Sunday, July 20, 2008

മന്‍മോഹന്‍ എന്ന ശകുനി

മൂന്ന്‌ ലക്ഷതതി മുപ്പതി മൂവായിരം കോടി രൂപാ (ഇന്ത്യ ക്കാരന്റെ നികുതി പണം) മുടക്കി
ഇന്ത്യ യിലേക്ക് കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്ന നൂക്ലയര്‍ പരിപാടിയുടെ കരടു ഇന്ത്യ ക്കാരെ കാണിക്കാതെ
ഒളിച്ചുവച്ചു ബുഷ്‌ -ന്റെ ശിപായി ആയി അടിമത്തo ആഘോശിക്കുകയായിരുന്നു ഇത്രയും കാലം മന്‍ മോഹന്‍ സിംഗ് .
ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രി എന്നു അദ്വാനി മുന്‍പ്‌ വിശേഷിപ്പിച്ചത്‌ ഇതിനോടു ചേര്‍ത്തു വായിച്ചു
തുടങ്ങാം...

ഇന്ത്യന്‍ ജനതയെ അഭിമുഖീകരിക്കാന്‍ വിമുഘനായ, അമേരിക്കക്ക്‌ വേണ്ടി സെക്രതറി സ്ഥാനം വഹിക്കുന്ന
ഒരു കീഴാലനായി ആനന്തം അനുഭവിക്കുന്ന അദ്ദേഹം ഇന്ത്യയെ ബാധിക്കുന്ന സുപ്രധാന
വിദേശ നയങ്ങളുടെ പ്രഖ്യാപനം നടത്തുന്നത്‌ അമേരിക്കയിലും ജപ്പാനിലുമാണ്.
ആയുധ ബലം കൊണ്ട്‌ നിരായുദനായ അബലനെ പിന്നില്‍ നിന്നും വീഴ്തതുന്ന സ്വയം ഒരു ഗുണ്ടയായ
ബുഷ്‌-ന്റെ വീരം ആരാധിക്കാനുള്ള ഒരു കീഴാള മനസ്സിന്റെ ഉടമയാണോ ഇന്ത്യന്‍ പ്രധാന മന്ത്രി
എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

യു.എസ് പക്ഷപാതപരം എന്നതിനാല്‍ ആണവ-നിര്‍വ്യാപ്‌ന കരാറില്‍ ഒപ്പ്‌ വൈക്കാതെ ഇന്ത്യയുടെ
ആത്മാഭിമാനം ഉയര്‍ത്തിപിടിച്ച ഇന്ദിരാ ഗാന്ദിയുടെ ഇന്ത്യന്‍-വിദേശിയായ മരുമകള്‍
മന്‍ മോഹന്‍ എന്ന ശകുനിയെ മുന്നില്‍ നിര്‍ത്തി രാജ്യത്തെ അടിമത്തതിലേക്ക് എറിഞ്ഞു കൊടുത്തു.
ഇങ്ങു കേരളത്തില്‍ മുസ്ലിം ലീഗ്‌ ശകുനിയായ ശിഹാബ്‌ തങ്ങളെ മുന്നില്‍ നിര്‍ത്തി ഈ.അഹമദ്
അധികാരം ആഘോഷിക്കുന്നു.

ഈ കരാര്‍ വേണ്ട എന്നു ശരാശരി ഭാരതീയന്‍ ആഗ്രഹിക്കുന്നത്‌ - 'കട്ക്‌ കൊടുത്ത്‌ ചക്ക കൊണ്ട്‌ പോകുന്ന'
അമേരിക്ക മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തില്‍ ചാര വൃത്തി നടത്തി, പിന്നെ പീഡനമുറ
നടത്തി സുഖമനുഭവിക്കുന്ന ഒരു സാമ്രാജ്യ മോഹി എന്നതിനാലാണ്. മിഡില്‍ ഈസ്റ്റ്‌-ഇല്‍ നാം
അതു കണ്ടുകൊണ്ടിരിക്കുന്നു... പിന്നെ എവിടെയും നാം കാണുന്നു.. അമേരിക്കക്കാരല്ലതെ മറ്റാരും
സ്വാതന്ത്രിയം അര്‍ഹിക്കുന്നില്ല എന്ന് അവര്‍ ഗാഡമായി വിശ്വസിക്കുന്നത്‌ കൊണ്ടാണ് ഇന്ത്യന്‍
MP മാര്‍ക്കും കമല ഹാസ്സണ്‍ ഉള്‍പ്പെടെയുള്ള കലാകാരന്‍ മാര്‍ക്കും അമേരിക്കന്‍ വിമാന താവളങ്ങളില്‍
വസ്ത്രമഴിക്കേണ്ടി വരുന്നത്‌...

നമ്മുടെ ബെഡ് റൂമുകളിലും അടുക്കളകളിലും താല്‍പര്യ മില്ലാത്ത മറ്റ് രാജ്യങ്ങളുമായി സമാന
കാരാറുകളില്‍ താല്‍പര്യ മില്ലാതെ ബുഷിന്റെ മോഹങ്ങള്‍ക്ക് മന്‍ മോഹന് ചൂട്ട്‌ പിടിക്കുന്നത്‌
ഒരു ചോദ്യത്തിന് ഉത്തരമായാണ്‌. ആ ചോദ്യം അമേരിക്കയുടേതാണ്‌.. അത്‌ അവരുടെ സ്ത്രാത്ടജിയുമാണ്..
'' അടിമ രാജ്യമാവണോ ... അതോ അടിമയാക്കപ്പെടാണോ... '' എന്നതാണ് ആ ചോദ്യം...

No comments:

Post a Comment