Sunday, July 25, 2010

മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തത്‌..

.
ഇരുപത്‌ വര്‍ഷംകൊണ്ട്‌ NDF/PF മലയാളഭൂമിയെ ഇസ്ളാമികവല്‍ക്കരിച്ച്‌ ഒരു "രാജ്യ"മാക്കിമാറ്റുമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന ഒരു മന്ദബുദ്ധിയായ മനുഷ്യനുപോലും തോന്നാത്ത വിചാരമാണ്‌. പക്ഷേ അത്‌ കേരളം ഭരിക്കുന്ന ഒരാളില്‍ നിന്നുണ്ടായാല്‍ അയാളെ അടിയന്തിരമായി ഒരു ക്ളിനിക്കല്‍ പരിശോധനക്ക്‌ വിധേയമാക്കേണ്ട ഗുരുതരപ്രശ്നമാണ്‌.

തീവ്രവാദവും ഭീകരതയും ലൌ ജിഹാദുമൊക്കെ കഴിഞ്ഞിപ്പോല്‍ മുഖ്യമന്ത്രിയുടെ ഒരു കണ്ടുപിടിത്തവും. ! പണം കൊടുത്ത്‌ മുസ്ളിംകളെ ജനിപ്പിക്കുന്ന യന്ത്രമത്രെ അത്‌. അതുപക്ഷേ അമുസ്ളിം സ്ത്രീകളിലാണ്‌ നിലവില്‍ ഉള്ളത്‌. NDF അതിനുള്ള നെട്ടോട്ടത്തിലും. താലിബാനെ നാഴികക്ക്‌ നാല്‍പ്പത്‌ വട്ടം തെറിവിളിക്കുന്നവര്‍ ഈ "ബാലിശാനിസം" എങ്ങനെ നേരിടുമെന്ന് കാണാന്‍ കൌതുകപൂര്‍വ്വം കാത്തിരിക്കാം...

20 വര്‍ഷത്തെ ഈ സ്റ്റ്രാറ്റജിക്‌ പദ്ധതി NDF -ന്‍റെ ആഗ്രഹമായാല്‍ പോലും കേരള പശ്ചാത്തലത്തില്‍ അത്‌ സംഭവിക്കുമെന്ന്‌ കരുതുന്നത്‌ തന്നെ ബുദ്ധിനശിച്ച്‌ തുടങ്ങുന്നതിന്‍റെ ലക്ഷണമാണ്‌. "കൈവെട്ട്‌" കഴിഞ്ഞതുമുതല്‍ CPI(M) - ന്‌ ഭ്രാന്തിളകിയത്‌ ഇപ്പോല്‍ മൂര്‍ദ്ധാവസ്തയില്‍ എത്തിയിരിക്കുന്നുവേണം കരുതാന്‍. PDP യെ കൂടെക്കൂട്ടിയതിന്‍റെ ഏനക്കേട്‌ തീര്‍ത്ത്കിട്ടാന്‍ കളിക്കുന്ന ഈ നിന്ദ്യതയുടെ രാഷ്ട്രീയം, സമുദായങ്ങളെ കൃത്യമായി പകുത്ത്‌ വോട്ട്‌ കൂട്ടിക്കളയാം എന്ന സ്റ്റാലിനിസ്റ്റ്‌ ചിന്ത കേരളത്തെ തകര്‍ക്കുമെന്ന്‌ കുറഞ്ഞപക്ഷം മുഖ്യമന്ത്രിയെങ്കിലും അറിയാതെ പോകുന്നത്‌ ഒരു ദുരന്തമാണ്‌.

NDF ഒരു മതസംഘടനയല്ല. അവര്‍ അത്തരത്തിലിള്ള ഒരു കപ്പാസിറ്റിയോ ആഗ്രഹമോ ഉള്ളവരല്ല. അങ്ങനെ ഒരാഗ്രഹമുള്ളവരാണെങ്കില്‍ അതിനു പ്രണയവും പണവും കാമ്പസ്സിലിറക്കി കഷ്ടപ്പെട്ട്‌ മതത്തില്‍ ആളെക്കൂട്ടേണ്ട പ്രയാസമനുഭവിക്കേണ്ടതുമില്ല. അവര്‍ക്ക്‌ മുന്‍പില്‍ ക്രിസ്ത്യന്‍ സുവിഷേശകരുടെ വിജയിച്ച മാതൃകയുണ്ട്‌.

വളരെ വ്യവസ്താപിതമായി ഇന്ത്യയെ തകര്‍ക്കാന്‍ പദ്ധതികളാവിഷ്ക്കരിക്കുന്ന RSS‌-നു പോലും 45000- 55000 ശാഖകളേ ഇന്ത്യന്‍ നഗര-ഗ്രാമഗ്രാമാന്തരങ്ങളിലുള്ളു എന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ CIA യുടെ മേല്‍നോട്ടത്തില്‍ USAID -ന്‍റെ ബാനറില്‍ ഇന്ത്യയില്‍ ആറുലക്ഷലത്തിലധികം ഗ്രാമങ്ങളെ ഓവല്‍ ഓഫീസില്‍ നിന്നുള്ള ഡോളര്‍ കൊണ്ട്‌ മോക്ഷത്തിലേക്ക്‌ "saving souls" എന്ന പേരില്‍ ദൈവരാജ്യത്തിലേക്ക്‌ വിളിക്കുന്ന ദൈവകാരുണ്യ network സജീവമായി പ്രവര്‍ത്തിച്ച്‌ മതം മാറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ട്രൈബല്‍ (north indian) ഏരിയകളില്‍ 80-90% ആളുകളെ മതം മാറ്റിക്കഴിഞ്ഞിരിക്കുന്നു അമേരിക്കന്‍ ഇവാഞ്ചലിസ്റ്റുകള്‍.

ഈ ഗൂഢമായ "വിജയപാത" മുന്നിലുള്ളപ്പോല്‍ കൈവെട്ടിയും, പരേഡ്‌ നടത്തിയും, പ്രണയം വിറ്റും മതം വളര്‍ത്താമെന്ന കടന്നചിന്ത എന്തായാലും കുറഞ്ഞപക്ഷം NDF നെങ്കിലും ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം ഇത്തരം പ്രവര്‍ത്തികള്‍ വ്യാപകമായി നടത്തുന്നത്‌ മൂലം RSS-ന്‍റെ ശാഖകളില്‍ 10000 എണ്ണമെങ്കിലും അവരുടെ ഭരണകാലത്ത്‌ (2004) തന്നെ കുറഞ്ഞിട്ടുണ്ട്‌. RSS-ആണ്‌ അവരുടെ വഴികാട്ടി എന്ന് പറയപ്പെടുന്നതിനാല്‍ ഇതൊന്നും അറിയാത്തവരായിരിക്കില്ല NDF‌-ഉം.

പക്ഷേ മുഖ്യമന്ത്രിയുടെ രോഗം പഴയതുതന്നെ. ശരീയത്ത്‌ വിവാദത്തിലും മുസ്ളിംകള്‍ പരീക്ഷയില്‍ വിജയിക്കുമ്പോഴും അദ്ധേഹത്തിനുണ്ടായിരുന്ന ദേഹാസ്വസ്തതയുടെ ആ രോഗം. ചികിത്സയില്ലാത്ത വര്‍ഗ്ഗീയരോഗം. അത്‌ അവര്‍ണ്ണന്‍റെ സവര്‍ണ്ണ രോഗമാണ്‌.

1000 വര്‍ഷം ഇന്ത്യയുടെ ഭരണം കയ്യാളിയിട്ടും മുസ്ളിംകള്‍ക്ക്‌ തോന്നാത്ത ആഗ്രഹം 20 വര്‍ഷം കൊണ്ട്‌ നടത്തിക്കളയാം എന്ന്‌ ഉത്തരവാദിത്തമില്ലാതെ കെട്ടിവയ്ക്കുന്നത്‌, NDF ന്‍റെ പേരില്‍ മുഖ്യമന്ത്രി ആരോപിക്കുന്നുവെങ്കിലും, ചെന്നുകൊള്ളുന്നത്‌ മുസ്ളിം സമുദായത്തില്‍ തന്നെയാവട്ടെ എന്നറിയാത്തയാളല്ല വി.എസ്‌ അച്യുതാനന്ദന്‍.

കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട സവര്‍ണ്ണ വോട്ടുകള്‍ നികത്താന്‍ അദ്ധേഹവും പാര്‍ട്ടിയും ഇപ്പോല്‍ തെരെഞ്ഞെടുത്ത വഴി എന്തായാലും വേശ്യയുടെ പ്രവര്‍ത്തിയെക്കാളും താഴ്‌ന്നുപോയിരിക്കുന്നു. മുസ്ളിംകള്‍ക്കിടയില്‍ NDF നെ അനുകൂലിക്കാത്തവര്‍ പോലും അവര്‍ക്ക്‌ ചെവികൊടുക്കുന്ന രീതിയിലേക്ക്‌ CPI(M) കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഒരുപക്ഷേ അതുതന്നെയായിരിക്കണം അവരുടെ ലക്ഷ്യവും. അല്ലെങ്കില്‍ ഇല്ലാത്ത നിഴലിനോട്‌ യുദ്ധം ചെയ്യേണ്ട പ്രത്യശാസ്ത്ര ഗതികേടില്‍ CPI(M) അകപ്പെട്ടതെങ്ങനെ.? മാധ്യമങ്ങളും ചില പോലീസ്‌ ഏമാന്‍മാരും CPI(M) നുവേണ്ടി വിടുപണി നടത്തുന്നത്‌, അവരോടുള്ള സ്നേഹം കൊണ്ടല്ല , മറിച്ച്‌ കൊള്ളുന്നത്‌ മുസ്ളിം സമൂഹത്തിനാണ്‌ എന്ന ആത്മ പുളകത്തിനു വേണ്ടിയും. !

കുറച്ചുദിവസങ്ങളിലായി മുസ്ളിംകള്‍ ഗുജറാത്തിലാണോ വസിക്കുന്നതെന്ന തോന്നലുമുണ്ടാക്കുന്ന ഒരു കമ്മ്യൂണല്‍ അവസ്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുണ്ടാക്കിയിരിക്കുന്നു . അത്‌ അപകടകരമായ തോന്നലായി മാറാതിരിക്കാന്‍, കേരളത്തിന്‍റെ സാമുദായിക മൈത്രിയെ ഒരു "കൈവെട്ട്‌" കേസില്‍ മുതലെടുപ്പുനടത്തി വെട്ടിനുറുക്കാതിരിക്കാന്‍ നാം ജാഗ്രവത്തായി കരുതിയിരിക്കുക എന്ന് ആഗ്രഹിക്കാന്‍ മാത്രമേ ഇപ്പോല്‍ കഴിയൂ..

ജനാധിപത്യത്തില്‍ വോട്ടിനു വേണ്ടിയുള്ള ഓട്ടം സാമൂഹിക കലാപം പ്രകടനപത്രികയാക്കി മാറ്റുന്ന വിലകുറഞ്ഞ തന്ത്രങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്‌, രാഷ്ട്രീയം സാമൂഹിക ജീവിതത്തെ അസ്വസ്തതപ്പെടുത്തുന്ന ഭീകരതയുടെ മറ്റൊരു രൂപമാണ്‌ എന്ന സത്യത്തിലേക്കാണ്‌. ജനാധിപത്യം മനുഷ്യന്‍ വെറുത്തുപോകുന്ന കാലങ്ങളായിരിക്കുമോ ഇനി വരാനുള്ളത്‌ .. !!! .
.

23 comments:

 1. ഒരു സി പി എം മുഖ്യമന്ത്രിക്ക് സത്യം പറയാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അനുമതി വേണോ ബക്കറേ ? ഹിന്ദുവും , നസ്രാണിയും, ദളിതനും, കമ്മ്യൂണിസ്റ്റും ഒരേ പോലേ ഇസ്ലാമിനെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം തിരയുകയാണ് വേണ്ടത്. എനിക്ക് ഭ്രാന്തില്ല, മറ്റുള്ളവര്‍ക്കാണ് ഭ്രാന്ത് എന്ന് പറയുന്നത് മാനസിക രോഗത്തിന്റെ അങ്ങേയറ്റമാണ്. തെറ്റില്‍ നിന്നും തെറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് നയിക്കാന്‍ ശ്രമിക്കാതെ ഒറ്റപ്പെടലിന്റെ പ്രതീതി ജനിപ്പിച്ച് മുതലെടുക്കാന്‍ നോക്കുന്നത് തികച്ചും അപലപനീയമാണ്.

  ReplyDelete
 2. വൃതാസുരന്‍,

  മുഖ്യധാരയിലേക്ക്‌ വരുവാനുള്ള മാര്‍ഗ്ഗത്തില്‍ തടസ്സമായി നില്‍ക്കുന്ന കാര്യ്ങ്ങള്‍ തന്നെയാണ്‌ അന്വേഷിക്കേണ്ടത്‌. !

  > മുസ്ളിമിണ്റ്റെ ആരാധനാലയങ്ങളില്‍ ബോംബുവച്ച്‌ മുസ്ളിമിനെ തന്നെ തിയാക്കുന്ന ഒറ്റപ്പെടുത്തല്‍ എങ്ങനെയുണ്ടാവുന്നു.

  > ഇസ്ളാം മതത്തെയും അതിണ്റ്റെ പ്രവാചകന്‍മാരെയും ഇകഴത്താനുള്ള ക്രിസ്ത്യന്‍ നവ ജാഗരണം എങ്ങനെയുണ്ടാവുന്നു.

  > മുസ്ളിമിണ്റ്റെ ചെറുത്തു നില്‍പ്പ്‌ തീവ്രവാദമാക്കപ്പെടുന്ന രീതികള്‍ എങ്ങനെ രൂപപ്പെടുന്നു.

  > ഗുജറാത്തില്‍ അപ്പുറവും ഇപ്പുറവും കഴിഞ്ഞിരുന്ന മുസ്ളിമിനെയും ഹിന്ദുവിനെയും അകറ്റുന്നതാര്‌.

  > മുസ്ളിണ്റ്റെ പള്ളി 500 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട്‌ അവകാശം ഉന്നയിച്ച്‌ അവണ്റ്റെ വേരുകള്‍ തന്നെ മുറിച്ചുമാറ്റുന്നതെന്തിനു വേണ്ടി .. ?

  ഭ്രാന്തുകള്‍ക്ക്‌ കീഴടങ്ങുന്നതാണോ ഭ്രാന്തില്ലാത്ത അവസ്ത. ???

  മുസ്ളിംകള്‍ ഇതിലേതെങ്കിലും ചെയ്തിട്ടാണോ അവര്‍ക്ക്‌ ഈ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുന്നത്‌. ??

  അതോ ഇസ്ളാമിനെതിരെയുള്ള ഭ്രാന്തുകള്‍ വകവച്ചുകൊടുത്താല്‍ മാത്രമാണോ അവര്‍ക്ക്‌ മുഖ്യധാരയില്‍ ഇടം കിട്ടുക .. ?

  ReplyDelete
 3. NDF ഒരു മതസംഘടനയല്ല. അവര്‍ അത്തരത്തിലിള്ള ഒരു കപ്പാസിറ്റിയോ ആഗ്രഹമോ ഉള്ളവരല്ല. അങ്ങനെ ഒരാഗ്രഹമുള്ളവരാണെങ്കില്‍ അതിനു പ്രണയവും പണവും കാമ്പസ്സിലിറക്കി കഷ്ടപ്പെട്ട്‌ മതത്തില്‍ ആളെക്കൂട്ടേണ്ട പ്രയാസമനുഭവിക്കേണ്ടതുമില്ല.
  ee thamaashayenikkishtamaayi

  ReplyDelete
 4. കൈ വെട്ടലിലും തകരാത്ത
  മത സാഹോദര്യത്തിന് മേല്‍
  മുഖ്യ മന്ത്രി യുടെ വക
  ലവ് ജിഹാദിന്റെ കൊടും വെട്ട്‌

  ഇല്ലാത്ത പ്രണയത്തിന്റെ
  ജിഹാദീ പ്രയോഗത്തില്‍
  വി എസ് ന്റേതു
  "ഫാഷിസ്റ്റു നാക്ക്" ആണ് ...
  .......
  ജയ് മാര്‍ക്സിസം... ജയ്‌ ഫാഷിസം ....
  .....
  ......

  ReplyDelete
 5. അച്യുതാനന്ദന്‍ എന്ത്‌ പറഞ്ഞാലും അതിനെ എതിര്‍ക്കുന്ന പിണറായി സഖാവും ഈ പ്രസ്താവനയിലൂടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയാലോ എന്ന് മോഹിച്ച്‌ അതിനെ പിന്തുണച്ചിരിക്കുന്നു!! ഹൊ, അങ്ങിനെയെങ്കിലും ബക്കറ്റും തിരമാലയും ഒന്നിച്ചതൊന്ന് കാണാനായല്ലോ! ഇനി മരിച്ചാലും കുഴപ്പമില്ല! അചുമാമനു പണ്ടേ ഉള്ളതാണു ഒരു കാവി പനി. അത്‌ ഇടക്കിടെ ഇങ്ങനെ വരും. ഇനി ഒരു നാലു വര്‍ഷം കഴിയുബ്ബോള്‍ മാമനു തോന്നും അത്‌ തെറ്റായി പോയീന്ന് (മലപ്പുറത്തുള്ളവര്‍ കോപ്പിയടിച്ചിട്ടാണു വിജയിച്ചതെന്ന് പറഞ്ഞിരുന്നത്‌ ഇപ്പോഴാണു തിരുത്തിയത്‌!). എതായാലും സംഘ്പരിവാറിനു ഇനി നമ്മുടെ തൊഗാഡിയ ഡാക്കിട്ടറോട്‌ കേരളത്തിലേക്കെങ്കിലും വരണ്ടാന്ന് പറയാം കാരണം ആ റോളല്ലേ മാമന്‍ എറ്റെടുത്തിരിക്കുന്നത്‌!

  ReplyDelete
 6. അചുമാമണ്റ്റെ വര്‍ഗീയത ഒരു വിലാപം.
  1. ഐ എന്‍ എല്‍ എന്ന പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എടുക്കാതിരിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റി!
  2. കോടതിയും ഇലക്ഷന്‍ കമ്മീഷനും മതത്തെ ദുരുപയോഗപെടുത്തി എന്ന് പറഞ്ഞ്‌ വിലക്കിയ പി സി തോമസിനെ മുന്നണിയിലെടുക്കുബ്ബോള്‍ അങ്ങേര്‍ക്ക്‌ മതേതരത്വം!
  3. മലപ്പുറം ജില്ലയിലുള്ളവര്‍ കോപ്പിയടിച്ചിട്ടാണു പരീക്ഷകളില്‍ വിജയിക്കുന്നത്‌!!

  ഇങ്ങേരുടെ അഭിപ്രായത്തെ പിന്താങ്ങുന്നതോ ലോകം കണ്ട കടുത്ത ഇസ്‌ലാമിക സ്നേഹിയും മുഴുവന്‍ സമയ ഇസ്‌ലാം മത പ്രചാരകനുമായ ഇ എ ജബ്ബാറും ഹമീദ്‌ ചേന്ദമംഗല്ലൂരു (എന്താന്നറിയില്ല എം എന്‍ കാരശ്ശേരി ഇക്കാര്യത്തില്‍ 'കാലുമാറിയിരിക്കുന്നു!').

  ReplyDelete
 7. Atlast VS disclosed the truth, I dont know why you are against his comment, VS targeted Popular Front only,,,, Are you supporting Popular front

  ReplyDelete
 8. ennu vechal kunalikkuttiykkum o.abdurahumanum.nazarudeen ilamarathinum parayamennano?????????
  rass,sanga parivar shakthikal indiaye oru hindu rashtamkananu nokkunnathu ennu nazhikakku nooru vattam parayunna ivare arenkilum hindu virodhi ennu vilichittilla.ippole popular frodine kuttapeduthiyathu ithra valiya pathakamano?

  poppular fruntinte ajanda enthanu.muslim vargeeyathaye valarthunna kunjali kuttimarkku vendi blogiloode vidu pani chayyaruthu.

  ReplyDelete
 9. “കുറച്ചുദിവസങ്ങളിലായി മുസ്ളിംകള്‍ ഗുജറാത്തിലാണോ വസിക്കുന്നതെന്ന തോന്നലുമുണ്ടാക്കുന്ന ഒരു കമ്മ്യൂണല്‍ അവസ്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുണ്ടാക്കിയിരിക്കുന്നു“

  ഹിന്ദുക്കള്‍ അറേബ്യയില്‍ താമസിക്കുന്നപോലല്ലേ,
  പോപ്പുലറിന്റെ പോപ്പുലാരിറ്റിയും ഫ്രണ്ട്സും ഇവിടെ രേഖപ്പെടുത്തപ്പെടുമോ ????
  പൊള്ളല്‍ തുടങ്ങി.

  ഹഹഹ ഉഗ്രന്‍ ....
  കൈയ്യില്ലാത്തവന്‍ വിരലില്ലാത്തവനെ പരിഹസിക്കുന്നു..

  ReplyDelete
 10. മുഖ്യമന്ത്രിയോടു യോജിക്കുന്നു.

  പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല, കാശ്മീരിലെ തീവ്രവാദികളേയും താലിബാനികളേയും എന്തിനു, പാക്കിസ്ഥാന്റെ ഐ എസ് ഐ നെപ്പോലും ആരെങ്കിലും എതിര്‍ത്താല്‍ ഇവിടെ പലര്‍ക്കും പൊള്ളും. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍,ഇപ്പോള്‍ വി എസിനെ എതിര്‍ക്കുന്നവരുടെ കമന്റുകള്‍ വായിച്ചാല്‍ അത് എളുപ്പത്തില്‍ വായിച്ചെടുക്കാം. ആദ്യത്തെ വരി അപലപനം, പിന്നെ ‘ അതിനുള്ള സാഹചര്യത്തെക്കുറിച്ചും ആലോചിക്കണം’ എന്നുള്ള ആവര്‍ത്തനങ്ങള്‍, വരികള്‍ക്കിടയിലൂടെ മൌനമായി ഈ താലിബാനികള്‍ക്കുള്ള പിന്താങ്ങലുകള്‍. പുട്ടിനു പീരയെന്നപോലെ സാഹോദര്യവും മതേതരത്വവും മത സൌഹാര്‍ദ്ദവും വിളമ്പുന്ന ഇവരുടെയൊക്കെ അരയില്‍ ഒളിപ്പിച്ചു വെച്ച ‘പച്ചബെല്‍ട്ട്’ പുറത്തേക്ക് കാണുന്നത് ആരും അറിയില്ലെന്നായിരികും ഈ വിഡ്ഢികളുടെ വിചാരം.
  മുഖ്യമന്ത്രി പറഞ്ഞത് 100ശതമാനം ശരിതന്നെയാണ്. അത് അനവസരത്തിലാണെന്നു പോലും ഞാന്‍ കരുതുന്നില്ല, കുറച്ചുകൂടെ നേരത്തെ ആകാമായിരുന്നു എന്നേ പറയുള്ളൂ. ഈ പ്രസ്ഥവനയുടെ സോഴ്സ് അറിയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ ഫോട്ടോ കോപ്പി ഒന്നും വേണമെന്നില്ല, കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തെ കേരളത്തിന്റെ മത-സാമൂഹിക അന്തരീക്ഷത്തെ നിരീക്ഷിച്ചാല്‍ മതി. സമൂഹത്തില്‍ മാത്രമല്ല ഭരണകൂടങ്ങളില്‍ വരെ നുഴഞ്ഞു കയറിയ ഈ പേക്കോലങ്ങളെ ഈ ജനസമൂഹത്തില്‍ നിന്നും വേരോടെ പിഴുതെറിയുന്നതിനു പകരം അവരെ ഊട്ടിവര്‍ളര്‍ത്താന്‍ സ്വസമുദായത്തില്‍ നിന്നും പലരും മുന്നിട്ടിറങ്ങുന്നതുകാണുമ്പോള്‍ പേടിയും അമ്പരപ്പുമാണ് ഉണ്ടാകുന്നത്. ഏതു പേരിലുള്ള സംഘടനയായാലും അത് തങ്ങളുടെ മതത്തിലുള്ളതാണെങ്കില്‍ അവരെ വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും നായീകരിക്കാനും സഹായിക്കാനും ഇവരില്‍ പലര്‍ക്കും ഉളുപ്പില്ല. രാജ്യസ്നേഹത്തിനും രാജ്യ സുരക്ഷക്കും സാമുദായിക സൌഹാര്‍ദ്ദത്തിനും മേലെ സമുദായ സ്നേഹം വരുന്നതുകൊണ്ടുള്ള മനോരോഗമാണിത്...എന്തുചെയ്യാം

  ReplyDelete
 11. ഇവിടെ എന്‍.ഡി.എഫ്‌ നെ അനുകൂലിക്കുന്നോ ഇല്ലയോ എന്നതല്ല പ്രശ്നം. അവര്‍ ഒരു നിരോധിത സംഘടനയല്ല. അതൊക്കെ ചെറുക്കാന്‍ ഇവിടെ വ്യക്തമായ നിയമമുണ്ട്‌ എന്നാണു പറയപ്പെടുന്നതു.

  തത്വത്തില്‍ ആര്‍.എസ്സ്‌.എസ്സ്‌ വര്‍ഗീയ ഫാസിസ തൊട്ടിലില്‍ ഉറങ്ങുന്ന "നീതി"യുടെ ചായ്‌വ്‌ മുസ്ളിംകളെയും മറ്റു ന്യൂനപക്ഷങ്ങളെയും എപ്പോഴും വേട്ടക്കണ്ണോടെ നോക്കിക്കാണുമ്പോല്‍ ഇത്തരം സംഘടനകല്‍ ഇനിയും രൂപമെടുക്കുകതന്നെ ചെയ്യും. ഭൂരിപക്ഷ വര്‍ഗീയതയോ ഭീകരതയുമോ സ്റ്റേറ്റ്‌ ഭീകരതയുമോ ഇല്ലാതെ ലോകത്തൊരിടത്തും ചെറുത്തുനില്‍പ്പു സംഘങ്ങള്‍ ഉണ്ടായിട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയാണ്‌ ഇവിടെ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുന്നതെന്നെ മന്ത്രി എം.എ ബേബിയുടെ ഒരു മുന്‍ പ്രസ്താവന ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്‌.

  ജര്‍മ്മന്‍ ഭൂരിപക്ഷ നാസിസമാണ്‌ ജൂത ചെറുത്തു നില്‍പ്പും സയണിസവും ഉണ്ടാക്കിയതു. ജൂത സ്റ്റേറ്റ്‌ ഭീകരത പലസ്തീന്‍ ചെറുത്തു നില്‍പ്‌ സൃഷ്ടിച്ചു. കമ്മ്യൂണിസം പോലും ഫ്യൂടല്‍-കുത്തക ഭീകരതയില്‍ നിന്നും ഉയിര്‍ കൊണ്ടതാണ്‌. മുതലാളിക്ക്‌ വേണ്ടിയുള്ള വികസന നിയമങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ തീവ്രവാദികളാക്കുന്നു. ഇത്തരത്തിലുള്ള ഒരു നിരീക്ഷണമാണ്‌ സുപ്രീം കോടതി കഴിഞ്ഞയാഴ്ച്ച പറഞ്ഞത്‌.

  ഇവിടെ പറഞ്ഞുവരുന്നത്‌ ന്യൂനപക്ഷങ്ങളുടെ പ്രവര്‍ത്തികള്‍ എപ്പോഴും സംശയിക്കപ്പെടുകയും അവരുടെ ചിന്തയും വസ്ത്രം പോലും അങ്കലാപ്പായി കാണുന്നത്‌ ഒരു ഫാസിസ്റ്റ്‌ രോഗമാണ്‌. എന്‍.ഡി.എഫ്‌ മറ്റുമതങ്ങള്‍ക്കെതിരെ ശാക്തീകരണം ഉണ്ടാക്കുന്നു എന്ന്‌ അവര്‍ RSS - നെ പോലെ അവകാശപ്പെടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. അത്തരത്തിലാണ്‌ അവരുടെ പ്രഖ്യാപിതനിലപാടെങ്കില്‍ ഈ നിമിഷം നിരോധിക്കാന്‍ മുസ്ളിംകള്‍ മറ്റാരെയുംകാള്‍ മുന്നിലുണ്ട്‌.

  ReplyDelete
 12. ഇവിടെ ദളിതര്‍ പുരോഗതിയിലേക്ക്‌ വരണമെന്ന്‌ നാമെല്ലാം ആഗ്രഹിക്കുന്നത്‌ പോലെ മുസ്ളിംകള്‍ അങ്ങനെയാവാന്‍ പാടില്ലെന്ന ചിന്തയാണ്‌ ഭീകരത...

  ഗല്‍ഫ്‌ നാടുകളില്‍ പൊറോട്ടയടിച്ചും പ്ളേറ്റ്‌ കഴുകിയും ചില മാപ്പിളമാര്‍ ഉണ്ടാക്കിയ പൈസകൊണ്ട്‌ മക്കള്‍ക്കും ഈ ഗതിവരരുതെന്നു കരുതി ഉസ്ക്കൂളിലും കോളെജിലും വിടുന്നതിണ്റ്റെ സംഖ്യ മുന്‍പത്തേക്കാള്‍ കൂടുന്നതുകൊണ്ടാണു സംഘപരിവാറിനുണ്ടായിരുന്ന ഈ കടി വി.എസ്‌ -ലും സംക്രമിച്ചിരിക്കുന്നത്‌. സ്കൂളിലെത്തിയ ഈ പൊറൊട്ടയടിക്കുന്നവണ്റ്റെ മകണ്റ്റെ ഏതെങ്കിലും പ്രേമം അസ്തിയിലായാല്‍ അവിടെ "ലൌ ജിഹാദ്‌" എന്ന ബോംബ്‌ പൊട്ടും. ഈ "ടാവ്‌ ജിഹാദ്‌" ചെയ്ത്‌ ജീവിതം തുലയ്ക്കാന്‍ മക്കളെ സ്കൂളിലയക്കുന്ന ഗല്‍ഫ്‌ മാപ്പിളയെ തന്നെ പറയണം. മകനെയും പൊറൊട്ടയടിക്കാന്‍ പഠിപ്പിക്കാനാണു മുസ്ളിമിനോട്‌ ആവശ്യപ്പെടുന്ന ഈ വി.എസ്‌ / ആര്‍.എസ്സ്‌.എസ്സ്‌ സന്ദേശം.

  മുസ്ളിംകള്‍ പ്രേമിക്കുന്നതും അന്യമതസ്തരെ വേളികഴിക്കുന്നതും ഒരു ഗൂഡലക്ഷ്യം വച്ചാണെങ്കില്‍ അതേ ലക്ഷ്യം മറ്റുമതസ്തരും ചെയ്യുന്നു എന്നു പറയേണ്ടിവരും. കഴിഞ്ഞ മാസം എണ്റ്റെ നാട്ടില്‍ തന്നെ രണ്ടു മുസ്ളിം പെണ്‍കുട്ടികളുടെ ഒളിച്ചോട്ടങ്ങള്‍ നടന്നു. ഒന്ന്‌ ഒരു ക്രിസ്ത്യന്‍ ചെറുക്കനുമായും മറ്റൊന്നു ഹിന്ദു പയ്യനുമായും. ഇത്തരത്തിലുള്ളതെന്തുകൊണ്ടു മുസ്ളിമകള്‍ക്കെതിരെ കേരളത്തില്‍ "ഷിര്‍ക്കു ജിഹാദ്‌" നടക്കുന്നു എന്നു ഇവിടത്തെ ഇണ്റ്റലിജന്‍സ്‌ അച്യുതാനന്തനു വിവരം നല്‍കുന്നില്ല. അല്ലെങ്കില്‍ അദ്ധേഹം പറയാനുള്ളത്ര വാര്‍ത്ത അതിലില്ലാതെ പോകുന്നു. ഇതു മതേതരത്വവും മറ്റേത്‌ മുസ്ളിം വ്യാപന തന്ത്രവുമാവുന്ന രസതന്ത്രമാണു വി.എസ്‌.ണ്റ്റെ ആ പ്രസ്താവയെ കൂടുതല്‍ മുസ്ളിം വിരുദ്ധമാക്കുന്നതു...

  ഇവിടെ ഇണ്റ്റലിജന്‍സ്‌ വിഭാഗം മുസ്ളിംകള്‍ക്കെതിരെമാത്രം അവരുടെ മൂത്രം മണപ്പിക്കാന്‍ നടക്കുന്നതുകൊണ്ടാണോ ഈ പഞ്ചാര അസുഖം മുസ്ളിംകള്‍ക്ക്‌ മാത്രമുള്ളതെന്നു അവര്‍ക്ക്‌ മനസ്സിലാവുന്നതു. എന്‍.ഡി.എഫ്‌ നെ കുറിച്ചാണ്‌ വി.എസ്‌ പറഞ്ഞതെങ്കില്‍, അതില്‍ ഗുരുതരമായ പിഴവുണ്ടു. കാരണം അവരുമായി സഹകരിക്കുന്നവരില്‍ അധികവും ദളിതരും മറ്റ്‌ മതത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമാണു... വി.എസ്‌ നു മുന്‍പുതന്നെ അവരാണ്‌ ഇതുമനസ്സിലാക്കി NDF-നെ വിട്ടുപോകേണ്ടതും. അതു സംഭവിക്കുന്നുമില്ല. അപ്പോല്‍ വി.എസ്‌ ണ്റ്റെ ഈ ഭ്രാന്തന്‍ പ്രസ്താവന അനവസരത്തിലും കൂടിയായി പോയി. കാരണം, വീട്ടില്‍ മാതാപിതാക്കല്‍ വഴക്ക്‌ കൂടുമ്പോല്‍ കുട്ടികളും ഭീതരാവുന്നു, അവര്‍ തെറ്റു കാരല്ലെങ്കില്‍ കൂടി. അതുകൊണ്ടാണ്‌ ഇത്‌ മുസ്ളിം വിരുദ്ധ ചിന്തയാവുന്നതെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുന്നത്‌.

  ReplyDelete
 13. അതേ അതേ, മുഖ്യമന്ത്രി പറഞ്ഞത്‌ സത്യം!! ഇവിടത്തെ ഇതര മതവിശ്വാസികള്‍ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ പണവും പൊന്നും കാത്തിരിക്കയാണു ഒന്ന് 'മതം മാറാന്‍'! കാരണം അവരുടെ മതത്തില്‍ അവര്‍ക്ക്‌ അശേഷം വിശ്വാസമില്ല! ഇതുവരെ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ പണവും പൊന്നും സ്വീകരിച്ചവര്‍ക്ക്‌ ഒരു സ്വീകരണം സി പി എം തന്നെ എര്‍പ്പാടാക്കണം. (മഅദനിയെ സ്വീകരിച്ച അത്രക്ക്‌ കൊഴുപ്പ്‌ വേണ്ടാട്ടൊ!). കാലാവധി കഴിഞ്ഞാല്‍ ഭരണം കിട്ടാ കനിയാണെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കുന്ന ഒാരോ കുതന്ത്രങ്ങളെ! അല്ലേലും 'ആഭ്യന്തരനു' കിട്ടാത്ത എന്ത്‌ തെളിവാണു 'കടലാസ്‌' മുഖ്യനായ അച്യുതാനന്ദനു കിട്ടിയത്‌?!

  ReplyDelete
 14. അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങടെ കിടപ്പ്. തീവ്രവാദികളെ എതിര്‍ത്താലും മുസ്ലീങ്ങള്‍ക്ക് കൊള്ളും. മുസ്ലീങ്ങളുടെ പേരില്‍ ആര് എന്ത് തോന്യാസങ്ങള്‍ ചെയ്താലും ആരും ചോദിക്കാന്‍ വന്നേക്കരുത്. അങ്ങനെ വരുന്നവരെ മുസ്ലീം വിരുദ്ധര്‍ എന്ന് മുദ്ര കുത്തും. താലീബാനികള്‍ കേരളത്തില്‍ എത്ര ശക്തരാണെന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

  മുസ്ലീങ്ങള്‍ക്ക് ഈ രാജ്യം മൊത്തമായി അങ്ങട് എഴുതിക്കൊടുത്താലെ ഈ ആവലാതികള്‍ അവസാനിക്കൂ.

  ReplyDelete
 15. നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
  സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!
  ഇതുകൂടി വായിക്കുമല്ലോ!!

  http://sreejithkondotty.blogspot.com/

  ReplyDelete
 16. ഒരു "NDF" കാരനായ (കെ. സുകുമാരന്‍ ബി.എ.) യുടെ, 20 വര്‍ഷം കൊണ്ട്‌ മതം മാറി ഇസ്ളാം രാജും സ്താപിക്കാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം (താഴെ ലിങ്ക്‌) കാണുക. വി.എസ്‌ അച്യുതാനന്തനു ഹാലിളകാന്‍ മറ്റെന്തു വേണം. എന്നിട്ട്‌ കുറ്റമോ മുസ്ളിം സംഘടനകള്‍ക്ക്‌ ..

  പുനര്‍വായന ബ്ളോഗില്‍ നിന്നും : ഈഴവരും മതപരിവര്‍ത്തനവും

  ...

  sample reading : >>

  ഇന്ത്യയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ അഞ്ചില്‍ ഒന്ന് മുസ്ലീംങ്ങളാണ്. പഞ്ചമന്മാരുടെ സംഖ്യയും ചുരുങ്ങിയത് അത്രതന്നെയുണ്ട്. അവരും ഇസ്ലാം മതക്കാരായാല്‍ ഇന്ത്യയില്‍ അഞ്ചില്‍ രണ്ടുഭാഗം മുസ്ലീംങ്ങളാകും. ഹിന്ദുക്കളുടെ സംഖ്യയില്‍ നിന്ന് വലിയ ഒരു സംഖ്യ ചോര്‍ന്ന് പോവുകയും ചെയ്യും. ഇന്ത്യക്ക് സ്വയം ഭരണം കിട്ടണമെങ്കില്‍ നാനാജാതിയും, നാനാ ദൈവവും, നാനാമതവും ഒന്നിച്ചുകൂടിയ ഒരു കലക്കുചളിയായ ഹിന്ദുമതക്കാരുടെ സംഖ്യ കുറയുകയും ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന തെളിഞ്ഞ ജലം പോലെ ശുദ്ധിയായ ഇസ്ലാം മതക്കാരുടെ സംഖ്യ ജാസ്തിയാകുകയും വേണം. അങ്ങനെ ഒരു സുവര്‍ണ്ണകാലം ഇന്ത്യയുടെ ഭാവിയിലെ ഒരു ഭാഗ്യമായിരിക്കക്കണ്ട് ഇന്ത്യ ഒടുവില്‍ ഹിന്ദുസ്ഥാനത്തിനു പകരം ഇസ്ലാം സ്ഥാനം ആയിതീര്‍ന്ന്, തുര്‍ക്കിസ്ഥാനം, ബലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യമൈനര്‍, ടര്‍ക്കി, അറബിയാ, വടക്കന്‍ ആഫ്രിക്ക, എന്നിങ്ങനെ തൊട്ടുതൊട്ടു കിടക്കുന്ന വലിയ ഇസ്ലാം ഭൂഭാഗങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്യും അന്ന് ഇസ്ലാം ഒരു ലോകമഹാശക്തിയായിത്തീരുകയും ചെയ്യും. അതിന് ഈശ്വരന്‍ നമ്മളെ എല്ലാവരെയും കാക്കുകയും സഹായിക്കുകയും ചെയ്യട്ടെ.
  മുഴുവന്‍ ഇവിടെ :

  ഈഴവരും മതപരിവര്‍ത്തനവും

  ReplyDelete
 17. "അതിന് ഈശ്വരന്‍ നമ്മളെ എല്ലാവരെയും കാക്കുകയും സഹായിക്കുകയും ചെയ്യട്ടെ"

  ഈശ്വരന്‍ അല്ല കാലിപെറ്റോനെ, അള്ളാഹു..! അങ്ങനെ വേണം പറയാന്‍. :-)(സൂമാരനു തെറ്റിയതാ, തിരുത്തിക്കൊടുക്കണ്ടെ നമ്മള്‍?)

  “ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന തെളിഞ്ഞ ജലം പോലെ ശുദ്ധിയായ ഇസ്ലാം മതക്കാരായ..”(ബാക്കി ഇങ്ങനെയാക്കാന്‍ സൂമാരനോടു പറ) സുന്നി,ഷിയാ,മുജാഹിദ്,ജമാത്ത്,ഖാദിയാനി .........(അങ്ങനെ പോകും) മുതലായവരെപ്പോലെ തമ്മില്‍ കൊന്നും തിന്നും ജീവിക്കാം.പാക്കിസ്ഥാനിലൊക്കെ നടക്കുന്നത് കാണുന്നില്ലേ?


  “ഇന്ത്യ ഒടുവില്‍ ഹിന്ദുസ്ഥാനത്തിനു പകരം ഇസ്ലാം സ്ഥാനം ആയിതീര്‍ന്ന്, തുര്‍ക്കിസ്ഥാനം, ബലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യമൈനര്‍, ടര്‍ക്കി, അറബിയാ, വടക്കന്‍ ആഫ്രിക്ക, എന്നിങ്ങനെ തൊട്ടുതൊട്ടു കിടക്കുന്ന വലിയ ഇസ്ലാം ഭൂഭാഗങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്യും അന്ന് ഇസ്ലാം ഒരു ലോകമഹാശക്തിയായിത്തീരുകയും ചെയ്യും“

  ഭേഷ്.അപ്പോള്‍ ഈ അജണ്ട ഒക്കെ ഒള്ളതു തന്നെ.പക്ഷെ തീരെ ഇരുപ്പുറയ്ക്കാത്തവന്മാര്‍,പെട്ടെന്നു തന്നെ എങ്ങെനേങ്കിലും ഹിന്ദുസ്ഥാനം ഇസ്ലാംസ്ഥാനം ആക്കാന്‍ പ്ലാനിടുന്നുണ്ടെന്നാ മുഖ്യന്‍ പറഞ്ഞത്.

  “ഇന്ത്യക്ക് സ്വയം ഭരണം കിട്ടണമെങ്കില്‍ നാനാജാതിയും, നാനാ ദൈവവും, നാനാമതവും ഒന്നിച്ചുകൂടിയ ഒരു കലക്കുചളിയായ ഹിന്ദുമതക്കാരുടെ സംഖ്യ കുറയുകയും“..

  ഈ ശിര്‍ക്ക് എന്ന കൊടും പാപം ചെയ്യുന്ന കാഫിറുകളുടെയൊക്കെ കഴുത്തരിയണം.അല്ലേ കാലിപ്തോ?
  സൂമാരന്‍ കീ ജയ്...

  ReplyDelete
 18. നെഞ്ചെരിച്ചിലിനു മുക്കിത്തൂറിയാല്‍ ശമനമാവില്ല ചാട്ടവാറേ ...

  ReplyDelete
 19. എല്ലാവര്‍ക്കും പറയാനുള്ളത്‌ മുഖ്യമന്ത്രിക്ക്‌ 'കിട്ടിയ' തെളിവുകളുടെ അടിസ്ഥാനത്തിലാണു പറഞ്ഞതെന്ന്! 'കിട്ടിയ' തെളിവെന്താണെന്ന് ആരെങ്കിലും ചോദിച്ചോ?! തീവ്രവാദ കേസില്‍ പിടിയിലായ എതോ ഒരുത്തന്‍ എഴുതിയ പുസ്തകത്തിലാണെത്രെ ഇരുപത്‌ വര്‍ഷം കൊണ്ട്‌ എല്ലാവരെയും 'മുസ്ളീങ്ങളാക്കണമെന്ന്' പറയുന്നത്‌. ഇരുപത്‌ വര്‍ഷം പോയിട്ട്‌ മുപ്പതു വര്‍ഷം കൊണ്ട്‌ പോലും എല്ലാ മുസ്ളീങ്ങളെയും പോപ്പുലര്‍ ഫ്രണ്ടാക്കാന്‍ പറ്റില്ല. പിന്നല്ലേ മറ്റു മതവിശ്വാസികളെ 'മുസ്ളിം' ആക്കുന്നത്‌! ഈ ഒരു മണ്ടന്‍ വരി വായിച്ചിട്ടാണു മുഖ്യന്‍ ഉടനെ തട്ടിവിട്ടത്‌! അതു കേട്ട്‌ എല്ലാവരും ഞെട്ടി! പ്രസ്താവിച്ചത്‌ തൊഗാഡിയ ആണെന്നാണു ആദ്യം കരുതിയത്‌! പിന്നീടാണു മുഖ്യനാണെന്നറിഞ്ഞത്‌. എന്തായാലും എത്‌ വോട്ട്‌ ബാങ്ക്‌ കണ്ടിട്ടാണെങ്കിലും ഇത്തരം ഒരു പ്രസ്താവന മോശമായി പോയി. പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞാല്‍ ആര്‍ക്കും പൊള്ളീല്ല. അവരെ വെച്ച്‌ മൊത്തം മുസ്ളീങ്ങാളെ പറഞ്ഞാല്‍ പൊള്ളൂക തന്നെ ചെയ്യും. അതുകൊണ്ടാണു ആഭ്യന്തരന്‍ സാമാനമായ കാര്യം പറഞ്ഞപ്പോള്‍ ആര്‍ക്കും 'പൊള്ളാതിരുന്നത്‌'.

  ReplyDelete
 20. പ്രാചക നിന്ദ ആവിഷ്ക്കാര സ്വാതന്ത്രിയത്തിണ്റ്റെ ഭാഗമെന്ന്‌ ഇപ്പോല്‍ ആ കൂതറ അധ്യാപകന്‍.

  വാര്‍ത്ത ഇവിടെ : http://www.thejasnews.com/?tp=det&det=yes&news_id=201007106132145437

  കേരളീയ അന്തരീക്ഷം കരുതിക്കൂട്ടി കലുഷിതമാക്കാനുള്ള ഗൂഢതന്ത്രം പുറത്തുവരുന്നതായാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

  ജോസഫിനെ ജൂത- അമേരിക്കന്‍ ഇവാഞ്ചലിസ്റ്റ്‌ ലോബി ഏറ്റെടുക്കുന്നതായാണ്‌ സംശയിക്കുന്നത്‌. ഇനിയും തുടര്‍നിന്ദകള്‍ പ്രതീക്ഷിക്കപ്പെടാമെന്നും കരുതാവുന്നതരത്തിലേക്കാണ്‌ കാര്യങ്ങള്‍ എത്തുക എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു..

  ReplyDelete