Sunday, January 2, 2011

ടിപ്പു : ആധുനിക ഇന്ത്യയുടെ ശില്‍പി

.(ഈ പോസ്റ്റ്‌, ഈ പോസ്റ്റിനുള്ള മറുപടിയല്ല. പ്രചോദനം മാത്രമാണ്‌. )

ണ്ണടിഞ്ഞ ചരിത്രത്തെ വര്‍ത്തമാനകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്ന്‌ കണക്കുതീര്‍ക്കണമെന്ന്‌ അടുത്തകാലത്തായി ചിലര്‍ വല്ലാതെ വാശിപിടിച്ചിരുന്നു. ബ്ളോഗ്‌ ലോകത്തും ആ പ്രവണത കണ്ടിരുന്നു. ‌ആര്‍ക്കും ആരെയും എങ്ങനെയും നിര്‍വച്ചിക്കാമെങ്കിലും ചരിത്രത്തിന്റെ മഹത്തായ യാഥാര്‍ത്ത്യത്തെ അവമതിച്ച്‌ കെട്ടുകഥകള്‍ ചരിത്രത്തിന്റെ മേല്‍ക്കുപ്പായമിട്ടാല്‍ വര്‍ത്തമാന കാലത്തെ ചതികളുടെ ശീലങ്ങള്‍ ഭൂതകാലത്തെയും തിന്നുതീര്‍ക്കുകയും നമുക്കൊരു നന്‍മയുടെ കാലം അയവിറക്കാനില്ലാതാവുകയും ചെയ്യും.

ഹൈന്ദവഫാസിസ്റ്റുകളാണ്‌ പുതുഅധര്‍മ്മചരിത്രനിര്‍മ്മിതിയുടെ പിന്നണിക്കാരും ഉപഭോക്താക്കളും ലാഭമെടുക്കുന്നവരും. അങ്ങനെയാണ്‌ ഗുജറാത്തുകളും മറാത്തകളും ബാബറികളും നമ്മെ ഈ വര്‍ത്തമാനകാലത്തിലും വന്നുനോവിക്കുന്നത്‌. മതേതരത്വത്തിന്റെയും മാനവികതയുടെയും ഇടയില്‍ സംഘപരിവാര്‍ സൃഷ്ടിക്കുന്ന വര്‍ഗീയതയുടെയും ഭീകരതയുടെയും യുദ്ധഭൂമികയിലൂടെയാണ്‌ ഇന്ത്യ ഇപ്പോല്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌.

മതേതരത്വത്തിന്റെ മുന്നണിപ്പോരാളിയായ ടിപ്പു സുല്‍ത്താന്റെ മാതൃകാ രാജ്യത്തിലിന്ന്‌ വര്‍ഗ്ഗീയതകൊണ്ട്‌ മലീമസമാക്കപ്പെട്ട സംഘപരിവാറന്‍ ഭരണം കയ്യാളാനുള്ള അവസ്തയുണ്ടായതുപോലും ചരിത്രത്തിന്റെ പാഠങ്ങളില്‍ വിഷം ചേര്‍ത്ത കറുപ്പ്‌ സമൂഹത്തിന്റെ മയക്കത്തിന്റെ ആലസ്യത്തില്‍ വിദഗ്ദമായി അവര്‍ കുത്തിവച്ചതുകൊണ്ടുകൂടിയാണ്‌. ഈ സംഘ(ട്ടന)പരിവാര്‍ - ബ്രിട്ടീഷ്‌ കൊളോണിയല്‍ കെണിയില്‍ നിഷ്പക്ഷരെന്ന് തോന്നുന്നവരും വീണുപോയിട്ടുണ്ട്‌.

ഇന്ത്യയിലെ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്ക്‌ ഒരു നേതാവ്‌ ആവശ്യമാണെങ്കില്‍ അല്ലെങ്കില്‍ ഒരാളെ നാം നിശ്ചയിക്കുകയാണെങ്കില്‍ ടിപ്പുവല്ലാതെ മറ്റൊരാളും അതിനര്‍ഹനല്ലതന്നെ. കാരണം ഇന്ത്യയിലെ ഒരു നാട്ടുരാജാവോ ചക്രവര്‍ത്തിയോ ബ്രിട്ടീഷുകാരോട്‌ നേരിട്ട്‌ ഏറ്റുമുട്ടി മരണപ്പെട്ടിട്ടില്ല, ടിപ്പുവല്ലാതെ. ഇന്ത്യയില്‍ മറ്റൊരു സൈന്യത്തെയോ മനുഷ്യനെയോ ബ്രിട്ടീഷ്‌ സൈന്യം ഇത്ര ഭയപ്പെട്ടിരുന്നില്ല, ടിപ്പുവിന്റെ സേനയെയും ടിപ്പുവിനെയുമല്ലാതെ. ഒരു ഇന്ത്യന്‍ രാജാവും അധ:കൃതരോട്‌ ഇത്രയും കരുണകാട്ടിയിട്ടില്ല, ടിപ്പുവിനെ കൂടാതെ.

ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ കാണുന്ന മനുഷ്യത്വപരമായ എല്ലാ ആധുനികോത്തര ഉള്‍കൃഷ്ട നിയമങ്ങളുടെയും മുകുളങ്ങള്‍ ഒരു പക്ഷേ ടിപ്പുവില്‍ നിന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. 1788 -ല്‍ വ്യാപാരികളുടെ പ്രതിനിധികളുടെ ഒരു സമ്മേളനത്തില്‍ ടിപ്പു പ്രഖ്യാപിച്ചു :

"എല്ലാര്‍ക്കും ജോലി, ആഹാരം , വസ്ത്രം, പാര്‍പ്പിടം കുട്ടികളുടെ വിദ്യാഭ്യാസം, ആവശ്യത്തിനു വിശ്രമം, ജനങ്ങളുടെ പൊതുവേയുള്ള ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നത്‌ നമ്മുടെ കടമയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തിക പരാശ്രയത്വം മാറ്റിയില്ലെങ്കില്‍ മനുഷ്യാവകാശവും നീതിയും നടപ്പാക്കാനാവുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. " - b.s gidwani, the sword of tipu sultan, page 230

ഹിന്ദുത്വ ദേശീയതയുടെ കൊടുമുടികളായി അളന്നുവച്ചിരിക്കുന്ന ഒരു ശിവജിക്കും അല്ലെങ്കില്‍ ഗുരു ഗോബിന്ദ്‌ സിങ്ങിനും ഇതുപോലൊരു പ്രഖ്യാപനവും മനുഷ്യത്വത്തിന്റെ മാനദണ്ഠങ്ങളിന്‍മേല്‍ സൃഷ്ടിക്കാനായോ എന്നത്‌ സംശയമാണ്‌.

പ്രധാനമായും ടിപ്പുവിനെതിരെയുള്ള ആരോപണം മതം മാറ്റവും ക്ഷേത്രധ്വംസനവുമാണ്‌. ബ്രിട്ടീഷുകാര്‍ക്ക്‌ ഏറ്റവും വെറുക്കപ്പെട്ടവനായിരുന്ന ടിപ്പുവിനെ കുറിച്ച്‌ അവര്‍ വാഴ്ത്തിയെഴുതും എന്നൊന്നും അദ്ധേഹത്തിന്റെ ശത്രുക്കള്‍ പോലും കരുതുമെന്ന്‌ തോന്നുന്നില്ല. 1782-ലാണ്‌ ടിപ്പു ആദ്യമായി മലബാറിലേക്ക്‌ വരുന്നത്‌. മൈസൂറിനു കീഴിലായിരുന്ന മലബറില്‍ ബ്രിട്ടീഷ്‌പ്പട ഇറങ്ങിയതറിഞ്ഞ്‌ അവരെ തുരത്താന്‍ ഹൈദരലി (ടിപ്പുവിന്റെ പിതാവ്‌) യുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അദ്ധേഹം പടനയിച്ചെത്തിയത്‌. പക്ഷേ ഹൈദറുടെ മരണത്തെ തുടര്‍ന്ന്‌ ടിപ്പുവിന്‌ ശ്രീരംഗപട്ടണത്തേക്ക്‌ ഉടനെ മടങ്ങേണ്ടിവന്നു.

1757-ല്‍ സാമൂതിരി പാലക്കാട്‌ ആക്രമിക്കുകയും അവിടത്തെ രാജാവ്‌ ഹൈദരലിയോട്‌ 12 ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്തയില്‍ സൈനിക സഹായം ആവശ്യപ്പെടുകയും , തുടര്‍ന്ന് ആ തുക പാലക്കാട്‌ രാജാവ്‌ നല്‍കാതിരിക്കുകയും, തുകക്കായി അയച്ച ഹൈദരലിയുടെ ആളുകളെ സാമൂതിരി കൊല്ലുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ മൈസൂര്‍ സൈന്യം മലബാറില്‍ വരുന്നത്‌.

9 കൊല്ലക്കാലം ഹൈദറുടെ കീഴിലും പിന്നീട്‌ 7 കൊല്ലം ടിപ്പുവിന്റെ കീഴിലുമുണ്ടായിരുന്ന മലബാര്‍ ദര്‍ശിച്ചത്‌ അന്നുവരെ കാണാതിരുന്ന വിപ്ളവകരമായ മാറ്റങ്ങളായിരുന്നു.

ബ്രിട്ടീഷുകാരന്റെ ഭൂനിയമത്തെപറ്റിയുള്ള വാര്‍ഡന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത്‌ നോക്കാം : "അവര്‍ (മൈസൂര്‍ ഭരണാധികാരികള്‍) ഭൂവുടമകളെ ഒരു സ്തലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക്‌ മാറ്റുകയോ താമസസ്ഥലത്തുനിന്ന് പുറത്താക്കുകയോ സില്‍ബന്ധികളെ അവിടെ കൊണ്ടുവരികയോ ചെയ്തിട്ടില്ല. ബോര്‍ഡിനെ വിശ്വസിപ്പിച്ചത്ര തകരാറുകള്‍ മുഹമ്മദീയ ഗവര്‍മണ്റ്റ്‌ ഭരിക്കുന്ന കാലത്ത്‌ മലബാറിലുണ്ടായിട്ടില്ല." - mohibul hasan, history of tippu sultan, page 344

നാട്ടുരാജാക്കന്‍മാര്‍ തമ്മിലടിച്ചും കൊള്ളചെയ്തും, താഴ്ന്ന ജാതിക്കാരുടെ സ്ത്രീകള്‍ക്ക്‌ മുലമറയ്ക്കാന്‍ അനുവാദമില്ലാതെയും നായന്‍മാര്‍ നിയമപാലകരായ ഗുണ്ടകളും ചട്ടമ്പിമാരായും വിലസുകയും അവര്‍ക്ക്‌ തോന്നുന്ന താഴ്ന്ന ജാതിക്കാരെ പീഡിപ്പിക്കുകയും കാരണമില്ലാതെ കൊല്ലുകയുമൊക്കെ ചെയ്തിരുന്ന കാലത്താണ്‌ മൈസൂര്‍ ഭരണം മലബാറില്‍ വരുകയും നായന്‍മാര്‍ വാളുകള്‍ കൊണ്ടുനടക്കുന്നത്‌ നിരോധിക്കുകയും ബഹുഭര്‍തൃത്വം തടയുകയുമൊക്കെ ചെയ്യുന്നത്‌.

സ്വാഭാവികമായും നായന്‍മാര്‍ ടിപ്പുവിനെതിരെ തിരിയുക അസാധരാണമായിരുന്നില്ല. കൂടാതെ ഭൂപരിഷ്ക്കരണം വഴി ജന്‍മിമാരും നികുതികൊടുക്കേണ്ടിവരികയും ഇടത്തട്ടു നികുതിപിരിവുകാരെ ഒഴിവാക്കുകയും കൃഷിചെയ്യാതെ വിളവില്‍ പങ്കുപറ്റിയിരുന്ന നായന്‍മാരില്‍ നിന്നും സ്വതന്ത്രരായ കര്‍ഷകനു ആദ്യമായി അവന്റെ കൃഷിഭൂമിയില്‍ അധികാരം കിട്ടുകയും ചെയ്തു.

വാഹന ഗതാഗത യോഗ്യമായ ആദ്യത്തെ റോഡുകള്‍ കേരളത്തില്‍ ഉണ്ടാവുന്നത്‌ മൈസൂര്‍ ഭരണകാലത്താണ്‌. ബ്രിട്ടീഷുകാരന്റെ 150 വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായ വികസനെത്തേക്കാള്‍ കൂടുതല്‍ ഗതാഗത വികസനമുണ്ടായത്‌ മൈസൂറിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ആറേഴു കൊല്ലക്കാലത്തിനിടക്കാണ്‌. ഇക്കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രദേശങ്ങള്‍ (logan, malabar vol I, page 63) -ല്‍ കാണാം.

ഹിന്ദുക്കള്‍ക്കെതിരെ ടിപ്പു ഒരുപാട്‌ കരം ചുമത്തുകയും അവരെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്തെന്ന പച്ചക്കള്ളങ്ങളും ഫാസിസ ചരിത്രകാരന്‍മാര്‍ തട്ടിവിടുന്നുണ്ട്‌,. പക്ഷേ ബ്രിട്ടീഷുകാരനായ മക്കെന്‍സി പോലും എഴുതിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌ :

"അമിത കരം പിരിവില്‍ നിന്ന്‌ സുല്‍താന്‍ കര്‍ഷകരെ സംരക്ഷിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ പെട്ടവരായിരുന്നു"
- machenzie report, vol 2, page 72-73

യൂറോപ്പില്‍ 400 രൂപ (ഒരു കണ്ടിക്ക്‌) വിലയുണ്ടായിരുന്ന കുരുമുളകിനു ധര്‍മ്മരാജയുള്‍പ്പെടെയുള്ളവര്‍ 30 രൂപക്ക്‌ കര്‍ഷകനില്‍ നിന്നു വാങ്ങി യൂറോപ്യന്‍മാര്‍ക്ക്‌ വിറ്റു വിടുപണിചെയ്തുകൊണ്ടിരുന്നപ്പോല്‍ ടിപ്പു കര്‍ഷകന്റെകൂടെ നില്‍ക്കുകയും അതിനു 100 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. ചന്ദനത്തടിക്ക്‌ 70 രൂപയുണ്ടായിരുന്നത്‌ 200 രൂപയാക്കി ഉയര്‍ത്തി.

കോണ്‍വാലിസിനു ശേഷം ഭരണമേറ്റ സര്‍ ജോണ്‍ഷോര്‍ സാക്ഷ്യപ്പെടുത്തുന്നത്‌ കാണാം. "ടിപ്പുവിന്റെ രാജ്യത്തെ കര്‍ഷകര്‍ സംരക്ഷിക്കപ്പെട്ടിരുന്നു. അവരുടെ പരിശ്രമങ്ങള്‍ക്ക്‌ സഹായവും പ്രതിഫലവും കിട്ടുന്നു." - r.c majumdar, advanced history of india, page 715


കേരളത്തില്‍ എവിടെയെങ്കിലും ഒരു ക്ഷേത്രത്തിന്റെ കല്ലിളകി കിടന്നാല്‍ അത്‌ പണ്ട്‌ ടിപ്പുവന്ന്‌ ഇളക്കിയിട്ടതാണെന്നും അല്ലെകില്‍ കാറ്റിലോ മഴയിലോ തകര്‍ന്ന എല്ലാ ക്ഷേത്രങ്ങളും ടിപ്പുസുല്‍താന്റെ കയ്യൊപ്പുണ്ടെന്നും അവിടെ നിന്ന് മൂത്രമൊഴിച്ചതിന്റെ ഈര്‍പ്പം തട്ടിയാണ്‌ പ്രതിഷ്ടകള്‍ ഇളകിവീണതെന്നും കെട്ടുകഥകള്‍ മെനെഞ്ഞെടുക്കപ്പെട്ട്‌ നമ്മെ പുതിയ ചരിത്രങ്ങള്‍ പഠിപ്പിക്കാന്‍ നവചരിത്രഗവേഷകര്‍ നന്നേ പാടുപെടുന്നുണ്ട്‌.

എന്നാല്‍ 1790-91 കാലയളവില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്തര്‍ക്ക്‌ ടിപ്പു അയച്ച സര്‍ക്കുലര്‍ ഇപ്രകാരമാണ്‌ :

"ക്ഷേത്രങ്ങള്‍ നിങ്ങളുടെ ചുമതലയിലാണ്‌. വഴിപാടുകള്‍ സാധുക്കല്‍ക്ക്‌ വീതിച്ചു നല്‍കണം. പൂജാരിമാര്‍ അത്‌ സ്വന്തമാക്കരുത്‌. ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം." - secret correspondence of tipu sultan, page 44

തളിപ്പറമ്പ ക്ഷേത്രത്തിനെ കുറിച്ച്‌ ചരിത്രത്തോട്‌ ചേര്‍ത്തു പറയുന്ന കഥകള്‍ അപസര്‍പ്പകകഥകളെക്കാളും ഉല്ലാസമുള്ളതണ്‌. ടിപ്പുവിന്റെ സൈന്യം ആക്രമിക്കാന്‍ വരുന്ന സമയത്ത്‌ ഓരോ പടയാളിയുടെ മുന്നിലും ഓരോ സര്‍പ്പങ്ങള്‍ പത്തിനിവര്‍ത്തി പേടിപ്പിച്ചുവിട്ടതിനാല്‍ പൂര്‍ണ്ണമായി അത്‌ തകര്‍ക്കാനായില്ലെന്നാണ്‌.


മൈസൂര്‍പ്പട തൃശൂരിനെ സമീപിക്കുന്നതറിഞ്ഞ്‌ ക്ഷേത്രങ്ങള്‍ പൂട്ടി പൂജാരിമാര്‍ സ്ഥലം വിട്ടിരുന്നു. വടക്കുന്നത്തു ക്ഷേത്രത്തിലെ പട്ടോലമേനോന്‍ തിരിച്ചെത്തിയപ്പോല്‍ എല്ലാം പഴയസ്താനത്തുതന്നെയുണ്ടായിരുന്നെന്നാണ്‌ അദ്ധേഹം സാക്ഷ്യപ്പെടുത്തിയത്‌. "അവര്‍ ക്ഷേത്രം അശുദ്ധമാക്കിയില്ല. സാധനങ്ങള്‍ കൊള്ളയടിച്ചില്ല. ഒരു താഴുപോലും പൊട്ടിച്ചിട്ടില്ല." - c. achutha menon, cochin state manual, page 204ടിപ്പുവിന്റെ മലബാര്‍ വരവ്‌ ഏതെങ്കിലും ക്ഷേത്രം തകര്‍ക്കാനായിരുന്നുവെങ്കില്‍ മലബാറില്‍ ഒരു ക്ഷേത്രവും ബാക്കിയുണ്ടാവുമായിരുന്നില്ല. കാരണം ടിപ്പുവിന്റെ സൈന്യം മലബാറില്‍ കാലുകുത്തുന്ന സമയത്തൊക്കെയും അന്നത്തെ നായര്‍പ്പട ഓടിത്തള്ളുകയായിരുന്നു പതിവ്‌. സൈന്യനടപടിക്കിടയില്‍ ഇനി ഏതെങ്കിലും ക്ഷേത്രത്തിന്റെ കല്ലിളകിപ്പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ലെന്നത്‌ ടിപ്പുവിന്റെ ജീവിതം പഠിക്കുമ്പോല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

കോഴിക്കോട്ട്‌ കളക്ട്രേറ്റിലുള്ള ആര്‍ക്കൈവിലുള്ള ഇനാം രജിസ്റ്ററില്‍ ടിപ്പു വസ്തുവകകള്‍ ദാനം ചെയ്ത 61 സംഭവങ്ങളുണ്ട്‌. അതില്‍ 56 എണ്ണവും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും 3 എണ്ണം മുസ്ളിം പള്ളികള്‍ക്കും ഒന്ന് ഒരു നായര്‍ക്കും മറ്റൊന്ന് കൊണ്ടോട്ടി തങ്ങള്‍ക്കുമാണ്‌. (കൂടുതല്‍ വിവരങ്ങള്‍ : Dr. c.k kareem, kerala under hydar ali and tipu sultan, page 200-209)

"ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നിസ്ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ്‌ . ഈ രാജ്യം എണ്റ്റേതും അവരുടേതുമാണ്‌." - (the swrod of tipu sultan, page 213)
ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ്‌ പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്‍മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്‌.

ടിപ്പുവിന്റെ സ്വഭാവ സവിശേഷതക്ക്‌ മദ്രാസ്‌ ഗവര്‍ണറായിരുന്ന മക്കാര്‍ടിനി നല്‍കുന്ന വിശദീകരണം "ടിപ്പു സുല്‍താന്‍ പിതാവിനേക്കാള്‍ മനുഷ്യത്വവും സംസ്കാരവുമുള്ള വ്യക്തി" എന്നാണ്‌. മറ്റൊരു സായ്പ്‌ ബ്രിട്ടണിലെ ഒരു എം.പി ക്ക്‌ എഴുതിയത്‌ "പൌരസ്ത്യരാജ്യങ്ങളിലെ എല്ലാ രാജാക്കന്‍മാരെക്കാളും കഴിവുറ്റവനാണ്‌ ടിപ്പു സുല്‍താന്‍. അദ്ധേഹത്തിന്റെ സ്വഭാവത്തിലെ പല അംശങ്ങളും 'ആക്കിലിസി'ന്റെതു പോലെയാണ്‌.. " - (history of tipu sultan, page 369)

പക്ഷേ ഇങ്ങനെയുള്ള ടിപ്പുവിനെ അദ്ധേഹത്തിന്റെ മരണശേഷം, യാഥാര്‍ത്യത്തിന്റെ മേല്‍ ആഭാസം കൂട്ടിക്കലര്‍ത്തി ബ്രിട്ടീഷുകാര്‍ അവരുടെ അസാംസ്കാരികമായ ഭ്രാന്ത്‌ ചരിത്രത്തില്‍ തിരുകിക്കയറ്റി. ടിപ്പുവിനെ കുറിച്ച്‌ പേരുവെളിപ്പെടുത്താത്ത ഒരു ഫ്രെഞ്ച്‌ പട്ടാളക്കാരനാണ്‌ ആദ്യമായി മതഭ്രാന്തിന്റെയും ക്ഷേത്ര ദ്വംസനത്തിന്റെയും കഥകള്‍ എഴുതിപ്പിടിപ്പിക്കുന്നത്‌. ഇന്ത്യയിലെ രാജാക്കന്‍മാരില്‍ ഏറ്റവും ശക്തനായ ടിപ്പുനെതിരെ മറ്റ്‌ രാജാക്കന്‍മാരെ അണിനിരത്തണമെങ്കില്‍ "ഭിന്നിപ്പിക്കല്‍ നയതന്ത്രം" കൊണ്ടും ചതികൊണ്ടുമല്ലാതെ സാധിക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു.


ബ്രിട്ടീഷ്കാരനായ ലോഗന്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച വിവരങ്ങളെ അടിസ്താനമാക്കിയാണ്‌ ടിപ്പു ഭ്രാഹ്മണരെ പീഡിപ്പിച്ചെന്ന്‌ കഥ മെനെഞ്ഞെടുക്കുന്നത്‌. അതില്‍ 200 പേരുടെ കഥ ലോഗന്‍ തന്നെ പറയുന്നതുപോലെ "ടിപ്പുവിന്റെ ആളുകള്‍ പിടിക്കുമെന്നു ഭയന്ന്‌ ഭ്രാഹ്മണര്‍ സന്ദേശവും കൊണ്ടുപോകാന്‍ ഭയപ്പെടുന്നു. അവരുടെ കൂട്ടത്തില്‍ നിന്ന്‌ 200 പേരെ പിടിച്ചുകഴിഞ്ഞു. " - logan, malabar vol I , page 448-449

ഈ കഥ ശരിയാണെങ്കില്‍ പോലും ടിപ്പുവിനെതിരെ ചാരന്‍മാരായി ഉപയോഗിച്ചിരുന്ന ഭ്രാഹ്മണരെമാത്രമായിരുന്നു അവര്‍ പീഡിപ്പിച്ചിരുന്നതെന്നു വരുന്നു. അല്ലെങ്കില്‍ പിടിക്കപ്പെടുമെന്നു ഭയന്നായിരിക്കാം ചില ഭ്രാഹ്മണര്‍ തിരുവിതാംകൂറിലേക്ക്‌ കുടിയേറിയതെന്നും മനസ്സിലാക്കേണ്ടിവരുന്നു.

ഇങ്ങനെ പിടിക്കപ്പെട്ടവരെ മാട്ടിറച്ചി തീറ്റിക്കുകയും ഇസ്ളാം മതത്തില്‍ ചേര്‍ത്ത്‌ ഗോമാംസം തീറ്റിക്കുകയുമൊക്കെ ചെയ്തെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാര്‍ എഴുതിവച്ചാല്‍ അതങ്ങു ചരിത്രമാവില്ല. കാരണം ടിപ്പു ഭ്രാഹ്മണരെ അങ്ങേയറ്റം ബഹുമാനിച്ചയാളായിരുന്നു. 1784-85 സെന്‍സസ്‌ റിപ്പോര്‍ട്ടില്‍ നമ്പൂതിരിമാരെയും മറ്റും വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌ : "നമ്പൂതിരിയുടെ ദേഹം ദിവ്യമാണ്‌. അവരുടെ ചലനങ്ങള്‍ ഘോഷയാത്രയാണ്‌. അവരുടെ ആഹാരം അമൃതാണ്‌."ടിപ്പുവിന്റെ ഭരണത്തില്‍ ഇപ്രകാരം വാഴ്ത്തപ്പെട്ട നമ്പൂതിരിമാര്‍ക്ക്‌ ഗോമാംസം നല്‍കുകയും മതം മാറ്റുകയും ചെയ്തെന്നൊക്കെയുള്ളത്‌ കെട്ടുകഥമാത്രമായിരുന്നു. കൂടാതെ അദ്ധേഹത്തിന്റെ ഉദ്യോഗസ്തരില്‍ വളരെയധികം ഭ്രാഹ്മണരുമുണ്ടായിരുന്നു. ഇവരെക്കൊണ്ടായിരിക്കണമല്ലോ ഇതൊക്കെ ചെയ്യേണ്ടിവരിക. !

അതുകൂടാതെ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷ്‌ സര്‍ക്കാരിനു വേണ്ടി വിവരം ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട ബുക്കാനന്‍ മലബാറില്‍ എല്ലായിടത്തും സഞ്ചരിക്കുകയും എല്ലാ വിവരങ്ങളും ശേഖരിച്ചെങ്കിലും ടിപ്പു മതപരിവര്‍ത്തനത്തിനു ശ്രമിച്ചെന്ന്‌ ഒരിടത്തും അദ്ധേഹം രേഖപ്പെടുത്തിയിട്ടില്ല. "ഓരോ സ്ഥലത്തും ഹിന്ദു പ്രധാനിമാരുമായി അദ്ധേഹം സംസാരിച്ചെങ്കിലും അവരെല്ലാം കാര്‍ഷിക നയത്തെ കുറിച്ച്‌ സംസാരിച്ചെങ്കിലും മതം മാറ്റത്തെ പറ്റി പറഞ്ഞില്ല. " (കൂടുതല്‍ വിവരങ്ങള്‍ : buchanan, a journey from madaras.., page 82 )


തലശ്ശേരിക്കോട്ടയിലെ മേധാവിയായ സായ്പ്പാണ്‌ 2000 നായന്‍മാരെ ടിപ്പു സുല്‍താന്‍ ഇസ്ളാമില്‍ ചേര്‍ത്തതെന്ന് പ്രചരിപ്പിച്ചത്‌. ഈ വക്രബുദ്ധിയായ സായ്പ്പിനെ ടിപ്പു മുമ്പ്‌ വിളിച്ചിരുന്നത്‌ "നിങ്ങളൊരു ചീത്ത മനുഷ്യന്‍ എന്നായിരുന്നു" poona residency paper, vol III page 37.

മറാത്താക്കാരുടെ സഹായം തേടാന്‍ കോന്‍വാലിസ്‌ അവിടെ പ്രചരിപ്പിച്ചത്‌ ടിപ്പു കൂര്‍ഗില്‍ 70,000 ഹിന്ദുക്കളെ ഇസ്ളാമില്‍ ചേര്‍ത്തെന്ന അപവാദമായിരുന്നു. പക്ഷേ നാലുദശകത്തിനു ശേഷമുള്ള 1835-ലെ സെന്‍സസ്‌ അനുസരിച്ച്‌ കൂര്‍ഗിലെ മൊത്തം ജനസംഖ്യ പോലും 65,437 മാത്രമായിരുന്നു. - mohibul hasan, history of tipu sultan, page 79

ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു മതേതരനോ ദേശാഭിമാനിയോ മറ്റേതെങ്കിലും കാവി ദേശീയക്കാരനോ ഇന്നേവരെ പ്രഖ്യാപിക്കാത്തത്‌ ടിപ്പു പ്രഖ്യാപിക്കുന്നത്‌ നോക്കൂ ..

"മത സൌഹാര്‍ദ്ധം ഇസ്ളാമില്‍ പ്രധാനമാണ്‌. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്ന് ഖുര്‍-ആന്‍ അനുശാസിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിനു തുല്യം കരുതുന്നു .. മൈസൂറിനകത്തോ പുറത്തോ ഉള്ള ആരെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം കാണിച്ചാല്‍ അതു കുറ്റകരമണെന്ന് പ്രഖ്യാപിക്കുന്നു." - the sword of tipu sultan, page 229

ഈ ടിപ്പുവിനെങ്ങനെയാണ്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനാവുക. ഈ ടിപ്പുവിനെങ്ങനെയാണ്‌ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാനാവുക. അതും തന്റെ കൊട്ടാരത്തിന്റെ ചുറ്റുമതിലിനകത്ത്‌ 100 മീറ്ററിനുള്ളില്‍ മൂന്നു (അന്യമത) ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ സംരക്ഷിച്ചിരുന്ന മറ്റൊരു രാജാവ്‌ ഇന്ത്യന്‍ ചരിത്രത്തില്‍ വേറെയുണ്ടോ .. ?

ടിപ്പുവിന്റെ പതനം ആഗ്രഹിച്ചവര്‍ ബ്രിട്ടീഷുകാര്‍ മാത്രമല്ലായിരുന്നു. അധികാരം നഷ്ടപ്പെട്ട മാടമ്പിമാരും സമ്പന്നരും ഗവര്‍ണ്ണറന്‍മാരും കമാണ്ടര്‍മാരും ഉള്‍പ്പെടും. അവരില്‍ മുസ്ളിംകളും ഉണ്ടായിരുന്നു. കണ്ണൂരിലെ അറക്കള്‍ ബീവി പോലും ബ്രിട്ടീഷുകാരോടൊപ്പം ടിപ്പുവിനെതിരെ ചേര്‍ന്നിരുന്നു. കാരണം ഇവരെയെല്ലാം എപ്പോഴും ടിപ്പു ഉണര്‍ത്തിക്കൊണ്ടിരുന്നത്‌ സാധാരണക്കാരുടെ ഒരാവശ്യവും നിരസിക്കരുതെന്നും അവരെ എപ്പോഴും സേവിക്കണമെന്നുമാണ്‌. അയിത്തവും താന്‍പോരിമയും ഉന്നതകുലജാഡകളുള്ളവരുമായ ഈ അധികാരപ്രഭുക്കള്‍ എങ്ങനെ ടിപ്പുവെനെതിരെ അണിനിരക്കാതിരിക്കും ??

ടിപ്പുവിനോടുള്ള സാധാരണക്കാരുടെ സ്നേഹത്തിന്റെ ആഴം വരച്ചിടുന്ന ജനറല്‍ അബര്‍ക്രാബിയുടെ അഭിപ്രായം നോക്കൂ.

"ധനവും ഭൂമിയും അധികാരവുമുള്ള പ്രധാനികളെല്ലാം ടിപ്പുവിനെ ഉപേഷിച്ചിരുന്നു. അദ്ധേഹത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനാളുകളെയെടുത്താല്‍, അവരുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും കൊണ്ട്‌ യുദ്ധങ്ങള്‍ ജയിക്കാനാവുമെങ്കില്‍ അവരുടെ സ്നേഹത്തിനും ബഹുമാനത്തിനും വിലയുണ്ടാകും. " - the sword of tipu sultan, page 238-239


സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും മതപരമായും മതേതരമായും സൈനികപരമായും അല്ലെങ്കില്‍ മറ്റേത്‌ മാനദണ്ഡം വച്ചായാലും ഇന്ത്യയുടെ അഭിവൃദ്ദിക്ക്‌ വേണ്ടി നിസ്വാര്‍ഥമായി, ഇന്ത്യ എന്ന വികാരം മൂര്‍ത്തമായി ഉള്‍ക്കൊണ്ട്‌ നിലകൊണ്ട ഭരണാധികാരികളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്ടന്‍ ടിപ്പുവല്ലാതെ മറ്റൊരു രാജാവും നമ്മുടെ മുന്നിലില്ല. ആധുനിക ഇന്ത്യയുടെ ശില്‍പരൂപമൊരുക്കം ഒരുപക്ഷേ ടിപ്പുവില്‍ നിന്നാണാരംഭിക്കുന്നത്‌. അതിന്നും അതിന്റെ വിശാലമായ മാനവിക മാതൃകാരൂപം ഇന്ത്യയില്‍ പൂറ്‍ണ്ണമാക്കപ്പെട്ടിട്ടില്ല.

ടിപ്പുസുല്‍ത്താന്റെ മയ്യിത്ത്‌ വീണപ്പോല്‍ വെല്ലസ്ളി പ്രഭു പോലും പ്രതികരിച്ചത്‌ "ഇന്ത്യയുടെ ശവം വീണു.. നമുക്ക്‌ കുടിച്ച്‌ മദിച്ചാനന്ദിക്കാം " എന്നാണു. ശരിയാണത്‌. ടിപ്പു വീണതോടെ ഇന്ത്യമുഴുക്കെ ബ്രിട്ടീഷുകാര്‍ ശവപ്പറമ്പാക്കി മാറ്റി. എല്ലാം അവര്‍ക്ക്‌ കീഴിലായി. ഒരു ദേശാഭിമാനിയായ വീരരാജാവിനെയും പിന്നെ കണ്ടില്ല ബ്രിട്ടീഷുകാരനെ നേര്‍ക്കുനേര്‍ നിന്ന്‌ വിരലനക്കാന്‍ പോലും.

തന്റെരാജ്യത്ത്‌ ഉന്നതരോടൊപ്പം താണവര്‍ക്കും സമത്വം വേണമെന്ന്‌ ആഗ്രഹിച്ച ആ ധീര ദേശാഭിമാനിയായ വിപ്ളവകാരിയുടെ രക്തത്തിനു വിലപറയുന്നവര്‍, അന്ന്‌ കൂടെ നിന്ന്‌ വഞ്ചിച്ചവരുടെയും ഒറ്റുകൊടുത്തവരുടെയും പിന്‍മുറക്കാരും, തക്കം കിട്ടുമ്പോല്‍ ഇന്ത്യയെതന്നെ വിറ്റുകാശാക്കാനും മടിയില്ലാത്തവരുടെ പങ്കിലമായ രക്തം പേറുന്ന പാപചേതസ്സുള്ളവരുമാണെന്നതിന്‌ അനുമാനിക്കാന്‍ ചരിത്രംനല്‍കുന്ന സാക്ഷ്യങ്ങള്‍ക്കപ്പുറം നമുക്ക്‌ വേറെ തെളിവുകള്‍ ആവശ്യമുണ്ടോ..??
..

56 comments:

 1. സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും മതപരമായും മതേതരമായും സൈനികപരമായും അല്ലെങ്കില്‍ മറ്റേത്‌ മാനദണ്ഡം വച്ചായാലും ഇന്ത്യയുടെ അഭിവൃദ്ദിക്ക്‌ വേണ്ടി നിസ്വാര്‍ഥമായി, ഇന്ത്യ എന്ന വികാരം മൂര്‍ത്തമായി ഉള്‍ക്കൊണ്ട്‌ നിലകൊണ്ട ഭരണാധികാരികളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്ടന്‍ ടിപ്പുവല്ലാതെ മറ്റൊരു രാജാവും നമ്മുടെ മുന്നിലില്ല. ആധുനിക ഇന്ത്യയുടെ ശില്‍പരൂപമൊരുക്കം ഒരുപക്ഷേ ടിപ്പുവില്‍ നിന്നാണാരംഭിക്കുന്നത്‌. അതിന്നും അതിന്റെ വിശാലമായ മാനവിക മാതൃകാ രൂപം ഇന്ത്യയില്‍ പൂറ്‍ണ്ണമാക്കപ്പെട്ടിട്ടില്ല.

  ReplyDelete
 2. \ഇന്ത്യയിലെ രക്തസാക്ഷികള്‍ക്ക്‌ ഒരു നേതാവ്‌ ആവശ്യമാണെങ്കില്‍ അല്ലെങ്കില്‍ ഒരാളെ നാം നിശ്ചയിക്കുകയാണെങ്കില്‍ ടിപ്പുവല്ലാതെ മറ്റൊരാളും അതിനര്‍ഹനല്ലതന്നെ. കാരണം ഇന്ത്യയിലെ ഒരു നാട്ടു രാജാവോ ചക്രവര്‍ത്തിയോ ബ്രിട്ടീഷുകാരോട്‌ നേരിട്ട്‌ ഏറ്റുമുട്ടി മരണപ്പെട്ടിട്ടില്ല, ടിപ്പുവല്ലാതെ.

  Don't forget Pazhassiraja, Veerapandya kattabomman, jhansirani etc.. etc..

  ReplyDelete
 3. No wonder Muslims like Baker see Tippu as their godfather. Because Tippu is the real person behind today's Muslim population in Malabar. Before his invasion, Muslims were a nominal population in Malabar (Like Jews in Cochin) There were a community called Jonakans who were children born to Pulaya women who were taken as concubines by British and Portuguese soldiers. These Euro-Pulaya mulatos were always obedient to their Colonial fathers. They were taken into captivity by Tippu and were forcefully converted to Islam in order to stop this local support the Colonial powers had. They were later known as Jonaka Maplas. The present Muslim population of Malabar are their descentants.

  ReplyDelete
 4. tippuvinu kottaaramillaayirunnu,koottayude mathil kettilaan kshethram.

  ReplyDelete
 5. ടിപ്പുവിനു മുമ്പുള്ള കാലത്ത് എതര്‍ ചക്രവര്‍ത്തിമാര്‍ മുസ്ലിങ്ങളെ തല്ലിക്കൊന്നിട്ടുണ്ട്. കേരളത്തിലൊരു ചക്രവര്‍ത്തി സ്വന്തം അമ്പലം പോലും മുസ്ലിം പള്ളിയാക്കി മാറ്റിയിട്ടുണ്ടെന്നോ ഇസ്ല സ്വീകരിക്ചു മകത്ഗുപോയിന്ചതു എനൊകെ കേട്ടിട്ടുണ്ട്? ശരിയ്ണോ എന്തോ?

  ReplyDelete
 6. നന്നായി ഈ ലേഖനം..
  മുന്‍പ് "ടിപ്പുസുല്‍ത്താന്‍: ചില യാഥാര്‍ത്ഥ്യങ്ങള്‍ ."
  വായിച്ചപ്പോള്‍ അതിനൊരു മറുപടിക്ക് വേണ്ട കോപ്പെന്നിലില്ലല്ലോ എന്ന്
  കുണ്ഠിതപ്പെട്ടിരുന്നു...
  ഈ ഒരു ലേഖനം അതിനൊരു ആശ്വാസം നല്‍കിയിരിക്കുന്നു.

  നന്ദി ഈ എഴുത്തിന്‍!

  ReplyDelete
 7. ravanan,

  സ്വാതന്ത്യ്രത്തിന്റെ ഭാഗമായോ അല്ലാതെയോ വൈദേശികാധിനിവേശത്തെ ചെറുത്തുനിന്ന്‌ വീരമൃത്യുയടഞ്ഞ ഏത്‌ മരണവും മഹത്വമുള്ളതുതന്നെ.

  നമുക്കാ സെണ്റ്റന്‍സ്‌ ഇങ്ങനെ തിരുത്താം.
  "ഇന്ത്യയിലെ ഒരു നാട്ടു രാജാവോ ചക്രവര്‍ത്തിയോ ബ്രിട്ടീഷുകാരോട്‌ നേരിട്ട്‌ ഏറ്റുമുട്ടി, 'ഒരു മഹത്തായ യുദ്ധം നടത്തി' മരണപ്പെട്ടിട്ടില്ല, ടിപ്പുവല്ലാതെ"

  താങ്കള്‍ പറഞ്ഞ ആ മൂന്നുപേരും ഒരു മഹത്തായ യുദ്ധം എന്നുവിളിക്കാവുന്ന സൈനിക നടപടികളിലൂടെയല്ല മറിച്ച്‌ ബ്രിട്ടീഷ്‌ ഭാഷ്യമനുസരിച്ച്‌ ചില ലഹളകള്‍ക്ക്‌ സമാനമായ അന്തരീക്ഷത്തിലാണ്‌ മരണമടയുന്നത്‌. കട്ടബൊമ്മനെ ചതി കുറ്റം ചുമത്തി തൂക്കിലേറ്റുകയായിരുന്നു. (പൊലിഗര്‍ യുദ്ധത്തില്‍ മരിച്ചെന്ന് സ്തിരീകരിക്കാത്ത കഥകളും ഉണ്ട്‌). ഛാന്‍സി റാണി ചെറിയൊരു കലാപ യുദ്ധം നടത്തിയെന്ന് പറയാമെങ്കിലും പഴശ്ശിയുടെ കാര്യം അത്രത്തോളമില്ല.

  ReplyDelete
 8. പാഞ്ചജന്യം...

  താങ്കള്‍ക്ക്‌ കിട്ടിയ അറിവും "വിവരവും" എവിടെനിന്നെന്നറിയില്ല. എന്നാലും .. കേരളത്തിലെ മുസ്ളിം ജന്‍സംഖ്യാ വളര്‍ച്ച ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്‌ ടിപ്പുവിന്റെ കാലത്തല്ല. മറിച്ച്‌ മുസ്ളിം അടിച്ചമര്‍ത്തില്‍ നടന്നിരുന്ന 1831- 1891 കാലഘട്ടത്തിലാണ്‌.

  "1871-91- കാലയളവില്‍ എടുത്ത സെന്‍സസ്‌ അനുസരിച്ച്‌ ഹിന്ദുക്കളുടെ വര്‍ദ്ധനവ്‌ 22.6 ശതമാനവും മുസ്ളിംകളുടേത്‌ 63.9 ശതമാനവുമാണ്‌." - r.e miller, mappila muslims of kerala, page 122

  അതായത്‌ ടിപ്പു (നിങ്ങളുടെ ഭാഷയില്‍ എന്റെ godfather) മരിച്ച്‌ ഏകദേശം 100 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഈ വര്‍ദ്ദനവ്‌. അതിന്റെ സാമൂഹ്യ കാരണങ്ങള്‍ പറയേണ്ടതില്ലല്ലോ..

  ReplyDelete
 9. ടിപ്പു കൌശലക്കാരനായ ഒരു കുറുക്കന്‍ തന്നെയായിരുന്നു. അയാള്‍ക്ക് അറിയാമായിരുന്നു ബ്രിട്ടീഷ്‌-പോര്‍ച്ചുഗീസ് രക്തമുള്ള ജോനകസായിപ്പന്‍മാരെ (നിര്‍ബന്ധിച്ചായാലും) മതംമാറ്റി മേത്തന്‍മാര്‍ എന്ന ഒരു പുതിയ വിഭാഗം മുസ്ലീങ്ങളെ ഉണ്ടാക്കി എടുത്താല്‍ അവരുടെ പിന്‍തലമുറക്കാര്‍ സ്വന്തം പൂര്‍വ്വികരായ സായിപ്പന്മാരെ തെറി പറയുകയും തന്നെ ദൈവത്തെപ്പോലെ കരുതുകയും ചെയ്തോളുമെന്ന്. [മേത്തന്‍ എന്ന വാക്ക്‌ ഉണ്ടായിരിക്കുന്നത് Mestiço എന്ന പോര്‍ച്ചുഗീസ് വാക്കില്‍ നിന്നാണല്ലോ.) വെളുമ്പരെ അറ്റംചെത്തി മാമോദീസ മുക്കാന്‍ നടന്ന ടിപ്പുവിന്റെ 'വീര'കഥകളും ഇംഗ്ലീഷ് മറന്ന് യൂറോപ്യന്‍ വസ്ത്രധാരണം വെറുത്ത മേത്തസായിപ്പന്‍മാരെക്കുറിച്ചും "White Mughals" എന്ന പുസ്തകത്തില്‍ വായിക്കാം. പക്ഷേ എന്തൊക്കെ ചെയ്തിട്ടും ഈ വെളുമ്പരുടെ പിന്‍തലമുറയായ കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ഇന്നും തങ്ങളുടെ തൊലിവെളുപ്പിനെ ന്യായീകരിക്കാന്‍ വേറെ കള്ളക്കഥകള്‍ ഒന്നും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമാത്രം.

  ReplyDelete
 10. ടിപ്പു സുൽത്താൻ ചില യാഥാർത്യങ്ങൾ വായിച്ചപ്പോൽ അതിൽ ശ്രീധരമേനോന്റെ ചരിത്രപുസ്തകം മാറ്റി വെച്ച് ലോഗന്റെ അഭിപ്രായം എടുത്ത് ഉദ്ധരിക്കുന്നത് കണ്ട് ഞാൻ അന്തം വിട്ട് പോയി. സായിപ്പിന്റെ കുഞ്ഞു ഉറങ്ങാതിരിക്കുമ്പോൾ “ ദേ ടിപ്പു വരുന്നു” എന്നു പറഞ്ഞ് ഭയപ്പെടുത്തിയാണു ഉറക്കിയതെന്ന നാട്ടു ഭാഷ്യം പോലും അറിയാത്തവരുടെ ബുദ്ധിയിൽ പോലും ലോഗന്റെ കാഴ്ചപ്പാട് ബ്രിട്ടീഷ്കാരന്റെ കാഴ്ചപ്പാട് മാത്രമായിരിക്കും എന്ന സത്യം ഉദിക്കും. അവിടെ ചരിത്രത്തോടു കുറച്ചെങ്കിലും നീതി പുലർത്തുന്നത് നാട്ടുകാരനായ മേനോന്റെ ചരിത്ര പുസ്തകം ആയിരിക്കുമെന്നത് സാമാന്യ ബുദ്ധി. പടയോട്ടം ടിപ്പു ആയാലും മറ്റ് ആരായാലും തദ്ദേശവാസികൾക്ക് വിനയേ വരുത്തി വൈക്കൂ.അതിൽ ടിപ്പുവിനെ മാത്രം എലൈറ്റ് ചെയ്തു കാണുന്നു എങ്കിൽ അതിന്റെ പുറകിൽ ഒരിക്കലും നിഷ്പക്ഷമായ കാഴ്ചപ്പാടായിരിക്കില്ല ഉള്ളത്. ചരിത്ര വിദ്യാർത്ഥിയുടെ മനസ്സ് ശൂന്യമായിരിക്കണം. കിട്ടുന്ന അറിവ് അവൻ പേർത്തും പേർത്തും നിരീക്ഷിക്കണം. അനുകൂലവും പ്രതികൂലവും വായിക്കണംഎന്നിട്ട് വേണം തീരുമാനത്തിലെത്താൻ.അതല്ലാതെ ഒരു ഭാഗ കാഴ്ചപ്പാടിലുള്ള ചരിത്ര പഠനം ഒരിക്കലും നീതിപൂർവമായിരിക്കില്ല.

  ReplyDelete
 11. ടിപ്പുവിനെ ആധുനിക ഇന്ത്യയുടെ ശില്പി എന്നല്ല, ആധുനിക ഇന്ത്യയുടെ കൊശവന്‍ എന്നു വിളിക്കുന്നതാവും ഉചിതം. :)

  ReplyDelete
 12. കൊശവന്‍മാരാണല്ലോ ആദ്യ ശില്‍പികള്‍.. അവരില്‍ അവസാന കൊശവനെ 1948- ജനുവരി 30 അമ്പട്ട സംഘം ചെത്തിക്കളഞ്ഞതില്‍ പിന്നെയാണല്ലോ വര്‍ഗീയതയുടെ വളംകടി ചൊറിയുടെ യുദ്ധത്തിനുള്ള "പാഞ്ചജന്യം" മുഴങ്ങുന്നത്‌. അപ്പോല്‍ ടിപ്പുവെന്നും പക്കിയെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക്‌ ചതുര്‍ത്തി വരാതിരിക്കുന്നതെങ്ങനെ ?

  ReplyDelete
 13. ടിപ്പുവിനെ പോലെ ഒരു ചെറ്റയെ ദക്ഷിണേന്ത്യയുടെ ചരിത്രത്തില്‍ വേറെ കാണില്ല. ഇത്രമാത്രം അസഹിഷ്ണുവും മതഭ്രാന്തനുമായ ഒരു ഭരണാധികാരി ദക്ഷിണേന്ത്യ ഭരിച്ചിട്ടില്ല. ആധുനിക രാഷ്ട്രത്തിന്റെ ശില്പി എന്നല്ല ആധുനിക ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രവാചകന്‍ എന്നാണ് അവനെ വിളിക്കേണ്ടത്. അവന്‍ ബിന്‍ ലാദന്റെ ഉപ്പാപ്പയാണ് . ഇസ്ലാമിക ഭീകരന്മാര്‍ക്കും മതഭ്രാന്തന്മാര്‍ക്കും ടിപ്പു ഒരു വീരപുരുഷന്‍ തന്നെയായിരിക്കും. അത് കൊണ്ടുതന്നെ ബക്കരെ പോലുള്ളവര്‍ക്ക് ടിപ്പു വീരപുരുഷനാണ് . ടിപ്പു അയച്ച എഴുത്തുകള്‍ എങ്കിലും വായിച്ചിരുന്നുവെങ്കില്‍ താന് പറയില്ലായിരുന്നു. ഒരു വിദേശ മതം അടിച്ചേല്പിച്ച മതഭ്രാന്തന്‍ ഹിന്ദുക്കളെ സംബന്ധിച്ചേടത്തോളം ഭീകരന്‍ തന്നെയാണ് . ബ്രിട്ടീസുകാരോട് പോരാടിയത്രേ ......ത്ഫൂ ..........രണ്ടു കൊള്ളക്കാര്‍ തമ്മില്‍ കൊള്ളമുതലിനു വേണ്ടി ഏറ്റുമുട്ടിയാല്‍ അതില്‍ ഒരു കിഴങ്ങന്‍ മാത്രം വീരനും മറ്റവന്‍ അധിനിവേസക്കാരനും ആകുന്നതെങ്ങിനെയാടോ ബക്കരെ?ടിപ്പു അയച്ച ചില കത്തുകള്‍ ഇതാ
  1. Letter dated March 22, 1788, to Abdul Kadir: "Over 12,000 Hindus were honored with Islam. There were many Namboodri Brahmins among them. This achievement should be widely publicised among the Hindus. Then the local Hindus should be brought before you and converted to Islam. No Namboodri Brahmin should be spared. "
  2. Letter dated December 14, 1788, to his army chief in Calicut: “I am sending two of my followers with Mir Hussain Ali. With their assistance, you should capture and kill all Hindus. Those below 20 may be kept in prison and 5000 from the rest should be killed from the tree-tops. These are my orders."
  3. Letter dated January 18, 1790, to Syed Abdul Dulai: " ...almost all Hindus in Calicut are converted to Islam. I consider this as Jihad."

  ReplyDelete
 14. ഇന്ന് ടിപ്പുവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവര്‍ നാളെ ലാദനെയും ഉയര്തിക്കാട്ടും. സംശയമില്ല.എങ്ങനെ മതം മാറ്റിയാലെന്താ......മുസ്ലിങ്ങളുടെ എണ്ണം കൂടിയില്ലേ ...അതുമതി........ലോകത്തെ ഒന്നാം നമ്പര്‍ മതമാവനുള്ള യാത്രയില്‍ ഇതൊക്കെ ന്യായീകരിക്കപ്പെടും. പാകിസ്താന്‍ എങ്ങിനെ ഉണ്ടായതാ? എന്നിട്ട മുസ്ലിം രാജ്യങ്ങള്‍ അവറ്റകളെ അന്ഗീകരിക്കുന്നില്ലേ?

  ReplyDelete
 15. Abhi-യെ പോലുള്ള ഫാസിസ മനോഭാവമുള്ളവരുടെ (like Goel) കെട്ടുകഥകല്‍ ടിപ്പുവിനെതിരെ കോപി പേസ്റ്റു ചെയ്യുമ്പോള്‍ നിങ്ങളറിയാതെ പോകുന്നത്‌, നിങ്ങളുടെ ജാതിരോഗങ്ങളും മതിഭ്രമങ്ങളും മറ്റുള്ളരില്‍ തലക്കറക്കം ഉണ്ടാക്കുന്ന മാരകാവസ്ഥയാണ്‌ . ഇതേ കെട്ടുകഥകളാണ്‌ മുന്‍പ്‌ ഉത്തേരേന്ത്യയില്‍ ഹൈസ്കൂളുകളില്‍ പഠിപ്പിക്കുകയും പിന്നെ തെളികളില്ലാതെ നിരോധിക്കുകയുമൊക്കെ ചെയ്തത്‌.

  Abhi said : { ടിപ്പുവിനെ പോലെ ഒരു ചെറ്റയെ ദക്ഷിണേന്ത്യയുടെ ചരിത്രത്തില്‍ വേറെ കാണില്ല. ഇത്രമാത്രം അസഹിഷ്ണുവും മതഭ്രാന്തനുമായ ഒരു ഭരണാധികാരി ദക്ഷിണേന്ത്യ ഭരിച്ചിട്ടില്ല. }


  യഥാര്‍ത്തത്തില്‍ എന്താണ്‌ ചരിത്രത്തില്‍ സംഭവിച്ചത്‌ :

  "നായന്‍മാരുടെ സന്തോഷം ആയുധമേന്തി നടക്കലാണ്‌. ഈ ആയുധങ്ങള്‍ ഓര്‍ക്കാപ്പുറത്ത്‌ ആളുകളെ കൊല്ലാനാണ്‌ ഉപയോഗിച്ചിരുന്നത്‌. ക്രൂരതയും അഹങ്കാരവുംകൊണ്ട്‌ അയിത്തം ആചരിക്കാത്ത തീയനെയോ മുക്കുവനെയോ ആ നിമിഷം അരിഞ്ഞു വീഴ്ത്താന്‍ അവര്‍ സന്നദ്ധരായിരുന്നു.." - buchanen, a journey from madras... , Vol II, page 94

  യഥാര്‍ത്തത്തില്‍ ചെറ്റകള്‍ ആരായിരുന്നെന്ന് മനസ്സിലായില്ലെ.

  ഈ ജാതിഭ്രാന്തന്‍മാരുടെ ക്രൂരതകളും ഭീകരതകളുമാണ്‌ കേരളത്തില്‍ മുഴുവന്‍ നടന്നതും ഇസ്ളാമിലും ക്രിസ്തുമതത്തിലും ആളുകള്‍ പോയതും .അല്ലാതെ ടിപ്പുവിന്റെ കുഴിമാടത്തില്‍ ത്രിശൂലം കുത്തുന്നതുകൊണ്ട്‌ ഒരു പ്രയോജനവും ഇല്ല. മാങ്ങയുടെ പുറത്ത്‌ ചൊറിഞ്ഞാല്‍ അണ്ടിക്ക്‌ കേടുവരുത്താമെന്നത്‌ മൌഢ്യമായ വേലയാണ്‌.

  ReplyDelete
 16. Abhi said...{
  ഇന്ന് ടിപ്പുവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവര്‍ നാളെ ലാദനെയും ഉയര്തിക്കാട്ടും. സംശയമില്ല }

  ആരെങ്കിലും അങ്ങനെ ചെയ്താല്‍, സവര്‍ക്കറെയും ഗോഡ്സെയെയും മോഡിയെയും ഉയര്‍ത്തിക്കാട്ടുന്നതിനേക്കാള്‍ അതു ക്രൂരതയാവില്ല. ലാദന്‍ ഇസ്ളാമിന്റെ പേരില്‍ അറിയപ്പെടനമെന്ന്‌ നിങ്ങള്‍ വാശിപിടിച്ചാല്‍ 'കാരി സതീഷ്‌' (കാരീ നീ പൊറുക്കൂ) ഹിന്ദുമതത്തിന്റെ പേരിലും അറിയപ്പെടണം. അല്ലെ ?

  ReplyDelete
 17. മഹാത്മാ ഗാന്ധി പറയുന്നു :

  "മതഭ്രാന്തരായ ഹിന്ദുക്കളും ബ്രിട്ടീഷുകാരും ടിപ്പു സുല്‍ത്താനെ ഒരു മതവെറിയനായി ചിത്രീകരിക്കുകയായിരുന്നു. വിദേശ ചരിത്രകാരന്‍മാര്‍ ഫത്തേ അലി ടിപ്പു സുല്‍ത്താനെ ഹിന്ദുക്കളുടെ അടിച്ചമര്‍ത്തിയവനും അവരെ ഇസ്ളാമിലേക്ക്‌ മര്‍ദ്ദിച്ചു മാറ്റിയവനായിട്ടാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

  പക്ഷേ മഹാനായ അദ്ധേഹത്തിന്റെ എല്ലാ പ്രവര്‍ത്തികളും ഹിന്ദുക്കളുമായി അങ്ങേയറ്റം ആദരവോടെയുള്ളതായിരുന്നു. The Archeaological Department of Mysore state - ന്റെ കീഴിലുള്ള മുപ്പതിലധികം (ശൃംഗേരി മഠാധിപതിയായ ശങ്കരാചാര്യര്‍ക്ക്‌ ടിപ്പു അയച്ച ) ലെറ്ററുകളില്‍ ചിലത്‌ ഇന്ത്യന്‍ ചരിത്രത്തില്‍ തങ്ക ലിപികളില്‍ തന്നെയെഴുതണം. " - Young India (January 23, 1930)

  ReplyDelete
 18. സവര്‍ക്കര്‍ , മോഡി എന്നിവരെ ബിന്‍ ലാദനുമായി താരതമ്യം ചെയ്യുന്ന ബക്കറുടെ മാനസികാവസ്ഥ ബഹുകേമം തന്നെ . ഗോദ്ദ്സേ ഗാന്ധിജിയെ മാത്രമേ വധിചിട്ടുള്ളൂ . മനുഷ്യ രാശിയെ മൊത്തം നശിപ്പിക്കാന്‍ തുനിഞ്ഞിട്ടില്ല . പിന്നെ കാരി സതീശന്‍ .......എന്തിനാ ബെക്കര്‍ ഇങ്ങനെ തരാം താഴുന്നത്? എത്ര ഹിന്ദു സംഘടനകള്‍ കാരി സതീശന് വേണ്ടി രംഗത്തിറങ്ങി? എത്ര ഹിന്ദുക്കള്‍ സതീശനെ ന്യായീകരിച്ചു? ഒന്ന് പറയാമോ പ്ലീസ്സ്സ്സ്സ്സ്സ്സ്സ് ......സതീശന്‍ ഹിന്ദു ആണോ എന്ന് പോലും പലര്‍ക്കും അറിയണം എന്നില്ല......പിന്നെ ക്രിസ്ത്യാനികളെ പാട്ടിലാക്കാനാണോ ഈ പരിപാടി? പക്ഷെ ബിന്‍ ലാദനെ മുന്‍പൊരിക്കല്‍ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത ഒരു സമ്മേളനത്തില്‍ അനുയായികള്‍ സിന്ദാബാദ് വിളിച്ച പ്രകീര്‍ത്തിച്ചിരുന്നു........ലാദന്‍ ഇസ്ലാമിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ വ്യക്തിയാണ്. കുറാന്‍ മാര്‍ഗ ദര്‍ശനമായി കരുതുന്ന വ്യക്തിയാണ്. ഇസ്ലാമിനും അല്ലാഹുവിനും വേണ്ടിയാണ് തന്റെ പോരാട്ടം എന്ന് തുറന്നു പറഞ്ഞ ഭീകരന്നാണ്. എത്രയൊഇസ്ലമിക ഭീകര സംഘടനകള്‍ ലാദനെ പ്രകീര്‍ത്തിക്കുന്നു. ഹസനുല്‍ ബന്നയുടെയും മൌദൂദിയുടെയും സിദ്ധാന്തങ്ങളിലാണ് തന്റെ വിശ്വാസം എന്ന് ഉറക്കെപ്പറഞ്ഞ ആളാണ്‌ . നമ്മുടെ കാശ്മീരില്‍(ബേക്കര്‍ അന്ഗീകരിക്കുമോ ആവോ? ) ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ പിന്നിലെ സാമ്പത്തിക സഹായം ബിന്‍ ലാദനാണ്. ഇന്ത്യയും മുഖ്യ ശത്രുക്കളുടെ കൂട്ടത്തില്‍ അല്‍ ഖ്വൈദ ഉള്‍പ്പെടുത്തിയിട്ടുണ്ട് . എന്ന് വെച്ചാല്‍ ഇന്ത്യയുടെ ശത്രുവാണ് ലാദന്‍ എന്നര്‍ത്ഥം . രാജ്യത്തിന്റെ ശത്രുക്കളെ അന്ഗീകരിക്കുന്നവര്‍,അവരുടെ ഭീകരപ്രവൃതികളെ ലഘൂകരിച്ചു ജനങ്ങള്‍ക്കിടയില്‍ അവരെപ്പറ്റിയുള്ള ധാരണ മയപ്പെടുതാന്‍ ശ്രമിക്കുന്നവര്‍ ...ഇവരൊക്കെ രാജ്യദ്രോഹികള്‍ തന്നെയാണ്.

  ReplyDelete
 19. പിന്നെ മോഡി......ഗുജറാത്ത്....കാണാപ്പുറം നകുലന്റെ പോസ്റ്റുകള്‍ ഒന്ന് വായിച്ചു നോക്ക്....
  ഇവിടെ എല്ലാക്കാലത്തും ഗുജറാത്തിലെ ഹിന്ദുക്കള്‍ നിങ്ങളുടെ തല്ലു വാങ്ങിക്കഴിയണം എന്നാഗ്രഹിക്കുന്നത് മോശമല്ലേ ബക്കര്‍? മുന്പ് ഒരുപാട് കലാപങ്ങള്‍ ഗുജറാത്തില്‍ നടന്നിട്ടുണ്ട് . അന്നൊക്കെ ഹിന്ദുക്കള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടു.നിങ്ങള്ക്ക് സ്വര്‍ഗതിലെതാന്‍ വേണ്ടി കഴുത്തരക്കുവാന്‍ ഹിന്ദുക്കള്‍ സമ്മതിച്ചു തരണം എന്ന് പറയരുത് പ്ലീസ് . ഒരുപാടുകാലം സ്വയം നശിച്ചു "മതേതരത്വം " അവര്‍ സംരക്ഷിച്ചു. അവസാനം അവര്‍ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരായി......രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു . അതില്‍ നാനൂറോളം ഹിന്ദുക്കളും ഉണ്ടെന്നോര്‍ക്കണം . മുസ്ലിങ്ങള്‍ അവിടെ കയ്യും കെട്ടി നോക്കി നിന്നിട്ടൊന്നുമില്ല. മോഡി മൂന്നു ദിവസത്തിനുള്ളില്‍ കലാപം അടിച്ചമര്‍ത്തി . ഇതല്ലേ യാഥാര്‍ത്ഥ്യം?. അഴീക്കോട്‌ പറഞ്ഞത് കേട്ടില്ലേ ..ഗുജറാത്തിലെ പാകിസ്താന്‍ അതിര്‍ത്തിയിലുള്ള മുസ്ലിങ്ങള്‍ക്ക്‌ രാജ്യസ്നേഹം തോട്ടുവെചിട്ടില്ല...അവരാണ് കലാപകാലത്ത് കൊല്ലപ്പെട്ടതെന്ന് ? ......രാജ്യദ്രോഹികള്‍ ആണെങ്കിലും നമ്മടെ ആള്‍ക്കാരല്ലേ ....എന്നാ ചിന്ത നല്ലതല്ല.......സ്വാതന്ത്ര്യ സമരസേനനിയായ സവര്‍ക്കരെയും മോഡിയെയും ലോകല്‍ ഗുണ്ട കാരി സതീശനെയുമൊക്കെ ആഗോള ഭീകരന്‍ ലാദനുമായി താരതമ്യം ചെയ്യാനുള്ള മനസ്സ് വരുന്നത് അങ്ങേയറ്റത്തെ രാജ്യദ്രോഹ വിചാരത്തില്‍ നിന്നും വര്‍ഗീയതയില്‍ നിന്നുമാണ്....... കേരളത്തിലെ പാണക്കാട് മുഹമ്മദാലി ശിഹാബ് പറഞ്ഞത് പോലെ 1921 ലെ കലാപം സ്വാതന്ത്ര്യ സമരമായിരുന്നു എന്നാ മട്ടിലുള്ള ചെറ്റ പ്രസ്താവനകള്‍ ഒന്നും മോഡി നടത്തിയിട്ടില്ല . ഇതിനേക്കാള്‍ സ്വാതന്ത്ര്യ സമരത്തോട് അടുത്ത് നില്‍ക്കുന്നത് അതാണ്‌

  ReplyDelete
 20. "നായന്‍മാരുടെ സന്തോഷം ആയുധമേന്തി നടക്കലാണ്‌. ഈ ആയുധങ്ങള്‍ ഓര്‍ക്കാപ്പുറത്ത്‌ ആളുകളെ കൊല്ലാനാണ്‌ ഉപയോഗിച്ചിരുന്നത്‌. ക്രൂരതയും അഹങ്കാരവുംകൊണ്ട്‌ അയിത്തം ആചരിക്കാത്ത തീയനെയോ മുക്കുവനെയോ ആ നിമിഷം അരിഞ്ഞു വീഴ്ത്താന്‍ അവര്‍ സന്നദ്ധരായിരുന്നു.." - buchanen, a journey from madras... , Vol II, page 94

  യഥാര്‍ത്തത്തില്‍ ചെറ്റകള്‍ ആരായിരുന്നെന്ന് മനസ്സിലായില്ലെ.
  >>>>>>>അക്കാലത്തു സവര്‍ണ ഹിന്ദുക്കള്‍ ഒരുപാട് ചെറ്റത്തരങ്ങള്‍ അവര്‍ണ്ണ ഹിന്ദുക്കളോട് കാണിച്ചിട്ടുണ്ട് . ഇല്ലെന്നാര് പറഞ്ഞു? ആരതിനെ ന്യായീകരിക്കുന്നു? പക്ഷെ മറ്റു മതക്കരോട് ഭേദപ്പെട്ട പെരുമാറ്റമാണ് കാഴ്ചവെച്ചത് . പക്ഷെ അക്കാലത്തെ മാപ്പിളമാരുടെ കയ്യിലിരുപ്പ് കൂടി പറയണം . അരയില്‍ പീച്ചാതിയും തിരുകി ആള്‍ക്കാരെ കൊല്ലയടിക്കലായിരുന്നു മാപ്പിളമാരുടെ പരിപാടി . അതായിരുന്നു കുലത്തൊഴില്‍ . മഹച്ചരിത മാലകളൊക്കെ ഒന്ന് വായിച്ചു നോക്ക് . ഉള്ളത് തുറന്നു സമ്മതിക്കലാണ് സത്യസന്ധത.

  ReplyDelete
 21. Muslims of India cannot be patriots. It is because their ancestors were not Indians. Most of the present Muslim communities in India are descendants of foreign invaders. For example, the "Thangals" are of Arab origin. Most muslims of north India trace their ancestry from Persian, Mongolian or Turkic invaders. Most of Kerala Muslims are converts from Christians who in turn have European and West Asian ethnicity.

  The advent of Tippu as well as the Mopla riot was an attempt to establish an Islamic nation in the region. In fact, an Islamic nation is the dream of every Muslim. Remember the days after Independence when Hyderabad Nisam's army fought against Indian army.

  The Mopla riot was an attempt to establish a sovereign Emirate namely "Mappilastan". During the riot, even an 'Amir' was installed for the proposed Imarath (Emirate). Modern terrorist organisations like Popular Front, SIMI, Jama ath, PDP, etc are working for the same purpose. Intelligence agencies have reported to the state government that the Muslim terrorist outfits are planning for a separate Islamic nation in Kerala. They are also planning to make Kerala a Muslim majority region by next 20 years. This report was motivation behind CM's much debated statement on Islamic terrorism.

  ReplyDelete
 22. അപ്പോല്‍ Abhi എന്നത്‌ നകുലന്‍ തന്നെയാണോ.. ഒരു സംശയം ചോദിച്ചതാണ്‌. അനോനികളോട്‌ സംവദിക്കുന്നത്‌ അത്ര നല്ലതല്ല എന്നതും ഒരു അനുഭവ പാഠമാണ്‌. എങ്കിലും..

  സമകാലിക ഇന്ത്യയില്‍ ലാദന്‍ ഉണ്ടാക്കുന്നതിനേക്കാല്‍ എത്രയോ മടങ്ങ്‌ പരിക്ക്‌ ഹിന്ദു ഫാസിസ്റ്റുകള്‍ ഉണ്ടാക്കുന്നുണ്ട്‌. അതിനാല്‍ എങ്ങനെ തിരിച്ചിട്ട്‌ നോക്കിയാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരര്‍ അവര്‍ തന്നെയാണ്‌.

  "എല്ലാ കാലവും ഹിന്ദുക്കള്‍ തല്ലി വാങ്ങിക്കഴിയണോ" എന്ന വാദം ആര്‍.എസ്സ്‌.എസ്സ്‌ പുതുതായി ഉയര്‍ത്തികൊണ്ടു വന്ന വര്‍ഗീയ വ്യാപകതാ മുദ്രാവാക്യമാണ്‌. അതില്‍ പെട്ടുപോകുന്ന ബുദ്ദിവൈഭവം നന്നേ കുറഞ്ഞു പോയവരോട്‌ എനിക്ക്‌ പറയാന്‍ ഒന്നുമില്ല. മോഡിയെ കുറിച്ച്‌ പറഞ്ഞാല്‍ നോവുന്നതുതന്നെ ഫാസിസത്തിന്റെയും ഭീകരതയുടെയും ഒന്നാമത്തെ അടയാളമാണ്‌.

  ReplyDelete
 23. പാഞ്ചജന്യം said {
  Muslims of India cannot be patriots
  }

  ഈ വരി കഴിഞ്ഞുള്ള വൃണചലങ്ങള്‍ക്ക്‌ മറുപടി എഴുതി എന്റെ സമയം മെനക്കെടുത്തണ്ടല്ലോ. അല്ലെ.

  സമകാലിക പത്രങ്ങളൊക്കെ ഒന്ന് വായിക്ക്‌. ആരാണ്‌ ഇന്ത്യയെ ഒറ്റുകൊടുക്കുന്നതെന്നും പാക്കിസ്താന്റെ ചാര സംഘടനയുമായി കെട്ടിപ്പിടിച്ച്‌ കിടക്കുന്നതെന്നും , ഇന്ത്യയില്‍ കഴിഞ്ഞ ആറേഴുകൊല്ലക്കാലമായി തെരുവിലും പള്ളിയിലും ട്രയിനിലും ബോംബുവച്ച്‌ നിരപരാധികളെ കൊല്ലുന്ന ഒന്നാന്തരം patriots-കള്‍ ആരെന്ന് മനസ്സിലാവും.

  മോഡിയെ കുറിച്ച്‌ പറഞ്ഞാല്‍ , ഹിന്ദു ഫാസിസ്റ്റുകളെ കുറിച്ച്‌ പറഞ്ഞാല്‍ .. ലാദനെ സപ്പോര്‍ട്ട്‌ ചെയ്യുകയാണ്‌ എന്ന്‌ ഒരാള്‍ മുകളില്‍ പറഞ്ഞ്‌ കളിക്കുന്നതുകണ്ടില്ലേ .. ഇങ്ങനെയൊക്കെയാണ്‌ ചിലര്‍ ദേശസ്നേഹ വിളംബരത്തിനു പഴുതുകള്‍ അന്വേഷിക്കുന്നത്‌. അല്ലാതെ ഇവരൊക്കെ ഇനി എന്തു ചെയ്യും ?

  കള്ളുകുടിച്ച്‌ തെരുവില്‍ നിന്ന് ആകാശം നോക്കി തെറിവിളിച്ച്‌ സായൂജ്യമടയുന്ന ഭ്രാന്തരോട്‌ എടുക്കുന്ന നിലപാട്‌ ഞാനെടുക്കേണ്ടതിലേക്ക്‌ എന്നെ പാഞ്ചജന്യം കൊണ്ടുപോകുന്നു. അതിനെനിക്ക്‌ സമയമില്ല Mr. പാഞ്ചജന്യം.

  ReplyDelete
 24. ഈ ജാതിഭ്രാന്തന്‍മാരുടെ ക്രൂരതകളും ഭീകരതകളുമാണ്‌ കേരളത്തില്‍ മുഴുവന്‍ നടന്നതും ഇസ്ളാമിലും ക്രിസ്തുമതത്തിലും ആളുകള്‍ പോയതും

  >>ഇതിനെയൊന്നും ആരും നിഷേധിക്കുന്നില്ല .....പക്ഷെ ഈ പറഞ്ഞത് പോലുള്ള പരിവര്‍ത്തനം എവിടെയും നടന്നിട്ടില്ല എന്ന് മാത്രം. കുറച്ചു പേര്‍ എവിടെയൊക്കെയോ മാറിയെന്നല്ലാതെ ഈ അറേബ്യന്‍ ദര്‍ശനത്തെ പുല്‍കാന്‍ എല്ലാവരും മടിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം . എല്ലാ ക്രൂരതകളും സഹിച്ചു കൊണ്ട് അവര്‍ സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചു നിന്നു. പിന്നെ മലബാറില്‍ കാണുന്ന തൊലിവെളുപ്പുള്ള കൂട്ടര്‍ മതം മാറിയ ദളിതരാണ് എന്നൊന്നും പറഞ്ഞു കളയല്ലേ. അവര്‍ തന്നെ പറയുന്നത് തങ്ങള്‍ നായന്മാരായിരുന്നു നമ്പൂതിരിമാരായിരുന്നു എന്നൊക്കെയാണ്.അവര്‍ പറയുന്നത് അവിശ്വസിക്കേണ്ട യാതൊരു കാര്യവും ഇല്ല . മാപ്പിളലഹളക്കാലത്തും നിരവധി നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട് . പിന്നെ 'പൂച്ചകണ്ണും സായ്പ്പിന്റെ ലുക്കുമുള്ള' വേറൊരു വിഭാഗം പാഞ്ചജന്യം പറഞ്ഞത് ശരിയാണ്. നുണ പറയുമ്പോള്‍ ഇത്തരം യാതര്ത്യങ്ങള്‍ മറന്നു പോകരുത്

  ReplyDelete
 25. അപ്പോല്‍ Abhi എന്നത്‌ നകുലന്‍ തന്നെയാണോ.. ഒരു സംശയം ചോദിച്ചതാണ്‌. അനോനികളോട്‌ സംവദിക്കുന്നത്‌ അത്ര നല്ലതല്ല എന്നതും ഒരു അനുഭവ പാഠമാണ്‌. എങ്കിലും..
  ഒരിക്കലും അല്ല .... നകുലന്‍ വേറെ , അഭി വേറെ

  ReplyDelete
 26. "എല്ലാ കാലവും ഹിന്ദുക്കള്‍ തല്ലി വാങ്ങിക്കഴിയണോ" എന്ന വാദം ആര്‍.എസ്സ്‌.എസ്സ്‌ പുതുതായി ഉയര്‍ത്തികൊണ്ടു വന്ന വര്‍ഗീയ വ്യാപകതാ മുദ്രാവാക്യമാണ്‌. അതില്‍ പെട്ടുപോകുന്ന ബുദ്ദിവൈഭവം നന്നേ കുറഞ്ഞു പോയവരോട്‌ എനിക്ക്‌ പറയാന്‍ ഒന്നുമില്ല. മോഡിയെ കുറിച്ച്‌ പറഞ്ഞാല്‍ നോവുന്നതുതന്നെ ഫാസിസത്തിന്റെയും ഭീകരതയുടെയും ഒന്നാമത്തെ അടയാളമാണ്‌.
  >>എല്ലാക്കാലത്തും മറ്റുള്ളവരുടെ മാംസം തിന്നു ജീവിക്കാം എന്ന് നിങ്ങളും കരുതരുത്. ഐ എസ ഐ യുടെയും അല്കുഐദ യുടെയും നുണ പ്രചരണങ്ങളില്‍ പെട്ട് പോകുന്ന മന്ദബുദ്ധികളെ നിങ്ങള്‍ തെറ്റ് തിരുത്തൂ

  ReplyDelete
 27. ടിപ്പുവിനെ പോലുള്ള ഒരു മതഭ്രാന്തന്‍ ഇനി ജനിക്കാന്‍ തന്നെ സാധ്യതയില്ല . സ്ഥലപ്പേരുകളോട് പോലും ടിപ്പുവിന് അല്ലര്‍ജി ആയിരുന്നു. മങ്ങലാപുരി ജലാലാബാദും കണ്ണൂര്‍ കുശാനാബാദും ബേപുര്‍ സുല്‍ത്താന്‍ പട്ടണവും, മൈസൂര്‍ നസരാബാദും, ദര്‍വാര്‍ ഖുര്‍ഷിദ്സവാദും, ഗൂട്ടി ഫൈസ്-ഹിസ്സാരും, രത്നഗിരി മുസ്തഫാബാദും, ദിണ്ടിഗല്‍ ഖാലീക്കബാദും, കോഴിക്കോട് ഇസ്ലാമാബാദും ആക്കി ടിപ്പു ഇസ്ലാമികവല്ക്കരിച്ചു. ടിപ്പു ചത്ത്‌ പോയതിനു ശേഷം സ്ഥലവാസികള്‍ പഴയ പേര് തിരിച്ചെടുത്തു. ഇത്ര മാത്രം മതഭ്രാന്തനായ ഒരു രാജാവിനെ ദക്ഷിണേന്ത്യ കണ്ടിട്ടില്ലല

  ReplyDelete
 28. Abhi ..

  താങ്കള്‍ വലിയ തമാശകള്‍ പറയുന്ന ആളാണെന്ന് തോന്നുന്നു. മാംസം ഭക്ഷിക്കുന്നത്‌ ആരെന്ന് ഗുജറാത്ത്‌ കാണിച്ചുതന്നില്ലേ.. ഓറീസ കാണിച്ചു തന്നില്ലേ.. ബോംബെ കാണിച്ചു തന്നില്ലെ.. 84-ലെ സിക്കു കൂട്ടക്കൊല കാണിച്ചു തന്നില്ലെ.. ഇനിയും എത്ര എത്ര മനുഷ്യമാംസങ്ങള്‍ കഴിഞ്ഞ ഏഴെട്ട്‌ കൊല്ലമായി ബോംബുകളിലൂടെ വേവിച്ചെടുത്തു.. എന്നിട്ടും മുറുമുറുപ്പ്‌ പട്ടിക്കാണെന്ന് വന്നാല്‍...

  വെറുതെ അതും ഇതും തികട്ടാതെ കാമ്പുള്ള വല്ലതും പറയൂ.. അല്ലെങ്കില്‍ ഒഴിവാകൂ. സമയം വിലപ്പെട്ടതല്ലെ ..

  ReplyDelete
 29. മുറുമുറുപ്പുള്ള പട്ടി ആരാണെന്നു ഈ ബ്ലോഗ്‌ വായിക്കുന്നവര്‍ക്കരിയം . ഈ പറഞ്ഞ മൂന്നു സ്ഥലങ്ങള്‍ക്ക് പകരം ഈ ലോകം മുഴുവനും ആണ് എനിക്ക് ചൂണ്ടി കാണിക്കാനുള്ളതു. ബുദ്ധി ഉറക്കാത്ത പ്രായത്തില്‍ വിഷം തന്നു പഠിപ്പിച്ചാല്‍ എങ്ങനെയാ ഗുണം പിടിക്കുന്നെ? അല്ലെ?......

  ReplyDelete
 30. വിഘടനവാദവും ഭീകരവാദവും മുസ്ലീങ്ങളുടെ തലയില്‍ വെച്ച് രക്ഷപെടാന്‍ വരട്ടെ. ആസാം, മണിപ്പൂര്‍, ത്രിപുര തുടങ്ങിയ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ ഭീകരവാദികളെ കുറിച്ച് എന്തു പറയുന്നു? ഈ അടുത്ത കാലം വരെ ലോകത്തിലെ ഏറ്റവും ശക്തമായ ഭീകരവാദി പ്രസ്ഥാനമായിരുന്ന ശ്രീലങ്കയിലെ തമിഴ്‌ വിഘടനവാദം ഒരര്‍ത്ഥത്തില്‍ ഹിന്ദു വിഘടനവാദം ആയിരുന്നു. ശ്രീലങ്കയിലെ സിംഹളര്‍ പൊതുവേ ബുദ്ധമതക്കാരും തമിഴര്‍ പൊതുവേ ഹിന്ദുക്കളുമാണ്.

  കേരളത്തെ പിടിച്ചുകുലുക്കിയ സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഏതു സമുദായക്കാരാണ് ഉയര്‍ത്തിയത്? 8-10 വര്‍ഷം മുന്‍പുവരെ 'ശ്രീപദ്മനാഭ രാജ്യസേന' എന്നൊരു സംഘടന തിരുവനന്തപുരം നഗരപ്രാന്തത്തിലെ നായര്‍-ബ്രാഹ്മണ വീടുകളുടെ ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ലെറ്റര്‍ബോക്സില്‍ നിക്ഷേപിക്കാറുണ്ടായിരുന്ന നോട്ടീസുകളില്‍ "ഇന്ത്യാ യൂണിയനില്‍ ചേരാനുള്ള തീരുമാനം ഒരു ചരിത്രപരമായ അബദ്ധമായിരുന്നു" എന്നും "സ്വതന്ത്ര തിരുവിതാംകൂര്‍" ജപ്പാനെയും സിംഗപ്പൂരിനെയും പോലുള്ള ഒരു സമ്പന്ന രാജ്യമായിരുന്നേനെ" എന്നുമൊക്കെയാണ് അഭിപ്രായപ്പെട്ടിരുന്നത്.
  (തുടരും)

  ReplyDelete
  Replies
  1. എടൊ നാറി വേലുപ്പിള്ള പ്രഭാകരന്‍ , ഗോവിന്ദചാമിയെ പോലെ പേരില്‍ ഹിന്ദുവാണ്.

   Delete
  2. എടൊ നാറി വേലുപ്പിള്ള പ്രഭാകരന്‍ , ഗോവിന്ദചാമിയെ പോലെ പേരില്‍ ഹിന്ദുവാണ്.

   Delete
 31. ഇന്നും തെക്കന്‍ കേരളത്തിലെ നായര്‍ - ബ്രാഹ്മണ സമുദായക്കാരില്‍ പലരും മതേതര ഇന്ത്യയെക്കാള്‍ ഭേദം ഹിന്ദു തിരുവിതാംകൂര്‍ ആയിരുന്നു എന്ന് കരുതുന്നവരാണ്. ഉദാഹരണത്തിന് ഈ ചര്‍ച്ചയില്‍ അരുണ്‍ മോഹന്‍ എന്ന ബ്ലോഗറുടെ ചില അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു:

  ..For many who does not know, in June 1947, Travancore declared its Independence with effect from Paramount British power leave India. Travancore with its adoption of American Model constitution, would be the only South Asian country having an Semi Monarchy American styled Presidential System. A special Undersecretary of Diwan, Keshava Menon ICS had discussions with Secretary of State in US and the American President Franklin Rosevelt was the first international personality who supported Travancore in August 1947. But soon with resignation of Sir C.P and loss of stablity in government in Travancore as well as Sardar Vallabhai Patel's strong approach against any foreign powers attempting to meddle into Indian Sub continent, soon resulted in US to drop its plans to recongize Travancore Kingdom..

  ..If Sir C.P didn't resign, surely US would support Travancore and India won't dare to attack the state. As in case of any US Ally, Travancore would usher another era of prosperity like Japan etc..
  (തുടരും)

  ReplyDelete
 32. അരുണ്‍ മോഹന്‍ തുടരുന്നു:
  ..it was true, August 15th 1947, automatically made Travancore as an Independent country as it didn't join with India at that time. So it has all legitimacy to recognize a country, using its own independent foreign policy power....... Thats why Travancore recognized Pakistan on August 15th, the day when TRAVANCORE became INDEPENDENT SOVEREIGN POWER. Pls note, on this day, Travancore was not a party to standstill agreement, so naturally it was an independent state.

  On this day, it was the Imperial Red Shanku Flag fluttering on Huzur Cutchery (today's Secretariat) Bldg just like any other day, another example, that on this day, India had no influence over Travancore..

  ..But I am damn sure, if US supported openly Travancore as promised, India won't go with its plan to annex Travancore. Unfortunately US felt insecurity soon after Sir C.P's resignation and refused to extend its open support, which finally lead Travancore into India Union.

  But whether to laugh or not, if US supported Travancore and Travancore becoming a US Ally, like any other US allies, it would surely a major country, just like how US supported West Germany or Japan made major strives after complete annihilation.

  ReplyDelete
 33. "സമകാലിക പത്രങ്ങളൊക്കെ ഒന്ന് വായിക്ക്‌."

  പത്രങ്ങള്‍ എന്നു പറഞ്ഞാല്‍ ഏതൊക്കെ? കാശ്മീരില്‍ ഇന്ത്യന്‍ സേനയോട് യുദ്ധം ചെയ്യുന്ന “പോരാളികളെ”പ്പറ്റി റിപ്പോര്‍ട്ട് ചെയ്യുന്ന തേജസ്‌ വായിച്ചാല്‍ മതിയോ? അതോ നല്ലവരായ ഹമാസിനെ പാടിപ്പുകഴ്ത്തുന്ന മാധ്യമം വായിക്കണോ? ഒന്നു തെളിച്ചു പറയെന്റെ ബക്കറേ..

  താങ്കള്‍ക്ക് വായിക്കാന്‍ കുറച്ചു ലിങ്കുകള്‍ അങ്ങോട്ടും തരാം.

  http://en.wikipedia.org/wiki/Tipu_Sultan#Dreams_of_establishing_an_Islamic_Empire

  http://wapedia.mobi/en/Moplastan

  ഓരോന്ന് വിളിച്ചുപറഞ്ഞിട്ട് എതിര്‍വാദങ്ങള്‍ വരുമ്പോള്‍ മറുപടി പറയാനാവാതെ കൊഞ്ഞനംകുത്തി ഓടിമറയുന്നതും കമന്റ് മോഡറേഷന്‍ വച്ച് മാന്യന്മാരാകുന്നതും മുസ്ലീം മതഭ്രാന്തന്മാരുടെ സ്ഥിരം പരിപാടിയാണ്. ഇനി അതാണോ താങ്കള്‍ എടുക്കുമെന്ന് ഭീഷണിമുഴക്കുന്ന “നിലപാട്”?

  ReplyDelete
 34. അയ്യൊടാ പാഞ്ചജന്യം സായിപ്പേ ...

  താങ്കളുടെ വിവരം ഇപ്പോല്‍ വിക്കിയില്‍ തപ്പിയാണോ .. നൂറുകണക്കിനു ലിങ്ക്‌ എനിക്കും കിട്ടത്തില്ലയൊ ഇതുപോലെ ഹിന്ദു ഭീകരതയെ കുറിച്ച്‌...

  ഹിന്ദു മതഭ്രാന്തന്‍മാരുടെയും ഫാസിസ നേതാക്കളുടെയും ചെയ്തികളുടെ കഴിഞ്ഞ 8 വര്‍ഷക്കാലത്തെ ഭീകരതയുടെയും വര്‍ഗ്ഗീയ കലാപങ്ങളുടെയും അതിന്റെ പ്രേരണകളുടെയും വിഘടന പ്രവര്‍ത്തനങ്ങളുടെയും മുഖ്യധാരാ ഇംഗ്ളീഷ്‌ പത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ (മാധ്യമവും തേജസ്സുമൊന്നുമല്ല) കയ്യില്‍ വച്ചാണ്‌ ഞാന്‍ സംസാരിക്കുന്നത്‌.

  ഫാസിസ വിഘടവാദികളുടെ കേസരിയും ജന്‍മഭൂമിയും വായിച്ചാല്‍ അതൊന്നും കാണില്ല. ഒരു സാമ്പില്‍ ഇപ്പോല്‍ തരാം :

  "എല്ലാ മുസ്ളിംകളെയും ഒരു പാഠം പഠിപ്പിക്കണം. ഇസ്ളാം മതം ഹിന്ദുമതവുമായി പൊരുത്തമില്ലാത്തതാണ്‌.. " - praveen thogadiya, hindustan times, 2002 april 22

  ഇപ്പോഴും പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ന്നിട്ടില്ലല്ലോ .. ! 2002 നു ശേഷമുള്ള എല്ലാ പൊട്ടിത്തെറികളുടെയും അന്വേഷണം അപ്പോല്‍ ആരംഭിക്കേണ്ടത്‌ എവിടെന്ന്‌ മനസ്സിലായില്ലെ. ? ആരംഭിച്ചു കഴിഞ്ഞുതാനും..

  ഹമാസ്‌ ഭീകരരാണെന്ന്‌ താങ്കള്‍ക്ക്‌ അരാണ്‌ പറഞ്ഞുതന്നത്‌. ഇസ്രായേലോ ..? എങ്കില്‍ മഹാത്മാഗാന്ധിയും ഭഗത്‌ സിങ്ങുമൊക്കെ ഭീകരരായിരിക്കണമല്ലോ. ! ബ്രിട്ടീഷുകാരുടെ കണ്ണില്‍ അവര്‍ അങ്ങനെയായിരുന്നുതാനും..

  ഓരോന്ന്‌ വിളിച്ച്‌ പറഞ്ഞ്‌ പോസ്റ്റുകളില്‍ വെളിക്കിറങ്ങി പോകുന്നത്‌ എന്റെ അനുഭവത്തില്‍ ഹൈന്ദവ ഫാസിറ്റുകളാണ്‌. മുസ്ളിം ഭ്രാന്തന്‍മാര്‍ ഉണ്ടെങ്കില്‍ അതിനു ഉത്തരം തരേണ്ടത്‌ ഞാനല്ല..

  ReplyDelete
 35. മി.അഭി .. ബക്കറിന്റെ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് ഒട്ടും ആഗ്രഹിക്കുന്നില്ല പ്രത്യേകിച്ച് ബക്കറിനെ ഒരു കാരണവശാലും ഞാൻ ആശയപരമായി അംഗീകരിക്കുകയും ചെയ്യുന്നില്ല (വ്യക്തിപരമായി ബക്കറും അഭിയും നമ്മളെല്ലാം ചങ്ങാതിമാരായിരിക്കും അങ്ങനെ ആവണം )ഇവിടെ അഭിയുടെ ചില അഭിപ്രായങ്ങളോട് യോജിക്കാൻ വയ്യ, ടിപ്പു ഒരു ഹിന്ദു വിരോധിയായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സൈനാധിപൻ ഒരു ഹിന്ദു ആവുന്നതെങ്ങനെ ? ആ സൈന്യാധിപൻ ഒരു ഹനുമാൻ ഭക്തൻ കൂടിയായിരുന്നതിന്റെ തെളിവാണ് ടിപ്പുവിന്റെ ഏതൊരു കോട്ടയിലും ഒരു ഹനുമാൻ കോവിൽ ഉണ്ടാവും എന്നത്, പാലക്കാട് ടിപ്പുവിന്റെ കോട്ടയിലും അത് കാണാം, പിന്നെ എഴുതപ്പെട്ട ചരിത്രം .. ഗുരുവായൂർ അമ്പലത്തിലെ പ്രസാദമായ അവിലിന് നെല്ല് തീർന്നപ്പോൾ , പാലക്കാട് നിന്ന് നെല്ല് നേരിട്ടെത്തിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്, ഈ സ്ഥിതിയ്ക്കും ടിപ്പു ഒരു മതേത്വര വാദിയോ അതിൽ കൂടുതൽ വിശാല ചിന്തകനോ ആയിരിക്കാം ..

  ReplyDelete
 36. ചരിത്ര പണ്ഡിതന്‍ ഡോ.ബി എന്‍ പാണ്ടെ, ടിപു സുല്താണനെ ക്കുറിച്ച് ഗവേഷണം നടത്തി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്യാന്‍ വേണ്ടി നെറ്റില്‍ തപ്പിയപ്പോള്‍ താഴെ കൊടുത്ത ലിങ്ക തടഞ്ഞു. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണ് എങ്കില്‍ ടിപ്പു മതേതര വാദിയാണ് എന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല.
  ============

  Tipu Sultan: A Great Vedic Muslim
  The story of a Patriotic Martyr
  By Dr. B. N. Pande

  In 1927-28 I was doing some research on Tipu Sultan at Allahabad. One day some office-bearers of Anglo-Bengali college students' union approached me with a request to inaugurate their history Association. They had directly come from the college with their text-books. Incidentally, I glanced through their text book. I opened the chapter on Tipu Sultan. One of the sentences that struck me deeply was: "Three thousand Brahmins committed suicide as Tipu wanted to convert them forcibly into the fold of Islam."

  The author of the text-book was Mahamahopadhyaya Dr. Har Prasad Shastri, Head of the Department of Sanskrit, Calcutta University. I immediately wrote to Dr. Shastri for the source of his information. After many reminders came the reply that he had taken the fact from the Mysore Gazetteer. The Mysore Gazetteer was not available either at Allahabad or at the imperial Library, Calcutta. So I wrote to Sir Brijendra Nath Seal, the then Vice Chancellor of Mysore University seeking a confirmation of the statement of Dr. Shastri. Sir Brijendra Nath Seal forwarded my letter to Prof. Srikantia, who was then busy editing a new edition of the Mysore Gazetteer. Prof. Srikantia informed me that "the episode of the suicide of 3,000 Brahmins is nowhere in the Mysore Gazetteer and he, as student of history of Mysore, was quite certain that no such incident had taken place." He further informed me that the Prime Minister of Tipu Sultan was a Brahmin, named Purnea and his Commander-in-Chief was also a Brahmin, named Krishna Rao. He supplied me with the list of 156 temples to which Tipu Sultan used to pay annual grants. He sent me 30 photostat copies of Tipu Sultan's letters addressed to the then Jagadguru Shankaracharya of Sringeri Math with whom Tipu Sultan and his father Haider Ali had very cordial relations.

  ReplyDelete
 37. Tipu Sultan, as was customary with the rulers of Mysore, daily visited the temple of Lord Ranganatha located inside the fort of Srirangapatanam before taking his breakfast.

  Dr. Shastri's book was approved as a course book of history for High Schools in Bengal, Assam, Bihar, Orissa, U P, M P and Rajasthan, I approached the then Vice-Chancellor of Calcutta University and sent him al the correspondence that I had exchanged with Dr. Shastri, with Mysore University, Vice Chancellor, Sir Brijendra Nath Seal, and Prof. Srikantia, with the request to take proper action against the offending passages in the text-book. Prompt came the reply from the Vice-Chancellor, that the history book by Dr. H.P. Shastri has been put out of course.

  IN YOUNG INDIA, edited by Mahatma Gandhi dated January 23, 1930, on page 31 appeared the following item:

  Fatehali Tipu Sultan of Mysore is represented by foreign historians as a fanatic who oppressed his Hindu subjects and converted them to Islam by force. But he was nothing of the kind. On the other hand his relations with his Hindu subjects were of a perfectly cordial nature. The Archaeological Department of Mysore State is in possession of over thirty letters by Tipu to the Shankaracharya of Sringeri Math. These letters are written in the Kannada characters. In one of the letters written to the Shankaracharya in 1793 Tipu acknowledges receipt of the Shankaracharya's letter and requests him to perform TAFAS (i.e., to undergo self-purificatory discipline) and to offer prayers for the welfare and prosperity of his own realm as for that of the whole universe. And finally he asks the Shankaracharya to return to Mysore, for the presence of good men in a country brings down rain and makes for good cultivations and plenty. This letter deserves to be printed in letters of gold in every history of India, and no apology need therefore be offered for reproducing in Devanagari characters the original Kannada which is full of Sanskrit words, some of these being printed here: Tipu made lavish gifts of land and other things to Hindu temples and temples dedicated to Shri Venkataramana, Shrinivas and Shri Ranganath and located in the vicinity of Tipu's palaces still bear testimony to his broad-minded toleration, and indicate that great martyr at any rate for a real martyr he was in the cause of liberty was not disturbed in his prayers by the Hindu bells calling people to worship the same Allah whose devotee he was.
  http://www.veda.harekrsna.cz/connections/Islam.php

  ReplyDelete
 38. കഷ്ട്ടം.........എന്തൊരു വർഗീയത...നാണമില്ലേ......ഈ മുസ്ലിം ബ്ലോഗർമാർക്ക്‌......നിങ്ങടെ ചിന്തയിൽ അമേരിക്ക,ഇസ്രയേൽ,മോഡി,ഗുജറാത്ത്‌,ഫാസിസ്റ്റ്‌,ഡാനിഷ്‌,കാഷ്മീരി........നമ്മന്റെ ആളുകളും,വിശ്വാസവും,നിലപാടുകളും ഗുഡ്‌ ബാക്കിയൊക്കെ വേസ്റ്റ്‌....നല്ല ചിന്ത......സമ്മതിച്ചിരിക്കുന്നു... നമ്മ ഈ...നാട്ടുക്കാരനല്ലെയ്‌.......നമ്മ പോണു.... മാ...സലാം.........

  ReplyDelete
 39. അമേരിക്കയും ഇസ്രൈലും ഗുജറാത്തും മോഡിയും എന്താണെന്നു താങ്കള്ക് അറിയാം നിങ്ങലുട മനസ് പറയുന്നു ആക്രമകാരികള്‍

  ReplyDelete
 40. നിങ്ങള്‍ അല്ലങ്കിലും പോവുകയാ ചെയ്യും ബ്രിടിഷ്കരോ അമേരികകാരോ ഇന്ത്യപിടിച്ചാല്‍ വാളടുക്കാനും മരിക്കാനും ഞങ്ങളും

  ReplyDelete
 41. ടിപ്പുവിനെ കുറിച്ച് ബ്ലോഗ്‌ എഴുതി ഹിന്ദുത്വ ഫാസിസത്തെ കുറിച്ച് ഗീര്‍വാണം അടിക്കുന്ന ബക്കര്‍ തികഞ്ഞ പുച്ചം അര്‍ഹിക്കുന്നു.

  ReplyDelete
 42. മുസ്ലിം ഭരണാധികാരികളെ കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാല്‍ സംഘികള്‍ക്ക് സഹിക്കില്ല. എത്ര കഷ്ടപ്പെട്ടാണ് അവര്‍ ചരിത്രത്തെ മുഴുവന്‍ വളചോടിക്കുന്നത്... പിന്നെയും ആരെങ്കിലും പഴയ ചരിത്രം പൊക്കിക്കൊണ്ട് വന്നാല്‍ അവര്‍ക്ക് സഹിക്കുമോ?

  ReplyDelete
 43. ടിപ്പുവിന്റെ മലബാര്‍ വരവ്‌ ഏതെങ്കിലും ക്ഷേത്രം തകര്‍ക്കാനായിരുന്നുവെങ്കില്‍ മലബാറില്‍ ഒരു ക്ഷേത്രവും ബാക്കിയുണ്ടാവുമായിരുന്നില്ല. കാരണം ടിപ്പുവിന്റെ സൈന്യം മലബാറില്‍ കാലുകുത്തുന്ന സമയത്തൊക്കെയും അന്നത്തെ നായര്‍പ്പട ഓടിത്തള്ളുകയായിരുന്നു പതിവ്‌. സൈന്യനടപടിക്കിടയില്‍ ഇനി ഏതെങ്കിലും ക്ഷേത്രത്തിന്റെ കല്ലിളകിപ്പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ലെന്നത്‌ ടിപ്പുവിന്റെ ജീവിതം പഠിക്കുമ്പോല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

  ReplyDelete
 44. നാട്ടുരാജാക്കന്‍മാര്‍ തമ്മിലടിച്ചും കൊള്ളചെയ്തും, താഴ്ന്ന ജാതിക്കാരുടെ സ്ത്രീകള്‍ക്ക്‌ മുലമറയ്ക്കാന്‍ അനുവാദമില്ലാതെയും നായന്‍മാര്‍ നിയമപാലകരായ ഗുണ്ടകളും ചട്ടമ്പിമാരായും വിലസുകയും അവര്‍ക്ക്‌ തോന്നുന്ന താഴ്ന്ന ജാതിക്കാരെ പീഡിപ്പിക്കുകയും കാരണമില്ലാതെ കൊല്ലുകയുമൊക്കെ ചെയ്തിരുന്ന കാലത്താണ്‌ മൈസൂര്‍ ഭരണം മലബാറില്‍ വരുകയും നായന്‍മാര്‍ വാളുകള്‍ കൊണ്ടുനടക്കുന്നത്‌ നിരോധിക്കുകയും ബഹുഭര്‍തൃത്വം തടയുകയുമൊക്കെ ചെയ്യുന്നത്‌.

  ReplyDelete
 45. Good one [pleas read the book)Dr. c.k kareem, kerala under hydar ali and tipu sultan

  ReplyDelete
 46. ടിപ്പുവിന്റെ യഥാർത്ഥ ചരിത്രം അറിയാതെ അദ്ദേഹത്തെ വിമർശിക്കുന്നവർ അദ്ദേഹം മത ഭ്രാന്തൻ എന്ന് പറയുന്നവർ PK ബാലകൃഷ്ണനും മറ്റു ചില അമുസ്ലിംകളും എഴുതിയ പുസ്തകം എങ്കിലും ഒന്ന് വായിക്കണം .വെള്ളക്കാരുടെ അച്ചാരം വാങ്ങി ജനിച്ച നാടിനെയും സ്വന്തം നാട്ടുകാരെയും തീറെഴുതി കൊടുത്ത നാട്ടു രാജാക്കന്മാരുടെയും കഥ അറിയണം .
  ടിപ്പുവിൻറെ കൊട്ടാര വളപ്പിൽ മൂന്നു ക്ഷേത്രങ്ങളും ഒരു മുസ്ലിം പള്ളിയും ആയിരുന്നു എന്നും അദ്ദേഹത്തിന്റെ മന്ത്രി സഭയിൽ കൂടുതൽ മന്ത്രിമാരും ഹിന്ദുക്കൾ ആയിരുന്നു എന്നോർക്കണം .  ടിപ്പുവിന്റെ ഭരണയന്ത്രത്തിൽ പ്രധാനസ്ഥാനങ്ങളിൽ വരെ മറ്റുമതസ്ഥർ നിയുക്തരായിരുന്നു. പ്രധാനമന്ത്രിയായിരുന്ന പൂർണയ്യ, ധനമന്ത്രി കൃഷ്ണറാവു, ക്രമസമാധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശാമയ്യ അയ്യങ്കാർ, രംഗയ്യങ്കാർ, സുബ്ബറാവു, മൂൽചന്ദ്, സുജൻ റായ് എന്നിവർ അവരിൽ പ്രധാനികളാണ്

  ReplyDelete
 47. ഒരു ഹിന്ദു വിരോധിയായ ആൾ ഒരു കാരണവശാലും ഹിന്ദുക്കളെ തന്നെ പ്രധാന സ്ഥാനങ്ങളിൽ അവരോധിക്കില്ല. ക്ഷേത്രങ്ങളെ
  പരിപാലിക്കില്ല. ബേക്കൽ കോട്ടയിൽപ്പോലും
  ക്ഷേത്രം നല്ല നിലയിൽ പരിപാലിച്ചിട്ടുണ്ട്

  ReplyDelete