Monday, May 28, 2012

കൊല്ലെടാ അവനെ !

.
CPI(M)-ന്റെ ചമ്മട്ടിക്ക്‌ കീഴില്‍ മെതിയടിയായി മാറാന്‍ വിധിക്കപ്പെട്ടതാണ്‌ കേരളീയന്റെ ഇപ്പോഴത്തെ വിധി. ജനാധിപത്യത്തിന്റെ ചൂണ്ടയിട്ട്‌ കൊരവള്ളി പൊട്ടിച്ച്‌ ശ്വാസം മുട്ടി ജീവിക്കാന്‍ സമ്മര്‍ദ്ധപ്പെടുത്തുന്ന രാഷ്ട്രീയവെറി കാറല്‍ മാര്‍ക്സ്‌ വിഭാവന ചെയ്ത ദര്‍ശനങ്ങളില്‍ ഉണ്ടായിരുന്നോ എന്തോ, അറിയില്ല. പക്ഷേ സ്റ്റാലിന്‍ അത്‌ നന്നായി പ്രായോഗികതലത്തില്‍ വിവരിച്ചിട്ടുണ്ട്‌.

“Death is the solution to all problems. No man - no problem.” ― Joseph Stalin

ലോകത്തുണ്ടായിട്ടുള്ള സര്‍വ്വ ദര്‍ശനങ്ങളെയും കൊലക്കത്തിയാക്കുന്ന അധികാരത്തിന്റെ (ആത്യന്തികമായി അധികാരം ഭയമാണ്‌) , അല്ലെങ്കില്‍ ആ ഭയത്തിന്റെ മൂര്‍ത്തികളാണ്‌ ലോകത്തെ ഇന്നോളം നയിക്കുന്നത്‌. അതുകൊണ്ടാണ്‌ തന്റെ തീസിസായ ബക്കറ്റിലെ കടല്‍ വെള്ളത്തെ പോലും പിണറായി ഭയപ്പെടുന്നത്‌. കടലിനെ ഭരിക്കുമ്പോഴും ബകറ്റില്‍ തിരയിളകുന്നുണ്ടോ എന്നതാണ്‌ എല്ലാ അരാജക ഏകാധിപതികളുടെയും ഉള്‍ഭയം. "എതിര്‍ക്കുന്നവനെ കൊന്നുതള്ളും" എന്നു പറയുന്നത്‌ ആധുനിക നൂറ്റാണ്ടിന്റെ നാഭിയില്‍ ചവിട്ടി നിന്നാണ്‌. രാഷ്ട്രീയം വെറും അധികാര സ്ഥാപനങ്ങളായി ചുരുങ്ങിയ ഈ കാലത്ത്‌, സമകാലികമായുണ്ടായ ടി.പി കൊലപാതകത്തെ കേരളം കണ്ടത്‌ ഭയത്തോടെയാണ്‌.

അധികാരവ്യൂഹത്തിനു പുറത്ത്‌ നിന്ന് വ്യത്യസ്തനായി ചിന്തിക്കുന്നവനെയും, താന്‍ വിശ്വസിക്കുന്ന ദര്‍ശനത്തിന്റെ ഉണ്‍മയെ ആഗ്രഹിക്കുന്നവനെയും കാത്തിരിക്കുന്നത്‌ 51 വെട്ടുകളും അവന്റെ തലച്ചോറിനെയെടുത്ത്‌ ചകിരിയടിക്കലുമാണ്‌. "കുലംകുത്തികള്‍" എന്ന്‌ ആദ്യമേ ലേബല്‍ കിട്ടിയാല്‍ കൊല്ലപ്പെട്ടശേഷവും അയാള്‍ കുലംകുത്തിയാക്കപ്പെടുന്ന നഞ്ചിന്റെ ഈ കലത്ത്‌, വയനാടന്‍ കാടുകളില്‍ പ്ളാസ്റ്റിക്‌ ചവറുകല്‍ തിന്ന് വയര്‍പൊട്ടുന്ന ആനയുടെ വ്യസനം നമുക്ക്‌ തന്ന്‌ നമ്മുടെ വ്യസനം നെഞ്ചില്‍നിന്ന്‌ വലിച്ചിടുന്ന എഴുത്തുകാരുടെ നീണ്ട നിരയെ കേരളത്തില്‍ ഇപ്പോല്‍ കാണാനില്ല.

ഉപജീവനം പാര്‍ട്ടിയുടെ ദായാദാക്ഷിണ്യമായതിനാല്‍ അവര്‍ക്കൊക്കെ തൊണ്ടയില്‍ നീര്‍ക്കെട്ട്‌ വരിക സ്വാഭവികം. അവരിപ്പോല്‍ 'ശ്യാമമാധവ' ശൃംഗാരങ്ങളില്‍ അഭിരമിക്കുകയാണ്‌. ശ്രീകൃഷ്ണനു അമ്പേറ്റതുമുതല്‍ മരിക്കുന്നതുവരെയുള്ള മനോഗതങ്ങള്‍ ഇപ്പോല്‍ പ്രഭാവര്‍മ്മയുടെയും മനോഗതമായിമാറിയിരിക്കുന്നു. ഒരുപക്ഷേ എല്ലാ സാഹിത്യബുജികള്‍ക്കും അമ്പേറ്റിരിക്കുന്നു.

എത്രലാഘവത്തോടെയാണ്‌ കൊലപാതങ്ങള്‍ പാര്‍ട്ടികള്‍ ആസ്രൂണം ചെയുന്നതെന്നും നടപ്പിലാക്കുന്നതെന്നും എം. എം മണി "ശരിസമ്മതം" നടത്തുന്നത്‌. മനുഷ്യനെ വെട്ടിക്കീറിയത്‌ കേട്ട്‌ നമ്മുടെ സാക്ഷാല്‍ നരേന്ദ്രമോഡിപോലും ഞെട്ടി. ഇടുക്കി കാടുകളില്‍ ഗുജറാത്ത്‌ വേട്ടനായ്ക്കളേക്കാല്‍ ഉഗ്രന്‍ സാധനങ്ങള്‍ ഉണ്ടെന്ന അറിവായിരിക്കാം മോഡിയെ പ്രകോപിതനാക്കിയത്‌.

1922 -ലാണ്‌ 20 മില്ല്യന്‍ നിരപരാധികളെ കൊന്ന സ്റ്റാലിന്‍ അധികാരങ്ങള്‍ കയ്യടക്കാന്‍ "ജനറള്‍ സെക്രട്ടറി" സ്താനം പുതുതായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉണ്ടാക്കുന്നത്‌. ആ 'സ്താനത്തെ' മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോലും ഭയപ്പെടുന്നു എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ മണിയുടെ കൊലവിളിക്ക്‌ പിണറായിയുടെ മറുപടി ആവശ്യപ്പെടേണ്ട കാര്യമെന്ത്‌. പിണറായി നിഷേധിച്ചാല്‍ മണിയെ പിടികൂടാതിരിക്കുമോ ?

കൊന്നു എന്ന വെളിപ്പെടുത്തലും ഇനിയും കൊല്ലും എന്ന പോര്‍വിളിയും നടയത്തിയ ആളെ അകത്താക്കാനുള്ള നിയമമൊന്നും ഇന്ത്യയില്‍ ഇല്ലെന്നു തോന്നുന്നു. പാവം മദനി. കുറ്റമൊന്നും തെളിയിക്കപ്പെടാതെ ശിക്ഷിക്കപ്പെട്ട്‌ വീണ്ടും ശിക്ഷിക്കപ്പെട്ട്‌ ഇന്ത്യന്‍ നിയമവ്യവസ്തക്ക്‌ അധീനനായി പോയ ഒരു നിരാലംബന്‍. അദ്ദേഹം CPI(M)-ല്‍ അംഗത്തമെടുക്കാതിരുന്നത്‌ ഭാഗ്യദോഷം. തങ്ങള്‍ നടത്തുന്ന മഹനീയ കൊലപാതങ്ങളെ കെട്ടിവയ്ക്കാന്‍ ചില സംഘടനകളെ തീവ്രവാദികളെന്ന് മുദ്രകുത്തിവച്ചിട്ടുണ്ട്‌ മുഖ്യധാരാ പാര്‍ട്ടികള്‍. അങ്ങനെയാണ്‌ "മാഷാ അല്ലാഹ്‌" തീവ്രവാദികളുടെ ഭാഷയാവുന്നത്‌.

താന്‍ ജെനറല്‍ സെക്രട്ടറിയായിരിക്കെ ഇടുക്കിയില്‍ നടന്ന (എം.എം മണി വെളുപ്പെടുത്തിയ) കൊലപാതങ്ങള്‍ വെറും അസത്യമാണെന്ന്‌ പ്രസ്താവനയിറക്കിയ വി.എസ്‌ ഉദ്ദേശിച്ചതെന്തെന്ന്‌ ഇനിയും പിടികിട്ടിയില്ല.കൊല്ലപ്പെട്ടവരൊന്നും മരിച്ചില്ലെന്നാണോ അതോ അതെല്ലാം പ്രേതകഥകളെന്നോ. ? ഏതായാലും ടി.പി യുടെ കൊലപാതകത്തിനു ശേഷം ഉഗ്രന്‍ ഗോളുകള്‍ അടിച്ച്‌ കയറ്റി പിണറായി വലയെ വിറപ്പിച്ച വി.എസ്‌-നെ , തന്റെ പഴയ അനുഭാവിയായ മണിയെ കൊണ്ട്‌ മണിക്കെട്ടിച്ച പിണറായി സഖാവിന്‌ വിപ്ളവാഭിവാദ്യം. ഇനി നന്നായി പിണറായിക്ക്‌ ഉറങ്ങാം. താഴ്ത്തിവച്ച ദാര്‍ഷ്ട്യം കുറച്ച്‌ ഉയര്‍ത്താം.

രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും മനുഷ്യന്റെ ആത്മവിശ്വാസത്തെയും ശുഭാപ്തി വിശ്വാസത്തെയും തകര്‍ത്തുകൊണ്ടും നിരാകരിച്ചുകൊണ്ടുമാണ്‌ കടന്നുപോകുന്നത്‌. മൃഗീയമായ ആള്‍ക്കൂട്ടവും ബലവും പ്രദര്‍ശിപ്പിക്കുന്നതിന്റെ മനോവികാരം "ഞങ്ങളോട്‌ കളിച്ചാല്‍ കാണിച്ചുതരാം" എന്ന രഹസ്യ സന്ദേശമാണ്‌. നാമിപ്പോല്‍ ഭ്രാന്താലയം പിന്നിട്ട്‌ കശാപ്പാലയം പണിയുകയാണ്‌.

കര്‍ഷകനെ സംരക്ഷിക്കുന്നവരും സ്വാതന്ത്ര്യം 'വാങ്ങിതന്ന' പാര്‍ട്ടികളും തത്വത്തില്‍ നമ്മെ പ്രലോഭിപ്പിക്കുന്നത്‌ മിഥ്യാസുഖങ്ങളെ പ്രകടനപ്പട്ടികയിലാക്കിയാണ്‌. അതിനാല്‍ കേരളീയന്‍ ഇനി പാര്‍ട്ടികളെയും അവയുടെ നൈര്‍മല്യങ്ങളെയും പറ്റി വ്യാമോഹപ്പെടാതെ , ബാലറ്റ്‌ അവകാശങ്ങള്‍ ഗുണ്ടകളെ തെരെഞ്ഞെടുക്കാനുള്ള സമ്മത പത്രമാണെന്ന്‌ തിരിച്ചറിയുകയാണ്‌ ചെയ്യേണ്ടത്‌.

"മുടി" വ്യാപരത്തിലൂടെ ഭാവിയെകുറിച്ച്‌ സ്വപ്നസ്ഖലനം നടത്തുന്ന ഭക്തി വ്യാപാരികള്‍ക്കിടയിലും , ജാതി മന്ത്രിമാര്‍ പോരാ എന്ന ശാഠ്യം പിടിക്കുന്നവര്‍ക്കിടയിലും പെട്ട്‌ ക്ഷീണിച്ച മലയാളിക്ക്‌ ഇനി കുറച്ചുനാള്‍ രാഷ്ട്രീയക്കാരന്റെ അരുംകൊലകളുടെ ദയാരഹിതമായ ചെയ്തികളുടെ മാനസിക ക്ഷതമേറ്റ്‌ കഴിയേണ്ടിവരും.
.

9 comments:

 1. “Death is the solution to all problems. No man - no problem.” ― M.M Stalin


  ഇതിനു പിണറായി മറുപടി പറയണം !!! - ഉമ്മന്‍ ചാണ്ടി.

  ReplyDelete
 2. പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലേക്ക്‌ തള്ളിവിട്ട മണിയും അതിനെ അപലപിക്കാതിരുന്ന പിണറായിയുമാണിപ്പോള്‍ കുലംകുത്തികള്‍.....

  ReplyDelete
 3. ഇസ്ലാം മതം വിട്ട് പുറത്തു പോകുന്നവനെ വധിക്കണം എന്ന മൗദൂദിയന്‍ സിദ്ധാന്തവും പാര്‍ട്ടി വിട്ട് പുറത്തു പോകുന്നവനെ വധിക്കണം എന്ന കമ്യൂണിസ്റ്റ് സിദ്ധാന്തവും തത്ത്വത്തില്‍ യോജിക്കുന്നു.

  മുതലക്കണ്ണീര്‍ ഊഴുക്കുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ നമുക്കു തള്ളിക്കളയാം.

  ReplyDelete
 4. മൌദൂദിസം വിട്ട്‌ പുറത്തു പോകുന്നവനെ വധിക്കണമെന്നായിരിക്കും മൌദൂദി പറയുന്നത്‌. അതുപോലെ കമ്യൂണിസം വിട്ട്‌ പുറത്ത്‌ പോകുന്നവനെ വധിക്കണമെന്ന്‌ carl marx പറയുന്നില്ല. പറയുന്നത്‌ പിണറായി സഖാവും കേരളംകുത്തി സഖാക്കളും. !!

  ReplyDelete
 5. Ha ha, Salim & anonymous !

  How many of you have found being killed as you said !!
  Pls..proof...Don't mis-interpret quotes !

  ReplyDelete
  Replies
  1. "ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് അരാണോ ഇസ്ലാമില്‍ നിന്നും വിശ്വാസപരവും കര്‍മ്മ പരവുമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ളതാണ് ആ നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിമാകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംകളാണെന്നു പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം സൊസൈറ്റിയില്‍ നിന്നു പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംകളെല്ലാം മുസ്ലിംകളായി കണക്കാക്കപ്പെടും. ഇസ്ലാമിന്‍റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നതാണ്. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമിക വൃത്തത്തില്‍ നിന്നു പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടുന്നതാണ്. കുഫ്റിന്‍റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാളം സ്ത്രീപുരുഷന്മാരെ ഇപ്രകാരം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവര്‍ നമ്മുടെ സൊസൈറ്റിയില്‍ ഇന്നു വിഛേദിക്കപ്പെടും. ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായി കഴിയാന്‍ ആഗ്രഹിക്കുന്നവരെകൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്." (മുത്തദ് കി സസാ ഇസ്ലാമീ ഖാനൂന്‍ മെ)

   ഇതാണു മൗദൂദിയുടെ വാക്കുകള്‍. ഇത് എങ്ങനെയാണ് ഞാന്‍ ദുര്‍‌വ്യാഖ്യാനം ചെയ്തത് എന്ന് ദയവായി naj വ്യക്തമാക്കാമോ

   Delete
  2. പിന്നെ, കൊല്ലപ്പെട്ടവരുടെ കണക്കാണു നാജിനു വേണ്ടതെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി നോക്കുക.

   http://www.persecutionofahmadis.org/

   Delete
 6. മൌദൂദിസത്തിനു അധികാരം കിട്ടട്ടെ .. അപ്പോല്‍ കാണാം...

  ReplyDelete