Sunday, July 18, 2010

മുസ്ളിം = ഭീകരന്‍ !!

.
സമവാക്യങ്ങള്‍ നിര്‍മ്മിച്ചെടുത്ത്‌ കൃത്യമായി ശത്രുവിനെ സൃഷ്ടിച്ച്‌ സമൂഹത്തില്‍ എന്നും ഭീതി നിറയ്ക്കുക എന്നത്‌ സാമ്രാജത്ത രീതിയായിരുന്നു. അല്ലെങ്കില്‍ അസമവാക്യങ്ങള്‍ സമവാക്യങ്ങളാക്കുക മികച്ചൊരു തന്ത്രമാക്കി, ഭീഷണമായേക്കാം എന്നു ഊഹിച്ചെടുക്കുന്ന ദര്‍ശനങ്ങള്‍ക്കെതിരെയും സമൂഹങ്ങള്‍ക്കെതിരെയും കടന്നുകയറാനുള്ള ഭീതമായ രാഷ്ട്രീയഭീകരത ഇന്ന്‌ ന്യായവ്യവസ്തയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ടാണ്‌ ജര്‍മ്മനിയില്‍ അധോലോകസംഘങ്ങള്‍ ക്ളബ്ബുകളില്‍ ബോംബുവച്ചാല്‍ ലിബിയയില്‍ ബോംബിടാന്‍ അമേരിക്കക്ക്‌ ദാര്‍ഷ്ട്യമുണ്ടാവുന്നത്‌. കാരണം പെട്രോളിനു വിലകൂട്ടാം എന്ന്‌ അറബികളെ പഠിപ്പിച്ചത്‌ ഗദ്ദാഫിയായിരുന്നു. അങ്ങനെ അയാള്‍ ഭീകരനുമായി. ഈയൊരു ന്യായപ്രകാരം എത്രയെത്ര രാഷ്ടങ്ങള്‍ക്ക്‌ അമേരിക്കയില്‍ ബോംബിടാനുള്ള ന്യായമായ അവകാശമുണ്ടെന്ന്‌ നാം മറന്നുകൂടാ.

ആദ്യമായി ലെറ്റര്‍ ബോംബു പരീക്ഷിക്കുന്നത്‌ ഇസ്രായേലാണ്‌. ഇങ്ങ്‌ കേരളത്തില്‍ ലെറ്റര്‍ ബോംബുകള്‍ക്ക്‌ ആദ്യം പിടിക്കപ്പെടുന്ന "ഭീകരന്‍" മുസ്ളിമാണ്‌. അല്ലെങ്കില്‍ പിടിക്കേണ്ടതും മുസ്ളിമിനെയാണ്‌ എന്നതാണ്‌ നമ്മുടെ ആഗ്രഹവും നിയമവും. പക്ഷേ അന്വേഷണം ഹിന്ദുവിലെത്തിയാല്‍ അവന്‍ ഒരു ബോംബുംണ്ടാക്കാന്‍ മാത്രമുള്ള മനോരോഗിയായി മാറും. അന്വേഷണം അവന്‍റെ ഇസ്രായീല്‍ ബന്ധത്തിലോ സയണിസത്തിലോ എത്തുന്നുമില്ല. മുഖ്യമന്ത്രിക്ക്‌ വധഭീഷണി എന്ന തലക്കെട്ട്‌ 21 ഇഞ്ച്‌ ടി.വി യില്‍ 18 ഇഞ്ച്‌ വലിപ്പത്തില്‍ കാണിക്കുമ്പോള്‍ തന്നെ രോഗം പിടികിട്ടും. പക്ഷേ അതൊരു മുസ്ളിം നാമമല്ലാതാവുന്ന നിമിഷത്തില്‍ നമുക്കൊരു തെക്കന്‍ ലഷ്ക്കര്‍ കമാണ്റ്ററിനെ നഷ്ടപ്പെടുകയും മാഗ്നിഫയര്‍ വച്ചുനോക്കിയാലും കാണാത്തവലിപ്പത്തില്‍ ആ വാര്‍ത്ത ചാനലുകളില്‍ ചുരുങ്ങുകയും ചെയ്യും.


എന്നാല്‍ ആര്‍.എസ്സ്‌.എസ്സ്‌ -ന്‍റെ ദേശീയ നിര്‍വാഹക സമിതിയിലെ ഏറ്റവും ശക്തനായ നേതാവായ ഇന്ദ്രേഷ്‌ കുമാര്‍ പാക്കിസ്താന്‍ ചാരസംഘടനയുടെ പണം പറ്റി ബോംബു സ്പോടനങ്ങള്‍ നടത്തുന്ന ആളാണ്‌ എന്ന് മാലേഗാവ്‌ സ്പോടനത്തിലെ പ്രതി ദയാനന്ദ്‌ മൊഴി നല്‍കിയാലും ഫാസിസ്റ്റുകള്‍ ദേശസ്നേഹികളാണ്‌. മാധ്യമങ്ങളില്‍ അറസ്റ്റ്‌ നാടകങ്ങള്‍ നാം കേല്‍ക്കുകയുമില്ല.

അബൂഗുറൈബ്‌ ജയിലിലും ഗ്വാണ്ടനാമോ ജയിലിലും നടക്കുന്ന ക്രിസ്ത്യന്‍ ഭീകരതയെ ആ നിലക്ക്‌ നമുക്ക്‌ കാണാന്‍ കഴിയാത്തത്‌ എന്തുകൊണ്ട്‌.? ഇത്‌ ക്രിസ്ത്യന്‍ ഭീകരതയെന്ന് പറയാന്‍ കാരണം പിടിക്കപ്പെട്ടവര്‍ ക്രിസ്തുമതാനുയായിയാണെങ്കില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ നമുക്ക്‌ നിരന്തരം കേള്‍ക്കേണ്ടിവരികയും, പീഡിപ്പിക്കപ്പെടുന്നത്‌ മുസ്ളിം ഭരണാധികാരിയുടെ നിയന്ത്രണത്തിലാണെങ്കില്‍ ഐക്യരാഷ്ടസഭയുടെ പ്രമേയങ്ങളുടെ കുത്തൊഴുക്കും ഭീകരവല്‍ക്കരണവും നിത്യവും സംഭവിക്കുമായിരുന്നു.

ഇതിനുമുന്‍പ്‌ ഇത്തരം ശിക്ഷാവിധികള്‍ നടന്നത്‌ ഇങ്ക്യുസിഷന്‍ എന്നറിയപ്പെടുന്ന ക്രിസ്ത്യന്‍ മതവിചാരണ കോടതികളിലായിരുന്നു. അന്ന് കുറ്റമാരോപിക്കപ്പെട്ടവരെ കൈകാലുകള്‍ എതിര്‍ ദിശയില്‍ വലിച്ച്‌ സന്ധികളില്‍ നിന്ന് വേര്‍പ്പെടുത്തുന്ന മൂന്നാം മുറകള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ ക്രിസ്ത്യന്‍ പാതിരിമാരായിരുന്നു. പക്ഷേ അവര്‍ ചരിത്രത്തില്‍ കരുണയുടെ വക്താക്കളാണ്‌.

അഫ്ഗാനിസ്താനില്‍ ഗോത്രവര്‍ഗങ്ങള്‍ അവര്‍ മനസ്സിലാക്കിയ മതനിയമമുപയോഗിച്ച്‌ നടപ്പാക്കുന്ന ശിക്ഷാവിധി അമേരിക്ക ഈ ജയിലുകളില്‍ നടത്തുന്നതിനേക്കാള്‍ ഭീകരമാണോ. ? പിന്നെന്തുകൊണ്ട്‌ താലിബാന്‍ അമേരിക്കയേക്കാല്‍ ഭീകരവല്‍ക്കരിക്കപ്പെടുന്നു. ഇസ്ളാം ഒരു തുറന്ന മതമാണ്‌. ഖബര്‍ സന്ദര്‍ശനം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിന്‍റെ പേരില്‍ ചിലര്‍ ഖബര്‍ പൂജവരെ ചെയ്യുന്നതരത്തിലേക്ക്‌ ഇസ്ളാമിനെ വ്യാഖ്യാനിക്കും. അവരെ കേരളത്തിലും നമുക്ക്‌ ഇഷ്ടം പോലെ കാണാം. അതിനാല്‍ ഇസ്ളാം ഖബര്‍ പൂജയുടെ മതമെന്ന് എങ്ങനെ പറയും. പ്രതിരോധത്തിനായി മാത്രം യുദ്ധം അനുവദിക്കപ്പെടുന്ന, അന്താരാഷ്ട യുദ്ധ നിയമങ്ങള്‍ സമ്മാനിച്ച ഇസ്ളാമിനെ, ഒരു കൈവെട്ടു സംഭത്തില്‍ ചുരുക്കി, യുദ്ധത്തിന്‍റെ മതമാണ്‌ ഇസ്ളാമെന്ന് ആക്രമിച്ചാല്‍ നിങ്ങള്‍ സ്ത്രൈണവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ്‌ തെളിയിക്കുന്നത്‌.

ഇവിടെ മതനിന്ദനടത്തുന്ന ചോദ്യപ്പേപ്പറുകള്‍ പരീക്ഷക്ക്‌ വിതരണം ചെയ്യുന്നതല്ല, മറിച്ച്‌ കൈവശം വയ്ക്കുന്നത്‌ ഭീകരതയാവുന്ന മനോരോഗവും നാം അനുഭവിച്ചറിയും. അത്‌ താലിബാനിലേക്കു നീളുന്ന മതവിചാരണയുടെ ഗണത്തില്‍ നമ്മെക്കൊണ്ടു അംഗീകരിപ്പിക്കുന്ന മാധ്യമ വ്യഭിചാരവും നടക്കും.

പറഞ്ഞുവരുന്നത്‌ മറ്റൊന്നുമല്ല. "ഇതരമതങ്ങളെ അപേക്ഷിച്ച്‌ പ്രബലമായ രാഷ്ട്രീയ-സാമൂഹ്യ ഉള്ളടക്കങ്ങളുള്ള മതമാണ്‌ ഇസ്ളാം. അതുകൊണ്ടാണ്‌ ആത്മീയ അനുഭവം എന്നതിലേറെ രാഷ്ട്രവ്യവസ്തയായി സ്വയം ആവിഷ്ക്കരിക്കുവാന്‍ ഇസ്ളാം വെമ്പുന്നത്‌" എന്ന കെ.ഇ.എന്‍ -ന്‍റെ നിരീക്ഷണത്തിലെ സത്യമാണ്‌ ലോകത്തിലെ എല്ലാ ചെകുത്താന്‍ മാരും ഇസ്ളാമിനെതിരെ നിലയുറപ്പിക്കാനുള്ള രോഗം വരുത്തുന്നത്‌. ഇന്ന് ലോകത്ത്‌ എല്ലാ വ്യവസ്തിതിക്കുമെതിരെ നിലനില്‍ക്കുന്ന ബദല്‍ ഇസ്ളാം മാത്രമാണ്‌.

ഇസ്ളാം ഒരു നവീന ഇടതുപക്ഷമായി മര്‍ദ്ദിതരുടെ ശബ്ദമായി മാറുകയും വ്യവസ്താപിത കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷത്തിന്‍റെ സാധ്യതയെ പതിയെ മങ്ങലേല്‍പ്പിക്കുന്ന അങ്കലാപ്പ്‌ കിനാലൂരിലൂടെയും സ്വത്വനിരാസത്തിന്‍റെ പെട്ടെന്നുള്ള സൈദ്ദാന്തിക വെപ്രാളത്തിലൂടെയും പ്രകടിപ്പിക്കുന്ന മന:ശാസ്ത്രം രാഷ്ട്രീയ ഇസ്ളാമിന്‍റെ ഈ ബദല്‍ കടന്നുവരവിനെ ഭയപ്പെട്ടുകൊണ്ടാണെന്നുള്ളതിനു ഒരു സംശയവുമില്ല. അനുയായികള്‍ പോലുമറിയാതെ മുതലാളിത്തത്തിലേക്ക്‌ കമ്മ്യൂണിസത്തിന്‍റെ കഴുത്തു നീട്ടിക്കൊണ്ട്പോകുന്ന വിടവില്‍ അതിര്‍ത്തികള്‍ ഭേദിച്ച്‌ ഇസ്ളാം കടന്നുവമ്പോല്‍ അതിന്‍റെ വാഹകരെ തീവ്രവാദികളാക്കുക എന്നത്‌ മുതളാളിത്ത അടവുനയങ്ങളാണ്‌. അതിപ്പോല്‍ കമ്മ്യൂണിസത്തിന്‍റെയും വടിയാവുകയാണ്‌.

തൊഴിലാളിക്ക്‌ വേണ്ടി വന്ന ഒരു ദര്‍ശനം മുതലാളിമാരെക്കൊണ്ട്‌ നിറയുമ്പോല്‍ ആ പ്രത്യശാസ്ത്രം അനുഭവിക്കുന്നത്‌ ചാപിള്ളയെ പ്രസവിക്കാനുള്ള നൊമ്പരം മാത്രമായി തീരും. ഇസ്ളാം മുതലാളിമാരെയും തൊഴിലാളിമാരെയും ഉള്‍ക്കൊള്ളുമ്പോല്‍ പക്ഷം നില്‍ക്കുന്നത്‌ മര്‍ദ്ദിതന്‍റെ ഭാഗത്താണ്‌. അതുകൊണ്ടാണ്‌ ചൂഷണത്തിന്‍റെ വ്യവസ്തയായ മുതലാളിത്തത്തിനു ഇസ്ളാമിനെ ഭീകരതയാക്കി ചുരുക്കാനുള്ള ഗവേഷണങ്ങള്‍ വേണ്റ്റിവരുന്നത്‌.

"നാമാവട്ടെ ഭൂമിയിലെ അടിച്ചമര്‍ത്തപെട്ട ദുര്‍ബലരോട്‌ ഔദാര്യം കാണിക്കുവാനും അവരെ നേതാക്കളാക്കുവാനും അവരെ (നാടിന്‍റെ) അനന്തരവകാശികളാക്കുവാനുമാണ്‌ ഉദ്ദേശിക്കുന്നത്‌ " - ഖുര്‍-ആന്‍ (28:5)

ഈ വിളംബരം ലോകത്തില്‍ ഇതേവരെ കൊന്നൊടുക്കിയ ആദിവാസികളുടെയും കാപ്പിരികളുടെയും അമേരിക്കന്‍ നാടുകളിലെ ആദിമ സമൂഹങ്ങലുടെയും കൂട്ടക്കുരുതികളുടെ അട്ടഹാസങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തി സാമ്രാജത്തത്തെയും കൊളോനിയസത്തെയും ഞെരിച്ചുകൊണ്ടിരിക്കുമ്പോല്‍ ഖുര്‍-ആന്‍ അസ്വസ്തയുടെ പുസ്തകമാവാതെ തരമില്ല.

1492 - ല്‍ എട്ട്‌ കോടിക്കും പത്ത്‌ കോടിക്കും ഇടയില്‍ ആദിവാസികള്‍ ഐക്യനാടുകളില്‍ ഉണ്ടായിരുന്നു. വെറും ഒന്നര നൂട്ടാണ്ടിനിടയില്‍ 90% ആളുകളും ഭൂമിയില്‍ നിന്ന്‌ കുരുതികൊടുക്കപ്പെട്ട്‌ നീക്കം ചെയ്യപ്പെട്ടു. ഭീകരതയെന്നത്‌ ക്രൈസ്തവതയല്ലാതെ മറ്റൊന്നുമല്ല എന്ന സത്യത്തെ ഇസ്ളാമിലേക്ക്‌ തിരിച്ചുവിടുന്ന തന്ത്രം പുതിയതുമല്ല.


"ക്രിസ്ത്യാനികളുടെയും മുസ്ളിംകളുടെയും പിടിച്ചെടുക്കലുകള്‍ താരതമ്യപ്പെടുത്തിയാല്‍ മതാന്ധത ക്രിസ്ത്യാനികളിലാണ്‌ നാം കാണുക. മുഹമ്മദന്‍ അസഹിഷ്ണുതയെക്കുറിച്ചുള്ള കഥകള്‍ ക്രിസ്ത്യന്‍ പ്രചാരകര്‍ മെനഞ്ഞെടുക്കുകയായിരുന്നു. " - bertrand russell, "human society in ethics and politics", 1992, page 217-218

റസലിന്‍റെ ഈ പ്രസ്താവനക്കുള്ള സാക്ഷ്യമായി സമകാലിക ലോകത്തില്‍ നിന്ന് നിങ്ങള്‍ക്ക്‌ നിഷേധിക്കാനാവാത്ത ആയിരക്കണക്കിനു ഉദാഹരണങ്ങള്‍ കണ്ടെടുക്കാന്‍ സാധിക്കും. എന്നിട്ടും മുസ്ളിം ഭീകരനാവുന്ന ആഗ്രഹം നിങ്ങളില്‍ ഒരോരുത്തരുടെയും മനസ്സിലുണര്‍ന്നിരിക്കുന്ന വിവേചനഭീകരതകൊണ്ടുള്ളതാണെന്ന് നിങ്ങള്‍ ക്കുപോലും നിഷേധിക്കാനാവില്ല.


"ഇരകള്‍ വേട്ടക്കരനെ വെല്ലുവിളിക്കുമ്പോഴാണ്‌ ചരിത്രത്തെ ചൈതന്യവല്‍ക്കരിക്കുന്ന സര്‍ഗ്ഗാത്മകസ്പോടനങ്ങള്‍ സംഭവിക്കുന്നത്‌ " - കെ.ഇ.എന്‍

ഈ വിമോചന വിസ്പോടനമുണ്ടാക്കാനുള്ള കെല്‍പ്‌ ഇന്ന് ഇസ്ളാമിനു മാത്രമേയുള്ളു. ഇസ്ളാമിന്‍റെ ആദര്‍ശപരമായ മേന്‍മ അംഗീകരിക്കാന്‍ വൈമുഖ്യമുള്ളവര്‍ ഇസ്ളാമിനെതിരില്‍ ആരോപണങ്ങളുമായി വന്നുകൊണ്ടേയിരിക്കും. താലിബാന്‍റെയും ബിന്‍ലാദന്‍റെയും നാമം ഉച്ചരിച്ചുകൊണ്ട്‌ , ആദര്‍ശപരമായി ഏറ്റുമുട്ടാനാവാതെ ഇസ്ളാമിനെതിരില്‍ അവരുടെ വെറിയുടെ കാമവും ക്രോധവും കരഞ്ഞെരിച്ചു തീര്‍ത്തുകൊണ്ടേയിരിക്കും.


അതിനാല്‍ ന്യൂനപക്ഷങ്ങളുടെയും പീഢിതരുടെയും ഇടയില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന ഏതൊരു ശബ്ദവും ജനങ്ങളെ ഉണര്‍ത്തുമ്പോല്‍ ഫാസിസം ക്രുദ്ധമാവും. അവരുടെ കീഴില്‍ ഒതുക്കപ്പെട്ട സര്‍ക്കാര്‍ അന്വേഷണ ഉപാധികള്‍ മുമ്പെങ്ങുമില്ലാത്ത വിധം പുനര്‍ജ്ജനിക്കും. അവര്‍ തുറക്കുന്ന കള്ളക്കേസുകളും കുറ്റമില്ലാ ശിക്ഷകളും ജനാധിപത്യത്തെ വ്യഭിചരിക്കുന്ന രീതിയില്‍ നാം നിസ്സംഗതയോടെ കണ്ടു കണ്‍ കുളിര്‍ക്കും. ഇരയുടെ പിടച്ചില്‍ നല്‍കുന്ന ആനന്ദത്തില്‍ മനസ്സമാധാനത്തോടെ നമുക്കുറക്കം വരും. കാരണം ആ ഇര മുസ്ളിമാണ്‌. അതിനാല്‍ ഭീകരനുമാണ്‌. !!


അടിയന്തിരാവസ്തക്കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്ന മുസ്ളിമിനെ നോക്കി ചില പോലീസുകാര്‍ ചോദിക്കാറുണ്ടായിരുന്നുവത്രെ, 'നീ മാപ്പിളയാണല്ലോടാ നായിണ്റ്റെ മോനേ' എന്ന്. പക്ഷേ മുസ്ളിമായതിന്‍റെ പേരിലല്ല അയാള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. എന്നിട്ടും മുസ്ളിം സ്വത്വം പീഢനത്തിനു വിധേയമാക്കപ്പെടുകയായിരുന്നു കാല്‍നൂറ്റാണ്ടിനു മുന്‍പും. എന്നാല്‍ ഇന്ന് മുസ്ളിം മാത്രമായി പോയതിന്‍റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്ന അടിയന്തിരാവസ്തക്കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്‌.

1921-ല്‍ നടന്ന അത്യുജ്ജലവും ത്യാഗപൂര്‍ണ്ണവുമായ മലബാര്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ചില മാപ്പിളമാര്‍ നടത്തിയ സാമൂഹിക കുറ്റങ്ങള്‍ക്ക്‌ "മുസല്‍മാന്‍മാര്‍ക്ക്‌" ലജ്ജയും അപമാനവും തോന്നണം എന്നാണ്‌ ഗാന്ധി പറഞ്ഞത്‌. ഹിന്ദു മുസ്ളിം ഐക്യത്തിനു സ്വജീവിതം തന്നെ കൊടുത്ത ഒരു മനുഷ്യനു (ചില മാപ്പിളമാരുടെ തെറ്റിനു മുസ്ളികള്‍ മുഴുവന്‍) പരിഹാരം കാണണമെന്ന ധ്രുവീകരണ ചിന്ത വന്നെങ്കില്‍ സാമൂഹികമായ ഘടകങ്ങളെ നിര്‍ണ്ണയിക്കുന്നതിനും അതിന്‍റെ സ്വാധീനം അതിജയിക്കുന്നതിനും കഴിയാത്തവര്‍ക്ക്‌ ബിന്‍ലാദനിലും താലിബാനിസത്തിലും മുസ്ളിമിന്‍റെ മൊത്തം മുഖം ദര്‍ശിക്കുന്ന പിഴവുവരിക തികച്ചും സാധ്യമാണ്‌. അല്ലെങ്കില്‍ ഭീതികരമായ അത്തരം സാമൂഹ്യ ധ്രുവീകരണം മാധ്യമങ്ങള്‍ നിലനിറുത്തുന്നതില്‍ സാമ്രാജത്തത്തെയും അതിന്‍റെ ചൂഷണങ്ങള്‍ക്കും ചൂട്ടുപിടിച്ച്‌ മുസ്ളിം വേദനകള്‍ ഗൂഢമായി ആസ്വദിക്കുന്നത്‌ ഇന്ന് ഒരു വിനോദമായി മാറ്റുകയും ചെയ്തിട്ടുണ്ട്‌‌.

നിരപരാധികളെ കൊല്ലുന്നവരാണ്‌ തീവ്രവാദികളെന്നാണ്‌ എല്ലാരും അംഗീകരിക്കുന്ന വസ്തുത. പക്ഷേ മുത്തശ്ശിയുടെ കൈവിരല്‍ പിടിച്ച്‌ പീടികയില്‍ പോകുന്ന ഒന്‍പത്‌ വയസ്സുകാരിയെ കാശ്മീരില്‍ പട്ടാളം ഒരുപ്രകോപനവുമില്ലാതെ വെടിവച്ചിടുമ്പോല്‍ ഇവിടെ ഭീകരത പ്രവര്‍ത്തനം നടത്തുന്നത്‌ ആരാണ്‌. അധികാരവും അടിച്ചമര്‍ത്തലും നീതിനിര്‍വ്വഹണമാവുമ്പോല്‍ ജനാധിപത്യം തന്നെ മറ്റൊരു ഭീകരതയായി നമുക്കനുഭവപ്പെടുന്നു. ആ നിലക്ക്‌ ഇന്ത്യന്‍ പട്ടാളത്തെ നിരോധിക്കുമോ എന്ന ന്യായം ഏതെങ്കിലും കാശ്മീരി ചോദിച്ചാല്‍ നാം എന്ത്‌ മറുപടിനല്‍കും.

അമേരിക്കയുടെ ജീര്‍ണ്ണിച്ച ജീവിതത്തിന്‍റെ സമസ്ത മേഘലകളില്‍ നിന്നും ജനങ്ങള്‍ പടിയിറങ്ങുകയാണ്‌. ഇസ്ളാം ഒരു ബദലായി കൂട്ടത്തോടെ അവര്‍ കണ്ടെത്തുകയും ചെയ്യുന്നു. കറുത്തവര്‍ അധിനിവേശ നൂറ്റാണ്ടുകളില്‍ മുറിച്ചുകളയപ്പെട്ട അവരുടെ വേരുകള്‍ അന്വേഷിക്കുന്നതും വിശ്വാസത്തിന്‍റെ ഊര്‍ജ്ജമായി കാണുന്നതും ഇന്ന്‌ ഇസ്ളാമിനെയാണ്‌. വെളുത്തവനാവാന്‍ മോഹിച്ച്‌ ഭംഗം വന്ന, അമേരിക്കയെ കോരി ത്രസിപ്പിച്ച മൈക്കേല്‍ ജാക്സനുപോലും സ്വത്വമന്വേഷിക്കേണ്ടിവന്നത്‌ ഇസ്ളാമിലാണ്‌.

അങ്ങനെയുള്ള ഇസ്ളാമിനെ ഭീകരവല്‍ക്കരിക്കേണ്ടതും പടിക്കു പുറത്ത്‌ നിര്‍ത്തേണ്ടതും ക്രൈസതവ-സാമ്രാജ-ഫാസിസ അജണ്ടയല്ലാതെ മറ്റെന്താണ്‌. ഈ ഗൂഡാലോചനക്ക്‌ ചൂട്ടുപിടിക്കുന്ന അവിശ്വാസമെന്ന അന്ധവിശ്വാസരോഗം ബാധിച്ച യുക്തിവാദി-അവിശ്വാസികളേ നാണിക്കൂ. നിങ്ങള്‍ പൂജിക്കുന്നത്‌ അസത്യത്തെയും സാമ്രാജ ഭീകരതയെയുമാണ്‌.

മുസ്ളിംകള്‍ക്ക്‌ പ്രതീക്ഷിക്കനുള്ളത്‌ കടുത്ത അവഗണയും ഭീതിപ്പെടുത്തുന്ന അനുഭവങ്ങളുമാണ്‌. സര്‍വ്വ സന്നാഹങ്ങളും ഇസ്ളാമിനെതിരില്‍ ഭീകരതഴിച്ചുവിടും. സംരക്ഷണത്തിനായി ഒരു പുരോഹിതനെയും ഏകാധിപതിയെയും നിശ്ചയിക്കാത്ത മതമായ ഇസ്ളാമിന്‍റെ സംരക്ഷണം അതിന്‍റെ ഉടമസ്തന്‍ തന്നെ നിര്‍വ്വഹിക്കുന്നതാണ്‌. ഒരു പക്ഷേ നിങ്ങളുടെ വസ്ത്രത്തിനടിയില്‍ സൂക്ഷിക്കുന്ന മുറിച്ച ലിംഗാഗ്രം തേടി ചിലര്‍ വന്നേക്കാം. ചിലപ്പോല്‍ നിങ്ങളുടെ പെണ്ണുങ്ങളുടെ തലമറച്ചിരിക്കുന്ന തുണിക്ക്‌ കരം കൊടുക്കേണ്ടിവന്നേക്കാം. അനീതിയും വിവേചനവും കാരണം നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍, ജനാധിപത്യത്തിനകത്തുപോലും അഭയാര്‍ഥികളായേക്കാം.

അപ്പോല്‍ ഇതു നിങ്ങള്‍ കാതോര്‍ക്കുക ..

"സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും അതില്‍ മികവുകാണിക്കുകയും അസത്യവാഹകര്‍ക്കെതിരെ നിങ്ങള്‍ ധീരരായിരിക്കുക. സത്യ സേവനത്തിനു പൂര്‍ണ്ണ സന്നദ്ധരായിരിക്കുക. അല്ലാഹുവിനോട്‌ ഭക്തിയുള്ളവരുമായിരിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം " - വിശുദ്ധ ഖുര്‍-ആന്‍ 3:200

ധീരതയുടെ ആ വഴി ഖുര്‍ആന്‍റെ വഴിയാണ്‌. ഇനി വരാനിരിക്കുന്ന ലോകക്രമത്തെയും നിര്‍ണ്ണയിക്കാന്‍ പോകുന്ന വഴിയുമാണത്‌. അതു സമാധാനത്തിന്‍റെയും വഴിയാണ്‌. കാരണം "സമാധാനവും ക്ഷമയും കൊണ്ടുമാത്രമേ ഉന്നതമായ ഒരു നവലോകം കെട്ടിപ്പെടുക്കാനൊക്കൂ " - വിശുദ്ധ ഖുര്‍-ആന്‍ 13:24
.

37 comments:

 1. മുസ്ലീം=ഭീകരന്‍ എന്ന് ഇരവാദം പ്രചരിപ്പിക്കുന്നവരാണ് സത്യത്തില്‍ വരുത്തിയെടുക്കുന്നത്! എന്നിട്ട് മുസ്ലീങ്ങളെ പൊതുധാരയില്‍ നിന്നും അടര്‍ത്തിയെടുക്കുക. ഇവരൊന്നും മുസ്ലീങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ എന്തുകൊണ്ട് ആഴ്ന്നു പോകുന്നുന്ന് ചിന്തിക്കാനോ അതിനുള്ള പ്രേരണ ഇല്ലാതാക്കാനോ ശ്രമിക്കുന്നില്ല. ശ്രമിക്കുന്നു എന്ന് പറഞ്ഞു ശ്രമിക്കുക, ഇതെല്ലാം സാമ്രാജിത്വം,സയനിസം,ആര്‍എസ്എസ് സൃഷ്ട്ടിയാണ് എന്നാണു. പറഞ്ഞിട്ട് എന്ത് പ്രയോജനം? മാ ബക്കര്‍ അതിന്റെ ഉപ്പാപ്പയല്ലേ?

  ReplyDelete
 2. ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമേയുള്ളു മാ ബക്കര്‍.എല്ലാവരും “ലതിന്റെ“ അറ്റത്തെ തൊലി ചെത്തിക്കളഞ്ഞിട്ടു ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ മനോവ്യാപാരത്തിലേക്കും ജീവിതവ്യവസ്ഥകളിലേക്കും തിരിച്ചുപോവുക.

  ReplyDelete
 3. ഇരവാദവാനരന്‍ ;)
  (കോര്ട്ടസി:അച്ചുമ്മാന്‍)

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. "ലതിന്റെ മറ്റേ അത് "ചെത്തുന്നവരില്‍ ഇപ്പോള്‍ എല്ലാ വിഭാഗങ്ങളും ഉണ്ട് കേട്ട..ഐ എസ് ഐ യുടെ പണം വാങ്ങി "രാഷ്ട്ര സേവനം "നടത്തുന്നത് ആരാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കി വരുന്നുണ്ട്.പണ്ടത്തെ പോലെ ഉയര്‍ന്ന ജാതിക്കാരന്‍ വരുമ്പോള്‍ വഴി മാറി കൊടുക്കുന്ന അവസ്ഥയൊന്നും അല്ല ഇപ്പോള്‍ .

  ReplyDelete
 6. മതങ്ങളുടെ പേരില്‍ തല്ലുകൂടുന്നവര്‍ അവര്‍ ഏതു മതത്തില്‍ പെട്ടവരാണ്ന്നു തിരിച്ചറിയണം ...അവരുടെ പത്ത് തലമുറക്ക്‌ മുന്‍പ് അവര്‍ പൂര്‍വ്വികര്‍ ഏതു ജാതി ,മതം പെട്ടവരായിരുന്നു എന്ന് പരിശോദിക്കണം

  ReplyDelete
 7. എവിടെയെങ്കിലും പടക്കം പൊട്ടുബ്ബോഴേക്കും അതില്‍ മുസ്ളിം 'ഭീകരത' ദര്‍ശിക്കുന്ന 'മുഖ്യധാര'ക്കാര്‍ ഇപ്പോള്‍ ഉള്‍പേജുകളില്‍ ആരാലും ശ്രദ്ദിക്കാതെയാണെങ്കിലും ഭീകരത എന്ന് കൊടുക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്‌.

  ആര്‍ എസ്‌ എസിനും സ്ഫോടനത്തില്‍ പങ്ക്‌


  ആര്‍ എസ്‌ എസ്‌ സി ബി ഐയുമായി സഹകരിക്കില്ല.

  വാര്‍ത്ത പുറത്തുവിട്ട ചാനലുകള്‍ ആര്‍ എസ്‌ എസ്‌ അടിച്ചു തകര്‍ത്തു

  ഉപരാഷ്ട്രപതിയെ-വധിക്കാന്‍-ഹിന്ദുത്വ-ഗൂഢാലോചന

  ഈ സംഭവങ്ങളിലൊക്കെ എതെങ്കിലും മുസ്ളിം സംഘടനകളായിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ ഈ 'മുഖ്യധാര' ഇതൊക്കെ ഒന്നാം പേജില്‍ 'വെണ്ടക്ക'യാക്കി കൊടുക്കുമായിരുന്നു. ഇതിപ്പോള്‍ ഹിന്ദുഭീകരരായപ്പോള്‍ ഒരു 'ഇത്‌' ഇല്ല. തലക്കെട്ടുകളിലൊക്കെ ഒരു തരം 'മാന്ദ്യം'! 'മാത്രഭൂമി'യുടെ തലക്കെട്ട്‌ ശ്രദ്ദിച്ചില്ലേ 'ആരോപണം' പോലും.! വ്യക്ത്മായി വീഡിയോക്ളിപ്പുകളാണു പുറത്തു വന്നിരിക്കുന്നത്‌. എന്നിട്ടാണു യാതൊരുളിപ്പുമില്ലാതെ 'ആരോപി'ച്ചിരിക്കുന്നത്‌!!. ഇതിണ്റ്റെയൊക്കെ പകുതിയിലൊരു 'തെളിവും' ഇല്ലാതെയാണു മുസ്ളിം സംഘടനകള്‍ 'തീവ്രവാദി' എന്ന് നിങ്ങളില്‍ പലരും ആക്ഷേപിക്കുന്നത്‌!.

  Note:
  ഭീകരതെക്കെതിരില്‍ സന്ധിയില്ലാ സമരം ചെയ്യുന്ന, മനുഷ്യത്വത്തിനുവേണ്ടി എന്ന്‌ 'സ്വയം' ഞെളിയുന്ന ഇ എ ജബ്ബാറിണ്റ്റെ പോസ്റ്റില്‍ ഈ ലിങ്കുകള്‍ നല്‍കിയപ്പോള്‍ അയാളത്‌ ഭംഗിയായി ഡിലീറ്റി! വിഷയവുമായി ബന്ധമുള്ളിടത്തു തന്നെയാണു കമണ്റ്റിട്ടത്‌. ഡിലീറ്റിയത്‌ കണ്ടപ്പോള്‍ ഞാന്‍ കരുതി ചിലപ്പോള്‍ മുസ്ളീങ്ങളുടെ തീവ്രവാദവും ഭീകരവാദവും മാത്രമായിരിക്കും ഇതില്‍ ചര്‍ച്ച ചെയ്യുന്നത്‌! ഹൈന്ദവ തീവ്രവാദം എടുക്കില്ലാന്ന്‌ പോസ്റ്റിലോ ബ്ളോഗിലോ എവിടെയെങ്കിലും എഴുതിയിട്ടുണ്ടാകും. പക്ഷേ, അങ്ങിനെ ഒരു നിഷ്കര്‍ഷത കണ്ടില്ല. വീണ്ടും അതേ കമണ്റ്റ്‌ തന്നെ നല്‍കി. അയാള്‍ ഭംഗിയായി വീണ്ടും ഡിലീറ്റി. അപ്പോഴല്ലേ മനസ്സിലായത്‌, തീവ്രവാദം ചര്‍ച്ച ചെയ്യുന്നെങ്കില്‍ അത്‌ മുസ്ളിംങ്ങളുടേത്‌ മാത്രമായിരിക്കണമെന്ന് 'മനസ്സിലാണു' എഴുതിവെച്ചിരിക്കുന്നത്‌.അതിനാലാണു ബ്ളോഗില്‍ കാണാതിരുന്നത്‌. എന്നിട്ടോ ഇയാളാണത്രേ 'തീവ്രവാദത്തിനെതിരില്‍' പോസ്റ്റുകള്‍ കാച്ചുന്നത്‌!! ദ്ഫൂ.. ദോഷം പറയരുതെല്ലോ എണ്റ്റെ ചില കമണ്റ്റുകളൊക്കെ പുള്ളീ ഡിലീറ്റാതെ ചില്ലീട്ടു വെച്ചിട്ടുണ്ട്‌.

  ReplyDelete
 8. കുരുത്തം കേട്ടവനെ
  ജബ്ബാര്‍ മാസ്റര്‍ അങ്ങിനയാ.. വിഷയം മാറിയാല്‍ മാറ്റാന്‍ ശ്രമിച്ചാ ഇടപെടും. എന്നേം ഇന്നോന്ന് വാണ്‍ ചെയ്തു. ഹിന്ദു ഭീകരത എന്നതിനെ ആരും ചോദ്യം ചെയ്യാന്‍ വരാത്തത് കൊണ്ടാവും ചര്‍ച്ച കൊഴുക്കാത്തത്. അതൊക്കെ പാകിസ്ഥാന്റെ സൃഷ്ട്ടിയാന്നോ മുസ്ലീങ്ങളുടെ ഗൂടാലോചനയാന്നോ നിങ്ങളൊക്കെ തന്നെ എതിര്‍ക്കൂ. എന്നിട്ട് നിങ്ങള്‍ തന്നെ ചര്‍ച്ച കൊഴിപ്പിക്കൂ. അല്ലാതെന്താ ചെയ്യുന്നേ? ഈ മന്ദബുദ്ധികളായ ഹിന്ദുക്കള്‍ അങ്ങട് എല്ലാം സമ്മതിച്ചു കൊടുക്കുവാ. ഹിന്ദു ഭീകരവാദികളെ ഒക്കെ പൊക്കിക്കൊണ്ടിരിക്കുവല്ലേ? അതോടെ തീരാനുള്ളതെ ഹിന്ദു ഭീകരത ഒള്ളു എന്ന് കരുതീട്ടാവും യുക്തിവാദികള്‍ മൈന്‍ഡ് ചെയ്യാത്തെ. അല്ലേല്‍ ഹിന്ദുക്കള്‍ അഹിന്ദുക്കളെ കൊന്നു സ്വര്‍ഗ്ഗത്തീപ്പോകാം എന്ന് വിശ്വസിക്കാത്തത് കൊണ്ടുമാവാം. യുക്തിവാദികള്‍ ആര്‍ എസ് എസിന്റെ കൂലി മേടിക്കുന്നുണ്ടോ എന്നാ നമ്മള്‍ ചിന്തിക്കേണ്ടത്. ഐ ബിയും സി ബി ഐയും കോടതികളും മാധ്യമങ്ങളും, ദാ ഇപ്പൊ യുക്തിവാദികളും. ഇനി "മുസ്ലീങ്ങള്‍" എങ്ങനെ ഇവിടെ ജീവിക്കും?

  ReplyDelete
 9. M.A. Baker said
  "ക്രിസ്ത്യാനികളുടെയും മുസ്ളിംകളുടെയും പിടിച്ചെടുക്കലുകള്‍ താരതമ്യപ്പെടുത്തിയാല്‍ മതാന്ധത ക്രിസ്ത്യാനികളിലാണ്‌ നാം കാണുക. മുഹമ്മദന്‍ അസഹിഷ്ണുതയെക്കുറിച്ചുള്ള കഥകള്‍ ക്രിസ്ത്യന്‍ പ്രചാരകര്‍ മെനഞ്ഞെടുക്കുകയായിരുന്നു. " - bertrand russell, "human society in ethics and politics", 1992, page 217-218

  Are you sure Russell published this in 1992 ?

  Russell also wrote this in The practice and theory of Bolshevism , published in 1920

  Among religions, Bolshevism is to be reckoned with Mohammedanism rather than with Christianity and Buddhism. Christianity and Buddhism are primarily personal religions, with mystical doctrines and a love of contemplation. Mohammedanism and Bolshevism are practical, social,unspiritual, concerned to win the empire of this world.

  Since you like to add imperialism (സാമ്രാജത്തും) in every sentence, i welcome you to read Efraim Karsh's Islamic Imperialism: A History published by Yale University Press in 2007

  ReplyDelete
 10. ഏതായാലും ഒരു കാര്യം സുനിച്ഛിത്മായി തീരുകയാണ്‌. മുസ്ളിംകളുടെ അപക്വമായ ചില എടുത്തുചാട്ടങ്ങല്‍ ഇതേവരെ ഭീകരതയായി എണ്ണപ്പെട്ടിരുന്നതെങ്കില്‍, ഇന്നു പുറത്ത്‌ വന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെത്തന്നെ ഭസ്മീകരിക്കാവുന്ന തരത്തിലുള്ള അതി നിന്ദ്യമായ്‌ ബീഭത്സ ഭീകരതകള്‍ അണിയറയില്‍ അതി ബുദ്ധിപരമായി ഹിന്ദു ഭീകര സംഘടനകള്‍ നടത്തിവരികയായിരുന്നു.

  എന്നിട്ട്‌ താടിയും തൊപ്പിയും വച്ച്‌ പ്രഭാത നമസ്കാരത്തിനായി പള്ളിയില്‍ പോയിരുന്ന പാവം ചിലരെ പതിയിരുന്ന്‌ പിടിച്ച്‌ മയക്കു ഗുളികകള്‍ നല്‍കി പാതിമയക്കത്തില്‍ മാധ്യമങ്ങള്‍ക്കുമുമ്പില്‍ ഹാജരാക്കി പ്രൊമോഷനും പട്ടവും നേടിയിരുന്ന രാജ്യദ്രോഹികളായ അന്വേഷണ ഉദ്യോഗസ്തരും ചേര്‍ന്ന്‌ ഒരു സമുദായത്തെ മുഴുവന്‍ അപകീര്‍ത്തി വരുത്തുകയായിരുന്നു.

  ഇസ്രായേല്‍ ചാരന്‍മാര്‍ നാഗ്പൂരില്‍ വന്ന്‌ ഫാസിസ്റ്റുകള്‍ക്ക്‌ നല്‍കിയ നൂതന പാഠങ്ങളായിരിക്കാം അത്‌.

  ReplyDelete
 11. അന്യോഷണങ്ങള്‍ നടത്തുന്നതിന്റെ ഇടയിലെ ഊഹാപോഹങ്ങള്‍ നിരത്തി ഇങ്ങനെ കബളിപ്പിക്കണോ സാറേ? നേരത്തെ ആര്‍ എസ് എസിന്റെ പ്രചാരകര്‍ സിബിഐ ക്ക് മുന്നില്‍ കുറ്റം സമ്മതിച്ചു, പ്രതികളെ ഒളിപ്പിച്ചു, കസ്റ്റഡിയില്‍ എടുത്തു, ചോദ്യം ചെയ്തു എന്നൊക്കെ ഊഹാപോഹങ്ങള്‍ വച്ച് "വാത്തകള്‍" സൃഷ്ട്ടിച്ചിട്ടു കുറച്ചു ദിവസം സി ബി ഐ തന്നെ അത്തരം വാര്‍ത്തകള്‍ നിരസിച്ചപ്പോ പോളിഞ്ഞതാണല്ലോ. ഗാന്ധിജിയെ കൊന്നവര്‍ എന്ന് പ്രചരിപ്പിക്കുന്ന പോലെ ഇതും പ്രചരിപ്പിക്കാന്‍ തന്നെ തീരുമാനിച്ചോ? ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിഞ്ഞിട്ടു ആഞ്ഞടിച്ചാല്‍ പോരെ? അന്ന് ആരും ഇത്തരം വാദങ്ങളുമായി വരില്ലല്ലോ? എന്തിനാ ഇത്ര ധൃതി, നാളെ ഇതും പൊളിഞ്ഞ വിവരം ജനത്തിന്റെ അടുത്ത് എത്തിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് പഴയ വാര്‍ത്ത ജനം വിശ്വസിച്ചോളും എന്നോര്‍ത്താവും

  ReplyDelete
 12. >>>എന്നാല്‍ ആര്‍.എസ്സ്‌.എസ്സ്‌ -ന്‍റെ ദേശീയ നിര്‍വാഹക സമിതിയിലെ ഏറ്റവും ശക്തനായ നേതാവായ ഇന്ദ്രേഷ്‌ കുമാര്‍ പാക്കിസ്താന്‍ ചാരസംഘടനയുടെ പണം പറ്റി ബോംബു സ്പോടനങ്ങള്‍ നടത്തുന്ന ആളാണ്‌ എന്ന് മാലേഗാവ്‌ സ്പോടനത്തിലെ പ്രതി ദയാനന്ദ്‌ മൊഴി നല്‍കിയാലും ഫാസിസ്റ്റുകള്‍ ദേശസ്നേഹികളാണ്‌<<<
  ഇത് വെറുതെ ദേശസ്നേഹികള്‍ ബോധമില്ലാത്തവര്‍ എന്ന് കാണിക്കാന്‍ എഴുതിയതല്ലേ? അല്ലെങ്കില്‍ ഈ ആരോപണത്തിനെ സാധൂകരിക്കുന്ന എന്തെങ്കിലും കയ്യിലുണ്ടോ?

  ReplyDelete
 13. >>>"ഇരകള്‍ വേട്ടക്കരനെ വെല്ലുവിളിക്കുമ്പോഴാണ്‌ ചരിത്രത്തെ ചൈതന്യവല്‍ക്കരിക്കുന്ന സര്‍ഗ്ഗാത്മകസ്പോടനങ്ങള്‍ സംഭവിക്കുന്നത്‌ "<<<
  മൂവാട്ടു പുഴയില്‍ ജോസെഫിന്റെ കൈ വെട്ടിയതും ഇരകള്‍ വേട്ടക്കാരെ വെല്ലുവിളിച്ചതാണോ?

  >>>1492 - ല്‍ എട്ട്‌ കോടിക്കും പത്ത്‌ കോടിക്കും ഇടയില്‍ ആദിവാസികള്‍ ഐക്യനാടുകളില്‍ ഉണ്ടായിരുന്നു. വെറും ഒന്നര നൂട്ടാണ്ടിനിടയില്‍ 90% ആളുകളും ഭൂമിയില്‍ നിന്ന്‌ കുരുതികൊടുക്കപ്പെട്ട്‌ നീക്കം ചെയ്യപ്പെട്ടു. ഭീകരതയെന്നത്‌ ക്രൈസ്തവതയല്ലാതെ മറ്റൊന്നുമല്ല എന്ന സത്യത്തെ ഇസ്ളാമിലേക്ക്‌ തിരിച്ചുവിടുന്ന തന്ത്രം പുതിയതുമല്ല.<<<
  ക്രിസ്ത്യാനികളുടെ അത്രേം നമ്മള്‍ ചെയ്തിട്ടില്ല എന്നാണോ നമ്മള്‍ ഒന്നും ചെയ്തിട്ടില്ല എന്നാണോ?

  >>>അടിയന്തിരാവസ്തക്കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്ന മുസ്ളിമിനെ നോക്കി ചില പോലീസുകാര്‍ ചോദിക്കാറുണ്ടായിരുന്നുവത്രെ, 'നീ മാപ്പിളയാണല്ലോടാ നായിണ്റ്റെ മോനേ' എന്ന്<<<
  ഇത് എവിടെ എങ്കിലും രേഖപ്പെടുത്തിയിട്ടുല്ലതാണോ കയ്യീന്ന് ഇട്ടതാണോ? നായിന്റെ മോനെ എന്ന് മുസ്ലീങ്ങളെ എല്ലാവരെയും വിളിക്കാറുണ്ടോ, മുസ്ലീങ്ങളെ മാത്രമേ വിളിക്കാരുല്ലോ?

  ReplyDelete
 14. >>>ഇസ്ളാമിന്‍റെ ആദര്‍ശപരമായ മേന്‍മ അംഗീകരിക്കാന്‍ വൈമുഖ്യമുള്ളവര്‍ ഇസ്ളാമിനെതിരില്‍ ആരോപണങ്ങളുമായി വന്നുകൊണ്ടേയിരിക്കും. താലിബാന്‍റെയും ബിന്‍ലാദന്‍റെയും നാമം ഉച്ചരിച്ചുകൊണ്ട്‌ , ആദര്‍ശപരമായി ഏറ്റുമുട്ടാനാവാതെ ഇസ്ളാമിനെതിരില്‍ അവരുടെ വെറിയുടെ കാമവും ക്രോധവും കരഞ്ഞെരിച്ചു തീര്‍ത്തുകൊണ്ടേയിരിക്കും.<<<
  താലീബാനിസം മുസ്ലീം സംസ്കാരം ആണോ? ബിന്‍ ലാദന്‍ എന്നയാള്‍ക്കെതിരെ "ആരോപണം" മാത്രമേ ഉള്ളോ? ആദര്‍ശപരമായി ആണോ അവര്‍ ഏറ്റുമുട്ടുന്നത്?

  >>>ഇവിടെ മതനിന്ദനടത്തുന്ന ചോദ്യപ്പേപ്പറുകള്‍ പരീക്ഷക്ക്‌ വിതരണം ചെയ്യുന്നതല്ല, മറിച്ച്‌ കൈവശം വയ്ക്കുന്നത്‌ ഭീകരതയാവുന്ന മനോരോഗവും നാം അനുഭവിച്ചറിയും. അത്‌ താലിബാനിലേക്കു നീളുന്ന മതവിചാരണയുടെ ഗണത്തില്‍ നമ്മെക്കൊണ്ടു അംഗീകരിപ്പിക്കുന്ന മാധ്യമ വ്യഭിചാരവും നടക്കും<<<
  അപ്പോള്‍ എന്താണ് പറഞ്ഞു വരുന്നത്? ജോസെഫിന്റെ കൈ വെട്ടിയത് നന്നായി എന്നോ, പോരാരുന്നു എന്നോ, അതിനെ മാധ്യമങ്ങളില്‍ ചര്ച്ചയാക്കിയത് ക്രൂരമായി എന്നോ ആണോ?

  ReplyDelete
 15. അഭിനവ് ഭാരത്‌ അംഗങ്ങള്‍ ആര്‍ എസ് എസ് പ്രസിഡണ്ട്‌ മോഹന്‍ ഭാഗവതിനെ കൊല്ലാന്‍ പദ്ധതിയിട്ടു പൊളിഞ്ഞിരുന്നു. എവിടെ എങ്കിലും വാര്‍ത്ത വന്നാരുന്നോ? അത് വരില്ലല്ലോ അല്ലെ? വന്നാല്‍ ആര്‍ എസ് എസിനെ ആ സംഘടനയുമായി ബന്ധമുണ്ട് എന്ന് പറഞ്ഞു താങ്ങാന്‍ പറ്റില്ലല്ലോ. അല്ലെ?

  ReplyDelete
 16. കുരുത്തം കേട്ടവന്‍ മുകളില്‍ കൊടുത്ത ലിങ്കുകളും അതിനു ആശാന്‍ കൊടുത്ത വാചകങ്ങളും വസ്തുതയുമായി നിരക്കാത്തതാണ്. അവസാനത്തെ ഒഴികെ. ആര്‍ എസ് എസിനെ ഹിന്ദു തീവ്രവാദവുമായി ബന്ധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രമാണ് അവ. അത്തരത്തില്‍ പലയിടത്തും പലരും എഴുതിപ്പിടിപ്പിക്കുന്നുണ്ട്.

  ലിങ്കുകളെ വിശകലനം ചെയ്യാം.
  >>ആര്‍ എസ്‌ എസിനും സ്ഫോടനത്തില്‍ പങ്ക്‌<< ഇവിടെ മാതൃഭൂമിയിലെ തലക്കെട്ട്‌ >>തീവ്രവാദം: ആരോപണം നീളുന്നത് വീണ്ടും ആര്‍.എസ്.എസ്സിനുനേരെ<< എന്നാണ്.
  പോരാതെ, ആ വാര്‍ത്തയില്‍ കൊടുത്തിരിക്കുന്നതോ സി ബി ഐ യുടെ പേരില്‍ അടിച്ചിരക്കപ്പെട്ട വാര്‍ത്ത. അത് സി ബി ഐ നിഷേധിച്ചതാനെങ്കിലും മാതൃഭൂമി അറിഞ്ഞു കാണില്ല. അല്ലെങ്കില്‍ അറിയേണ്ട ആവശ്യം അവര്‍ക്കില്ല.

  സി ബി ഐ നിഷേധിച്ച വാര്‍ത്ത ഇവിടെ.

  ReplyDelete
 17. ശിവകുരാമാ, വിഷയവുമായി ബന്ധമുള്ള ലിങ്കുകള്‍ തന്നെയാ നല്‍കിയിരുന്നത്‌. അതേ കുറിച്ച്‌ മറ്റു പലരും 'ചപ്പടാചികള്‍' അടിക്കുന്നുമുണ്ടായിരുന്നു. 'താലിബാനിസം', മൌലികവാദം തുടങ്ങീ ഒാമനപേരുകളീല്‍ കസര്‍ത്തുകയായിരുന്നില്ലേ, കുരാമന്‍ ഉള്‍പ്പെടെ. എന്നിട്ടോ തീവ്രവാദത്തിണ്റ്റെ മറ്റൊരു ലിങ്ക്‌ നല്‍കിയപ്പോള്‍ ഇതാ കിടക്കുന്നു! സി ബി ഐ യും കോടതിയും ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, താങ്കളൂടെ 'പ്രിയപ്പെട്ട' യുക്തിവാദികള്‍ ആര്‍ എസ്‌ എസിണ്റ്റെ വാലായി മാറിയിരിക്കുന്നു. അവര്‍ക്കിപ്പോള്‍ മറ്റൊന്നും കാണാന്‍ കഴിയുന്നില്ല. അജ്മീര്‍ സ്ഫോടനം, മക്കാ മസ്ജിദ്‌, ഗോവ സ്ഫോടനങ്ങള്‍, മാലഗോവ്‌ സ്ഫോടനത്തില്‍ ഉയര്‍ന്ന സൈനികന്‍ വരെ പിടിയിലായി. നോക്കണം തിവ്രവാദം എവിടം വരെ എത്തി എന്നുള്ളത്‌. ഇതിലൊന്നും യാതൊരു വിഷമവും അനുഭവപ്പെടാത്തര്‍ക്ക്‌ മറ്റുള്ളതിലൊക്കെ 'ഭയങ്കര' വിഷമമാ. എല്ലാറ്റിനെയും ഒരേ ലെന്‍സിലൂടെ കാണാനുള്ള കണ്ണൂവേണം. തീവ്രവാദം ആരുടേതാണെങ്കിലും എതിര്‍ക്കപെടേണ്ടതാണൂ. ലഷ്കരേ ത്വയ്യിബയുടേത്‌ മാത്രം തീവ്രവാദം അഭിനവ്‌ ഭാരതിണ്റ്റേത്‌ രാഷ്ട്രവാദം എന്നതിനോട്‌ ഒരിക്കലും യോജിക്കാന്‍ കഴിയില്ല.

  ReplyDelete
 18. രണ്ടാമത്തെ ലിങ്ക് ടെക്സ്റ്റ് ഇതാണ് കുരുത്തം കേട്ടവന്‍ കൊടുത്തത്.>>ആര്‍ എസ്‌ എസ്‌ സി ബി ഐയുമായി സഹകരിക്കില്ല.<< പക്ഷെ, വാര്‍ത്തയോ, ആര്‍ എസ് എസിനെതിരെ വാര്‍ത്തകള്‍ കേട്ടിച്ചമക്കപ്പെടുന്നത് കൊണ്ട് അന്യോഷണവുമായി സഹകരിക്കാമെന്ന മുന്‍ നിലപാട് ആര്‍ എസ് എസ് തിരുത്തി എന്നാണ്. ആദ്യത്തെ ലിങ്കിനെ ക്കുറിച്ച് എഴുതിയപ്പോള്‍ വിശദീകരിച്ചതാനല്ലോ, എങ്ങനെയാണ് ആര്‍ എസ് എസ് അന്യോഷണ സംഘവുമായി, കുറ്റവാളികലെക്കുരിച്ചു കൂടുതല്‍ വിവരങ്ങള്‍ കൊടുക്കാന്‍ സഹകരിച്ചപ്പോള്‍ ആര്‍ എസ് എസുകാര്‍ പ്രതികളായി എന്ന് വാര്‍ത്തകള്‍ വന്നതും, വരുത്തിച്ചതും. ഇതിനെ സി ബിഐ തള്ളിക്കലഞ്ഞിട്ടും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമ്പോള്‍ ആര്‍ എസ് എസ് പിന്നെ എന്ത് ചെയ്യണം?

  ReplyDelete
 19. കുരുത്തം കേട്ടവന്‍
  ഞാന്‍ ശിവകുമാരല്ല. അങ്ങനെ ആക്കുകയും വേണ്ട. പിന്നെ, എഴുതിപ്പിടിപ്പിച്ച നുണക്കഥകള്‍ പോളിച്ചടുക്കുമ്പോ ഇത്തിരി വിഷമം ഉണ്ടാകും. സാരമാക്കണ്ട. ആര്‍ എസ് എസ് ഹിന്ദു ഭീകരവാദികളെ പിന്തുണക്കുന്നവരാണന്നു കോണ്ഗ്രസുകാരോ ഇടതന്മാരോ രഹസ്യമായി ചോദിച്ചാ പറയില്ല. പക്ഷെ വെളിയില്‍ അവര്‍ക്ക് ആര്‍ എസ് എസിനെ കുടുക്കിയെ പറ്റൂ.

  ReplyDelete
 20. കുരുത്തം കേട്ടവനെ
  ഹിന്ദു തീവ്രവാദികളെ ആരും എതിര്‍ക്കാതിരിക്കുന്നില്ല. പക്ഷെ അതിന്റെ പേരില്‍ എല്ലാ തീവ്രവാദത്തെയും എതിര്‍ക്കുന്ന ആര്‍ എസ് എസിനെ ഹിന്ദു തീവ്രവാദികളായി മുദ്ര കുത്തണോ? ആര്‍ എസ് എസിന് തീവ്രവാദം ഇല്ലാത്തതിനാല്‍ വിട്ടു പോയിട്ടുള്ളവരില്‍ ചിലര്‍ക്ക് ചില പങ്കുണ്ട് എന്ന് വരുമ്പോള്‍ അന്യോഷണ എജെന്‍സികളെ സഹായിക്കുമ്പോള്‍ ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കരുത്. എതിര്‍ക്കുമ്പോള്‍ ആണെങ്കിലും ഇത്തിരി അന്തസ്സ് കാട്ടിക്കൂടെ ചങ്ങായി?

  ReplyDelete
 21. കുരുത്തം കെട്ടവന്‍,

  ശിവകുമാരനെ ആണ് ഉദ്ദേശിച്ചതെങ്കില്‍(ശിവകുരാമന്‍ ആണേല്‍ വിട്ടുപിടി) ദിവിടെ ഉണ്ട്. :)

  >>യുക്തിവാദികള്‍ ആര്‍ എസ്‌ എസിണ്റ്റെ വാലായി മാറിയിരിക്കുന്നു. അവര്‍ക്കിപ്പോള്‍ മറ്റൊന്നും കാണാന്‍ കഴിയുന്നില്ല. അജ്മീര്‍ സ്ഫോടനം, മക്കാ മസ്ജിദ്‌, ഗോവ സ്ഫോടനങ്ങള്‍, മാലഗോവ്‌ സ്ഫോടനത്തില്‍ ഉയര്‍ന്ന സൈനികന്‍ വരെ പിടിയിലായി. നോക്കണം തിവ്രവാദം എവിടം വരെ എത്തി എന്നുള്ളത്‌. ഇതിലൊന്നും യാതൊരു വിഷമവും അനുഭവപ്പെടാത്തര്‍ക്ക്‌ മറ്റുള്ളതിലൊക്കെ 'ഭയങ്കര' വിഷമമാ.<<

  അതേയ് ഹിന്ദു തീവ്രവാദികളെ ഒക്കെ പോലീസും പട്ടാളവും കോടതിയും കൈകാര്യം ചെയ്തോളും. ഒരുത്തനും "ചെറുത്തു" നില്‍ക്കാന്‍ ബരൂല്ലാ. പോരാത്തതിന് ഹിന്ദുക്കളില്‍ ഇനിയൊരുത്തനും ഈ പണിക്കു പോകത്തില്ല. പച്ചേങ്കില് ഹിന്ദു തീവ്രവാദികളെ ഒതുക്കുന്ന പോലെ ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാന്‍ പറ്റുമോ? കൊമ്പും കുഴലുമായി "കുരുത്തം കെട്ടവന്മാര്‍" എല്ലാം ചെറുക്കാന്‍ ഇറങ്ങില്ലേ? മതത്തിന്റെ സംരക്ഷണം കൊടുക്കില്ലേ തീവ്രവാദികള്‍ക്ക്? അത്തരം ഒരു സംരക്ഷണം ഹിന്ദുക്കള്‍ക്ക് ആരും കൊടുക്കില്ലല്ലോ, ഹിന്ദുക്കളില്‍ മറ്റവന്മാരെ കൊന്നാല്‍ ഹൂറിമാരെ കിട്ടും എന്നൊന്നും ആരും വിശ്വസിക്കുന്നില്ലല്ലോ മാഷേ? അപ്പൊ എന്തിനാ യുക്തിവാദികള്‍ പേടിക്കുന്നെ? അവര്‍ക്ക് യുക്തി മാത്രമല്ല, ബുദ്ധിയും ഉണ്ടേ.

  ReplyDelete
 22. ശിവകുമാര്‍** :"..അതേയ് ഹിന്ദു തീവ്രവാദികളെ ഒക്കെ പോലീസും പട്ടാളവും കോടതിയും കൈകാര്യം ചെയ്തോളും. ഒരുത്തനും "ചെറുത്തു" നില്‍ക്കാന്‍ ബരൂല്ലാ. പോരാത്തതിന് ഹിന്ദുക്കളില്‍ ഇനിയൊരുത്തനും ഈ പണിക്കു പോകത്തില്ല"...(joke of the week!)

  ഹ ഹ, എത്‌ കോടതി ശിക്ഷിച്ചുന്നാ കുമാരന്‍ പറയുന്നേ?! ശ്രീ ക്രിഷ്ണാ കമ്മീഷന്‍ ക്രിമിനലുകള്‍ എന്നും കുറ്റക്കാര്‍ എന്നും പേരെടുത്തുപറഞ്ഞ എത്ര പേരെ ശിക്ഷിച്ചു? ലിബര്‍ഹാന്‍ കമ്മീഷന്‍ രാജ്യദ്റോഹികള്‍ എന്ന് കണ്ടെത്തിയ എത്ര ക്രിമിയനലുകള്‍ ഇന്ന് ജയിലില്‍ കിടക്കുന്നുണ്ട്‌?! നാനവതി കമ്മീഷണ്റ്റെ റിപ്പോര്‍ട്ടും തഥൈവ!! പിന്നെന്താണു പരാതി, ഹിന്ദുക്കളെ രക്ഷിക്കാന്‍ ആരും വന്നില്ലാന്ന്. ആ പ്രയോഗം തന്നെ തെറ്റാണു, കാരണം നല്ലവരായ ഹിന്ദുക്കളൊന്നും ശത്രു രാജ്യമായ പാകിസ്ഥാണ്റ്റെ ഐ എസ്‌ ഐയുമായി സഹകരിക്കില്ല. ഇവര്‍ ഹിന്ദു ഭീകരരാണു വെറും ഹിന്ദുക്കളല്ല. കാണുന്നിടത്തൊക്കെ കൊണ്ട്‌ പോയി ബോംബ്‌ വെച്ചിട്ട്‌, പോലീസിനെ പറ്റിക്കാന്‍ അവിടെ വല്ല തൊപ്പിയോ, അറബിയില്‍ എഴുതിയ കടലാസ്‌ കഷണങ്ങളോ ഇട്ടേച്ച്‌ പോകുന്നു! ദ്ഫൂ. ഒരുത്തന്‍ പരസ്യമായി ലേലം വിളിക്കുകയാണു. കാശ്‌ തന്നാല്‍ താങ്കള്‍ പറയുന്നിടത്ത്‌ കലാപമോ ബോംബ്‌ സ്ഫോടനമോ എന്താണു വേണ്ടതന്ന് വെച്ചാല്‍ ചെയ്തുതരാം. ഇവനൊക്കെ ഇപ്പോഴും ഇന്ത്യയിലൂടെ മുണ്ടും മടക്കികുത്തി ആരാണ്റ്റെ നഞ്ചത്ത്‌ 'സവാരി കിരി കിരി' നടത്തുബ്ബോഴാണു അവണ്റ്റെ ഒരു തമാശ. കോടതിയും നിയമവും നോക്കുന്നുണ്ടെത്രെ! വേറൊരു 'സാധനം' ഉണ്ടല്ലോ, ഊരിചുറ്റൂന്ന ഒരു വിഷ ജന്തു, ആ തൊഗാഡിയ ഡാക്കിട്ടര്‍! ഹൊ, 916 മതേതരനല്ലേ. എവിടെയും എന്തും പ്രസംഗിക്കാം. ഒരു 'പ്രകോപനത്തിനും' കേസില്ല! ആ മഅദനിയെങ്ങാനും അത്‌ വിളിച്ചു പറഞ്ഞാല്‍, രാജ്യദ്രോഹം, അന്യമത അവഹേളനം, പോലീസ്‌, കോടതി, മണ്ണങ്കട്ട. പറയുകയാണെങ്കില്‍ ഒരുപാടുണ്ട്‌ 'രാജ്യസ്നേഹികളൂടെ' പ്രവര്‍ത്തനം. ഇപ്പോള്‍ സമയമില്ല.

  "അപ്പൊ എന്തിനാ യുക്തിവാദികള്‍ പേടിക്കുന്നെ? അവര്‍ക്ക് യുക്തി മാത്രമല്ല, ബുദ്ധിയും ഉണ്ടേ."

  ഇതെപ്പഴും പറയണം. കാലക്രമത്തില്‍ 'വിഴുങ്ങികളയരുത്‌'!

  ReplyDelete
  Replies
  1. @ശിവകുമാര്‍**

   രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ ശവപ്പെട്ടിക്കുവരെ കിമ്പളം വാങ്ങിച്ച ഇവന്മാരുടെ രാജ്യസ്നേഹവും ചൂണ്ടി കാണിക്കേണ്ടത് തന്നെ,ആദ്യം മൂത്രിച്ചാൽ കഴുകാൻ പടിക്ക് ,പിന്നെ ഇടക്ക് വാഴ കഴുകുന്നതും നല്ലതായിരിക്കും ഇത്തരം പോസ്ടരിടുന്നതിൻ മുന്പ്

   Delete
 23. Kunjumon said... >>>അടിയന്തിരാവസ്തക്കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്ന മുസ്ളിമിനെ നോക്കി ചില പോലീസുകാര്‍ ചോദിക്കാറുണ്ടായിരുന്നുവത്രെ, 'നീ മാപ്പിളയാണല്ലോടാ നായിണ്റ്റെ മോനേ' എന്ന്<<<
  ഇത് എവിടെ എങ്കിലും രേഖപ്പെടുത്തിയിട്ടുല്ലതാണോ കയ്യീന്ന് ഇട്ടതാണോ?


  സി.കെ അബ്ദുല്‍ അസീസിണ്റ്റെ "ഒരു മുസ്ളിമിണ്റ്റെ വിയോചന കുറിപ്പ്‌" പുസ്തകത്തില്‍ (അനുഭവ കുറിപ്പ്‌) പറയുന്നത്‌ കെ.ഇ.എന്‍ - തണ്റ്റെ പുസ്തകം "കുതുബുദീന്‍ അന്‍സാരി ചിരിക്കുന്നു" എന്ന പുസ്തകത്തില്‍ പേജ്‌ 20-ല്‍ ചേര്‍ത്തിരിക്കുന്നു.

  ------------------------

  Kunjumon said... >>>എന്നാല്‍ ആര്‍.എസ്സ്‌.എസ്സ്‌ -ന്‍റെ ദേശീയ നിര്‍വാഹക സമിതിയിലെ ഏറ്റവും ശക്തനായ നേതാവായ ഇന്ദ്രേഷ്‌ കുമാര്‍ പാക്കിസ്താന്‍ ചാരസംഘടനയുടെ പണം പറ്റി ബോംബു സ്പോടനങ്ങള്‍ നടത്തുന്ന ആളാണ്‌ എന്ന് മാലേഗാവ്‌ സ്പോടനത്തിലെ പ്രതി ദയാനന്ദ്‌ മൊഴി നല്‍കിയാലും ഫാസിസ്റ്റുകള്‍ ദേശസ്നേഹികളാണ്‌<<<
  ഇത് വെറുതെ ദേശസ്നേഹികള്‍ ബോധമില്ലാത്തവര്‍ എന്ന് കാണിക്കാന്‍ എഴുതിയതല്ലേ? അല്ലെങ്കില്‍ ഈ ആരോപണത്തിനെ സാധൂകരിക്കുന്ന എന്തെങ്കിലും കയ്യിലുണ്ടോ?  മാധ്യമം (16-07-2010) കാണുക ..

  ------------------------

  ഈ ആധികരികതയെ കുറിച്ചുള്ള ചോദ്യത്തിനല്ലാതെ മറ്റുള്ളതിനുള്ള മറുപടിക്ക്‌, ഈ പോസ്റ്റ്‌ ഒന്നുകൂടി വായിക്കുക എന്ന് ഉപദേശിക്കുകയെ നിര്‍വ്വാഹമുള്ളു.

  ReplyDelete
 24. ബക്കര്‍ അണ്ണാ
  സി.കെ അബ്ദുല്‍ അസീസിണ്റ്റെ വാചകങ്ങള്‍ പുള്ളിക്കുണ്ടായ അനുഭവം വിവരിച്ചു കാണും. അത് ബക്കര്‍ അണ്ണന്‍ എല്ലാ "മുസ്ലീങ്ങളുടെയും" തലയില്‍ വച്ച് കെട്ടി. എന്നിട്ട് പുസ്തകം തപ്പിപ്പിടിച്ചു വായിചോളാന്‍. എന്റെ അണ്ണാ കിടന്നു ഉരുളുന്നത് കാണുമ്പോ പിടികിട്ടുന്നുണ്ട്.

  മാധ്യമം എഴുതുന്നത്‌ സ്വപ്നം കാണുന്ന പലതും ആയതിനാല്‍ അത് മാത്രമേ വായിക്കാവു. മനുഷ്യര്‍ വായിക്കുന്ന വിശ്വസിക്കുന്ന ഒന്നുമില്ലേ ചൂണ്ടിക്കാണിക്കാന്‍?

  ഈ കപ്പലുമായി എത്ര നാള്‍ തുഴയാനാ പ്ലാന്‍? കുരുത്തം കേട്ടവനെക്കൂടെ കൂട്ടിക്കോ, ഒരു "വഴിക്ക്" പോകുവല്ലേ? ഓന്‍ ആണേല്‍ പിച്ചും പേയും പറേണ അവസ്ഥയിലെത്തി!

  ReplyDelete
 25. കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
  ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

  ReplyDelete
 26. >> കുഞ്ഞുമോന്‍ said... സി.കെ അബ്ദുല്‍ അസീസിണ്റ്റെ വാചകങ്ങള്‍ പുള്ളിക്കുണ്ടായ അനുഭവം വിവരിച്ചു കാണും. അത് ബക്കര്‍ അണ്ണന്‍ എല്ലാ "മുസ്ലീങ്ങളുടെയും" തലയില്‍ വച്ച് കെട്ടി. <<<

  വറ്റ്‌ വെന്തോന്ന് അറിയാന്‍ ഒരെണ്ണം എടുത്തു നോക്കിയാല്‍ മതി ..


  >> കുഞ്ഞുമോന്‍ said... മാധ്യമം എഴുതുന്നത്‌ സ്വപ്നം കാണുന്ന പലതും ആയതിനാല്‍ അത് മാത്രമേ വായിക്കാവു. മനുഷ്യര്‍ വായിക്കുന്ന വിശ്വസിക്കുന്ന ഒന്നുമില്ലേ ചൂണ്ടിക്കാണിക്കാന്‍? <<<<

  വായിക്കാന്‍ കൊള്ളാവുന്ന "ജന്‍മഭൂമിക്ക്‌" വരിസംഖ്യ അടച്ചിട്ടുണ്ട്‌ .. !!

  ReplyDelete
 27. >>> Jack Rabbit said...
  Are you sure Russell published this in 1992 ? <<<

  ----------------------

  Human Society in Ethics and Politics
  2nd Edition
  By Bertrand Russell
  Price: £19.99
  Binding/Format: Paperback
  ISBN: 978-0-415-08300-3
  Publish Date: 21st May 1992
  Imprint: Routledge
  Pages: 248 pages

  ReplyDelete
 28. കുഞ്ഞുമോനു കാര്യമായി എന്തെങ്കിലും പറഞ്ഞുകൊടുത്താല്‍ ആ 'കുഞ്ഞു'ബുദ്ദി പറയും അത്‌ 'മുസ്ളീങ്ങളൂടെ' തലയില്‍ വെച്ചുകെട്ടണ്ടാന്ന്! കുഞ്ഞുമോനെ, അതു തന്നെയാണു ഞാനും പറയുന്നത്‌, ബോംബ്‌ സ്ഫോടനം നടത്തിയാല്‍ അവിടെ തൊപ്പിയും അറബിയിലെഴുതിയ കടലാസും എന്തിനാണുപേക്ഷിച്ചിട്ട്‌ പോകുന്നത്‌?! ആരുടെ തലയില്‍ കെട്ടിവെക്കാനാണു! 'മാധ്യമം' ഇല്ലായിരുന്നെങ്കില്‍ കുഞ്ഞുമോനെ പോലുള്ളവരുടെ 'സ്വപനങ്ങള്‍' ജനം അറിയാതെ പോകുമായിരുന്നു. ആ പത്രം ഉള്ളതുകൊണ്ട്‌ ഇപ്പോള്‍ മലപ്പുറം തീരത്ത്‌ രാത്രികാലങ്ങളില്‍ അണയുന്ന ഐ എസ്‌ ഐ കപ്പല്‍ മുതല്‍ ഈയടുത്ത കാലത്ത്‌ തുറന്നു വിട്ട 'ലൌ ജിഹാദ്‌' വരെ അന്തരീക്ഷത്തില്‍ ഇല്ലാതായി. ഇപ്പോള്‍ ഒരു പരിവാറുകാരും കപ്പലിനെ പറ്റി മിണ്ടാറില്ല. അത്രക്ക്‌ തെളിവു സഹിതമല്ലേ 'മാധ്യമം' പൊളിച്ചടുക്കിയത്‌. ആ അരിഷം ഇപ്പോഴും താങ്കള്‍ കൊണ്ട്‌ നടക്കുന്നുണ്ടാകും എന്നു കരുതിയില്ല. എതായാലും സന്യാസിനി മുതല്‍ സൈനികന്‍ വരെ രാജ്യത്തെ 'സ്നേഹിക്കാന്‍' ഇറങ്ങിയിരിക്കുന്ന സമയമല്ലേ, വേഗം ചെല്ല്, ഉടനെ ബോംബ്‌ വെക്കേണ്ട അടുത്ത സ്ഥലം കണ്ടുപിടിക്ക്‌. പോകുബ്ബോള്‍ ഒരു തൊപ്പിയോ, അല്ലെങ്കില്‍ അറബിയിലുള്ള വല്ല കടലാസ്‌ കഷണമോ കൈയില്‍ കരുതാന്‍ മറക്കണ്ട. കാരണം നമുക്ക്‌ 'ബോംബ്‌ സ്ഫോടനം നടത്തുന്ന മുസ്ളിം തീവ്രവാദികളെ' പിടികൂടണ്ടേ? ഹൊ, എന്തിരൊക്കെ സെറ്റപ്പാണു പൈലികളുടെ കൈയ്യില്‍?! താലിബാന്‍ കോടതി, അഫ്ഗാന്‍ സൈന്യം, നേപ്പാളീ ശൂലം സോറി സോറി അതവരുടേതല്ലല്ലോ! പണ്ട്‌ റെയില്‍വേ സഹമന്ത്രിയായിരുന്ന ഒരുത്തന്‍ വിമാന റാഞ്ചികളുടെ ഡിമാണ്റ്റുകളിലൊന്ന് അന്ന് കോയബ്ബത്തൂര്‍ തടവിലായിരുന്ന മഅദനിയെ വിട്ടയക്കലാണെന്ന് വരെ കാച്ചി.! ഹൊ എന്തെന്തെ നുണകളാണപ്പാ ഇവര്‍ പ്രചരിപ്പിചിരുന്നത്‌. എതായാലും പരശുരാമണ്റ്റെ ക്രിപയാല്‍ എല്ലാം അങ്ങ്‌ പൊളിഞ്ഞു. ഇനിയിപ്പോ വിചാര കേന്ദ്രങ്ങളീല്‍ നിന്നും അടുത്ത 'നബ്ബര്‍' കണ്ടുപിറ്റിച്ചിട്ടുവേണം!

  ReplyDelete
 29. ബക്കര്‍ അണ്ണാ
  >>>വറ്റ്‌ വെന്തോന്ന് അറിയാന്‍ ഒരെണ്ണം എടുത്തു നോക്കിയാല്‍ മതി ..<<<
  അപ്പൊ ഒരു മുസ്ലീമിനെ ആരെങ്കിലും "തന്തയില്ലാത്തോനേ" എന്ന് വിളിച്ചാ എല്ലാ മുസ്ലീങ്ങളെയും ഓന്‍ അപമാനിച്ചു എന്ന് വേണം കരുതാന്‍ അല്ലേ? ന്റമ്മോ, ഇനി ഇത്തരത്തില്‍ പെട്ട വല്ലതും ഉണ്ടോ കയ്യില്‍? വല്ലോരും തല വെട്ടിക്കൊണ്ട് പോയാലും "കാരണം" എന്തായിരിക്കും എന്നൊന്നറിഞ്ഞിരിക്കാമല്ലോ.

  >>>വായിക്കാന്‍ കൊള്ളാവുന്ന "ജന്‍മഭൂമിക്ക്‌" വരിസംഖ്യ അടച്ചിട്ടുണ്ട്‌ .. !!<<<

  ഹ ഹ കൊഞ്ഞനം കുത്തി തോല്‍പ്പിച്ചു!

  കുരുത്തം കേട്ടവനാ ഭേദം! വിവരമില്ലേലും കൊഞ്ഞനം കുത്തിക്കാണിക്കില്ല.

  ReplyDelete
 30. കുരുത്തം കെട്ടോനെ
  >>>ഈയടുത്ത കാലത്ത്‌ തുറന്നു വിട്ട 'ലൌ ജിഹാദ്‌' വരെ അന്തരീക്ഷത്തില്‍ ഇല്ലാതായി. ഇപ്പോള്‍ ഒരു പരിവാറുകാരും കപ്പലിനെ പറ്റി മിണ്ടാറില്ല. അത്രക്ക്‌ തെളിവു സഹിതമല്ലേ 'മാധ്യമം' പൊളിച്ചടുക്കിയത്‌.<<<
  അതെപ്പോ? എന്ന്? ലവ് ജിഹാദിലെ പെണ്ണുങ്ങളെ പീഡിപ്പിക്കുന്ന വീഡിയോയും മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് കൊടുക്കേണ്ട "ഫീസും" നടത്തിയെടുക്കാന്‍ പാട് പെടുന്നവര്‍ക്കുള്ള ഫീസും, മാര്‍ഗരേഖകളും മറ്റും പോലീസ് എന്‍ ഡി എഫ് കാരടെ കയ്യീന്ന് പൊക്കി എന്നൊക്കെ അറിഞ്ഞിരുന്നു.

  അതുപോട്ടെ, മാധ്യമം തെളിവ് സഹിതമാണ് പൊളിച്ചടുക്കുന്നത് എന്നൊക്കെ വിശ്വസിച്ചു! അത് പത്രത്തില്‍ ഇടയ്ക്കിടയ്ക്ക് പരസ്യമായി ഇടാനും കൂടെ പറയണം. അതൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് ആ പത്രത്തിലെ "ലിങ്ക്" കൊടുത്തു വിശ്വസിപ്പിക്കാമല്ലോ. തേജസ്‌ എന്ന പത്രം പൊളിച്ചടുക്കാന്‍ മാധ്യമത്തെക്കാള്‍ കേമന്മാരാ, അതും "തെളിവ് സഹിതം".

  ഹിന്ദു തീവ്രവാദികളെ പിടിച്ച സ്ഥിതിക്ക് പോലീസ് കുറ്റം ചെയ്യുന്നവരെയാണ്‌ പിടിക്കുന്നത്‌ എന്നൊന്ന് സമ്മതിച്ചു തരാമോ? സമ്മതിച്ചാല്‍ ബാക്കിയുള്ള എല്ലാ കേസിലെ മുസ്ലീം ഭീകരരെയും "ഭീകരരായി" സമ്മതിക്കേണ്ടി വരും. അതിനുള്ള വിശാല മനസ്കത ബക്കരും കുരുത്തം കേട്ടവനും കാട്ടുമോ? എവടെ?

  എല്ലാ ഭീകര അക്ക്രമാങ്ങള്‍ക്കും അമുസ്ലീങ്ങള്‍ ആയവരെ മാത്രം പോലീസ് പിടിച്ചാല്‍ മാത്രം നോക്കാം അല്ലേ?

  മാധ്യമം മാത്രം വായിക്കുക. താലീബാനിലോട്ടു മാധ്യമം നിങ്ങളെ നയിക്കും. അത്തരമൊന്നു ഭരണം നടത്തുന്നതു ദൈവം നേരിട്ട് അല്ലേ? പോലീസിനെയും പട്ടാളത്തിനെയും അസത്യവിശ്വാസികളെയും ഭീകരന്മാരെയും ചെകുത്താന്മാരെയും ഒന്നും ഭയപ്പെടാതെ ജീവിക്കാം. അതായിരിക്കണം നമ്മടെ ലക്‌ഷ്യം!

  ReplyDelete
 31. കുരുത്തം കെട്ടോനെ
  >>>ഈയടുത്ത കാലത്ത്‌ തുറന്നു വിട്ട 'ലൌ ജിഹാദ്‌' വരെ അന്തരീക്ഷത്തില്‍ ഇല്ലാതായി. ഇപ്പോള്‍ ഒരു പരിവാറുകാരും കപ്പലിനെ പറ്റി മിണ്ടാറില്ല. അത്രക്ക്‌ തെളിവു സഹിതമല്ലേ 'മാധ്യമം' പൊളിച്ചടുക്കിയത്‌.<<<
  അതെപ്പോ? എന്ന്? ലവ് ജിഹാദിലെ പെണ്ണുങ്ങളെ പീഡിപ്പിക്കുന്ന വീഡിയോയും മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് കൊടുക്കേണ്ട "ഫീസും" നടത്തിയെടുക്കാന്‍ പാട് പെടുന്നവര്‍ക്കുള്ള ഫീസും, മാര്‍ഗരേഖകളും മറ്റും പോലീസ് എന്‍ ഡി എഫ് കാരടെ കയ്യീന്ന് പൊക്കി എന്നൊക്കെ അറിഞ്ഞിരുന്നു.

  അതുപോട്ടെ, മാധ്യമം തെളിവ് സഹിതമാണ് പൊളിച്ചടുക്കുന്നത് എന്നൊക്കെ വിശ്വസിച്ചു! അത് പത്രത്തില്‍ ഇടയ്ക്കിടയ്ക്ക് പരസ്യമായി ഇടാനും കൂടെ പറയണം. അതൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് ആ പത്രത്തിലെ "ലിങ്ക്" കൊടുത്തു വിശ്വസിപ്പിക്കാമല്ലോ. തേജസ്‌ എന്ന പത്രം പൊളിച്ചടുക്കാന്‍ മാധ്യമത്തെക്കാള്‍ കേമന്മാരാ, അതും "തെളിവ് സഹിതം".

  ഹിന്ദു തീവ്രവാദികളെ പിടിച്ച സ്ഥിതിക്ക് പോലീസ് കുറ്റം ചെയ്യുന്നവരെയാണ്‌ പിടിക്കുന്നത്‌ എന്നൊന്ന് സമ്മതിച്ചു തരാമോ? സമ്മതിച്ചാല്‍ ബാക്കിയുള്ള എല്ലാ കേസിലെ മുസ്ലീം ഭീകരരെയും "ഭീകരരായി" സമ്മതിക്കേണ്ടി വരും. അതിനുള്ള വിശാല മനസ്കത ബക്കരും കുരുത്തം കേട്ടവനും കാട്ടുമോ? എവടെ?

  എല്ലാ ഭീകര അക്ക്രമാങ്ങള്‍ക്കും അമുസ്ലീങ്ങള്‍ ആയവരെ മാത്രം പോലീസ് പിടിച്ചാല്‍ മാത്രം നോക്കാം അല്ലേ?

  മാധ്യമം മാത്രം വായിക്കുക. താലീബാനിലോട്ടു മാധ്യമം നിങ്ങളെ നയിക്കും. അത്തരമൊന്നു ഭരണം നടത്തുന്നതു ദൈവം നേരിട്ട് അല്ലേ? പോലീസിനെയും പട്ടാളത്തിനെയും അസത്യവിശ്വാസികളെയും ഭീകരന്മാരെയും ചെകുത്താന്മാരെയും ഒന്നും ഭയപ്പെടാതെ ജീവിക്കാം. അതായിരിക്കണം നമ്മടെ ലക്‌ഷ്യം!

  ReplyDelete
 32. ഇന്ത്യാ മഹാരാജ്യത്തെ ഒരു ചെറിയ സംസ്ഥാനമണു കേരളം. ഈ കേരളത്തില്‍ നടന്ന കൈവെട്ടുകേസാണു ഇപ്പോള്‍ പ്രധാന വിഷയം. . അതേ ഇന്ത്യയില്‍ ബീഹാര്‍ എന്ന സംസ്ഥാനത്ത്‌ അതിലും ഭീകരമായ ഒരു സംഭവം അരങ്ങേറിയിരിക്കുന്നു. പക്ഷേ, ഇവിടേ തമാശ ആര്‍ക്കും ഒരു കോടതിയുടെ പേരും പറയാനില്ലെന്നുള്ളതാണൂ!

  ReplyDelete
 33. ദാണ്ടേ മുഖ്യന്‍ പറയുന്നു: പണം കൊടുത്തും വിവാഹത്തിലൂടെയും യുവാക്കളെ മുസ്ലീം മതത്തിലോട്ടു മാറ്റാന്‍ എന്‍ ഡി എഫ് ശ്രമിക്കുന്നു. അപ്പൊ ലവ് ജിഹാദ് ഒണ്ടോ മച്ചാ? ഇല്ല എന്ന് മാധ്യമം പറഞ്ഞത് വിശ്വസിച്ചാ മതി! ഹിന്ദു പരിവാരങ്ങള്‍ പറഞ്ഞിട്ടുള്ളതൊക്കെ ഇല്ലാത്തതാണെന്ന് ഇനി എങ്ങനെ പറഞ്ഞു പരത്തും? മുഖ്യന്‍ ആര്‍ എസ് എസില്‍ ചേര്‍ന്നു എന്ന് പറഞ്ഞു പരത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്.

  ReplyDelete
 34. @kuunumon
  മതം മാറലും മാരാതിരിക്കലും ഓരോതരുടെയും ഇഷ്ടം..നിര്ഭന്ധിച്ചു മതം മാറ്റ്ടുന്നതിനോട് ഇസ്ലാം ഒരിക്കലും യോചിക്കുനില്ല.അതിന്റെ ആവശ്യവും ഇസ്ലാമിനില്ല.തെറ്റു ധാരണകള്‍ മാറികിട്ടാന്‍ ഇസ്ലാമിനെ പറ്റി ശരിയായ രീതിയില്‍ പഠിക്കുക,മനസ്സിലാക്കുക...

  ReplyDelete