Wednesday, August 18, 2010

മദനി: ജനാധിപത്യത്തിന്‍റെ വിഹ്വലതകള്‍ !!

.
സ്വാതന്ത്യ്രയ ദിനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞത്‌ "ഇന്ത്യന്‍ ജനാധിപത്യം ലോക രാഷ്ട്രങ്ങള്‍ക്ക്‌ മാതൃക" എന്നാണ്‌. കുറഞ്ഞപക്ഷം മദനിയെങ്കിലും അങ്ങനെയല്ലെന്ന്‌ പറയും. ജനാധിപത്യം എന്ന്‌ പറഞ്ഞാല്‍ കള്ളക്കേസുകള്‍ വഴി ജനങ്ങളെ ജയിലിലടയ്ക്കുന്ന വേലയാണ്‌ എന്നാണെങ്കില്‍ ഇന്ത്യ മാതൃകയായിരിക്കുന്നു, പ്രത്വേകിച്ചും ഫാസിസം ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും കര്‍ണാടകയും അതിനു പ്രത്യക്ഷ ഉദാഹരണങ്ങളും.

പോട്ട നിലവില്‍ വന്നതിനു ശേഷം അറുപത്തി ഏഴായിരത്തിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു പോലും. അതില്‍ അയ്യായിരം മാത്രം പ്രധമദൃഷ്ട്യാ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളതും, അതില്‍ 125 പേരെ മാത്രമേ ശിക്ഷാര്‍ഹരായി തെളിയിക്കപ്പെട്ടിട്ടുള്ളതുമായ ഇന്ത്യയിലാണ്‌ ജനാധിപത്യത്തിന്‍റെ മാതൃക നില്‍ക്കുന്നതെന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാവില്ലെ. !

67000 - ല്‍ നിന്ന്‌ ഇനി ആ - 5000 മെങ്കിലും കഴിച്ചാല്‍ 62000 -ത്തിലധികം ആളുകളുടെമേല്‍ കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ഇവിടത്തെ ബി.ജെ.പി ഭരിക്കുന്ന ഫാസിസ സര്‍ക്കാരുകള്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു എന്ന്‌ പറഞ്ഞാല്‍ നിയമം അതിന്‍റെ വഴിക്കല്ല നീങ്ങുന്നതെന്ന്‌ മദനിപറയുന്നതില്‍ ആര്‍ക്ക്‌ തെറ്റുപറയാനൊക്കും. ?

ആര്യാടനെയും എം.എന്‍ കാരശേരിയെയും പോലുള്ള അള്‍ട്രാ മോഡേണ്‍ സെകുലര്‍ കള്ളന്‍മാരും ഹൈന്ദവ ഫാസിസ്റ്റുകളുമൊഴിച്ചാല്‍ കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ളിംകളും മദനിയോടൊപ്പം വേദന പങ്കിട്ടതുമാത്രം മതിയാവും, ഇനി മദനി കര്‍ണ്ണാടകത്തില്‍ തിരിച്ചുവന്നില്ലെങ്കില്‍കൂടി അദ്ധേഹം അപരാധിയല്ലെന്ന്‌ ആശ്വസിക്കാന്‍.

സ്വന്തം ജീവനില്‍ ആശങ്കയുണ്ടെങ്കിലും തളരാത്ത ആ മനുഷ്യന്‍, അന്‍വാറുശേരിയിലെ "അനാഥ"മാക്കെപ്പെട്ടുപോയേക്കാവുന്ന കുഞ്ഞുങ്ങളോട്‌ യാത്രപറയുമ്പോല്‍ മാത്രം വിതുമ്പിപോയ ആ ധീരനായ മനുഷ്യന്‍റെ ചിത്രം കേരളം ചില്ലിട്ടുവയ്ക്കേണ്ടതുണ്ട്‌. അദ്ധേഹത്തിന്‍റെ രക്തത്തിനു അലറിയവര്‍ക്ക്‌ ഭാവിയില്‍ എന്നെങ്കിലും മനുഷ്യനാവാന്‍ തോന്നിയാല്‍ അതൊരു പ്രതീകമായി അവരെ പരിവര്‍ത്തിപ്പിക്കും.

കോടതിയില്‍ വിശുദ്ധഗ്രന്ഥം തൊട്ട്‌ സത്യം ബോധിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലോ എന്നോര്‍ത്ത്‌ താന്‍ ജീവിച്ച കേരള സമൂഹത്തിനോട്‌ തന്‍റെ ജീവനേക്കാല്‍ വിലയുള്ള ഖുര്‍-ആനെ ഹൃദയത്തോട്‌ അടക്കിവച്ച്‌ നിരപരാധിയെന്ന്‌ വിളിച്ചുപറഞ്ഞതുപോലും വര്‍ഗീയതയിളക്കി വിടുന്നു എന്നു പറയുന്ന "മതേതരവാദികള്‍" തന്നെയാണ്‌ യധാര്‍ഥത്തില്‍ ഫാസിസ്റ്റുകളും വര്‍ഗീയവാദികളും.

കപട മതേതര ഹൃദയമുള്ളവരെക്കാള്‍, വളരെ അവധാനതയോടെ കാര്യങ്ങളെ മനസ്സിലാക്കിയ എല്ലാ മതവിശ്വാസികളും യഥാര്‍ത്തത്തില്‍ മതേതരത്വം എന്തെന്ന്‌ കേരളത്തിനു മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു. അതിനു മദനിയും പി.ഡി.പി യും കേരളത്തോട്‌ എന്നും കടപ്പെടുകയല്ലാതെ വഴിയില്ല.

പതിനായിരക്കണക്കിനു നിരപരാധികളെ കുറ്റവാളിയാക്കിയും ശിക്ഷിച്ചും അതേസമയം അദ്വാനിയടക്കമുള്ള RSS ഭീകരരായവരെ സംരക്ഷിച്ചും നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനയത്ത വ്യവസ്തക്ക്‌ ഒരിക്കലും ഉച്ചരിക്കാന്‍ പാടില്ലാത്ത വാക്കായിമാറിയിരിക്കുന്നു, "സത്യമേവ ജയതെ". ആ വാക്ക്‌ ഇന്ന് അങ്ങാടിയില്‍ വ്യഭിചാരത്തിനു വച്ചിരിക്കുന്നു.

എന്നാലും "സത്യം ജയിക്കട്ടെ" എന്ന്‌ നമുക്ക്‌ പറയാതിരിക്കാനാവില്ലല്ലോ .. ഫാസിസ്റ്റുകള്‍ക്ക്‌ മാത്രമുള്ളതല്ലോ ഈ ഭൂമിയും മണ്ണും. .
.

21 comments:

 1. എന്നാലും "സത്യം ജയിക്കട്ടെ" എന്ന്‌ നമുക്ക്‌ പറയാതിരിക്കാനാവില്ലല്ലോ .. ഫാസിസ്റ്റുകള്‍ക്ക്‌ മാത്രമുള്ളതല്ലോ ഈ ഭൂമിയും മണ്ണും. .

  ReplyDelete
 2. ഇന്നലത്തെ ഇന്ത്യാ വിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ ഒരു പോങ്ങന്‍ പറയുന്നത് കേട്ടു. കോയമ്പത്തൂര്‍ സ്പോടന കേഎസില്‍ നിന്ന് കോടതി വെറ്രുതെ വിട്ട മദനി ഒരു പ്രത്യേക മൌനത്തിലേക്ക് പോയത്രെ. പകരം അദ്ദേഹം സമൂഹത്തോട് ചില കാര്യങ്ങള്‍ തുറന്ന് പറയേണ്ടിയിരുന്നുവത്രെ. അതായത് മദനി സംഭ്ജവങ്ങളിലൂടെ തീവ്ര സവര്‍ണ ഹൈന്ദവ വര്‍ഗ്ഗീയ കേദ്ന്രങ്ങള്‍ നല്‍കുന്ന പാ‍ഠം ഇതാണ് “നിങ്ങള്‍മുസ്ലിംഗള്‍ നിങ്ങളുടെ നിരപരാധിത്ത്തം തെളിയിച്ചു കൊണ്ടേയ്രിരിക്കണം” ഞങ്ങള്‍ എപ്പോഴും നിങ്ങളെ സംശയിച്ചു കൊണ്ടേയിരിക്കും. അതില്‍ നീതി നിഷേധം സംഭവിക്കും. ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതെന്താണോ , അതാണ് നീതി. അതിനപ്പുറം നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന തന്നെ.ഇനിയും മദനിമാര്‍ വേട്ടയാടപ്പെട്ടേക്കാം നിരപരാധിത്വം തെളിയിക്കാന്‍ ഒരു ങ്ങീയിരിക്കുക.

  ReplyDelete
 3. നൗഷാദ് അകമ്പാടംAugust 18, 2010 at 2:57 PM

  "....എം.എന്‍ കാരശേരിയെയും പോലുള്ള അള്‍ട്രാ മോഡേണ്‍ സെകുലര്‍ കള്ളന്‍മാരും ഹൈന്ദവ ഫാസിസ്റ്റുകളുമൊഴിച്ചാല്‍...."

  സത്യം തന്നെ!
  ഈ മനുഷ്യന്‍ ടീവിയിലൂടെ വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യമായും ഒരു സ്വതന്ത്രനിരീക്ഷണത്തിനപ്പുറം
  ഇയാള്‍ക്കെന്തോ മദനിയോട് കടുത്ത വൈരാഗ്യമുള്ളത് പോലെ തോന്നുന്നു...

  ReplyDelete
 4. വല്ല 'മാപ്പിള രാമായണ' ചര്‍ച്ചകളിലേക്ക് വിളിച്ചാലും, മൊയ്തീന്‍ നടുക്കണ്ടിയിൽ കാരശ്ശേരിയെ ദയവു ചെയ്തു ഇത്തരം ചര്‍ച്ചകള്‍ക്ക് വിളിക്കാതിരിക്കാനുള്ള മര്യാദ ചാനല്‍ വിദ്വാന്മാര്‍ കാണിക്കണം. കാരണം, അയാളും ആര്യാടനുമൊക്കെ വിഷമല്ല, വിഷത്തിന്റെ എസ്സന്സാ!

  ReplyDelete
 5. ഇവിടെ മുസ്ലിംകളുടെ സംഘടന എന്നു പറഞ്ഞ് മുസ്ലിംങ്ങളെ നാണം കെടുത്തിയ "മുസ്ലിം ലീഗ്" എന്നൊരു സംഭവം ഉണ്ടായിരുന്നു... കാണാനില്ല...
  ഇപ്പോയും കോട്ടക്കല്‍ കഷായം ഉണ്ടാക്കിയിരിക്കുകയാണോ....

  ReplyDelete
 6. സമുദായത്തിന്‍റെ കുത്തകാവകാശം നേടിയിടുന്ടെന്നു പറയുന്ന ലീഗാണ് കളിയിലെ കേമന്‍. തങ്ങള്‍ക് തീര്കാനുള്ള കണക്കുകള്‍ മുഴുവനും തീര്‍ത്തു എന്ന് ആശ്വസിക്കാം. നിയമം നിയമത്തിന്റെ വഴിക്ക് നടകട്ടെ. അന്ന് റജീന ഇന്ത്യ വിഷന്‍ ഓഫീസില്‍ ഓടി കയറിയപ്പോഴും ഇത് തന്നെ ആയിരിക്കണം പറഞ്ഞത്.. ലക്ഷങ്ങളുടെ കാറും ബംഗ്ലാവും അവള്‍ക്കുണ്ടായപ്പോഴും ഇത് തന്നെ പറഞ്ഞു കാണും.. വ്യഭിചാരം ആരോപിക്കപെട്ട നേതാവ് ഉമ്ര കഴിഞ്ഞു വന്നപ്പോള്‍ നല്‍കിയ സ്വീകരണവും ഈ നിയമത്തിന്‍റെ പരിതിയില്‍ പെടുമായിരിക്കും..
  http://alakalsakshii.blogspot.com/2010/08/blog-post.html

  ReplyDelete
 7. ---------------------------------
  "CPI(M)- ചരിത്രപരമയ വിഢിത്തങ്ങള്‍ ആവര്‍ത്തിച്ഛ്‌ കൊണ്ടേയിരികുന്നു..

  ഒരു ഭാഗത്ത്‌ മുസ്ളിം പിന്തിരിപ്പന്‍ മത തീവ്രവാദ ഗ്രൂപ്പുകളായ കാന്തപുരത്തിന്‍റെയും , മദനിയുടെയും മാറാലയില്‍ വീണു തപ്പുന്നു.. "
  --------------------------------

  ഇത് ആര് എപ്പോള്‍ പറഞ്ഞു ????

  ഉത്തരം:
  http://aboobakar.blogspot.com/2009/03/cpim.html

  ReplyDelete
 8. ഇതേ പിന്തിരിപ്പന്‍ ഇസ്ലാമിക മത മത തീവ്രവാദി ആയ മദനിയുടെ ചിത്രം ആണോ ബക്കറെ കേരളീയര്‍ ചില്ലിട്ടു വയ്ക്കേണ്ടത്..?

  ReplyDelete
 9. @ alex,,, ariyille? ma'dani ippol kunjaadu aanu(samadhanathinte)....

  ReplyDelete
 10. മദനിക്ക്‌ നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം.വേദി പങ്കിട്ടവരും,കത്തയച്ചു വോട്ടു നേടിയവരും ഇപ്പോള്‍ മൌനവ്രതത്തില്‍ ആണ്.മദനി എന്ന രാഷ്ട്രീയക്കാരന്റെ എല്ലാ ആശയങ്ങളോടും, ചിന്തഗതികളോടും എതിര്‍പ്പുണ്ട്, ഒന്നുമില്ലെന്കിലും അദ്ദേഹവും ഒരു മനുഷ്യനല്ലേ,
  ഒരു ഇന്ത്യക്കാരന്‍..

  ഇതും കൂടി വായിക്കുമല്ലോ!
  sreejithkondotty.blogspot.com/

  ReplyDelete
 11. Alex..

  മദനിയുടെ രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കുമുപരി അയാളൊരു മനുഷ്യനാണെന്നും, കേരളീയ സമൂഹത്തെ അയാല്‍ മുഖവിലക്കെടുത്ത്‌ നിരപരാധിത്തം ഹൃദയവര്‍ത്തിയായി അസാധാരണമായ സ്ഥൈര്യത്തോടെ നമ്മോട്‌ പറയുമ്പോല്‍, അതും കള്ളക്കേസുകളുടെ അദ്ധേഹത്തിണ്റ്റെ പൂര്‍വ്വകാല അനുഭവങ്ങളും സമകാലില ഇന്ത്യ കടന്നുപോകുന്ന ഫാസിസ കുരുക്കുകളുടെയും ചുരുളുകള്‍ അഴിഞ്ഞുവീണ്‌ നഗ്നമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസ്തയില്‍ അയാളോട്‌ ഐക്യദാര്‍ഡ്യം കാണിക്കുക എന്നത്‌ മനുഷ്യാവസ്തയുടെ ഒരു എളിയ ശ്രമം മാത്രമാണ്‌.

  ReplyDelete
 12. മദനി എന്ന വ്യക്തിയുടെ ജിവിതത്തില്‍ മറ്റൊരു കോയമ്പത്തൂരനുഭവം വരാതിരിക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ദൈവം നല്ലത്‌ വരുത്തട്ടെ

  ReplyDelete
 13. കോടതിയില്‍ വിശുദ്ധഗ്രന്ഥം തൊട്ട്‌ സത്യം ബോധിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലോ എന്നോര്‍ത്ത്‌ താന്‍ ജീവിച്ച കേരള സമൂഹത്തിനോട്‌ തന്‍റെ ജീവനേക്കാല്‍ വിലയുള്ള ഖുര്‍-ആനെ ഹൃദയത്തോട്‌ അടക്കിവച്ച്‌ നിരപരാധിയെന്ന്‌ വിളിച്ചുപറഞ്ഞതുപോലും വര്‍ഗീയതയിളക്കി വിടുന്നു എന്നു പറയുന്ന "മതേതരവാദികള്‍" തന്നെയാണ്‌ യധാര്‍ഥത്തില്‍ ഫാസിസ്റ്റുകളും വര്‍ഗീയവാദികളും

  ReplyDelete
 14. വേറെ പണിയൊന്നും ഇല്ലാതെ സ്വന്തം "അമ്മയെ കൂട്ടിക്കൊടുക്കുന്ന "പണിയാണ് ഈ എം എന്‍ കരശ്ശേരിയും,ആര്യാടനും ചെയ്യുന്നത്,ചാനലുകാര്‍ക്ക് എരിവും പുളിയും ചേര്‍ത്തു പ്രശ്നം കൂടുതല്‍ വഷളാക്കുന്ന ആള്‍ക്കാരെ അല്ലെ ആവശ്യം ..പിന്നെ "ഇന്ത്യന്‍ യുണിയന്‍ റെജീന ലീഗിന്റെ "കാര്യം പറയണ്ട .ഈ പാര്‍ട്ടിക്ക് മുസ്ലിം എന്ന പേര് അനുവദിച്ചതിനെതിരെ പൊതു താല്പര്യ ഹരജിയെങ്കിലും കൊടുക്കാന്‍ ഈ ബ്ലോഗുലകത്തില്‍ ആരും ഇല്ലേ സുഹുര്‍ത്തുക്കളെ?

  ReplyDelete
 15. സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.

  ReplyDelete
 16. മദനിക്കെതിരെ, പോലീസ് ഇന്റലിജന്‍സ് ഭാഷ്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന രീതിയില്‍, അജ്ഞാത കേന്ദ്രങ്ങളെ ഉദ്ദരിച്ച് വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഒരു പത്രമാണ് മാതൃഭൂമി. പക്ഷെ മാതൃഭൂമിയില്‍, കഴിഞ്ഞ ആഴ്ചയില്‍ ഇന്ദ്രന്‍ അല്‍പം സത്യസന്തമായി ചില കാര്യങ്ങള്‍ പറഞ്ഞു.

  "പത്തുവര്‍ഷത്തോളം ജയിലില്‍ കിടന്നശേഷം നിരപരാധി എന്ന വിധിപ്പകര്‍പ്പുമായി ജയിലില്‍നിന്നുപുറത്തുവന്ന ആളാണ് മഅദനിയെന്ന് മറന്നുകൂടാ. ഇന്നത്തെ ആശങ്കയ്ക്കും വികാരത്തിനും പിന്നില്‍ അതുണ്ടല്ലോ. പോലീസും നീതിന്യായവ്യവസ്ഥയും ഇനി ഇതിലേറെ നാണംകെടാനില്ല. മഅദനി പുറത്തിറങ്ങിയാല്‍ കേരളത്തില്‍ തീയാളുമെന്ന് പറഞ്ഞ് പത്തുവര്‍ഷം നിരന്തരം പരോളും ജാമ്യവും നിരസിച്ചവര്‍ക്കൊന്നും മിണ്ടാട്ടമില്ല.

  പത്തുമണിക്കൂര്‍ വിമാനം വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ നിയമം വരുന്നു. നീതിന്യായത്തിന്റെ വണ്ടി വഴിയില്‍ കിടന്നതുകൊണ്ട് പത്തുവര്‍ഷം ജീവിതം പാഴാക്കേണ്ടിവന്ന പൗരന് പത്തുരൂപ നഷ്ടപരിഹാരം നല്‍കാന്‍ നിയമമില്ലത്രെ. ഒരു കേസിലും ശിക്ഷിക്കപ്പെടാതെയാണ് ഒരാള്‍ പത്തുവര്‍ഷം ഇരുമ്പഴിക്ക് പിന്നില്‍ കിടന്നത്. അപ്പോഴിതാ വേറൊരു വാര്‍ത്ത കേള്‍ക്കുന്നു. കണ്ണൂര്‍ എന്ന സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കില്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ ആകെ ജയിലില്‍ കിടക്കേണ്ടത് മൂന്നര വര്‍ഷം മാത്രം. ബാക്കി തടവ് ഉത്സവകാല റിബേറ്റും സബ്‌സിഡിയുമൊക്കെയായി സര്‍ക്കാര്‍ ഇളവുചെയ്തുകൊടുക്കും.

  പോകട്ടെ, കേസ് നടത്തിപ്പിന്റെ കുഴപ്പം കൊണ്ടാണ് മഅദനിയെ വെറുതെ വിട്ടതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് അപ്പീല്‍ നല്‍കാഞ്ഞതെന്നും വാദിക്കാം. എങ്കില്‍, ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ കാട്ടില്‍ നിന്നിറങ്ങിയ പുലിയെ ശ്രദ്ധിക്കും പോലെ ഭരണകൂടം ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ? വളരെ ശ്രദ്ധിച്ചു. ജയില്‍ വിമോചിതനായ നെല്‍സണ്‍ മണ്ടേലയെ ആദരിക്കുംപോലെ നേതാക്കള്‍- കേരള ആഭ്യന്തരമന്ത്രിയുള്‍പ്പെടെ- സ്വീകരിച്ചു. ഇപ്പോള്‍ പറയുന്നത്, ബി കാറ്റഗറി സെക്യൂറിറ്റി ഉണ്ടായിരുന്ന കാലത്ത് മഅദനി കുടകില്‍ പോയി തീവ്രവാദി യോഗത്തില്‍ പങ്കെടുത്തെന്നാണ്. വല്ല ഗുളികയും കഴിച്ച് അദൃശ്യനാകാനുള്ള വിദ്യ സ്വായത്തമാക്കിയിട്ടുണ്ടാകണം. വേറെ വഴിയൊന്നും കാണാനില്ല. സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന കേരളാപോലീസ് മൗനവ്രതത്തില്‍; രഹസ്യപ്പോലീസും തഥൈവ.

  പോലീസ് ഇപ്പോള്‍ തുരുതുരെ സെല്‍ഫ് ഗോളും അടിക്കുന്നുണ്ട്. മതേതര പക്ഷത്തുറച്ചു നില്‍ക്കുന്നവരുടെ പുസ്തകപ്രസാധന സ്ഥാപനങ്ങളില്‍പോലും റെയ്ഡും വേട്ടയും നടക്കുന്നു. പുസ്തകത്തിന്റെ കവര്‍ നോക്കി ദേശവിരുദ്ധമാണെന്ന് മുദ്രയടിക്കുന്നു. മണല്‍വാരാന്‍ വന്നവരെ മതംമാത്രം നോക്കി പിടികൂടി തീവ്രവാദിപ്പട്ടികയില്‍ പെടുത്തുന്നു. ഹിന്ദുത്വഭീകരര്‍ സ്‌ഫോടനം സംഘടിപ്പിക്കുന്നു എന്ന് പോസ്റ്റര്‍ ഒട്ടിച്ചവരെ മതസ്​പര്‍ധയുണ്ടാക്കിയതിന് അറസ്റ്റു ചെയ്യുന്നു. ഇതുചെയ്യുന്ന പലര്‍ക്കും സിയാവുദ്ദീന്‍ സര്‍ദാരിയെയും ഒസാമ ബിന്‍ ലാദനെയും വേര്‍തിരിച്ചറിയില്ല, മഅദനിയും സമദാനിയുംതമ്മിലുള്ള വ്യത്യാസവുമറിയില്ല.
  ഒന്നുകില്‍ ഗുരുക്കളുടെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്. തീവ്രവാദിസംഘടനക്കാര്‍ക്ക് ഇതിലേറെ സന്തോഷമുള്ള കാര്യം വേറെയില്ല. മേലനങ്ങാതെ എത്ര അനുഭാവികളെയാണ് കിട്ടുന്നത്."
  http://www.mathrubhumi.com/article.php?subit=70

  ReplyDelete
 17. all muslims in the world. unite.

  ReplyDelete
 18. സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദം - പി. ചിദംബരം
  Wednesday, August 25, 2010
  ന്യൂദല്‍ഹി: രാജ്യത്ത് നടന്ന മിക്ക ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. പോലിസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദം എന്ന പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

  ആഭ്യന്തര സുരക്ഷയെ പരാമര്‍ശിക്കവെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ അപകടകരമായ സ്ഥിതിയിലാണ്. കല്ലേറും കണ്ണീര്‍ വാതകവും വെടിവെപ്പും വീണ്ടും കല്ലേറും എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

  ReplyDelete
 19. മഹാത്മ ഗാന്ധി സഞ്ചരിച്ച പാതയിലൂടെ അണികളുടെ കൈ പിടിച്ചു നടക്കുന്ന മദനി കേരളത്തില്‍ ചീറ്റിയ വര്‍ഗീയ വിഷത്തില്‍ ജന്മമെടുത്ത N D F എന്ന് പേരുള്ള സ്വാതന്ദ്ര്യ സമര സംഘടന ആ വിപത്തിന് വളം നല്‍കിയത് ഈ മഹന്‍ തന്നെയല്ലേ ഇന്ന് അതിന്റെ വക്തകള്‍ തന്നെയല്ലേ P D P ഉം ഉള്ളത്

  ReplyDelete