.
വിയെസ് അനുകൂലിയായത്കൊണ്ട് ഇടതുതട്ടകത്തില്‍ മന്ത്രിയാവാനുള്ള ഒരുവാതിലും തുറക്കില്ലെന്നുറപ്പുള്ള മഞ്ഞളാംകുഴി സി.പി.എം ഇരട്ടത്താപ്പ് ഭരണത്തില്‍ മാത്രമല്ല അതിന്റെ നയത്തിലും തനിക്കുമെതിരെ പോലും "താപ്പുന്നു" എന്ന് കാരണം പറഞ്ഞാണ് സി.പി.എം വിടുന്നത്.
2006-ല്‍ 5 നിയോജക മണ്ഠലങ്ങള്‍ സി.പി.എം-ന് നേടിക്കൊടുത്ത ആള്‍ മറുകണ്ടം ചാടിയാല്‍ അടുത്ത മന്ത്രിസഭയില്‍ ഒരു മന്ത്രിക്കസേരയെങ്കിലും കുറഞ്ഞപക്ഷം വാഗ്ദാനം ചെയ്യപ്പെടുകയില്ലെന്ന് ഊഹിക്കാതിരിക്കാനാവില്ല. അധികാരത്തിന് വേണ്ടി ആദര്‍ശം പറയുന്ന അല്ലെങ്കില്‍ പണയപ്പെടുത്തുന്ന ലീഗ്, സ്വന്തം പാത്രത്തില്‍ നിന്ന് ഒരു മന്ത്രിസ്താനമെടുത്ത് അലിക്ക് വിളമ്പാന്‍ മലപ്പുറം പുയ്യാപ്ളമാര്‍ പ്രയാസമുള്ളവരാണ്.അതുകൊണ്ടാണ് സ്വന്തം ക്വാട്ടക്ക് പുറത്ത് മന്ത്രിപദത്തിനായി ലീഗ് പയറ്റിയത്.
"തങ്ങള്‍" എന്ന പൊങ്ങുതടിയെ വാനോളം ഉയര്‍ത്തി വൈകാരികാന്തരീക്ഷം സൃഷ്ടിച്ച് ഇതര മതസ്തര്‍ക്കിടയില്‍ ഒരു ആത്മീയപ്രഭാന്തരീക്ഷ(Spiritual Aura)ത്തില്‍ അലംഘനീയ വാക്കുകള്‍ക്കുടമയാക്കി പൊക്കിനിര്‍ത്തി രാഷ്ട്രീയ സമ്മര്‍ദ്ദതന്ത്ര നേട്ടങ്ങള്‍ക്ക് വിനിയോഗിക്കുന്ന കച്ചവടം സാധാരണക്കാരനെ ഒട്ടും അലട്ടുന്നതല്ല. പ്രത്വേകിച്ച് ലീഗില്‍ നിന്ന് ഒരു മുസ്ളിം മന്ത്രികൂടി കൂടുന്നത് കൊണ്ട് കേരളമുസ്ളിമിന് സാമുദായികമായി എന്ത് നേട്ടമുണ്ടായി എന്നത് വലിയ ചോദ്യമാണ്.
ടിവി ചര്‍ച്ചയില്‍ അഡ്വകേറ്റ് ജയശങ്കറിനെ പോലുള്ള വലിയ തമാശക്കാര്‍ പറഞ്ഞത് "ആഭ്യന്തര വകുപ്പുമാറ്റം കൊണ്ട് തിരുവഞ്ചൂരിന്റെ നായര്‍ പോലീസ്, തന്നെ പോലുള്ള നായന്‍മാരെ കുറഞ്ഞ പക്ഷം ഇടിക്കരുത് അല്ലെങ്കില്‍ കൈക്കൂലിയെങ്കിലും നായന്‍മാരില്‍ നിന്ന് വാങ്ങരുത്" എന്നാണ്. സ്വന്തം ജാതി വെളിപ്പെടുത്താനാണോ, അതോ ഒരു ജാതിക്കോ മതത്തിനോ ഒരു മന്ത്രിയെയോ വകുപ്പിനെയോ കിട്ടുന്നത് കൊണ്ട് കേരളത്തില്‍ ആ സമുദായത്തിന്‍ പ്രത്വേകമായി ഒന്നും ലഭിക്കുന്നില്ല എന്നായിരിക്കാം അദ്ധേഹം പരിഹാസപൂര്‍വം പറയാന്‍ ശ്രമിച്ചെതെന്ന് 'സമതുലിതം' നിലനിര്‍ത്താന്‍ നമുക്കങ്ങ് വിശ്വസിക്കാം.
ഇത് ജയശങ്കര്‍ എന്‍.എസ്.എസ് ആസ്താനത്ത് ചെന്ന് പറഞ്ഞിരുന്നെങ്കില്‍ അത്യന്തം അപകടകരമായ ചില പ്രസ്താവനകള്‍ സുകുമാരന്‍ നായര്‍ നടത്തില്ലായിരുന്നു. അഞ്ചാം മന്ത്രി സാമുദായിക സമതുലിതാവസ്ത തകരുമെന്ന് ഒരു സമുദായ നേതാവ് ഭീഷണിപ്പെടുത്തുന്നത് അവര്‍ അത് തകര്‍ക്കുമെന്നതിന്റെ സൂചനയാണ്.
പണ്ട് നാസര്‍ മദനി ബാബര്‍ മസ്ജിദ് വിവാദസമയത്ത് പ്രസംഗിച്ച് നടന്നത് "ആയിരം പള്ളികള്‍ തകര്‍ന്നാലും ഒരു ക്ഷേത്രത്തിന്റെ ഇഷ്ടികപോലും നാം ഇളക്കരുത് മക്കളേ" എന്നായിരുന്നു. മദനി ഇളക്കരുത് എന്ന് പറഞ്ഞാല്‍ "ഇളക്കള്‍" ആയിട്ടാണ് മനസ്സിലാക്കേണ്ടതെന്നാണ് അന്നത്തെ 'മതേതരര്‍' ചാനലുകളില്‍ ദേശസ്നേഹംകൊണ്ട് തിളക്കുകയും പലകേസുകള്‍ അദ്ദേഹത്തില്‍ പിന്നീട് ചാര്‍ത്തപ്പെടുകയും ചെയ്തത്.
മുസ്ളിം സമുദായത്തില്‍ പെട്ടവരുടെ ഇമെയില്‍ മാത്രം തെരഞ്ഞുപിടിച്ച് പരിശോധിക്കുന്നതിനെതിരെ 'മാധ്യമം' അതിന്റെ പത്രധര്‍മ്മമനുസരിച്ച് ഒരു വാര്‍ത്തകൊണ്ടുവന്നതിനെതിരെ കേരളസര്‍ക്കാര്‍ പ്രതികരിച്ചത് ആ പത്രം സമുദായിക സന്തുലനം തര്‍ക്കാന്‍ ശ്രമിച്ചത്കൊണ്ട് കേസെടുത്ത് മുന്നോട്ട് പോകുമെന്നാണ്. മതേതരത്വം കണ്ടുപിടിച്ച K.M ഷാജിയെ പോലുള്ളവര്‍ 'മാധ്യമ'ത്തിനെതിരെ വളരെ വന്യമായി കുരയ്ക്കുകയും ചെയ്തു.
'മുസ്ളിം സമുദായത്തിന്' ? ഒരു മന്ത്രികൂടിയാല്‍ സാമുദായിക സന്തുലിതാവസ്ത തകരുമെന്ന് (തകര്‍ക്കുമെന്ന്) വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും പറഞ്ഞാല്‍ അത് കേസെടുക്കാന്‍ പാകമല്ലാത്തതും, കേരളത്തിന്റെ മതേതര സങ്കള്‍പ്പങ്ങള്‍ സാമുദായികജാതിവര്‍ണ്ണങ്ങളില്‍ ഉരയ്ക്കുമ്പോല്‍ അത് ന്യൂനവര്‍ണ്ണമാണെങ്കില്‍ അഞ്ചാം മന്ത്രിയും ഇമെയില്‍ ചോര്‍ത്തലിനെതിരെയുള്ള പത്രവാര്‍ത്തകളും മതേതര മനസ്സിനെ തകര്‍ക്കാനുള്ള മതിയായ കാരണമാവുന്ന പുതിയ സമവാക്യം നമ്മെ എവിടെ എത്തിക്കുമോ എന്തൊ !!!!
.
Sunday, April 15, 2012
Subscribe to:
Post Comments (Atom)
ലീഗിലെ മന്ത്രിമാര്‍ സമുദായ മന്ത്രിമാരും അവര്‍ "മതകാര്യം" കൈകാര്യം ചെയ്യാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നവരുമാണെന്ന് കഴിഞ്ഞ വിവാദത്തോടെ കേരളം മനസ്സിലാക്കി.
ReplyDeleteലീഗ് കാരണം , കേരളത്തിന്റെ മതേതരം തകര്‍ന്നതിനു ശേഷം കാണാതായ K.M ഷാജിയെ കണ്ടവരുണ്ടെങ്കില്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുക...
ചെന്നിത്തല വിചാരിച്ച വെള്ളം ഉമ്മന്‍ ചാണ്ടി എടുത്ത് ദൂരെ ക്കളഞ്ഞു നല്ല പൊളിറ്റിക്കല്‍ ചെക്ക് മീറ്റ് അല്ലാതെ ഇവിടെ ഹിന്ദുക്കള്‍ക്ക് അഞ്ചു മുസ്ലീം മന്ത്രി വന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല കഴിഞ്ഞ മിനിസ്തൃയില്‍ ആകെ രണ്ട മുസ്ലീമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് ഇവിടെ മുസ്ലീങ്ങള്‍ കലാപം ഉയര്തിയോ? എല്ലാവര്ക്കും അറിയാം ആര് ഭരിച്ചാലും കണക്കാണെന്ന്
ReplyDelete