Tuesday, December 21, 2010

യുക്തിവാദികളുടെ ശവസംസ്കാരം..

.
കഴിഞ്ഞ കുറേ നാളുകളായി യുക്തിവാദികള്‍ എന്ന ഓമനപ്പേരു സ്വയം ഗര്‍ഭം ധരിച്ച്‌ മതത്തിനെതിരെ (ഇസ്ളാമിനെതിരെ) വര്‍ഗീയവാദികളെ പോലെ പെരുമാറിയിരുന്നവരുടെ അകാല പ്രസവം നടന്നു. ഓമനത്തം തുളുമ്പുന്ന ഗര്‍ഭസ്തശിശുക്കളാണ്‌ പരിണാമ-ഡാര്‍വിന്‍ ബീജസങ്കലനം നടത്തപ്പെട്ട്‌ സൃഷ്ടിക്കപ്പെടാന്‍ പോകുന്നതെന്ന തോന്നല്‍ ഗര്‍ഭം പേറിയവര്‍ക്കും അതിനു കയ്യടിച്ചുകൊടുത്തവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ N.M ഹുസൈന്‍ എന്ന കൊടുങ്കാറ്റില്‍ ആടിയുലഞ്ഞുപോയ ഗര്‍ഭപാത്രങ്ങള്‍ പുറത്തിട്ടതൊക്കെയും ചാപിള്ളകളായിരുന്നു.

യുക്തിവാദമെന്നത്‌ മതത്തിനെ (പ്രത്വേകിച്ച്‌ ഇസ്ളാമിനെ) തെറിവിളിക്കലാണെന്ന്‌ തെറ്റിദ്ധരിച്ചുവശാവുകയും വര്‍ഗ്ഗീയ-ഫാസിസ സ്വഭാവമാര്‍ജിച്ച അവരുടെ ഉള്ളിരിപ്പുകളൊക്കെയും വയറ്റില്‍ കിടക്കാതെ ബോധപൂര്‍വ്വം വാളുവച്ചത്‌ മറ്റുള്ളവര്‍ മനസ്സിലാക്കില്ലെന്ന്‌ അവര്‍ വിചാരിച്ചത്‌ പോലെയായിരുന്നു അഴിഞ്ഞാട്ടമൊക്കെയും. അപ്പൂട്ടനെ പോലുള്ള ചില അപവാദങ്ങളൊഴിച്ചാല്‍ മറ്റെല്ലാ യുക്തിവാദി ഫാസിസ്റ്റുകളും അലക്ഷ്യമായ വികാരപ്രവര്‍ത്തകരെപ്പോലെയായിരുന്നു.

യുക്തിവാദികള്‍ മനസ്സിലാക്കിവച്ചിരിക്കുന്നത്‌ മതം പരിണാമവാദത്തിന്റെ ഒരുബദല്‍ എന്ന നിലക്കാണ്‌. സൃഷ്ടിവാദം ഇന്ന്‌ ഒരു ശാസ്ത്രീയ അന്വേഷണമാണ്‌. പരിണാമവാദത്തിന്റെ അതേമാതൃകയില്‍. ഒരുപക്ഷേ രണ്ടും ശാസ്ത്രമല്ല. ശാസ്ത്രമുപയോഗിച്ച്‌ രണ്ടുവാദങ്ങളും ശ്രേണീബദ്ധമായ ഒരു ഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നതൊഴിച്ചാല്‍ മതം ഇതില്‍ ഒരുപങ്കും വഹിക്കുക്കുന്നില്ല. മതം സൃഷ്ടിവാദം എന്ന ആശയയം മുന്നോട്ട്‌ വയ്ക്കുകയോ സപ്പോര്‍ട്ട്‌ ചെയ്യുകയോ ചെയ്യുന്നതിനെ യുക്തിവാദികള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരെ പോലെയാണ്‌ പരിസരബോധമില്ലാതെ നേരിടുന്നത്‌. സദ്ദാം ഹുസൈനെ കരുണാമയനായ 'അല്ലാഹു' എന്തുകൊണ്ട്‌ രക്ഷിച്ചില്ല എന്നാണ്‌ സൃഷ്ടിവാദത്തെ പ്രതിരോധിക്കാനായി കൊണ്ടുവരുന്ന സംവാദമാതൃകകള്‍ !

മതത്തിന്റെ ഏതെങ്കിലുമൊരാശയം കൊണ്ട്‌, തെളിയിക്കപ്പെട്ടതോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു ശാസ്ത്ര നിഗമനത്തെകുറിച്ച്‌ സംസാരിക്കുന്നതുപോലും അവര്‍ക്ക്‌ സഹിക്കാവുന്നതിലപ്പുറമായിരിക്കും. യധാര്‍ഥത്തില്‍ മതത്തിന്റെ ഏതെങ്കിലുമൊരാശയം ശാസ്ത്രവുമായി ഒത്തുപോകുന്നുവെങ്കില്‍ യുക്തിവാദികള്‍ അതിനെ സമാദരിക്കുന്നതിനു പകരം , മതതിന്റെ നിഷ്ക്കാസനമെന്ന ആഗ്രഹമോ അന്തസ്സാരശ്യൂന്യമായ വിടുപണികളോ ആണ് ചെയ്യുന്നത്‌ ‌. ആധുനിക ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന ഇതര പാരമ്പര്യങ്ങളോ മതങ്ങളോ ഉണ്ടാവാം. ആധുനിക ശാസ്ത്രത്തിന്റെ എല്ലാ ആധാര്‍മ്മികതകളെയും പിന്തുണക്കേണ്ട ബാധ്യത മതത്തിനില്ലാത്തപോലെ തന്നെ അതിനെ അന്ധമായി എതിര്‍ക്കുന്നുമില്ല. കുറഞ്ഞപക്ഷം ഇസ്ളാമെങ്കിലും ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ വര്‍ഗീയ-യുക്തിവാദികള്‍ പോലും നിഷേധിക്കുന്നില്ല.

ചിലയുക്തിവാദികള്‍ ഉന്‍മാദികളെ പോലെ പെരുമാറുകയും വിശ്വാസികള്‍ വിവരം കെട്ടവരെന്ന്‌ വിശ്വസിച്ച്‌ ബ്ളോഗ്‌ പോസ്റ്റുകളുടെ കമണ്റ്റ്‌ ബോക്സുകള്‍ കൂട്ടിയടച്ച്‌ സ്വന്തം 'അറിവി'ന്റെ രതിയാസ്വദിച്ച്‌ പുളകം കൊള്ളുന്നവരാണ്‌. പരമ്പരാഗതമായി വിശ്വാസികള്‍ ആര്‍ജ്ജിച്ചെടുത്ത എല്ലാ അറിവുകളെയും പരിഷ്ക്കരിക്കുകയോ റദ്ദാക്കപ്പെടണമെന്ന്‌ ആവശ്യപ്പെടുകയോ ചെയ്യുന്ന യുക്തിവാദികളോട്‌ സമത്വസിദ്ദാന്തമനുസരിച്ച്‌ വിശ്വാസികള്‍ക്കും ആവശ്യപ്പെടാം അവരുടെ (വിശ്വാസികളുടെ) ജീവിതാനുഭവങ്ങളെ തെളിവുകളായി സ്വീകരിച്ച്‌ യുക്തിവാദികള്‍ സ്വന്തം ബുദ്ധിയെ ഒന്ന്‌ പരിശോധിക്കണമെന്ന്‌.

Mr. N.M ഹുസൈന്റെ വരവോടെ ഗോപുരങ്ങള്‍ പണിത്‌ പരിണാമവാദത്തിന്റെ (ഹുസൈന്‍ സാബിന്റെ പ്രയോഗമനുസരിച്ച്‌ toworing authority) ആയി സ്വയം മദിച്ചിരുന്ന 'ശാസ്ത്രജ്ഞരും' ഫാസിസ്റ്റ്‌ യുക്തിവാദികളും ഒളിയിടങ്ങളിലേക്ക്‌ വലിയുകയും ചിലര്‍ മത്തിക്കച്ചവടത്തിന്റെ കച്ചവടശാസ്ത്രം പതിനെട്ടാം അടവായി സ്വീകരിക്കുകയും ചെയ്തു. 'ഭള്ള് കീര്‍ത്തനങ്ങള്‍' യുക്തിവാദത്തിന്റെ പര്യായമെന്നനിലക്ക്‌ ബ്ളോഗ്‌ പരിസരങ്ങളില്‍ സാര്‍വ്വത്രികമായി തീരുകയും ചെയ്തു.

അങ്ങാടിയില്‍ തോല്‍ക്കുന്നവര്‍ വീട്ടില്‍ വന്ന് കതകടച്ച്‌ അമ്മയെ തെറിപറഞ്ഞ്‌ വികാരങ്ങളടക്കാറുള്ളതുപോലെയുള്ള മാനസിക പിരിമുറുക്കമായി ഇതിനെ കാണാനുള്ള പക്വത വായനക്കാര്‍ക്കുണ്ട്‌. Mr. ഹുസൈന്‍ ഉന്നയിച്ച വാദങ്ങളെ ഖണ്ഡിക്കുന്നതിനു പകരം ചില അനോനി ബ്ളോഗെഴുത്ത്‌ ഫാസിസ്റ്റുകളായവര്‍ ഇപ്പോഴും ഇസ്ളാമിനെയും അതിന്റെ പ്രവാചകനെയും തെറിവിളിക്കാനുള്ള സൌകര്യമന്വേഷിച്ചലയുന്ന സുഷുപ്തിയിലെ കവാത്തുരോഗത്തിന്റെ മാരകമായ പിടിയിലുമാണ്‌.

സത്യത്തില്‍ ബ്ളോഗ്‌ വായനക്കാര്‍ ആഗ്രഹിക്കുന്നത്‌ പരിണാമവാദികള്‍ നല്ല സംവേദനക്ഷമതയോടെ അവരുടെ വാദങ്ങള്‍ നിരത്തുകയും (മിസ്റ്റര്‍ ഹുസൈന്‍ സാബില്‍ നിന്നുള്ള) മറുവാദങ്ങളെ നേരിടുകയും അങ്ങനെ വായനക്കാര്‍ക്ക്‌ പുതിയൊരു വായനാനുഭവവും സൃഷ്ടി-പരിണാമവാദത്തിന്റെ ഗാപ്പുകളൂം ശക്തികളും മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കിനല്‍കണമെന്ന അഭ്യര്‍ഥനയുമാണ്‌. .

പരിണാമവാദമാണ്‌ സത്താപരമായി പ്രസക്തമെങ്കില്‍ വിശ്വാസികളെ തെറിവിളിച്ച്‌ സായൂജ്യമടയുന്നതിലും സാംസ്കാരികമായി ഭേദം പരിണാമവാദികള്‍ ചെയ്യേണ്ട ദൌത്യം അവരുടെ വാദങ്ങള്‍ തന്‍മയത്തോടെ അവതരിപ്പിച്ച്‌ ആധുനികശാസ്ത്രത്തിന്റെ രീതികളോടും കണ്ടെത്തലുകളോടും വിശ്വാസികളെ അടുപ്പിക്കുകയാണ്‌.

"തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളെന്ന ദൈവത്തില്‍" വിശ്വസിക്കുന്നവര്‍ അതുമനസ്സിലാക്കാതെ പകരം പ്രതികാര ദാഹികളായ വെട്ടിമുറി 'ജബ്ബാറിയനു'കളെ പോലെ യുക്തിവാദം പരിചയപ്പെടുത്തുന്നത്‌ ഒരു മനോരോഗമാണ്‌. നിലവില്‍ വിശ്വാസികള്‍ ശാസ്ത്രത്തെ തിരസ്ക്കരിക്കുന്നു എന്ന ബോധം യുക്തിവാദികള്‍ക്ക്‌ എങ്ങനെയോ ഉണ്ടായിരിക്കുന്നു എന്നത്‌ നിഴലിനെ മഹത്വപ്പെടുത്തി പടവെട്ടുന്ന പരാജയപ്പെടാന്‍ വിധിക്കപ്പെട്ട പടയാളിയുടെ ഗതികേടാണ്‌.

ഒരു വാദത്തിന്റെ സൌകര്യമോ ചിന്തയുടെ ചിട്ടയോ വിശ്വാസികള്‍ക്ക്‌ അനുവദിക്കാത്ത ഗര്‍വ്വിഷ്ടുകളായ പരിണാമവാദികള്‍ (മണ്ടന്‍മാരായ യുക്തിവാദികളല്ല) വായിച്ചിരിക്കേണ്ട ഒരു സംഗതിയുണ്ട്‌. 1981-ല്‍ അമേരിക്കയില്‍ നടന്ന പരിണാമവാദികളും സൃഷ്ടിവാദികളും തമ്മിലുള്ള നിയമപോരാട്ടത്തിനൊടുവില്‍ പരിണാമവാദിയായ ഡോ. മൈക്കേല്‍ റൂസ്‌ പ്രസ്താവിച്ച ഒരുകാര്യമാണത്‌.

"ചുരുങ്ങിയത്‌ എന്റെ സൃഷ്ടിവാദികളായ പ്രതിയോഗികള്‍ക്ക്‌ ലോകത്തെപ്പറ്റി ആത്മാര്‍ഥമായി ആവിഷ്ക്കരിക്കപ്പെട്ട ഒരു ചിത്രമുണ്ടെന്ന് എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചു. എനിക്കൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഞാനൊരു പ്രൊഫഷണല്‍ ദാര്‍ശനികനാണെങ്കിലും വിജ്ഞാനത്തിന്റെയോ ധാര്‍മ്മികതയുടെയോ അടിസ്ഥാനങ്ങളെക്കുറിച്ച്‌ ചിട്ടയായ ചിന്തകളൊന്നും ഇപ്പോഴും എനിക്കില്ല." - (എന്‍. എം ഹുസൈന്റെ "സൃഷ്ടിവാദവും പരിണാമവാദികളും" എന്ന പുസ്തകത്തില്‍ നിന്നും ഉദ്ധരണം, പേജ്‌ 18)

ബ്ളോഗ്‌ ലോകത്തുള്ള കേരളത്തിലെ അഹന്തയുടെ പരിണാമവാദികളായ യുക്തിവാദികള്‍ എല്ലാം തികഞ്ഞവരും ഇനി ഒന്നും തികക്കാനില്ലാത്തവരുമായതിനാല്‍ അവരെക്കുറിച്ച്‌ കൂടുതല്‍ പറയാനില്ല. പ്രത്വേകിച്ച്‌ അവരുടെ ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍..
.

16 comments:

 1. യുക്തിവാദികൾ മാന്യമായ ഒരു സംവാദ സംസ്കാരത്തിലേക്ക് തിരിച്ച് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം...ഒരു കാര്യത്തെ കുറീച്ച് രണ്ട് ആംഗിളുകളിൽ നിന്നുള്ള മാന്യമായ ഒരു സംവാദം എന്തു കൊണ്ടും വിജ്ഞാ‍ന പ്രദമായിരിക്കും.

  ReplyDelete
 2. "സദ്ദാം ഹുസൈനെ കരുണാമയനായ 'അല്ലാഹു' എന്തുകൊണ്ട്‌ രക്ഷിച്ചില്ല എന്നാണ്‌" ചോദ്യമെന്കില്‍, യുക്തിവാദികളുടെ 'യുക്തി' എന്തുകൊണ്ട് അവരെ രക്ഷിക്കുന്നില്ല എന്നും ചോദിക്കാം.
  (നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സംസ്കാരമാല്ല ,ശവസംസ്കാരം ആണ് നടക്കുന്നത് എന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു)

  ReplyDelete
 3. {{ Mr. N.M ഹുസൈന്റെ വരവോടെ ഗോപുരങ്ങള്‍ പണിത്‌ പരിണാമവാദത്തിന്റെ (ഹുസൈന്‍ സാബിന്റെ പ്രയോഗമനുസരിച്ച്‌ toworing authority) ആയി സ്വയം മദിച്ചിരുന്ന 'ശാസ്ത്രജ്ഞരും' ഫാസിസ്റ്റ്‌ യുക്തിവാദികളും ഒളിയിടങ്ങളിലേക്ക്‌ വലിയുകയും ചിലര്‍ മത്തിക്കച്ചവടത്തിന്റെ കച്ചവടശാസ്ത്രം പതിട്ടാം അടവായി സ്വീകരിക്കുകയും ചെയ്തു. }}

  മലയാളം ബ്ലോഗിങ്ങ് ചരിത്രത്തെ നമുക്ക് രണ്ടായി തിരിക്കാം. ഹുസൈന്റെ വരവിനു മുമ്പ്‌ എന്നും ഹുസൈന്റെ വരവിനു ശേഷം എന്നും. എന്താ?

  ::pm::

  ReplyDelete
 4. ha ha....I don't think Mr. MA Baker read and understood all comments in Mr. Hussain's or Appoottan's blog....

  ReplyDelete
 5. ബ്ലോഗിലെ മത പോസ്റ്റുകളുടെ പോക്ക് കാണാന്‍ നല്ല രസമാണ്. ആദ്യം ഹിന്ദു “സംവാദ”മായിരുന്നു. പതുക്കെ “സംവാദം” ക്രിസ്ത്യാനികള്‍ക്കിടയിലെ “ഗ്രൂപ്പുകള്‍” തമ്മിലായി. അത് ക്രി-മു “സംവാദം” ആയി മാറി. പല “അവതാരങ്ങളും” ഉദയം ചെയ്യുന്നത് കാണുവാന്‍ ബ്ലോഗര്‍മാര്‍ക്ക് കഴിഞ്ഞു.

  ഇത് എങ്ങും എത്താതെ ഇരിക്കുന്ന സമയത്ത് അതാ ക്രി/മു-യു “സംവാദം”. അതും ഏതാണ്ട് “ചാപിള്ളയാക്കി” എന്ന് ഹുസൈന്‍ അനുകൂലികള്‍ “പ്രഖ്യാപിച്ച്” കഴിഞ്ഞു.

  ഇനി അടുത്തത് സുന്നി-ഷിയ-മുജാഹിത്-കാന്തപുരം-ജമാഅത്ത് (ഇത്രയേ ഓര്‍മ്മയുള്ളൂ, ഇനി എത്രയെണ്ണം ഉണ്ട്!!!!!) “സംവാദം” ആണോ എന്തോ? ഇടയ്ക്ക് ഇതില്‍ ചിലര്‍ “സംവാദം” നടത്തുവാന്‍ തുനിഞ്ഞിരുന്നു. ഇപ്പോള്‍ വേദി ശൂന്യമായതോടെ അവര്‍ക്ക് ഇനി ശക്തമായി തിരിച്ച് രംഗത്ത് വരാം.

  എന്തായാലും മലയാള ബ്ലോഗില്‍ ജൂതന്മാരും, ബഹായികളും ഇല്ലാത്തത് കഷ്ടം തന്നെ. അല്ലായിരുന്നുവെങ്കില്‍ ഒരു 5-10 വര്‍ഷത്തേയ്ക്കുള്ള “സംവാദം” സുഖമായി നടക്കുമായിരുന്നു.....

  ദൈവത്തില്‍ “വിശ്വസിക്കുന്ന‍” വഴികള്‍ വ്യത്യസ്തമാണെങ്കിലും ഇവര്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. തങ്ങള്‍ക്ക് മുന്‍പുള്ള മതങ്ങളെ അംഗീകരിക്കുകയും (ആവശ്യമുള്ളത് പകര്‍ത്തുകയും) എന്നാല്‍ തങ്ങള്‍ക്ക് ശേഷമുള്ള മതങ്ങളെ അംഗീകരിക്കാതിരിക്കുകയും (പാലായനം ചെയ്യിക്കുകയും) ചെയ്യുകയെന്നത് :)

  അപ്പോള്‍ മു-യു സംവാദം ഹുസൈനിന്റെ “കൊടുങ്കാറ്റില്‍” തീര്‍ന്നതോടെ ഇനി നമുക്ക് അടുത്ത “സംവാദ”ത്തിനായി കാത്തിരിക്കാം. അവിടെ “ഗര്‍ഭം” കലക്കാന്‍ ഉദയം കൊള്ളുന്ന പുതിയ “അവതാരം” ആരെന്ന് കാത്തിരിക്കാം.....

  ReplyDelete
 6. <><> ബ്ളോഗ്‌ ലോകത്തുള്ള കേരളത്തിലെ അഹന്തയുടെ പരിണാമവാദികളായ യുക്തിവാദികള്‍ എല്ലാം തികഞ്ഞവരും ഇനി ഒന്നും തികക്കാനില്ലാത്തവരുമായതിനാല്‍ അവരെക്കുറിച്ച്‌ കൂടുതല്‍ പറയാനില്ല. പ്രത്വേകിച്ച്‌ അവരുടെ ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍.. <><>

  ബക്കര്‍, നിങ്ങള്‍ വായിച്ച ലേഖനങ്ങളുടെ ചര്‍ച്ച കൂടി നിരീക്ഷിച്ച ശേഷം ആണോ ഈ അഭിപ്രായം പ്രകടിപ്പിച്ചത്? അപ്പൂട്ടന്റെ ബ്ലോഗിലെ ഈ ചര്‍ച്ച ഞാനും പിന്തുടരുന്നുണ്ട്. പക്ഷെ, അവിടെ ആരുടെയെങ്കിലും "ശവ"സംസ്കാരം കഴിഞ്ഞുവോ എന്ന് ഇതുവരെയും തീര്‍ച്ചപ്പെടുത്തുവാന്‍ ആയിട്ടില്ല. ഇങ്ങനെ പോസ്റ്റു എഴുതുന്ന സമയം കൊണ്ട് ആ ലേഖനത്തിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'പരിണാമവാദി'കളുടെ വാദഗതികള്‍ക്ക് അവിടെ തന്നെ മറുപടി നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു.

  ReplyDelete
 7. ദോ അപ്പുറത്തു ഒരു സീകേബി അണ്ണന്‍ എന്തൊരൊക്കെയോ എഴുതി തള്ളി ഒരു സാമൂഹ്യ വിപ്ളവം ഉണ്ടാക്കിക്കളയാം എന്ന ദുര്യോഗത്തിലാണു. ആ അണ്ണണ്റ്റെ വിചാരം ആ അണ്ണനല്ലാതെ മറ്റെല്ലാരും മൊണ്ണന്‍മാരെന്നാണു.

  താലിബാനെ കുറിച്ചെഴുതിയാല്‍ ഇന്ത്യയില്‍ വിപ്ളവം വരും എന്ന ചിന്ത ആ പാവം ഏതു സോക്രട്ടീസ്‌ ഓലയില്‍ നിന്നു കണ്ടെടുത്തുവോ എന്തോ.

  ഒന്നിനും സമയമില്ലാത്ത ആ അണ്ണനു എന്തൊക്കെയോ ചവറുകള്‍ ഖണ്ഠകാവ്യം പോലെ എഴുത്തുതന്നെ എഴുത്തു. ഹുസൈന്‍ സാറിണ്റ്റെ ബ്ളോഗില്‍ എന്തെരെങ്കിലും കമണ്റ്റിട്ടു കിട്ടുന്നതും വാങ്ങി സുഖമായുറങ്ങാന്‍ അങ്ങേര്‍ക്ക്‌ യേതായാലും തലവരയില്ല. ബാബുവണ്ണന്‍ ഡാര്‍വിനെ പഠിപ്പിച്ചിരുന്നയാളാ.. അതിനാല്‍ മനുഷ്യരുമായി ഇടപെടാന്‍ അങ്ങേര്‍ക്ക്‌ ജനിതക വൈകല്യമുണ്ട്‌.

  ReplyDelete
 8. ആ സുശീലന്‍ സാറു ഇപ്പോല്‍ രാത്രി ഇടക്കിടക്ക്‌ ഞെട്ടിയുണരുന്നുവത്രെ. കണ്ണടച്ചാല്‍ ഹുസൈന്‍ സാറിണ്റ്റെ പോസ്റ്റുകള്‍ ചുറ്റും കൂടി തെയ്യമാടുന്നെന്നാണു നാട്ടില്‍ കേട്ടതു. ഏതെങ്കിലും അമ്പലത്തിലോ സായിമഠത്തിലോ പുള്ളിയെ കയ്യില്‍ ഏലസ്സുമായി കണ്ടുമുട്ടിയാല്‍ ആരും അമ്പരക്കരതു.

  ആ ജബ്ബറണ്ണനെ പോലെ ആരോ ഒരാല്‍ കടുവാ പള്ളിയില്‍ കാണിക്കയിട്ടു കയ്യില്‍ മന്ത്രിച്ച ഉറുക്കും കെട്ടി നബീസത്ത്‌ മാലയോതി റാത്തീബു നടത്തുന്നതായി ഒരു സുഹൃത്തു പറഞ്ഞതു ഏതായാലും ഞാന്‍ വിശ്വസിച്ചിട്ടില്ല. അണ്ണനിപ്പോല്‍ കുരിശു കണ്ട പ്രേതം പോലെ എന്തരു ചെയ്യണമെന്നറിയാതെ കണ്ണൂതള്ളിയിരുപ്പാണു.

  ReplyDelete
 9. എന്തായാലും ആ ബ്രൈറ്റ്‌ സാറു ബുദ്ധിയുള്ളയാളാ.. കൊള്ളുമെന്നു കണ്ടാല്‍ തടി ഊരാനുള്ള വിദ്യയൊക്കെ നന്നായറിയാം. പുള്ളിയിപ്പോള്‍ വിഗ്നേശ്വരനെ കളിയാക്കുന്നതാണോ അതോ ഉള്ളില്‍ വണങ്ങുന്നതാണോ എന്നു തീര്‍ച്ചയില്ലാത്ത ഒരു പോസ്റ്റുമായി ഇറങ്ങിയിട്ടുണ്ടു. ആ സൂരജണ്ണനെതിരെ ശത്രു സംഹാര പൂജ നടത്തിയതായി ബ്രൈറ്റണ്ണണ്റ്റെ അടുപ്പമുള്ള ചിലര്‍ പറയുന്നതു അപ്പടി വിശ്വസിക്കുന്നില്ല.

  എതായാലും യെവരെയെല്ലാം ആ വിഗ്നേശ്വര സാമികള്‍ കാക്കട്ടും .. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയടി കൂടിയിട്ടുണ്ടെന്നാണു ഇപ്പോല്‍ കേള്‍ക്കുന്നതു. തേങ്ങക്കു തീപിടിച്ച വിലയും...

  ReplyDelete
 10. 'Singing Mouse' Created: Mice That Tweet Like Birds Produced By Scientists''
  http://www.huffingtonpost.com/2010/12/22/singing-mouse-mice_n_799839.html
  സൃഷ്ടിവാദികള്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.

  ReplyDelete
 11. ബകര്‍, യുക്തിവാദി സംഘം,അങ്ങനെ ഉള്ള മറ്റു സംഘടനകള്‍ അല്ലാതെ യുക്തിവാദി കല്‍ ക്ക് പ്രതേകിച്ചു ഒരു സാമുദായിക സംഘടനകള്‍ ഒന്നും ഇല്ല.സ്വന്തം സമുദായം ഉണ്ടാക്കി രാഷ്ട്രീയ/അധികാര അധീശ്വതം ഉണ്ടാകുകയോ അതിലൂടെ സ്വന്തം അജണ്ട നടപ്പിലാകാനോ യുക്തിവാദികള്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ഒരു ഉദ്ദേശം യുക്തിവാധികക്ക് ഇല്ല. കാരണം അങ്ങനെ ആകുമ്പോള്‍ അത് യുക്തിവാദം അല്ല അധികാര കൊതി ആണ്. ഒരാള്‍ ദൈവവിശ്വാസി ആകാനോ നിരീശ്വര വാദി ആകാനോ ഒരു സംഘടന യുടെ ആവശ്യമോ,സമുധയതിന്റെ ആവശ്യമോ ഇല്ല.ഈ രണ്ടു വിഭാഗവും എല്ലാ കാലത്തും ഉണ്ടാകും. ന്യൂനപക്ഷ പീഡനം എന്ന് പറഞ്ഞു നടക്കുന്നവര്‍ അവരെക്കാള്‍ ന്യൂനപക്ഷം ആയ നിരീശ്വര വാദികളെ പീടിപിക്കുന്നത് എന്തിനാണ്?.അങ്ങനെ ഉണ്ടാകുമ്പോള്‍ അത് അനുഭവിക്കുന്നവര്‍ ഉന്മാദ സ്വഭാവം കാണിക്കുന്നത് സ്വാഭാവികം. പിന്നെ ഇങ്ങനെ കാണിക്കുന്നവര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആണ് പറയുന്നത്.അല്ലാതെ ഏതേലും ബുക്ക് നോക്കി ,കൂടെ ഉള്ളവരെ അത് മാത്രം പഠിപിച്ചു,അതിനെ ചോദ്യം ചെയ്യാന്‍ സമ്മതിക്കാതെ ഇടുങ്ങിയ വഴിയിലൂടെ സമുദായം സംരക്ഷിക്കാന്‍ യുക്തിവധികള്‍ക്ക് സമുദായം ഇല്ലല്ലോ . അങ്ങനെ സന്ഘടിക്കാത്ത ഒരു വിഭാഗം ആകുന്നതു ആണ് അതിന്റെ ഭംഗി. സംഘം വേറെ സമുദായം വേറെ. പിന്നെ യുക്തി വാദി ആണ് എന്ന് ആഗ്രഹിച്ചു അത്ന മനസിലാക്കാതെ നടക്കുന്നവര്‍ ധാരാളം ഉണ്ട്.പാവങ്ങള്‍ അവര്‍ ചെയുന്നതെന്തെന്നു അവര്‍ അറിയുന്നില്ല........

  ReplyDelete
 12. arun said ... { പിന്നെ യുക്തി വാദി ആണ് എന്ന് ആഗ്രഹിച്ചു അത്ന മനസിലാക്കാതെ നടക്കുന്നവര്‍ ധാരാളം ഉണ്ട്.പാവങ്ങള്‍ അവര്‍ ചെയുന്നതെന്തെന്നു അവര്‍ അറിയുന്നില്ല........ }

  well said ..

  ReplyDelete
 13. സായിവേ ശവസംസ്കാരവും നടന്നോ..?

  ReplyDelete