Sunday, November 28, 2010

9/11 : വെള്ളപൂശിയ കള്ളങ്ങള്‍..

.
കൊറിയകള്‍ തമ്മിലുള്ള ആസന്നമായ ഒരു യുദ്ധമുഖത്താണ്‌ നാം ഇപ്പോല്‍ നില്‍കുന്നത്‌. നിരപരാധികളായ മനുഷ്യരുടെ ജീവനു ഒരു പുഴുവിന്‍റെ പോലും വിലയില്ലാത്ത സന്ദര്‍ഭമാണ്‌ യുദ്ധം. കള്ളങ്ങള്‍ കൊണ്ട്‌ ലോകത്തെനയിക്കുന്ന ഒരു ക്രമം നീതിയായി നമുക്ക്‌ തോന്നുന്ന, തോന്നിപ്പിക്കുന്ന ഈ സന്ദര്‍ഭം പഴയൊരു പെരുംകള്ളം കൊണ്ട്‌ ലോകത്തെ പകുക്കുകയും പകയുടെ ചോരപ്പാടുകള്‍ നമുക്ക്‌ നല്‍കിയതിനെയും ഓര്‍ക്കാം..

"Accept Our Offer of a Carpet of Gold, or We Bury You Under a Carpet of Bombs."

അഫ്ഗാനിസ്താനിലൂടെ കടന്നു പോകുന്ന എണ്ണപൈപ്പ്‌ ലൈനിനു പകരമായി അമേരിക്ക താലിബാന്‍ നേതാക്കള്‍ക്ക്‌ വാഗ്ദാനം ചെയ്ത തുക പോരാതെ അവരത്‌ നിരസിച്ചതില്‍ പ്രകോപിതനായി ഒരുന്നത അമേരിക്കന്‍ ഉദ്യോഗസ്തന്‍ ആഗസ്റ്റ്‌ 2001 അമേരിക്കയില്‍ വച്ച്‌ നടന്ന താലിബാനുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവില്‍ നല്‍കിയ അന്ത്യശാസനമായിരുന്നു ഇത്‌.


സമൂഹികമായി മനുഷ്യന്‍ ധാര്‍മ്മികതയില്‍ നിന്നകന്നുപോവുകയും അവരുടെ ജീവിതത്തിലെ എല്ലാ ചൂഷണങ്ങളില്‍ നിന്നും മനുഷ്യനെ തടയാനും സമരവീര്യം നല്‍കാനും ക്രിസ്തുമതത്തിനു കഴിയാതെവരികയും ചെയ്തതോടെ ഇസ്ളാം മാത്രമായിതീര്‍ന്നു അതിന്‍റെ ഉത്ഭവം മുതല്‍ മനുഷ്യനെ ധാര്‍മ്മികതയെ കുറിച്ചും മാനവികതയെ കുറിച്ചും ഉച്ചത്തില്‍ സംസാരിക്കുകയും കണിഷമായി അതുനിലനിര്‍ത്തുകയും പരലോകചൈതന്യകാമത്തെ ബലപ്പെടുത്തിയെങ്കിലും അവനെ നയിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരുജീവിത ദര്‍ശനം. അതിന്‍റെ പേരില്‍ ഏറ്റവും ആക്രമിക്കപ്പെടുന്ന മതവും അതുതന്നെ.

പലിശയും ചൂഷണവും കൂട്ടിക്കൊടുപ്പും വേശ്യാവൃത്തിയും വഞ്ചനയും മദ്യപാനവും നഗ്‌നതാ പ്രദര്‍ശനവും എന്നുവേണ്ട മുതലാളിത്തത്തിന്‍റെ എല്ലാ "നല്ലശീല"ങ്ങളെയും അതിന്‍റെ ഉത്ഭവസ്ഥാനത്തുതന്നെ കത്തിവയ്ക്കുന്ന ഇസ്ളാമിനെക്കൊണ്ട്‌ മുതലാളിത്തത്തിനോ ഭൌതിക ആജ്ഞേയ ദുര്‍ബല വിശ്വാസങ്ങള്‍ക്കോ കോട്ടമല്ലാതെ ഒരുനേട്ടവുമില്ലെന്നും അതിന്‍റെ (ഇസ്ളാമിന്‍റെ) ആദര്‍ശങ്ങളെ ഭീകരവല്‍ക്കരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന കണ്ടെത്തലിന്‍റെയും പ്രയോഗവല്‍ക്കരണത്തിന്‍റെയും വശ്യമായ ആസൂത്രണമാണ്‌ 9/11 സംഭവമെന്ന്‌ വെറുതെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിച്ചുകളയും എന്നവ്യാമോഹം ഒട്ടുമില്ല.

അമേരിക്കയുടെ കച്ചവട താല്‍പ്പര്യങ്ങള്‍ ഒരു ദര്‍ശനത്തെ കരിവാരിത്തേച്ചെങ്കിലും നേടിയെടുക്കാന്‍ ചൂതുകളിക്കുമ്പോല്‍ അവര്‍ പകരംവയ്ക്കുന്നത്‌ അവരുടെ സ്വന്തം വിശ്വാസങ്ങളുടെ പൈശാചികതയാണ്‌.

"പാക്കിസ്താനികളെക്കാള്‍ (41%) അമേരിക്കക്കാര്‍ (42%) വിശ്വസിക്കുന്നത്‌ -അറബികളല്ല അമേരിക്കതന്നെയാണ്‌- സെപ്റ്റംബര്‍ ആക്രമണം നടത്തിയതെന്ന (the times online, september 2, 2006)" യാധാര്‍ഥ്യം തൃപ്ത്തിപ്പെടുത്താത്തത്‌ ഒരു പക്ഷേ കടുത്ത ഇസ്ളാം വിരോധികളെയും ചികിത്സക്കതീതമായ മനോരോഗമുള്ള ഇസ്ളാം-വിരുദ്ധ നിരീശ്വര-നിര്‍മ്മിതവാദികളെയും ഫാസിസ്റ്റുകളെയും മാത്രമായിരിക്കും.

അഫ്ഗാനെയും ബഗ്ദാദിനെയും പിടിച്ചടക്കാന്‍ മുന്നൊരുക്കം നടത്തപ്പെട്ട പ്ളാന്‍ പ്രകാരം, ചത്തൊടുങ്ങാന്‍വിധിക്കപ്പെട്ടേക്കാവുന്ന അല്ലെങ്കില്‍ കുരുതിക്ക്‌ തയ്യാറാക്കിയ സൈനികരേക്കാള്‍ കുറവായിരിക്കും യുദ്ധത്തിനു കാരണമാക്കപ്പെട്ട world trade center (WTC) ആക്രമണങ്ങളില്‍ കൊല്ലപ്പെടാന്‍ പോകുന്നവരെന്ന്‌ അവരെ ആരും മനസ്സില്ലാക്കി കൊടുക്കേണ്ടതില്ലല്ലോ ..!

പക്ഷേ മുലകുടിച്ചുകൊണ്ടിരിക്കുമ്പോല്‍ ബൈബിളിന്‍റെ വിശുദ്ധവചനങ്ങളെഴുതിയ വെടിയുണ്ടകള്‍ വയര്‍പിളര്‍ത്തി കടന്നുപോയി കൊല്ലപ്പെടുന്ന അഫ്ഗാന്‍-ഇറാഖി പൈതങ്ങളുടെ കണക്കുകള്‍ സൂക്ഷിക്കാന്‍ ലോകത്തൊരിടത്തും പുസ്തകങ്ങളുമില്ലല്ലോ .. !

സെപ്റ്റംബര്‍/11 ആക്രമണവുമായി ബന്ധപ്പെട്ട്‌ ബുഷ്‌ ഭരണകൂടം ആത്യന്തിക തെളിവായി ഉയര്‍ത്തിക്കാട്ടിയത്‌- ഉസാമ ബിന്‍ ലാദന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അവകാശപ്പെട്ട്‌ പുറത്തിറക്കിയ ഒരു ടേപ്പായിരുന്നു. പക്ഷേ അതിനു മുന്‍പ്‌ ബിന്‍ ലാദണ്റ്റേതായി ജസീറ ടി.വി വഴി ഇറങ്ങിയ നാല്‌ ടേപ്പുകളിലും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലാദന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ അഞ്ചാമത്തെ ടേപ്പ്‌ അല്‍-ജസീറ ടി.വി യില്‍ വരാതെ CIA-യുടെ കയ്യില്‍ നേരിട്ട്‌ എത്തുകയുമായിരുന്നു. ആ ടേപ്പിലാണ്‌ ഫലസ്റ്റീനികളെയും ഇറാഖികളെയും കൊന്നൊടുക്കുന്നതിനുള്ള പ്രതികാരമായി ആക്രമണം നടത്തിയെന്ന്‌ ബിന്‍ ലാദന്‍ അവകാശപ്പെടുന്നതായി അമേരിക്ക വെളിപ്പെടുത്തിയത്‌.

ഒരു തടിച്ച ബിന്‍ലാദന്‍റെ ആ സി.ഡി. വ്യാജമാണെന്ന് പിന്നീട്‌ തെളിഞ്ഞു. കള്ളങ്ങളുടെ മേല്‍ കള്ളം പൊയ്ക്കാലുകളുടെ ചവിട്ടുനാടകം പോലെയാണല്ലോ. എപ്പോഴും ഉറഞ്ഞാടാനതിനാവില്ലല്ലോ..

CIA ശിക്ഷണം നല്‍കി വളര്‍ത്തിയ ലാദന്‍ അമേരിക്കക്ക്‌ എതിരായാല്‍ അയാളെ നിഷ്കാസനം ചെയ്യാനും നിഷ്പ്രയാസം സാധിക്കുമെന്നതിനു മറ്റൊരു തെളിവും ആവശ്യമില്ല. ഒരു രാഷ്ട്രത്തലവനായിരുന്ന ശക്തനായ സദ്ദാം ഹുസൈന്‍റെ വിധിതന്നെ ഏറ്റവും വലിയ പാഠം. പിന്നെന്തുകൊണ്ട്‌ ഉസാമ ബിന്‍ ലാദന്‍ ഇന്നും പിടികൂടപ്പെടാതെയിരിക്കുന്നു ?

Bin Laden gave a speech in front of about 1,000 supporters on November 10, 2001 in the town of Jalalabad, Afghanistan. [Christian Science Monitor, 3/4/2002] On the night of November 13, a convoy of 1,000 or more al-Qaeda and Taliban fighters escapes from Jalalabad and reaches the fortress of Tora Bora after hours of driving and then walking. Bin Laden is believed to be with them, riding in one of “several hundred cars” in the convoy. The US bombs the nearby Jalalabad airport, but apparently does not attack the convoy. [Knight Ridder, 10/20/2002; Christian Science Monitor, 3/4/2002] The Northern Alliance captures Jalalabad the next day. [Sydney Morning Herald, 11/14/2001]

അതായത്‌ ബിന്‍ ലാദന്‍ എപ്പോഴും അമേരിക്കയുടെ കയ്യെത്തും ദൂരെതന്നെയായിരുന്നു.

അമേരിക്കയുടെ ആക്രമണദൌത്യവുമായി നൂറിലധികം തവണ വിയറ്റ്നാമിന്‍റെ മുകളിലൂടെപറന്ന Lt. കേണല്‍ Robert Bowman പറയുന്നത്‌ : "9/11 ആക്രമണത്തിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാവുന്നത്‌ ഭരണതലത്തിലെ ഉന്നതന്‍മാരാണ്‌ ഇതിന്‍റെ പിന്നിലുള്ളതെന്നും അതിന്‍റെ എല്ലാപാതകളും ചെന്നവസാനിക്കുന്നത്‌ "ഡിക്‌ ചീനി"യിലുമാണ്‌ എന്നവസ്തുതയുമാണ്‌.. " http://video.google.com/videoplay?docid=-6900065571556128674

മതഭ്രാന്തനായ ബില്ലിഗ്രഹാമിന്‍റെ സുവിശേഷങ്ങളുടെ കടുത്ത അനുയായി ആയ ജോര്‍ജ്‌ ബുഷ്‌ സെപ്റ്റംബര്‍ ആക്രമണം കഴിഞ്ഞയുടനെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്‌ "ലോകത്തില്‍ ധാരാളം തെമ്മാടികളുണ്ടെന്ന്‌ ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു." സ്വന്തം രാഷ്ടത്തെയും താനടങ്ങുന്ന ഭരണാധികാരികളെയുമാണ്‌ ബുഷ്‌ ആ പ്രസ്താവനയിലൂടെ അര്‍ഥമാക്കിയതെന്ന് പിന്നീടുള്ള സംഭവങ്ങള്‍ നമ്മെ സാക്ഷിയാക്കി.

ആക്രമണം നടക്കുന്ന സമയത്ത്‌ കുളിച്ചൊരുങ്ങി ബുഷ്‌ Booker Elementary School- ലെ കുട്ടികളുടെ “A Girl and Her Pet Goat” എന്ന കഥ കേട്ടുകൊണ്ടിരിക്കയായിരുന്നു. തന്‍റെ സെക്യൂരിറ്റി സ്റ്റാഫ്‌ അമേരിക്ക (south tower - WTC2) ആക്രമിക്കപ്പെട്ടു എന്ന്‌ ചെവിയില്‍ മന്ത്രിച്ചിട്ടും വീണ്ടും 13 മിനിറ്റോളം ബുഷ്‌ കഥകേട്ടിരുന്നു, നിര്‍വികാരനായി.

ആക്രമണമന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട Kean കമ്മിഷന്‍ പ്രകാരം സെപ്റ്റംബര്‍ 11 രാവിലെയുള്ള പ്രതിരോധ സെക്രട്ടറി റംസ്പീല്‍ഡിന്‍റെ ചെയ്തികള്‍ ഇപ്രകാരമായിരുന്നു. "അന്നു രാവിലെ അദ്ധേഹം കോണ്‍ഗ്രസ്സ്‌ അംഗങ്ങള്‍ക്ക്‌ ഒരു ലെക്ചര്‍ നല്‍കുകയായിരുന്നു. 'അപ്രതീക്ഷിതമായത്‌ പ്രതീക്ഷിക്കുക' എന്ന ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞയുടനെ നോര്‍ത്ത്‌ ടവര്‍ ആക്രമിക്കപ്പെട്ടതായി ഒരുകുറിപ്പ്‌ കിട്ടി. കുറെകഴിഞ്ഞയുടനെ രണ്ടാംടവറും ആക്രമിക്കപ്പെട്ടവിവരവും കിട്ടി. പക്ഷേ 9.38 am-ന്‌ പെണ്റ്റഗന്‍ ആക്രമിക്കപ്പെടുന്നതുവരെ ലെക്ചര്‍ അദ്ധേഹം തുടര്‍ന്നു"വെന്നും മൊഴിരേഖപ്പെടുത്തപ്പെട്ടു.

യു.എസ്‌ നേവിയില്‍ 20 വര്‍ഷക്കാലം 'Top Gun’ pilot Commander ആയും, 27 വര്‍ഷക്കാലം merican Airlines-ല്‍ commercial airline pilot ആയും സേവനമനുഷ്ടിച്ച Ralph Kolstad പറയുന്നത്‌ :

"ഞാനൊരു നേവി ഫൈറ്റര്‍ പൈലറ്റ്‌ ആയും ഇന്‍സ്ട്രക്റ്റര്‍ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. വളരെ താഴ്ന്ന altitude-ല്‍ വിമാനം പറപ്പിച്ചിട്ടുമുണ്ട്‌. എന്നാല്‍ ഭരണകൂടം പറയുന്നതുപോലെ പറപ്പിക്കലില്‍ വളരെ തുടക്കക്കാരായ ചിലര്‍ പെണ്റ്റഗന്‍ പോലുള്ള ആക്രമണം നടത്തി എന്നുപറയുന്നത്‌ ഉന്നതങ്ങളില്‍ എന്തോ ചീഞ്ഞു പുകയുന്നുണ്ടെന്നതിന്‍റെ സൂചനയാണ്‌. പെണ്റ്റഗണില്‍ ഇടിച്ചുവീണെന്ന്‌ പറയുന്ന ചെറിയ അപായം മാത്രം വരുത്തിയെന്നു പറയുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എവിടെ പോയി. എന്തുകൊണ്ട്‌ രണ്ടാമത്തെ കെട്ടിടം (WTC-2) ഇരുപതു മിനുറ്റ്‌ മാത്രം കത്തി നിന്ന്‌ ആദ്യത്തേതിനു മുന്‍പേ തകര്‍ന്നുവീണു ? ..

അതിശക്തമായ സ്റ്റീല്‍ കമ്പികള്‍ വരെ ഉരുകിയൊലിച്ചാണ്‌ കെട്ടിടം തകര്‍ന്നതെന്നു പറയപ്പെടുന്ന കഠിനമായ ചൂട്‌ (സ്റ്റീല്‍ ഉരുകുന്ന ചൂട്‌ 2700 Degrees Fahrenheit-ലാണ്‌. മനുഷ്യന്‍ ആവിയായി പോകുന്ന ചൂട്‌) നില നിന്ന തകര്‍ന്ന ഭാഗത്തെ ജനാലകളില്‍ കൂടി അപ്പോഴും ജനങ്ങള്‍ പ്രാണഭയത്താല്‍ നോക്കുന്നുണ്ടായിരുന്നു."
http://www.opednews.com/articles/genera_alan_mil_070905_u_s__navy__top_gun__.htm


പെണ്റ്റഗന്‍ ആക്രമണം നടക്കുമ്പോല്‍ ദൃക്സാക്ഷിയായിരുന്ന staff of the Director of the National Security Agency - ലെ മുന്‍ അംഗമായ Lt. Col. Karen Kwiatkowski, PhD, U.S. Air Force, പറയുന്നത്‌ "ട്രേഡ്‌ സെണ്റ്ററിന്‍റെ തകര്‍ച്ച സര്‍ക്കാരിന്‍റെ റിപ്പോറ്‍ട്ട്‌ അനുസരിച്ചാണെങ്കില്‍ അത്‌ ഫിസിക്സിന്‍റെയും മറ്റ്‌ പ്രോബബിലിറ്റി നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്‌. അത്‌ ഒരു സയണ്റ്റിസ്റ്റായ എന്നെ വിഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു. "

ഇന്നേവരെയുള്ള മനുഷ്യ ചരിത്രത്തില്‍ സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ട്‌ നിര്‍മ്മിച്ച ഒരു കെട്ടിടവും ചൂടും തീയും പിടിപെട്ട്‌ WTC തകര്‍ന്നു വീഴുന്നതുപോലെ വീണിട്ടില്ല. കൂടാതെ ഒരു കൊമേര്‍ഷ്യല്‍ ജെറ്റ്‌ വിമാനം ഇടിച്ചാലോ ഒരു വന്‍ അഗ്നിബാധയുണ്ടായാലോ ഒരു കുലുക്കവും വരാത്ത നിര്‍മ്മാണ സാങ്കേതികവിധ്യയായിരുന്നു ആ കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരുന്നതും.

പക്ഷേ 47 നിലകളുള്ള World Trade Center 7 -ന്‌ എന്തു പറ്റി. അയാളെ ആരും തല്ലിയതുമില്ല പ്രാകിയതുമില്ല. പാവം പേടിച്ച്‌ വീണതെങ്ങനെയെന്ന് നോക്കൂ.. http://www.whatreallyhappened.com/IMAGES/WTC7_Collapse.wmv

ആക്രമണ അന്വേഷണം നടത്താന്‍ നിയുക്തമാക്കപ്പെട്ട Thomas Kean (New Jersey Governor) ചെയര്‍മാനായുള്ള കമ്മിഷണില്‍ നിന്ന് പിന്നീട്‌ രാജിവച്ച Max Cleland (Georgia Senator) പറയുന്നത്‌ : "ബുഷ്‌ അമേരിക്കയെ വഞ്ചിച്ചുകൊണ്ടിരിക്കയായിരുന്നു. ആക്രമണം നടക്കുന്നതിനു മുന്നേതന്നെ ഗവര്‍മെണ്റ്റിനു അതിനെ കുറിച്ചുള്ള വ്യക്തമായ അറിവുണ്ടായിരുന്നു എന്ന്‌ ദിനംതോറും ഞങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. അവര്‍ക്ക്‌ യുദ്ധത്തിനു പോകാന്‍ പ്ളാനുണ്ടായിരുന്നു. 9/11 സംഭവിച്ചതോടെ അവര്‍ അതുചെയ്തു. "

പെണ്റ്റഗന്‍ ആക്രമണം കള്ളങ്ങളിലെ ഏറ്റവും വലിയ വിഡ്ഡിത്തമായിരുന്നു. ഒരു വലിയ ജെറ്റ്‌ വന്നിടിച്ചാലുണ്ടാവുന്ന നാശത്തിന്‍റെ ഒരു ലക്ഷണവുമില്ലാത്തതായിരുന്നു. 20 അടി മാത്രമുള്ള ഒരു ദ്വാരമാണ്‌ ആദ്യമുണ്ടായിരുന്നത്‌. . അരമണികൂറ്‍ കഴിഞ്ഞു കുറെ ഭാഗങ്ങള്‍ കൂടി തകര്‍ന്നു വീണിരുന്നു. പെണ്റ്റഗണില്‍ നടന്നത്‌ മിസ്സൈല്‍ ആക്രമണമായിരുന്നു എന്ന്‌ റംസ്പീഡിനു നാവുപിഴയ്ക്കുന്നതും വച്ചുനോക്കിയാല്‍ ഇസ്ളാമികഭീകരതയെന്ന ഒരു നിഴല്‍ സൃഷ്ടിക്കാന്‍ സാമ്രാജത്തഭൂതങ്ങള്‍ എത്രമാത്രം നീചവൃത്തികള്‍ ഗൂഢം ചെയ്തുവെന്ന് മനസ്സിലാക്കാം. . അതിന്‍റെ സൂത്രധാരനായ പിശാചിനെയാണ്‌ ഇന്ത്യന്‍-പ്രധാനമന്ത്രി "അല്ലയോ ബുഷ്‌.. ഇന്ത്യന്‍ ജനത അങ്ങയെ വല്ലാണ്ട്‌ സ്നേഹിക്കുന്നു" എന്ന്‌ മദ്‌ഹ്‌ പാടി അടിമത്തം ആഘോഷിച്ചത്‌.

യുദ്ധസാധ്യത എപ്പോഴും തന്‍റെ മുന്നിലുണ്ടായിരുന്നുവെന്ന് ബുഷ്‌ തന്‍റെ ആത്കഥയായ Decision Points-ല്‍ പറഞ്ഞതും ചേര്‍ത്തുവായിച്ചാല്‍ നമുക്ക്‌ മനസ്സിലാവുന്നത്‌ ഒരൊറ്റ പിശാചിനു മനുഷ്യകുലത്തെ മുഴുവന്‍ കെടുതികളിലും വിഹ്വലതകളിലും തള്ളിയിടാന്‍ നിഷ്പ്രയാസം സാധിക്കുമെന്ന തെളിഞ്ഞ സത്യമാണ്‌. ആദ്യമനുഷ്യനായ ആദമിനും ദൈവത്തിന്‍റെ ഉറച്ച സാന്നിധ്യബോധത്തില്‍ ജീവിച്ചിട്ടും അടിപതറാനുള്ള ഉത്തേജനം പിശാച്‌ നല്‍കിയെങ്കില്‍ അസ്തമയ ഭാഗത്ത്‌ നില്‍ക്കുന്ന ദൌര്‍ബല്യങ്ങളുടെ ശ്മഷാനം തീര്‍ത്ത്‌ അതില്‍ വിശ്രമിക്കുന്ന നാമും പൈശാചിക മന്ത്രണത്തില്‍ വീണുപോകാതിരിക്കുന്നതെങ്ങനെ ?

എത്രയെത്ര മതവെറിയരായ നിരീശ്വരവാദികളും ഇസ്ളാം വിരോധികളും ഒരുവേള നിഷ്പക്ഷവാദികളുമുള്‍പ്പെടെയുള്ളവരാണ്‌ സ്വന്തം ബുദ്ധി കുരുതികൊടുക്കുകയും പിശാചിനെ മാലാഖയെന്ന്‌ വിശ്വസിക്കുകയും ചെയ്തത്‌. പക്ഷേ ഇരുപത്‌ വര്‍ഷക്കാലം U.S എയര്‍ ഫോര്‍സില്‍ ജോലിചെയ്യുകയും നിരവധി വിശിഷ്ട സേവനത്തിനു മെഡലുകള്‍ കിട്ടുകയും ചെയ്ത ലഫ്‌. കേണല്‍ Jeff Latas പറയുന്നത്‌ - "സത്യമറിയാന്‍ അമേരിക്കക്കാര്‍ ഒരു ശരിയായ അന്വേഷണതിനു ആവശ്യപ്പെടേണ്ടതുണ്ട്‌. ഇപ്പോള്‍ കേള്‍ക്കുന്നതൊന്നും നാം വിശ്വസിക്കുന്നില്ല. ശരിയായ അന്വേഷണവും അന്വേഷകരുമാണ്‌ വേണ്ടത്‌. "

വളരെ ഞെട്ടിപ്പിക്കുന്ന സംഗതിയുണ്ടായിരിക്കുന്നത്‌ ആ കെട്ടിടങ്ങളുടെ (WTC) ഉടമാവകാശം സര്‍ക്കാരില്‍ നിന്നും പ്രൈവറ്റ്‌ ഓണര്‍ഷിപ്പിലേക്ക്‌ മാറ്റിയതിന്‍റെ ഏതാനും ചില ആഴചകള്‍ക്ക്‌ ശേഷമാണ്‌ ഈ ആക്രമണം നടക്കുന്നതെന്നും, വിസ്മയം കൂട്ടുന്നത്‌ അതേവരെ ആ കെട്ടിടങ്ങളുടെ ഇന്‍സുറന്‍സില്‍ ഉള്‍പ്പെടുത്താതിരുന്ന ഒരു clause കൂട്ടിച്ചേര്‍ത്തതുമാണ്‌. ഭീകരാക്രമണങ്ങള്‍ കൊണ്ടുണ്ടാകുന്ന നഷ്ടത്തിന്‍റെ പരിഹാരമായിരുന്നു ആ clause. [New York Times, 4/27/2001 , Guardian, 8/18/2002 , CNN, 8/31/2002]


WTC ഡയറക്റ്ററില്‍ ഒരാള്‍ ബുഷിന്‍റെ സഹോദരനും അവിടത്തെ ഇലക്ട്രോനിക്‌ നെറ്റ്‌വര്‍ക്‌ സെക്യൂരിറ്റി തലവനായി 9/11-നു തൊട്ടുമുമ്പ്‌ നിയോഗിക്കപ്പെട്ടത്‌ ബുഷിന്‍റെ ഒരു കസിനുമായിരുന്നു. ആക്രമണത്തിനു തൊട്ടുമുപുള്ള ദിവസങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതും സര്‍വിലന്‍സ്‌ വീഡിയോ കാമറകള്‍ പ്രവര്‍ത്തന രഹിതമാവുന്നതും, ബോംബുകള്‍ മണത്തറിയാന്‍ കഴിയുന്ന ഡോഗ്‌ സ്ക്വാഡുകളെ ആക്രമണതിനു 5 ദിവസം മുന്‍പു പിന്‍വലിച്ചതിനും എന്തായിരിക്കാം കാരണം. ??

നീതി ബലമില്ലാത്തതായാല്‍ ബലമുള്ളത്‌ നീയിയാവുന്ന പാസ്കല്‍ തിയറിയനുസരിച്ച്‌, ഇന്ന്‌ മാനവനെ കള്ളങ്ങളില്‍ വിശ്വസിക്കാനും സത്യം വെറുക്കപ്പെടാനുള്ളതുമായ മനോഘടന അവനില്‍ സൃഷ്ടിച്ചെടുക്കാനും ആധുനികത പ്രാപ്തമാക്കിക്കൊണ്ടിരിക്കുന്നു. പ്രതേകിച്ചും നിങ്ങള്‍ വെറുക്കുന്ന ഒരു സംഗതിയോ ജനതയോ ഇരയുടെ പക്ഷത്താണെങ്കില്‍ പോലും ഒരു നിസ്സാര നുണപോലും നിങ്ങള്‍ക്ക്‌ ധാരാളമാണ്‌ അവര്‍ക്കെതിരെ നിങ്ങളെ അണിനിരത്താന്‍ കാരണമായിട്ട്‌. 9/11 സംഭവത്തോടെ ലോകത്താകമാനം മുസ്ളിംകള്‍ക്കെതിരെ ഈ അറപ്പിക്കുന്ന അവിവേകമായിരുന്നു ഉയര്‍ന്നുവന്നത്‌..

വിമാനമോടിച്ചിരുന്ന 'മുഹമ്മദ്‌ അത്ത' എന്ന 'ജിഹാദി'ക്ക്‌ പാക്കിസ്താന്‍ (ISI മേധാവി ഉമര്‍ ഷേക്ക്‌) വഴി ഒരു ലക്ഷം ഡോളര്‍ ലഭിച്ചിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ച്‌ ടൈംസ്‌ ഒഫ്‌ ഇന്ത്യ (ഒക്റ്റോബര്‍ 9) റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ ISI മേധാവി 9/11 രാവിലെയും യു.എസ്‌ രഹസ്യാന്വേഷണ ഉന്നതോദ്യോഗസ്തരുമായി മീറ്റിംഗ്‌ നടത്തിയിട്ടുണ്ടായിരുന്നു.

ഒരു ഉഗ്രജിഹാദിയായി (വിമാനം ഇടിച്ചിറക്കും മുന്‍പ്‌ ഖുര്‍-ആന്‍ പാരായണം ചെയ്തു പോലും) വാഴ്‌ത്തെപ്പെടുന്ന അത്ത പക്ഷേ മുഴുക്കുടിയനും സ്ത്രീ ലംബടനും പന്നിയിറച്ചി ഇഷ്ടപ്പെടുന്നവനുമായ അമേരിക്കന്‍ സംസ്കാരത്തിന്‍റെ ഒന്നാന്തരം സേവകനായിരുന്നു. അങ്ങനെയാണെങ്കില്‍ അയാള്‍ സാമ്രാജത്ത ഭീകരനും നിരീശ്വര വാദികളുടെ ഓമന ഭീകരനുമാണെന്നതാണ്‌ സത്യം. ഇസ്ളാമില്‍ ഏതായാലും ഇത്തരം ജിഹാദിനു വകുപ്പില്ല.

ആക്രമണത്തിനു ശേഷം, 'അത്ത' മരിച്ചിട്ടില്ലെന്നും മകന്‍ തന്നെ വിളിച്ചിരുന്നെന്നും അയാളുടെ പിതാവ്‌ പിന്നീട്‌ വെളുപ്പെടുത്തിയിരുന്നു. അത്‌ മറ്റൊരു കഥ

30 വര്‍ഷക്കാലം അമേരിക്കന്‍ വായുസേനയില്‍ സേവനമനുഷ്ടിച്ച കേണല്‍ George Nelson പറയുന്നത്‌ : "സെപ്റ്റെംബര്‍ 11 രാവിലെ നടന്ന ആക്രമണത്തില്‍ 3000-ലധികം മനുഷ്യന്‍ നഷ്ടപ്പെട്ടിട്ടും ഒരു വിമാനവശിഷ്ടവും കണ്ടെടുക്കാത്തതും അല്ലെങ്കില്‍ കിട്ടിയ അവശിഷ്ടങ്ങള്‍ മറച്ചുവച്ചതും എന്‍റെ ജീവിതത്തില്‍ ഇന്നേവരെ കണ്ട എല്ലാ വിമാന അപകടങ്ങളെയും അന്വേഷണങ്ങളെയും വെല്ലുന്നതായിരുന്നു ..

കൂടാതെ പെണ്റ്റഗന്‍ ക്രാഷ്‌ സൈറ്റില്‍ നിന്ന് ലഭ്യമായ തെളിവുകളനുസരിച്ച്‌ ബോയിംഗ്‌ 757 വിഭാഗത്തില്‍ പെടുന്ന ഒരുവിമാനവും അന്ന് പെണ്റ്റഗണിന്‍റെ മുകളിലൂടെ പറന്നിരിക്കാന്‍ ഒരു സാധ്യതയുമില്ല. വളരെ ഹൃദയഭേദകമായി തോന്നുന്നത്‌ ഈ പൈശാചികമായ ആക്രമണത്തില്‍ ധാരാളം അമേരിക്കക്കാരും സ്വന്തം രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാന്‍ അതിന്‍റെ ചരിത്രത്തിലെ ഹീനമായ ഗൂഡാലോചനയില്‍ പങ്കുചേര്‍ന്നു എന്നതാണ്‌. " http://www.physics911.net/georgenelson

ആധുനിക ചരിത്രത്തില്‍ അതിബൃഹത്തായ ഗൂഢാലോചന നടത്തുകയും ഒരു വേള മനുഷ്യ മസ്തിഷ്ക്കങ്ങളെ മൊത്തമായി കൊള്ളയടിച്ച്‌ പൈശാചികതക്കനുകൂലമാക്കി, ഓരോമുസല്‍മാന്‍റെ ഉള്ളിലും താനൊരു ഭീകരനാണോ എന്ന അസ്ഥിത്വപ്രഹേളിക സൃഷ്ടിക്കുകയും, ഇറാഖിലെയും അഫ്ഗാനിലെയും ഒരോമനുഷ്യജീവനുകളുടെയും ചോര അവന്‍റെ തന്നെ സ്വാതന്ത്യ്രത്തിനാണെന്ന 'വിപ്ളവ' ബോധം മാധ്യമവേശ്യാവൃത്തിയിലൂടെ നമുക്കെത്തിച്ചതും നാമറിഞ്ഞു. .

അമേരിക്കന്‍-ജൂത ഭീകരതയുടെ (Sept. 11 of world diplomacy) ഒരനുച്ഛേദം ഇന്ത്യയിലും കാവിഭീകരര്‍ തൊപ്പിയും താടിയും വച്ച്‌ അജ്മീറിലും മാലേഗാവിലും മഡ്ഗാവിലും ഗോദ്രയില്‍ പോലും പരീക്ഷിച്ച്‌ ഫാസിസത്തിന്‍റെ രാജ്യദ്രോഹ മാതൃകകള്‍ നമുക്ക്‌ സമ്മാനിച്ച്‌ ഇന്ത്യയെ ധന്യമാക്കി. ഇപ്പോല്‍ എല്ലാം ഭദ്രമാണ്‌, മദനിയുടെ കാര്യത്തിലൊഴിച്ച്‌. നഗ്നമാക്കപ്പെട്ട കാവിഭീകരതയും വിഷംതീര്‍ന്ന സാമ്രാജത്ത ഭീകരതക്കും ഇതൊരിടവേളമാത്രമാണ്‌. മുസ്ളിംകളും ഇസ്ളാമും നിലനില്‍ക്കുവോളം അവര്‍ വരാതിരിക്കില്ലല്ലോ, വീണ്ടും .. !!
.

13 comments:

 1. ഇറാനെ പോലും ആക്രമിക്കാന്‍ അവര്‍ പദ്ധതിയിട്ടിരുന്നായി വികിലീക്സിന്‍റെ പുതിയ വെളിപ്പെടുത്തല്‍.(ഇതൊരു പുതിയ അറിവല്ല എങ്കിലും), അതൊരുപക്ഷേ സംഭവിക്കുന്നത്‌ സൌദിയുലെ ഏതെങ്കിലും പുണ്യസ്ഥലം ബോംബുവച്ച്‌ തകര്‍ക്കുകയും അത്‌ ഇറാന്‍റെ തലയില്‍ ചുറ്റിവയ്ക്കുകയും ചെയ്തുകൊണ്ടായാല്‍ നാം അത്ഭുതപ്പെടാനിടവരരുത്‌.

  ReplyDelete
 2. ഇപ്പോള്‍ എല്ലാം മനസിലായി. ഇനി ആ പാവം ചെക്കന്‍ കസബിനെ എങ്ങിനെ വെള്ള പൂശാം, ബക്കരെ?

  ReplyDelete
 3. it seems strange; the Black Box of those flight has been recovered ? or is the data has been found to know the real cause of the attack with plane ??
  if these are true, how the future will be??

  ReplyDelete
 4. ഇതൊക്കെ വികിലീക്സിന്‍റെ പുതിയ വെളിപ്പെടുത്തലുകളാണോ ??.

  ReplyDelete
 5. ഈ പോസ്റ്റിനു അധാരമാക്കിയ ചില സംഗതികള്‍ അമേരിക്കന്‍ മിലിറ്ററി ഓഫീസേര്‍സിണ്റ്റെ തന്നെ സ്വന്തം വാക്കുകളില്‍ .. Twenty-five U.S. Military Officers Challenge Official Account of 9/11 download ചെയ്ത്‌ വായിക്കാം ..

  ReplyDelete
 6. {{{{{ അതൊരുപക്ഷേ സംഭവിക്കുന്നത്‌ സൌദിയുലെ ഏതെങ്കിലും പുണ്യസ്ഥലം ബോംബുവച്ച്‌ തകര്‍ക്കുകയും അത്‌ ഇറാന്‍റെ തലയില്‍ ചുറ്റിവയ്ക്കുകയും ചെയ്തുകൊണ്ടായാല്‍ നാം അത്ഭുതപ്പെടാനിടവരരുത്‌ }}}}

  പ്രവാചകവചന പ്രകാരം അവസാനനാളിനു മുന്‍പ്‌ സംഭവിക്കാവുന്ന signs കളില്‍ ഒന്ന് ::::: "The destruction of the Kabah and the recovery of its treasure" :::::

  അതിതായിരിക്കുമോ .. ???

  ReplyDelete
 7. പോസ്റ്റില്‍ നിന്നും ഒരു വാചകം കട്ട്‌ പേസ്റ്റ് ചെയ്തു "ഗംഭീരം" എന്നെഴുതാന്‍ നോക്കിയപ്പോള്‍ ഫുള്‍ പോസ്റ്റ്‌ തന്നെ ക്ലാസ്സിക്‌. പിന്നെ മികച്ചതില്‍ ഏറ്റവും മികച്ച കുറെ വരികള്‍ ഞാന്‍ ഈ ലോകത്തോട്‌ അലറി വിളിച്ചു പറയുന്നു...

  1) ഇസ്ളാം മാത്രമായിതീര്‍ന്നു അതിന്‍റെ ഉത്ഭവം മുതല്‍ മനുഷ്യനെ ധാര്‍മ്മികതയെ കുറിച്ചും മാനവികതയെ കുറിച്ചും ഉച്ചത്തില്‍ സംസാരിക്കുകയും കണിഷമായി അതുനിലനിര്‍ത്തുകയും പരലോകചൈതന്യകാമത്തെ ബലപ്പെടുത്തിയെങ്കിലും അവനെ നയിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരുജീവിത ദര്‍ശനം. അതിന്‍റെ പേരില്‍ ഏറ്റവും ആക്രമിക്കപ്പെടുന്ന മതവും അതുതന്നെ.

  2) സെപ്റ്റംബര്‍/11 ആക്രമണവുമായി ബന്ധപ്പെട്ട്‌ ബുഷ്‌ ഭരണകൂടം ആത്യന്തിക തെളിവായി ഉയര്‍ത്തിക്കാട്ടിയത്‌- ഉസാമ ബിന്‍ ലാദന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അവകാശപ്പെട്ട്‌ പുറത്തിറക്കിയ ഒരു ടേപ്പായിരുന്നു.

  3) അതായത്‌ ബിന്‍ ലാദന്‍ എപ്പോഴും അമേരിക്കയുടെ കയ്യെത്തും ദൂരെതന്നെയായിരുന്നു.

  4) ഇന്നേവരെയുള്ള മനുഷ്യ ചരിത്രത്തില്‍ സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ട്‌ നിര്‍മ്മിച്ച ഒരു കെട്ടിടവും ചൂടും തീയും പിടിപെട്ട്‌ WTC തകര്‍ന്നു വീഴുന്നതുപോലെ വീണിട്ടില്ല. കൂടാതെ ഒരു കൊമേര്‍ഷ്യല്‍ ജെറ്റ്‌ വിമാനം ഇടിച്ചാലോ ഒരു വന്‍ അഗ്നിബാധയുണ്ടായാലോ ഒരു കുലുക്കവും വരാത്ത നിര്‍മ്മാണ സാങ്കേതികവിധ്യയായിരുന്നു ആ കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരുന്നതും.

  5) പക്ഷേ 47 നിലകളുള്ള World Trade Center 7 -ന്‌ എന്തു പറ്റി. അയാളെ ആരും തല്ലിയതുമില്ല പ്രാകിയതുമില്ല.

  6) അങ്ങനെയാണെങ്കില്‍ അയാള്‍ സാമ്രാജത്ത ഭീകരനും നിരീശ്വര വാദികളുടെ ഓമന ഭീകരനുമാണെന്നതാണ്‌ സത്യം. ഇസ്ളാമില്‍ ഏതായാലും ഇത്തരം ജിഹാദിനു വകുപ്പില്ല.

  7) ആക്രമണത്തിനു ശേഷം, 'അത്ത' മരിച്ചിട്ടില്ലെന്നും മകന്‍ തന്നെ വിളിച്ചിരുന്നെന്നും അയാളുടെ പിതാവ്‌ പിന്നീട്‌ വെളുപ്പെടുത്തിയിരുന്നു. അത്‌ മറ്റൊരു കഥ

  അത്തയുടെ കഥയാക്കി കാത്തിരിക്കുന്നു..ഇതു ഒരു വഴിക്കാക്കിയാല് താങ്കളുടെ സേവനം ഈ പ്രശ്നംഒന്ന് സോള്‍വ്‌ ചെയ്യാനായി അഭ്യര്‍ദ്ധിക്കുന്നു. ‍

  ReplyDelete
 8. എങ്ങനെയാണ്‌ ഇന്ത്യയില്‍ 'ടെററിസ്റ്റു'കള്‍ ഉണ്ടാവുന്നതെന്നു ശാഹിന പറയുന്നു :

  Now I know how a terrorist is ‘made’. If this is how police build a case against a ‘terrorist’, easily raising a false alarm, then one has to worry about how the dominant discourse of terrorism works against a country and its people.

  ReplyDelete
 9. ".....ഫുള്‍ പോസ്റ്റ്‌ തന്നെ ക്ലാസ്സിക്‌"

  ഹാ ഹാ അതെ അതെ.....!

  ReplyDelete
 10. ...like thousands of Pak-trained Mujahideens infiltrated through border during the Gujarat communal riot & killed local Muslims disguising as Hindus.

  >>അതൊരുപക്ഷേ സംഭവിക്കുന്നത്‌
  സൌദിയുലെ ഏതെങ്കിലും പുണ്യസ്ഥലം ബോംബുവച്ച്‌
  തകര്‍ക്കുകയും അത്‌ ഇറാന്‍റെ തലയില്‍
  ചുറ്റിവയ്ക്കുകയും ചെയ്തുകൊണ്ടായാല്‍
  നാം അത്ഭുതപ്പെടാനിടവരരുത്‌ <<

  Let's pray for that. :-)

  ReplyDelete
 11. പാഞ്ചജന്യം said... { Let's pray for that. :-) }


  ഏതു വിശുദ്ധ ദേഹിയായ, രക്തദാഹിയായ , ഭൂമിയില്‍ പിറന്ന ദൈവത്തോട്‌ .. ???

  ReplyDelete
  Replies
  1. പാഞ്ചജന്യം said...Let's pray for that. :-


   Pray to Modi

   Delete