Sunday, October 4, 2009

ഗാന്ധി വധം.. വീണ്ടും വീണ്ടും

.
ഗാന്ധി ജയന്തി കഴിഞ്ഞു.. ഇനി അദ്ധേഹത്തിന്‍റെ വധാന്വേഷണങ്ങളാലോചിക്കാം..

മഹാത്മാഗാന്ധി ആധുനിക ഭാരതീയന്‍റെ ഒരു അനാവശ്യ ഓര്‍മ്മപ്പെടുത്തലായി മാറിക്കഴിഞ്ഞു. ഗോഡ്സെയും RSS-ഉം കൊന്ന്‌ തള്ളിയ അദ്ധേഹത്തെ ഓരോ നാളും നിശ്ശബ്ദമായി നാമും കൊന്ന്‌ കൊണ്ടേയിരിക്കുന്നു.

ഭാരതത്തിലിന്ന്‌ ഉയര്‍ന്ന്‌ കേള്‍ക്കാനുണര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നത്‌ അദ്ധേഹത്തിന്‍റെ പ്രതിയോഗികളുടെ ശബ്ദമാണു. കോണ്‍ഗ്രസ്സിനിന്ന്‌ അദ്ധേഹം ഒരു കള്ളനോട്ടാണു.. അല്ലെങ്കില്‍ ഭയന്ന്‌ ഭയന്ന്‌ പറയാന്‍ മടിക്കുന്ന നാമം. പക്ഷേ കള്ളനോട്ടടിക്കാരാണു അദ്ധേഹത്തെ സൂക്ഷ്മമായി സ്നേഹിക്കുന്നവര്‍. കള്ളനോട്ടിലെ ഗാന്ധിയുടെ കോടിയ ഒരു ചെറുചിരിപോലും അവരെ പ്രയാസത്തിലാക്കും.

ഇറാഖിലും, അഫ്ഗാനിലും ഗ്വാണ്ടനാമോയിലും കുറ്റവാളികളാക്കപ്പെട്ട അധീശത്തത്തിന്‍റെ ഇരകളായ മനുഷ്യരെ തലകീഴായി കെട്ടിയിട്ട്‌ ജനനേന്ദ്രിയങ്ങളില്‍ കടിപ്പിക്കുന്ന ബുഷിന്‍റെ നായ്ക്കളെ ഗാന്ധി സ്മാരകത്തില്‍ മേയാന്‍ അനുവദിച്ച്‌, സ്വയം കെട്ടി വരയാന്‍ അടിമകളെപ്പോലെ നിന്ന്‌ കൊടുത്ത കോണ്‍ഗ്രസ്സ്‌ ചെയ്തത്‌ മറ്റൊരു ഗാന്ധിവധമാണു.

ഗ്രാമങ്ങളില്‍ ഇന്ത്യ ജീവിക്കുന്നുവെന്ന്‌ ഗാന്ധി പറഞ്ഞു. നഗരങ്ങളിലാണു ഇന്ത്യയെന്നും ഗ്രാമഗ്രാമാന്തരങ്ങളിലുള്ളവര്‍ കുടിയിറക്കപ്പെടേണ്ടവരാണെന്നും, ഇന്ത്യയുടെ സ്വപ്നത്തിലൂന്നി ചാവേറുകളായിമാറി ശവമടക്കപ്പെട്ട ഈ 'കന്നുകാലികളുടെ' അസ്ഥിക്കൂട്ടങ്ങളില്‍ കയറിനിന്ന്‌ തരൂറും മോഡിയും പോലുള്ളവര്‍ ഇന്ത്യയെ പ്രധിനിധീകരിക്കുമ്പോല്‍ പിന്നെയും ഗാന്ധി കൊല്ലപ്പെടുന്നു.

ശ്രീബുദ്ധനില്‍ നിന്ന്‌ കടം വാങ്ങിയ 'അഹിംസ'യല്ലാതെ മറ്റൊരായുധവും കൈവശമില്ലാതെ, കച്ചവടത്തിനായി വന്ന്‌ നമ്മെ കച്ചവടത്തിനെടുത്ത വെള്ളത്തൊലിയന്‍മാരെ അദ്ധേഹം വിറപ്പിച്ചു. ഒരുപക്ഷേ ബ്രിട്ടീഷുകാര്‍ മാത്രം തിരിച്ചറിഞ്ഞ ആയുധം.

എന്നാലിന്ന് ആധുനിക ഇന്ത്യ തിരയുന്നതു ത്രിശൂലങ്ങളിലും ഗര്‍ഭിണിയുടെ വയര്‍ കുത്തിപ്പിളര്‍ന്ന്‌ അതില്‍ കൊരുക്കുന്ന ഭ്രൂണങ്ങളെയുമാണു. ഹിംസയുടെ പ്രവചനാതീതമായ സാധ്യതകളെയും അതിന്‍റെ നൂതന മാര്‍ഗ്ഗങ്ങളെയുമാണു.


" ആളിക്കത്തുന്ന വീട്ടിലേക്ക്‌ അവര്‍ ‍നിന്നെ
വലിച്ചെറിഞ്ഞപ്പോല്‍ മാലാഖമാര്‍ക്ക്‌ മാത്രം
കേല്‍ക്കാവുന്ന നേരിയ ശബ്ദത്തില്‍
നീ അമ്മയോട്‌ വിട ചോദിച്ചുവോ.... " [സാക്ഷ്യങ്ങള്‍- സച്ചിദാനന്ദന്‍]

മോഡിമാര്‍ക്ക്‌ കേള്‍ക്കാതെപോകുന്ന, ഒരുപക്ഷേ ഗന്ധിക്ക്‌ മാത്രം കരള്‍ കീറി രക്തം വാര്‍ന്ന്‌ വേദനയുണ്ടാക്കുന്ന ഒരു ഭ്രൂണത്തിന്‍റെ അന്ത്യമൊഴിയാണതു. ഇനി ഞാനെങ്ങനെ 'സാരെ ജഹാന്‍സെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ..' പാടുമെന്ന്‌ IAS- ഉദ്യോഗം രാജിവച്ച ഹര്‍ഷ്‌ മന്ദിര്‍-നെ പോലെ അപൂര്‍വ്വം ചിലര്‍ക്ക്‌ മാത്രം ഒരുപക്ഷേ മനസ്സിലാവുന്ന സങ്കടമൊഴിയാണതു.

നവഖാലിയില്‍ നഗ്നപാദനായ്‌ നടന്ന്‌ മുസ്ളിം ചോരയും മാനവും സംരക്ഷിക്കാന്‍ കാവല്‍ കിടന്ന ഗാന്ധി എന്ന വൃദ്ധന്‍റെ ജന്‍മനാടിന്ന്‌ മുസ്ളിം രക്തവും മാംസവും അന്വേഷിച്ചിറങ്ങുകയാണു. അതിന്‍റെ തുടക്കം തൊന്നൂറുകളില്‍ തന്നെ തുടങ്ങിയിരുന്നു. അന്നൊരിക്കള്‍ അവിടെയെത്തിയ അദ്വാനിയെ സ്വീകരിച്ചത്‌ ഹാരമണിയിച്ചായിരുന്നില്ല, ഒരു കപ്പ്‌ ചോര നല്‍കിക്കൊണ്ടാണു.

സംസ്കാരങ്ങളുടെയും നൈതികതകളുടെയും ശവപ്പറമ്പായി മാറുകയാണു ഭാരതം.

താടി വളര്‍ന്നത്‌ പെട്ടെന്നായിരുന്നു
നെറ്റിയില്‍ ഭസ്മവും കുങ്കുമവും പ്രത്യക്ഷപ്പെട്ടു
ഉടുപ്പും പുതപ്പും കാവിനിറമായി
കയ്യില്‍ ത്രിശൂലവും വന്നു ചേര്‍ന്നു
ചുണ്ടില്‍ രാമനാമവും
പിന്നീടാണു ആഹാരരീതി മാറിയതു
അത്താഴം ശിശുക്കളുടെ മാംസമായി
ദാഹം തീര്‍ക്കാന്‍ മുതിര്‍ന്നവരുടെ രക്തവും
അങ്ങനെയാണു ഞങ്ങളുടെ
നഗരങ്ങളെല്ലാം കാടുകളായതു
ഗുഹകളിലിരുട്ടകറ്റാന്‍
ഇപ്പോല്‍ ഞങ്ങള്‍ മനുഷ്യരെ കത്തിക്കുന്നു
ഹാ.. എന്തൊരു കൊതിപ്പിക്കുന്ന സുഗന്ധം .. [നരഭോജികള്‍- സച്ചിദാനന്ദന്‍]

ഒരുഭാഗത്ത്‌ സംഘപരിവാര്‍ ത്രിശൂലവിതരണവും കാവിവള്‍ക്കരണവും നടത്തി മതധ്രുവീകരണമുണ്ടാക്കുമ്പോല്‍ സംഭവിക്കുന്നതു, ക്രിസ്ത്യന്‍ കുട്ടികള്‍ ക്രൈസ്തവ സ്കൂളുകളില്‍ പഠിച്ചാല്‍ മതിയെന്നും, മുസ്ളിം തൊഴില്‍ രഹിതര്‍ കാഷ്മീറില്‍ പോയി വെടിയേറ്റ്മരിക്കട്ടെ എന്ന പ്രതിധ്രുവീകരണമാണു. കടുത്ത വര്‍ഗീയത മനസ്സിലൊളിപ്പിക്കുകയും സൌകര്യപൂര്‍വ്വം തക്ക സമയത്ത്‌ നട്ടുവളര്‍ത്തുകയും ചെയ്യുന്നവര്‍ (രാഷ്ട്രീയക്കാരും ജഡ്ജികളുമുള്‍പ്പെടെയുള്ളവര്‍) ഇന്ത്യയെ സ്നേഹിക്കുന്നു എന്ന്‌ പറഞ്ഞാല്‍ അതൊരു കടുത്ത വഞ്ചനയും ഹാസ്യവുമാണു.

നാനാത്വത്തില്‍ ഏകത്തമെന്ന പഴഞ്ചൊല്ലൊക്കെ സ്വാതന്ത്യ്രത്തിനു മുന്‍പുണ്ടായിരുന്ന സ്ഥിതിവിശേഷമാണു. ഇപ്പോല്‍ അങ്ങിനെയൊന്നില്ലെന്ന്‌ ഗാന്ധി വധവും, ബാബറി തകര്‍ച്ചയും, ഗുജറാത്തും, ഒറീസ്സയും, കര്‍ണാടകയും നമ്മെ പഠിപ്പിക്കുന്നു.

മതേതരത്തവും ഒരു പ്രതീകം മാത്രമാണിന്ന്‌. അതു അനുഭവങ്ങളില്‍നിന്നുമൊഴിഞ്ഞു പോയിരിക്കുന്നു. "മറ്റ്‌ മതങ്ങളോട്‌ സഹിഷ്‌ണുത പുലര്‍ത്തുന്ന ഏതു മതവും ആദരവു അര്‍ഹിക്കുന്നു.." എന്ന്‌ റൂസ്സോ പറഞ്ഞു. അങ്ങനെവരുമ്പോല്‍ "സ്വ-മത സ്നേഹം മറ്റുള്ളവരുടെ മതങ്ങളോടുള്ള സ്നേഹവുമാണെന്ന്‌" ഗാന്ധി പറഞ്ഞതും ചേര്‍ത്ത്‌ വായിക്കേണ്ടിവരുന്നു.

നിങ്ങള്‍ സ്വ-മതത്തെ സ്നേഹിക്കുമ്പോല്‍ ഇതരരുടെ മതത്തെയും സ്നേഹിക്കുന്നുവെന്നര്‍ഥം. അതിനു തയ്യാറാവാത്തമതം കാലഹരണപ്പെടുന്നു. മതത്തിനകത്ത്‌ കവിതയുണ്ട്‌, കാരുണ്യമുണ്ട്‌, ധര്‍മ്മമുണ്ട്‌, സഹനമുണ്ട്‌...


മത-ദേശീയ തീവ്രവാദത്തിനകത്ത്‌ എന്താണുള്ളതു.. ???

മതങ്ങളുടെ അര്‍ഥങ്ങളെല്ലാം മാറിയിരിക്കുന്നു. മനുഷ്യന്‍ എന്തായിരിക്കണമോ അതല്ല അവനിന്ന്‌. മോഡിയും ഗോഡ്സെയും ചിരംജീവികളാവുന്ന വിഷാദാവസ്ഥയിലേക്ക്‌ ഇന്ത്യ വീണുകഴിഞ്ഞു. ഗാന്ധിയും കാര്‍ക്കറെമാരും അല്‍പ്പായുസ്സുകളായി ചുരുങ്ങുകയും ചെയ്യുന്നു.
മത തീവ്രവാദം പൌരമതമാകുമ്പോള്‍ "നമ്മള്‍" എന്ന മനുഷ്യരാശിയുടെ ഭാഷാശാസ്ത്രത്തിലെ മഹത്തായപഥം ജാതികളിലും, വംശീയതകളിലും ചുരുങ്ങുന്നു. അങ്ങനെ താനൊരു ഇന്ത്യനാണെന്ന്‌ തോന്നാത്തവിധം നാം സംഘപരിവാറുകാരനും, മത തീവ്രവാദികളുമായി മാറിക്കഴിഞ്ഞു. മാലേഗാവുകളും, മാറാടും ആരംഭിക്കുന്നതു അവിടെ നിന്നാണു. ഗാന്ധി വീണ്ടും വീണ്ടും കൊല്ലപ്പെടുകയും ചെയ്യുന്നതു അങ്ങനെയാണു..

ഒരുപക്ഷേ വധിക്കപ്പെട്ടതിനു ശേഷം 'വധിക്കപ്പെട്ട്‌ കൊണ്ടേയിരിക്കുന്ന' മറ്റൊരാളും ഗാന്ധിയെപ്പോലെ, ആരുമില്ല..

46 comments:

 1. http://ceoworld.biz/ceo/2009/09/29/rukhsana-kausar-says-no-more-terrorism-in-jammu-and-kashmir/

  This is how you react, rather proactive. Bring yourself into reality and reactive. I believe there is a huge difference between reading and reacting. "Modern India, atleast Kerala" needs more reacting people than simply reading/writing idles.

  ReplyDelete
 2. Im sure people says reading lead to reaction. But we dont see it anywhere other than situations demand it like in ruksana's case. This is the reality whereas words live in some fancy/fantacy world and writters

  ReplyDelete
 3. Well done Mr.Bakker that is the correct view.
  Saalimu@yahoo.com

  ReplyDelete
 4. താങ്കൾ പറഞ്ഞതത്രയും ശരി ..എന്നാൽ എല്ലാ ശരിയും പറഞ്ഞില്ലല്ലോ സഹോദരാ...
  മാറാടും മാലേഗാവും കണ്ട കണ്ണു കൊണ്ടു തന്നെ അഹമ്മദാബാദും ബോംബെയും ബാംഗ്ലൂരും കൂടി കാണുക !!
  എന്നിട്ട് ഒരു പ്രത്യേക മത വിഭാഗം മാത്രമല്ല മതവർഗീയതയും മതവിദ്വേഷവും വച്ചുപുലർത്തുന്നതെന്നു മനസ്സിലാക്കുക..!!

  ReplyDelete
 5. we are all Indian citizen

  we don't feel any beater feeling towards others

  ReplyDelete
 6. ~~~~~മുസ്ളിം തൊഴില്‍ രഹിതര്‍ കാഷ്മീറില്‍ പോയി വെടിയേറ്റ്മരിക്കട്ടെ എന്ന പ്രതിധ്രുവീകരണമാണു~~~~~

  എന്തിനാണ് ബക്കര്‍, മുസ്ളിം തൊഴില്‍ രഹിതര്‍ മാത്രം "കാഷ്മീറില്‍" വെടിയേല്‍ക്കാന്‍ പോകുന്നത്?? തൊഴില്‍ രഹിതര്‍ മുസ്ലീങ്ങള്‍ മാത്രം ആണോ ഭാരതത്തില്‍ ഉള്ളത്? അതോ, കാശ്മീരില്‍ പോകുന്ന തൊഴില്‍ രഹിതരെ മാത്രം പോലീസും പട്ടാളവും കൊല്ലുകയാണ് എന്നാണോ? :)

  ReplyDelete
 7. പ്രിയ ബക്കര്‍ നന്നായിരിക്കുന്നു .. പതിറ്റാണ്ടുകളായി പറഞു പഴകിയ ഒരു കഥ വീണ്ടും അവതരിപ്പിച്ചതില്‍ നന്ദിയുണ്ടു .പക്ഷെ സുഹ്രുത്തെ നാടു ഭരിച്ച കോണ്‍ഗ്രസ്സ് മൂന്നു പ്രാവശ്യം അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടും തെളിയിക്കാന്‍ കഴിയാത്ത ഒരു ആരോപണം പറഞ്ഞ് താങ്കള്‍ എന്തിനു ഇങ്ങനെ അപഹാസ്യനാകുന്നു .. ഇതു 1948 മുതല്‍ സംഘത്തിനെതിരേ ആരോപിക്കുന്നതല്ലേ .. എന്നിട്ടോ .. ആ സംഘടനയ്ക്കു എന്തെങ്കിലും സംഭവിച്ചോ ?? 1932 ഇല്‍ സംഘത്തിനു തീവ്രത പോരെന്നു പറഞ്ഞു പുറത്തുപോയ ഗോഡ്സെ ചെയ്ത ഗാന്ധി വധം എങ്ങനെ ആണു സുഹ്രുത്തെ സംഘത്തിന്റെ തലയില്‍ വരുന്നത് ???

  പിന്നെ ഒരു ചെറിയ കാര്യം കൂടി ഓര്‍മ്മിപ്പിച്ചോട്ടെ .. ശൂലവും ഗര്‍ഭിണിയും ഒക്കെ ഔട്ട് ആയത് താങ്കള്‍ അറിഞ്ഞില്ലേ .. ഗള്‍ഫില്‍ മാധ്യമം എന്നൊരു പത്രം ഉണ്ടെന്നാണു ഞാന്‍ കരുതുന്നത് .. റ്റീസ്ത സെതല്വാദിന്റെ സ്വപ്ന ദ്രുഷ്ടികള്‍ ആയിരുന്നു അതെന്നു കോടതി പറഞ്ഞതു അങ്ങ് അറിഞ്ഞില്ലെന്നുണ്ടോ ..

  വയര്‍ പിളര്‍ന്ന ഗര്‍ഭിണിയൊക്കെ ഗുജറാത്തിനേ ക്കാളും മുന്നെ കേരളത്തിലുണ്ടായിരുന്നു.. ഈ സംഘ പരിവാറൊക്കെ ഉണ്ടാകുന്നതിനു മുന്‍പേ നടന്ന ഒരു സ്വാതന്ത്ര്യ സമര കാര്‍ഷിക ഖിലാഫത്ത് ഓര്‍മ്മയില്ലേ .. ഇടയ്ക്കൊക്കെ അതും കൂടി ഒന്നു ഓര്‍ക്കാം ...

  അല്ല സുഹ്രുത്തെ ഈ തൊഴില്‍ രഹിതരായ ക്രിമിനലുകള്‍ വെറും ക്രിമിനല്‍ മനസ്സു കൊണ്ട് മാത്രം ആണു കാഷ്മീരിലേക്കൊക്കെ പോകുന്നതെങ്കില്‍ ഈ ബാബരി കെട്ടിടവും ഗുജറാത്ത് കലാപവും ഒന്നും പറയേണ്ട കാര്യമില്ലല്ലോ അല്ലേ .... ക്രിമിനല്‍ മനസ്സുള്ളവനു എന്തു ബാബരി എന്തു ഗുജരാത്ത് എന്തു മുസ്ലിം.... അങ്ങനെ അല്ലേ ...

  ReplyDelete
 8. ബക്കര്‍ വളരെ നല്ല പോസ്റ്റ്‌.

  ഒരിക്കല്‍ കൂടി നന്ദി ....ആശംസകള്‍

  ReplyDelete
 9. ബക്കർ,
  പേര് ഗാന്ധിവധമെന്നാണെങ്കിലും കത്തിനിൽക്കുന്നത് പതിവുമട്ടിൽ മുസ്ലീംവികാരപ്രകടനം മാത്രമാണല്ലോ. :-)

  മറുപടി പറയാനാണെങ്കിൽ, ഓരോ വരിയിലും കാണാവുന്ന ഒന്നിലധികം അബദ്ധങ്ങൾക്ക് ഓരോന്നിനും പറയേണ്ടിവരും. മറ്റൊരു പോസ്റ്റിൽ തരാമെന്നേറ്റിരുന്ന കമന്റുപോലും എഴുതാൻ സമയം കിട്ടാത്തനിലയ്ക്ക് ഇവിടെ അധികം പറയാനിപ്പോൾ ഒരുങ്ങുന്നില്ല. ഒന്നു രണ്ടു ചെറിയ കാര്യങ്ങൾ മാത്രം പറഞ്ഞുവയ്ക്കുന്നു.

  (1) അ”ദ്ധേ”ഹം എന്ന് അത്രയ്ക്കങ്ങു കടുപ്പിക്കേണ്ടതില്ല. അ”ദ്ദേ”ഹം ആണു ശരി.

  (2) ഗാന്ധിയെ വധിച്ചത് ആർ.എസ്.എസ്. ആണെന്നായിരുന്നു പലരും വൃഥാ വാദിച്ചുനോക്കിയിരുന്നത്. താങ്കളെന്തായാലും പുതിയൊരാളെക്കൂടെ കൂട്ടുപ്രതിയാക്കിയിട്ടുണ്ട്. ‘ഗോഡ്‌സെയും ആർ.എസ്.എസും’ ആണെന്നാണ് താങ്കളുടെ കണ്ടെത്തൽ. നന്നായി! ഓരോരുത്തരുടെയും പങ്കെന്താണെന്നു കൂടി അറിയാൻ താല്പര്യമുണ്ട്.

  (3) സ്വയം കെട്ടി വ‘ര‘യാനാണോ അതോ വ‘രി‘യാനാണോകോൺഗ്രസ് നിന്നു കൊടുത്തത്? അക്ഷരത്തെറ്റുകൾ അധികമാവുന്നതു ശ്രദ്ധിക്കുക. ആശയക്കുഴപ്പം ഉണ്ടാകാത്ത മട്ടിലെങ്കിലും.

  (4) ‘ഗർഭിണിയുടെ വയർ‘ താങ്കളിനിയും വിട്ടുപിടിക്കാത്തതു തികച്ചും കൌതുകകരം തന്നെ. കേരളത്തിലെ മാദ്ധ്യമങ്ങൾ വാപൂട്ടിയെന്നു വിചാരിച്ച് വാർത്തകൾ മരിക്കുകയൊന്നുമില്ലല്ലോ. കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘമാണ് കണ്ടെത്തിയത് – ടീസ്തയുടെ സ്വപ്നദർശനവും ഭാവനാവിലാസവുമായിരുന്നു അതെന്ന്. പല കഥകൾക്കും വിശ്വാസ്യത ജനിപ്പിക്കാനായി സാക്ഷികളായി അവതരിപ്പിച്ചവരുടെ മൊഴികളിൽ അസാധാരണമായ സാദൃശ്യവും അച്ചടിപ്പകർപ്പിന്റെ സ്വഭാവവും കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഗതി വെളിച്ചത്തുവന്നത്. ആ കണ്ടെത്തൽ എന്തായാലും സംഗതി കഷ്ടമായിപ്പോയെന്നു വിലപിച്ച ചില മുസ്ലീം മാദ്ധ്യമങ്ങളിൽ നിന്നു തന്നെയാണ് ആ വാർത്തകൾ ആദ്യം വായിച്ചത്. ബക്കർ ഇതൊന്നും ഇനിയും അറിഞ്ഞില്ലെങ്കിൽ വളരെ മോശമായിപ്പോയി. അതോ അറിഞ്ഞില്ലെന്നു നടിക്കുകയാണോ? രാജ്യത്തുള്ള സകല കോടതികളെയും പോലീസിനേയുമെല്ലാം സംഘപരിവാർ ആവേശിച്ചിരിക്കുകയാണെന്നോ മറ്റോ പറഞ്ഞ് ആക്രോശിക്കുന്നതു മാത്രമാവും ഇനി മേൽ ബുദ്ധി. അതല്ലെങ്കിൽ, വായന തീരെ പോരല്ലോ എന്നു കേൾക്കുന്നവർ ധരിക്കും. ഇനിയിപ്പോൾ അതല്ല – മുസ്ലീം എന്നും ഗർഭിണിയുടെ വയർ എന്നുമൊക്കെയുള്ള വാക്കുകൾ ചേർത്തുച്ചരിച്ച് വികാരം കൊള്ളാനുള്ള അഭിനിവേശം അടക്കാൻ സാധിക്കുന്നില്ലെന്നാണെങ്കിൽ, എന്തിനു ദൂരെ ഗുജറാത്തിൽ‌പ്പോകണം? നമ്മുടെ കേരളത്തിൽത്തന്നെ ചില മുസ്ലീം സഹോദരന്മാർ ചേർന്ന് വയർ പിളർക്കുകയും ഗർഭസ്ഥശിശുവിനെ പുറത്തുകാണിക്കുകയുമൊക്കെ ചെയ്തതാണല്ലോ. അതും പോരാഞ്ഞ് കുടൽമാല വിഗ്രഹത്തിൽ ചാർത്തി സംതൃപ്തിയടയുകയും ചെയ്തു. അതോ ഇനി താങ്കൾ അതും കേട്ടിട്ടില്ലെന്നു വരുമോ? മലബാർ മുസ്ലീങ്ങൾ “സ്വാതന്ത്ര്യസമരങ്ങളും” “കർഷകകലാപങ്ങളു“മൊക്കെ നയിച്ചിട്ടുള്ള ഉജ്ജ്വലചരിത്രങ്ങളൊന്നും താങ്കൾ വായിച്ചിട്ടില്ലെന്നോ! കഷ്ടം! കഷ്ടം! താങ്കൾ പിന്നെ എന്തൊക്കെയാണു വായിക്കാറുള്ളത്? മുസ്ലീംവികാരം ഉജ്ജ്വലിപ്പിക്കാനുതകുന്ന കൃതികൾക്കു പുറമേ – യാഥാർത്ഥ്യവുമായി ചേർത്തുനിൽക്കുന്നതും ചിലതെങ്കിലുമൊക്കെ വല്ലപ്പോഴുമെങ്കിലും വായിക്കൂ.

  (5) “കന്നുകാലിക”ളുടെ കാര്യം പറഞ്ഞിട്ട് അതിനൊപ്പം “തരൂരും മോഡിയും പോലുള്ളവർ” എന്നെഴുതണമെങ്കിൽ താങ്കളേപ്പോലെ അസാമാന്യപ്രതിഭാശാലികൾക്കു മാത്രമേ സാധിക്കൂ. അവിടെയും കുറ്റം മോഡിക്ക്! താങ്കളെ ഒന്നു പ്രണമിക്കാൻ പോലും അശക്തനായിപ്പോവുന്നു!

  (6) സംഘപരിവാർ ധൃവീകരണമുണ്ടാക്കുമ്പോൾ - അതിന്റെ ഫലമായി പ്രതിധൃവീകരണവും ഉണ്ടാകുന്നു! അങ്ങനെ, തൊഴിൽരഹിത മുസ്ലീങ്ങൾ കാശ്മീരിൽ‌പ്പോകാനിടയാകുന്നു - നല്ലത്! അപ്പോൾ, 1925 വരെ തമ്മിൽത്തല്ലി കഴിഞ്ഞിരുന്ന ആഗോളമുസ്ലീങ്ങളെ ഒരുമിപ്പിച്ചു നിർത്താൻ ഇടവരുത്തിയത് സംഘപരിവാറാവണം. അപ്പോൾ വെറുതെയല്ല – കുറച്ചെങ്കിലും മുസ്ലീങ്ങൾ സംഘപരിവാറിനെ പിന്തുണയ്ക്കുന്നത്. എന്നാലും, പ്രതിധൃവീകരണത്തിന്റെ ഭാഗമായാണ് മുസ്ലീം യുവാക്കൾ കശ്മീരിൽ‌പ്പോയത് എന്ന മട്ടിൽ പറയുന്നത് ചിലരെങ്കിലും സമ്മതിച്ചെന്നു വരില്ല. യുവാക്കളെ അയച്ചതും സംഘപരിവാർ തന്നെയാണ് – അതായത് പരോക്ഷമായല്ല – പ്രത്യക്ഷത്തിൽത്തന്നെ സംഘമാണു കുറ്റക്കാർ എന്നാണ് ചില “മനുഷ്യാവകാശ”വാദികൾ പ്രചരിപ്പിച്ചു കണ്ടത്. അവർ പിന്നാക്കം പോയോ എന്തോ?

  (7) നാനാത്വത്തിൽ ഏക‘ത്ത‘മെന്നല്ല – ഏകത്വം എന്നാണു വേണ്ടത്. അതുപോലെ തന്നെ മതേതര‘ത്ത‘മല്ല – മതേതര‘ത്വം‘ ആണു ശരി. ഉറപ്പില്ല – അങ്ങനെയാണെന്നു തോന്നുന്നു. മലയാളപദമാണെങ്കിൽ ‘ത്തം’ എന്നും സംസ്കൃതപദമാണെങ്കിൽ ‘ത്വം’ എന്നും എഴുതണമെന്നോ മറ്റോ ആണെന്നു തോന്നുന്നു സാമാന്യനിയമം. ഉദാഹരണമായിപ്പറഞ്ഞാൽ, “ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതു പലതും തികഞ്ഞ “വങ്കത്തം” മാത്രമാണ് “ എന്നാണെങ്കിൽ - ‘ത്തം’ ആണു വേണത്. “യുക്തിസഹിതം എന്തെങ്കിലും കാര്യം വിശദീകരിക്കുന്നതിനു പകരം ആക്ഷേപങ്ങളുന്നയിച്ച് ഒളിച്ചോട്ടം നടത്തിയിരിക്കുന്ന ലേഖകന്റെ “ഭീരുത്വ”മാണിവിടെ വെളിപ്പെടുന്നത്” എന്നാണെങ്കിൽ - ത്വം എന്നാണു വരേണ്ടത്.

  ReplyDelete
 10. ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്..ഒരു ഭാരതീയനാണ്..!! എന്നെപ്പോലെ തന്നെ ബക്കറും കാണാപ്പുറവും ഈ നാടിന്റെ (ഭാരതം)പുത്രന്മാരാണ്.. നമ്മളെ എല്ലാം കൂട്ടിയിണക്കുന്ന കണ്ണി ഈ നാടിന്റെ സംസ്കാരവും അഖണ്ഠ്തയും മൊത്തത്തിൽ ‘ഭാരതീയർ’ എന്ന ഒരു സങ്കൽ‌പ്പമാണു !!
  ആ ഒരു ചിന്ത കൈവിടാത്തിടത്തോളം കാലം നമ്മളൊന്നാണു..!! അതു കഴിഞ്ഞേ വരുന്നുള്ളൂ മതങ്ങളും വിശ്വാസങ്ങളും.!! അതുകൊണ്ട് ആ വിശ്വാസത്തിനു മേൽ പറക്കാൻ ഈ വിചാരങ്ങളെ ദയവായി നിങ്ങൾ അനുവദിക്കരുത് !!

  ReplyDelete
 11. ഹമ്പട ...ബക്കര്‍ക്കു കവിതയും ഉണ്ട്.. അപ്പൊ കുമാരനാശാന്ടെ ഈ കവിതയും കേട്ടുകാണും .. സച്ചിദാനന്ദന്‍ മാഷടെ അത്ര നിലവാരം ഉണ്ടോ ആവോ..

  ക്രൂരമുഖവും കടുത്ത തടിയുമായ്
  പാരം ഭയങ്കരരയ്യോ! കൈയില്‍

  വാളും വാക്കത്തിയും തോക്കും വടിയുമു-
  ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.

  താടികള്‍ നീട്ടിയും വെട്ടിപ്പലവിധം
  പേടിയാമ്മാറു തെറുത്തുവച്ചും

  തൊപ്പിയിട്ടും ചിലര്‍ കുപ്പായമിട്ടുമ-
  ങ്ങല്പം ചിലര്‍ നിലയങ്കിയാര്‍ന്നും,

  കട്ടി'ക്കയലി'മീതേയരഞ്ഞാണ്‍ ചേര്‍ത്തു
  കെട്ടിയുടുത്തും ചിലര്‍, ചിലപേര്‍

  വക്കില്‍ നിറംകാച്ചിയോരു വെണ്മുണ്ടര-
  വാറിട്ടിറുക്കിയുടുത്തുമുള്ളോര്‍.

  ഒട്ടാള്‍ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
  രൊട്ടുപേരങ്ങനെയങ്കണത്തില്‍

  കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
  ദുഷ്ടമഹമ്മദരാക്ഷസന്‍മാര്‍!


  ======
  ----മുസ്ളിം തൊഴില്‍ രഹിതര്‍ കാഷ്മീറില്‍ പോയി വെടിയേറ്റ്മരിക്കട്ടെ എന്ന പ്രതിധ്രുവീകരണമാണു........

  ബക്കറേ..................................................

  ReplyDelete
 12. ബക്കര്‍,
  ഈ പോസ്റ്റിന്റെ ലേബല്‍ ഒക്കെ മാറ്റി “നര്‍മ്മം” എന്നാക്കു.

  ReplyDelete
 13. പ്രിയ സത.. വന്ന് വായിച്ചതിനു നന്ദി..

  ... എന്തിനാണ് ബക്കര്‍, മുസ്ളിം തൊഴില്‍ രഹിതര്‍ മാത്രം "കാഷ്മീറില്‍" വെടിയേല്‍ക്കാന്‍ പോകുന്നത്?? ...


  പ്രതി ധ്രുവീകരണം അങ്ങനെയും നടക്കുന്നു.. തൊഴില്‍ രഹിതരാവുമ്പോള്‍ ഇപ്പണി എളുപ്പമാവുന്നു..

  ... തൊഴില്‍ രഹിതര്‍ മുസ്ലീങ്ങള്‍ മാത്രം ആണോ ഭാരതത്തില്‍ ഉള്ളത് ..


  അല്ല.. പ്രഖ്യാ സിങ്ങികളും, ബാബു ബജ്റംഗി പോലുള്ളവരും കൂട്ടത്തിലുണ്ട്‌..

  ReplyDelete
 14. പ്രിയ വായുജിത്‌..

  RSS അടുത്തകാലത്തായി വല്ലാതെ പാടുപെടുന്നുണ്ട്‌ ഗോഡ്സെയുമായി ബന്ധമില്ലെന്ന് സ്താപിക്കാന്‍..

  ഗോപാല്‍ ഗോഡ്സെയുടെ ഇണ്റ്റെര്‍വ്യൂ (Frontline, January 1994.)-ല്‍ വന്നതു ഇതേവരെ കണ്ടില്ലെ...

  http://www.sabrang.com/cc/archive/2004/aug04/cover6.html


  നാഥുറാം ഒരിക്കലും ആറ്‍.എസ്‌.എസ്‌ വിട്ടിരുന്നില്ല എന്നാണു ഗോപാല്‍ പറയുന്നതു..

  ഇതു പോരെങ്കില്‍ പറയൂ... സവര്‍ക്കറുമായുള്ള ബന്ധങ്ങളൊക്കെ എഴുതാം.. സമയക്കുറവിനാല്‍ അതു ഇപ്പോല്‍ വയ്യ.

  വന്നതിനു നന്ദി വായുജിത്‌...

  ReplyDelete
 15. പ്രിയ നകുലന്‍ നംബറുകളുമായി (1.2.3...) വീണ്ടൂം വന്നതിനു നന്ദി..

  1. നന്ദി

  2. വായുജിത്തിണ്റ്റെ മറുപടിയില്‍ അതു പറഞ്ഞിട്ടുണ്ട്‌..

  3. അക്ഷരങ്ങള്‍ വളരെ സൂക്ഷ്‌മമായി വായിക്കുന്നതില്‍ എനിക്കുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നു.

  4. മോഡിയുടെ കോടതിയും പോലീസും പറയുന്നതു വിശ്വസിക്കണമെന്നാണു താങ്കള്‍ പറയുന്നതു. ഈ നിയമപാലകര്‍ ഒത്തുപിടിച്ചാല്‍ ശൂലത്തില്‍ തറക്കപ്പെട്ട ഭ്രൂണങ്ങള്‍ക്ക്‌ വരെ രക്ഷയുണ്ടോ..

  സവര്‍ക്കര്‍ ഗാന്ധി വധത്തില്‍ നിന്ന് രക്ഷപ്പെടുന്നതു തെളിവില്ലാത്തതിനാലാണോ.. മാപ്പ്‌ സക്ഷി പറഞ്ഞതു സ്ഥിരീകരണം ബോധിപിക്കാന്‍ കഴിയത്തതിനാലാണു.

  കര്‍ഷക കലപത്തില്‍ മുസ്ളിംകള്‍ അങ്ങനെ ചെയ്തിട്ടുണ്ടാവാമെന്നും അതിനാല്‍ ഞങ്ങള്‍ക്കും വയര്‍ പിളര്‍ത്താന്‍ അവകാശമുണ്ടെന്നാണു താങ്കളില്‍ നിന്ന് മനസ്സിലാവുന്നതു.

  ' ഹിന്ദു വികാരം ഉജ്ജ്വലിപ്പിക്കാനുതകുന്ന' കൃതികള്‍ താങ്കള്‍ വായിച്ച്‌ കൂട്ടുന്നു എന്ന് ഞാനേതായാലും പരാതിപ്പെടുന്നില്ല...

  5. മോഡിയെപ്പോലുള്ള 'രക്ഷകരെ'ക്കുറിച്ച്‌ പറയുമ്പോല്‍ താങ്കള്‍ വല്ലാതെ വേദനിക്കുന്നതു എനിക്ക്‌ കാണാം നകുലന്‍..

  ഗ്രാമങ്ങള്‍ കുടിയിറക്കപ്പെട്ട്‌ നഗരമാക്കുന്നിടത്താണു തരൂരിനൊപ്പം മോഡിയെക്കുറിച്ച്‌ പറയേണ്ടി വന്നതു..

  6. :)

  7. മലയാളം താങ്കളില്‍ നിന്ന്തന്നെ പഠിക്കണമെന്നാണു എണ്റ്റെയും ആഗ്രഹം..

  ഒളിച്ചോട്ടമെന്നും ഭീരുത്തമെന്നും മറ്റുള്ളവരിലാരോപിച്ച്‌ അല്ലെങ്കില്‍ വാക്യത്തില്‍ പ്രയോഗിച്ച്‌ സ്വയം മഹാനാവാനുള്ള വങ്കത്തം എനിക്കും വന്നു ചേരുമായിരുന്നു..

  ReplyDelete
 16. പ്രിയ പ്രവീണ്‍.. ആശാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ നിശ്ചയമായും ഈ കവിതയില്‍ 5-6 വാക്കുകള്‍ കൂടി ചേര്‍ക്കുമായിരുന്നു..

  അതിപ്രകാരമാണു..


  ക്രൂരമുഖവും കൊലച്ചിരിയുമായ്
  പാരം ഭയങ്കരരയ്യോ! കൈയില്‍

  വാളും വാക്കത്തിയും ശൂലവും വടിയുമു-
  ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.

  തിലകം നീട്ടിയും വെട്ടിപ്പലവിധം
  പേടിയാമ്മാറു മീശ തെറുത്തുവച്ചും

  കറുത്ത തൊപ്പിയിട്ടും കാക്കി നിക്കറും വെള്ള കുപ്പായമിട്ടുമ-
  ങ്ങല്പം ചിലര്‍ നിലയങ്കിയാര്‍ന്നും,

  കാവി'ക്കയലി'മീതേകത്തി ചേര്‍ത്തു
  കെട്ടിയുടുത്തും ചിലര്‍, ചിലപേര്‍

  വക്കില്‍ കാവി നിറംകാച്ചിയോരു വെണ്മുണ്ടര-
  വാറിട്ടിറുക്കിയുടുത്തുമുള്ളോര്‍.

  ഒട്ടാള്‍ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
  രൊട്ടുപേരങ്ങനെയങ്കണത്തില്‍

  കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
  ദുഷ്ടഹിന്ദുത്വരാക്ഷസന്‍മാര്‍!  താങ്കളെ പ്രകോപിപ്പിക്കാനോ സ്വയം പ്രകോപിതനായോ അല്ല ഈ കവിത എഡിറ്റ്‌ ചെയ്തത്‌.. :)

  ReplyDelete
 17. ഭാരതീയന്‍ എനിക്കും ചിലപ്പോല്‍ അങ്ങനെ തോന്നാറുണ്ട്‌... :)

  നന്ദി ഭാരതീയന്‍

  ReplyDelete
 18. പ്രേം... സലാം...hshshshs .. യൂനുസ്‌ .. ബീമാപള്ളി

  എല്ലാര്‍ക്കും നന്ദി...

  ReplyDelete
 19. പ്രിയ ബക്കര്‍ .. ആര്‍.എസ്.എസ് അന്നും ഇന്നും വല്ലാതെ പാടുപെട്ടതൊന്നും ഇല്ല സുഹൃത്തേ .. ആര്‍.എസ്.എസ് നു തീവ്രത പോരാ എന്ന് പറഞ്ഞു പുറത്തു പോയ ആള്‍ ആണ് ഗോട്സെ .. പിന്നെ ഗോപാല്‍ ഗോട്സെക്ക് ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇതൊക്കെ ഓര്‍മ്മ വന്നത് . ബി ജെ പി രാഷ്ട്രീയമായി ശക്തരാകുന്ന സമയത്ത് ആയിരുന്നു അദ്ദേഹത്തിന് ഇതൊക്കെ പറയണം എന്ന് തോന്നിയതും .. പിടിക്കപ്പെടുന്ന തീവ്ര വാദികളൊക്കെ നിരപരാധികളും നിഷ്കളങ്കരും ആണെന്ന് പറയുന്നവര്‍ , കോടതി വിധിക്കാതെ ആരും കുറ്റ വാളികള്‍ ആവില്ല എന്ന് വാദിക്കുന്നവര്‍ , ഇന്ത്യാ മഹാ രാജ്യത്തിലെ ഒരു കോടതിയും ഒരു കമ്മീഷനും ഗാന്ധിവധത്തില്‍ സംഘത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നില്ലെങ്കില്‍ പോലും ചര്‍വ്വിത ചര്‍വണം പോലെ ഗാന്ധി വധം പറയുമ്പോള്‍ സ്വയം അപഹാസ്യര്‍ ആകുകയല്ലേ സുഹൃത്തേ ..

  അപ്പോള്‍ താങ്കള്‍ ഗര്‍ഭിണിയിലും ശൂലത്തിലും തന്നെ ഉറച്ചു നില്‍ക്കുന്നു അല്ലെ .. വളരെ നന്ദി ..അതാണ്‌ കൂടുതല്‍ സൗകര്യം .. എന്നാലേ ഒരു ' ഗുമ്മ് ' ഉള്ളൂ .

  പിന്നെ ഈ അടുത്ത ദിവസങ്ങളില്‍ ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം ആണെന്ന് പത്ര വാര്‍ത്തകള്‍ ഉണ്ട് .. മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ പ്രത്യേകം പേമാരി ആവിഷ്കരിക്കാനുള്ള വല്ല യന്ത്രമോ മറ്റോ മോഡി കണ്ടു പിടിച്ചോ ആവോ ... വരും ദിനങ്ങളിലെ മാധ്യമമോ തേജസ്സോ നോക്കിയാല്‍ അറിയാം ...

  ഞാനിപ്പം പറയും ,ഇപ്പം പറയും എന്ന് പേടിപ്പിക്കാതെ , സംഘത്തിന് ഗാന്ധി വധവുമായി ബന്ധമുള്ളതിന്റെ തെളിവുകള്‍ ഒക്കെ പോരട്ടെ പ്രിയ ബക്കര്‍ ..ഒന്നറിയാമല്ലോ ..

  ReplyDelete
 20. തീവ്ര വാദത്തിന്റെ വേരുകള്‍ തുടങ്ങുന്നത് ബാബറി ധ്വംസനതിനു ശേഷം ആണെന്നും അതുവരെ ഇവിടെ പലരും നിഷ്കളങ്കരും പാവങ്ങളും പച്ചവെള്ളം ചവച്ചു കുടിക്കുന്നവരും ആണ് എന്നാ രീതിയില്‍ ഉള്ള എഴുത്തുകള്‍ കാണുമ്പോള്‍ പറയാതെ വയ്യ ബക്കര്‍ .. അതാണ്‌ ഇങ്ങനെയുള്ള പോസ്റ്റുകളൊക്കെ എഴുതേണ്ടി വരുന്നത് .. അല്ലാതെ അന്ന് കൊന്നത് കൊണ്ട് ഇന്ന് കൊല്ലണം എന്നല്ല അതിന്റെ അര്‍ത്ഥം ..

  ബാബറി ധ്വംസനം ചെയ്തതുകൊണ്ടു ബോംബ് വെക്കണം എന്നുണ്ടോ .. അരക്ഷിതാവസ്ഥ തോന്നിയാല്‍ തീവ്രവാദി ആകണോ .. ഇങ്ങനെയുള്ള ചിന്തകളും ഇടയ്ക്കൊക്കെ വരുന്നത് നല്ലതാണ് ..

  ReplyDelete
 21. ഞാനിപ്പം പറയും ,ഇപ്പം പറയും എന്ന് പേടിപ്പിക്കാതെ , സംഘത്തിന് ഗാന്ധി വധവുമായി ബന്ധമുള്ളതിന്റെ തെളിവുകള്‍ ഒക്കെ പോരട്ടെ പ്രിയ ബക്കര്‍ ..ഒന്നറിയാമല്ലോ ..

  പ്രിയ വായുജിത്,
  “ആന കൊടുത്താലും ആശ കൊടുക്കരുതു” എന്ന കാര്യം ബക്കറിനറിയില്ല.ബക്കര്‍ ഇതിനുമുന്‍പൊക്കെ “ഇപ്പൊ പറഞ്ഞുകളയും”,”തെളിയിച്ചുകളയും”,”പോസ്റ്റിട്ടുകളയും”
  എന്നൊക്കെ പറഞ്ഞിട്ടുണ്ടു.നല്ല ഒരു സംവാദവും പ്രതീക്ഷിച്ചിരുന്ന ഞാനൊക്കെ നിരാശപ്പെട്ടതല്ലാതെ വേറെ ഒന്നും സംഭവിച്ചിട്ടില്ല,ഇതുവരെ.

  ReplyDelete
 22. ബക്കറാശാനേ,..എന്തെങ്കിലും ആവട്ടെ..സന്തോഷം .. അപ്പൊ നമ്മുടെ കേരളത്തിലെ തൊഴില്‍രഹിതരായ, അതുകൊണ്ട് മാത്രം അങ്ങ് കാശ്മീരില്‍ നമ്മുടെ പട്ടാളക്കാരുടെ നെഞ്ചിലേക്ക് ഉണ്ട വിട്ടു കളിച്ചു നേരം കളയാന്‍ പോയ ശുദ്ധാത്മാക്കളുടെ പൂര്‍വികര്‍ അരിഞ്ഞ് തള്ളിയ ഹിന്ദുക്കളുടെ അവസ്ഥ കുമാരനാശാന്‍ പറഞ്ഞതെങ്കിലും അങ്ങേക്ക് ബോധ്യമായി എന്ന് ഞാന്‍ കരുതിക്കോട്ടെ?

  ആശാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ നിശ്ചയമായും .....

  ഇതിലേതാ? ഒരു പക്ഷെ? അതോ നിശ്ചയമായും ? അതോ?

  കടുത്ത വര്‍ഗീയത മനസ്സിലൊളിപ്പിക്കുകയും സൌകര്യപൂര്‍വ്വം തക്ക സമയത്ത്‌ നട്ടുവളര്‍ത്തുകയും ചെയ്യുന്നവര്‍ (രാഷ്ട്രീയക്കാരും ജഡ്ജികളുമുള്‍പ്പെടെയുള്ളവര്‍) ഇന്ത്യയെ സ്നേഹിക്കുന്നു എന്ന്‌ പറഞ്ഞാല്‍ അതൊരു കടുത്ത വഞ്ചനയും ഹാസ്യവുമാണു...

  അപ്പൊ ഭാരതത്തിന്റെ ജുഡീഷ്യല്‍ വ്യവസ്ഥയും ബക്കറിനു ഹറാം.. നമ്മക്കിതൊക്കെ പൊതിഞ്ഞു കെട്ടി വല്ല ലഷ്കര്‍ ഇ തോഇബയെയോ പോപ്പുലര്‍ ഫ്രന്ടിനേയോ ഏല്‍പ്പിക്കാം..അവരാവുമ്പോ ഇ സംഘപരിവാരാന്മാരുടെ ഇടപാട് തീര്‍ക്കുകയും ചെയ്യും

  ReplyDelete
 23. പ്രിയ വായൂജിത്‌...

  R.S.S -നു തീവ്രത പോരാ എന്ന്‌ കരുതി ഗോഡ്സെ അതു വിട്ടുവെന്ന്‌ താങ്കള്‍ പറയുന്നു. RSS -ണ്റ്റെ തീവ്രത ഗോഡ്സെയുടെ ഭ്രാതിനൊപ്പം എത്തിയില്ല എന്നാണപ്പോല്‍ താങ്കളും സമ്മതിക്കുന്നതു..

  RSS -മായി പൊക്കിള്‍ക്കോടി ബന്ധമുള്ള (ശ്രീധരന്‍ പിള്ളയുടെ വാക്കുകളില്‍) ബി.ജെ.പി ശക്തമാവുന്നസമയത്ത്‌ അതിനെ തളര്‍ത്താന്‍ വല്ല കാരണവുമുണ്ടോ... അതു കൊണ്ട്‌ ഗോപാല്‍ ഗോഡ്സെക്ക്‌ ഉണ്ടായ വ്യക്തിപരമായ നേട്ടം.. ??

  (എണ്റ്റെ) "ഞാനിപ്പം പറയും ഞാനിപ്പം പരയും" എന്നതിനപ്പുറം, (താങ്കളുടെ) കൊന്നവണ്റ്റെ കുറ്റസമ്മതം പോലും 'ചര്‍വിത ചവര്‍ണ'മാകുന്ന 'അപഹാസ്യതയെ' എന്തു വിളിക്കും..

  പ്രിയ ഭാരതീയന്‍..

  ഇതു കേള്‍ക്കുന്നുണ്ടല്ലോ.. ഇതു നര്‍മ്മ വിഭാഗത്തില്‍ തന്നെയല്ലെ പെടുത്തേണ്ടതു..

  ഇനി എണ്റ്റെ തെളിവുകള്‍ക്ക്‌/ വാദങ്ങള്‍ക്ക്‌ അല്ലെങ്കില്‍ ഞാന്‍ നല്‍കുന്ന 'ആശകള്‍ക്ക്‌' പകരമായി തെളിവ്‌ സഹിതം അങ്ങനെയല്ലെന്ന് അവതരിപ്പിച്ച്‌ സംപൂജ്യനാവൂ ഭാരതീയാ.. അല്ലാതെ മാറി നിന്ന് ഉരയ്ക്കുന്നതു ഉചിതമല്ലല്ലോ..

  ReplyDelete
 24. പ്രിയ പ്രവീണ്‍..

  .... അരിഞ്ഞ് തള്ളിയ ഹിന്ദുക്കളുടെ അവസ്ഥ കുമാരനാശാന്‍ പറഞ്ഞതെങ്കിലും അങ്ങേക്ക് ബോധ്യമായി എന്ന് ഞാന്‍ കരുതിക്കോട്ടെ? ...


  ഒരു ബ്രിട്ടീഷ്‌ വിരുദ്ധസമരം വഴിമാറി, കര്‍ഷക-അല്ലെങ്കില്‍ ജന്‍മി കുടിയാന്‍ ലഹളയായി മാറിയ 'ദുരവസ്ഥ'യാണു കുമാരനാശാന്‍ വരച്ച്‌ കാട്ടുന്നതു. അല്ലാതെ 'ഹിന്ദുക്കളെ' അരിഞ്ഞുതള്ളാനുള്ളതായിരുന്നില്ല.

  ദൌര്‍ഭാഗ്യ വശാല്‍ ഭൂവുടമകളും ജന്‍മികളും ഭ്രാഹ്മണരായിരുന്നതിനാല്‍ താങ്കളതു 'ഹിന്ദു'വിണ്റ്റെ കാന്‍ വാസില്‍ വരയ്ക്കുന്നു.

  ഇവര്‍ക്കെതിരെ ഉണ്ടായ ഇടതു സമരങ്ങളെയും അരിഞ്ഞു തള്ളലുകളെയും താങ്കള്‍ മറക്കുന്നതാണോ.

  ഒരുപക്ഷേ നിശ്ചയമായും .....
  ഇതിലേതാ? ഒരു പക്ഷെ? അതോ നിശ്ചയമായും ? അതോ?


  അതു മനപ്പൂര്‍വ്വം എഴുതിയതാണു.. അതില്‍ താങ്കളില്‍ എത്തി..

  ഒരുപക്ഷേ = എണ്റ്റെ സംശയവും നിശ്ചയമായും = എണ്റ്റെ ആഗ്രഹവുമാണു..

  ജഡ്ജികളുമുള്‍പ്പെടെയുള്ളവര്‍ .....
  അപ്പൊ ഭാരതത്തിന്റെ ജുഡീഷ്യല്‍ വ്യവസ്ഥയും ബക്കറിനു ഹറാം..


  അടുത്തകാലത്തുണ്ടായ ഒരു ജഡ്ജിയുടെ അന്വേഷണ ഉത്തരവാണു അതിനു പ്രേരകം.

  സംഘ പരിവാരം 'ലൌ ജിഹാദ്‌' അന്വേഷിക്കണമെന്ന്‌ പറയുമ്പോള്‍, ഈ അരോപണത്തിണ്റ്റെ അന്വേഷണത്തിനു മുന്‍പേ വിധി പ്രസ്ഥാവിക്കുന്ന അദ്ധേഹം 'ലൌ റോമിയോ' കൂടി അന്വേഷിക്കണമെന്ന് പറയുന്നു.. അതു ഹിന്ദു തീവ്രവാദികളുണ്ടാക്കുന്ന ആരോപണങ്ങളെ സംശായാതീതമായി അംഗീകരിക്കുകയാണു. പിന്നെ അന്വേഷണത്തിണ്റ്റെ ആവശ്യം.. ????

  ആ അര്‍ഥത്തിലാണു ആ സെണ്റ്റന്‍സ്‌ പ്രസക്തമാവുന്നതു..

  ചില ജഡ്ജിമാര്‍ എന്നാക്കാമായിരുന്നോ എന്ന് പിന്നീട്‌ തോന്നി..

  സംഘപരിവാര്‍ ചിലയിടങ്ങളിലെങ്കിലും നിയമവ്യവസ്ഥ പൊതിഞ്ഞുകെട്ടി ചവച്ചരയ്ക്കുന്നതിനാല്‍ അവരോടൊപ്പം ലഷ്കറെയും പോപുലര്‍ ഫ്രൊണ്ടിനെയും കൂടെക്കൂട്ടുന്നതു നന്നായിരിക്കും.. അന്ന് 'ഹറാമാണോ' അല്ലയോ എന്ന് പറയാം..

  ReplyDelete
 25. പ്രിയ ബക്കര്‍ എന്തിനാണ് വികാരാധീനന്‍ ആകുന്നതു .. പോസ്റ്റ്‌ ഇട്ടതു താങ്കള്‍ തന്നെ അല്ലെ .. അപ്പോള്‍ എന്ത് കൊണ്ട് താങ്കള്‍ അങ്ങനെ പറയുന്നു എന്ന് മറ്റുള്ളവരെ മനസ്സിലാക്കേണ്ട ഉത്തരവാദിത്വവും താങ്കള്‍ക്ക് തന്നെ അല്ലെ .. അതിനു മാറി നിന്ന് ഉരയ്ക്കുക എന്നൊക്കെ ആണോ അര്‍ത്ഥം എന്ന് എനിക്കറിയില്ല .. വെറുതെ ചര്‍വ്വിത ചര്‍വ്വണം പറഞ്ഞിട്ട് എന്ത് കാര്യം ബക്കര്‍ .. താങ്കളുടെ മറ്റു പോസ്ടുകളിലോക്കെ ചിലപ്പോള്‍ സമയം കിട്ടാത്ത പ്രതിഭാസം ഒക്കെ ഉണ്ടാകുന്നുണ്ട് .. അതിലൊക്കെ ഈ മാറി നില്‍ക്കലും ഉരയ്ക്കലുമ് ഒക്കെ കണ്ടതും ആണ് .. അതൊക്കെ പോട്ടെ താങ്കള്‍ ഇവിടെ ഒരു പോസ്റ്റ്‌ ഇട്ടു .. ദൈവ ഗത്യാ ആര്‍.എസ്.എസ് ന്റെ കൂട്ടത്തില്‍ താങ്കള്‍ ഗോട്സേയെയും കൂടെ വെച്ചത് നന്നായി .. ചിലര്‍ ആര്‍.എസ്.എസ് ന്നു മാത്രമേ പറയാറുള്ളൂ .. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇപ്പൊ പറയും ഇപ്പൊ പറയും എന്ന് പേടിപ്പിക്കാതെ പറയു സുഹൃത്തേ എന്ന് ... അങ്ങനെ ഇന്ത്യാ മഹാ രാജ്യത്തെ ഒരു കോടതിയും ഒരു കമ്മീഷനും പറയാത്ത ഒരു കാര്യം താങ്കള്‍ക്കു അറിയുമെന്നുന്ടെങ്കില്‍ പറയൂ സുഹൃത്തേ .. ചിലപ്പോള്‍ അത് ഒരു മുതല്‍ക്കൂട്ടാകും .

  പറ്റില്ലെങ്കില്‍ അതങ്ങ് തുറന്നു പറയൂ

  ReplyDelete
 26. ആര്‍.എസ്.എസ് നു തീവ്രത ഉണ്ട് സുഹൃത്തേ .. അത് സമ്മതിക്കാന്‍ ഒരു മടിയുമില്ല .. അത് ഇനിയൊട്ടു മാറാനും പോകുന്നില്ല .. പിന്നെ ആ ജന്മി കുടിയാന്‍ ലഹളയില്‍ പാവപ്പെട്ട ചാലിയാര്‍ മരിച്ചത്‌ എങ്ങനെ ആണാവോ .. അതില്‍ കൊല്ലപ്പെട്ട മുസ്ലിം ജന്മികള്‍ ആരൊക്കെ ആണാവോ ?? .. പോട്ടെ ഹിന്ദു ജന്മികളെ ആക്രമിച്ച ഹിന്ദു കുടിയാന്മാര്‍ ആരാണാവോ .... അല്ലെങ്കില്‍ തന്നെ ഈ ജന്മി കുടിയാന്‍ ലഹളയില്‍ ഈ മത പരിവര്‍ത്തനം ഒക്കെ നടക്കുമോ .. അയ്യോ അത് അറിഞ്ഞില്ല കേട്ടോ ബക്കര്‍ ..

  വെറുതെ ശൂലത്തിന്റെയും ഗര്‍ഭിണിയുടെയും ഗുമ്മില്‍ എഴുതുമ്പോള്‍ കുറച്ചൊക്കെ ഒന്ന് ശ്രദ്ധിക്കാം ബക്കര്‍ .. പറഞ്ഞുവെന്നെയുള്ളൂ .

  ReplyDelete
 27. ഈ ജിഹാദ് എന്നാ വാക്ക് തന്നെ അല്ലെ നമ്മടെ ലാദനും ഒക്കെ ഉപയോഗിക്കുന്നത് .. അതോ ഞമ്മള്‍ക്ക്‌ ഏതു ഭീകരവാദത്തിനും അതുപയോഗിക്കാം പക്ഷെ നിങ്ങള് ആ വാക്ക് മിണ്ടരുത്‌ .. അങ്ങനെ വല്ലോം ആണോ ബക്കര്‍ ..

  ഈ ജനാധിപത്യത്തിലെ കോടതിയൊക്കെ എന്തിനു കൊള്ളാം .. ഇതൊക്കെ മാറ്റി എന്നേ ദൈവത്തിന്റെ കോടതികള്‍ സ്ഥാപിക്കേണ്ട സമയം ആയി ..

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. ബക്കർജി,
  നമ്പറുകളുമായി വീണ്ടെമെത്താം.:-)
  ഇന്നു തന്നെയോ അല്ലെങ്കിൽ നാളെയോ.

  സ്നേഹപൂർവ്വം,

  ReplyDelete
 30. ഡാ , മച്ചൂ വായില്‍ വന്നത് കോതക്ക്‌ പാട്ടോ? ബ്ലോഗ്‌ എന്നൊരു മാധ്യമം ഉണ്ടെങ്കില്‍ എന്തും എഴുതാമെന്നോ ? അറം പിറന്നോനെ ? കേരളത്തിലെ മുസ്ലിം യുവാക്കള്‍ എന്തിന്റെ പേരിലാണ്‌ തീവ്രവാദം നടത്തുന്നത്. ലോകത്ത്‌ എന്ത് പ്രശ്നമുണ്ടെങ്കിലും ഒരു ഭാഗത്ത് ഇസ്ലാം ആയിരിക്കും , കാരണം അവന്റെ മുഖമുദ്രയായ അസഹിഷ്ണുത .RSS തീവ്രവാദ സംഘടനയാണ് , പക്ഷെ നിങ്ങളുടെ കൂടെ ജീവിക്കണമെങ്കില്‍ ഇത്ര തീവ്രവാദം പോര!

  ReplyDelete
 31. പ്രിയ വായുജിത്‌..

  [
  പ്രിയ ബക്കര്‍ എന്തിനാണ് വികാരാധീനന്‍ ആകുന്നതു
  ]

  അതു ചുമ്മാ.....

  [.. താങ്കളുടെ മറ്റു പോസ്ടുകളിലോക്കെ ചിലപ്പോള്‍ സമയം കിട്ടാത്ത പ്രതിഭാസം ഒക്കെ ഉണ്ടാകുന്നുണ്ട് .. അതിലൊക്കെ ഈ മാറി നില്‍ക്കലും ഉരയ്ക്കലുമ് ഒക്കെ കണ്ടതും ആണ് .. ]

  ഇവിടെ എനിക്ക്‌ വികാരം കൊള്ളാനുള്ള സ്പേസ്‌ ഉണ്ട്‌... താങ്കള്‍ തന്നെ ആവര്‍ത്തിക്കുന്നു യഥാര്‍ത്ത ചര്‍വ്വണം..

  [... അങ്ങനെ ഇന്ത്യാ മഹാ രാജ്യത്തെ ഒരു കോടതിയും ഒരു കമ്മീഷനും പറയാത്ത ഒരു കാര്യം താങ്കള്‍ക്കു അറിയുമെന്നുന്ടെങ്കില്‍ പറയൂ സുഹൃത്തേ ...]


  പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുമോ ആവോ.. ഇതേവരെയുള്ള അനുഭവം എനിക്കിട്ട്‌ 'ചര്‍വ്വണം, ഒളിച്ചോട്ടം' എന്നൊക്കെ പ്രതിരോധം നടത്തുകയായിരുന്നല്ലോ... കോടതിക്കപ്പുറത്ത്‌ ഒരു സത്യമുണ്ടെന്ന്‌ താങ്കള്‍ക്കുമറിയാം.. അത്‌ മറ്റൊരു പോസ്റ്റാക്കി ഇടാന്‍ ഇപ്പോല്‍ ആലോചിക്കുന്നു.. ഗാന്ധി വധത്തില്‍ RSS-ണ്റ്റെ പങ്ക്‌ എങ്ങനെ ചരിത്രത്തില്‍ രേഖപ്പെട്ട്‌ കിടക്കുന്നതെന്ന് ചെറിയൊരു ശ്രമം അവിടെ നല്‍കാം..

  [... ആര്‍.എസ്.എസ് നു തീവ്രത ഉണ്ട് സുഹൃത്തേ .. അത് സമ്മതിക്കാന്‍ ഒരു മടിയുമില്ല .. അത് ഇനിയൊട്ടു മാറാനും പോകുന്നില്ല .. ...]

  അപ്പോ സതയും നകുലനും ഭാരതീയനുമെല്ലാം ഇത്രയും നാള്‍ വിയര്‍ത്തതു വെറുതെ,,

  [...
  ഈ ജിഹാദ് എന്നാ വാക്ക് തന്നെ അല്ലെ നമ്മടെ ലാദനും ഒക്കെ ഉപയോഗിക്കുന്നത് .. അതോ ഞമ്മള്‍ക്ക്‌ ഏതു ഭീകരവാദത്തിനും അതുപയോഗിക്കാം പക്ഷെ നിങ്ങള് ആ വാക്ക് മിണ്ടരുത്‌ .. അങ്ങനെ വല്ലോം ആണോ ബക്കര്‍ ..
  ...
  ]

  സുഹൃത്തേ... താങ്കള്‍ക്ക്‌ ഒരു RSS തീവ്രവാദി ആയി ജീവിക്കാം. ഒരു തടസ്സവുമില്ല. എന്ന്‌ കരുതി ലാദന്‍ പറയുന്നതൊക്കെ മുസ്ളികള്‍ ഉത്തരവാദിത്തം എടുക്കണം എന്ന്‌ പറയുന്നതു ബുദ്ധി ഭ്രംശമായി മറ്റുള്ളവര്‍ കരുതാന്‍ ന്യാമുണ്ട്‌.

  [... ഈ ജനാധിപത്യത്തിലെ കോടതിയൊക്കെ എന്തിനു കൊള്ളാം .. ഇതൊക്കെ മാറ്റി എന്നേ ദൈവത്തിന്റെ കോടതികള്‍ സ്ഥാപിക്കേണ്ട സമയം ആയി .. ...]

  അതെ..അതെ .. എന്തിനു കൊള്ളാം... കോടതി വിലക്കുകളെയും വിധികളെയും ഇപ്പോള്‍ ജനാധിപത്യ കോടതിയെന്നൊക്കെപ്പറഞ്ഞ്‌ പുളകം കൊള്ളുന്നവര്‍ അനുസരിച്ഛിരുന്നല്ലോ, ബാബറി മസ്ജിദ്‌ തകര്‍ത്ത സമയത്ത്‌..

  അതുകൊണ്ട്‌ നമുക്ക്‌ മനുവിണ്റ്റെ ചാതുര്‍വര്‍ണ്ണ്യ കോടതികള്‍ സ്ഥാപിക്കാം... RSS ണ്റ്റെ ദീര്‍ഘകാല ലക്ഷ്യം അതിനാണല്ലോ...

  ReplyDelete
 32. സജീഷ്‌...
  ഒന്നുകൂടി വായിച്ച്‌ നോക്കിയിട്ട്‌ കമണ്റ്റിയെങ്കില്‍ കോതപ്പാട്ട്‌ എന്ന വൈരുധ്യം ഒഴിവാക്കാമായിരുന്നു .. സഹിഷ്‌ണുതയുടെ കാര്യമേ.. അതാണു ഉദ്ധേശിച്ചതു...

  [.. ലോകത്ത്‌ എന്ത് പ്രശ്നമുണ്ടെങ്കിലും ഒരു ഭാഗത്ത് ഇസ്ലാം ആയിരിക്കും ...]

  സുഹൃത്തേ .. എല്ലാ പിശാചുക്കളും ഇസ്ളാമിനെതിരെ വരുന്നത്‌ കൊണ്ടാണു ഇസ്ളാമിനു മറുപുറത്ത്‌ നില്‍ക്കേണ്ടിവരുന്നതു.. പിശാച്‌ ദൈവത്തിനു നല്‍കിയ ഉടമ്പടിയില്‍ അതുണ്ടായിരുന്നു...

  ReplyDelete
 33. അതുകൊണ്ട്‌ നമുക്ക്‌ മനുവിണ്റ്റെ ചാതുര്‍വര്‍ണ്ണ്യ കോടതികള്‍ സ്ഥാപിക്കാം... RSS ണ്റ്റെ ദീര്‍ഘകാല ലക്ഷ്യം അതിനാണല്ലോ

  അതാ വരുന്നു അടുത്തത്‌ .. ഹ ഹ .. എന്റെ ബക്കര്‍ ചിരിക്കുള്ള വക ഒരുക്കിതരുന്നതിനു വളരെ നന്ദിയുണ്ട് .. എന്താണ് താങ്കള്‍ ഇത് കൊണ്ട് അര്‍ത്ഥം ആക്കുന്നത് എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.

  പിന്നെ താങ്കള്‍ തെളിവ് തന്നാല്‍ വിശ്വസിക്കുമോ എന്നാ കാര്യം.. എന്തായാലും അടുത്ത പോസ്റ്റില്‍ ഉണ്ടാവുമല്ലോ .. അപ്പോള്‍ നോക്കാം ..

  മറ്റേ ആ ജന്മികളുടെ പേരോ കുടിയാന്മാരുടെ പേരോ ഒന്നും പറഞ്ഞു കേട്ടില്ല .. വെറുതെ ആരോപണങ്ങള്‍ ആണ് താങ്കളുടെ ലക്ഷ്യമെങ്കില്‍ സമയവും താത്പര്യവുമില്ല സുഹൃത്തേ .. അതല്ല ആരോഗ്യകരമായ സംവാദം ആണെങ്കില്‍ സന്തോഷമേ ഉള്ളൂ ..

  നിങ്ങളുടെ ബ്ലോഗ്‌ .. നിങ്ങളുടെ ഇഷ്ടം ..

  ReplyDelete
 34. പിന്നെ ആര്‍.എസ്.എസ് ന്റെ തീവ്രതയെ പറ്റി.. ആര്‍.എസ്.എസ് നു ഒരു ആദര്‍ശം ഉണ്ട് ..ഒന്നേ ഉള്ളു താനും .. അതില്‍ തീവ്രമായി ഉറച്ചു നില്‍ക്കുന്ന കാര്യത്തില്‍ അവര്‍ തീവ്രവാദികള്‍ തന്നെ ആണ് .. അല്ലാതെ ചില സംഘടനകളെ പോലെ ദൈവത്തിന്റെത് അല്ലാത്ത ഭരണതിന്‍ കീഴില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്നും , പിന്നെ അല്പാല്പം പങ്കെടുക്കാമെന്നും , പിന്നെ സൌകര്യ പൂര്‍വ്വം പങ്കെടുക്കാമെന്നും , അവസാനം ഈ പറയുന്ന കാര്യമൊന്നും ഈ ഇന്ത്യാ മഹാരാജ്യത്ത് നടക്കില്ല എന്ന് തിരിച്ചറിഞ്ഞു ചില്ലറ മനുഷ്യാവകാശങ്ങളും , പരിസ്ഥിതിയും ഒക്കെ കളിച്ചു മുഖം മൂടി ഇട്ടു നടക്കുന്ന ചില സംഘടനകളെ പോലെ അല്ല ആര്‍.എസ്.എസ് .. അതിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിനു ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല .. ഇനിയൊട്ടു ഉണ്ടാകാനും പോകുന്നില്ല.. ഉണ്ടാകേണ്ട കാര്യം ഒട്ടു ഇല്ല താനും

  ReplyDelete
 35. പ്രിയ വായുജിത്‌...

  {..

  അതുകൊണ്ട്‌ നമുക്ക്‌ മനുവിണ്റ്റെ ചാതുര്‍വര്‍ണ്ണ്യ കോടതികള്‍ സ്ഥാപിക്കാം... RSS ണ്റ്റെ ദീര്‍ഘകാല ലക്ഷ്യം അതിനാണല്ലോ..

  അതാ വരുന്നു അടുത്തത്‌ .. ഹ ഹ .. എന്റെ ബക്കര്‍ ചിരിക്കുള്ള വക ഒരുക്കിതരുന്നതിനു വളരെ നന്ദിയുണ്ട് ..
  ...}

  ചിരിയടങ്ങിയെങ്കില്‍ ഇത്രയും കൂടി വായിച്ച്‌ പോകൂ... ഹിന്ദുത്വ ആചാര്യന്‍ വി.ഡി. സവര്‍ക്കര്‍ ഭാവിയിലെ ഹിന്ദു രാഷ്രത്തിനായി എന്ത്‌ നിയമ സംഹിതയാണു സ്വപ്നം കാണുന്നതെന്ന്‌...

  ".. വേദങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ ഹിന്ദു രാഷ്ട്രത്തിനു ഏറ്റവും ആരാധ്യമായ മനുസ്മൃതി പ്രാചീന കാലം മുതല്‍ നമ്മുടെ സംസ്കാരത്തിണ്റ്റെയും അചാരങ്ങളുടെയും ചിന്തകളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനമാണു..... " - (വി.ഡി. സവര്‍ക്കര്‍ : Women in manusmriti, in savarkar samagar, വാല്യം IV, 2000, prabhath, page: 416)

  {... ആര്‍.എസ്.എസ് .. അതിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിനു ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല .. ഇനിയൊട്ടു ഉണ്ടാകാനും പോകുന്നില്ല.. ..}


  അതു തന്നെയാണു ഈ പോസ്റ്റ്‌ ചര്‍ച്ചചെയ്തതും.... നന്ദി...

  ReplyDelete
 36. ത്ഫൂഫൂഫൂഫൂ.........

  ReplyDelete
 37. നന്നായി മലര്‍ന്ന് കിടന്ന് തുപ്പാനറിയാമല്ലോ .. എം.ജെ പോട്ടം പിടുത്തക്കാരാ...

  ReplyDelete
 38. ഞാന്‍ വിചാരിച്ചു ബക്കര്‍ ഇപ്പൊ ആര്‍.എസ്.എസ് ന്റെ ഭരണ ഘടനയോ മറ്റോ കൊണ്ട് വരുമെന്ന്

  ആര്‍.എസ്.എസ് മനുസ്മൃതി പ്രചരിപ്പിക്കുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്കാണ് .. ആര്‍.എസ്.എസ് നു മനുസ്മ്രുതിയായാലും ഏതു ഹൈന്ദവ ഗ്രന്ഥങ്ങള്‍ ആയാലും അഭിപ്രായം ഒന്നേ ഉള്ളു .. നല്ലത് സ്വീകരിക്കുക .അത്ര തന്നെ .. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതി വെച്ചിരുന്നതെല്ലാം ഇന്ന് ജീവിതത്തില്‍ പകര്‍ത്തണം എന്നൊന്നും ആര്‍.എസ് .എസ് പറയാറുമില്ല . [:)]

  മറ്റേ ജന്മിയോ അടിയാന്മാരോ ... വല്ലതും തടഞ്ഞാല്‍ അറിയിക്കണേ . ബാക്കി ഗാന്ധി വധത്തിന്റെ തെളിവിന്റെ പോസ്റ്റില്‍ ..

  ReplyDelete
 39. യാസിർ രക്തസാക്ഷിത്വവും-വൈകിവന്ന നീതിയും
  പുലരി

  ReplyDelete
 40. ഉപതെരഞ്ഞെടുപ്പും, എസ്‌.ഡി.പി.ഐയുടെ കന്നിയങ്കവും
  പുലരി

  ReplyDelete
 41. ഈ പോസ്റ്റ്‌ { - ഗാന്ധി വധം : RSS -ന്‍റെ പങ്ക്‌ - } ശ്രദ്ധിക്കുമല്ലോ..

  ReplyDelete
 42. മലയാള ബ്ലോഗു ലോകത്തില്‍ യുക്തിവാദത്തിന്റെ നേതാവെന്നു പറയപ്പെടുന്ന ജബ്ബാര്‍മാഷിന്റെ ഒരു പോസ്റ്റിനുള്ള മറുപടി ബീമാപള്ളി ബ്ലോഗില്‍ വായിക്കാം...!

  ദൈവം പ്രവാചകന്റെ ഗുമസ്തനോ.?

  ReplyDelete
 43. ഡോക്ടര്‍: മുഹമ്മദലിയുടെ പര്‍ദ്ദ വിരുദ്ദ പോസ്റ്റിനു ബീമാപള്ളിയുടെ മറുപടി ഇവിടെ വായിക്കാം....

  ഡോ: മുഹമ്മദലിക്ക് ഒരു വിയോജനക്കുറിപ്പ്.!

  ReplyDelete