Tuesday, April 27, 2010

കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും

.
1996-ലെ 13 പേര്‍ മരിക്കാനിടയായ ലജ്പത്‌ നഗര്‍ സ്പോടനക്കേസില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ക്ക്‌ (മുഹമ്മദ്‌ അലി ഭട്ട്‌, മിര്‍സാ നിസാര്‍, മുഹമ്മദ്‌ നൌഷാദ്‌) വധശിക്ഷ നല്‍കി വിധിപ്രസ്താവിച്ച ഡര്‍ഹിയിലെ ജില്ലാ സെഷന്‍ കോടതി നിരീക്ഷിച്ചത്‌ ഇപ്രകാരം:

"സ്വന്തം തീരുമാനം നടപ്പാക്കിയ പ്രതികള്‍ ജീവിക്കാനുള്ള സഹജീവികളുടെ അവകാശം കവരുക വഴി ജനാധിപത്യ സമൂഹത്തിന്‌ അംഗീകരിക്കാന്‍
കഴിയാത്ത കൊടും ക്രൂരതയാണ്‌ നടത്തിയിരിക്കുന്നത്‌. "
- മാധ്യമം, 2010 ഏപ്രില്‍ 23

കോടതി വിധിയിലെ ന്യായാന്യായങ്ങള്‍ ശരിയോ തെറ്റോ എന്നതിനപ്പുറം കോടതി നിരീക്ഷിച്ച 'മനുഷ്യ ജീവനെ' കുറിച്ചുള്ള സമവാക്യത്തിന്‍റെ തുടിപ്പ്‌ അനുസരിച്ച്‌ അപരാധികള്‍ക്കുള്ള ശിക്ഷ അര്‍ഹിക്കുന്നത്‌ തന്നെ.

ലോകത്തിലേറ്റവും കൂടുതല്‍ കൊലപാതകങ്ങല്‍ നടക്കുന്ന രാജ്യം ഇന്ത്യയാണ്‌. നൈമിഷികമായ പ്രകോപനങ്ങളുടെയോ ഭ്രാന്തമായ കരുതിക്കൂട്ടിയുള്ള വംശീയതയുടെയോ, തന്‍റെ പ്രദേശത്ത്‌ തന്‍റെ മതം മാത്രം മതി എന്ന സങ്കല്‍പ സിദ്ദാന്തങ്ങളുടെയോ പ്രയോഗവല്‍ക്കരണം നടക്കുമ്പോഴും അടഞ്ഞതും വിമുഖവുമായ വിശ്വാസത്തിന്‍റെ മതില്‍ക്കെട്ടിനകത്ത്‌ ശ്വാസം മുട്ടുമ്പോഴും സമൂഹവും വ്യക്തിയും തുടര്‍ച്ചയായ കൊലപാതകങ്ങളുടെ ആസക്തിയില്‍ മയപ്പെടുന്ന രൂപാന്തരീകരണത്തിനു കീഴ്പ്പെടും.

കോടതി നിരീക്ഷിച്ചത്‌പോലെ എങ്ങനെയാണ്‌ ജീവിക്കാനുള്ള സഹജീവികളുടെ അവകാശം കവരാനുള്ള അവസ്ത സംജാതമാവുന്നത്‌ ?

സ്വാത്മ പ്രേമത്തിന്‍റെ സൃഷ്ടിപ്പിലൂടെയുണ്ടാവുന്ന വെറികള്‍ ഇന്ത്യയില്‍ ധാരാളമായി നിറ്‍മ്മിക്കപ്പെടുന്നുണ്ട്‌. വെറുപ്പ്കൊണ്ട്‌ ശ്വാസം മുട്ടുമ്പോല്‍ നാം സംസ്കാരത്തില്‍ നിന്നും അകലുന്നു. പ്രവാചകന്‍മാരെയും മതത്തെയും പരസ്യമായി തെറിപറയുന്നതിലേക്കും ചില ഉന്‍മാദാവസ്തകള്‍ തലതല്ലും.
വെറുപ്പിനു വേണ്ടി സജ്ജമാക്കിയ ഹൃദയങ്ങളാണോ മനുഷ്യന്‍റെ വാരിയെല്ലുകള്‍ക്കിടയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്‌ എന്ന് തോന്നുംവിധം
എഴുത്തും വായനയും അറിയാവുന്നവര്‍ പോലും ഉന്‍മത്തരാവുന്നു.

പറഞ്ഞ്‌ വന്നത്‌ ഇതൊന്നുമല്ല. ഉപരിപ്ളവമായ അമാനവീക ആശയങ്ങള്‍ രൂപപ്പെടുത്തുന്ന കൊലപാതകങ്ങള്‍ 'കാരണം' കണ്ടെടുക്കാന്‍ കഴിയാത്ത വിധം ഉപരിപ്ളവങ്ങളാണ്‌.

ഇന്ന് ഇസ്രായേലില്‍ ഏതോ ജീവ-ഛവ കിടക്കയില്‍ തുരുമ്പെടുത്ത്‌ ജീവിക്കുന്ന (rust in peace) ഏരിയല്‍ ഷാരോണ്‍ എന്ന വംശീയവാദി ഇപ്രകാരം പറഞ്ഞിരുന്നു ഫലസ്തീനികളെ കുറിച്ച്‌ :

"അവരെ നാം നിര്‍ത്താതെ വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരിക്കണം. ലോകത്തെവിടെവച്ചും അടിക്കണം. അവര്‍ നമ്മെ അടിക്കുമ്പോല്‍ തിരിച്ചടിച്ചാല്‍ മാത്രം പോര, ചുമ്മാ അടിച്ചുകൊണ്ടിരിക്കണം. വലിയൊരു യുദ്ധത്തിലൂടെയല്ല അതു വേണ്ടത്‌. മറിച്ച്‌ ചിലര്‍ അപ്രത്യക്ഷരാവുന്നു. ചിലരെ മരിച്ച നിലയില്‍ കാണുന്നു. ചിലര്‍ യൂറോപ്പിലെ നിശാക്ളബ്ബില്‍ വച്ച്‌ കൊല്ലപ്പെടുന്നു. അങ്ങനെയങ്ങനെ .. " - യെദിയോട്ട്‌ അഹറോനോട്ട്‌ , 1974 മെയ്‌ 26

ഷാരോണ്‍ പുകച്ചടുക്കിയ രക്തസാക്ഷികളുടെ, നരകത്തീയുടേതിനു തുല്യം തീക്ഷ്ണമായ ജ്വലനങ്ങളുള്ള കണ്ണുകളുമായി ആത്മാവുകളുടെ ഘോരഘോരമായ ഘോഷയാത്രകള്‍ അയാള്‍ ഇപ്പോല്‍ നില്‍ക്കുന്ന മരണത്തിന്‍റെ കടലിന്‍റെ തീരത്ത്‌ കാണുന്നുണ്ടാവും. അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ച്‌ രക്തം കീറുന്ന കണ്ണുമായി ആത്മാക്കള്‍ 'തങ്ങള്‍ കൊല്ലപ്പെട്ടതെന്തിനെന്ന്' മുദ്രാവാക്യം മുഴക്കി മുഷ്ടിചുരുട്ടി നില്‍ക്കുന്നതും അയാള്‍ അനുഭവിക്കുന്നുണ്ടാവും..

വെറുതെ കൊന്നുതള്ളാന്‍ 'വംശീയത' ഭ്രാന്തായി തീരുന്ന ചാവുനിലങ്ങള്‍ ഇന്ത്യയിലും ഷാരോന്‍റെ വാക്കുകള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുകയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്‌. ഭ്രൂണങ്ങള്‍ പോലും ഒരു ജീവിതത്തിന്‍റെ മുഴുവന്‍ വ്യഥയും നോവും ഒരു നിമിഷം കൊണ്ട്‌ അനുഭവിച്ച്‌ പോയിട്ടുണ്ട്‌.

ഗുജറാത്തില്‍ ത്രിശൂലങ്ങളിലും പെട്രോളിലും അസ്തമിച്ച ഭ്രൂണങ്ങളുടെ കൂട്ട നിലവിളി സച്ചിദാനന്തന്‍ വരച്ചിട്ടതിനപ്പുറമുള്ള ഒരു ഭാഷാ ശക്തിയുണ്ടാക്കുക അശക്തമാണ്‌.

വാള്‍ കൊണ്ട്‌ അടിവയര്‍ നെടുകെ പിളര്‍ന്ന്
അവര്‍ നിന്നെ വലിച്ച്‌ പുറത്തിട്ടപ്പോല്‍
നീ പൊക്കില്‍ക്കൊടിയില്‍ മുറുകെ പിടിച്ചുവോ ?

പുഴയും നിലാവും കിനാക്കണ്ടിരുന്ന കുഞ്ഞിക്കണ്ണുകള്‍
ഒന്നുകൂടി ഇറുക്കിയടച്ചുവോ ?

ആളിക്കത്തുന്ന വീട്ടിലേക്ക്‌ അവര്‍
നിന്നെ വലിച്ചെറിഞ്ഞപ്പോല്‍ മാലാഖമാര്‍ക്ക്‌ മാത്രം
കേള്‍ക്കാവുന്ന നേരിയ ശബ്ദത്തില്‍
നീ അമ്മയോട്‌ വിട ചോദിച്ചുവോ ?

ജനിക്കാതെതന്നെ നീ ജീവിതത്തിന്‍റെ
മുഴുവന്‍ നോവും ഒരു ഞൊടിയിലറിഞ്ഞുവോ ?

- കലാകൌമുദി, 2002 ഏപ്രില്‍ 7


ഭ്രൂണങ്ങള്‍ പോലും എന്തിനു വേണ്ടിയാണ്‌ തങ്ങള്‍ കൊല്ലപ്പെടുന്നതെന്ന് അറിയാതെ പോകുന്ന പിരിമുറുക്കങ്ങളുടെ ഇടിമുഴക്കങ്ങള്‍ ഇന്ത്യയിലെങ്കിലും നിറഞ്ഞ്‌ നില്‍ക്കുന്നു. ഒരുപക്ഷേ നാം നില്‍ക്കുന്നത്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) പറഞ്ഞ ഒരു കാലഘട്ടത്തിലാണോ എന്ന് തോന്നിപ്പോകുന്നു.

"ഒരു കാലം വരും. അന്ന് കൊല്ലുന്നവന്‍ എന്തിനു വേണ്ടി കൊല്ലുന്നുവെന്നോ, കൊല്ലപ്പെടുന്നവന്‍ എന്തിനു കൊല്ലപ്പെടുന്നുവെന്നോ തിരിച്ചറിയുകയില്ല "- മുഹമ്മദ്‌ നബി (muslim , Book #041, Hadith #6949)

"ജീവിക്കാനുള്ള സഹജീവികളുടെ അവകാശം കവരുന്ന" ജനായത്ത സമ്പ്രദായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക്‌ ഇനി കോടതികള്‍ എന്ത്‌ നല്‍കുമെന്ന്‌ "ലജ്പത്‌" വിധിയിലൂടെ ഇരകള്‍ക്ക്‌ ചോദിക്കാം.

ഗര്‍ഭപാത്രം തുരക്കപ്പെട്ടവരും, നാണംമറച്ച വസ്ത്രം തെരുവില്‍ ചീന്തപ്പെട്ട്‌
മാനം കവരപ്പെട്ടവരും , ദാഹജലത്തിനു പകരം പെട്രോല്‍ കുടിപ്പിച്ച്‌ വായില്‍ തീപന്തം തിരുകി തിരികൊളുത്തപ്പെട്ട്‌ കുടല്‍മാല ചാടിയവരും, ഡല്‍ഹിയുടെ തെരുവോരങ്ങളില്‍ 1984-ല്‍ കൂട്ടക്കൊലയില്‍ അസ്തമിച്ചവരും അവരുടെ ആത്മാക്കളും നിരനിരയായി മൌനമായി ചോദിക്കുന്നുണ്ട്‌.. , "തങ്ങളുടെ ജീവിക്കാനുള്ള അവകാശം" തട്ടിയെടുത്തവര്‍ക്ക്‌ കോടതികള്‍ നല്‍കിയ, നല്‍കാനിരിക്കുന്ന ശിക്ഷയുടെയും നീതിയുടെയും കണക്കെന്താണെന്ന്‌ .. !!
.

24 comments:

 1. ഒരു കഥ.
  -------------
  സകല കാര്യങ്ങളും എഴുതിവച്ച പുസ്തകവുമായി ഇരിക്കുന്ന ദൈവത്തിണ്റ്റെ സന്നിധിയില്‍ മൂന്ന്‌ പേര്‍ ചോദ്യവുമായി വന്നു.

  ഒന്നാമന്‍ : ദൈവമേ ഞങ്ങളുടെ നാട്ടിലെ അഴിമതി തീരാനെത്ര നാളെടുക്കും ?
  ദൈവം : (പുസ്തകം പരതിയിട്ട്‌) 500 വര്‍ഷം.
  അതു കേട്ട്‌ ആ സ്വാതികന്‍ കരഞ്ഞുപോയി.

  രണ്ടാമന്‍ : ദൈവമേ കാഷ്മീര്‍ പ്രശ്നം തീരാനെത്ര കാലമെടുക്കും ?
  ദൈവം : (പുസ്തകം നോക്കിയിട്ട്‌) 1000 വര്‍ഷം.
  പാവം ആ പട്ടാളക്കാരന്‍ പൊട്ടിക്കരഞ്ഞുപോയി ..

  മൂന്നാമന്‍ : ദൈവമേ മതേതരത്വം യാഥാര്‍ത്യമാവാന്‍ എത്രകാലമെടുക്കും ?
  ദൈവം : (പുസ്തകത്തില്‍ പരതുന്നു, ഒന്നും കാണുന്നില്ല , വിയര്‍ക്കുന്നു)
  ഇപ്രാവശ്യം പൊട്ടിക്കരഞ്ഞത്‌ ദൈവമായിരുന്നു..

  ReplyDelete
 2. ഒരു നര്‍മ്മകഥ
  ---------------------
  "മുസ്ളിംകളുടെ വിശപ്പും ദാരിദ്ര്യവും വിധ്യാഭ്യാസപരമായ പിന്നോക്കാവസ്തയും പരിഹരിക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണു."

  - ഖഡ്കരി, ബി.ജെ.പി പ്രസിഡണ്ട്‌.

  ReplyDelete
 3. ഒരാവര്‍ത്തികൂടി വായിക്കേണ്ടി വന്നപ്പോള്‍..
  മനസ്സിലൊരു പിടച്ചില്‍....
  പലസ്തീനില്‍ നിന്നും പ്രസിധീകരിച്ച ഒരു സചിത്ര പുസ്തകത്തിലെ
  ഭീകര ദൃശ്യങ്ങള്‍ കണ്ട് അറിയാതെ വന്ന കണ്ണുനീര്‍ ത്തുള്ളികളെ ഓര്‍ത്തു പോവുന്നു...

  ReplyDelete
 4. "ലോകത്തിലേറ്റവും കൂടുതല്‍ കൊലപാതകങ്ങല്‍ നടക്കുന്ന രാജ്യം ഇന്ത്യയാണ്‌."
  എവിടുന്നുകിട്ടി സർ ഈ കണക്ക്‌..?
  വായിൽ തോന്നിയത് കോതക്ക്‌ പാട്ട്‌ അല്ലേ..?
  വിഡ്ഡിത്തം വിളംബി സ്വയം അപമാനിതനാകുന്നത്‌ കൊണ്ട്‌ ചോദിച്ച്പോയതാണ്.

  ReplyDelete
 5. അങ്ങനെ അല്ലെന്ന് തെളിയിക്കാന്‍, വിഡ്ഡിയല്ലെന്ന് തെളിയിക്കാന്‍ സിംഹവാലണ്റ്റെ കയ്യിലുള്ള തെളിവ്‌ ????

  ReplyDelete
 6. ബക്കർ,

  അങ്ങനെ അല്ലെന്ന്‌ തെളിയിക്കാൻ, വിഡ്ഡിയല്ലെന്ന്‌ തെളിയിക്കാൻ സിംഹവാലണ്ടെ കയ്യിലുള്ള തെളിവ്‌ ????

  ചോദ്യം സിംഹവാലനോടാണെങ്കിലും താങ്കളുടെ വാദഗതി തെറ്റാണ്‌ എന്ന് പറയേണ്ടിവരുന്നു.

  ലോകത്തേറ്റവും കൊലപാതകങ്ങൾ നടക്കുന്ന രാജ്യം ഇന്ത്യയാണെന്ന്‌ പറഞ്ഞത്‌ താങ്കളാണ്‌, അപ്പോൾ അത്‌ substantiate ചെയ്യേണ്ട ഉത്തരവാദിത്വം താങ്കൾക്കാണ്‌. ചോദ്യത്തിന്റെ രീതിയായിരിക്കാം താങ്കളെ പ്രകോപിപ്പിച്ചതെന്ന്‌ തോന്നുന്നു, പക്ഷെ താങ്കളുടെ പ്രസ്താവനയ്ക്ക്‌ ആധാരമായി തെളിവൊന്നും താങ്കൾക്ക്‌ നിരത്താനായിട്ടില്ലെന്നിരിക്കെ ആ പ്രസ്താവന തെറ്റാണെന്ന്‌ പറയാനെ നിവൃത്തിയുള്ളു.

  ഇനി, കണക്കുകൾ ആവശ്യമെങ്കിൽ വിക്കി ഒന്ന്‌ നോക്കൂ. ബ്രസീലിൽ ഇന്ത്യയിലുള്ളതിനേക്കാൾ കൊലപാതകങ്ങൾ നടക്കുന്നുണ്ട്‌. ജനസംഖ്യാനുപാതികമായി നോക്കിയാൽ അമേരിക്കയേക്കാൾ മെച്ചമാണെന്ന്‌ കാണാം. ചൈനയുടെ കണക്ക്‌ കണ്ടില്ല, ലഭ്യമാണോ എന്നറിയില്ല. അങ്ങിനെ നോക്കിയാലും താങ്കളുടെ പ്രസ്താവന തെറ്റാണ്‌.

  ReplyDelete
 7. http://en.wikipedia.org/wiki/List_of_countries_by_intentional_homicide_rate

  Just check the list !!!

  A non religious country like Japan and Norway is having the least crime rates..!!! Look at the position of your mad arab religious states..!! Also pity on your knowledge about the crime rate in India !! ma backer !!

  Not with the slightest hope that Ma backer will change anything ..!

  That guys head (if we can call that stuff so..!!) is full with religious madness...not going to admit anything...!!!

  Its good that you put comment moderation !!! Now you can freely put your "wonderful quotations" as much as u like ..!! Admit only those religious lunatics and you can be happy with your great knowledge...!! Dear Ma backer ...!!

  ReplyDelete
 8. അപ്പൂട്ടന്‍..

  ഞാന്‍ ആ പ്രസ്താവനയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുന്നില്ല. 'സിംഹവാലണ്റ്റെ' മറുപടി കണ്ടിട്ട്‌ തെളിവു നല്‍കാമെന്ന്‌ കരുതിയതാണ്‌. ഏതായാലും അങ്ങനെയല്ല എന്ന്‌ വിക്കി വച്ച്‌ താങ്കള്‍ സ്താപിക്കാന്‍ ശ്രമിക്കുന്നു.

  ഞാന്‍ എനിക്ക്‌ ലഭ്യമായ തെളിവിണ്റ്റെ അടിസ്താനത്തിലാണ്‌ പറഞ്ഞത്‌. അത്‌ പ്രകാരം ഇന്ത്യയിലാണ്‌ കൊലപാതങ്ങളുടെ തോത്‌ വര്‍ദ്ധിച്ച്‌ കാണുന്നത്‌. യു.എന്‍ -ണ്റ്റെ സര്‍വേ പ്രകാരമുള്ള (കൊലപാതകങ്ങളുടെ) കണക്കനുസരിച്ച്‌ ആദ്യത്തെ 10 രാജ്യങ്ങല്‍ ഇതാണ്‌..

  # 1 India: 37,170
  # 2 Russia: 28,904
  # 3 Colombia: 26,539
  # 4 South Africa: 21,553
  # 5 United States: 16,204
  # 6 Mexico: 13,144
  # 7 Venezuela: 8,022
  # 8 Philippines: 6,553
  # 9 Thailand: 5,140
  # 10 Ukraine: 4,418

  ---------------------------------
  SOURCE: The Eighth United Nations Survey on Crime Trends and the Operations of Criminal Justice Systems (2002) (United Nations Office on Drugs and Crime, Centre for International Crime Prevention)

  ReplyDelete
 9. ബക്കർ,
  ഞാൻ തന്ന വിക്കി പേജിലെ വാചകമാണിത്‌.

  There are an estimated 55,000 murders in Brazil every year,[21] about 30,000 murders committed annually in Russia, approximately 16,000 [22] murders in Colombia in 2009 (the murder rate was 36 per 100,000 people, in 2005 murders went down to 15,000[23]), approximately 20,000 murders each year in South Africa, approximately 17,000 murders in the United States (666,160 murders from 1960 to 1996),[24] approximately 15,000 murders in Mexico, approximately 11,000 murders in Venezuela, approximately 6,000 murders in El Salvador, approximately 1,600 murders in Jamaica,[25] approximately 1,000 murders in France, approximately 580 murders per year in Canada,[26] and approximately 200 murders in Chile.[27] The murder rate in Port Moresby, Papua New Guinea is 23 times that of London.[28] 32,719 murder cases were registered across India in 2007. Pakistan reported 9,631 murders.[29]
  നേരിട്ട്‌ കോപ്പി ചെയ്തെടുത്തതാണ്‌, സൈറ്റേഷൻ ഒന്നും മാറ്റിയിട്ടില്ല, ക്ഷമിക്കൂ.

  താങ്കൾ തന്ന ലിസ്റ്റിൽ ബ്രസീൽ ഇല്ലാത്തത്‌ എന്തുകൊണ്ടെന്ന് അറിയില്ല. http://www.unodc.org/unodc/en/data-and-analysis/homicide.html എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ്‌ ചെയ്ത ഫയൽ പ്രകാരം ബ്രസീലിലെ ഹോമിസൈഡ്‌ നിരക്ക്‌ 22/100,000 ആണ്‌, 2008-ലെ ഡാറ്റ. അതേസമയം ഇന്ത്യയിലേത്‌ 2007-ൽ 2.8 (വലിയൊരു വ്യത്യാസമൊന്നും 2008-ൽ വന്നിരിക്കാനിടയില്ല). ജനസംഖ്യ എടുത്തുനോക്കിയാൽപ്പോലും ബ്രസീലിനേതിനേക്കാൾ കുറവാണ്‌ ഇന്ത്യയിലേത്‌ (42,000 and 33,000). ഇത്‌ എണ്ണം. ഇനി ജനസംഖ്യാനുപാതികമായാൽ ഇന്ത്യയേക്കാൾ മോശം റെക്കോഡ്‌ ആണ്‌ പല രാജ്യങ്ങൾക്കും, അമേരിക്കയടക്കം.

  കൊലപാതകം, ഏതുരീതിയിലായാലും, എത്രയെണ്ണമായാലും മോശം തന്നെയാണ്‌, അതിനാൽ ഈ ലിസ്റ്റ്‌ കാണിച്ച്‌ ഇന്ത്യയുടെ പേരിൽ അഭിമാനം കൊള്ളാനൊന്നും ഞാനില്ല. താങ്കളുടെ പരാമർശത്തിലെ ഒരു പ്രശ്നം കാണിച്ചുവെന്നേയുള്ളു. എനിക്ക്‌ കിട്ടിയ ഡാറ്റ താങ്കളുടെ പരാമർശം തെറ്റാണെന്നാണ്‌ കാണിക്കുന്നത്‌.

  ഇക്കാര്യത്തിൽ കൂടുതൽ ചേർക്കാനില്ല.

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. അപ്പൂട്ടന്‍,

  താങ്കള്‍ക്ക്‌ കിട്ടിയ വിവരം എനിക്ക്‌ കിട്ടിയതിനെ മുറിക്കുന്നുവെങ്കില്‍ എനിക്കതില്‍ സന്തോഷം തന്നെ. കാരണം ഇന്ത്യയില്‍ കൊലപാതക സംഖ്യ കുറയുന്നത്‌ ആഹ്ളാദകരം തന്നെ. പക്ഷേ ഞാന്‍ നല്‍കിയ സ്റ്റാറ്റിസ്റ്റിക്സ്‌ വിക്കിയിലോ പക്കിയിലെയോ അല്ല. മറിച്ച്‌ വളരെ ഓതെണ്റ്റിക്കായ സോര്‍സില്‍ നിന്നാണ്‌. (National Crime Records Bureau )

  അവരുടെ 2006-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പ്രകാരം ഇന്ത്യ 'കൊലപാതകങ്ങളുടെ ലോക തലസ്താനം' എന്ന് വിശേഷിപ്പിക്കുന്ന രീതിയിലാണ്‌. ഇനി ബ്രസീല്‍ ഒന്നാം സ്താനത്ത്‌ വന്നാലും രണ്ടാം സ്താനം വളരെ മെച്ചപ്പെട്ടത്‌ എന്ന് പറയാനാവില്ല.

  ReplyDelete
 12. ബക്കറേ, ദയവായി ഒന്നും ക്വോട്ടു ചെയ്യരുതെന്നു ഞാന്‍ ഫസ്റ്റു തന്നെ ഒരു ലാസ്റ്റ്‌ വാണിംഗ് തന്നതല്ലേ?:-) എന്തായാലും കൂടുതല്‍ വിശദമായി അപ്പൂട്ടന്‍ എഴുതീട്ടുണ്ടല്ലോ.

  ReplyDelete
 13. ബ്രൈറ്റേ വാണിംഗിന്‌ നന്ദി.
  ഈ സൈഡ്‌ റെഫ്റിയുടെ വേഷം നന്നായി ചേരുന്നുണ്ട്‌ താങ്കള്‍ക്ക്‌.

  ReplyDelete
 14. ബക്കര്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കു പ്രകാരം 2008 ല്‍ ഇന്ത്യ യിലെ കൊലപാതകങ്ങളുടെ എണ്ണം 32766 ആണ്, ശരാശരി 2.8 ഉം. ജെറി നല്‍കിയിട്ടുള്ള വിക്കി ലിങ്കിലും ശരാശരി 2.82, അപ്പൂട്ടന്‍ നല്‍കിയ വിക്കി ലിങ്കില്‍ കൊലപാതകങ്ങളുടെ എണ്ണം (2007 ല്‍) 32719, ശരാശരി 2.8 തന്നെ യാണ് അപ്പൂട്ടന്‍ നല്‍കിയ ലിങ്കിലും.

  ബക്കറിന് വേണമെങ്കില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന് എഴുതാം. കാരണം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ പറയുന്നുണ്ട് 1953 ല്‍ 9802 കൊലപാതകങ്ങള്‍ നടന്ന സ്ഥാനത്ത് 2008 ല്‍ 32766 കൊലപാതകങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നു എന്ന്. എണ്ണത്തിലെ വര്‍ദ്ധന 234 .3 %......!!!

  ഈ ലിങ്കില്‍ പോയാല്‍ മതി നമ്മുടെ രാജ്യത്തെ 2008 ലെ മുഴുവന്‍ കുറ്റകൃത്യങ്ങളുടെയും കണക്കും കിട്ടും.

  http://ncrb.nic.in/cii2008/home.htm

  ReplyDelete
 15. >>> ഈ ലിങ്കില്‍ പോയാല്‍ മതി നമ്മുടെ രാജ്യത്തെ 2008 ലെ മുഴുവന്‍ കുറ്റകൃത്യങ്ങളുടെയും കണക്കും കിട്ടും.<<<<

  ഈ പ്രസ്ഥാവന എത്രത്തോളം ശരിയാണ്? ‘മുഴുവൻ‘ കണക്കും കിട്ടുമോ?

  (മേല്പറഞ്ഞ തരത്തിലായിപ്പോയി മുകളിലെ ആളുകളുടെ പോസ്റ്റിനോടൂള്ള പ്രതികരണം.)

  (ബക്കർ തന്റെ പോസ്റ്റിൽ പറയുന്നത് ഒന്ന്. അനുവാചകർ മനസ്സിലാക്കിയത് വേറൊന്ന്. ചർച്ച ചെയ്യപ്പെടുന്നത് ഇനിയും മറ്റൊന്ന്. )

  ReplyDelete
 16. ബക്കർ,
  കൊലപാതകങ്ങളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാംസ്ഥാനത്താണെന്നത്‌ അഭിമാനിക്കാവുന്ന കാര്യമല്ലെന്ന് ഞാൻ എന്റെ കമന്റിൽ തന്നെ പറഞ്ഞതാണ്‌. അഭിമാനം പോയിട്ട്‌ സന്തോഷം പോലും എനിക്കിതിലില്ല. ഏറ്റവും താഴെയായിരുന്നെങ്കിൽ "നല്ലത്‌" എന്നുപറഞ്ഞ്‌ സമാധാനിക്കാം, അത്രമാത്രം. അതിനപ്പുറം ഏത്‌ കൊലപാതകവും സങ്കടകരം തന്നെയാണ്‌.

  താങ്കൾ പറഞ്ഞ കണക്ക്‌ ശരിയല്ലെന്നതിനേക്കാൾ അതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തോട്‌ താങ്കൾ പ്രതികരിച്ച രീതി കണ്ടപ്പോഴാണ്‌ ഞാൻ ഇവിടെ കമന്റിട്ടത്‌. സ്വാഭാവികമായും ഒന്നന്വേഷിച്ചു, അത്രമാത്രം. വിക്കിയായാലും പക്കിയായാലും രാജ്യാന്തരതലത്തിലുള്ള കണക്കുകളാണ്‌ ലഭ്യമായത്‌. ജനസംഖ്യ കൂടുതലുള്ളതിനാൽ ചൈനയിലെ കാര്യമായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും കിട്ടിയ ഇൻഫർമേഷൻ വേറൊന്നായിരുന്നു. ഏതായാലും താങ്കളുടെ ഡാറ്റ തെറ്റാണെന്ന് ബോധ്യമായതിനാൽ അതുകൂടി ചേർത്തു, അത്രമാത്രം.

  താങ്കൾ പറഞ്ഞ സോഴ്സ്‌ ഒരു ഇന്ത്യൻ ഏജൻസിയാണ്‌, അതിനേക്കാൾ ഒഥെന്റിക്‌ ആയിരിക്കും ഒരു രാജ്യാന്തരഏജൻസി എന്നെനിക്കു തോന്നുന്നു. ഞാൻ തന്ന ലിങ്കിൽ ഒരു എക്സൽ ഫയൽ കിട്ടും, അതിൽ ഓരോ രാജ്യത്തേയും ക്രൈം നിരക്കുകൾ ലഭ്യമാണ്‌, അതിനാധാരമായ സോഴ്സ്‌ അടക്കം.

  താങ്കൾ പ്രതിപാദിച്ച ടോപ്‌ ടെന്നിൽ ചൈന വരുന്നില്ല (ബ്രസീൽ ഇല്ല എന്ന് നേരത്തെ പറഞ്ഞിരുന്നു) 1.3 ബില്യൺ ജനസംഖ്യയുള്ള ചൈനയിൽ വർഷം 4000 കൊലപാതകങ്ങൾ പോലും നടക്കുന്നില്ലെങ്കിൽ (അവസാനം കണ്ട പേര്‌ ഉക്രെയിൻ - 4418) അതൊരു സുന്ദരരാജ്യമായിരിക്കും. കാര്യമങ്ങിനെയല്ലെന്ന് അറിയാവുന്നതിനാൽ ഈ ഡാറ്റ പൂർണ്ണമല്ലെന്ന് (തെറ്റാണെന്നല്ല) മനസിലാക്കാവുന്നതേയുള്ളു.

  പള്ളിക്കുളം,
  ചർച്ച വഴിമാറിയതിൽ വിഷമമുണ്ട്‌. വിഷയത്തിലെ ഒട്ടുമിക്ക കാര്യങ്ങളോടും യോജിപ്പുണ്ട്‌, ഇരകളുടെ വംശം നോക്കരുത്‌ എന്നൊരു തിരുത്ത്‌ മാത്രമേയുള്ളു. പൊതുജനം മിക്കവാറും സമാധാനം ആഗ്രഹിക്കുന്നവരാണ്‌ എന്നാണ്‌ എന്റെ വിലയിരുത്തൽ, കൊലപാതകങ്ങൾ മിക്കവാറും ഒരു ന്യൂനപക്ഷത്തിന്റെ മാത്രം കാര്യമാണ്‌. വംശമേതായാലും മരിച്ചുവീഴുന്നത്‌ മനുഷ്യൻ ആണ്‌, ലേഖകൻ ആ രീതിയിൽ കാര്യങ്ങൾ കാണുമെന്ന് കരുതുന്നു.
  ഇവിടെ കമന്റിടാനും ചർച്ച മാറാനും ഉള്ള കാരണം ഞാൻ പറഞ്ഞിട്ടുണ്ട്‌, ഈ കമന്റിൽ തന്നെ. അതിനാൽ നിർത്തുന്നു.

  ReplyDelete
 17. തന്റെ വര്‍ഗീയ അജണ്ടകള്‍ ന്യായീകരിക്കാന്‍ വേണ്ടി വസ്തുതകളെ വളച്ചൊടിച്ചും തെറ്റായ രീതിയിലും അവതരിപ്പിക്കുക എന്നതണ് മ ബക്കര്‍ പൊതുവായി അനുവര്‍ത്തിച്ചു പോരുന്ന രീതി .

  കഴിഞ്ഞ പോസ്റ്റ്‌ ഇല്‍ അത് പരിണാമം ആയിരുന്നു എങ്കില്‍ ഈ പോസ്റ്റില്‍ നാട്ടില്‍ നടക്കുന്ന / നടന്ന കുട്ടാ കൃത്യങ്ങളെ സംഭാന്ധിച്ച കണക്കുകള്‍ ആണെന്ന് മാത്രം ..

  അയാള്‍ക്ക് പറ്റുന്ന തെറ്റു എത്ര മാത്രം തെളിവോടെ ചൂണ്ടി കാണിച്ചാലും അങ്ങിനെ ചെയ്യുന്നവരെ തന്തക്കു വിളിക്കുക എന്നതല്ലാതെ തെറ്റ് തിരുത്തുക എന്നാ സാമാന്യ മര്യാദ കാണിക്കാന്‍ മാ ബക്കറിന്റെ മത തീവ്ര വാദം കീഴ്പ്പെടുത്തിയ മാഷ്തിഷ്കതിനു കഴിയില്ല ...!!


  ഈ പോസ്റ്റില്‍ മാ ബാക്കാര്‍ പറയുന്നത് ന്യൂനപക്ഷതിലെ കൊറേ പേര്‍ കൊല്ലപ്പെട്ടത് കൊണ്ട് ഭൂരിപക്ഷത്തിലെ ( മറ്റു രാജ്യങ്ങള്‍ ആണെങ്ങില്‍ മുസ്ലിങ്ങള്‍ കുറെ കൊല്ലപ്പെട്ടത് കൊണ്ട് അമുസ്ലിങ്ങള്‍ എന്നും ) കുറേപ്പേരെ മുസ്ലിം തീവ്ര വാദികള്‍ കൊന്നു തള്ളുന്നത് ന്യായീകരിക്കാവുന്നത്തെ ഉള്ളൂ എന്നാ രീതിയില്ലുള്ള വാദം ആണ് ....

  ഈ മനോഭാവത്തെ ആണ് എവിടെ പ്രതികരിച്ചവര്‍ അടിസ്ഥാനപരം ആയി എതിര്‍ക്കുന്നത് ..

  മാ ബക്കറിന്റെ അതെ തീവ്ര വാടാ മനോഭാവം പങ്കു വയ്ക്കുന്ന ഒരാള്‍ ആയതു കൊണ്ടാകും പള്ളികുലത്തിനു മാ ബാക്കാരെ വിമര്‍ശിച്ചത് ഇഷ്ടപ്പെടഞ്ഞത് ..

  ഇനി ബീമാപള്ളിയെയും അപോ കളിപ്തോയെയും പോലുള്ള മത സ്നേഹികളെയും മാ ബക്കര്‍ മഹാനാണ് എന്ന് സാക്ഷ്യം പറയാന്‍ പ്രതീക്ഷിക്കാം അല്ലെ ...?

  ReplyDelete
 18. jerry : ഇനി ബീമാപള്ളിയെയും അപോ കളിപ്തോയെയും പോലുള്ള മത സ്നേഹികളെയും മാ ബക്കര്‍ മഹാനാണ് എന്ന് സാക്ഷ്യം പറയാന്‍ പ്രതീക്ഷിക്കാം അല്ലെ ...?


  -----------------------------------  ജെറീ..
  ചുമ്മാപോകുന്നവണ്റ്റെ ആസനത്തില്‍ ചുണ്ണാമ്പു തേക്കുക ഒരുശീലമാണോ ..???

  തനിക്ക്‌ ഞങ്ങളുടെ മതസ്നേഹം കണ്ട്‌ വയറിളകുന്നുവെങ്കില്‍ കട്ടനില്‍ ചുക്കു ചേര്‍ത്ത്‌ തൊണ്ട തോടാതെ വിഴുങ്ങ്‌. തൂറാതെയുള്ള വിറയലും മാറിക്കിട്ടും..

  ReplyDelete
 19. ഇരകളുടെ വംശം നോക്കരുത്‌ എന്നൊരു തിരുത്ത്‌ മാത്രമേയുള്ളു.

  ഇരകളുടെ വംശം നോക്കാതെ പറ്റില്ലലോ അപ്പൂട്ടന്‍.

  ഏരിയല്‍ ഷാരോന്‍ കൊന്നൊടുക്കിയത് ഹിന്ദുക്കളെയോ ക്രിസ്ത്യാനികളെയോ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ഷാരോണിന്റെ ആപ്തവാക്യങ്ങള്‍ ഒന്നും ഇത്ര കണിശമായി ബക്കര്‍ ഓര്‍ക്കാന്‍ സാധ്യതയില്ല. ഷരോണിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ഖുറാനിലെ ചില വാചകങ്ങളെ ആണെന്നത് ഒരു പക്ഷെ ഒരു തമാശയായിരിക്കാം.

  ReplyDelete
 20. കുട്ടികളെ ഉണ്ടാക്കുന്നതിനു നിയന്ത്രണം വേണം എന്ന് ഈ പോസ്റ്റുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു . ഇല്ലെങ്കില്‍ ബക്കര്‍ നെ പോലെയുള്ള തല തിരിഞ്ഞ ജന്മങ്ങള്‍ ഉണ്ടായിക്കോണ്ടേ ഇരിക്കും . പിന്നെ പള്ളിക്കോളം ,അപ്പൊ കളിപ്ടോ ,കാട്ടിപരുതി തുടങ്ങിയവയും . കൊറേ ഉണ്ടായിക്കഴിയുമ്പോള്‍ ഇതൊക്കെ എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കാന്‍ ഒരു പരിധി വരുമല്ലോ . അതൊക്കെ പോയി ബ്ലോഗ്‌ എഴുതാനും പരമ കാരുണ്യത്തെ പറ്റി വയറിലക്കാനും തുടങ്ങും .
  ഒരു നിര്‍ദേശം വെച്ചോട്ടെ . സാറിന് ജയ് വിളിക്കുന്ന പള്ളിക്കോളം ,അപ്പൊ കളിപ്ടോ ,കാട്ടിപരുതി തുടങ്ങിയവരെ മാത്രം കമന്റ്‌ ചെയ്യിപ്പിച്ചാല്‍ മതി . സാറിന്
  എന്തും വിസ്ര്ജിക്കം അവര്‍ തിന്നിട്ടു ഭേഷ് എന്ന് പറയും .

  ReplyDelete
 21. സംസ്കാരമില്ലാത്ത ഭാഷ പ്രയോഗിച്ച് ഉത്തരം മുട്ടുംബോൾ കൊഞനം കാണിക്കുന്ന ഈ അഹഹിഷ്ണത തന്നെയാണ് എല്ലാ മൌലിക-തീവ്ര-ഭീകരവാദങളൂടേയും അടിസ്ഥാന കാരണം.
  അതിന് മതം,വംശം,ജാതി,ഭാഷ,രാജ്യം,വർഗ്ഗം തുടങിയ വിഭജനങൾ നിമിത്തങൾ മാത്രമാണ്.
  തമ്മിൽതല്ലാൻ വാസനയുള്ളവൻ അത്‌ കാണിച്ചിരിക്കും.
  ബക്കറും അൽ‌പ്പോയും മറ്റും ഇത് എത്രകാലമായി തെളിയിച്ചു കൊണ്ടിരിക്കുന്നു

  ReplyDelete
 22. ഈ പോസ്റ്റുകളില്‍ വരുന്ന കമണ്റ്റുകള്‍ കണ്ട്‌ ഊറിച്ചിരിക്കാനല്ലാതെ മറുപടിനല്‍കി സമയം കളയുക എന്ന്‌ വരുന്നത്‌, ഇതില്‍ പ്രത്യക്ഷത്തില്‍ തന്നെ പ്രകോപനപരമായി സാംസ്കാരിക അപരത്വം കാണിക്കുന്നവരോടുള്ള ആദരവായി പോകുമോ എന്നതിനാല്‍ എന്നെ കുറിച്ച്‌ ഉത്കണ്ഠപ്പെടുന്നവര്‍ക്ക്‌ നന്ദി മാത്രം പറയുന്നു.

  പലരുടേയും വംശീയമായ ദാഹര്‍ത്തവിചാരങ്ങളും മാനവീക മതങ്ങളോടും ദര്‍ശനങ്ങളോടുമുള്ള വീക്ഷണവൈകല്യവും ഉണ്ടാക്കുന്ന ദുര്‍വികാരങ്ങള്‍ക്ക്‌ മറുപടിയെഴുതാന്‍, ആരോ ഈയിടെ ഒരു പോസ്റ്റില്‍ എഴുതിയതു പോലെ, വറ്റ്‌ എല്ലില്‍ കുത്തുന്നില്ല എനിക്ക്‌..

  ReplyDelete
 23. എന്തരപ്പീ മാനവിക മതവും ദര്‍ശനവുമോ ? മനസിലയിലല്ലോ ഒരു ക്ലൂ തരുമോ ?

  ReplyDelete