Thursday, February 24, 2011

മുടിയുടെ പള്ളിയും വാഴക്കുലയുടെ പള്ളിയും

.
ഇടുക്കി നെടുംങ്കണ്ടത്ത്‌, വിശ്വാസികള്‍ക്ക്‌ നിന്നോ ഇരുന്നോ പ്രാര്‍ഥിക്കാന്‍ സൌകര്യമുള്ള ഒരു പള്ളിയില്ലാത്തതിനാല്‍ അവിടത്തെ മലയോര ഗ്രാമ ക്രൈസ്തവ സഭ പിരിവെടുത്ത്‌ ഒരു പള്ളിപണിയാന്‍ തീരുമാനിക്കുകയും, എന്നാല്‍ അത്‌ പിന്നീട്‌ തിരുത്തി വിശ്വാസികളുടെ വീടുകളിലും വീഥികളിലും തരിശായി കിടക്കുന്ന സ്ഥലങ്ങളുപയോഗപ്പെടുത്തി വാഴകൃഷിയിറക്കി ഒരു വര്‍ഷം കൊണ്ട്‌ 18 ലക്ഷം രൂപ സമാഹരിച്ച്‌ പള്ളിയുണ്ടാക്കാന്‍ തീരുമാനമായിരിക്കുന്നു.

ഭൂമിയോട്‌ വിശ്വാസിക്ക്‌ ചിലബാധ്യതകളുണ്ടെന്ന്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) അദ്ധേഹത്തിന്റെ പല സദ്‌വചനങ്ങളിലൂടെയും മനുഷ്യരാശിയെ ഉണര്‍ത്തിയിട്ടുണ്ട്‌. അതിലൊന്നാണ്‌ "നാളെ അന്ത്യദിനമാണെങ്കില്‍ പോലും ഒരുവന്‍ തന്റെ കൈവശമിരിക്കുന്ന വൃക്ഷത്തൈ നടട്ടെ" എന്നത്‌. കൃഷിക്കുപയുക്തമായ ഒരു ഭൂമിയും അനാവശ്യമായി തരിശാക്കിയിടരുതെന്ന് മറ്റൊരു ഇസ്ളാമിക അധ്യാപനവുമുണ്ട്‌.

ഈ ഒരു പശ്ചാത്തലത്തില്‍ (ഇസ്ളാമിക ദൃഷ്ട്യാ കൃഷിയും ഒരാരാധനയായിരിക്കെ) കൃഷിചെയ്തെടുക്കുന്ന വിഭവംകൊണ്ട്‌ പള്ളി നിര്‍മ്മിക്കുന്നത്‌ ദൈവത്തിനു എത്രമാത്രം പ്രിയപെട്ടതായിരിക്കും. മറിച്ച്‌ കൃഷിയുടെ മഹത്വം ഊന്നിപ്പറഞ്ഞ പ്രവാചകന്റെ (തെളിവൊന്നുമില്ലാത്ത) ഒരു രോമം കൊണ്ട്‌ വിശ്വാസികളുടെ ഭക്തിയെ വഞ്ചിച്ച്‌ പണം പിരിവെടുത്തോ ലാഭവിഹിതത്തിനായി വന്‍തോതില്‍ വിദേശഫണ്ടുപയോഗിച്ചോ (ആ രോമം കച്ചവടത്തിനേല്‍പിച്ച അബുധാബിക്കാരന്‌ ലാഭത്തിന്റെ പങ്ക്‌ കിട്ടാതിരിക്കില്ലല്ലോ), ചുറ്റും ദരിദ്രര്‍ വാഴുന്നിടത്ത്‌ 40 കോടിയുടെ ഒരു ദൂര്‍ത്തിന്റെ മഹാസൌധം രോമംകൊണ്ടുള്ള ബറക്കത്തിന്റെ തേട്ടത്തിനായി പണിയുന്നത്‌ ആ വിശ്വവിമോചകന്റെ അധ്യാപനങ്ങളെ ധിക്കരിക്കലും നിന്ദിക്കലുമാണ്‌. "ഓരോ മതത്തിനും ഓരോ സ്വഭാവമുണ്ട്‌. എന്നാല്‍ ഇസ്ളാമിന്റെ സ്വഭാവം എളിമയാണ്‌"എന്നുപറഞ്ഞത്‌ മറ്റാരുമല്ല. പ്രവാചകന്‍ മുഹമ്മദ്‌ (സ) നബിയാണ്‌.

ലോകത്തിലെ ഏറ്റവും വലിയ പള്ളിയും കൊട്ടാരവും നിര്‍മ്മിച്ചുക്കൊടുക്കാന്‍ അനുയായികള്‍ക്ക്‌ സാധിക്കുമായിരുന്നിട്ടും പനയോലയില്‍ കിടന്നുറങ്ങി ഒരു ആത്മീയ സാമ്രാജത്തെ നിര്‍മ്മിച്ചെടുത്ത ലാളിത്യത്തിന്റെ പ്രവാചകന്റെ രോമത്തിനുവേണ്ടി നിര്‍മ്മിക്കാന്‍ പോകുന്ന വലിയമിനാര-ശ്രീകോവിലിനടിയില്‍ വിശ്രമിക്കാനൊരുങ്ങുന്ന ആ രോമം അഹന്തയുടെ പ്രതീകമായി ഭാവിയില്‍ ഇടം പിടിക്കും.

"ഞാന്‍ ദൈവത്തിന്റെ ദാസന്‍ മാത്രമാണ്‌. ഞാന്‍ ഒരു തൊഴിലാളി(servant)യെപോലെ ഇരിക്കുകയും തിന്നുകയും ഉറങ്ങുകയും ചെയ്യുന്നു" എന്നു പറഞ്ഞ ഒരു പ്രവാചകന്റെ രോമം സൂക്ഷിക്കാന്‍ ദരിദ്രനാരായണന്‍മാര്‍ കൂടുതലുള്ള ഒരു പ്രദേശത്ത്‌ ഏറ്റവും വലിയ ആഡംബര സൌധം ഇസ്ളാമിന്റെ character-നു യോജിച്ചതല്ലെന്ന് മുയിലിയാക്കളെ മറ്റാരെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ടോ . ?

ഇപ്പോല്‍ തന്നെ, മാറും വയറും തുറന്നിട്ട സ്ത്രീകളെ കൂട്ടം കൂട്ടമായി ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന ഖബര്‍ പള്ളികള്‍ കേരളത്തില്‍ ധാരാളമായി നിര്‍മ്മിക്കുകയും അതിനെതിരെയുള്ള ഏതൊരു അനക്കത്തെയും തീക്കളിയാക്കി മാറ്റി ഊരുവിലക്കും ഉറിയടിയും നല്‍കി ഭീഷണിപ്പെടുത്തുന്ന പുത്തന്‍ മതം അവര്‍സൃഷ്ടിച്ചെടുത്തിട്ടുണ്ട്‌. ഈ ഖബര്‍പള്ളികളിലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട്‌ കാമപ്പേക്കൂത്തുകള്‍ നടത്തപ്പെടുന്ന സംഭവങ്ങളും നീലചിത്ര നിര്‍മ്മാണ വ്യവസായം പോലും പൊടിപൊടിക്കുന്ന പ്രദേശങ്ങളും കേരളത്തിലുണ്ട്‌.

അത്തരത്തിലൊന്ന്‌ കോഴിക്കോട്‌ ഉയര്‍ന്നുവന്നാല്‍ പണ്ട്‌ കാമക്കൂത്തുകള്‍ക്ക്‌ കാലുകുത്തിയ അറബിക്കിഴവന്‍മാരുടെ ഒഴുക്ക്‌ വീണ്ടുംവര്‍ദ്ധിക്കുകയും മുടിയുടെ ബറക്കത്ത്‌ കൊണ്ടുപോലും തടയപ്പെടാനാവാതെ അറബിക്കല്യാണത്തിലൂടെയുണ്ടാവുന്ന അനാഥ കുട്ടികളുടെ സംഖ്യ കോഴിക്കോടിനു ഭീഷണിയുയര്‍ത്തും. അറബികളെ അന്വേഷിച്ച്‌ ആയമാരായി ഗല്‍ഫില്‍ പറക്കാനുള്ള ചെലവ്‌ ഏതായാലും സ്ത്രീകള്‍ക്ക്‌ ലാഭിക്കാം. അതിനാല്‍ നല്ല അറബിക്കിഴവനെ തന്നെ കിട്ടാന്‍ സ്വര്‍ണ്ണമുടികൊണ്ട്‌ ഒരു നേര്‍ച്ച കാന്തപുരത്തിന്റെ പുതിയ സംരംഭത്തിനു കൊടുത്താല്‍ അതൊരു നന്ദിയുടെ അടയാളവുമായിതീരുകയും ചെയ്യും.

പര്‍ദയണിഞ്ഞ്‌ പള്ളികളില്‍ നമസ്ക്കരിക്കാന്‍ പോകുന്ന സ്ത്രീകളില്‍ നിന്ന്‌ പണമൊന്നും കാണിക്കയായി കിട്ടില്ലെന്നതിനാല്‍ അതൊക്കെ ഫിത്നയും വീടിന്റെ ഇരുട്ടറയില്‍ മുട്ടുമടക്കി പടച്ചവനെ കുമ്പിടണമെന്നുമാണ്‌ അവരുടെ പുതിയ മതം. എന്നിട്ടും അവര്‍ മറ്റുള്ളവരെ വിളിക്കുന്നത്‌ പുത്തന്‍ വാദികളെന്നാണ്‌. ആദ്യമായി കാന്തപുരം വിളിച്ച പുത്തന്‍ വാദി ലോകത്താകമാനം ഇന്ത്യയില്‍നിന്നറിയപ്പെടുന്ന ശ്രേഷ്ട പണ്ഠിതന്‍ 'അബുല്‍ഹസന്‍ അലി നദ്‌വി'യെയായിരുന്നല്ലോ..

തൌഹീദ്‌ (ഏകദൈവ വിശ്വാസം) ഉപേക്ഷിക്കുകയാണെങ്കില്‍ മക്കയിലെ മുഴുവന്‍ സമ്പത്തും നല്‍കാമെന്ന്‌ ശത്രുക്കള്‍ പറഞ്ഞിട്ടും അതു സ്വീകരിക്കാതെ ദാരിദ്യ്രം സ്വയം വരിച്ച ഒരു മഹാ പ്രവാചകന്റെ അനുയായിക്ക്‌ അദ്ധേഹത്തിനോടുള്ള സ്നേഹത്തിന്റെ പേരില്‍ ഒരു മുടിപ്പളിയുണ്ടാക്കുന്നത്‌ അത്ര കേമമായിരുന്നെങ്കില്‍ ഇന്ന്‌ അറബിനാടുകള്‍മുഴുക്കെയും മുടിപ്പളിയെന്നും വിയര്‍പ്പുപ്പള്ളിയെന്നും തലപ്പാവുപള്ളിയെന്നും ഉമിനീര്‍ പള്ളിയെന്നും ധാരാളമായി കാണാമായിരുന്നു. എന്തായാലും ഈ കലികാലത്തിന്റെ അന്ത്യത്തില്‍ നില്‍ക്കുന്ന കാന്തപുരത്തിന്റെ പ്രവാചകസ്നേഹത്തേക്കാള്‍ പലമടങ്ങ്‌ സ്നേഹമുണ്ടായിരുന്നവരാണല്ലോ അന്നത്തെ അനുയായികള്‍. ലോകത്തെ മറ്റെന്തിനേക്കാളും വിലപിടിച്ചതാണ്‌ തന്റെ കൈവശമുള്ള പ്രവാചകന്റെ രോമമെന്ന്‌ അഭിമാനം കൊണ്ട സഹാബിപോലും പള്ളിയുണ്ടാക്കിയില്ല. എല്ലാ സാധ്യതയുമുണ്ടായിരുന്നിട്ടും തന്റെയോ അല്ലെങ്കില്‍ ഒരു സംഘടനയുടെപേരില്‍ ഒരു മുടികേന്ദ്രവും വളര്‍ത്തിയെടുത്തിട്ടുമില്ല.

പണ്ട്‌ ആര്‍.എസ്സ്‌.എസ്സ്‌-നെ കുറിച്ച്‌ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്‌ "അവര്‍ ദേശസ്നേഹം എടുത്തണിഞ്ഞ്‌ രാജ്യത്തെ തകര്‍ക്കാന്‍ വരും എന്നാണ്‌." അതു സത്യമായി തീര്‍ന്നു. ഇന്ന്‌ കാന്തപുരം കൂട്ടര്‍ പ്രവാചക സ്നേഹവും മദ്‌ഹും ഓതി പ്രവാചകനെ തന്നെ വില്‍പനക്ക്‌ വച്ചിരിക്കുന്നു. ഈ രണ്ടുദാഹരണങ്ങളിലും അവരുടെ ദുരുദ്ധേശങ്ങളെ വിമര്‍ഷിക്കുന്നവരെ ദേശസ്നേഹമില്ലാത്തവരോ പ്രവാചകസ്നേമില്ലാത്തവരോ ആക്കിതീര്‍ക്കാന്‍ എളുപ്പവുമാണ്‌.

പ്രവാചകന്റെ സ്നേഹവും സ്പര്‍ശനവും മുഴുവന്‍ ഏറ്റുവാങ്ങിയ സ്വന്തം മകള്‍ ഫാത്തിമയോടു പോലും പ്രവാചകന്‍ (സ) പറയുന്നത്‌ "നീ ഖുര്‍-ആന്‍ അനുസരിച്ച്‌ നടന്നില്ലെങ്കില്‍ ദൈവസന്നിധിയില്‍ എന്നെക്കൊണ്ട്‌ നിന്നെ സഹായിക്കാന്‍ ഒക്കുകേല എന്നാണ്‌." അതിനാല്‍ ഒരുമുടിവച്ച്‌ സായൂജ്യം നേടാനും തീര്‍ഥാടന കേന്ദ്രങ്ങളുണ്ടാക്കാനും ഏതെങ്കിലും പണ്ഠിതന്‍ ? ആഗ്രഹിക്കുന്നെങ്കില്‍ അയാളെ ചവിട്ടിയിടാന്‍ യഥാര്‍ഥ പണ്ഠിതന്‍മാര്‍ ഒരുങ്ങി വരേണ്ടതാണ്‌.

പ്രവാചകന്റെ മരണാനന്തരം അദ്ധേഹത്തിന്റെ ദേഹം മദീനപ്പള്ളിയില്‍ മറമാടണമെന്ന്‌ ചിലര്‍ പറഞ്ഞിരുന്നു. "ക്രൈസ്തവരും ജൂതരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ലെന്നും അതിന്റെ കാരണം അവര്‍ അവരിലേക്ക്‌ വന്ന പ്രവാചകന്‍മാരെ ദൈവമാക്കുകയും അവരുടെ ഖബറുകളെ പള്ളികളാക്കുകയുംചെയ്ത കാരണത്താലാണെന്നും" മരണാസന്നനായി തന്റെ നെഞ്ചില്‍ കിടന്ന്‌ പ്രവാചകന്‍ വിലപിച്ചിരുന്നത്‌ ആയിശ (റ) ഓര്‍മ്മപ്പെടുത്തിയത്‌ ലോകമുസ്ളിംകള്‍ക്ക്‌ എത്ര അനുഗ്രഹമായി തീര്‍ന്നുവെന്ന്‌ പറയുകവയ്യ.

ഇന്നൊരു മുടികൊണ്ട്‌ പള്ളിയും മിനാരവും പണിയുന്നവര്‍ അദ്ധേഹത്തിന്റെ പള്ളിയിലെ ഖബര്‍ ആരാധനാലയമാക്കില്ലെന്ന്‌ വല്ല ഉറപ്പുമുണ്ടോ. മദീനപ്പള്ളിയുടെ വികസനത്തിന്റെ ഭാഗമായി ആയിശ(റ) വീടിന്റെ ആ മുറിയിപ്പോല്‍ പള്ളിയുടെ അകത്തായെങ്കിലും കാണിക്കവഞ്ചികളോ പൂജാരികളോ ഇല്ലാതെയും കേരളത്തില്‍ ചിലര്‍ക്ക്‌ 'ഹുബ്ബുന്നബി' എന്ന വിപണനബഹുമാനം തള്ളിവന്ന്‌ രോഗമായി ഭ്രാന്തെടുത്ത്‌ ഹൂ.. ഹൂ വിളിക്കുന്ന മാലമൌലിദുകളില്ലാതെയും അത്‌ ആരാധിക്കപ്പെടാതെയും നിലനില്‍ക്കുന്നു. കാന്തപുരം കൂട്ടരെപ്പോലുള്ളവരുടെ കയ്യിലാണ്‌ മക്കയുടെയും മദീനയുടെയും ഭരണോത്തരവാദിത്തം വന്നുചേരുന്നതെങ്കില്‍..!! പടച്ചവന്‍ അവന്റെ ദീന്‍ അവനിലേക്ക്‌ ഉയര്‍ത്തുന്ന നാളായിരിക്കുമത്‌..

സത്യമെന്ന്‌ തെളിയുന്ന പ്രവാചകന്റെ തിരുശേഷിപ്പുകളെ ഒരു ഇസ്ളാംമത വിശ്വാസിക്കും വിലകുറച്ചുകാണാനൊക്കില്ല. പലരും പറയുന്നതു പോലെ ഇവിടെ പ്രശ്നം 40 കോടിയുടെ പള്ളിയല്ല. അത്‌ കാന്തപുരത്തിന്‌ നബിയുടെ മുടിയുടെ പേരിലല്ലാതെ സ്വന്തം പേരിലോ മര്‍ക്കസ്സിന്റെ പേരിലോ ആവുന്നതില്‍ ആര്‍ക്കും എതിര്‍ക്കേണ്ട കാര്യമില്ല.

മുഹമ്മദ്‌ നബി അന്ത്യപ്രവാചകനും ലോകത്തിനാകമാനമുള്ള മനുഷ്യര്‍ക്കായി നിയോഗിക്കപ്പെട്ടതിനാലും അദ്ധേഹത്തിന്റെ പേരിലുള്ള തട്ടിപ്പുകളോ അല്ലെങ്കില്‍ തിരുശേഷിപ്പുകൊണ്ടുള്ള വരുമാനമോ ഉണ്ടാക്കാന്‍ ഒരു മുസ്ളിമും ആരെയും അനുവദിച്ചുകൂടാത്തതാണ്‌. അദ്ധേഹം ലോകത്തിന്റെ പൊതുസ്വത്തായിരിക്കേ ഒരു സങ്കുചിത സംഘടനയുടെ പേരില്‍ തെളിവൊന്നുമില്ലാത്ത ഒരുസ്വപ്നക്കഥയുടെ സനദ്‌ കൊണ്ടുവന്ന് അതിന്റെ പേരില്‍ അന്ധവിശ്വാസികളായ ചാവേറുകളെ സൃഷ്ടിക്കുന്നത്‌ തടയേണ്ടതുണ്ട്‌. പള്ളിയില്‍ പ്രാര്‍ഥനക്ക്‌ പോകുന്ന സ്ത്രീകളെയല്ല, ഈ ഭാവി ചൂഷണ കേന്ദ്രത്തെയാണ്‌ ശേഖുനാക്ക്‌ ഹലീലൂയ പടാതെ സഖാഫിമാര്‍ അടിയന്തിരമായി തടയിടേണ്ടത്‌.

പ്രാചകന്‍ മുത്തിയത്‌ മുത്തല്‍ ബറക്കത്തെടുക്കലാണെന്നും (അതില്‍ ഒരു തര്‍ക്കവുമില്ല) അതിനാല്‍ പ്രവാചകന്റെ മുടിയേന്തിയ (കാന്തപുരത്തിന്റെ) കരം ചുമ്പിക്കലും ബറക്കത്തെന്നാണ്‌ ഒരു വിദ്വാന്‍ പറഞ്ഞുവയ്ക്കുന്നത്‌. അങ്ങനെയാണെങ്കില്‍ വടക്കന്‍മാരുടെ ഊഹമനുസരിച്ച്‌ ഇസ്ളാമിയത്ത്‌ കുറഞ്ഞ തെക്കന്‍മാര്‍ക്ക്‌ കോഴിക്കൊടുവരെ വന്ന്‌ ഉസ്താദിന്റെ കൈമുത്താന്‍ പ്രയാസമായതിനാല്‍ ആ കൈമുത്തിയ ഓ.രാജഗോപാലിന്റെ (ബി.ജെ.പി നേതാവ്‌) കൈമുത്തി ബറക്കത്തെടുക്കാവുന്നതായിരിക്കും.

ഇനി "ഖമറുല്‍ ഉലമാ" കാന്തപുരത്തിനു (പള്ളിപണിയാന്‍) പിരിവാണ്‌ ഉദ്ദേശമെങ്കില്‍ നെടുങ്കണ്ടത്ത്‌ സഭാവിശ്വാസികള്‍ ചെയ്തതുപോലെ, സമസ്തയില്‍ വിരിയുന്ന സഖാഫിമാരുടെ വീടുകളില്‍ ബിരിയാണിക്കായി വളര്‍ത്തുന്ന ചിക്കനുകളുടെ കൂട്ടത്തില്‍ എക്സ്ട്രാ ഒരെണ്ണം കൂടി നേര്‍ച്ചയാക്കി വളര്‍ത്തി വര്‍ഷാവര്‍ഷം നല്ലൊരുതുകയൊപ്പിച്ച്‌ ഉസ്താദവര്‍കളെ ഏല്‍പിച്ച്‌ അദ്ധേഹത്തെ ഈ ഫിത്നയില്‍ നിന്ന് പിന്തിരിപ്പിക്കാവുന്നതാണ്‌. അങ്ങനെ കോഴിക്കോടിനു കോഴികൃഷി ഒരലങ്കാരമാവുകയും കോഴിക്കായി തമിഴ്‌നാടിനെ ആശ്രയിക്കുന്ന കേരളത്തിനു അതൊരു താങ്ങാവുകയും ചെയ്യും. !
.

17 comments:

 1. പ്രാചകന്‍ മുത്തിയത്‌ മുത്തല്‍ ബറക്കത്തെടുക്കലാണെന്നും (അതില്‍ ഒരു തര്‍ക്കവുമില്ല) അതിനാല്‍ പ്രവാചകന്റെ മുടിയേന്തിയ (കാന്തപുരത്തിന്റെ) കരം ചുമ്പിക്കലും ബറക്കത്തെന്നാണ്‌ ഒരു വിദ്വാന്‍ പറഞ്ഞുവയ്ക്കുന്നത്‌. അങ്ങനെയാണെങ്കില്‍ വടക്കന്‍മാരുടെ ഊഹമനുസരിച്ച്‌ ഇസ്ളാമിയത്ത്‌ കുറഞ്ഞ തെക്കന്‍മാര്‍ക്ക്‌ കോഴിക്കൊടുവരെ വന്ന്‌ ഉസ്താദിന്റെ കൈമുത്താന്‍ പ്രയാസമായതിനാല്‍ ആ കൈമുത്തിയ ഓ.രാജഗോപാലിന്റെ (ബി.ജെ.പി നേതാവ്‌) കൈമുത്തി ബറക്കത്തെടുക്കാവുന്നതായിരിക്കും.

  ReplyDelete
 2. തമിഴ്നാട്ടില്‍ നിന്ന് വരുന്ന വിശാസികള്‍ പള്ളിയെകുറിച് എങ്ങിനെയന്നു വഴി ചോദിക്കുവ്വാ ????

  ReplyDelete
 3. സ്വഹാബതുകലെക്കളും വലിയ പ്രവാചക "സ്നേഹി" യായ കേരളത്തിലെ സുന്നികള്‍ക്ക് (എല്ലാവരെയും ഞാന്‍ ഉധേഷിചിട്ടില്ല , ട്ടോ,) ഇനി റസൂല്‍ തിരുമേനി തന്നെ വന്നു അത് തന്‍റെ മുടിയല്ല എന്ന് പറഞ്ഞാല്‍ പോലും വിശ്വാസം വരില്ല. കാരണം ഉസ്താദിന്‍റെ വായ്ക്കു എതിര്‍ വായ്‌ ഇല്ലല്ലോ !!!
  ഒരു വിദ്വാന്‍ പറഞ്ഞത് "ഇനി അത് റസൂല്‍ തങ്ങളുടെ തിരു കേഷമാല്ലെങ്കില്‍ തന്നെ ഞങ്ങള്‍ അത് അങ്ങനെയാണ് എന്ന് വിശ്വസിക്കുന്നത്, അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് അതിനുള്ള പുണ്യം കിട്ടും എന്ന് !!!!,.....എന്തൊരു വിചിത്ര നേത്രുതം , എന്തൊരു വിചിത്ര അനുയായികള്‍. !!!!!!

  ReplyDelete
 4. കേരളത്തിൽ ആദ്യം പള്ളിയുണ്ടായിരുന്ന മഹല്ലുകളിൽ ഭിന്നിപ്പിന്റെ പള്ളികൾ ഉണ്ടാക്കിയ മുജാഹിദ് ജമാദികൾ ആദ്യം ആ പള്ളി(?)കൾ പൊളിച്ച് കളയൂക. എന്നിട്ട് ബാക്കി പോരെ

  മയ്യിത്ത് കുളിപ്പിച്ച വെള്ളം കുടിച്ച് ബർക്കത്തെടുക്കുന്ന മുജാഹിദിന്
  കൈ മുത്തൽ ഹറാം :) :) :)

  <a href='zulfukhaar.blogspot.com/">ഇതാ ഇവിടെ </a>

  ReplyDelete
 5. മുടിയുടെ മറവിൽ മടിശ്ശീലവീർപ്പിക്കാനുള്ള ശ്രമം പ്രബുദ്ധമായ സമുദായം തിരിച്ചറിയും. ഇൻശാ അല്ലാഹ്.

  ReplyDelete
 6. ഈ ഇസ്ലാമിലെ ബിംബാരാധനാവിശ്വാസികൾ ഞമ്മടെ കൂട്ടത്തിലേക്ക് പോരുന്നോ? ഇവിടെ എല്ലാ കല്ല് കരട് കാഞ്ഞിരക്കുറ്റിയെയും ആരാധിക്കാം. വരുന്നോ ?

  ReplyDelete
 7. പ്രവാചകന്റെതെന്നു പറയുന്ന മുടി സൂക്ഷിക്കാന്‍ അറുപതു കോടിയുടെ പള്ളി....കൊള്ളാം..

  ആ മുടി മുക്കിയ വെള്ളത്തിനായി വലിയ ജനത്തിരക്കുമാണ്. കുറേക്കാലം മുമ്പ് ഒറിജിനല്‍ മുടി മുക്കിയ വെള്ളം തന്റെ കയ്യിലുണ്ടെന്നും ഒരു കുപ്പിക്ക്‌ ഇരുപത്തയ്യായിരം രൂപ വെച്ച് തന്നാല്‍ അത് നല്‍കാമെന്നും മറ്റൊരു മുസ്ലിം സംഘടന നേതാവിന്റെ പ്രസംഗവും യൂടൂബില്‍ കണ്ടു.!

  ഈ അറുപതു കോടിയുടെ 'വ്യാവസായിക പദ്ധതി' നിലവില്‍ വരുന്നതോടെ കേരളത്തില്‍ ടൂര്‍ ഓപറെറ്റര്‍മാര്‍ക്ക് നല്ലകാലമായിരിക്കും വരിക. മുടി ദര്‍ശനത്തിനായി ഭക്ത ജനങ്ങളെയും വഹിച്ചു കൊണ്ട് ചീറിപ്പായുന്ന വാഹന നിരകള്‍ ഇനി മലയാള മണ്ണിനു നിത്യ കാഴ്ച തന്നെയായിരിക്കും.

  മദീനയില്‍ പോയി പ്രവാചകന്റെ ഖബറിടം കാണാന്‍ ഭാഗ്യമില്ലാത്തവര്‍ കോഴിക്കോടെത്തി മുടി കണ്ടെങ്കിലും സായൂജ്യമടയട്ടെ.!

  ഒന്നു സത്യമാണ് ആ പ്രവാചകന്‍ ജീവനോടെ ഉണ്ടായിരുന്നപ്പോള്‍ താമസിക്കാന്‍ തെരഞ്ഞെടുത്ത വീടിനു അപ്പോള്‍ ഒരു ലക്ഷമെങ്കിലും വിലയുണ്ടായിരുന്നില്ല എന്നത്.

  ഉറക്കമുണരുന്ന ആ ലോക നിത്യ ഗുരുവിന്റെ ശരീരത്തില്‍ ഈത്തപ്പന ഓലയുടെ പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നു.

  ഹോ, ഏതായാലും അഭിമാനിക്കുക തന്നെ,........ പ്രവാചകന്റെതെന്നു പറയുന്ന ഒരു മുടിക്കെങ്കിലും അറുപതു കോടിയുടെ കെട്ടിടത്തില്‍ കഴിയാമല്ലോ.!

  ReplyDelete
 8. എന്‍റെ പള്ളീ! ഇങ്ങിനെയും തട്ടിപ്പ് നടത്തുവാന്‍ ചിലര്‍ കേരളത്തിലും പദ്ധതിയിടുന്നുണ്ടോ ?
  നല്ല ലേഖനം .ആശംസകള്‍ .

  ReplyDelete
 9. പ്രതിഷേധിക്കുക, ശക്തിയായി പ്രതിഷേധിക്കുക ഈ അന്ധവിശ്വാസം വളര്‍ത്തലിനെതിരെ, പാവപ്പെട്ട വിശ്വാസികളുടെ അജ്ഞത മുതലെടുത്ത് പൈസ്സാ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാതി മത വ്യത്യാസം മാറ്റിവെച്ച് പ്രതിഷേധിക്കുക.

  ReplyDelete
 10. കുറാൻ തന്നെ ഒരു തട്ടിപ്പല്ലേ അത് സമ്മതിക്കാത്തവൻ ഇത് തട്ടിപ്പാണെന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല്!

  ReplyDelete
 11. ബഹുദൈവവിശ്വാസത്തിന്റെ മൂല ലക്ഷ്യം സാമ്പത്തികമാണെന്ന്‌ പണ്ട്‌ അലി ശരീഅത്തി നിരീക്ഷിച്ചിട്ടുണ്ട്‌. അതിത്രപെട്ടെന്ന്‌ ഇസ്ളാമില്‍ പ്രവാചക സ്നേഹം തുളുമ്പി പടര്‍ന്ന്‌ പിടിക്കപ്പെടുമെന്ന്‌ അദ്ധേഹം പോലും നിനച്ചിരിക്കാന്‍ സാധ്യതയില്ല.

  കൈവെട്ടേണ്ടത്‌ ഇതരമതസ്തര്‍ വെറുപ്പുകൊണ്ട്‌ ഇസ്ളാമിനെ അവഹേളിക്കുമ്പോഴല്ല. മതത്തിനകത്തുള്ളവര്‍ പ്രവാചകനെ കച്ചവടത്തിന്‌ വയ്ക്കുമ്പോഴാണ്‌. പക്ഷേ ഈ കച്ചവടവാണിഭക്കാര്‍ ഇതിനെതിരെ പ്രതികരിക്കുന്നവരെ കൊല്ലാന്‍ ആളെവിടുന്ന കാഴ്ച്ച സൂചിപ്പിക്കുന്നത്‌, അവര്‍ മതത്തിന്റെ ഊഷ്മളതയില്‍ നിന്നുമാറി കൊട്ടേഷന്‍ സംഘങ്ങളായി പരിണമിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌.

  ReplyDelete
 12. മുക്കുവാ.. വാതുറക്കുമ്പോല്‍ പല്ലു തേച്ചോ എന്നുറപ്പുവരുത്തുക.. മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടാണ്ടാക്കുന്നത്‌ ശരിയല്ല. :)

  ReplyDelete
 13. ബക്കര്‍ പറഞ്ഞു : "കൈവെട്ടേണ്ടത്‌ ഇതരമതസ്തര്‍ വെറുപ്പുകൊണ്ട്‌ ഇസ്ളാമിനെ അവഹേളിക്കുമ്പോഴല്ല. മതത്തിനകത്തുള്ളവര്‍ പ്രവാചകനെ കച്ചവടത്തിന്‌ വയ്ക്കുമ്പോഴാണ്‌"

  ചില്ലിട്ടു വെയ്ക്കേണ്ട വാക്കുകള്‍ . എന്തായാലും കൈ വെട്ടണം അല്ലേ ബക്കറെ. ശരിക്കും ലാദന്റെ അനുയായി തന്നെ നീ.

  ReplyDelete
 14. ലാദനൊക്കെ ഔട്ട്‌ ആയില്ലെ Doodu .. വേറെ പുതിയ ആരെയെങ്കിലും നമുക്ക്‌ നോക്കാം. ഡൂഡൂ കൂടെ ഉണ്ടാവണം.

  ReplyDelete
 15. പണ്ട്‌ ആര്‍.എസ്സ്‌.എസ്സ്‌-നെ കുറിച്ച്‌ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്‌ "അവര്‍ ദേശസ്നേഹം എടുത്തണിഞ്ഞ്‌ രാജ്യത്തെ തകര്‍ക്കാന്‍ വരും എന്നാണ്‌." അതു സത്യമായി തീര്‍ന്നു. ഇന്ന്‌ കാന്തപുരം കൂട്ടര്‍ പ്രവാചക സ്നേഹവും മദ്‌ഹും ഓതി പ്രവാചകനെ തന്നെ വില്‍പനക്ക്‌ വച്ചിരിക്കുന്നു."

  അടിവരയിടേണ്ട വാക്ക്.

  വിഷയം നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനം.

  ReplyDelete
 16. പ്രവാചകരുടെ തിരു കേശം എന്നാല്‍ അവിടുത്തെ ശരീരത്തിന്റെ ഭാഗമാണ്‌. അത്‌ അവിടുന്നു ഇഷ്ടപ്പെടുന്നവരുടെ കൈകളില്‍ മാത്രമേ എത്തിച്ചേരുകയുള്ളൂ. മാത്രമല്ല അതു കൈവശം വെക്കുന്ന ആള്‍ക്ക്‌ പ്രവാചകരുടെ നിര്‍ദ്ദേശം ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ മറ്റൊരാള്‍ക്ക് അതു കൈമാറുക. അത്തരത്തില്‍ ഒരു സ്വപ്ന ദര്‍ശനത്തിലൂടെ പ്രവാചകര്‍ (സ) എന്നോട്‌ ഈ തിരു കേശം ശൈഖ് അബൂബക്കറിനു (കാന്തപുരം ഉസ്താദിനെ അറബികള്‍ വിളിക്കുന്ന പേര്‌) കൈമാറാണം എന്നു അറിയിച്ചത്‌ കൊണ്ടാണ് ഞാന്‍ ഇത്‌ ഇവിടെ ഏല്‍പ്പിക്കുന്നത്‌ എന്നാണ്‌ ഡോ: അഹ്‌മദ്‌ ഖസ്രജി മാര്‍കസില്‍ വെച്ചു പറഞ്ഞത്.ഇന്ത്യയില്‍ തന്നെ എത്രയോ വലിയ കോടീശ്വരന്‍ മാര്‍ ഉണ്ടായിട്ടും അവര്‍ക്കൊന്നും ലഭിക്കാത്ത ഈ അപൂര്‍വ്വ സൌഭാഗ്യം ബഹു കാന്തപുരം ഉസ്താതിന്‌ ലഭിച്ചതിനു പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്‌. അദ്ധേഹവുമായി അടുത്തു ബന്ധപ്പെട്ടാല്‍ ആ യഥാര്‍ത്യങ്ങള്‍ ബോധ്യപ്പെടും. സമകാലിക ചരിത്രത്തില്‍ അദ്ധേഹത്തിന് തുല്യനായ ഒരു കര്‍മ്മ യോഗി ആരുണ്ട്‌ എന്ന് മുസ്ലിം സമുദായം സഗൌരവം ചിന്തിക്കുക. അല്ലാതെ അദ്ധേഹത്തെ വിമര്‍ശിക്കാന്‍ മാത്രം ജീവിക്കുന്ന ചില ജന്മങ്ങളുടെ കുപ്രചരണങ്ങളില്‍ നാം വഞ്ചിതരാവരുത്.മാത്രമല്ല പ്രവാചകരുമായി ബന്ധ പ്പെട്ട വസ്തുക്കളെ മുഴുവന്‍ ആദരിക്കുന്നതാണു ഇസ്ലാമിന്റെ അടിസ്താനം. അവിടുത്തെ വിയര്‍പ്പ് കുപ്പിയിലാക്കി സുഗന്ധമായി സഹാബികള്‍ ഉപയോഗിക്കാറുണ്ടാ യിരുന്നു എന്ന് ചരിത്രം പറയുന്നു. അവിടുത്തെ വിയര്‍പ്പും, മുടിയും എല്ലാം സമുദായത്തിനു പ്രിയപ്പെട്ടത്‌ തന്നെ. അത്തരം കാര്യങ്ങള്‍ ആര്‍ക്കെങ്കിലും സ്റ്റാറ്റസിനു കുറവായി അനുഭവപ്പെടുന്നുവെങ്കില്‍ അവരുടെ സ്ഥാനം ഇസ്ലാമിന്റെ ബൌണ്ടറിക്ക്‌ പുറത്താണ് എന്നു മാത്രമേ അതേക്കുറിച്ച്പറയാനുള്ളൂ.
  മര്‍കസിലും ഖസ്റജി മ്യൂസിയത്തിലും സൂക്ഷിച്ച തിരു കേശങ്ങള്‍ നബി(സ)യുടേതാണെന്ന് ഉറപ്പിക്കാനും ഉള്‍കൊള്ളാനും കഴിയാത്തവര്‍ വിവാദങ്ങളിലും കോലാഹലങ്ങളിലും ഏര്‍പ്പടാതിരിക്കുക. കാരണം തിരുനബി(സ)യുടേതാവാനുള്ള ഒരുശതമാനം സാധ്യതയെങ്കിലും നിലനില്‍കുന്നുണ്ട്. വാസ്തവത്തില്‍ ഇത് നബി(സ)യുടേതാണങ്കില്‍ അവയെ വിമര്‍ശിച്ചത് കൊണ്ട് വ്യക്തി കാഫിറായിപ്പോകും. അതിനെ സംബന്ധിച്ച് മൌനം പാലിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. തിരു നബി(സ)യോടുള്ള സ്നേഹം നിലനിറുത്തിയതിന് പ്രതിഫലം ലഭിക്കുകയും ചെയ്യും.

  ReplyDelete