Sunday, August 15, 2010

ഗര്‍ഭിണികള്‍ നോമ്പെടുത്തപ്പോല്‍..

.
മാനവകുലം പൌരാണികമായി പലരീതികളില്‍ തുടര്‍ന്നുവരുന്നതും എല്ലാ മതങ്ങളിലും നിലനില്‍ക്കുന്നതുമായ ഒരു അനുഷ്ടാനമാണ്‌ വ്രതം. ഇസ്ളാം അതിനെ മഹത്വപ്പെടുത്തുകയും ആ വ്രതനാളുകളൊന്നില്‍ മനുഷ്യായുസ്സ്‌ മുഴുവന്‍ പ്രാര്‍ഥിച്ചാല്‍ കിട്ടുന്നതിലധികമുള്ള പുണ്യങ്ങളും അതിലിണക്കിവച്ചു.

അതിനാല്‍ ഇന്ത്യയെന്നോ ഇറാനെന്നോ , ബര്‍മ്മയെന്നോ ബര്‍മുടയെന്നോ വ്യത്യാസമില്ലാതെ മുസ്ളിം ജനതകള്‍ അത്യാവേശത്തോടെ സപുളകം അനുഷ്ടിക്കുന്നതാണ്‌ വ്രതം.

നോമ്പിന്‍റെ ശാസ്ത്രീയതയും ശാരീരിക സ്വസ്ഥതകളെ കുറിച്ചും നൂറുകണക്കിനു പ്രബന്ധങ്ങള്‍ നമുക്ക്‌ ഇന്ന്‌ ലഭ്യമാണെങ്കിലും അതൊന്നുമല്ല ഇവിടെ പറയാനുദ്ധേശിക്കുന്നത്‌. പക്ഷേ ചിലര്‍ ശാസ്ത്രത്തിന്‍റെ മറവില്‍ വംശീയതയും വര്‍ഗ്ഗീയതയും സമന്വയിപ്പിക്കുകയും ശാസ്ത്രത്തെ വിദ്വേഷങ്ങളുടെ ഉപകരണമാക്കുകയും ചെയ്യുന്ന അധമരീതികള്‍ കാണാതിരുന്നുകൂടാ. അവരുടെ ഈ ചൊറിച്ചില്‍ ശമിപ്പിക്കാന്‍ നമുക്കാവുകയുമില്ല.

വെറിയും ചൊറിയും ഉള്ളവര്‍ തേടുന്ന അറിവുകള്‍പോലും അവരെ സ്വയം ശമിപ്പിക്കാനാവാത്തതിനാലും മറ്റുള്ളവരെ ചൊറിച്ചിലിലേക്ക്‌ സംക്രമിപ്പിക്കുന്നതുമായ സാഡിസത്തിലേക്ക്‌ അവര്‍ മറിഞ്ഞുവീണ്‌ കേവലജീവികളായി തരംതാഴുന്ന കാഴചകള്‍ നാം കണ്ട്‌ ആഹ്ളാദിക്കുകയാണ്‌. അവരുടെ പ്രാന്തവല്‍ക്കരിക്കപ്പെട്ടതും പകര്‍ച്ചവ്യാധിജന്യവുമായ വിധിയെ തല്‍ക്കാലം മാറ്റിവയ്ക്കാം.

മുമ്പുപറഞ്ഞതുപോലെ ഒരു മുസ്ളിം അത്യുത്സാഹത്തോടെ എടുക്കാന്‍ മത്സരിക്കുന്ന നോമ്പിനെ, ചില പ്രദേശങ്ങളിലെങ്കിലും "ഇരട്ട" നോമ്പിന്‍റെ പ്രതിഭലം കിട്ടുമെന്ന മോഹത്താല്‍ ഗര്‍ഭിണികളും പൂര്‍ത്തീകരിക്കാറുണ്ട്‌, കഴിയില്ലെങ്കില്‍ ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ കൂടി.

ഇങ്ങനെ നോമ്പാചരിക്കുന്ന ഒരു സംസ്കൃതിയിലെ ജനതക്ക്‌ രോഗങ്ങളും ബുദ്ധിക്കുറവും അനുഭവപ്പെടുന്നതായി ചില "മഹാ ശാസ്ത്രജ്ഞര്‍" പുതിയതരം വര്‍ഗീയ-വംശീയ പഠനങ്ങളിലൂടെ വെളിപ്പെടുത്തുന്നു. അതിന്‍റെ സത്യാവസ്ത നമുക്ക്‌ ചരിത്രത്തില്‍ തന്നെ തപ്പേണ്ടതുണ്ട്‌.

ഉഷ്ണമേഘലാ പ്രദേശമായ അറബുനാടുകളില്‍ നോമ്പെടുത്തിരുന്ന ഗര്‍ഭിണികളായവര്‍ പ്രസവിച്ച കുട്ടികള്‍ എങ്ങനെയായിരുന്നുവെന്ന്‌ ചരിത്രം പറയുന്നത്‌ നോക്കാം.. ‌.

"അറബികളില്ലായിരുന്നുവെങ്കില്‍ ആധുനിക യൂറോപ്യന്‍ സംസ്കാരം തന്നെ ഉടലെടുക്കുമായിരുന്നില്ല. പരിണാമത്തിന്‍റെ പ്രാചീന ദശകളിലെല്ലാം അവര്‍ നേടിയ വൈശിഷ്ട്യങ്ങള്‍ അറബികളില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ല. യൂറോപ്പിന്‍റെ ചെറിയ അംശങ്ങളില്‍ പോലും ഇസ്ളാമിന്‍റെ സ്വാദീനം കാണപ്പെടാതിരിക്കില്ല. ആധുനിക യുഗത്തെയും അതിന്‍റെ വിജയത്തിനു നിദാനമായ ഉന്നത ശക്തികേന്ദ്രത്തിന്‍റെയും ശാസ്ത്രങ്ങളുടെയും ഉത്ഭവങ്ങള്‍ മറ്റൊരിടത്തും (ഇസ്ളാമിലല്ലാതെ) വ്യക്തവും ഗൌരവവുമായിരുന്നിട്ടില്ല" - the making of humanity , page 183-190

പൊള്ളുന്ന ചൂടിനെ അവഗണിച്ച്‌ അറബിസ്ത്രീകള്‍ നോമ്പെടുത്തിട്ടും അവരുടെ കുട്ടികള്‍ ലോകത്തെ ബൌധികവും ശാസ്ത്രീയവുമായി നയിച്ചതിന്‍റെ തെളിവുകള്‍ നല്‍കുമ്പോല്‍ ചിലപ്പോല്‍ അതു എണ്ണത്തില്‍ പരിമിതമായ logical fallacy ആണെന്ന്‌ തെറ്റിദ്ധരിക്കുന്നവര്‍ക്ക്‌ ഇതുകൂടി നോക്കാം. ഇതു ജോര്‍ജ്‌ സാല്‍ട്ടന്‍ "introduction to the history of science" എന്ന ഗ്രന്ഥത്തില്‍ പറയുന്നത്‌.

"മധ്യകാലത്ത്‌ ഇന്നുള്ളതത്രയും പ്രതിഭാശാലികളെ ഇസ്ളാമില്‍ നമുക്ക്‌ കാണാവുന്നതാണ്‌. അവരുടെ സംഖ്യ ഒരു ലേഖനത്തില്‍ പറയാവുന്നതിലധികം ദീര്‍ഘമത്രെ. പാശ്ചാത്യലോകത്ത്‌ അവര്‍ക്ക്‌ സമശീര്‍ഷരായി ആരുമുണ്ടായിരുന്നില്ല. എന്നാലും അവരിലെ ചില ഉജ്ജ്വലരായ പ്രതിഭകളുടെ പേരുകള്‍ പറയുന്നതു തന്നെ ധാരാളം. ജാബിറുബിനു ഹയ്യാം, അല്‍കിന്ദി, അല്‍റാസി, അല്‍ ഖുവാരിസ്മി, അല്‍ഫര്‍ഗാനി, അല്‍ ഫാറാബി, അല്‍ മസൂദി, അബ്ദുല്‍ വഫാ, അലിയുബിന്‍ അബ്ബാസ്‌, അബ്ദുല്‍ ഖാസിം, അല്‍ ബറൂണി, ഇബ്‌നു സീന, ഇബ്‌നുല്‍ ഹൈതം, അല്‍ ഗസ്സാലി, ഉമര്‍ ഖയ്യാം ... ഇനിയും എത്രയും നീട്ടിക്കൊണ്ടുപോകാവുന്ന മഹത്തായ നാമങ്ങളുടെ പട്ടികയാണിത്‌. "

നോമ്പെടുക്കാത്ത ഒരു മാതാവിന്‍റെ മോനും നോമ്പെടുത്ത മാതാവിന്‍റെ മോനോടൊപ്പം പ്രതിഭകളുടെ ചരിത്രത്തിലുണ്ടായിരുന്നില്ലെന്നാണ്‌ കണക്കുകളും പഠനങ്ങളും സത്യസന്ധമായി സൂചിപ്പിക്കുന്നത്‌. അതു ജവഹര്‍ ലാല്‍ നെഹ്രു glimpses of history - യില്‍ പറയുന്നതുകൂടികാണാം.

"പ്രാചീനര്‍ക്കിടയില്‍ ഈജിപ്തിലോ ഇന്ത്യയിലോ ചൈനയിലോ ശരിയായ ശാസ്ത്രീയ സമ്പ്രദായം നാം കാണുന്നില്ല. അതിന്‍റെ ചെറിയൊരംശം പുരാതന ഗ്രീസില്‍ കാണാം. എന്നാല്‍ അറബികളിലെ ശാസ്ത്രീയാന്വേഷണ ബുദ്ധി വളരെ പ്രകടവും മുസ്ളിംകള്‍ ആധുനിക ശാസ്ത്രത്തിന്‍റെ പിതാക്കളാണെന്നും പറയാവുന്നതാണ്‌. "

തുണ്ടം തുണ്ടമായി പല പല നാട്ടു രാജ്യങ്ങളായി കിടന്നിരുന്ന ഇന്ത്യയിലെ, പരസ്പരം കൊള്ളയടിച്ചും കൊള്ളയടിക്കപ്പെടാതിരിക്കാനായി മകളെ മല്ലന്‍മാരായ രാജാക്കന്‍മാര്‍ക്ക്‌ കെട്ടിച്ച്‌ കൊടുത്ത്‌ അതിരുകള്‍ കാത്തു ജീവിച്ചിരുന്ന "വീരന്‍മാരുടെ" ബി.സി മൂന്നാം നൂറ്റാണ്ടിനെ അനുസ്മരിപ്പിച്ച്‌ കിടന്ന ഇന്ത്യക്ക്‌, ആ നാമം സമ്മാനിക്കുകയും ഒരു ഉജ്ജ്വലമായ രാഷ്ട്രഘടനയുള്ള പ്രദേശമായി ആ നോമ്പെടുത്ത മാതാക്കളുടെ മക്കള്‍ ഇന്ത്യയെ മാറ്റിയെടുക്കുകയും ചെയ്തു.

നോമ്പെടുക്കാതിരുന്നിട്ടും ബുദ്ധിസ്തിരതക്ക്‌ തകരാറൊന്നുമില്ലാതെ പ്രസവിക്കപ്പെട്ടവരുണ്ടെങ്കില്‍ എല്ലാം ചരിത്രത്തിലെ ഏടുകളില്‍ വായിച്ചെടുക്കാം.

"മുസ്ളിംകള്‍ നമ്മുടെ സംസ്കാരത്തെ അതിസമ്പന്നമായി പരിഷ്ക്കരിച്ചു. ഭരണ സമ്പ്രദായങ്ങളെ ശക്തിപ്പെടുത്തി. വിഘടിച്ച്‌ കിടന്ന പ്രദേശങ്ങളെയൊക്കെ ഏകീകരിപ്പിച്ചു. മുസ്ളിംകള്‍ സാമൂഹികവും സാഹിത്യപരവുമായി ഇന്ത്യന്‍മണ്ണിനെ വളരെ വ്യാപ്തിയില്‍ തൊട്ടു. " - Dr. Pattabhi Sitaramayya, Presidential Address to the Fifty-fifth Session of the Indian Congress, Jaipur, 1948.

അതായത്‌ നോമ്പെടുക്കാതിരുന്ന ഗര്‍ഭിണികളുടെ മക്കള്‍ക്ക്‌ കഴിയാത്തത്‌ നോമ്പെടുത്തവരുടെ മക്കള്‍ ഇന്ത്യക്ക്‌ നേടിക്കൊടുത്തു എന്നാണ്‌ പട്ടാഭി സീതാരാമയ്യ പറയുന്നത്‌.

മലപ്പുറത്തെ നോമ്പെടുത്ത ഗര്‍ഭിണികള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ രോഗങ്ങളും ബുദ്ധിക്കുറവിന്‍റെയും കണക്കെടുക്കുന്നവര്‍ നോമ്പെടുക്കാത്ത ഗര്‍ഭിണികള്‍ ധാരാളമുള്ള ജില്ലകളിലെ ബുദ്ധി മാന്ദ്യത്തിന്‍റെ കണക്കെടുക്കാത്തതിന്‍റെ ചൊറിക്ക്‌ കാരണമാകുന്ന രോഗം എന്താണെന്ന്‌ പറയേണ്ടതില്ലല്ലോ.

ഇന്നു പക്ഷേ മലപ്പുറം പിന്നോക്കം നില്‍ക്കുന്നെവെങ്കില്‍ അതിനു കാരണം അവര്‍ വെള്ളക്കാരന്‍റെ ശയനമുറികളിലും ശോചാലയത്തിലും ചിലവിഭാഗങ്ങള്‍ പണിയെടുത്തതു കൊഴുത്തതുപോലെ മുസ്ളിംകള്‍ക്ക്‌ മനസ്സില്ലാത്തതുകൊണ്ടായിരുന്നെന്ന്‌ ആധുനിക ചരിത്രം പഠിക്കുന്നവര്‍ക്കറിയാം.

സ്വാതന്ത്യ്രസമരത്തിന്‍റെ തീചൂളയില്‍ ഹോമിക്കാന്‍ അവരിറങ്ങിയപ്പോല്‍ മറ്റുള്ളവര്‍ വെള്ളക്കാരന്‍റെ വിഴുപ്പലക്കി മുന്നോക്കം പോയി. ദളിതരുടെ ഇടയില്‍ പ്രതിഭകള്‍ക്ക്‌ പഠിക്കാനാവശ്യമായ ലോണുകള്‍ പോലും നിഷേധിക്കപ്പെട്ട്‌ ആത്മഹത്യയില്‍ തള്ളിവിടുന്ന ഒരു രാജ്യത്ത്‌ , ദളിതരെല്ലാം ഒന്നിനും കൊള്ളാത്തവരായി നിലനിര്‍ത്തുന്ന സവര്‍ണ്ണ ചൊറിച്ചിലുകള്‍ നിലനില്‍ക്കുന്ന സംസ്കാരത്തില്‍, മുസ്ളിംകളെ മുന്നോട്ടായാന്‍ അവര്‍ സമ്മതിക്കുമോ ?

മധ്യകാലാന്തര ചരിത്രത്തില്‍ അറബികള്‍, പൊതുവെ മുസ്ളിംകള്‍ ആലസ്യത്തില്‍ വീണുപോയത്‌ മാനവികതയുടെ മതക്കാര്‍ കായികമായി അവരെ കീഴ്പ്പെടുത്തുകയും അവരുടെ എല്ലാം കവരുകയും ചെയ്ത ചരിത്രം ഒരുവശത്തും, പെട്രോളിന്‍റെ സുഖസൌകര്യങ്ങളും സുഭിക്ഷയുമുള്ള വിഷപ്പില്ലാത്ത അവരുടെ നോമ്പുകള്‍ ശീതീകരണ മുറികളില്‍ വിശ്രമത്തിനായി വയ്ക്കുകയും ചെയ്തത്‌ മറ്റൊരുവശത്തും, ബൌദ്ധികമായി അവര്‍ പിന്നോക്കം പോവാന്‍ കാരണമാക്കി എന്നുവേണമെങ്കില്‍ പറയാം, പക്ഷേ അതൊരു പൂര്‍ണ്ണമായ വിരാമമല്ല.

വെറുതെയിരിക്കുമ്പോല്‍ മറ്റുള്ളവന്‍റെ ബെല്‍റ്റിനു കീഴെ ചൊറിയാന്‍ തോന്നുന്നവര്‍ക്ക്‌, ശമനവും നിയന്ത്രണവും വ്രതം കൊണ്ട്‌ ലഭിക്കുമെന്നും കൂട്ടത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെ !
.

6 comments:

 1. ente uppuppanu orana undarnu...

  ReplyDelete
 2. നോമ്പെന്ന് കേള്‍ക്കുമ്പോല്‍ തന്നെ ഒരുതരം വിളറിയെടുക്കുന്നവര്‍ നമുക്കുചുറ്റുമുണ്ടല്ലോ എന്നത്‌ പോലും നടുക്കമുണ്ടാക്കുന്നു. നന്‍മകളെ അംഗീകരിക്കാതിരിക്കാനുള്ള ശാസ്ത്രബോധം ഇന്നുകളുടെ മാത്രം പ്രത്വേകതയാണെന്നു തോന്നുന്നു.

  ടൈനാമിറ്റ്‌ ഉണ്ടാക്കിയ ആല്‍ഫ്രട്‌ നോബേലിനു പോലും മനമുരുക്കം ഉണ്ടായിരുന്നു പണ്ട്‌. പക്ഷേ ഇന്ന് ....... ?

  ReplyDelete
 3. അതിനാല്‍ ഇന്ത്യയെന്നോ ഇറാനെന്നോ , ബര്‍മ്മയെന്നോ ബര്‍മുടയെന്നോ വ്യത്യാസമില്ലാതെ മുസ്ളിം ജനതകള്‍ അത്യാവേശത്തോടെ സപുളകം അനുഷ്ടിക്കുന്നതാണ്‌ വ്രതം...

  people in south pole doesn;t need to take fasting now.. :) hmmm poor north pole guys next one month no food :)

  poor Alla didn't know this problem?

  ReplyDelete
 4. മുക്കുവാ..

  നിസ്സാരമായ ഇത്തരം സംഗതികളൊക്കെയാണല്ലൊ ഇസ്ളാമിനെതിരെയുള്ള ആയുധങ്ങള്‍. ഇസ്ളാമില്‍ അത്തരം ആശങ്കക്കളൊന്നും ഇല്ല.

  ധ്രുവ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം 24 മണിക്കൂറിണ്റ്റെ സമയക്രമം പാലിക്കുന്ന ഏതു രാജ്യമാണോ ഏറ്റവും അടുത്തുള്ളത്‌ ആ സമയക്രമാണ്‌ തുടരേണ്ടതെന്ന്‌ മുസ്ളിംകളിലെ കൊച്ചുകുട്ടികള്‍ക്ക്‌ വരെ അറിയാം. അല്ലെങ്കില്‍ അതിണ്റ്റെ ക്രിയാത്മക വിമര്‍ഷകര്‍ക്കും അറിയാം.

  ഇനി നോമ്പുപിടിക്കാന്‍ പറ്റാത്ത അസാധാരണമായ അവസ്തയാണുള്ളതെങ്കില്‍ പിടിക്കേണ്ടതുമില്ല.

  ഇതൊക്കെ അറിയാത്തത്‌ നമ്മുടെ നാട്ടിലെ ചില "വ്യാധി ഡോക്റ്ററന്‍മാര്‍ക്കും" പിത്തം യുക്തിവാദികള്‍ക്കും മാത്രമാണ്‌.

  ReplyDelete
 5. ബക്കറെ,
  വെരി ഗുഡ്
  നമ്മുടെ ബ്രൈറ്റ് ഡോക്ടര്‍ ഇങ്ങോട്ട് വരാറില്ലേ ?

  ReplyDelete
 6. m a backer paranjathil karyamundennu thonunnu.....

  ReplyDelete