Thursday, May 13, 2010

കിനാലൂര്‍ തീവ്രവാദികള്‍ !

.
തദ്ദേശീയര്‍ തുടച്ച്‌ നീക്കപ്പെട്ട്‌ 'വികസനം' വിഭാവനം ചെയ്യപ്പെടുന്ന കുറുക്കുവഴികള്‍ സാമ്രാജത്ത അധിനിവേശ വിചാര ദീര്‍ഘദര്‍ശനമാണ്‌. ഈ പകര്‍ത്തപ്പെടുന്ന മൌലിക സ്വഭാവം എടുത്തണിയുന്നതോടെയോ അല്ലെങ്കില്‍ മാനവികതയോട്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നതോടെയോ ആണ്‌ "മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തം വളരെ അടഞ്ഞതും കാലത്തിനു ചേരാത്തതുമാണെന്ന്‌" ജീന്‍ പോള്‍ സാര്‍ത്രെ അഭിപ്രായപ്പെട്ടത്‌.

ജൂതന്‍മാരെ പീഢനവിധേയമാക്കിയ വ്യവസ്തിതിയെ തകര്‍ത്ത്‌ അതു മാനവരാശിയിലേക്ക്‌ കൂടി ഉപയുക്തമാക്കുന്ന ഒരു വിമോചന സ്വപ്നമാണ്‌ കാറല്‍മാര്‍ക്സിനു ഉണ്ടായിരുന്നത്‌. പക്ഷേ അതേ ജൂതന്‍മാര്‍ പീഢകരായി തിരിച്ചുപോയ മാര്‍ഗത്തിലേക്ക്‌ മാര്‍ക്സിസവും, റഷ്യയിലും വിയറ്റ്നാമിലും മറ്റും മാനവരാശിക്ക്‌ വെല്ലുവിളിയായി നടന്നടുത്തിരുന്നു. ഇന്നതേ കാഴച്ചകള്‍ കിനാലൂരിലും കരിനിഴല്‍ വീഴ്ത്തുന്ന 'കരീം പാത'കം കാണാം. പാര്‍ട്ടി ഔപചാരികത മൌനം സിദ്ധാന്തമായി തിളപ്പിക്കുന്ന സ്തിക്ക്‌ ഇതൊരു പൊതു കമ്മ്യൂണിസ്റ്റ്‌ നിലപാടായി കരുതുകവയ്യ. ഒരു കരീം തീസിസ്‌ ആയി വേണമെങ്കില്‍ തല്‍ക്കാലം വ്യാഖ്യാനിക്കാം.

ഈ പാരിസ്തിക പ്രശ്നങ്ങള്‍ക്കുപരിയായി മറ്റൊന്ന്‌ ഇവിടെ വളരെ കണിഷമായും സംഭവിച്ചു. സംഭവിക്കുന്നതൊന്നും നല്ലതിനല്ല എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒരു തുടര്‍സംഭവം.

ഭാഷാശാസ്ത്രത്തില്‍ പടിഞ്ഞാറു വികസിപ്പിച്ചെടുക്കുന്ന വാക്കുകളുടെയും പ്രയോഗങ്ങളുടെയും വിപണനം വംശീയമായ വെറികളെ നിലനിറുത്തുന്നതിലും കണിഷമായും ഇരകളുടെ മേല്‍ പ്രയോഗിച്ച്‌ അവരെ നിശബ്ദമാക്കാനും സമ്മര്‍ദ്ധത്തിലാക്കാനും കഴിയുമെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌. മാറികൊണ്ടിരിക്കുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ട ഇരകളുടെ നിര എപ്പോഴും മാധ്യമപ്രതിനിധാനങ്ങളിലുണ്ടായിരുന്നു. യെഹൂദികള്‍, കാപ്പിരികള്‍, തൊഴിലാളികള്‍, ദളിതര്‍ ഇപ്പോല്‍ മുസ്ളിംകള്‍.

മുസ്ളിംകള്‍ പൊതുവില്‍ മധ്യകാല കാഴ്ച്ചപ്പാടിലൂടെയാണ്‌ മാധ്യമങ്ങളില്‍ നിറയുന്നത്‌. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ഗ്ളാഡ്സ്റ്റന്‍ ഒരുകയ്യില്‍ ഖുര്‍-ആന്‍ ഉയര്‍ത്തിപ്പിടിച്ച്കൊണ്ട്‌ പാര്‍ലമെണ്റ്റില്‍ പ്രഖ്യാപിച്ചത്‌ , "ഈ ഗ്രന്ഥം മുസ്ളിംകളുടെ കയ്യില്‍ ഉണ്ടാകുന്നിടത്തോളം കാലം ലോകത്ത്‌ ഒരു സമാധാനവും ഉണ്ടാകില്ലെ"ന്നായിരുന്നു.

പാശ്ചാത്യ മനസ്സുകളില്‍ നിറയുന്ന ഇത്തരം വിഷചഷകത്തിന്‍റെ മന:ശാസ്ത്ര രൂപം കെ.ഇ.എന്‍ വരച്ചിടുന്നത്‌ എത്ര കൃത്യമാണെന്ന് കാണൂ..

"പരസ്പരം കടിച്ച്‌ കുടയുന്ന 'മത സമൂഹങ്ങളെ/വിഭാഗങ്ങളെ' കൃത്രിമമായി ഐക്യപ്പെടുത്തുന്നതിനു സാമ്രാജത്ത ശക്തികള്‍ ശ്രമിക്കുന്നത്‌ ഭീകരനായ ഒരു സാങ്കല്‍പിക ശത്രുവിനെകുറിച്ചുള്ള ശാശ്വത ഭയം സമൂഹത്തില്‍ ശക്തമായി നിലനിര്‍ത്താനാണ്‌. ചൂഷണത്തിന്‍റെ ചോരയില്‍ കൊഴുത്ത മൂലധന ഭീകരതയുടെ കടന്നാക്രമണങ്ങള്‍ക്ക്‌ മറയിടാനുള്ള ഒരുന്നാന്തരം തിരശ്ശീലയായിട്ടാണ്‌ 'ഇസ്ളാം ഭീതി' ഇന്ന്‌ നിലനില്‍ക്കുന്നത്‌ (നിലനിര്‍ത്തുന്നത്‌)" - K.E.N, ഇസ്ളാം ഭീതിയുടെ പ്രത്യശാസ്ത്രം

അങ്ങനെയാണ്‌ തീവ്രവാദികളും ഭീകരവാദികളും, നിങ്ങളും ഞങ്ങളും, എന്ന ഭിന്നതകള്‍ നിരന്തരമായി സൃഷ്ടിക്കപ്പെട്ട്‌ നിലനിര്‍ത്തുന്നത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഭീകരതയഴിച്ചുവിടുന്ന കൊളോനിയല്‍ മോഡേണിറ്റിയുടെ വക്താക്കള്‍ തന്നെ ഭീകരതയെ നിര്‍വചിക്കുന്നു എന്നതാണ്‌ കാലത്തിനേല്‍ക്കുന്ന മര്‍ദ്ദനവും.

ഇത്തരം സ്തംഭനാവസ്തകളില്‍ നിന്ന്‌ വൈരൂപ്യമുള്ള മൂര്‍ത്തമായ അപനിര്‍മ്മാണ വാര്‍പ്പുമാതൃകകള്‍ എങ്ങനെ ഉണ്ടാക്കാമെന്ന്‌ കിനാലൂരില്‍ നാം കണ്ട്‌ അന്തംവിട്ടു.

അതിജീവനത്തിനായും കുടിയിറക്കപ്പെടാതിരിക്കാനും സമരം ചെയ്യുന്നവര്‍ തീവ്രവാദിയായും മാവോവാദിയായും നേരിട്ട്‌ ബ്രാണ്ട്‌ ചെയ്യപ്പെടുന്ന കേരളത്തിലെ ഇദം പ്രഥമമായ സംഭവം. ഇതിനു മുന്‍പ്‌ സംഭവിച്ചത്‌ തിരുവനന്തപുരം ബീമാപള്ളിയിലെ വെടിവയ്പ്പില്‍ നിരപരാധികളായ ഏഴ്‌ പാവങ്ങളെ വെടിവച്ച്‌ കൊന്ന പോലീസുകാര്‍ക്ക്‌ "ഭീകരാക്രമണ" ഭീഷണി എന്ന സൃഷ്ടിപ്പാണ്‌. ഒരു സമൂഹത്തെ മുഴുവന്‍ ഭീകരപ്പട്ടികയില്‍ enroll ചെയ്യപ്പെടുന്ന വൈദഗ്ദ്യമുള്ള ആസ്രൂത്രണം. ഇത്‌ രണ്ടും വാര്‍ത്തെടുത്തിരിക്കുന്നത്‌ നമ്മുടെ ഇണ്റ്റലിജന്‍സ്‌ ബ്യൂറോ ഗസ്റ്റപ്പോകള്‍.

ഈ സംവിധാനത്തിന്‍റെ മേന്‍മ അതിരസാവഹമാണ്‌. അതിങ്ങനെ:

"ഇന്ത്യാ ഗവര്‍മെണ്റ്റിന്‍റെ പ്രഥമ രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ ഐ.ബി. സര്‍ക്കാറിന്‍റെ കണ്ണും കാതുമാണിത്‌. തുടക്കം മുതലേ സവര്‍ണ്ണര്‍ ഐ.ബി യിലേക്ക്‌ നുഴഞ്ഞുകയറി. ഒരു സര്‍ക്കാര്‍ സംവിധാനം എപ്രകാരം വര്‍ഗ്ഗീയ സംവിധാനമാക്കാമെന്നതിന്‍റെ മികച്ച ഉദാഹരണമാണ്‌ IB.

RSS‌-ന്‍റെ നിയന്ത്രണത്തിലായതോടെ IB-ക്ക്‌ RSS ദേശീയ സംഘടനയും ഇടതുപക്ഷം ഒളിപ്പോരാളികളും മുസ്ളിംകള്‍ മതമൌലികവാദികളും ഭീകരരും ദേശവിരുദ്ധ സമൂഹവുമായി " - S.M Mushrif‌, who killed karkkare

അങ്ങനെയാണ്‌ ജമാ-അത്തെ ഇസ്ളാമിയും അവരുടെ 'മാവോ ഒളിപ്പോര്‍' ശൈലിയും വളരെ കൃത്യമായ IB വാര്‍പ്പുകള്‍ കിനാലൂരില്‍ മെനഞ്ഞെടുക്കപ്പെട്ടത്‌.

നൂറുകണക്കിനു വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക്‌ നേരിട്ട്‌ നേതൃത്വം നല്‍കിയ RSS ഒരു സാംസ്കാരിക ഘടനയായും, ഒരു സംഘര്‍ഷത്തിലും ഭാഗമാണെന്ന്‌ തെളിയിക്കപ്പെടാത്ത ജമാ-അത്തെ ഇസ്ളാമി സമൂഹത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തപ്പെടണമെന്ന ഒരു സന്ദേശം നമ്മുടെ ബോധമണ്ഢലത്തില്‍ നിലനിര്‍ത്തി 'ഇസ്ളാം ഫോബിയയുടെ മുസ്ളിം ഭീകര' മാതൃകകള്‍ സൃഷ്ടിച്ച്‌, പൊതുസാമൂഹിക ഇടപാടുകളില്‍ നിന്ന്‌ അവരെ ഒറ്റപ്പെടുത്തി കുടിയിറക്കുക എന്ന ദീര്‍ഘകാല ഫാസിസ പദ്ധതികളാണ്‌ IB -യും നിര്‍വ്വഹിക്കുന്നത്‌.

ഇത്‌ ജമാ-അത്തെ ഇസ്ളാമിയുടെ മാത്രം പ്രശ്നമല്ല. അനീതികള്‍ക്കെതിരെ ഇടപെടുന്ന ഒരോ മുസ്ളിമിന്‍റെയും പ്രശ്നമാണ്‌. സാമ്രാജത്തവും ഫാസിസവും മറ്റ്‌ വാക്കുകള്‍ സൃഷ്ടിക്കുന്നത്‌ വരെ തീവ്രവാദിയെന്നും ഭീകരവാദിയെന്നും മത മൌലികവാദിയെന്നും അപരനാമം സ്വീകരിക്കാന്‍ തയ്യാറായി സദാ സജ്ജമായിരിക്കണം ഒരു മുസ്ളിം !!
.

24 comments:

 1. കേരളത്തിലെ വിദ്യാഭ്യാസമുള്ള, വികസനത്തെ ഇത്രകാലം തടഞ്ഞു വച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര മൌലികവാദികലുടെ കാപട്യം തിരിച്ചറിഞ്ഞ മുസ്ലീങ്ങളുടെ ഇടയില്‍ തങ്ങള്‍ക്കു വേരു നഷ്ടപ്പെടുന്നു എന്നു തിരിച്ചറിയുമ്പോള്‍ ജമ-അത്തെ ഇസ്ലാമി നിലനില്‍പ്പിനു വേണ്ടി കരയുന്നതു ഇങ്ങനെയാകും...ബേക്കറിന്റെ ലേഖനം അതിന്റെ ഉത്തമോദാഹരണം.
  അതിനു കാണിക്കുന്നതു RSSഉമ്മാക്കിയും.
  തെറ്റൊന്നുമില്ല ബേക്കറെ..കളവെഴുതുകയില്ലെന്നു ആര്‍ക്കും വാക്കുകൊടുത്തിട്ടൊന്നുമില്ലല്ലൊ..ഇനി അഥവാ കൊടുത്താലും നമ്മളിപ്പോള്‍ യു ഏ ഈ യിലല്ലെ, കോഴിക്കോട്ടല്ലല്ലോ.

  ReplyDelete
 2. മാവോയിസ്റ്റുകള്‍ ഇന്ത്യയില്‍ പിടിമുറുക്കുവാന്‍ അവസരം നോക്കി നടക്കുവാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയില്ലേ... അവരുടെ ഇടപെടലുകള്‍ക്ക് ധാരാളം തെളിവുകളും....

  പിന്നെ മതത്തിന്റെ പേരിലുള്ള തീവ്രവാദം.... പാക്കിസ്ഥാനില്‍ നിന്നാണ് ഇന്ത്യയില്‍ തീവ്രവാദം വരുന്നതെന്ന് ഇന്ത്യ പറയുവാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി എന്നാല്‍ അമേരിക്കക്ക് അത് ഇപ്പോഴാണ് മനസ്സിലാകുവാന്‍ തുടങ്ങിയത്.

  പണ്ട് നെഹ്രുവും പിന്നെ ഇന്ദിരഗാന്ധിയും കാട്ടിയ ബുദ്ധിമോശത്തിന് അനുഭവിക്കുന്നത് ഇന്നത്തെ തലറയും.....

  ഇനി പടരുവാനിരിക്കുന്നത് ഇപ്പോള്‍ നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന “ക്രിസ്ത്യന്‍” സ്പോണ്‍സേര്‍ഡ് തീവ്രവാദമാണ് [http://news.bbc.co.uk/2/hi/world/south_asia/717775.stm]....

  ഇവയ്ക്ക് ബദല്‍ എന്ന് പറഞ്ഞ് ഹിന്ദു തീവ്രവാദവും എത്തിനില്‍ക്കുന്നു...

  ഇവയെ എല്ലാം നേരിടുവാന്‍ ജനമുന്നേറ്റമാണ് വേണ്ടത്.... മത വ്യത്യാസം മറന്നുള്ള മുന്നേറ്റം... ഇനിയും അമാന്തിച്ച് നിന്നാല്‍ ഒരു പക്ഷേ വരും തലമുറയ്ക്ക് ഇന്ത്യ ഒരു ചരിത്രമായി മാറും...

  ReplyDelete
 3. Manoj said..

  >>> ഇവയെ എല്ലാം നേരിടുവാന്‍ ജനമുന്നേറ്റമാണ് വേണ്ടത്.... മത വ്യത്യാസം മറന്നുള്ള മുന്നേറ്റം... ഇനിയും അമാന്തിച്ച് നിന്നാല്‍ ഒരു പക്ഷേ വരും തലമുറയ്ക്ക് ഇന്ത്യ ഒരു ചരിത്രമായി മാറും... <<<

  അതെ, പക്ഷെ എങ്ങനെ? സകല മതങ്ങളോടും ശത്രുത പ്രഖ്യാപിച്ച് മനുഷ്യത്വം എന്നാല്‍ മതനിഷേധവും ദൈവനിഷേധവുമാണെന്ന് പറഞ്ഞ് നടത്തുന്ന ഒളിയുദ്ധമല്ല വേണ്ടത്. തീവ്രവാദവും ഭീകരവാദവും ഏത് മതത്തിന്റെയും ധാര്‍മികമൂല്യങ്ങള്‍ക്കെതിരാണ്. ഏത് മതത്തിലും അത്തരം ധാര്‍മികമൂല്യമുള്‍കൊണ്ട ഒരു ചെറുവിഭാഗമുണ്ടാകും. ന്യൂനപക്ഷമെങ്കിലും അവര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വലുതായിരിക്കും യുക്തിവാദികള്‍ക്ക് മനുഷ്യത്വത്തോട് അല്‍പംമെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ ഇത്തരം അരുതായകകള്‍ക്കെതിരെ അവരെ പിന്തുണക്കുക. അല്ലാതെ സ്വാര്‍ഥതാല്‍പര്യക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ആടുകള്‍ക്ക് പിന്നാലെ പേപ്പട്ടിയെന്ന് പറഞ്ഞ് ഓടാനാണ് ഭാവമെങ്കില്‍ വരും തലമുറക്ക് ഇന്ത്യ ഒരു വേദനിപ്പിക്കുന്ന ചരിത്രമായി മാറും.

  ബക്കര്‍... നല്ല പോസ്റ്റ് കാലികം. പക്ഷെ ചര്‍ച പോസ്റ്റുള്‍കൊള്ളുന്ന വിഷയത്തെക്കുറിച്ചാവില്ല. അതിന് താങ്കള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടില്ലാത്ത ഇഛാശക്തി പ്രയോഗിക്കേണ്ടിവരും. നന്മകള്‍ നേര്‍ന്നുകൊണ്ട്...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ബക്കര്‍ കാര്യങ്ങള്‍ വളരെ നന്നായി പറഞ്ഞിരിക്കുന്നു.

  ആരെന്ത് ചെയ്താലും/സംഭവിച്ചാലും, ‘ഭീകരത/ഭീകര വാദികള്‍/തീവ്രവാദികള്‍’ എന്നീ പദങ്ങള്‍ ചേര്‍ത്ത് ഒരു പ്രത്യേക സമുദായത്തിലെ ആരെയെങ്കിലും ലേബല്‍ ചെയ്ത് കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ തീര്‍പ്പാവുന്ന ‘പുരോഗമന/സാംസ്കാരിക‘ ബാര്‍ബേറിയന്‍മാരുടെ കാലം!!!

  ReplyDelete
 6. @ ലത്തിഫ്: "തീവ്രവാദവും ഭീകരവാദവും ഏത് മതത്തിന്റെയും ധാര്‍മികമൂല്യങ്ങള്‍ക്കെതിരാണ്. ഏത് മതത്തിലും അത്തരം ധാര്‍മികമൂല്യമുള്‍കൊണ്ട ഒരു ചെറുവിഭാഗമുണ്ടാകും. ന്യൂനപക്ഷമെങ്കിലും അവര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വലുതായിരിക്കും യുക്തിവാദികള്‍ക്ക് മനുഷ്യത്വത്തോട് അല്‍പംമെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ ഇത്തരം അരുതായകകള്‍ക്കെതിരെ അവരെ പിന്തുണക്കുക."

  ന്യൂനപക്ഷക്കാരായ മത തീവ്രവാദികളെ അനുകൂലിക്കണമെന്നാണോ!!!!!!!!!!!!

  “സ്വാര്‍ഥതാല്‍പര്യക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ആടുകള്‍ക്ക് പിന്നാലെ പേപ്പട്ടിയെന്ന് പറഞ്ഞ് ഓടാനാണ് ഭാവമെങ്കില്‍”

  ഇന്ന് ലോകത്ത് നടക്കുന്നത് ഇത് തന്നെയല്ലേ... വിശുദ്ധ യുദ്ധമെന്ന് കേട്ട് പാഞ്ഞ് നടക്കുന്ന ഒരു കൂട്ടര്‍ ഒരു വശത്ത് അതിനെതിരെ മറ്റൊരു കൂട്ടര്‍ ആയുധസജ്ജരായി മറൂവശത്ത്. ഇവര്‍ക്കിടയില്‍ നരകിക്കുന്നത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരും....

  പിന്നെ മനുഷ്യത്വം നിങ്ങള്‍ എപ്പോഴും പറയുന്ന യുക്തിവാദികള്‍ക്ക് മാത്രം ആവശ്യമുള്ളൂ എന്നാണോ!!!

  ഇന്ന് ഇന്ത്യയില്‍ കാണുന്നത് മതങ്ങളെ തമ്മില്‍ വിഘടിപ്പിച്ച് അതില്‍ നിന്ന് മുതല്‍ എടുക്കുക എന്ന തന്ത്രമാണ്. അത് മനസ്സിലാക്കി ഒരുമിച്ച് നില്‍ക്കണം [അതില്‍ ഭൂരിപക്ഷമുള്ള മത വിശ്വാസികളും, ഭൂരിപക്ഷമില്ലാത്ത യുക്തിവാദികളും, മനുഷ്യത്വ വാദികളും, നിരീശ്വര വാദികളും, മനുഷ്യത്വ വാദികളും എല്ലാം വരണം] എങ്കില്‍ മാത്രമേ ലേഖകന്‍ ചൂണ്ടി കാട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ....

  ReplyDelete
 7. കിനാലൂർ സംഭവത്തിൽ പാർട്ടി മൌനം വെടിഞ്ഞല്ലോ, ബേക്കറേ. അച്ചുതാനന്ദൻ സംഭവത്തിൽ ഇടപെട്ടത് കൈകടത്തലാണെന്ന വിധിയും വന്നു കഴിഞ്ഞു.

  ReplyDelete
 8. http://www.youtube.com/watch?v=0CZJAF57aF8&feature=player_embedded

  ReplyDelete
 9. എവിടെ നിന്നോ കൊണ്ട് വന്ന സ്ത്രീകളെയും കുട്ടികളെയും മറയാക്കി നിര്‍ത്തി സമരം സംഘടിപ്പിക്കുന്ന രീതി ഏതായാലും വൃത്തികെട്ടതാണ്.

  ReplyDelete
 10. കിനാലൂരിലെ സോളിടാരിട്ടിയെ വിമര്‍ശിച്ചപ്പോള്‍ അത് കേരളത്തിലെ അല്ല ലോകത്തിലെ എല്ലാ മുസ്ലിങ്ങളെയും വിമര്‍ശിക്കുക അല്ലെങ്കില്‍ തീവ്രവാദി ആയി മുദ്രകുത്തുകയാണ് എന്നുള്ള സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയാണ് ബക്കര്‍ ഇവിടെ.അതിന്റെ കൂടെ ക്ലീഷേ ആയിട്ടുള്ള ചിലവാക്കുകളും.ജമാഅത്തെ ഇസ്ലാമിയുടെ മേലുള്ള ആരോപണം മുഴുവന്‍ കേരളത്തിലുള്ള മുസ്ലിങ്ങളുടെ മേലുള്ള ആരോപണമാണ് മുഴുവന്‍ മുസ്ലിങ്ങളും ഇങ്ങിനെയെ ചിന്തിക്കാവൂ എന്നും ബക്കര്‍ പറയുന്നത് മനസ്സിലാക്കാന്‍ മതത്തിനു മേലെ മനുഷ്യന്‍ ഉണ്ടെന്നു ചിന്തിക്കുന്ന ആളുകള്‍ക്ക് മനസ്സിലാകും.

  ReplyDelete
 11. MADHURAJ,

  ജമാ-അത്തെ ഇസ്ളാമിയുടെ വേരു നഷ്ടപ്പെടുന്നോ അല്ലെയോ എന്നതിനേക്കാള്‍ മുസ്ളിം സാമൂഹ്യ ഇടപെടലുകളുടെ വേരുകള്‍ മുറിക്കപ്പെടാന്‍ മാത്രമുള്ള ഗൂഡാലോചനകള്‍ ശക്തമാണ്‌ എന്നതാണ്‌ വാസ്തവം.

  ഫാസിസം അതില്‍ ഒന്നുമാത്രമാണ്‌ :

  "എല്ലാ മുസ്ളിംകളെയും ഒരു പാഠം പഠിപ്പിക്കണം. ഇസ്ളാം ഹൈന്ദവതയുമായി പൊരുത്തമില്ലാത്തതാണ്‌. മുസ്ളിംകള്‍ അവരുടെ മതം മറക്കണം. ഭാരതമാതാവിണ്റ്റെ ബഹു സാംസ്കാരികത ഉള്‍ക്കൊള്ളുക." - praveen thogadiya, hindustan times, 2002 april 22

  ഇത്‌ നാസിസത്തില്‍ നിന്നും കടമെടുത്ത ഗോള്‍വാക്കര്‍ തിയറിയാണ്‌. അതാണ്‌ RSS - നെ നയിക്കുന്നതും. ഇതൊരു ഉമ്മാക്കിയാണെങ്കില്‍ ഞാന്‍ എഴുതിയതും ഒരു ഉമ്മാക്കിയായി താങ്കള്‍ കാണുന്നതിനെ കുറ്റപ്പെടുത്തുന്നില്ല.

  ReplyDelete
 12. shajiqatar,

  മതത്തിനു മേലെ ചിന്തിക്കുന്ന മനുഷ്യന്‍ എന്നനിലയിലുള്ള താങ്കളുടെ നിലപാടുകളില്‍ ക്ളീഷേ ആക്കപ്പെട്ട ഒരു സമൂഹത്തിണ്റ്റെ രോധനം ഏതേത്‌ ക്ളീഷേ അല്ലാത്തവാക്കുകളില്‍ താങ്കള്‍ ആവര്‍ത്തിക്കും.

  ഇവിടെ സൂചിപ്പിച്ച കെ.ഇ.എന്‍ -നെ പോലുള്ള ക്ളീഷേകള്‍ മതത്തിനു താഴെ മനുഷ്യരെ കാണുന്നവരാണോ.. ?

  ReplyDelete
 13. മൌദൂദിസ്ടുകളെ മൊത്തം മുസ്ലിങ്ങളുടെ പ്രതിനിധി ആക്കാതെ ബക്കര്‍, അത് പോലെ തോഗാടിയയെ മൊത്തം ഹിന്ദുക്കളുടെ പ്രതിനിധി ആക്കാതെ. ബക്കറിന്റെ ഇരപിടുത്തം കൊള്ളാം. shajiqatar ന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

  ReplyDelete
 14. മഞ്ഞു തോട്ടക്കാരന്‍,

  ഫാസിസം എല്ലാ ഹിന്ദുക്കളും റെപ്രസെണ്റ്റ്‌ ചെയ്യുന്നില്ലെങ്കില്‍ തൊഗാടിയയെയും അങ്ങനെ കാണുന്നില്ല.

  60 ലക്ഷം രൂപ കൈപറ്റി കലാപമുണ്ടാക്കാനുള്ള ശ്രീരാമ സേനയുടെ മുത്തലിക്കിണ്റ്റെ ശ്രമം ഇന്നത്തെ വാര്‍ത്തയില്‍ നിങ്ങള്‍ കേട്ടോ കണ്ടോ കാണും.

  കലാപം നടന്നിരുന്നെങ്കില്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും തീവ്രവാദികളാക്കപ്പെടുകയും ചെയ്യുന്ന മുസ്ളിംകള്‍ സോളിഡാരിറ്റി പ്രവര്‍ത്തകരായിരിക്കുമോ. ഇല്ല.

  നിത്യവൃത്തിക്ക്‌ വേണ്ടി വണ്ടി വലിക്കുന്നവരും ചായ പീടിക നടത്തുന്നവരും, ഹോസ്റ്റലില്‍ ഉന്നത ബിരുദത്തിനു ലോണെടുത്ത്‌ പഠിക്കുന്ന പാവം മുസല്‍മാനായിരിക്കില്ലെ ???

  മുത്തലിക്കിനെ പോലുള്ള ഭീകരരെ കാണാതെ പോകുന്ന ഇണ്റ്റലിജന്‍സ്‌ ബ്യൂറോയിലെ ഫാസിസം symbolize ചെയ്യുന്ന സ്റ്റേറ്റ്‌ ഭീകരത, സോളിഡാരിറ്റിയല്ല, ഇനി ഏത്‌ മുസ്ളിം സംഘടന സാമൂഹികമായി പ്രതികരിച്ചാലും തീവ്രവാദം കാണുന്ന പ്രതിഭാസം ഒറ്റപ്പെട്ടതാണെന്ന്‌ കരുതി ജീവിക്കണം എന്ന്‌ പറയുന്ന ദൌര്‍ഭാഗ്യങ്ങളോട്‌ സഹതപിക്കുകയല്ലാതെ ഇപ്പോല്‍ മറ്റ്‌ മാര്‍ഗ്ഗമില്ല.

  ReplyDelete
 15. കിനാലൂറ്‍ സംഭവത്തില്‍ ജമാ അത്തെ ഇസ്ളാമി ഇടപെട്ടിട്ടുണ്ടെങ്കില്‍ അത്‌ എന്തിണ്റ്റെയോ തുടക്കം എന്നു വേണം കരുതാന്‍. കേരളത്തില്‍ പ്രത്യക്ഷ തീവ്രവാദത്തിനു തുടക്കം കുറിക്കാനുള്ള തുടക്കം. ഇതു മുളയിലേ നുള്ളിക്കളയേണ്ടതാണു. ഇത്തരക്കാര്‍ കേരളത്തിനും ഇന്ത്യയ്ക്കും ശാപമാണു.

  ReplyDelete
 16. ഷിബു ചേക്കുളത്ത്‌ എപ്പോഴെങ്കിലും കേരളത്തില്‍ വരാറുണ്ടോ.. ?

  ഇല്ലെന്നാണ്‌ ഷിബു ഇട്ട കമണ്റ്റ്‌ സൂചിപ്പിക്കുന്നത്‌. അല്ലെങ്കില്‍ പത്രം വായിക്കാറില്ല. അതും ഒരു ശാപമാണ്‌. :)

  ReplyDelete
 17. ഷാജി ഖത്തറിന്റെ അഭിപ്രായം ശരിവെക്കുന്നു.

  ReplyDelete
 18. ഞാന്‍ പത്രം വായിക്കാറുണ്ടൊ ഇല്ലയോ എന്നു ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. മതതീവൃവാദികളായവരെ നിലയ്ക്ക്‌ നിര്‍ത്തുക തന്നെ വേണം.

  ReplyDelete
 19. ബഷീര്‍ സാബ്

  താങ്കളെ പോലുള്ളവര്‍ക്ക്, ബക്കര്‍ പറഞ്ഞതിന്റെ അര്‍ത്ഥം പിടികിട്ടിയത് - സോളിഡാരിക്കാര്‍ക്കുള്ള പ്രശ്നം മുസ്ലീങ്ങളുടെ മൊത്തം പ്രശ്നമാണ് എന്ന രൂപത്തിത്തില്‍ വരുത്തിത്തീര്‍ക്കുക എന്നതാണെങ്കില്‍ , അത്തരം ഒരു കാഴ്ചപാട് തന്നെയാണ് മുസ്ലീം പേരുള്ളവര്‍ ഏന്ത് പ്രശ്നത്തില്‍ ഇടപെട്ടാലും അതില്‍ ഒരു ‘ഭീകര ടെച്ച്‘ വ്യഖ്യാനിക്കാന്‍ സഹായമേകുന്നത്‍‍. ബഹുമാനപെട്ട കാന്തപുരത്തിനും അത്തരം ഒരവസ്ഥയുണ്ടാവാന്‍ ഏത് നിലക്കും സാധ്യതയുണ്ട് എന്നതാണ് ദയൂബന്ദ് പണ്ഡിതന്റെ ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. മുസ്ലീം നാമത്തിനപ്പുറം ഒന്നും ഇല്ലാത്ത ഷാറൂഖ് ഖാന്‍, ഷബാന ആസ്മി, എപിജെ അബുല്‍ കലാം തുടങ്ങിയവര്‍ പോലും അപമാനിക്കപെടുന്നത്, വ്യജ ഏറ്റുമുട്ടലുകള്‍, ലൌജിഹാദ്,മുസ്ലീം നാമധാരികള്‍ക്ക് പോലും വാടകക്ക് വീട് കിട്ടാത്തത്...ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങളൊന്നും... സോളിഡാരിറ്റി കരണമല്ലല്ലോ...

  സോളിഡാരിറ്റി മുസ്ലീങ്ങള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടന ആയതിന്റെ പേരില്‍ മാത്രമാണ് അതിനെതിരെ ഭീകരത ബന്ധം ആരോപിക്കുന്നത്... അതാണിവിടെ ബക്കര്‍ പറയാന്‍ ശ്രമിച്ചത്. നാളിതുവരെ ഇന്ത്യയില്‍ നടന്ന ഒരു വര്‍ഗീയ കലാപത്തിലോ, തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ സോളിഡാരിറ്റിയോ അതിന്റെ മാതൃസംഘടനയോ ഭാഗവാക്കായിട്ടുമില്ല.

  ReplyDelete
 20. @ ചിന്തകൻ,

  സോളിഡാരിറ്റിയോ ജമാ‌അത്തെ ഇസ്‌ലാമിയോ ഭീകര സംഘടനയാണോ അല്ലയോ എന്നതല്ല ഞാൻ കമന്റ് കൊണ്ട് അർത്ഥമാക്കിയത്. ഏത് സംഘടനയിൽ പെട്ട ആളായാലും അല്ലെങ്കിലും മുസ്‌ലിം നാമധാരിയായയൽ അവരെ ഭീകരരായിഅ മുദ്രകുത്തുന്ന പ്രവണതയുണ്ടെന്നത് തർക്കവിഷയമേ അല്ല. അത് പോലെ സോളിഡാരിറ്റി ഒരു മുസ്‌ലിം സംഘടന ആയതിന്റെ പേരിൽ മാത്രമാണ് അത്തരം ആരോപണങ്ങൾ നടക്കുന്നതെങ്കിൽ അതിനെ അനുകൂലിക്കുന്നില്ല. മറിച്ച് സോളിഡാരിറ്റിക്കും ജമ‌അത്തെ ഇസ്ലാമിക്കും അവിടെ വ്യക്തമായ ചില രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നതും (അതിനു അടുത്ത തിരഞ്ഞെടുപ്പ് വരെ കാക്കേണ്ടിവരും ) അതിനു സ്ത്രീകളെയും കുട്ടികളെയും നിരത്തിലിറക്കി ഇന്നേവരെ കാണത്ത രീതിയിൽ (ചാണക വെള്ളം കലക്കിയൊഴിക്കൽ)ആഭാസ സമരമുറകൾ അനുവർത്തിക്കുകയും ചെയ്തതായി പറയപ്പെടുന്നത് സത്യമാണെങ്കിൽ അതിന്റെ അനന്തരാവകാശം ഏറ്റെടുക്കാൻ മൊത്തം മുസ്‌ലിംകൾ / മുസ്‌ലിം സംഘടനകൾ തയ്യാറാകേണ്ടതില്ല എന്ന് മാത്രം

  തെറ്റായ വിവരങ്ങൾ ചിലർ നൽകിയതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നകൂട്ടത്തിൽ കാന്തപുരവും ഉണ്ടെന്ന് കൂടി ഓർക്കുന്നു. വിഷയം മാറിപ്പോവുമെന്ന് കരുതുന്നതിനാൽ ആ ഭാഗം ഒഴിവാക്കാം

  ജനാധിപത്യ രീതിയിൽ പ്രതികരണങ്ങൾ ഉണ്ടാവട്ടെ. ജനകീയമായി തന്നെ.

  ReplyDelete
 21. ബഷീര്‍ സാബ്

  അവിടത്തെ ആളുകള്‍ ചാണകവെള്ളം തളിച്ചതിന്റെയോ, സോളിഡാരിറ്റി നടത്തിയ സമരത്തിന്റെയോ അനന്തരാവകാശം മൊത്തം മുസ്ലീങ്ങള്‍ ഏറ്റെടുക്കണെന്ന് ബക്കര്‍ എവിടെയും പറഞ്ഞിട്ടില്ലല്ലോ...

  പിന്നെ ചാണകവെള്ളം തളിച്ചത് ലോകത്തിലെ ഏറ്റവും വലിയ ഭീകരതയായും, തങ്ങളുടെ കിടപ്പാടങ്ങള്‍ - അനാവശ്യമായ ഒരു റോഡിന് വേണ്ടി -പിഴുതെറിയപെടാതിരിക്കാന്‍‍ പ്രതിഷേധിച്ചവര്‍ക്കെതിരില്‍ പോലീസ് അതിക്രമം കാണിച്ചത് മറച്ചുവെക്കാനുള്ള ഒരു കളിയായി മാത്രം കണ്ടാല്‍ മതി. ചാനലുകളില്‍ അതൊക്കെ നാമെല്ലാവരും കണ്ടതല്ലേ.

  പിന്നെ സോളിഡാരിറ്റിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത് അവര്‍ ഇവിടെ പറഞ്ഞിട്ടുമുണ്ട്.

  ReplyDelete
 22. ഇവിടെ സോളിഡാരിറ്റിയെ വിമര്‍ശിക്കുന്ന മാന്യന്മാരെല്ലാം കടുത്ത മന്ദബുദ്ധികളാണെന്ന് ഞാന്‍ പറയും. എന്തു കൊണ്ടാണ്‌ ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളെ മന്ദബുദ്ധി എന്നു വിളിക്കുന്നത് എന്നു ചോദിച്ചാല്‍ താഴെ പറയുന്നതാണ്‌ അതിന്റെ കാരണം.
  1 -എനിക്ക് ഇവരെ ഒന്നും ഇഷ്ടമില്ല
  2 - ഇവരെ കുറിച്ചൊന്നും എനിക്കറിയില്ല
  3 -ഇവര്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.
  4 -ഞാന്‍ ആവര്‍ത്തിക്കുന്നു, ഇവരെ എനിക്കിഷ്ടമില്ല.
  5 - ഇവരൊക്കെ അല്ലാതെ പിന്നെ ആരാ മന്ദബുദ്ധികള്‍ എന്ന് ഇന്നലെ എന്റെ മാഷ് ചോദിച്ചിരുന്നു.
  6 - ഇവര്‍ മന്ദബുദ്ധികള്‍ അല്ല എന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.
  6 - ഇപ്പോള്‍ ഇവര്‍ കാട്ടിക്കൂട്ടുന്നതെല്ലാം മന്ദബുദ്ധികള്‍ അല്ലെന്ന് കാണിക്കാനുള്ള വെറും നാട്യങ്ങള്‍ മാത്രം
  8 - നാട്യമല്ല എന്ന് ഇതു വരെ ഇവര്‍ തെളിയിച്ചിട്ടില്ല.

  അങ്ങനെ ഒരുപാട് ഒരുപാട് കാരണങ്ങള്‍ ഉള്ളത് കൊണ്ട് ഞാന്‍ ഉറപ്പിക്കുന്നു ഈ വിമര്‍ശകരെല്ലാം മന്ദബുദ്ധികള്‍ തന്നെ.

  ReplyDelete
 23. ------------------------------------------------------------------------------ഹ..ഹ.. തമാശ..തമാശ.....

  ReplyDelete