Saturday, February 27, 2010

RSS -ഉം സ്വാതന്ത്യ്രത്തിന്‍റെ പരിധിയും

.
25 ഫെബ്രുവരി 2010- ല്‍ RSS നേതാവ്‌ മോഹന്‍ ഭഗവതിന്‍റെ തിരുവനന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ എം. എഫ്‌ ഹുസൈനെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായി അദ്ധേഹം പറഞ്ഞ ഉത്തരം.
.
" ഞങ്ങള്‍ അദ്ധേഹത്തിന്‍റെ മടങ്ങി വരവ്‌ ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ സ്വഗതം ചെയ്യുന്നു, പക്ഷേ അദ്ധേഹം പൊതു ജനങ്ങളുടെ വികാരം മനസ്സിലാക്കണം. ജനാധിപത്യത്തില്‍ ചില പരിധികളുണ്ടെന്നും അദ്ധേഹം മനസ്സിലാക്കണം.
ഹിന്ദു തീവ്രവാദിയല്ല. തീവ്രവാദിയാവുന്നവന്‍ ഹിന്ദുവുമല്ല. "

ഇത്‌ RSS നേതാവിന്‍റെ മനോഹരമായ കേരള വാഗ്മയങ്ങള്‍. പക്ഷേ ചരിത്രത്തില്‍ പതിഞ്ഞ്‌ കിടക്കുന്ന നേര്‍ക്കാഴ്ച്ചകള്‍ അങ്ങനെ തന്നെയാണോ .. ???RSS ജനാധിപത്യത്തില്‍ ബാബറി മസ്ജിദിന്‍റെ സ്താനം എവിടെ ?


ചര്‍ച്ചുകളുടെ ജനാധിപത്യ അവകാശം ഇങ്ങനെയാണോ .. ??
ഖുര്‍-ആന്‍ ഉള്‍പ്പെടെയുള്ള വിശുദ്ധ വേദങ്ങള്‍ കത്തിക്കുന്നതിന്‍റെ സ്വാതന്ത്യ്രത്തിന്‍റെ പരിധി ആരാണു നിശ്ചയിക്കുന്നതു ???


ബാബറിക്കെതിരെ കുതിച്ചോടിയ വരിയുടഞ്ഞ ഈ തീവ്രവാദികള്‍ ഹിന്ദുക്കളല്ലെന്നു പറയുമോ . ???

-------------------------------------------------------------------------------------------------
പോരെങ്കില്‍ സംഘപരിവാര്‍ നിര്‍വചിക്കുന്ന ഭരണഘടനയിലെ നിയമവകുപ്പുകള്‍ ഇങ്ങനെയും :
.
" ഒരു സമുദായത്തിണ്റ്റെ വിശ്വാസം നീതിപീഠം തീരുമാനിക്കുന്നതുവരെ കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയില്ല " - പ്രവീണ്‍ തൊഗാഡിയ, വിജയവാഡ , ന്യൂസ്‌ ടൈം, ഫ്ബ്രുവരി 14, 2002

സ്വയം സേവകര്‍ ഏത്‌ സാഹചര്യവും നേരിടാന്‍ തയ്യാറായി കയ്യില്‍ ആയുധങ്ങള്‍ കരുതണം - കെ. എസ്‌ സുദര്‍ശന്‍, 2001 ഒക്ടോബറിലെ വിജയദശമി സന്ദേശത്തില്‍

" ഇന്ത്യയെ ശൈഥില്യത്തില്‍ നിന്നു രക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ആയുധമണിയണം. " - രാമചന്ദ്ര പരമഹംസ്‌, പയനിയര്‍, 2002, ഫെബ്രുവരി

" എല്ലാ മുസ്ളിംകളെയും ഒരു പാഠം പഠിപ്പിക്കണം. ഇസ്ളാം ഹൈന്ദവതയുമായി പൊരുത്തമില്ലാത്തതാണു. മുസ്ളിംകളോടുള്ള എന്‍റെ ഉപദേശം ഇതാണു. നിങ്ങളുടെ മതം മറക്കുക. ഭാരതമാതാവിന്‍റെ‌ സാംസ്കാരിക ബഹുത്വം ഉള്‍ക്കൊള്ളുക " - തൊഗാഡിയ, ഹിന്ദുസ്താന്‍ ടൈംസ്‌, 2002, ഏപ്രില്‍ 22
-------------------------------------------------------------------------------------------------

മോഹന്‍ ഭഗവത്‌ പറയുന്നത്‌ സത്യമാണെങ്കില്‍, ഹിന്ദുവിനു തീവ്രവാദിയാവാനൊക്കില്ലെങ്കില്‍ , സംഘപരിവാറില്‍ അപ്പോല്‍ ഹിന്ദുക്കളായി ആരാണുള്ളതു. ???
.
അല്ലെങ്കില്‍ തങ്ങളെല്ലാവരും ഹിന്ദുക്കളല്ലെന്ന സ്വയം സാക്ഷ്യ പ്രതിജ്ഞകളാണോ ഇതൊക്കെ .. ??
.

23 comments:

 1. കഷ്ടം!. ഇതു പോലെ മുസ്ലീം തീവ്രവാദത്തിന്റെ കഥകളും, മുസ്ലീം തീവ്രവാദ സംഘടനകളെക്കുറിച്ചും പറയാനുണ്ടാകും‍. മതഭ്രാന്തന്മാരുടെ ജല്പനങ്ങളില്‍ നിന്ന് ഉറവെടുക്കുന്ന തീവ്രവാദം പ്രോത്സാഹിക്കപ്പെടരുത്. ഇവിടെ താങ്കള്‍ ഹിന്ദുതീവ്രവാദം എടുത്തെടുത്ത് പറയുമ്പോള്‍ മുറിവേല്‍ക്കുന്നത് ഹിന്ദു വിശ്വാസികള്‍ക്കാണ്, അയാള്‍ ഒരു തീവ്രവാദിയല്ലെങ്കില്‍പ്പോലും. ഒരു ഹിന്ദു ഇതിനെ എതിര്‍ക്കാന്‍ മുന്നോട്ട് വരുമ്പോള്‍ അവിടെ വര്‍ഗീയ സംഘട്ടനം തന്നെയല്ലെ നടക്കുന്നത്? ഹിന്ദു മുസ്ലീം തീവ്രവാദങ്ങള്‍ ബ്ലോഗില്‍ അവസാനിപ്പിച്ചു കൂടെ. അവനവന്റെ മതത്തെക്കുറിച്ച് എത്ര വേണമെങ്കിലും എഴുതൂ. അന്യന്റെ മതവികാരം വ്രണപ്പെടുത്താതിരിക്കൂ. ഇങ്ങനെയുള്ള ചെറിയ മുറിവുകളില്‍ നിന്നാണ് ചോരപ്പുഴകളിലേയ്ക്കുള്ള തുടക്കം.

  ReplyDelete
 2. ബക്കറിന് സംഘം ശക്തി പ്രാപിക്കുന്നത് സഹിക്കുന്നില്ല അല്ലെ? നിങ്ങള്‍ എന്തെല്ലാം കഥകള്‍ മെനഞ്ഞാലും സത്യം എന്നായാലും ജനം തിരിച്ചറിയും സുഹൃത്തേ.. തീവ്രവാദികള്‍ക്ക് ആര്‍ എസ് എസ്സിനെ ഇല്ലാതാക്കിയേ മതിയാവൂ.. ലോകത്തിലെ ഏതു തീവ്രവാദ സംഘടനക്കും അതൊട്ട്‌ സാധിക്കാനും പോകുന്നില്ല.. പിന്നെ, അണ്ണാന്‍ കുഞ്ഞിനും തന്നാലായത്.. അല്ലെ?

  ReplyDelete
 3. 'പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ്‌ ' തീവ്രവാദം ഏത് മതത്തിന്റേതായാലും അത് കണ്ണ് തുറന്നു കാണണം. RSS ന്റെ തനിനിറം വ്യക്തമാക്കിയതിന്‌ അഭിനന്ദനം. ഇസ്ലാമിന്റെ തീവ്രവാദം ഇതിനെക്കാളും ഭീകരം. ഒരിടത്ത് ഇര എം എഫ് ഹുസ്സൈനെങ്കില്‍ മറുവശത്ത് തസ്ലീമയാണെന്നു മാത്രം. മറുപടി മാനവികതയും മത നിരപേക്ഷതയും മാത്രം.

  ReplyDelete
 4. M F ഹുസ്സ്യന്‍ വിഷയത്തില്‍ താങ്ങള്‍ പ്രതികരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആവിഷ്കാര സ്വാതന്ത്യം തടയപ്പെടുന്നതില്‍ ഉള്ള വിഷമം കൊണ്ടാണോ അതോ മൂപ്പര്‍ ഒരു മുസ്ലിം നാമ ധാരി ആയതു കൊട് ഇരയുടെ വേഷം കെട്ടിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗം ആണോ എന്ന് സംശയിച്ചു പോകുക ആണ് ...!!!!

  കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സംഘ പരിവാര്‍ യഥാര്‍ത്ഥത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് ഇസ്ലാമിന്റെ പ്രാകൃത നിയമങ്ങള്‍ തന്നെ ആണ് ...നബിയുടെ ചിത്രം വരച്ച കുറ്റത്തിന് ഒരു കലാകാരനെ കൊള്ളാന്‍ ആഹ്വാനം ചെയ്തവരുടെ കൂട്ടത്തില്‍ ഇന്ത്യ യില്‍ നിന്നുള്ള മുസ്ലിം നേതാക്കളും ഉണ്ടായിരുന്നു.... തല്സിമ നസ്രിനെ ഒരു പുസ്തകത്തിന്റെ പേരില്‍ നാട്ടില്‍ നിന്നും അടിച്ചു ഓടിച്ചതും താങ്ങളെ പോലുള്ളവര്‍ തന്നെ ...

  സംഘ പരിവാര്‍ ചെയ്ത പ്രാകൃത പ്രവിര്തിയെ ഞാന്‍ അപലപിക്കുന്നു...

  പക്ഷെ അതിനുള്ള അര്‍ഹത താങ്ങല്‍ക്കുണ്ടോ എന്ന് സംശയിക്കുന്നു.......

  ആദ്യം താങ്ങള്‍ ഉള്‍പ്പെടുന്ന സമുദായത്തിന്റെ പ്രാകൃത രീതിയ്ക്ക്ക് നേരെ അല്പം സ്വയം വിമര്‍ശനം നടത്തുന്നതും നല്ലതാണ് എന്ന് തോന്നുന്നില്ലേ ...

  നബിയുടെ ചിത്രം വരച്ചാല്‍ പ്രകൊപിതന്‍ ആകുന്ന താങ്ങള്‍ക്ക്‌ എങ്ങിനെ ആണ് ദൈവങ്ങളുടെ നഗ്ന രൂപം വരച്ചു എന്നാ പേരില്‍ പ്രകൊപിതര്‍ ആയ സംഘ പരിവാറിനെ ഉളുപ്പില്ലാതെ എതിര്‍ക്കാന്‍ കഴിയുന്നത്‌....

  താങ്ങളെ പോലുള്ള മത വാദികള്‍ക്ക് അത്മാര്തത വേണം എന്ന് ഞാന്‍ പറയില്ല ....

  എങ്കിലും യുക്തികള്‍ സ്വയം ഒന്ന് വിലയിരുത്തി നോക്കിക്കൂടെ.....

  മത തീവ്ര വാദങ്ങള്‍ തമ്മില്‍ വല്യ വ്യത്യാസം ഒന്നും ഇല്ല..അത് ഹിന്ദു ആയാലും ഇസ്ലാം ആയാലും....!!!

  ReplyDelete
 5. Neelanjana..

  ഇതു എഴുതാനുണ്ടായ സാഹചര്യം, സംഘപരിവാര്‍ ഹിന്ദുവിണ്റ്റെ മേല്‍ വിലാസമണിഞ്ഞ്‌ കാട്ടിക്കൂട്ടുന്ന കാര്‍മേഘ യുദ്ധങ്ങളുടെ പകിടകളിയാണു. ഇതൊരു മറഞ്ഞിരുന്നു ചെയ്യുന്ന ഭീകര സംഘടയുടെ വിടുവായത്തമല്ല. മറിച്ച്‌ അഭ്യസ്ത വിദ്യര്‍പോലും വീണുപോയ കെണി സംവിധാനമായ സംഘപരിവാറിണ്റ്റെ നിരന്തര പേക്കൂത്തുകളുടെ തട്ടിപ്പുകളെ ഉണര്‍ത്താനാണു.

  ഒരാളും കരുതുന്നില്ല ഹിന്ദു തീവ്രവാദിയാണെന്ന്‌, പക്ഷേ ഹിന്ദുവിണ്റ്റെ തോലണിഞ്ഞ്‌ വരുന്ന ഭഗവത്‌ മാരെയും തൊഗാഡിയമാരെയും തിരിച്ചറിയണമെന്നേയുള്ളു.. മുഖ്യധാര ഹിന്ദുക്കള്‍ ഇവരെയൊക്കെ ഒരു പരിധിവരെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്‌ എന്നതിലും സംശയമില്ല.

  ReplyDelete
 6. സത,

  അണ്ണാന്‍ കുഞ്ഞും തന്നാലായത്‌ ചെയ്യാതെ പോകുന്നതാണു ഇന്ത്യന്‍ ദുരന്തം.

  ReplyDelete
 7. സുശീല്‍ കുമാര്‍,

  ഇസ്ളാമിണ്റ്റെ ഭീകരത എന്നു പറയുന്നിടത്താണു നിങ്ങള്‍ അകപ്പെട്ടിരിക്കുന്ന ചുഴിവ്യൂഹങ്ങളുടെ അന്ധാളിപ്പ്‌ അവസാനിക്കാത്തത്‌.

  RSS-ഉം ഹിന്ദുമതത്തില്‍ നിന്നാണു ഭീകരതക്കുള്ള ഊര്‍ജം സംഭരിക്കുന്നത്‌ എന്ന്‌ പറഞ്ഞാല്‍ അതെത്ര ശരിയാകും. ??

  ReplyDelete
 8. ജെറി ,

  ആവിഷ്കാര സ്വാതന്ത്ര്യമെന്നതു ഭാഗവത്‌ പറഞ്ഞതാണു ശരി.

  ഹുസൈനെ ന്യായീകരിക്കേണ്ട കാര്യമൊന്നുമെനിക്കില്ല. അദ്ധേഹം ഇസ്ളാമിണ്റ്റെ മൌലികതക്ക്‌ വേണ്ടി നിലകൊണ്ട ആളല്ല. മറിച്ച്‌ അദ്ധേഹത്തിണ്റ്റെ ഊര്‍ജം മുഴുവന്‍ കലക്ക്‌ വേണ്ടി സംഭരിച്ചതു ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്നു തന്നെയാണു. അദ്ധേഹം ഹിന്ദു വിരോധിയാണെന്നും കരുതുന്നില്ല.

  തസ്ളീമക്ക്‌ കാണുന്നിടത്തൊക്കെ കയറിക്കൂടി പായ വിരിക്കാന്‍ ഇസ്ളാം അനുവാദിക്കാത്തതില്‍, ഇസ്ളാമില്‍ തിരുത്തുകള്‍ക്ക്‌ വേണ്ടി ചളിയൊഴിക്കിയവളാണു. ഈ പറയുന്ന വിശ്വാസികളുടെ വികാരങ്ങളുടെ പരിധി ലംഘിച്ചവള്‍. ഇസ്ളാം വിരോധം ആവിഷ്കാര സ്വാതന്ത്ര്യമായി നിങ്ങള്‍ പതിച്ച്‌ കൊടുത്തവള്‍.

  പക്ഷേ ഒരുവശത്ത്‌, ഈ പറയുന്ന ഭാഗവതും പരിധിലംഘനങ്ങളുടെ ഉപാസകനാണു, വൃണപ്പെടുന്നതു മറ്റുമതങ്ങളുടെ വികാരമാണെങ്കില്‍.. അവിടെയാണു പ്രശ്നം.

  ReplyDelete
 9. പക്ഷേ ഒരുവശത്ത്‌, ഈ പറയുന്ന ഭാഗവതും പരിധിലംഘനങ്ങളുടെ ഉപാസകനാണു, വൃണപ്പെടുന്നതു മറ്റുമതങ്ങളുടെ വികാരമാണെങ്കില്‍.. അവിടെയാണു പ്രശ്നം.
  @@@@@@@@@@


  സുഹൃത്തെ ..എത്ര വ്യക്തം ആയി താങ്കളുടെ ഉള്ളിലെ മത തീവ്ര വാദി പുറത്തു ചാടുന്നു എന്ന് നോക്കൂ...

  തസ്ലിമ യെ താങ്ങള്‍ തെറി വിളിക്കുന്നതും ഹുസൈനെ മോഹന്‍ ഭഗവത് തെറി വിളിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം പേരില്‍ അല്ലാതെ എന്താണ് എന്ന് ഒന്ന് വ്യക്തം ആക്കാമോ.... താങ്ങളും ഭാഗവതും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം ആണ് എന്നതാണ് സത്യം....

  വിമര്‍ശനം മറ്റു മതങ്ങളെ കുറിച്ച് ആകുമ്പോള്‍ ഇരു കൂട്ടരും തികഞ്ഞ യുക്തി വാദികള്‍, ആവിഷ്കാര സ്വാതന്ത്ര്യ പ്രേമികള്‍.... എന്നാല്‍ സ്വന്തം മതത്തിലെ ഒരാളുടെ ചിത്രം തുണി യോട് കൂടെ യോ തുണി ഇല്ലാതെയോ വരക്കുകയോ സ്വന്തം മതത്തിലെ സാങ്കല്പിക കഥപട്രങ്ങലെയോ സംഭാവങ്ങലെയോ പ്രാകൃത ആച്ചരങ്ങലെയോ കുറിച്ച് വിമര്‍ശനത്തിന്റെ നേരിയ കണിക ഉയര്‍ത്തുകയോ ചെയ്യുന്നവന്‍ / ചെയ്യുന്നവള്‍ വധിക്കപ്പെടെണ്ടാവാന്‍.....

  ലജ്ജാകരം സുഹൃത്തെ ഈ ഉളുപ്പില്ലായ്മ ...!!!!!!!!

  താങ്ങളെ സംബന്ധിച്ച് ഏതെങ്കിലും മുസ്ലിം തീവ്ര വാടാ പ്രവര്‍ത്തനം നടത്തിയാല്‍ അത് സ്വാഭാവികം ആയ ചെറുത്‌ നില്പ്പോ പ്രതികരണമോ അല്ലെങ്ങില്‍ ബുഷ്‌ / ഒബാമ മാര്‍ ഇസ്ലാമിനെ കരി വാരി തേക്കാന്‍ നടത്തുന്ന അപവാദ പ്രച്ചരനമോ മാത്രം ആണ് ....!!!!!!!!!!

  യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ട് നടത്തുന്ന ഇത്തരം നിസ്സാര വത്കരണം (സ്വന്തം മതത്തിന്റെ കാര്യം ആകുമ്പോള്‍ മാത്രം ) തന്നെ ആണ് ഇന്ന് നടക്കുന്ന ഏതൊരു തീവ്ര വാദത്തിന്റെയും അടിസ്ഥാന കാരണവും .... അത് ഏതു മതത്തിന്റെ പേരില്‍ ആയാലും...


  പരസ്പരം ഇരകള്‍ ആയി അഭിനയിച്ചു കൊണ്ട് സാധാരണ മനുഷ്യന്റെ ജീവന്‍ കൊണ്ട് പന്താടുന്ന മത വെറി..

  ഏതു മത ഗ്രന്ഥത്തിലും മനുഷ്യന്റെ ആക്രമണ വാസന യെ ന്യായീകരിക്കാന്‍ ഉള്ള പഴുതുകള്‍ ആവശ്യകാര്‍ക്ക് കണ്ടെത്താന്‍ പ്രയാസം ഇല്ല .... മത ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ മനുഷ്യ ഭാവനയുടെ സൃഷ്ടികള്‍ ആണെന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോള്‍ ഇതില്‍ അത്ഭുത പ്പെടാനും ഇല്ല ... ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു മത ഗ്രന്ഥങ്ങളുടെ മാനുഷിക വായന നടത്തുക മാത്രം ആണ് ഇതിനു പരിഹാരം....

  അല്ലാതെ താങ്ങള്‍ ഇവിടെ നടത്തുന്ന പോലെ ഉള്ള പരസ്പരം ഉള്ള പോര്‍ വിളികള്‍ നാശത്തിലേക്ക് മാത്രമേ നയിക്കൂ...

  അങ്ങിനെ വരുമ്പോള്‍ നമ്മെ രക്ഷിക്കാന്‍ ഒരു അദൃശ്യ ദൈവവും ഉണ്ടാകില്ല !!!!

  താങ്കളുടെ മനസ്സിലെ മത തീവ്ര വാദത്തിന്റെ അന്ധകാരം മാറും എന്നാ പ്രതീക്ഷകൊണ്ടോന്നും അല്ല ഈ മറുപടി...

  ഉളുപ്പില്ലാതെ ഒരാള്‍ ന്യായം എന്നാ മട്ടില്‍ മത തീവ്ര വാദം വിളിച്ചു പറയുന്നത് കണ്ടപ്പോള്‍ പ്രതികരിക്കുന്നു എന്ന് മാത്രം...

  ReplyDelete
 10. ജെറി..

  ജീര്‍ണ്ണിച്ച ചില വാക്കുകല്‍കൊണ്ട്‌ അഭിസംബോദന ചെയ്താല്‍ "അങ്ങ്‌" താങ്കള്‍ മതേതരനായി എന്ന്‌ തെറ്റിധരിച്ചതാണോ...

  സഹോദരാ... ഞാനിവിടെ ഹുസൈനെ അവിഷ്കാര സ്വാതന്ത്യ്രത്തിണ്റ്റെ ഇരയെന്നൊന്നും നമ്പരുകളിറക്കിയില്ലല്ലോ.

  അപ്പോല്‍ താങ്കള്‍ ഇവിടെ ഇറക്കിയ അക്ഷരങ്ങളുടെ ഭാവി താങ്കളെ നോക്കി പല്ലിളിക്കുകയല്ലാതെ മറ്റെന്താണു ..

  ഇസ്ളാമിനെയും ഹിന്ദൂയിസത്തെയും താങ്കളും രണ്ട്‌ തെറി വിളിക്കൂ.. താങ്കളുടെ ആ വീഷ്കാര സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടട്ടെ .. !!

  ReplyDelete
 11. സഹോദരാ... ഞാനിവിടെ ഹുസൈനെ അവിഷ്കാര സ്വാതന്ത്യ്രത്തിണ്റ്റെ ഇരയെന്നൊന്നും നമ്പരുകളിറക്കിയില്ലല്ലോ.

  **********

  അപ്പോള്‍ മോഹന്‍ ഭാഗവതിന്റെ ആവിഷ്കാര സ്വാതന്ത്ര്യ നിയന്ത്രണ അവകാശത്തെ തസ്ലിമ നസ്രിന്റെയും ഡാനിഷ് കാര്ട്ടൂണിസ്റ്റ് ന്റെയും ചരിത്രം മുന്‍നിര്‍ത്തി താങ്ങള്‍ക്ക്‌ തന്നെ ന്യായീകരിക്കാവുന്നത്തെ ഉള്ളൂ ...

  എന്നാല്‍ പിന്നെ ഈ പോസ്റ്റ്‌ അങ്ങോട്ട്‌ ഡിലീറ്റ് ചെയ്യരുതോ ...?

  ഹുയൈന്‍ ന്റെ പേരില്‍ "താങ്ങള്‍" ഇവിടെ വിലപിക്കുന്നതല്ലേ ഇപ്പോള്‍ താങ്ങളെ നോക്കി പല്ലിളിക്കുന്നത് ...?

  മതത്തിന്റെ പേരില്‍ ജനഗലെ തമ്മില്‍ അടിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം പാളിയപ്പോള്‍ ഒരു മത തീവ്ര വാദിക്കു ഉണ്ടാകാവുന്ന സ്വാഭാവിക വൈക്ല്യഭ്യം ....ല്ലേ ...????

  ReplyDelete
 12. ഇസ്ളാമിനെയും ഹിന്ദൂയിസത്തെയും താങ്കളും രണ്ട്‌ തെറി വിളിക്കൂ.. താങ്കളുടെ ആ വീഷ്കാര സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടട്ടെ .. !!

  ***********

  അങ്ങിനെ ചെയ്‌താല്‍ താങ്ങളെ പോലുള്ള മനുഷ്യരെ തമ്മില്‍ മതത്തിന്റെ പേരില്‍ തമ്മില്‍ അടിപ്പിക്കാന്‍ നടക്കുന്ന മത തീവ്ര വാദികളും ഞാനും തമ്മില്‍ പിന്നെ എന്ത് വ്യത്യാസം .....!!!!

  അത്തരം വേലകള്‍ താങ്ങളെ പോലെ ഉള്ളവരുടെ കുത്തക അല്ലെ....

  നമ്മളില്ല അവിടേക്ക് !!!!!

  ReplyDelete
 13. ജെറിക്കങ്ങ്‌ എല്ലാം മനസ്സിലായത്‌ പോലുണ്ടല്ലോ..

  ഈ പോസ്റ്റ്‌ പറയുന്നതു എന്ത്‌ എന്ന്‌ വല്ല നിശ്ചയവും ഉണ്ട്‌ എന്ന്‌ അറിഞ്ഞു തന്നെയണോ വല്ലതും പറഞ്ഞു കൊണ്ടിരിക്കുന്നതു.

  താങ്കളുടെ ആദ്യത്തെ കമണ്റ്റിലെ കല്ലുകടി അവഗണിച്ചതിലാണു താങ്കള്‍ പരപരാന്ന്‌ പറഞ്ഞുകൊണ്ടിരിക്കുന്നെതെന്ന്‌ തോന്നുന്നു..

  ഭാഗവത്‌ പറഞ്ഞ ആവിഷ്കാര സ്വാതന്ത്യ്രത്തിണ്റ്റെ പരിധി അവര്‍ തന്നെ ലംഘിക്കുന്ന സമസ്യയാണു ഈ പോസ്റ്റ്‌ പറഞ്ഞുവന്നതെന്ന സാമാന്യ മനസ്സിലാക്കലിണ്റ്റെ ബോധം നഷ്ടപ്പെടുന്ന രീതിയില്‍ പോയാല്‍ എനിക്കൊന്നും ചെയ്യാനില്ല..

  ഈ ഒരവസ്തയില്‍ ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയുകയാണു ഭേദമെന്ന്‌ എനിക്കും തോന്നുന്നു. ഹുസൈണ്റ്റെ പേരില്‍ ഞാന്‍ വിലപിക്കുന്നു എന്നൊക്കെയുള്ള മൌഢ്യമനസ്സിലാക്കലുകള്‍ വരുന്ന സ്ഥിതിക്ക്‌ ഞാന്‍ സ്വയം പഴിക്കുകയല്ലാതെ എന്തു ചെയ്യും .. !!!!

  അപ്പോല്‍ എണ്റ്റെ മതബോധം മതേതരമാണെന്നൊക്കെ പറഞ്ഞ്‌ താങ്കളെ ക്ളാസ്സെടുക്കുന്നതില്‍ വല്ല അര്‍ഥവുമുണ്ടോ .. ആ നമ്പരുകളൊന്നും ഇനി താങ്കളോട്‌ ഏല്‍ക്കില്ലല്ലോ എന്ന്‌ പരിതപിക്കാതെ എന്തു ചെയ്യും... !!!


  ... >>> അങ്ങിനെ ചെയ്‌താല്‍ താങ്ങളെ പോലുള്ള മനുഷ്യരെ തമ്മില്‍ മതത്തിന്റെ പേരില്‍ തമ്മില്‍ അടിപ്പിക്കാന്‍ നടക്കുന്ന മത തീവ്ര വാദികളും ഞാനും തമ്മില്‍ പിന്നെ എന്ത് വ്യത്യാസം .....!!!!
  <<<


  അയ്യോ.. താങ്കള്‍ ഇത്രവലിയ മതേതര വാദിയാണെന്ന്‌ അറിഞ്ഞില്ല... ഒരു ചീഞ്ഞമണം താങ്കളില്‍ നിന്ന്‌ വരുന്നത്‌ എന്തേ മനസ്സിലാവാതെ പോണു.

  >>> അത്തരം വേലകള്‍ താങ്ങളെ പോലെ ഉള്ളവരുടെ കുത്തക അല്ലെ.... <<<

  ഈ കുത്തക എണ്റ്റെ ഏതു പോസ്റ്റില്‍ വായിച്ചു മറിഞ്ഞു. ഒന്നു എനിക്ക്‌ പറഞ്ഞ്‌ തരണേ ..

  ReplyDelete
 14. ഈ ഒരവസ്തയില്‍ ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയുകയാണു ഭേദമെന്ന്‌ എനിക്കും തോന്നുന്നു. ഹുസൈണ്റ്റെ പേരില്‍ ഞാന്‍ വിലപിക്കുന്നു എന്നൊക്കെയുള്ള മൌഢ്യമനസ്സിലാക്കലുകള്‍ വരുന്ന സ്ഥിതിക്ക്‌ ഞാന്‍ സ്വയം പഴിക്കുകയല്ലാതെ എന്തു ചെയ്യും .. !!!!

  **********

  എന്ത് ചെയ്യാനാ മാഷെ ...ഞാന്‍ ഭാഷ പഠിച്ചത് താങ്ങളെ പോലെ മനുഷ്യനെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ചു ആനന്ദം കണ്ടെത്താന്‍ അല്ല ...!!!

  അത് കൊണ്ട് അട്രയോക്കെയെ മനസ്സില്‍ ആകുന്നുള്ളൂ ....!!!

  ശരിക്ക് മനസ്സില്‍ ആക്കിയവര്‍ ഇഷ്ടം പോലെ ബോബുകള്‍ അവിടിവിടെ പൊട്ടിച്ചു കളിക്കുന്നുടല്ലോ ....

  ഈ പോസ്റ്റ്‌ ഇട്ടപ്പോള്‍ താങ്കളുടെ മാനസിക നില ഒന്ന് ഓര്‍ത്തു നോക്കൂ ...അപ്പോള്‍ മനസ്സില്‍ ആകും ചീഞ്ഞ മനം എവിടെ നിന്ന്നാണ് വരുന്നത് എന്ന് ....!!!

  ആ മത അന്ധത ബാധിച്ചു ചീഞ്ഞു നാറുന്ന മനസ്സ് നന്നാകട്ടെ എന്ന് ആശംസിക്കുന്നു ...

  കമന്റ്‌ ISHTAPPEDUNNILLA എങ്കില്‍ ഡിലീറ്റ് ചെയ്യാം ...

  താങ്ങളെ പോലെ ഉള്ള ഒരു മത തീവ്ര വാദിയെ നന്നാകി കൊള്ളാം എന്നും മറ്റും ഞാന്‍ ആരോടും ബെറ്റ് ഒന്നും വച്ചിട്ടില്ല ...!!!

  ReplyDelete
 15. എന്നെ ഒരു മതതീവ്രവാദി എന്ന്‌ വിളിച്ചപ്പോല്‍ എന്ത്‌ ആനന്ദം കിട്ടിക്കാണും ജെറിക്ക്‌...

  ഈ ആനന്ദ മൂര്‍ച്ചതന്നെയല്ലെ ജെറി ഞാന്‍ പറഞ്ഞ ആ ചീഞ്ഞമണം.. അതുകൊണ്ടാണ്‌ താങ്കള്‍ ഇപ്പോഴും മൌഡ്യണ്റ്റെ മാനറിസങ്ങള്‍ തുടരുന്നതെന്ന്‌ പറഞ്ഞു വന്നതു..

  മനസ്സിലെ പൈങ്കിളി ചിറകടിപ്പിച്ച്‌ എന്തൊക്കെയോ വിളമ്പിയാല്‍ ഉറയ്ക്കാത്ത ബുദ്ധി വെളിയില്‍ തള്ളിവരുന്നതു പലരും കാണുമെന്ന ഉളുപ്പുപോലുമില്ലെങ്കില്‍ ഞാന്‍ താങ്കളില്‍ പരിതപിക്കാതെ എനിക്ക്‌ നിര്‍വാഹമില്ല..

  ചുമ്മ വളുവളാന്ന്‌ വല്ലതും പറയാതെ എണ്റ്റെ ഏതു പോസ്റ്റിലെ തീവ്രവാദമാണു താങ്കളിലെ "മതേതര വാദിയെ" ചൊടിപ്പിച്ചതെന്നു പറയുക.

  താങ്കള്‍ ഒരു യുക്തിവാദി എന്ന്‌ പറയുന്നു . പക്ഷേ ഒരു വര്‍ഗീയ തീവ്രവാദിയുടെ ഭാഷയാണു താങ്കളില്‍ ഞാന്‍ കാണുന്നതു. അങ്ങനെയല്ലെന്നു താങ്കളുടെ "തന്തക്കുണ്ടായ ഐ.ടി" യില്‍ വന്നു തെളിയിക്കൂ .. അവിടെ സംവദിക്കാം..

  ReplyDelete
 16. @Bakar

  താങ്കളുടെ "തന്തക്കുണ്ടായ ഐ.ടി" യില്‍ വന്നു തെളിയിക്കൂ

  **********

  മനോഹരം.....!!!!!

  ബകര്‍ സാഹിബിന്റെ സാംസാരിക നിലവാരം തെളിഞ്ഞു വരുന്നുണ്ട് ...!!

  പണ്ട് ഇത് പോലെ ആരോ താങ്ങളെ ഒന്ന് വിളിച്ചെന്ന് പറഞ്ഞു താങ്ങള്‍ ഒരു പോസ്റ്റ്‌ ഇട്ടു ഇര യുടെ വേഷം ചമയുന്ന കണ്ടു .... അങ്ങോരെ കോടതി കേറ്റും എന്നും മറ്റും ഇണ്ടാസു ഇറക്കുന്നതും കണ്ടു !!!!!

  ഇനി ആ പോസ്റ്റ്‌ എങ്കിലും ഡിലീറ്റ് ചെയ്യരുതോ ...?!!!

  അഴീക്കോട് മാഷ് പറഞ്ഞ പോലെ ബാക്കെര്‍ സാഹിബിനു അതെ ഭാഷയില്‍ മറുപടി കൊടുത്തു എന്റെ ഭാഷ മോശം ആക്കാന്‍ ഞാന്‍ മുതിരുന്നില്ല ...

  മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്ന താങ്കളുടെ ഉദ്യമത്തില്‍ നിന്നും നാട്ടുകാരെ താങ്കളുടെ ദൈവം രക്ഷിക്കും എന്ന് ആശിക്കുന്നു ...

  താങ്ങളെ താങ്കളുടെ ദൈവം രക്ഷിക്കട്ടെ ...

  ഈ ഭാഷ വിലാസവും അത് വഴിയുള്ള ബ്ലോഗ്‌ സാഹിത്യത്തിലും താഗല്‍ ഒരു മഹാ സംഭവം ആയി മാറട്ടെ എന്ന് ആശംസിച്ചു കൊണ്ട് ....

  ഞാന്‍ നിറുത്തുന്നു ...

  നന്ദി ...

  ഇനി ഇവിടെക്കില്ല ...!!!

  ReplyDelete
 17. jerry..

  "തന്തക്കുണ്ടായ ഐ.ടി" എന്ന്‌ പറഞ്ഞാല്‍ താങ്കളുടെ ഒറിജിനല്‍ ഐ.ടി യെ മഹത്വപ്പെടുത്തിയതു തന്നെയാണു. അതിനര്‍ഥം ഈ ഒളിച്ച്കളിയെ ആണു വിപരീത അര്‍ഥത്തില്‍ താങ്കള്‍ എടുക്കേണ്ടിയിരുന്നതു..

  മതതീവ്രവാദി എന്ന്‌ എന്നെ വിളിച്ചപ്പോഴുള്ള അനുതാപത്തെക്കാല്‍ മെച്ച്പ്പെട്ടുനില്‍ക്കുന്ന താങ്കളുടെ സ്വയം സിമ്പതിയെയും താങ്കളേയും "നിരീശ്വരന്‍" രക്ഷിക്കട്ടെ എന്ന്‌ ഞാന്‍ പ്രാര്‍തിക്കാതിരുന്നാല്‍ എങ്ങനെ .. !!

  ReplyDelete
 18. സംഘ്പരിവാറിണ്റ്റെ അന്യമത വിദ്വേഷവും ആക്രമണ ത്വരയും ആര്‍ക്കും അറിയാഞ്ഞിട്ടല്ല. പിന്നെ ചിലെരെങ്കിലും എന്തിനു ആര്‍ എസ്‌ എസിനെ ന്യായീകരിക്കുന്നു എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ ഇസ്ളാം വിരോധം കൊണ്ട്‌. അങ്ങിനെയാണു ഇത്തരക്കാര്‍ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും സമം എന്നു കണ്ടുപിടിച്ചത്‌. ആര്‍ എസ്‌ എസിണ്റ്റെ അക്രമാസക്ത വര്‍ഗീയതെയെ ചില ലേഖനങ്ങളിലൂടെ മാത്രം എതിര്‍ക്കുന്ന ന്യൂനപക്ഷങ്ങളുടെ സമീപനത്തെ എങ്ങിനെയാണു നമുക്ക്‌ ഭൂരിപക്ഷ വര്‍ഗീയതയുമായി സമീകരികാന്‍ കഴിയുന്നത്‌? തസ്ളീമാ നസീറിനും സല്‍മാന്‍ റുഷ്ദിക്കുമുള്ള ആവിഷ്കാര സ്വാതന്ത്ര്യം / സംരക്ഷണം ഇതൊക്കെ എം എഫ്‌ ഹുസൈനൊ ഷാറൂഖ്‌ ഖാനോ നിഷേധിക്കുന്നതെങ്ങിനെ? ഉത്തരം ഒന്നേ ഉള്ളൂൂ എല്ലാം മുസ്ളിം പേര്‍ ആണോ എന്ന് നോക്കിയിട്ട്‌?!! അതാണു നാം വിളിക്കുന്ന "മതേതരത്വം"!

  ReplyDelete
 19. "ഒരാളും കരുതുന്നില്ല ഹിന്ദു തീവ്രവാദിയാണെന്ന്‌, പക്ഷേ ഹിന്ദുവിണ്റ്റെ തോലണിഞ്ഞ്‌ വരുന്ന ഭഗവത്‌ മാരെയും തൊഗാഡിയമാരെയും തിരിച്ചറിയണമെന്നേയുള്ളു.. മുഖ്യധാര ഹിന്ദുക്കള്‍ ഇവരെയൊക്കെ ഒരു പരിധിവരെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്‌ എന്നതിലും സംശയമില്ല."

  ഒരാളും കരുതുന്നില്ല മുസ്ലിം തീവ്രവാദിയാണെന്ന്‌, പക്ഷേ മുസ്ലിമിന്റെ തോലണിഞ്ഞ്‌ വരുന്ന ബക്കറുമാരെ തിരിച്ചറിയണമെന്നേയുള്ളു.. മുഖ്യധാര മുസ്ലിങ്ങള്‍ ഇവരെയൊക്കെ ഒരു പരിധിവരെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്‌ എന്നതിലും സംശയമില്ല എന്നു പറയുന്നതാവും ശരി

  ReplyDelete
 20. Mr Baker.. if this issue happen in Mecca.. how this would have solved?


  I am not a hindu, but I strongly believe that Ayodya belongs to hindus :)

  now you will say india is a secular country and saudi is not :) yea.. where ever you have majority others dont have a say...

  ReplyDelete
 21. ശരി തോട്ടക്കാരാ..
  താങ്കളെ ഞാന്‍ വണങ്ങി തൊഴുതിരിക്കുന്നു. സംശയമെന്ത്‌, താങ്കള്‍ അതു കണ്ടു പിടിച്ചിരിക്കുന്നു .. !!

  ReplyDelete
 22. മുക്കുവാ..
  മുക്കുവനു മീന്‍പിടിക്കാന്‍ മെഡിറ്റെറേനിയനെന്നോ ബംഗാള്‍ ഉള്‍ക്കടലെന്നോ തിരയേണ്ട ആവശ്യമില്ല. അതുകൊണ്ടാണ്‌ ഇങ്ങനെ പാരസ്പര്യപ്പെടുത്തുന്നത്‌ .. പക്ഷേ ഇന്ത്യയും സൌദിയും പരസ്പരം തിരിച്ചറിയാനുള്ള കഴിവ്‌ മുക്കുവനായാലും ഉണ്ടാവേണ്ടതുണ്ട്‌.

  ReplyDelete
 23. http://www.youtube.com/watch#playnext=1&playnext_from=TL&videos=B_X-Q7Hdzb0&v=AhjEU0w6iIg

  swami nithyananda blessing tamil actress.

  ReplyDelete