Thursday, February 18, 2010

ഇന്ത്യാ വിഭജനം : സമകാലിക വായന

.
" പാടില്ല കുട്ടീ,, ആദ്യം നീയൊരു ഇന്ത്യക്കാരനാണു.. ശേഷം മുസ്ളിമും " - താനൊരു മുസ്ളിമാണു എന്നതിനാണു പ്രഥമപരിഗണന നല്‍കുന്നതെന്ന് പറഞ്ഞ ഒരുയുവാവിനു മുഹമ്മദാലി ജിന്ന നല്‍കിയ ഉപദേശമാണത്‌ .. !

ഈ ജിന്ന പിന്നെങ്ങനെ ഇന്ത്യയെ പകുക്കാനുള്ള തീരുമാനങ്ങളുടെ ഒരു കാരണമായി തീരുന്ന പ്രകോപനാനുഭവങ്ങളിലേക്ക്‌ താണുപോയി എന്ന ഒരു സമകാലിക വായന , വര്‍ഗീയ വിഭാഗീയതയുടെ മറ്റൊരു വായനയുടെ മറുപുറത്താണു അന്വേഷിക്കേണ്ടത്‌.

ക്രൈസ്തവ കോളനിവല്‍ക്കരണത്തോടെ 'വിഭജിച്ച്‌ ഭരിക്കുക' എന്ന ബ്രിട്ടീഷ്‌ തന്ത്രം 1880 വരെയെങ്കിലും അപൂര്‍വ്വമായിരുന്ന വര്‍ഗീയ സങ്കര്‍ഷങ്ങളെ ഹിന്ദുക്കളിലും മുസ്ളിംകളിലും നിരന്തരമാക്കി തീര്‍ത്തു..

1857-ലെ ഒന്നാം സ്വാതന്ത്യ്രസമരങ്ങളുടെ പക തീര്‍ക്കുകയായിരുന്നു മുസ്ളിംകള്‍ക്കെതിരെ ബ്രിട്ടീഷ്‌ സമൂഹം.. ക്രൈസ്തവത ഈ ചതികളുടെ അധ്യായം തുടങ്ങുന്നതുതന്നെ യേശുവിനെ ഒറ്റ്‌ കൊടുക്കുന്നതിലൂടെയും കുരിശിലാടിനില്‍ക്കുമ്പോല്‍ അദ്ധേഹത്തെതന്നെ വിട്ടോടിയ അനുയായികളിലൂടെ, ചരിത്രത്തിലൂടെ എത്രയെത്ര കിരാത പാതകങ്ങള്‍ നടത്തിയായിരുന്നെന്ന് കാലം തന്നെ സാക്ഷി.. അതിപ്പോല്‍ "ലൌ ജിഹാദില്‍" ഫാസിസത്തോട്‌ ഒട്ടിനിന്ന്‌ ഓരിയിടുന്നതുവരെ എത്തി നില്‍ക്കുന്നു.

ഒന്നാം സ്വാതന്ത്യ്രസമരത്തോടുകൂടി മുസ്ളിം വിരുദ്ധവികാരം ബ്രിട്ടീഷുകാര്‍ പയറ്റിയതിന്‍റെ ഫലമായി ഹിന്ദു ഭൂഉടമകളും പണമിടപാടുകാരും മധ്യവര്‍ഗ്ഗക്കാരായ പ്രൊഫഷണലുകളുമായവരുടെ ഒരു സംഘം മധ്യകാല മുസ്ളിം രാജാക്കന്‍മാരുടെ മര്‍ദ്ധകഭരണത്തെക്കുറിച്ച്‌ വാചാലമായിക്കൊണ്ട്‌ രംഗത്തുവന്നു.. ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളുടെ രക്ഷകരാണു എന്ന നിലയില്‍ കാര്യങ്ങള്‍കൊണ്ടെത്തിക്കുന്നതില്‍ ക്രൈസ്തവതയും പങ്കുചേര്‍ന്നു.

ഈ സമയത്താണു ബ്രിട്ടീഷ്‌ പാദസേവകനായ ബങ്കിംഗ്‌ ചാറ്റര്‍ജിയുടെ 'ആനന്ദമഠം' പോലുള്ള വര്‍ഗ്ഗീയ പുസ്തകങ്ങല്‍ പിറവികൊള്ളുന്നതു... വിഷം കിനിഞ്ഞു നില്‍ക്കുന്ന ചിലവരികല്‍ അതില്‍നിന്നും.

" കൊല്ലൂ.. കൊല്ലൂ മുസ്ളിംകളെ കൊല്ലൂ... എന്ന്‌ ചിലര്‍ ആക്രോഷിച്ചു.. മറ്റ്‌ ചിലര്‍ വിജയം മഹാരാജാവിനു എന്ന്‌ ആര്‍ത്തലച്ചു .. വേറെ ചിലര്‍ പറഞ്ഞു : സഹോദരെ ഞാന്‍ രാധാമാധവിനു ക്ഷേത്രം നിര്‍മ്മിക്കുമ്പോല്‍ മോസ്കിനെ തകര്‍ത്തെറിയും.. " - abbey of delight, page 140

വന്ദേമാതരം പാടാത്തവരെയൊക്കെ കൊല്ലാന്‍ ഭീഷണിപ്പെടുത്തുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നതിനെപറ്റിയുമൊക്കെയുള്ള കിരാതവിവരണങ്ങളും ബ്രിട്ടീഷ്‌ അധിനിവേശക്കാരുടെ അപദാനങ്ങള്‍ വാഴ്ത്തിയും അതേ പുസ്തകത്തില്‍ പകര്‍ന്നിട്ടിട്ടുണ്ട്‌..

മറുഭാഗത്ത്‌,, ആദ്യകാലങ്ങളില്‍ 1857-ലെ മുസ്ളിം സമരപോരാട്ടങ്ങളുടെ മഹോന്നതിയെ വാഴ്ത്തിക്കൊണ്ട്‌ പുസ്തകമെഴുതിയിരുന്ന സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്നു മാപ്പിരന്നു വാങ്ങി വിഘടനവാദത്തിലേക്കുള്ള വാതിലും തുറന്നുവച്ഛു..

1857- സമരത്തെക്കുറിച്ച്‌,, ഹിന്ദുക്കള്‍ മാത്രമല്ല രാജ്യസ്നേഹികളെന്നും ഹിന്ദുക്കള്‍ സ്വാതന്ത്യ്രസമരങ്ങളെ വഞ്ചിക്കുന്ന കഥകളും അദ്ധേഹം എഴുതി. പഞ്ചാബ്‌ പിടിച്ചടക്കുന്നതില്‍ ബ്രിട്ടീഷ്കാരെ സഹായിച്ച ബജി പേഷ്വയുടെ ഉദാഹരണം സവര്‍ക്കര്‍ പറയുന്നതു കാണൂ.....

" ശിവജിയുടെ പേഷ്വ അദ്ധേഹത്തിന്‍റെ അനുയായികളും ബ്രിട്ടീഷ്കാരെ സഹായിക്കുന്നതിനു സ്വന്തം കീശയില്‍ നിന്നു പണം ചെലവിടുകയും ആയിരം പേര്‍ വീതമുള്ള കാലാല്‍പ്പടയും കുതിരപ്പടയും അയച്ചുകൊടുക്കുകയും ചെയ്തു .. " - indian war of independence 1857, page 16

സ്വാതന്ത്യ്ര സമരങ്ങളിലെ മുസ്ളിം പോരാളികളെ വാഴ്ത്തുകയും ഹിന്ദുസ്താന്‍ ഹിന്ദുവിന്‍റെയും മുസ്ളിമിന്‍റെയും മതാവാണെന്നും അവര്‍ രക്തബന്ധുക്കളാണെന്നുമൊക്കെ എഴുതിയ സവര്‍ക്കര്‍ പക്ഷേ, ജയിലില്‍ നിന്നു ബ്രിട്ടീഷ്‌ കീഴാളനായാണു പുറത്ത്‌വന്നതു.. ആ കീഴാളത്തം അയാളുടെ ദയാഹര്‍ജിയില്‍ വ്യക്തമായിരുന്നു.

" ഏതു നിലക്കും സര്‍ക്കാരിനെ സേവിക്കാന്‍ ഞാന്‍ ഒരുക്കമാണു.. ശക്തനു മാത്രമേ ദയകാണിക്കാനാവൂ. അതിനാല്‍ മുടിയനായ പുത്രനു സര്‍ക്കാരിന്‍റെ വാതിലുകളിലേക്കല്ലാതെ മറ്റെവിടെ മടങ്ങുവാനാവും " - R.C majumdar , penal settlement in andamans, 1975, page 211-213

19-ആം നൂറ്റാണ്ടില്‍ നാരായണ ഗുരുവിന്‍റെയും രാമാസ്വാമിയുടെയും ജ്യോതിരാദിത്യ ഫൂലെ പോലുള്ളവരുടെയും നേതൃത്വത്തില്‍ രാജ്യത്തിന്‍റെ പലഭാഗങ്ങളിലായി സവര്‍ണ്ണ മേധാവിത്തത്തിനെതിരെയും ജാതി അയിത്തങ്ങല്‍ക്കെതിരെയും പൊതു സാധാരണ ഹിന്ദുക്കളുടെ ശാക്തീകരണം സവര്‍ണ്ണരെ വിളറിപിടിപ്പിക്കുകയും അവര്‍ ഇതിനെതിരെ ഒരു പൊതു ശത്രുവിനെ , മുസ്ളിംകളെ , ചൂണ്ടിക്കാട്ടി ഈ പരിഷ്ക്കരണങ്ങളെ അട്ടിമറിക്കുകയും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുപോന്നു. 1893-ലെ പൂനയിലെയും ബോംബെയിലെയും വര്‍ഗ്ഗീയ കലാപങ്ങല്‍ അത്തരത്തിലുള്ളവയായിരുന്നു..

1905-ല്‍ ഭരണ സൌകര്യം മുന്‍നിര്‍ത്തി കഴ്സന്‍ പ്രഭു ഹിന്ദു ഭൂരിപക്ഷവും മുസ്ളിം ഭൂരിപക്ഷവും എന്നനിലയില്‍ ബംഗാളിനെ കീറിയിട്ടു. ഈ സന്ദര്‍ഭത്തില്‍ 1906-ല്‍ മുസ്ളിംകളുടെ സ്വതന്ത്രമായ ആവശ്യങ്ങല്‍ ഉന്നയിക്കുന്നതിനായി ഒരുവേദി എന്നനിലയില്‍ മുസ്ളിം ലീഗ്‌ രൂപീകരിച്ചു.. അതിനെ ചെറുക്കാന്‍ തൊട്ടുപിറകെ ഹിന്ദു മഹാസഭയും നിലവില്‍ വന്നു..

നിസ്സഹകരണ പ്രസ്താനത്തെ തകര്‍ക്കാനുള്ള ബ്രിട്ടീഷ്‌ അന്വേഷണങ്ങള്‍ക്കിടയിലാണ്‌ സവര്‍ക്കര്‍ അവരുടെ കാലില്‍ ചുറ്റുന്നത്‌.. !!

1921-ല്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന്‌ പുറത്തുകടന്ന സവര്‍ക്കര്‍ ഹിന്ദുരാഷ്ട്രം എന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1921-ല്‍ മലബാറില്‍ നടന്ന കര്‍ഷകരുടെ നിസ്സഹകരണ സമരത്തെ , ഒരു മഹത്തായ ചെറുത്തു നില്‍പ്പിന്‍റെയും സ്വതന്ത്യ്രസമരങ്ങളുടെ സുവര്‍ണ്ണ ലിപികളില്‍ അലേഖനം ചെയ്യപ്പെടാവുന്നതുമായ സമരത്തെപ്പോലൂം നിര്‍ലജ്ജം കെട്ടുകഥകള്‍ നിര്‍മ്മിച്ച്‌ വിഷവിത്തുകള്‍ പാകാന്‍മാത്രം ഫാസിസ ഗൂഡാലോചന ശക്തമായിരുന്നു..

" സാമുദായിക രംഗം വഷളാക്കുന്നതിനു ലഭിച്ച ഒരവസരവും സവര്‍ക്കര്‍ പാഴാക്കിയില്ല.. " - (കൂടുതല്‍ വിവരങ്ങല്‍ , വീര്‍ സവര്‍ക്കര്‍, 1998, പേജ്‌ 154-202)

അതുവരെ കേള്‍വിയില്ലായിരുന്ന നൂതനവിദ്യകള്‍ സവര്‍ക്കര്‍ പുറത്തെടുത്തു. പള്ളികളില്‍ നമസ്കാരം നടക്കുമ്പോല്‍ പുറത്ത്‌ ഹിന്ദുക്കള്‍ക്ക്‌ പാട്ടുപാടാനുള്ള അവകാശമുണ്ടെന്ന വാദവുമായി രത്നഗിരി കലാപത്തെ ന്യായീകരിച്ച്‌ അദ്ധേഹം മുന്നില്‍വന്നു. ബ്രിട്ടീഷുകാര്‍ക്ക്‌ ആനന്ദം പകര്‍ന്ന്‌ ഹിന്ദുസഭയുടെ നേതാവായി, കൊടും വിപത്തായി അദ്ധേഹം മാറുകയും നിസ്സഹകരണ പ്രസ്താനത്തിന്‍റെ നിറം കെടുത്തുകയും, ശുദ്ധി (പുനര്‍ മതമാറ്റം) വിപത്തുകളിലൂടെ പൊതുബോധത്തെ വിഭാഗീയതയിലേക്ക്‌ തള്ളിയിടുകയും ക്വിറ്റ്‌ ഇന്ത്യാസമരത്തെപ്പോലും വഞ്ചിക്കുന്നതിലേക്ക്‌ സവര്‍ണ്ണലക്ഷ്യങ്ങള്‍ക്കായി ചൂതുകളികളിലേര്‍പ്പെടുകയും ചെയ്തു.

അദ്ദേഹം ഒരിക്കല്‍ പറഞ്ഞു : " ബ്രിട്ടീഷ്‌ ഇന്ത്യടെ പ്രതിരോധത്തില്‍ ആശങ്കയുള്ളിടത്തോളം ഹിന്ദുക്കള്‍ മടികൂടാതെ ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ യുദ്ധശ്രമങ്ങളില്‍ ഏര്‍പ്പെടണം. ഹിന്ദു താല്‍പ്പര്യങ്ങല്‍ക്ക്‌ അനുഗുണമാവുന്നിടത്തോളം സേനകളിലും ആയുധ ഫാക്റ്ററികളിലും ഹിന്ദുക്കള്‍ ചേരണം.... " - ഹിന്ദു രാഷ്ട്രദര്‍ശന്‍, vol 6 , 1963 , page 474

ഇത്തരം ആയുധപ്രേമവും പട്ടാളപ്രേമവും എന്തിനു വേണ്ടിയെന്ന് അദ്ധേഹം തന്നെ വിശദീകരിക്കട്ടെ.. : " .. ഇത്തരം പരിപാടികളില്‍ ഹിന്ദുക്കള്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ യുദ്ധാനന്തര പ്രശ്നങ്ങള്‍ , ഹിന്ദു-മുസ്ളിം ആഭ്യന്തര യുദ്ധം, സായുധ വിപ്ളവം എന്തായാലും അവയെ അഭിമുഖീകരിക്കാന്‍ തക്കവണ്ണം ഹിന്ദുരാഷ്ട്രം കൂടുതല്‍ കരുത്താര്‍ജിക്കും.. " - അതേ പുസ്തകം പേജ്‌ 461

പത്തണക്ക്‌ കത്തിവാങ്ങി കുത്തിവാങ്ങുന്ന (പാകിസ്താനെ) കവലപ്രസംഗത്തിന്‍റെ ലാളിത്യമല്ലല്ലോ, അതിശക്തമായ ഭീകര സംഘടനയുടെ തലപ്പത്തിരുന്നു അതിന്‍റെ ആചാര്യന്‍ കണക്കുകൂട്ടിവച്ചിരിക്കുന്ന വിപത്തുകളുടെ പ്രഖ്യാപനം.. !!

അതിലേക്കാവശ്യമായ ഹിന്ദുക്കളെ സൈന്യത്തില്‍ ചേര്‍ക്കുന്നതിനുള്ള ക്ളേശങ്ങള്‍ പരിഹരിക്കാനാണല്ലൊ ഹിന്ദു മഹാസഭ ഡല്‍ഹിയിലും പൂനയിലും 'ഹിന്ദു മിലിറ്ററൈസേഷന്‍ ബോര്‍ഡ്‌' സ്താപിച്ചതു. ഇത്തരം വിഘടനവാദങ്ങള്‍ ഒരു പ്രതിപ്രവര്‍ത്തന മുണ്ടാക്കുമെന്നും അതു മുസ്ളിംകളുടെ രാഷ്ട്ര രൂപീകരണത്തിനു അതിവേഗം ആശയരൂപാന്തരം കൈവരുമെന്നും അദ്ധേഹം മോഹിച്ചിരുന്നു..


ഈ സന്ദര്‍ഭത്തില്‍ 1920-24 കളില്‍ "ഹിന്ദുക്കള്‍ക്കും മുസ്ളികള്‍ക്കും ഒരുമിച്ച്‌ ജീവിക്കാനാവില്ലെന്നും, പഞ്ചാബും ബംഗാളും വിഭജിക്കണമെന്ന ആവശ്യവുമായി ലാലാ ലജ്പത്‌ റായ്‌ 'ട്രൈബൂണില്‍' 13 ലക്കങ്ങളിലായി ലേഖനപരമ്പരയുമായി വന്നു.. "

സൈമണ്‍ കമ്മിഷന്‍റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ ഭരണഘടന രൂപം നല്‍കാനുള്ള ശ്രമങ്ങളെ വിഭാഗീയതകള്‍ തകര്‍ക്കുകയും , 'മോത്തീലാല്‍ നെഹ്രു റിപ്പോര്‍ട്ടില്‍' മുസ്ളിംകളുടെ ജനസംഖ്യാനുപാതിക പ്രാതിനിത്യ ആവശ്യം ആദ്യം അംഗീകരിക്കുകയും പക്ഷേ കോണ്‍ഗ്രസ്സിലെ ഹിന്ദു വര്‍ഗീയ നേതാക്കളുടെ സമ്മര്‍ദ്ധം കാരണം അതില്‍ നിന്നു കോണ്‍ഗ്രസ്സ്‌ പിന്‍മാറിയതും ജിന്നയെ നിരാശനാക്കി..

മുസ്ളിം നേതാക്കളുമായുള്ള ഗാന്ധിയുടെ വട്ടമേശസമ്മേളനവും (1931-32) ഹിന്ദു വര്‍ഗ്ഗീയവാദികളായ മദന്‍മോഹന്‍ മാളവ്യ , ബി.എസ്‌ മൂഞ്ചെ തുടങ്ങിയവര്‍ തകര്‍ത്തു.. കൂടിയാലോചനകള്‍ തകര്‍ത്തതിന്‍റെ ഉത്തരവാദിത്തം 'ഹിന്ദു നേതാക്കള്‍ക്ക്‌' മാത്രമാണെന്നും ബ്രിട്ടീഷ്‌-ഇന്ത്യാകാലഘട്ടത്തിലെ കരിപുരണ്ട അദ്യായമാണു അതെന്നും തേജ്‌ ബഹദൂര്‍ സപ്രു സംഭവങ്ങളെ വിശേഷിപ്പിച്ഛിരുന്നു..

കോണ്‍ഗ്രസ്സിലെ ഈ സവര്‍ണ്ണ നിലപാട്‌ സ്വതന്ത്ര പരമാധികാര മുസ്ളിം രാഷ്ട്രത്തിനായുള്ള ആവശ്യത്തെ സാധൂകരിക്കുകയും അതിന് സുഖമമായ കരുക്കള്‍ രൂപപ്പെടുത്തുന്നതിനെ ത്വരിതപ്പെടുത്തുകയും ചെയ്തു.. ഇത്തരമൊരവസ്തയാണു ചൌദരി രഹ്‌മത്തലി പാക്കിസ്താന്‍റെ രൂപരേഖ തയ്യാറാക്കുന്നതില്‍ (1933) കൊണ്ടെത്തിച്ചതും..

വീണ്ടും ലീഗിനു കോണ്‍ഗ്രസ്സുമായി സഖ്യഭരണം (1937-ല്‍) നടത്താനുള്ള ആശയം ഗാന്ധിജി പിന്തുണച്ചെങ്കിലും പട്ടേല്‍ അടങ്ങുന്ന മൃദുഹിന്ദുത്വ സംഘം അതിനെ പരാജയപ്പെടുത്തി. അതോടെ വിശ്വസിക്കാന്‍ കൊള്ളാത്ത വഞ്ചകരെന്ന്‌ ജിന്ന കോണ്‍ഗ്രസ്സിനെ പരസ്യമായി പ്രഖ്യാപിച്ചു.. ഇത്തരം നിരുത്തരവാദപരമായ നിലപാടുകള്‍ ലീഗിനെ കൊണ്ടെത്തിച്ചതു 1940-ല്‍ പാക്കിസ്ഥാന്‍ പ്രമേയം പാസ്സാക്കുന്നതിലേക്കാണു..

ലാഹോറിലെ ആ സമ്മേളനത്തില്‍ ജിന്ന എടുത്തുദ്ധരിച്ചതു വി.ഡി സവര്‍ക്കറിന്‍റെ (1937-ല്‍ അഹമ്മദാബാദില്‍ ഹിന്ദുമഹാസഭയുടെ 19-ആം സമ്മേളനത്തില്‍ ) ഈ പ്രഖ്യാപനമാണു :

" ഇന്ത്യയില്‍ രണ്ട്‌ ശത്രുരാജ്യങ്ങള്‍ തൊട്ടുരുമ്മിയാണു കഴിയുന്നതു. .. അനിഷ്ട യാധാര്‍ഥ്യങ്ങള്‍ നമുക്ക്‌ നേരിടാം. ഒന്നിച്ച്‌ നില്‍ക്കുന്ന ഒരുരാജ്യമായി ഇന്ത്യയെ കാണാനാവില്ല.. ഹിന്ദുക്കളുടെതും മുസ്ളിംകളുടെതുമായ രണ്ട്‌ രാഷ്ട്രങ്ങളുണ്ടതില്‍. " - ഹിന്ദു രാഷ്ട്രദര്‍ശന്‍, vol 6 , 1963, page 296

തുടര്‍ന്ന് ലീഗിന്‍റെ ആവശ്യങ്ങളെയും സവര്‍ണ്ണ ഗൂഡലക്ഷ്യങ്ങളെയും ശരിവച്ചുകൊണ്ട്‌ സവര്‍ക്കര്‍ 1943 ആഗസ്ത്‌ 15-ലെ നാഗ്പ്പൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ ഇപ്രകാരം പറഞ്ഞു : " ...... ജിന്നയുടെ വാദത്തോട്‌ എനിക്ക്‌ എതിര്‍പ്പില്ല.. ഞങ്ങല്‍ ഹിന്ദുക്കള്‍ സ്വയം ഒരു രാഷ്ടമാണ്‌. മുസ്ളിംകളും ഹിന്ദുക്കളും രണ്ട്‌ രാജ്യങ്ങളാണെന്നത്‌ ഒരു ചരിത്ര യാഥാര്‍ത്യമാണ്‌...... ! " - indian annual register , 1943, vol 2 , page 10

ഈ സാംസ്കാരികകലഹങ്ങളെ ഇളക്കിമറിക്കുന്നതിലും അതിന്‍റെ മൃഗീയഭാവം സവര്‍ണ്ണരില്‍ കുത്തിവയ്ക്കുന്നതിലും ഗോള്‍‍വാല്‍ക്കറും തന്‍റെ ഭാഗം നന്നായി വിനിയോഗിച്ചു.. 1938-ല്‍ പുറത്തിറക്കിയ we or our nationhood defined -ല്‍ അദ്ധേഹം ന്യൂനപക്ഷ ഉന്‍മൂലന ആഗ്രഹം തുറന്നെഴുതുന്നതു കാണൂ : " .. വംശീയമായ സംസ്കാരവും സംശുദ്ദിയും കാത്തു സൂക്ഷിക്കാന്‍ സെമിറ്റിക്‌ വംശങ്ങളെ ഉന്‍മൂലനം ചെയ്തുകൊണ്ട്‌ ജര്‍മ്മനി ലോകത്തെ ഞെട്ടിച്ചു.... ഹിന്ദുസ്താനില്‍ നമുക്ക്‌ പഠിക്കാനും നേട്ടമുണ്ടാക്കാനുമുള്ള നല്ലൊരു പാഠമാണത്‌. " - പേജ്‌ 34-35

----------------------------------------------------------------------------------------

സ്വന്തമായി സ്വത്തോ ഉന്നതവിധ്യാഭ്യാസമോ ഉള്ളവര്‍ക്ക്‌ മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തിയിരുന്നതിനാല്‍ രാജ്യവിഭജനത്തിനു ആധാരമായെടുത്ത 1945-ലെ തെരെഞ്ഞെടുപ്പില്‍ 4 %-ല്‍ കവിയാത്ത മുസ്ളിം പ്രാമാണിക വര്‍ഗ്ഗമാണ്‌ രാജ്യത്തിന്‍റെ വിഭജന തീരുമാനങ്ങളുടെ ഭാഗദേയത്തിനു കാരണമായത്‌.. ഈ നാലുശതമാനത്തില്‍ 40 % മുസ്ളിംകളും ലീഗിനു എതിരായി വോട്ട്‌ ചെയ്തു.

അതായതു 96 ശതമാനത്തിലധികം വരുന്ന ഭൂരിഭാഗം മുസ്ളിംകള്‍ക്കും വിഭജനത്തില്‍ ഒരു പങ്കുമില്ലായിരുന്നു..

വിഭജനംകൊണ്ട്‌ മുതലെടുപ്പ്‌ നടത്താനും മുസ്ളിംകളുടെ ദേശക്കൂറു അളക്കാനും നടക്കുന്ന സംഘപരിവാര വിധ്വംസക ശക്തികള്‍ വിഭജനത്തിലേക്ക്‌ ജിന്നയെ തള്ളിവിടുകയും (അതിന്‍റെ ഉപകാസ്മരണകള്‍ ബി.ജെ.പി നേതാക്കള്‍ പലപ്പോഴായി ജിന്നയോട്‌ കാണിക്കുകയും ചെയ്യുന്നു) നിരന്തരം അവരുടെ താല്‍പര്യങ്ങള്‍ക്കായി മുസ്ളിംകളെ അന്യവല്‍ക്കരിക്കുകയും, ഒരു പൊതുശത്രുവിനെ എന്നും നിലനിര്‍ത്തേണ്ടതിന്‍റെ അനിവാര്യതക്ക്‌ വേണ്ടി ഗൂഡതന്ത്രങ്ങള്‍ നെയ്തെടുക്കുകയും ചെയ്യുന്നു..

സ്വാതന്ത്യ്രത്തിനു മുന്‍പു തുടങ്ങിയ ഈ രക്തക്കറപറ്റിയിരിക്കുന്ന ആശയങ്ങളുടെ പ്രക്ഷുബ്ദാവസ്തയെ വളരെ കൃത്യമായി കെ. പി അപ്പന്‍ പറയുന്നുണ്ട്‌ : " വിഭിന്ന ജാതികളിലായി വേര്‍തിരിഞ്ഞു കിടക്കുന്ന അസഹിഷ്ണുതയുടെ തീവ്രവികാരങ്ങളെ ബോധത്തിന്‍റെ തീവ്രയുക്തവിചാരങ്ങളിലേക്ക്‌ കൊണ്ടുവരുന്നതിലും അതിനെ ആപല്‍ക്കരമായ തീവ്രഹിന്ദുമതബോധമായി രൂപപ്പെടുത്തുന്നതിലും സംഘപരിവാര്‍ വിജയിച്ചുകൊണ്ടിരിക്കയാണു .. " - പ്രകോപനങ്ങളുടെ പുസ്തകം, പേജ്‌ 73


കൂടാതെ പാക്കിസ്താന്‍ അതിന്‍റെ മുഖ്യപങ്കും അവരാഗ്രഹിക്കുന്ന രീതിയിലോ അല്ലാതെയോ നിര്‍വ്വഹിച്ചു കൊടുത്തുകൊണ്ടുമിരിക്കുന്നു..

ഈ വിദ്വേശത്തിന്‍റെയും മരിച്ചുകൊണ്ടിരിക്കുന്ന മതേതരത്വത്തിന്‍റെയും ആപല്‍ക്കരമായ വിത്തുകളെ ഇനിയും മുളപ്പിക്കുന്നതില്‍ നിന്ന്‌ സംഘപരിവാറിനെ തടയാന്‍ .. , ഇന്ത്യയുടെ ശാന്തമായ നിലനില്‍പ്‌ ആഗ്രഹിക്കുന്ന ഓരോ ഭാരതീയനും, അപക്വമാണെങ്കിലും, പാക്കിസ്താനെ ഇന്ത്യയോട്‌ വീണ്ടും കൂട്ടിച്ചേര്‍ക്കാനാവശ്യമായ ആഗ്രഹം പ്രകടിപ്പിക്കുകയാണു വേണ്ടത്‌.

1200 വര്‍ഷത്തെ പൊതുചരിത്രവും സംസ്കാരവുമുള്ള ഹിന്ദുവും മുസ്ളിമും മനസ്സമാധാനമില്ലാതെ യുഗങ്ങളോളം സംശയിച്ചും ഭയന്നും അയള്‍ക്കാരായി ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌,,, വിഭജനത്തിന്‍റെ മുറിവുകളില്‍ നിന്നും കൂട്ടിച്ചേര്‍ക്കലിന്‍റെ ഒരു അടിയന്തിര ശസ്ത്രക്രിയയിലേക്കുള്ള മാര്‍ഗ്ഗങ്ങളന്വേഷിക്കുകയാണ്‌.. !!!!!
.

11 comments:

 1. ഇന്ത്യയില്‍ ഉണ്ടായ എല്ലാ ബോംബു സ്പോടനതിനും പുറകില്‍ സംഘ പരിവാര്‍ അണെന്നു വേറെ ഒരു മാപ്ല ബ്ലോഗില്‍ വായിച്ചു. ഇപ്പോള്‍ ഇതാ വിഭജനത്തിന്റെ കാരണവും മനസിലായി. ഇനി ഇപ്പോള്‍ ഇന്ത്യ പാകിസ്ഥാനിലേക് കൂടിചെര്കുന്നത് തന്നെ ആണ് നല്ലത്.

  ReplyDelete
 2. തികഞ്ഞ ദേശസ്നേഹികളായ മുസ്ലീങ്ങളെ രാജ്യവിരോധികളും ഭീകരവാദികളുമാക്കി ചിത്രീകരിയ്ക്കാന്‍ പ്രത്യേക അജണ്ടതന്നെ ഉണ്ടായിരുന്നു. ഗത്യന്തരമില്ലാതെ സ്വന്തം രാജ്യത്തിനു ശ്രമിച്ചപ്പോള്‍ അതില്‍ത്തന്നെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിങ്ങള്‍ വിഭജനത്തെ എതിര്‍ത്തിരുന്നു എന്നതുതന്നെ അവരുടെ ദേശസ്നേഹം വെളിവാക്കുന്നുണ്ട്. വിഭജിച്ചു ഭരിയ്ക്കുക എന്ന ബ്രിട്ടീഷ് തന്ത്രം മനസ്സിലാകാത്ത ഇന്ത്യന്‍ സമര നേതൃത്ത്വത്തിന്റെ മുന്നില്‍ മുട്ടുമടക്കാന്‍ അവര്‍ കൂട്ടാക്കിയിട്ടുണ്ടാവില്ല. ജിന്നയെപ്പോലെയുള്ള തികഞ്ഞ രാജ്യസ്നേഹിയെ വഴിമാറി ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സവര്‍ണ്ണ മേധാവികളില്‍നിന്ന് അടര്‍ത്തിമാറ്റി മുസ്ലിം സമൂഹത്തിനു ചാര്‍ത്തിക്കൊടുത്ത, സമരനേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ക്കു തന്നെയാണ്.

  ReplyDelete
 3. രാമു മാപ്ലബ്ലോഗെന്നുദ്ദേശിച്ചത് എന്റെ ബ്ലോഗാണെങ്കില്‍ താങ്കള്‍ക്ക് എന്നെ അറിയാത്തതിനാലാണ്. ആപോസ്റ്റിന്റെ ബാക്കി പോസ്റ്റുന്നുണ്ട്. ഒരുഭാഗത്തും ചേരാതെ ചിന്തിച്ചുനോക്കൂ...

  ReplyDelete
 4. പാകിസ്ഥാനിലെ സാധാരണ മനുഷ്യരുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന മതഭീകരര്‍ക്കും ഇന്ത്യയില്‍ ഗുജറാത്തുകള്‍ സൃഷ്ടുക്കുന്നവര്‍ക്കും...

  ഈ രണ്ടുപേര്‍ക്കുമായി ഒരു രാജ്യം നല്‍കി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ് ..

  ReplyDelete
 5. പതുങ്ങി നില്‍ക്കാനെന്നപോലെ പൊട്ടിത്തെറിക്കാനും കഴിവുള്ള 'ഹിന്ദുത്വ' പരിശീലനം ലഭിച്ച പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഒരു പാവം തടിയെണ്റ്റവിട നസീറിനെ കൂവിത്തോല്‍പിച്ച്‌ അയാളുടെ സമുദായത്തെയും നോവിച്ചു സുഖം കണ്ടെത്തുമ്പോല്‍, അവര്‍ക്ക്‌ 'മുഖ്യ ഭീകരതയുടെ' സവര്‍ണ്ണ നാമങ്ങള്‍ പുണ്യം ജപിക്കാനുള്ളതായി തീരുന്നു. അങ്ങനെയാവണം മതേതര ഇന്ത്യ വളരേണ്ടതു...

  ഇന്ന് ജിന്നമാര്‍ക്ക്‌ പകരം തടിയണ്റ്റെവിടമാര്‍ മുസ്ളിം സമുദായത്തെ പ്രതിനിധീകരിക്കട്ടെ എന്ന് സംഘപരിവാര മാധ്യമങ്ങള്‍ നിശ്ചയിച്ചിരിക്കുകയാണു... അപ്പോഴാണു ഗുജറാത്തിലെ ത്രിശൂലങ്ങള്‍ക്ക്‌ ആഞ്ഞാഞ്ഞ്‌ കരള്‍ പിളര്‍ക്കുന്നതിനുള്ള ന്യായീകരണങ്ങളെ സൃഷ്ടിച്ചെടുക്കാനാവൂ...

  ReplyDelete
 6. തടിയന്റവിടെ നസീറിനെ സംബന്ധിച്ച് ഒന്നുമറിയില്ലെന്നിരിക്കെ അയാളെ പാവമാക്കുന്നത് അത്ര നല്ല ശീലമല്ല. മുൻ‌വിധികളിൽ നിന്ന് നിങ്ങളും ഞാനും ഇവിടുത്തെ മാധ്യമങ്ങളുമൊക്കെ മുക്തരാകേണ്ടതുണ്ട്..

  ReplyDelete
 7. പാവം എന്നു പറഞ്ഞതു ആപേക്ഷികമായി മാത്രമാണു പള്ളിക്കുളം... അയാളെക്കാള്‍ മുതിര്‍ന്ന ഭീകരര്‍ "സംഘ കപ്പലില്‍" തന്നെ ഉള്ളപ്പോള്‍ പ്രത്വേകിച്ഛും... തടിയണ്റ്റെവിടനെ ന്യായീകരിക്കുകയായിരുന്നില്ല അതിണ്റ്റെ ലക്ഷ്യം...

  ReplyDelete
 8. 'ഹിന്ദുത്വ' പരിശീലനം ലഭിച്ച പത്ര-ദൃശ്യ മാധ്യമങ്ങള്‍..

  പാവം തടിയെണ്റ്റവിട നസീറിനെ..

  അവര്‍ക്ക്‌ 'മുഖ്യ ഭീകരതയുടെ' സവര്‍ണ്ണ നാമങ്ങള്‍..

  ഗുജറാത്തിലെ ത്രിശൂലങ്ങള്‍ക്ക്‌...

  സവര്‍ണ ഇസ്ലാമിസ്റ്റുകളുടെ സ്ഥിരം പ്രയോഗങ്ങള്‍, ഇത്തരം പ്രയോഗങ്ങള്‍ ഇസ്ലാമിക പരിശിലനം ലഭിച്ച പത്ര-ദൃശ്യ മാധ്യമങ്ങ ളിലും ധാരാളം കാണാം

  ReplyDelete
 9. ബക്കര്‍.. 'ഇരവാദം' തൊഴില്‍ ആയിത്തന്നെ സ്വീകരിച്ചോ?

  ഈ 'ഇരകളെ' നാളത്തെ അക്ക്രമകാരികള്‍ ആക്കിത്തീര്‍ക്കാന്‍ മുന്‍ തലമുറകളുടെ പാത തന്നെ സ്വീകരിക്കുന്നുവല്ലോ.. എന്നാലല്ലേ നാളത്തെ തലമുറകളില്‍ കൂടുതല്‍ ബാക്കര്‍മാരെ സൃഷ്ട്ടിക്കാന്‍ കഴിയൂ..

  ReplyDelete
 10. കൊള്ളാം സത..

  ഇരകള്‍ ഒരിടത്തും ഉണ്ടാവുന്നില്ല, മറുവശത്ത്‌ വേട്ടക്കാരില്ലാതെ.

  പശുവിണ്റ്റെ പേരില്‍ വേട്ടക്കിറങ്ങുന്നവര്‍
  പള്ളിയുടെ പേരില്‍ വേട്ടക്കിറങ്ങുന്നവര്‍
  ക്രിക്കറ്റിണ്റ്റെ പേരില്‍ വേട്ടക്കിറങ്ങുന്നവര്‍
  സിനിമയുടെ പേരില്‍ വേട്ടക്കിറങ്ങുന്നവര്‍
  പ്രാദേശികതയുടെ പേരില്‍ വേട്ടക്കിറങ്ങുന്നവര്‍
  മതത്തിന്‍റെ പേരില്‍ വേട്ടക്കിറങ്ങുന്നവര്‍ ..

  ഇവരുടെയൊക്കെ വെറികള്‍ അക്രമമല്ലാതാവുകയും അക്രമിക്കപ്പെടുന്നവന്‍ ഇരയല്ലെന്നും വെറും (മോഡിയുടെ ഭാഷയില്‍) 'മതേതര തിരിച്ചടി'യുടെ അനുബന്ധ ഭാഗം മാത്രമാണെന്നും വരികില്‍ ബക്കര്‍മാരെയല്ല, സതമാരെയാണു്‌ വരും തലമുറകള്‍ക്ക്‌ ഭയക്കാനുള്ളത്‌.. !!
  :)

  ReplyDelete
 11. കേരളത്തില്‍ വ്യാജ പ്രചാരണങ്ങളിലൂടെ ഒരു പ്രത്യാക സമുദായത്തെ കരിവാരിത്തേക്കാനും തീവ്രവാദി ആക്കാനും കൊണ്ടു പിടിച്ച്‌ നടന്ന ചില പ്രചാരണങ്ങള്‍ ചുവടെ (എണ്റ്റെ ഒാര്‍മയില്‍ നിന്നും) :-

  ഒന്ന് : ഇല്ലാത്ത ഐ എസ്‌ ഐയുടെ ആയുധ കപ്പല്‍ മലപ്പുറം തീരത്ത്‌ രാത്രിയില്‍ എത്തുന്നു!! (കുറേ കാലം ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു, ഒടുവില്‍ എല്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ തനിയെ നിര്‍ത്തി. അല്ലാതെ കപ്പല്‍ പോലീസുകാര്‍ പിടിച്ചെടുത്തതുകൊണ്ടല്ല.)

  രണ്ട്‌ : മദനി എന്ന ഭികരവാദി (പത്തു കൊല്ലം ജയിലില്‍ അടച്ചിട്ടും ഇദ്ദേഹത്തിണ്റ്റെ തീവ്രവാദ-അല്‍കായിദ-ലഷ്കറെ തയിബ പ്രവര്‍ത്തനത്തിനു തെളിവ്‌ കിട്ടിയില്ലത്രെ!!) എങ്ങിനേ കിട്ടാന്‍ ഉണ്ടെങ്കിലല്ലേ കിട്ടൂ. ഓര്‍ക്കുന്നില്ലേ കാന്ദഹാര്‍ തീവ്രവാദികളുടെ ഡിമാണ്റ്റ്‌ ഒ.രാജഗോപാല്‍ അദ്ദേഹം അതു പറഞ്ഞു കൊണ്ട്‌ മണിക്കൂറുകളോളം ടി വി യില്‍ ഷൈന്‍ ചെയ്തു!!.

  മൂന്ന്: തപാല്‍ ബോംബില്‍ മുസ്ളിം യുവാവ്‌ പിടിയിലാകുന്നു, തെളിവ്‌ കൈവശം വെച്ച ഒരു മുസ്ളിം വാരിക!! ഒടുവില്‍ ഏാതോ അന്വേഷണ ഉദ്യോഗസ്തന്‍ അബദ്ദത്തില്‍ യദാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ അയ്യോ പാവം മനോരോഗി അയാള്‍ക്ക്‌ ഒരിക്കലും ലശ്കറാകാന്‍ കഴിയില്ല പോലും!! പിടിച്ച "ഭീകരനെ" എത്‌ കേസുമായി ബന്ദിപ്പിക്കാം എന്ന് പോലീസ്‌ തല പുകഞ്ഞു. പാവം യുവാവു.

  നാലു: ഇതെല്ലാം ചീറ്റിയപ്പോള്‍ ഇനി എന്ത്‌ എന്ന് അമാന്തിച്ച്‌ നില്‍ക്കുബ്ബോളതാ വരുന്നു കിടിലന്‍ നുണ ബോംബ്‌ "ലവ്‌ ജിഹാദ്‌"!!. ടി വി ചാനലുകളിലും ബ്ളോഗുകളിലും ചര്‍ച്ചകള്‍ കൊഴുത്തു. ആരും ചോദിച്ചില്ല ഈ നുണകള്‍ നിങ്ങള്‍ക്കൊകെ എവിടന്ന് കിട്ടി? അതവാ അബ്ന്ദത്തില്‍ ചോദിച്ചവരെയൊക്കെ ഇവറ്റകള്‍ "ന്യൂന പക്ഷ" പ്രീണനം എന്ന ഉമ്മാക്കി കാട്ടി വിരട്ടി. ജഡ്ജി അദ്ദേഹത്തിനും തോന്നി ഒരു അനുകബ്ബ ഏത്‌. ഒടുവില്‍ മനസ്സിനു തിമിരം ബാധിക്കാത്ത ജഡ്ജ്‌ അത്‌ പൊളിച്ചൊടുക്കി. ലവ്ജിഹാദ്‌ പ്രചരണത്തിണ്റ്റെ മുന്‍പില്‍ ഉണ്ടായിരുന്ന "കേരള കൌമുദി" ഒടുവില്‍ മുഖ പ്രസംഗം എഴുതി അങ്ങിനെ ഒന്നില്ലെന്നും കുപ്രചരണം നടത്തുന്നവരെ തിരിച്ചറിയണമെന്നും പറഞ്ഞു. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നു പോലും ഉപമിക്കാന്‍ പറ്റില്ല.

  അഞ്ച്‌: എന്തൊക്കെ ചീറ്റി പോയലെന്താ ഞങ്ങള്‍ പറയുന്ന നുണകെളെല്ലാം ഇവിടെ ഏറ്റെടുക്കാന്‍ ആളുകള്‍ ഉണ്ടെന്നത്‌ ഈ കോമാളികള്‍ക്ക്‌ ധൈര്യം പകരുന്നു. അതിണ്റ്റെ ഒടുവിലത്തെ ഉദാഹരണമാണു കളമശ്ശേരി ബസ്‌ കത്തിക്കല്‍ "ഭീകര" പ്രവര്‍ത്തി അല്ലെന്ന് കോടതിയില്‍ പറഞ്ഞ അതേ പോലീസ്‌ തന്നെ ഇപ്പോള്‍ അത്‌ "ഭീകര" പ്രവര്‍ത്തി ആക്കിയത്‌. അതിലെ ഒന്നാം പ്രതി ശരീഫ്‌ (ബസ്‌ കത്തിച്ച പെട്രോള്‍, പന്തം തുടങ്ങിയവ പോലീസ്‌ തൊണ്ടിയായി അയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു എന്നാണു ഇത്രയും കാലം പറഞ്ഞിരുന്നത്‌) ഇപ്പോള്‍ പ്രതിയേ അല്ല!! ഇനി പത്താം പ്രതി ആക്കി തീര്‍ത്ത സൂഫിയ മദനി ഉടനെ ഒന്നാം പ്രതിയായി വരും എന്ന് ഉടനെ പ്രതിക്ഷിക്കുന്നു. അതിനുള്ള തെളിവുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണു പോലീസ്‌.

  ഇതേ സമയം വിവിധ കമ്മീഷനുകള്‍ പല വര്‍ഗീയ കലാപങ്ങളിലും ബോംബ്‌ സ്ഫോടനങ്ങളിലും വളരെ വ്യക്തമായി കുറ്റക്കാര്‍ എന്നു കണ്ടെത്തിയ ക്രിമിനലുകളെ ഇതേ നിയമങ്ങള്‍ വെച്ച്‌ ഒരു മാധ്യമ വിചാരണ പോലും നടത്തിയിട്ടില്ല എന്നുള്ളത്‌ തിരിച്ചറിയണം. മാത്രമല്ല ഇവരുടെ യദാര്‍ഥ തീവ്രവാദം പുറം ലോകത്തെ അറിയിച്ച മിടുക്കനായ പോലീസ്‌ ഒോഫീസറെ തന്ത്ര പരമായി "തട്ടു"കയും ചെയ്തു.

  ReplyDelete