Tuesday, May 4, 2010

വറ്റുകള്‍ എല്ലില്‍ കുത്തുന്നവര്‍

.
"to be rational means to be moral" എന്ന എം.എന്‍ റോയ്‌-യുടെ വചനം ഒന്നുറക്കെ പറയാന്‍ കെല്‍പുള്ള ആത്മവഞ്ചനയുടെ കളങ്കം പേറാത്ത ഒരൊറ്റ ഭൌതിക/യുക്തിവാദികളുമില്ല എന്നാണ്‌ സമീപകാല അനുഭവങ്ങളുടെ കയ്പ്പ്‌ പറഞ്ഞുതരുന്നത്‌.

സ്വയം അവിഹിതഗര്‍ഭം ധരിക്കാനുള്ള സാമഗ്രികള്‍ മാത്രമന്വേഷിച്ച്‌ മാനവിക-മത മൂല്യങ്ങളുടെ, പ്രത്വേകിച്ച്‌ ഇസ്ളാമിനെ കുറിച്ച്‌ പിതൃശ്ശൂന്യാരോപണങ്ങള്‍ എഴുതിവിട്ടുകൊണ്ടിരുന്നവര്‍ ഇന്ന്‌ വര്‍ഗീയതക്കും അതിന്‍റെ പിറവിക്കും വിത്തുപാകുന്ന തലത്തിലേക്ക്‌ അളിഞ്ഞ യുക്തിവാദ വിമര്‍ഷന സിദ്ധാന്തങ്ങള്‍ തരംതാണു പോയിരിക്കുന്നു.

"ധര്‍മ്മമുള്ള നാസ്തികരുണ്ട്‌ എന്നാല്‍ ധര്‍മ്മമുള്ള നാസ്തികതയില്ല" - (ഇസ്ളാം : രാജമാര്‍ഗ്ഗം , 1994, page 175) എന്ന ബെഗോവിച്ചിന്‍റെ നിരീക്ഷണം ചിലപ്പോല്‍ പ്രസക്തമാവുകയാണ്‌.

"ചിന്‍വാദ്‌ പാലം" ഉയര്‍ത്തുന്ന മത-വര്‍ഗ്ഗീയതയുടെയും സാമ്രാജത്ത ചരിത്രത്തിന്‍റെ നിരുത്തരവാദ വെറികള്‍ക്കും ചൂട്ടടിക്കാന്‍ ഭൌതികവാദം/ യുക്തിവാദം മെനക്കെട്ടിറങ്ങുന്നത്‌ അവരുടെ സിദ്ദാന്ത ഭ്രമങ്ങള്‍ ഭ്രാന്തായി രൂപപ്പെടുന്നത്‌ കൊണ്ടാണ്‌. അല്ലെങ്കില്‍ ...

"ഇത്തരം പ്രശ്നങ്ങളില്‍ ഒരു "ഇടതു"പക്ഷസര്‍ക്കാര്‍ മുന്‍പിന്‍ നോക്കാതെയും ചിന്‍വാദ്‌ പാലം എന്ന പുസ്തകത്തില്‍ എന്താണ്‌ എഴുതിയതെന്ന്‌ നോക്കാതെയും ഈ അഞ്ചുപേരുടെ പേരില്‍ കേസ്‌ എടുത്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്‌.
ക്രിസ്ത്യാനികള്‍ എല്ലാ കാലത്തും ഷണ്ഡന്മാരായിരിക്കുമെന്നും അവര്‍ പ്രതികരിക്കുകയില്ലെന്നും സര്‍ക്കാര്‍ ധരിക്കുന്നുണ്ടെങ്കില്‍ അത്‌ തെറ്റാണ്‌."
- സൈതുമുഹമ്മദ്‌, യുക്തിവാദി നേതാവ് (അവലംബം : ചിന്‍വാദ് പാലവും യുക്തിവാദികളും)

ഇത്തരത്തില്‍ ഭൌതിക/യുക്തിവാദികള്‍ക്ക്‌ ചെന്നായയുടെ ചോരകുടിയുടെ ഉന്‍മാദാഹ്ളാദമുയര്‍ത്തുന്ന ബുദ്ധിയുടെ മന്ദീഭവം ഉണ്ടാകുമായിരുന്നില്ല.
ബെഗോവിച്ഛിന്‍റെ നിരീക്ഷണത്തിനു ഒരു തിരുത്ത്‌ കൂടി വേണ്ടിവരുന്നു സമകാലികമയി, "ധര്‍മ്മനിഷ്ടയുള്ള യുക്തിവാദികളുമില്ല, വാദവുമില്ല"

ഇതര ദര്‍ശനങ്ങളെ വിമര്‍ഷനം കൊണ്ട്‌ ചികിത്സിക്കാന്‍ ശ്രമിച്ച്‌ മാറാരോഗികളായി വീണുപോയ അവര്‍ വര്‍ഗ്ഗീയവാദികളോ അതിന്‍റെ
ശംഖൂത്തുകാരോ ആയി പുനരവതരിക്കുന്നത്‌ ഒരുപക്ഷേ വിസ്മയമുള്ള കാഴ്ച്ചയാണ്‌. സവര്‍ക്കറും തിയോടര്‍ ഹെര്‍സലും (സയണിസം) മതവിശ്വാസികളായിരുന്നില്ല. പക്ഷേ അമര്‍ത്തിവയ്ക്കപ്പെട്ടിരുന്ന ചില അനുഭവങ്ങളുടെ വ്യക്ത്യാധിഷ്ട നോവുകള്‍ അവരെ മാനവീക മൂല്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി.

വ്യക്തിനിഷ്ടകള്‍ വസ്തുനിഷ്ടതകളെ കടപുഴക്കുമ്പോല്‍ രക്തത്തിന്‍റെയും മനസ്സിന്‍റെയും ആസുരത മണ്ണില്‍ വിളവെടുപ്പ്‌ തുടങ്ങും. ഈ 'ചിന്‍വാദ്‌' പാലത്തിലും, ദൈവത്തെ കൊണ്ട്‌ തെറിവിളിപ്പിക്കുന്നവരുടെയും പറയാന്‍ കൊള്ളാത്ത ഭാഗത്ത്‌ പൌടറിട്ട്‌ മിനുക്കി അങ്ങനെയൊരു വിളവെടുപ്പിന്‌ യുക്തിവാദികളെ കൊണ്ടെത്തിക്കുന്നതെന്തെന്ന് അന്വേഷിക്കേണ്ടിയുമിരിക്കുന്നു.

"തന്‍റെ നേരെ ചിരിച്ചതിനു കുട്ടികളെ ശപിക്കുന്ന ഏലിയയെ എനിക്ക്‌ പ്രശംസിക്കാനാവില്ല" (basic writings of bertrand russel, london, 1962, page 579) എന്ന്‌ ബൈബിളിനെ ചൂണ്ടി റസല്‍ ഒരിക്കല്‍ പറഞ്ഞു.
ഈ റസലിന്‍റെ പിന്‍ഗാമികള്‍ പക്ഷേ, മറ്റ്‌ മതങ്ങളുടെമേല്‍ വിഷം പുരട്ടുന്ന സാമ്രാജത്ത തീവ്രാനുഷ്ടാനങ്ങളുടെ പൈശാചിക അട്ടഹാസങ്ങള്‍ ജീവിതമാക്കിയവരെ താലോലിക്കാന്‍ കാണിക്കുന്ന ഔത്സുക്യം സൂചിപ്പിക്കുന്നത്‌, ഇന്ന്‌ പറഞ്ഞ്‌ കേള്‍ക്കുന്നത്‌ പോലെ സഭയുടെ പങ്കുപറ്റുന്ന യുക്തിവാദ ധര്‍മ്മത്തിന്‍റെ മൌലിക തകര്‍ച്ചയാണ്‌. അവരുടെ വീര്‍ത്തിരിക്കുന്ന കീശയിലെ ഉന്തിനില്‍ക്കുന്ന എല്ലില്‍ കുത്തിനില്‍ക്കുന്നത്‌ ഈ വറ്റുകളാണോ എന്നും കഥകള്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്‌. അത്‌ അസത്യം തന്നെയാവട്ടെ എന്ന്‌ ആഗ്രഹിക്കുന്നതാവും സമയം തെളിയിക്കുന്നത്‌വരെ നല്ലത്‌.

എങ്കിലും സംസ്കാരങ്ങളുടെ സംഘട്ടനങ്ങള്‍ക്കുള്ള "ഹണ്ടിഗ്ടന്‍" സാമ്രാജത്ത സങ്കല്‍പങ്ങളുടെ മോഹങ്ങള്‍ക്ക്‌ യുക്തിവാദികള്‍ സ്താനം നിര്‍ണ്ണയിക്കുകയും അസ്തിവാരം ഇട്ടുകൊടുക്കുകയും ചെയ്യുന്ന കേരള മോഡലുകള്‍ തെളിയിക്കുന്നത്‌ അവര്‍ (ആടുകളെ തമ്മിലടിപ്പിക്കുന്ന കഥയിലെ) തികഞ്ഞ ചെന്നായ്ക്കളായി പരിണാമം വരികയും ഒരു സാമ്രാജത്ത ഉല്‍പന്നമായി അധ:പതിക്കുകയും ചെയ്തിരിക്കുന്നുവെന്നാണ്‌.

1964 ഏപ്രില്‍ 29-ന്‌ അമേരിക്കന്‍ വാണിജ്യവകുപ്പ്‌ പുറത്തിറക്കിയ വിജ്ഞാപനം പറയുന്നത്‌ ഇപ്രകാരം:

"പാക്സ്‌ അമേരിക്കാനാ എന്ന പേരില്‍ അമേരിക്കക്ക്‌ ഭാവിയില്‍ ലോകമേധാവിത്തം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി പഠിക്കാന്‍ സാമഗ്രികളും സേവനങ്ങളും ക്ഷണിച്ചുകൊള്ളുന്നു" - bal patil, US hegemony, times of india, feb 21 1991, page 10

ഈ സാധനങ്ങളുടെയും സേവങ്ങളുടെയും പട്ടികയില്‍ കേരളത്തിലെ യുക്തിവാദികളും പാല്‍ പൊടിയിലും അവലോസുണ്ടയിലും അലിഞ്ഞു ചേരാന്‍ ശ്രമമുണ്ടോ എന്നും തോന്നിപ്പോകുന്നു.

വലിച്ചടുപ്പിക്കുന്ന പ്രലോഭനങ്ങളില്‍ പെട്ട്‌, നിക്ഷ്പക്ഷര്‍ എന്ന്‌ പിടികൊടുക്കാതെ സൂക്ഷിക്കുന്ന വ്യക്തിത്വമുള്ളവരുടെ സ്വരോഛാരണം പോലും പലപ്പോഴും ഇസ്ളാമാണ്‌ മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ തൊണ്ടകീറി അപശബ്ദം വടിഞ്ഞൊഴുകുന്ന രീതിയില്‍ സാമ്രാജത്തം അവരെ വളഞ്ഞിരിക്കുന്നു. അങ്ങനെ അവരും അറിയാതെ മറ്റൊരു സേവന സാമഗ്രിയായി തീരുകയും ചെയ്യുന്നു.

എന്നാല്‍ ഇവിടെ ചുരുക്കി പറയാനുള്ളത്‌ ഇത്രമാത്രം. അത്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതാണ്‌.

"പ്രായോഗിക ഇസ്ളാമിന്‍റെ സഹായമില്ലാതെ വേദാന്ത തത്വങ്ങള്‍ (അല്ലെങ്കില്‍ മറ്റേത്‌ തത്വവും *) , അവ എത്ര ഉന്നതമായാലും പ്രായോഗവല്‍ക്കരിക്കുക എന്നത്‌ മാനവരാശിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും" - the complete works of swami vivekananda, vol 6, 1960, page 415

വായനക്ക്‌ മുന്‍പേ വിളക്ക്‌ കെടുത്തുന്നവരോ, വിളക്ക്‌ കെടുത്തി വയനാ മേശക്ക്‌ മുന്‍പിലിരുന്ന്‌ പുസ്തകവുമായി ഉറങ്ങുന്നവരോ ആരുമാവട്ടെ,വിവേകാനന്ദന്‍റെ ഈ വാക്കുകള്‍ മനസ്സില്‍ വയ്ക്കുന്നത്‌ നന്നായിരിക്കും. ചിലപ്പോല്‍ വറ്റ്‌ എല്ലില്‍ കയറാതെ നോക്കാനുള്ള വിവേകവും പ്രധാനം ചെയ്യും.
.

* ഞാന്‍ കൂട്ടിച്ചേര്‍ത്തത്‌

15 comments:

  1. താങ്കള്‍ കൊടുത്ത വിവേകാനന്ദന്റെ വാക്കുകള്‍ക്ക് കൂടുതല്‍ വ്യക്തത കിട്ടുവാനായി ഈ വരികള്‍ അടങ്ങിയ അദ്ദേഹത്തിന്റെ എഴുത്ത് താഴെയുള്ള ലിങ്കില്‍ വായിക്കാം
    Leeter written to Mohammed Sarfaraz Husain of Nainital

    ReplyDelete
  2. “മതങ്ങള്‍ മണ്ണടിയട്ടെ! ‘മനുഷ്യന്‍‘ ഒന്നാകട്ടെ!!!“ എന്ന മുദ്രാവാക്യം മുഴക്കി, അവസാനം ആട്ടിന്‍ കുട്ടിയുടെ കഥയിലെ ചെന്നായ പോലെ, ‘മനുഷ്യര്‍ക്ക്‘ യുക്തിവാദം ഒരു സാമൂഹ്യ വിപത്തായി മാറുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്!!!!!.......

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. പ്രിയ ബക്കര്‍,

    മനോഹരമായി അവതരിപ്പച്ചിരിക്കുന്നു താങ്കള്‍, കഴിഞ്ഞ പോസ്റ്റുകളെപ്പോലെ വിഷയത്തില്‍ നിന്ന് തെന്നിയുള്ള തെറിവിളി ചര്‍ചകളില്‍ ദയവായി പങ്കാളിയാകരുതെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു. കുയുക്തിവാദികളുടെ കുതത്രത്തില്‍ പെട്ടുപോകരുത്.

    ReplyDelete
  5. കുതന്ത്രങ്ങൾ ഉണ്ടാക്കുന്നത് മതം കൊണ്ട് ജീവിക്കുന്നവരാണ്.

    ReplyDelete
  6. സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഒരു സോഫ്റ്റ്വേര്‍ ടൂള്‍ ആയിട്ട് ഇവിടെ കിട്ടും (in English): http://ifile.it/orcwvn6

    അതില്‍ നിന്നും മുഴുവന്‍ കത്ത് ഇവിടെ ഇടുന്നു. It is the same as the above 'AnonYmous' link.

    The Complete Works of Swami Vivekananda
    Volume 6 [ Page : 415 ]

    Written to Mohammed Sarfaraz Husain of Naini Tal.

    Almora,
    10th June, 1898

    My dear Friend,
    I appreciate your letter very much and am extremely happy to learn that the Lord is silently preparing wonderful things for our motherland.

    Whether we call it Vedantism or any ism, the truth is that Advaitism is the last word of religion and thought and the only position from which one can look upon all religions and sects with love. I believe it is the religion of the future enlightened humanity. The Hindus may get the credit of arriving at it earlier than other races, they being an older race than either the Hebrew or the Arab; yet practical Advaitism, which looks upon and behaves to all mankind as one's own soul, was never developed among the Hindus universally.

    On the other hand, my experience is that if ever any religion approached to this equality in an appreciable manner, it is Islam and Islam alone.

    Therefore I am firmly persuaded that without the help of practical Islam, theories of Vedantism, however fine and wonderful they may be, are entirely valueless to the vast mass of mankind. We want to lead mankind to the place where there is neither the Vedas, nor the Bible, nor the Koran; yet this has to be done by harmonising the Vedas, the Bible and the Koran. Mankind ought to be taught that religions are but the varied expressions of THE RELIGION, which is Oneness, so that each may choose that path that suits him best.

    For our own motherland a junction of the two great systems, Hinduism and Islam -- vedanta brain and Islam body -- is the only hope.

    I see in my mind's eye the future perfect India rising out of this chaos and strife, glorious and invincible, with Vedanta brain and Islam body.

    Ever praying that the Lord may make of you a great instrument for the help of mankind, and especially of our poor, poor motherland.

    Yours with love,
    Vivekananda

    ReplyDelete
  7. എവിടെയാണ് ബക്കർ സാർ, വറ്റ് എല്ലിൽ കുത്തുന്നത്...? അത്തരം പ്രയോഗത്തിന്റെ ചേതോവികാരം എന്താണ്?
    ദയവു ചെയ്ത് യുക്തിവാദികളെ എല്ലാവരെയും ഒരേ തൊഴുത്തിൽ കെട്ടാതിരിക്കുക. യുക്തി വാദികളെല്ലാം യൂറോപ്യൻ വാദികളാണെന്ന മുൻ ധാരണ ഏറ്റവും വലിയ മണ്ടത്തരങളിൽ ഒന്നാണ്.
    എല്ലാ യുക്തി ചിന്തകരും കേരള യുക്തിവാദി പ്രസ്ഥാനത്തിൽ അംഗമാവണമെന്നുമില്ല.
    ചിലർ നിരീശ്വര വാദികൾ- പ്രധാന അജണ്ട ദൈവ നിഷേധം
    ചിലർക്ക് ഈശ്വരനാണ് ശത്രു ( ഇത്തരക്കാർ ദൈവത്തിന്റെ അസ്തിത്വത്തെ പരോക്ഷമായി സമ്മതിക്കുന്നവരാണ്.)
    ചിലർ ശാസ്ത്ര വാദികളാണ്- മതം ശാസ്ത്രത്തെ ദ്ധ്വംസിക്കുംപോൾ ഇവർ ഇടപെടുന്നു

    യൂറോപ്യൻ പ്രേമികളും( യൂറോപ്പ് സമത്വ സുന്ദരം എന്നു വിശ്വസിക്കുന്നവർ)

    കേവല യുക്തിവാദികളും, ഭൗതികവാദികളും എന്നിങനെ അനേകം പേർ.

    കമ്യൂണിസ്റുകൾ വൈരുദ്ധ്യാത്മക ഭൗതികവാദ സമീപനം സ്വീകരിച്ചേക്കാം. എല്ലാ അസമത്വങ്ങൾക്കും എതിരെയാണ് ഇവർ. അസമത്വങ്ങളുടെ ഉറവിടം സിസ്റത്തിന്റെ വൈരുദ്ധ്യങ്ങൾ ആണ്. പരിഹാരം സാമൂഹിക വിപ്ലവമാണ്.

    ചിലർ അടിസ്ഥാനപരമായി മാനവിക വാദികളാണ്. മാനവികതക്ക് ക്ഷതം സംഭവിക്കുന്ന തരത്തിലുള്ള മത ഇടപെടലിനെ അവർ എതിർക്കുന്നു എന്നു മാത്രം. അവരുടെയും പ്രധാന അജണ്ട ദൈവ നിഷേധമല്ല.

    ഇവരെയൊക്കെ ഒരുമിച്ച് ഏത് കാറ്റഗറിയിൽ പെടുത്തും ?

    ഞാനൊരിടത്ത് ജാതി വ്യവസ്ഥയെ എതിർത്തപ്പോൾ യൂറോപ്യൻ വാദിയായി മാറി.. എന്തു തമാശ...!!!!

    ReplyDelete
  8. "ധര്‍മ്മമുള്ള നാസ്തികരുണ്ട്‌ എന്നാല്‍ ധര്‍മ്മമുള്ള നാസ്തികതയില്ല"

    ദാ ഇതാണതിന്റെ മർമ്മം. ഇതാണീ പോസ്റ്റിന്റെ ധർമ്മം.


    ചിത്രഭാനൂ.. എത്രജാതി യുക്തിവാദികളാ അല്ലേ? യുക്തിവാദികളിലും ഉണ്ടല്ലേ ഈഴവനും നായരും ചോവനും പുലയനും കാട്ടാളനും ഒക്കെ അല്ലേ?

    എണ്ണിയാലൊടുങ്ങാത്ത
    തങ്ങളിലിണങ്ങാത്ത
    സന്തതികളെ നൊന്തുപെറ്റൂ..

    ആരാ?.. ആ?

    ReplyDelete
  9. ചിന്തകന്‍,

    ശരിയാണ്‌.. അവര്‍ ഒരു സാമൂഹ്യ വിപത്തു തന്നെയായി മാറുന്നു. പ്രത്വേകിച്ച്‌ ബ്ളോഗ്‌ ലോകം അതിനു സാക്ഷ്യം വഹിക്കുന്നു. തനി ഗുണ്ടകളായി മാറുകയാണ്‌ ചിലപ്പോല്‍ യുക്തിവാദികള്‍.

    ReplyDelete
  10. ലതീഫിനു നന്ദി പറയുന്നു.

    താങ്കളുടെ ഈ വിഷയവുമായി വന്ന പോസ്റ്റിലിടാന്‍ എഴുതിയ കമണ്റ്റാണ്‌ ഇവിടെ മറ്റൊരു പോസ്റ്റായി പോയത്‌. അനുഭവങ്ങള്‍ തികച്ചും ഗുരുതന്നെയാണെന്ന് മനസ്സിലാക്കി വരുന്നു.

    ReplyDelete
  11. AnonYmous-നും ശ്രീ-ക്കും ഇവിടെ നല്‍കിയ ലിങ്കിനും വായനക്കും നന്ദി പറയുന്നു. നല്‍കിയ സോഫ്റ്റ്‌ വയര്‍ ഡൌന്‍ലോഡ്‌ ചെയ്തില്ല. തീര്‍ച്ചയായും അതെടുക്കുന്നതായിരിക്കും.

    interfaith awareness-നു വേണ്ടി നിലകൊള്ളുന്ന ഒരു മഹാനയ ആ മനുഷ്യണ്റ്റെ വാക്കുകള്‍ക്ക്‌ കാലം ചെവിനല്‍കുമെന്ന്‌ പ്രത്യാശിക്കാം.

    ReplyDelete
  12. ചിത്രഭാനു,


    "to be rational means to be moral" ഇങ്ങനെയാണീ പോസ്റ്റ്‌ തുടങ്ങുന്നത്‌. അതൊരു ഭൌതിക വാദിയായ മനുഷ്യണ്റ്റെ ഹൃദാന്തര്‍ഭാഗത്തെ അനുഭവത്തെ സാക്ഷ്യപ്പെടുത്തി സത്യസന്ധമായി എഴുതിയതാണെന്ന് വിശ്വസിക്കുന്നു.

    "യുക്തിജ്ഞാനം മഹത്തായ സമ്പത്തായി (quraan 2: 269) ഇസ്ളാമും കാണുന്നു"

    പക്ഷേ ഈ പോസ്റ്റിണ്റ്റെ ചേതോവികാരം എന്തെന്ന് ഇത്‌ സ്വയം സംസാരിക്കുന്നു. കലാപങ്ങള്‍ക്ക്‌ അടുപ്പ്കൂട്ടുന്ന ഒരു പറ്റം യുക്തിവദികള്‍ പരസ്പരം പങ്കു പറ്റി വര്‍ഗ്ഗീയ ആക്രോഷങ്ങള്‍ക്ക്‌ വിറക്‌ വയ്ക്കുന്ന ഒരു ഉദ്ധരണിയാണു മുകളില്‍ കൊടുത്തത്‌. അത്‌ 'സൈദ്‌മുഹമ്മദ്‌' എന്ന യുക്തിവാദി എഴുതിയത്‌, ജന്‍മഭൂമിയില്‍.

    ഇത്തരം വെറിവാദങ്ങള്‍ ജീവിതോപാധിയാക്കുന്ന ധാരാളം പേര്‍ ഇന്നു ബ്ളോഗ്‌ ലോകത്തും സജീവമാണു. താടിവച്ചവരെല്ലാം സന്യാസികളല്ല, ഗുണ്ടകളുമുണ്ട്‌.

    താങ്കള്‍ പറഞ്ഞത്‌ പോലെ, മാനവികതക്ക്‌ ക്ഷതം പറ്റുന്ന ഇടപെടലുകളെ എതിര്‍ക്കുന്നവരെയോ താങ്കളില്‍ തന്നെയുള്ള നന്‍മയെയോ അല്ല ഇത്‌ ലക്ഷ്യം വയ്ക്കുന്നത്‌, മറിച്ച്‌ വിപത്ത്‌ ബീജമായി കൊണ്ട്‌ നടന്ന് പ്രജനനം നടത്തുന്നവരെയാണ്‌.

    നന്ദി ചിത്രഭാനു

    ReplyDelete
  13. എണ്ണിയാലൊടുങ്ങാത്ത
    തങ്ങളിലിണങ്ങാത്ത
    സന്തതികളെ നൊന്തുപെറ്റൂ..


    ആരാ?.. ആ?

    അതാരാ പള്ളിക്കുളം ????

    ReplyDelete
  14. "താടിവച്ചവരെല്ലാം സന്യാസികളല്ല, ഗുണ്ടകളുമുണ്ട്"
    അപ്പൊകലിതോ വിന് താടിയുണ്ടോ ?

    നിന്റെ പേരില് ആരോപിക്കപ്പെടുന്ന അപ്പൊകലിപ്തോ പുറംതള്ളിയ പുലഭ്യങ്ങളും തെറികളും എത്ര കനം കൂടിയ കരിമ്പടം പുതച്ചാലും ബൂലോകത്തില് നിന്ന് മാഞ്ഞുപോവില്ല ബക്കര്. നിങ്ങളുടെ ശൈലിയും അപ്പോകലിതോവിന്റെ ശൈലിയും അക്ഷരപിശാച് വരെ തനി തങ്കം ബി ഐ സ് മാര്ക് ബക്കര്.

    ReplyDelete
  15. roop,

    മതിഭ്രമം ഒരു രോഗമണ്‌. അതില്‍ നിന്നുണ്ടാവുന്ന ആരോപണം അവലക്ഷണവും. അതെനിക്ക്‌ ചികിത്സിക്കാനറിയില്ല.

    ReplyDelete