Friday, May 28, 2010

അഫ്സല്‍ ഗുരു : ആരെ തൂക്കിലിടണം- 1

.
"ദയാഹര്‍ജി പരിഗണിക്കുന്നുവെങ്കില്‍ വേഗം വേണം. തൂക്കിലിടുന്നെങ്കില്‍ അതും വേഗം വേണം" - അഫ്സല്‍ ഗുരു, ഏഷ്യാനെറ്റ്‌ ന്യൂസ്‌, 26 മെയ്‌ 2010

പാര്‍ലമണ്റ്റ്‌ ആക്രമണത്തില്‍ ഗൂഡാലോചന 'ചുമത്തപ്പെട്ട' നിസ്സഹായനായ ഒരു 'കൊടും' തീവ്രവാദിയുടെ ആശയറ്റ വാക്കുകളാണ്‌. അതും ഏറ്റവും ജനായത്തമെന്ന്‌ ലോകത്തിലുടനീളം നാം മഹത്വപ്പെടുത്തുന്ന ഒരു രാഷ്ട്രത്തെ നോക്കി തൂക്കുകയര്‍ കാത്തുകഴിയുന്ന ഒരാളുടെ നൊംബരങ്ങളുടെയും നിരാശയുടെയും മൊഴികള്‍.

ഇതിനുമുമ്പ്‌ അയാള്‍ ഒരു മൊഴി കോടതിക്ക്‌ നല്‍കിയിരുന്നു. 'മുഹമ്മദ്‌' (കൊല്ലപ്പെട്ട അഞ്ച്‌ തീവ്രവാദികളില്‍ ഒരാള്‍) എന്ന ആളെ താന്‍ ഡല്‍ഹിയുല്‍ കൊണ്ടുവന്നിരുന്നു എന്ന സ്വന്തം മൊഴി. അതാണ്‌ അയാളെ ഇന്ന്‌ തൂക്കുകയറില്‍ ഒടുങ്ങാന്‍ കോടതി വിധിച്ചത്‌. പക്ഷേ ആ മൊഴിയുടെ അപരഭാഗങ്ങളെല്ലാം അവഗണിച്ച കോടതി എന്തുകൊണ്ട്‌ ഈ ഒരു ഭാഗം മാത്രം വധശിക്ഷ വിധിപ്രസ്താവിക്കാന്‍ കാരണമാക്കിയതും നീതിയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നു. .

അഫ്സല്‍ ഗുരു തന്‍റെ വക്കീല്‍ സുശീല്‍ കുമാറിനയച്ച കത്തില്‍ എല്ലാം വിശദമായി വ്യക്തമാക്കുന്നു. അതില്‍ നിന്നും ചിലത്‌ :

"പാര്‍ലമണ്റ്റ്‌ ആക്രമണ കേസില്‍ കാശ്മീരിലെ സ്പെഷ്യല്‍ ടാസ്ക്‌ ഫോര്‍സ്‌ (എസ്‌.ടി.എഫ്‌) എന്നെ കെണിയില്‍ പെടുത്തുകയായിരുന്നു. ഡല്‍ഹിയിലെ യൂണിവെര്‍സിറ്റിയില്‍ പഠിച്ചിരുന്നകാലത്ത്‌ പല കോച്ചിംഗ്‌ സെണ്റ്ററുകളിലും വീടുകളിലും ഞാന്‍ സ്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. അങ്ങനെയാണ്‌ ബുദഗാം സ്റ്റേഷനിലെ സ്പെഷ്യല്‍ സൂപ്രണ്ടായ അഷ്ഫാഖ്‌ ഹുസൈന്‍റെ അളിയന്‍ അല്‍താഫുമായി പരിചയപ്പെടുന്നത്‌.

അയാല്‍ ഒരിക്കല്‍ എന്നെ ഹംഹാമ (കാഷ്മീര്‍) യിലെ ഡി.എസ്‌.പി ദ്രവീന്ദര്‍ സിങ്ങിന്‍റെ അടുക്കല്‍ കൊണ്ടുപോയി. ദ്രവീന്ദര്‍ എന്നോട്‌ പറഞ്ഞു, ഞാന്‍ അയാള്‍ക്ക്‌ ചെറിയൊരു കാര്യം ചെയ്ത്‌ കൊടുക്കണമെന്ന്. ഞാന്‍ ഒരാളെ ഡല്‍ഹിയില്‍ എത്തിക്കണമെന്നും വീട്‌ ഏര്‍പ്പാടാക്കി നല്‍കണമെന്നും.
അങ്ങനെയാണ്‌ മുഹമ്മദ്‌ എന്ന ആളുമായി ഡല്‍ഹിയില്‍ എത്തുന്നത്‌. ഇതിനിടയില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ദ്രവീന്ദര്‍ സിങ്ങില്‍ നിന്നും ഫോണ്‍ വിളികള്‍ വരാറുണ്ടായിരുന്നു. "


ഇവിടെ ഒരുപാട്‌ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. മുഹമ്മദിനെ ഡല്‍ഹിയില്‍ കൊണ്ടുവന്നു എന്ന്‌ വിശ്വസിച്ച കോടതി എന്തുകൊണ്ട്‌ മുഹമ്മദിനെ നല്‍കിയ ദ്രവീന്ദര്‍ സിങ്ങിനെ വിചാരണ ചെയ്തില്ല. ദ്രവീന്ദര്‍ മുഹമ്മദിനും അഫ്സലിനും വിളിച്ച ഫോണ്‍ നമ്പറുകള്‍ എന്ത്കൊണ്ട്‌ തെളിവായി നോക്കിയില്ല. ഇത്രയും സുപ്രധാനമായ കേസില്‍ ദുരൂഹത ഒഴിവാക്കാനുള്ള ഏക പോംവഴിയായ ഈ ഫോണ്‍ വിളികള്‍ പരിശോധിക്കാത്തത്‌ മറ്റൊരു ദുരൂഹതയാണ്‌.

അഫ്സല്‍ ഗുരുവില്‍ എസ്‌.ടി.എഫ്‌ എത്തുന്നത്‌ ഗീലാനിയിലൂടെയാണ്‌ എന്നാണ്‌ പോലീസ്‌ ഭാഷ്യം. ആക്രമണത്തിന്‍റെ സൂത്രധാരനെന്ന്‌ പോലീസ്‌ ശക്തിയുക്തം സമര്‍ഥിച്ച സാക്ഷാല്‍ സയ്യിദ്‌ അബ്ദുറഹിമാന്‍ ഗീലാനി.

ഗീലാനിക്കെതിരെ നമ്മുടെ ജനാധിപത്യത്തിന്‍റെ നെടും തൂണായ മാധ്യമങ്ങള്‍ അഴിഞ്ഞാടി. പാര്‍ലമണ്റ്റ്‌ ആക്രമണത്തിന്‍റെ പിറ്റേന്നാണ്‌ ഗീലാനിയെ അറസ്റ്റ്‌ ചെയ്തത്‌. 2001 ഡിസംബര്‍ 16 നു Hindustan Times എഴുതി (വിവിധ തലക്കെട്ടുകളില്‍) :

"ആക്രമണങ്ങള്‍ക്ക്‌ മുന്‍പ്‌ തീവ്രവാദികള്‍ ഇദ്ധേഹത്തെ വിളിച്ചു. ആക്രമണ ശേഷം ഗീലാനി പാക്കിസ്താനിലും വിളിച്ചു. ജയ്‌-ഷെ-മുഹമ്മദും ലഷ്ക്കറെ ത്വയ്ബയും ചേര്‍ന്ന്‌ നടത്തിയ ആക്രമണത്തില്‍ പ്രധാന സംഘാടകന്‍ ഗീലാനിയാണ്‌."

ഇതിനു തുടര്‍ച്ചയായി പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പറഞ്ഞത്‌ "ഇതൊരു ഭീകരാക്രമണവും 9/11 -ന്‍റെ തുടര്‍ച്ചയുമാണെന്നാണ്‌". അദ്വാനി പറഞ്ഞത്‌ "കൊല്ലപ്പെട്ടവര്‍ പാക്കിസ്താനികളെ പോലെ തോന്നിച്ചു" എന്നാണ്‌.
പക്ഷേ ഒരുപാട്‌ തെളിവെടുപ്പിനും വാഗ്വാദങ്ങല്‍ക്കും ശേഷം കോടതി ഗീലാനിക്ക്‌ തീവ്രവാദികളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കണ്ട്‌ വിട്ടയച്ചു. അതോടെ ആക്രമണത്തിന്‍റെ "ബുദ്ധികേന്ദ്രം" ശരിക്കും ഇല്ലാതായി.

ഗീലാനി കുറ്റവിമുക്തമാക്കപ്പെടുന്നതിലൂടെ ഒരുപാട്‌ ചോദ്യങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുന്നു. ഗീലാനിയിലൂടെ അഫ്സല്‍ ഗുരുവിനെ പിടികൂടിയെന്ന വാദം പൊളിയുകയും പിന്നെ എങ്ങനെയാണ്‌ ആക്രമണകേസില്‍ ഗുരു പിടിയിലായതെന്നും കോടതി അന്വേഷിച്ചില്ല. പക്ഷേ ഗീലാനി അറസ്റ്റിലാവുന്നതിനും മുന്‍പ്‌ തന്നെ അഫ്സലിനെ കാഷ്മീരില്‍ നിന്ന് പിടികൂടിയതായി പിന്നീട്‌ തെളിയുകയും ചെയ്തു.

( തുടരും .. )
.

28 comments:

 1. എന്റെ ബകരെ , ഇത്തവണ രഫരെന്‍സ് ഒന്നും ഇല്ലേ ?
  പിന്നെ ഇതൊക്കെ വായിച്ചിട്ട് ശരിക്കും ആശ്ചര്യം വരുന്നു . താങ്കള്‍ കൂടെ ഉണ്ടായിരുന്നത് പോലെ അല്ലെ പറഞ്ഞു തരുന്നത് (ആര്‍ക്കറിയാം ഉണ്ടായിരുന്നില്ല എന്ന് ) . പിന്നെ ഇന്നത്തെ പത്രം വായിച്ചില്ലേ , പഴയ ഷോപ്പിയന്‍ സംഭവത്തില്‍ വ്യാജമായ പോസ്റ്റ്‌ മോര്ട്ടേം റിപ്പോര്‍ട്ട്‌ കൊടുത്ത ഡോക്ടര്‍ മാര്‍ക്കെതിരെ കേസെടുത്തു എന്ന് . സത്യം എന്നായാലും പോരാത് വരും .
  "ദയാഹര്‍ജി പരിഗണിക്കുന്നുവെങ്കില്‍ വേഗം വേണം. തൂക്കിലിടുന്നെങ്കില്‍ അതും വേഗം വേണം" - അഫ്സല്‍ ഗുരു, ഏഷ്യാനെറ്റ്‌ ന്യൂസ്‌, 26 മെയ്‌ 2010
  ഇത് വല്യ വീരത്വം ഒന്നും അല്ല .പെട്ടന്ന് സ്വര്‍ഗത് പോയിട്ട് വേണം ഹൂരികളുടെ കൂടെ ഒന്ന് അര്‍മാദിക്കാന്‍ എന്ന ആഗ്രഹം കൊണ്ടാണ് . അല്ല ബകര്‍ സാറിനു പോവണ്ടേ അവിടെ , എന്നും ഇങ്ങനെ ഇ കമ്മേര്സും കൊണ്ട് ഇരുന്നാല്‍ മതിയോ ?

  ReplyDelete
 2. 'ഞാൻ നിരപരാധിയാണ്‌.. പോലിസ്‌ എന്റെ പേരിൽ വ്യാജ ആരോപണം ഉന്നയിക്കുകയാണ്‌" എന്നാണ്‌ വിചാരണക്കിടെ അജ്മൽ കസബ്‌ എന്ന പാക്‌ തീവ്രവാദി പറഞ്ഞത്‌. അജ്മലിനെ ന്യായീകരിച്ച്‌ Baker സാർ ഉടനെ തന്നെ പോസ്റ്റിടുമെന്ന് പ്രതീക്ഷിക്കാം. മത ഭ്രാന്ത്‌ മാതൃരാജ്യത്തെ ഒറ്റുകൊടുക്കുന്നതിന്റെ ഒന്നാംതരം തെളിവ്‌.

  ReplyDelete
 3. lucifer,

  മറ്റുള്ളവരെ കൊല്ലുന്നത്‌ കൊണ്ട്‌ ഹൂറിമാരെ കിട്ടുമെങ്കില്‍, ആര്‍.എസ്സ്‌.എസ്സ്‌ - കാരെല്ലാം ചേര്‍ന്ന്‌ ഹൂറിമാരെ ഒറ്റയടിക്ക്‌ കൊണ്ടു പോകുമല്ലോ.. അല്ലാഹു മുസ്ളിംകളുടെ മാത്രം ദൈവമെന്ന്‌ കുറഞ്ഞപക്ഷം മുസ്ളിംകള്‍ വിശ്വസിക്കുന്നില്ല.

  ഇന്നലത്തെ പത്രം താങ്കളും വായിച്ചില്ലെന്ന്‌ തോന്നുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പി സര്‍ക്കാര്‍ തന്നെ നടത്തിയ സ്വജനപക്ഷപാതവും തിരിമറിയും മറ്റും.

  ReplyDelete
 4. കിടങ്ങൂരാൻ,

  മതഭ്രാന്ത്‌ മൂത്ത്‌ മാതൃരാജ്യത്തെ ഒറ്റു കൊടുത്തുകൊണ്ടിരിക്കുന്നതാരാണെന്ന്‌ എണ്റ്റെ പഴയ പോസ്റ്റുകളിലൂടെ തെളിവുകള്‍ സഹിതം ഞാന്‍ പറഞ്ഞിട്ടുണ്ട്‌. കൂടാതെ ഈ പോസ്റ്റ്‌ തീരുന്ന മുറക്ക്‌ ഒരു രാജ്യത്തെ വഞ്ചിച്ച്കൊണ്ടിരിക്കുന്നതാരാണെന്നും ഈ വിഷയത്തില്‍ തുടര്‍ന്ന്‌ വരും...

  ReplyDelete
 5. ബകര്‍ , ആര്‍ എസ് എസ് കാര്‍ക്ക് ഹൂരികളെ കൊടുക്കാന്‍ നല്ലവനായ അള്ളാഹു തയാര്‍ എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം . നമ്മടെ ആളുകള്‍ക്ക് കൊടുക്കാന്‍ തന്നെ തികയുന്നില്ല എന്നാണ് കേട്ടിരിക്കുന്നത് . ആവലിയ മനസിന്‌ നന്ദി .
  അല്ലാഹു മുസ്ളിംകളുടെ മാത്രം ദൈവമെന്ന്‌ കുറഞ്ഞപക്ഷം മുസ്ളിംകള്‍ വിശ്വസിക്കുന്നില്ല. .............. ദയവായി ഉപദ്രവിക്കരുത് . ഞങ്ങള്‍ ഒക്കെ അവിശ്വാസികള്‍ ആയി ഇങ്ങനെ ജീവിച്ചോളാം . സ്വര്‍ഗത്തില്‍ പോവുകയും വേണ്ട . നരകം മതി . എന്നാലും അത് വേണ്ട പ്ലീസെ . എങ്ങാനും ഞാന്‍ ബക്കറിനെ പോലെ ആയിപോയാലോ .

  ReplyDelete
 6. വെറും ഹൂറിമാരല്ല, മുഴുത്ത മാറിടമുള്ള ഹൂറിമാര്‍. അങ്ങനെയാ അവന്‍മാരുടെ പൊത്തകത്തില്‍ പറയുന്നതു

  ReplyDelete
 7. എന്തായാലും ബക്കര്‍ കൂടുതല്‍ വ്യക്തമാക്കുന്ന രീതിയില്‍ തന്നെ തീവ്രവാദം എഴുതിപ്പിടിപ്പിക്കുന്നതിനാല്‍ സന്തോഷം. റെഫറന്‍സുകള്‍ പുട്ടിനു പീര പോലെ ഇടാന്‍ മറക്കരുതേ.. :)

  ReplyDelete
 8. This comment has been removed by a blog administrator.

  ReplyDelete
 9. പാര്‍ലമെന്റ് അക്രമണക്കേസ്സിലെ പ്രതിയാണ് വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്നത്. അഫ്സല്‍ ഗുരുവിന്റെ കഴുത്തില്‍ കയര്‍ വീണാല്‍ അന്ന് സരബ്ജത് സിങ്ങിന്റേയും അന്ത്യമായിരിക്കും (എന്റെ ഒരു കാഴ്ചപ്പാടാണേ...). അതിലെ ഒരു പ്രതിക്കുവേണ്ടി ഘോര ഘോരം പ്രംഗിക്കുമ്പോള്‍ അന്ന് അവിടെ മരിച്ചുവീണ നമ്മുടെ പട്ടാളക്കാരെ... മുറിവേറ്റ നമ്മുടെ പാര്‍ലമെന്റിനെ, ക്ഷതമേറ്റ നമ്മുടെ അഭിമാനത്തെ, നമ്മുടെ സുരക്ഷയെ ഒക്കെ ഒന്നു ഓര്‍ത്തുകൂടേ....
  പാര്‍ലമെന്റ് അക്രമിക്കാന്‍ ധൈര്യം കാണിച്ച പ്രതികളില്‍ ഒരു പ്രാവിന്റെ മനസ്സ് കാണുന്ന...അവര്‍ പറയുന്ന വാക്കുകള്‍ വെള്ളം ചേരാത്ത പാലെന്നു കരുതുന്ന താങ്കള്‍ ഓര്‍ക്കുക.. ഇത് മുസ്ലീങ്ങളും മറ്റ് ഏതെങ്കിലും മതവുമായുള്ള പോരാട്ടമല്ല... മറിച്ച് ഒരു രാഷ്ട്രവും കുറച്ച് തീവ്രവാദികളുമായുള്ള പോരാട്ടമാണ്. തീവ്രവാദികളെ ന്യായീകരിക്കാന്‍ അവര്‍ നടത്തുന്നത് നിലനില്പ്പിനായുള്ള പോരാട്ടമല്ല...മറിച്ച് ഭാരതത്തിനെ നശിപ്പിക്കുന്നതിനുള്ള യുദ്ദമാണ്. ഇന്‍ഡ്യന്‍ ജയിലുകളില്‍ കഴിയുന്ന കൊടും പാക് ഭീകരര്‍ക്ക് അനുകൂലമായി തെളിവുകള്‍ ഉണ്ടാക്കൂ... ഇതൊക്കെ ശരിയെന്നുറപ്പുണ്ടെങ്കില്‍ ഒന്നു സുപ്രീം കോടതിവരെ പൊയ്ക്കൂടെ....

  ReplyDelete
 10. lucifer ,

  കാര്യങ്ങള്‍ മനസ്സിലാക്കി പറയൂ, വിരുദ്ധോക്തിയെങ്കിലും മനസ്സിലാക്കൂ.. പോസ്റ്റിനെ കുറിച്ച്‌ പറയാനുണ്ടെങ്കില്‍ അത്‌ പറയൂ...

  ReplyDelete
 11. ഷിബു ച്ഛേക്കുളം..

  തന്നെപ്പോലെ ഇത്രയും വൃത്തിയുള്ള (അതോ കെട്ടവനോ) ആളെ എ ബൂലോകത്ത്‌ വേറെ അന്വേഷിക്കുകയാണ്‌..

  ReplyDelete
 12. സത..

  "പുട്ടില്‍ പീര" അതാണല്ലോ നാട്ട്‌ നടപ്പ്‌.. എന്നാലും സന്തോഷം..

  ReplyDelete
 13. ജെറി,

  തനിക്ക്‌ ഭ്രാന്തിളകുമ്പോല്‍ ഇവിടെ വരാതിരിക്കുക. ഈ ഭ്രാന്തുകളാണ്‌ ഇന്ത്യക്ക്‌ ശാപമായി വന്നണയുന്നത്‌.

  ReplyDelete
 14. പ്രഷാന്ത്‌.

  താങ്കള്‍ പറയുന്നതിനോട്‌ യോജിക്കാം. പാര്‍ലമണ്റ്റ്‌ ആക്രമണ കേസില്‍ ശിക്ഷകാത്ത്‌ കഴിയുന്നവന്‍ കുറ്റവാളിയാണെങ്കില്‍, അത്‌ വ്യക്തമായ വിചാചരണയില്‍ തെളിഞ്ഞെങ്കില്‍ അപ്പോല്‍ തന്നെ വെടിവച്ചു കൊല്ലുക തന്നെ വേണം. ഒരു സംശയവുമില്ല.

  പക്ഷേ ഈ കേസില്‍ നിലനില്‍ക്കുന്ന ചില പുകമറകള്‍ വിരല്‍ ചൂണ്ടുന്നത്‌ ഇവിടത്തെ "മാതര" സ്നേഹികളിലേക്കാണ്‌. അതു തെളിയുന്നത്‌ വരെയെങ്കിലും അഫ്സല്‍ തടവിലുണ്ടായിരിക്കണം. RSS ദൃതികാണിക്കുന്നത്‌ എന്തോ മറയ്ക്കാനാണ്‌.

  ഭഗത്‌ സിങ്ങിണ്റ്റെ മരുമകന്‍ പോലും അഫ്സല്‍ ഗുരുവിനു വേണ്ടി ദയാഹര്‍ജി നല്‍കിയ ഒരു കേസാണിത്‌. ഗുരുതരമായ ഇരുട്ട്‌ ഈ കേസില്‍ വീണുകിടക്കുന്നെന്നര്‍ഥം.

  ReplyDelete
 15. This comment has been removed by a blog administrator.

  ReplyDelete
 16. ജെറി എന്ന അപരനാമത്തിണ്റ്റെ സംഘപരിവാര ഭീകരണ്റ്റെ ഭ്രാന്തിനു മരുന്ന്‌ എണ്റ്റെ കൈവശമില്ലെന്ന്‌ ഞാന്‍ പറഞ്ഞതാണ്‌..

  തണ്റ്റെ കമണ്റ്റുകള്‍ ഇവിടെന്ന്‌ നീക്കം ചെയ്യുന്നു.

  ReplyDelete
 17. ബക്കറേ, അന്വേഷിപ്പീന്‍ കണ്ടെത്തും. മുട്ടുവീന്‍ തുറക്കപ്പെടും. അന്വേഷിക്ക്‌ അന്വേഷിക്ക്‌.... എന്നിട്ട്‌ എന്നേക്കൂടെ അറിയിക്ക്‌. ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ നിങ്ങള്‍ക്കെതിരെ ബ്ളോഗ്ഗാനാ...

  ReplyDelete
 18. "'മുഹമ്മദ്‌' (കൊല്ലപ്പെട്ട അഞ്ച്‌ തീവ്രവാദികളില്‍ ഒരാള്‍) എന്ന ആളെ താന്‍ ഡല്‍ഹിയുല്‍ കൊണ്ടുവന്നിരുന്നു എന്ന സ്വന്തം മൊഴി. അതാണ്‌ അയാളെ ഇന്ന്‌ തൂക്കുകയറില്‍ ഒടുങ്ങാന്‍ കോടതി വിധിച്ചത്‌."
  ഇപ്പൊ കാര്യം മനസ്സിലായി... ന്യൂ മാന്‍സ് കോളേജ് പോലെ മുഹമ്മദ്‌ എന്നാ പേരുപയോഗിച്ച്ചതാണ് കുഴപ്പം. ബക്കര്‍, തന്റെ 'ഇരവാദം' ഇത് വരെ തീര്‍നില്ലെ? താന്‍ ആവുന്നത്ര നോക്കുന്നുണ്ടല്ലോ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മില്‍ തല്ലിക്കാന്‍.

  ReplyDelete
 19. കുറെ വര്ഷം തടവില്‍ കിടന്നാല്‍ അവസാനം അതും പറഞ്ഞു ജീവ പര്യന്തം ആക്കാമല്ലോ. എന്തൊരു പുത്തി.

  ReplyDelete
 20. മഞ്ഞു തോട്ടക്കാരന്‍,

  മുഹമ്മദ്‌ - നെ കൊണ്ടുവന്നു എന്ന് പറഞ്ഞത്‌ ഒരു മുസ്ളിം നാമമുള്ള ഒരാളെ കൊണ്ടുവന്നു എന്നല്ല ഉദ്ധേശിച്ചതെന്ന് പോസ്റ്റിനെ "വായിച്ചി"രുന്നെങ്കില്‍ അറിയാമായിരുന്നു. ആ തീവ്രവാദിയെ കൊണ്ടുവന്നത്‌ അയാള്‍ സമ്മതിച്ചത്‌ കോടതി മുഖവിലക്കെടുക്കുകയും കൊടുത്തയച്ചയാള്‍ക്കെതിരെ കോടതി അന്ധത അഭിനയിക്കുകയും ചെയ്തതാണ്‌ പരാമര്‍ഷം.

  കുറ്റവാളിയാണെങ്കില്‍ തൂക്കിലിടുകതന്നെ വേണമെന്നതില്‍ തര്‍ക്കമില്ലാത്തത്‌ പോലെ നിരപരാധിയാണെങ്കില്‍ ജീവപര്യന്തവും അന്യായമാണ്‌.

  സംഘപരിവാറും RSS മാണ്‌ ഹിന്ദുക്കളെന്ന് കുറഞ്ഞപക്ഷം ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ലെന്ന് മനസ്സിലാക്കുക. അതിനാല്‍ തമ്മിലടിപ്പിക്കുന്നു എന്നൊക്കെ പറയുന്നത്‌ താങ്കളുടെ താല്‍പര്യങ്ങളുടെ ഉദ്ദേശമാണെന്ന് മനസ്സിലാക്കിയാല്‍ തെറ്റില്ലെന്ന് തോന്നുന്നു.

  ReplyDelete
 21. ഞാനുദ്ദേശിച്ചത് തനിക്കും മനസ്സിലായില്ല . കളിയാക്കിയതടോ ബക്കര്‍. parliament ആക്രമിച്ചത് അത്ര നിസ്സാര കാര്യമാക്കി താന്‍ കാണുന്നതിനെ . സന്ഘി കളല്ല ഹിന്ദു പ്രതിനിതികള്‍, തന്റെ ബ്ലോഗ്‌ വായിക്കുന്ന ഹിന്ദു ഒരി സന്ഘി ആയിപ്പോകും. എങ്ങനെയും ഹിന്ദു മുസ്ലിം സ്പര്‍ധ വളര്‍ത്തുകയാണ് തന്റെ ലക്‌ഷ്യം

  ReplyDelete
 22. ബകര്‍ സാറെ
  മനസിലാക്കുക എന്ന് വെച്ചാല്‍ സാറിന്റെ മനസ്സിലിരിപ്പ് പോലെ ഞങ്ങളും മനസ്സിലാക്കണം എന്നാണോ ?. സാറി സാര്‍ . സാറിനെ പോലെ മതഭ്രാന്ത്‌ പിടിച്ച മനസ്സല്ല ഞാങ്ങടെത് .
  പിന്നെ ഒരു വാര്‍ത്ത കേട്ടോ . ചില ബ്ലോഗ്ഗര്‍ മാരുടെ കൃതികള്‍ ഒക്കെ വാരിക്കൂട്ടി കേരള സൈബര്‍ സെല്ലിനും , കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും ചിലര്‍ പരാതി അയിചിട്ടുണ്ടത്രേ. ( കുഴപ്പം ഒന്നും ഇല്ല , തൊടുപുഴ സ്റ്റൈല്‍ വെളിയിലെടുതാല്‍ മതി )

  ReplyDelete
 23. മഞ്ഞ്തോട്ടം,

  താനുദ്ധേശിച്ചതമാശ സ്വയമെങ്കിലും മനസ്സിലായതുകൊണ്ട്‌ കൂടുതലൊന്നും പറയുന്നില്ല.

  മഞ്ഞു തോട്ടക്കാരന്‍ said... സന്ഘി കളല്ല ഹിന്ദു പ്രതിനിതികള്‍, തന്റെ ബ്ലോഗ്‌ വായിക്കുന്ന ഹിന്ദു ഒരി സന്ഘി ആയിപ്പോകും


  ഇതെങ്ങനെ മനസ്സിലാക്കും. ഇത്‌ മറ്റൊരു മനസ്സിലാവാത്ത തമാശയായിരിക്കും ..!

  ഇത്‌ ലഷ്ക്കറിനെയോ ഇന്ത്യന്‍ മുജാഹിദീനെയോ വിമര്‍ശിച്ചാല്‍ മുസ്ളിംകളെല്ലാം ഈ സംഘാടകരായി പോകും എന്ന് പറയുന്നത്‌ പോലുണ്ടല്ലോ. അപ്പോല്‍ ഹിന്ദു മുസ്ളിം സ്പര്‍ദയെന്നൊക്കെപ്പറഞ്ഞ്‌ വെറുതെ വയറിളക്കുന്നത്‌ നല്ലതല്ലല്ലോ .. !

  ReplyDelete
 24. lucifer ,

  lucifer ഈ ലോകത്തിലൊന്നുമല്ല താമസിക്കുന്നതെന്ന് തോന്നുന്നു. സൈബര്‍ ലാ യെ കുറിച്ചോ അഭിപ്രായ സ്വാതന്ത്രയത്തെക്കുറിച്ചോ വല്ല എത്തും പിടിയുമുണ്ടോ. അങ്ങനെയാണെങ്കില്‍ ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരൊക്കെ അഴിയെണ്ണി വലഞ്ഞത്‌ തന്നെ. !!

  എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ ലൂസിഫറേ ... !! ജീവിച്ച്‌ പോട്ട്‌ ... !!

  ReplyDelete
 25. അയ്യോ വെറുതെ പറഞ്ഞതാണെ അടിയന്‍ . ഈ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് സാറിനും , എം എഫ് ഹുസ്സൈനും ഒക്കെ ഉള്ളതല്ലേ . പിന്നെ തസ്ലിമ നസ്രീന് ഇല്ലാത്തതും . പറയൂ അതല്ലേ ? പിന്നെ സൈബര്‍ ലോ വലിയ പിടി ഇല്ല . ഇത് ശരി അത് ലോ യില്‍ ഉള്ളത് വല്ലതും ആണോ ? പിന്നെ ഈ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ പെടുന്നതാണോ സാറും ? അതൊരു ഭയങ്കര കാര്യം തന്നെ . മനുഷ്യര്‍ എന്ന് പറയുമ്പോള്‍ സുന്നത് ചെയ്തവര്‍ എന്നതാണോ ഉദ്ദേശിക്കുന്നത് .ഒന്ന് വിശദം ആക്കാമോ? ബകര്‍ സാര്‍ വെറുതെ ജീവിച്ചു പോകുന്നത് കണ്ടിട്ട് എനിക്ക് ഭയങ്കര അസൂയ . എന്താ ഒരു തന്റേടം അമേരിക്കയും , ഇസ്രായേലിനെയും , ഇന്ത്യന്‍ ഗവോര്‍ന്മേന്റിനെയും ഒക്കെ ആ തൂലിക പടവാള്‍ ആക്കി തകര്‍ക്കുകയല്ലേ ?

  പിന്നെ മുകളില്‍ ഉള്ള ഒരു കമന്റ്‌ പോലെ താങ്കള്‍ക്ക് ഈ തെളിവുകള്‍ ഒക്കെ കോടതിക്ക് അയച്ചു കൊടുത്തു കൂടെ ? ഏതൊക്കെ അറിയാമായിരുന്നിട്ടും ഒരു നിഷ്കളങ്കനായ മനുഷ്യനെ ജയിലറയില്‍ ഇട്ടു പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കാത്ത തന്നോട് അള്ളാഹു പകരം ചോദിക്കും .

  ReplyDelete
 26. ബക്കറിനെ അഭിനന്ദിക്കാതെ തരമില്ല. താങ്കള്‍ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ .
  അങ്ങ് UAE യില്‍ ഇരുന്നു കൊണ്ട് താങ്കള്‍ അഫ്സല്‍ ഗുരു നിരപരാധിയാണെന്ന് കണ്ടെത്തിയിരിക്കുന്നു! ഭയങ്കരം തന്നെ. താങ്കള്‍ക്ക് ഇന്ത്യയില്‍ വന്നു വല്ല അന്വേഷണ എജന്‍സിയിലും ചേരരുതോ? അത് രാജ്യത്തിന്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും.

  ReplyDelete
 27. ബിജു ചന്ദ്രന്‍

  ഞാന്‍ അഫ്സലിനെ നിരപരാധിയാണെന്ന് പറഞ്ഞുവോ. തെളിവുകള്‍ സംസാരിക്കുന്നത്‌ അയാള്‍ നിരപരാധിയാണ്‌ എന്ന വസ്തുതയിലേക്കാണ്‌. അല്ലെങ്കില്‍ അയാള്‍ മാത്രമല്ല കുറ്റവാളി.

  ആക്രമിക്കാന്‍ അയാള്‍ ഒരാളെകൊണ്ടുവന്നു എന്ന് അയാല്‍ സമ്മതിക്കുന്നുണ്ട്‌. ആക്രമിക്കാനാണ്‌ അയാല്‍ വരുന്നതെന്ന് അറിയാതെയുമാണ്‌. കൊടുത്തയച്ചത്‌ ആരെന്നും എല്ലാം ഈ പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്‌.

  UAE - ല്‍ ഇരുന്നുകൊണ്ടല്ല, ഇന്ത്യയിലിരുന്നാണ്‌ ഇതിനെക്കാള്‍ കൂടുതല്‍ ധാരാളം ആളുകള്‍ തീവ്രമായി പറഞ്ഞിട്ടുള്ളത്‌. അവരില്‍ ചിലരാണ്‌ :

  നന്ദിത ഹക്സര്‍
  രാം പുനിയാനി,
  ആനന്ദ്‌ പട്വര്‍ധന്‍
  C.R നീലകണ്ഠന്‍
  ജോണ്‍ ബ്രിട്ടാസ്‌
  അരുന്ധതീ റോയ്‌... തുടങ്ങിയവര്‍

  സത്യം പറഞ്ഞാല്‍ പിടിച്ചകത്താക്കിക്കളയും എന്ന് പറയുന്ന ജനാധിപത്യ വിരുദ്ധമനോഭാവം നിങ്ങള്‍ക്ക്‌ രൂപപ്പെടുന്നത്‌ തന്നെ അപകടകരമാണ്. അത്‌ ഹിന്ദുത്വത്തിണ്റ്റെ ദുശിച്ച ദര്‍ശനവുമാണ്‌. അവര്‍ നടപ്പിലാക്കാന്‍ ആഹ്രഹിക്കുന്ന നാസിസ സിദ്ധാന്തമാണ‌ത്‌.

  ReplyDelete
 28. ഇവിടെ അഫ്സുല്‍ ഗുരുവിന് നീതി ലഭിച്ചില്ല എന്ന് പറയുന്ന അരുന്ധതി റോയിയെയും മറ്റും രാജ്യ ദ്രോഹികളാണെന്ന് വലിയ വായില്‍ അട്ടഹസിക്കുന്നവര്‍ കാണാതെ പോകുന്ന ചില വസ്തുതകള്‍ ഉണ്ട്. ഈ പാര്‍ലിമെന്റ് ആക്രമണം ആരാണ് അസൂത്രണം ചെയ്തത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, എങ്ങനെയാണ് അവര്‍ സെക്യൂരിറ്റി എല്ലാം മറികടന്നു ഉള്ളില്‍ പ്രവേശിച്ചത്, ഇന്ത്യയില്‍ ആരൊക്കെയാണ് അവരെ സഹായിച്ചത് പോലെയുള്ള വസ്ത്തുതകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. മറിച്ച് ഈ സംഭവത്തില്‍ നേരിട്ട് പങ്കെടുതിട്ടില്ലാത്ത, അഫ്സല്‍ ഗുരുവിനെ sacpegoat ആക്കി കേസ് ക്ലോസ് ചെയ്യുകയാണ്.

  ഇനി ബക്കറിനെതിരെ തെറി വിളിക്കുന്നവരോട്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍, ഇന്ത്യയിലെ വളരെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരാളെ തൂക്കിലെട്റ്റരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും ഈ കാര്യത്തില്‍ ഏതെങ്കിലും നിക്ഷിപ്ത താല്പര്യം ഉണ്ടാവേണ്ട യാതൊരു കാര്യവുമില്ല.

  അരുന്ധതി റോയ്‌ outlook ല്‍ എഴുതിയ സുധീഘമായ ലേഖനത്തില്‍ നിന്നും അല്പം അല്പം ഉദ്ദരിക്കാം.

  "On October 4 this year, I was one amongst a very small group of people who had gathered at Jantar Mantar in New Delhi to protest against Mohammed Afzal's death sentence. I was there because I believe Mohammed Afzal is only a pawn in a very sinister game. He's not the Dragon he's being made out to be, he's only the Dragon's footprint. And if the footprint is made to 'become extinct', we'll never know who the Dragon was. Is.

  [ലേഖനം മുഴുവനായും ഇവിടെ വായിക്കുക:

  http://www.outlookindia.com/article.aspx?232979 ]

  ഇതേ വിഷയം അരുന്ധതി ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയിരുന്നു. അതിന്‍റെ ലിങ്ക് താഴെ:

  http://www.guardian.co.uk/world/2006/dec/15/india.kashmir

  Human Rights in South Asia ന്‍റെ വെബ്‌സൈറ്റില്‍ ഡല്‍ഹി യൂണിവേര്‍സിറ്റിയിലെ Nirmalangshu Mukherji എഴുതിയ ആരാണ് പാര്‍ലമെന്റ് ആക്രമിച്ചത് എന്ന ലേഖനത്തിന്‍റെ ലിങ്ക്:

  http://www.sacw.net/hrights/Nirmalangshu30092004.html

  പെട്ടന്ന് കിട്ടിയ ഏതാനും ലിങ്കുകള്‍ കൊടുത്തു എന്ന് മാത്രം. ദേശീയ തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ച ഒരു വിഷയമാണ് ഇത്, നമ്മുടെ മുഖ്യ ധാരാമാധ്യമങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് ഇതൊന്നും വിഷയമാകാറില്ല എന്നത് കൊണ്ട്, പലരും അറിയാറില്ല എന്ന് മാത്രം.

  ReplyDelete