Saturday, January 17, 2009

ഇന്ത്യയില്‍ നിന്ന്‌ കേള്‍ക്കാത്തത്‌...


യുഗങ്ങളോളം മര്‍ദ്ധിതരായി ലോകത്തിന്‍റെ പല ദിക്കുകളില്‍ ചിതറി കഴിഞ്ഞിരുന്ന ജൂത സമൂഹം, ഭൂമുഖത്തെ ഏക തുറന്ന ജയിലായ ഗാസയില്‍ മര്‍ദ്ധകരായി മാറുന്ന വിപരീത ചരിത്രദിശ അതിന്‍റെ ഏറ്റവും ഹീനവും അഭിശപ്തവുമായ രീതികളിലൂടെ മനുഷ്യക്കുരുതിയായി പെയ്തൊഴിച്ഛു കൊണ്ടിരിക്കുന്നു..

യൂറോപ്യന്‍മാരുടെ ഏകാധിപത്യ ഭരണത്തില്‍ കൂട്ടക്കുരുതികള്‍ക്കിരയായ ജൂത സമുദായം, 'ഇസ്രയേല്‍ എന്ന രാജ്യം പഴയ നിയമത്തില്‍ വാഗ്ദാനം 'ചെയ്യപ്പെട്ടിരുന്നു എന്ന കഥയുണ്ടാക്കി അറബ്‌ സമൂഹങ്ങളെ അവരുടെ വസതികളില്‍ നിന്ന്‌ പുറംതള്ളി അന്യായമായ ഒരു രാഷ്ട്രം രൂപപ്പെടുത്തീയതുതന്നെ ഒരു കൊടും ചതിയിലൂടെയും ഗൂഡാലോചനയിലൂടെയുമാണു.. കുരിശു യുദ്ധക്കാരും യൂറോപ്യന്‍മാരും പേറേണ്ടിയിരുന്ന വിഴുപ്പ്‌ അറബികളുടെ നെഞ്ചില്‍ കയറ്റിവച്ഛു..

1948-ല്‍ നിലവില്‍ വന്നിട്ടും, ആയിരങ്ങളെ കശാപ്പ്‌ നടത്തിയിട്ടും ഭയവിഹ്വലതകള്‍ വിട്ടൊഴിയാത്ത ഏക രാഷ്ടം ഇസ്രയേല്‍ ആണു... ജൂതന്‍മാര്‍ക്ക്‌ സുരക്ഷിതമല്ലത്ത ഏക പ്രദേശവും അതുതന്നെ..

ഈ അന്യായ രാഷ്ട്രത്തിന്‍റെ എല്ലാ ക്രൂരതകളിലും സഹകാരിയായി വര്‍ത്തിക്കുന്ന അമേരിക്കയുടെ അതേ ലൈനില്‍ തന്നെ, ഒരു മഹാ സംസ്കാരത്തിന്‍റെയും ചേരിചേരാ നയങ്ങളിലൂടെയും ബലം നേടിയ ഇന്ത്യയും നിരപരാധികളായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നിലവിളികള്‍ കേല്‍ക്കാതെ പോകുന്നതു അപകടകരമാണു...

നേതൃ സ്താനത്തു നിന്നു അരുത്‌ എന്ന്‌ പറയേണ്ട ഒരു മഹാരാജ്യം അടിയാളനാവാന്‍ സ്വയം താഴുന്നതു ഒരു പക്ഷേ മന്‍മോഹന്‍ സിംഗ്‌ എന്ന കീഴാളനില്‍ built-in ആയിരിക്കുന്ന ആശ്രിത ബോധമാണു.. 'ഇന്ത്യ അങ്ങയെ സ്നേഹിക്കുന്നു' എന്ന്‌ ഒരു ഉളുപ്പുമില്ലാതെ ഭൂമുഖത്തെ ഏറ്റവും വലിയ ഭീകരനായ ബുഷിന്‍റെ മുഖത്തു നോക്കി പറയാന്‍ പ്രാപ്തനാക്കുന്നതും ഈ മനോഭാവമാണു..

വികസനവും മാനവികതയും അളക്കേണ്ടതു ചില രാഷ്ട്രങ്ങളുമായുള്ള ആയുധ ഇടപാടുകളില്‍ നിന്നുമോ പ്രതിരോധ കരാറുകളില്‍ നിന്നുമോ ഉള്ള ലാഭവും ബന്ധങ്ങളും വച്ഛല്ല..

മനുഷ്യ വംശത്തിനു നേരിടുന്ന എല്ലാ ദുരന്തങ്ങളും 'വസുദേവ കുടുംബകം' എന്ന തത്വത്തില്‍ ഊന്നി ഉയര്‍ന്ന്‌ വന്ന സംസ്കാരത്തിനു എങ്ങനെ നോക്കിനില്‍ക്കാന്‍ സാധിക്കുന്നു.. ഒരു സമൂഹത്തിനോടുള്ള വിദ്വേഷം അവരോട്‌ നീതിപാലിക്കുന്നതില്‍ നിന്നു നമ്മെ തടയാമോ.. അല്ലെങ്കില്‍ തന്നെ അറബ്‌ സമൂഹവുമായി നമുക്ക്‌ ചരിത്രാതീതമായ ബന്ധമാണുള്ളതു... ഇത്തരം സന്നിഗ്ദതകളില്‍ ഫലസ്തീനികള്‍ ഉറ്റ്നോക്കുന്നതു , അറബ്‌ അടിമ രാഷ്ട്രങ്ങളേക്കാള്‍, ഇന്ത്യയെയാണു...

കാനഡയിലെയും, ബ്രിട്ടനിലെയും ജൂതന്‍മാര്‍ സയനിസ്റ്റ്‌ രാഷ്ടത്തിനെതിരെ ആഞ്ഞടിക്കുമ്പോല്‍ ഇന്ത്യ ഒരു നിസ്സാര പ്രസ്താവനയിറക്കി മയങ്ങി..

ലോക പ്രസിദ്ധ പിയാനിസ്റ്റ്‌ ആണ്റ്റണ്‍ കുയര്‍ത്തി പറയുന്നതു : "ഇസ്രായേല്‍ പെരുമാറ്റം ജൂതനായ എന്നെ ലജ്ജിപ്പിക്കുന്നു.. ഹമാസിനെതിരായ അമേരിക്കന്‍ നിലപാടിനെ താങ്ങുന്ന കനേഡിയന്‍ നയം, കനേഡിയനായ എന്നെ നാണം കെടുത്തുന്നു.." എന്നാണു..

മുംബൈ ഭീകരാക്രമണത്തില്‍ 200 നിരപരാധികള്‍ മരിച്ഛ വേദനയറിയുന്ന നാം സയണിസ്റ്റ്‌ ഭീകരതയില്‍ മൌനം അണിയുന്നതു ആരെ പ്രീണിപ്പിക്കാനാണു.. ബുഷിനെയാണെങ്കില്‍ അയാളെ ലോകം ചെരിപ്പണിഞ്ഞു കഴിഞ്ഞു..

ലോക ശാക്തികചേരികളില്‍ നിര്‍ണ്ണായകവും ആദരവുമുള്ള ഇന്ത്യ, അവികസിത ലോക രാഷ്ടങ്ങളോടൊപ്പം അവരെ പിന്താങ്ങിയും സഹകരിച്ഛും നില്‍ക്കേണ്ട ഇന്ത്യ പക്ഷേ , മുംബൈ ആക്രമണത്തിന്‍റെ തെളിവുമായി ചിദംബരം ചെട്ടിയാര്‍ അമേരിക്കയെ കുമ്പിടാന്‍ പോകുന്നതു നമ്മെ ലജ്ജിപ്പിക്കുന്നില്ലേ... ഈ അടിമത്തം അമേരിക്ക ഇന്ത്യക്കുമേല്‍ കെട്ടിവച്ഛതാണു...

'ഭീകരതക്കെതിരെയുള്ള യുദ്ധം' ഭൂമുഖത്ത്‌ ഭീകരത വ്യാപിപിച്ഛു എന്നതിനാല്‍ 2006 മുതല്‍ ബ്രിട്ടന്‍ പുറംതിരിഞ്ഞു നടന്നു... തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അതൊരു പിഴവായും ബുഷ്‌ കുറ്റസമ്മതം നടത്തി... ഇന്നത്തെ ഇരകള്‍ മോഹഭംഗങ്ങളാല്‍ നാളെ നമുക്കെതിരെ ഏതെങ്കിലും വിധത്തില്‍ തിരിയാതിരിക്കാന്‍ പ്രത്വേകം ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്‌...

അപ്പുറത്ത്‌ രക്തബന്ധുക്കളും സുഹ്രുത്തുക്കളുമാണെങ്കില്‍ പോലും അധര്‍മ്മത്തിനെതിരെ പൊരുതാനാണു ശ്രീ ക്രിഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നതു.. ഇസ്രായേല്‍ നാമുമായി ഏതു തരത്തിലുള്ള അവിശുദ്ധ കരാറുകള്‍ ഉണ്ടെങ്കിലും അവരുടെ ഭീകരതക്കെതിരെ 'അരുതു' എന്ന്‌ ഉറച്ഛു പറയാന്‍ നമുക്ക്‌ സാധിക്കണം ... അതാണു ധര്‍മ്മമെന്നു വിവക്ഷ.. അതാണു 'ജിഹാദ്‌' എന്നും വിളിക്കുന്നതു..

ലോക പ്രശസ്ത അറബ്‌ എഴുത്ത്കാരിയും, കോളമിസ്ടുമായ സഫര്‍ ഫതാനി പറയുന്നതു ശ്രദ്ധേയമാണു.. "...ലോകത്തിന്‍റെ മേധാവിത്തം ചെലുത്താനും എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരെ അടിച്ഛമര്‍ത്താനുമ്മുള്ള പടിഞ്ഞാറന്‍ ശക്തികളുടെ വെല്ലുവിളികളെ നേരിടാന്‍ നേത്രുത്വം നല്‍കേണ്ടതു ഇന്ത്യയാണു.. നേതാവാകേണ്ട രാജ്യം എന്തിനാണു അനുയായി ആവാന്‍ നടക്കുന്നതു ... "

4 comments:

 1. അപ്പുറത്ത്‌ രക്തബന്ധുക്കളും സുഹ്രുത്തുക്കളുമാണെങ്കില്‍ പോലും അധര്‍മ്മത്തിനെതിരെ പൊരുതാനാണു ശ്രീ ക്രിഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നതു.. ഇസ്രായേല്‍ നാമുമായി ഏതു തരത്തിലുള്ള അവിശുദ്ധ കരാറുകള്‍ ഉണ്ടെങ്കിലും അവരുടെ ഭീകരതക്കെതിരെ 'അരുതു' എന്ന്‌ ഉറച്ഛു പറയാന്‍ നമുക്ക്‌ സാധിക്കണം ... അതാണു ധര്‍മ്മമെന്നു വിവക്ഷ.. അതാണു 'ജിഹാദ്‌' എന്നും വിളിക്കുന്നതു

  ReplyDelete
 2. ശക്തമായ എഴുത്ത്... ആശംസകള്‍...

  ReplyDelete
 3. സുഹൃത്തേ
  മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
  മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
  എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
  താങ്കളുടെ "ദര്‍ശനം" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ
  http://ila.cc

  ReplyDelete
 4. ila friend,

  I dont have any objection to list my 'ദര്‍ശനം' posts on http://ila.cc and I am Privileged too.

  ReplyDelete