കുമില്ലാത്ത ചൊറി യുക്തിവാദികള്‍ക്കുണ്ടാവുന്നതിണ്റ്റെ മനോരോഗവും വ്യക്തമല്ല.

  ReplyDelete
 9. ഇ എ ജബ്ബാറും, കാളിദാസന്‍ എന്ന പേരിലുള്ള അചായന്‍ അനോണിയും സി കെ ഫാബുവും തങ്ങളുടെ ബ്ളോഗിലൂടെ ഒഴുക്കുന്ന വിഷത്തിണ്റ്റെ നൂറിലൊന്ന് മറ്റൊരു ബ്ളോഗിലും കാണാന്‍ കഴിഞ്ഞിട്ടില്ല.

  ReplyDelete
 10. പ്രവാചകനെ കളിയാക്കിയതിന് ഉള്ള സ്വാഭാവിക പ്രതികരണം അല്ലെ മ്മ ബക്കര്‍ ...?

  ഇതിനു മുന്‍പ് ഈ വാചകം കേട്ടത് ഗുജറാത്ത് കലാപത്തെ കുറിച്ച് മോഡി പറഞ്ഞപ്പോഴായിരുന്നു !!!

  ഇസ്ളാം വിമര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെങ്കില്‍ അത്‌ കൂടുതല്‍ പുരോഗമനാത്മകവും ചലനാത്മകവുമായികൊണ്ടിരിക്കുന്നെന്നര്‍ഥം.

  ***

  ആസനത്തില്‍ ആല് മുളച്ചാല്‍ അതും അലങ്കാരം !!

  ഇത് വരെ ഉള്ള പുരോഗമനം കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ തിരിച്ചു എത്തുമോ എന്ന് ഉറപ്പില്ലാതെ അആക്കിയിട്ടുണ്ട് സമാധാനത്തിന്റെ മത വിശ്വാസികള്‍ ......!! കൂടുതല്‍ പുരോഗമിച്ചാല്‍ വീടെ ഇല്ലാതാക്കും ആയിരിക്കും !!

  ഈ സംഭവത്തില്‍ രണ്ട്‌ സമുദായങ്ങള്‍ക്കുമില്ലാത്ത ചൊറി യുക്തിവാദികള്‍ക്കുണ്ടാവുന്നതിണ്റ്റെ മനോരോഗവും വ്യക്തമല്ല.
  ***

  ങ്ങള്‍ മത വിഡ്ഢികള്‍ പരസ്പരം വെട്ടി കൊന്നാല്‍ നിങ്ങള്‍ ക്ക് എന്താ ചേതം യുക്തിവാദികളെ ...? !!

  സി കെ ഫാബുവും തങ്ങളുടെ ബ്ളോഗിലൂടെ ഒഴുക്കുന്ന വിഷത്തിണ്റ്റെ നൂറിലൊന്ന് മറ്റൊരു ബ്ളോഗിലും കാണാന്‍ കഴിഞ്ഞിട്ടില്ല.

  അത് കാണില്ല കുരുത്തം കേട്ടവനെ ...... ആ വിഷം വമിപ്പിക്കുന്നത് താന്‍ കൂടി ചേര്‍ന്ന് ആകുമ്പോള്‍....... !!!

  ReplyDelete
 11. ഒരു മുഹമ്മദ്‌ കളവു നടത്തിയാല്‍ മൊത്തം മുസല്‍മാന്‍ മാരും കള്ളന്‍ മാര്‍ ആണെന്ന് ആരും പറയാറില്ല.
  എന്നാല്‍ ഒരു മുഹമ്മദ്‌ ഇസ്ലാമിക വ്യവസ്ഥയ്ക്ക് വേണ്ടി കളവു ചെയ്യുമ്പോള്‍ അത് സമൂഹത്തിനു മുഴുവന്‍ അപകീര്‍ത്തികരം ആയേക്കും.

  എന്നത് പോലെ ഒരു മുഹമ്മദ്‌ ജൊസഫ് മാഷിന്‍റെ കൈ വെട്ടിയാല്‍ അത് മുഹമ്മദിന്‍റെ സംസ്കാരം ഇല്ലായ്മ എന്നെ പറയൂ
  എന്നാല്‍ അത് ഇസ്ലാമിക വ്യവസ്ഥിതിക്ക് വേണ്ടി എന്ന് പറയുകയും അതിനെ അനുകൂലിക്കാന്‍ ഇസ്ലാമിക വ്യവസ്ഥിതിയില്‍ വിശ്വോസിക്കുന്ന കുറെ ആളുകള്‍ മുന്നോട്ട് വരികയും ചെയ്യുമ്പോള്‍ അത് ആ വ്യവസ്ഥിതിയില്‍ വിശ്വോസിക്കുന്ന ഭൂരിപക്ഷം ആളുകളുടെയും,ആ വ്യവസ്ഥിതിയുടെയും തന്നെ സംസ്കാരം ആണ് പ്രകടിപ്പിക്കുന്നത്.

  ഇസ്ലാമിന് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്‍റെ വസ്ത്രാക്ഷേപം നടത്തുന്നവര്‍ ആയി മാറിയിരിക്കുന്നു.

  ReplyDelete
 12. അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുസ്ലിം സമുദായത്തെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു "മുസ്ലിം ഐക്യവേദി" തൊടുപുഴയില്‍ പ്രകടനം നടത്തി. നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന്റെ വാര്‍ത്തയും വീഡിയോയും ഇന്ത്യാവിഷന്‍ ചാനലില്‍.

  ReplyDelete
 13. " കൈവെട്ടലുകള്‍ ഓര്‍മ്മിപ്പിക്കുന്നത്‌.. " മാ ബക്കറിനെ പോലെയുള്ളവരുടെ ആശയപ്രചരണം ഫലിക്കുന്നു എന്ന്.

  ReplyDelete
 14. രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

  മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. 'കര്‍ക്കരെയെ കൊന്നതാര് ?'( തേജസ് പബ്ലിക്കേഷന്‍സ്) എന്ന പുസ്തകം എന്ന പുസ്തകത്തിലെ "വസ്തുതകള്‍" പൊതുജനം എന്തുകൊണ്ടാണോ വിശ്വസിക്കാത്തത്??
  !!അവരൊക്കെ സംഘപരിവാറിന്റെയും ബ്രാഹ്മണരുടെയും മൂട് താങ്ങികള്‍ ആയതു കൊണ്ട്, പിന്നല്ലാതെ??!!

  മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സതദ് വാദ്, എന്‍ ഡി എഫിനെയും പി ഡി പ്പിയെയും കേരളത്തിലെ ഇടതു സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ് എന്ന് പ്രസ്താവിച്ചിട്ടുണ്ട്.. പി ഡി പ്പി അവര്‍ക്കെതിരെ കേസുമായി ഇറങ്ങിയിട്ടുണ്ട്.

  നരേന്ദ്ര മോഡിയുടെ ഘാതകര്‍ എന്ന് പറഞ്ഞു "വ്യാജ ഏറ്റുമുട്ടലിലൂടെ" കൊലപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ട കേസിലെ കൊല്ലപ്പെട്ടവര്‍ ലഷ്ക്കര്‍ ഇ തോയിബയുടെ ചാവേര്‍ ആണെന്ന് ഹെഡ്ലി എന്‍ ഐ എയ്ക്ക് വെളിപ്പെടുത്തി എന്നും വാത്തകള്‍ പുറത്തു വന്നിട്ടുണ്ട്..

  ഇനി ഇതൊക്കെ 'കര്‍ക്കരെയെ കൊന്നതാര് ?' എന്ന് ചോദിക്കുന്ന പോലെ ചോദിക്കില്ല എന്ന് പ്രതീക്ഷിക്കാം..

  ഓരോരോ അജണ്ടകളെ!!! ഹോ!!

  ReplyDelete
 17. ബക്കറിന്റെ പൊളിഞ്ഞ മറ്റൊരു സിദ്ധാന്തം..!!!

  ""ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെയുള്ള അതിശക്തമായ
  ഒരാരോപണമായിരുന്നു ഇസ്‌റത്ത്‌ ജഹാനും പ്രാണേഷ്‌ കുമാര്‍പിള്ളയുമുള്‍പ്പെട്ട
  മൂന്നുപേരുടെ വെടിയേറ്റുള്ള മരണം. അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള
  ബുദ്ധിജീവികളും അവരുടെ മാനസ പുത്രന്മാരും ബിജെപി സര്‍ക്കാറിന്റെ കൊടും
  ക്രൂരതയായി ആ സംഭവത്തെ വിവരിച്ചുകൊണ്ടേയിരുന്നു.

  എന്നാല്‍ അടുത്ത ദിവസം ഇതുസംബന്ധിച്ചുവന്ന വിവരങ്ങള്‍ നേരത്തേ പ്രചണ്ഡ
  പ്രചാരണം നടത്തിയവര്‍ക്ക്‌ അത്രസുഖകരമല്ലാത്ത
  അനുഭവമാണുണ്ടാക്കിയിരിക്കുന്നത്‌. അമേരിക്കയില്‍ തടവില്‍കഴിയുന്ന ഭീകരന്‍
  ഡേവിഢെഡ്ലി നല്‍കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്‌. ലഷ്കറെ തോയ്ബയുടെ
  ചാവേറായിരുന്നു ഇസ്‌റത്ത്‌ ജഹാന്‍ എന്നാണ്‌ ഹെഡ്ലി
  വെളിപ്പെടുത്തിയിരിക്കുന്നത്‌. തന്നെ ചോദ്യം ചെയ്യുന്ന എന്‍ഐഎ സംഘത്തോടാണ്‌
  അയാള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്‌.
  നരേന്ദ്രമോഡിയെ വകവരുത്താനുള്ള ഉദ്ദേശ്യവുമായി എത്തിയ ജഹാന്‍
  ഉള്‍പ്പെടെയുള്ള സംഘത്തെ ഗുജറാത്ത്‌ പോലീസിന്റെ പ്രത്യേകസംഘമാണ്‌ തടഞ്ഞത്‌.
  ആയുധംവച്ച്‌ കീഴടങ്ങുന്നതിനുപകരം ആയുധമെടുത്ത്‌ പോലീസിനെ എതിരിടാനാണ്‌
  അവര്‍ തുനിഞ്ഞത്‌. അതുകൊണ്ട്തന്നെ അനിവാര്യമായ ദുരന്തത്തിന്‌ അവര്‍
  ഇരയാവുകയാണുണ്ടായത്‌."""

  CONTD..

  ReplyDelete
 18. CONTD..

  """ഇവരുടെ മരണത്തോടെ രാഷ്ട്രീയക്കാരുടെ ആരോപണത്തിന്റെ കുന്തമുന ഗുജറാത്ത്‌
  മുഖ്യമന്ത്രിക്കും ബിജെപിക്കുമെതിരെയായി. ഗുജറാത്ത്‌ പോലീസ്‌ ബോധപൂര്‍വ്വം
  അവരെ വെടിവെച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ്‌ പ്രചരിപ്പിക്കപ്പെട്ടത്‌.
  സംഭവത്തെക്കുറിച്ച്‌ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ കഥകള്‍ പുറത്തുവന്നതോടെ
  സംഭവഗതികളുടെ ചിത്രം തന്നെ മാറി.

  ഗൂഢോദ്ദേശ്യത്തോടെയെത്തിയ സംഘത്തെക്കുറിച്ച്‌ തുടര്‍ അന്വേഷണം നടത്താന്‍ പല
  തരത്തിലുള്ള ബുദ്ധിമുട്ടുമുണ്ടായി. നിരപരാധികളെ വെടിവെച്ച്‌ കൊന്നു
  എന്നതിന്‌ മുന്‍തൂക്കം കിട്ടുകയും അതിനനുസരിച്ച്‌ കാര്യങ്ങള്‍ നീങ്ങുകയും
  ചെയ്തു. വീണ്ടും അന്വേഷണം നടത്തിയതിനെത്തുടര്‍ന്ന്‌ ഓപ്പറേഷന്‌ നേതൃത്വം
  കൊടുത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ ഇരുമ്പഴിക്കുള്ളിലായി. ഒരു തരത്തില്‍
  പറഞ്ഞാല്‍ വ്യാജ ആരോപണങ്ങളുടെ പുകമറയില്‍പെട്ട്‌ സത്യം എന്നെന്നേക്കുമായി
  മറഞ്ഞു.

  ഡേവിഡ്‌ ഹെഡ്ലിയുടെ വെളിപ്പെടുത്തലോടെ ഒരു പുതിയ അന്വേഷണ വഴി തന്നെയാണ്‌
  തുറക്കപ്പെടുന്നത്‌. ഭാരതത്തെ ചുട്ട്‌ ചാമ്പലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട
  ലഷ്കറെ തോയ്ബ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ വളരെ വിദഗ്ദ്ധമായാണ്‌
  പ്രചാരണങ്ങള്‍ നടത്തുന്നത്‌. ഓപ്പറേഷനും അങ്ങനെ തന്നെ. പോലീസിനെതിരെ
  പ്രതികരിക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ അവര്‍ നടത്തുകയും ചെയ്യാറുണ്ട്‌.
  നിര്‍ഭാഗ്യവശാല്‍ അത്തരക്കാരുടെ പിടിയില്‍ ഇവിടുത്തെ തല്‍പര രാഷ്ട്രീയ
  കക്ഷികളും മനുഷ്യാവകാശ സംഘടനകളും വീണ്‌ പോകാറുണ്ട്‌.

  യഥാര്‍ത്ഥ വസ്തുതയില്‍ നിന്ന്‌ കാതങ്ങള്‍ അകലെനിന്നുകൊണ്ടുള്ള പ്രചാരണ
  പ്രവര്‍ത്തനങ്ങള്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയേയും ആ സംസ്ഥാനത്തെയും
  ഗുരുതരമായി ബാധിച്ചിട്ടുണ്ട്‌. ഇസ്‌റത്ത്‌ ജഹാന്‍ കേസും അതില്‍
  പ്രധാനമായിരുന്നു. തങ്ങളുടെ അജണ്ട പരസ്യമായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍
  ആകെ മാറുമായിരുന്നു. എന്നാല്‍ അങ്ങിനെയുണ്ടായില്ല. ഇത്‌ സംബന്ധിച്ച
  കേസുകള്‍ ഇപ്പോഴും കോടതികളില്‍ സജീവമായി നിലനില്‍ക്കുകയാണ്‌. ടീസ്റ്റ
  സെതല്‍വാദുള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകന്മാര്‍ നരേന്ദ്രമോഡിയുടെയും
  മറ്റും ചോരയ്ക്ക്‌ വേണ്ടി പരക്കം പായുകയും ചെയ്യുന്നു.

  ഭാരതത്തിലെ തീവ്രവാദഗ്രൂപ്പുകള്‍ക്ക്‌ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍
  കഴിയുന്നത്‌ ദൂരക്കാഴ്ചയില്ലാത്ത ഇത്തരം സാമൂഹിക പ്രവര്‍ത്തന
  മേലങ്കിയണിയുന്നവരുടെയും സംഘത്തിന്റെയും സജീവ ഇടപെടല്‍ മൂലമാണ്‌. ന്യൂനപക്ഷ
  വേട്ടയെന്ന ഉമ്മാക്കി കാണിച്ചുകൊണ്ടാണ്‌ കൊടും വിപത്തിന്‌ ഇത്തരക്കാര്‍
  വളംവെച്ചുകൊടുക്കുന്നത്‌. ബിജെപിയും അതിനോട്‌ ബന്ധം
  പുലര്‍ത്തുന്നവരുമാവുമ്പോള്‍ എന്തും പറയാം എന്ന നിലപാടും അവര്‍
  സ്വീകരിക്കുന്നു.

  ഏതായാലും ഹെഡ്ലിയുടെ വെളിപ്പെടുത്തലോടെ ഇക്കാര്യത്തെക്കുറിച്ച്‌
  യുക്തിസഹമായി അന്വേഷിക്കാന്‍ എന്‍ഐഎ തയ്യാറാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.

  ഈ സംഭവത്തിന്റെ ആദ്യാവസാനം വരെയുള്ള കാര്യങ്ങളെക്കുറിച്ച്‌
  അന്വേഷിച്ചെങ്കില്‍ മാത്രമേ ഇതിന്റെ അടിവേരുകള്‍ കണ്ടെത്താന്‍
  കഴിയുകയുള്ളൂ. ഇസ്‌റത്ത്‌ ജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ഗുജറാത്ത്‌
  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ സിബിഐയ്ക്കും ഗുജറാത്ത്‌ സര്‍ക്കാറിനും
  നോട്ടീസ്‌ അയച്ചിരിക്കുന്ന അവസരത്തില്‍ തന്നെയാണ്‌ പുതിയ വെളിപ്പെടുത്തല്‍
  ഉണ്ടായിരിക്കുന്നത്‌. അതേതായാലും നന്നായി. കാര്യങ്ങള്‍ ശരിക്കറിയാതെയുള്ള
  പ്രചാരണങ്ങളും അതിനെത്തുടര്‍ന്നുള്ള നടപടികളും പലപ്പോഴും പരിഹാസ്യമാവും
  എന്നത്‌ ഹെഡ്ലിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നു. ഗുജറാത്ത്‌
  സര്‍ക്കാറിനെതിരെ ഇനിയെന്ത്‌ പ്രചാരണമാണ്‌ തല്‍പരകക്ഷികള്‍ നടത്തുകയെന്ന്‌
  കാത്തിരുന്ന്‌ കാണാം.
  """"

  ReplyDelete
 19. >>> സത said... ലഷ്കറെ തോയ്ബയുടെ
  ചാവേറായിരുന്നു ഇസ്‌റത്ത്‌ ജഹാന്‍ എന്നാണ്‌ ഹെഡ്ലി
  വെളിപ്പെടുത്തിയിരിക്കുന്നത്‌. തന്നെ ചോദ്യം ചെയ്യുന്ന എന്ഐ എ സംഘത്തോടാണ്‌
  അയാള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്‌.
  <<<

  NIA = 95% of RSS ..

  this is off-topic, nd will discuss this issue later ..

  ReplyDelete
 20. ബക്കര്‍,

  പുതിയ "സൂത്ര"വാക്യം കിട്ടിയല്ലോ..

  """"NIA = 95% of RSS .."""

  ഇനിയിപ്പോ NIA പറയുന്നതൊക്കെ കളവാണെന്ന് കരുതിക്കോണം എന്ന് മനസ്സിലായി.. വിശദമായ വിവരങ്ങള്‍ വഴിയെ പ്രതീക്ഷിക്കുന്നു..

  ഇത്തരം "സൂത്ര"(വാക്യ)ങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനെ.. അല്ലെ??

  ReplyDelete
 21. >> ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ഏഷ്യമുഴുവന്‍ ക്രൈസ്തവവല്‍ക്കരിക്കുക എന്ന വത്തിക്കാന്‍റെ നയം നമ്മുടെ പാവപ്പെട്ട കേരളത്തിലെ വിദ്യാ സമ്പന്നരായ ക്രിസ്തു വിശ്വാസികള്‍ ഇതരമത നിന്ദയിലൂടെ സാധിക്കാമെന്ന വിഷലിപ്തമായ ചിന്ത മനസ്സില്‍ ഇടിച്ചുകയറ്റി വച്ചിരിക്കുന്നത്‌ ചിലപ്പോഴെങ്കിലും പുറത്ത്‌ ചാടൂന്നത്‌ ഇപ്പോല്‍ ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു <<

  കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിലെ (കേരള കൌമുദി) കാര്‍ട്ടൂണിസ്റ്റ് കഴിഞ്ഞ ദിവസം വരച്ച ഒരു കാര്‍ട്ടൂണിന്റെ പേര് "മഗ്ദലന മുരളി". കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കരുണാകരനും മുരളിയും ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും. കുരിശില്‍ കിടക്കുന്ന കരുണാകരന്റെ സമീപം നില്‍ക്കുന്ന മുരളി രമേശ്‌ ചെന്നിത്തലയെ കല്ലെറിഞ്ഞുകൊണ്ട് പറയുന്ന വാചകം "നിങ്ങളില്‍ പാപം ചെയ്തവരെ ഞാന്‍ കല്ലെറിയട്ടെ". കാര്‍ട്ടൂണ്‍ ഇവിടെ കാണാം

  (മഗ്ദലനമറിയത്തെ കല്ലെറിയുവാന്‍ വന്നവരോട് യേശു പറയുന്നതായ വാചകമാണ് "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ". മഗ്ദലനമറിയം യേശുവിന്റെ മരണസമയത്ത് കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നു എന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്)

  സുജിത്തിന്റെ ഈ കാര്‍ട്ടൂണിനു എതിരെ "ക്രിസ്തുമത വിശ്വാസികളുടെ വിഷലിപ്തമായ ചിന്ത" കൂടുതല്‍ പുറത്തുവരുമോ ആവോ...

  ReplyDelete
 22. പ്രാചക നിന്ദ ആവിഷ്ക്കാര സ്വാതന്ത്രിയത്തിണ്റ്റെ ഭാഗമെന്ന്‌ ഇപ്പോല്‍ ആ കൂതറ അധ്യാപകന്‍.

  വാര്‍ത്ത ഇവിടെ : http://www.thejasnews.com/?tp=det&det=yes&news_id=201007106132145437

  കേരളീയ അന്തരീക്ഷം കരുതിക്കൂട്ടി കലുഷിതമാക്കാനുള്ള ഗൂഢതന്ത്രം പുറത്തുവരുന്നതായാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

  ജോസഫിനെ ജൂത- അമേരിക്കന്‍ ഇവാഞ്ചലിസ്റ്റ്‌ ലോബി ഏറ്റെടുക്കുന്നതായാണ്‌ സംശയിക്കുന്നത്‌. ഇനിയും തുടര്‍നിന്ദകള്‍ പ്രതീക്ഷിക്കപ്പെടാമെന്നും കരുതാവുന്നതരത്തിലേക്കാണ്‌ കാര്യങ്ങള്‍ എത്തുക എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു..

  ReplyDelete