Saturday, August 16, 2008
സ്വാതന്ത്രിയദിനാന്തര അശുഭ ചിന്തകള്‍
സാരേ ജഹാന്സെ അച്ഛാ ഹിന്ദുസ്താന്‍ ഹമാരാ...
എത്ര മഹത്തരമായിരുന്നു ഇന്ത്യ..
ഇറാഖ് , ഈജിപ്റ്റ് , ചൈന, ഗ്രീസ് തുടങ്ങിയ ചിരപുരാതന സംസ്കാരങ്ങള്‍ വാണരുളിയ ഈ രാജ്യങ്ങളേക്കാള്‍ ഇന്ത്യ മഹത്തരമാകുന്നത് നീണ്ട സംസ്കൃതി കൊണ്ട് മാത്രമല്ല എണ്ണമറ്റ ഭാഷകളും ലോകത്തിലുള്ള എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുകയും അതില്‍ ഉല്‍പുളകം കൊള്ളുകയും ചെയ്യുന്നതും കൊണ്ടാണ്..
വെള്ളക്കാരന്റെ നിറതോക്കുകള്‍ക്ക് മുന്‍പില്‍ വൈവിദ്യമേറുന്ന സംസ്കാരങ്ങളില്‍ ജീവിച്ചിരുന്ന ഇന്ത്യക്കാര്‍ ഒരേ മനസ്സായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി രക്തസാക്ഷ്യം വഹിച്ചു..
എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അന്നുന്ടായിരുന്ന എല്ലാ ബ്രിട്ടിഷ് ഭീകരതകള്‍ക്ക് മുന്‍പിലും അവര്‍ അങ്ങനെതന്നെയായിരുന്നു..
അന്ന് മന്ത്രം ഇന്ത്യ ആയിരുന്നു.. ആയിരങ്ങള്‍ ആഹുതി നല്കപ്പെട്ടു ഒരു പവിത്ര ലക്ഷിയത്തിലേക്ക്.. അവരതു നേടി ... നമ്മളും പാടി.. വന്ദേമാതരം ...
പക്ഷേ ... 'ഹേ റാം' എന്നു അലറീവിളിച്ചു വീണുപോയ ആ വയോ വൃദ്ധന്റെ കൂടെ ഇന്ത്യയും വീണു... സ്വതന്ത്ര ഇന്ത്യയെ വര്‍ഗീയതയും ഫാസീസവും തട്ടിയെടുത്തു.. വന്ദേമാതരം (മാത്ര്യു രാജ്യത്തിനു, മാതാവിന് വന്ദനം) പാടി നാം മാതാക്കളുടെ ഗര്‍ഭാശയം പിളര്‍ത്തി ഭ്രൂണം ത്രിശൂലങ്ങളില്‍ ഉയര്‍ത്തി... ഗുജറാത്തിലൂടെ ഇന്ത്യയുടെ യശസ്സുയര്‍ന്നു... !!
സ്വാതന്ത്രിയത്തിനു മുന്‍പ് നാം രക്തസാക്ഷികളായിരുന്നു ...
ഇന്നു നാം ശവങ്ങളും കബന്ധങ്ങളും മാത്രമായി..
ഇന്ത്യയുടെ നട്ടെല്ലാണു മതങ്ങള്‍ എന്നു സ്വാമി വിവേകാനന്ത്ന്‍ പറഞ്ഞു... മതങ്ങള്‍ തന്നെ ഇന്ത്യയുടെ നട്ടെല്ലു പിളര്‍ത്തി.. ഇന്ത്യയും പാകിസ്താനുമായി..
ബ്രിട്ടന്‍ പിളര്‍ന്നിട്ട് പോയ, ഒരേ സംസ്കാരവും രക്തവും പേറുന്ന മുറിവേറ്റ മനസ്സുകളെ കൂടെ നിര്‍ത്താനുള്ള അവസാന ശ്രമവും -വാതക പൈപ് ലൈന്‍ പദ്ധതി- അമേരിക്കക്ക് വേണ്ടി നാം മാറ്റിവച്ചു..
ബ്രിട്ടന്ടെ അടിമത്തത്തില്‍ നിന്നും അമേരിക്കയുടെ കീഴാളത്തത്തിലേക്ക്... മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി..
അമേരിക്കക്ക് എന്നും സാമ്പത്തികവും വര്‍ഗീയവുമായ താല്‍പര്യങ്ങളാണ് ഉണ്ടായിരുന്നതും ഉള്ളതും..
ഏകാധിപതികളെയും പാവകളെയും (സദ്ദാം ചരിത്രവും നമുക്കറിയാം) വാഴിക്കുന്ന പശ്ചിമേഷ്യന്‍ നയങ്ങള്‍ സാമ്പത്തിക താല്‍പര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്...
രണ്ടാം ലോക മഹായുദ്ധത്തില്‍ യുദ്ധക്കുറ്റവാളിയായ ജര്‍മനി(ക്രിസ്ത്യന്‍ രാജ്യം)യെ ഒഴിവാക്കി ജപ്പാന്ടെ ഉഛിയില്‍ ആദ്യമായി ആറ്റം ബോംബ് ഇട്ട് ആറു ലക്ഷം ബുദ്ധന്‍ മാരെ രണ്ടു നിമിഷം കൊണ്ട് സമാധിയാക്കിയതും, ഒബാമക്ക് തന്റെ ഇസ്ലാമിക പൈതൃകം അമേരിക്കയില്‍ തള്ളി പറയേണ്ടിവരുന്നതും അവരുടെ വര്‍ഗീയ വെറിയും വെളിവാക്കുന്നു.. (ദൈവവിളിക്കു ഉത്തരം നല്‍കി ഇറാഖിലും അഫ്ഗാനിലും ബുഷ് ചമ്മന്തിയാക്കിയാവരെ മറക്കുന്നില്ല.)
വര്‍ഗീയതയെന്ന സ്വാതന്ത്രിയാനന്തര ഇന്ത്യയുടെ ശാപത്തിലേക്ക് വരാം.
ഭീകരതയേക്കാള്‍ ഭീകരമാണ് വര്‍ഗീയത. ഇന്ത്യയുടെ ക്യാന്സറൂം അതുതന്നെ.
ജാതി പറയരുതെന്ന് പറഞ്ഞ നാരായണഗുരുവിന്ടെ പിന്‍ഗാമികള്‍ (വെള്ളാപള്ളി) ജാതി പറയുന്നതിലെന്താണു തെറ്റ് എന്നാണ് ആധുനിക ഇന്ത്യയില്‍ ചോദിക്കുന്നത്..
ഇവര്‍ക്ക് മുന്‍പില്‍ മറ്റൊരു ജാതി അകത്തുനിന്ന് വാതില്‍ അടക്കുന്നതും(പണിക്കരുടെ മേല്‍ വെള്ളാപാള്ളിയുടെ പരാതി) ജാതി വര്‍ണങ്ങളുടെ മായക്കാഴ്ചകളാണു പടച്ചുവിടുന്നത്.
"വര്‍ഗീയത പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല"
എന്നു മുഹമ്മദ് നബി പറയുന്നതിനര്‍ഥം സ്വയം ഇസ്ലാമില്‍നിന്ന് പുറത്തുപോയികൊണ്ടല്ലാതെ ഒരുവനു വര്‍ഗീയവാദിയാവാന്‍ കഴിയില്ല എന്നാണ്..
ഒരു മുസ്ലിം വര്‍ഗീയവാദിയായിരിക്കില്ല.. മുസ്ലിം നാമധാരികള്‍ ഉണ്ടാവാം.. അതു 'സീമി' ആയാലും 'തോയ്ബ' ആയാലും പൊതുജത്തിന് ഭീഷണിയാണെങ്കില്‍ പുറത്തുതന്നെ.
മുന്‍പ് ദൈവങ്ങള്‍ മനുഷ്യനെ അന്വേഷിച്ചു ഭൂമിയില്‍ വന്നിരുന്നു.. അവന്റെ പാപങ്ങള്‍ക്ക് സ്വയം കുരിശിലേറി.
പക്ഷേ ഇന്നു, കാടുകളിലും മലകളിലും കയറിയൊളിച്ച ദൈവങ്ങളെയും, കന്ചാവിന്ടെയും വയാഗ്രയുടെയും മണമുള്ള മനുഷ്യ ദൈവങ്ങളെയും തേടി ശാന്തിക്കായ് മനുഷ്യന്‍ അലയുന്നു..
ഇഷ്ടദൈവത്തെ തൊഴൂമ്പോള്‍ മറ്റു ദൈവങ്ങള്‍ പാരവെക്കന്നതുകൊണ്ടാണോ എന്നറിയില്ല അശാന്തനായ അവന്‍ സ്വദൈവങ്ങള്‍ക്കായി വെട്ടിമരിക്കുകയും ഇതരരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും കഴിഞ്ഞ 61 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വാതന്ത്രിയത്തെയും അതിന് ഹോമിക്കപ്പെട്ടവരെയും പരിഹാസ്യമാക്കുകയും ചെയ്തു.
ആധുനിക ഇന്ത്യയുടെ ഈ ദയനീയത മാറ്റാന്‍ സാധിക്കാനാവാത്തവിധം ഈ ദൈവങ്ങളും നിസ്സഹായരായിപ്പോയി. ദൈവങ്ങള്‍ക്കും ജാതിയും മതങ്ങളും വന്നു.
കത്തിയെരിയുന്ന അമര്‍നാധിലെ 'ദൈവത്തിന്റെ 100 ഏക്കര്‍ ഭൂമിയില്‍' നിന്നും തല്‍ക്കാലം ഒരു ദിവസത്തേക്ക് നാം ഒരേ മനസ്സായി 'അഭിനവ്' ചൈനയില്‍ വെടിവച്ചിട്ട സ്വര്‍ണ്ണത്തിലേക്ക് കണ്ണുമിന്നി..
അഭിനവ് നിനക്ക് നന്ദി..
120 കോടി ജാടകള്‍ക്കിടയില്‍ നീയെങ്കിലും ഭാരതീയനായി ...
(120 കോടി ജനങ്ങള്‍ക്ക് ഒരു മെഡല്‍ മാത്രം മതിയെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞുതന്നത്..)
അതു കണ്ടു ഇങ്ങു കേരളത്തില്‍ കായിക മന്ത്രി 30 ലക്ഷം രൂപാ മുടക്കി ആധുനിക രീതിയില്‍ 'ഷൂട്ടിംഗ് കാംപ്ലെക്സ്' പണിയുമെന്നു പല്ലിളിഛു..
30 ലക്ഷത്തിനു കേരളത്തില്‍ 10 സെന്റ് മണ്ണു കിട്ടുമോ എന്നറിയില്ല..
ഈ ചിന്തകള്‍ 'തീവ്രവാദമോ, റിവിഷനിസമോ വിപ്ളവവായാടിത്തമോ' ആയി തെറ്റിധരിക്കുന്നില്ലെങ്കില്‍ ഇങ്ങനെ വെറുതെയൊന്നു പാടാന്‍ കഴിയുമോ എന്നു നോക്കുക ...
സാരേ ജഹാന്സെ അച്ഛാ ഹിന്ദുസ്താന്‍ ഹമാരാ...
Labels:
സമകാലികം
Subscribe to:
Post Comments (Atom)
No comments:
Post a Comment