Saturday, March 21, 2009

തോറാബോറയും ബൊളീവിയന്‍ കാടും കേരളവും

[2 അപസര്‍പക ഭാവങ്ങള്‍]


ബൊളീവിയന്‍ കാടുകളും തോറാബോറാ കുന്നുകളും, കേരള തെരെഞ്ഞെടുപ്പ്‌ ഊഷ്മാവ്‌ വച്ച്‌ അളക്കുമ്പോള്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന, അല്ലെങ്കില്‍ വിത്യസ്ഥ ഭൂമികകളുടെ സംഗമമായി അനുഭവപ്പെടുന്നു.

ദാരിദ്ര്യത്തിനും, അടിച്ചമര്‍ത്തലുകല്‍ക്കും , ചൂഷണത്തിനുമെതിരെ തീഷ്ണവും അതേസമയം രൌദ്രവുമായി ഉയര്‍ന്ന്‌ സാമ്രാജ്യങ്ങളുടെ പേടി സ്വപ്നമായി കത്തിനിന്ന താരകമാണു 'ചെ' എന്ന ചെഗുവേര.

അര്‍ജണ്റ്റീനയില്‍ ജനിച്ച്‌ ക്ര്യൂബയിലൂടെ ബൊളീവിയന്‍ കാടുകളില്‍ അസ്തമിച്ച ചെ യും സൌദില്‍ ജനിച്ച്‌ സുഡാനിലൂടെ അഫ്ഘാന്‍ തോറാബോറാ മലനിരകളിലിരുന്ന്‌ അമേരിക്കക്കെതിരെ കണ്ണുരുട്ടുന്ന ലാദനും പ്രധാനമായും സമശീര്‍ഷരാവുന്നതു അവരുടെ അമേരിക്കന്‍ സാമ്രാജ‍ത്ത വിരുദ്ധ നിലപാടുകളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണു.

രണ്ട്‌ പേരുടെയും പ്രവര്‍ത്തന ഭൂമികയും ഐഡിയോളജിയും ഭിന്ന മുഖഭാവങ്ങളാണെങ്കിലും മാര്‍ഗങ്ങള്‍ ഒന്നു തന്നെയാണു..

തന്‍റെ പ്രശസ്തമായ മോട്ടോര്‍ സൈക്കില്‍ സവാരിക്കും, മെഡിക്കള്‍ പഠനത്തിനും ശേഷം ക്യൂബയിലെത്തി ചെ, കാസ്ട്രോയുടെ 'ക്യൂബന്‍ വിപ്ളവ സൈന്യ' ത്തില്‍ ചേര്‍ന്ന്‌ ഹവാനയിലെ 'ല കബാന' ജെയിലിന്‍റെ ചുമതലയേറ്റു. വിചാരണക്കെടുക്കാതെ ശത്രുക്കളെയെല്ലാം അദ്ധേഹം കശാപ്പു ചെയ്തു.

വിപ്ളവ പ്രഖ്യാപനം ചെ യുടെ മാനിഫെസ്റ്റോ : '..ശത്രുവിനോടുള്ള അടങ്ങാത്തപക, അതാണു മനുഷ്യന്‍റെ ചോദനകളെ ഉണര്‍ത്തുന്നതും മാനവിക ദൌര്‍ബല്യങ്ങള്‍ മറികടത്തുന്നതും വിപ്ളവ വീര്യം നിലനിര്‍ത്തുന്നതും ദാക്ഷണ്യമില്ലാതെ കൊല്ലാന്‍ പാകത്തിലുള്ള യാന്ത്രികത കൈവരുത്തുകയും ചെയ്യുന്നതു.. '

അതേസമയം, ഉസാമ അമേക്കക്കെതിരെ ഉയര്‍ത്തിയ യുദ്ധപ്രഖ്യാപനം ആത്മീയതയുടെയും, ജിഹാദിന്‍റെ ആയുധവല്‍ക്കരണത്തിന്‍റെയും തീക്കട്ടനിറച്ച ഷൂസുകളില്‍ നിന്നാണു. ലാദന്‍ സാമ്പത്തിക ശാസ്ത്രവും, ബിസിനസ്സ്‌ മാനേജുമെണ്റ്റും കഴിഞ്ഞു 'അസ്സം' എന്ന റഷ്യന്‍ അധിനിവേശ പ്രതിരോധ സംഘത്തില്‍ ചേര്‍ന്ന്‌ പടപൊരുതിക്കൊണ്ടിരിക്കുമ്പോഴാണു സവാഹിരിയെ കണ്ടു മുട്ടുന്നതും 'അല്‍ ഖായിദ' പിറവികൊള്ളുന്നതും.

തിരിച്ച്‌ സൌദിയില്‍ ഹീറോ ആയി വന്നിറങ്ങിയ ഉസാമ, പക്ഷേ തന്‍റെ പഴയ മെന്‍റെറായ അമേരിക്കയോട്‌ (കുവൈറ്റ്‌ യുദ്ധ സമയത്ത്‌) നടത്തിയ യുദ്ധ പ്രഖ്യാപന ഭാവം പഷേ ചെ യില്‍ നിന്നും ഭിന്നമായി ഒരു മാനവിക മുഖം മൂടിയിട്ടുകൊണ്ടായിരുന്നു.

വിപ്ളവ പ്രഖ്യാപനം ഉസാമയുടെ ഫതുവ : '.. യു.എസ്‌ -നെയും കൂട്ടാളികളെയും നശിപ്പിക്കല്‍ ഒരോ മുസ്ളിമിന്‍റെയും വ്യക്തിഗത ദൌത്യമാണു.. തങ്ങളുടെ ശത്രുവിനോടൊപ്പം കൊല്ലപ്പെടുന്നവര്‍ നിരപരാധികളാണെങ്കില്‍ അവര്‍ സ്വര്‍ഗം പൂകും, അല്ലെങ്കില്‍ അവര്‍ നരകവും.. '

വിപ്ളവാനന്തരം വിപ്ളവം മതിയാവാതെ ചെ ക്യൂബന്‍ മന്ത്രിസ്താനമുപേക്ഷിച്ച്‌ കോംഗൊ വഴി ബൊളീവിയന്‍ കാടുകളിലേക്ക്‌ പോയി. ലാദന്‍ സൌദിയില്‍ നിന്ന്‌ പുതിയ ജിഹാദ്‌ പോരാട്ടങ്ങല്‍ക്കായി സുഡാന്‍ വഴി തോറാബോറ മലനിരകളിലേക്കും..

ജീവിച്ചിരുന്ന സമയത്ത്‌ ചെ യെ തീവ്രവാദിയായിട്ടാണു അമേരിക്ക പരിചയപ്പെടുത്തിയതു. ലാദനും അങ്ങനെ തന്നെ. ചെ യെ ബൊളീവിയന്‍ കാടുകളിലിട്ട്‌ സി.ഐ.എ വകവരുത്തി. ലാദനെ അവര്‍ തോറാബോറയില്‍ തിരയുന്നു.

ലാദന്‍റെ ആത്മീയ ഭാവവും ചെ യുടെ വൈരുദ്യാധിഷ്ടിത ഭൌതിക സോഷ്യലിസ്റ്റ്‌ ഭാവവും സാമ്രാജ്യത്തത്തിനെതിരെ എങ്ങനെ കേരള തെരെഞ്ഞെടുപ്പു ഗോധായില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി കൈകോര്‍ത്തു നില്‍ക്കുന്നു എന്നു കാണുക കൌതുകകരമാണു.

ബോളീവിയന്‍ കാടുകളില്‍ നിന്ന്‌ ചെ യെ പിണറായിലേക്കും, തോറാബോറായില്‍ നിന്നു ലാദനെ മദനിയിലേക്കും ആവാഹിച്ഛ്‌ ഇറക്കിക്കൊണ്ടുവന്നാല്‍ നാം കാണുന്ന ആശയ സമത്വം ഏകമാണു.

"മന്‍മോഹന്‍റെ കോണ്‍ഗ്രസ്സ്‌ എന്ന അമേരിക്കയുടെ സാമ്രാജ്യ മോഹങ്ങള്‍ക്ക്‌ മനുഷ്യ ബോംബുകള്‍ തീര്‍ക്കുക. ബി.ജെ.പി എന്ന ഇസ്രായീല്‍ ചെകുത്താനെ ഒറ്റപ്പെടുത്തുക. ഒരിക്കലും തീരാത്ത ആശങ്കകളോടെ കോണ്‍ഗ്രസ്സ്‌ എന്ന അമേരിക്കക്ക്‌ കീഴൊതുങ്ങിക്കഴിയുന്ന മുസ്ളിം ലീഗ്‌ എന്ന സൌദി അറേബ്യയെ കണ്ണീരിലാക്കുക. "

ചെ യെ മരണാന്തരം മഹാനായ വിപ്ളവകാരി എന്നു വിളിക്കപ്പെട്ടു.. വിപ്ളവകാരി എന്നര്‍ഥം വരുന്ന 'മുജാഹിദീന്‍' എന്ന്‌ ലാദന്‍ സ്വയം വിളിക്കുന്നു..

വിപ്ളവത്തിന്‍റെയും കര്‍മ്മനിരതയുടെയും പ്രചോദിത ഹീറോ ആയി ചെ യെ ഇന്നത്തെ യുവത നെഞ്ചിലേറ്റി (T-ഷര്‍ടുകളില്‍) പുതിയൊരു ട്രെണ്റ്റായി മാറ്റിക്കഴിഞ്ഞു.

പുതു സ്വത്വവും സ്വാതന്ത്രിയവും തേടുന്ന മുസ്ളിം യുവത ജിഹാദിന്‍റെ ഒടുങ്ങാത്ത കൈവിളക്കായി ലാദനെ മരണാന്തരം ഉയര്‍ത്തിക്കൊണ്ടുവരും.. അന്നു ചെ യും ലാദനും ലോകത്തിന്‍റെ എല്ലാ സാമ്രാജത്ത ചൂഷണ മോഹങ്ങല്‍ക്കുമെതിരെ ശപഥമെടുക്കുന്ന വിഗ്രഹങ്ങളായി നിലനില്‍ക്കും..

ഇങ്ങു കേരളത്തില്‍ പിണറായി കാലഹരണപ്പെടാത്ത പുണ്യവാളനായി എം. മുകുന്തന്‍ വാഴ്ത്തിയിട്ടുണ്ട്‌. മദനി നാളെ ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവദൂതനായി കേരള ചരിത്രമെഴുതപ്പെടും. സഖാവു തോമസ്‌ ഐസക്‌ തൂലിക എടുത്തുകഴിഞ്ഞു..

ഈ പത്മവ്യൂഹത്തിനുള്ളില്‍ സഖാവു വി.എസ്‌ നിസ്സഹായനായ ഒരു 'കോഫി അന്നാന്‍' മാത്രം. ..ഭൂമിയിലെ എല്ലാ അതി ഭൌതിക - ആത്മീയ ചെകുത്താന്‍മാരും ഒന്നിച്ചിരുന്ന് വിരുന്നുണ്ണുന്ന അതി വിശിഷ്ട കാഴചകള്‍ കേരളത്തിലല്ലാതെ ഏത്‌ അഭൌമ മേഘലയിലാണു കാണുക...

.

4 comments:

 1. ഇതില്‍ ലാദനോ ചെ ക്കോ ആദരവു കൂടിയോ കുറഞ്ഞോ പോയതായി ആര്‍ക്കെങ്കിലും തൊന്നുന്നുവെങ്കില്‍ കുറച്ഛും കൂട്ടിയും വായിക്കാനപേക്ഷ..

  ReplyDelete
 2. ചെ, ലാദിന്‍-ബൊളീവിയന്‍ കാട്‌, തോറാബോറാ മലനിര...�താരതമ്യം ശരിയോ, തെറ്റോ? ‍
  മുഹമ്മദുകുട്ടി എളമ്പിലാക്കോട്‌

  ReplyDelete
 3. Excellant comparison....!
  But a dangerous writing.

  ReplyDelete