Tuesday, August 10, 2010

കൂട്ടക്കൊലകളുടെ മാനവികത - 2

.
ആദ്യഭാഗം ( ക്രൈസ്തവ ഭീകരതയുടെ മാനവികത ) വായിച്ചെങ്കില്‍ തുടരുക :

വിജ്ഞാനത്തിന്‍റെ കാര്യത്തിലും ചര്‍ച്ച്‌ എടുത്ത അമാനവീകമായ പിന്തിരിപ്പന്‍ നിലപാടുകളായിരുന്നു ശാസ്ത്രത്തെ മതേതരമായി നിലനില്‍ക്കാന്‍ പ്രേരിപ്പിച്ച ഒരു ഘടകം. "അജ്ഞതയാണ്‌ ഭക്തിയുടെ മാതാവ്‌" എന്നായിരുന്നു പോപ്‌ ഗ്രിഗറിയുടെ പ്രഖ്യാപിതനയം.

അതിനാലവര്‍ കോണ്‍സ്റ്റാണ്ടിനോപ്പിളിലെ റ്റോളമിയുടെ ലൈബ്രറിയും, ഫലസ്തീനിലെ ലൈബ്രറിയും, ട്രിപ്പോളിയിലെ ലൈബ്രറിയും സ്പെയിനില്‍ മുസ്ളികളുടെയും ജൂതരുടെയും സാംസ്കാരിക ചിഹ്നങ്ങളും രചനകളും അവര്‍ നശിപ്പിച്ചു.

അറബികളുടെ ശാസ്ത്ര വിജ്ഞാനങ്ങളില്‍ നിന്ന്‌ ഊര്‍ജമുള്‍ക്കൊണ്ട പാശ്ചാത്യ ശാസ്ത്രപുരോഗതിയുടെ കടപ്പാടുകള്‍ പ്രമുഖപണ്ഠിതനായ Gustave Le Bon പറയുന്നതിപ്രകാരം :

"ഏകദേശം അഞ്ചോ ആറോ നൂറ്റണ്ടുകാലം യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ ഉപയോഗിച്ചിരുന്നത്‌ അറബിഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളായിരുന്നു, ശാസ്ത്ര വിഷയങ്ങളില്‍ വിശേഷിച്ചും"

പക്ഷേ ഈ നാഗരികമായ നേട്ടങ്ങളുടെ വര്‍ണ്ണോജ്ജ്വലമായ പൈതൃകത്തിന്‍റെ വക്താക്കളായ മുസ്ളിംകള്‍ ഇന്ന്‌ പിന്നോക്കം പോയിരിക്കുന്നു എന്നത്‌ പഠനവിധേയമാക്കേണ്ടതുണ്ട്‌. അവര്‍ ബൌധികമായ മറ്റൊരുമുന്നേറ്റത്തിന്‍റെ രഥമുരുട്ടാന്‍ പ്രാപ്തരായി മാറുന്ന സമകാലിക ശുഭസൂചകങ്ങള്‍ നാം കണ്ടുതുടങ്ങുന്നുണ്ട്‌. അതില്‍ വിളറിയെടുക്കുന്നവര്‍ ഇസ്ളാമിനെതിരില്‍ ചവറുകള്‍ നിക്ഷേപിക്കാന്‍ ആയുധവും ഡോളറും ചിലവഴിച്ചുകൊണ്ടേയിരിക്കും.

അങ്ങനെയാണ്‌ അഫ്ഗാനിസ്താനിലെ ഏതെങ്കിലും ഗോത്രത്തില്‍ ഒളിച്ചോടിയ ഭാര്യയുടെ മൂക്കും ചെവിയും 'മാനം കാക്കല്‍' ശിക്ഷയായി ആരെങ്കിലും നടപ്പാക്കുന്നത്‌, കഷ്ടപ്പെട്ട്‌ തപ്പിയെടുത്ത്‌ ഇസ്ളാമിക ശരിയത്തായി നമുക്കെത്തിക്കുന്നത്‌.

പക്ഷേ അതേസംഭവം ഇങ്ങ്‌ കേരളത്തില്‍, R.S.S കാരന്‍ ബന്ധുവായ സ്ത്രീയുടെ കൈപിടിച്ചുവലിച്ചവന്‍റെ കൈവെട്ടിമാറ്റിയാല്‍ അതു ആര്‍ഷഭാരതത്തിന്‍റെ സവര്‍ണ്ണ കിരാത നിയമങ്ങളുടെ തിരിച്ചുവരവായി മാധ്യമങ്ങളില്‍ വന്നുനിറയാത്തതിന്‍റെ സൌകുമാര്യവും നാം അനുഭവിക്കുന്നതും ഇതേ "കാരുണ്യ"പ്രവര്‍ത്തനം കൊണ്ടുതന്നെയാണ്‌.

പ്രവാചകനെ അവഹേളിക്കുന്നത്‌ അവകാശവും പ്രതിരോധിക്കുന്നത്‌ ഭീകരതയുമാവുന്നതും ഈ പശ്ചാത്തലത്തിലാണ്‌.

ഇങ്ക്യുസിഷന്‍ എന്നറിയപ്പെടുന്ന മതവിചാരണകളിലൂടെ കൊല്ലപ്പെടുകയും തീകത്തിക്കപ്പെടുകയും ചെയ്ത ചിന്തകരുടെയും ശാസ്ത്രജ്ഞന്‍മാരുടെയും എണ്ണത്തിനു കയ്യുംകണക്കുമില്ല. ശാസ്ത്രവും വിജ്ഞാനവും ബൈബിളിനെ തള്ളിക്കളഞ്ഞ്‌ മതത്തിനെതിരെ പുറംതിരിഞ്ഞു നില്‍ക്കാനിടയാക്കിയതും ചര്‍ച്ചിന്‍റെ ഈ കിരാത "ക്രൈസ്തവ മാനവികത" തന്നെയാണ്‌.

"ബൈസാണ്റ്റിയന്‍ കിരാതത്വം ടോളമിയുടെ മികച്ച രചനകളെ നശിപ്പിച്ചു. അലക്സാണ്ട്രിയയുടെ യധാര്‍ഥനാശകാരി 'വിശുദ്ധ സിറില്‍' ആണ്‌" - M.N Roy , "historical role of islam", 1981, page 65

വിശുദ്ധന്‍മാര്‍ പോലും നാശകാരികളായി അവതരിച്ച ചരിത്രത്തെ വിട്ട്‌ താലിബാനില്‍ പോയി ഒരു പ്രാദേശിക ശിക്ഷാവിധിയുടെ പടമെടുത്ത്‌ ലോകത്തിന്‍റെ മുന്നില്‍ കൊണ്ടുവന്നിട്ട്‌ ഇസ്ളാമിനെ ഗോത്രമതമായും ആറാം നൂറ്റാണ്ടിലെ മരുഭൂമിയുടെ മതമായും ബ്ളോഗില്‍ തുപ്പുന്ന യുക്തിവാദമുഖമണിഞ്ഞ വര്‍ഗീയവാദികളും കൂലിക്കെഴുത്തുകാരും സൃഷ്ടിക്കുന്ന ഈ അഴുക്കു തിന്നല്‍ പ്രക്രിയ തുടരുകതന്നെ ചെയ്യും.

കാരണം പാവകളെയും അടിമകളെയും മാധ്യമങ്ങളിലൂടെയും മിഷണറിതന്ത്രങ്ങളിലൂടെയും സൃഷ്ടിക്കുന്ന ചാരതന്ത്രങ്ങള്‍ അമേരിക്കയുടെ ലാബുകളില്‍ നിരന്തരം പണം കൊടുത്ത്‌ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
സമാധാനത്തിന്‍റെ പേരുപറഞ്ഞ്‌ ലോകത്തിലെ ഇതരമതങ്ങളെയും വംശങ്ങളെയും എങ്ങനെ ചവിട്ടിമെതിക്കാമെന്ന തന്ത്രങ്ങള്‍ മെനയാനുള്ള അമേരിക്കയുടെ ഒരു പരസ്യം ഇങ്ങനെയാണ്‌.

"പാക്സ്‌ അമേരിക്കാനാ എന്ന പേരില്‍ അമേരിക്കക്ക്‌ ഭാവിയില്‍ ലോകമേധാവിത്തം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി പഠിക്കാന്‍ സാമഗ്രികളും സേവനങ്ങളും ക്ഷണിച്ചുകൊള്ളുന്നു" - bal patil, US hegemony, times of india, feb 21 1991, page 10

ഇങ്ങനെ പണം പറ്റി അമേരിക്കക്ക്‌ വേണ്ടി വിടുപണി ചെയ്യുന്നവര്‍ കേരളത്തില്‍ നിന്നും ധാരാളം പേര്‍ ഇല്ലാതിരിക്കുമോ.. ?

1954-ല്‍ ഫ്രെഞ്ച്‌ കൊളോണിയല്‍ ഗവര്‍മെണ്റ്റിനെ മറിച്ചിട്ട്‌ വിയറ്റ്നാമില്‍ പ്രവേശിച്ച അമേരിക്കന്‍ സൈന്യത്തെ അറിയപ്പെട്ടിരുന്നത്‌ "യേശുവിന്‍റെ സേന" എന്നാണ്‌. കമ്മ്യൂണിസത്തിനെതിരെ പൊരുതുന്നു എന്ന പേരില്‍ ലക്ഷക്കണക്കിനു ബുദ്ധിസ്റ്റുകളെ അവര്‍ പീഢനക്യാമ്പുകളിലയക്കുകയും ആയിരക്കണക്കിനു ബുദ്ധസന്യാസിമാരുള്‍പ്പെടെയുള്ള സ്ത്രീപുരുഷ അധ്യാപകരെ പെട്രോളൊഴിച്ചുകത്തിക്കുകയും ചെയ്തിരുന്നു ഈ "യേശുവിന്‍റെ സേന".

കത്തോലിക്കാ ചര്‍ച്ചായിരുന്നു കൂട്ടക്കുരുതിക്ക്‌ നേതൃത്വം വഹിക്കാന്‍ "യേശുവിന്‍റെ സേന" യെ വിളിച്ചുവരുത്തിയത്‌ . Read : The Shocking Story of the Catholic "Church's" Role in Starting the Vietnam War

നാസി ജര്‍മ്മനിയില്‍ 60 ലക്ഷം ജൂതന്‍മാര്‍ നിസ്സഹായരായി ആത്മാവ്‌ തൊണ്ടയില്‍ കൊണ്ടുവന്ന്‌ നിലവിളിച്ചുകൊണ്ടിരുന്നപ്പോല്‍ "പോപ്‌ പയസ്‌ രണ്ടാമന്‍" ചെവിപൊത്തി പുറംതിരിഞ്ഞുനിന്നു. ഫലമോ ആ ജൂതജീവനുകളെ ഗാസ്‌ ചേംബറുകളില്‍ നിന്ന്‌ മൂക്കില്‍ പഞ്ഞിവച്ച്‌ പുറത്തെടുക്കേണ്ടിവന്നു.

1942 ആഗസ്റ്റില്‍ 2 ലക്ഷം ഉക്രൈനിയന്‍ ജൂതര്‍ കൂട്ടക്കൊലക്ക്‌ വിധേയമായിക്കൊണ്ടിരുന്നപ്പോല്‍ ഉക്രൈനിയന്‍ നഗരപിതാവ്‌ Andrej septyekyj പോപ്പിനു ഒരു കത്തെഴുതി. "ഇപ്പോല്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ ബോള്‍ഷെവിക്കുകള്‍ നടത്തിയതിനേക്കാല്‍ കൊടിയ ഭീകരതയാണെന്നും വംശഹത്യ തടയണമെന്നും അഭ്യര്‍ഥിച്ച്"‌. പക്ഷേ പോപ്പ്‌ പയസ്‌ രണ്ടാമന്‍ നല്‍കിയ മടുപടി "പ്രതികൂല സാഹചര്യങ്ങളെ ശാന്തമായ സഹനം കൊണ്ട്‌ നേരിടുക " എന്ന സുവിശേഷ സൂക്തമായിരുന്നു. - Hilberg, Perpetrators Victims Bystanders, page 267


1994-ലെ റുവാണ്ടയിലെ 10 ലക്ഷത്തിലധികം വരുന്ന ഹുടു വംശജരുടെയും ടുറ്റ്സി വംശജരുടെയും കൂട്ടക്കുരുതിക്ക്‌ നേതൃത്വം വഹിച്ചത്‌ അവിടത്തെ കത്തോലിക്കാ പുരോഹിതന്‍മാരായിരുന്നു.

"ആംഗ്ളിക്കരും കത്തോലിക്കരുമായ പുരോഹിതന്‍മാരും സന്യാസിനിമാരുമാണ്‌ കൂട്ടക്കൊലക്കൂള്ള സജീവമായ പങ്കുകള്‍ വഹിച്ചത്‌. ചര്‍ച്ചുകളില്‍ അഭയം തേടിയവരെയും , കുഞ്ഞുങ്ങളും വൃദ്ദരുമുള്‍പ്പെടെയുള്ളവരെ കുരിശില്‍ തറച്ചുകൊല്ലുകയായിരുന്നു" - newscast of s2 Aktuell, germany, 10/10/96

ഹൃദയം നിലച്ചുപോകുന്ന ഈ വംശഹത്യയുടെയും കുരുതികളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതൊക്കെയും വിശ്വാസം മസ്ത്തിഷ്ക്കത്തില്‍ പുഴുക്കുത്തുണ്ടാക്കി പതഞ്ഞൊഴുകി ആയുധമെടുത്തുപോയ ക്രൈസ്തവ തീവ്രവാദ-ഭീകര സംഘടനകളല്ല. ചില ഭീകരസംഘങ്ങളാണ്‌ ഈ പാതകങ്ങളൊക്കെയും ചെയ്തതെങ്കില്‍ നമുക്ക്‌ പരാതികളൊന്നുമില്ല. കാരണം അവര്‍ ഔദ്യോഗിക ക്രൈസ്തവതയെ പ്രതിനിധീകരിക്കുന്നില്ല എന്ന നീതീകരണമെങ്കിലുമുണ്ട്‌.

മറിച്ച്‌ ഇവിടെ ഈ കാട്ടാളത്തപാതകങ്ങളൊക്കെയും മതത്തിന്‍റെ അനിഷേധ്യ മുക്തിദായക മാര്‍ഗമാക്കി നടപ്പില്‍ വരുത്തിയത്‌ ദൈവരാജ്യത്തിന്‍റെ ഔദ്യോഗിക വക്താക്കളായിരുന്നു.

ചിലയിടങ്ങളില്‍ അവര്‍ കുരുതികള്‍ക്ക്‌ കൂട്ടുനിന്നു. എന്നിട്ടും അവര്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ ഉദ്ധേശിക്കുന്നത്‌ കാരുണ്യത്തിന്‍റെ കവചമണിഞ്ഞും മാനവികതയെന്ന, അതും "ക്രൈസ്തവ മാനവികത"യെന്ന പുതിയതരം ആത്മീയ കച്ചവടതന്ത്രങ്ങള്‍ പുറത്തെടുത്തുമാണ്‌. യൂറോപ്പിലും മറ്റും ക്രൈസതവ ഇവാഞ്ചലിസം നിരന്തരം ഇസ്ളാമിനെ നിന്ദിക്കുന്ന ശീലം ക്രൈസ്തവമതത്തിന്‍റെ ഉപജീവന-അതിജീവന മാര്‍ഗ്ഗമായി വളര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നു.

മിഡില്‍ ഈസ്റ്റില്‍ ബ്രിട്ടന്‍ നിയോഗിച്ച ഒരു ചാരനായ ഹെംഫര്‍ തന്‍റെ ആത്മകഥയില്‍ പറയുന്നത്‌ :

"മുസ്ളിംകളുടെ ഐക്യം തകര്‍ത്താല്‍ അവര്‍ തമ്മിലുള്ള ആര്‍ദ്രത ഇല്ലാതാക്കുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്യാം. അങ്ങനെ അവരെ എളുപ്പത്തില്‍ പരാജയപ്പെടുത്തുകയും ചെയ്യാം. നാം ഇംഗ്ളീഷുകാര്‍ നമ്മുടെ സുഭിക്ഷമായ ക്ഷേമത്തിനും സുഖസൌകര്യങ്ങള്‍ക്കും വേണ്ടി ഗൂഢതന്ത്രങ്ങളും അരാചകത്വവും നമ്മുടെ (അറബ്‌) കോളനികളില്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം" - Confession of a British spy, section I, part III

ഇന്ന്‌ അമേരിക്കയില്‍ നിന്ന്‌ മുസ്ളിം ലോകം അനുഭവിക്കുന്ന ഏറ്റവും മാരകമായ ഭവിശ്യത്തിന്‍റെ ഉത്തമമായ ഉദാഹരണമാണ്‌ ഈ മൊഴികള്‍.

മുസ്ളിം രാഷ്ട്രങ്ങളില്‍ ഭീകരതകള്‍ കയറ്റിയയക്കുകയും പിന്നെ അവരെതന്നെ ഭീകരരാക്കുകയും ചെയ്യുന്ന ചെകുത്താന്‍റെ വിശ്വാസമുള്ള ഒരു രാജ്യത്തിന്‍റെ ഈ കുരിശുയുദ്ധതന്ത്രം ഒരുപക്ഷേ മുസ്ളിം രാജ്യങ്ങളിലെ ശൈക്കുമാര്‍ അറിയാതെപോകുന്നത്‌ അവര്‍ക്ക്‌ വായനാശീലമില്ലാത്തതുകൊണ്ടാവാം.

( മൂന്നാം ഭാഗം ..)
.

15 comments:

 1. നൈതികമായ എല്ലാ മൂല്യങ്ങളുടെയും എതിര്‍ ചേരിയില്‍ നിന്ന്‌ ഇസ്ളാമിനെതില്‍ സാമ്രാജത്ത ക്രൈസ്തവത സൃഷ്ടിച്ചുവിടുന്ന ദുഷ്പ്രചാരങ്ങള്‍ വലിയൊരളവോളം ജനങ്ങളെ ഇസ്ളാമിനെ കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കാനായിട്ടുണ്ട്‌.

  പ്രാദേശികമായ എല്ലാ അസംബന്ധങ്ങളും ഇസ്ളാമിക ശരീ-അത്തും ഭീകരതയുമാക്കി അവതരിപ്പിക്കുന്നവരുടെ തത്വശാസ്ത്രങ്ങളും മതങ്ങളും വളരെ മ്‌ളേച്ചവും നിന്ദ്യവുമായ അവരുടെ ഭൂതകാലവും വര്‍ത്തമന കലാവും വിദഗ്ദമായി മറവുചെയ്യുന്നതെങ്ങനെയെന്ന്‌ നമുക്കാരും പറഞ്ഞുതരേണ്ടതില്ല.

  മുസ്ളിംകള്‍ സര്‍വ്വകാലങ്ങളിലും സൌന്ദര്യ പ്രചോദിതമാക്കുന്ന ഉദാഹരണങ്ങളായി എല്ലായിടത്തും നിലനിന്നിരുന്നു എന്നല്ല പറഞ്ഞുവരുന്നത്‌. മുസ്ളിമിനെക്കുറിച്ചുള്ളതെന്തും പെരുപ്പിക്കപ്പെടുന്ന കഥകള്‍ അതിരുകള്‍ ലംഘിക്കപ്പെടുന്നു എന്നെങ്കിലും നാമറിയേണ്ടതുണ്ട്‌.

  ReplyDelete
 2. ശക്തമായ വിവരങ്ങള്‍. ഇസ്ളാമിനെതിരിലുള്ള അമേരിക്കന്‍, ഫാസിസ ദുഷ്പ്രചാരണങ്ങള്‍ അതിണ്റ്റെ പാരമ്യത്തിലെത്തിനില്‍ക്കുന്ന ഈ സമയത്ത്‌ ഇത്തരം ശ്രമങ്ങള്‍ അനിവാര്യമായും അഭിനന്ദനീയമാണ്‌.

  ReplyDelete
 3. അവര്‍ ബൌധികമായ മറ്റൊരുമുന്നേറ്റത്തിന്‍റെ രഥമുരുട്ടാന്‍ പ്രാപ്തരായി മാറുന്ന സമകാലിക ശുഭസൂചകങ്ങള്‍ നാം കണ്ടുതുടങ്ങുന്നുണ്ട്‌. അതില്‍ വിളറിയെടുക്കുന്നവര്‍ ഇസ്ളാമിനെതിരില്‍ ചവറുകള്‍ നിക്ഷേപിക്കാന്‍ ആയുധവും ഡോളറും ചിലവഴിച്ചുകൊണ്ടേയിരിക്കും.

  മുസ്ളിം രാഷ്ട്രങ്ങളില്‍ ഭീകരതകള്‍ കയറ്റിയയക്കുകയും പിന്നെ അവരെതന്നെ ഭീകരരാക്കുകയും ചെയ്യുന്ന ചെകുത്താന്‍റെ വിശ്വാസമുള്ള ഒരു രാജ്യത്തിന്‍റെ ഈ കുരിശുയുദ്ധതന്ത്രം ഒരുപക്ഷേ മുസ്ളിം രാജ്യങ്ങളിലെ ശൈക്കുമാര്‍ അറിയാതെപോകുന്നത്‌ അവര്‍ക്ക്‌ വായനാശീലമില്ലാത്തതുകൊണ്ടാവാം.
  *******************


  രഥമുരുട്ടി വല്ലവന്റേം നെഞ്ചത്ത്‌ കൊണ്ട് കേറ്റാതെ ആ ശൈക്കുംമാരെ രണ്ടക്ഷരം വായിക്കാന്‍ പഠിപ്പിക്കെന്റെ ബക്കറേ.......

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ബക്കർ സാബ്.... മുൻപത്തെ പോസ്റ്റും ഇതും വായിച്ചു... ബാക്കി കൂടി വരാൻ കാത്തിരിക്കുന്നു......ഭാവുകങ്ങൾ.......പിന്നെ.....ഉത്തരം മുട്ടുമ്പോൽ കൊഞ്ഞനം കുത്തുക എന്നു പറയുക എന്നത് എന്താണെന്നു :: ആകാശിന്റെ:: കമന്റ് വായിച്ചപ്പോൾ തോന്നി... സത്യങ്ങൾ അംഗീകരിക്കാനുള്ള മനസ്സ് മാനുഷികമാണു... അതില്ലെങ്കിൽ സഹതപിക്കാനല്ലാതെ തരമില്ലല്ലോ... ഇനി ബക്കറിന്റെ പോസ്റ്റിനോടു എതിരഭിപ്രായമെങ്കിൽ വിമർശിക്കാനോ, എതിർക്കനൊ ക്ഴിയുമെങ്കിൽ അതല്ലേ വേണ്ടത്??

  August 10, 2010 8:48 PM

  ReplyDelete
 6. അങ്ങനെയാണ്‌ അഫ്ഗാനിസ്താനിലെ ഏതെങ്കിലും ഗോത്രത്തില്‍ ഒളിച്ചോടിയ ഭാര്യയുടെ മൂക്കും ചെവിയും 'മാനം കാക്കല്‍' ശിക്ഷയായി ആരെങ്കിലും നടപ്പാക്കുന്നത്‌, കഷ്ടപ്പെട്ട്‌ തപ്പിയെടുത്ത്‌ ഇസ്ളാമിക ശരിയത്തായി നമുക്കെത്തിക്കുന്നത്‌.

  പക്ഷേ അതേസംഭവം ഇങ്ങ്‌ കേരളത്തില്‍, R.S.S കാരന്‍ ബന്ധുവായ സ്ത്രീയുടെ കൈപിടിച്ചുവലിച്ചവന്‍റെ കൈവെട്ടിമാറ്റിയാല്‍ അതു ആര്‍ഷഭാരതത്തിന്‍റെ സവര്‍ണ്ണ കിരാത നിയമങ്ങളുടെ തിരിച്ചുവരവായി മാധ്യമങ്ങളില്‍ വന്നുനിറയാത്തതിന്‍റെ സൌകുമാര്യവും നാം അനുഭവിക്കുന്നതും ഇതേ "കാരുണ്യ"പ്രവര്‍ത്തനം കൊണ്ടുതന്നെയാണ്‌

  what the heck are you writting?

  case 1:
  who got punished? the poor lady.

  case 2:
  who got punished? the guy who f**ed the lady?

  yea I would support case 2.

  ReplyDelete
 7. അകാശ്‌,

  പാശ്ചാത്യണ്റ്റെ രണ്ടക്ഷരം പഠിക്കുന്നത്‌ വല്ലവണ്റ്റെയും നെഞ്ചത്ത്‌ കാര്‍പറ്റ്‌ ബോംബിടാനാണെങ്കില്‍ ശേക്കുമാര്‍ ആ വൈരാക്ഷരങ്ങളില്‍ നിന്നൊക്കെ മോചനം നേടിനില്‍ക്കുന്നതില്‍ ആശാവഹമാണ്‌.

  ശേക്കുമാര്‍ അത്യാവേശമുള്ള അക്ഷരമോഹികളല്ലെങ്കിലും ക്രൈസ്തവ സാമ്രാജത്തവാദികളെ പോലെയോ ഫാസിസ്റ്റുകളെ പോലെയോ വര്‍ഗീയവാദികളല്ല. അതുകൊണ്ടാണ്‌ കേരളവും ഇന്ന് അവരാല്‍ സാമ്പത്തികമായെങ്കിലും അനുഗ്രഹിക്കപ്പെട്ടു നില്‍ക്കുന്നത്‌.

  അതുകൊണ്ടാണ്‌ വലിയൊരു വിഭാഗം ജനങ്ങളുടെ ആമാശയത്തിലെ വിഷപ്പിണ്റ്റെ രഥമുരുളല്‍ മാറിപോകുന്നത്‌.

  ReplyDelete
 8. മുക്കുവന്‍ ..

  താന്‍ ഏതു case നെ താങ്ങിയാലും അതൊന്നും മതവിധിവിലക്കുകളായി തെറ്റിദ്ധരിക്കാതിരിക്കനുള്ള വിവേകം വേണമെന്നേ മിനിമം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളു. അതും ആശാവഹമായ പ്രതീക്ഷപോലുമല്ല.

  ReplyDelete
 9. പോപ്പുലര്‍ ഫ്രണ്ടുകാരന്‍ അധ്യാപകണ്റ്റെ കൈവെട്ടിയപ്പോള്‍ അത്‌ ഇസ്‌ലാമിക ശരീഅത്ത്‌, താലിബാന്‍ കോടതി.. മാങ്ങാതൊലി! അതേ നാട്ടില്‍ ആര്‍ എസ്‌ എസുകാരന്‍ സി പി എമ്മുകാരണ്റ്റെ കൈവെട്ടിയപ്പോള്‍ അത്‌ രാമണ്റ്റെ നിയമമല്ല! രാവണണ്റ്റെ കോടതി വിധിയും അല്ല!! ഹ ഹ. ഓരോരുത്തരുടെ സഹിഷ്ണുതയും മതേതരത്വവും ഈ രണ്ട്‌ സംഭവങ്ങളിലും വ്യക്ത്മായി കാണാം. എന്നിട്ട്‌ മുടി അഴിച്ചിട്ട്‌ ഉറഞ്ഞു തുള്ളുന്നു!! പറച്ചിലോ 'മനുഷ്യത്വത്തിനു'വേണ്ടി!! ആധികാരികമായി വസ്തുതാപരമായി പറഞ്ഞിരിക്കുന്നു. 'കൊഞ്ഞനം' കുത്തലല്ലാതെ മറ്റൊരു മറുപടി പ്രതീക്ഷിക്കേണ്ട.

  ReplyDelete
 10. കശ്മീരിന്റെ കാര്യത്തിൽ,കാശ്മീർ ഇന്ത്യയുടെ ഭാഗമായതിനു ശേഷമാണ്‌ ഗോവ പോണ്ടിച്ചേരി മുതലായ പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമായത്‌. അവരെല്ലാം ഇന്ത്യൻസംസ്കാരത്തിന്റെ ഭാഗമായിലയിച്ച് ചേരുകയും ചെയ്തു. എന്റെ ഒരു സംശയം ഈ കശ്മീരികൾക്ക് മാത്രമെന്താണ്‌ ഇത്ര സുക്കേട്? ഓ! അവരെ മതം പഠിപ്പിക്കുന്ന രാജ്യസ്നേഹം എല്ലില്കുത്തുന്നതുകൊണ്ടകാമായിരിക്കും!!!!!

  ReplyDelete
 11. ginu xavier,

  ഈ പോസ്റ്റുമായി ബന്ധപ്പെടുന്നതല്ല നിങ്ങളുടെ കമെണ്റ്റെങ്കിലും, ഗോവയും പോണ്ടിച്ചേരിയും സ്വാതന്ത്രിയത്തിനു ശേഷമാണ്‌ ഇന്ത്യന്‍ സംസ്കാരത്തില്‍ ലയിച്ചുചേര്‍ന്നത്‌. അത്രയേ അവര്‍ക്ക്‌ അവകാശപ്പെടാനുള്ളു.

  പക്ഷേ കാഷ്മീര്‍ സ്വാതന്ത്രിയത്തിനു മുന്നേതന്നെ ലയിച്ചുചേര്‍ന്നിരുന്നതാണ്‌. പഞ്ചാബും ലഹോറും സിന്ധും മറ്റും പോലെ.

  പക്ഷേ വിഭജനത്തെ തുടര്‍ന്ന്‌ ഹിന്ദു രാജാവായ ഹരിസിംഗ്‌ ആണ്‌ സ്വതന്ത്ര രാജ്യമായി കാഷ്മിര്‍ നില്‍കാനാഗ്രഹിച്ചതും, പിന്നീട്‌ പ്രശ്നങ്ങള്‍ വരുന്നതും തുടര്‍ന്ന്‌ കാഷ്മീരിനു പ്രത്വേക പദവി ലഭിക്കുന്നതും. ഇന്നും 98 ശതമാനം കാഷ്മീരികളും (പുതിയ കണക്കെടുപ്പനുസരിച്ച്‌) ഇന്ത്യയോട്‌ ചേരാന്‍ ആഗ്രഹിക്കുന്നവരാണ്‌.

  പക്ഷേ ഇന്ത്യന്‍ സൈന്യം അവരെ ശത്രുക്കളായി കണ്ടാല്‍, അവരുടെ സഹോദരിമാരെ ബലാത്സംഘം ചെയ്താല്‍, അവരുടെ സഹോദരന്‍മാരെ അര്‍ദ്ദരാത്രി വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി പിറ്റേന്ന്‌ ജഡം തോട്ടിലിട്ടാല്‍ അവരില്‍ പലരും തീവ്രവാദികളായി പോയില്ലെങ്കിലെന്തതിശയം !

  ഇതിനകത്തെ എല്ലില്‍ കുത്തെന്ന്‌ പറയുന്നത്‌ ചരിത്രപരമായി ഇതാണ്‌. പക്ഷേ ക്രിസ്തുമതത്തിനു എല്ലില്‍ കുത്തുന്നതുപോലെ കാഷ്മീരികളുടെ മതത്തിനു എല്ലില്‍ കുത്തില്ലെന്നും മനസ്സിലാക്കുക.

  ഇന്നത്തെ അവസ്തയില്‍ കാഷ്മീരില്‍ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷമെങ്കില്‍ എപ്പോഴേ അമേരിക്കക്ക്‌ എല്ലില്‍ കുത്തുതുടങ്ങി അതിനെ മറ്റൊരു ഈസ്റ്റ്‌ തൈമൂറാക്കി ഇന്ത്യയില്‍ നിന്ന് വെട്ടികൊണ്ടുപോകുമായിരുന്നു കാഷ്മീരിനെ. വല്ല സംശയവുമുണ്ടോ ?

  ReplyDelete
 12. എനിക്കു മനസ്സിലാകിന്നില്ലടാ ബക്കറെ, എന്താ നിണ്റ്റെ എല്ലില്‍ കുത്തുന്നതെന്ന്‌. ഇനി ശരിക്കും ക്രിസ്ത്യന്‍- മുസ്ളിം വര്‍ഗ്ഗീയ ലഹള കാണുന്നതുവരെ നീ ചൊറിഞ്ഞോണ്ടിരിക്കുമല്ലൊ. കോണകത്തില്‍ കോഴിപ്പേന്‍ പോലെ

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. പൊതുവില്‍ ഇസ്ലാമിന്റെ ഐക്യം തകര്‍ക്കുക മാത്രമല്ല, തങ്ങള്‍ക്ക് ശത്രുക്കളായി ആരൊക്കെ വരുന്നോ അവരെയൊക്കെ ഏതുവിധേനയും തകര്‍ക്കുക എന്നുള്ളതാണ്‌ ഏതൊരു സാമ്രാജ്യത്വത്തിന്റേയും സംഘടിത പ്രസ്ഥാനങ്ങളുടേയും രീതി. അത് അമേരിക്കന്‍ സാമ്രാജ്യത്വമായാലും, ഇസ്ലാമിക/ജ്യൂത/കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വമായാലും ഒരുപോലെ തന്നെ.

  എല്ലാവരും തങ്ങളുടെ തലയില്‍ ഇട്ട് തോണ്ടുകയാണ്‌, തങ്ങള്‍ അരക്ഷിതരാണ്‌, ഇനി പ്രതികരിക്കുകായല്ലാതെ വഴിയില്ല' എന്ന ബോധ്യം മുസ്ലിമുകളില്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ തീവ്രവാദികള്‍, അവര്‍ക്ക് ഉപ്പും ചോറും നല്‍കുന്നത് സാമ്രാജ്യത്വമാണെന്നും സംസാരമുണ്ട്.എന്തായാലും സാമ്രാജ്യത്വത്തിന്‌ മുസ്ലീംങ്ങളെ മറ്റു സമൂഹങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തിയിട്ട് വല്യ ഗുണമൊന്നും ഉണ്ടാകാന്‍ പോണില്ല! കാരണം അവര്‍ കൂടുതല്‍ വിശ്വാസ തീക്ഷ്ണതയുള്ളവരായി മാറാനേ അത് ഉപകരിക്കൂ എന്ന് ആര്‍ക്കും മനസിലാക്കാം. ഈയൊരു സാഹചര്യം എന്തായാലും നവ ലിബറല്‍ മൂല്യങ്ങളെ ലോകത്താകെ വിതക്കാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ക്ക് വിലങ്ങുതടിയായിരിക്കും. പിന്നെ ആളുകള്‍ കൂടുതല്‍ വിശ്വാസികളാകുന്നതുകൊണ്ടുള്ള പ്രയോജനം എന്നത്, അമേരിക്കന്‍ വിദേയത്വമുള്ള സൗദി ഷേക്കുമാരെ സൃഷ്ടിക്കാം എന്നതുതന്നെ. അതുകൊണ്ടുള്ള നേട്ടം അമേരിക്കയ്ക്കു തന്നെ! അതു തന്നെയായിരിക്കും അവരുടെ ലക്ഷ്യം. എന്തു പറഞ്ഞാലും വികാരപരമായി പ്രതികരിക്കാന്‍ മാത്രം അറിയാവുന്ന ചില പ്രത്യേക ജനുസ്സില്‍ പെട്ട ആളുകള്‍ ഇഷ്ടം പോലെ ഉള്ളപ്പോള്‍ ഇസ്ലാമിനെ ഒറ്റപ്പെടുത്താന്‍ പിന്നെ വേറെ വഴി അന്വേഷിക്കേണ്ട കാര്യം ആര്‍ക്കുമില്ല.

  ചുരുക്കത്തില്‍ "മുസ്ലീമുകളെ എല്ലാവരും വെറുക്കുന്നു എന്ന അവരില്‍ തന്നെ ഒരു ബോധ്യം ജനിപ്പിക്കണം, അത്രതന്നെ! ഇതുവഴി ഇസ്ലാം സമൂഹം മറ്റുള്ളവരില്‍ നിന്നും ഉള്‍‌വലിയും എന്നത് ഏത് പേട്ടക്കും ഊഹിക്കാവുന്നതാണ്. ഇങ്ങനെ ഉള്‍‌വലിഞ്ഞ ഇസ്ലാമിനെ എല്ലാവരും പിന്തിരിപ്പന്‍ എന്നു വിളിക്കുകയും, അതുവഴി യഥാര്‍ഥ പിന്തിരിപ്പന്മാരുടെ അനുയായികളായിത്തീരേണ്ട ഗതികേടിലേക്ക് അവര്‍ എത്തുകയും ചെയ്യുന്നു- അവസാനം ഈ പിന്തിരിപ്പന്മാര്‍ ആര്‍ക്കുവേണ്ടിയാണോ(സാമ്രാജ്യത്വം) വിടുവേല ചെയ്യുന്നത് അവരുടെ ലക്ഷ്യം(ഇസ്ലാമിനെ ഒറ്റപ്പെടുത്തുക എന്നത്?) പുഷ്പം പോലെ സാധിക്കുകയും ചെയ്യും.) ആദ്യം ചെയ്യേണ്ടത്, അഫ്ഗാനിലേയും, പാകിസ്ഥാനിലേയും ഇസ്ലാമിന്റെ പേരില്‍ തലവെട്ടും, കൈവെട്ടും കലയാക്കിയ ആ ഗോത്രങ്ങളെ നിങ്ങള്‍ യഥാര്‍ഥ മുസ്ലീമുകള്‍ ചെന്ന് തല്ലിക്കൊല്ലുകയാണ്‌ വേണ്ടത്. അവരാണല്ലോ സാമ്രാജ്യത്തിനു അനുകൂലമായി ഇസ്ലാമിനെ നശിപ്പിക്കുന്നത്!

  ReplyDelete
 15. പിന്നെ ഇസ്ലാം ഒന്നുമറിയാത്ത പാശ്ചാത്യരെ ഇരുണ്ടയുഗത്തിനു ശേഷം, ശാസ്ത്രം പഠിപ്പിച്ചു എന്നൊക്കെ പറഞാല്‍ കഷ്ടമാണ്‌. ഗ്രീക്ക് തത്വശാസ്ത്രങ്ങളൊക്കെ അറേബ്യയിലാണോ ഉണ്ടായത്! മാത്രമല്ല ഇസ്ലാമിക സുവര്‍ണ്ണ കാലഘട്ടത്തിനു ശേഷം, ഓട്ടോമാന്റെ ഉദയത്തിനും, റികോണ്‍കിസ്റ്റക്കും എത്രയോ ശേഷമാണ്‌, ഇരുണ്ടയുഗം അവസ്സാനിച്ച് age of enlightenment ഉം, Renaissance കാലഘട്ടവും വരുന്നത്. ഇരുണ്ടയുഗത്തില്‍ ഒരു മണ്ണാങ്കട്ടയും പടിപ്പിച്ചിരുന്നില്ല എന്നു പറയുന്നതിനൊപ്പം തന്നെ ആ കാലഘട്ടത്തില്‍ അവിടെ അറേബ്യന്‍ ശാസ്ത്രം പഠിപ്പിച്ചു എന്നു പറയുന്നതെങ്ങനെ! അപ്പോള്‍ പിന്നെ അത് ഇരുണ്ടയുഗമാകുന്നതെങ്ങനെ? എല്ലാ സംസ്കാരങ്ങളും തമ്മില്‍ തമ്മില്‍ അറിവ് പകര്‍ന്നിട്ടുള്ളവയാണ്‌. ഭാരതവും, ഗ്രീസ്സും, റോമും, അറേബ്യയും, ചൈനയും, ജപ്പാനും, ഈജിപ്തും, പേര്‍ഷ്യയും എല്ലാം.. അതാരും ഇല്ല എന്നു പറയുന്നില്ല..ഒരു കൂട്ടര്‍ മാത്രം ഒറ്റയ്ക്ക് ഒലത്തി എന്നൊക്കെ പറയുന്നത് ഇത്തിരി കടന്ന കയ്യാണ്‌. അറബികളുടെ ശാസ്ത്ര നേട്ടങ്ങളൊക്കെ ഇന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആള്‍ജിബ്രയൊക്കെ അറബികളുടെ സംഭാവനതന്നെയാണേന്നാണ്‌ ഞാന്‍ പഠിച്ചിട്ടുള്ളാതും. അതു പോലെ തന്നെ കലയും. ഇതൊന്നും ആരും തള്ളി കളഞിട്ടില്ല! തള്ളി കളഞ്ഞത് മതമൗലീകവഅദികള്‍ തന്നെയാണ്‌. അങ്ങനെയല്ല എന്ന് ആക്കി തീര്‍ക്കേണ്ടത് ചിലരുടെ അജണ്ടയാണ്‌. മറ്റേ തലയിലിട്ടു തോണ്ടല്‍ തിയറി

  ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം അവസാനിക്കാനുള്ള കാരണം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഉദയവും, കുരിശുയുദ്ധങ്ങളും, സ്പെയിനിലെ ക്രൈസ്തവര്‍ നടത്തിയ റികോണ്‍ക്വിസ്റ്റയും, മംഗോള്‍ ആക്രമണങ്ങളും ആണ്‌. പിന്നെ അറബികളുടെ ഇടയിലെ കുടിപ്പകയും, ചില നല്ല ദാര്‍ശനികരെയും, ശാസ്ത്രജ്ഞന്മാരേയും, കലാകാരന്മാരേയും. ഞെരുക്കി കളഞ്ഞു. അതായത് യൂറോപ്പ് ഇരുണ്ട യുഗത്തിലേയ്ക്ക് പോയതു പോലെ അറേബ്യയും.അതിന്നും തുടരുന്നു, സൗദിയില്‍ ഒരു യൂണിവേഴ്സിറ്റി സ്ഥാപിച്ചത് എന്നാണെന്ന് നോക്കുക.അവര്‍ക്കു കഴിവുണ്ടെങ്കില്‍ ഇനിയും മുന്നോട്ടു വരാം. സൗദിയിലും മറ്റും ശാസ്ത്രം പഠിക്കാനും ഗവേഷണം നടത്താനും പ്രശ്നമൊന്നുമില്ലല്ലോ?

  ReplyDelete