Sunday, July 20, 2008

'ജീവനും' പിന്നെ ലീഗും

'മതമില്ലാത്ത ജീവന്‍' മതങ്ങള്‍ക്കിടയില്‍ ചീറ്റി വിട്ട ഊര്‍ജവും പിന്നീടുണ്ടാക്കുന്ന അക്രമവും ഉയര്‍ത്തുന്ന
പാരിസ്തീക പ്രശ്നം മതങ്ങള്‍ എത്രമാത്രം ദൂര്‍ബലമായിരിക്കുന്നു എന്നു ബോധ്യപ്പെടുത്തി തരുന്നു...

മതം ദൂര്‍ബലമാകുമ്പോഴൊക്കെയും അനുയായികള്‍ ഘനഗംഭീരമായി ചേരിതിരിഞ്ഞു
പൊതു ജനങ്ങളുടെ നിത്യ ജീവിതം താറുമാറാക്കുന്ന രീതികള്‍ ഭീകരമായാണു പെയ്തിറങ്ങുന്നത്‌...
കേരളത്തിലെ ഈ സമകാലിക ദുരനുഭവങ്ങള്‍ ആണവകരാരെന്ന കൊലക്കയറിന്ടെ
കുരിക്കിലേക്ക് ഇന്ത്യയെ എറിഞ്ഞു കൊടുത്ത രാഷ്ട്രീയ - മത സംഘടിത
അവിശുധ കൂട്ടുകെട്ടിന്റെ മനപ്പൂര്‍വമായ ശ്രദ്ധതിരിക്കലാണിത്...

മത വോട്ടിനു വേണ്ടിയുള്ള വേശ്യാ-വൃത്തിയില്‍ നിന്നുണ്ടാക്കുന്ന മടുപ്പിക്കുന്ന ഷീല്‍ക്കാരങ്ങളാണിത്...

അങ്ങനെയെങ്കില്‍ മുസ്ലിം സംഘടനകള്‍ ഇതില്‍ വീണ് പോയതെങ്ങനെ... ??

പാടപുസ്തകത്തില്‍ മതമോ ജാതിയോ പ്രായപൂര്‍ത്തിയായാല്‍ 'ജീവന്‍' നിശ്ചയിക്കട്ടെ
എന്ന സാരം , ബോധപൂര്‍വമാണെങ്കില്‍ പോലും (ഇടത്‌ പക്ഷം) സാങ്കല്‍പ്പികമായി
ഒരുക്കപെട്ട അധ്യായം, മതങ്ങളെ തകര്‍ത്തെറിയും എന്ന വിശ്വാസത്തിലേക്ക്
പാളിപ്പോകാന്‍ മാത്രം വിശ്വാസം ദൂര്‍ബലപ്പെട്ടുപോയത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല - '

'ഈ ദര്‍ശനം (ഇസ്ലാം) അല്ലാഹുവിന്റെ സംരക്ഷണയിലാണ്‌' എന്നു വിശ്വസിക്കുന്നവരെങ്കിലും (മുസ്ലിംകള്‍)
കുറഞ്ഞപക്ഷം തെരുവില്‍ ഇറങരുതായിരുന്നു ...

സ്വയം സംരക്ഷിക്കാന്‍ ആദര്‍ശപരമായി കെള്‍പ്പില്ലാത്ത മതങ്ങള്‍ക്കാണ്‌
തെരുവ് സമരങ്ങളുടെയും സംഘടിത വര്‍ഗീയ ആക്രമങ്ങളുടെയും പിന്‍ബലം ആവശ്യമായി വരുന്നത്‌...

ലീഗിനെ തെരുവിലിറങ്ങി ഇസ്ലാം സംരക്ഷിക്കാന്‍ അരാണു ഏല്‍പ്പിച്ചത്‌ ...

ശിഹാബ്‌ തങ്ങളും കുഞ്ഞാലിയും അഹമദും ചേര്‍ന്ന ത്രയ-മൂശികന്മാരുടെ അധമമായ
അധികാര കുടിലതകള്‍ക്ക് മുസ്ലിം നാമധാരികള്‍ അടിമപ്പണി ചെയ്യുകയും
അധ്യാപകനെ ചവിട്ടി കൊല്ലുന്നതിലേക്ക് , അല്ലെങ്കില്‍ ആ അവസ്തകളിലേക്കെങ്കിലും മൃഗങ്ങളായി ,
അല്ല അതിനും താഴെയായി നികൃഷ്ടമായിപ്പൊവുകയും ചെയ്യുന്ന രാഷ്ട്രീ യം ആര്‍ക്കുവേണ്ടി... ???

No comments:

Post a Comment