Saturday, January 10, 2009

ബഹുഭാര്യത്വം വീണ്ടും..

അടിമ കച്ഛവടവും, വിവാഹവും വിവാഹ മോചനവും യധേഷ്ടം നടന്നിരുന്ന, അതാണു ജീവിത ഉന്നതി എന്ന്‌ ധരിച്ഛിരുന്ന ഒരു 'ഇരുണ്ട യുഗമെന്ന്‌' ചരിത്രകാരന്‍മാര്‍ വിളിച്ഛിരുന്ന കാലത്തിലാണു 'നിരക്ഷരനായ' മുഹമ്മദ്‌ നബി (സ:അ) പ്രവാചകനായി നിയോഗിക്കപ്പെടുന്നതു...

ഖുര്‍ ആന്‍ മനുഷ്യനിര്‍മ്മിതി എന്ന്‌ കരുതുന്നവര്‍ക്ക്‌ പ്രത്യേകമായാണു മുഹമ്മദ്‌ നബിയുടെ ചരിത്രം പടിക്കാന്‍ 'നിരക്ഷരന്‍' എന്ന്‌ മനപ്പൂര്‍വം എഴുതിയത്‌.. അതു ഈ വിഷയവുമായി ബന്ധപ്പെടാത്തതിനാല്‍ ചരിത്രം വിട്ടിട്ട്‌ ബഹുഭാര്യത്വ സബ്ജക്റ്റുമായി മുന്നോട്ട്‌ പോകാം...

പ്രവാചകന്‍ പറയുന്നു.. " അനുവദിക്കപ്പെട്ടതില്‍ ദൈവത്തിനു ഏറ്റവും വെറുപ്പുള്ളകാര്യം വിവാഹ മോചനമാണു.. "


ഇസ്ളാമില്‍ ഒന്നിലധികം വേളികഴിക്കല്‍ ഒരു പ്രത്യേക ആരാധനാ കര്‍മ്മമോ അല്ലെങ്കില്‍ 'സുന്നത്ത്‌' എന്ന്‌ വിളിക്കപ്പെടുന്ന പുണ്യം കിട്ടുന്ന ഐച്ഛിക ആചാരമോ അനുഷ്ടാനമോ അല്ല..

എന്നിരിക്കെ , ദൈവം വെറുക്കുന്ന വിവാഹ മോചനം ഇസ്ളാം നിഷ്കര്‍ഷിക്കുന്ന ഒരു മാനദണ്ടവും പുലര്‍ത്താതെ വളരെ ലാഘവത്തോടെ നടത്തപ്പെടുകയും പ്രത്യേകം പുണ്യമോ മറ്റോ ഇല്ലാത്ത ബഹുഭാര്യത്വം കേരള മുസ്ളിം ചുറ്റുപാടില്‍ മുന്‍ഗണന ലഭിക്കുകയും ചെയ്യുന്ന രസ(തന്ത്രം) ഇസ്ളാമിന്‍റെതല്ല .. പൌരോഹിത്യത്തിന്‍റെതാണു...

ഇസ്ളാമില്‍ പൌരോഹിത്യം ഇല്ലതാനും.. (വി. ഖു 57:27)

ഇസ്ളാമിന്‍റെ ബഹുഭാര്യത്വ സമീപനം വളരെ വ്യക്തമാണു .. അത്‌ ഇന്ന്‌ കേരളത്തില്‍ കാണുന്നത്‌ പോലെ ചൂഷണത്തിന്‍റെതല്ല... സര്‍വ്വ കാലത്തേക്കുമുള്ള മനുഷ്യന്‍റെ ഒഴിവാക്കപ്പെടാനാവാത്ത ആവശ്യങ്ങല്‍ക്കുള്ള/അസൌകര്യങ്ങല്‍ക്കുള്ള ഔദാര്യം മാത്രമാണു..

ഇത്തരം സാഹചര്യമാണു ഇന്ന് ഇറാഖിലും ഫലസ്തീനിലും നിലവിലുള്ളതു ... പണ്ട്‌ യുദ്ധം ജീവിത ക്രമത്തിന്‍റെ ഭാഗമായിരുന്ന ജന വിഭാഗങ്ങളിലും ഈ സ്ഥിതി ഉണ്ടായിരുന്നു.. ബഹുഭാര്യത്വം പക്ഷേ ഇവിടെ അതിന്‍റെ സാമൂഹ്യ ക്ഷേമത്തിന്‍റെ അനിവാര്യതയുമാണു.. ഖുര്‍ ആന്‍ പറയുന്നതു പോലെ നീതി നടപ്പാക്കാന്‍ സാധിക്കുന്നവര്‍ക്ക്‌ മാത്രം.

ബഹുഭാര്യത്വം അനുവദിക്കപ്പെടാത്ത ഇതര മതങ്ങളിലും സംസ്കാരങ്ങളിലും (യൂറോപ്പിലും അമേരിക്കയിലും മറ്റും) ഇസ്ളാമിലുള്ളതിനേക്കാള്‍ ഔദ്യോഗികമായി ഒരു പട്ടമഹിഷി ഉള്ളതോടൊപ്പം ഒരു തടസ്സവുമില്ലാതെ നമ്മുടെ സഖാവു നായനാര്‍ പറയുന്നതു പോലെ 'ചായ കുടി' നടത്താം.. ഇസ്ളാമില്‍ കര്‍ശനമായും അതു നടപ്പില്ല...

അത്തരക്കാര്‍ക്ക്‌ അനാഥകളില്‍ നിന്നും (അനാഥകളല്ലാത്തവരില്‍ നിന്നു കൂടിയും എന്നും വ്യാഖ്യാനങ്ങളുണ്ട്‌) നാലില്‍ കൂടാതെ വിവാഹം നടത്താം..

അവര്‍ക്കിടയില്‍ നീതി പാലിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രം (വി. ഖു 4:3)

പക്ഷേ ബഹു ഭാര്യത്വ അനുവാദം തന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ട്‌ ഖുര്‍ ആന്‍ വീണ്ടും പറയുന്നു ..

"എത്ര ശ്രമിച്ഛാലും നിങ്ങല്‍ക്ക്‌ ബീവിമാര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ല .. (വി. ഖു 4:129)"

കഴിവുള്ളവനും, ചിലവിനു നല്‍കാന്‍ സാധിക്കുന്നവനും മാത്രം അവകാശപ്പെട്ടതാണു ഇസ്ളാമില്‍ വിവാഹം.. അല്ലാത്തവന്‍ വ്രതമെടുത്തു കഴിയട്ടെ എന്നാണു അനുശാസനം...

കേരളത്തിലെ ബഹു ഭൂരിപക്ഷം സാധാരണക്കാര്‍ ഒരു കെട്ടിയോളെ തന്നെ പൊറുപ്പിക്കാന്‍ പെടുന്ന പെടാപ്പാട്‌ വല്ലാത്ത ബേജാറും ഇടങ്ങേറുമാണു .. ഈ ഒരെണ്ണത്തിനെ പോറ്റാനാണു 'Total 4 U' പോലുള്ള തട്ടിപ്പുകളില്‍ പെട്ട്‌ അവന്‍ ചീഞ്ഞടിയുന്നതു..

അപ്പോല്‍ ഒന്നുകൂടി കെട്ടാനുള്ള 'പരമമായ' അവകാശത്തിനു വേണ്ടി കാന്തപുരത്തിനെപ്പോലുള്ളവര്‍ അജണ്ടകള്‍ ഉണ്ടാക്കുന്നതു കേരളത്തിലെ സാധാരണക്കാരനായ മുസ്ളിംകല്‍ക്ക്‌ വേണ്ടിയല്ല... നാലു കെട്ടാന്‍ 'പെടാപ്പാടു പെടുന്ന' ഷേക്കന്‍മാരും സുല്‍ത്താന്‍മാരും കേരളത്തിലില്ലല്ലോ.. !!

ഇത്‌ മുസ്ളിം സമുദായത്തിലെ കണ്ണീരുകുടിക്കുന്ന അബലകളായ സ്തീകള്‍ക്കും വേണ്ടിയല്ല...

ഇതിന്‍റെയൊക്കെ പിന്നില്‍ ഇസ്ളാമിക സംഹിതകളോടുള്ള ആധിക്യമാണെങ്കില്‍ , ഇസ്ളാം നിഷിദ്ധമാക്കിയ സ്ത്രീധന സമ്പ്രദായങ്ങല്‍ അവസാനിപ്പിക്കാന്‍ അവര്‍ ആദ്യം സമരം ചെയ്യട്ടെ.. ഇതാണല്ലോ മുസ്ളികളും ഇതര മതസ്തരും നേരിടുന്ന അഭിശപ്തമായ ദുരന്തങ്ങള്‍..

ഈ സ്ത്രീധന കെണിയാണല്ലോ പടുകിഴവന്‍മാരെ വരെ മംഗല്യം കഴിക്കാന്‍ ദരിദ്രകളായ കന്യകളെ നിര്‍ബന്ധിക്കുന്ന ചതിക്കുഴികല്‍... കന്യകമാരോടു അവരുടെ വിവാഹ സമ്മതം നിച്ഛയമായും നിങ്ങല്‍ ചോദിച്ഛിരിക്കണം എന്ന ഇസ്ളാം ശാസനയും ആദ്യം പാലിക്കപ്പെടട്ടെ .. എന്നിട്ടാവാം രണ്ടാം കെട്ടിനു മതത്തിന്‍റെ ഔദാര്യമായി ലഭിക്കുന്ന ആനുകൂല്യം പിടിച്ഛുവാങ്ങാന്‍...

മത ദര്‍ശനങ്ങല്‍ അതു പാലിക്കാനുള്ളവര്‍ക്കാണു .. മത വിശ്വാസികള്‍ എന്ന്‌ പറയുകയും അതിന്‍റെ വിശുദ്ധിയിലും അതു ഉന്നമാക്കുന്ന ക്ഷേമത്തിലും പരിപാലിക്കാതിരിക്കുകയും, ചില താല്‍പര്യങ്ങല്‍ക്കായി മാത്രം ദുര്‍വ്യാഖ്യാനം ചെയ്തു മലിനപ്പെടുത്തുമ്പോഴാണു മതം തെരുവില്‍ കല്ലെറിയപ്പെടുന്നതു..

അതിനുത്തരവാദി മതമല്ല ...
പുരോഹിതന്‍മാരോ അതിന്‍റെ നടത്തിപ്പുകാരോ ആണു.. പക്ഷേ ഏറുകൊള്ളുന്നതു എല്ലാര്‍ക്കും കൂടിയാണു.. .

19 comments:

 1. ബക്കറേ,
  ഇസ്ലാമിനെ കുറിച്ചു അല്പമെങ്കിലും മനസ്സിലാക്കിയിട്ടുള്ള എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ...പക്ഷെ കാന്തപുരത്തിനെ പോലെയുള്ളവർക്കൊക്കെ എന്നാണിതു മനസ്സിലാവുക..ഇസ്ലാമിന്റെ ശത്രുക്കൽ അതിന്നുള്ളിൽ തന്നെ....

  ReplyDelete
 2. ജ. കൃഷ്ണയ്യര്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കട്ടെ, അപ്പോള്‍ കാണാം പലരും മലക്കം മറിയുന്നത്‌.

  ReplyDelete
 3. പാമരന്‍: രോഗബാധ കൊണ്ട് നിലവിളിക്കുന്ന കാവല്‍ പട്ടിയെ വെടിവെച്ചു കൊല്ലുന്ന ലാഘവത്തോടെ, സ്വന്തം മാതാപിതാക്കളെ കൊല്ലാന്‍ മക്കള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന നിയമ നിര്‍മാണത്തിനാണോ താങ്കളുടെ നിലവിളി..??!!

  ബക്കര്‍: അക്ഷരത്തെറ്റിന്റെ ആധിക്യം വല്ലാതെയുണ്ട്. ശ്രദ്ധിക്കുമല്ലോ..?

  ReplyDelete
 4. ശ്രദ്ധേയന്‍,
  അങ്ങനെയൊരു നിയമ നിര്‍മ്മാണം നടത്താന്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളെയാണ് ചികിത്സിച്ച് ഭേദമാക്കേണ്ടതു.

  മുറിച്ച് കളയാനുള്ള ഓപ്പറേഷന്‍ വരെ കൊണ്ടെത്തിക്കുന്ന സാമൂഹ്യ അവസ്ഥകള്‍ അങ്ങനെ തുടരട്ടെ എന്ന് താങ്കളും ആഗ്രഹിക്കില്ലല്ലോ...

  അക്ഷരതെറ്റുകള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കാം.. വളരെ നന്ദി..
  വന്നവര്‍ക്കെല്ലാം നന്ദി ..

  ReplyDelete
 5. കൊട് കൈ... !! ഇനിയും പോരട്ടെ... !!

  ReplyDelete
 6. ബക്കര്‍,

  വീക്ഷണങ്ങള്‍ നന്നായിരുന്നു. ചിന്തിക്കുന്ന ഒരു മുസ്ലീം യുവത്വം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

  ReplyDelete
 7. ഇസ്ളാം നിഷിദ്ധമാക്കിയ സ്ത്രീധന സമ്പ്രദായങ്ങല്‍ അവസാനിപ്പിക്കാന്‍ അവര്‍ ആദ്യം സമരം ചെയ്യട്ടെ.. ഇതാണല്ലോ മുസ്ളികളും ഇതര മതസ്തരും നേരിടുന്ന അഭിശപ്തമായ ദുരന്തങ്ങള്‍..

  ReplyDelete
 8. പൌരോഹിത്യത്തിന്റെ ആധിപത്യമാണ്‌ ഇന്നു മതങ്ങളും അതുവഴി സമൂഹവും നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ആരാധനാലയങ്ങളില്‍നിന്നും ദല്ലാളന്‍മാരെ പടിയിറക്കണം, മതവും ഭക്തിയുമൊക്കെ ഓരോ വ്യക്തിയുടെയും സ്വകാര്യതയായി ചുരുങ്ങണം. പരിഭാഷകന്റെയും മധ്യവര്‍ത്തിയുടെയും സഹായം ആവശ്യമുള്ള ദൈവസങ്കല്‍പം എത്ര ബാലിശമാണ്. ബക്കറിന്റെ നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 9. കള്ള ഹിമാറെ!
  അന്യ ജാതിക്കരെക്കൊണ്ട്‌ ഇസ്‌ ലാമിനെ നാറ്റിക്കുന്ന നിന്റെ ജാതി ഏതാ?
  നീ നിന്നെ പുകഴ്ത്തിയ കഴുതകളുടെ കമന്റ്‌ മാത്രം പ്രസിദ്ധീകരിക്കുന്നത്‌ ജൂതായിസത്തിലേക്ക്‌ ആളെ കൂട്ടാനാണോടാ ചെറ്റേ!

  ReplyDelete
 10. മുകളില്‍ കൊടുത്തിരിക്കുന്ന പ്രശംസകള്‍ ഒരു കാന്തപുരം A.P സുന്നി തീവ്രവാദിയുടെതാണു ...

  അവരുടെ നിലപാടുകളും അവരില്‍ നിന്ന്‌ കേരള ഇസ്ളാമിക സമൂഹത്തിനും (മറ്റുള്ളവര്‍ക്കും) ലഭിക്കാവുന്ന ഇത്തരം സമ്മാനങ്ങളുടെ മാതൃകകള്‍ പ്രതീക്ഷകള്‍ക്ക്‌ വകനല്‍കുന്നുണ്ട്‌... !!!

  ReplyDelete
 11. എന്താണു ഈ കാന്തപുരം കൂട്ടര്‍ക്ക്‌ വേണ്ടത്..
  ഇവര്‍ അരാണു... ഇവര്‍ക്ക് എന്താണു കേരള സമൂഹത്തില്‍ പ്രസക്തി...

  എന്താണു ഇവര്‍ നല്‍കുന്ന സംഭാവന... ഈ പിന്തിരിപ്പന്‍ വാദികള്‍ ഏതു കാലഘട്ടത്തിലാണ്‌ ജീവിക്കുന്നത്..

  ReplyDelete
 12. പ്രീയ ഇഹസാനേ,
  ഇസ്ലാമിനെ നാറ്റിക്കുന്ന ഒന്നും ഈ പോസ്റ്റില്‍ കണ്ടില്ലല്ലോ. വ്യക്തമാക്കൂ. എങ്കിലല്ലേ വായനക്കാര്‍ക്കും മനസ്സിലാകൂ.
  എല്ലാ മതത്തിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ധാരാളം ഉണ്ട്. പലതും കാലഹരണപ്പെട്ടു കഴിഞ്ഞുവെന്നു മാത്രം.
  കാലഹരണപ്പെട്ടത് നാം പഠിക്കാതിരിക്കുകയും, പഠിപ്പിക്കാതിരിക്കുകയും ചെയ്താല്‍ നാമും, നമ്മുടെ മതവും രക്ഷപ്പെട്ടു. അതിനു വേണ്ടി ശ്രമിക്കൂ.

  ReplyDelete
 13. Assalaam.. Bakar
  യാതൊരു ജോലിയും ചെയ്യാന് അറിയാത്ത ഇവര് പടിച്ചതിന്നെ വിറ്റു വിഷപടക്കാന് ശ്രമിക്കുന്നു ഇതിന്‍റെ ഭാഗമായും മറ്റുപലകാരനങ്ങലെപോലെതന്നെ മുസ്ലിം സമൂഹത്തില് വലിയ മുല്യ ചൂതി വന്നിട്ടുണ്ട് ! മതത്തില് കടന്നു കൂടുന്ന അഴുക്കുകളെ തടുത്തു നിര്‍ത്തേണ്ടഇവര് അത് ചെയ്യുന്നതായി ഒരിക്കലും നാം കണ്ടിട്ടില്ല !
  കാരണം ഇസ്ലാമിന്‍റെ അടിവേര് അറിയാത്ത ഇവര് ക്ക് അറിയുന്നതോ കുറെ കിത്താബുകളും സൂരതുകളും കാണാ പാഠം പഠിച്ച കുറെ മൌലിടുകളും രാതിബുകളും - സത്യം പറഞ്ഞാല് ഇതു വയര് വളര്‍ത്താന് നല്ലവണ്ണം സഹായകരമാണ്!
  മുസ്ലിങ്ങള് ഏത് ഹറാമായ മാര്‍ഗത്തില് പണമുണ്ടാക്കി എങ്ങനെ ജീവിച്ചാലും കാരന്തൂര് മാര്‍കസില് നിന്നു പുറത്തുവരുന്ന കുട്ടികള്ക്ക് അതൊരു ഉപജീവന മാര്‍ഘമാകുന്നു !
  തര്‍ക്കുത്തരം പറയുന്നതിലും പാവപെട്ട മുസ്ലിം സ്ത്രീ കളെയും ജനങ്ങളെയും വരച്ചവരയ്ക്കകത്തു നിര്‍ത്തി മേര്കസില് നിന്നു പടിപിച്ചുകൊടുത്ത മന്ത്രങ്ങള് ഊതി പണമുണ്ടാക്കാന് വളരെ വിരുതരാണ് ഇവര് ( ഇങ്ങനെ അല്ലാത്ത ഒന്നോ രണ്ടോ പേര് കണ്ടേക്കാം )
  മുസ്ലിങ്ങലായ മധിയപാനികള്‍ക്കും, വിഭിചാരികള്‍ക്കും, നമസ്ക്കാരം ഇല്ലാത്തവര്‍ക്കും, ശിര്‍ക്ക് ചെയുന്നവര്‍ക്കും, പലിഷക്കാര്‍ക്കും, വിവാഹത്തിന് പെണ്ണിന്റെ പണം തട്ടിയെടുക്കുന്നവര്‍ക്കും വേണ്ടി പണത്തിന്റെ ചുവടുപിടിച്ച് മതത്തിന്‍റെ കര്‍മങ്ങള് ചെയ്തുകൊടുക്കുന്ന കേവലം പൂജാരിമാരിയ കാരന്തൂര് മാര്‍കസില് നിന്നു പുറത്തുവരുന്ന കുട്ടികള് മാരിയിട്ടുന്ടെന്കില് അതിന് ഉത്തരവാദി പ്രശസ്ത "ഖുറാന്" ദുര്‍വിയഘാനിപ്പുകാരന് പേരോടും എ പി യും മാത്ര മാകുന്നു!
  Farook.H.A

  ReplyDelete
 14. ഹമീദിന്
  കാന്തപുരം മുസ്ലിം സമുധയത്തിനു ചെയ്യുന്നത് കാണണമെങ്കില്‍ മര്കസീലെക് വാ .അതുപോലെ ഇന്ത്യലെ ഒരു പണ്ഡിതന് ചെയ്യാന്‍ സാധിക്കുമോ??

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. സ്ത്രീ ധനം നിഷിദ്ധം എന്നാണ് സുന്നികളുടെ നിലപാട്.

  ReplyDelete
 17. ഹമീദിന്
  ഒരു പണ്ഡിതനെ പറ്റി കുറ്റം പറയുന്നതിന് മുന്‍പ് പറഞ്ഞു കേട്ട കാര്യങ്ങള്‍ ശരിയാണോ എന്നന്വേഷികണം അല്ലെങ്കില്‍ ദൈവത്തിന്റെ അടുകല്‍ മറുപടി പറയേണ്ടി വരും .

  ReplyDelete
 18. പ്രിയ ഹമീടെ
  കാലത്തിനനുസരിച്ച് മത നിയമങ്ങള്‍ മാറാന്‍ സുന്നികല്കാവില്ല .

  ReplyDelete