Sunday, October 17, 2010

അവര്‍ മസ്ജിദുകള്‍ ചോദിക്കുമ്പോള്‍..

.
ഹിന്ദുമതം ഒരു പൌരാണിക മതമല്ല. അതിനു ഒരു മതമെന്ന ലേബല്‍ വരുന്നത്‌ സിന്ധുനദിയുടെ തീരങ്ങളില്‍ വസിക്കുന്നവരുടെ സംസ്കാരങ്ങള്‍ക്ക്‌ വിളിക്കപ്പെടാന്‍ ഒരു നാമമുണ്ടാവണമെന്ന ആവശ്യകതയെ മുന്‍നിര്‍ത്തിയായിരുന്നു.

"മിക്കവാറും ഒരു നാമമില്ലാത്ത ഒരു വ്യവസ്ഥിതിയോ സമ്പ്രദായമോ സംഘടനയോ ഇല്ലാതെ ഒത്തുകൂടിയ ഭിന്നങ്ങളായ മതങ്ങളുടെയും ആശയങ്ങളുടെയും ചട്ടങ്ങളുടെയും ഒരു സംഹിതയാണ്‌ ഹിന്ദുമതം" - വിവേകാനന്ദന്‍, വിവേകാനന്ദ സാഹിത്യ സര്‍വ്വം, വാല്യം 3, പേജ്‌ 120

ഇങ്ങനെ ഭിന്നങ്ങളായ മതങ്ങളുടെ സ്വരൂപമായ ഹിന്ദുമതമെങ്ങനെ പെട്ടെന്ന്‌ സ്വയമൊരു ഏകമാനമതമാവുകയും മറ്റുമതങ്ങളുടെ നേരെ ആക്രമണമഴിച്ചുവിട്ട്‌ അസഹിഷ്‌ണുതയുടെ മതമായി രേഖപ്പെടുത്താന്‍ തുടങ്ങുകയും, അതിനാഗ്രഹിക്കുന്നവരുടെ കൂടെ കോടതിയും നിയമവും നിലയുറപ്പിച്ച്‌ അതട്ടിമറിച്ചുകൊടുക്കുന്നനിലയിലേക്ക്‌ കാര്യങ്ങള്‍ എത്തുകയും ചെയ്തതെന്ന്‌ അന്വേഷിക്കപ്പെടേണ്ടതുണ്ട്‌.

ഒരുമതമെന്ന നിലയില്‍ പ്രബലമായി ഇന്ത്യനിറഞ്ഞുനിന്ന ബുദ്ധമതത്തിനെതിരെയായിരുന്നു "ഹിന്ദു മതം" ആദ്യമായി വാളെടുക്കുന്നത്‌. അത്‌ ഹിന്ദുമതമായിരുന്നു എന്ന്‌ വിളിക്കുക സാധ്യമല്ല. ഭ്രാഹ്മണമതമായിരുന്നു എന്നതാണ്‌ ശരി.

കാരണം "അശോകന്‍റെ കാലത്തെ (273-232 BC) വടക്കേ ഇന്ത്യയില്‍ പോലും ഹിന്ദുമതം ആവിര്‍ഭവിച്ചുകഴിഞ്ഞിരുന്നില്ല." - കെ. ദാമോദരന്‍, ഭാരതീയ ചിന്ത, പേജ്‌ 351

ഹിന്ദു എന്നുപറഞ്ഞാല്‍ ആര്‍.എസ്സ്‌.എസ്സ്‌ നേതാവായിരുന്ന ഗോല്‍വാള്‍ക്കര്‍ക്ക്‌ ആര്യന്‍മാര്‍ മാത്രമാണ്‌. അവര്‍ ഇവിടെ കുടിയേറിയവരല്ല എന്ന്‌ വരുത്താന്‍ അദ്ധേഹം വിചിത്രമായ ഒരു വാദം കൊണ്ടുവന്നു. അതു തിലകന്‍റെ "ഉത്തരധ്രുവ" സിദ്ധാന്തത്തെ തിരുത്താനല്ല മറിച്ച്‌ അതിനു മറ്റൊരു ഒരു നവവിശദീകരണം കൊണ്ടുവരികയാണുണ്ടായത്‌.

"ഉത്തരധ്രുവമെന്നുപറഞ്ഞാല്‍ ഇന്നത്തെ ബീഹാറും ഒറീസയുമായിരുന്നു. വടക്കുകിഴക്ക്‌ ദിശയിലേക്ക്‌ നീങ്ങി അത്‌ ഇന്നത്തെ നിലയിലെത്തിച്ചേര്‍ന്നു. ഹിന്ദുക്കള്‍ അവിടേക്ക്‌ കുടിയേറിയവരല്ല, മറിച്ച്‌ ഉത്തരമേഘലതന്നെ ചലിച്ച്‌ അവരെ ഇവിടെ എത്തിക്കുകയായിരുന്നു" - ഗോല്‍വാല്‍ക്കര്‍, we or our nationhood defined, 1939 , page 8

ഇങ്ങനെയൊക്കെയാണ്‌ ഇന്ത്യയില്‍ അപഹാസ്യമായ ആര്യചരിത്രങ്ങള്‍ രചിക്കപ്പെടുന്നത്‌.

പരസ്പരം കൊന്നും ചത്തും ശത്രുപാളയങ്ങളില്‍ പടനയിച്ചും അവിടത്തെ ക്ഷേത്രങ്ങളും വിഹാരങ്ങളും തകര്‍ത്തും അയല്‍രാജാവിന്‍റെ ആക്രമണം ഏതുസമയവും ഭയന്നും അതൊഴിവാക്കാന്‍ പെണ്‍മക്കളെ ശത്രുരാജ്യത്തിന്‌ മരുമകളാക്കിയും, തുണ്ടംതുണ്ടം ഭൂമികളാക്കി വീതിച്ച്‌ ഭരിച്ചുകഴിഞ്ഞിരുന്ന പ്രദേശങ്ങളെ ഒരു കേന്ദ്ര ഭരണത്തിന്‍റെ കീഴില്‍ കൊണ്ടുവന്ന് ഒരു രാഷ്ട്രം രൂപപ്പെടുത്തിയത്‌ മുഗളന്‍മാരായിരുന്നു. A.D 1001 മുതല്‍ 1857 വരെ ഭരിച്ചിരുന്ന അവരും ഇവിടെ ഒരു ഇസ്ളാമിക രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നുമില്ല. പക്ഷേ ഇസ്ളാമിക സംസ്കാരം ഈ മണ്ണില്‍ ആഴത്തില്‍ വേരോടി ചൈതന്യവത്താക്കി തീര്‍ക്കാന്‍ അവര്‍ക്കായി.

"മുസ്ളിംകള്‍ നമ്മുടെ സംസ്കാരത്തെ അതിസമ്പന്നമായി പരിഷ്ക്കരിച്ചു. ഭരണ സമ്പ്രദായങ്ങളെ ശക്തിപ്പെടുത്തി. വിഘടിച്ച്‌ കിടന്ന പ്രദേശങ്ങളെയൊക്കെ ഏകീകരിപ്പിച്ചു. മുസ്ളിംകള്‍ സാമൂഹികവും സാഹിത്യപരവുമായി ഇന്ത്യന്‍മണ്ണിനെ വളരെ വ്യാപ്തിയില്‍ തൊട്ടു. " - Dr. Pattabhi Sitaramayya, Presidential Address to the Fifty-fifth Session of the Indian Congress, Jaipur, 1948

പടയോട്ടങ്ങളില്‍ മതമായിരുന്നില്ല പഴയ രാജാക്കന്‍മാരെ നയിച്ചതും ക്ഷേത്രങ്ങളും പള്ളികളും നശിപ്പിക്കാന്‍ അവര്‍ക്ക്‌ പ്രേരണയായതും. സോമനാഥ ക്ഷേത്രം ഒരിക്കല്‍ ഗസ്നി കൊള്ളയടിച്ച ചരിത്രമുണ്ട്‌. അതൊരു ക്ഷേത്രമായതുകൊണ്ടല്ല അയാള്‍ അങ്ങനെ ചെയ്തത്‌, മറിച്ച്‌ അവിടത്തെ വന്‍ സ്വര്‍ണ്ണ ശേഖരമായിരുന്നു അതിന്‍റെ പ്രചോദനം. ഈ യാത്രയില്‍ അയാള്‍ ഫത്തേപ്പൂറ്‍ പള്ളിക്കും കേടുവരുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഗസ്നിയുടെ മകന്‍ സൈന്യത്തെയയക്കുന്നത്‌ ഒരു മുസ്ളിം പള്ളി തകര്‍ക്കാനായിരുന്നു.

ചരിത്രത്തിലെ ഇത്തരം സ്വാര്‍ഥ മോഹിത പ്രേരിത പടയോട്ടങ്ങളെ വര്‍ത്തമാനകാലത്തെ നിത്യജീവിതത്തില്‍ കൊണ്ടുവന്ന്‌ രഥമുരുട്ടി സങ്കല്‍പങ്ങളെ സത്യങ്ങളാക്കി അലങ്കരിപ്പിക്കുകയും ഗതകാല ഓര്‍മ്മകളെയും സാഹിത്യങ്ങളെയും കയ്പ്പാക്കിമാറ്റി പുതിയ അധികാര പകിടകളികള്‍ക്ക്‌ രൂപപ്പെടുത്തുന്ന സംഘപരിവാര്‍, വിവേകാനന്ദന്‍ പറഞ്ഞതുപോലുള്ള ഭാരതത്തിലെ ഭിന്നമതങ്ങളുടെ സെകുലര്‍ മാധുര്യത്തെ വിഷമയമാക്കി വച്ചു.


എന്‍റെ പഴയപോസ്റ്റുകളില്‍ പലരും ബാബറിമസ്ജിദിനെ ഹിന്ദുക്കള്‍ക്‌ വിട്ടുകൊടുക്കുന്നതിനെക്കുറിച്ചും അതിലൂടെ സമാധനം പുലര്‍ന്നുകാണാനും കമണ്റ്റുകള്‍ എഴുതിയിരുന്നു. അതുകൊണ്ടാണ്‌ ഇതുകൂടി എഴുതേണ്ടിവന്നത്‌.

മസ്ജിദ്‌ വിട്ടുകൊടുക്കുന്നതിലെ ധര്‍മ്മാധര്‍മ്മങ്ങളുടെ പരിധിയോ നയമോ അല്ല മറിച്ച്‌, ഹിന്ദുമതത്തിണ്റ്റേതായിരുന്നു എന്ന്‌ പറയാന്‍ പോലും സാധിക്കാത്ത ഒരു സംസ്കാരത്തിലെ സങ്കല്‍പ്പ നായകനുവേണ്ടി അവര്‍ മസ്ജിദുകള്‍ ചോദിക്കുന്നത്‌ അന്യന്‍റെ അഭിമാനത്തിനു വിലപറഞ്ഞുകൊണ്ടാണ്‌.

ഗ്വാളിയാറിലെയും സമീപ പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളെ ഇന്ത്യയുടെ മഹത്തായ സ്മാരകങ്ങളായി തന്‍റെ ഓര്‍മ്മക്കുറിപ്പികളില്‍ പരാമര്‍ഷിക്കുന്ന ബാബര്‍, നിലനിന്നിരുന്നുവെങ്കില്‍ വളരെ പ്രധാനമായി അദ്ധേഹം കരുതുമായിരുന്ന ശ്രീരാമന്‍റെ ക്ഷേത്രം തകര്‍ത്ത്‌ അവിടെ പള്ളിപണിഞ്ഞെന്ന അപവാദങ്ങളും ചുമത്തിയാണവര്‍ അതുചെയ്യുന്നത്‌.

പണ്ട്‌.. കൌരവ പക്ഷത്തുനിന്ന്‌ സന്ധി സംഭാഷണങ്ങള്‍ക്കായി വന്ന സഞ്ജയനോട്‌ , ശ്രീകൃഷ്ണന്‍ ദുര്യോധനനോട്‌ പറയാനായി പറഞ്ഞയക്കുന്നത്‌; പാണ്ടവര്‍ക്ക്‌ വലിയ പടയുണ്ടെന്നും അവര്‍ക്ക്‌ അവരുടെ രാജ്യം തിരികെ നല്‍കിയില്ലെങ്കില്‍ വന്‍ദുരന്തം നേരിടാന്‍ തയ്യാറായിരിക്കാനും അതിനാല്‍ ചത്തുതുലയെണ്ടെങ്കില്‍ സമാധാനം ഉണ്ടാവാന്‍ ശ്രമിക്കണമെന്നുമാണ്‌.

മഹാസാമ്രാജ്യ അധിപനായ ദുര്യോധനന്‍ പാണ്ടവര്‍ക്ക്‌ അഞ്ച്‌ ഗ്രാമെങ്കിലും നല്‍കണമെന്ന നിര്‍ദ്ദേശംപോലും തള്ളാന്‍ പ്രേരണയായത്‌ ഒരു ക്ഷത്രിയന്‍റെ അഭിമാനത്തിന്‌ വിലപറയുന്ന ശ്രീകൃഷ്ണന്‍റെ ശൈലിയായിരുന്നു. കര്‍ണ്ണനു അംഗരാജ്യം തന്നെ ദാനം നല്‍കിയ ദുര്യോധനന്‌ അഞ്ച്‌ ഗ്രാമങ്ങള്‍ പാണ്ടവര്‍ക്ക്‌ നല്‍കുക കേവലം നിസ്സാരമായിരുന്നു.

അപമാനിതനാവുന്നതിനേക്കാള്‍ രണാങ്കണത്തില്‍ മരിക്കുകയെന്നതാണ്‌ തന്‍റെ സ്ഥൈര്യം ചോദ്യം ചെയ്യപ്പെട്ട ദുര്യോധനന്‍ തീരുമാനിച്ചതെങ്കില്‍ അതൊരു ക്ഷത്രിയ ധര്‍മ്മമാണ്‌.

പിടിച്ചടക്കാന്‍ ഇനിയും 3000 മസ്ജിദുകളുടെ ലിസ്റ്റ്‌ തങ്ങളുടെ കയ്യിലുണ്ടെന്നും ബാബരി മസ്ജിദ്‌ വിട്ടുകൊടുത്തില്ലെങ്കില്‍ അതെല്ലാം തകര്‍ത്തടുക്കുമെന്നും (ബാബരി തകര്‍ത്തടുക്കിക്കഴിഞ്ഞു) ഭീഷണിമുഴക്കി എതിര്‍ പക്ഷത്തു നില്‍ക്കുന്നവരുടെ അഭിമാനത്തിന്‌ വിലപറയുന്നത്‌ യുദ്ധം മനസ്സിലൊളിപ്പിച്ച്‌ എതിര്‍പക്ഷത്തെ യുദ്ധക്കളത്തിലേക്ക്‌ നയിക്കുക എന്ന ഫാസിസ ലക്ഷ്യവും, ഒരു കുരുക്ഷേത്രയുദ്ധത്തിന്‍റെ സര്‍വ്വനാശ-ഉന്‍മാദത്തെ രുചിക്കാന്‍ കരുതിയുറപ്പിച്ചുള്ളതും, അതിലൂടെ അധികാരവും രാഷ്ടവും പിടിച്ചടക്കാനുള്ള ഗൂഢാസൂത്രങ്ങളുമാണ്‌. അതുകൊണ്ടാണ്‌ ഒരു കോടതി വിധിയെപ്പോലും ആധുനിക ഇന്ത്യ ഭയപ്പെടുകയും യുദ്ധസമാനമായ കനത്ത ജാഗ്രതയോടെ രാജ്യത്തെ ജനങ്ങള്‍ സംഭീതരാവുകയും ചെയ്യുന്നത്‌.

പരമമായ നീതികൊണ്ട്‌ യുദ്ധവും അപമാനവും ഒഴിവാക്കാന്‍ ഉത്തരവാദപ്പെട്ട ആധുനിക ഇന്ത്യയുടെ കോടതികള്‍ പക്ഷേ, ക്ഷേത്രം തകര്‍ത്തെന്നും പള്ളിയുടെ "മിംബറി"ല്‍ തന്നെ ശ്രീരാമന്‍ ജനിച്ചുവീണെന്നും അതിനാല്‍ അതു വീതിക്കണമെന്നും വിധിപറയുന്ന അവതാര റോളെടുത്താല്‍ ഭാവി ഇന്ത്യയുടെ ഭാവിയെന്ത്‌ .. ???
.

16 comments:

  1. പിടിച്ചടക്കാന്‍ ഇനിയും 3000 മസ്ജിദുകളുടെ ലിസ്റ്റ്‌ തങ്ങളുടെ കയ്യിലുണ്ടെന്നും ബാബരി മസ്ജിദ്‌ വിട്ടുകൊടുത്തില്ലെങ്കില്‍ അതെല്ലാം തകര്‍ത്തടുക്കുമെന്നും (ബാബരി തകര്‍ത്തടുക്കിക്കഴിഞ്ഞു) ഭീഷണിമുഴക്കി എതിര്‍ പക്ഷത്തു നില്‍ക്കുന്നവരുടെ അഭിമാനത്തിന്‌ വിലപറയുന്നത്‌ യുദ്ധം മനസ്സിലൊളിപ്പിച്ച്‌ എതിര്‍പക്ഷത്തെ യുദ്ധക്കളത്തിലേക്ക്‌ നയിക്കുക എന്ന ഫാസിസ ലക്ഷ്യവും, ഒരു കുരുക്ഷേത്രയുദ്ധത്തിന്‍റെ സര്‍വ്വനാശ-ഉന്‍മാദത്തെ രുചിക്കാന്‍ കരുതിയുറപ്പിച്ചുള്ളതും, അതിലൂടെ അധികാരവും രാഷ്ടവും പിടിച്ചടക്കാനുള്ള ഗൂഢാസൂത്രങ്ങളുമാണ്‌. അതുകൊണ്ടാണ്‌ ഒരു കോടതി വിധിയെപ്പോലും ആധുനിക ഇന്ത്യ ഭയപ്പെടുകയും യുദ്ധസമാനമായ കനത്ത ജാഗ്രതയോടെ രാജ്യത്തെ ജനങ്ങള്‍ സംഭീതരാവുകയും ചെയ്യുന്നത്‌.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പരമമായ നീതികൊണ്ട്‌ യുദ്ധവും അപമാനവും ഒഴിവാക്കാന്‍ ഉത്തരവാദപ്പെട്ട ആധുനിക ഇന്ത്യയുടെ കോടതികള്‍ പക്ഷേ, ക്ഷേത്രം തകര്‍ത്തെന്നും പള്ളിയുടെ "മിംബറി"ല്‍ തന്നെ ശ്രീരാമന്‍ ജനിച്ചുവീണെന്നും അതിനാല്‍ അതു വീതിക്കണമെന്നും വിധിപറയുന്ന അവതാര റോളെടുത്താല്‍ ഭാവി ഇന്ത്യയുടെ ഭാവിയെന്ത്‌ .. ???


    "കള്ളക്കതക്ക് വേണ്ടി ജിവിച്ചു, വിധിച്ചു, അനുഭവിച്ചു മരിച്ച മലയാളിയായ അലഹബാദ് മുന്‍ മജിസ്ട്രേറ്റ് കെ.കെ നായരുടെ ഒഴിവു രാജ്യസഭയില്‍ ഉണ്ട്.
    കെട്ടുകതകളിലെ നായകന് പാസ്പോര്ട് നല്‍കി അയോദ്ധ്യാ പൌരത്വം അനുവദിച്ച എമാന്മാര്‍ക്ക് അപേക്ഷിക്കാം."

    ReplyDelete
  4. "മിക്കവാറും ഒരു നാമമില്ലാത്ത ഒരു വ്യവസ്ഥിതിയോ സമ്പ്രദായമോ സംഘടനയോ ഇല്ലാതെ ഒത്തുകൂടിയ ഭിന്നങ്ങളായ മതങ്ങളുടെയും ആശയങ്ങളുടെയും ചട്ടങ്ങളുടെയും ഒരു സംഹിതയാണ്‌ ഹിന്ദുമതം"

    അതുപോലൊക്കെ തന്നെയാണ് ലോകത്തിലെ എല്ലാ മതങ്ങളുടെയും സ്ഥിതി. (ജൂത മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും അറേബ്യയിലെ മറ്റു പല വിശ്വാസ പ്രമാണങ്ങളും ചേര്‍ത്ത് തന്നെയാണ് ഇസ്ലാം മതവും ഉണ്ടായത്)

    ReplyDelete
  5. "പരമമായ നീതികൊണ്ട്‌ യുദ്ധവും അപമാനവും ഒഴിവാക്കാന്‍ ഉത്തരവാദപ്പെട്ട ആധുനിക ഇന്ത്യയുടെ കോടതികള്‍ പക്ഷേ, ക്ഷേത്രം തകര്‍ത്തെന്നും പള്ളിയുടെ "മിംബറി"ല്‍ തന്നെ ശ്രീരാമന്‍ ജനിച്ചുവീണെന്നും അതിനാല്‍ അതു വീതിക്കണമെന്നും വിധിപറയുന്ന അവതാര റോളെടുത്താല്‍ ഭാവി ഇന്ത്യയുടെ ഭാവിയെന്ത്‌ .. ???"

    മറ്റൊരു താലിബാന്‍ ഏതായാലും ആകുകയില്ല !!

    ReplyDelete
  6. "അപമാനിതനാവുന്നതിനേക്കാള്‍ രണാങ്കണത്തില്‍ മരിക്കുകയെന്നതാണ്‌ തന്‍റെ സ്ഥൈര്യം ചോദ്യം ചെയ്യപ്പെട്ട ദുര്യോധനന്‍ തീരുമാനിച്ചതെങ്കില്‍ അതൊരു ക്ഷത്രിയ ധര്‍മ്മമാണ്‌."

    അപ്പോള്‍ അതാണ് കാരിയം.

    ReplyDelete
  7. ഇങ്ങനെ ഭിന്നങ്ങളായ മതങ്ങളുടെ സ്വരൂപമായ ഹിന്ദുമതമെങ്ങനെ പെട്ടെന്ന്‌ സ്വയമൊരു ഏകമാനമതമാവുകയും മറ്റുമതങ്ങളുടെ നേരെ ആക്രമണമഴിച്ചുവിട്ട്‌ അസഹിഷ്‌ണുതയുടെ മതമായി രേഖപ്പെടുത്താന്‍ തുടങ്ങുകയും, അതിനാഗ്രഹിക്കുന്നവരുടെ കൂടെ കോടതിയും നിയമവും നിലയുറപ്പിച്ച്‌ അതട്ടിമറിച്ചുകൊടുക്കുന്നനിലയിലേക്ക്‌ കാര്യങ്ങള്‍ എത്തുകയും ചെയ്തതെന്ന്‌ അന്വേഷിക്കപ്പെടേണ്ടതുണ്ട്‌.

    ReplyDelete
  8. Development and Analysis Admin (IT).
    ഈ IT എന്താ ബാക്കാരെ?
    T=Terrorism ?
    I?

    ReplyDelete
  9. Your words are swords.
    Let your readers take them with a cautious mind.
    If only your writings can evoke "peace" and "purity" in the hearts of the readers it can be rightly called ISLAMIC ( ISLAM comes from the Arabic root "Salema": peace, purity, submission and obedience).

    ReplyDelete
  10. ഞമ്മന്റെ നാട്ടില്‍ ഞമ്മളുടെ ഇഷ്ടം പോലെ എന്തും ചെയ്യും.. നിങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ടതു പോലെ നിങ്ങള്‍ ഞങ്ങള്‍ക്ക് എല്ലാം ശരിയാക്കിത്തരണം. :) നടക്കട്ടേ ബക്കരേ

    ReplyDelete
  11. മഞ്ഞു തോട്ടക്കാരന്‍ & വിരാടന്‍ ,

    നിങ്ങളുടെ അനാലിസിസ്‌ പാടവത്തെ മതിക്കുന്നു. പക്ഷേ ഇങ്ങനെയാണ്‌ കഴുതകള്‍ കാമം കരഞ്ഞു തീര്‍ക്കുന്നത്‌. :)

    (കഴുതകളെന്ന് വിളിച്ചത്‌ നിങ്ങളെയല്ല കേട്ടോ. ഒരു Metaphor ഉപയോഗിച്ചതാണ്‌.)

    ReplyDelete
  12. ഫൈസാബാദ്: അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിക്കു സമീപം സര്‍വമത സൌഹാര്‍ദ കേന്ദ്രം വരുന്നു. ഏഴുനിലകളുള്ള കേന്ദ്രത്തില്‍ ഹൈന്ദവക്ഷേത്രം, മസ്ജിദ്, ബുദ്ധകേന്ദ്രം, ഗുരുദ്വാര, ജൈനക്ഷേത്രം, ചര്‍ച്ച് എന്നിവയ്ക്കു പുറമെ മത പാര്‍ലമെന്റുമുണ്ടാവും. സാമൂഹികപ്രവര്‍ത്തകരായ സ്വാമി അഗ്നിവേശ്, അസ്ഗര്‍ അലി എന്‍ജിനീയര്‍, സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരുടെ പിന്തുണയോടെ സരയൂ കുഞ്ച് ക്ഷേത്രത്തിന്റെ സ്ഥലത്താണു കേന്ദ്രം നിര്‍മിക്കുക. കേന്ദ്രത്തിന്റെ മാതൃക മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന് അനാച്ഛാദനം ചെയ്യും.


    - thejas news , 8/nov/2010

    ReplyDelete