Monday, August 2, 2010

ഭീകരതയുടെ മാനവികത - 1

.
"മാനവികത" എന്ന വാക്കിനു മനുഷ്യസമൂഹത്തെ ഒന്നടങ്കം കരുണയോടെ സമീപിക്കുന്ന അര്‍ഥവ്യാപ്തിയുണ്ട്‌. പക്ഷേ "ക്രൈസ്തവ മാനവികത"യെന്ന പുതിയ ഒരു പദം കേരളത്തില്‍ നാം അടുത്തകാലത്ത്‌ കേള്‍ക്കാനിടയായി. കെ.ഇ.എന്‍ ആ വാക്ക്‌ കേട്ട്‌ ഞെട്ടിപ്പോയി എന്നാണ്‌ പ്രതികരിച്ചത്‌. സത്യത്തില്‍ ചരിത്രമറിയാവുന്ന എല്ലാരും ഞെട്ടിപ്പോകുന്ന ഒരു പ്രയോഗംതന്നെയാണത്‌.

ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ സി.എം.എസ്‌ കോളേജില്‍ കയറി അവിടത്തെ ചില്ലുകള്‍ ഒരു സമരത്തിന്‍റെ ഭാഗമായി പൊട്ടിച്ചതിന്‍റെ പ്രതികരണമെന്ന നിലയില്‍ ഇറക്കിയ ഇടയലേഖനത്തിലാണ്‌ പ്രസ്തുത പരാമര്‍ഷമുള്ളത്‌.

"ദിശാബോധമില്ലാത്ത ചെറുപ്പക്കാരുടെ സംഘടന (SFI) നടത്തുന്ന അഴിഞ്ഞാട്ടം "ക്രൈസ്തവ മാനവികത"ക്കെതിരായ വെല്ലുവിളിയാണ്." - മാതൃഭൂമി , June 27, 2010

യധാര്‍ഥത്തില്‍ ഇതൊരു അട്ടിമറിയാണ്‌. ചരിത്രത്തെ ഒറ്റയടിക്ക്‌ കരുതിക്കൂട്ടി മലര്‍ത്തിയടിക്കുകയായിരുന്നു ക്രൈസ്തവ മത-അധ്യക്ഷന്‍മാര്‍. "ക്രൈസ്തവ മാനവികത" എന്നൊന്ന്‌ ചരിത്രത്തില്‍ എവിടെ ഏതവസ്തയില്‍ നിലനിന്നിരുന്നു എന്ന്‌ പരിശോധിക്കുന്നത്‌ ഒരു പക്ഷേ ആവേശമുണ്ടാക്കും.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍, ഓരോ വിളിപ്പാടകലെയും ഓരോ ചര്‍ച്ചുകള്‍ സ്താപിക്കുക എന്ന അമേരിക്കന്‍ കോര്‍പറേറ്റ്‌ ഇവാഞ്ചലിസ്റ്റുകളുടെ തന്ത്രങ്ങളുടെ ഭാഗമായി നിന്നുപിഴയ്ക്കാനാവശ്യമായ എല്ലാ അടുവുനയങ്ങളുടെമെടുക്കുന്ന യൂറോ-അമേരിക്കന്‍ തന്ത്രങ്ങളുടെ മറ്റൊരു രൂപം. 'ഉദാരവല്‍ക്കരണം' എന്ന വാക്കുകൊണ്ട്‌ അടിമരാഷ്ട്രങ്ങളെ സൃഷ്ടിക്കുന്ന അതേ തട്ടിപ്പ്‌.


മുസ്ളിംകളെ നിരന്തരം ഭീകരതയുടെ നിഴലില്‍ തളച്ചിടുകയും മുസ്ളിംകള്‍ അതില്‍കിടന്ന്‌ ശ്വാസം മുട്ടുമ്പോല്‍ അവരുടെ ജീവന്‍റെ പിടപ്പില്‍ നിന്നുള്ള നിശ്വാസത്തില്‍ നിന്നുപോലും രക്തമൂറ്റുക എന്ന അമേരിക്കന്‍ തന്ത്രം വിജയിക്കുന്നത്‌ എങ്ങനെയെന്ന്‌ അടുത്തകാലത്ത്‌ ലീക്കായ അവരുടെ യുദ്ധ സ്റ്റ്രാറ്റജിയുടെ പേപ്പറുകളില്‍ നിന്നും വ്യക്തമായതാണ്‌.

അഫ്ഗാനിസ്താനില്‍ സ്പോടനങ്ങള്‍ നടത്താന്‍ അമേരിക്കയാണ്‌ ഐ.എസ്‌.ഐ ക്ക്‌ പണം നല്‍കുകയും താലിബാനെ സഹായിക്കാന്‍ ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുള്ളതെന്ന വെളിപ്പെടല്‍ ഞെട്ടലോടെയല്ല മുസ്ളിംകള്‍ കണ്ടത്‌. കാരണം മുസ്ളിംകള്‍ക്ക്‌ അത്‌ പുതുമയുള്ള കാര്യമല്ല. സംഘപരിവാര്‍ കടമെടുത്ത്‌ നടപ്പാക്കുന്ന ഭീകരസംഭവങ്ങള്‍ നിത്യേന വന്നുകൊണ്ടിരിക്കുമ്പ്പോല്‍ പ്രത്വേകിച്ചും.

'ഭീകരതക്കെതിരെയുള്ള യുദ്ധം' എന്ന പ്രയോഗംകൊണ്ട്‌ ഭൂഗോളം തീഗോളമാക്കുന്ന വിദ്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന അതേ കാലയളവിലാണ്‌ മറ്റൊരു , 'ക്രൈസ്തവ മാനവികത'യെന്ന ഞെട്ടിപ്പിക്കുന്ന, വചനപ്രഘോഷവും കേരളത്തില്‍ സംഭവിക്കുന്നത്‌.

അതൊക്കെയും ചരിത്രത്തില്‍ അവര്‍ നടത്തിയിട്ടുള്ള കിരാതതേരോട്ടങ്ങളുടെ ഓര്‍മ്മകള്‍ കുറയ്ക്കാനോ അല്ലെങ്കില്‍ അത്‌ അവര്‍ മറ്റുള്ള ദര്‍ശനങ്ങളിലേക്കോ മതങ്ങളിലേക്കോ മാറ്റിവിടുന്നതിലേക്കോ നിരന്തരം ഗൂഢാലോചനകള്‍ നടത്തുന്നതിലും നടപ്പാക്കുന്നതിലും ക്രൈസ്തവത വിജയിച്ചതുപോലെ മറ്റാരും വിജയിച്ചതായി തോന്നുന്നില്ല. ഇതിന്‍റെ സാക്ഷ്യമായി റസ്സല്‍ പറയുന്നത്‌ ഇപ്രകാരമാണ്‌.

"ക്രിസ്ത്യാനികളുടെയും മുസ്ളിംകളുടെയും പിടിച്ചെടുക്കലുകള്‍ താരതമ്യപ്പെടുത്തിയാല്‍ മതാന്ധത ക്രിസ്ത്യാനികളിലാണ്‌ നാം കാണുക. മുഹമ്മദന്‍ അസഹിഷ്ണുതയെക്കുറിച്ചുള്ള കഥകള്‍ ക്രിസ്ത്യന്‍ പ്രചാരകര്‍ മെനഞ്ഞെടുക്കുകയായിരുന്നു. " - bertrand russell, "human society in ethics and blitics", 1992, page 217-218

അതായത്‌ ക്രൈസ്തവ മാനവികതയെന്ന പുതിയ മാനവികതക്ക്‌ ചരിത്രത്തില്‍ എന്നും തീപിടിച്ച വെറിയുടെയും രക്തത്തിന്‍റെയും ഊതിക്കെടുത്താനാവാത്ത കുരുതിശ്മഷാനങ്ങളിലെ പുകച്ചിലുകളുടെ മടുപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. പോപ്പിന്‍റെ ആശീര്‍വാദത്തോടെ ലോകം വെട്ടിപ്പിടിച്ച്‌ ഒരു ക്രൈസ്തവ ദൈവരാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ നാം ചരിത്രത്തില്‍ വായിക്കുക 'പര്യവേഷകര്‍' എന്നാണ്‌. നവം നവങ്ങളായ ഭാഷാ പ്രയോഗങ്ങള്‍ കൊണ്ട്‌ പൊതുബോധത്തെ അട്ടിമറിക്കുന്ന ഉദാഹരണങ്ങള്‍ എത്രയോയുണ്ട്‌.

1336 -ല്‍ ലോകം പോപ്പിന്‍റെ കീഴിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്പാനിഷുകാര്‍ കാനറി ദ്വീപുകള്‍ കയ്യേറി അവിടത്തെ 80,000 വരുന്ന ഗ്വാബെ സമൂഹത്തെ അപ്പാടെ വകവരുത്തി. കൂട്ടക്കൊലക്ക്‌ മുന്‍പ്‌ അവര്‍ സ്പാനിഷ്‌ ഭാഷയില്‍ ഒരു വിജ്ഞാപനമിറക്കി. അതിപ്രകാരം :

"ക്രിസ്തുമതമാണ്‌ സത്യമെന്നും മാര്‍പ്പാപ്പയോടും സ്പാനിഷ്‌ രാജാവിനോടും ഉടനടി കൂറുപ്രഖ്യാപിച്ചുകൊള്ളണം. ദൈവസഹായത്താല്‍ നിങ്ങളുടെ രാജ്യത്ത്‌ ബലമായി ഞങ്ങള്‍ കടക്കും. ആവുന്നമട്ടിലെല്ലാം യുദ്ധം ചെയ്യും. നിങ്ങളെ ചര്‍ച്ചിനും തമ്പുരാക്കന്‍മാര്‍ക്കും കീഴ്പ്പെടുത്തും . " - David E. stannard, "american halocaust : the conquest of new world", 1993, page 68

പക്ഷേ ആ സമൂഹം ചര്‍ച്ചിനോടും സ്പെയിന്‍ രാജാവിനോടും കൂറുപ്രഖ്യാപിക്കാത്തതിനാല്‍ ബൈബിളിലെ ("Bring my enemies here that did not wish me as king, and kill them in my presence" - Gospel of Luke, 19:27) എന്ന തിരുവചനത്തിനു കീഴ്പ്പെടുത്തപ്പെട്ട്‌ കഥാവശേഷരായി.

കൊളംബസ്സും കബ്രാളും കോര്‍ട്ടസ്സും പിസ്സാറോയും ഉന്‍മൂലനം ചെയ്ത, തായ്നോട്‌ സമൂഹത്തിന്‍റെയും ആസ്ടക്കു സമൂഹത്തിന്‍റെയും മായന്‍ ജനതയുടെയും ഇന്‍-കാ സമൂഹത്തിന്‍റെയും ചോരകൊണ്ട്‌ നിറച്ച ഭൂഘണ്ഠങ്ങളിലെ ആത്മാക്കളുടെ കൂട്ടനിലവിളിയും ചെന്നലയ്ക്കുന്നത്‌ ഈ പറയപ്പെടുന്ന "ക്രൈസ്തവ മാനവികത"യില്‍ തന്നെയാണ്‌. ലോകചരിത്രം വായിക്കുന്ന ആര്‍ക്കും എളുപ്പം വായിച്ചെടുക്കാവുന്ന അധ്യായങ്ങളാണിത്‌.

460 വര്‍ഷക്കാലം ഒരുമിച്ചുകഴിഞ്ഞിരുന്ന മുസ്ളിം-ജൂത-ക്രൈസ്തവ വിഭാഗങ്ങളെ വെറുപ്പിന്‍റെയും നാശത്തിന്‍റെയും ഇരുട്ടില്‍ തള്ളിവിട്ടത്‌ കുരിശ്‌ യുദ്ധക്കാരായിരുന്നു. 1099 ജൂലായില്‍ 40,000 മുസ്ളിം- ജൂതരെ അവര്‍ കൊന്നുതള്ളി. ഒറ്റയാഴ്ച്ചകൊണ്ടുതന്നെ ഒരു സിറ്റിയിലെ മുഴുവന്‍ പേരെയും വകവരുത്തി. ഒരോദിവസവും 6000-7000 ആളുകളെ st.മഗ്ദലന ചര്‍ച്ചിന്‍റെ തിരുമുറ്റത്തുകൊണ്ടുവന്ന് ഒരോരുത്തെയായി ഗളച്ഛേദം ചെയ്തു.

ഈ ഒരാവശ്യത്തിനായി പോപ്പ്‌ ഇന്നസെണ്റ്റ്‌ മൂന്നാമന്‍ രണ്ടുലക്ഷം പേരടങ്ങുന്ന ഒരു "കാത്തോലിക്കാ സൈന്യ"ത്തിനു രൂപംനല്‍കി. പിന്നീട്‌ സംഭവിച്ചതെല്ലാം ചരിത്രത്തില്‍ അന്നുവരെ സംഭവിക്കാത്ത ഭീകര താണ്ഠവങ്ങളായിരുന്നു.

ഒരുപക്ഷേ കുരിശുയുദ്ധത്തിണ്റ്റെ കെടുതികള്‍ തല്‍ക്കാലം ഇത്രയില്‍ മാത്രം ചുരുക്കാവുന്നതായി തോന്നുന്നു.

"പോപ്പുമാര്‍ ഏറ്റവും വലിയ നീചരായ കൊലയാളികള്‍ മാത്രമായിരുന്നില്ല, മറിച്ച്‌ അവര്‍ ചര്‍ച്ചിന്‍റെ കൊലപാതകങ്ങള്‍ മുക്തിയുടെ മാര്‍ഗ്ഗത്തില്‍ ന്യായവല്‍ക്കരിക്കുകയും ചെയ്തു. " - The Cambridge Modern History, vol. 1, page 673-77

ഈ വധപര്‍വ്വം സമര്‍ഥമായി താലിബാന്‍ പ്രാദേശിക ഗോത്ര മതഗ്രൂപ്പുകളിലാണ്‌ ഇന്ന്‌ കൊണ്ടെത്തിക്കപ്പെട്ടിരിക്കുന്നത്‌. അവരുടെ ഗോത്ര ആചാരങ്ങള്‍ പോലും ഇസ്ളാമാക്കി നമ്മുടെ ബ്ളോഗുജീവികള്‍ പ്രഹര്‍ഷം കൊള്ളാറുണ്ട്‌. തമിഴ്‌നാട്ടിലും ബീഹാറിലും ഇത്തരം ഗോത്ര ആചാരങ്ങള്‍ നടപ്പാവുമ്പോല്‍ ഹിന്ദുമതത്തിന്‍റെ ആചാരമാക്കി ഉയര്‍ത്താതിരിക്കാനും അവര്‍ ശ്രദ്ദിക്കാറൂണ്ട്‌.

in god we trust എന്ന ആപ്തവാക്യത്തില്‍ പണിതുയര്‍ത്തിയിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ ഭരണഘടനയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന തോമസ്‌ ജെഫേര്‍സന്‍ 1807-ല്‍ തണ്റ്റെ യുദ്ധകാല സെക്രട്ടറിയോട്‌ കല്‍പ്പിച്ചത്‌ "അമേരിക്കനിന്ത്യക്കാരുടെ സ്ഥലങ്ങള്‍ കയ്യേറുമ്പോല്‍ അവരെങ്ങാനും ചെറുത്തു നിന്നാല്‍ കോടാലി ഉപയോഗിച്ച്‌ ആ ഗോത്രത്തെ മുഴുവന്‍ നശിപ്പിച്ചുകൊള്ളാനാണ്‌".

പക്ഷേ ഒരു ചെറുത്തുനില്‍പ്പിന്‍റെയും "പ്രകോപന"മില്ലാതെ ഇല്ലാത്ത ആയുധത്തിന്‍റെ കഥകള്‍ മെനഞ്ഞ്‌ 10 ലക്ഷം ഇറാഖികളെ "ദൈവവിളിക്കുത്തരം" നല്‍കി ബൈബില്‍ വചനമെഴുതിയ യന്ത്രത്തോക്കുമായി വന്ന് തുല്യതയില്ലാത്ത നരമേധത്തിന്‍റെ വഞ്ചനയുടെയും കൊടിയ പാപത്തിന്‍റെയും കുരിശുയുദ്ധക്കണക്കുകള്‍ ഇന്നൊരു തുറന്ന പുസ്തകം പോലെ നമ്മുടെ കണ്‍മുന്നില്‍ നിറഞ്ഞ്‌ നില്‍പ്പുണ്ട്‌.

1814-ല്‍ ആണ്റ്റ്രൂ ജാക്സന്‍ എണ്ണൂറോളം വരുന്ന ഗ്രീക്‌-ഇന്ത്യക്കാരെ കൂട്ടക്കൊലചെയ്തു. എന്നിട്ട്‌ മൃതദേഹങ്ങള്‍ വികൃതമാക്കുകയും എത്രപേരെ കൊന്നു എന്ന കണക്ക്‌ സൂക്ഷിക്കാനായി മൂക്കുകള്‍ അരിഞ്ഞെടുക്കുകയും ചെയ്തു. മാംസത്തുണ്ടുകള്‍ കീറിയുണക്കി കടിഞ്ഞാണ്‍ പട്ടകളുണ്ടാക്കി.

ഇരുപതാം നൂറ്റാണ്ടില്‍ ജപ്പാനുമായുള്ള യുദ്ധവേളയിലും അതാവര്‍ത്തിച്ചു.

"അമേരിക്കന്‍ പട്ടാളക്കാര്‍ ശത്രുക്കളുടെ തലയോട്ടികള്‍ പുഴുങ്ങി മാംസഭാഗം കളഞ്ഞ്‌ കാമിനിമാര്‍ക്കുവേണ്ടി ആഭരണങ്ങളുണ്ടാക്കി. എല്ലുകള്‍ ചെത്തിക്കൂര്‍പ്പിച്ച്‌ കത്ത്‌ പൊളിക്കാനുള്ള കോലുകള്‍ ഉണ്ടാക്കി. " - nom chomsky, "year 501 : the conquest countinues", 1993, page 22

ക്രിസ്ത്യന്‍ സാമ്രാജ്യവും കൊള്ളമുതലും തേടി പുറപ്പെട്ട അള്‍ഫോന്‍സോ ഡി അല്‍ബുക്കര്‍ക്ക്‌ 1501-ല്‍ ഗോവ കീഴടക്കിക്കൊണ്ട്‌ മന്വല്‍ രണ്ടാമനു അയച്ച കത്തില്‍ എഴുതിയിരുന്നത്‌ ഇങ്ങനെ :

"നഗരത്തിന്‌ ഞാന്‍ തീവച്ചു. എല്ലാവരെയും ഞാന്‍ വാളിനിരയാക്കി. കണ്ണില്‍ കണ്ട ഒറ്റമൂറിനെയും ജീവനോടെ വെറുതെവിട്ടില്ല. മസ്ജിദുകള്‍ അവരെകൊണ്ടുനിറച്ചു. എന്നിട്ടവയ്ക്കു തീകൊടുക്കുകയും ചെയ്തു. " - rowena robinson, "the cross", economic & political weekly, 15 jan 1994, page 94-98

ഈ കിരാതങ്ങളൊക്കെയും ചെയ്തിട്ട്, ലോകത്തോട്‌ പോപ്പിന്‍റെ ഒരു മാപ്പ്‌ പറച്ചില്‍ നാടകം കൊണ്ട്‌, അസ്തമിച്ച ആ നിരപരാധികളായ ആളുകളുടെ ചങ്കിലെ ചോരക്ക്‌ ഉത്തരമാവുമോ .. ?

ഇന്നും ഫലസ്തീനിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെപോലും തലച്ചോറുനോക്കി വെടിച്ച്‌ ഉന്‍മാദം കൊള്ളുന്ന ഇസ്രയേല്‍ ഭീകരതക്ക്‌ ധനവും ആയുധവും നല്‍കുന്ന അമേരിക്കന്‍ ഇവാഞ്ചലിസ്റ്റുകളുടെ ക്രൂരതക്കുള്ള മാപ്പു പറയാന്‍ ഇനി വത്തിക്കാന്‍ എത്ര വൈകും. ??

ചരിത്രത്തിലെ തുടരുന്ന കൂട്ടക്കൊലകളുടെ ചുക്കാന്‍ പിടിക്കുന്ന ഭീകരതയുടെയും നരനായാട്ടിന്‍റെയും മൊത്തക്കച്ചവടക്കാരുടെ പുത്തന്‍ തലമുറയിലെ മതാധ്യക്ഷര്‍ പക്ഷേ അവരുടെ മാനേജുമെണ്റ്റിനു കീഴിലുള്ള കോളേജിന്‍റെ രണ്ട്‌ ചില്ലുകള്‍ തകര്‍ത്ത വിദ്യാര്‍ഥികളെ വിളിക്കാനുപയോഗിച്ച നാമം "തീവ്രവാദികളെ"ന്നാണ്‌. കൂടാതെ "ക്രൈസ്തവ മാനവികതക്കെതിരായുള്ള" അക്രമമെന്നും. എന്തൊരു വിരോധാഭാസം. !

ചരിത്രത്തില്‍ ചര്‍ച്ച്‌ ഉണ്ടാക്കിയ ഉണങ്ങാതെ കിടക്കുന്ന ചോരക്കറയുടെ താളുകളെയാണ്‌ അവര്‍ ക്രൈസ്തവ മാനവികതയെന്നു വിളിച്ചതെങ്കില്‍, ഇടതുപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ അരിവാള്‍-ചുറ്റിക-നക്ഷത്രത്തില്‍ ബോംബുകളും കോടാലികളും കൊണ്ട്‌ ഇനിയും ധാരാളം സഞ്ചരിക്കേണ്ടതുണ്ട്‌ !

അല്ലെങ്കില്‍, ക്രൈസ്തവത മനുഷ്യത്വത്തിനെതിരെ നടത്തിയ അവരുടെ ചെയ്തികളെ മാനവികതയെന്ന് വിളിക്കപ്പെടുന്ന ഈ പരിസരത്ത്‌ ഇടതുപക്ഷ സമരങ്ങളും രക്തസാക്ഷ്യങ്ങളും ചെറുത്തുനില്‍പ്പുകളും വ്യര്‍ഥമായി പോകും...

>> രണ്ടാം ഭാഗം
.

19 comments:

 1. തുടരണം!  ശക്തമായ ഭാഷയും തെളിവുള്ള ചിന്തയും സമീപനവും..

  "ആത്മാവ്‌ തീ പിടിക്കുമ്പോള്‍ മനസ്സ്‌ വേവിച്ചെടുക്കുന്ന ചില ധിക്കാരങ്ങള്‍.."

  ധിക്കാരങ്ങളല്ല..പൊള്ളുന്ന.. ചൂടാറാത്ത..നഗ്ന സത്യങ്ങള്‍..!

  എഴുത്ത് തുടര്‍ന്നേ പറ്റൂ!

  ReplyDelete
 2. ചരിത്ര യാഥാർഥ്യങ്ങളെ മായ്ച്ചുകളായാൻ ആർക്കാണ് കഴിയുക...

  ഇപ്പോൾ മാല്ത്തു കണ്ണന്റെ(കലക്കവെള്ളത്തിൽ തലപൊക്കി നടക്കുന്ന ഒരു ചെറിയ മീൻ-- മാലത്ത് കണ്ണൻ എന്നാണ് എന്റെ നാട്ടിൽ അതിനെ വിളിക്കാറുള്ളത്) റോളാണ് ഇവർക്കുള്ളതെന്ന് തോന്നുന്നു.


  നമ്മുടെ സ്വതന്ത്ര സമരചരിത്രത്തിൽ മഷിയിട്ട് നോക്കിയാൽ പോലും ഇങ്ങനെയൊരു വിഭാഗത്തെ കാണാൻ കിട്ടില്ല. അന്ന് ബ്രിട്ടീഷുകാരോട് ഒട്ടിനിന്നത് കൊണ്ട് അവർ വിട്ടേച്ച് പോയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വിഭാഗത്തിന് തന്നെ കിട്ടി.... സ്വാതന്ത്രിയത്തിന് അഹോരാത്രം പണിയെടുത്ത വിഭാഗങ്ങൾക്ക് ഇന്നും പിന്നോക്കാവസ്ഥ തന്നെ. ഗൾഫ് പണം അവരെ അത്പം പച്ച പിടിപ്പിച്ചു വരുന്നു. അത് ആരെയോ വല്ലാതെ അസ്വസ്തപെടുത്തുന്നത് പോലെയാണ് ബ്ലോഗിലെ പല കമന്റുകളും ശ്രദ്ധയിൽ പെടുന്നത്.


  നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നു. തുടരുക...ചരിത്രത്തിലെ ഇത്തരം കടുത്ത യാഥാർഥ്യങ്ങളെകുറിച്ച് ‘മാലത്ത് കണ്ണന്മാരും’ ഒന്ന് ഓർക്കുകയെങ്കിലും ചെയ്യട്ടെ.

  ReplyDelete
 3. ഒരു കഥ :

  വെള്ളം കുടിക്കാന്‍ ചെന്ന ആട്ടിന്‍ കുട്ടിയെ കുറുക്കന്‍ പിടികൂടി !

  നീ എന്റെ വെള്ളം കലക്കി ..അതിനു ശിക്ഷ ആയി ഞാന്‍ നിന്നെ ഭക്ഷിക്കും ! കുറുക്കന്‍ ആക്രോശിച്ചു

  അതിനു ഞാന്‍ വെള്ളം കലക്കിയില്ലല്ലോ ...?!! ആട്ടിന്‍ കുട്ടി ...

  നീ കലക്കിയില്ലെങ്ങില്‍ നിന്റെ അപ്പൂപ്പന്‍ പണ്ട് കലക്കിയിട്ടുണ്ട് ...അതിനു ഇപ്പൊ നീ ശിക്ഷ അനുഭവിച്ചേ തീരൂ ..!!

  @@@

  ക്രിസ്തീയ സഭ നയിച്ച പട ഓട്ടങ്ങള്‍ ചരിത്രത്തിലെ കറുത്ത ഏടുകള്‍ തന്നെ ആണ് ....
  സാമ്പത്തിക രാഷ്ട്ര അധിനിവേശങ്ങളും ശാസ്ട്രതോടും ശാസ്ത്ര കാരന്മാരോടും നടത്തിയ കിരാതമായ മത വിചാരണകളും ചരിത്രം കറുത്ത മഷിയാല്‍ തന്നെ ആണ് എഴുതി വച്ചിരിക്കുന്നത് .... ഒപ്പം ആ കാലത്തും അതിനു മുന്‍പത്തെ കാലത്തും മനുഷ്യന്‍ നടത്തിയ സമാനമായ മറ്റു പടയോട്ടങ്ങളും കണക്കില്‍ എടുക്കാം .... രാഷ്ട്ര അതിര്‍ത്തികള്‍ വ്യാപിപിക്കാന്‍ വാലിന്റെ പുറത്തു മതം പ്രചരിപ്പിക്കാന്‍ ഇസ്ലാമിക ഭരണാധികാരികള്‍ മധ്യേഷ്യയിലും ഇന്ത്യന്‍ മണ്ണിലും നടത്തിയ കിരാതമായ ആക്രമനഗല്‍ ...അതിനു മുന്‍പും ഒപ്പവും ഇന്ത്യ യിലെ വിവിധ രാജ്യങ്ങള്‍ പരസപരം നടത്തിയ ആക്രമനഗല്‍ ...അങ്ങിനെ ചരിത്രത്തില്‍ ഇത്തരം വെട്ടിപ്പിടിക്കളുകള്‍ക്ക് ഉദാഹരങ്ങള്‍ ഒരു പാടുണ്ട് ...

  അതില്‍ നിന്നും ഒരു മോചനം ആണ് മനുഷ്യ രാശി ആഗ്രഹിക്കുന്നത് ....

  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത്തരം രാജ്യ അതിര്‍ത്തികള്‍ വെട്ടിപ്പിടിക്കുക (ഭൌതികം ആയി ) എന്നാ സമീപനം കുറയുകയും സാമ്പത്തിക അധിനിവേശം എന്നാ ആശയം വ്യാപകം ആകുകയും ചെയ്തു .... അതോടൊപ്പം സഭ കഴിഞ്ഞ കാല തെറ്റുകളില്‍ പലതും ഏറ്റു പറഞ്ഞു മാപ്പ് പറയാനും തയ്യാറായി ( ശാസ്ട്രതോട് നടത്തിയ പരാക്രമങ്ങള്‍ , പരിനാമാതോടടക്കം സഭ ഏറ്റു പറഞ്ഞു പിന്‍വലിച്ചു ) ...

  ലോകം സമാധാനത്തിലേക്ക് സവാധാനം എങ്കിലും പുരോഗമിക്കുക ആണ് എന്ന് തോന്നിച്ച ആ സമയത്ത് "മധ്യ കാലത്തിലെ ചില കുറുക്കന്മാര്‍" ഉയര്‍ത്തെഴുന്നേറ്റു !!!

  ലോകം മുഴുവന്‍ ശരീയത് നടപ്പാക്ന്‍ ചില ഗോത്ര മത വിശ്വാസികള്‍ പട പുറപ്പാടു തുടങ്ങി ... സ്വര്‍ഗത്തിലെ സുന്ദരിമാരെ മോഹിച്ചു അവര്‍ ചാവേറുകള്‍ ആയി പൊട്ടിച്ചിതറി ... ഒപ്പം സഭ ഉപേക്ഷിച്ചു സമരസപെടാന്‍ തയാറായ ശാസ്ട്രതോട് സഭ യുടെ അതെ പഴയ ആയുധങ്ങളുമായി യുദ്ധം ചെയാനും പുതിയ ഗോത്ര തീവ്ര വാദികള്‍ ഇറങ്ങി ..( പരിണാമം അടക്കം )

  അതിനു ഒപ്പം തന്നെ ഇന്ത്യ യിലെ ആര്‍ഷ ഭാരത വക്താകളും പഴയ കാലത്തിലെ കണക്കുകള്‍ വര്‍ത്തമാനത്തില്‍ തീര്‍ക്കാന്‍ നിലം മാന്തി കെട്ടിട കഷണഗല്‍ പരതാന്‍ തുടങ്ങി !! കോടിക്കണക്കിനു ജനങ്ങള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് പള്ളി പൊളിച്ചു അമ്പലം പണിയല്‍ ആയി മുഖ്യ വിഷയം !!

  ഈ തരാം പുതിയ വേതാളങ്ങള്‍ ക്ക് പറയാന്‍ ഉള്ളത് "പഴേ അതെ കുറുക്കന്റെ" ന്യായം തന്നെ ...

  "നീ അല്ലെങ്ങില്‍ നിന്റെ അപ്പൂപ്പന്‍ കുളം കലക്കിയിട്ടുണ്ട് ...അതിനു നീ ഉത്തരം പറഞ്ഞെ പറ്റൂ ...."


  മധ്യ കാലഘട്ടത്തിലും ( ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും ) സഭ അതിക്രമാനഗ്ല്‍ നടത്തിയത് കൊണ്ട് ലോകത്ത് ചാവേര്‍ ആയി പൊട്ടിത്തെറിക്കാന്‍ ചില ഗോത്ര മത വിശ്വാസികള്‍ക്ക് ധാര്‍മിക നയം ഉണ്ടെന്നു യുക്തിപരം ആയി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന "മാ ബക്കര്‍ കുറുക്കനും" അത് തന്നെ ചെയ്യുന്നു !!!!

  ReplyDelete
 4. പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു. ക്രിസ്തീയ സഭ എസ്‌ എഫ്‌ ഐ യെ 'തീവ്രവാദി' എന്ന് വിളിചെങ്കില്‍ അത്‌ ശരി തന്നെയാണു. സി പി എം പരിവാര്‍ ചെയ്തുകൂട്ടിയ അക്രമങ്ങളെക്കാള്‍ മറ്റാരും ഒന്നും ഈ കേരളത്തില്‍ ചെയ്തിട്ടുണ്ടാകില്ല. തുല്യത ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത്‌ ആര്‍ എസ്‌ എസ്‌ മാത്രമായിരിക്കും. ജെറി എന്ന യുക്തി തീവ്രവാദിയുടെ കുറുക്കണ്റ്റെ കഥ ഇഷ്ടമായി. പക്ഷേ, ക്രിസ്ത്യന്‍സ്‌ കാര്യത്തില്‍ 'പണ്ട്‌ അപ്പൂപ്പന്‍ ചെയ്തിരുന്നു!' എന്നാല്‍ ഇസ്‌ലാമിണ്റ്റെ കാര്യമാണെങ്കിലൊ 'അപ്പൂപ്പന്‍ പണ്ട്‌ ചെയ്തതിട്ടുണ്ടെങ്കില്‍ ഇപ്പോഴും ബാധകം!!' കൊള്ളാം മോനേ ദിനേഷാ....

  ReplyDelete
 5. ചരിത്രം പഠിക്കേണ്ടതു നല്ലതു തന്നെ !!!
  പക്ഷേ, അതു സംങ്കുചിത താല്‍പ്പര്യങ്ങളുടെ കണക്കു തീര്‍ക്കാനാണെങ്കില്‍
  ആ കണക്കില്‍ ആത്മഹത്യാപരമായി മുങ്ങിത്താഴാനെ കഴിയു.
  അതേ സമയം,ചരിത്രം പഠിക്കുന്നത് മനുഷ്യസ്വഭാവത്തേയും സംസ്ക്കാരത്തേയും,ശാസ്ത്ര വികാസത്തേയും മനസ്സിലാക്കാനും, ആ ഊര്‍ജ്ജ്യത്തില്‍ നിന്നും
  മാനവികതയിലേക്ക് മുന്നേറാനുമാണെങ്കില്‍ പഠനം നല്ലതിനു തന്നെ.
  നിഷേധാത്മകതകൊണ്ടും,ദുരഭിമാനം കൊണ്ടും അസഹിഷ്ണുതപൂണ്ട
  ജനത്തെ ആര്‍ക്കും തിരുത്താനാകില്ല.ആര്‍ക്കും രക്ഷിക്കാനുമാകില്ല.
  സ്വയം ആത്മപരിശോധന നടത്തി സ്വന്തം കുറവുകളെ മനസ്സിലാക്കി,
  ആ കുരവുകളുടെ പേരില്‍ അന്യരെ കുറ്റപ്പെടുത്തി സമയം കളയാതെ,
  കുറ്റങ്ങള്‍ തീര്‍ക്കുക. അതിനു കഴിയുന്നില്ലെങ്കില്‍
  പരിഷ്കൃത സമൂഹത്തില്‍ നിന്നും സ്നേഹപൂര്‍വ്വം പരിഹാരങ്ങള്‍
  ചോദിച്ചു മനസ്സിലാക്കി മാനവിക പുരോഗതിക്കൊപ്പമെത്തുക.

  അല്ലാ, ആയുധം കൊണ്ടേ സംസാരിക്കാനറിയു എങ്കില്‍
  ആയുധങ്ങള്‍ സമ്മാനമായി വിതറി നല്‍കുകയും, ഖുറാനും, മൌദൂതി
  പുസ്തകങ്ങളും വിമാനങ്ങളില്‍ നിന്നും ഭക്ഷണപ്പൊതികള്‍ പോലെ അമേരിക്കയും സഖ്യകക്ഷികളും എറിഞ്ഞു തരികയും ചെയ്യും !!! അഫ്ഗാനിലും,പാക്കിസ്ഥാനിലും,ഇറാക്കിലും
  അതൊക്കെത്തന്നെയല്ലേ നടക്കുന്നത്.
  കൂട്ടത്തില്‍ നിന്നും ഒരു മഹാത്മാഗാന്ധി ജനിക്കുന്നതുവരെ
  ഇസ്ലാമിക വര്‍ഗ്ഗീയതയുടെ പരസ്പ്പരം കൊല്ലുന്ന യുദ്ധക്കളങ്ങളില്‍ നിന്നും
  ഇസ്ലാമിക ജനതക്ക് പുറത്തുകടക്കാനാകില്ല.

  ആദ്യം തമ്മില്‍ തല്ലുന്നത് നിര്‍ത്താനുള്ള സംസ്ക്കാരം ഇശ്ലാം ആര്‍ജ്ജിക്കണം സുഹൃത്തേ. പ്രതികാരം മനസ്സില്‍ നിന്നും
  ഇല്ലാതാക്കാന്‍ കുറച്ചു വിവരം വെക്കണം :)
  ....................
  ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
  ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ കരംങ്കാലിയും,ജാതിക്കോമരവും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

  ReplyDelete
 6. ഹഹഹഹ കൊള്ളാം ബക്കറേ, ഇപ്പോള്‍ മുസ്ളിം തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി ഇപ്പോള്‍ ക്രിസ്ത്യാനികളെ പഴിചാരിക്കോ. ഏടാ ബക്കറെ നീ ഒന്നാം നമ്പര്‍ തീവ്രവാദിയാണെന്ന്‌ ബൂലോകത്തെല്ലാവറ്‍ക്കുമറിയാം. എന്തിനാടാ മലര്‍ന്ന്‌ കിടന്ന്‌ ഓക്കാനിക്കുന്നത്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ക്രിസ്ത്യാനികള്‍ ചെയ്തത്‌, മുസ്ളിം തീവ്രവാദികള്‍ അഴിഞ്ഞാടുന്ന ഈ കാലത്ത്‌ പറയുന്നതെന്തിനാണെന്ന്‌ എല്ലാവെറ്‍ക്കും മനസ്സിലാകും വിട്ട്പിടിയെടാ. പറഞ്ഞ്‌ പറഞ്ഞ്‌ ഒരുത്തണ്റ്റെ കൈ വെട്ടിയേടുത്തപ്പോഴെങ്കിലും നിണ്റ്റെ മതഭ്രാന്ത്‌ മാറിയെന്നു നിചാരിച്ചു. എനിക്കു തെറ്റിയെടാ. ഇനിയെങ്കിലും നിര്‍ത്തിക്കൂടേ നിണ്റ്റെ ഈ മനുഷ്യരേ തമ്മിലടിപ്പിക്കുന്ന വ്രിത്തികെട്ട മനസ്സ്‌.

  ReplyDelete
 7. എല്ലാവരും ആദര്‍ശം പറയാനും ന്യായങ്ങള്‍ പറയാനും തലമുതല്‍ വാല്വരെ കുടഞ്ഞിടും അത് താനുള്‍കൊള്ളുന്ന മതത്തെ പറ്റിയാവുമ്പോള്‍ പഴയത് മറക്കാനും പുതിയ സുന്ദരമായ ലോകത്തെ സ്ര്ഷ്ടിക്കേണ്ടതിന്റെ പ്റാദാന്ന്യത്തെ പറ്റിയും പറയുന്നത് കേള്‍കാന്‍ ഭഹുരസം തന്നെ ,പുതിയ വിയ്റ്റ്നാം ബൊസ്നിയ ഇറാഖ് ഫലസ്തീന്‍ അഫ്ഗാന്‍ ഇനി ഇറാന്‍ തുടങ്ങി മാറാനെന്തൊക്കെ കിടക്കുന്നു അത് കഴിഞ്ഞ് പോരേ ഗീര്വാണം ,പഴയ രഹസ്യങ്ങള്‍ പുതിയ ദ്വാരത്തിലൂടെ ചോരുമ്പോള്‍ നഗ്നനായത് ഇന്നലേകളിലാവുമ്പോഴേക്കും പുതിയ കദകള്‍ എന്തൊക്കെ കിടക്കുന്നു അല്ലെ ,മനുഷ്യ രക്തം ഊറ്റിയെടുത്ത് അവനെതിരെതന്നെ ഇന്നും ചരിത്രം വിശ്വസനീയതമായവിതത്തില്‍എഴുതപ്പെടുമ്പോള്‍ കുഞ്ഞാടുകളോട് അരുതെന്ന് പരയുന്നത് പോലും തെറ്റാണ്, അതറിയാതിരിക്കുക,അല്ലെങ്കില്‍ നിശ്ശബ്ദദ പാലിക്കുക ,,,സത്യത്തെ ഭിത്തിയില്‍ നിന്നും ചുരണ്ടെടുക്കേണ്‍റ്റതില്ല ,തിരിച്ചും അതേ പാടുള്ളൂ എന്നിടത്തായിരിക്കണം ന്യായം പരയേണ്ടത്,ഒരുഭാഗത്ത് പ്രവാചകനെ എന്തും പരയുന്നത് തെറ്റല്ല മരുഭാഗത്ത് കരം ചേദിക്കുന്നതും ,രണ്ടും തെറ്റാണെന്നും ശിക്ഷിക്കപ്പെടണമെന്നും ഉറപ്പിച്ച് പരയണം , ഇസ്ലാം ശക്തമായി പറയുന്നു മറ്റുമതസ്തരിലെ പുണ്യാത്മാകളെ പറ്റി നിങള്‍ മോശപ്പെട്ടത് പറയരുത
  ഒന്നര ലക്ഷത്തോളം വഴികാട്ടികളെ മനുഷ്യന്‍ വേണ്ടീ ദൈവത്താല്‍ നിയോകിക്കപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് ആര്‍കും മുസ്ലിമിന്റെ നെഞ്ചില്‍ തൊഴുത്ത്കുഴിക്കാം തിരിച്ചൊന്നും പറയില്ല എന്ന് കരുതുമ്പോഴാണ് പ്രശ്നം ,ഇവിടെയാണ് ബക്കര്‍ ചിലര്‍ക്ക് ഭീകരവാതിയും വര്‍ഗീയവാതിയുമാകുന്നത്,മറ്റുചിലര്‍ക് തികച്ചും വഴികാട്ടിയും,

  ReplyDelete
 8. ചിത്രകാരന്‍ ..

  ഇവിടെ ചരിത്രം പഠിക്കുന്നത്‌ സങ്കുചിത താല്‍പര്യങ്ങള്‍ വച്ചല്ല. സങ്കുചിത താല്‍പര്യങ്ങള്‍ വച്ച്‌ ഇസ്ളാമിനെ ഭീകരവള്‍ക്കരിക്കുന്നതിലെ വ്യാപകമായ ചരിത്രാവമതി നടത്തുന്ന നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കെതിരെയാണ്‌.

  ചരിത്രത്തില്‍ മതത്തിണ്റ്റെ പേരില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മുസ്ളിം നാമധാരികളായ ചിലരുടെ ചെയ്തികളില്‍ നമുക്കുകാണാം. അതൊക്കെ ഇസ്ളാമിണ്റ്റെ പേരില്‍ വകവയ്ക്കുകയും , എന്നാല്‍ ക്രൈസ്തമ മതത്തിലെ അതോരിറ്റികള്‍ തന്നെ ഭീകരതയഴിച്ചുവിടുകയും ചെയ്ത മുഹൂര്‍ത്തങ്ങള്‍ മാന്തുന്നത്‌ ആത്മഹത്യാപരമായി തീരുകയും ചെയ്യുന്നതെങ്ങനെ ??

  ഭീകരതക്ക്‌ മുസ്ളിംകള്‍ മാത്രം അവകാശികളായാല്‍ മതിയോ ??

  മുസ്ളിംകള്‍ക്കെതിരെ നടക്കുന്ന ദുഷ്പ്രചാരങ്ങളാണോ മാനവികതയുടെ മാനദണ്ഡം ??

  പാക്കിസ്താനിലും അഫഗാനിലും നടക്കുന്ന ചരിത്രപാഠം , അവിടെ പൊട്ടുന്ന ബോംബുകളുടെയൊക്കെ ഉറവിടങ്ങള്‍ അമേരിക്കയും അമേരിക്കയറിയാതെയുമായിരുന്നില്ല എന്ന്‌ ഈയിടെ ചോര്‍ന്ന യുദ്ധ ഡോകുമെണ്റ്റുകള്‍ ലോകത്തോട്‌ വിളിച്ചുപറയുന്നു. എന്നിട്ടും മുസ്ളിം തന്നെ ഭീകരവാദിയായിരിക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്ന തനി ഭോഷ്കളെ എന്തുവിളികും. ?

  മഹാത്മാഗാന്ധികള്‍ ജനിക്കേണ്ടത്‌ ഇസ്ളാമിലല്ല. അമേരിക്കയിലും ക്രൈസ്തവമതത്തിലുമാണ്‌. അവര്‍ക്കാണ്‌ മനുഷ്യണ്റ്റെ രക്തത്തിണ്റ്റെ വിലപറഞ്ഞുകൊടുക്കേണ്ടത്‌. ബിക്കിനിയണിഞ്ഞ്‌ വഞ്ചനയും മതനിന്ദയും നടത്തിയാല്‍ അതൊക്കെ പുരോഗമനമാണെന്ന്‌ ധരിക്കുന്ന ബുദ്ധിക്കുറവ്‌ ചിത്രകാരനെപ്പോലുള്ളവരെ പിടികൂടിയിക്കുന്നത്‌ യാദൃശ്ചികമായിരിക്കാന്‍ വഴിയില്ല.

  ReplyDelete
 9. ജെറിക്കും ഷിബുവിനും മറുപടി നല്‍കാനുള്ള മാനസിക നിലയിലല്ല ഇപ്പോള്‍ എന്ന് 'ഖേദ'പൂര്‍വ്വം അറിയിക്കട്ടെ !

  ReplyDelete
 10. http://www.youtube.com/watch?v=cOBiONGNAIg

  ReplyDelete
 11. ചരിത്രം തുടരട്ടെ.. കാത്തിരിക്കുന്നു..

  ReplyDelete
 12. "ഇന്നും ഫലസ്തീനിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെപോലും തലച്ചോറുനോക്കി വെടിച്ച്‌ ഉന്‍മാദം കൊള്ളുന്ന ഇസ്രയേല്‍ ഭീകരതക്ക്‌ ധനവും ആയുധവും നല്‍കുന്ന അമേരിക്കന്‍ ഇവാഞ്ചലിസ്റ്റുകളുടെ ക്രൂരതക്കുള്ള മാപ്പു പറയാന്‍ ഇനി വത്തിക്കാന്‍ എത്ര വൈകും. ??"

  അമേരിക്കന്‍ ഇവാഞ്ചലിസ്റ്റുകള്‍ ഇസ്രായേലിന്‌ ആയുധം നല്‍കുകയോ? അതിന്റെ ഗതികേട് ഇസ്രായേലിനുണ്ടെന്ന് തോന്നുന്നില്ല. കാരണം അമേരിക്ക ഭരിക്കുന്നത് യഥാര്‍ഥത്തില്‍ യഹൂദന്മാരാണ്‌. ബിസ്നസ്സ്, സയന്‍സ് ആര്‍ട്സ്, സര്‍‌വ്വ മേഖലകളിലും അവരുടെ ആധിപത്യമാണ്‌. പിന്നെ ഇവാഞ്ചലിസ്റ്റുകളുടെ ക്രൂരതയ്ക്ക് ഏതായാലും വത്തിക്കാന്‍ മാപ്പുപറയേണ്ടതില്ല.

  അമേരിക്ക എന്തിനു പിന്നെ ക്രിസ്ത്യാനികളായ ക്യൂബക്കാരേയും, വെന്വസ്വേലക്കാരേയും എതിര്‍ത്തുകൊണ്ടിരിക്കുന്നു.ഇവാഞ്ചലിസ്റ്റുകള്‍ക്ക് അവിടെ ഇനി എന്ത് സാധിക്കാനാണ്‌?

  സൗദിഅറേബ്യ അവരുടെ സാമ്പത്തിക ലാഭത്തിനുവേണ്ടി ഏന്നെങ്കിലും ഏതെങ്കിലും രാജ്യത്തെ കീഴ്പ്പെടുത്തിയാല്‍‍, അതിന്റെ തിണ്ണമിടുക്കില്‍ കുറേ ഇസ്ലാമികര്‍ ആളുകളെ ചൂണ്ടയിടാന്‍ അവിടെ കിടന്നു കറങ്ങുന്നതു കാണാം. അതു തന്നെ ഇവിടേയും..
  ‍,അമേരിക്കയും അവിടെയുള്ള യഹൂദ ലോബിയും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പല എടപാടുകളും നടത്തുന്നു. അതിലൂടെ തങ്ങള്‍ക്ക് കിട്ടാനുള്ള നക്കാപ്പിച്ചക്കുവേണ്ടി ഈ ഇവാഞ്ചലിസ്റ്റുകളും അതിനൊപ്പം നില്‍ക്കുന്നു. കീലേരി അച്ചു, "ഞങ്ങളെ രണ്ടാളേയും തോല്പ്പിക്കാന്‍ ആരുണ്ടെടാ" എന്നു ചോദിക്കുന്നതുപോലെ! ഇനി എങ്ങാനും, ഈ ഇവാഞ്ചലിസ്റ്റുകളെക്കൊണ്ടൊ, ക്രിസ്ത്യാനികളെ കൊണ്ടോ, അമേരിക്കയ്ക്ക് എന്തെങ്കിലും ദോഷം ഭാവിയില്‍ വരുമെന്നു കണ്ടാല്‍ അവരേയും അമേരിക്ക തട്ടും. അത് അമേരിക്ക ഭരിക്കുന്നത് ഏതവനായാലും.

  ഇവിടെ കമന്റ് ബൊക്സിന്റെ അവസാനത്തില്‍ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.

  ReplyDelete
 13. ചരിത്രത്തിന്റെ കറുത്ത കാലുകലില്‍ നാം കെട്ടിപ്പുണരേണ്ടതില്ലെങ്കില്‍ പുതിയ വിചയിയുടെ ചരിത്രരജനകള്‍ എഴുതപ്പെടുന്നത് നിരപരാതികളുടെ രക്തം വാറ്റിയെടുത്ത മഷിയില്‍ അവന്റെ തന്നെ എല്ലുകൂര്‍പിച്ചെടുത്ത പേനകോണ്ടെഴുതുന്നതാണെന്ന് തിരിച്ചറിഞ്ഞ് പ്രതിഷേദിക്കാന്‍ നമുക്ക് സാദിക്കണം ,അവരില്‍ ശെഷിച്ച്വരുടെ സമരത്തിന്റെ വഴി ഗാന്ധിയുടെ സഹനസമരത്തിന്റെതായിരിക്കണം എന്ന് നാം പരയുമ്പോല്‍ അവനില്‍ തുടിക്കുന്ന ജീവന്‍ ഒരു വെടിയുണ്ടയില്‍ തീരില്ലെന്ന് നമുക്കവന് ഉറപ്പുകൊടുക്കുവാന്‍ പറ്റെണം, ഇരുമ്പ് കുഴലില്‍ ഓലപ്പടക്കത്തിനുപയോഗിക്കുന്ന വെടിമരുന്ന് നിറച്ച് മുന കൂര്‍പിച്ച് തീ കൊടുത്ത് ശത്രുവിനുനേരെ അയക്കുന്നതും വഴിയരികിലെ കല്ലുകളും ഭീഗരവാതിയുടെ ആയുതമാവുമ്പോള്‍ ഒരു പുകച്ചുരുളില്‍ ഒളിഞ്ഞ് ജീവനും ഭവനവും ആതുരാലയങ്ങളും സ്വപ്നങ്ങളും എല്ലാമെല്ലാം മണ്ണോടു ചേര്‍ന്നത് നാം പുക അകലുന്നതിന്‍ മുന്‍പെ മറക്കന്നത് നമ്മുടെ വാതിലില്‍ ആരും തൊട്ടുവിളിക്കുന്നില്ല എന്നതിനാലാണോ,അമ്മയുടെ പ്രസവവേദന എങ്ങിനെയായിരുന്നു എന്ന് ചോദിക്കുന്നതിന് ഉത്തരം നല്‍കാന്‍ പറ്റാതത് പോലെയാണ് അഭയാര്‍തിയുടെ നൊമ്പരങ്ങള്‍ എന്ന് നാം എപ്പോഴാണ് തിരിച്ചറിയുക,ഒരു സുനാമിയില്‍ ഭയന്ന ലോകം ഉയര്‍ന്ന തിരമാലകളെ ഇന്നും ഭയത്തോടെ കാണുമ്പോള്‍ ഇറാകിലും ഫലസ്തീനിലും അഫ്ഗാനിലും അധിനിവേശതമ്പ്രാക്കന്മാരുടെ തീ തിരമാലകള്‍കിടയിലൂടെ അരിവാങ്ങാന്‍ പോയ മകനെകാതിരിക്കുന്ന മാതാവിന്റെ ഹ്ര്ദയത്തിലെ തീയെ ഗാന്ധിസത്തിന്റെ സഹനസമരം പറഞ്ഞ് നമുക്ക് സമാദാനപ്പെടുത്താന്‍ പറ്റുമോ,സ്വന്തം വീട്ടുമുറ്റത്തിരുന്ന് തന്റെ മതമാണ് സത്യമെന്ന് പറയുന്ന താടിവച്ചനും തട്ടമിട്ടവളും കലമ്പലുകളില്‍ ഏര്‍പെടുന്നത് ലോകസമാധാനത്തിന് വന്‍ പരിക്കുകള്‍ വരുത്തുമെന്ന് പറഞ്ഞ് അവര്‍ക്ക് മുകളില്‍ തീപന്തമെറിഞ്ഞ് ചുട്ടുകരിക്കുന്നതിനെ ന്യായീകരിക്കുന്നത് പന്തമെറിയുന്നവന്റെ കൈകളില്‍ വെള്ളരിപ്രാവുകളുണ്ടായിരുന്നു എന്നതിനാല്‍ മാത്രമോ, സ്വാതത്ര്യം സമത്വം സാഹോദര്യം പറഞ്ഞ് ഈ പ്രാപിടിയന്‍ കൂട്ടം കല്യാണ പന്തലില്‍ ആകാഷത്തില്‍ നിന്നും സമ്മാനമിട്ടത് ജീവനില്‍ നിന്നുള സ്വാതന്ത്ര്യം മരിച്ച് കിടക്കുന്നതിലുള്ള സാഹോദര്യം മണ്ണിലേക്കുള്ള സമത്വം എന്നതില്‍ തന്നെയല്ലെ ,അറിവില്ലതവര്‍ക് ഇതുപോലെ പറയാന്‍ ആയിരം ചോദ്യങ്ങള്‍,അറിയുന്നവര്‍ക് ആയുസ്സോളവും ,ഇത് ഇന്നുകളാണ് എന്നലേകള്‍ നാം കെട്ടിപ്പുണരേണ്ടതില്ല ,അന്‍പതുകൊല്ലങ്ങള്‍ക് പിന്നില്‍ മാപുകള്‍ ചോദിച്ചു കൊണ്ടേയിരിക്കുക,നിങ്ങളോട് ചേര്‍ന്ന് കലികാലയോദ്ദാക്കളുണ്ട്,അതിനാല്‍ ഇന്നുകള്‍ നിങ്ങള്‍കനുകൂലവാവുന്നു,അതിനാല്‍ എഴുതുക നിങ്ങളുടെ താടിവച്ച തട്ടമിട്ട ശത്രുവിന്റെ വാരിയെല്ലുകള്‍ കൂര്‍പിച്ച പേനകൊണ്ട് ,മറ്റൊരു പേനകൊണ്ട് സത്യത്തിന്റെ ഒരംശവും കുരിച്ച് വയ്കുക അത് രഹസ്യ താവളത്തില്‍ സൂക്ഷിക്കുക കാരണം കൊല്ലങ്ങള്‍ക് ശേഷം അതുകാണിച്ച് നിങ്ങള്‍ക് മാപുചോദിക്കേണ്ടെ ,ചരിത്രത്തിന്റെ ഒരമൂല്യ നിധിയായി ആ കീറക്കടലാസ് ലേലം വിളിക്കേണ്ടെ,വേണം കാറണം അപ്പോയും കലികാല യോദ്ദാക്കള്‍ നിങ്ങളുടെ കൂടെതന്നെയുണ്ടാവും.

  ReplyDelete
 14. സര്‍ സി പി രാമാ സ്വാമി അയ്യരുടെ മൂക്ക് മുറിച്ചത് ഒരു വിപ്ലവകാരി ആയ നായര്‍ ആയിരുന്നു. ഇന്ന് കേരളത്തിലെ ബ്രാഹ്മണന്മാര്‍ ഇല്ലാതായി കൊണ്ടിരിക്കുകയും പകരം നായന്മാര്‍ ബ്രാഹ്മണന്‍മാര്‍ ആകുകയും ചെയ്തു.

  ReplyDelete
 15. ക്രിസ്ത്യാനികളേ പിന്തുടരാതെ കൃസ്തുവിനെ പിന്തുടരൂ സുഹൃത്തേ...

  ReplyDelete
 16. കാര്‍ന്നോര് പറഞ്ഞത്‌ സത്യം.

  കൃസ്ത്യാനികള്‍ക്കും ഇപ്പോല്‍ കൃസ്തുവിനെ വേണ്ട. മുസ്ളിംകള്‍ കൃസ്തുവിനെ വേണ്ടെന്നുവച്ചാല്‍ മുഹമ്മദ്‌ നബിയെ നിഷേധിക്കുന്നുവെന്നര്‍ഥം.

  ReplyDelete
 17. സ്മാഷ് പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ. അമേരിക്ക ബൈബിൾ വചനങ്ങൾ നടപ്പാക്കാനല്ല യുദ്ധം ചെയ്യുന്നത്. അമേരിക്ക യുദ്ധം ചെയ്യുന്നുണ്ടെങ്കിൽ അവരുടെ കൂടെ സയണിസ്റ്റുകളും മുസ്ലിങ്ങളും ധാരാളം കാണും. അതിനെ വത്തിക്കാന്റെ പ്രൊപഗണ്ടയായി കാണുന്നത് ശുദ്ധ വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാൻ. വത്തിക്കാൻ ദ്രോഹിക്കുന്നത് മറ്റ് മതക്കാരെയല്ല കോയാ, കത്തോലിക്കരെ തന്നെയാണ്‌. (ഇവാഞ്ചലിസ്റ്റുകൾക്ക് വത്തിക്കാനുമായി ബന്ധമൊന്നുമില്ല എന്നെങ്കിലും മനസ്സിലാക്കൂ ബക്കറേ.)

  പണ്ടത്തെ ചരിത്രം പറയുന്നത് കൊണ്ട് കുഴപ്പമില്ല. ചിലത് വ്യക്തമാകാൻ അതിന്റെ ആവശ്യവുമുണ്ട്. എങ്കിലും ചരിത്രം ഒരിക്കലും ഒരു ന്യായീകരണം ആകരുത് എന്ന് മാത്രം.

  ReplyDelete
 18. കഷ്ട്ടം.........എന്തൊരു വർഗീയത...നാണമില്ലേ......ഈ മുസ്ലിം ബ്ലോഗർമാർക്ക്‌......നിങ്ങടെ ചിന്തയിൽ അമേരിക്ക,ഇസ്രയേൽ,മോഡി,ഗുജറാത്ത്‌,ഫാസിസ്റ്റ്‌,ഡാനിഷ്‌,കാഷ്മീരി........നമ്മന്റെ ആളുകളും,വിശ്വാസവും,നിലപാടുകളും ഗുഡ്‌ ബാക്കിയൊക്കെ വേസ്റ്റ്‌....നല്ല ചിന്ത......സമ്മതിച്ചിരിക്കുന്നു... നമ്മ ഈ...നാട്ടുക്കാരനല്ലെയ്‌.......നമ്മ പോണു.... മാ...സലാം.........

  ReplyDelete
 19. ഈ ഇവാഞ്ചലിസ്റ്റുകൾക്ക് വത്തിക്കാനുമായുള്ള ആ ബന്ധം എന്താണ് എന്ന് മനസിലാകുന്നില്ല

  പിന്നെ അമേരിക്കൻ ജന സംഖ്യയുടെ വെറും 23 % മാത്രം ഉള്ള റോമൻ കാതോലിക്സ്ഉം വത്തിക്കാനും ആണ് ലോകത്താകമാനം അമേരിക്ക നടത്തുന്ന മുസ്ലിം നായാട്ടിനു ചുക്കാൻ പിടിക്കുന്നതെന്ന് താങ്ങൾ പറഞ്ഞാൽ എങ്ങനെ ചിരിക്കാതിരിക്കും ..?
  പിന്നെ താങ്ങൾ പറഞ്ഞല്ലോ ലോകത്താകമാനമുള്ള എല്ലാ അധിനിവേശ ചരിത്രങ്ങളും ക്രിസ്താനികളാൽ എഴുത പെട്ടതാണ് എന്ന് ...
  ഭാരതത്തിൽ ബാബർ മുതൽ ടിപ്പു വരെ നടത്തിയുള്ള പരാക്രമങ്ങളും , തച്ചുടച്ച ക്ഷേത്രങ്ങളും ഒരു ചരിത്രമാണ്... .
  ഇനി അതും ക്രിസ്താനികളാൽ എഴുതി ചേർക്കപെട്ടതാ ണ് എന്നാണോ പറഞ്ഞു വരുന്നത് ..

  ReplyDelete