.
ഗുജറാത്തും ഗോദ്രയും എങ്ങനെ ഇന്ത്യയില്‍ ഹിന്ദുത്വ അജണ്ട രൂപപ്പെടുത്തിയെടുക്കാമെന്നു 'സംഘം' പരീക്ഷിച്ചു നോക്കുന്നുവെന്നു ഒരു തുടര്‍ പോസ്റ്റായിരുന്നു ഞാനെഴുതാന്‍ നിശ്ചയിച്ചിരുന്നതു. ഒരു പക്ഷേ സുഖകരമല്ലാത്ത ആ ഓര്‍മ്മകള്‍ ഇപ്പോല്‍ മാന്തിപ്പുറത്തിടുന്നതു പുതിയൊരു മഞ്ഞുരുക്കത്തിണ്റ്റെ സാഹചര്യത്തില്‍ പ്രസക്തമല്ലാത്തതിനാല്‍ ഈ പരമ്പര ഇവിടെ അവസാനിപ്പിക്കാനായിമാത്രം ശ്രമിക്കുന്നു .
ലോകം മുഴുവന്‍ ഒരു മഞ്ഞുരുക്കത്തിണ്റ്റെ ഉത്തേജനത്തിലാണു. ഭീകരതയും സങ്കുചിതത്തവും തീവ്രവാദവും എല്ലാം ഗുരുതരമായ ഒരു പ്രതിസന്ധിയെ നേരിടുന്നു. ഒരു പക്ഷേ ആഗോള സാമ്പത്തികമാന്ദ്യം ലോകത്തെല്ലായിടത്തുമുള്ള പ്രതിലോമ തീവ്ര ശാക്തീകരണത്തെയും പ്രതികൂലമായും ബാധിച്ഛിരിക്കുന്നു. വിധ്വംസക പ്രവര്‍ത്തകരെ ആവശ്യമുള്ളവരില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞതാവാം അതു.
നല്ലൊരു ലക്ഷ്യം മോശം മാര്‍ഗ്ഗത്തിലധിഷ്ടിതമായി ആയിരക്കണക്കിനു തമിഴരെയും അല്ലാത്തവരെയും വംശീയതില്‍ പ്രചോദിതനായി കൊന്നു തള്ളിയ വേലുപ്പിള്ള പ്രഭാകരന്‍ രംഗമൊഴിഞ്ഞതും, സ്വാത് താഴ്‌വരയില്‍ താലിബാനില്ലാതാവുന്നതും, മിഡിലീസ്റ്റിലെ പിരിമുറുക്കം ഒബാമ വന്ന് തണുപ്പിക്കുന്നതുമെല്ലാം വ്യക്തമാക്കുന്നതു ഒരു ജനതക്കും ദീര്‍ഘകാലം വംശീയതയും ഭീകരതയും സാമ്രാജത്ത കടന്നുകയറ്റവും വരിച്ച് ജീവിക്കാനാവില്ലെന്ന ശാശ്വത സത്യമാണു..
മതനിരാസത്തിലധിഷ്ടിതമല്ലാത്ത ഇന്ത്യന്‍ മതേതര സ്വഭാവത്തെ മതവെറിയുടെ സ്വസ്തിക് ലേബലൊട്ടിച്ച പ്രകോപനപരമായ പ്രതിലോമ ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്ന് ഇന്ത്യക്കാര്‍ തിരിച്ചറിയുന്നതായി ആര്‍.എസ്.എസ് നു തോന്നുകയും അതു പരീക്ഷിക്കുന്നതു നിര്‍ത്താന്‍ ബി.ജെ.പി -യോട് അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം വിഷലിപ്തമായ ഒരന്തരീക്ഷം മാഞ്ഞുപോകുന്നതായി പ്രത്യാശിക്കാം.
ജനങ്ങള്‍ക്ക് മനസ്സിലാവാത്ത ഹിന്ദുത്വമുപേക്ഷിക്കാന്‍ ബി.ജെ.പി യോട് ആവശ്യപ്പെടുന്നതിലൂടെ ഞാന്‍ മനസ്സിലാക്കുന്നതു; ഒരു ഏകധ്രുവ തീവ്രദേശീയ ഹിന്ദുത്വ ചാവുനിസങ്ങള്‍ പഴമക്കും മുന്‍പേയുള്ള പ്രാകൃതദിശയില്‍ നോക്കിനിന്ന്, പ്രവര്‍ത്തനക്ഷമമല്ലാത്തതും ഊര്‍ജ്ജപ്രോക്തമല്ലാത്തതുമായ രീതി ശാസ്ത്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതു ഭാരതത്തിണ്റ്റെ മുന്നോട്ടുള്ള കുതിപ്പിനു പ്രത്വേകമായ ഒരു സംഭാവനയും നല്‍കാനില്ലെന്നു തന്നെയാണു..
അനിവാര്യമായ വിസ്മൃതിയിലേക്ക് തന്നെ 'ഹിന്ദുത്വം' പോകുന്നുവെന്ന് അതിണ്റ്റെ പ്രോക്താക്കള്‍ക്ക് തന്നെ ബോധ്യം വന്നിരിക്കുന്നു..
ഗുജറാത്ത് കലാപത്തില്‍ 3000 ത്തോളം മുസ്ളിംകള്‍ കൊല്ലപ്പെട്ടു എന്നതിനപ്പുറം ജനാധിപത്യം വിശ്വസിച്ഛേല്‍പിക്കപ്പെട്ട ഭരണകൂടം തന്നെ കലാപത്തിനു നേതൃത്വം നല്‍കി അഭിനവ റാണാപ്രതാപസിങ്ങുമാരെ സൃഷ്ടിച്ച് ഇന്ത്യയെ അപായപ്പെടുത്തുന്ന, അല്ലെങ്കില്‍ ഇന്ത്യയെ വികൃതമാക്കുന്ന തത്വശാസ്ത്രങ്ങള്‍ ഇനി വിജയിക്കില്ലെന്നും ആഗ്രഹിക്കുകയാണു..
മോഡിയെപ്പോലെ ഒരു 'മൊഡ'യെ വീണ്ടും വീണ്ടും തെരെഞ്ഞെടുക്കുന്നതിലൂടെ ജുഗറാത്തിലെ ജനങ്ങള്‍ തെറ്റായ സൂചനയാണു ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നതു..
33 മില്യന്‍ ദൈവ/ദേവ ഗണങ്ങള്‍ക്കിടയില്‍ 'അല്ലാഹുവും യഹോവയും' ചേര്‍ത്തു നിര്‍ത്തപ്പെടുന്നതില്‍ ഹിന്ദൂയിസത്തിനു ഒരിക്കലും അതിണ്റ്റെ സത്തയില്‍ നിന്ന് ഭിന്നമായ ഭ്രമകരമായ പര്‍വ്വമല്ല. സനാതന ധര്‍മ്മമെന്ന് ഇപ്പോല്‍ കാണാനില്ലാത്ത ആ സാംസ്കാരിക പരിസരങ്ങളില്‍ ഈ നാമങ്ങള്‍, അല്ലാഹുവും യഹോവയും, അലിഞ്ഞു ചേര്‍ന്നിരുന്നവയാണു..
ഇതേവരെ ഇന്ത്യയില്‍ 'സംഘം' ശ്രമിച്ച് വന്നത് ഭീകരവല്‍ക്കരിക്കപ്പെടുന്ന അരാഷ്ട്രീയമായ ഒരു ജനതയെ ബോധപൂര്‍വ്വം നിര്‍മ്മിച്ഛ് അടിമകളാക്കുകയായിരുന്നു. സ്വയം സേവകനും സേവികയും മാലോഗാവ് പോലുള്ള സ്വയം പ്രതിരോധങ്ങള്‍ തീര്‍ത്ത് ദേശസേവനം നടത്താതെ പ്രത്യാശയുടെ ഒരു നവ ഭാരതം കെട്ടിപ്പെടുക്കാന്‍ മുഖ്യധാരയില്‍ വന്ന് ന്യൂനപക്ഷങ്ങളെയും ചേര്‍ത്ത് പിടിച്ഛ് അവരുടെ സാംസ്കാരിക ചിഹ്ന്നങ്ങള്‍ തകര്‍ക്കാതെ മുന്നോട്ട് വരികയാണെങ്കില്‍; സ്വദേശത്തും വിദേശത്തുമുള്ള എല്ലാ തീവ്ര-ഹറാം പിറപ്പുകാരെയും ഉച്ഛാടനം ചെയ്ത്, വിഭിന്ന അഭിപ്രായങ്ങളും വിശ്വാസങ്ങളും അനുഷ്ടാന രീതികളും ഉള്‍ക്കൊള്ളുന്ന ഒരു വൈബ്രണ്റ്റായ സൊസൈറ്റിയെ വാര്‍ത്തെടുക്കാനും സാധിക്കുമെന്ന് ആശിക്കാം..
അല്ലെങ്കില്‍ ഇതേവരെ തുടര്‍ന്ന്‌വന്ന മൊത്തം നിരാസത്തിലൂന്നിയ സംഘം സിദ്ധാന്തങ്ങള്‍ക്ക് ദാസ്യവൃത്തി ചെയ്യുന്നവര്‍ 'സ്വയം' വീണുപോയവരും ഇന്ത്യയുടെ വീഴ്ചയെ ത്വരിതപ്പെടുത്തുന്നവരുമായി കാലം സാക്ഷ്യം നില്‍ക്കും.
Thursday, June 18, 2009
Subscribe to:
Post Comments (Atom)
മതനിരാസത്തിലധിഷ്ടിതമല്ലാത്ത ഇന്ത്യന്‍ മതേതര സ്വഭാവത്തെ മതവെറിയുടെ സ്വസ്തിക് ലേബലൊട്ടിച്ച പ്രകോപനപരമായ പ്രതിലോമ ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്ന് ഇന്ത്യക്കാര്‍ തിരിച്ചറിയുന്നതായി ആര്‍.എസ്.എസ് നു തോന്നുകയും അതു പരീക്ഷിക്കുന്നതു നിര്‍ത്താന്‍ ബി.ജെ.പി -യോട് അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം വിഷലിപ്തമായ ഒരന്തരീക്ഷം മാഞ്ഞുപോകുന്നതായി പ്രത്യാശിക്കാം.
ReplyDeleteപ്രത്യാശ വേണ്ട.
ഇതൊരു ചെറിയ പിന്മാറ്റം മാത്രം.
അനുകൂല സാഹചര്യങ്ങള്‍ കാത്ത് നൂറ്റാണ്ടുകളോളം തന്നെ അടയിരിയ്ക്കാന്‍ ഫാസിസത്തിന്റെ വിത്തുകള്‍ക്കു കഴിയുമെന്നത് ചരിത്രമാണ്.
(1) ഗോധ്രാനന്തരകലാപത്തേക്കുറിച്ചുള്ള പോസ്റ്റ് ഉപേക്ഷിച്ചതു കഷ്ടമായി. അത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും. ‘ഇനിയതു പ്രസക്തമല്ല‘ എന്ന ന്യായീകരണം വളരെ ഇഷ്ടമായി.
ReplyDelete(2) പക്ഷേ, ഗുജറാത്ത് കലാപത്തിൽ “മൂവായിര“ത്തോളം “മുസ്ലീങ്ങൾ” കൊല്ലപ്പെട്ടു എന്ന പ്രചാരണം ഇപ്പോളും അവസാനിപ്പിച്ചിട്ടില്ല എന്നതു പ്രത്യേകം ശ്രദ്ധിച്ചു. എത്രയൊക്കെ ‘മഞ്ഞുരുക്കം‘[ :-) ]ഉണ്ടായാലും ശരി, ചില വർഗ്ഗീയപ്രചാരണങ്ങളുടെ പ്രസക്തി ഒരു കാലത്തും അസ്തമിക്കുകയില്ല. തുടർന്നുകൊള്ളുക.
(3) ‘പ്രതിസന്ധി നേരിടുന്ന‘ സംഗതികളുടെ കൂട്ടത്തിൽ ‘സങ്കുചിതത്വ‘ത്തേയും ഉൾപ്പെടുത്തിയിരിക്കുന്നതായിക്കണ്ടു. അതു വാസ്തവമാണെങ്കിൽ, ഇനിയെങ്കിലും താങ്കൾ തുറന്ന മനസ്സോടെ സംഘപ്രസ്ഥാനങ്ങളേപ്പറ്റി അടുത്തറിയാൻ ശ്രമിക്കുമെന്നും, ഹിന്ദുത്വമെന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുമെന്നും ഇവിടെയുൾപ്പെടെ പലപ്പോഴായി പറഞ്ഞിട്ടുള്ള അബദ്ധങ്ങൾ തിരിച്ചറിയുമെന്നും പ്രതീക്ഷിച്ചു പോയി ആദ്യം. പക്ഷേ, തുടർന്നു വായിച്ചപ്പോൾ വീണ്ടും പ്രതീക്ഷ നശിച്ചു. ഹിന്ദുത്വമെന്താണെന്നതു ശരിയായി ജനങ്ങളിലെത്തിക്കുന്നതിനേക്കുറിച്ചു പറയുമ്പോൾ താങ്കൾ മനസ്സിലാക്കുന്നത് ‘ഹിന്ദുത്വമുപേക്ഷിക്കണം’ എന്നാണെന്നു കാണുന്നു! പാടാണ്. എന്നാലും ഞാനിപ്പോളും ശുഭാപ്തിവിശ്വ്വാസിയാണ്. ഒരുപക്ഷേ താങ്കൾക്കും ഒരു ദിവസം തിരിച്ചറിവുണ്ടായേക്കാം.
qw_er_ty
മതവെറിയുടെ സ്വസ്തിക് ലേബലൊട്ടിച്ച പ്രകോപനപരമായ പ്രതിലോമ ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്ന് ഇന്ത്യക്കാര്‍ തിരിച്ചറിയുന്നതായി ആര്‍.എസ്.എസ് നു തോന്നുകയും..........
ReplyDeleteഅപ്പൊ നാഗ്പൂരായിട്ടു ഡയറക്റ്റ് ആണ് പിടിപാട്...വല്ല്യപുള്ളിയാ..
മോഡിയെപ്പോലെ ഒരു 'മൊഡ'യെ വീണ്ടും വീണ്ടും തെരെഞ്ഞെടുക്കുന്നതിലൂടെ ജുഗറാത്തിലെ ജനങ്ങള്‍ തെറ്റായ സൂചനയാണു ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നതു
ഹൂ ഫയങ്കരന്‍..കണ്ടുപിടിച്ചു കളഞ്ഞല്ലോ...ദെ, ആരോടും പറയണ്ട..ഒരു രഹസ്യം പറയാം..ഇതൊക്കെ കാരണമല്ലേ ഗുജറാത്തില്‍ ഒരു ഭൂകമ്പം ഉണ്ടായി കുറെ ഹിന്ദു ഭീകരരെ തീര്‍ത്തു കളഞ്ഞത്..അവര്‍ ഒന്ന് കിട്ടീട്ടും പഠിച്ചിട്ടില്ല..
ഗുജറാത്ത് കലാപത്തില്‍ 3000 ത്തോളം മുസ്ളിംകള്‍ കൊല്ലപ്പെട്ടു....
"ബീമാപള്ളിയിലെ കമ്പ്യൂട്ടറിന്റെ മിടുക്കെ!!!"
സ്വദേശത്തും വിദേശത്തുമുള്ള എല്ലാ തീവ്ര-ഹറാം പിറപ്പുകാരെയും ഉച്ഛാടനം ചെയ്ത്, വിഭിന്ന അഭിപ്രായങ്ങളും വിശ്വാസങ്ങളും അനുഷ്ടാന രീതികളും ഉള്‍ക്കൊള്ളുന്ന ഒരു വൈബ്രണ്റ്റായ സൊസൈറ്റിയെ വാര്‍ത്തെടുക്കാനും സാധിക്കുമെന്ന് ആശിക്കാം..
ദെ, പ്ലീസ് , ആത്മഹത്യ ചെയ്യരുത്...എല്ലാത്തിനും നമുക്ക് പരിഹാരമുണ്ട്..
സൊസൈറ്റിയെ വാര്‍ത്തെടുക്കാന്‍ ഇറങ്ങിപുറപ്പെടുന്നതു നന്ന്...പക്ഷെ അത് മതമൌലികവാദത്തിന്ടേയും അന്യമതവിദ്വേഷത്തിന്ടേയും അഴുക്കു മനസ്സില്‍ നിന്ന് കഴുകി കളഞ്ഞിട്ടു പോരേ ?
ഒരു കുഞ്ഞു കഥ കൂടി ....(ആവര്‍ത്തിച്ചിട്ടുണ്ട് )
"ഒരു ജ്യോതി ശാസ്ത്രജ്ഞന്‍ ഗവേഷണം നടത്തുകയാണ്..അവിടെ ഒരു കുഞ്ഞു ബാലന്‍ ചെന്നു .. എന്നിട്ട് ചോദിച്ചു..എന്താ ചെയ്യുന്നേ എന്ന്.? പുലി പറഞ്ഞു..ഞാന്‍ ഗവേഷണം നടത്തുകയാണ്..പുതിയ ഗാല്‍ക്സികളെ കുറിച്ച്, ഗ്രഹങ്ങളെ കുറിച്ച്..കുട്ടി ചോദിച്ചു.."ഇതില്‍ നിന്ന് ഇഞ്ചി മുട്ടായി കിട്ടുമോ ?" എന്ന് . പുലി പറഞ്ഞു "ഇല്ല" . കുട്ടി പറഞ്ഞു "എന്നാ പിന്നെ ഇത് കൊണ്ട് ഒരു കാര്യവുമില്ല"..
പ്രിയ ബക്കര്‍,
ReplyDeleteവിശദമായി ഒരു കമന്റ് ഇടാം.ശനിയാഴ്ചക്കുള്ളില്‍.
ഒരുകാര്യം സങ്കടപ്പെടുത്തുന്നു.“ഹിന്ദുത്വത്തെ”കുറിച്ചുള്ള ബക്കറിന്റെ ലേഖനപരംബര ഇതോടേ അവസാനിപ്പിക്കുന്നു എന്നു പറഞ്ഞതു.അങ്ങനെ സംഘവളര്‍ച്ചയ്ക്കു പ്രയോജനപ്പേടേണ്ട ഒന്നു കൂടി ഇല്ലാതാവുന്നു...!!!
സ്നേഹപൂര്‍വം,
ഭാരതീയന്‍.
പ്രിയ ഹാരിസ്..
ReplyDeleteഫാസിസത്തിണ്റ്റെ വിത്തുകള്‍ മുളയ്ക്കാത്ത ഒരു നല്ലകാലം സ്വപ്നം കാണുന്നവരാണു ഭൂരിഭാഗം ഭാരതീയരും..
താങ്കളുടെ ആശങ്ക പോലെ ഒരുപക്ഷേ മാറിയ സാഹചര്യങ്ങളില്‍ ഇനിയും പുറത്ത് വന്നേക്കാം, തന്നേച്ചുപോയ ദുരന്തങ്ങളേക്കാള്‍ ശക്തമായി..
.............................................
പ്രിയ നകുലന്‍..
ഇതിവിടെ അവസാനിപ്പിക്കുന്നതല്ല..
സാഹചര്യം മാറിവരുന്ന ആ സന്ദര്‍ഭത്തില്‍ തീര്‍ച്ഛയായും പ്രസക്തമെന്നു തോന്നുന്ന സമയത്ത് ഇടപെടാമെന്നു കരുതുന്നു...
3000 പേരൊന്നും മരിച്ഛിട്ടില്ലെന്ന പുതിയ സംഘ ഭാഷ്യം കുറെനാളായി അഡ്വ. ശ്രീധരന്‍ പിള്ളമാര്‍ നിരന്തരം തുപ്പിക്കൊണ്ടിരിക്കുന്നതാണു.. ഇനി അഥവാ അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ മോഡിയുടെ' മഹാമനസ്കതയെ വാഴ്ത്താം..
..............................................
പ്രിയ നവീണ്‍..
പയറെന്ന് പറയുമ്പോല്‍ അരിയെന്നു താങ്കള്‍ മനസ്സിലാകൂന്നതു തിരുത്താനെടുക്കുന്ന ആ കാലം വരെയെങ്കിലും ഞാന്‍ ആത്മഹത്യക്ക് ശ്രമിക്കില്ല സുഹൃത്തേ.. അതിണ്റ്റെ അവകാശം ആ സമയം വരെയെങ്കിലും താങ്കള്‍ക്ക് തന്നെയാണു.. ഞാനതു അപഹരിക്കുന്നില്ല..
"എന്നാ പിന്നെ ഇത് കൊണ്ട് ഒരു കാര്യവുമില്ല"..
താങ്കള്‍ പറഞ്ഞ ഈ കഥയിലെ പൊരുള്‍ ഹിന്ദുത്വത്തെ
കുറിച്ച് ആര്‍.എസ്.എസ് -നു ഇപ്പോല്‍ തോന്നുന്ന മോഹഭംഗമാണു..
താങ്കളുടെ പല കമണ്റ്റുക്കളും ആസ്വദിച്ഛു..
.............................................
നന്ദി പ്രേം..
..............................................
നന്ദി ഭാരതീയന്‍..
മതേതരത്വം വളര്‍ത്താന്‍ താങ്കളുടെ ചിന്തകളുള്ളപ്പോല്‍ സംഘത്തെ വളര്‍ത്താന്‍ ഞാന്‍ ഇനിയും വരുന്നതായിരിക്കും.. !!!!
"പയറെന്ന് പറയുമ്പോല്‍ അരിയെന്നു......
ReplyDeleteബക്കറേ വന്ദനം,...പ്രണാമം..നമോവാകം...അഭിവാദ്യം.. ഈ "പയര്‍ -അരി " ആരോപണം ഏറ്റവും കേട്ട വ്യക്തി ഈ ബൂലോകത്ത് വേറെ ആരെങ്കിലും ഉണ്ടോ? ഇന്നേവരെ ഏതെങ്കിലും ചര്‍ച്ച മുഴുമിച്ച ചരിത്രം അങ്ങേക്കുണ്ടോ? (" ചര്‍ച്ച ചെയ്യാന്‍ സമയമില്ലാത്തത് കൊണ്ട് ഞാന്‍ വേറെ പോസ്റ്റില്‍ ഇതെല്ലാം വിശദീകരിക്കാം " ക:ട: അങ്ങയോടു തന്നെ )
ഹോ!!പുലി!! RSS ന്റെ മോഹവും മോഹഭംഗവും എല്ലാം അപ്പപ്പോ അറിയണുണ്ടല്ലോ? സത്യത്തില്‍ താങ്കള്‍ ഒരു RSS ചാരനല്ലേ? എന്റൊരു ബുദ്ധി :)
പിന്നെ 'പ്രവീണ്‍ ' എന്ന് ഞാന്‍ പറഞ്ഞപ്പോ 'നവീണ്‍ ' എന്ന് കേട്ട അങ്ങ് എന്റെ ഗുരുവാണ് ..(നമ്മുടെ അരിയും പയറും വിഷയത്തിലേ..)
ചുമ്മാ തമാശിക്കുന്നതാട്ടോ... വസ്തുതകളുടെ ഒരു അംശമെന്കിലും ഉള്ള ഒരു പോസ്റ്റുമായി അങ്ങ് വരുകയാണെങ്കില്‍ ,തീര്‍ച്ചയായും അത് സംഘവിരോധത്തിന്റെ കൂത്തരങ്ങായാലും, ഗൌരവമായ ചര്‍ച്ചക്ക് എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ , വീണ്ടും കാണാം. (നമ്മളില്‍ ഒരാള്‍ ആത്മഹത്യാ ചെയ്തില്ലെങ്കില്‍...)..
This comment has been removed by the author.
ReplyDeleteപ്രിയ ബക്കര്‍,
ReplyDeleteഏറെ നാളിനു ശേഷമുള്ള ഈ കൂടിക്കാഴ്ചയില്‍ സന്തോഷം ഉണ്ട്. കാര്യത്തിലേക്ക് കടക്കാം.
താങ്കള്‍ ഗുജറാത്ത്-ഗോദ്രാ വിഷയത്തില്‍ ബ്ലോഗ് എഴുതാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ "എഴുതുന്നതിനു മുന്‍പ് ശ്രീ നകുലന്‍ തത് വിഷയത്തില്‍ എഴുതിയിട്ടുള്ള ബ്ലോഗ് ഒന്ന് വായിച്ചാല്‍ നന്ന്, അബദ്ധങ്ങള്‍ ഒഴിവാക്കാം " എന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് താങ്കള്‍ വായിച്ചുവോ എന്നെനിക്കറിയില്ല. ഏതായാലും ഏറെ കപടമതേതര മാധ്യമങ്ങള്‍ ആവശ്യത്തിലധികം വിളമ്പിയ അബദ്ധങ്ങള്‍ താങ്കള്‍ ഇവിടെ ആവര്‍ത്തിച്ചു കാണുന്നില്ല. എഴുതണമെങ്കില്‍ താങ്കള്‍ക്കു എന്തും എഴുതാമെന്നിരിക്കെ (കുറെയൊക്കെ നേരത്തെ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്) ചൂണ്ടിക്കാണിച്ചും തൊട്ടു കാണിച്ചും ഒന്നും കണ്ടില്ല. ....ഇതും ഒരു 'മഞ്ഞുരുക്കം.'...
വേലുപ്പിള്ള പ്രഭാകരന്റെ നിഷ്കാസനവും സ്വാത് താഴ്വരയിലെ സംഭവ വികാസങ്ങളും ഒബാമയുടെ പ്രസ്താവനകളും എല്ലാം താങ്കള്‍ പറഞ്ഞതുപോലെ തന്നെ സമാധാനത്തിലേക്കുള്ള സൂചനകള്‍ ആണ്.
(ഒബാമ പറഞ്ഞില്ലെങ്കിലും പറഞ്ഞാലും അമേരിക്ക മുസ്ലീം വിരുദ്ധരോന്നുമല്ല ബക്കരെ.
നുണയാനെന്കിലും മോഡിയെക്കുരിച്ചു കേട്ട് കഥകള്‍ കേട്ട് വിശ്വസിക്കാതെ തന്നെയും അദ്ദേഹത്തിനു അമേരിക്ക വിസ നിഷേധിക്കുകയുണ്ടായി. അതും ഒരു ചെറിയ ഉപദ്രവമില്ലാത്ത്ത മുസ്ലീം പ്രീണനം മാത്രമായിരുന്നു, അമേരിക്കയുടെ വക.)
" മതനിരാസത്തിലധിഷ്ടിതമല്ലാത്ത ഇന്ത്യന്‍ മതേതര സ്വഭാവത്തെ മതവെറിയുടെ സ്വസ്തിക് ലേബലൊട്ടിച്ച പ്രകോപനപരമായ പ്രതിലോമ ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്ന് ഇന്ത്യക്കാര്‍ തിരിച്ചറിയുന്നതായി ആര്‍.എസ്.എസ് നു തോന്നുകയും അതു പരീക്ഷിക്കുന്നതു നിര്‍ത്താന്‍ ബി.ജെ.പി -യോട് അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം വിഷലിപ്തമായ ഒരന്തരീക്ഷം മാഞ്ഞുപോകുന്നതായി പ്രത്യാശിക്കാം."
-കുറെനാള്‍ മുന്‍പ് ആരോ പറഞ്ഞിരുന്നു . "ആറെസ്സെസ്സുകാരെ വകവയ്ക്കാതെ ബി.ജെ.പി യും കൂടി 'മതെതരക്കാരായി' മാറിയാല്‍ ഒരു പക്ഷെ അവര്‍ നല്ലവരായേക്കും." എന്ന് .
ഏതായാലും ഇപ്പോള്‍ ചിലതൊക്കെ ആറെസ്സെസ്സുകാര്‍ക്ക് തന്നെ തോന്നുകയും 'ഫാസിസത്ത്തില്‍ നിന്നും പിന്മാറാന്‍' ബി.ജെ.പി.യെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. !!!
അപ്പോള്‍ ഇനി മുതല്‍ ബി.ജെ. പിയെ ക്കൊണ്ട് വലിയ കുഴപ്പമില്ലല്ലോ ബക്കറെ...ഇങ്ങനെയൊക്കെ മഞ്ഞുരുകല്‍ തുടര്‍ന്നാല്‍ ആറെസ്സെസ്സും ഹിന്ദുത്വം ഉപേക്ഷിച്ചേക്കും. പിന്നെ ഫാസിസമില്ല, ഹിന്ദു രാഷ്ട്രമില്ല, മുസ്ലീം കൂട്ടക്കൊലയില്ല. കശ്മീര്‍, കശ്മീര്‍ പണ്ഡിറ്റുകള്‍, അമര്‍നാഥ്, 370, അയോധ്യ, പ്രീണനം, ഭീകര പ്രശ്നം എന്നിത്യാദി അബദ്ധങ്ങള്‍ പറയാന്‍ ആരുമുണ്ടാവില്ല. സമാധാനം പുലര്‍ന്നത് തന്നെ.
സഹോദരാ... 900 മുസ്ലീങ്ങളും 300 ഹിന്ദുക്കളും വധിക്കപ്പെട്ട ഗോധ്രാനന്ദര കലാപത്തെക്കുറിച്ച് ഞാനും താന്ങളും ഇവിടെയെല്ലാവരും ഒരുപാട് കേട്ടല്ലോ. 3000 എന്നത് 30000 മോ താങ്കള്‍ക്കിഷ്ടമുള്ളത് പോലെ സ്വന്തം വായില്‍ കിടക്കുന്ന നാവു കൊണ്ട് ഇഷ്ടമുള്ള ഏതു അക്കവും നിരത്താം.
(cont.)
This comment has been removed by the author.
ReplyDeleteബോംബെ ആക്രമണവീരന്‍ അജ്മല്‍ കസബ് 'ഹിന്ദു ഭീകരനാണെന്നു ' പറഞ്ഞു തന്ന ആരെങ്കിലുമാണോ ഈ റാണാപ്രതാപ് എന്നോരാളെക്കുറിച്ചും പറഞ്ഞു തന്നത്.? ഏതായാലും മുസ്ലീം കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ റാണാ പ്രതാപിനെക്കുറിച്ചും പറഞ്ഞത് മാത്രം മനസ്സിലായില്ല. ആ പുരുഷകേസരിയെക്കുരിച്ചു എന്തൊക്കെ അറിയാം പിന്നെ ബക്കറിനു? അങ്ങനെ നോക്കിയാല്‍ ഗസ്നി മുതലുള്ള ഭരണകൂടഭീകരരുടെ പേരുകള്‍ ടാലി ചെയ്യാന്‍ എത്രയോ പേരുകള്‍ ഇനിയും എടുക്കാം. സ്വന്തം അന്തപ്പുരത്ത്തിനകത്ത്തെ പെണ്ണുങ്ങളെ പോലും ജിഹാദികളുടെ മുന്‍ തലമുറക്കാര്‍ മാനഭംഗപ്പെടുത്ത്തിയിട്ടും സദ്‌ഗുണവൈകൃതത്താല്‍ 'തൃക്കൈ' പോങ്ങാതിരുന്ന ഏറെ ഹിന്ദു രാജാക്കന്മാര്‍ കശ്മീര്‍ മുതല്‍ ഇങ്ങു തെക്ക് ദേശം വരെയുണ്ട്. പരമ പുണ്യവാളനായി പ്രകീര്‍ത്ത്തിക്കപ്പെടുന്ന ടിപ്പു സുല്‍ത്താന്‍ ചെയ്ത കൊടും ക്രൂരതകള്‍ ഇന്ന് സംഘപരിവാര്‍ സൃഷ്‌ടിച്ച കെട്ടുകഥകള്‍ അല്ല.
ReplyDeleteശിവാജിയെ എന്തെ ബക്കര്‍ വെറുതെ വിട്ടത്? അങ്ങേരു ഭയങ്കര ഹിന്ദു ഭീകരനായിരുന്നില്ലേ. അങ്ങേരു മൂലം എത്ര ഹിന്ദുക്കളാ രക്ഷപ്പെട്ടു കളഞ്ഞത്. സമാധാന ചര്‍ച്ചക്ക് വിളിച്ച് കെട്ടിപ്പിടിച്ചു മുറുക്കി കൊല്ലാന്‍ നോക്കിയ (ധൃതരാഷ്ട്രാലിന്ഗനമ് തന്നെ) തന്നെക്കാള്‍ ഇരട്ടി വലിപ്പമുണ്ടായിരുന്ന മഹാമല്ലനായ അഫ്സല്‍ ഖാന്റെ പള്ളക്ക് കൊച്ചുപിച്ചാത്തി (ബീച്ച്വ) കയറ്റിയല്ലേ രക്ഷപ്പെട്ടു കളഞ്ഞത്. !
പിന്നെയുമുണ്ടല്ലോ. കേട്ടിട്ടുണ്ടോ. ഇങ്ങനെ..
"അഗര്‍ ഗോബിന്ദ് ന ഹോതാ...
സുന്നത്ത് ഹോതാ സബ്കാ..."
എന്ന് പറഞ്ഞാല്‍ ഗോബിന്ദ് (ഗുരു ഗോബിന്ദ് സിംഗ് ) ഇല്ലായിരുന്നെങ്കില്‍ വടക്കേ ഇന്ത്യയിലെ ഒട്ടു മിക്ക ജനങ്ങളുടെയും 'സുന്നത്ത്' കഴിഞ്ഞേനെ എന്ന് തന്നെ.
ഭയങ്കര കഷ്ടം.! ഈ ഗുരു ഗോവിന്ദ് സിങ്ങിന് ഏതു നരകമാണോ വിധിച്ചിരിക്കുന്നത്. ഒരു ഇസ്ലാമിക രാജ്യം അങ്ങനെ നഷ്ടപ്പെട്ടു.
അല്ലെങ്കിലും എന്തിനാ ഒന്‍പതു സിഖ് ഗുരുക്കന്മാരും സാധാരണ ഹിന്ദുക്കളെ പോലെ തന്നെ എല്ലാം സഹിച്ചും ചത്തും കഴിഞ്ഞു കൂടാന്‍ ജനങ്ങളെ പഠിപ്പിച്ച്ചപ്പോഴും ഈ പത്താമന്‍ മാത്രം 'ഇനി വാളെടുത്തുകൊള്ളാന്‍' കല്പിച്ചത്? ഔറംഗസീബിന്റെ സദസ്സില്‍ സമാധാന ശ്രമത്തിനായിപ്പോയ നിരായുധനും സാധുവും പരശതങ്ങള്‍ക്ക് ഗുരുവുമായ അച്ഛനെ ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച് അത് നിഷേധിച്ചപ്പോള്‍ ചാന്ദ്നി ചൌക്കില്‍ കൊണ്ടുപോയി പരസ്യമായി തലവെട്ടി കൊന്നെന്നു വച്ച് അങ്ങനെ ഒരു ആജ്ഞ പുരപ്പെടുവിക്കാമോ? അതും ഒന്‍പതാം വയസ്സില്‍ അല്ലെങ്കില്‍ ഇരുപതു വയസ്സിനും മുന്‍പ് അത്രയ്ക്ക് പ്രതികാര വാഞ്ഞ്ച്ച വച്ച് പുലര്‍ത്താന്‍ പാടുണ്ടോ?
പറഞ്ഞാല്‍ ഇനിയും തീരില്ല ബക്കറെ.. സമയം പോലെ തുടരാം. ഒന്ന് കൂടി.... R.S.S നെക്കുറിച്ച് താങ്കളുടെ അപനിരീക്ഷണങ്ങള്‍ എത്രത്തോളം തുടര്‍ന്നാലും എത്ര താങ്കള്‍ ദുഷിപ്പിച്ചു പറയുന്നുവോ അതിനെക്കാളധികം ആളുകള്‍ ഇന്ന് സത്യം മനസ്സിലാക്കുകയും ചെയ്യുന്നു.
സ്നേഹപൂര്‍വ്വം
റാവുത്തര്‍.
>> [ബക്കർ said…] 3000 പേരൊന്നും മരിച്ഛിട്ടില്ലെന്ന പുതിയ സംഘ ഭാഷ്യം കുറെനാളായി അഡ്വ. ശ്രീധരൻപിള്ളമാർ നിരന്തരം തുപ്പിക്കൊണ്ടിരിക്കുന്നതാണു..
ReplyDelete[നകുലൻ] ഗുജറാത്തിലെ മരണസംഖ്യ എന്നത് സത്യത്തിൽ ഇത്തരത്തിലുള്ള അനവധി ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ്. ചില സ്ഥാപിതതാല്പര്യക്കാർ തങ്ങളുടെ നാവു വഴങ്ങുന്നതിനനുസരിച്ചും ഭാവനയുടെ തോതനുസരിച്ചും ഇത്തരത്തിൽ സൌകര്യം പോലെ പെരുപ്പിച്ചു കാണിക്കാറുള്ള പലതും ചിലയവസരങ്ങളിലെങ്കിലും ചോദ്യം ചെയ്യപ്പെട്ടു എന്നു വരും. മനപ്പൂർവ്വം കുപ്രചാരണം അഴിച്ചുവിടുന്നവർക്ക് അത്തരം ചോദ്യം ചെയ്യലുകൾ അസഹനീയമായിത്തോന്നുന്നതും സ്വാഭാവികം. എന്തായാലും, ഇവിടെ “തുപ്പുക” എന്നു തികച്ചും മോശമായി പ്രയോഗിച്ചത് അപ്രിയസത്യങ്ങളോടുള്ള താങ്കളുടെ അസഹിഷ്ണുത മാത്രമല്ല വെളിച്ചത്തുകൊണ്ടുവന്നത്. ആരൊക്കെയോ പ്രചരിപ്പിച്ച കള്ളക്കഥകൾ കേട്ട് മനസ്സിൽ ഉരുണ്ടുകൂടിയ വിദ്വേഷം താങ്കളെ എത്രമാത്രം താഴേയ്ക്കു പതിപ്പിക്കുന്നു എന്നു കൂടിയാണ്.
പിന്നെ, ഇതിനെ “പുതിയ” ഭാഷ്യം എന്നു വിശേഷിപ്പിച്ചതും ശ്രദ്ധിച്ചു. സത്യത്തിൽ ഇതൊക്കെ എത്രയോ പഴയതാണ്! പെരുപ്പിക്കലുകൾ തുടങ്ങിയ കാലം തൊട്ടേ യാഥാർത്ഥ്യങ്ങളും ചുണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. താങ്കൾ ഒരുപക്ഷേ ഇപ്പോളായിരിക്കും കേൾക്കുന്നത്. ഇപ്പോളെങ്കിലും ശ്രദ്ധിച്ചെങ്കിൽ വലിയ കാര്യം.
“പുതിയ” ഒരു ഭാഷ്യം ഈയിടെ കേട്ടത് മരണസംഖ്യ സംബന്ധിച്ചായിരുന്നില്ല. സുപ്രീം കോടതി നിയോഗിച്ച പ്രത്യേകഅന്വേഷണസംഘം ഈയിടെ ചില കണ്ടെത്തലുകൾ നടത്തിയിരുന്നു. ചില സാക്ഷിമൊഴികളിലെ അസാമാന്യമായ സാദൃശ്യം സംബന്ധിച്ചു തുടർപരിശോധനകൾ നടത്തിയപ്പോൾ ചില സംഗതികൾ വെളിച്ചത്തു വന്നിരുന്നു. ഏറെ നാളുകളായി (താങ്കളേപ്പോലെയുള്ളവർ)ആഘോഷിച്ചുകൊണ്ടിരുന്നു പലകാര്യങ്ങളും ശ്രീമതി ടീസ്ത സെയ്തൽവാദിന്റെ ഭാവനാസൃഷ്ടികൾ മാത്രമായിരുന്നു എന്നതായിരുന്നു അത്. അതേപ്പറ്റി താങ്കൾ അറിഞ്ഞിരുന്നോ എന്തോ? എനിക്കു പ്രതീക്ഷയില്ല. അത്തരം വാർത്തകളൊക്കെ അറിയാൻ മാത്രമുള്ളത്ര പരന്ന വായനയുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ നിലവിലുള്ള പല തെറ്റിദ്ധാരണകളും ഇതിനകം തന്നെ തിരുത്തപ്പെട്ടു കഴിഞ്ഞേനെ.
പിന്നെ, ഞാൻ ക്വോട്ടുചെയ്തത് “3000” എന്നഭാഗം മാത്രമായിരുന്നില്ല. “മുസ്ലീങ്ങൾ” എന്ന ഭാഗം കൂടിയായിരുന്നു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ “മുസ്ല്ലീങ്ങളുടെ“ എണ്ണമെടുക്കുകയും അതു കൃത്യമാണെന്ന മട്ടിൽ ശക്തിയോടെ വാദിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് താങ്കൾക്ക് അമുസ്ലീങ്ങളുടെ എണ്ണവും തിട്ടമുണ്ടായിരിക്കണം. ചോദിക്കുന്നതു ക്രൂരമാണെങ്കിലും ചോദിപ്പിക്കുന്ന സ്ഥിതിക്കു മറ്റു ഗത്യന്തരമില്ല. എണ്ണമെടുത്തപ്പോൾ മുസ്ലീമല്ലെന്നു കണ്ടു തിരഞ്ഞുമാറ്റിയിട്ട ആ ശരീരങ്ങൾ ഏകദേശം എത്രവന്നേക്കും? മുന്നൂറ്? ആയിരം? അതോ? അതോ ഇനി അത്തരത്തിൽ ആരെയും കണ്ടിരുന്നില്ലെന്നു വരുമോ എന്തോ? “വംശീയ”ഉന്മൂലനമാകുമ്പോൾ “ഇരകൾ” ഒരേയൊരു വിഭാഗമായല്ലേ പറ്റൂ?
പിന്നെ, ഒരുകാര്യം കൂടി ഓർമ്മയിൽപ്പെടുത്താനാഗ്രഹിക്കുന്നു. ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവരെ തെരഞ്ഞുപിടിച്ച് ഉൻമൂലനം ചെയ്യണമെന്നൊക്കെ ഗോൾവൾക്കർ ഉദ്ബോധിപ്പിച്ചത് (!) എവിടെയാണെന്നു ചോദിച്ചപ്പോൾ താങ്കൾ ഒഴിഞ്ഞുമാറിയത് എവിടെയും കണ്ടില്ലെങ്കിൽ “ഹെഡ്‌ഗേവാറിന്റെ കൃതികൾ“ പരതി നോക്കാൻ പറഞ്ഞുകൊണ്ടാണ്. പക്ഷേ, അവിടെയും ഇതുവരെയൊന്നും കണ്ടുകിട്ടിയിട്ടില്ലെന്നറിയിക്കട്ടെ. ഇനി മറ്റേതെങ്കിലും പേരുകൾ നിർദ്ദേശിക്കാനുണ്ടെങ്കിൽ ഉടൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അത്തരത്തിലുള്ള ഉൻമൂലനാഹ്വാനങ്ങൾ കണ്ടെത്തുക എന്നത് എനിക്കും താല്പര്യമുള്ള വിഷയമാണ്. ലോകത്ത് ഇതുവരെയാർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തൊരു കാര്യം കണ്ടെത്താൻ കഴിഞ്ഞാൽ അതില്പരം ത്രില്ലിംഗ് ആയ മറ്റെന്താണുള്ളത്!
പ്രിയ ബക്കര്‍,
ReplyDeleteഗോധ്ര എങ്ങനെയാണു സംഘത്തിന്റെ “ഹിന്ദുത്വപരീക്ഷണശാല” ആയി മാറിയതു എന്നു ബക്കര്‍ യുക്തിയുക്തം വിശദീകരിക്കും എന്നു കരുതിയിരുന്ന എനിക്കു ആകെ നിരാശ സമ്മാനിച്ചു ഈ പിന്മാറ്റം.ആഗോള സാംബത്തിക മാന്ദ്യം സംഘത്തെയും ബാധിച്ചിട്ടുണ്ടു എന്നു തോന്നുന്നു.സംഘത്തിനു കാശ് കൊടുത്തിരുന്ന സി ഐ എ യും,മൊസാദും,ഐ എസ് ഐയും അല്‍ക്വൊയ്ദയും ഒക്കെ ഇപ്പൊ മാന്ദ്യം കാരണം ബുധ്ധിമുട്ടിലാണു...
എന്തായാലും ബക്കര്‍ ചൂണ്ടിക്കാട്ടിയ സംഭവങ്ങള്‍ എനിക്കും സന്തോഷം പകരുന്നു.പ്രത്യേകിച്ച് ഒബാമ.
ഇനി നമുക്കു കാര്യത്തിലേക്കു വരാം.ഇതു ബക്കറിന്റെ സീരീസിലെ അവസാന ലേഖനം ആയതിനാല്‍ ഇതിലെങ്കിലും ചില ചോദ്യങ്ങള്‍ക്കു മറുപടി തന്നാല്‍ കൊള്ളാമായിരുന്നു.ചോദ്യങ്ങള്‍ അക്കമിട്ടു നിരത്തുന്നു.
1.ഹിന്ദുത്വം ഒരു മതാധിപത്യം ആണെന്നു കരുതുന്നുവൊ?
2.ഹിന്ദുത്വത്തില്‍ ഭാരതപൌരനായ മുസ്ലീമിന്റെ സ്താനം?അവകാശങ്ങള്‍,വിശ്വാസ,ജീവിത സ്വാതന്ത്ര്യം?
3.ഹിന്ദുത്വ വക്താക്കളുടെ(ഞാനടക്കമുള്ള) “പ്രകോപനപരമായ ഫാസിസ്റ്റ് നിലപാടുകള്‍” എന്തെല്ലാം?
4.ഏതു രീതിയില്‍ ആണു ഞങ്ങള്‍ മതവെറി പരത്തുന്നതു?
5.ദേശീയത തീവ്രം ആകുന്നതെപ്പോള്‍?അല്ലെങ്കില്‍ കുഴപ്പമില്ലാത്ത ദേശീയതയെയും ,കുഴപ്പമുള്ള ദേശീയതയെയും വേര്‍തിരിച്ചു അറിയുന്ന ടെക്നിക്?
6.സാംസ്കാരികചിഹ്നങ്ങള്‍ ബന്ധപ്പെടുത്താവുന്നതു മതവുമായി മാത്രം ആണൊ? സംഘം ഇതുവരെ തകര്‍ത്ത ,ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതെലും ചിഹ്നം?
ഇവയെയൊക്കെപറ്റി ബക്കറിന്റെ നിലപാടും അവ രൂപപ്പെട്ടതു സംഘത്തിന്റെ ഏതൊക്കെ സോഴ്സുകളില്‍ നിന്നും അറിഞ്ഞ വിവരങ്ങള്‍ വെച്ചാണെന്നും റെഫെറെന്‍സ് സഹിതം മറുപടി തന്നാല്‍ ഉപകാരം.(സംഘത്തിന്റെ റിസോഴ്സുകള്‍ മാത്രം).ഹെദ്ഗേവാറിനെതൊട്ടു ബക്കറിനു ക്വോട്ട് ചെയ്യാം.“താങ്കളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞിരിക്കാന്‍ സമയമില്ലെന്നും തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പരാമര്‍ശിക്കും” എന്നു പറഞ്ഞു ഉഴപ്പരുതു.
സ്നേഹപൂര്‍വം.
പ്രിയ നവീണ്‍ ഓ..പ്രവീണ്‍.
ReplyDeleteപയറിണ്റ്റെ കൂട്ടത്തില്‍ ഒരരി കിടന്നത് വിട്ട് പോയി.. ക്ഷമിക്കുമല്ലോ..
താങ്കള്‍ ആരാണെന്ന് എനിക്ക് വ്യക്തയില്ലെങ്കിലും എണ്റ്റെ പോസ്റ്റിലൂടെ എന്നെ വളരെ അറിഞ്ഞിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം..
പയര്‍ എണ്ണി നോക്കി പാചകം ചെയ്യാന്‍ തീര്‍ച്ചയായും സമയക്കുറവുള്ളതിനാല്‍ തന്നെയാണു പല അനാവശ്യ ആരോപണങ്ങള്‍ക്കും അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ സാധിക്കാതെ വരുന്നതു.. ഒരാള്‍ക്കല്ലല്ലോ എനിക്കു മറുപടി നല്‍കാനുള്ളതു..
ആര്‍.എസ്.എസ് - ണ്റ്റെ മോഹവും മോഹഭംഗവുമെല്ലാം അറിയാന്‍ ഒരു പുലിയാവണമെന്നില്ല പ്രവീണ്‍.. ഞാന്‍ പുലിയാണെന്നു പറയുന്നതിലൂടെ താങ്കള്‍ എലിയാണെന്ന് , സ്വയം ദ്വനിപ്പിക്കുന്ന, അല്ലെങ്കില്‍ എലിയുടെ അത്രയും ബോധമുണ്ടായാലും മതി..
..................... ... ... ... ..
പ്രിയ സത..
ഇസ്ളാമിക ഭീകരതിയില്‍ തുടങ്ങി ... മാറാട് ഭീകരതയിലവസാനിപ്പിച്ച ഉദ്വേഗമുള്ള മുത്തശ്ശിക്കഥകള്‍ താങ്കളുടെ അമിതാവേശങ്ങള്‍ക്കുള്ള മരുന്നായി ഇപ്പോഴും സൂക്ഷിക്കുവെന്നു തോന്നുമെങ്കിലും താങ്കളുടെ ശൈലി അതല്ലെന്ന് പറയുകയും ചെയ്യുന്നു.. അത്രയും ആശ്വാസം...
എണ്റ്റെ ഭാവനകള്‍ക്ക് നിറം കൂടിപ്പോയതില്‍ മനം നൊന്തെഴുതിയതെന്നു പറയുന്ന സാഹചര്യത്തില്‍ ഞാന്‍ അതങ്ങനെതന്നെയെടുക്കുന്നു.. താങ്കളുടെ കണ്ണു തുറക്കട്ടെ എന്നു ഞാനും ആശംസിക്കുകയാണു..
ഇന്ത്യയില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ നാള്‍വഴികള്‍ നെറ്റില്‍ പരതിയാല്‍ കിട്ടും.. ഫാസിസവും സവര്‍ണ്ണതയും മോഡിസവുമെല്ലാം താങ്കളുടെ കണ്ണുതുറക്കാന്‍ ഉപകരിച്ഛേക്കും.. തുറന്ന മനസ്സുണ്ടെങ്കില്‍..
..................................
പ്രിയ റാവുത്തര്‍..
തങ്കളുടെ കമണ്റ്റ് കണ്ടതില്‍ വളരെ സന്തോഷം.
ഞാനും ചില പോയിണ്റ്റുകളില്‍ പെട്ടെന്നു തന്നെ പോകട്ടെ...
1. മോഡിക്കു വിസ നല്‍കാത്തതു മുസ്ളിം പ്രീണനമെന്നു പറഞ്ഞാല്‍ ആരെങ്കിലും അതു വിശ്വസിക്കത്തക്കതാണോ റാവുത്തരേ...
ഇക്കഴിഞ്ഞ മേയ് 19-20 നു UK യില്‍ വരാന്‍ മോഡിക്ക് വിസ നല്‍കിയതില്‍ ആദ്യം എതിര്‍ക്കുന്നതു അവിടത്തെ ദള്‍-ഖള്‍സ ആണു. സിക്കുകാര്‍ക്കും മുസ്ളിം പ്റീണനമുണ്ട് .. അല്ലെ .. !!
3. റാണാ പ്രതാപ സിങ്ങ്- നെ കുറിച്ഛ് താങ്കള്‍ വികാരം കൊള്ളുന്നതു പോലെയാണൊ എന്നറിയില്ല, ഗുജറാത്തില്‍ ബാബു ബജ്രംഗി എന്ന മൃഗം മുസ്ളിംകളെ കൊന്ന് തള്ളിയശേഷം 'താനൊരു മഹാറാണ പ്രതാപാണെന്ന്' തോന്നിയതായി ഊറ്റം കൊണ്ടിരുന്നു..
റാണാ പ്രതാപിനെ കുറിച്ച് ഹൈസ്കൂളിലെവിടെയോ പഠിച്ച ഓര്‍മ്മമാത്രമേ ഇപ്പോഴുള്ളു. അദ്ധേഹം ബജ്രംഗിയെപ്പോലുള്ളവരെ
Mളേച്ചമായി സ്വാധീനം ചെലുത്തിയതിനെയാണു ഞാന്‍ പരാമര്‍ഷിച്ചതു..
3. ഗുരു ഗോബിന്ത് സിങ്ങിനെ പരാമര്‍ശിച്ചതു : അനവസരത്തില്‍ ഇതൊക്കെയെഴുതി താങ്കളുടെ വായനാ വൈഭവം ഇല്ലാത്ത 'ജിഹാദീ' മൂവ്മെണ്റ്റുകളെ ഞൊട്ടിയിടാന്‍ തുടങ്ങിയാല്‍ താങ്കല്‍ എഴുതിയും ഞാന്‍ വായിച്ച് മണ്ണുകപ്പിയും തീരില്ല..
ഏതോ ഗോത്രത്തലവന്‍മാര്‍ ഗോബിന്ത് സിങ്ങിനെ ആട്ടിയോടിക്കാന്‍ മുഗല്‍ രാജാക്കന്‍മാരുടെ സഹായം തേടുന്നതും അങ്ങനെ ചില സംഘര്‍ഷങ്ങല്‍ ആരഭിക്കുന്നതും 'സുന്നത്തു' കഴിക്കലിനെതിരെ അദ്ധേഹം പടവാളെടുത്തു എന്നൊക്കെപ്പറഞ്ഞാല്‍ ഇന്നത്തെ 'സംഘം' പാളയത്തില്‍ അദ്ധേഹത്തെ കൊണ്ട് കെട്ടലല്ലേ എന്ന് സംശയിച്ചു പോകുന്നു..
ഈ സംഘര്‍ഷങ്ങളിലുടനീളം ഗോബിന്ത് സിങ്ങിനെ സഹായിക്കാന്‍ - മൈമൂണ്‍ ഖാന്‍ , സയെദ് ഭേഗ്- എന്നീ മുസ്ളിം പ്രമുഖരും ഉണ്ടായിരുന്നു എന്ന കാര്യം താങ്കള്‍ വിസ്മരിക്കുന്നതെന്തു..
ഈ ഗോത്ര സംഘര്‍ഷങ്ങളൊക്കെ മതവര്‍ണ്ണം ചാലിച്ഛാല്‍ ഇന്ത്യയുടെ ചരിത്രം മുഴുവന്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊന്നുമല്ല എന്നതിലേക്കു ചുരുക്കേണ്ടിവരും.. സംഘം ശ്രമിക്കുന്നതും അതു തന്നെയാണു.. ചരിത്രത്തിണ്റ്റെ അപനിര്‍മ്മാണം.. റാവുത്തര്‍ ശ്രമിക്കുന്നതു അതിണ്റ്റെ പതാക വാഹകനാവാനും..
ആദ്യ 5 ഖള്‍സ അംഗങ്ങളെ ജ്ഞാനസാനപ്പെടുത്തിയ ശേഷം ഗോബിന്ത് സിംഗ് പറയുന്നതു നോക്കൂ ..
"From now on, you have become casteless. No ritual, either Hindu or Muslim, will you perform nor will you believe in superstition of any kind, but only in one God who is the master and protector of all, the only creator and destroyer. In your new order, the lowest will rank with the highest and each will be to the other a bhai."
ഇതൊക്കെ ഇസ്ളാമിണ്റ്റെ ആശയങ്ങളാണു.. അദ്ധേഹം സുന്നത്ത് തടഞ്ഞെങ്കില്‍ അതു ഹിന്ദുക്കളില്‍ നിന്നായിരിക്കും..
ഇന്ത്യ കണ്ട 4 അതി ഭയാനക ദുരന്തങ്ങല്‍ക്ക് ചുക്കാന്‍ പിടിച്ചവരാണു സവര്‍ണ്ണ ആശയക്കാര്‍. അതിലൊന്നായ 1984- ലെ സിഖ് കൂട്ടക്കൊലയിലൂടെ ആരാണു തിരിച്ചു സുന്നത്തു നടത്തിക്കൊടുത്തതു..
പ്രിയ നകുലന്‍..
ReplyDeleteഗുജറാത്ത് കലാപത്തില്‍ മരണമടഞ്ഞവരുടെ കണക്കുകള്‍ മനപ്പൂര്‍വ്വം പെരുപ്പിച്ഛതല്ല .. ഔദ്യോഗിക കണക്കനുസരിച്ച് 1200 പേര്‍ മരണമടയുകയും 2600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോല്‍ നൂറുകണക്കിനു ആല്‍ക്കാര്‍ ഇന്നും മിസ്സിംഗ് ആണു.. തീര്‍ച്ചയായും വരെയും മരണക്കണക്കില്‍ പെടുത്തിയാള്‍ 3000 എന്നതു ഒരു അതിശയോക്തിപരമായ കണക്കല്ല..
ഹെട്ഗേവാറിണ്റ്റെയും ഗോല്‍ വാല്‍ക്കറിണ്റ്റെയും വെറുപ്പിണ്റ്റെ ഭാഷ്യങ്ങള്‍ താങ്കള്‍ക്ക് ഇതേവരെ കണ്ടെത്താനായില്ലെന്നു പറഞ്ഞു.. ചിലതൊക്കെ ഞാന്‍ ആദ്യ പോസ്റ്റില്‍ തന്നെ പറഞ്ഞിരുന്നതാണു.. ഇനി ഞാന്‍ തന്നെ അതില്‍ കൂടുതല്‍ തപ്പി കൊണ്ട് തരണമെങ്കില്‍ കുറച്ച് കൂടി സമയം വേണ്ടിവരും..
.............................................
പ്രിയ ഭാരതീയന്‍..
താങ്കളുടെ ചോദ്യങ്ങല്‍ പ്രസക്തങ്ങളാണു.. സംഘത്തിണ്റ്റെ പ്രര്‍ത്തന പാരംബര്യങ്ങളിലൂടെ തെളിഞ്ഞകാര്യങ്ങള്‍ തിയറിയിലൂടെ തന്നെ അറിയണമെന്നു വാശി നല്ലതാണു..അതും സംഘം സാഹിത്യത്തില്‍ നിന്നു തന്നെ..
ഒറ്റവാക്കില്‍ ഉത്തരങ്ങള്‍ നല്‍കിയാല്‍ താങ്കളുടെ ഉറച്ച് പോയ ധാരണകള്‍ക്ക് ഇളക്കം തട്ടും എന്ന് എനിക്ക് ഒരു തിട്ടവുമില്ല. എണ്റ്റെ വാര്‍ഷിക വെകേഷന്‍ നാളെ തുടങ്ങുന്നതിനാല്‍ കുറച്ഛു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മറുപടി നല്‍കാനാവുമെന്നു ഞാനാശിക്കുന്നു..
.... >>
.“താങ്കളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞിരിക്കാന്‍ സമയമില്ലെന്നും തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പരാമര്‍ശിക്കും” എന്നു പറഞ്ഞു ഉഴപ്പരുതു. ... <<
.
പരീക്ഷാ തലേന്ന്പോലും സിനിമകണ്ടിരുന്ന് ഉഴപ്പുന്ന ഞാന്‍ ചില അനാവശ്യ ചോദ്യങ്ങള്‍ക്ക് ഉഴപ്പുന്നതു ഇപ്പോഴും എണ്റ്റെ ഒരവകാശമായി തന്നെ കാണുന്നു..
നന്ദി എല്ലാര്‍ക്കും...
പ്രിയ ബക്കര്‍,
ReplyDeleteസംഘത്തിനുമേല്‍ താങ്കള്‍ ആരോപിക്കുന്ന “ഭീകരത” ഒന്നും അവരുടെ സാഹിത്യങ്ങളിലോ മറ്റൊ ഒന്നും വിവരിച്ചിരിക്കുന്നതു താങ്കള്‍ക്കു കണ്ടെത്താനാകുന്നില്ല എന്നു താങ്കളുടെ ഈ വാചകങ്ങളില്‍ നിന്നും ഞാന്‍ കരുതിക്കോട്ടെ? സംഘത്തിന്റ്റെ പ്രവര്‍ത്തനം വിമര്‍ശനബുധ്യാ നിരീക്ഷിക്കാന്‍ തുടങിയതു മുതലാണു എനിക്കു സംഘാനുഭാവം ഉണ്ടായതു.അതുകൊണ്ടാണു “പ്രവര്‍ത്തങ്ങളിലൂടെ “ തെളിഞ്ഞതായി എനിക്കു തോന്നാത്ത കാര്യങ്ങള്‍ തിയറിയായി സംഘസാഹിത്യത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നു ചോദിക്കേണ്ടി വന്നതു.സംഘത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലകാര്യങ്ങളിലും ഒരല്പം കോമണ്‍സെന്‍സ് ഉപയോഗിച്ചു ആലോചിക്കുംബോള്‍ പല ആരോപണങ്ങളുടെയും മുനയൊടിയുന്നു.
ഉത്തരം മുട്ടുന്ന ചോദ്യങ്ങളെ ഒരിക്കലും അനാവശ്യചോദ്യങ്ങള്‍ എന്ന ഗ്രൂപ്പില്‍ പെടുത്താതിരിക്കുക.അല്ലെങ്കില്‍ തന്നെ ഒരു ചര്‍ച്ചയില്‍ ആവശ്യചോദ്യം,അനാവശ്യചോദ്യം എന്ന വേര്‍തിരിവെന്തിനു? ബക്കറിനു ഇനി അവധി ആണല്ലൊ ഒരു മാസം.എല്ലാ ചോദ്യങ്ങള്‍ക്കും ബക്കര്‍ മറുപടി തരും എന്നു വിശ്വസിക്കുന്നു.
സ്നേഹപൂര്‍വം.
തെഹല്ക്കയെ വിളിക്കൂ... ..............
ReplyDeleteസിക്ക് കൂട്ടക്കൊലയില്‍ മര്‍വാ,മിശ്രാ, കപൂര്‍ മിത്തല്‍, നാനാവതി, ജെയിന്‍ ബാനര്‍ജീ, പോത്തി റോഷ, ജെയിന്‍ അഗര്‍വാള്‍, ആഹൂജാ, ധില്ലന്‍, നരൂലാ ആദി കമീഷനുകള്‍ക്കൊന്നും കണ്ടെത്താന്‍ കഴിയാതിരുന്ന 'സവര്‍ണ ബന്ധം' ബക്കര്‍ പുറത്ത് കൊണ്ട് വന്നിരിക്കുന്നു.
അങ്ങനെ ഒരു വാക്ക് പോലും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പരാജയപ്പെട്ട മേല്‍ പറഞ്ഞ കമ്മീഷന്‍കാരെ പ്രോസിക്യൂട്ട് ചെയ്യണം. ഒക്കെ സംഘപരിവാര്‍ ചാരന്മാരാണ്.
കോണ്ഗ്രസ്സിന്റെ കൈകള്‍ ഒന്ന് കൂടി ശുദ്ധമായി.
ബക്കര്‍ 'സവര്‍ണര്‍ക്കു' ( ബക്കറിന്റെ അറിവില്‍ സംഘപരിവാര്‍) ഒരു പട്ടം കൂടി ചാര്‍ത്തിത്തരുന്നു. 1984- ലെ സിഖ് കൂട്ടക്കൊലയുടെ ക്രഡിറ്റ്
ബലേ ഭേഷ്!!.... എന്നേ എനിക്ക് പറയാന്‍ കഴിയൂ.
ബര്ഖയും ടീസ്റ്റയും ഥാപ്പര്മാരുമ് തരുണ്‍ തെജ്പാലും ഒക്കെ ലജ്ജിക്കട്ടെ. എന്നിട്ട് ശിഷ്യത്വം സ്വീകരിക്കട്ടെ.
സിക്ക് മതം ഏക ദൈവവിശ്വാസത്തില്‍ അധിഷ്ടിതമാണെന്ന് ബക്കറിനരിയാം.
പക്ഷെ സിക്ക് മതത്തെയും അതുപോലെ അവരുടെ ചരിത്രത്തെയും ഗുരുക്കന്മാരേയും ആദരിക്കുന്നവരാന് ആര്‍. എസ്.എസ്സുകാര്‍ എന്ന് ബക്കറിനറിയില്ല. എന്ന് മാത്രമല്ല. ഇസ്ലാമിനൊ ക്രിസ്തുമതത്തിനൊ ലോകത്തുള്ള ഏതോരു വിശ്വാസത്തിനും 'ഹിന്ദുത്വം' എതിരല്ല എന്നും ബക്കറിനറിയില്ല. എന്ന് പറഞ്ഞാല്‍ അറിയില്ല എന്ന് തന്നെ. ഇങ്ങനെ പറയേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നു. അറിയാന്‍ ശ്രമിക്കാഞ്ഞിട്ടാണ്. എല്ലാതിനെയും സങ്കുചിതമായ ഒരു ഫ്രെയിമിനുള്ളില്‍ നിര്‍ത്താനാണ് ഇത്തരക്കാര്‍ക്ക് ഇഷ്ടം.
എന്താണ് ബക്കറെ ഈ 'ഇല്ലാത്ത ജിഹാദി ഭീകരത'? അങ്ങനെ ഒന്ന് ഈ ഭൂമിലോകത്ത് ഇല്ല എന്നുള്ളത് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ താങ്കളില്‍ നിന്നും നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ സുരക്ഷക്ക് വേണ്ടി ചെലവഴിക്കുന്ന എത്രയോ അനന്തകോടി ഡോളര്‍ ലാഭിക്കാമായിരുന്നു.
ഗുരു ഗോബിന്ദ് സിംഗിനെ ഞാന്‍ പരാമര്ശിച്ചതു അസ്ത്ഥത്താനെന്നും വായനാവൈഭവം കാണിക്കാനാണെന്നും ഒക്കെ പറയേണ്ടതുണ്ടോ? അതിനര്‍ത്ഥം ബക്കറിനു അതൊന്നും അറിയില്ല എന്നല്ല. അറിയാവുന്നതുകൊണ്ടാണ്. അപ്രിയമായത് മറച്ചുവക്കുക എന്നത് പക്ഷപാതികളായ ചരിത്ത്രകാരന്മാരുടെ രീതി തന്നെയാണ്. ഖാല്‍സയുടെ അധ്യായമില്ലാതെ ഒരു ചരിത്രം ഭാരതത്ത്തിനില്ല. നമ്മുടെ വിഷയവുമായി അതിനു ബന്ധമുണ്ട് താനും. അന്നൊക്കെ നടന്നത് ഗോത്രയുദ്ധങ്ങള്‍ മാത്രമാണെന്ന് പറയുന്ന ബക്കറിനു, ഒറീസ്സയിലെ ഗോത്ര കലഹം സംഘപരിവാര്‍ അക്രമമാണ്.
ഖാല്‍സയുടെ പന്ജപശ്യാനന്മാരെ ഓര്‍മ്മിക്കുന്ന ബക്കര്‍ ചാന്ദ്നി ചൌക്ക് വിട്ടു കളയുന്നു.
ഗുരുഗോവിന്ദന്റെ 8 ഉം 6 ഉം വയസ്സ് പ്രായമുള്ള ഇളയ കുട്ടികളെ ഇസ്ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ സിര്ഹിന്ദിലെ നവാബായ വസീര്‍ ഖാന്‍ കല്ലറക്കുള്ളില്‍ അടച്ചു കൊന്ന കഥ ബക്കറിനു മറക്കുന്നതാനിഷ്ടം. (അവസാന കല്ല് വയ്ക്കുമ്പോഴും "ഓം സത് ശ്രീ വാഹ ഗുരുജി കാ ഖാല്‍സാ... വാഹ് ഗുരുജി കി ഫതെഹ് " എന്ന് ഉച്ചൈസ്തരം അകാലഭേരി മുഴക്കിയ കുഞ്ഞുങ്ങളുടെ കഥ പറഞ്ഞു ഇന്നും സിഖുകാര്‍ കണ്ണുനീര്‍ വാര്‍ക്കും. എണ്ണമറ്റ കൊടും ക്രൂരതകള്‍ക്ക് മുന്‍ഗാമികള്‍ വശംവദരായിട്ടും ഇന്നും സിഖുകാര്‍ മുസ്ലീങ്ങളെ വിരോധിക്കാത്തത് അവരില്‍ ഭാരതീയ സംസ്കാരം കുടികൊള്ളുന്നതിനാലാണ്.)
ഗുരു ഗോവിന്ദിന്റെ വിശ്വസ്തരായിരുന്ന മൈമൂണ്‍ ഖാന്‍ , സയെദ് ഭേഗ് തുടങ്ങിയവരെ വിസ്മരിച്ച്ചതല്ല ബക്കറെ. . ഓര്‍മിച്ചുകൊണ്ട് തന്നെയാണ്. ഒട്ടേറെ മുസ്ലീങ്ങള്‍ ശിവാജിയെയും സഹായിച്ച്ചിരുന്നല്ലോ . ദൌലത് ഖാന്‍, സിദ്ധി മിസ്രി, ആഗ്രയിലെ കാരഗൃഹത്ത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച മദാരി മേത്തര്‍ , മുല്ലാ ഹൈദര്‍ അങ്ങനെ പലരും. ഞാന്‍ മറക്കുകയല്ല ഓര്‍മിക്കുകയാണ് ബക്കറെ ചെയ്യുന്നത്. . നീതി എവിടെയാണെന്ന് കണ്ടെത്തി കൂടെ നില്‍ക്കുകയാണ് വേണ്ടത് . മതഭ്രാന്തന്‍മാരായ സുല്‍ത്ത്താന്മാര്‍ക്കെതിരെ പൊരുതിയ ഹിന്ദുക്കളുടെ ഭാഗത്തുള്ള ന്യായം മനസ്സിലാക്കിയ, എല്ലാ നിലക്കും അവരെ സഹായിച്ച ഒരു പാട് മുസ്ലീങ്ങള്‍ ഉണ്ട്. അവരുടെ രീതിയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.
പഞ്ചപശ്യാനന്മാരെ ജ്ഞാനസ്നാനപ്പെടുത്ത്തിയത്തിനു ശേഷം ഗുരു പറഞ്ഞ വാക്കുകള്‍ ഖുര്‍ -ആനില്‍ നിന്നും സ്വീകരിച്ച്ചതാനെന്കില്‍ ഇവിടെ ആര്‍ക്കോ വിഷമമുണ്ടെന്ന് തോന്നും ബക്കര്‍ പറയുന്നത് കേട്ടാല്‍ . ഇവിടെയാണ് ഹിന്ദുത്വത്തെ ബക്കര്‍ തെറ്റായി മനസ്സിലാക്കുന്നു എന്നതിന്റെ ഏറ്റവും നല്ല തെളിവ്.
ഹൈസ്കൂളിലെ ഓര്‍മകളില്‍ മാത്രം ജീവിക്കാതെ ചരിത്ത്രത്ത്തിലൂടെ ഒന്നുകൂടി കറങ്ങി വരൂ...
സ്നേഹപൂര്‍വ്വം,
റാവുത്തര്‍.
This comment has been removed by the author.
ReplyDeleteതെഹല്‍കയെ തന്നെ വിളിക്കണം റാവുത്തര്‍.
ReplyDeleteആണത്തമുള്ള സത്യ സന്ധതയുള്ള ആര്‍ജവമുള്ള നിലവിലുള്ള അന്വേഷണാത്മകമായ ഒരു പത്രപ്രവര്‍ത്തന ശൈലിയുള്ളവര്‍ക്കേ ഒരുപക്ഷേ സിക്ക് കൂട്ടക്കൊലയുടെ ഉള്ളുകള്ളികളെ ഇഴപിരിക്കാന്‍ കഴിയൂ..
താങ്കള്‍ സൂചിപ്പിച്ഛ അന്വേഷണ ഏജെന്‍സികളൊന്നും തൊടാതെ പോയ ചില വശങ്ങളുണ്ട്.. അല്ലെങ്കില്‍ മനപ്പൂര്‍വ്വം മറന്നു പോയ ചില നഷ്ടപ്പെടുത്തലുകള്‍..
4 ദിവസം കൊണ്ട് 4000 നിരപരാധികളായ സിക്ക്കാരെ കൂട്ടക്കൊല ചെയ്യുക എന്നതു, രക്തം കണ്ടാല്‍ ഉണ്‍മാദമുണരുന്ന അല്ലെകില്‍ ഗര്‍ഭപാത്രം കുത്തി പുറത്തിട്ട് ഭ്രൂണത്തിണ്റ്റെ പിടച്ഛില്‍ ആസ്വദിക്കുന്ന തഗ്ഗുകളായ ആയുധ പരിശീലനം സിദ്ധിച്ഛ മിലിറ്റണ്റ്റ് സ്വഭാവമുള്ള പെട്ടെന്ന് സംഘടിക്കാന്‍ ശേഷിയുള്ള ഒരു ആള്‍ക്കൂട്ടത്തിനേ ഇതു നടത്താനാവൂ..
അതായതു ഈ കൂട്ടക്കൊല കൊണ്‍ഗ്രസ്സിണ്റ്റെ കഴിവിനുമപ്പുറമുള്ള കര്‍തവ്യമെന്നര്‍ഥം...
സമാനമായ ഈ അശനിപാതങ്ങള്‍ നാം ബാബറി മസ്ജിദിണ്റ്റെ അടിച്ചു തകര്‍ക്കല്‍ സമയത്തും, ഗ്രഹാം സ്റ്റയ്ന്‍സിനെയും 2 മക്കളെയും ചുട്ടുകൊല്ലുന്ന സമയത്തും, ഗുജറാത്ത് കലാപസമയത്തും, ഒറീസ്സയില്‍ കന്യാ സ്ത്രീയെ കൂട്ട മാനഭംഗപ്പെടുത്തുന്ന സമയത്തും ദര്‍ശിച്ചതാണു...
സിക്ക് കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുന്ന ആ ദിവസങ്ങളില്‍ നാനാ ദേശ്മുഖിണ്റ്റെ ഒരു ലേഖനം അന്നത്തെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്ത്കരുടെ ഇടയില്‍ വിതരണം ചെയ്യപ്പെട്ടിരുന്നു. അതു പിന്നീട് 25, നവംബര്‍ 1984 -ലിലെ ജോര്‍ജ് ഫെര്‍ണാണ്ടസ്സിണ്റ്റെ മാസികയായ 'പ്രതിപക്ഷ്'-ഇല്‍ വന്നിരുന്നു.. (ഇന്നു ഫെര്‍ണാണ്ടസ്സ് ആര്‍.എസ്.എസ് ണ്റ്റെ സുഹൃത്താണു. )
ആ ലേഖനത്തില്‍ ഒരിടത്തു പോലും സിക്ക് കലാപം നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്സിനോട് അദ്ധേഹം ആവശ്യപ്പെടുകയോ ആ കലാപം നിരുത്സാഹപ്പെടുത്തുകയോ ഉണ്ടായിട്ടില്ല.
പകരം എന്നത്തെയും പോലെ തങ്ങള്‍ സിക്കുകാരെ സ്നേഹിക്കുന്നവരാണെന്ന് ഭാവിച്ച് എരിതീയില്‍ എണ്ണ ഒഴിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് തന്ത്രം ഇനിയുമിനിയും റാവുത്തര്‍ കാണാനിരിക്കുന്നതെയുള്ളു..
ആ ലേഖനത്തിലെ ചില്‍ ഭാഗങ്ങള്‍ കാണൂ.. :
(ചില സ്ഥലങ്ങളിലെങ്കിലും ചെറുത്തു നിന്ന സിക്ക്കാരെക്കുറിച്ച് പറയുന്നതു) "സിക്കുകാര്‍ സമാധാനവും സഹിഷ്‌ണുതയും ഈ സമയത് കാണിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പകരം ചില സ്തലങ്ങളിലെങ്കിലും ആയുധവുമായി സിക്കുകാര്‍ ഏറ്റുമുട്ടുന്നതു എന്നെ വേധനിപ്പിക്കുന്നു.. "
"..... ഖള്‍സ രൂപപ്പെടുത്തിയിരിക്കുന്നതു ശക്തിയുപയോഗിച്ഛ് ഹിന്ദു കമ്മൂണിറ്റിയെയും അതിണ്റ്റെ പാരമ്പര്യത്തെയും തകര്‍ക്കാനാണു.. "
"...ഈ ഖള്‍സായിസം വിഘടനവാദം ഉയര്‍ത്തുകമാത്രമല്ല ആയുധശക്തി മതവിശ്വാസമായി വളര്‍ത്തുകയും ചെയ്തിരിക്കുന്നു.. ഈ വിശ്വാസം ഭീകരകവള്‍ക്കരിക്കപ്പെടുകയും ഇന്ദിരാ ഗാന്ധിയുടെ വധത്തില്‍ കലാശിക്കുകയും, പിന്നെയും ഭിന്ദ്രന്‍ വാലയുടെ നീണ്ട ഹിറ്റ് ലിസ്റ്റില്‍ കൊലപ്പെടുത്തേണ്ടവരുടെ പേരുകള്‍ അനവധിയുണ്ട് താനും.. "
ഇനിയും ഒരുപാട് കുറ്റപ്പെടുത്തലുകളും, സിക്കുകാര്‍ നന്നാവേണ്ടത്തിണ്റ്റെ ആവശ്യകതയും ഊന്നൊപ്പറയുകയും ചെയ്യുന്നൂണ്ട്..
ലേഖനമവസാനിക്കുന്നതു രാജീവ് ഗാന്ധിക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും നേര്‍ന്നു കോണ്ടാണു.. പകരമായി രാജീവിണ്റ്റെ പ്രതികരണം വരുന്നതു ഇങ്ങനെയാണു ..
"വന്‍ വൃക്ഷങ്ങള്‍ വീഴുമ്പോല്‍ പ്രകമ്പനങ്ങള്‍ സ്വഭാവികം. "
ഈ മാസികയുടെ ഒരു ശ്രദ്ധേയമായ വശം എന്നു പറയുന്നതു "Indira Congress - RSS collusion" എന്ന റ്റൈടിലിലാണു ഇതു പ്രസിദ്ധീകരിക്കുന്നതു..
ഇതു പ്രസിദ്ധീകരിക്കാനായി അവര്‍ നല്‍കിയ എടിറ്റോറിയല്‍ കമണ്റ്റ് ഇപ്രകാരമാണു..
"The author of the following document is known as an ideologue and policy formulator of the RSS. After the killing of Prime Minister (Indira Gandhi) he distributed this document among prominent politicians. It has a historical significance that is why we have decided to publish it, violating policy of our Weekly. This document highlights the new affinities developing between the Indira Congress and the RSS"
ആര്‍.ആര്‍.എസ് -നെ കുറിച്ച് പറയുമ്പോല്‍ ആ വാക്കിനു പല്ലില്‍ തട്ടി വേദനിക്കുമോ എന്ന് പോലും ആശങ്കപ്പെടുന്ന റാവുത്തര്‍ സാഹിബ് , ആര്‍.എസ്.എസ് -നെ പഠിക്കാന്‍ ചരിത്രത്തിലൂടെ കറങ്ങേണ്ട ആവശ്യമില്ല, സ്വസ്ഥമായി നിന്നു നിരീക്ഷിച്ചാല്‍ മതിയാവും.. പക്ഷേ ചരിത്രം കറക്കാനുദ്ധേശിക്കുന്നവര്‍ക്ക് അവിടെ സ്വയം കറങ്ങി പലതും നിര്‍മ്മിക്കേണ്ടതുണ്ട്..
"ആണത്തമുള്ള സത്യ സന്ധതയുള്ള ആര്‍ജവമുള്ള നിലവിലുള്ള അന്വേഷണാത്മകമായ ഒരു പത്രപ്രവര്‍ത്തന ശൈലിയുള്ളവര്‍ക്കേ ഒരുപക്ഷേ സിക്ക് കൂട്ടക്കൊലയുടെ ഉള്ളുകള്ളികളെ ഇഴപിരിക്കാന്‍ കഴിയൂ.. "
ReplyDeleteഈ പത്രപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ പെണ്ണു കൂട്ടിക്കൊടുത്തു രഹസ്യക്യാമെറ വെച്ചു ഷൂട്ട് ചെയ്യുന്നതാണോ? അമിതാഭ് ബച്ചന്‍ പണ്ടു ടെഹെല്‍ക്കയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു രാജി വെച്ചു , ഈ ആണത്തമുള്ള പത്രപ്രവര്‍ത്തനം കണ്ടിട്ടു..
“4 ദിവസം കൊണ്ട് 4000 നിരപരാധികളായ സിക്ക്കാരെ കൂട്ടക്കൊല ചെയ്യുക എന്നതു, രക്തം കണ്ടാല്‍ ഉണ്‍മാദമുണരുന്ന അല്ലെകില്‍ ഗര്‍ഭപാത്രം കുത്തി പുറത്തിട്ട് ഭ്രൂണത്തിണ്റ്റെ പിടച്ഛില്‍ ആസ്വദിക്കുന്ന തഗ്ഗുകളായ ആയുധ പരിശീലനം സിദ്ധിച്ഛ മിലിറ്റണ്റ്റ് സ്വഭാവമുള്ള പെട്ടെന്ന് സംഘടിക്കാന്‍ ശേഷിയുള്ള ഒരു ആള്‍ക്കൂട്ടത്തിനേ ഇതു നടത്താനാവൂ.. “.
കോരിത്തരിച്ചുപോയി ബക്കര്‍.അപ്പോള്‍ ഇതുവരെ നടന്ന കലാപങ്ങളുടെ എല്ലാം പിന്നില്‍ ഉള്ള ആ ആള്‍ക്കൂട്ടം സംഘം തന്നെ..ഗര്‍ഭപാത്രവും ഭ്രൂണവും ഒന്നും ഇതുവരെ വിട്ടില്ലേ? ഈയിടെയായി പത്രം ഒന്നും വായിക്കാറില്ല എന്നു തോന്നുന്നു..
"RSS has played a honorable role in maintaining Hindu-Sikh unity before and after the murder of Indira Gandhi in Delhi and in other places"
ReplyDelete"It was the Congress(I) leaders who instigated mobs in 1984 and got more than 3000 people killed. I must give due credit to RSS and the BJP for showing courage and protecting helpless Sikhs during those difficult days”[66]
– Kushwant Singh
ഖുഷ്വന്ത് സിംഗ് സംഘപരിവാര്‍ ചാരനാ....
This comment has been removed by the author.
ReplyDeleteസത,
ReplyDeleteഅതുതന്നെയല്ലേ ബക്കര്‍ പറയുന്നതു? 1984 സിഖ് വിരുദ്ധകലാപത്തില്‍ സംഘത്തിനു കയ്യുണ്ടെന്നു? അതിലേക്കെത്തിച്ച നിരീക്ഷണമോ?
“ രക്തം കണ്ടാല്‍ ഉണ്‍മാദമുണരുന്ന അല്ലെകില്‍ ഗര്‍ഭപാത്രം കുത്തി പുറത്തിട്ട് ഭ്രൂണത്തിണ്റ്റെ പിടച്ഛില്‍ ആസ്വദിക്കുന്ന തഗ്ഗുകളായ ആയുധ പരിശീലനം സിദ്ധിച്ഛ മിലിറ്റണ്റ്റ് സ്വഭാവമുള്ള പെട്ടെന്ന് സംഘടിക്കാന്‍ ശേഷിയുള്ള ഒരു ആള്‍ക്കൂട്ടത്തിനേ ഇതു നടത്താനാവൂ.. “
ഉറപ്പല്ലേ..സംഘം തന്നെയല്ലേ.. എന്നിട്ടും,ഇത്രെം വംശീയൌന്മൂലനം ഇന്ത്യയില്‍ നടത്തിയിട്ടും ഇവരെ ആരും കൊലക്കേസില്‍ അറസ്റ്റ് ചെയ്യാത്തതെന്താ? “മതേതരന്മാര്‍” ആണല്ലോ ഇന്ത്യ ഭരിക്കുന്നതു? ഇനി വേണെലും അന്വേഷിച്ചു സത്യം വെളിപ്പെടുത്താവുന്നതേയുള്ളു.അതോ ഇനി അവരും സംഘത്തിന്റെ കൈക്കാരാണോ? ബക്കര്‍ തന്നെ വിശദീകരിക്കും.ഓഹ്,വേണ്ട ,ടെഹെല്‍ക്കയെ കൊണ്ടു അന്വേഷിപ്പിച്ചാല്‍ മതി..
അബൂബക്കറെ, പ്രിയപ്പെട്ട അനിയാ,
ReplyDeleteഞാന്‍ താങ്കളെക്കുറിച്ചുള്ള പ്രതീക്ഷ ഇപ്പോഴും കൈവിടാന്‍ തയ്യാറല്ല. സംഘപരിവാറിന്റെ പതാകവാഹകന്‍ എന്ന് താങ്കള്‍ എന്നെക്കുറിച്ച് പറഞ്ഞത് അല്പം പോലും ആക്ഷേപമായിട്ടു എനിക്കു തോന്നിയില്ല എന്നറിയിക്കട്ടെ.
സിക്ക് കൂട്ടക്കൊല സംഘപരിവാര്‍ നടത്തിയതാണെന്ന് അനുമാനിച്ച് ലേഖനമെഴുതിയ 'ഷംസുല്‍ ഇസ്ലാ'മിനെ പോലുള്ള പാഷാണത്തില്‍ കീടങ്ങള്‍ ഒട്ടും കുറവല്ല ലോകത്ത്.
ക്ഷീരമുള്ളിടത്തും അവര്‍ തേടുന്നത് ചോരയാണ്. കൂട്ടക്കൊല, ശൂലം, വംശോന്മൂലനം, മാനഭംഗം ഇത്തരം വാക്കുകളാണ് പത്ഥ്യം. അതിന്റ ഭാഗമായാണ് 1984-ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് ഞാന്‍ മുമ്പുപറഞ്ഞ അന്വേഷണക്കമ്മീഷനുകള്‍ക്കൊന്നും കണ്ടെത്താന്‍ കഴിയാതിരുന്ന 'സംഘപരിവാര്‍ ബന്ധം' ഷംസുല്‍ ഇസ്ളാം 'പുറത്തു കൊണ്ട് വന്നത്'. വൃത്താന്തപത്രപ്രവര്ത്തകനു വേണ്ട എത്തിക്സിന്റ ആദ്യാക്ഷരങ്ങള്‍ പോലും ഒരിക്കലു മനസ്സിലാക്കാന്‍ കഴിയാത്ത ആ പാവം ചിത്തഭ്രമം ബാധിച്ച 'എഴുത്തുകാരന്' അത്രയേ കഴിയൂ. അതിനു നിരത്തുന്ന തെളിവുകളോ...? ഇത്ര വലിയ ഒരു കൂട്ടക്കൊല നടത്താന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്ക് കഴിയില്ല എന്ന ഒരു ഊഹം. അത് 'പെട്ടെന്ന് കൂട്ടം കൂടുന്ന' മറ്റേതോ ഒരു കൂട്ടര്‍ക്കേ കഴിയൂ എന്ന് . ഈ പത്രപ്രവര്‍ത്തകന് ജഗദീഷ് ടൈറ്റ്ലറില്‍ നിന്നോ സജ്ജന്‍ കുമാറില്‍ നിന്നോ ഒരു സ്റെറ്റ്‌മെന്റ് പോയിട്ട് ഒരു ഊഹാപോഹമെങ്കിലും വാങ്ങാമായിരുന്നു. . പ്രത്യേകിച്ച് അവര്‍ ഇന്നും ജനകീയരോഷം നേരിട്ടുകൊണ്ടിരിക്കുന്ന വരായത് കൊണ്ട് ഒരുപക്ഷെ സഹകരിച്ച്ചെനെ. അത് ആര്‍ എസ്സ് എസ്സുകാര്‍ ചെയ്തതാണ് എന്ന് അവരില്‍ ഒരാളെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍!. (അടിയന്തിരാവസ്ഥക്കാലത്ത് നിരോധിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത ആര്‍. എസ്സ്. എസ്സിന് അതിന്റെ പ്രയോക്താവായ ഇന്ദിരാഗാന്ധിയോട് മരണശേഷമെങ്കിലും 'സ്നേഹം' പ്രകടിപ്പിക്കാന്‍ വേണ്ടിയായിരിക്കണം സിഖ്കാരെ കൊന്നൊടുക്കിയത്.). ഇനി സിഖ് സമുദായത്തില്‍ നിന്നും ഒരാളെയെങ്കിലും കണ്ടെത്തി ഇതെല്ലാം ചെയ്തത് കാവിക്കാരാണ് എന്ന് പറയിക്കാന്
കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ഒന്ന് കണക്കിലെടുത്തെക്കാമായിരുന്നു.
പല്ലുതേക്കുന്ന ബ്രഷിനു കൊടുക്കുന്ന മാന്യതയെങ്കിലും എഴുത്താണിക്കു കൊടുക്കാത്ത ഷംസുല്‍ ഇസ്ളാമുകള്‍ ഒരുപാടുണ്ടാകും . പക്ഷെ വളരെ കഷ്ടം ബക്കറെ, ഇതൊക്കെ കേട്ട് അപ്പാടെ വിഴുങ്ങാന്‍ ഇരിക്കുന്ന ആളാണോ 14 മണിക്കൂര്‍ ഗോളാന്തര്‍വലയിയില്‍ വിജ്ഞാനം കുഴിച്ചെടുക്കുന്ന അബൂബക്കര്‍?
സഹോദരാ,
'ആണത്തമുള്ള പത്രപ്രവര്‍ത്തനം' എന്ന് താങ്കള്‍ ഉദ്ധേശിച്ച്ച്ചത് 'താങ്കള്‍ക്കു കൊള്‍മയിര്‍ ഉണ്ടാക്കുന്ന പത്ര പ്രവര്‍ത്തനം ' എന്നാണല്ലോ. കേള്വിയില്‍ തന്നെ ഹാസ്യം ജനിപ്പിച്ച, അര്‍ഹിക്കുന്ന അവഗണനയൊദെ തള്ളിക്കളഞ്ഞ അബദ്ധം ആധികാരിക രേഖയാക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കണോ? ഇതിലൊന്നും വലിയ അത്ഭുതം തോന്നുന്നില്ല. ഇത് കേട്ട് ആര്‍ എസ്. എസ് മറുപടി പറയാനും പോകുന്നില്ല. അവരുടെ നിലവാരം ഇതിനൊന്നും മറുപടി കൊടുക്കാന്‍ സമയം കളയുന്നതിനോളം വില കുറഞ്ഞതല്ല. മൌനം തന്നെയാണ് മാന്യത.
(cont...)
"...ഈ ഖള്‍സായിസം വിഘടനവാദം ഉയര്‍ത്തുകമാത്രമല്ല ആയുധശക്തി മതവിശ്വാസമായി വളര്‍ത്തുകയും ചെയ്തിരിക്കുന്നു.. ഈ വിശ്വാസം ഭീകരകവള്‍ക്കരിക്കപ്പെടുകയും ഇന്ദിരാ ഗാന്ധിയുടെ വധത്തില്‍ കലാശിക്കുകയും, പിന്നെയും ഭിന്ദ്രന്‍ വാലയുടെ നീണ്ട ഹിറ്റ് ലിസ്റ്റില്‍ കൊലപ്പെടുത്തേണ്ടവരുടെ പേരുകള്‍ അനവധിയുണ്ട് താനും.. "
ReplyDeleteമേല്‍പറഞ്ഞത് നാനാ ദേശ്മുഖിന്റെ വാക്കുകള്‍ എന്തിനെക്കുരിച്ച്ചാനെന്നു മനസ്സിലാക്കാന്‍ അത് പറഞ്ഞ സമയത്തെക്കുറിച്ച് , അതായത് സിക്ക് ഭീകരവാദം വളരുകയും ഭാരതത്തിലും പുറത്തും ഏറെ ആക്രമണങ്ങള്‍ ഉണ്ടാവുകയും (കനിഷ്ക വിമാനം തകര്‍ന്നു അറ്റ്‌ലാന്റിക്കില്‍ വീണതൊക്കെ ബക്കറിനു ഓര്മ വയ്ക്കുന്നതിനു മുന്‍പാണ്) ചെയ്തിരുന്ന കാലത്തെക്കുറിച്ച് അറിവുള്ള , ബോധമുള്ള ഒരാള്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ......താങ്കളുടെ മനോമുകുരത്തില്‍ തോന്നിയത് പോലെ ഐതിഹാസികമായ ഖാല്സയെ അല്ലെങ്കില്‍ ആ വിശ്വാസങ്ങളെ തള്ളിപ്പറയുകയാണ് നാനാ ചെയ്തതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല.
സിക്ക് ഭീകരവാദത്ത്തെയാണ് ഉദ്ദെശിച്ച്ചതെന്നു ഇനിയെങ്കിലും ദയവായി മനസ്സിലാക്കൂ ബക്കര്‍ സഹോദരാ .. ......ഇസ്ലാമികഭീകരവാദത്തെ അപലപിക്കുമ്പോള് അത് ഇസ്ലാമിനെ തള്ളിപ്പറയലാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്കേ ഇങ്ങനെ പറയാന്‍ കഴിയൂ. ഇതില്പരം എന്താണ് ഒരു ഉദാഹരണം പറയാന്‍ കഴിയുക.
ബക്കറിന്റെ ആരോപണം നില നില്‍ക്കണമെങ്കില്‍ താങ്കള്‍ ഇപ്പോള്‍ ഖാലിസ്ഥാന്‍ വാദത്തെ അംഗീകരിക്കുന്ന ആളായിരിക്കണം. രണവീര്യത്തെ തെറ്റായ ദിശയില്‍ നയിച്ചു വളര്‍ത്തിയെടുത്ത ഖാലിസ്ഥാന് വാദം ഇന്ന് നിലവിലില്ല. ഒരു സിഖ് സമുദായാംഗവും ഇന്ത്യയില്‍ നിന്നും വിഘടിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. പഞ്ചചിഹ്നങ്ങളില്‍ ഒന്നായ കൃപാണം പോലും ഇന്ന് പ്രതീകാത്മകമായി ചില അവസരങ്ങളില്‍ മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളൂ. അത് ലൊകം പരിഷ്ക്രിതമായി എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്.
ഭാരതീയന്‍ പറഞ്ഞ പോലെ ഖുശ്വന്ത് സിംഗ് മാത്രമല്ല ലോകനായക ജയപ്രകാശ് നാരായണും ആചാര്യ വിനോബഭാവെയും നെഹ്രുവും ഗാന്ധിയും അംബെട്കരും ഒക്കെ സംഘ പക്ഷപാതികളാണ്. ഇവരെല്ലാം ഒരു അവസരത്ത്തിലെന്കിലും സംഘത്തെ ശ്ലാഖിച്ചു സംസാരിച്ച്ചിട്ടുള്ളവരാണ്.
"പകരം എന്നത്തെയും പോലെ തങ്ങള്‍ സിക്കുകാരെ സ്നേഹിക്കുന്നവരാണെന്ന് ഭാവിച്ച് എരിതീയില്‍ എണ്ണ ഒഴിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് തന്ത്രം ഇനിയുമിനിയും റാവുത്തര്‍ കാണാനിരിക്കുന്നതെയുള്ളു.. " എന്ന് താങ്കള്‍ പറഞ്ഞല്ലോ ....
അതില്‍ ഒരു ചെറിയ തിരുത്തുണ്ട് എന്റെ വക . "കാണാനിരിക്കുന്നു" എന്നത് മാറ്റി "കേള്‍ക്കാനിരിക്കുന്നതേയുള്ളൂ " എന്നാക്കൂ.. അതല്ലേ നല്ലത്. അത് ഒത്തിരി കേട്ടു കേട്ടു കാതുചെകിടിച്ചിട്ടാണ് ബക്കറെ ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചത്. താങ്കളെപോലുള്ളവര്‍ തന്നെ സംഘത്തെ വളര്‍ത്തുന്നു. അതിനു അവര്‍ താങ്കളോടു നന്ദി പറയേണ്ടിവരും. അല്ലെങ്കിലും എന്റെ അബൂബക്കറെ ഇതൊക്കെ വായിക്കുന്ന, അധികമൊന്നും ഇവയെക്കുറിച്ച് ആലോചിക്കാനൊന്നും മിനക്കെടാത്ത ഒരാള്‍ക്ക് പോലും ആര്‍. എസ്. എസ്സിനോട് അല്പമൊക്കെ അനുഭാവം വന്നുപോകും എന്നാ കാര്യത്തില്‍ എന്താണ് സംശയമുള്ളത് ? ഈ സഹായമ് തുടരുമല്ലൊ....
സ്നേഹപൂര്‍വ്വം,
റാവുത്തര്‍.
ബക്കര്‍ എവിടെപ്പോയി? ഒരു അറിവുമില്ലല്ലൊ?...
ReplyDeleteപുതിയ പോസ്റ്റുകളും കാണാനില്ല...
പ്രിയ ഭാരതീയന്‍.
ReplyDeleteഇതേവരെ അവധിയിലായിരുന്നു.. കമ്പ്യൂട്ടര്‍കളില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു... താങ്കളുടെ ചോദ്യങ്ങളെല്ലാം ഞാന്‍ ഓര്‍മ്മിക്കുന്നു.. ആ ചോദ്യങ്ങളും അവയാവശ്യപ്പെടുന്ന ഉത്തരങ്ങളും ചേര്‍ത്ത് മറ്റൊരു പോസ്റ്റാക്കി ഇടാം എന്നാണു ഇപ്പോല്‍ ഉദ്ധേഷിക്കുന്നതു..
രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ മടങ്ങിവരാം.. ഓര്‍മിച്ഛതിനു വളരെ നന്ദി..
>> [M.A. Bakar said ...] "
ReplyDeleteഹെഡ്‌ഗേവാറിന്റെയും ഗോൽ വാൽക്കറിന്റെയും വെറുപ്പിന്റെ ഭാഷ്യങ്ങൾ താങ്കൾക്ക് ഇതേവരെ കണ്ടെത്താനായില്ലെന്നു പറഞ്ഞു.. ചിലതൊക്കെ ഞാൻ ആദ്യ പോസ്റ്റിൽ തന്നെ പറഞ്ഞിരുന്നതാണു.. ഇനി ഞാൻ തന്നെ അതിൽ കൂടുതൽ തപ്പി കൊണ്ട് തരണമെങ്കിൽ കുറച്ച് കൂടി സമയം വേണ്ടിവരും.."
[നകുലൻ]
!!! 'ബാക്ക് ടു സ്ക്വയർ വൺ' എന്നു പറയുന്നത് ഇത്തരം അവസരങ്ങളിലാണോ എന്നൊരു സംശയം.
കാത്തിരിക്കുന്നതിൽ എനിക്കു വിരോധമില്ല, ബക്കർ. പക്ഷേ, എന്തിനാണു കാത്തിരിക്കുന്നത് എന്നത് എത്ര കഴിഞ്ഞാലും മറക്കില്ലെന്നു മാത്രം. താങ്കളിവിടെ വിഷയം മാറ്റാൻ ഒരു ശ്രമം നടത്തുന്നതുപോലെ അനുഭവപ്പെടുന്നു. മനപ്പൂർവ്വമല്ലായിരിക്കാം. എന്തായാലും, എത്ര കാത്തിരുന്നാലും എനിക്കു വിഷയം തിട്ടമുണ്ടായിരിക്കും എന്നതു കൊണ്ടു പ്രശ്നമില്ല.
ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവർ ഉൻമൂലനം ചെയ്യപ്പെടേണ്ടവരാണെന്ന പ്രഖ്യാപനം, അതു നടപ്പിലാക്കാനുള്ള ആഹ്വാനം (!) - ഇതേപ്പറ്റിയൊക്കെയുള്ള എന്റെ ചോദ്യങ്ങൾ വളരെ വ്യക്തമാണ്. താങ്കളുടെ പോസ്റ്റിൽ സൂചന കണ്ടപ്പോളാണു ഞാൻ ചോദിച്ചതു - താങ്കൾക്കിത് എവിടെ നിന്നു കിട്ടിയെന്ന്. അപ്പോൾ ഹെഡ്‌വാറിന്റെ പുസ്തകങ്ങൾ വായിക്കാൻ പറഞ്ഞു. കണ്ടില്ലെന്നു പറഞ്ഞപ്പോൾ ഗോൾവൾക്കറുടെ രചനകൾ നോക്കണമെന്നായി. വിചാരധാരയടക്കം നോക്കിയിട്ടും അവിടെയും കണ്ടില്ലല്ലോ എന്നു പറഞ്ഞുകൊണ്ട്- കണ്ടയാൾ എന്ന നിലയ്ക്കു താങ്കൾ വ്യക്തമായി കാണിച്ചുതരൂ എന്നപേക്ഷിച്ചപ്പോൾ മറുപടി കിട്ടുന്നത് തന്റെ സ്വന്തം പോസ്റ്റിൽ (ബക്കറുടെ പോസ്റ്റിൽ) കൊടുത്തിരുന്നല്ലോ എന്നാണ്!!!!! അതായത് ബാക്ക്‌റ്റു സ്ക്വയർ വൺ! അവിടെ നിന്നു തന്നെയല്ല നാം തുടങ്ങിയതെന്നുണ്ടോ?
ഇതൊക്കെത്തന്നെയാണു പ്രശ്നം ബക്കർ! സംഘവിരോധം പറഞ്ഞ് ആക്രോശിക്കുന്നവരോടു പിണങ്ങേണ്ടിവരുന്നത് ദാ ഇങ്ങനെയൊക്കെയാണ്. തോന്നിയതു പറഞ്ഞിട്ടു പോകുന്നവരാരും സംശയങ്ങൾക്കു മറുപടി തരാൻ തിരിഞ്ഞുനിൽക്കുന്നില്ല!
എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ സംഭവിച്ചിരിക്കുന്നത് ഇതാണ്:- ആദ്യം വന്ന ഹെഡ്‌ഗേവാർ - പിന്നെ വന്ന ഗോൾവൾക്കർ - പിന്നീടു വന്ന ബക്കർ - ഈ മൂവരിൽ ഉന്മൂലനപ്രത്യയശാസ്ത്രത്തേക്കുറിച്ചു വായിക്കണമെങ്കിൽ മൂന്നാമത്തെയാളുടെ രചനകൾ വായിക്കണം. പക്ഷേ ആരോപണം മറ്റു രണ്ടു പേരുടെയും പേരിൽ ആയിരിക്കണം താനും!
എന്തായാലും, സംവാദത്തിനു തയ്യാറായ താങ്കളുടെ നല്ല മനസ്സിനു നന്ദി, ബക്കർ.
പ്രിയ നകുലന്‍ ..
ReplyDeleteതാങ്കള്‍ക്കും കൂടി ചേര്‍ത്താണു അടുത്ത പോസ്റ്റിലൂടെ മറുപടി തരാമെന്നു ഉദ്ധേശിക്കുന്നതു... മുന്‍പു സൂചിപ്പിച്ഛതു പോലെ വെകേഷനിലായിരുന്നതിനാല്‍ കുറച്ച് വൈകി. അതു താങ്കളെ ഇത്ര പ്രകോപനമാക്കുന്നതരത്തിലാക്കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു..
പ്രിയ ബക്കർ,
ReplyDeleteതാങ്കൾ വൈകിയതിനാൽ ഞാൻ പ്രകോപിതനായി എന്നോ മറ്റോ ആണോ ഉദ്ദേശിച്ചത്? ആണെങ്കിൽ, അതു കടുത്ത ഒരു അതിവായനയായിപ്പോയി! കുറേനാളായി മുടങ്ങിക്കിടന്നിരുന്ന ഒരു മറുപടി (തിരക്കു തന്നെ ഇവിടെയും പ്രശ്നം) ഇപ്പോൾ താങ്കളുടെ പുതിയ കമന്റുകണ്ടപ്പോൾ ഓർക്കാനിടവന്ന് ഇട്ടു എന്നല്ലാതെ പ്രത്യേകിച്ചൊന്നും ഇവിടെ നടന്നിട്ടില്ല. ജൂണിൽത്തന്നെയായിരുന്നെങ്കിലും ഏതാണ്ട് ഇതേ കമന്റു തന്നെയേ ഞാൻ ഇടുമായിരുന്നുള്ളൂ.
വീണ്ടുമാവർത്തിക്കുകയാണ് - ക്രിസ്ത്യാനികൾ - മുസ്ലീങ്ങൾ - കമ്മ്യൂണിസ്റ്റുകാർ എന്നിവർ ഉൻമൂലനം ചെയ്യപ്പെടേണ്ടവരാണെന്ന പ്രഖ്യാപനം - അതു ചെയ്യാനുള്ള ആഹ്വാനം - ഇങ്ങനെയൊരു സംഗതി ഗോൾവൾക്കർ നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം കാലങ്ങളായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. താങ്കളും അത് ഏറ്റുപിടിക്കുന്നതു പോലെ അനുഭവപ്പെടുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം, ഇങ്ങനെയൊന്നു (ആഹ്വാനം) നടന്നുവെന്നത് തികച്ചും അചിന്ത്യമാണ്. വിചാരധാരയടക്കമുള്ള പുസ്തകങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്, സംഘത്തിനെതിരെ പ്രചരിപ്പിക്കപ്പെടുന്നതും സംഘം പുഞ്ചിരിയോടെ കണ്ണടച്ചു കളയുന്നതുമായ ആയിരക്കണക്കിനു നുണകളിൽ ഒന്നു മാത്രമാണു മേൽപ്പറഞ്ഞത് എന്നാണ്. അതല്ല എങ്കിൽ, ശ്രീ. ഗോൾവൾക്കറോ ഹെഡ്‌ഗേവാറോ ആരായാലും ശരി - എപ്പോൾ എവിടെ വച്ചാണു പറഞ്ഞത് - അല്ലെങ്കിൽ എവിടെയാണ് എഴുതിയത് - എന്നൊന്നു വിശദമാക്കുക.
പരസ്പരം വെല്ലുവിളികളോടെ മുന്നേറുന്നൊരു ശൈലി നമുക്കു വേണ്ട ബക്കർ. താങ്കൾ വായിച്ചിട്ടുണ്ടെങ്കിൽ എനിക്കും കാണിച്ചു തരൂ എന്ന അഭ്യർത്ഥനയായി മാത്രം എടുക്കുക. ഒന്നുകിൽ താങ്കളങ്ങനെയൊന്നും കണ്ടിട്ടില്ല (സംഘവിരുദ്ധ നുണപ്രചാരണങ്ങളിലല്ലാതെ) - അതല്ലെങ്കിൽ, മുമ്പു നടത്തിയതു പോലെയൊരു അതിവായനയാവാം. എന്തായാലും, താങ്കളുടെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു. അതിൽ പുസ്തകവും പേജു നമ്പറും മറ്റു വിശദാംശങ്ങളുമെല്ലാം ഉണ്ടാവുമെന്നു കരുതുന്നു. എത്ര വൈകിയാലും സാരമില്ലെന്നു കൂടി പറഞ്ഞുകൊള്ളട്ടെ. അതുപോലെ തന്നെ, സംഘവിരുദ്ധസാഹിത്യങ്ങളിലെ ആരോപണങ്ങൾക്കിടയിലല്ലാതെ മറ്റെവിടെയും താങ്കൾ അത്തരമൊരു ഉൻമൂലനാഹ്വാനമൊന്നും വായിച്ചിരുന്നില്ലെന്ന ഒരു ഏറ്റുപറച്ചിലാണെങ്കിലും യാതൊരു പ്രശ്നവുമില്ല. എന്നെ സംബന്ധിച്ചിടത്തോളം, അത്തരമൊരു ഏറ്റുപറച്ചിൽ കേൾക്കുന്നത് ആദ്യത്തേതുമല്ല. പോസ്റ്റുവരട്ടെ - നോക്കാം. എല്ലാ ഭാവുകങ്ങളും.
പ്രിയ ഭാരതീയന്‍, നകുലന്‍
ReplyDeleteപുതിയ പോസ്റ്റ് പുബ്ളിഷ് ചെയ്തത് വായിക്കുമല്ലോ.....
ഹിന്ദുത്വം, ഫാസിസം : 6 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
“രക്തം കണ്ടാല്‍ ഉണ്‍മാദമുണരുന്ന അല്ലെകില്‍ ഗര്‍ഭപാത്രം കുത്തി പുറത്തിട്ട് ഭ്രൂണത്തിണ്റ്റെ പിടച്ഛില്‍ ആസ്വദിക്കുന്ന തഗ്ഗുകളായ ആയുധ പരിശീലനം സിദ്ധിച്ഛ മിലിറ്റണ്റ്റ് സ്വഭാവമുള്ള പെട്ടെന്ന് സംഘടിക്കാന്‍ ശേഷിയുള്ള ഒരു ആള്‍ക്കൂട്ടത്തിനേ ഇതു നടത്താനാവൂ..“
ReplyDeleteഇങ്ങനെ ഇന്നാട്ടിൽ ചെയ്തിട്ടുള്ളതു ബക്കറിന്റെ മതക്കാർ മാത്രമാണു. തങ്ങൾ ചെയ്ത കുറ്റമാണു ബക്കർ അന്യരിലാരോപിക്കുന്നത്.
ഇനി പറയേണ്ടതില്ലാത്ത ഒരു സത്യം പറയാം- അത്രയധികം അളമുട്ടിയിട്ടാണ്.
നാലോ അൻചോ തലമുറമുമ്പു ബക്കറേ നിങ്ങളുടെ കുടുംബത്തിലുള്ളവർ ഏതു മതമായിരുന്നു? എങ്ങനെ മുസ്ലീമായി?
അതിനെ അടിസ്ഥാനമാക്കി രണ്ടുതരവും മൂന്നാമതൊരു കാാര്ര്യ്യത്തെ അതിസ്താനമാകി മറ്റൊരുതരവും കോമ്പ്ലക്സ് ബക്കറെപ്പോലുള്ള ജിഹാദികളിൽ കണ്ടെത്താം.
1. “താണ”ജാതിക്കാർ സവറ്ണ്ണരുടെ ക്രൂരത സഹിക്കാതെ ഒരു ജാതിരഹിത ഇസ്ലാമിലേക്കു മാറി എന്ന് വാദിക്കും ടൈപ് വൺ ബക്കർ.ഇസ്ലാമിലും ജാതിയുണ്ടെന്നും താണജാതി മതമ്മാറി ഇസ്ലാമായതിനെ താണതായിത്തന്നെ യാണു പരിഗ്ഗണിക്കുന്നതെന്ന തോന്നലോ തിരിച്ചറിവോ ഉണ്ടാക്കുന്ന കോമ്പ്ലക്സ്.
അങ്ങനെ “താണ”ജാതിയിലുണ്ടായിരുന്നവരിൽ മഥം മാറാതെ നിന്നവർ ഇന്ന് അത്ര ജാതീയത അനുഭവിക്കുന്നില്ല-അതിലും വലിയ ജാതീയത മലബാറിൽത്തന്നെ മുസ്ലീങ്ങളുടെ ഇടയിലുണ്ട് - ഹിന്ദുമതത്തിലെ ‘സോ കാൾഡ്’ മേൽജാതിക്കാരീൽ ആറെസ്സെസ്സുമായി അടുത്തുപ്രവർത്തിക്കുന്നവർ ജാതിചിന്തയുള്ളവരല്ല എന്ന വസ്തുതകൂടിയാവുമ്പോൾ ബക്കറിനു ജാള്യത പകയാകുന്നു.
രണ്ടാമത്തെ മതമ്മാറ്റകാരണം.ഹൈദരും ടിപുവും വാരിയംകുന്നും മട്ടു കാട്ടാളരും ആക്രമിച്ച്പ്പോൾ ഹിന്ദുക്കളിലെ സ്ത്രീകളെ യാൺ ആ കാമവെറിയന്മാർ ആക്രമിച്ചതു. മദ്രസകളിൽ പറഞ്ഞു കൊതിപ്പിച്ച സ്വർഗ്ഗത്ഥിലെ ഹൂറികളെ ഭൂമിയില്ക്കണ്ടപ്പോൾ ഗോമാംസംതിന്നു ചുര കൂടിയ കൂറ്റന്മാര് എന്തുചെയ്തിരിക്കും? ആ സാധുസ്ത്രീകൾ, നശിപ്പിക്കപ്പെട്ട തങ്ങളെ ഒരു ദൈവവും രക്ഷിച്ചില്ലല്ലോ എന്ന വ്യഥയോടെ ശേഷകാലം-മരിക്കും വരെ ജീവിച്ചിരിക്കും- അതിലുണ്ടായ സന്തതികളുടെ മനസ്സിനെ ആ അമ്മമാരുടെ മനോവ്യഥ-ശാപവും -വെറുപ്പുമല്ലേരൂപപ്പെടുത്തിയിരിക്കുക? അവർ ജിഹാദികളായില്ലെങ്കിൽ മറ്റെന്താകാൻ?
ഇനിയൊരുകൂട്ടരുണ്ട്. ഇനി രാജാക്കളാകാൻപോകുന്നത് മഹമ്മദീയരാണെന്നുകണു ഹൈദരിന്റെയും ടിപ്പുവിന്റെയും അനുയായികൾക്കു വശംവദരായവർ-അല്ലെങ്കിൽ പേടിത്തൂറികൾ- അവരുടെ സന്തതികൾ- ഇസ്ലാം ഭീകരമാണെന്നറിഞ്ഞാലും മിണ്ടാതെയിരിക്കു. ഇത്തരക്കാരാണു ഏറ്റവും കൂടുതലെന്നു തോന്ന്നുന്നു- തങ്ങളോ ഇമാമ്മോ പറയുന്നതിനപ്പുറമില്ലെന്നു കരുതുന്നവർ.
ഒരു കാരശ്ശേരിയും ചേന്നമങല്ലൂരും അപവാദങ്ങൾ.
ഈ കോമ്പ്ലെക്സിൽ നിന്നു പുറത്തു കടക്കാനാണു അറബിക്കല്യാണങ്ങളൊക്കെ നടഥ്തി നോക്കുന്നതു. അറബിക്കു പക്ഷേ തലച്ചോറില്ലല്ലോാ!
അതേ, ഇസ്ലാം എന്ന കാടത്തത്തെ ഉപേക്ഷിച്ച് ബക്കറ് എന്നു മനുഷ്യമതം സ്വീകരിക്കുമോ അന്നു വർഗ്ഗീയതയുടെ മഞ്ഞുരുകും-അയാളുടെ മനസ്സിലെ.
ഇതു പറഞ്ഞ സ്തിതിക്കു ഇനി അതു വീണ്ടും വൈകും-വൈകട്ടെ. ബുദ്ധി വന്ന ശേഷം നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചാൽ മതി. എന്നിട്ടേ പറ്റൂ.
അങ്ങനെയായാൽ ആറെസ്സെസ്സും ഇല്ലാതാകും.
ബക്കറേ, സത്യം സുഖകരമല്ലാതാവുമ്പോൾ അതിനെ നിഷേധിക്കാൻ കളവിന്റെ ഭാഗമ്ം കൂടാൻ ശ്രമിക്കുക എന്നതു സ്വാഭാവികമായാൽപ്പ്പോലും പരിഹാസ്യമാണു. നിങ്ങളുടെ മനസ്സിനെ ആദ്യം നിരീക്ഷിക്കൂക-സമാധാനമായി. ഇസ്ലാം എന്നാൽ സമാധാനമാണല്ലോ. ഹിന്ദു എന്ന വാക്കിന് അങ്ങനെ അർഥമൊന്നുമില്ല- ആറെസ്സെസ്സിലെ പണ്ഡിതന്മാറ് എന്തു പറഞ്ഞാലും. ആറെസ്സെസ്സിൽ നിങ്ങൾ കരുതുമ്പോലെ സംസ്കൃതപണ്ഡിതരൊന്നുമില്ല- അവരൊക്കെ ഇപ്പോൾ ഇടതുപക്ഷത്താണു- കഷ്ടിച്ചു സംസ്കൃത കൂട്ടി വായിക്കുന്ന സംസ്കൃത പ്രചാരസഭക്കാർ മാത്രമേ ആറെസ്സെസ്സിലുള്ളു.നംബൂതിരിമാരിൽ മൂന്നിലൊന്ന്ഇടത്തും മൂന്നിലൊന്ന് വലത്തും ബാക്കി ആറെസ്സെസ്സുമാണു. ഖേത്രജീവനക്കാരിൽ ഭൂരിഭാഗവും സി ഐടിയു തന്നെ.ഭൂമിയില്ലാത്ത ചില തമ്പുരാക്കന്മാരും മാറാട്ടെ മുക്കുവരും മറ്റൊരുസങ്ഘടനയും തങ്ങളിൽ ചേർക്കാത്ത കുറെ അലവലാതികളും മാത്രമേ ആറെസ്സെസ്സിലുള്ളൂ.അവർക്കു പണം കിട്ടുന്നത് ഇസ്രായേലിൽനിന്നാകാനാൺ സാധ്യത.
ഒരുകാര്യം എന്റെ അനുഭവത്തിൽ നിന്നു പറയാം;
നമ്മൾ പൊതുവെ പറയും ഗാന്ധിയെ കൊന്നത് ആറെസ്സെസ്സെന്ന്- കോടതി അതു സമ്മതിച്ചില്ലെങ്കിലും; പക്ഷേ ഏതൊരു രാഷ്ട്രീയനേതാക്കളെക്കാളുമധികം ഗാന്ധി പറഞ്ഞ്ജകാര്യങ്ങൾക്ക്കനുസരിച്ചു ജീവിക്കുന്നത് ആറെസ്സെസ്സ് നേതാക്കളാണ്. ഒറ്റ ആറെസെസ്സ് നേതാവും കുടിക്കുകയോ വലിക്കുകയോ ചെയ്യില്ല. മിക്കവരും തികച്ചുസസ്യാഹാരികൾ.ലളിതജീവിതക്കാർ. അഖിലേന്ത്യാനേതാവ് സുദർഷൻ പോലും സ്വയം വസ്ത്രമലക്കും.നാലു ജോടി വസ്ത്രമേ അദ്ദേഹത്തിനുള്ളൂ എന്നുമൊക്കെ- ആറെസ്സെസ്സിന്റെ ആശയങ്ങളെ വിമറ്ശിക്കുന്നതിനുമുൻപ് അതിന്റെ നേതാക്കളെ വ്യക്തിപരമായി താൻ ആദരിക്കുന്നു എന്നു ആർ.കെ.ജെ.യാദവ് എന്ന യുക്തിവാദിപ്രൊഫസർ കുറച്ചുമുൻപു ഫ്രൊന്റ്ലൈനിൽ എഴുതിയതോർക്കുന്നു.എത്രയോ നിരീശ്വരവാദികളും ആ പാർട്ടിയിലുണ്ടത്രെ!
chithragupthan,
ReplyDeleteഇങ്ങനെ അളമുട്ടി രക്തം ചൂടായി ഉണ്‍മാദരാവുന്നവരെ കുറിച്ചാണു ഞാന്‍ പറഞ്ഞതു .. അല്ലാതെ ഹിന്ദുക്കളെ കുറിച്ചല്ല.
അളമുട്ടിയ അവിവേകങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയത്തിണ്റ്റെ മൂല്യം കളയുന്നില്ല..
എന്നാലും..
.
-------------------------------------
അതേ, ഇസ്ലാം എന്ന കാടത്തത്തെ ഉപേക്ഷിച്ച് ബക്കറ് എന്നു മനുഷ്യമതം സ്വീകരിക്കുമോ അന്നു വർഗ്ഗീയതയുടെ മഞ്ഞുരുകും-അയാളുടെ മനസ്സിലെ.
-------------------------------------
.
ഹിന്ദുമതത്തെ കുറിച്ച് എനിക്ക് തെറ്റിദ്ധാരണയൊന്നുമില്ല.. കാട്ടാളനെ മുനിയാക്കിയ സംസ്കാരം തന്നെ.. പക്ഷേ ചിത്രഗുപതനെ പോലുള്ളവര്‍ ഹിന്ദുവാണെന്ന് അവകാശപ്പെടുന്നതു കൊണ്ട് ഈ മുനിമാരെല്ലാം ഹിന്ദു മതത്തില്‍ നിന്നും തെറിച്ച് പോകുന്നു.. അങ്ങനെയാണു ഇസ്ളാമും ക്രിസ്തുമതവും ഇവിടെ വളരുന്നതു..
ആ കോമ്പ്ളക്സുകളാണു അളമുട്ടിക്കുന്നതു...
മാത്രുഭൂയിലെ ഈലേഖനം കൂടി ചേര്‍ത്ത് വായിക്കുക
ReplyDeletehttp://www.mathrubhumi.com/story.php?id=71427
aarokke enthokke paranjalum adichu thalarthaan sramichaalum RSS enna sangadana orikkalum maanju povilla kapada mthethara vaadikalum theevravadhikalum chernnu india enna maharaashtrahte nasippikkan sramikkunnathu naam kaanunnu.
ReplyDeletesangam nilanilkkunna kaalatholam athu sambhavikillla
jai jai bharath mathta jai jai RSS