കേരളത്തിണ്റ്റെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ചരിത്രത്തില്‍ ഉണ്ടായ പ്രകടമയ മാറ്റം പരിശോദിച്ഛാല്‍ മനസ്സിലാവുന്ന സത്യം, അതു പ്രവാസി (അങ്ങനെ വിളിക്കാമോ എന്നറിയില്ല) മലയാളിയുടെ വിയര്‍പ്പിന്‍റെയും ഗൃഹാതുരത്വത്തിന്‍റെയും ഉന്‍മേഷമാണു..
ദിര്‍ഹവും റിയാലും കൊണ്ട് ഒരുമാസം പകിടകളിച്ഛു പോകുന്ന കോമാളിയാണു 'തദ്ധേശീയരായ' മലയാളിക്ക് പ്രവാസി.. തിരികെപ്പോകുന്ന വിശേഷം മാത്രം ചോദിക്കാനുള്ള ഒരു 'ഔട് സൈടര്‍'.. പ്രവാസി എന്നാല്‍ നാട്ടുകാരനുമല്ല , എന്നാല്‍ മറുനാട്ടുകാരനുമല്ല.
ഒന്നോ രണ്ടോ വര്‍ഷത്തെ ഇടവേളകളില്‍ ഉച്ഛി പൊള്ളുന്ന കൊടും ചൂടില്‍ നിന്നും എല്ലു തുളയ്ക്കുന്ന തണുപ്പില്‍ നിന്നും (ചില ഭാഗ്യവാന്‍മര്‍ ഒഴിച്ഛ്) ഒന്നോ രണ്ടോ മാസത്തേക്ക് താനോടിനടന്ന ദേശം കണ്ടുമടങ്ങാന്‍ വരുന്ന പ്രവാസി ധാരാളിയും, അവന്‍റെ അത്തറിന്‍റെ മണം അസ്വസ്ഥതയുമായിക്കാണുന്ന 'തദ്ധേശീയര്‍' അവനെ ഏര്‍പോര്‍ട് മുതല്‍ എയര്‍ ടിക്കറ്റ് വരെ ഔദ്യോഗികമായും അനൌദ്യോഗികമായും കൊള്ളയടിക്കുന്നു..
ഓട്ടോ റിക്ഷക്കാര്‍ വരെ ഒരു ട്രിപ്പിനു ഒട്ടോയുടെ വിലയാണു പ്രവാസിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതു.. ഇനി അറിഞ്ഞോ അറിയാതെയോ രണ്ട് രൂപ അധികം നല്‍കിയാല്‍ അതു ജാഢ.. ചുരുക്കത്തില്‍ അവന്‍റെ ചിലവുകള്‍ ധൂര്‍ത്തും ചിലവാക്കാത്തതു പിശുക്കുമാണു..
കള്ള് ഷാപ്പില്‍ പാമ്പായികിടക്കുന്നവന്‍റെ മുന്‍പില്‍ പോലും ശവാസനത്തില്‍ കിടന്ന് കൈകൂപ്പി ഓട്ട് യാചിക്കുന്ന രാഷ്ട്രീയക്കാരും, സംഘടിതനോ അല്ലെങ്കില്‍ NRI എന്ന് ഭരണഘടനയുടെ ഒരു വിവക്ഷയിലും പെടാത്ത, പ്രവാസിയെ 'പണ'മായി മാത്രം കാണുന്നു.. ഇതൊരു വ്യവസ്തിയുടെ കുറ്റമാണു..
ചുരുങ്ങിയ കാലയളവില്‍ കേരളത്തിന്‍റെ പുറം ചിത്രം മാറ്റിയതിന്‍റെ നല്ലൊരുപങ്കും വഹിച്ഛത് കേരളത്തിനു വേണ്ടി കേരളം വിട്ടവരാണു..
മറുനാട്ടില്‍ അഫ്ഗാന്‍ റൊട്ടി മത്തിച്ഛാറിലോ തൈരിലോ മുക്കി നിത്യവും ശാപ്പിട്ട് നാട്ടില്‍ കയ്യയച്ഛ് ട്രാഫ്റ്റും ചെക്കും നല്‍കി ധാരാളിയായതു കൊണ്ടാണു പല മഠങ്ങളും യത്തീം ഖാനകളും ധ്യാനകേന്ദ്രങ്ങളും സാംസ്കാരിക മന്ദിരങ്ങളും പളപളാന്ന് തലയുയര്‍ത്തി 'തദ്ധേശീയന്‍റെ' അഭിമാനമായി നില്‍ക്കുന്നതു..
പ്രതിവര്‍ഷം 25 ബില്യന്‍ ടോളര്‍ ലോകത്തുള്ള എല്ലാ പ്രവാസികളും ചേര്‍ന്ന് ഇന്ത്യയിലേക്കയക്കുന്നുണ്ട്.. ഈ വകയില്‍ 12500 കോടി രൂപയെങ്കിലും ബാങ്കുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് പ്രതിവര്‍ഷം സമ്പാദിക്കുന്നു.
ഈ പരിസരത്ത് നിന്നു നോക്കുമ്പോല്‍, തണ്റ്റേതല്ലാത്ത കുറ്റം കൊണ്ട് നിര്‍ബന്ധമായി മടങ്ങേണ്ടിവരുന്ന മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയുടെ ഒരു 'മഹാ' പ്രവാസി ക്ഷേമ പദ്ധതിയുമായി വന്ന് അവരെ തെരുവ് നായ്ക്കള്‍ക്ക് സമം പരിഹസിച്ഛിരിക്കുന്നു..
നാടിനും സമൂഹത്തിനും ഒരു സുനാമി ബാധിച്ഛപ്പോല്‍ ഈ സ്വത്വമില്ലാത്ത 'മറുനാടന്‍' കേരളത്തില്‍ ഒഴുക്കിയത് ഈ തുകയുടെ എത്രയോ ഇരട്ടിയാണു.. കേരളത്തിന്‍റെ പളപളപ്പിനു നട്ടെല്ലായിനിന്ന ഈ 'മെഴുകു തിരി'കള്‍ക്ക് വേണ്ടതു ഔദാര്യമല്ല. അവര്‍ നല്‍കിയതിന്‍റെ ഒരു ശതമനത്തില്‍ താഴെയെങ്കിലും തിരികെ നല്‍കണം.. അതു പണമായല്ല..
പ്രവാസികളെ മാത്രമായി കൊള്ളയടിക്കുന്ന ഉന്നതപഠന ശാലകളിലെ ഫീസ് ഏകീകരിക്കണം.. നാടിനും വീടിനും വേണ്ടി അവന്‍ സമ്പാദിച്ഛ മാരകരോഗങ്ങള്‍ക്ക് ചികിത്സ സൌജന്യമാക്കുകയോ ഇളവു ചെയ്യുകയോ വേണം... അവന്‍റെ ന്യായമായ കച്ഛവട സംരഭങ്ങള്‍ക്ക് ലോണ്‍ ഉല്‍പ്പെടെയുള്ളവ ഉദാരമാക്കുകയും നിയമ നൂലാമാലകള്‍ ലളിതവത്ക്കരിക്കുകയും വേണം..
60 വയസ്സ് കഴിഞ്ഞ് അനിവാര്യമായും പറിച്ഛു നടപ്പെടുന്ന പ്രവാസിക്ക് 1000 രൂപ പ്രതിമാസം നല്‍കുന്ന പുതിയ പദ്ധതി അശ്വാസമാണോ എന്നറിയില്ല. എങ്കിലും അതു അവനു കിട്ടാനുള്ള സാധ്യതയില്ല.. കാരണം ശരാശരി 60 വയസ്സുള്ള മലയാളി പ്രവാസിയായാല്‍ അതിനു മുന്‍പേ മയ്യത്തായിരിക്കും..
ചതിക്കുഴികള്‍ മറഞ്ഞിരിക്കുന്നത് ഇവിടങ്ങളിലാണു..
പ്രവാസി എന്നാല്‍ നാട്ടുകാരനുമല്ല , എന്നാല്‍ മറുനാട്ടുകാരനുമല്ല.
ReplyDeleteശരാശരി 60 വയസ്സുള്ള മലയാളി പ്രവാസിയായാല്‍ അതിനു മുന്‍പേ മയ്യത്തായിരിക്കും..
ReplyDeleteസത്യം... കാരണം മലയാളി പ്രവാസിയായാല് ആകെ സंബാദിക്കുന്നത് കുറേ മാരക രോഗങളാണല്ലോ....
my salute !!
ReplyDeleteExcellent...
ReplyDeleteഒരു 'മഹാ' പ്രവാസി ക്ഷേമ പദ്ധതിയുമായി വന്ന് അവരെ തെരുവ് നായ്ക്കള്‍ക്ക് സമം പരിഹസിച്ഛിരിക്കുന്നു..
ReplyDeleteI don't know why u made this comment! The central govt. refused for any projects and the state government tried to do something atleast a representation. Instead of refusing that please accept the proposal.Try to analise the situation without staying to any front. also please read my story in the blog ALAVITHARANGAL,
with love. vazhakodan
kollam thirichu varunnavarkku 100 kodi roopa maattivechittundu alle mmm kappayum meenum kootti nattil settle akam hmmmm
ReplyDelete