Wednesday, January 7, 2009

നിങ്ങളില്‍ ലജ്ജ തോന്നുന്നു..

ടസന്‍ കണക്കിനു കുരുന്നുകല്‍ ഗാസാ തെരുവുകളില്‍ കുരുതി കൊടുക്കപ്പെടുന്നു ...
വീടുകളും സ്കൂളുകളും ആശുപത്രികളും നിലം പരിഷാക്കപ്പെടുന്നു...
പുറം ലോകവുമായുള്ള ഗാസയുടെ ഏക പാതയും അടച്ഛിടപ്പെട്ടു ..

ഈ സന്നിഗ്ദതകല്‍ക്കിടയിലും അറബ്‌ ലോകം ആരെ പഴിക്കണമെന്നറിയാതെ ചര്‍ച്ഛകളിലാണു ...
അന്താരാഷ്ര ലോകം സ്വയം സ്ഷ്ടിച്ഛെടുത്ത നിതാന്ത മൌനത്തിലും...

അമേരിക്കയില്‍ നിര്‍മ്മിക്കപ്പെട്ട ജെറ്റ്‌ വിമനങ്ങള്‍ അശനിപാതങ്ങല്‍ ഗാസക്ക്‌ മുകളില്‍ വിതക്കുമ്പോല്‍ വാഷിങ്ങ്ടന്‍ സന്തോഷം പങ്കുവയ്ക്കുന്നു...

ബാന്‍ കി മൂണിനു അഗാധമായ ഖേദം രേഖപ്പെടുത്താനല്ലാതെ മറ്റൊന്നിനുമാകുന്നില്ല...
ഇസ്രയേല്‍ അതിന്‍റെ നരമേധം പൂര്‍ത്തീകരിക്കുന്നതിനു മുന്‍പു സെക്യൂരിറ്റി കൌന്‍സിലിനെ അനങ്ങാന്‍ അമേരിക്ക സമ്മതിക്കില്ലെന്ന്‌ നമുക്കറിയാം...

മിഡില്‍ ഈസ്റ്റ്‌ സമാധാനവുമായി പോയ ടോണി ബ്ളയറിണ്റ്റെ കാര്യമെന്തായോ എന്തോ .. !!
ഗാസയുടെ ജീവിതം നിലനിര്‍ത്താന്‍ മരുന്നും ഭക്ഷണവും കൊണ്ടുവരുന്ന ടണല്‍ (ഇതും ഒരു വര്‍ഷമായി ഉപരോധിക്കപ്പെട്ടിരിക്കുന്നു) അടക്കുന്നതോടെ ഇസ്രായേലിന്‍റെ കടന്നു കയറ്റം അവസാനിക്കുമെന്നാണു അയാളും വിശ്വസിക്കുന്നതു..

നിങ്ങളില്‍ ഞങ്ങല്‍ക്ക്‌ ലജ്ജ തോന്നുന്നു ടോണീ...
യു.എസ്‌ , യു.എന്‍ നിങ്ങളിലും ഞങ്ങല്‍ ലജ്ജിക്കുന്നു...
ഇസ്രായേല്‍ ചെയ്യുന്ന കാടത്തങ്ങളെ തുണക്കുന്ന എല്ലാരിലും ഞങ്ങല്‍ ലജ്ജിക്കുന്നു...
ഈ കിരാത ഹത്യകളില്‍ മൌനം പാലിക്കുന്ന എല്ലാരിലും ഞങ്ങല്‍ ലജ്ജിക്കുന്നു...
വര്‍ഷങ്ങളായി നൂറുകണക്കിനു അറബ്‌ കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്ന അറബ്‌ നിലപാടുകളിലും നിരുത്തരവാദിത്തങ്ങളിലും ഞങ്ങല്‍ ലജ്ജിക്കുന്നു...

ഗല്‍ഫ്‌ ന്യൂസ്‌ (7, ജനുവരി, 2009)

3 comments:

  1. സ്കൂളുകള്‍ തിരഞ്ഞുപിടിച്ഛ്‌, അക്ഷരാര്‍ത്തത്തില്‍ കുരുന്നു കളുടെ രക്തച്ഛാലുകല്‍ ഒഴുക്കുന്ന ഇസ്രയേല്‍ സയണിസ്റ്റ്‌ ഭീകരരുടെ കാട്ടാളത്തങ്ങളുടെ മേല്‍, ഇന്നത്തെ പരിഷ്ക്രിതര്‍ എന്ന്‌ സ്വയം വിളിക്കുന്നവര്‍ എടുത്തണിഞ്ഞിരിക്കുന്ന മൌനം ഗുഹാവാസകാലത്തുള്ള മനുഷ്യസമുദായം പോലും ചെയ്യാത്ത അടിമത്തമാണു..

    മൌനം കൊണ്ടുള്ള ഭീകരത ...

    ReplyDelete
  2. മൗനമാണ്‌ ഇന്ന് ലോകതിന്റെ ശബ്ദം.സഹജീവികളോട്ള്ള സഹാനുഭൂതി വെറും നാട്യവും

    ReplyDelete
  3. കഷ്ട്ടം.........എന്തൊരു വർഗീയത...നാണമില്ലേ......ഈ മുസ്ലിം ബ്ലോഗർമാർക്ക്‌......നിങ്ങടെ ചിന്തയിൽ അമേരിക്ക,ഇസ്രയേൽ,മോഡി,ഗുജറാത്ത്‌,ഫാസിസ്റ്റ്‌,ഡാനിഷ്‌,കാഷ്മീരി........നമ്മന്റെ ആളുകളും,വിശ്വാസവും,നിലപാടുകളും ഗുഡ്‌ ബാക്കിയൊക്കെ വേസ്റ്റ്‌....നല്ല ചിന്ത......സമ്മതിച്ചിരിക്കുന്നു... നമ്മ ഈ...നാട്ടുക്കാരനല്ലെയ്‌.......നമ്മ പോണു.... മാ...സലാം.........

    ReplyDelete