Monday, July 28, 2008

ഭീകരര്‍ ഒരു വര്‍ഗം.

ഭീകരത ഭീരുത്തമാണെന്നു വാദിച്ചാല്‍ അതൊരു അതിശയോക്തിപരമായ ദുര്ബല വാദമാണെന്ന് തോന്നിപ്പോകാം.യാഥര്‍തതില്‍ ഭീകരതാവാദികള്‍ ഒരു വര്‍ഗമാണ്‌. മുതലാളിയും തൊഴിലാളിയും പോലെ മറ്റൊരു വര്‍ഗം.അതിനു മതവും ജാതിയുമില്ല..

പക്ഷേ അവര്‍ ഏതെങ്കിലും മതാനുയായികളായിരിക്കുമെന്നത് അവര്‍ പ്രതിനിതാനം ചെയ്യുന്ന മിദ്യാശയങ്ങല്‍ക്കുള്ളകുടചൂടലായി കാണാന്‍ നമുക്ക്‌ കഴിയേന്ടതുണ്ട്.

ഇന്ത്യയിലെ ഉത്തമ ഹിന്ദുവായ ഗാന്ദിജിയുടെ നെഞ്ചിന്റെ കൂട് തകര്‍ത്തതും അതേ വിശ്വാ സത്തിന്റെ 'സംരക്ഷകനായ' ഗോദ്സെയാണു..

'ഒരു നിരപരാധിയെ കൊല്ലുന്നവന്‍ മനുഷ്യ വംശത്തിനെ മുഴുവന്‍ കൊന്നവനാണു' എന്ന ഇസ്ലാമിക ആശയങ്ങളുമെല്ലാം വ്യക്തമാക്കുന്നത്‌ തീവ്രവാദം മാനവികമായ എല്ലാ നൈതികതയുടെയും ലംഗനങ്ങളാണ് എന്നാണ്..

ഇസ്ലാമിക തീവ്രവാദ ഗ്രൂപുകളുടെയെല്ലാം ഉത്ഘാടനം നടക്കുന്നത്‌ അങ്ങു പെന്റഗനിലും വൈറ്റ്‌ ഹൌസിലുമാണു..

ഇന്ത്യയില്‍ തീവ്രവാദം നിഴല്‍ യുദ്ധമാണ്‌.. കാശ്മിറിലെ അതിര്‍ത്തിക്കപ്പുറം നിന്നുള്ള വിദ്വംസക പ്രവര്‍ത്തനമൊഴിച്ചാല്‍ ബാക്കി എല്ലാം ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയ പ്രകോപനങ്ങളും തിരിച്ചടികളും മാത്രമാണ്‌... എന്നാല്‍ ഗുജറാത്‌ പോലെയുള്ള നാസിസം വാഴുന്ന മണ്ണുകളില്‍ എല്ലാം ഏകപക്ഷീയമാണ്‌... ഇവിടെ ഭീകരര്‍ അധികാര വര്‍ഗമാണ്‌...

അങ്ങനെ തീവ്രവാദം കാല ദേശങ്ങള്‍ക്കനുസൃതമായി ചില വിത്യാസപ്പെടലുകള്‍ കാണപ്പെടുന്നുവെന്നു മാത്രം.. വര്‍ഗപരമായി അവര്‍ ഒന്നാണ് ...

No comments:

Post a Comment