Monday, November 10, 2008

ചങ്ങലകള്‍ക്ക് ഭ്രാന്ത് പിടിക്കുന്നു ..

കേരളം ഭ്രാന്താലയമാണെന്ന് പണ്ട് സ്വാമി വിവേകാനന്തന്‍ പറഞ്ഞിരുന്നു ..
ജാതിയും വര്‍ണ്ണങ്ങളും സമൂഹമനസ്സില്‍ രോഗമായിരുന്ന അവസ്തയില്‍ നിന്നും വിവേകശാലികളായ നാരായണഗുരുവിനെപ്പോലുള്ളവരുടെ സ്തൈര്യവും വിപ്ളവാത്മകമായ നിലപാടുകളും കേരളത്തെ ഒരു പരിധി വരെയെങ്കിലും മാറ്റിയെടുത്തു ...

'ജാതി മതം ദൈവമൊന്ന് മനുഷ്യന്' എന്ന നാരായണ ഗുരുവിന്റെ ആപ്തവാക്യങ്ങള്‍ കളിയായി നാം പറയുമെങ്കിലും ഉള്ളില്‍ ആദരവോടെയല്ലാതെ നമുക്ക്‌ ഉരിയാടാന്‍ കഴിയുമായിരുന്നില്ല..

പക്ഷേ ചരിത്രം തിരിച്ച് നടന്ന് തുടങ്ങിയിരിക്കുന്നു ഇന്ന്...

ഇന്ന് പലജാതി പലമതം പല ദൈവങ്ങള്‍ മതിയെന്നും ഇതരന്റെ വിശ്വാസങ്ങളിലും ആരാധനാലയങ്ങളിലും RDX - കള്‍ പൊട്ടിക്കുന്നത്‌ പുണ്യമാണെന്നും വന്നിരിക്കുന്നു...

കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടായിസത്തിനും നാടന്‍ ബോംബുകള്‍ക്കും വീര്യം പോരാഞ്ഞ് മുസ്ലിം ഗുണ്ടകളും മതം മാറി മുസ്ലിമായ ഗുണ്ടകളും ചത്തൊടുങ്ങാന്‍ കാശ്മീരിലേക്ക് വണ്ടികയറുന്നു ..

ഇവിടെ നിര്‍മാണത്തിനിടയില്‍ പൊട്ടിമരിക്കുമ്പോള്‍ മാത്രം കണ്ടെടുക്കപ്പെടുന്ന ബോമ്പുകള്‍ ഒരുങ്ങുന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌...

1925-ഇല്‍ RSS രൂപീകരണ ശേഷം സാംസ്കാരികമായി നാം കൂടുതല്‍ സെപ്തിക്‌ ആയി തീര്‍ന്നു ...ദൈവ സേവകരായ സന്യാസിമാരും രാജ്യ സേവകരായ പട്ടാളക്കാരും 'കര്‍സേവകരാ'യി നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ ആത്മാഭിമാനം കൊള്ളുന്നത്‌വരെയെത്തി കാര്യങ്ങള്‍ ... ഇതാണ് ദേശസ്നേഹമെന്നും ... !!


വര്‍ഗീയ ഭ്രാന്ത് ചങ്ങലകള്‍ക്കും സാംക്രമിച്ചിരിക്കുന്നു...

മുസ്ലിംകള്‍ പാക്കിസ്താനിലേക്കും (ഒരു ഇന്ത്യന്‍ മുസ്ലിമും കെനിയയില്‍ പോയാലും പാക്കിസ്താനിലേക്കില്ല) ക്രിസ്ത്യാനികള്‍ റോമിലോ അമേരിക്കയിലോ കുടിയേറിമാറിയാല്‍ ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ തീരുമോ...??


ബീഹാറി ഹിന്ദുവിന് മഹാരാഷ്ട്രായില്‍ ഇടം ലഭിക്കുമോ...?
ബോംബെ IITകളില്‍ ദളീതര്‍ക്ക് ജാതി അധിക്ഷേപം കൂടാതെ പഠിക്കാനാവുമോ..??

ഭരണഘടനാ ശില്പി അംബേദ്കറിന്റെ നാമം തമിഴ് നാട്ടിലെങ്കിലും അശുദ്ധമാക്കപ്പെടതിരിക്കുമോ ..??

ഈഴവനും നായരും പണിക്കരും , പുലയനും പിന്നെ എണ്ണമറ്റ മറ്റ് ജാതികളുമടങ്ങുന്ന ശൂദ്രന്മാര്‍ക്ക്‌ ഈയം ഒഴിക്കപ്പെടാത്ത ചെവികൊണ്ട് വേദം കേള്‍ക്കാനാവുമോ ...

'ഗീത'യില്‍ പറയുന്ന ധര്‍മ്മ സംസ്ഥാപകന്‍ അവതരിച്ചാല്‍ ആരെയൊക്കെ നിഗ്രഹിക്കും ...
ആരൊക്കെ ബാക്കിയുണ്ടാകും ...

അമേരിക്കയില്‍ വര്‍ണ്ണ/വംശീയ വിവേചനത്തിന്റെ ഇരയായ ഒബാമ ജയിച്ച് വരണമെന്ന് ഇന്ത്യക്കാര്‍ പൊതുവേ ആഗ്രഹിക്കുമെങ്കിലും ഇന്ത്യയില്‍ മതപരമായും അല്ലാതെയും പരസ്പരം ഭീകരരാവാന്‍ നമ്മെ ഒരുക്കുന്ന വികാരങ്ങളെന്താണ്...

ഹിന്ദു ഹിന്ദുവിലേക്കും മുസ്ലിം അവനിലേക്കും ക്രൈസ്തവന്‍ പരിവര്‍ത്തിത ക്രൈസ്തവ ബന്ധങ്ങളിലേക്കും ചുരുങ്ങുന്ന മനശ്ശാസ്ത്രം പരുവപ്പെടുന്നതെങ്ങനെയാണ്...

ഒരുപക്ഷേ കുരിശിലേക്കും മിനാരങ്ങളിലേക്കും ഉന്നം വെക്കപ്പെടുന്ന ത്രിശൂലങ്ങളായിരിക്കുമോ ഈ സംങ്കോചങ്ങല്‍ക്ക് കാരണമായിരിക്കുന്നത്‌... !!

മത ചിഹ്ന്നങ്ങള്‍ മത വെറിയുടെ അടയാളങ്ങളായി നമ്മില്‍ കറ വീഴ്ത്തുന്ന, അല്ലെങ്കില്‍ ഇന്ത്യയെ വിദേശങ്ങളില്‍ അപമാനീതയാക്കുന്ന 'കുലം കുത്തി'കള്‍ക്ക് എന്താണ് വേണ്ടത്‌ ...

ബ്രേക്കില്ലാത്ത ലൈംഗിക സുഖത്തിനായി ബഹുഭാര്യത്വം ഇസ്ലാമില്‍ അനുവദിച്ചിരിക്കുന്നു എന്ന് പടച്ചോനെ ശരീഅത്ത്‌ പഠിപ്പിക്കുന്ന മുല്ലമാരും,
കാശായവസ്ത്രത്തില്‍ കഞ്ചാവും പീഢനവും (ഇപ്പോള്‍ ബോംബും) ചുറ്റിധരിച്ചിരിക്കുന്ന കലികാല സ്വാമിമാരും,
മഠങ്ങളുടെ സ്വകാര്യ നിശബ്ദതകളില്‍ ബലാത്സംഗം ചെയ്യപ്പെട്ട്‌ പൊട്ടകിണറുകളിലേക്ക് 'യേശുവിന്റെ മണവാട്ടിമാരെ' വലിച്ചെറിയുന്ന പിതാക്കന്മാരും
സമകാലിക ഇന്ത്യയില്‍ ഉണ്ടാക്കുന്ന വിഭ്രമങ്ങള്‍ ചങ്ങലകളില്‍ തളച്ചാല്‍ പോലും അത്‌ താങ്ങുമോ...??

ഇപ്പോള്‍ ഇങ്ങനെയൊക്കെയെഴുതാന്‍ പെട്ടെന്ന് എന്താണ് കാര്യമെന്ന്
ഞാന്‍ ആലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടുന്നില്ല...
ചങ്ങല കാലില്‍ തന്നെയുണ്ടോ എന്ന് ഉറപ്പുവരുത്തിയതാണ് ...
ക്ഷമിക്കണം ..
.1 comment:

  1. പച്ചപ്പരമാര്‍ത്ഥം.

    ദൈവം അഥവാ നന്മ അത് അവനവന്‍ തന്നെയാണ്. ചില മുല്ലമാരെയും സ്വാമിമാരെയും ബിഷപ്പുമാരെയും ഒന്നും നോക്കാതെ, അവനവന്‍ നന്മ ചിന്തിക്കുക എന്ന മാര്‍ഗ്ഗമേയുള്ളൂ. അവനവന്‍റെ അന്ത:കരണം തന്നെയാണ് അവനവന്‍റെ മാതൃകയും ഗുരുവും നായകനും ദൈവവും. വേറെ ആരെയും അതിന് ആശ്രയിക്കേണ്ട ആവശ്യമില്ല, അത് വഴിതെറ്റിക്കുകയുള്ളൂ.

    എന്തായാലും ഒരു കാര്യം ഉറപ്പാണ്, താങ്കളുടെ കാലില്‍ ചങ്ങല ഇല്ല എന്ന്! :-)

    ReplyDelete