Monday, April 4, 2011

ജമാ-അത്തെ ഇസ്ളാമി എങ്ങോട്ട്‌ .. ?

.

ദാര്‍ശനികമായ ഒരു വിള്ളല്‍ ജമാഅത്തെ ഇസ്ളാമിയെ പിടികൂടിയിരിക്കുന്നു. ഒരു നവീന-ഇടതുപക്ഷമായി തലയെടുത്ത അവര്‍ , മൃതിയടഞ്ഞുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ്‌ ഇടതുപക്ഷ സമരവീര്യത്തിനു പകരമായി സാമൂഹിക ചൂഷണങ്ങള്‍ക്കെതിരെ ഉദിക്കുമെന്ന വമ്പന്‍ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെപ്പോലെ ഉള്‍ജനാധിപത്യ കൂടിയാലോചാന മര്യാദകള്‍ ജമാഅത്തെ-ഇസ്ളാമിയില്‍ ഇല്ലെന്നായിരിക്കുമോ കേന്ദ്ര ശൂറാ അംഗം പോലുമറിയാതെ കേരള ഘടകം ഇടതു പാര്‍ട്ടി നേതാക്കളുമായി പിന്തുണ ചര്‍ച്ചകള്‍ നടത്തുന്നത്‌ വ്യക്തമാക്കുന്നത്‌.

ഒരു ഇസ്ളാമിക പ്രസ്താനത്തിനു വേണ്ട ആദ്യഗുണം രാഷ്ട്രീയമായ അഭയം ആശ്രയിക്കലല്ല. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ഒരേമാളത്തില്‍ നിന്ന് രണ്ടുപ്രാവശ്യം കടിയേല്‍ക്കാതിരിക്കാനുള്ള വിവേകവും അവര്‍ കാണിക്കേണ്ടതുണ്ട്‌. ആദര്‍ശപരമായി ഇടതുപക്ഷത്തിന്‌ 'മത'ന്യൂനപക്ഷവുമായി പ്രത്വേക മമത പുലര്‍ത്താനാവില്ല. മാര്‍ക്സിസത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അതിന്റെ ക്രൂരമര്‍ദനവും പ്രാകൃത റഷ്യന്‍ സാംസ്കാരിക അധിനിവേശവും ചുറ്റുമുള്ള മുസ്ളിം രാജ്യങ്ങള്‍ക്ക്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌.


വര്‍ഗ്ഗതാല്‍പര്യങ്ങളെ താലോലിച്ച്‌ സമഗ്രാധിപത്യ സ്വഭാവം പൈതൃകമാക്കപ്പെട്ട റെഡിമെയ്ഡ്‌ വിപ്ളവങ്ങളുമായാണു കമ്മ്യൂണിസ്റ്റ്‌ മൂവ്മെണ്റ്റുകള്‍ എല്ലായ്പ്പോഴും പ്രത്യക്ഷ്പ്പെട്ടിട്ടുള്ളത്‌. ഫ്രഞ്ച്‌ വിപ്ളവത്തിന്റെ സമത്വവും സ്വാതന്ത്യവും സാഹോദര്യവും താലോലിച്ച്‌ പ്രത്യക്ഷപ്പെട്ട മാര്‍ക്സിസം അധികാരം ലഭിക്കുമ്പോഴൊക്കെ സമത്വ സിദ്ധാന്തങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും ഞെരിച്ചെറിഞ്ഞിരുന്നു. സ്വാതന്ത്യ്രവും സമത്വവുമെല്ലാം പിന്നീട്‌ മാര്‍കിസത്തിന്റെ എതിര്‍ ദിശയില്‍ കാപിറ്റലിസത്തിന്റെ തൊട്ടിലിലാണു വളര്‍ന്നുവന്നത്‌.


മതേതരത്വം എന്നത്‌ മതങ്ങളെ കബളിപ്പികല്‍ നയമായി സ്വീകരിച്ചിക്കുന്ന സമകാലില ഇടതുപക്ഷ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വൈരുധ്യാധിഷ്ടിത നയവൈകല്യങ്ങള്‍ അക്കാദമികമായ ഒരു ബൌധിക വ്യായാമത്തിനപ്പുറം 'മന്‍ഷ്യത്വ'പരമായ ഒരു ഉണര്‍വ്വും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്ന്‌ നാമിപ്പോല്‍ മനസ്സിലാക്കുന്നു. പശ്ചാത്യ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു ഭാഗമെന്ന നിലക്കാണ്‌ നോബേല്‍ ജേതാവായ ധനശാസ്ത്രജ്ഞന്‍ പോള്‍ സാമുവല്‍സന്‍ മാര്‍ക്സിസത്തെയും എണ്ണുന്നത്‌. ആര്‍ത്തിയാണു സാമ്പത്തിക മുന്നേറ്റമെന്ന വ്യാപാര സമവാക്യം ഇന്നിപ്പോല്‍ മാര്‍കിസവും മുന്നോട്ടുവയ്ക്കുന്നു. ചൈനയില്‍ വളരെ വേഗം നടപ്പിലാക്കുന്നതും വിളയിക്കുന്നതും കാപിറ്റലിസ്റ്റ്‌ ആര്‍ത്തിയും ജീവനകലയുമാണു.


കിനാലൂറ്‍ വികസന മര്‍ദ്ധന മോഡലുകള്‍ക്ക്‌ വിലനല്‍കേണ്ടിവന്ന ജമാഅത്തെ-ഇസ്ളാമി മാര്‍കിസ്റ്റ്‌ പാര്‍ട്ടിയുടെ ഏതു ആദര്‍ശപ്പൊരുത്തത്തെയാണു പിന്താങ്ങുന്നതെന്നു ഹമീദ്‌ വാണിമേലിന്റെ രാജിയോടെ വിശദീകരിക്കേണ്ടിവരും.


കാക്കത്തൊള്ളായിരം പാര്‍ട്ടികളും സുന്നി-മുജാഹിദ്‌ തൊഴുത്തില്‍ കുത്തുകളും വിഴുപ്പും കാര്‍ന്നു തിന്നുന്ന യൌവ്വനവും പേറി ഭാവിയുടെ വെല്ലുവിളികളെ മറികടക്കാന്‍ കേരളത്തില്‍ പോലും ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്കാവില്ല. നിലവില്‍ മറ്റേത്‌ മത പ്രസ്താനത്തിനും അതിനുള്ള പൈതൃകാ പിന്തുടര്‍ച്ചയോ വിശ്വമാനവിക കാഴ്ച്ചപ്പാടോ സാധ്യമായിട്ടുമില്ല. ഇങ്ങനെയൊരു പരിതസ്ഥിതിയില്‍ മറ്റേതുകാലത്തെക്കാളും സാമൂഹ്യ നവജാഗരണം പ്രകടമാക്കുന്ന ഇന്നത്തെ മുസ്ളിം യുവത വമ്പന്‍ പ്രതീക്ഷകളോടെ ജമാഅത്തെ ഇസ്ളാമിയുടെ പുതിയ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളെ നോക്കികാണുന്നു.


ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളുടെ അനുസാരണവും കുനിയലുമല്ല ഇസ്ളാമിക പ്രസ്താനത്തെ നയിക്കേണ്ടതെന്ന്‌ അതിന്റെ നേതാക്കള്‍ തന്നെ ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭീകരാക്കപ്പെടുമെന്ന ഭീതിമൂലം ഭാവി രാഷ്ട്രീയ മതേതര സുരക്ഷാകവചം ഇടതുപക്ഷത്തെ പ്രീതിപ്പെടുത്തുന്നതിലൂടെ വന്നുചേരും എന്ന്‌ നിലവിലുള്ള നേതൃത്വം ചിന്തിക്കുന്നുവെങ്കില്‍ അതൊരു ചരിത്രപരമായ ധൂളീ കിനാവുമാത്രമായിരിക്കും.


സാമ്പത്തിക പരാധീനതയോ ഭരണകൂട ഭയപ്പെടുത്തലുകളോ പട്ടിണിയോ രോഗമോ മരണമോ സ്വന്തം ഭവനങ്ങളില്‍ നിന്ന്‌ ആട്ടിയോടിക്കപെടുകയോ പോലുള്ള പരീക്ഷണങ്ങള്‍ കൂടാതെ ഒരു വിശ്വാസിക്കും ഈ ലോകം മുറിച്ചുകടക്കാനാവില്ലെന്നു വേദങ്ങളില്‍ പാരായണം ചെയ്തവരാണല്ലൊ പ്രസ്താനനേതാക്കള്‍..!


ഇസ്ളാമിനെ മുസ്ളിംകള്‍ക്കു മാത്രമുള്ള സ്വന്തം ഭൌതികവിമോചനപദ്ധതി എന്ന നിലയില്‍ നിന്നും മാറിയുള്ള ഒരു ചിന്താ-കര്‍മ്മ പദ്ധതി ജമാ-അത്തെ ഇസ്ളാമി മുന്നോട്ടു വച്ചിട്ടുണ്ടെന്നു തോന്നുന്നു. ഫാസിസത്തെ ചെറുക്കുന്നതോടൊപ്പം ജമാ-അത്തെ ഇസ്ളാമിയുടെ ഈ മുന്നേറ്റ നയങ്ങളെയും സി.പി.ഐ(എം) ചെറുക്കും എന്ന പ്രാഥമിക ബോധം ഹീറാ സെണ്റ്ററിലിരിക്കുന്നവരേക്കാള്‍ നന്നായി മനസ്സിലാക്കുന്നവര്‍ മറ്റാരുമില്ല. എന്നിട്ടും ഇടതുപക്ഷത്തിന്റെ പീഡനം സുഖമുള്ളതാക്കുന്ന കാരണങ്ങളുടെ ന്യായാന്യായങ്ങള്‍ ഹമീദ്‌ വാണിമേലിന്റെ രാജിയോടെ അവര്‍ വിശദീകരിക്കുമെന്നും പ്രതീക്ഷിക്കാം.


നിയമങ്ങളും നീതിവ്യവസ്തയും മതസ്വാതന്ത്ര്യവും പരിരഷിക്കപ്പെടുന്ന പാര്‍ലമെണ്റ്ററീ ജനാധിപത്യ സമ്പ്രദായമുള്ള ഇന്ത്യയില്‍ 'ഇസ്ളാം എന്ന ഭീകമായ എന്തോ ഒന്ന്' ഒളിച്ചുകടത്തുന്നു എന്ന ബോധം ഫാസിസ്റ്റുകള്‍ക്കെന്ന പോലെ ഇടതുപക്ഷത്തിനുമുണ്ട്‌. കഴിഞ്ഞ 1400 വര്‍ഷങ്ങളായി ഇവിടെയുണ്ടായിരുന്ന ഒരു സമ്പ്രദായം പുതുതായി ഒളിച്ചുകടത്തപ്പെടുന്നു എന്ന തോന്നല്‍ പുതുതായി ഉണ്ടാക്കുന്നതില്‍ ഫാസിസവും സാമ്രാജത്തവും ഒരുപോലെ പ്രവര്‍ത്തിച്ചു. അങ്ങനെ ഒരുതോന്നല്‍ ജമാഅത്തെ ഇസ്ളാമിക്കുണ്ടോ എന്ന്‌ അവര്‍ തന്നെ വ്യക്തമാക്കേണ്ടിയിക്കുന്നു.


സാമ്രാജത്ത ഒളിയജണ്ടകളും ചൂഷണവും സമഗ്രമായി പിടിമുറുക്കുന്നതിന്‌ തടസ്സമായി നില്‍ക്കുന്ന രാഷ്ട്രീയഇസ്ളാമിനെ പാശ്ചാത്യര്‍ ഭയപ്പെടുന്നതിന്‌ വ്യക്തമായ രാഷ്ട്രീയ കാരണമുണ്ട്‌. സാമ്രാജത്തതിനെതിരെ ഒരു രാഷ്ട്രീയബദലായി ഇസ്ളാം വളര്‍ന്നേക്കുമോ എന്ന ശങ്കമൂലം ഇസ്ളാമിനെ കുറിച്ച്‌ ഭയവും വെറുപ്പും പ്രചരിപ്പിക്കുകയും , അതിലേക്കുള്ള ഗവേഷണങ്ങള്‍ കൊണ്ട്‌ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ അധിനിവേശ ഭീകരതകള്‍ക്കും ദശലക്ഷക്കണക്കിന്‌ കൊലപാതകങ്ങള്‍ക്കും കര്‍ട്ടനിടാം എന്നവര്‍ മനസ്സിലാകിയിരിക്കുന്നു. ആ അധിനിവേശ കൊലപാതങ്ങള്‍ക്ക്‌ ജനകീയമായ പൊതു കാരുണ്യകവചം സൃഷ്ടിക്കാനും അവര്‍ക്കായിട്ടുണ്ട്‌. മറിച്ച്‌ ഇരകളുടെ ഞരക്കങ്ങള്‍ ഭീകരതയുടെ പെരുമാറ്റങ്ങളായും അടയാളപ്പെടുത്തപ്പെട്ടതും നാം കണ്ടു.

"ചൂഷണത്തിന്‍റെ ചോരയില്‍ കൊഴുത്ത മൂലധന ഭീകരതയുടെ കടന്നാക്രമണങ്ങള്‍ക്ക്‌ മറയിടാനുള്ള ഒരുന്നാന്തരം തിരശ്ശീലയായിട്ടാണ്‌ 'ഇസ്ളാം ഭീതി' ഇന്ന്‌ നിലനില്‍ക്കുന്നത്‌ (നിലനിര്‍ത്തുന്നത്‌)" - K.E.N, ഇസ്ളാം ഭീതിയുടെ പ്രത്യശാസ്ത്രം

ഈ സാമ്രാജത്ത കുതന്ത്രങ്ങളെ തടയാനും മൂന്നാം ലോകങ്ങള്‍ക്ക്‌ ദാര്‍ശനികമായി ശക്തിപകരാനും മാനവികമായ മുന്നേറ്റങ്ങള്‍ക്ക്‌ മുന്നണിയില്‍ നില്‍കാനും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങള്‍ക്ക്‌ കഴിവു നഷ്ടപ്പെട്ടുപോയിരിക്കുന്നു. സ്വന്തം പ്രത്യശാസ്ത്രങ്ങളുടെ സത്യസന്ധമായ കര്‍മ്മശേഷി ഇനി മാര്‍ക്സിസ്റ്റ്‌ ആദര്‍ശങ്ങള്‍ക്കില്ലെന്ന്‌ കമ്മ്യൂണിസത്തിന്റെ തിരോധാനം തെളിയിച്ചു.


ഇനി ലോകത്ത്‌ തുറക്കുന്ന പുതിയ സമരമുഖങ്ങളുടെ ഉത്തേജനങ്ങള്‍ക്ക്‌ വിശ്വവിമോചന പ്രത്യശാസ്ത്രമെന്നനിലയില്‍ ഇസ്ളാം ശക്തിയായി നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്ന ജമാ-അത്തെ ഇസ്ളാമി CPI(M)-ന്‌ കാലുകള്‍ കവച്ചുവച്ചുകൊടുക്കുന്നതില്‍ നാണിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ജമാത്തെ ഇസ്ളാമിയെ ഒരു വിനോദരസം മാത്രമായി CPI(M) കാണുകയും വികാസപരിണാമങ്ങളില്ലാതെ ഒരു ആദര്‍ശപ്രസ്ഥാനം ദിശയറ്റുപോവുകയും ചെയ്യും.


ജമാ-അത്തെ ഇസ്ളാമിയെ പോലുള്ള പ്രസ്താനങ്ങളെ സംശയത്തോടെ കാണുന്ന, അധികാരത്തിലിരിക്കുമ്പോല്‍ സ്റ്റാലിനെപ്പോലെ പെരുമാറുന്ന ഒരു പാര്‍ട്ടി സെക്രട്ടറിയുള്ള പാര്‍ട്ടിയെ അധികാരത്തിലേറ്റാനല്ല ജമാഅത്തെ ഇസ്ളാമി ശ്രമിക്കേണ്ടത്‌, പ്രതിപക്ഷത്തിരുത്താനാണ്‌. കാരണം പ്രതിപക്ഷത്തിരിക്കുന്ന മാര്‍ക്സിസ്റ്റ്‌-ഇടതു സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതു പോലെ സക്രിയമായി അവര്‍ക്ക്‌ ഭരണത്തിന്റെ പുകവണ്ടിയിലിരുന്ന് വിഭവചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാവില്ല. അവിടെയാണ്‌ ജമാത്തെ-ഇസ്ളാമിക്ക്‌ ഇടതു പാര്‍ട്ടികളോടൊപ്പം പ്രവര്‍ത്തന ഇടമുള്ളത്‌. ..

9 comments:

 1. ഇനി ലോകത്ത്‌ തുറക്കുന്ന പുതിയ സമരമുഖങ്ങളുടെ ഉത്തേജനങ്ങള്‍ക്ക്‌ വിശ്വവിമോചന പ്രത്യശാസ്ത്രമെന്നനിലയില്‍ ഇസ്ളാം ശക്തിയായി നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്ന ജമാ-അത്തെ ഇസ്ളാമി CPI(M)-ന്‌ കാലുകള്‍ കവച്ചുവച്ചുകൊടുക്കുന്നതില്‍ നാണിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ജമാത്തെ ഇസ്ളാമിയെ ഒരു വിനോദരസം മാത്രമായി CPI(M) കാണുകയും വികാസപരിണാമങ്ങളില്ലാതെ ഒരു ആദര്‍ശപ്രസ്ഥാനം ദിശയറ്റുപോവുകയും ചെയ്യും.

  ReplyDelete
 2. ആദര്‍ശ പ്രസ്ഥാനം ??????????????????????????

  ReplyDelete
 3. ജമാഅത്ത് - മാര്‍ക്സ്സിസ്റ്റ് കേന്ദ്രീക്രത ലേഖനം യു.ഡി.എഫിന്റെ ന്ര്ശംസതകള്‍ കാണാതെ പോകുന്നു ... വിഭവ ചൂഷനങ്ങല്‍ക്കെതിരെ പ്രതികരിക്കാന്‍ വേണ്ടി മാര്‍ക്സ്സിസ്റിനെ നാം പ്രതിപക്ഷതിരുതണോ ? ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ പരിസരങ്ങളെ നിക്ഷ്പക്ഷമായി നിരീക്ഷിക്കുന്നവന്നു എളുപ്പം മനസ്സിലാക്കാവുന്നതാണ് ഇവര്‍ തമ്മിലുള്ള അന്തരം.. ഇടതുപക്ഷം വലതുപക്ഷതെക്ക് വളരേ ചാഞ്ഞിട്ടുന്ടെങ്കിലും ഒരല്പം ബാക്കിയുണ്ട് എന്ന്‍ ജമാഅത്ത് വിശ്വസിക്കുന്നു .. ആ 'അല്പതിന്നു' ജമാഅത്ത് പ്രാധാന്യം കൊടുക്കുന്നു.. സ്ഥാനാര്‍ഥി ത്വതിന്ന്‍ വേണ്ടി പോലും തെരുവ് ......... യെ പോലെ കടിപിടി കൂടുന്ന യു.ഡി.എഫിനെ പിന്തുണക്കാന്‍ പ്രതിബദ്ധതയുള്ള ഒരു പ്രസ്താനതിന്ന്‍ കഴിയില്ല തന്നെ ..

  ReplyDelete
 4. വേണ്ടിവന്നാല്‍ ആര്‍.എസ്സ്‌.എസ്സുമായി പോലും ചര്‍ച്ചനടത്തുമെന്ന്‌ ചന്ദ്രപ്പന്‍. ഇത്രയും കാലം ആര്‍.എസ്സ്‌.എസ്സ്‌-ന്റെ വോട്ട്‌ വേണ്ടെന്ന്‌ വയ്ക്കില്ല അന്ന അവസ്തയില്‍ നിന്ന്‌ ചര്‍ച്ചനടത്തുമെന്ന നിലയിലേക്ക്‌ വര്‍ഗ്ഗ നയങ്ങള്‍ സവര്‍ണ്ണ സ്വത്വ വാദങ്ങള്‍ക്ക്‌ തണല്‍വിരിക്കുന്നതിലേക്കു നീങ്ങിയിരിക്കുന്നു.

  ഇനി ജമാ-അത്തെ ഇസ്ളാമി ഇടതു പാര്‍ട്ടികള്‍ തുടരുന്ന മതേതര ആദര്‍ശ നയനിലപാടുകളെ എങ്ങനെ വിലയിരുത്തുമെന്നും നിരുപാധികമോ അല്ലാത്തതോ ആയ പിന്തുണക്കുള്ള കാരണങ്ങളെ അപഗ്രഥിക്കുമെന്നും കേരളം കാണാനിരിക്കുന്നു.

  ReplyDelete
 5. ഫസലു..

  ജമാത്തെ ഇസ്ളാമിയുടെ ഇടതു പ്രേമംവും ഇടതെടുക്കുന്ന നയ വഞ്ചനയെ കുറിച്ചുമാണിവിടെ പറഞ്ഞതു. UDF - നെ അനുകൂലിക്കുന്നു എന്ന് അതിനര്‍ഥമില്ല.

  സീറ്റും അധികാരവും എന്നതിനപ്പുറം നാം വോട്ട്‌ ചെയ്യുന്ന പാര്‍ട്ടികള്‍ക്ക്‌ ഒരു പ്രത്വേക ആദര്‍ശമോ ജനങ്ങങ്ങളെ കുറിച്ചുള്ളതോ നാടിനെ കുറിച്ചുള്ളതോ ആയ സത്യസന്ധമായ ഒരു സഹൃദയ നിലപാടുകള്‍ ഒന്നുമില്ല. പക്ഷേ അപവാദമായി എതാനും ചില വ്യക്തികള്‍ കണ്ടേക്കാം..

  ReplyDelete
 6. ഇവിടെ ചോയ്സിന്റെ അപര്യാപ്തതയെ കുറിച് താങ്കള്‍ മനസ്സിലാക്കേണ്ടതുണ്ട്..
  യു.ഡി.എഫ് - എല്‍.ഡി.എഫ്. എന്ന ദ്വന്ദങ്ങളില്‍ കിടന്നു കറങ്ങുകയാണ് കേരള രാക്ഷ്ട്രീയം എന്നത് മറക്കരുത്.. ഇടതുപക്ഷം അധികാരത്തില്‍ വരാതിരുന്നാല്‍ ഭരണകൂടം ശൂന്യമായിരിക്കുകയല്ലല്ലോ ചെയ്യുക.. അല്ലെങ്കില്‍ മാലാഖമാര്‍ കയറി ഭരിക്കുകയും ഇല്ല.. എല്ലാ ജീര്‍ണതകളും പേറി നടക്കുന്ന യു.ഡി.എഫ്. തന്നെയാണ് അധികാരത്തിലേറുക.. അപ്പോള്‍ ഞങ്ങളെ തല്ലി , തീവ്രവാദ മുദ്രകുത്തി എന്നീ വൈകാരികതകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ, സംഘടനാതാല്പര്യങ്ങള്‍ക്ക്മേല്‍ ജനനന്മയെ പ്രതിഷ്ടിച്ച ഇസ്ലാമിക പ്രസ്ഥാനതിന്ന്‍ വേറെന്താണ് ചെയ്യാന്‍ കഴിയുക.. നീതിയുക്തമായി കാര്യങ്ങളെ സമീപിക്കുന്ന വ്യക്തി എന്ന നിലയില്‍ താങ്കളോട് ചോദിക്കട്ടെ എന്ത് നിലപാടാണ് ജമാഅത് ഇവിടെ എടുക്കേണ്ടിയിരുന്നത്?.. താങ്കളുടെ നിലപാട് എന്തുമാകട്ടെ അതും ഒരു സാധ്യത മാത്രമല്ലെ ആകൂ....ഓരോ രാഷ്ട്രീയചലനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച് ജമാതിന്റെ നേതാക്കള്‍ എത്തിച്ചേരുന്ന നിലപാടുകള്‍ വളരെ മോശമാകുമോ ? ഒരു വ്യക്തി എന്ന നിലയില്‍ അഭിപ്രായം പറയാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ മറന്നുകൊണ്ടല്ല ഞാനിത് പറയുന്നത്..

  ReplyDelete
 7. ഫസലു പറഞ്ഞതിനേക്കാള്‍ കൂടുതലൊന്നും പറയാനില്ല. ജമാഅത്തെ ഇസ്ലാമി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനിച്ചുവെങ്കില്‍ പോസ്റ്റിലെ പല ആശങ്കള്‍ക്കും സ്ഥാനമുണ്ടെന്നെങ്കിലും പറയാമായിരുന്നു. കമ്മ്യൂണിസം അതിന്റെ വഴിക്കും ജമാഅത്തെ ഇസ്ലാമി അതിന്റേതായ വഴിക്കും മുന്നോട്ട് പോകും. മുസ്ലിംകള്‍ക്ക് മാത്രമല്ല നന്മയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനതക്കും പ്രതീക്ഷ പുലര്‍ത്താവുന്ന ഒരു പ്രസ്ഥാനമായി തന്നെ. അത് തിരിച്ചറിയാന്‍ ആരെങ്കിലും വൈക്കുന്നുവെങ്കിലും അതിന്റെ പ്രവര്‍ത്തകര്‍ക്ക് പര്യവസാനത്തെക്കുറിച്ച് ശുഭപ്രതീക്ഷയുണ്ട്.

  ReplyDelete
 8. ഫസലു/ ലതീഫ്‌..

  നിങ്ങളെല്ലാം പറയുന്നത്‌ പോലെ ജ.ഇസ്ളാമി ഒരു ആദര്‍ശപ്രസ്താനം എന്ന പേരു നിലനിര്‍ത്തുന്നത്‌ കൊണ്ടാണ്‌ അവരുടെ നയവൈകല്യങ്ങള്‍ക്ക്‌ പഴികേള്‍ക്കേണ്ടിവരുന്നത്‌. ഇടതുപക്ഷത്തുനിന്ന്‌ മറ്റ്‌ ഘടകകക്ഷികള്‍ വേര്‍പെട്ടുപോയതു പോലെയുള്ള അധികാര പങ്കുപറ്റലിന്റെ രാഷ്ട്രീയ ലക്ഷ്യം ജ.ഇസ്ളാമിക്ക്‌ ഇല്ലായിരിക്കാം.

  124:15 ratio കൊണ്ടുദ്ദേശിക്കുന്നത്‌ എന്താണ്‌. അന്താരാഷ്ട്ര നിലപാടുകളെ മുന്‍നിര്‍ത്തി ഒരു ഇടതുചിന്ത സൂക്ഷിക്കുന്ന ജ.ഇസ്ളാമി അതേ പാതയിലുള്ള ഇടത്‌ രാഷ്ട്രീയപക്ഷം ചായുന്നതില്‍ യുക്തിയുണ്ട്‌. പക്ഷേ ആ 15 എന്ന മറുപക്ഷ സപ്പോര്‍ട്ടിന്റെ ആദര്‍ശമെന്താണു.?

  കേരളത്തിലെ മുസ്ളിം താല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാടില്‍ നിന്നാണെങ്കില്‍, കിനാലൂരില്‍ ജ.ഇസ്ളാമിയുടെ അനുഭാവികള്‍ക്ക്‌ ഇളമരം കരീം നല്‍കിയ അടിയുടെ വേദന ഏത്‌ താല്‍പ്പര്യത്തിന്റെ പേരില്‍ പ്രസ്താന അണികളെ മറക്കാന്‍ പറയും. ? അദ്ദേഹത്തിനു നല്‍കുന്ന പിന്തുണയുടെ നയവൈകല്യം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നയവൈകല്യവുമായി മത്സരിക്കുന്നതിലേക്ക്‌ ജ.ഇസ്ളാമി എങ്ങനെ എത്തിച്ചേര്‍ന്നു.. ?

  ഫസലു ചോദിക്കുന്നത്‌ പോലെ എന്തു നിലപാടാണു ജ.ഇസ്ളാമി എടുക്കേണ്ടിയിരുന്നത്‌ എന്ന ചോദ്യം ജ.ഇസ്ളാമിയുടെ നേതാക്കളെയും അലട്ടുന്ന പ്രശ്നമാണ്‌.

  ReplyDelete
 9. വിയോജിക്കണമെന്നു മുൻധാരണയുള്ളവരും മുഴുവൻ വായിച്ചിരിക്കും, ഈ വരികൾ.കരുത്തു സൂക്ഷിക്കുക.

  ReplyDelete