Friday, May 21, 2010

ഇന്നത്തെ കൌതുകങ്ങള്‍

.
"RSS -ഉം ജമാ-അത്തെ ഇസ്ളാമിയും ഒരു നാണയത്തിന്‍റെ ഇരു വശങ്ങളായാണ്‌ ഞങ്ങള്‍ കാണുന്നത്‌ " - വയലാര്‍ രവി, മനോരമ ന്യൂസ്‌, 21 may 2010

RSS‌ എന്ന ഭീകര സംഘടനയെ ഒരു അപ്പാപി സംഘനയുമായി സാമ്യപ്പെടുത്തി താഴ്ത്തിക്കൊണ്ട്‌ വന്ന്‌ "മൃദല"പ്പെടുത്തുന്ന ഗവേഷണങ്ങള്‍ കോണ്‍ഗ്രസ്സ്‌ ഇനിയും കൈവിട്ടിട്ടില്ല. NDF - നെ എന്നാണാവോ ഇനി നാണയത്തിന്‍റെ ഉള്‍വശമാക്കുന്നത്‌..


"ജമാ-അത്തെ ഇസ്ളാമിയെ തുറന്ന്‌ കാണിക്കുന്ന നിലപാട്‌ സി.പി. എം പ്രവര്‍ത്തകര്‍ സ്വീകരിക്കണം" - പിണറായി, മാധ്യമം, 21 may 2010

കഴിഞ്ഞ ഇലക്ഷന്‍ വരെ ജമാ-അത്തുകാര്‍ ബുദ്ധിയുള്ളവരും പുരോഗമന സ്വഭാവമുള്ളവരുമാണെന്ന്‌ പറഞ്ഞ്‌ തുറന്നനാവാണിത്‌..



"മതേതരവും ജനാധിപത്യവുമാണ്‌ മുസ്ളിം ലീഗിണ്റ്റെ രാഷ്ട്രീയ സംഹിത. ജമാ-അത്ത്‌ ചിന്താധാരാ തീവ്രവാദ സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ " - കുഞ്ഞാലിക്കുട്ടി, മധ്യമം, 21 may 2010

ജമാ-അത്തിനെ ഇപ്പോഴും ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനു മുന്‍പുള്ള സംഘടനയായി കാണുന്ന മുസ്ളിം ലീഗ്‌, സ്വയം കരുതുന്നത്‌ തങ്ങള്‍ ഒരു സ്വാതന്ത്യ്രാനന്തര സംഘടനയായിട്ടാണ്‌ !!



"നക്സലുകള്‍ നമ്മുടെ ജനതയാണ്‌. സംഭാഷണമാണ്‌ ഒരോരു വഴി, അവരെ കൊല്ലലല്ല "- നരേന്ദ്ര മോഡി, മാധ്യമം, 21 may 2010

ഗുജറാത്ത്‌ മറ്റൊരു ഗാന്ധിയെ ഗര്‍ഭം ധരിക്കുകയാണ്‌ , നക്സലുകള്‍ക്ക്‌ വേണ്ടി.. പക്ഷേ ഗുജറാത്തിലെ പാവപ്പെട്ട മുസ്ളിംകള്‍ പാക്കിസ്താനികളാണ്‌. അതിനു വംശഹത്യതന്നെയാണ്‌ പരിഹാരം..

2 comments:

  1. NDF - നെ എന്നാണാവോ ഇനി നാണയത്തിന്‍റെ ഉള്‍വശമാക്കുന്നത്‌..

    എന്തായാലും NDF നു ജാമ്യമെടുത്ത സ്ഥിതിക്കു സിമിയേയും ജമായത്തെ ഉദ്ദവക്കും ഇന്ത്യൻ മുജാഹിദ്ദീനും കൂട്ടിയങ്ങ എടുക്കാമായിരുന്നു...

    ReplyDelete
  2. gud its helps us in studies
    and v can know some NEWS
    i love this to read
    and i like kouthuka varthakal more and more to read

    Thank You
    and have a nice day
    safa

    ReplyDelete