Tuesday, February 1, 2011

റൌഫ്‌ എന്ന അളിയന്‍..

.
ഭാര്യാസഹോദരിയുടെ ഭര്‍ത്താക്കന്‍മാരായ അവര്‍ "അളിയന്‍" എന്നാണ്‌ പരസ്പരം വിളിക്കുന്നതെന്നുപോലും. എന്തായാലും അവിടെ തുടങ്ങുന്നു ചോട്ടാരാജനും ദാവൂദു ഇബ്രാഹിമിന്റെയും സൌഹൃദത്തിന്റെയും പ്രതികാര അംഗപ്പയറ്റുകളുടെയും വീരധീരനൂതനകഥകള്‍.

രാത്രിയുടെ സ്വകാര്യമായ മധുരനിമിഷങ്ങളുടെ ആലസ്യതയില്‍ ഭാര്യമാരോട്‌ പരസ്പരം ചൊല്ലിച്ച്‌ തീര്‍ക്കാവുന്ന വിഴുപ്പുകള്‍ അവരുടെ ബെഡ്‌ റൂമുകളില്‍ നിന്ന്‌ കേരളത്തിന്റെ ഓരോ തീന്‍മേശകളിലും കിടപ്പറകളിലും ചെന്നെത്തിനിള്‍ക്കുന്ന പഴയ ഐസ്ക്രീം രോമാഞ്ചകഥകള്‍ ചാനല്‍ വറച്ചട്ടികളില്‍ വീണ്ടും ചൂടാക്കി നല്‍കുമ്പോള്‍ നാം എത്തിനില്‍ക്കുന്ന രാഷ്ട്രീയ കെടുകാലം ദുരന്തപൂരിതമായ പര്യവസാനമില്ലാത്തതാണെന്ന്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വലിയ വലിയ മഹായാനങ്ങള്‍ നടത്തി കേസുകള്‍ സുപ്രീം കോടതിയില്‍ നിന്നുവരെ ഊരിയെടുത്തെന്ന്‌ പറയപ്പെടുന്ന കുഞ്ഞാലികുട്ടി അത്ര നപുംസകലംബടനല്ലെന്ന്‌ കുറഞ്ഞപക്ഷം റൌഫ്‌ അളിയനെങ്കിലും അറിയാത്തതല്ലല്ലോ. കേരളത്തിലെ ഇടതുപക്ഷ രാഷ്ടീയക്കാരെ മാത്രമല്ല സര്‍ക്കാരിനെവരെ വിലക്കെടുത്ത്‌ കേസുകള്‍ ഊതിക്കെടുത്തിയ (റൌഫിന്റെ അവകാശമനുസരിച്ച്‌) കുഞ്ഞാലിക്കുട്ടിയോട്‌ കളിച്ചാല്‍ കൂമ്പ്‌ വാടും എന്നറിയാതെയാണോ അതോ പെട്ടെന്നുള്ള വിക്ഷോഭത്തില്‍ ചാനലുകളിലൂടെ രാഷ്ട്രീയമായി കുഞ്ഞാലിക്കുട്ടിയെ വനവാസത്തിനയക്കാമെന്ന്‌ പുള്ളി രണ്ടും കല്‍പ്പിച്ചിറങ്ങിയതാണോ എന്നറിഞ്ഞുകൂടാ..

എന്തായാലും പണ്ട്‌ കുഞ്ഞാലിക്കുട്ടിക്ക്‌ വേണ്ടി കോടതികയറിയിറങ്ങിയെങ്കില്‍ ഇനി സ്വയം ഊരാന്‍ ഒരുപാട്‌ ഓടേണ്ടിവരും റൌഫ്‌ അളിയന്‌ കോടതി വാരാന്തകളില്‍. ഇപ്പോള്‍ തന്നെ ധാരാളം കേസുകള്‍ (കുഞ്ഞാലിക്കുട്ടിയുടെ ഭാഷ്യമനുസരിച്ച്‌) രാജ്യദ്രോഹ കുറ്റങ്ങള്‍ വരെ നടത്തിയ ശ്രീമാന്‍ റൌഫ്‌ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ടീയപ്രഭാവത്തിന്റെ സ്വാധീനംകൊണ്ടുള്ള കെടുതികള്‍ സ്വയം അനുഭവിക്കാനിരിക്കുന്നതേയുള്ളു. കള്ളക്കേസുക്കള്‍ കൊണ്ട്‌ തീക്കുളിച്ച്‌ ആഹുതി നടത്താനായിരിക്കും ഇനി റൌഫിന്റെ വിധി. അങ്ങനെയാണല്ലോ നമ്മുടെ ഒരു രാഷ്ട്രീയ സെറ്റപ്പും നാട്ടുനടപ്പിന്റെ നീതിയും. ഇപ്പോല്‍ തന്നെ കാഞ്ഞിരപ്പള്ളി സ്വദേശിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ മറ്റൊരുകേസ്‌ റൌഫിനെതിരെ പോലീസ്‌ ഫയല്‍ ചെയ്തുകഴിഞ്ഞു.

കേരളം മൊത്തം വിജ്രംഭിച്ച (ജഗദീഷിന്റെ ശൈലിയില്‍) മദനിക്ക്‌ ഇപ്പോള്‍ ജയിലുകളില്‍ നിന്ന്‌ ജയിലുകള്‍ സന്ദര്‍ശിച്ച്‌ സായൂജ്യമടയാന്‍ ഒരു കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയെന്നാണ്‌ പി.ഡി.പി ക്കാര്‍ പറയുന്നത്‌. ഏതായാലും ശ്രീമാന്‍ റൌഫ്‌ തല കൊണ്ടുവച്ചുകൊടുത്ത മാളം എലിയുടേതല്ല. സുപ്രീംകോടതിവരെയെത്തി തള്ളിപ്പോയ ഒരു സംഭവമോ അല്ലെങ്കില്‍ കഥയോ ഇനിയും ഊതി കാച്ചി പൊന്നാക്കി അതില്‍ നിന്നും വോട്ടുകള്‍ പണിതെടുക്കാം എന്ന ഇടതുപക്ഷത്തിന്റെ മിനിമം പരിപാടിയും നടക്കാനിടയില്ല. അവരുടെ ദീര്‍ഘമായ ഭരണകാലത്ത്‌ "കണ്ടെത്താതിരുന്ന" തെളിവുകള്‍ ഇനി കണ്ടെടുത്ത്‌ കുഞ്ഞാലിക്കുട്ടിയെ ജയിലിലടയ്ക്കാം എന്ന്‌ വ്യാമോഹങ്ങളും നടക്കാനിടയില്ല.

മുഖ്യമന്ത്രി വി.എസ്‌ അച്ചുതാനന്തന്‌ മോഹങ്ങളുണ്ടെങ്കിലും പി.ശശിയെപ്പോലുള്ളവര്‍ ഇനിയും ധാരാളം പാര്‍ട്ടികളില്‍ നിറഞ്ഞുകിടപ്പുണ്ട്‌. കൂടാതെ പിണറായിയുടെ ശബ്ദം ഈ വിഷയത്തില്‍ വളരെ നേര്‍ത്തതായി മാത്രമേ പുറത്തുവരുന്നുള്ളു എന്നതും ശ്രദ്ദേയം. ഇനി അന്വേഷിക്കാന്‍ പോകുന്ന കേസിന്റെ clause എന്നുപറയുന്നത്‌ ലൈംഗിക പീഢനമല്ല, മറിച്ച്‌ കേസ്‌ അട്ടിമറിക്കാന്‍ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കുകയോ പണംകൊടുത്ത്‌ കോടതിവിധിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്തതിനെ കുറിച്ചൊക്കെയാണ്‌. ഏതായാലും അതൊക്കെ നല്ല (pay)കൂത്തുകള്‍ തന്നെയായിരിക്കും.

സഹശയനം നടത്താനും പണം വാങ്ങാനും പിന്നെ മൊഴിമാറ്റാനും ധാരാളം റജീനമാരും അവര്‍ക്ക്‌ കൂട്ടായി പോലീസുകാരും ജഡ്ജിമാരും മുമ്പെങ്ങുമില്ലാത്തവിധം ഭാരതത്തില്‍ കോളറപോലെ പടര്‍ന്നിട്ടുണ്ട്‌. അതിനാല്‍ ഇപ്പോല്‍ പുനരന്വേഷണത്തിനു ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പോലീസ്‌ ഏമാന്‍മാരുടെ വീടുകളില്‍ ഇനി എന്നും ബിരിയാണിയും ചിക്കനും കൊണ്ട്‌ നിറയും.

പോലീസിനെയും ജഡ്ജിമാരെയും സ്വാധീനിച്ച്‌ പണം കൊണ്ട്‌ കേസുകള്‍ അട്ടിമറിച്ച്‌ ഒതുക്കിയെന്ന്‌ ആരോപ്പിക്കപ്പെടുന്ന ഉദ്യോഗസ്തര്‍ ഏതായാലും എല്ലാം നിഷേധിച്ചിരിക്കുന്നു. നര്‍ക്കോട്ടിക്‌ അനാലിസിസ്‌ വഴിയായാല്‍ പോലും പ്രതി സ്വയം സമ്മതിക്കുന്ന തെളിവുകള്‍ക്ക്‌ പോലും നിയമസാധ്യതയില്ലാത്ത നമ്മുടെ നാട്ടില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇനി തെളിവു കൊണ്ടുവരിക അസാധ്യമായിരിക്കും. അരോപണവിധേയര്‍ അത്‌ നിഷേധിക്കുമ്പോല്‍ ചാനല്‍ തെളിവുകള്‍ കൊണ്ടുമാത്രം കേസുതെളിയിക്കാമെന്നത്‌ കേരള പോലീസിനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയായിരിക്കും. കാരണം പ്രതിസ്താനത്തുള്ളവരും കുറ്റാരോപിതരും ഉരുട്ടിക്കൊലകള്‍ക്ക്‌ വിധേയമാക്കാനുള്ള പോക്കറ്റടിക്കാരല്ലല്ലോ..

ചാനല്‍ തെളിവുകള്‍ കോടതികള്‍ മറ്റുതെളിവുകള്‍ക്ക്‌ ബലം കൂട്ടാന്‍ ഒരു സെക്കണ്റ്ററി തെളിവായി ഉപയോഗിക്കുന്നതല്ലാതെ ബലമുള്ള തെളിവായി ഉപയോഗിക്കാറുമില്ല. ഇനി ആ ടേപ്പുകള്‍ ഒറിജിനലായാല്‍ പോലും. പോലീസിനു ആകെ ചെയ്യാന്‍ കഴിയുന്നത്‌ പുനരന്വേഷണത്തിനുള്ള ഒരു സാധ്യത പരിശോധിക്കല്‍ മാത്രമായിരിക്കും.

രാഷ്ട്രീയമായി ഉപയോഗിക്കാം എന്നുള്ളതല്ലാതെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ നിയമപരമായി ഉപയോഗിച്ച്‌ കുഞ്ഞാലിക്കുട്ടിയെ ജയിലിലടക്കാം എന്ന്‌ മോഹം ശ്രീ റൌഫിനു പോലും ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍കൊണ്ട്‌ ഇപ്പോല്‍ വെള്ളം കുടിക്കുന്നത്‌ ശ്രീ മുനീറാണ്‌. സ്വന്തം പാര്‍ട്ടി സെക്രട്ടിക്കെതിരെ സ്വന്തം ചാനല്‍ കൊടുക്കുന്ന ഞെട്ടിപ്പിക്കുന്നതെന്ന് പറയുന്ന വാര്‍ത്തകള്‍ക്കപ്പുറം ഞെട്ടുന്ന ലീഗിന്റെ സ്വതേയുള്ള നപുംസകനിലപാട്‌ ഒരു പക്ഷേ മുനീറിനെ പരിക്കില്ലാതെ രക്ഷിക്കാന്‍ സഹായിക്കുമായിരിക്കും.

കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന് കരുതുന്നവര്‍ പോലും ഇപ്പോഴുള്ള സംഭവവികാസങ്ങളും ചാനല്‍ സദ്യകളും അനാവശ്യവും രാഷ്ട്രീയ പകപോക്കലോ അല്ലെങ്കില്‍ വിഴുപ്പലക്കലോ ആണെന്ന്‌ കരുതുന്നവാരാണധികവും. കാരണം ധാരാളം ക്രിമിനലുകള്‍ എം.പി മാരായും മന്ത്രിമാരായും, കുറ്റപ്രത്രം നല്‍കപ്പെട്ട അനേകര്‍ ഇന്നും അവരുടെ കോണകം മസ്തകമാക്കി അഭിമാനത്തോടെ മനസ്സാക്ഷിക്കുത്തില്ലാതെ ജീവിക്കാന്‍ കഴിയുന്ന, അനുവദിക്കുന്ന ഒരു മഹാ രാജ്യമാണ്‌ ഇന്ത്യ. നമുക്ക്‌ ഇന്ത്യ എന്നാല്‍ ക്രിക്കറ്റ്‌ ജയിക്കുമ്പോല്‍ രോമം തള്ളിവന്ന് അഭിമാനം എല്ലില്‍ കുത്തുന്ന രാജ്യബോധം തുളുമ്പിപ്പോകുന്ന ഒരു മണ്‍കുടം മാത്രം. !!
.

12 comments:

 1. സഹശയനം നടത്താനും പണം വാങ്ങാനും പിന്നെ മൊഴിമാറ്റാനും ധാരാളം റജീനമാരും അവര്‍ക്ക്‌ കൂട്ടായി പോലീസുകാരും ജഡ്ജിമാരും മുമ്പെങ്ങുമില്ലാത്തവിധം ഭാരതത്തില്‍ കോളറപോലെ പടര്‍ന്നിട്ടുണ്ട്‌. അതിനാല്‍ ഇപ്പോല്‍ പുനരന്വേഷണത്തിനു ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പോലീസ്‌ ഏമാന്‍മാരുടെ വീടുകളില്‍ ഇനി എന്നും ബിരിയാണിയും ചിക്കനും കൊണ്ട്‌ നിറയും.

  ധാരാളം ക്രിമിനലുകള്‍ എം.പി മാരായും മന്ത്രിമാരായും, കുറ്റപ്രത്രം നല്‍കപ്പെട്ട അനേകര്‍ ഇന്നും അവരുടെ കോണകം മസ്തകമാക്കി അഭിമാനത്തോടെ മനസ്സാക്ഷിക്കുത്തില്ലാതെ ജീവിക്കാന്‍ കഴിയുന്ന, അനുവദിക്കുന്ന ഒരു മഹാ രാജ്യമാണ്‌ ഇന്ത്യ. നമുക്ക്‌ ഇന്ത്യ എന്നാല്‍ ക്രിക്കറ്റ്‌ ജയിക്കുമ്പോല്‍ രോമം തള്ളിവന്ന് അഭിമാനം എല്ലില്‍ കുത്തുന്ന രാജ്യബോധം തുളുമ്പിപ്പോകുന്ന ഒരു മണ്‍കുടം മാത്രം. !!

  ReplyDelete
 2. അധികാരത്തിന്റെ അരമനകളില്‍ ജനങ്ങള്‍ അറിയാതെ ധാരാളം അഡ്ജസ്റ്റ്മെന്റുകള്‍ നടക്കുന്നു എന്നാണ് ഇതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം. പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ; തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന്‌ അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം.

  ReplyDelete
 3. ചീഞ്ഞ് നാറുന്ന വിഷയം. തമ്മിലുള്ള പകപോക്കൽ… വ്യക്തി ഹത്യ.. എല്ലാറ്റിനുമുപരി കളവിനേയും വൃത്തികേടിനേയും പ്രോത്സാഹിപ്പിക്കുന്ന ഊഹങ്ങൾ… നമുക്ക് വ്യക്തതയില്ലാത്ത വിഷയത്തിൽ എന്തിന് കൈയ്യിടണം...പ്രത്യേകിച്ച് മനുഷ്യരുടെ അഭിമാനത്തെ തെരുവിലേക്ക് വലിച്ചിടുന്നത്…? ഇല്ല, ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തത്. ഒരു തിന്മ തടയുന്നത് നന്മ ചെയ്യുന്നത് പോലെയാണ്. ഞാനിതിന് കമന്റിടാൻ ഉദ്ദേശിച്ചതല്ല, പക്ഷെ തെറ്റു വ്യാപിക്കാതിരിക്കാൻ കാരണമായെങ്കിൽ… !!

  ReplyDelete
 4. കുഞ്ഞാലികുട്ടി സംസാരിക്കുന്നു സ്വന്തം ബ്ളോഗില്‍ :

  ഇതെന്റെ ചോരക്ക്‌ വേണ്ടിയുള്ള ദാഹം

  ReplyDelete
 5. ഇതെന്താണോ മുസ്ലിം പീഡനം എന്ന് കണക്കു കൂട്ടാത്തത് ? സാധാരണ ഏതു തെമ്മാടിയും കൈവേട്ടുകരെനെയും കുഴല്‍ പണക്കാരനെയും ഒക്കെ രക്ഷിച്ചു കൊണ്ടുപോകാന്‍ ഉള്ള മന്ത്രം ആയിരുന്നു അത്

  ReplyDelete
 6. കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന് കരുതുന്നവര്‍ പോലും ഇപ്പോഴുള്ള സംഭവവികാസങ്ങളും ചാനല്‍ സദ്യകളും അനാവശ്യവും രാഷ്ട്രീയ പകപോക്കലോ അല്ലെങ്കില്‍ വിഴുപ്പലക്കലോ ആണെന്ന്‌ കരുതുന്നവാരാണധികവും. കാരണം ധാരാളം ക്രിമിനലുകള്‍ എം.പി മാരായും മന്ത്രിമാരായും, കുറ്റപ്രത്രം നല്‍കപ്പെട്ട അനേകര്‍ ഇന്നും അവരുടെ കോണകം മസ്തകമാക്കി അഭിമാനത്തോടെ മനസ്സാക്ഷിക്കുത്തില്ലാതെ ജീവിക്കാന്‍ കഴിയുന്ന, അനുവദിക്കുന്ന ഒരു മഹാ രാജ്യമാണ്‌ ഇന്ത്യ. നമുക്ക്‌ ഇന്ത്യ എന്നാല്‍ ക്രിക്കറ്റ്‌ ജയിക്കുമ്പോല്‍ രോമം തള്ളിവന്ന് അഭിമാനം എല്ലില്‍ കുത്തുന്ന രാജ്യബോധം തുളുമ്പിപ്പോകുന്ന ഒരു മണ്‍കുടം മാത്രം. !!

  You said it.
  Three cheers....

  ReplyDelete
 7. ഭാര്യാസഹോദരിയുടെ ഭര്‍ത്താക്കന്‍മാരായ അവര്‍ "അളിയന്‍" എന്നാണ്‌ പരസ്പരം വിളിക്കുന്നതെന്നുപോലും.

  ഹ ഹ ഹ... അതങ്ങിനെയാണ്‌ മച്ചമ്പീ, ചില നാട്ടിലൊക്കെ പിമ്പുകളേയും അളിയാ എന്നു വിളിക്കുന്നുണ്ടാവും. ഏതായാലും ഈ അളിയ കുഞ്ഞാലിക്കുട്ടി റജീനയെ ഗര്‍ഭിണിയാക്കിയപ്പോള്‍ ഞാനത്‌ അബോറ്‍ഷന്‍ ചെയ്യിക്കാന്‍ കൊണ്ടു പോയിരുന്നു എന്നു പറഞ്ഞില്ലല്ലോ.. ഭാഗ്യം!?

  ReplyDelete
 8. കമന്റു ഇടാന്‍ ഉദേശിച്ചത്‌ഒക്കെ ഈ പോസ്റ്റില്‍ തന്നെ ഉണ്ട് . അതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
  ('അളിയന്മാര്‍' തമ്മിലുള്ള വഴക്ക് ഇനി സഹോദരിമാരിലേക്ക് വ്യാപിക്കാതെ ഇരുന്നാല്‍ മതിയായിരുന്നു)

  ReplyDelete
 9. വളരെ ചിന്തനീയ മായ പോസ്റ്റ്‌. സമകാലിക സംഭവങ്ങളെ നേര്‍ക്കുനേര്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete