Wednesday, January 27, 2010

ഗാന്ധി വധം : RSS -ന്‍റെ പങ്ക്‌

.
രുപക്ഷേ ഈ ലേഖനം ഇങ്ങനെ ആരംഭിക്കാം എന്നു തോന്നുന്നു..

"..അങ്ങനെ 1948 , ജനുവരി 30 വന്നു.. സമാധാനത്തിന്‍റെ ഉന്നതനായ ആ സുവിശേഷകന്‍ ആര്‍.എസ്സ്‌.എസ്സ്‌ കാരനായ ഒരു മതഭ്രാന്തന്‍റെ ബുള്ളറ്റിനാല്‍ വീണു.. ഈ പരിതാപകരമായ എപ്പിസോഡിണ്റ്റെ അന്ത്യം എന്നെ മാനസികമായി തളര്‍ത്തി.. " - life of our times, page 93-94

ഗോല്‍വല്‍ക്കറും സംഘവും രാജ്യവ്യാപകമായി നടത്താനിരുന്ന ഒരു മഹാ ആഭ്യന്തര ഭീഷണിയുടെ, കലാപത്തിന്‍റെ ഗൂഡാലോചനകള്‍ പൊളിയുകയും അവസാനം അതു ഗാന്ധിയുടെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു എന്ന്‌ അന്നത്തെ യു. പി ഹോം സെക്രട്ടറിയായിരുന്ന രാജ്വേശ്വര്‍ ദയാല്‍ എന്ന ഐ.എ.എസ്‌ ഓഫീസര്‍ ഹൃദയം നീറി എഴുതിയ വരികളാണു മുകളിലുള്ളതു..

ഈ എപ്പിസോഡ്‌ എന്തായിരുന്നു എന്നും അതിന്‍റെ തെളിവുകളെന്തായിരുന്നുവെന്നും മുകളിലെ പുസ്തകത്തില്‍, അതേ പേജില്‍ നിന്നും വായിക്കാം..

RSS -ന്‍റെ ഗാന്ധിവധത്തിലെ പങ്ക്‌ എന്താണെന്നാണു മുഖ്യമായും ഇവിടെ നോക്കുന്നതു.. RSS-നു ഗാന്ധിവധത്തില്‍ പങ്കില്ലെന്നും, ഗോഡ്സെ RSS കാരനല്ലെന്നുമാണു സംഘപരിവാര്‍ മാതാവായ (അതോ പിതാവോ) ആര്‍.എസ്സ്‌.എസ്സ്‌ പറഞ്ഞുകൊണ്ടിരിക്കുന്നതു.. അവരുമായി ഗോഡ്സെക്ക്‌ ബന്ധമില്ലെന്ന്‌ പറഞ്ഞ L.K അദ്വാനിയെ ഗോപാല്‍ ഗോഡ്സെ വിശേഷിപ്പിക്കുന്നതു 'ഭീരു' എന്നാണു..

RSS -ന്‍റെ മുഖ്യ സ്ഥാപക-ഉപദേശകനും "ഹിന്ദുത്വ"ത്തിന്‍റെ ആചാര്യനുമായ വി.ഡി സവര്‍ക്കര്‍, നാഥുറാം ഗോഡ്സെയുടെ ഗുരുവും, ഗോഡ്സെ അദ്ദേഹത്തിന്‍റെ മുഖ്യ അനുയായിയുമായിരുന്നു. ഗോഡ്സെയെപ്പോലെ തന്നെ ഈ വധത്തില്‍ മുഖ്യപ്രതിയായിരുന്നു സവര്‍ക്കറും..

ഗാന്ധിവധത്തില്‍ സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടില്ലെന്നതു ശരിയായിരിക്കാം.. എല്ലാ സാഹചര്യ തെളിവുകളും നിലനില്‍ക്കുന്നെവെങ്കിലും അതിനു സാങ്കേതിക സ്തിരീകരണമില്ലെന്ന ഒറ്റക്കാരണം കൊണ്ടാണു നമ്മുടെ നീതിന്യായ വ്യവസ്തയില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതു..

സവര്‍ക്കറിന്‍റെ കാര്യത്തിലേക്ക്‌ വരാം. സവര്‍ക്കറെ വെറുതെ വിട്ടതു സംബന്ധിച്ച്‌ പ്രമുഖ അഭിഭാഷകനായ അനില്‍ നൌരിയ പറയുന്നതു ഇപ്രകാരമാണു.. : ".. ഈ കേസിലെ മാപ്പുസാക്ഷി 'ദിഗംബര്‍ ബദ്ഗെ', സംഭവത്തില്‍ സവര്‍ക്കര്‍ക്ക്‌ പങ്കുണ്ടെന്ന്‌ വ്യക്തമാക്കിയതാണു.. പക്ഷേ സവര്‍ക്കര്‍ വിട്ടയക്കപ്പെട്ടതു തെളിവില്ലാത്തതു കൊണ്ടല്ല,, മറിച്ച്‌ മാപ്പുസാക്ഷിയുടെ മൊഴിക്ക്‌ സ്ഥിരീകരണം വേണ്ടതിനാലായിരുന്നു.. " - the age of generosity, janatha, may 11, 2003, page 3

വീര്‍സഘ്‌വി പറയുന്നതു കാണുക .. : " ..ഗാന്ധിയെ വധിക്കാന്‍ ഗോഡ്സെ നടത്തിയ രണ്ട്‌ ഡല്‍ഹി യാത്രകള്‍ക്ക്‌ മുന്‍പും ബോംബയില്‍ വച്ച്‌ അദ്ധേഹം സവര്‍ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.. ഗാന്ധിയെ വധിച്ചതിനു ഗോഡ്സെയും അയാളുടെ മറ്റ്‌ സവര്‍ക്കര്‍ വാദികളും ശിക്ഷിക്കപ്പെട്ടപ്പോല്‍ സവര്‍ക്കര്‍ മാത്രമാണു വിട്ടയക്കപ്പെട്ടതു ... ജഡ്ജിക്ക്‌ സംശയാതീതമായി തെളിവ്‌ കണ്ടെത്താനാവാതെ പോയതിനാലാണതു.. " - the prodigal son , outlook, september 5 , 2004

പക്ഷേ പിന്നീട്‌, ഈ കേസില്‍ വിധിയെഴുതിയ ജഡ്ജി ജി.ഡി ഖോസ്‌ല പറയുന്നതു കാണൂ.. : ".. കൊലപാതകത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങള്‍ ബദ്ഗെ (മാപ്പുസാക്ഷി) പൂര്‍ണമായി വിശദീകരിച്ചിട്ടുണ്ട്‌.. അയാളുടെ വിവരണം ശരിയാണെന്നാണു എന്‍റെ അഭിപ്രായം.. " - the master mind, outlook, september 6, 2004

മുകളില്‍ സൂചിപ്പിച്ച ലേഖനത്തില്‍ തന്നെ കൊലപാതകം അന്വേഷിച്ച ജീവന്‍ലാല്‍ കപൂര്‍ പറയുന്നതു .. " .. കൊലപാതകം നടത്താന്‍ സവര്‍ക്കറും അയാളുടെ സംഘവും ഗൂഡാലോചന നടത്തിയതിനപ്പുറമുള്ള ഏതു സിദ്ദാന്തവും നിലനില്‍ക്കുന്നതല്ല.. "

ആണ്റ്റമാനിലെ ജയിലിലായിരുന്നപ്പോല്‍ മാപ്പുനല്‍കി മോചിപ്പിക്കണമെന്ന്‌ പലപ്രാവശ്യം ദീനമായി ബ്രിട്ടീഷ്‌ അധിനിവേശക്കാര്‍ക്ക്‌ കത്തെഴുതിയ ഈ 'വീര' സവര്‍ക്കര്‍ എന്ന ഹിന്ദുദേശീയവാദിയുടെ തനിനിറം ഗാന്ധി വധമന്വേഷിച്ച ജംഷെദ്‌ നഗര്‍വാല , ക്രൈം റിപ്പോര്‍ട്ട്‌ No. 1 - ല്‍ , പറയുന്നതിപ്രകാരമാണു : ".. ഈ ഗൂഡാലോചനയുടെ പിന്നില്‍ സവര്‍ക്കര്‍ തന്നെയാണു.. പക്ഷേ അയാള്‍ എപ്പോഴും അസുഖം നടിക്കുകയായിരുന്നു... "

ഈ ഭീരു 'വീരു'വിന്‍റെ ഛായാചിത്രമാണു ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തിയപ്പോല്‍, അതേ ഗാന്ധിക്കൊപ്പം പാര്‍ലമെണ്റ്റില്‍ തൂക്കിയതു... ആ നിലക്ക്‌ ഫാസിസം ഒരിക്കലും നാണിക്കുന്നേയില്ല...

1949 ജുലായ്‌ 18 -ല്‍ അന്നത്തെ ഹിന്ദു മഹാസഭ നേതാവു ശ്യാമപ്രസാദ്‌ മുഖര്‍ജിക്ക്‌ സംഘപരിവാര്‍ ആരാധകന്‍ കൂടിയായ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ അയച്ച കത്തില്‍ അദ്ദേഹത്തിനു ഇങ്ങനെ പറയാതിരിക്കാനായില്ല..

" .. ഗാന്ധി കേസ്‌ കോടതി പരിഗണനയിലായതിനാല്‍ RSS , ഹിന്ദു മഹാസഭ എന്നീ സംഘടനകള്‍ക്ക്‌ ഗാന്ധിവധത്തിലെ പങ്കിനെ കുറിച്ച്‌ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഗാന്ധിവധം പോലുള്ള ദുരന്തം പ്രത്വേകിച്ച്‌ RSS -ന്‍റെ പ്രവര്‍ത്തന ഫലമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നാണു ഞങ്ങള്‍ക്ക്‌ കിട്ടിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതു.. തീര്‍ച്ചയായും RSS-കാര്‍ കൂടുതല്‍ ധിക്കാരികളായി മാറുകയും വര്‍ദ്ധിച്ച തോതില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു.. " - sardar patel, selected correspondence 1940-1950 , Vol II , page 276-277

RSS എന്നും സ്വീകരിക്കുന്നതു ഇര‍ട്ടത്താപ്പും നപുംസക നിലപാടുമാണു.. ഗാന്ധിവധം നടന്ന സന്ദര്‍ഭത്തില്‍ അവര്‍ സവര്‍ക്കറെ തള്ളിപ്പറഞ്ഞു.. പക്ഷേ RSS -ന്‍റെ നാഡീവ്യൂഹം സവര്‍ക്കറുടെ 'ഹിന്ദുത്വ'' ഫാസിസ ആദര്‍ശമായതിനാല്‍, അവര്‍ക്ക്‌ അതു ഒരിക്കലും മറച്ചുവയ്ക്കാനാവാത്തതിനാല്‍ ഇന്നദ്ദേഹത്തെ അവതാരമാക്കി ഉയര്‍ത്തുകയും ചെയ്യുന്നു..

ഗാന്ധിവധം നടക്കുമ്പോള്‍ ഗോഡ്സെ ഹിന്ദുസഭയുടെ അംഗമായിരുന്നെന്നാണു RSS ന്യായമായി പറഞ്ഞിരുന്നതു .. അതവര്‍ എന്നും അനുവര്‍ത്തിക്കുന്ന വൃത്തികെട്ട നിലപാടാണതു .. അംഗത്വമോ രെജിസ്ട്രേഷനോ ആവശ്യമില്ലാത്ത, പലപേരുകളില്‍ പല വിധ്വംസക സംഘടനകളെ സൃഷ്ടിക്കുകയും നിയമത്തിന്‍റെയും സര്‍ക്കാരിന്‍റെയും സൂക്ഷ്മപരിശോധനയില്‍ നിന്ന്‌ രക്ഷപ്പെടാനായി മാഫിയകളായി പ്രവര്‍ത്തിക്കുന്ന അവരുടെ കുതന്ത്രങ്ങളുടെ മറ്റൊരു ഭാഗമാണതു..

സവര്‍ക്കറിന്‍റെ ജീവചരിത്രകാരന്‍ ധനജ്ഞയ്‌കീര്‍ ഇക്കാര്യം പറയുന്നതിപ്രകാരമാണു .. " ..ഹിന്ദു മഹാസഭയുടെ തീവ്രമായ ഉപശാഖയെന്ന നിലയിലാണു RSS -നെ കാണുന്നതു.. RSS പ്രവര്‍ത്തകനായിരുന്ന ഗോഡ്സെ പിന്നീട്‌ ഹിന്ദു മഹാസഭയുടെയും അഖിലേന്ത്യാ കമ്മിറ്റിയുടെ പ്രമുഖ അംഗമായി .. " - veer savarkar, 1988, page 403

"ഹിന്ദു മഹാസഭയുടെ അംഗമായിരിക്കുമ്പോല്‍തന്നെ RSS -ന്‍റെ ബൌധിക്‌ കാര്യവാഹ്‌ സ്ഥാനവും നാഥുറാം ഗോഡ്സെ വഹിച്ചിരുന്നു" എന്ന ഗോപാല്‍ ഗോഡ്സെയുടെ വെളിപ്പെടുത്തലും (Frontline, January 1994) കൂട്ടിവായിക്കപ്പെടണം..

മഹാത്മാഗാന്ധിയുടെ വധത്തില്‍ RSS -ന്‍റെ പങ്കു ഗാന്ധിയുടെ ജീവചരിത്രകാരന്‍ പ്യാരേലാല്‍ വരച്ചിടുന്നതു ഇപ്രകാരം : ".. ഗാന്ധി വധത്തിനു ശേഷം ഒരു യുവാവിന്‍റെ കത്ത്‌ ലഭിച്ചു.. അതില്‍ ആര്‍.എസ്സ്‌.എസ്സ്‌ കാര്‍ ചില പ്രദേശങ്ങളില്‍ വിധിനിര്‍ണ്ണായകമായ വെള്ളിയാഴ്ചയുടെ 'നല്ല വാര്‍ത്ത'ക്ക്‌ വേണ്ടി റേഡിയോ റ്റ്യൂണ്‍ ചെയ്യാന്‍ അണികള്‍ക്ക്‌ ഉത്തരവു നല്‍കിയിരുന്നതായി പറഞ്ഞിരുന്നു.. ആ 'ന്യൂസ്‌' വന്നതിനു ശേഷം ഡല്‍ഹിയിലുള്‍പ്പെടെ RSS വൃത്തങ്ങളില്‍ മധുരം വിതരണം ചെയ്യപ്പെട്ടു... " - the last phase, page 756

സ്വാതന്ത്യ്രസമരങ്ങളെ വഞ്ചിക്കുകയും, രക്തസാക്ഷികളെ പുഛിക്കുകയും, ഒരു സ്വാതന്ത്യ്രസമര രക്തസാക്ഷിയെപ്പോലും സൃഷ്ടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത RSS -ന്‍റെ നാഗ്പൂരിന്‍റെ ആസ്താനത്ത്‌ പക്ഷേ മറ്റൊരു "രക്തസാക്ഷിയുടെ" സ്മരണയില്‍ വളരെക്കാലം ഒരു ക്ഷേത്രമുണ്ടായിരുന്നു.. അതു ഗോഡ്സെയുടെതായിരുന്നു.. അവിടെ ഒരു ശിലാഫലകത്തില്‍ ഇപ്രകാരം കൊത്തിവച്ചിരുന്നു ..

" .. ഒരുനാള്‍ അവര്‍ (ആര്‍.എസ്സ്‌.എസ്സ്‌) അധികാരത്തില്‍ വരുമ്പോല്‍ കൂടുതല്‍ ഉചിതമായ സ്മാരകം ഉയര്‍ത്തപ്പെടും .. " - RSS - godse's shrine, indian correspondence , september 19, 2004
.

12 comments:

 1. ഇങ്ങനെയുള്ള ആർ. എസ്. എസിന്റെ ബൈപ്രോഡക്ടുകളിലെ അംഗങ്ങളെ ആനയിച്ചിരുത്തിയാണ് ദേശീയത സംബന്ധിച്ച വിഷയങ്ങളിൽ ചാനലുകൾ ആധികാരികമായ അഭിപ്രായങ്ങൾ ആരായുന്നത്! കഷ്ടം! ദേശപിതാവിനെ കൊന്നു കൊലവിളിച്ചവർ ദേശീയതയുടെ കാവൽക്കാരായി ചിത്രീകരിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണ്? ഗ്രഹാം സ്റ്റെയിൻസിനെയും കുട്ടികളെയും കത്തിച്ചു കൊന്നവരോട് കളമശ്ശേരി ബസ് കത്തിക്കലിൽ അഭിപ്രായം ചോദിക്കുമ്പോൾ മാധ്യമങ്ങൾ കളിയാക്കുന്നത് ആരെയാണ്?

  ReplyDelete
 2. ഉറപ്പായിട്ടും സംഘന്മാരുടെ കഴുത്തിനു തന്നയാണ് ബക്കറിന്റെ പിടി....

  മറുപടികളുമായി ആ രാജ്യസ്നേഹികളുടെ വരവിനായി കാത്തിരിക്കുന്നു..!

  ഈ നല്ല എഴുത്തിനു ആശംസകളോടെ...!

  ReplyDelete
 3. rules are only for poor people.. richest are exempted! this is a common rule in every country and religion... :)

  ReplyDelete
 4. ബക്കറെ തെളിവുകള്‍ ഒക്കെ ആയിട്ടു ദാ വരുന്നു എന്ന് പറഞ്ഞ് പോയപ്പൊള്‍ ഞാന്‍ വിചാരിച്ചു ഒരു അന്വേഷണ കമ്മീഷനു വകുപ്പുണ്ടാവുമെന്ന്

  സംഘത്തില്‍ പുതിയ ഒരു പ്രതിജ്ഞ കണ്ടുപിടിച്ചതു പോലെ പുതിയ ഒരു സ്ഥാനവും കണ്ടു പിടിച്ചല്ലോ .. ബൌധിക കാര്യവാഹോ .. അതെന്താ ബക്കറുടെ ആര്‍.എസ്സ്.എസ്സില്‍ ഉള്ളതാണോ ...

  ബക്കറെ ഇതില്‍ എന്താണു തെളിവുകള്‍ എന്നതു കൂടി ഒന്നു പറയണേ...

  പള്ളിക്കുളം .. താങ്കള്‍ ഏതാണ്ട് അങ്ങ് ഉറപ്പിച്ച മാതിരിയാണല്ലോ സംസാരിക്കുന്നത് ബി ജെ പി യോ ജനസംഘമോ ഭരണത്തിന്റെ ഏഴയലത്ത് പോലും ഇല്ലാത്ത സമയത്ത് മൂന്ന് അന്വേഷണ കമ്മീഷനുകള്‍ അന്വേഷിച്ചിട്ട് സംഘത്തിനു ഗാന്ധി വധത്തില്‍ ഒരു പങ്കുമില്ലെന്നാണു കണ്ടെത്തിയത് .. പിന്നെന്ത് അടിസ്ഥാനത്തില്‍ ആണ് ആര്‍.എസ്സ്.എസ്സ് ആണ് ഗാന്ധിജിയെ വധിച്ചത് എന്ന് പറയുന്നത് ?????

  ബാവേ .. കഴുത്തിലെ പിടി അല്പം അയഞ്ഞതു കൊണ്ടാണു കമ്മന്റാന്‍ പറ്റിയത്
  :)

  .

  ReplyDelete
 5. To a letter from Pt. Nehru pressing him to find out the RSS connection in the affair, Sardar Patel categorically stated in his reply of 27th February 1948,

  “I have kept myself almost in daily touch with the progress of investigation regarding Bapu’s assassination case... All the main accused have given long and detailed statements of their activities... It also clearly emerges from these statements that the RSS was not involved in it at all.”

  ബക്കറേ ഇതും കൂടി കിടക്കട്ടെ .. ഇതും സര്‍ദാര്‍ പട്ടേല്‍ പറഞ്ഞതാണെ .. പറയുമ്പോള്‍ എല്ലാം പറയണമല്ലോ...

  ReplyDelete
 6. ഗാന്ധി വധത്തില്‍ സംഘ്പരിവാറിനുള്ള പങ്കു, സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍കൂടി ഇന്ത്യന്‍ ജനതക്കു നന്നായറിയാം. പരിവാര്‍ ഭരണം കഴിഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ക്കു പറഞ്ഞു കൊടുക്കേണ്ടി വരുന്നതു, സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിജിയുടെ പങ്കായിരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

  നല്ല ലേഖനം. ആശംസകള്‍

  ReplyDelete
 7. ബക്കര്‍..
  ഇത്രയും ഒക്കെ ഒപ്പിച്ചെടുത്തല്ലോ.... നല്ല നമസ്കാരം..

  ReplyDelete
 8. ഗാന്ധിയുടെ ഘാതകന്‍/ര്‍ ആര്‍ എസ്‌ എസ്‌ അല്ല അവര്‍ക്ക്‌ അതില്‍ ഒരു പങ്കുമില്ല എന്നു പ്രചരിപ്പിക്കാനും പടിപ്പിക്കാനും ഒരു വിഭാഗം കുറെ കാലമായിട്ട്‌ കിണഞ്ഞു ശ്രമിക്കുന്നുണ്ട്‌. ഏേതായാലും ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്‌ അന്ന് പി ഡി പിയും, സിമിയും ഒന്നും ഇല്ലാതിരിന്നതുകൊണ്ടാവാം അവരാണു അതിനു പിന്നില്‍ എന്ന് എഴുതി വെക്കാത്തതു!! നാഥുരാം വിനായക്‌ ഗോദ്സെ ഏേത്‌ രാഷ്ട്രീയത്തിനു വേണ്ടിയാണു അതു ചെയ്തത്‌ എന്നു പകല്‍ പോലെ വ്യക്തമായ കാര്യമാണു എന്നിട്ടും ഈ ആര്‍ഷ സംസ്ക്രുത "ഫാരതത്തില്‍" അയാളെ ന്യായീകരിക്കാനും ആളുകളുണ്ടായി എന്നുള്ളത്‌ ഭീതിപെടുത്തുന്നു. എന്തിനും ഏേതിനും "വിക്കി"പീഡിയ ചികയുന്നവരും അത്‌ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണു നമ്മുടെ ചില ബ്ളോഗേഴ്സ്‌. ഈ കാര്യത്തില്‍ വിക്കി പീഡിയ അവര്‍ക്ക്‌ അലര്‍ജിയത്രെ!! പുള്ളിപുലിയുടെ പുള്ളി മായ്ചാല്‍ മായില്ല എന്നു പറയുന്നതു പോലെ "സാംഘികളുടെ" രണോത്സുക വര്‍ഗീയത ഇല്ലാതാകില്ല.

  ReplyDelete
 9. നാഥുറാം ഗോട്സെ ഗാന്ദിജിയെ കൊല്ലുന്നതിനു മുന്‍പ് ആര്‍ എസ് എസ്സുകാരനല്ല എന്നത് സത്യമായിരിക്കാം, കൊന്നതിനു ശേഷമല്ലെ ആ മഹാനുഭാവന്റെ മഹത്തം തിറിച്ചറിഞ്ഞത് ,അതിനാലാണ് ആസ്ഥാനത്ത് മഹാന്റെ പേരില്‍ ക്ഷേത്രമുണ്ടാകിയത്

  ReplyDelete
 10. ആര്‍ എസ് എസ് കമ്മിറ്റി കൂടി പ്രമേയം പാസ്സാക്കിയിട്ട്‌ വധം നടപ്പാക്കാന്‍ ഗോഡ്സെയെ ഏല്‍പ്പിച്ചു എന്നൊന്നും ആരും പറഞ്ഞിട്ടില്ല. കമീഷന്‍ അന്വേഷണത്തില്‍ ഒന്നും തെളിയാത്തതും അതുകൊണ്ട് തന്നെ.
  നൂറു രൂപ കടം ചോതിച്ചിട്ടു കൊടുക്കാതതിനോന്നും അല്ലല്ലോ ഗോഡ്സെ ഗാന്ധിയെ കൊന്നത്? രാമരാജ്യ സൃഷ്ടിക്ക് തടസം നിന്നതിനല്ലേ ?
  ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ....

  ReplyDelete
 11. http://arackanvision.blogspot.ae/2014/01/blog-post_26.html

  ReplyDelete