Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, February 10, 2013

അഫ്സല്‍ ഗുരു : അരുന്ധതി റോയിയുടെ 13 ചോദ്യങ്ങള്‍

13 ചോദ്യങ്ങള്‍
1.മാസങ്ങള്‍ മുമ്പു തന്നെ ഭരണകൂടവും പൊലീസും പാര്‍ലമെന്‍റ് മന്ദിരം ആക്രമിക്കപ്പെട്ടേക്കുമെന്ന് പറഞ്ഞിരുന്നു. 2001 ഡിസംബര്‍ 12ന് പ്രധാനമന്ത്രി വാജ്പേയി അനൗപചാരികമായി പാര്‍ലമെന്‍റ് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പു നല്‍കി. ഡിസംബര്‍ 13ന് ആക്രമണം നടന്നു. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ എത്തിയത് എങ്ങനെ?

2. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹി പൊലീസിന്‍െറ പ്രത്യേക വിഭാഗം പറഞ്ഞത് ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് അതെന്നാണ്. 1998 ലെ ഐസി 814 വിമാനം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നല്‍കിയതെന്നും അവര്‍ പറഞ്ഞു (ഇത് പിന്നീട് സി.ബി.ഐ നിരസിക്കുകയുണ്ടായി). ഇതൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ എന്ത് തെളിവിന്‍െറ ബലത്തിലാണ് സ്പെഷല്‍ സെല്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചത്?

3. ആക്രമണം മുഴുവനായി ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്‍റ് അംഗങ്ങളെ കാണിക്കണമെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്‍െറ വിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹിബത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ്വിപ്പ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് ‘കാറില്‍നിന്ന് ആറുപേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചുപേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വിയിലെ റെക്കോഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. ദാസ് മുന്‍ഷി പറയുന്നത് നേരെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? അപ്പോള്‍ ആറാമത്തെയാള്‍ ആരാണ്? അയാള്‍ ഇപ്പോള്‍ എവിടെ? കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണവേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതെന്ത്?

4. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്‍റ് പിരിഞ്ഞതെന്തിന്?

5. ഡിസംബര്‍ 13 കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആക്രമണത്തില്‍ പാകിസ്താന്‍െറ പങ്കിനെക്കുറിച്ച് ‘തര്‍ക്കരഹിതമായ തെളിവ്’ ലഭിച്ചെന്നാണ്. അര ദശലക്ഷം പട്ടാളക്കാര്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായും അറിയിച്ചു. ഈ ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്‍െറ വക്കിലെത്തിയിരുന്നു. പീഡനത്തിനൊടുവിലുണ്ടായ അഫ്സലിന്‍െറ ‘വെളിപ്പെടുത്തല്‍’ അല്ലാതെ ( അതും സുപ്രീംകോടതി തള്ളിയിരുന്നു ) മറ്റെന്തായിരുന്നു ഈ ‘തര്‍ക്കരഹിതമായ’ തെളിവ്?

6. ഡിസംബര്‍ 13ന്‍െറ ആക്രമണത്തിന് ഏറെക്കാലം മുമ്പുതന്നെ പാക് അതിര്‍ത്തിയിലേക്ക് സൈനികനീക്കം ആരംഭിച്ചിരുന്നു എന്നത് നേരാണോ?

7. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഈ സൈനികസന്നാഹങ്ങള്‍ക്ക് ചെലവെത്രയായി? തെറ്റായി വിന്യസിച്ച കുഴിബോംബുകള്‍ പൊട്ടി എത്ര പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്? ഗ്രാമങ്ങളിലൂടെ സൈനിക ട്രക്കുകളും ടാങ്കുകളും നിരങ്ങുകയും പാടങ്ങളില്‍ കുഴിബോംബുകള്‍ വിതക്കപ്പെടുകയും ചെയ്തതു മൂലം എത്ര പാവം കൃഷിക്കാരുടെ വീടും പറമ്പും നശിച്ചുപോയിട്ടുണ്ട്?

8. ഒരു കുറ്റാന്വേഷണത്തില്‍ ആരോപിതരിലേക്ക് നയിക്കപ്പെട്ട തെളിവുകള്‍ ശേഖരിച്ചതെങ്ങനെ എന്ന് പൊലീസ് വ്യക്തമാക്കേണ്ടത് നിര്‍ബന്ധമാണ്. എങ്ങനെയാണ് പൊലീസ് അഫ്സലിലേക്ക് എത്തിയത്? പ്രത്യേക സെല്‍ (ദല്‍ഹി പൊലീസിന്‍െറ) പറയുന്നത് എസ്.എ.ആര്‍ ഗീലാനി വഴി എന്നാണ്. എന്നാല്‍, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്സലിന്‍െറ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ പ്രത്യേക സെല്‍ അഫ്സലിനെ ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?

9. അഫ്സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യസേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നത് സുരക്ഷാസേന എങ്ങനെ വിശദീകരിക്കും?

10. പ്രത്യേക ദൗത്യ സേനയുടെ പീഡനകേന്ദ്രങ്ങളിലും പുറത്തുമായി കര്‍ശന പൊലീസ് വലയത്തിലുള്ള ഒരാളെ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ഒരു പ്രധാന ഓപറേഷന്‍െറ മുഖ്യകണ്ണിയാക്കുമെന്നത് വിശ്വസനീയമാണോ?

11. പ്രത്യേക ദൗത്യസേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തി എന്നും ദല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു എന്നുമാണ് അഫ്സല്‍ കോടതി മുമ്പാകെ പ്രസ്താവിച്ചത്. പൊലീസിന്‍െറ കുറ്റപത്രത്തിലും താരിഖിന്‍െറ പേരുണ്ട്. ആരാണീ താരിഖ്? ഇയാള്‍ ഇപ്പോള്‍ എവിടെ?

12. 2001 ഡിസംബര്‍ 19ന് അതായത് പാര്‍ലമെന്‍റ് ആക്രമണത്തിന്‍െറ ആറാം നാള്‍ താനെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം. ശങ്കരി, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലശ്കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് മുഹമ്മദ് എന്ന അബൂഹംസയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടനടി ജമ്മുകശ്മീര്‍ പൊലീസിന് കൈമാറിയിരുന്നതാണത്രേ. തന്‍െറ പ്രസ്താവനയെ സ്ഥാപിക്കാന്‍ വേണ്ട വിശദീകരണങ്ങളും അദ്ദേഹം നല്‍കി. ശങ്കരി പറഞ്ഞത് നേരെങ്കില്‍ കശ്മീര്‍ പൊലീസിന്‍െറ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങനെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ?

13. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് ‘ഭീകരര്‍’ ആരെല്ലാമാണെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാത്തത് എന്തുകൊണ്ടാണ്?

Madhyamam Daily, Sun, 10/02/2013  


 

Wednesday, January 23, 2013

മദനി എന്തിന്‌ മോചിതനാകണം ?


.
ദനി  എന്നത്‌ പ്രതികരിക്കുന്ന ഇന്ത്യന്‍ മനുഷ്യന്റെ ചതയ്ക്കപ്പെടുന്ന  പ്രതിരൂപമാണ്. സംഘപരിവാരത്താല്‍ തട്ടിയെടുക്കപ്പെട്ട ഒരു ഹോളോകോസ്റ്റ്‌ ഗ്രാമമാണ്‌ ഇന്ത്യ. 

പരിവാരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത്‌ ഒരു മുസ്ളിംതന്നെയാവണമെന്നില്ല , അത്‌ ഹേമന്ത്‌ കാര്‍ക്കറെയോ സന്‍ജീവ്‌ ഭട്ടോ ആയാലും മതി. പിന്തുടര്‍ന്ന് വേട്ടയാടപ്പെടും.  രാജ്യവും രാജ്യസ്നേഹവും അന്യമത വെറുപ്പിനാല്‍  നിര്‍മ്മിക്കപ്പെട്ട ഫാസിസമാണ്‌  സംഘപരിവാര ധര്‍മ്മവും കര്‍മ്മവും. 

ആ ഭൂമികയിലാണ്‌ മതപ്രഭാഷണ തൊഴിലാളിയും അനാഥാലയ നടത്തിപ്പുകാരനുമായ അബ്ദുള്‍ നാസര്‍ എന്ന  മദനി,  തന്റെതന്നെ വാഗ്ധോരണിയാല്‍ സ്വയം വഞ്ചിതനായി I.S.S സ്ഥാപിക്കുന്നത്‌. ആ വെറുമൊരുതിളപ്പില്‍ കേരളം മൊത്തം വിരണ്ടു എന്നതാണ്‌ ശരി. ഇപ്പോഴും മുസ്ളിംലീഗുള്‍പ്പെടെയുള്ളവര്‍ ഭയപ്പെടുന്നതും മദനിക്ക്‌ യുവാക്കളില്‍ ചെലുത്താവുന്ന വിസ്പോടനാത്മകമായ ആ ശബ്ദപ്രവാഹത്തെയാണ്‌‌. 

ആര്‍.എസ്സ്‌.എസ്സ്‌-നെയോ കോണ്‍ഗ്രസ്സിനെയോ എതിര്‍ക്കുന്നതിനേക്കള്‍ മദനി തെറി പറഞ്ഞിട്ടുള്ളത്‌ സൌദിരാജാവിനെയാണ്‌, മുസ്ളിം ലീഗിനെയാണ്‌. ബാബറി മസ്ജിദിന്റെ തകര്‍ത്തിടപ്പെട്ട താഴികക്കുടങ്ങള്‍ക്കിടയില്‍ നിന്ന്‌ വിരിഞ്ഞ മദനി ഒരിക്കലും ഒരു ക്ഷേത്രത്തിന്റെയും ഒരു ഇഷ്ടിക പോലും ഇളക്കരുത്‌ എന്ന്‌ ഉള്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ കേള്‍വി വിപരീതദിശയിലായിരുന്നു എന്ന്‌ അദ്ധേഹവും അറിഞ്ഞില്ല.  എന്നിട്ടും മദനിയുടെ ജീവന്‍ വേണമെന്ന്‌ ആര്‍.എസ്സ്‌.എസ്സ്‌ ശഠിച്ചു. 

ഇന്ത്യയിലുണ്ടായിട്ടുള്ള എല്ലാ മഹാസ്പോടനങ്ങളുടെയും ഫലമെടുത്ത്‌ പരിശോധിച്ചാലോ അന്വേഷണദിശ സത്യസന്ധമായി നീക്കിയാലോ ചെന്നണയുന്നത്‌ സംഘപരിവാരത്തിലായിരിക്കും. അല്ലെങ്കില്‍ 10 കൊല്ലം തമിഴ്നാട്ടില്‍ വിചാണതടവുകാരനായി പീഢിപ്പിക്കുകയും പിന്നെ ഒരുതെളിവും മദനിക്കെതിരെയില്ലാതെ വെറുതെവിടുകയും ചെയ്തതില്‍ നിന്ന്‌ മനസ്സിലാവുന്നതെന്ത്‌ ? 

എന്‍.എസ്‌.എ (National Security Act)  പ്രകാരം ചാര്‍ത്തിയ എല്ലാകുറ്റവും കോടതി തള്ളിയപ്പോള്‍ എല്‍.കെ. അദ്വാനി പറഞ്ഞത്‌ മദനിയെ "വെറുതെ വിടില്ല" എന്നാണ്‌. 

പോലീസ്‌ കാവലില്‍കഴിഞ്ഞ മദനി കുടകിലെ ഇഞ്ചിതോട്ടത്തിലെത്തി ഗൂഡാലോചന നടത്തി എന്ന ആരോപണത്തിന്‌ 'ഒരിത്‌‌' പോരാ എന്ന്‌ മനസ്സിലാക്കിയ കര്‍ണാടകാ ആഭ്യന്തരമന്ത്രി വച്ച്‌ കാച്ചിയത്‌  2010 ഐ.പി.എല്‍ ക്രിക്കറ്റ്‌ സമയത്തെ സ്പോടനവും നടത്തിയത്‌ താനാണ്‌ എന്ന്‌ തടവിലുള്ള മദനി സമ്മതിച്ചെന്നാണ്‌. !! 

ഇത്തരമൊരവസ്ത നിലനില്‍ക്കുന്ന ഇന്ത്യയില്‍ , സംഘപരിവാരത്തിന്റെ ദയാദാക്ഷിണ്യത്തില്‍ നേടിയെടുക്കേണ്ടതാണ്‌  'നീതി'  എന്ന്‌ മനസ്സിലാക്കാന്‍ കാന്തപുരത്തിനെ പോലെ മദനിക്കറിയില്ലായിരുന്നു. തീവ്രവാദി എന്ന ലേബലുള്ള മദനിയുടെ ഇനിയുള്ള രാഷ്ട്രീയഭാവി മുസ്ളിംലീഗുമായുള്ള ലയനമല്ലാതെ ഇല്ല. സി.പി.എം വേട്ടയാടും എന്ന്‌ ഭയമുള്ളതിനാല്‍ ലീഗ്‌ അതിനു നില്‍ക്കുമോ എന്ന്‌ കണ്ടറിയേണ്ടതുണ്ട്‌. എന്തായാലും മദനി പത്മവ്യൂഹത്തില്‍ തന്നെ !

മദനിക്ക്‌ ജാമ്യം നല്‍ക്കുന്നതിന്‌ തടസ്സമായി   സുപ്രീം കോടതി വെറും നിസ്സാരമായ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. മദനി ഐ.എസ്‌.എസ്‌ എന്ന നിരോധിത സംഘടനയുടെ നേതാവാണെന്നും ജാമ്യം അനുവദിക്കുന്നത്‌ അപകടമാണെന്നും കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ചീഫ്ജസ്റ്റിസ്‌ (Markandeya Kadju) ചോദിച്ചത്‌ " നിരോധിത സംഘടനയിലെ അംഗം എന്നത്‌ ഒരു കുറ്റമല്ല. കൂടാതെ  വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ ജാമ്യം നല്‍കുന്നതില്‍ എന്ത്‌ ഭീഷണിയാണുള്ളത്‌" എന്നാണ്‌. എന്നിട്ടും കൂടെയുണ്ടായിരുന്ന ബെഞ്ചിലെ അംഗം കര്‍ണാടക സര്‍ക്കരിന്റെ വാദത്തെ അനുകൂലിച്ചത്‌ കൊണ്ടാണ്‌ ജാമ്യം അനുവദിക്കപ്പെടാതെ പോയത്‌. 

പൂര്‍ണ്ണഗര്‍ഭിണിയായ കൌസര്‍ബീയെ കൂട്ടബലാത്സംഗത്തിനു ശേഷം വയര്‍ കുത്തിപ്പിളര്‍ന്ന്‌ ഭ്രൂണം പുറത്തെടുത്ത്‌ ത്രിശൂലത്തില്‍ ഉയര്‍ത്തി പിടിച്ച്‌ "ഹിന്ദു സംസ്കാരം" സംരഷിച്ചത്‌ താനാണ്‌ എന്ന്‌ അഭിമാനത്തോടെ പറഞ്ഞ ബാബു ബജ്രംഗി  സ്വതന്ത്രനായി കഴിഞ്ഞിരുന്ന , മനുഷ്യത്വത്തിനേറ്റ പരാജയത്തെ ഹിന്ദു മതത്തിന്റെ കണക്കു പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്ത്‌ ആ മതത്തെ ഭീകരതയുടെ പര്യായമാക്കുന്ന നരേന്ദ്ര മോഡിയുടെ ഗുജറാത്തിലേക്ക്‌ , മുന്നെ നിശ്ചയിക്കപ്പെട്ട  അടുത്ത ഊഴത്തിനായി  അവിടത്തെ ജയിലിലെ ഉണ്ടതിന്നാന്‍ കയറ്റിവിടാന്‍ ,   കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മദനി  ജാമ്യത്തിലിറങ്ങേണ്ടതുണ്ടോ ?  
.

Sunday, January 2, 2011

ടിപ്പു : ആധുനിക ഇന്ത്യയുടെ ശില്‍പി

.(ഈ പോസ്റ്റ്‌, ഈ പോസ്റ്റിനുള്ള മറുപടിയല്ല. പ്രചോദനം മാത്രമാണ്‌. )

ണ്ണടിഞ്ഞ ചരിത്രത്തെ വര്‍ത്തമാനകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്ന്‌ കണക്കുതീര്‍ക്കണമെന്ന്‌ അടുത്തകാലത്തായി ചിലര്‍ വല്ലാതെ വാശിപിടിച്ചിരുന്നു. ബ്ളോഗ്‌ ലോകത്തും ആ പ്രവണത കണ്ടിരുന്നു. ‌ആര്‍ക്കും ആരെയും എങ്ങനെയും നിര്‍വച്ചിക്കാമെങ്കിലും ചരിത്രത്തിന്റെ മഹത്തായ യാഥാര്‍ത്ത്യത്തെ അവമതിച്ച്‌ കെട്ടുകഥകള്‍ ചരിത്രത്തിന്റെ മേല്‍ക്കുപ്പായമിട്ടാല്‍ വര്‍ത്തമാന കാലത്തെ ചതികളുടെ ശീലങ്ങള്‍ ഭൂതകാലത്തെയും തിന്നുതീര്‍ക്കുകയും നമുക്കൊരു നന്‍മയുടെ കാലം അയവിറക്കാനില്ലാതാവുകയും ചെയ്യും.

ഹൈന്ദവഫാസിസ്റ്റുകളാണ്‌ പുതുഅധര്‍മ്മചരിത്രനിര്‍മ്മിതിയുടെ പിന്നണിക്കാരും ഉപഭോക്താക്കളും ലാഭമെടുക്കുന്നവരും. അങ്ങനെയാണ്‌ ഗുജറാത്തുകളും മറാത്തകളും ബാബറികളും നമ്മെ ഈ വര്‍ത്തമാനകാലത്തിലും വന്നുനോവിക്കുന്നത്‌. മതേതരത്വത്തിന്റെയും മാനവികതയുടെയും ഇടയില്‍ സംഘപരിവാര്‍ സൃഷ്ടിക്കുന്ന വര്‍ഗീയതയുടെയും ഭീകരതയുടെയും യുദ്ധഭൂമികയിലൂടെയാണ്‌ ഇന്ത്യ ഇപ്പോല്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌.

മതേതരത്വത്തിന്റെ മുന്നണിപ്പോരാളിയായ ടിപ്പു സുല്‍ത്താന്റെ മാതൃകാ രാജ്യത്തിലിന്ന്‌ വര്‍ഗ്ഗീയതകൊണ്ട്‌ മലീമസമാക്കപ്പെട്ട സംഘപരിവാറന്‍ ഭരണം കയ്യാളാനുള്ള അവസ്തയുണ്ടായതുപോലും ചരിത്രത്തിന്റെ പാഠങ്ങളില്‍ വിഷം ചേര്‍ത്ത കറുപ്പ്‌ സമൂഹത്തിന്റെ മയക്കത്തിന്റെ ആലസ്യത്തില്‍ വിദഗ്ദമായി അവര്‍ കുത്തിവച്ചതുകൊണ്ടുകൂടിയാണ്‌. ഈ സംഘ(ട്ടന)പരിവാര്‍ - ബ്രിട്ടീഷ്‌ കൊളോണിയല്‍ കെണിയില്‍ നിഷ്പക്ഷരെന്ന് തോന്നുന്നവരും വീണുപോയിട്ടുണ്ട്‌.

ഇന്ത്യയിലെ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്ക്‌ ഒരു നേതാവ്‌ ആവശ്യമാണെങ്കില്‍ അല്ലെങ്കില്‍ ഒരാളെ നാം നിശ്ചയിക്കുകയാണെങ്കില്‍ ടിപ്പുവല്ലാതെ മറ്റൊരാളും അതിനര്‍ഹനല്ലതന്നെ. കാരണം ഇന്ത്യയിലെ ഒരു നാട്ടുരാജാവോ ചക്രവര്‍ത്തിയോ ബ്രിട്ടീഷുകാരോട്‌ നേരിട്ട്‌ ഏറ്റുമുട്ടി മരണപ്പെട്ടിട്ടില്ല, ടിപ്പുവല്ലാതെ. ഇന്ത്യയില്‍ മറ്റൊരു സൈന്യത്തെയോ മനുഷ്യനെയോ ബ്രിട്ടീഷ്‌ സൈന്യം ഇത്ര ഭയപ്പെട്ടിരുന്നില്ല, ടിപ്പുവിന്റെ സേനയെയും ടിപ്പുവിനെയുമല്ലാതെ. ഒരു ഇന്ത്യന്‍ രാജാവും അധ:കൃതരോട്‌ ഇത്രയും കരുണകാട്ടിയിട്ടില്ല, ടിപ്പുവിനെ കൂടാതെ.

ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ കാണുന്ന മനുഷ്യത്വപരമായ എല്ലാ ആധുനികോത്തര ഉള്‍കൃഷ്ട നിയമങ്ങളുടെയും മുകുളങ്ങള്‍ ഒരു പക്ഷേ ടിപ്പുവില്‍ നിന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. 1788 -ല്‍ വ്യാപാരികളുടെ പ്രതിനിധികളുടെ ഒരു സമ്മേളനത്തില്‍ ടിപ്പു പ്രഖ്യാപിച്ചു :

"എല്ലാര്‍ക്കും ജോലി, ആഹാരം , വസ്ത്രം, പാര്‍പ്പിടം കുട്ടികളുടെ വിദ്യാഭ്യാസം, ആവശ്യത്തിനു വിശ്രമം, ജനങ്ങളുടെ പൊതുവേയുള്ള ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നത്‌ നമ്മുടെ കടമയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തിക പരാശ്രയത്വം മാറ്റിയില്ലെങ്കില്‍ മനുഷ്യാവകാശവും നീതിയും നടപ്പാക്കാനാവുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. " - b.s gidwani, the sword of tipu sultan, page 230

ഹിന്ദുത്വ ദേശീയതയുടെ കൊടുമുടികളായി അളന്നുവച്ചിരിക്കുന്ന ഒരു ശിവജിക്കും അല്ലെങ്കില്‍ ഗുരു ഗോബിന്ദ്‌ സിങ്ങിനും ഇതുപോലൊരു പ്രഖ്യാപനവും മനുഷ്യത്വത്തിന്റെ മാനദണ്ഠങ്ങളിന്‍മേല്‍ സൃഷ്ടിക്കാനായോ എന്നത്‌ സംശയമാണ്‌.

പ്രധാനമായും ടിപ്പുവിനെതിരെയുള്ള ആരോപണം മതം മാറ്റവും ക്ഷേത്രധ്വംസനവുമാണ്‌. ബ്രിട്ടീഷുകാര്‍ക്ക്‌ ഏറ്റവും വെറുക്കപ്പെട്ടവനായിരുന്ന ടിപ്പുവിനെ കുറിച്ച്‌ അവര്‍ വാഴ്ത്തിയെഴുതും എന്നൊന്നും അദ്ധേഹത്തിന്റെ ശത്രുക്കള്‍ പോലും കരുതുമെന്ന്‌ തോന്നുന്നില്ല. 1782-ലാണ്‌ ടിപ്പു ആദ്യമായി മലബാറിലേക്ക്‌ വരുന്നത്‌. മൈസൂറിനു കീഴിലായിരുന്ന മലബറില്‍ ബ്രിട്ടീഷ്‌പ്പട ഇറങ്ങിയതറിഞ്ഞ്‌ അവരെ തുരത്താന്‍ ഹൈദരലി (ടിപ്പുവിന്റെ പിതാവ്‌) യുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അദ്ധേഹം പടനയിച്ചെത്തിയത്‌. പക്ഷേ ഹൈദറുടെ മരണത്തെ തുടര്‍ന്ന്‌ ടിപ്പുവിന്‌ ശ്രീരംഗപട്ടണത്തേക്ക്‌ ഉടനെ മടങ്ങേണ്ടിവന്നു.

1757-ല്‍ സാമൂതിരി പാലക്കാട്‌ ആക്രമിക്കുകയും അവിടത്തെ രാജാവ്‌ ഹൈദരലിയോട്‌ 12 ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്തയില്‍ സൈനിക സഹായം ആവശ്യപ്പെടുകയും , തുടര്‍ന്ന് ആ തുക പാലക്കാട്‌ രാജാവ്‌ നല്‍കാതിരിക്കുകയും, തുകക്കായി അയച്ച ഹൈദരലിയുടെ ആളുകളെ സാമൂതിരി കൊല്ലുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ മൈസൂര്‍ സൈന്യം മലബാറില്‍ വരുന്നത്‌.

9 കൊല്ലക്കാലം ഹൈദറുടെ കീഴിലും പിന്നീട്‌ 7 കൊല്ലം ടിപ്പുവിന്റെ കീഴിലുമുണ്ടായിരുന്ന മലബാര്‍ ദര്‍ശിച്ചത്‌ അന്നുവരെ കാണാതിരുന്ന വിപ്ളവകരമായ മാറ്റങ്ങളായിരുന്നു.

ബ്രിട്ടീഷുകാരന്റെ ഭൂനിയമത്തെപറ്റിയുള്ള വാര്‍ഡന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത്‌ നോക്കാം : "അവര്‍ (മൈസൂര്‍ ഭരണാധികാരികള്‍) ഭൂവുടമകളെ ഒരു സ്തലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക്‌ മാറ്റുകയോ താമസസ്ഥലത്തുനിന്ന് പുറത്താക്കുകയോ സില്‍ബന്ധികളെ അവിടെ കൊണ്ടുവരികയോ ചെയ്തിട്ടില്ല. ബോര്‍ഡിനെ വിശ്വസിപ്പിച്ചത്ര തകരാറുകള്‍ മുഹമ്മദീയ ഗവര്‍മണ്റ്റ്‌ ഭരിക്കുന്ന കാലത്ത്‌ മലബാറിലുണ്ടായിട്ടില്ല." - mohibul hasan, history of tippu sultan, page 344

നാട്ടുരാജാക്കന്‍മാര്‍ തമ്മിലടിച്ചും കൊള്ളചെയ്തും, താഴ്ന്ന ജാതിക്കാരുടെ സ്ത്രീകള്‍ക്ക്‌ മുലമറയ്ക്കാന്‍ അനുവാദമില്ലാതെയും നായന്‍മാര്‍ നിയമപാലകരായ ഗുണ്ടകളും ചട്ടമ്പിമാരായും വിലസുകയും അവര്‍ക്ക്‌ തോന്നുന്ന താഴ്ന്ന ജാതിക്കാരെ പീഡിപ്പിക്കുകയും കാരണമില്ലാതെ കൊല്ലുകയുമൊക്കെ ചെയ്തിരുന്ന കാലത്താണ്‌ മൈസൂര്‍ ഭരണം മലബാറില്‍ വരുകയും നായന്‍മാര്‍ വാളുകള്‍ കൊണ്ടുനടക്കുന്നത്‌ നിരോധിക്കുകയും ബഹുഭര്‍തൃത്വം തടയുകയുമൊക്കെ ചെയ്യുന്നത്‌.

സ്വാഭാവികമായും നായന്‍മാര്‍ ടിപ്പുവിനെതിരെ തിരിയുക അസാധരാണമായിരുന്നില്ല. കൂടാതെ ഭൂപരിഷ്ക്കരണം വഴി ജന്‍മിമാരും നികുതികൊടുക്കേണ്ടിവരികയും ഇടത്തട്ടു നികുതിപിരിവുകാരെ ഒഴിവാക്കുകയും കൃഷിചെയ്യാതെ വിളവില്‍ പങ്കുപറ്റിയിരുന്ന നായന്‍മാരില്‍ നിന്നും സ്വതന്ത്രരായ കര്‍ഷകനു ആദ്യമായി അവന്റെ കൃഷിഭൂമിയില്‍ അധികാരം കിട്ടുകയും ചെയ്തു.

വാഹന ഗതാഗത യോഗ്യമായ ആദ്യത്തെ റോഡുകള്‍ കേരളത്തില്‍ ഉണ്ടാവുന്നത്‌ മൈസൂര്‍ ഭരണകാലത്താണ്‌. ബ്രിട്ടീഷുകാരന്റെ 150 വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായ വികസനെത്തേക്കാള്‍ കൂടുതല്‍ ഗതാഗത വികസനമുണ്ടായത്‌ മൈസൂറിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ആറേഴു കൊല്ലക്കാലത്തിനിടക്കാണ്‌. ഇക്കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രദേശങ്ങള്‍ (logan, malabar vol I, page 63) -ല്‍ കാണാം.

ഹിന്ദുക്കള്‍ക്കെതിരെ ടിപ്പു ഒരുപാട്‌ കരം ചുമത്തുകയും അവരെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്തെന്ന പച്ചക്കള്ളങ്ങളും ഫാസിസ ചരിത്രകാരന്‍മാര്‍ തട്ടിവിടുന്നുണ്ട്‌,. പക്ഷേ ബ്രിട്ടീഷുകാരനായ മക്കെന്‍സി പോലും എഴുതിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌ :

"അമിത കരം പിരിവില്‍ നിന്ന്‌ സുല്‍താന്‍ കര്‍ഷകരെ സംരക്ഷിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ പെട്ടവരായിരുന്നു"
- machenzie report, vol 2, page 72-73

യൂറോപ്പില്‍ 400 രൂപ (ഒരു കണ്ടിക്ക്‌) വിലയുണ്ടായിരുന്ന കുരുമുളകിനു ധര്‍മ്മരാജയുള്‍പ്പെടെയുള്ളവര്‍ 30 രൂപക്ക്‌ കര്‍ഷകനില്‍ നിന്നു വാങ്ങി യൂറോപ്യന്‍മാര്‍ക്ക്‌ വിറ്റു വിടുപണിചെയ്തുകൊണ്ടിരുന്നപ്പോല്‍ ടിപ്പു കര്‍ഷകന്റെകൂടെ നില്‍ക്കുകയും അതിനു 100 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. ചന്ദനത്തടിക്ക്‌ 70 രൂപയുണ്ടായിരുന്നത്‌ 200 രൂപയാക്കി ഉയര്‍ത്തി.

കോണ്‍വാലിസിനു ശേഷം ഭരണമേറ്റ സര്‍ ജോണ്‍ഷോര്‍ സാക്ഷ്യപ്പെടുത്തുന്നത്‌ കാണാം. "ടിപ്പുവിന്റെ രാജ്യത്തെ കര്‍ഷകര്‍ സംരക്ഷിക്കപ്പെട്ടിരുന്നു. അവരുടെ പരിശ്രമങ്ങള്‍ക്ക്‌ സഹായവും പ്രതിഫലവും കിട്ടുന്നു." - r.c majumdar, advanced history of india, page 715


കേരളത്തില്‍ എവിടെയെങ്കിലും ഒരു ക്ഷേത്രത്തിന്റെ കല്ലിളകി കിടന്നാല്‍ അത്‌ പണ്ട്‌ ടിപ്പുവന്ന്‌ ഇളക്കിയിട്ടതാണെന്നും അല്ലെകില്‍ കാറ്റിലോ മഴയിലോ തകര്‍ന്ന എല്ലാ ക്ഷേത്രങ്ങളും ടിപ്പുസുല്‍താന്റെ കയ്യൊപ്പുണ്ടെന്നും അവിടെ നിന്ന് മൂത്രമൊഴിച്ചതിന്റെ ഈര്‍പ്പം തട്ടിയാണ്‌ പ്രതിഷ്ടകള്‍ ഇളകിവീണതെന്നും കെട്ടുകഥകള്‍ മെനെഞ്ഞെടുക്കപ്പെട്ട്‌ നമ്മെ പുതിയ ചരിത്രങ്ങള്‍ പഠിപ്പിക്കാന്‍ നവചരിത്രഗവേഷകര്‍ നന്നേ പാടുപെടുന്നുണ്ട്‌.

എന്നാല്‍ 1790-91 കാലയളവില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്തര്‍ക്ക്‌ ടിപ്പു അയച്ച സര്‍ക്കുലര്‍ ഇപ്രകാരമാണ്‌ :

"ക്ഷേത്രങ്ങള്‍ നിങ്ങളുടെ ചുമതലയിലാണ്‌. വഴിപാടുകള്‍ സാധുക്കല്‍ക്ക്‌ വീതിച്ചു നല്‍കണം. പൂജാരിമാര്‍ അത്‌ സ്വന്തമാക്കരുത്‌. ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം." - secret correspondence of tipu sultan, page 44

തളിപ്പറമ്പ ക്ഷേത്രത്തിനെ കുറിച്ച്‌ ചരിത്രത്തോട്‌ ചേര്‍ത്തു പറയുന്ന കഥകള്‍ അപസര്‍പ്പകകഥകളെക്കാളും ഉല്ലാസമുള്ളതണ്‌. ടിപ്പുവിന്റെ സൈന്യം ആക്രമിക്കാന്‍ വരുന്ന സമയത്ത്‌ ഓരോ പടയാളിയുടെ മുന്നിലും ഓരോ സര്‍പ്പങ്ങള്‍ പത്തിനിവര്‍ത്തി പേടിപ്പിച്ചുവിട്ടതിനാല്‍ പൂര്‍ണ്ണമായി അത്‌ തകര്‍ക്കാനായില്ലെന്നാണ്‌.


മൈസൂര്‍പ്പട തൃശൂരിനെ സമീപിക്കുന്നതറിഞ്ഞ്‌ ക്ഷേത്രങ്ങള്‍ പൂട്ടി പൂജാരിമാര്‍ സ്ഥലം വിട്ടിരുന്നു. വടക്കുന്നത്തു ക്ഷേത്രത്തിലെ പട്ടോലമേനോന്‍ തിരിച്ചെത്തിയപ്പോല്‍ എല്ലാം പഴയസ്താനത്തുതന്നെയുണ്ടായിരുന്നെന്നാണ്‌ അദ്ധേഹം സാക്ഷ്യപ്പെടുത്തിയത്‌. "അവര്‍ ക്ഷേത്രം അശുദ്ധമാക്കിയില്ല. സാധനങ്ങള്‍ കൊള്ളയടിച്ചില്ല. ഒരു താഴുപോലും പൊട്ടിച്ചിട്ടില്ല." - c. achutha menon, cochin state manual, page 204



ടിപ്പുവിന്റെ മലബാര്‍ വരവ്‌ ഏതെങ്കിലും ക്ഷേത്രം തകര്‍ക്കാനായിരുന്നുവെങ്കില്‍ മലബാറില്‍ ഒരു ക്ഷേത്രവും ബാക്കിയുണ്ടാവുമായിരുന്നില്ല. കാരണം ടിപ്പുവിന്റെ സൈന്യം മലബാറില്‍ കാലുകുത്തുന്ന സമയത്തൊക്കെയും അന്നത്തെ നായര്‍പ്പട ഓടിത്തള്ളുകയായിരുന്നു പതിവ്‌. സൈന്യനടപടിക്കിടയില്‍ ഇനി ഏതെങ്കിലും ക്ഷേത്രത്തിന്റെ കല്ലിളകിപ്പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ലെന്നത്‌ ടിപ്പുവിന്റെ ജീവിതം പഠിക്കുമ്പോല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

കോഴിക്കോട്ട്‌ കളക്ട്രേറ്റിലുള്ള ആര്‍ക്കൈവിലുള്ള ഇനാം രജിസ്റ്ററില്‍ ടിപ്പു വസ്തുവകകള്‍ ദാനം ചെയ്ത 61 സംഭവങ്ങളുണ്ട്‌. അതില്‍ 56 എണ്ണവും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും 3 എണ്ണം മുസ്ളിം പള്ളികള്‍ക്കും ഒന്ന് ഒരു നായര്‍ക്കും മറ്റൊന്ന് കൊണ്ടോട്ടി തങ്ങള്‍ക്കുമാണ്‌. (കൂടുതല്‍ വിവരങ്ങള്‍ : Dr. c.k kareem, kerala under hydar ali and tipu sultan, page 200-209)

"ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നിസ്ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ്‌ . ഈ രാജ്യം എണ്റ്റേതും അവരുടേതുമാണ്‌." - (the swrod of tipu sultan, page 213)
ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ്‌ പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്‍മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്‌.

ടിപ്പുവിന്റെ സ്വഭാവ സവിശേഷതക്ക്‌ മദ്രാസ്‌ ഗവര്‍ണറായിരുന്ന മക്കാര്‍ടിനി നല്‍കുന്ന വിശദീകരണം "ടിപ്പു സുല്‍താന്‍ പിതാവിനേക്കാള്‍ മനുഷ്യത്വവും സംസ്കാരവുമുള്ള വ്യക്തി" എന്നാണ്‌. മറ്റൊരു സായ്പ്‌ ബ്രിട്ടണിലെ ഒരു എം.പി ക്ക്‌ എഴുതിയത്‌ "പൌരസ്ത്യരാജ്യങ്ങളിലെ എല്ലാ രാജാക്കന്‍മാരെക്കാളും കഴിവുറ്റവനാണ്‌ ടിപ്പു സുല്‍താന്‍. അദ്ധേഹത്തിന്റെ സ്വഭാവത്തിലെ പല അംശങ്ങളും 'ആക്കിലിസി'ന്റെതു പോലെയാണ്‌.. " - (history of tipu sultan, page 369)

പക്ഷേ ഇങ്ങനെയുള്ള ടിപ്പുവിനെ അദ്ധേഹത്തിന്റെ മരണശേഷം, യാഥാര്‍ത്യത്തിന്റെ മേല്‍ ആഭാസം കൂട്ടിക്കലര്‍ത്തി ബ്രിട്ടീഷുകാര്‍ അവരുടെ അസാംസ്കാരികമായ ഭ്രാന്ത്‌ ചരിത്രത്തില്‍ തിരുകിക്കയറ്റി. ടിപ്പുവിനെ കുറിച്ച്‌ പേരുവെളിപ്പെടുത്താത്ത ഒരു ഫ്രെഞ്ച്‌ പട്ടാളക്കാരനാണ്‌ ആദ്യമായി മതഭ്രാന്തിന്റെയും ക്ഷേത്ര ദ്വംസനത്തിന്റെയും കഥകള്‍ എഴുതിപ്പിടിപ്പിക്കുന്നത്‌. ഇന്ത്യയിലെ രാജാക്കന്‍മാരില്‍ ഏറ്റവും ശക്തനായ ടിപ്പുനെതിരെ മറ്റ്‌ രാജാക്കന്‍മാരെ അണിനിരത്തണമെങ്കില്‍ "ഭിന്നിപ്പിക്കല്‍ നയതന്ത്രം" കൊണ്ടും ചതികൊണ്ടുമല്ലാതെ സാധിക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു.


ബ്രിട്ടീഷ്കാരനായ ലോഗന്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച വിവരങ്ങളെ അടിസ്താനമാക്കിയാണ്‌ ടിപ്പു ഭ്രാഹ്മണരെ പീഡിപ്പിച്ചെന്ന്‌ കഥ മെനെഞ്ഞെടുക്കുന്നത്‌. അതില്‍ 200 പേരുടെ കഥ ലോഗന്‍ തന്നെ പറയുന്നതുപോലെ "ടിപ്പുവിന്റെ ആളുകള്‍ പിടിക്കുമെന്നു ഭയന്ന്‌ ഭ്രാഹ്മണര്‍ സന്ദേശവും കൊണ്ടുപോകാന്‍ ഭയപ്പെടുന്നു. അവരുടെ കൂട്ടത്തില്‍ നിന്ന്‌ 200 പേരെ പിടിച്ചുകഴിഞ്ഞു. " - logan, malabar vol I , page 448-449

ഈ കഥ ശരിയാണെങ്കില്‍ പോലും ടിപ്പുവിനെതിരെ ചാരന്‍മാരായി ഉപയോഗിച്ചിരുന്ന ഭ്രാഹ്മണരെമാത്രമായിരുന്നു അവര്‍ പീഡിപ്പിച്ചിരുന്നതെന്നു വരുന്നു. അല്ലെങ്കില്‍ പിടിക്കപ്പെടുമെന്നു ഭയന്നായിരിക്കാം ചില ഭ്രാഹ്മണര്‍ തിരുവിതാംകൂറിലേക്ക്‌ കുടിയേറിയതെന്നും മനസ്സിലാക്കേണ്ടിവരുന്നു.

ഇങ്ങനെ പിടിക്കപ്പെട്ടവരെ മാട്ടിറച്ചി തീറ്റിക്കുകയും ഇസ്ളാം മതത്തില്‍ ചേര്‍ത്ത്‌ ഗോമാംസം തീറ്റിക്കുകയുമൊക്കെ ചെയ്തെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാര്‍ എഴുതിവച്ചാല്‍ അതങ്ങു ചരിത്രമാവില്ല. കാരണം ടിപ്പു ഭ്രാഹ്മണരെ അങ്ങേയറ്റം ബഹുമാനിച്ചയാളായിരുന്നു. 1784-85 സെന്‍സസ്‌ റിപ്പോര്‍ട്ടില്‍ നമ്പൂതിരിമാരെയും മറ്റും വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌ : "നമ്പൂതിരിയുടെ ദേഹം ദിവ്യമാണ്‌. അവരുടെ ചലനങ്ങള്‍ ഘോഷയാത്രയാണ്‌. അവരുടെ ആഹാരം അമൃതാണ്‌."ടിപ്പുവിന്റെ ഭരണത്തില്‍ ഇപ്രകാരം വാഴ്ത്തപ്പെട്ട നമ്പൂതിരിമാര്‍ക്ക്‌ ഗോമാംസം നല്‍കുകയും മതം മാറ്റുകയും ചെയ്തെന്നൊക്കെയുള്ളത്‌ കെട്ടുകഥമാത്രമായിരുന്നു. കൂടാതെ അദ്ധേഹത്തിന്റെ ഉദ്യോഗസ്തരില്‍ വളരെയധികം ഭ്രാഹ്മണരുമുണ്ടായിരുന്നു. ഇവരെക്കൊണ്ടായിരിക്കണമല്ലോ ഇതൊക്കെ ചെയ്യേണ്ടിവരിക. !

അതുകൂടാതെ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷ്‌ സര്‍ക്കാരിനു വേണ്ടി വിവരം ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട ബുക്കാനന്‍ മലബാറില്‍ എല്ലായിടത്തും സഞ്ചരിക്കുകയും എല്ലാ വിവരങ്ങളും ശേഖരിച്ചെങ്കിലും ടിപ്പു മതപരിവര്‍ത്തനത്തിനു ശ്രമിച്ചെന്ന്‌ ഒരിടത്തും അദ്ധേഹം രേഖപ്പെടുത്തിയിട്ടില്ല. "ഓരോ സ്ഥലത്തും ഹിന്ദു പ്രധാനിമാരുമായി അദ്ധേഹം സംസാരിച്ചെങ്കിലും അവരെല്ലാം കാര്‍ഷിക നയത്തെ കുറിച്ച്‌ സംസാരിച്ചെങ്കിലും മതം മാറ്റത്തെ പറ്റി പറഞ്ഞില്ല. " (കൂടുതല്‍ വിവരങ്ങള്‍ : buchanan, a journey from madaras.., page 82 )


തലശ്ശേരിക്കോട്ടയിലെ മേധാവിയായ സായ്പ്പാണ്‌ 2000 നായന്‍മാരെ ടിപ്പു സുല്‍താന്‍ ഇസ്ളാമില്‍ ചേര്‍ത്തതെന്ന് പ്രചരിപ്പിച്ചത്‌. ഈ വക്രബുദ്ധിയായ സായ്പ്പിനെ ടിപ്പു മുമ്പ്‌ വിളിച്ചിരുന്നത്‌ "നിങ്ങളൊരു ചീത്ത മനുഷ്യന്‍ എന്നായിരുന്നു" poona residency paper, vol III page 37.

മറാത്താക്കാരുടെ സഹായം തേടാന്‍ കോന്‍വാലിസ്‌ അവിടെ പ്രചരിപ്പിച്ചത്‌ ടിപ്പു കൂര്‍ഗില്‍ 70,000 ഹിന്ദുക്കളെ ഇസ്ളാമില്‍ ചേര്‍ത്തെന്ന അപവാദമായിരുന്നു. പക്ഷേ നാലുദശകത്തിനു ശേഷമുള്ള 1835-ലെ സെന്‍സസ്‌ അനുസരിച്ച്‌ കൂര്‍ഗിലെ മൊത്തം ജനസംഖ്യ പോലും 65,437 മാത്രമായിരുന്നു. - mohibul hasan, history of tipu sultan, page 79

ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു മതേതരനോ ദേശാഭിമാനിയോ മറ്റേതെങ്കിലും കാവി ദേശീയക്കാരനോ ഇന്നേവരെ പ്രഖ്യാപിക്കാത്തത്‌ ടിപ്പു പ്രഖ്യാപിക്കുന്നത്‌ നോക്കൂ ..

"മത സൌഹാര്‍ദ്ധം ഇസ്ളാമില്‍ പ്രധാനമാണ്‌. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്ന് ഖുര്‍-ആന്‍ അനുശാസിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിനു തുല്യം കരുതുന്നു .. മൈസൂറിനകത്തോ പുറത്തോ ഉള്ള ആരെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം കാണിച്ചാല്‍ അതു കുറ്റകരമണെന്ന് പ്രഖ്യാപിക്കുന്നു." - the sword of tipu sultan, page 229

ഈ ടിപ്പുവിനെങ്ങനെയാണ്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനാവുക. ഈ ടിപ്പുവിനെങ്ങനെയാണ്‌ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാനാവുക. അതും തന്റെ കൊട്ടാരത്തിന്റെ ചുറ്റുമതിലിനകത്ത്‌ 100 മീറ്ററിനുള്ളില്‍ മൂന്നു (അന്യമത) ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ സംരക്ഷിച്ചിരുന്ന മറ്റൊരു രാജാവ്‌ ഇന്ത്യന്‍ ചരിത്രത്തില്‍ വേറെയുണ്ടോ .. ?

ടിപ്പുവിന്റെ പതനം ആഗ്രഹിച്ചവര്‍ ബ്രിട്ടീഷുകാര്‍ മാത്രമല്ലായിരുന്നു. അധികാരം നഷ്ടപ്പെട്ട മാടമ്പിമാരും സമ്പന്നരും ഗവര്‍ണ്ണറന്‍മാരും കമാണ്ടര്‍മാരും ഉള്‍പ്പെടും. അവരില്‍ മുസ്ളിംകളും ഉണ്ടായിരുന്നു. കണ്ണൂരിലെ അറക്കള്‍ ബീവി പോലും ബ്രിട്ടീഷുകാരോടൊപ്പം ടിപ്പുവിനെതിരെ ചേര്‍ന്നിരുന്നു. കാരണം ഇവരെയെല്ലാം എപ്പോഴും ടിപ്പു ഉണര്‍ത്തിക്കൊണ്ടിരുന്നത്‌ സാധാരണക്കാരുടെ ഒരാവശ്യവും നിരസിക്കരുതെന്നും അവരെ എപ്പോഴും സേവിക്കണമെന്നുമാണ്‌. അയിത്തവും താന്‍പോരിമയും ഉന്നതകുലജാഡകളുള്ളവരുമായ ഈ അധികാരപ്രഭുക്കള്‍ എങ്ങനെ ടിപ്പുവെനെതിരെ അണിനിരക്കാതിരിക്കും ??

ടിപ്പുവിനോടുള്ള സാധാരണക്കാരുടെ സ്നേഹത്തിന്റെ ആഴം വരച്ചിടുന്ന ജനറല്‍ അബര്‍ക്രാബിയുടെ അഭിപ്രായം നോക്കൂ.

"ധനവും ഭൂമിയും അധികാരവുമുള്ള പ്രധാനികളെല്ലാം ടിപ്പുവിനെ ഉപേഷിച്ചിരുന്നു. അദ്ധേഹത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനാളുകളെയെടുത്താല്‍, അവരുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും കൊണ്ട്‌ യുദ്ധങ്ങള്‍ ജയിക്കാനാവുമെങ്കില്‍ അവരുടെ സ്നേഹത്തിനും ബഹുമാനത്തിനും വിലയുണ്ടാകും. " - the sword of tipu sultan, page 238-239


സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും മതപരമായും മതേതരമായും സൈനികപരമായും അല്ലെങ്കില്‍ മറ്റേത്‌ മാനദണ്ഡം വച്ചായാലും ഇന്ത്യയുടെ അഭിവൃദ്ദിക്ക്‌ വേണ്ടി നിസ്വാര്‍ഥമായി, ഇന്ത്യ എന്ന വികാരം മൂര്‍ത്തമായി ഉള്‍ക്കൊണ്ട്‌ നിലകൊണ്ട ഭരണാധികാരികളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്ടന്‍ ടിപ്പുവല്ലാതെ മറ്റൊരു രാജാവും നമ്മുടെ മുന്നിലില്ല. ആധുനിക ഇന്ത്യയുടെ ശില്‍പരൂപമൊരുക്കം ഒരുപക്ഷേ ടിപ്പുവില്‍ നിന്നാണാരംഭിക്കുന്നത്‌. അതിന്നും അതിന്റെ വിശാലമായ മാനവിക മാതൃകാരൂപം ഇന്ത്യയില്‍ പൂറ്‍ണ്ണമാക്കപ്പെട്ടിട്ടില്ല.

ടിപ്പുസുല്‍ത്താന്റെ മയ്യിത്ത്‌ വീണപ്പോല്‍ വെല്ലസ്ളി പ്രഭു പോലും പ്രതികരിച്ചത്‌ "ഇന്ത്യയുടെ ശവം വീണു.. നമുക്ക്‌ കുടിച്ച്‌ മദിച്ചാനന്ദിക്കാം " എന്നാണു. ശരിയാണത്‌. ടിപ്പു വീണതോടെ ഇന്ത്യമുഴുക്കെ ബ്രിട്ടീഷുകാര്‍ ശവപ്പറമ്പാക്കി മാറ്റി. എല്ലാം അവര്‍ക്ക്‌ കീഴിലായി. ഒരു ദേശാഭിമാനിയായ വീരരാജാവിനെയും പിന്നെ കണ്ടില്ല ബ്രിട്ടീഷുകാരനെ നേര്‍ക്കുനേര്‍ നിന്ന്‌ വിരലനക്കാന്‍ പോലും.

തന്റെരാജ്യത്ത്‌ ഉന്നതരോടൊപ്പം താണവര്‍ക്കും സമത്വം വേണമെന്ന്‌ ആഗ്രഹിച്ച ആ ധീര ദേശാഭിമാനിയായ വിപ്ളവകാരിയുടെ രക്തത്തിനു വിലപറയുന്നവര്‍, അന്ന്‌ കൂടെ നിന്ന്‌ വഞ്ചിച്ചവരുടെയും ഒറ്റുകൊടുത്തവരുടെയും പിന്‍മുറക്കാരും, തക്കം കിട്ടുമ്പോല്‍ ഇന്ത്യയെതന്നെ വിറ്റുകാശാക്കാനും മടിയില്ലാത്തവരുടെ പങ്കിലമായ രക്തം പേറുന്ന പാപചേതസ്സുള്ളവരുമാണെന്നതിന്‌ അനുമാനിക്കാന്‍ ചരിത്രംനല്‍കുന്ന സാക്ഷ്യങ്ങള്‍ക്കപ്പുറം നമുക്ക്‌ വേറെ തെളിവുകള്‍ ആവശ്യമുണ്ടോ..??
..

Sunday, November 28, 2010

9/11 : വെള്ളപൂശിയ കള്ളങ്ങള്‍..

.
കൊറിയകള്‍ തമ്മിലുള്ള ആസന്നമായ ഒരു യുദ്ധമുഖത്താണ്‌ നാം ഇപ്പോല്‍ നില്‍കുന്നത്‌. നിരപരാധികളായ മനുഷ്യരുടെ ജീവനു ഒരു പുഴുവിന്‍റെ പോലും വിലയില്ലാത്ത സന്ദര്‍ഭമാണ്‌ യുദ്ധം. കള്ളങ്ങള്‍ കൊണ്ട്‌ ലോകത്തെനയിക്കുന്ന ഒരു ക്രമം നീതിയായി നമുക്ക്‌ തോന്നുന്ന, തോന്നിപ്പിക്കുന്ന ഈ സന്ദര്‍ഭം പഴയൊരു പെരുംകള്ളം കൊണ്ട്‌ ലോകത്തെ പകുക്കുകയും പകയുടെ ചോരപ്പാടുകള്‍ നമുക്ക്‌ നല്‍കിയതിനെയും ഓര്‍ക്കാം..

"Accept Our Offer of a Carpet of Gold, or We Bury You Under a Carpet of Bombs."

അഫ്ഗാനിസ്താനിലൂടെ കടന്നു പോകുന്ന എണ്ണപൈപ്പ്‌ ലൈനിനു പകരമായി അമേരിക്ക താലിബാന്‍ നേതാക്കള്‍ക്ക്‌ വാഗ്ദാനം ചെയ്ത തുക പോരാതെ അവരത്‌ നിരസിച്ചതില്‍ പ്രകോപിതനായി ഒരുന്നത അമേരിക്കന്‍ ഉദ്യോഗസ്തന്‍ ആഗസ്റ്റ്‌ 2001 അമേരിക്കയില്‍ വച്ച്‌ നടന്ന താലിബാനുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവില്‍ നല്‍കിയ അന്ത്യശാസനമായിരുന്നു ഇത്‌.


സമൂഹികമായി മനുഷ്യന്‍ ധാര്‍മ്മികതയില്‍ നിന്നകന്നുപോവുകയും അവരുടെ ജീവിതത്തിലെ എല്ലാ ചൂഷണങ്ങളില്‍ നിന്നും മനുഷ്യനെ തടയാനും സമരവീര്യം നല്‍കാനും ക്രിസ്തുമതത്തിനു കഴിയാതെവരികയും ചെയ്തതോടെ ഇസ്ളാം മാത്രമായിതീര്‍ന്നു അതിന്‍റെ ഉത്ഭവം മുതല്‍ മനുഷ്യനെ ധാര്‍മ്മികതയെ കുറിച്ചും മാനവികതയെ കുറിച്ചും ഉച്ചത്തില്‍ സംസാരിക്കുകയും കണിഷമായി അതുനിലനിര്‍ത്തുകയും പരലോകചൈതന്യകാമത്തെ ബലപ്പെടുത്തിയെങ്കിലും അവനെ നയിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരുജീവിത ദര്‍ശനം. അതിന്‍റെ പേരില്‍ ഏറ്റവും ആക്രമിക്കപ്പെടുന്ന മതവും അതുതന്നെ.

പലിശയും ചൂഷണവും കൂട്ടിക്കൊടുപ്പും വേശ്യാവൃത്തിയും വഞ്ചനയും മദ്യപാനവും നഗ്‌നതാ പ്രദര്‍ശനവും എന്നുവേണ്ട മുതലാളിത്തത്തിന്‍റെ എല്ലാ "നല്ലശീല"ങ്ങളെയും അതിന്‍റെ ഉത്ഭവസ്ഥാനത്തുതന്നെ കത്തിവയ്ക്കുന്ന ഇസ്ളാമിനെക്കൊണ്ട്‌ മുതലാളിത്തത്തിനോ ഭൌതിക ആജ്ഞേയ ദുര്‍ബല വിശ്വാസങ്ങള്‍ക്കോ കോട്ടമല്ലാതെ ഒരുനേട്ടവുമില്ലെന്നും അതിന്‍റെ (ഇസ്ളാമിന്‍റെ) ആദര്‍ശങ്ങളെ ഭീകരവല്‍ക്കരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന കണ്ടെത്തലിന്‍റെയും പ്രയോഗവല്‍ക്കരണത്തിന്‍റെയും വശ്യമായ ആസൂത്രണമാണ്‌ 9/11 സംഭവമെന്ന്‌ വെറുതെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിച്ചുകളയും എന്നവ്യാമോഹം ഒട്ടുമില്ല.

അമേരിക്കയുടെ കച്ചവട താല്‍പ്പര്യങ്ങള്‍ ഒരു ദര്‍ശനത്തെ കരിവാരിത്തേച്ചെങ്കിലും നേടിയെടുക്കാന്‍ ചൂതുകളിക്കുമ്പോല്‍ അവര്‍ പകരംവയ്ക്കുന്നത്‌ അവരുടെ സ്വന്തം വിശ്വാസങ്ങളുടെ പൈശാചികതയാണ്‌.

"പാക്കിസ്താനികളെക്കാള്‍ (41%) അമേരിക്കക്കാര്‍ (42%) വിശ്വസിക്കുന്നത്‌ -അറബികളല്ല അമേരിക്കതന്നെയാണ്‌- സെപ്റ്റംബര്‍ ആക്രമണം നടത്തിയതെന്ന (the times online, september 2, 2006)" യാധാര്‍ഥ്യം തൃപ്ത്തിപ്പെടുത്താത്തത്‌ ഒരു പക്ഷേ കടുത്ത ഇസ്ളാം വിരോധികളെയും ചികിത്സക്കതീതമായ മനോരോഗമുള്ള ഇസ്ളാം-വിരുദ്ധ നിരീശ്വര-നിര്‍മ്മിതവാദികളെയും ഫാസിസ്റ്റുകളെയും മാത്രമായിരിക്കും.

അഫ്ഗാനെയും ബഗ്ദാദിനെയും പിടിച്ചടക്കാന്‍ മുന്നൊരുക്കം നടത്തപ്പെട്ട പ്ളാന്‍ പ്രകാരം, ചത്തൊടുങ്ങാന്‍വിധിക്കപ്പെട്ടേക്കാവുന്ന അല്ലെങ്കില്‍ കുരുതിക്ക്‌ തയ്യാറാക്കിയ സൈനികരേക്കാള്‍ കുറവായിരിക്കും യുദ്ധത്തിനു കാരണമാക്കപ്പെട്ട world trade center (WTC) ആക്രമണങ്ങളില്‍ കൊല്ലപ്പെടാന്‍ പോകുന്നവരെന്ന്‌ അവരെ ആരും മനസ്സില്ലാക്കി കൊടുക്കേണ്ടതില്ലല്ലോ ..!

പക്ഷേ മുലകുടിച്ചുകൊണ്ടിരിക്കുമ്പോല്‍ ബൈബിളിന്‍റെ വിശുദ്ധവചനങ്ങളെഴുതിയ വെടിയുണ്ടകള്‍ വയര്‍പിളര്‍ത്തി കടന്നുപോയി കൊല്ലപ്പെടുന്ന അഫ്ഗാന്‍-ഇറാഖി പൈതങ്ങളുടെ കണക്കുകള്‍ സൂക്ഷിക്കാന്‍ ലോകത്തൊരിടത്തും പുസ്തകങ്ങളുമില്ലല്ലോ .. !

സെപ്റ്റംബര്‍/11 ആക്രമണവുമായി ബന്ധപ്പെട്ട്‌ ബുഷ്‌ ഭരണകൂടം ആത്യന്തിക തെളിവായി ഉയര്‍ത്തിക്കാട്ടിയത്‌- ഉസാമ ബിന്‍ ലാദന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അവകാശപ്പെട്ട്‌ പുറത്തിറക്കിയ ഒരു ടേപ്പായിരുന്നു. പക്ഷേ അതിനു മുന്‍പ്‌ ബിന്‍ ലാദണ്റ്റേതായി ജസീറ ടി.വി വഴി ഇറങ്ങിയ നാല്‌ ടേപ്പുകളിലും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലാദന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ അഞ്ചാമത്തെ ടേപ്പ്‌ അല്‍-ജസീറ ടി.വി യില്‍ വരാതെ CIA-യുടെ കയ്യില്‍ നേരിട്ട്‌ എത്തുകയുമായിരുന്നു. ആ ടേപ്പിലാണ്‌ ഫലസ്റ്റീനികളെയും ഇറാഖികളെയും കൊന്നൊടുക്കുന്നതിനുള്ള പ്രതികാരമായി ആക്രമണം നടത്തിയെന്ന്‌ ബിന്‍ ലാദന്‍ അവകാശപ്പെടുന്നതായി അമേരിക്ക വെളിപ്പെടുത്തിയത്‌.

ഒരു തടിച്ച ബിന്‍ലാദന്‍റെ ആ സി.ഡി. വ്യാജമാണെന്ന് പിന്നീട്‌ തെളിഞ്ഞു. കള്ളങ്ങളുടെ മേല്‍ കള്ളം പൊയ്ക്കാലുകളുടെ ചവിട്ടുനാടകം പോലെയാണല്ലോ. എപ്പോഴും ഉറഞ്ഞാടാനതിനാവില്ലല്ലോ..

CIA ശിക്ഷണം നല്‍കി വളര്‍ത്തിയ ലാദന്‍ അമേരിക്കക്ക്‌ എതിരായാല്‍ അയാളെ നിഷ്കാസനം ചെയ്യാനും നിഷ്പ്രയാസം സാധിക്കുമെന്നതിനു മറ്റൊരു തെളിവും ആവശ്യമില്ല. ഒരു രാഷ്ട്രത്തലവനായിരുന്ന ശക്തനായ സദ്ദാം ഹുസൈന്‍റെ വിധിതന്നെ ഏറ്റവും വലിയ പാഠം. പിന്നെന്തുകൊണ്ട്‌ ഉസാമ ബിന്‍ ലാദന്‍ ഇന്നും പിടികൂടപ്പെടാതെയിരിക്കുന്നു ?

Bin Laden gave a speech in front of about 1,000 supporters on November 10, 2001 in the town of Jalalabad, Afghanistan. [Christian Science Monitor, 3/4/2002] On the night of November 13, a convoy of 1,000 or more al-Qaeda and Taliban fighters escapes from Jalalabad and reaches the fortress of Tora Bora after hours of driving and then walking. Bin Laden is believed to be with them, riding in one of “several hundred cars” in the convoy. The US bombs the nearby Jalalabad airport, but apparently does not attack the convoy. [Knight Ridder, 10/20/2002; Christian Science Monitor, 3/4/2002] The Northern Alliance captures Jalalabad the next day. [Sydney Morning Herald, 11/14/2001]

അതായത്‌ ബിന്‍ ലാദന്‍ എപ്പോഴും അമേരിക്കയുടെ കയ്യെത്തും ദൂരെതന്നെയായിരുന്നു.

അമേരിക്കയുടെ ആക്രമണദൌത്യവുമായി നൂറിലധികം തവണ വിയറ്റ്നാമിന്‍റെ മുകളിലൂടെപറന്ന Lt. കേണല്‍ Robert Bowman പറയുന്നത്‌ : "9/11 ആക്രമണത്തിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാവുന്നത്‌ ഭരണതലത്തിലെ ഉന്നതന്‍മാരാണ്‌ ഇതിന്‍റെ പിന്നിലുള്ളതെന്നും അതിന്‍റെ എല്ലാപാതകളും ചെന്നവസാനിക്കുന്നത്‌ "ഡിക്‌ ചീനി"യിലുമാണ്‌ എന്നവസ്തുതയുമാണ്‌.. " http://video.google.com/videoplay?docid=-6900065571556128674

മതഭ്രാന്തനായ ബില്ലിഗ്രഹാമിന്‍റെ സുവിശേഷങ്ങളുടെ കടുത്ത അനുയായി ആയ ജോര്‍ജ്‌ ബുഷ്‌ സെപ്റ്റംബര്‍ ആക്രമണം കഴിഞ്ഞയുടനെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്‌ "ലോകത്തില്‍ ധാരാളം തെമ്മാടികളുണ്ടെന്ന്‌ ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു." സ്വന്തം രാഷ്ടത്തെയും താനടങ്ങുന്ന ഭരണാധികാരികളെയുമാണ്‌ ബുഷ്‌ ആ പ്രസ്താവനയിലൂടെ അര്‍ഥമാക്കിയതെന്ന് പിന്നീടുള്ള സംഭവങ്ങള്‍ നമ്മെ സാക്ഷിയാക്കി.

ആക്രമണം നടക്കുന്ന സമയത്ത്‌ കുളിച്ചൊരുങ്ങി ബുഷ്‌ Booker Elementary School- ലെ കുട്ടികളുടെ “A Girl and Her Pet Goat” എന്ന കഥ കേട്ടുകൊണ്ടിരിക്കയായിരുന്നു. തന്‍റെ സെക്യൂരിറ്റി സ്റ്റാഫ്‌ അമേരിക്ക (south tower - WTC2) ആക്രമിക്കപ്പെട്ടു എന്ന്‌ ചെവിയില്‍ മന്ത്രിച്ചിട്ടും വീണ്ടും 13 മിനിറ്റോളം ബുഷ്‌ കഥകേട്ടിരുന്നു, നിര്‍വികാരനായി.

ആക്രമണമന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട Kean കമ്മിഷന്‍ പ്രകാരം സെപ്റ്റംബര്‍ 11 രാവിലെയുള്ള പ്രതിരോധ സെക്രട്ടറി റംസ്പീല്‍ഡിന്‍റെ ചെയ്തികള്‍ ഇപ്രകാരമായിരുന്നു. "അന്നു രാവിലെ അദ്ധേഹം കോണ്‍ഗ്രസ്സ്‌ അംഗങ്ങള്‍ക്ക്‌ ഒരു ലെക്ചര്‍ നല്‍കുകയായിരുന്നു. 'അപ്രതീക്ഷിതമായത്‌ പ്രതീക്ഷിക്കുക' എന്ന ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞയുടനെ നോര്‍ത്ത്‌ ടവര്‍ ആക്രമിക്കപ്പെട്ടതായി ഒരുകുറിപ്പ്‌ കിട്ടി. കുറെകഴിഞ്ഞയുടനെ രണ്ടാംടവറും ആക്രമിക്കപ്പെട്ടവിവരവും കിട്ടി. പക്ഷേ 9.38 am-ന്‌ പെണ്റ്റഗന്‍ ആക്രമിക്കപ്പെടുന്നതുവരെ ലെക്ചര്‍ അദ്ധേഹം തുടര്‍ന്നു"വെന്നും മൊഴിരേഖപ്പെടുത്തപ്പെട്ടു.

യു.എസ്‌ നേവിയില്‍ 20 വര്‍ഷക്കാലം 'Top Gun’ pilot Commander ആയും, 27 വര്‍ഷക്കാലം merican Airlines-ല്‍ commercial airline pilot ആയും സേവനമനുഷ്ടിച്ച Ralph Kolstad പറയുന്നത്‌ :

"ഞാനൊരു നേവി ഫൈറ്റര്‍ പൈലറ്റ്‌ ആയും ഇന്‍സ്ട്രക്റ്റര്‍ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. വളരെ താഴ്ന്ന altitude-ല്‍ വിമാനം പറപ്പിച്ചിട്ടുമുണ്ട്‌. എന്നാല്‍ ഭരണകൂടം പറയുന്നതുപോലെ പറപ്പിക്കലില്‍ വളരെ തുടക്കക്കാരായ ചിലര്‍ പെണ്റ്റഗന്‍ പോലുള്ള ആക്രമണം നടത്തി എന്നുപറയുന്നത്‌ ഉന്നതങ്ങളില്‍ എന്തോ ചീഞ്ഞു പുകയുന്നുണ്ടെന്നതിന്‍റെ സൂചനയാണ്‌. പെണ്റ്റഗണില്‍ ഇടിച്ചുവീണെന്ന്‌ പറയുന്ന ചെറിയ അപായം മാത്രം വരുത്തിയെന്നു പറയുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എവിടെ പോയി. എന്തുകൊണ്ട്‌ രണ്ടാമത്തെ കെട്ടിടം (WTC-2) ഇരുപതു മിനുറ്റ്‌ മാത്രം കത്തി നിന്ന്‌ ആദ്യത്തേതിനു മുന്‍പേ തകര്‍ന്നുവീണു ? ..

അതിശക്തമായ സ്റ്റീല്‍ കമ്പികള്‍ വരെ ഉരുകിയൊലിച്ചാണ്‌ കെട്ടിടം തകര്‍ന്നതെന്നു പറയപ്പെടുന്ന കഠിനമായ ചൂട്‌ (സ്റ്റീല്‍ ഉരുകുന്ന ചൂട്‌ 2700 Degrees Fahrenheit-ലാണ്‌. മനുഷ്യന്‍ ആവിയായി പോകുന്ന ചൂട്‌) നില നിന്ന തകര്‍ന്ന ഭാഗത്തെ ജനാലകളില്‍ കൂടി അപ്പോഴും ജനങ്ങള്‍ പ്രാണഭയത്താല്‍ നോക്കുന്നുണ്ടായിരുന്നു."
http://www.opednews.com/articles/genera_alan_mil_070905_u_s__navy__top_gun__.htm


പെണ്റ്റഗന്‍ ആക്രമണം നടക്കുമ്പോല്‍ ദൃക്സാക്ഷിയായിരുന്ന staff of the Director of the National Security Agency - ലെ മുന്‍ അംഗമായ Lt. Col. Karen Kwiatkowski, PhD, U.S. Air Force, പറയുന്നത്‌ "ട്രേഡ്‌ സെണ്റ്ററിന്‍റെ തകര്‍ച്ച സര്‍ക്കാരിന്‍റെ റിപ്പോറ്‍ട്ട്‌ അനുസരിച്ചാണെങ്കില്‍ അത്‌ ഫിസിക്സിന്‍റെയും മറ്റ്‌ പ്രോബബിലിറ്റി നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്‌. അത്‌ ഒരു സയണ്റ്റിസ്റ്റായ എന്നെ വിഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു. "

ഇന്നേവരെയുള്ള മനുഷ്യ ചരിത്രത്തില്‍ സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ട്‌ നിര്‍മ്മിച്ച ഒരു കെട്ടിടവും ചൂടും തീയും പിടിപെട്ട്‌ WTC തകര്‍ന്നു വീഴുന്നതുപോലെ വീണിട്ടില്ല. കൂടാതെ ഒരു കൊമേര്‍ഷ്യല്‍ ജെറ്റ്‌ വിമാനം ഇടിച്ചാലോ ഒരു വന്‍ അഗ്നിബാധയുണ്ടായാലോ ഒരു കുലുക്കവും വരാത്ത നിര്‍മ്മാണ സാങ്കേതികവിധ്യയായിരുന്നു ആ കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരുന്നതും.

പക്ഷേ 47 നിലകളുള്ള World Trade Center 7 -ന്‌ എന്തു പറ്റി. അയാളെ ആരും തല്ലിയതുമില്ല പ്രാകിയതുമില്ല. പാവം പേടിച്ച്‌ വീണതെങ്ങനെയെന്ന് നോക്കൂ.. http://www.whatreallyhappened.com/IMAGES/WTC7_Collapse.wmv

ആക്രമണ അന്വേഷണം നടത്താന്‍ നിയുക്തമാക്കപ്പെട്ട Thomas Kean (New Jersey Governor) ചെയര്‍മാനായുള്ള കമ്മിഷണില്‍ നിന്ന് പിന്നീട്‌ രാജിവച്ച Max Cleland (Georgia Senator) പറയുന്നത്‌ : "ബുഷ്‌ അമേരിക്കയെ വഞ്ചിച്ചുകൊണ്ടിരിക്കയായിരുന്നു. ആക്രമണം നടക്കുന്നതിനു മുന്നേതന്നെ ഗവര്‍മെണ്റ്റിനു അതിനെ കുറിച്ചുള്ള വ്യക്തമായ അറിവുണ്ടായിരുന്നു എന്ന്‌ ദിനംതോറും ഞങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. അവര്‍ക്ക്‌ യുദ്ധത്തിനു പോകാന്‍ പ്ളാനുണ്ടായിരുന്നു. 9/11 സംഭവിച്ചതോടെ അവര്‍ അതുചെയ്തു. "

പെണ്റ്റഗന്‍ ആക്രമണം കള്ളങ്ങളിലെ ഏറ്റവും വലിയ വിഡ്ഡിത്തമായിരുന്നു. ഒരു വലിയ ജെറ്റ്‌ വന്നിടിച്ചാലുണ്ടാവുന്ന നാശത്തിന്‍റെ ഒരു ലക്ഷണവുമില്ലാത്തതായിരുന്നു. 20 അടി മാത്രമുള്ള ഒരു ദ്വാരമാണ്‌ ആദ്യമുണ്ടായിരുന്നത്‌. . അരമണികൂറ്‍ കഴിഞ്ഞു കുറെ ഭാഗങ്ങള്‍ കൂടി തകര്‍ന്നു വീണിരുന്നു. പെണ്റ്റഗണില്‍ നടന്നത്‌ മിസ്സൈല്‍ ആക്രമണമായിരുന്നു എന്ന്‌ റംസ്പീഡിനു നാവുപിഴയ്ക്കുന്നതും വച്ചുനോക്കിയാല്‍ ഇസ്ളാമികഭീകരതയെന്ന ഒരു നിഴല്‍ സൃഷ്ടിക്കാന്‍ സാമ്രാജത്തഭൂതങ്ങള്‍ എത്രമാത്രം നീചവൃത്തികള്‍ ഗൂഢം ചെയ്തുവെന്ന് മനസ്സിലാക്കാം. . അതിന്‍റെ സൂത്രധാരനായ പിശാചിനെയാണ്‌ ഇന്ത്യന്‍-പ്രധാനമന്ത്രി "അല്ലയോ ബുഷ്‌.. ഇന്ത്യന്‍ ജനത അങ്ങയെ വല്ലാണ്ട്‌ സ്നേഹിക്കുന്നു" എന്ന്‌ മദ്‌ഹ്‌ പാടി അടിമത്തം ആഘോഷിച്ചത്‌.

യുദ്ധസാധ്യത എപ്പോഴും തന്‍റെ മുന്നിലുണ്ടായിരുന്നുവെന്ന് ബുഷ്‌ തന്‍റെ ആത്കഥയായ Decision Points-ല്‍ പറഞ്ഞതും ചേര്‍ത്തുവായിച്ചാല്‍ നമുക്ക്‌ മനസ്സിലാവുന്നത്‌ ഒരൊറ്റ പിശാചിനു മനുഷ്യകുലത്തെ മുഴുവന്‍ കെടുതികളിലും വിഹ്വലതകളിലും തള്ളിയിടാന്‍ നിഷ്പ്രയാസം സാധിക്കുമെന്ന തെളിഞ്ഞ സത്യമാണ്‌. ആദ്യമനുഷ്യനായ ആദമിനും ദൈവത്തിന്‍റെ ഉറച്ച സാന്നിധ്യബോധത്തില്‍ ജീവിച്ചിട്ടും അടിപതറാനുള്ള ഉത്തേജനം പിശാച്‌ നല്‍കിയെങ്കില്‍ അസ്തമയ ഭാഗത്ത്‌ നില്‍ക്കുന്ന ദൌര്‍ബല്യങ്ങളുടെ ശ്മഷാനം തീര്‍ത്ത്‌ അതില്‍ വിശ്രമിക്കുന്ന നാമും പൈശാചിക മന്ത്രണത്തില്‍ വീണുപോകാതിരിക്കുന്നതെങ്ങനെ ?

എത്രയെത്ര മതവെറിയരായ നിരീശ്വരവാദികളും ഇസ്ളാം വിരോധികളും ഒരുവേള നിഷ്പക്ഷവാദികളുമുള്‍പ്പെടെയുള്ളവരാണ്‌ സ്വന്തം ബുദ്ധി കുരുതികൊടുക്കുകയും പിശാചിനെ മാലാഖയെന്ന്‌ വിശ്വസിക്കുകയും ചെയ്തത്‌. പക്ഷേ ഇരുപത്‌ വര്‍ഷക്കാലം U.S എയര്‍ ഫോര്‍സില്‍ ജോലിചെയ്യുകയും നിരവധി വിശിഷ്ട സേവനത്തിനു മെഡലുകള്‍ കിട്ടുകയും ചെയ്ത ലഫ്‌. കേണല്‍ Jeff Latas പറയുന്നത്‌ - "സത്യമറിയാന്‍ അമേരിക്കക്കാര്‍ ഒരു ശരിയായ അന്വേഷണതിനു ആവശ്യപ്പെടേണ്ടതുണ്ട്‌. ഇപ്പോള്‍ കേള്‍ക്കുന്നതൊന്നും നാം വിശ്വസിക്കുന്നില്ല. ശരിയായ അന്വേഷണവും അന്വേഷകരുമാണ്‌ വേണ്ടത്‌. "

വളരെ ഞെട്ടിപ്പിക്കുന്ന സംഗതിയുണ്ടായിരിക്കുന്നത്‌ ആ കെട്ടിടങ്ങളുടെ (WTC) ഉടമാവകാശം സര്‍ക്കാരില്‍ നിന്നും പ്രൈവറ്റ്‌ ഓണര്‍ഷിപ്പിലേക്ക്‌ മാറ്റിയതിന്‍റെ ഏതാനും ചില ആഴചകള്‍ക്ക്‌ ശേഷമാണ്‌ ഈ ആക്രമണം നടക്കുന്നതെന്നും, വിസ്മയം കൂട്ടുന്നത്‌ അതേവരെ ആ കെട്ടിടങ്ങളുടെ ഇന്‍സുറന്‍സില്‍ ഉള്‍പ്പെടുത്താതിരുന്ന ഒരു clause കൂട്ടിച്ചേര്‍ത്തതുമാണ്‌. ഭീകരാക്രമണങ്ങള്‍ കൊണ്ടുണ്ടാകുന്ന നഷ്ടത്തിന്‍റെ പരിഹാരമായിരുന്നു ആ clause. [New York Times, 4/27/2001 , Guardian, 8/18/2002 , CNN, 8/31/2002]


WTC ഡയറക്റ്ററില്‍ ഒരാള്‍ ബുഷിന്‍റെ സഹോദരനും അവിടത്തെ ഇലക്ട്രോനിക്‌ നെറ്റ്‌വര്‍ക്‌ സെക്യൂരിറ്റി തലവനായി 9/11-നു തൊട്ടുമുമ്പ്‌ നിയോഗിക്കപ്പെട്ടത്‌ ബുഷിന്‍റെ ഒരു കസിനുമായിരുന്നു. ആക്രമണത്തിനു തൊട്ടുമുപുള്ള ദിവസങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതും സര്‍വിലന്‍സ്‌ വീഡിയോ കാമറകള്‍ പ്രവര്‍ത്തന രഹിതമാവുന്നതും, ബോംബുകള്‍ മണത്തറിയാന്‍ കഴിയുന്ന ഡോഗ്‌ സ്ക്വാഡുകളെ ആക്രമണതിനു 5 ദിവസം മുന്‍പു പിന്‍വലിച്ചതിനും എന്തായിരിക്കാം കാരണം. ??

നീതി ബലമില്ലാത്തതായാല്‍ ബലമുള്ളത്‌ നീയിയാവുന്ന പാസ്കല്‍ തിയറിയനുസരിച്ച്‌, ഇന്ന്‌ മാനവനെ കള്ളങ്ങളില്‍ വിശ്വസിക്കാനും സത്യം വെറുക്കപ്പെടാനുള്ളതുമായ മനോഘടന അവനില്‍ സൃഷ്ടിച്ചെടുക്കാനും ആധുനികത പ്രാപ്തമാക്കിക്കൊണ്ടിരിക്കുന്നു. പ്രതേകിച്ചും നിങ്ങള്‍ വെറുക്കുന്ന ഒരു സംഗതിയോ ജനതയോ ഇരയുടെ പക്ഷത്താണെങ്കില്‍ പോലും ഒരു നിസ്സാര നുണപോലും നിങ്ങള്‍ക്ക്‌ ധാരാളമാണ്‌ അവര്‍ക്കെതിരെ നിങ്ങളെ അണിനിരത്താന്‍ കാരണമായിട്ട്‌. 9/11 സംഭവത്തോടെ ലോകത്താകമാനം മുസ്ളിംകള്‍ക്കെതിരെ ഈ അറപ്പിക്കുന്ന അവിവേകമായിരുന്നു ഉയര്‍ന്നുവന്നത്‌..

വിമാനമോടിച്ചിരുന്ന 'മുഹമ്മദ്‌ അത്ത' എന്ന 'ജിഹാദി'ക്ക്‌ പാക്കിസ്താന്‍ (ISI മേധാവി ഉമര്‍ ഷേക്ക്‌) വഴി ഒരു ലക്ഷം ഡോളര്‍ ലഭിച്ചിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ച്‌ ടൈംസ്‌ ഒഫ്‌ ഇന്ത്യ (ഒക്റ്റോബര്‍ 9) റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ ISI മേധാവി 9/11 രാവിലെയും യു.എസ്‌ രഹസ്യാന്വേഷണ ഉന്നതോദ്യോഗസ്തരുമായി മീറ്റിംഗ്‌ നടത്തിയിട്ടുണ്ടായിരുന്നു.

ഒരു ഉഗ്രജിഹാദിയായി (വിമാനം ഇടിച്ചിറക്കും മുന്‍പ്‌ ഖുര്‍-ആന്‍ പാരായണം ചെയ്തു പോലും) വാഴ്‌ത്തെപ്പെടുന്ന അത്ത പക്ഷേ മുഴുക്കുടിയനും സ്ത്രീ ലംബടനും പന്നിയിറച്ചി ഇഷ്ടപ്പെടുന്നവനുമായ അമേരിക്കന്‍ സംസ്കാരത്തിന്‍റെ ഒന്നാന്തരം സേവകനായിരുന്നു. അങ്ങനെയാണെങ്കില്‍ അയാള്‍ സാമ്രാജത്ത ഭീകരനും നിരീശ്വര വാദികളുടെ ഓമന ഭീകരനുമാണെന്നതാണ്‌ സത്യം. ഇസ്ളാമില്‍ ഏതായാലും ഇത്തരം ജിഹാദിനു വകുപ്പില്ല.

ആക്രമണത്തിനു ശേഷം, 'അത്ത' മരിച്ചിട്ടില്ലെന്നും മകന്‍ തന്നെ വിളിച്ചിരുന്നെന്നും അയാളുടെ പിതാവ്‌ പിന്നീട്‌ വെളുപ്പെടുത്തിയിരുന്നു. അത്‌ മറ്റൊരു കഥ

30 വര്‍ഷക്കാലം അമേരിക്കന്‍ വായുസേനയില്‍ സേവനമനുഷ്ടിച്ച കേണല്‍ George Nelson പറയുന്നത്‌ : "സെപ്റ്റെംബര്‍ 11 രാവിലെ നടന്ന ആക്രമണത്തില്‍ 3000-ലധികം മനുഷ്യന്‍ നഷ്ടപ്പെട്ടിട്ടും ഒരു വിമാനവശിഷ്ടവും കണ്ടെടുക്കാത്തതും അല്ലെങ്കില്‍ കിട്ടിയ അവശിഷ്ടങ്ങള്‍ മറച്ചുവച്ചതും എന്‍റെ ജീവിതത്തില്‍ ഇന്നേവരെ കണ്ട എല്ലാ വിമാന അപകടങ്ങളെയും അന്വേഷണങ്ങളെയും വെല്ലുന്നതായിരുന്നു ..

കൂടാതെ പെണ്റ്റഗന്‍ ക്രാഷ്‌ സൈറ്റില്‍ നിന്ന് ലഭ്യമായ തെളിവുകളനുസരിച്ച്‌ ബോയിംഗ്‌ 757 വിഭാഗത്തില്‍ പെടുന്ന ഒരുവിമാനവും അന്ന് പെണ്റ്റഗണിന്‍റെ മുകളിലൂടെ പറന്നിരിക്കാന്‍ ഒരു സാധ്യതയുമില്ല. വളരെ ഹൃദയഭേദകമായി തോന്നുന്നത്‌ ഈ പൈശാചികമായ ആക്രമണത്തില്‍ ധാരാളം അമേരിക്കക്കാരും സ്വന്തം രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാന്‍ അതിന്‍റെ ചരിത്രത്തിലെ ഹീനമായ ഗൂഡാലോചനയില്‍ പങ്കുചേര്‍ന്നു എന്നതാണ്‌. " http://www.physics911.net/georgenelson

ആധുനിക ചരിത്രത്തില്‍ അതിബൃഹത്തായ ഗൂഢാലോചന നടത്തുകയും ഒരു വേള മനുഷ്യ മസ്തിഷ്ക്കങ്ങളെ മൊത്തമായി കൊള്ളയടിച്ച്‌ പൈശാചികതക്കനുകൂലമാക്കി, ഓരോമുസല്‍മാന്‍റെ ഉള്ളിലും താനൊരു ഭീകരനാണോ എന്ന അസ്ഥിത്വപ്രഹേളിക സൃഷ്ടിക്കുകയും, ഇറാഖിലെയും അഫ്ഗാനിലെയും ഒരോമനുഷ്യജീവനുകളുടെയും ചോര അവന്‍റെ തന്നെ സ്വാതന്ത്യ്രത്തിനാണെന്ന 'വിപ്ളവ' ബോധം മാധ്യമവേശ്യാവൃത്തിയിലൂടെ നമുക്കെത്തിച്ചതും നാമറിഞ്ഞു. .

അമേരിക്കന്‍-ജൂത ഭീകരതയുടെ (Sept. 11 of world diplomacy) ഒരനുച്ഛേദം ഇന്ത്യയിലും കാവിഭീകരര്‍ തൊപ്പിയും താടിയും വച്ച്‌ അജ്മീറിലും മാലേഗാവിലും മഡ്ഗാവിലും ഗോദ്രയില്‍ പോലും പരീക്ഷിച്ച്‌ ഫാസിസത്തിന്‍റെ രാജ്യദ്രോഹ മാതൃകകള്‍ നമുക്ക്‌ സമ്മാനിച്ച്‌ ഇന്ത്യയെ ധന്യമാക്കി. ഇപ്പോല്‍ എല്ലാം ഭദ്രമാണ്‌, മദനിയുടെ കാര്യത്തിലൊഴിച്ച്‌. നഗ്നമാക്കപ്പെട്ട കാവിഭീകരതയും വിഷംതീര്‍ന്ന സാമ്രാജത്ത ഭീകരതക്കും ഇതൊരിടവേളമാത്രമാണ്‌. മുസ്ളിംകളും ഇസ്ളാമും നിലനില്‍ക്കുവോളം അവര്‍ വരാതിരിക്കില്ലല്ലോ, വീണ്ടും .. !!
.

Wednesday, August 25, 2010

ക്രൈസ്തവ സാമ്രാജത്ത കൈവെട്ടലുകള്‍ - 3

.
( ആദ്യഭാഗവും : രണ്ടാം ഭാഗവും വായിച്ചെങ്കില്‍ തുടരുക .. )
............................................................................................................................


നിരന്തരം ദുരാരോപണങ്ങള്‍കൊണ്ട്‌ പൊറുതിമുട്ടിച്ചാല്‍ ഇസ്ളാമിന്‍റെ സാരാംശം തെറ്റിദ്ധരിപ്പിക്കാമെന്നും സ്വന്തം ചോരക്കറകള്‍ തമസ്കരിക്കാമെന്നും ക്രൈസ്തവ സാമ്രാജത്ത ഇവാഞ്ചലിസ്റ്റുകള്‍ ഗൃഹപാഠം ചെയ്തുപഠിച്ചു. ദാസ്യചരിത്രത്തിനായി കൂലി എഴുത്തുകാരെയും മതനിന്ദകരെയും നിരന്തരം ഇസ്ളാമിനെതിരില്‍ സൃഷ്ടിച്ചെടുക്കപ്പെടുകയും ചെയ്യപ്പെട്ടു. അവരുടെ ശാന്തമായ നിലനില്‍പ്പിനും വ്യാപനത്തിനും മുസ്ളിമിന്‍റെ സ്വത്വത്തില്‍ അശാന്തത നിറച്ച്‌ നിരന്തരം ഭിന്നിപ്പിച്ച്‌ മുസ്ളിംകളെ പകുത്തെടുക്കാന്‍ കൃസ്ത്യന്‍ സാമ്രാജ്യത്തത്തിനു കഴിഞ്ഞു.

മുസ്ളിമിന്‍റെ ഓരോ നവജാഗരണ ശ്രമത്തെയും ഭീകരതയെന്നും തീവ്രതയെന്നും ഓവല്‍ ഓഫീസില്‍ നിന്നും വിളംബരമിറക്കപ്പെട്ടു. ഭീകരതക്കെതിരെ യുദ്ധം എന്നു പറയുമ്പോല്‍ അതു മുസ്ളിംകള്‍ക്കെതിരെയല്ലെന്ന് ചേര്‍ത്ത്‌ പറയാനും അവര്‍ മടിക്കാറില്ല. വ്യക്തമായും അതു മുസ്ളിമിനെതിരെയാണ്‌ ഉന്നം വയ്ക്കുന്നതെന്ന മനശാസ്ത്രപരമായ അപരത്വം അവര്‍ മനപ്പൂര്‍വ്വം അതില്‍ കലര്‍ത്തി നിലപാട്‌ വ്യക്തമാക്കുകയാണവര്‍ ചെയ്യുന്നത്‌.

ക്രിസ്ത്യന്‍ കിരാതത്വങ്ങള്‍ ഇസ്ളാമിനെതിരെ പൊരുതുന്നതിന്‍റെ ചരിത്രപരമായ പശ്ചാത്തലം ചരിത്രകാരനായ R.M സവോരി പറയുന്നത്‌ ഇപ്രകാരം :

"ഇസ്ളാമിന്‍റെ നിലനില്‍പ്‌ ക്രിസ്തുമതാശയങ്ങളെ എപ്പോഴും പ്രതിരോധത്തിലാക്കി. ക്രിസ്തുമതത്തിന്‍റെ ആവിര്‍ഭാവശേഷമുണ്ടായ ഇസ്ളാം പ്രബലമാവുകയും എന്നും അങ്ങനെ തുടരുകയും ചെയ്തു. ഇസ്ളാമിന്‍റെ തുടക്കത്തിന്‍റെ ആദ്യനിമിഷം മുതല്‍ ക്രിസ്റ്റ്യാനിറ്റി ഇസ്ളാമിനെ ഒരു ഭീഷണിയായി കണ്ടു" - Christendom vs Islam: interaction & co-existence, Introduction to Islamic Civilisation, p.127

9/11 നു ശേഷം, അടക്കിവച്ച ക്രിസ്ത്യന്‍ വംശീയതയുടെയും അസഹിഷ്ണുതയുടെയും തീവ്രത ലോകം ലജ്ജയോടെയും ഭീതിയോടെയും കണ്ടു. പ്രസിദ്ധനായ അമേരിക്കന്‍ ഇവാഞ്ചലിസ്റ്റായ ബില്ലി ഗ്രഹാമിന്‍റെ മകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാം ഒരു പടിക്കൂടെ നടന്ന് ഇപ്രകാരം പ്രഖ്യാപിച്ചു. :

" the God of Islam is not the same God. He's not the son of God of the Christian or Judeo-Christian faith. It's a different God and I believe it is a very evil and wicked religion." - source: Muslim Public Affairs Council, MPACnews, 19 November 2001, quoting Graham from remarks on `NBC Nightly News` on 16 November 2001


ജോര്‍ജ്‌ ബുഷ്‌ തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തെ വിളിച്ചത്‌ "കുരിശുയുദ്ധം" എന്നാണ്‌. കുരിശുയുദ്ധം എന്നത്‌ മതത്തിനെ പ്രതീകമായി മറ്റൊരു മതത്തിനെതിരെയോ വ്യവസ്തിതിക്കെതിരെയോ നടത്തപ്പെടുന്ന യുദ്ധം. ലോകത്ത്‌ നടന്ന കുരിശുയുദ്ധങ്ങളെല്ലാം ഇസ്ളാമിന്‍റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വളരെ വിശാലമായ സംസ്കാരവും ആധുനിക മനോഭാവവും വച്ചുപുലര്‍ത്തുന്നു എന്ന്‌ കരുതിയ അമേരിക്കക്കാരനും യൂറോപ്യനും സെപ്റ്റംബര്‍ 11 ന്‌ ശേഷം വളരെ പെട്ടെന്ന് മധ്യകാലഘട്ടത്തിലെ കുരിശിന്‍റെ പടച്ചട്ടയണിഞ്ഞ യോദ്ധാക്കളായി നമ്മുടെ മുന്‍പില്‍ വന്നുനിന്നു.

സയ്യിദ്‌ ഖുതുബ്‌ നിരീക്ഷിക്കുന്നതു പോലെ, മധ്യകാലഘട്ടത്തില്‍ കുരിശുയുദ്ധക്കാര്‍ ഒരു സാമ്രാജത്ത അജണ്ടയുള്ളവരായിരുന്നില്ല. പക്ഷേ ഇന്നത്തെ സാമ്രാജത്ത അധിനിവേശകര്‍ കുരിശുയുദ്ധക്കാരാണ്‌, സാമ്രാജത്തതിന്‍റെ മുഖം മൂടിയുണ്ടെന്നുമാത്രം.

തങ്ങളെപ്പോലെ ഒരേ ഭാഷയും തൊലിയുടെ നിറവും വേഷവുമുള്ള ബോസ്നിയന്‍ മുസ്ളിംകളെ വംശീയതയുടെ പേരില്‍ കൂട്ടക്കൊലനടത്താനും സഹപഠിയുടെ ഉമ്മയെയെയും പെങ്ങളെയും കൂട്ട ബലാത്സംഘത്തിനും പ്രേരകമായത്‌ സെര്‍ബുകളുടെ ക്രിസ്തുമത വിശ്വാസമല്ലാതെ മറ്റെന്താണ്‌. മുപ്പത്‌ വര്‍ഷക്കാലം കമ്മ്യൂണിസ്റ്റുകാരനായിരുന്ന സ്ളോബോദാന്‍ മിലോസെവിച്ച്‌ ഓര്‍ത്തോടോക്സ്‌ വിശ്വാസത്തിലേക്ക്‌ തിരിച്ചുപോയതിനു ശേഷമാണ്‌ സെര്‍ബുകള്‍ക്ക്‌ പിന്തുണകൊടുക്കുകയും "ബല്‍ഗ്രേടിലെ കശാപ്പുകാരന്‍" എന്ന നാമത്തിനനുഗുണമായ കൊടും പാതകങ്ങള്‍ ചെയ്തതും.

ക്രിസ്തുമതം വിശ്വസിച്ചുകഴിഞ്ഞാല്‍ പിന്നെ ഹൃദയത്തില്‍ പൈശാചികതയുടെ ചുഴികള്‍ രൂപമെടുക്കുകയും ഇതരമതങ്ങളോടുള്ള വെറുപ്പും നിന്ദയും വന്നുനിറയുന്നതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കപ്പെടേണതുണ്ട്‌.

സെര്‍ബ്‌ നേതാവ്‌ കരാജിച്ച്‌ മുസ്ളിം തടവുകാരുടെ കൈവിരലുകളില്‍ നിന്ന്‌ രണ്ടെണ്ണം ച്ഛേദിക്കുകയും 'അവര്‍ക്ക്‌ മൂന്നെണ്ണം മതി' എന്ന്‌ ആക്രോഷിക്കുകയും ചെയ്തിരുന്നു. എന്താണ്‌ മൂന്ന്‌ വിരലിന്‍റെ രഹസ്യമെന്നല്ലേ. അത്‌ 'പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും' പ്രതീകവല്‍ക്കരിക്കുന്ന ത്രിയേകത്വമാണ്‌.

കൈവെട്ടലുകള്‍ ക്രിസ്ത്യാനികള്‍ നടത്തിയത്‌ അവരുടെ മതത്തെയോ വിശ്വാസത്തെയോ നിന്ദിച്ചതുകൊണ്ടല്ല. മറിച്ച്‌ മറുഭാഗത്ത്‌ ഇസ്ളാമിക വിശ്വാസം സ്വീകരിച്ച ഹൃദയങ്ങളെ ഉള്‍കൊള്ളാനുള്ള നൈര്‍മല്യം ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ ക്രിസ്തുമതം പരാജയപ്പെട്ടതുകൊണ്ടാണ്‌. ഇതുപറയാന്‍ കാരണം ഈ ഇസ്ളാമിക വെറിക്കും കൂട്ടക്കൊലക്കും കരാജിച്ചിനു ക്രിസ്തുമതം നല്‍കിയ പട്ടം "സഭയുടെ പോരാളി" എന്നാണ്‌.

സരയേവോ നഗരത്തില്‍ നിന്ന്‌ ബോസ്നിയന്‍ മുസ്ളിം പട്ടാളക്കാര്‍ സെര്‍ബ്‌ ക്രിസ്ത്യന്‍ പട്ടാളക്കാരെ തോല്‍പ്പിച്ചോടിച്ചോടിക്കുകയും അവര്‍ ചെയ്തതിനു പകരമായി കൂട്ടക്കൊല നടത്താനുള്ള സാഹചര്യം വന്ന് ചേര്‍ന്നിട്ടുപോലും മുസ്ളിം സൈന്യം സെര്‍ബുകള്‍ക്ക്‌ സുരക്ഷിതമായി പോകാനുള്ള അനുവാദം നല്‍കപ്പെട്ടു. സെര്‍ബ്‌ തടങ്കള്‍ പാളയത്തില്‍ നിത്യവും ബലാത്സംഘത്തിനു വിധേയരായ മുസ്ളിം സ്ത്രീകളുടെ മാനത്തിനു പകരമായി ഒരു സെര്‍ബു ക്രിസ്ത്യന്‍ സ്ത്രീയുടെയും മാനം അപഹരിക്കപ്പെട്ടില്ല. എന്നിട്ടും മുസ്ളിംകള്‍ "കാഫിരീങ്ങളെ" കൊന്ന്‌ സ്വര്‍ഗ്ഗത്തിലെ 72 ഹൂര്‍ളീങ്ങള്‍ക്ക്‌ വേണ്ടി പടപൊരുതുന്ന ഭീകരവാദികളാണ്‌. !!

നാഗരികതകള്‍ തമ്മിലുള്ള സംഘട്ടന സിദ്ധാന്തം മുഖ്യപ്രമേയമായി വികസിപ്പിച്ചെടുത്തവരില്‍ പ്രമുഖനും അമേരിക്കയിലെ അക്കാദമിക-മീഡിയയുടെ അന്താരാഷ്ട്ര വീക്ഷണത്തിണ്റ്റെ ബൌദ്ധിക ഭോഷ്‌ക്കുകള്‍ നിര്‍മ്മിക്കുകയും പ്രോപഗാണ്ടകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവനുമായ ബെര്‍ണാഡ്‌ ലൂയിസ്‌ പറയുന്നതുനോക്കൂ :

"മുസ്ളിം ലോകത്തെ നിതാന്തമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വേണ്ടിവരുമ്പോല്‍ ശക്തിയോടെ അവരുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യേണ്ടതുണ്ട്‌. ഇസ്ളാമിനെതിരായ ഈ സമരം താരതമ്യേന ചെലവു കുറഞ്ഞതുമാണ്‌" - പീഡനത്തിണ്റ്റെ മനശാസ്ത്രം , രാഷ്ട്രീയം , പേജ്‌ 76

അങ്ങനെയാണ്‌ മീഡിയകളില്‍ സമകാലികമായി ഇസ്ളാം വന്നുനിറയുകയും ഇസ്ളാമിനെതിരായ ചൊറിച്ചിലുകള്‍ വ്യാപകമായി ഒരു വ്യാധിയായി മാറുകയും , അന്തസ്സോ മാനമോ ഇല്ലാത്ത യുക്തിവാദിചൊറിയന്‍മാര്‍ മുതള്‍ വര്‍ഗീയവാദികളായ ചൊറിയന്‍മാര്‍വരെ മാനവീകതയുടെയും മനുഷ്യസ്നേഹത്തിന്‍റെയും കാവലാള്‍ക്കാരായി പുതുതായി ഉദയമെടുത്തുകൊണ്ടിരിക്കുന്നത്‌.

ഈ പോസ്റ്റിന്‍റെ ആദ്യഭാഗം തുടങ്ങിയത്‌ ഒരു ക്രിസ്ത്യന്‍ മാനേജുമെണ്റ്റിന്‍റെ കീഴിലുള്ള മേശയും കസേരയും ഒരു സമരത്തിന്‍റെ ഭാഗമായി ഇടത്‌ വിദ്യാര്‍ഥി സംഘടന തകര്‍ത്തത്‌ തീവ്രവാദമെന്നും ക്രിസ്ത്യന്‍ മാനവികതക്കെതിരായ യുദ്ധമെന്നും പാതിരിമാര്‍ വിളിച്ചതുകൊണ്ടാണ്‌.

ചരിത്രത്തിലുടനീളം കൊള്ളചെയ്യപ്പെട്ടതും ഭൂഖണ്ഠങ്ങല്‍ കടന്നുകയറി തദ്ദേശീയരുടെ മലവും മൂത്രവും വരെ പിഴിഞ്ഞെടുത്ത്‌ ആടകളും അലങ്കാരങ്ങളും നിര്‍മ്മിച്ച്‌ അതുകൊണ്ട്‌ സിംഹാസനങ്ങള്‍ തീര്‍ത്ത പോപ്പുമാരുടെ നേരിട്ടുള്ള ഉത്തരവാദിത്തത്തിന്‍ കീഴിലുള്ള മാനേജ്‌മെണ്റ്റ്‌ സ്ഥാപനങ്ങളിലെ ചില്ലുകള്‍ ഉടച്ചിടുമ്പോല്‍ ഇനിയെങ്കിലും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആലോചിക്കേണ്ടതുണ്ട്‌, അവര്‍ക്ക്‌ കിട്ടാനുള്ളത്‌ ചര്‍ച്ചിന്‍റെ കോടാലികളും തീവ്രവാദപ്പട്ടവുമായിരിക്കും.

കാരണം ക്രൈസ്തവ മാനവികതയെന്നത്‌ സ്കൂളില്‍ തട്ടമിട്ടുപോകുന്ന മുസ്ളിം പെണ്‍കുട്ടിയുടെ മുഖമടിച്ചുകലക്കുന്ന പുതിയ നൂറ്റാണ്ടിലെ ആധുനിക മാനവികതയുടെ കൂടി അടയാളമാണ്‌. അതാണെങ്കിലോ മധ്യകാലഘട്ടത്തില്‍ അവര്‍ നടപ്പില്‍ വരുത്തിയ മതച്ചട്ടങ്ങളുടെ തുടര്‍ച്ചയും..

അത്തരത്തില്‍ ഒരു നിയമത്തിന്‍റെ മാനവികവശം ഇങ്ങനെയാണ്‌ :

"the layman, when he hears any speak ill of the Christian faith, to defend it not with words but with the sword, which he should thrust into the other's belly as far as it will go". - G. de Villehardouin, "Chronicles of the Crusades" , page 148

( അവസാനിച്ചു.. )
..

Tuesday, August 10, 2010

കൂട്ടക്കൊലകളുടെ മാനവികത - 2

.
ആദ്യഭാഗം ( ക്രൈസ്തവ ഭീകരതയുടെ മാനവികത ) വായിച്ചെങ്കില്‍ തുടരുക :

വിജ്ഞാനത്തിന്‍റെ കാര്യത്തിലും ചര്‍ച്ച്‌ എടുത്ത അമാനവീകമായ പിന്തിരിപ്പന്‍ നിലപാടുകളായിരുന്നു ശാസ്ത്രത്തെ മതേതരമായി നിലനില്‍ക്കാന്‍ പ്രേരിപ്പിച്ച ഒരു ഘടകം. "അജ്ഞതയാണ്‌ ഭക്തിയുടെ മാതാവ്‌" എന്നായിരുന്നു പോപ്‌ ഗ്രിഗറിയുടെ പ്രഖ്യാപിതനയം.

അതിനാലവര്‍ കോണ്‍സ്റ്റാണ്ടിനോപ്പിളിലെ റ്റോളമിയുടെ ലൈബ്രറിയും, ഫലസ്തീനിലെ ലൈബ്രറിയും, ട്രിപ്പോളിയിലെ ലൈബ്രറിയും സ്പെയിനില്‍ മുസ്ളികളുടെയും ജൂതരുടെയും സാംസ്കാരിക ചിഹ്നങ്ങളും രചനകളും അവര്‍ നശിപ്പിച്ചു.

അറബികളുടെ ശാസ്ത്ര വിജ്ഞാനങ്ങളില്‍ നിന്ന്‌ ഊര്‍ജമുള്‍ക്കൊണ്ട പാശ്ചാത്യ ശാസ്ത്രപുരോഗതിയുടെ കടപ്പാടുകള്‍ പ്രമുഖപണ്ഠിതനായ Gustave Le Bon പറയുന്നതിപ്രകാരം :

"ഏകദേശം അഞ്ചോ ആറോ നൂറ്റണ്ടുകാലം യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ ഉപയോഗിച്ചിരുന്നത്‌ അറബിഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളായിരുന്നു, ശാസ്ത്ര വിഷയങ്ങളില്‍ വിശേഷിച്ചും"

പക്ഷേ ഈ നാഗരികമായ നേട്ടങ്ങളുടെ വര്‍ണ്ണോജ്ജ്വലമായ പൈതൃകത്തിന്‍റെ വക്താക്കളായ മുസ്ളിംകള്‍ ഇന്ന്‌ പിന്നോക്കം പോയിരിക്കുന്നു എന്നത്‌ പഠനവിധേയമാക്കേണ്ടതുണ്ട്‌. അവര്‍ ബൌധികമായ മറ്റൊരുമുന്നേറ്റത്തിന്‍റെ രഥമുരുട്ടാന്‍ പ്രാപ്തരായി മാറുന്ന സമകാലിക ശുഭസൂചകങ്ങള്‍ നാം കണ്ടുതുടങ്ങുന്നുണ്ട്‌. അതില്‍ വിളറിയെടുക്കുന്നവര്‍ ഇസ്ളാമിനെതിരില്‍ ചവറുകള്‍ നിക്ഷേപിക്കാന്‍ ആയുധവും ഡോളറും ചിലവഴിച്ചുകൊണ്ടേയിരിക്കും.

അങ്ങനെയാണ്‌ അഫ്ഗാനിസ്താനിലെ ഏതെങ്കിലും ഗോത്രത്തില്‍ ഒളിച്ചോടിയ ഭാര്യയുടെ മൂക്കും ചെവിയും 'മാനം കാക്കല്‍' ശിക്ഷയായി ആരെങ്കിലും നടപ്പാക്കുന്നത്‌, കഷ്ടപ്പെട്ട്‌ തപ്പിയെടുത്ത്‌ ഇസ്ളാമിക ശരിയത്തായി നമുക്കെത്തിക്കുന്നത്‌.

പക്ഷേ അതേസംഭവം ഇങ്ങ്‌ കേരളത്തില്‍, R.S.S കാരന്‍ ബന്ധുവായ സ്ത്രീയുടെ കൈപിടിച്ചുവലിച്ചവന്‍റെ കൈവെട്ടിമാറ്റിയാല്‍ അതു ആര്‍ഷഭാരതത്തിന്‍റെ സവര്‍ണ്ണ കിരാത നിയമങ്ങളുടെ തിരിച്ചുവരവായി മാധ്യമങ്ങളില്‍ വന്നുനിറയാത്തതിന്‍റെ സൌകുമാര്യവും നാം അനുഭവിക്കുന്നതും ഇതേ "കാരുണ്യ"പ്രവര്‍ത്തനം കൊണ്ടുതന്നെയാണ്‌.

പ്രവാചകനെ അവഹേളിക്കുന്നത്‌ അവകാശവും പ്രതിരോധിക്കുന്നത്‌ ഭീകരതയുമാവുന്നതും ഈ പശ്ചാത്തലത്തിലാണ്‌.

ഇങ്ക്യുസിഷന്‍ എന്നറിയപ്പെടുന്ന മതവിചാരണകളിലൂടെ കൊല്ലപ്പെടുകയും തീകത്തിക്കപ്പെടുകയും ചെയ്ത ചിന്തകരുടെയും ശാസ്ത്രജ്ഞന്‍മാരുടെയും എണ്ണത്തിനു കയ്യുംകണക്കുമില്ല. ശാസ്ത്രവും വിജ്ഞാനവും ബൈബിളിനെ തള്ളിക്കളഞ്ഞ്‌ മതത്തിനെതിരെ പുറംതിരിഞ്ഞു നില്‍ക്കാനിടയാക്കിയതും ചര്‍ച്ചിന്‍റെ ഈ കിരാത "ക്രൈസ്തവ മാനവികത" തന്നെയാണ്‌.

"ബൈസാണ്റ്റിയന്‍ കിരാതത്വം ടോളമിയുടെ മികച്ച രചനകളെ നശിപ്പിച്ചു. അലക്സാണ്ട്രിയയുടെ യധാര്‍ഥനാശകാരി 'വിശുദ്ധ സിറില്‍' ആണ്‌" - M.N Roy , "historical role of islam", 1981, page 65

വിശുദ്ധന്‍മാര്‍ പോലും നാശകാരികളായി അവതരിച്ച ചരിത്രത്തെ വിട്ട്‌ താലിബാനില്‍ പോയി ഒരു പ്രാദേശിക ശിക്ഷാവിധിയുടെ പടമെടുത്ത്‌ ലോകത്തിന്‍റെ മുന്നില്‍ കൊണ്ടുവന്നിട്ട്‌ ഇസ്ളാമിനെ ഗോത്രമതമായും ആറാം നൂറ്റാണ്ടിലെ മരുഭൂമിയുടെ മതമായും ബ്ളോഗില്‍ തുപ്പുന്ന യുക്തിവാദമുഖമണിഞ്ഞ വര്‍ഗീയവാദികളും കൂലിക്കെഴുത്തുകാരും സൃഷ്ടിക്കുന്ന ഈ അഴുക്കു തിന്നല്‍ പ്രക്രിയ തുടരുകതന്നെ ചെയ്യും.

കാരണം പാവകളെയും അടിമകളെയും മാധ്യമങ്ങളിലൂടെയും മിഷണറിതന്ത്രങ്ങളിലൂടെയും സൃഷ്ടിക്കുന്ന ചാരതന്ത്രങ്ങള്‍ അമേരിക്കയുടെ ലാബുകളില്‍ നിരന്തരം പണം കൊടുത്ത്‌ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
സമാധാനത്തിന്‍റെ പേരുപറഞ്ഞ്‌ ലോകത്തിലെ ഇതരമതങ്ങളെയും വംശങ്ങളെയും എങ്ങനെ ചവിട്ടിമെതിക്കാമെന്ന തന്ത്രങ്ങള്‍ മെനയാനുള്ള അമേരിക്കയുടെ ഒരു പരസ്യം ഇങ്ങനെയാണ്‌.

"പാക്സ്‌ അമേരിക്കാനാ എന്ന പേരില്‍ അമേരിക്കക്ക്‌ ഭാവിയില്‍ ലോകമേധാവിത്തം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി പഠിക്കാന്‍ സാമഗ്രികളും സേവനങ്ങളും ക്ഷണിച്ചുകൊള്ളുന്നു" - bal patil, US hegemony, times of india, feb 21 1991, page 10

ഇങ്ങനെ പണം പറ്റി അമേരിക്കക്ക്‌ വേണ്ടി വിടുപണി ചെയ്യുന്നവര്‍ കേരളത്തില്‍ നിന്നും ധാരാളം പേര്‍ ഇല്ലാതിരിക്കുമോ.. ?

1954-ല്‍ ഫ്രെഞ്ച്‌ കൊളോണിയല്‍ ഗവര്‍മെണ്റ്റിനെ മറിച്ചിട്ട്‌ വിയറ്റ്നാമില്‍ പ്രവേശിച്ച അമേരിക്കന്‍ സൈന്യത്തെ അറിയപ്പെട്ടിരുന്നത്‌ "യേശുവിന്‍റെ സേന" എന്നാണ്‌. കമ്മ്യൂണിസത്തിനെതിരെ പൊരുതുന്നു എന്ന പേരില്‍ ലക്ഷക്കണക്കിനു ബുദ്ധിസ്റ്റുകളെ അവര്‍ പീഢനക്യാമ്പുകളിലയക്കുകയും ആയിരക്കണക്കിനു ബുദ്ധസന്യാസിമാരുള്‍പ്പെടെയുള്ള സ്ത്രീപുരുഷ അധ്യാപകരെ പെട്രോളൊഴിച്ചുകത്തിക്കുകയും ചെയ്തിരുന്നു ഈ "യേശുവിന്‍റെ സേന".

കത്തോലിക്കാ ചര്‍ച്ചായിരുന്നു കൂട്ടക്കുരുതിക്ക്‌ നേതൃത്വം വഹിക്കാന്‍ "യേശുവിന്‍റെ സേന" യെ വിളിച്ചുവരുത്തിയത്‌ . Read : The Shocking Story of the Catholic "Church's" Role in Starting the Vietnam War

നാസി ജര്‍മ്മനിയില്‍ 60 ലക്ഷം ജൂതന്‍മാര്‍ നിസ്സഹായരായി ആത്മാവ്‌ തൊണ്ടയില്‍ കൊണ്ടുവന്ന്‌ നിലവിളിച്ചുകൊണ്ടിരുന്നപ്പോല്‍ "പോപ്‌ പയസ്‌ രണ്ടാമന്‍" ചെവിപൊത്തി പുറംതിരിഞ്ഞുനിന്നു. ഫലമോ ആ ജൂതജീവനുകളെ ഗാസ്‌ ചേംബറുകളില്‍ നിന്ന്‌ മൂക്കില്‍ പഞ്ഞിവച്ച്‌ പുറത്തെടുക്കേണ്ടിവന്നു.

1942 ആഗസ്റ്റില്‍ 2 ലക്ഷം ഉക്രൈനിയന്‍ ജൂതര്‍ കൂട്ടക്കൊലക്ക്‌ വിധേയമായിക്കൊണ്ടിരുന്നപ്പോല്‍ ഉക്രൈനിയന്‍ നഗരപിതാവ്‌ Andrej septyekyj പോപ്പിനു ഒരു കത്തെഴുതി. "ഇപ്പോല്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ ബോള്‍ഷെവിക്കുകള്‍ നടത്തിയതിനേക്കാല്‍ കൊടിയ ഭീകരതയാണെന്നും വംശഹത്യ തടയണമെന്നും അഭ്യര്‍ഥിച്ച്"‌. പക്ഷേ പോപ്പ്‌ പയസ്‌ രണ്ടാമന്‍ നല്‍കിയ മടുപടി "പ്രതികൂല സാഹചര്യങ്ങളെ ശാന്തമായ സഹനം കൊണ്ട്‌ നേരിടുക " എന്ന സുവിശേഷ സൂക്തമായിരുന്നു. - Hilberg, Perpetrators Victims Bystanders, page 267


1994-ലെ റുവാണ്ടയിലെ 10 ലക്ഷത്തിലധികം വരുന്ന ഹുടു വംശജരുടെയും ടുറ്റ്സി വംശജരുടെയും കൂട്ടക്കുരുതിക്ക്‌ നേതൃത്വം വഹിച്ചത്‌ അവിടത്തെ കത്തോലിക്കാ പുരോഹിതന്‍മാരായിരുന്നു.

"ആംഗ്ളിക്കരും കത്തോലിക്കരുമായ പുരോഹിതന്‍മാരും സന്യാസിനിമാരുമാണ്‌ കൂട്ടക്കൊലക്കൂള്ള സജീവമായ പങ്കുകള്‍ വഹിച്ചത്‌. ചര്‍ച്ചുകളില്‍ അഭയം തേടിയവരെയും , കുഞ്ഞുങ്ങളും വൃദ്ദരുമുള്‍പ്പെടെയുള്ളവരെ കുരിശില്‍ തറച്ചുകൊല്ലുകയായിരുന്നു" - newscast of s2 Aktuell, germany, 10/10/96

ഹൃദയം നിലച്ചുപോകുന്ന ഈ വംശഹത്യയുടെയും കുരുതികളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതൊക്കെയും വിശ്വാസം മസ്ത്തിഷ്ക്കത്തില്‍ പുഴുക്കുത്തുണ്ടാക്കി പതഞ്ഞൊഴുകി ആയുധമെടുത്തുപോയ ക്രൈസ്തവ തീവ്രവാദ-ഭീകര സംഘടനകളല്ല. ചില ഭീകരസംഘങ്ങളാണ്‌ ഈ പാതകങ്ങളൊക്കെയും ചെയ്തതെങ്കില്‍ നമുക്ക്‌ പരാതികളൊന്നുമില്ല. കാരണം അവര്‍ ഔദ്യോഗിക ക്രൈസ്തവതയെ പ്രതിനിധീകരിക്കുന്നില്ല എന്ന നീതീകരണമെങ്കിലുമുണ്ട്‌.

മറിച്ച്‌ ഇവിടെ ഈ കാട്ടാളത്തപാതകങ്ങളൊക്കെയും മതത്തിന്‍റെ അനിഷേധ്യ മുക്തിദായക മാര്‍ഗമാക്കി നടപ്പില്‍ വരുത്തിയത്‌ ദൈവരാജ്യത്തിന്‍റെ ഔദ്യോഗിക വക്താക്കളായിരുന്നു.

ചിലയിടങ്ങളില്‍ അവര്‍ കുരുതികള്‍ക്ക്‌ കൂട്ടുനിന്നു. എന്നിട്ടും അവര്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ ഉദ്ധേശിക്കുന്നത്‌ കാരുണ്യത്തിന്‍റെ കവചമണിഞ്ഞും മാനവികതയെന്ന, അതും "ക്രൈസ്തവ മാനവികത"യെന്ന പുതിയതരം ആത്മീയ കച്ചവടതന്ത്രങ്ങള്‍ പുറത്തെടുത്തുമാണ്‌. യൂറോപ്പിലും മറ്റും ക്രൈസതവ ഇവാഞ്ചലിസം നിരന്തരം ഇസ്ളാമിനെ നിന്ദിക്കുന്ന ശീലം ക്രൈസ്തവമതത്തിന്‍റെ ഉപജീവന-അതിജീവന മാര്‍ഗ്ഗമായി വളര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നു.

മിഡില്‍ ഈസ്റ്റില്‍ ബ്രിട്ടന്‍ നിയോഗിച്ച ഒരു ചാരനായ ഹെംഫര്‍ തന്‍റെ ആത്മകഥയില്‍ പറയുന്നത്‌ :

"മുസ്ളിംകളുടെ ഐക്യം തകര്‍ത്താല്‍ അവര്‍ തമ്മിലുള്ള ആര്‍ദ്രത ഇല്ലാതാക്കുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്യാം. അങ്ങനെ അവരെ എളുപ്പത്തില്‍ പരാജയപ്പെടുത്തുകയും ചെയ്യാം. നാം ഇംഗ്ളീഷുകാര്‍ നമ്മുടെ സുഭിക്ഷമായ ക്ഷേമത്തിനും സുഖസൌകര്യങ്ങള്‍ക്കും വേണ്ടി ഗൂഢതന്ത്രങ്ങളും അരാചകത്വവും നമ്മുടെ (അറബ്‌) കോളനികളില്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം" - Confession of a British spy, section I, part III

ഇന്ന്‌ അമേരിക്കയില്‍ നിന്ന്‌ മുസ്ളിം ലോകം അനുഭവിക്കുന്ന ഏറ്റവും മാരകമായ ഭവിശ്യത്തിന്‍റെ ഉത്തമമായ ഉദാഹരണമാണ്‌ ഈ മൊഴികള്‍.

മുസ്ളിം രാഷ്ട്രങ്ങളില്‍ ഭീകരതകള്‍ കയറ്റിയയക്കുകയും പിന്നെ അവരെതന്നെ ഭീകരരാക്കുകയും ചെയ്യുന്ന ചെകുത്താന്‍റെ വിശ്വാസമുള്ള ഒരു രാജ്യത്തിന്‍റെ ഈ കുരിശുയുദ്ധതന്ത്രം ഒരുപക്ഷേ മുസ്ളിം രാജ്യങ്ങളിലെ ശൈക്കുമാര്‍ അറിയാതെപോകുന്നത്‌ അവര്‍ക്ക്‌ വായനാശീലമില്ലാത്തതുകൊണ്ടാവാം.

( മൂന്നാം ഭാഗം ..)
.

Monday, August 2, 2010

ഭീകരതയുടെ മാനവികത - 1

.
"മാനവികത" എന്ന വാക്കിനു മനുഷ്യസമൂഹത്തെ ഒന്നടങ്കം കരുണയോടെ സമീപിക്കുന്ന അര്‍ഥവ്യാപ്തിയുണ്ട്‌. പക്ഷേ "ക്രൈസ്തവ മാനവികത"യെന്ന പുതിയ ഒരു പദം കേരളത്തില്‍ നാം അടുത്തകാലത്ത്‌ കേള്‍ക്കാനിടയായി. കെ.ഇ.എന്‍ ആ വാക്ക്‌ കേട്ട്‌ ഞെട്ടിപ്പോയി എന്നാണ്‌ പ്രതികരിച്ചത്‌. സത്യത്തില്‍ ചരിത്രമറിയാവുന്ന എല്ലാരും ഞെട്ടിപ്പോകുന്ന ഒരു പ്രയോഗംതന്നെയാണത്‌.

ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ സി.എം.എസ്‌ കോളേജില്‍ കയറി അവിടത്തെ ചില്ലുകള്‍ ഒരു സമരത്തിന്‍റെ ഭാഗമായി പൊട്ടിച്ചതിന്‍റെ പ്രതികരണമെന്ന നിലയില്‍ ഇറക്കിയ ഇടയലേഖനത്തിലാണ്‌ പ്രസ്തുത പരാമര്‍ഷമുള്ളത്‌.

"ദിശാബോധമില്ലാത്ത ചെറുപ്പക്കാരുടെ സംഘടന (SFI) നടത്തുന്ന അഴിഞ്ഞാട്ടം "ക്രൈസ്തവ മാനവികത"ക്കെതിരായ വെല്ലുവിളിയാണ്." - മാതൃഭൂമി , June 27, 2010

യധാര്‍ഥത്തില്‍ ഇതൊരു അട്ടിമറിയാണ്‌. ചരിത്രത്തെ ഒറ്റയടിക്ക്‌ കരുതിക്കൂട്ടി മലര്‍ത്തിയടിക്കുകയായിരുന്നു ക്രൈസ്തവ മത-അധ്യക്ഷന്‍മാര്‍. "ക്രൈസ്തവ മാനവികത" എന്നൊന്ന്‌ ചരിത്രത്തില്‍ എവിടെ ഏതവസ്തയില്‍ നിലനിന്നിരുന്നു എന്ന്‌ പരിശോധിക്കുന്നത്‌ ഒരു പക്ഷേ ആവേശമുണ്ടാക്കും.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍, ഓരോ വിളിപ്പാടകലെയും ഓരോ ചര്‍ച്ചുകള്‍ സ്താപിക്കുക എന്ന അമേരിക്കന്‍ കോര്‍പറേറ്റ്‌ ഇവാഞ്ചലിസ്റ്റുകളുടെ തന്ത്രങ്ങളുടെ ഭാഗമായി നിന്നുപിഴയ്ക്കാനാവശ്യമായ എല്ലാ അടുവുനയങ്ങളുടെമെടുക്കുന്ന യൂറോ-അമേരിക്കന്‍ തന്ത്രങ്ങളുടെ മറ്റൊരു രൂപം. 'ഉദാരവല്‍ക്കരണം' എന്ന വാക്കുകൊണ്ട്‌ അടിമരാഷ്ട്രങ്ങളെ സൃഷ്ടിക്കുന്ന അതേ തട്ടിപ്പ്‌.


മുസ്ളിംകളെ നിരന്തരം ഭീകരതയുടെ നിഴലില്‍ തളച്ചിടുകയും മുസ്ളിംകള്‍ അതില്‍കിടന്ന്‌ ശ്വാസം മുട്ടുമ്പോല്‍ അവരുടെ ജീവന്‍റെ പിടപ്പില്‍ നിന്നുള്ള നിശ്വാസത്തില്‍ നിന്നുപോലും രക്തമൂറ്റുക എന്ന അമേരിക്കന്‍ തന്ത്രം വിജയിക്കുന്നത്‌ എങ്ങനെയെന്ന്‌ അടുത്തകാലത്ത്‌ ലീക്കായ അവരുടെ യുദ്ധ സ്റ്റ്രാറ്റജിയുടെ പേപ്പറുകളില്‍ നിന്നും വ്യക്തമായതാണ്‌.

അഫ്ഗാനിസ്താനില്‍ സ്പോടനങ്ങള്‍ നടത്താന്‍ അമേരിക്കയാണ്‌ ഐ.എസ്‌.ഐ ക്ക്‌ പണം നല്‍കുകയും താലിബാനെ സഹായിക്കാന്‍ ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുള്ളതെന്ന വെളിപ്പെടല്‍ ഞെട്ടലോടെയല്ല മുസ്ളിംകള്‍ കണ്ടത്‌. കാരണം മുസ്ളിംകള്‍ക്ക്‌ അത്‌ പുതുമയുള്ള കാര്യമല്ല. സംഘപരിവാര്‍ കടമെടുത്ത്‌ നടപ്പാക്കുന്ന ഭീകരസംഭവങ്ങള്‍ നിത്യേന വന്നുകൊണ്ടിരിക്കുമ്പ്പോല്‍ പ്രത്വേകിച്ചും.

'ഭീകരതക്കെതിരെയുള്ള യുദ്ധം' എന്ന പ്രയോഗംകൊണ്ട്‌ ഭൂഗോളം തീഗോളമാക്കുന്ന വിദ്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന അതേ കാലയളവിലാണ്‌ മറ്റൊരു , 'ക്രൈസ്തവ മാനവികത'യെന്ന ഞെട്ടിപ്പിക്കുന്ന, വചനപ്രഘോഷവും കേരളത്തില്‍ സംഭവിക്കുന്നത്‌.

അതൊക്കെയും ചരിത്രത്തില്‍ അവര്‍ നടത്തിയിട്ടുള്ള കിരാതതേരോട്ടങ്ങളുടെ ഓര്‍മ്മകള്‍ കുറയ്ക്കാനോ അല്ലെങ്കില്‍ അത്‌ അവര്‍ മറ്റുള്ള ദര്‍ശനങ്ങളിലേക്കോ മതങ്ങളിലേക്കോ മാറ്റിവിടുന്നതിലേക്കോ നിരന്തരം ഗൂഢാലോചനകള്‍ നടത്തുന്നതിലും നടപ്പാക്കുന്നതിലും ക്രൈസ്തവത വിജയിച്ചതുപോലെ മറ്റാരും വിജയിച്ചതായി തോന്നുന്നില്ല. ഇതിന്‍റെ സാക്ഷ്യമായി റസ്സല്‍ പറയുന്നത്‌ ഇപ്രകാരമാണ്‌.

"ക്രിസ്ത്യാനികളുടെയും മുസ്ളിംകളുടെയും പിടിച്ചെടുക്കലുകള്‍ താരതമ്യപ്പെടുത്തിയാല്‍ മതാന്ധത ക്രിസ്ത്യാനികളിലാണ്‌ നാം കാണുക. മുഹമ്മദന്‍ അസഹിഷ്ണുതയെക്കുറിച്ചുള്ള കഥകള്‍ ക്രിസ്ത്യന്‍ പ്രചാരകര്‍ മെനഞ്ഞെടുക്കുകയായിരുന്നു. " - bertrand russell, "human society in ethics and blitics", 1992, page 217-218

അതായത്‌ ക്രൈസ്തവ മാനവികതയെന്ന പുതിയ മാനവികതക്ക്‌ ചരിത്രത്തില്‍ എന്നും തീപിടിച്ച വെറിയുടെയും രക്തത്തിന്‍റെയും ഊതിക്കെടുത്താനാവാത്ത കുരുതിശ്മഷാനങ്ങളിലെ പുകച്ചിലുകളുടെ മടുപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. പോപ്പിന്‍റെ ആശീര്‍വാദത്തോടെ ലോകം വെട്ടിപ്പിടിച്ച്‌ ഒരു ക്രൈസ്തവ ദൈവരാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ നാം ചരിത്രത്തില്‍ വായിക്കുക 'പര്യവേഷകര്‍' എന്നാണ്‌. നവം നവങ്ങളായ ഭാഷാ പ്രയോഗങ്ങള്‍ കൊണ്ട്‌ പൊതുബോധത്തെ അട്ടിമറിക്കുന്ന ഉദാഹരണങ്ങള്‍ എത്രയോയുണ്ട്‌.

1336 -ല്‍ ലോകം പോപ്പിന്‍റെ കീഴിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്പാനിഷുകാര്‍ കാനറി ദ്വീപുകള്‍ കയ്യേറി അവിടത്തെ 80,000 വരുന്ന ഗ്വാബെ സമൂഹത്തെ അപ്പാടെ വകവരുത്തി. കൂട്ടക്കൊലക്ക്‌ മുന്‍പ്‌ അവര്‍ സ്പാനിഷ്‌ ഭാഷയില്‍ ഒരു വിജ്ഞാപനമിറക്കി. അതിപ്രകാരം :

"ക്രിസ്തുമതമാണ്‌ സത്യമെന്നും മാര്‍പ്പാപ്പയോടും സ്പാനിഷ്‌ രാജാവിനോടും ഉടനടി കൂറുപ്രഖ്യാപിച്ചുകൊള്ളണം. ദൈവസഹായത്താല്‍ നിങ്ങളുടെ രാജ്യത്ത്‌ ബലമായി ഞങ്ങള്‍ കടക്കും. ആവുന്നമട്ടിലെല്ലാം യുദ്ധം ചെയ്യും. നിങ്ങളെ ചര്‍ച്ചിനും തമ്പുരാക്കന്‍മാര്‍ക്കും കീഴ്പ്പെടുത്തും . " - David E. stannard, "american halocaust : the conquest of new world", 1993, page 68

പക്ഷേ ആ സമൂഹം ചര്‍ച്ചിനോടും സ്പെയിന്‍ രാജാവിനോടും കൂറുപ്രഖ്യാപിക്കാത്തതിനാല്‍ ബൈബിളിലെ ("Bring my enemies here that did not wish me as king, and kill them in my presence" - Gospel of Luke, 19:27) എന്ന തിരുവചനത്തിനു കീഴ്പ്പെടുത്തപ്പെട്ട്‌ കഥാവശേഷരായി.

കൊളംബസ്സും കബ്രാളും കോര്‍ട്ടസ്സും പിസ്സാറോയും ഉന്‍മൂലനം ചെയ്ത, തായ്നോട്‌ സമൂഹത്തിന്‍റെയും ആസ്ടക്കു സമൂഹത്തിന്‍റെയും മായന്‍ ജനതയുടെയും ഇന്‍-കാ സമൂഹത്തിന്‍റെയും ചോരകൊണ്ട്‌ നിറച്ച ഭൂഘണ്ഠങ്ങളിലെ ആത്മാക്കളുടെ കൂട്ടനിലവിളിയും ചെന്നലയ്ക്കുന്നത്‌ ഈ പറയപ്പെടുന്ന "ക്രൈസ്തവ മാനവികത"യില്‍ തന്നെയാണ്‌. ലോകചരിത്രം വായിക്കുന്ന ആര്‍ക്കും എളുപ്പം വായിച്ചെടുക്കാവുന്ന അധ്യായങ്ങളാണിത്‌.

460 വര്‍ഷക്കാലം ഒരുമിച്ചുകഴിഞ്ഞിരുന്ന മുസ്ളിം-ജൂത-ക്രൈസ്തവ വിഭാഗങ്ങളെ വെറുപ്പിന്‍റെയും നാശത്തിന്‍റെയും ഇരുട്ടില്‍ തള്ളിവിട്ടത്‌ കുരിശ്‌ യുദ്ധക്കാരായിരുന്നു. 1099 ജൂലായില്‍ 40,000 മുസ്ളിം- ജൂതരെ അവര്‍ കൊന്നുതള്ളി. ഒറ്റയാഴ്ച്ചകൊണ്ടുതന്നെ ഒരു സിറ്റിയിലെ മുഴുവന്‍ പേരെയും വകവരുത്തി. ഒരോദിവസവും 6000-7000 ആളുകളെ st.മഗ്ദലന ചര്‍ച്ചിന്‍റെ തിരുമുറ്റത്തുകൊണ്ടുവന്ന് ഒരോരുത്തെയായി ഗളച്ഛേദം ചെയ്തു.

ഈ ഒരാവശ്യത്തിനായി പോപ്പ്‌ ഇന്നസെണ്റ്റ്‌ മൂന്നാമന്‍ രണ്ടുലക്ഷം പേരടങ്ങുന്ന ഒരു "കാത്തോലിക്കാ സൈന്യ"ത്തിനു രൂപംനല്‍കി. പിന്നീട്‌ സംഭവിച്ചതെല്ലാം ചരിത്രത്തില്‍ അന്നുവരെ സംഭവിക്കാത്ത ഭീകര താണ്ഠവങ്ങളായിരുന്നു.

ഒരുപക്ഷേ കുരിശുയുദ്ധത്തിണ്റ്റെ കെടുതികള്‍ തല്‍ക്കാലം ഇത്രയില്‍ മാത്രം ചുരുക്കാവുന്നതായി തോന്നുന്നു.

"പോപ്പുമാര്‍ ഏറ്റവും വലിയ നീചരായ കൊലയാളികള്‍ മാത്രമായിരുന്നില്ല, മറിച്ച്‌ അവര്‍ ചര്‍ച്ചിന്‍റെ കൊലപാതകങ്ങള്‍ മുക്തിയുടെ മാര്‍ഗ്ഗത്തില്‍ ന്യായവല്‍ക്കരിക്കുകയും ചെയ്തു. " - The Cambridge Modern History, vol. 1, page 673-77

ഈ വധപര്‍വ്വം സമര്‍ഥമായി താലിബാന്‍ പ്രാദേശിക ഗോത്ര മതഗ്രൂപ്പുകളിലാണ്‌ ഇന്ന്‌ കൊണ്ടെത്തിക്കപ്പെട്ടിരിക്കുന്നത്‌. അവരുടെ ഗോത്ര ആചാരങ്ങള്‍ പോലും ഇസ്ളാമാക്കി നമ്മുടെ ബ്ളോഗുജീവികള്‍ പ്രഹര്‍ഷം കൊള്ളാറുണ്ട്‌. തമിഴ്‌നാട്ടിലും ബീഹാറിലും ഇത്തരം ഗോത്ര ആചാരങ്ങള്‍ നടപ്പാവുമ്പോല്‍ ഹിന്ദുമതത്തിന്‍റെ ആചാരമാക്കി ഉയര്‍ത്താതിരിക്കാനും അവര്‍ ശ്രദ്ദിക്കാറൂണ്ട്‌.

in god we trust എന്ന ആപ്തവാക്യത്തില്‍ പണിതുയര്‍ത്തിയിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ ഭരണഘടനയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന തോമസ്‌ ജെഫേര്‍സന്‍ 1807-ല്‍ തണ്റ്റെ യുദ്ധകാല സെക്രട്ടറിയോട്‌ കല്‍പ്പിച്ചത്‌ "അമേരിക്കനിന്ത്യക്കാരുടെ സ്ഥലങ്ങള്‍ കയ്യേറുമ്പോല്‍ അവരെങ്ങാനും ചെറുത്തു നിന്നാല്‍ കോടാലി ഉപയോഗിച്ച്‌ ആ ഗോത്രത്തെ മുഴുവന്‍ നശിപ്പിച്ചുകൊള്ളാനാണ്‌".

പക്ഷേ ഒരു ചെറുത്തുനില്‍പ്പിന്‍റെയും "പ്രകോപന"മില്ലാതെ ഇല്ലാത്ത ആയുധത്തിന്‍റെ കഥകള്‍ മെനഞ്ഞ്‌ 10 ലക്ഷം ഇറാഖികളെ "ദൈവവിളിക്കുത്തരം" നല്‍കി ബൈബില്‍ വചനമെഴുതിയ യന്ത്രത്തോക്കുമായി വന്ന് തുല്യതയില്ലാത്ത നരമേധത്തിന്‍റെ വഞ്ചനയുടെയും കൊടിയ പാപത്തിന്‍റെയും കുരിശുയുദ്ധക്കണക്കുകള്‍ ഇന്നൊരു തുറന്ന പുസ്തകം പോലെ നമ്മുടെ കണ്‍മുന്നില്‍ നിറഞ്ഞ്‌ നില്‍പ്പുണ്ട്‌.

1814-ല്‍ ആണ്റ്റ്രൂ ജാക്സന്‍ എണ്ണൂറോളം വരുന്ന ഗ്രീക്‌-ഇന്ത്യക്കാരെ കൂട്ടക്കൊലചെയ്തു. എന്നിട്ട്‌ മൃതദേഹങ്ങള്‍ വികൃതമാക്കുകയും എത്രപേരെ കൊന്നു എന്ന കണക്ക്‌ സൂക്ഷിക്കാനായി മൂക്കുകള്‍ അരിഞ്ഞെടുക്കുകയും ചെയ്തു. മാംസത്തുണ്ടുകള്‍ കീറിയുണക്കി കടിഞ്ഞാണ്‍ പട്ടകളുണ്ടാക്കി.

ഇരുപതാം നൂറ്റാണ്ടില്‍ ജപ്പാനുമായുള്ള യുദ്ധവേളയിലും അതാവര്‍ത്തിച്ചു.

"അമേരിക്കന്‍ പട്ടാളക്കാര്‍ ശത്രുക്കളുടെ തലയോട്ടികള്‍ പുഴുങ്ങി മാംസഭാഗം കളഞ്ഞ്‌ കാമിനിമാര്‍ക്കുവേണ്ടി ആഭരണങ്ങളുണ്ടാക്കി. എല്ലുകള്‍ ചെത്തിക്കൂര്‍പ്പിച്ച്‌ കത്ത്‌ പൊളിക്കാനുള്ള കോലുകള്‍ ഉണ്ടാക്കി. " - nom chomsky, "year 501 : the conquest countinues", 1993, page 22

ക്രിസ്ത്യന്‍ സാമ്രാജ്യവും കൊള്ളമുതലും തേടി പുറപ്പെട്ട അള്‍ഫോന്‍സോ ഡി അല്‍ബുക്കര്‍ക്ക്‌ 1501-ല്‍ ഗോവ കീഴടക്കിക്കൊണ്ട്‌ മന്വല്‍ രണ്ടാമനു അയച്ച കത്തില്‍ എഴുതിയിരുന്നത്‌ ഇങ്ങനെ :

"നഗരത്തിന്‌ ഞാന്‍ തീവച്ചു. എല്ലാവരെയും ഞാന്‍ വാളിനിരയാക്കി. കണ്ണില്‍ കണ്ട ഒറ്റമൂറിനെയും ജീവനോടെ വെറുതെവിട്ടില്ല. മസ്ജിദുകള്‍ അവരെകൊണ്ടുനിറച്ചു. എന്നിട്ടവയ്ക്കു തീകൊടുക്കുകയും ചെയ്തു. " - rowena robinson, "the cross", economic & political weekly, 15 jan 1994, page 94-98

ഈ കിരാതങ്ങളൊക്കെയും ചെയ്തിട്ട്, ലോകത്തോട്‌ പോപ്പിന്‍റെ ഒരു മാപ്പ്‌ പറച്ചില്‍ നാടകം കൊണ്ട്‌, അസ്തമിച്ച ആ നിരപരാധികളായ ആളുകളുടെ ചങ്കിലെ ചോരക്ക്‌ ഉത്തരമാവുമോ .. ?

ഇന്നും ഫലസ്തീനിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെപോലും തലച്ചോറുനോക്കി വെടിച്ച്‌ ഉന്‍മാദം കൊള്ളുന്ന ഇസ്രയേല്‍ ഭീകരതക്ക്‌ ധനവും ആയുധവും നല്‍കുന്ന അമേരിക്കന്‍ ഇവാഞ്ചലിസ്റ്റുകളുടെ ക്രൂരതക്കുള്ള മാപ്പു പറയാന്‍ ഇനി വത്തിക്കാന്‍ എത്ര വൈകും. ??

ചരിത്രത്തിലെ തുടരുന്ന കൂട്ടക്കൊലകളുടെ ചുക്കാന്‍ പിടിക്കുന്ന ഭീകരതയുടെയും നരനായാട്ടിന്‍റെയും മൊത്തക്കച്ചവടക്കാരുടെ പുത്തന്‍ തലമുറയിലെ മതാധ്യക്ഷര്‍ പക്ഷേ അവരുടെ മാനേജുമെണ്റ്റിനു കീഴിലുള്ള കോളേജിന്‍റെ രണ്ട്‌ ചില്ലുകള്‍ തകര്‍ത്ത വിദ്യാര്‍ഥികളെ വിളിക്കാനുപയോഗിച്ച നാമം "തീവ്രവാദികളെ"ന്നാണ്‌. കൂടാതെ "ക്രൈസ്തവ മാനവികതക്കെതിരായുള്ള" അക്രമമെന്നും. എന്തൊരു വിരോധാഭാസം. !

ചരിത്രത്തില്‍ ചര്‍ച്ച്‌ ഉണ്ടാക്കിയ ഉണങ്ങാതെ കിടക്കുന്ന ചോരക്കറയുടെ താളുകളെയാണ്‌ അവര്‍ ക്രൈസ്തവ മാനവികതയെന്നു വിളിച്ചതെങ്കില്‍, ഇടതുപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ അരിവാള്‍-ചുറ്റിക-നക്ഷത്രത്തില്‍ ബോംബുകളും കോടാലികളും കൊണ്ട്‌ ഇനിയും ധാരാളം സഞ്ചരിക്കേണ്ടതുണ്ട്‌ !

അല്ലെങ്കില്‍, ക്രൈസ്തവത മനുഷ്യത്വത്തിനെതിരെ നടത്തിയ അവരുടെ ചെയ്തികളെ മാനവികതയെന്ന് വിളിക്കപ്പെടുന്ന ഈ പരിസരത്ത്‌ ഇടതുപക്ഷ സമരങ്ങളും രക്തസാക്ഷ്യങ്ങളും ചെറുത്തുനില്‍പ്പുകളും വ്യര്‍ഥമായി പോകും...

>> രണ്ടാം ഭാഗം
.

Sunday, July 18, 2010

മുസ്ളിം = ഭീകരന്‍ !!

.
സമവാക്യങ്ങള്‍ നിര്‍മ്മിച്ചെടുത്ത്‌ കൃത്യമായി ശത്രുവിനെ സൃഷ്ടിച്ച്‌ സമൂഹത്തില്‍ എന്നും ഭീതി നിറയ്ക്കുക എന്നത്‌ സാമ്രാജത്ത രീതിയായിരുന്നു. അല്ലെങ്കില്‍ അസമവാക്യങ്ങള്‍ സമവാക്യങ്ങളാക്കുക മികച്ചൊരു തന്ത്രമാക്കി, ഭീഷണമായേക്കാം എന്നു ഊഹിച്ചെടുക്കുന്ന ദര്‍ശനങ്ങള്‍ക്കെതിരെയും സമൂഹങ്ങള്‍ക്കെതിരെയും കടന്നുകയറാനുള്ള ഭീതമായ രാഷ്ട്രീയഭീകരത ഇന്ന്‌ ന്യായവ്യവസ്തയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ടാണ്‌ ജര്‍മ്മനിയില്‍ അധോലോകസംഘങ്ങള്‍ ക്ളബ്ബുകളില്‍ ബോംബുവച്ചാല്‍ ലിബിയയില്‍ ബോംബിടാന്‍ അമേരിക്കക്ക്‌ ദാര്‍ഷ്ട്യമുണ്ടാവുന്നത്‌. കാരണം പെട്രോളിനു വിലകൂട്ടാം എന്ന്‌ അറബികളെ പഠിപ്പിച്ചത്‌ ഗദ്ദാഫിയായിരുന്നു. അങ്ങനെ അയാള്‍ ഭീകരനുമായി. ഈയൊരു ന്യായപ്രകാരം എത്രയെത്ര രാഷ്ടങ്ങള്‍ക്ക്‌ അമേരിക്കയില്‍ ബോംബിടാനുള്ള ന്യായമായ അവകാശമുണ്ടെന്ന്‌ നാം മറന്നുകൂടാ.

ആദ്യമായി ലെറ്റര്‍ ബോംബു പരീക്ഷിക്കുന്നത്‌ ഇസ്രായേലാണ്‌. ഇങ്ങ്‌ കേരളത്തില്‍ ലെറ്റര്‍ ബോംബുകള്‍ക്ക്‌ ആദ്യം പിടിക്കപ്പെടുന്ന "ഭീകരന്‍" മുസ്ളിമാണ്‌. അല്ലെങ്കില്‍ പിടിക്കേണ്ടതും മുസ്ളിമിനെയാണ്‌ എന്നതാണ്‌ നമ്മുടെ ആഗ്രഹവും നിയമവും. പക്ഷേ അന്വേഷണം ഹിന്ദുവിലെത്തിയാല്‍ അവന്‍ ഒരു ബോംബുംണ്ടാക്കാന്‍ മാത്രമുള്ള മനോരോഗിയായി മാറും. അന്വേഷണം അവന്‍റെ ഇസ്രായീല്‍ ബന്ധത്തിലോ സയണിസത്തിലോ എത്തുന്നുമില്ല. മുഖ്യമന്ത്രിക്ക്‌ വധഭീഷണി എന്ന തലക്കെട്ട്‌ 21 ഇഞ്ച്‌ ടി.വി യില്‍ 18 ഇഞ്ച്‌ വലിപ്പത്തില്‍ കാണിക്കുമ്പോള്‍ തന്നെ രോഗം പിടികിട്ടും. പക്ഷേ അതൊരു മുസ്ളിം നാമമല്ലാതാവുന്ന നിമിഷത്തില്‍ നമുക്കൊരു തെക്കന്‍ ലഷ്ക്കര്‍ കമാണ്റ്ററിനെ നഷ്ടപ്പെടുകയും മാഗ്നിഫയര്‍ വച്ചുനോക്കിയാലും കാണാത്തവലിപ്പത്തില്‍ ആ വാര്‍ത്ത ചാനലുകളില്‍ ചുരുങ്ങുകയും ചെയ്യും.


എന്നാല്‍ ആര്‍.എസ്സ്‌.എസ്സ്‌ -ന്‍റെ ദേശീയ നിര്‍വാഹക സമിതിയിലെ ഏറ്റവും ശക്തനായ നേതാവായ ഇന്ദ്രേഷ്‌ കുമാര്‍ പാക്കിസ്താന്‍ ചാരസംഘടനയുടെ പണം പറ്റി ബോംബു സ്പോടനങ്ങള്‍ നടത്തുന്ന ആളാണ്‌ എന്ന് മാലേഗാവ്‌ സ്പോടനത്തിലെ പ്രതി ദയാനന്ദ്‌ മൊഴി നല്‍കിയാലും ഫാസിസ്റ്റുകള്‍ ദേശസ്നേഹികളാണ്‌. മാധ്യമങ്ങളില്‍ അറസ്റ്റ്‌ നാടകങ്ങള്‍ നാം കേല്‍ക്കുകയുമില്ല.

അബൂഗുറൈബ്‌ ജയിലിലും ഗ്വാണ്ടനാമോ ജയിലിലും നടക്കുന്ന ക്രിസ്ത്യന്‍ ഭീകരതയെ ആ നിലക്ക്‌ നമുക്ക്‌ കാണാന്‍ കഴിയാത്തത്‌ എന്തുകൊണ്ട്‌.? ഇത്‌ ക്രിസ്ത്യന്‍ ഭീകരതയെന്ന് പറയാന്‍ കാരണം പിടിക്കപ്പെട്ടവര്‍ ക്രിസ്തുമതാനുയായിയാണെങ്കില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ നമുക്ക്‌ നിരന്തരം കേള്‍ക്കേണ്ടിവരികയും, പീഡിപ്പിക്കപ്പെടുന്നത്‌ മുസ്ളിം ഭരണാധികാരിയുടെ നിയന്ത്രണത്തിലാണെങ്കില്‍ ഐക്യരാഷ്ടസഭയുടെ പ്രമേയങ്ങളുടെ കുത്തൊഴുക്കും ഭീകരവല്‍ക്കരണവും നിത്യവും സംഭവിക്കുമായിരുന്നു.

ഇതിനുമുന്‍പ്‌ ഇത്തരം ശിക്ഷാവിധികള്‍ നടന്നത്‌ ഇങ്ക്യുസിഷന്‍ എന്നറിയപ്പെടുന്ന ക്രിസ്ത്യന്‍ മതവിചാരണ കോടതികളിലായിരുന്നു. അന്ന് കുറ്റമാരോപിക്കപ്പെട്ടവരെ കൈകാലുകള്‍ എതിര്‍ ദിശയില്‍ വലിച്ച്‌ സന്ധികളില്‍ നിന്ന് വേര്‍പ്പെടുത്തുന്ന മൂന്നാം മുറകള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ ക്രിസ്ത്യന്‍ പാതിരിമാരായിരുന്നു. പക്ഷേ അവര്‍ ചരിത്രത്തില്‍ കരുണയുടെ വക്താക്കളാണ്‌.

അഫ്ഗാനിസ്താനില്‍ ഗോത്രവര്‍ഗങ്ങള്‍ അവര്‍ മനസ്സിലാക്കിയ മതനിയമമുപയോഗിച്ച്‌ നടപ്പാക്കുന്ന ശിക്ഷാവിധി അമേരിക്ക ഈ ജയിലുകളില്‍ നടത്തുന്നതിനേക്കാള്‍ ഭീകരമാണോ. ? പിന്നെന്തുകൊണ്ട്‌ താലിബാന്‍ അമേരിക്കയേക്കാല്‍ ഭീകരവല്‍ക്കരിക്കപ്പെടുന്നു. ഇസ്ളാം ഒരു തുറന്ന മതമാണ്‌. ഖബര്‍ സന്ദര്‍ശനം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിന്‍റെ പേരില്‍ ചിലര്‍ ഖബര്‍ പൂജവരെ ചെയ്യുന്നതരത്തിലേക്ക്‌ ഇസ്ളാമിനെ വ്യാഖ്യാനിക്കും. അവരെ കേരളത്തിലും നമുക്ക്‌ ഇഷ്ടം പോലെ കാണാം. അതിനാല്‍ ഇസ്ളാം ഖബര്‍ പൂജയുടെ മതമെന്ന് എങ്ങനെ പറയും. പ്രതിരോധത്തിനായി മാത്രം യുദ്ധം അനുവദിക്കപ്പെടുന്ന, അന്താരാഷ്ട യുദ്ധ നിയമങ്ങള്‍ സമ്മാനിച്ച ഇസ്ളാമിനെ, ഒരു കൈവെട്ടു സംഭത്തില്‍ ചുരുക്കി, യുദ്ധത്തിന്‍റെ മതമാണ്‌ ഇസ്ളാമെന്ന് ആക്രമിച്ചാല്‍ നിങ്ങള്‍ സ്ത്രൈണവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ്‌ തെളിയിക്കുന്നത്‌.

ഇവിടെ മതനിന്ദനടത്തുന്ന ചോദ്യപ്പേപ്പറുകള്‍ പരീക്ഷക്ക്‌ വിതരണം ചെയ്യുന്നതല്ല, മറിച്ച്‌ കൈവശം വയ്ക്കുന്നത്‌ ഭീകരതയാവുന്ന മനോരോഗവും നാം അനുഭവിച്ചറിയും. അത്‌ താലിബാനിലേക്കു നീളുന്ന മതവിചാരണയുടെ ഗണത്തില്‍ നമ്മെക്കൊണ്ടു അംഗീകരിപ്പിക്കുന്ന മാധ്യമ വ്യഭിചാരവും നടക്കും.

പറഞ്ഞുവരുന്നത്‌ മറ്റൊന്നുമല്ല. "ഇതരമതങ്ങളെ അപേക്ഷിച്ച്‌ പ്രബലമായ രാഷ്ട്രീയ-സാമൂഹ്യ ഉള്ളടക്കങ്ങളുള്ള മതമാണ്‌ ഇസ്ളാം. അതുകൊണ്ടാണ്‌ ആത്മീയ അനുഭവം എന്നതിലേറെ രാഷ്ട്രവ്യവസ്തയായി സ്വയം ആവിഷ്ക്കരിക്കുവാന്‍ ഇസ്ളാം വെമ്പുന്നത്‌" എന്ന കെ.ഇ.എന്‍ -ന്‍റെ നിരീക്ഷണത്തിലെ സത്യമാണ്‌ ലോകത്തിലെ എല്ലാ ചെകുത്താന്‍ മാരും ഇസ്ളാമിനെതിരെ നിലയുറപ്പിക്കാനുള്ള രോഗം വരുത്തുന്നത്‌. ഇന്ന് ലോകത്ത്‌ എല്ലാ വ്യവസ്തിതിക്കുമെതിരെ നിലനില്‍ക്കുന്ന ബദല്‍ ഇസ്ളാം മാത്രമാണ്‌.

ഇസ്ളാം ഒരു നവീന ഇടതുപക്ഷമായി മര്‍ദ്ദിതരുടെ ശബ്ദമായി മാറുകയും വ്യവസ്താപിത കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷത്തിന്‍റെ സാധ്യതയെ പതിയെ മങ്ങലേല്‍പ്പിക്കുന്ന അങ്കലാപ്പ്‌ കിനാലൂരിലൂടെയും സ്വത്വനിരാസത്തിന്‍റെ പെട്ടെന്നുള്ള സൈദ്ദാന്തിക വെപ്രാളത്തിലൂടെയും പ്രകടിപ്പിക്കുന്ന മന:ശാസ്ത്രം രാഷ്ട്രീയ ഇസ്ളാമിന്‍റെ ഈ ബദല്‍ കടന്നുവരവിനെ ഭയപ്പെട്ടുകൊണ്ടാണെന്നുള്ളതിനു ഒരു സംശയവുമില്ല. അനുയായികള്‍ പോലുമറിയാതെ മുതലാളിത്തത്തിലേക്ക്‌ കമ്മ്യൂണിസത്തിന്‍റെ കഴുത്തു നീട്ടിക്കൊണ്ട്പോകുന്ന വിടവില്‍ അതിര്‍ത്തികള്‍ ഭേദിച്ച്‌ ഇസ്ളാം കടന്നുവമ്പോല്‍ അതിന്‍റെ വാഹകരെ തീവ്രവാദികളാക്കുക എന്നത്‌ മുതളാളിത്ത അടവുനയങ്ങളാണ്‌. അതിപ്പോല്‍ കമ്മ്യൂണിസത്തിന്‍റെയും വടിയാവുകയാണ്‌.

തൊഴിലാളിക്ക്‌ വേണ്ടി വന്ന ഒരു ദര്‍ശനം മുതലാളിമാരെക്കൊണ്ട്‌ നിറയുമ്പോല്‍ ആ പ്രത്യശാസ്ത്രം അനുഭവിക്കുന്നത്‌ ചാപിള്ളയെ പ്രസവിക്കാനുള്ള നൊമ്പരം മാത്രമായി തീരും. ഇസ്ളാം മുതലാളിമാരെയും തൊഴിലാളിമാരെയും ഉള്‍ക്കൊള്ളുമ്പോല്‍ പക്ഷം നില്‍ക്കുന്നത്‌ മര്‍ദ്ദിതന്‍റെ ഭാഗത്താണ്‌. അതുകൊണ്ടാണ്‌ ചൂഷണത്തിന്‍റെ വ്യവസ്തയായ മുതലാളിത്തത്തിനു ഇസ്ളാമിനെ ഭീകരതയാക്കി ചുരുക്കാനുള്ള ഗവേഷണങ്ങള്‍ വേണ്റ്റിവരുന്നത്‌.

"നാമാവട്ടെ ഭൂമിയിലെ അടിച്ചമര്‍ത്തപെട്ട ദുര്‍ബലരോട്‌ ഔദാര്യം കാണിക്കുവാനും അവരെ നേതാക്കളാക്കുവാനും അവരെ (നാടിന്‍റെ) അനന്തരവകാശികളാക്കുവാനുമാണ്‌ ഉദ്ദേശിക്കുന്നത്‌ " - ഖുര്‍-ആന്‍ (28:5)

ഈ വിളംബരം ലോകത്തില്‍ ഇതേവരെ കൊന്നൊടുക്കിയ ആദിവാസികളുടെയും കാപ്പിരികളുടെയും അമേരിക്കന്‍ നാടുകളിലെ ആദിമ സമൂഹങ്ങലുടെയും കൂട്ടക്കുരുതികളുടെ അട്ടഹാസങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തി സാമ്രാജത്തത്തെയും കൊളോനിയസത്തെയും ഞെരിച്ചുകൊണ്ടിരിക്കുമ്പോല്‍ ഖുര്‍-ആന്‍ അസ്വസ്തയുടെ പുസ്തകമാവാതെ തരമില്ല.

1492 - ല്‍ എട്ട്‌ കോടിക്കും പത്ത്‌ കോടിക്കും ഇടയില്‍ ആദിവാസികള്‍ ഐക്യനാടുകളില്‍ ഉണ്ടായിരുന്നു. വെറും ഒന്നര നൂട്ടാണ്ടിനിടയില്‍ 90% ആളുകളും ഭൂമിയില്‍ നിന്ന്‌ കുരുതികൊടുക്കപ്പെട്ട്‌ നീക്കം ചെയ്യപ്പെട്ടു. ഭീകരതയെന്നത്‌ ക്രൈസ്തവതയല്ലാതെ മറ്റൊന്നുമല്ല എന്ന സത്യത്തെ ഇസ്ളാമിലേക്ക്‌ തിരിച്ചുവിടുന്ന തന്ത്രം പുതിയതുമല്ല.


"ക്രിസ്ത്യാനികളുടെയും മുസ്ളിംകളുടെയും പിടിച്ചെടുക്കലുകള്‍ താരതമ്യപ്പെടുത്തിയാല്‍ മതാന്ധത ക്രിസ്ത്യാനികളിലാണ്‌ നാം കാണുക. മുഹമ്മദന്‍ അസഹിഷ്ണുതയെക്കുറിച്ചുള്ള കഥകള്‍ ക്രിസ്ത്യന്‍ പ്രചാരകര്‍ മെനഞ്ഞെടുക്കുകയായിരുന്നു. " - bertrand russell, "human society in ethics and politics", 1992, page 217-218

റസലിന്‍റെ ഈ പ്രസ്താവനക്കുള്ള സാക്ഷ്യമായി സമകാലിക ലോകത്തില്‍ നിന്ന് നിങ്ങള്‍ക്ക്‌ നിഷേധിക്കാനാവാത്ത ആയിരക്കണക്കിനു ഉദാഹരണങ്ങള്‍ കണ്ടെടുക്കാന്‍ സാധിക്കും. എന്നിട്ടും മുസ്ളിം ഭീകരനാവുന്ന ആഗ്രഹം നിങ്ങളില്‍ ഒരോരുത്തരുടെയും മനസ്സിലുണര്‍ന്നിരിക്കുന്ന വിവേചനഭീകരതകൊണ്ടുള്ളതാണെന്ന് നിങ്ങള്‍ ക്കുപോലും നിഷേധിക്കാനാവില്ല.


"ഇരകള്‍ വേട്ടക്കരനെ വെല്ലുവിളിക്കുമ്പോഴാണ്‌ ചരിത്രത്തെ ചൈതന്യവല്‍ക്കരിക്കുന്ന സര്‍ഗ്ഗാത്മകസ്പോടനങ്ങള്‍ സംഭവിക്കുന്നത്‌ " - കെ.ഇ.എന്‍

ഈ വിമോചന വിസ്പോടനമുണ്ടാക്കാനുള്ള കെല്‍പ്‌ ഇന്ന് ഇസ്ളാമിനു മാത്രമേയുള്ളു. ഇസ്ളാമിന്‍റെ ആദര്‍ശപരമായ മേന്‍മ അംഗീകരിക്കാന്‍ വൈമുഖ്യമുള്ളവര്‍ ഇസ്ളാമിനെതിരില്‍ ആരോപണങ്ങളുമായി വന്നുകൊണ്ടേയിരിക്കും. താലിബാന്‍റെയും ബിന്‍ലാദന്‍റെയും നാമം ഉച്ചരിച്ചുകൊണ്ട്‌ , ആദര്‍ശപരമായി ഏറ്റുമുട്ടാനാവാതെ ഇസ്ളാമിനെതിരില്‍ അവരുടെ വെറിയുടെ കാമവും ക്രോധവും കരഞ്ഞെരിച്ചു തീര്‍ത്തുകൊണ്ടേയിരിക്കും.


അതിനാല്‍ ന്യൂനപക്ഷങ്ങളുടെയും പീഢിതരുടെയും ഇടയില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന ഏതൊരു ശബ്ദവും ജനങ്ങളെ ഉണര്‍ത്തുമ്പോല്‍ ഫാസിസം ക്രുദ്ധമാവും. അവരുടെ കീഴില്‍ ഒതുക്കപ്പെട്ട സര്‍ക്കാര്‍ അന്വേഷണ ഉപാധികള്‍ മുമ്പെങ്ങുമില്ലാത്ത വിധം പുനര്‍ജ്ജനിക്കും. അവര്‍ തുറക്കുന്ന കള്ളക്കേസുകളും കുറ്റമില്ലാ ശിക്ഷകളും ജനാധിപത്യത്തെ വ്യഭിചരിക്കുന്ന രീതിയില്‍ നാം നിസ്സംഗതയോടെ കണ്ടു കണ്‍ കുളിര്‍ക്കും. ഇരയുടെ പിടച്ചില്‍ നല്‍കുന്ന ആനന്ദത്തില്‍ മനസ്സമാധാനത്തോടെ നമുക്കുറക്കം വരും. കാരണം ആ ഇര മുസ്ളിമാണ്‌. അതിനാല്‍ ഭീകരനുമാണ്‌. !!


അടിയന്തിരാവസ്തക്കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്ന മുസ്ളിമിനെ നോക്കി ചില പോലീസുകാര്‍ ചോദിക്കാറുണ്ടായിരുന്നുവത്രെ, 'നീ മാപ്പിളയാണല്ലോടാ നായിണ്റ്റെ മോനേ' എന്ന്. പക്ഷേ മുസ്ളിമായതിന്‍റെ പേരിലല്ല അയാള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. എന്നിട്ടും മുസ്ളിം സ്വത്വം പീഢനത്തിനു വിധേയമാക്കപ്പെടുകയായിരുന്നു കാല്‍നൂറ്റാണ്ടിനു മുന്‍പും. എന്നാല്‍ ഇന്ന് മുസ്ളിം മാത്രമായി പോയതിന്‍റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്ന അടിയന്തിരാവസ്തക്കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്‌.

1921-ല്‍ നടന്ന അത്യുജ്ജലവും ത്യാഗപൂര്‍ണ്ണവുമായ മലബാര്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ചില മാപ്പിളമാര്‍ നടത്തിയ സാമൂഹിക കുറ്റങ്ങള്‍ക്ക്‌ "മുസല്‍മാന്‍മാര്‍ക്ക്‌" ലജ്ജയും അപമാനവും തോന്നണം എന്നാണ്‌ ഗാന്ധി പറഞ്ഞത്‌. ഹിന്ദു മുസ്ളിം ഐക്യത്തിനു സ്വജീവിതം തന്നെ കൊടുത്ത ഒരു മനുഷ്യനു (ചില മാപ്പിളമാരുടെ തെറ്റിനു മുസ്ളികള്‍ മുഴുവന്‍) പരിഹാരം കാണണമെന്ന ധ്രുവീകരണ ചിന്ത വന്നെങ്കില്‍ സാമൂഹികമായ ഘടകങ്ങളെ നിര്‍ണ്ണയിക്കുന്നതിനും അതിന്‍റെ സ്വാധീനം അതിജയിക്കുന്നതിനും കഴിയാത്തവര്‍ക്ക്‌ ബിന്‍ലാദനിലും താലിബാനിസത്തിലും മുസ്ളിമിന്‍റെ മൊത്തം മുഖം ദര്‍ശിക്കുന്ന പിഴവുവരിക തികച്ചും സാധ്യമാണ്‌. അല്ലെങ്കില്‍ ഭീതികരമായ അത്തരം സാമൂഹ്യ ധ്രുവീകരണം മാധ്യമങ്ങള്‍ നിലനിറുത്തുന്നതില്‍ സാമ്രാജത്തത്തെയും അതിന്‍റെ ചൂഷണങ്ങള്‍ക്കും ചൂട്ടുപിടിച്ച്‌ മുസ്ളിം വേദനകള്‍ ഗൂഢമായി ആസ്വദിക്കുന്നത്‌ ഇന്ന് ഒരു വിനോദമായി മാറ്റുകയും ചെയ്തിട്ടുണ്ട്‌‌.

നിരപരാധികളെ കൊല്ലുന്നവരാണ്‌ തീവ്രവാദികളെന്നാണ്‌ എല്ലാരും അംഗീകരിക്കുന്ന വസ്തുത. പക്ഷേ മുത്തശ്ശിയുടെ കൈവിരല്‍ പിടിച്ച്‌ പീടികയില്‍ പോകുന്ന ഒന്‍പത്‌ വയസ്സുകാരിയെ കാശ്മീരില്‍ പട്ടാളം ഒരുപ്രകോപനവുമില്ലാതെ വെടിവച്ചിടുമ്പോല്‍ ഇവിടെ ഭീകരത പ്രവര്‍ത്തനം നടത്തുന്നത്‌ ആരാണ്‌. അധികാരവും അടിച്ചമര്‍ത്തലും നീതിനിര്‍വ്വഹണമാവുമ്പോല്‍ ജനാധിപത്യം തന്നെ മറ്റൊരു ഭീകരതയായി നമുക്കനുഭവപ്പെടുന്നു. ആ നിലക്ക്‌ ഇന്ത്യന്‍ പട്ടാളത്തെ നിരോധിക്കുമോ എന്ന ന്യായം ഏതെങ്കിലും കാശ്മീരി ചോദിച്ചാല്‍ നാം എന്ത്‌ മറുപടിനല്‍കും.

അമേരിക്കയുടെ ജീര്‍ണ്ണിച്ച ജീവിതത്തിന്‍റെ സമസ്ത മേഘലകളില്‍ നിന്നും ജനങ്ങള്‍ പടിയിറങ്ങുകയാണ്‌. ഇസ്ളാം ഒരു ബദലായി കൂട്ടത്തോടെ അവര്‍ കണ്ടെത്തുകയും ചെയ്യുന്നു. കറുത്തവര്‍ അധിനിവേശ നൂറ്റാണ്ടുകളില്‍ മുറിച്ചുകളയപ്പെട്ട അവരുടെ വേരുകള്‍ അന്വേഷിക്കുന്നതും വിശ്വാസത്തിന്‍റെ ഊര്‍ജ്ജമായി കാണുന്നതും ഇന്ന്‌ ഇസ്ളാമിനെയാണ്‌. വെളുത്തവനാവാന്‍ മോഹിച്ച്‌ ഭംഗം വന്ന, അമേരിക്കയെ കോരി ത്രസിപ്പിച്ച മൈക്കേല്‍ ജാക്സനുപോലും സ്വത്വമന്വേഷിക്കേണ്ടിവന്നത്‌ ഇസ്ളാമിലാണ്‌.

അങ്ങനെയുള്ള ഇസ്ളാമിനെ ഭീകരവല്‍ക്കരിക്കേണ്ടതും പടിക്കു പുറത്ത്‌ നിര്‍ത്തേണ്ടതും ക്രൈസതവ-സാമ്രാജ-ഫാസിസ അജണ്ടയല്ലാതെ മറ്റെന്താണ്‌. ഈ ഗൂഡാലോചനക്ക്‌ ചൂട്ടുപിടിക്കുന്ന അവിശ്വാസമെന്ന അന്ധവിശ്വാസരോഗം ബാധിച്ച യുക്തിവാദി-അവിശ്വാസികളേ നാണിക്കൂ. നിങ്ങള്‍ പൂജിക്കുന്നത്‌ അസത്യത്തെയും സാമ്രാജ ഭീകരതയെയുമാണ്‌.

മുസ്ളിംകള്‍ക്ക്‌ പ്രതീക്ഷിക്കനുള്ളത്‌ കടുത്ത അവഗണയും ഭീതിപ്പെടുത്തുന്ന അനുഭവങ്ങളുമാണ്‌. സര്‍വ്വ സന്നാഹങ്ങളും ഇസ്ളാമിനെതിരില്‍ ഭീകരതഴിച്ചുവിടും. സംരക്ഷണത്തിനായി ഒരു പുരോഹിതനെയും ഏകാധിപതിയെയും നിശ്ചയിക്കാത്ത മതമായ ഇസ്ളാമിന്‍റെ സംരക്ഷണം അതിന്‍റെ ഉടമസ്തന്‍ തന്നെ നിര്‍വ്വഹിക്കുന്നതാണ്‌. ഒരു പക്ഷേ നിങ്ങളുടെ വസ്ത്രത്തിനടിയില്‍ സൂക്ഷിക്കുന്ന മുറിച്ച ലിംഗാഗ്രം തേടി ചിലര്‍ വന്നേക്കാം. ചിലപ്പോല്‍ നിങ്ങളുടെ പെണ്ണുങ്ങളുടെ തലമറച്ചിരിക്കുന്ന തുണിക്ക്‌ കരം കൊടുക്കേണ്ടിവന്നേക്കാം. അനീതിയും വിവേചനവും കാരണം നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍, ജനാധിപത്യത്തിനകത്തുപോലും അഭയാര്‍ഥികളായേക്കാം.

അപ്പോല്‍ ഇതു നിങ്ങള്‍ കാതോര്‍ക്കുക ..

"സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും അതില്‍ മികവുകാണിക്കുകയും അസത്യവാഹകര്‍ക്കെതിരെ നിങ്ങള്‍ ധീരരായിരിക്കുക. സത്യ സേവനത്തിനു പൂര്‍ണ്ണ സന്നദ്ധരായിരിക്കുക. അല്ലാഹുവിനോട്‌ ഭക്തിയുള്ളവരുമായിരിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം " - വിശുദ്ധ ഖുര്‍-ആന്‍ 3:200

ധീരതയുടെ ആ വഴി ഖുര്‍ആന്‍റെ വഴിയാണ്‌. ഇനി വരാനിരിക്കുന്ന ലോകക്രമത്തെയും നിര്‍ണ്ണയിക്കാന്‍ പോകുന്ന വഴിയുമാണത്‌. അതു സമാധാനത്തിന്‍റെയും വഴിയാണ്‌. കാരണം "സമാധാനവും ക്ഷമയും കൊണ്ടുമാത്രമേ ഉന്നതമായ ഒരു നവലോകം കെട്ടിപ്പെടുക്കാനൊക്കൂ " - വിശുദ്ധ ഖുര്‍-ആന്‍ 13:24
.

Monday, June 14, 2010

അഫ്സല്‍ ഗുരു : ഇനി തൂക്കാം- 3

.
ആദ്യഭാഗവും : രണ്ടാം ഭാഗവും വായിച്ചെങ്കില്‍ തുടരുക ..

ആക്രമണസമയത്ത്‌ കാറില്‍ നിന്ന് ആറു പേര്‍ ചാടിയിറങ്ങുന്നത്‌ താന്‍ കണ്ടതാണെന്ന് അന്നത്തെ കോണ്‍ഗ്രസ്സ്‌ ചീഫ്‌ വിപ്പ്‌ പ്രിയരഞ്ചന്‍ ദാസ്‌ മുന്‍ഷി മാധ്യമങ്ങളെ അറിയിച്ചിരുന്നു. പ്രമോദ്‌ മഹാജനും മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ വിവരങ്ങളില്‍ ആറു പേരുണ്ടെന്ന് പറയുകയും അന്ന് ഉച്ചവരെ ചാനലുകള്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ ആക്രമണകാരികളുടെ ശവമെണ്ണിയപ്പോല്‍ അഞ്ചെണ്ണം മാത്രം.

ഈ ആശയകുഴപ്പം പരിഹരിക്കാന്‍ ക്ളോസ്ട്‌ സര്‍ക്ക്യൂട്ട്‌ ദൃശ്യങ്ങള്‍ പാര്‍ലമെണ്റ്റില്‍ കാണിക്കാന്‍ കപില്‍ സിബല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടപ്പോല്‍ ബി.ജെ.പി അംഗങ്ങള്‍ സഭാനടപടികള്‍ സ്തംഭിപ്പിച്ചത്‌ എന്തിന്‌ വേണ്ടിയായിരുന്നു ?

കേസിന്‍റെ വിചരണയുടെ ഒരുഘട്ടത്തില്‍ പോലും പ്രോസിക്യൂഷന്‍ ആ ടേപ്‌ കോടതിയില്‍ ഹാജരാക്കാത്തതും എന്തിനുവേണ്ടി .. ?

ഏറ്റവും ശക്തമായ കാവലുള്ള ഒരു സമുച്ചയത്തിനകത്ത്‌ യന്ത്രത്തോക്കുകളുമായി കാറില്‍ എളുപ്പം കടക്കാനായത്‌ സൈന്യത്തിനു മുന്‍പരിചയവും, ഉള്ളില്‍ കടക്കാന്‍ പ്രോട്ടോക്കോല്‍ ഒന്നും ബാധകമല്ലാത്ത ഈ ആറാമന്‍ വഴിയായിരിക്കും എന്ന് സംശയിച്ചാല്‍ അതെങ്ങനെ തള്ളാനാവും ?

പക്ഷേ ഈ പൊള്ളുന്ന യാധാര്‍ഥ്യം പരിഹരിക്കാനോ സത്യാവസ്ത ജനങ്ങളെ അറിയിക്കാനോ പിന്നീട്‌ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സും ശ്രമിച്ച്‌ കാണാത്തത്‌ അത്ഭുതങ്ങളുടെമേല്‍ അത്ഭുതം ഉണ്ടാക്കുന്നു.
2001 ഡിസംബര്‍-ല്‍ പാര്‍ലമണ്റ്റ്‌ പ്രക്ഷുബ്ദമായ സംഭവങ്ങളിലൂടെ കടന്നുപോവുകയയിരുന്നു. ശവപ്പെട്ടി അഴിമതിയിലൂടെ നാടിന്‌ വേണ്ടി ജീവന്‍ വെടിഞ്ഞ ജവാന്‍മാരുടെ അന്തസ്സിനെയും രക്തസാക്ഷ്യത്തെയും അപമാനിച്ച സംഘപരിവാര്‍ സര്‍ക്കാരിന്‍റെ രാജിയില്‍ കുറഞ്ഞൊന്നുകൊണ്ടും തൃപ്തിപ്പെടാതെ സഭകള്‍ ഇളകിമറിഞ്ഞ സന്ദര്‍ഭം. വാജ്പേയി പെട്ടെന്ന്‌ പടുവൃദ്ധനായി കാണപ്പെട്ടു എന്ന്‌ മാധ്യമങ്ങള്‍ എഴുതിയ ദിനങ്ങള്‍. ആ മാസം 13-ആം തിയതി പെട്ടെന്ന്‌ ഒരാക്രമണം.

രണ്ടുനാളുകള്‍ക്കുള്ളില്‍ പ്രതികളെല്ലാം പിടിയിലായെന്ന്‌ പോലീസ്‌ അവകാശപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ പാക്കിസ്താനികളെ പോലെ തോന്നിച്ചുവെന്ന്‌ അദ്വാനി പറയുന്നു. പാക്കിസ്താനുമായി ഒരു യുദ്ധത്തിന്‌, മറ്റൊരു യുദ്ധത്തിനും ഇന്ത്യ ഇതേവരെ സജ്ജമാകാത്തതിനേക്കാല്‍ അതിര്‍ത്തിയില്‍ സന്നാഹങ്ങളൊരുക്കി. രാജ്യം ഒരു അണ്വായുധ യുദ്ധ ഭീതിയില്‍ വന്നുനിന്നു.

അഭിഭാഷകരൊന്നും ഇടപെടാതിരുന്ന അഫ്സല്‍ ഗുരുവിന്‍റെ കേസില്‍ തൂക്ക്‌ വിധിച്ച പോട്ടാ കോടതി ജഡ്ജി, "തൂക്കുന്ന ജഡ്ജി" എന്ന്‌ പേരുള്ള ശിവനാരായണ്‍ ധിന്‍ഗ്ര, വിധിപ്രസ്താവിച്ച്‌ കൊണ്ട്‌ ഇങ്ങനെ പറഞ്ഞു :

"കനത്ത ആളപായം വരുത്തിവച്ച സംഭവം രാജ്യത്തെ ഒന്നടങ്കം ഇളക്കിമറിച്ചുവെന്നും കുറ്റവാളിക്ക്‌ ഏറ്റവും കനത്ത ശിക്ഷനല്‍കിയാല്‍ മാത്രമേ സമൂഹത്തിന്‍റെ പൊതുമന:സ്സാക്ഷിക്ക്‌ തൃപ്തിയാവുകയുള്ളു.. "

അഫ്സലിനെ തൂക്കാനുള്ള വിധിയില്‍ പറയുന്നത്‌ പോലെ "നീതിക്ക്‌ പകരം പൊതു മനസ്സാക്ഷിക്ക്‌ തൃപ്തിയാവുന്ന" നിലയിലാണോ കോടതി വിധിനല്‍കേണ്ടത്‌. ?

നമ്മുടെ കോടതികള്‍ക്ക്‌ വന്ന് ഭവിച്ചിരിക്കുന്ന മൂല്യച്യുതിയെ കുറിച്ച്‌ ഒരു ജസ്റ്റിസിന്‍റെ മൊഴിതന്നെ കാണുക :

"ജുഡീഷ്യറിയില്‍ ഇരുട്ടും കറുത്തപാടുകളും നിറഞ്ഞിരിക്കുന്നു. സ്പ്രീം കോടതി കൊളീജിയവും ഹൈകോടതികളും മുഖംമൂടിയണിഞ്ഞാണ്‌ പ്രവര്‍ത്തിക്കുന്നത്‌." - ജസ്റ്റിസ്‌ ശൈലേന്ദ്രകുമാര്‍ (കര്‍ണ്ണാടക ഹൈകോടതി), മാധ്യമം, 28 may 2010

തെളിവുകള്‍ പരസ്പരം ഇത്രയും വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു കേസില്‍ കോടതി നിക്ഷിപ്തമായ താല്‍പര്യങ്ങളുടെമേല്‍ വിധിപറയാനുണ്ടായ കാരണത്തിന്‍റെ ദൌര്‍ഭാഗ്യകരമായ നിഗൂഢവശങ്ങള്‍ ഇനിയും പുറത്ത്‌ വരാനിരിക്കുന്നതായാണ്‌ സംശയിക്കേണ്ടത്‌.

ഭഗത്‌ സിംഗിന്‍റെ മരുമകനായ ജഗ്‌മോഹന്‍ സിംഗ്‌ പോലും അഫ്സലിനോട്‌ ദയകാണിക്കണമെന്ന് രാഷ്ട്രപതിക്ക്‌ കത്തെഴുതിയെങ്കില്‍, സംഘപരിവാര്‍ മാത്രം അഫ്സല്‍ ഗുരുവിന്‍റെ രക്തത്തിന്‌ മുറവിളികൂട്ടുന്നതെന്തിനുവേണ്ടി ?

അഫ്സല്‍ കഥാവശേഷനാവുന്നതോടെ എന്തെല്ലാം കഥകളായിരിക്കും കുഴിച്ചുമൂടപ്പെടുന്നത്‌ ?

പൊതുബോധം എന്ന് പറയുന്നത്‌ സംഘപരിവാറ്‍ കെട്ടിപ്പൊക്കുന്ന കൃത്രിമ ദേശബോധം മാത്രമാണോ ?

പാര്‍ലമെണ്റ്റാക്രമണത്തില്‍ പാക്കിസ്താന്‍റെ പങ്ക്‌ തെളിയിക്കപ്പെടാതെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച്‌, ഇതിന്‍റെ പേരില്‍ 10000 കോടി രൂപ ചെലവഴിച്ച്‌ ഒരു യുദ്ധസന്നാഹമൊരുക്കുകയും, ഈ യുദ്ധപരിശീലന അഭ്യാസങ്ങള്‍ക്കിടെ 800-ല്‍ പരം ജവാന്‍മാരെയും 100 -ല്‍ പരം കുട്ടികളെയും വെറുതെ കുരുതികൊടുത്ത ഈ കനത്ത ആള്‍നാശത്തിന്‍റെ കാരണക്കാര്‍ക്കും കനത്ത സാമ്പത്തിക ബാധ്യത വരുത്തിയവര്‍ക്കും (അഫ്സലിനെതിരെ പോട്ടാ കോടതിയുടെ നിരീക്ഷണത്തിന്‍റെ അതേ മാനദണ്ഡമനുസരിച്ച്‌) നാം എന്തു ശിക്ഷ നല്‍കും. ?

അരുന്ധതീ റായ്‌ പറയുന്നത്‌ പോലെ, ഒരു പാവം കാഷ്മീരിയുടെ രക്തത്തിനു വേണ്ടി സുരക്ഷാസേനയും പോലീസും കഥകള്‍ മെനയുകയും ധാരാളം പേരെ പീഡിപ്പിക്കുകയും ആക്രമണം നടത്തിക്കൊടുക്കുകയും ചെയ്തത്‌ ആര്‍ക്കുവേണ്ടി .. ?

ദേശസ്നേഹത്തിന്‍റെ പിന്നില്‍ ഒളിഞ്ഞിരുന്ന് ഒരു രാജ്യത്തെമുഴുവന്‍ രക്തപങ്കിലമാക്കുന്ന നിഗൂഢ "പരിവാരങ്ങള്‍" ആരാണ്‌ .. ?

ഇവിടെ തൂക്കിലിടേണ്ടത്‌ അഫ്സല്‍ ഗുരുവിനെ തന്നെയാണോ .. ??? .

(അവസാനിച്ചു.. )
.

Thursday, June 3, 2010

അഫ്സല്‍ ഗുരു: തൂക്കുന്നതിനു മുമ്പ്‌ - 2

.
ആദ്യഭാഗം വായിച്ചെങ്കില്‍ തുടരുക ..

പാക്‌ അധിനിവേശ കാഷ്മീരില്‍ നിന്ന്‌ തീവ്രവാദം ഉപേക്ഷിച്ച്‌ തിരിച്ചുവന്ന ഒരുപാട്‌ യുവാക്കളില്‍ ഒരാളായിരുന്നു അഫ്സല്‍ ഗുരു. കീഴടങ്ങിക്കഴിഞ്ഞവര്‍ "സ്പെഷ്യല്‍ ടാസ്ക്‌ ഫോര്‍സിന്‍റെ" വിവരദാതാക്കളായാണ്‌ പിന്നീട്‌ ജീവിതം ഹോമിക്കേണ്ടത്‌. ഇങ്ങനെ പോലീസിന്‍റെ വിവരദാതാക്കളായി കഴിഞ്ഞാല്‍ പിന്നെ മറ്റ്‌ തീവ്രവാദികളാലാല്‍ കൊല്ലപ്പെടുകയാണ്‌ പിന്നീടുള്ള വിധി. അപ്രകാരം അഫ്സല്‍ ഗുരുവിനും 1993-2000 കാലയളവില്‍ സുരക്ഷാസേനയുമായും ബന്ധമുണ്ടായിരുന്നു. കൂടാതെ പതിവായി പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടണവുമായിരുന്നു.

ഇത്തരത്തില്‍ നിരന്തര സൈന്യത്തിന്‍റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാല്‍ക്ക്‌ എങ്ങനെ ഒരു ആക്രമണം നടത്താന്‍ കഴിയുമെന്ന ചോദ്യത്തിനു ഉത്തരം നല്‍കാനും നമ്മുടെ ജനാധിപത്യത്തിനു ബാധ്യതയുണ്ട്‌. . ഇങ്ങനെ ഒരാളെ ഒരു ഭീകരസംഘടനകള്‍ എങ്ങനെ ആശ്രയിക്കാന്‍ ബുദ്ധിമോശം കാണിക്കുമെന്ന ചോദ്യത്തിനുത്തരവും കണ്ടെത്തേണ്ടതുണ്ട്‌.

ഇതെല്ലാം ഉറപ്പിക്കുന്നത്‌ അഫ്സല്‍ ഗുരു പാര്‍ലമണ്റ്റ്‌ ആക്രമണ കേസില്‍ പിടിയിലാവും മുന്‍പ്‌ തന്നെ പോലീസിന്‌ അയാളെ അറിയാമായിരുന്നു എന്ന വസ്തുതയാണ്‌. ആ പരിചയമാണ്‌ അല്ലെങ്കില്‍ സൈന്യവുമായുള്ള ബന്ധത്തിലൂടെയാണ്‌ മുഹമ്മദ്‌ എന്ന തീവ്രവാദിയെ ഡല്‍ഹിയില്‍ കൊണ്ടുവരാന്‍ പോലീസ്‌ ഉപയോഗപ്പെടുത്തിയതെന്ന അഫ്സലിന്‍റെ വാദം വിശ്വസിക്കാന്‍ കഴിയുന്നതുമാണ്‌. കൂടാതെ കാഷ്മീരില്‍ കമ്മിഷന്‍ അടിസ്താനത്തില്‍ അഫ്സല്‍ നടത്തിയിരുന്ന സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കച്ചവടത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന്‌ പോലീസ്‌ മാസാമാസം പണം വസൂലാക്കുകയും ചിലപ്പോഴെല്ലാം പീഡിപ്പിക്കുകയും ചെയ്തിരുന്നതിനാല്‍ അയാള്‍ ഡല്‍ഹിയില്‍ കുടിയേറുകയായിരുന്നു.

ഡല്‍ഹിയുമായി അഫ്സലിന്‍റെ പരിചയവും പുതിയൊരാള്‍ക്ക്‌ അവിടെ ഒരു പാര്‍പ്പിടം തരപ്പെടുത്താന്‍ പോലീസ്‌ ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന അയാളുടെ മൊഴിയും തമ്മില്‍ പൊരുത്തമുണ്ട്‌. ഇതെല്ലാം അദ്ധേഹത്തിന്‍റെ 313-ആം മൊഴിയായി കോടതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.

അഫ്സല്‍ ഗുരു ഡല്‍ഹിയില്‍ കൊണ്ടുവന്ന ഈ മുഹമ്മദിനെ കുറിച്ചുമുണ്ട്‌ വേറെ വസ്തുതകള്‍.

പാര്‍ലമണ്റ്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആരായിരുന്നുവെന്ന്‌ അന്വേഷിക്കാന്‍ രൂപവല്‍ക്കരിച്ച 'നിര്‍മലാംശു മുഖര്‍ജീ' യുടെ കമ്മിറ്റി ചൂണ്ടിക്കാട്ടിയത്‌ (the hindu, aug 12 2005) കൊല്ലപ്പെട്ട "അബൂഹംസ" എന്ന യാസീന്‍ ഫത്തേ "മുഹമ്മദ്‌" 2000 ജനുവരി 8 ന്‌ മുംബൈക്ക്‌ സമീപം ഥാനയില്‍ നിന്ന്‌ പോലീസ്‌ അറസ്റ്റ്‌ചെയ്ത്‌ കാഷ്മീര്‍ പോലീസിനു കൈമാറിയിരുന്നു എന്നാണ്‌.

കൂടാതെ മുംബൈ പോലീസ്‌ കമ്മീഷണറായിരുന്ന "എസ്‌.എം ഷന്‍ഗാരി" ടി.വി -യില്‍ വന്ന കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളില്‍ നിന്ന് "അബൂഹംസ" (മുഹമ്മദ്‌) യെ തിരിച്ചറിയുകയും ചെയ്‌തിരുന്ന വാര്‍ത്തയും (Times of india, pune edition, 26 Dec 2001) അന്ന് വന്നിരുന്നു.

അങ്ങനെയെങ്കില്‍ ഇനിയും ചോദ്യങ്ങള്‍ നീളും. പോലീസ്‌ കസ്റ്റടിയിലുണ്ടായിരുന്ന മുഹമ്മദ്‌ എങ്ങനെ അഫ്സലിനോടൊപ്പം വന്നു. അയാള്‍ എങ്ങനെ പാര്‍ലമണ്റ്റ്‌ ആക്രമണത്തില്‍ പങ്കാളിയായി. അയാള്‍ ജയില്‍ ചാടിയതായോ തീവ്രവാദികള്‍ മോചിപ്പിച്ചതായോ പോലീസും പറയുന്നില്ല. അപ്പോല്‍ "സ്പെഷ്യല്‍ ടാസ്ക്‌ ഫോര്‍സ്‌" നല്‍കിയതാണ്‌ മുഹമ്മദിനെ എന്ന് അഫ്സല്‍ പറയുന്നത്‌ മാത്രമാണ്‌ ശരിയെന്നും വരുന്നു.

പിന്നീട്‌ പോട്ട നിയമപ്രകാരം , { 3(2) -ആം വകുപ്പ്‌ പ്രകാരം } അദ്ധേഹത്തിനുമേല്‍ ചുമത്തിയിരുന്ന തീവ്രവാദ ബന്ധം എന്ന ആരോപണവും കോടതി റദ്ദാക്കി. ഇനി നിലനില്‍ക്കുന്നത്‌ (മുന്‍പ്‌ പറഞ്ഞത്‌ പോലെ) മുഹമ്മദിനെ കൊണ്ടുവന്നു എന്ന സ്വന്തം മൊഴിമാത്രം. അത്‌ മാത്രമാണ്‌ കുറ്റമായി ആരോപിക്കപ്പെടുന്നതും ഗൂഡാലോചന ഉണ്ടെന്ന് കോടതി പറയുന്നതും.

ഭീകരവിരുദ്ധ പോലീസ്‌ അദ്ധേഹത്തെ പീഡിപ്പിച്ച്‌ നേടിയ കുറ്റസമ്മതമൊഴിയെല്ലാം റദ്ദാക്കിക്കൊണ്ട്‌ സുപ്രീം കോടതി ഇപ്രകാരം നിരീക്ഷിച്ചു :

"അഫ്സലിന്‍റെ ആരോപിതമായ കുറ്റസമ്മതമൊഴിയനുസരിച്ച്‌ നടപടിയെടുക്കുന്നത്‌ സുരക്ഷിതമല്ലെന്നും പ്രോസിക്യൂഷന്‍ കൂടുതലായി ആശ്രയിക്കുന്ന ഈ തെളിവിനെ ആശ്രയിക്കാവുന്നതല്ലെന്നും നിശ്ചയിക്കാന്‍ നടപടിക്രമങ്ങളുടെ ലംഘനങ്ങളും വീഴ്ച്ചകളുമെല്ലാം ഞങ്ങളെ പ്രേരിപ്പിക്കുന്നു. "

മുന്‍പ്‌ പറഞ്ഞത്‌ പോലെ "ഗൂഡാലോചന" എന്ന കുറ്റം അപ്പോഴും കോടതി നിലനിര്‍ത്തിയിരുന്നു. അതും വിസ്മയകരമായ കാര്യമാണ്‌. ഇനി കൊല്ലപ്പെട്ട തീവ്രവാദികള്‍ പുനര്‍ജനിച്ചാലേ അതും തെളിയിക്കാനാവൂ. പാര്‍ലമണ്റ്റ്‌ ആക്രമണ സമയത്ത്‌ കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കിലുമുണ്ട്‌ വൈരുധ്യങ്ങള്‍.....

(തുടരും .. )
.

Friday, May 28, 2010

അഫ്സല്‍ ഗുരു : ആരെ തൂക്കിലിടണം- 1

.
"ദയാഹര്‍ജി പരിഗണിക്കുന്നുവെങ്കില്‍ വേഗം വേണം. തൂക്കിലിടുന്നെങ്കില്‍ അതും വേഗം വേണം" - അഫ്സല്‍ ഗുരു, ഏഷ്യാനെറ്റ്‌ ന്യൂസ്‌, 26 മെയ്‌ 2010

പാര്‍ലമണ്റ്റ്‌ ആക്രമണത്തില്‍ ഗൂഡാലോചന 'ചുമത്തപ്പെട്ട' നിസ്സഹായനായ ഒരു 'കൊടും' തീവ്രവാദിയുടെ ആശയറ്റ വാക്കുകളാണ്‌. അതും ഏറ്റവും ജനായത്തമെന്ന്‌ ലോകത്തിലുടനീളം നാം മഹത്വപ്പെടുത്തുന്ന ഒരു രാഷ്ട്രത്തെ നോക്കി തൂക്കുകയര്‍ കാത്തുകഴിയുന്ന ഒരാളുടെ നൊംബരങ്ങളുടെയും നിരാശയുടെയും മൊഴികള്‍.

ഇതിനുമുമ്പ്‌ അയാള്‍ ഒരു മൊഴി കോടതിക്ക്‌ നല്‍കിയിരുന്നു. 'മുഹമ്മദ്‌' (കൊല്ലപ്പെട്ട അഞ്ച്‌ തീവ്രവാദികളില്‍ ഒരാള്‍) എന്ന ആളെ താന്‍ ഡല്‍ഹിയുല്‍ കൊണ്ടുവന്നിരുന്നു എന്ന സ്വന്തം മൊഴി. അതാണ്‌ അയാളെ ഇന്ന്‌ തൂക്കുകയറില്‍ ഒടുങ്ങാന്‍ കോടതി വിധിച്ചത്‌. പക്ഷേ ആ മൊഴിയുടെ അപരഭാഗങ്ങളെല്ലാം അവഗണിച്ച കോടതി എന്തുകൊണ്ട്‌ ഈ ഒരു ഭാഗം മാത്രം വധശിക്ഷ വിധിപ്രസ്താവിക്കാന്‍ കാരണമാക്കിയതും നീതിയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നു. .

അഫ്സല്‍ ഗുരു തന്‍റെ വക്കീല്‍ സുശീല്‍ കുമാറിനയച്ച കത്തില്‍ എല്ലാം വിശദമായി വ്യക്തമാക്കുന്നു. അതില്‍ നിന്നും ചിലത്‌ :

"പാര്‍ലമണ്റ്റ്‌ ആക്രമണ കേസില്‍ കാശ്മീരിലെ സ്പെഷ്യല്‍ ടാസ്ക്‌ ഫോര്‍സ്‌ (എസ്‌.ടി.എഫ്‌) എന്നെ കെണിയില്‍ പെടുത്തുകയായിരുന്നു. ഡല്‍ഹിയിലെ യൂണിവെര്‍സിറ്റിയില്‍ പഠിച്ചിരുന്നകാലത്ത്‌ പല കോച്ചിംഗ്‌ സെണ്റ്ററുകളിലും വീടുകളിലും ഞാന്‍ സ്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. അങ്ങനെയാണ്‌ ബുദഗാം സ്റ്റേഷനിലെ സ്പെഷ്യല്‍ സൂപ്രണ്ടായ അഷ്ഫാഖ്‌ ഹുസൈന്‍റെ അളിയന്‍ അല്‍താഫുമായി പരിചയപ്പെടുന്നത്‌.

അയാല്‍ ഒരിക്കല്‍ എന്നെ ഹംഹാമ (കാഷ്മീര്‍) യിലെ ഡി.എസ്‌.പി ദ്രവീന്ദര്‍ സിങ്ങിന്‍റെ അടുക്കല്‍ കൊണ്ടുപോയി. ദ്രവീന്ദര്‍ എന്നോട്‌ പറഞ്ഞു, ഞാന്‍ അയാള്‍ക്ക്‌ ചെറിയൊരു കാര്യം ചെയ്ത്‌ കൊടുക്കണമെന്ന്. ഞാന്‍ ഒരാളെ ഡല്‍ഹിയില്‍ എത്തിക്കണമെന്നും വീട്‌ ഏര്‍പ്പാടാക്കി നല്‍കണമെന്നും.
അങ്ങനെയാണ്‌ മുഹമ്മദ്‌ എന്ന ആളുമായി ഡല്‍ഹിയില്‍ എത്തുന്നത്‌. ഇതിനിടയില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ദ്രവീന്ദര്‍ സിങ്ങില്‍ നിന്നും ഫോണ്‍ വിളികള്‍ വരാറുണ്ടായിരുന്നു. "


ഇവിടെ ഒരുപാട്‌ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. മുഹമ്മദിനെ ഡല്‍ഹിയില്‍ കൊണ്ടുവന്നു എന്ന്‌ വിശ്വസിച്ച കോടതി എന്തുകൊണ്ട്‌ മുഹമ്മദിനെ നല്‍കിയ ദ്രവീന്ദര്‍ സിങ്ങിനെ വിചാരണ ചെയ്തില്ല. ദ്രവീന്ദര്‍ മുഹമ്മദിനും അഫ്സലിനും വിളിച്ച ഫോണ്‍ നമ്പറുകള്‍ എന്ത്കൊണ്ട്‌ തെളിവായി നോക്കിയില്ല. ഇത്രയും സുപ്രധാനമായ കേസില്‍ ദുരൂഹത ഒഴിവാക്കാനുള്ള ഏക പോംവഴിയായ ഈ ഫോണ്‍ വിളികള്‍ പരിശോധിക്കാത്തത്‌ മറ്റൊരു ദുരൂഹതയാണ്‌.

അഫ്സല്‍ ഗുരുവില്‍ എസ്‌.ടി.എഫ്‌ എത്തുന്നത്‌ ഗീലാനിയിലൂടെയാണ്‌ എന്നാണ്‌ പോലീസ്‌ ഭാഷ്യം. ആക്രമണത്തിന്‍റെ സൂത്രധാരനെന്ന്‌ പോലീസ്‌ ശക്തിയുക്തം സമര്‍ഥിച്ച സാക്ഷാല്‍ സയ്യിദ്‌ അബ്ദുറഹിമാന്‍ ഗീലാനി.

ഗീലാനിക്കെതിരെ നമ്മുടെ ജനാധിപത്യത്തിന്‍റെ നെടും തൂണായ മാധ്യമങ്ങള്‍ അഴിഞ്ഞാടി. പാര്‍ലമണ്റ്റ്‌ ആക്രമണത്തിന്‍റെ പിറ്റേന്നാണ്‌ ഗീലാനിയെ അറസ്റ്റ്‌ ചെയ്തത്‌. 2001 ഡിസംബര്‍ 16 നു Hindustan Times എഴുതി (വിവിധ തലക്കെട്ടുകളില്‍) :

"ആക്രമണങ്ങള്‍ക്ക്‌ മുന്‍പ്‌ തീവ്രവാദികള്‍ ഇദ്ധേഹത്തെ വിളിച്ചു. ആക്രമണ ശേഷം ഗീലാനി പാക്കിസ്താനിലും വിളിച്ചു. ജയ്‌-ഷെ-മുഹമ്മദും ലഷ്ക്കറെ ത്വയ്ബയും ചേര്‍ന്ന്‌ നടത്തിയ ആക്രമണത്തില്‍ പ്രധാന സംഘാടകന്‍ ഗീലാനിയാണ്‌."

ഇതിനു തുടര്‍ച്ചയായി പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പറഞ്ഞത്‌ "ഇതൊരു ഭീകരാക്രമണവും 9/11 -ന്‍റെ തുടര്‍ച്ചയുമാണെന്നാണ്‌". അദ്വാനി പറഞ്ഞത്‌ "കൊല്ലപ്പെട്ടവര്‍ പാക്കിസ്താനികളെ പോലെ തോന്നിച്ചു" എന്നാണ്‌.
പക്ഷേ ഒരുപാട്‌ തെളിവെടുപ്പിനും വാഗ്വാദങ്ങല്‍ക്കും ശേഷം കോടതി ഗീലാനിക്ക്‌ തീവ്രവാദികളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കണ്ട്‌ വിട്ടയച്ചു. അതോടെ ആക്രമണത്തിന്‍റെ "ബുദ്ധികേന്ദ്രം" ശരിക്കും ഇല്ലാതായി.

ഗീലാനി കുറ്റവിമുക്തമാക്കപ്പെടുന്നതിലൂടെ ഒരുപാട്‌ ചോദ്യങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുന്നു. ഗീലാനിയിലൂടെ അഫ്സല്‍ ഗുരുവിനെ പിടികൂടിയെന്ന വാദം പൊളിയുകയും പിന്നെ എങ്ങനെയാണ്‌ ആക്രമണകേസില്‍ ഗുരു പിടിയിലായതെന്നും കോടതി അന്വേഷിച്ചില്ല. പക്ഷേ ഗീലാനി അറസ്റ്റിലാവുന്നതിനും മുന്‍പ്‌ തന്നെ അഫ്സലിനെ കാഷ്മീരില്‍ നിന്ന് പിടികൂടിയതായി പിന്നീട്‌ തെളിയുകയും ചെയ്തു.

( തുടരും .. )
.

Tuesday, April 27, 2010

കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും

.
1996-ലെ 13 പേര്‍ മരിക്കാനിടയായ ലജ്പത്‌ നഗര്‍ സ്പോടനക്കേസില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ക്ക്‌ (മുഹമ്മദ്‌ അലി ഭട്ട്‌, മിര്‍സാ നിസാര്‍, മുഹമ്മദ്‌ നൌഷാദ്‌) വധശിക്ഷ നല്‍കി വിധിപ്രസ്താവിച്ച ഡര്‍ഹിയിലെ ജില്ലാ സെഷന്‍ കോടതി നിരീക്ഷിച്ചത്‌ ഇപ്രകാരം:

"സ്വന്തം തീരുമാനം നടപ്പാക്കിയ പ്രതികള്‍ ജീവിക്കാനുള്ള സഹജീവികളുടെ അവകാശം കവരുക വഴി ജനാധിപത്യ സമൂഹത്തിന്‌ അംഗീകരിക്കാന്‍
കഴിയാത്ത കൊടും ക്രൂരതയാണ്‌ നടത്തിയിരിക്കുന്നത്‌. "
- മാധ്യമം, 2010 ഏപ്രില്‍ 23

കോടതി വിധിയിലെ ന്യായാന്യായങ്ങള്‍ ശരിയോ തെറ്റോ എന്നതിനപ്പുറം കോടതി നിരീക്ഷിച്ച 'മനുഷ്യ ജീവനെ' കുറിച്ചുള്ള സമവാക്യത്തിന്‍റെ തുടിപ്പ്‌ അനുസരിച്ച്‌ അപരാധികള്‍ക്കുള്ള ശിക്ഷ അര്‍ഹിക്കുന്നത്‌ തന്നെ.

ലോകത്തിലേറ്റവും കൂടുതല്‍ കൊലപാതകങ്ങല്‍ നടക്കുന്ന രാജ്യം ഇന്ത്യയാണ്‌. നൈമിഷികമായ പ്രകോപനങ്ങളുടെയോ ഭ്രാന്തമായ കരുതിക്കൂട്ടിയുള്ള വംശീയതയുടെയോ, തന്‍റെ പ്രദേശത്ത്‌ തന്‍റെ മതം മാത്രം മതി എന്ന സങ്കല്‍പ സിദ്ദാന്തങ്ങളുടെയോ പ്രയോഗവല്‍ക്കരണം നടക്കുമ്പോഴും അടഞ്ഞതും വിമുഖവുമായ വിശ്വാസത്തിന്‍റെ മതില്‍ക്കെട്ടിനകത്ത്‌ ശ്വാസം മുട്ടുമ്പോഴും സമൂഹവും വ്യക്തിയും തുടര്‍ച്ചയായ കൊലപാതകങ്ങളുടെ ആസക്തിയില്‍ മയപ്പെടുന്ന രൂപാന്തരീകരണത്തിനു കീഴ്പ്പെടും.

കോടതി നിരീക്ഷിച്ചത്‌പോലെ എങ്ങനെയാണ്‌ ജീവിക്കാനുള്ള സഹജീവികളുടെ അവകാശം കവരാനുള്ള അവസ്ത സംജാതമാവുന്നത്‌ ?

സ്വാത്മ പ്രേമത്തിന്‍റെ സൃഷ്ടിപ്പിലൂടെയുണ്ടാവുന്ന വെറികള്‍ ഇന്ത്യയില്‍ ധാരാളമായി നിറ്‍മ്മിക്കപ്പെടുന്നുണ്ട്‌. വെറുപ്പ്കൊണ്ട്‌ ശ്വാസം മുട്ടുമ്പോല്‍ നാം സംസ്കാരത്തില്‍ നിന്നും അകലുന്നു. പ്രവാചകന്‍മാരെയും മതത്തെയും പരസ്യമായി തെറിപറയുന്നതിലേക്കും ചില ഉന്‍മാദാവസ്തകള്‍ തലതല്ലും.
വെറുപ്പിനു വേണ്ടി സജ്ജമാക്കിയ ഹൃദയങ്ങളാണോ മനുഷ്യന്‍റെ വാരിയെല്ലുകള്‍ക്കിടയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്‌ എന്ന് തോന്നുംവിധം
എഴുത്തും വായനയും അറിയാവുന്നവര്‍ പോലും ഉന്‍മത്തരാവുന്നു.

പറഞ്ഞ്‌ വന്നത്‌ ഇതൊന്നുമല്ല. ഉപരിപ്ളവമായ അമാനവീക ആശയങ്ങള്‍ രൂപപ്പെടുത്തുന്ന കൊലപാതകങ്ങള്‍ 'കാരണം' കണ്ടെടുക്കാന്‍ കഴിയാത്ത വിധം ഉപരിപ്ളവങ്ങളാണ്‌.

ഇന്ന് ഇസ്രായേലില്‍ ഏതോ ജീവ-ഛവ കിടക്കയില്‍ തുരുമ്പെടുത്ത്‌ ജീവിക്കുന്ന (rust in peace) ഏരിയല്‍ ഷാരോണ്‍ എന്ന വംശീയവാദി ഇപ്രകാരം പറഞ്ഞിരുന്നു ഫലസ്തീനികളെ കുറിച്ച്‌ :

"അവരെ നാം നിര്‍ത്താതെ വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരിക്കണം. ലോകത്തെവിടെവച്ചും അടിക്കണം. അവര്‍ നമ്മെ അടിക്കുമ്പോല്‍ തിരിച്ചടിച്ചാല്‍ മാത്രം പോര, ചുമ്മാ അടിച്ചുകൊണ്ടിരിക്കണം. വലിയൊരു യുദ്ധത്തിലൂടെയല്ല അതു വേണ്ടത്‌. മറിച്ച്‌ ചിലര്‍ അപ്രത്യക്ഷരാവുന്നു. ചിലരെ മരിച്ച നിലയില്‍ കാണുന്നു. ചിലര്‍ യൂറോപ്പിലെ നിശാക്ളബ്ബില്‍ വച്ച്‌ കൊല്ലപ്പെടുന്നു. അങ്ങനെയങ്ങനെ .. " - യെദിയോട്ട്‌ അഹറോനോട്ട്‌ , 1974 മെയ്‌ 26

ഷാരോണ്‍ പുകച്ചടുക്കിയ രക്തസാക്ഷികളുടെ, നരകത്തീയുടേതിനു തുല്യം തീക്ഷ്ണമായ ജ്വലനങ്ങളുള്ള കണ്ണുകളുമായി ആത്മാവുകളുടെ ഘോരഘോരമായ ഘോഷയാത്രകള്‍ അയാള്‍ ഇപ്പോല്‍ നില്‍ക്കുന്ന മരണത്തിന്‍റെ കടലിന്‍റെ തീരത്ത്‌ കാണുന്നുണ്ടാവും. അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ച്‌ രക്തം കീറുന്ന കണ്ണുമായി ആത്മാക്കള്‍ 'തങ്ങള്‍ കൊല്ലപ്പെട്ടതെന്തിനെന്ന്' മുദ്രാവാക്യം മുഴക്കി മുഷ്ടിചുരുട്ടി നില്‍ക്കുന്നതും അയാള്‍ അനുഭവിക്കുന്നുണ്ടാവും..

വെറുതെ കൊന്നുതള്ളാന്‍ 'വംശീയത' ഭ്രാന്തായി തീരുന്ന ചാവുനിലങ്ങള്‍ ഇന്ത്യയിലും ഷാരോന്‍റെ വാക്കുകള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുകയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്‌. ഭ്രൂണങ്ങള്‍ പോലും ഒരു ജീവിതത്തിന്‍റെ മുഴുവന്‍ വ്യഥയും നോവും ഒരു നിമിഷം കൊണ്ട്‌ അനുഭവിച്ച്‌ പോയിട്ടുണ്ട്‌.

ഗുജറാത്തില്‍ ത്രിശൂലങ്ങളിലും പെട്രോളിലും അസ്തമിച്ച ഭ്രൂണങ്ങളുടെ കൂട്ട നിലവിളി സച്ചിദാനന്തന്‍ വരച്ചിട്ടതിനപ്പുറമുള്ള ഒരു ഭാഷാ ശക്തിയുണ്ടാക്കുക അശക്തമാണ്‌.

വാള്‍ കൊണ്ട്‌ അടിവയര്‍ നെടുകെ പിളര്‍ന്ന്
അവര്‍ നിന്നെ വലിച്ച്‌ പുറത്തിട്ടപ്പോല്‍
നീ പൊക്കില്‍ക്കൊടിയില്‍ മുറുകെ പിടിച്ചുവോ ?

പുഴയും നിലാവും കിനാക്കണ്ടിരുന്ന കുഞ്ഞിക്കണ്ണുകള്‍
ഒന്നുകൂടി ഇറുക്കിയടച്ചുവോ ?

ആളിക്കത്തുന്ന വീട്ടിലേക്ക്‌ അവര്‍
നിന്നെ വലിച്ചെറിഞ്ഞപ്പോല്‍ മാലാഖമാര്‍ക്ക്‌ മാത്രം
കേള്‍ക്കാവുന്ന നേരിയ ശബ്ദത്തില്‍
നീ അമ്മയോട്‌ വിട ചോദിച്ചുവോ ?

ജനിക്കാതെതന്നെ നീ ജീവിതത്തിന്‍റെ
മുഴുവന്‍ നോവും ഒരു ഞൊടിയിലറിഞ്ഞുവോ ?

- കലാകൌമുദി, 2002 ഏപ്രില്‍ 7


ഭ്രൂണങ്ങള്‍ പോലും എന്തിനു വേണ്ടിയാണ്‌ തങ്ങള്‍ കൊല്ലപ്പെടുന്നതെന്ന് അറിയാതെ പോകുന്ന പിരിമുറുക്കങ്ങളുടെ ഇടിമുഴക്കങ്ങള്‍ ഇന്ത്യയിലെങ്കിലും നിറഞ്ഞ്‌ നില്‍ക്കുന്നു. ഒരുപക്ഷേ നാം നില്‍ക്കുന്നത്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) പറഞ്ഞ ഒരു കാലഘട്ടത്തിലാണോ എന്ന് തോന്നിപ്പോകുന്നു.

"ഒരു കാലം വരും. അന്ന് കൊല്ലുന്നവന്‍ എന്തിനു വേണ്ടി കൊല്ലുന്നുവെന്നോ, കൊല്ലപ്പെടുന്നവന്‍ എന്തിനു കൊല്ലപ്പെടുന്നുവെന്നോ തിരിച്ചറിയുകയില്ല "- മുഹമ്മദ്‌ നബി (muslim , Book #041, Hadith #6949)

"ജീവിക്കാനുള്ള സഹജീവികളുടെ അവകാശം കവരുന്ന" ജനായത്ത സമ്പ്രദായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക്‌ ഇനി കോടതികള്‍ എന്ത്‌ നല്‍കുമെന്ന്‌ "ലജ്പത്‌" വിധിയിലൂടെ ഇരകള്‍ക്ക്‌ ചോദിക്കാം.

ഗര്‍ഭപാത്രം തുരക്കപ്പെട്ടവരും, നാണംമറച്ച വസ്ത്രം തെരുവില്‍ ചീന്തപ്പെട്ട്‌
മാനം കവരപ്പെട്ടവരും , ദാഹജലത്തിനു പകരം പെട്രോല്‍ കുടിപ്പിച്ച്‌ വായില്‍ തീപന്തം തിരുകി തിരികൊളുത്തപ്പെട്ട്‌ കുടല്‍മാല ചാടിയവരും, ഡല്‍ഹിയുടെ തെരുവോരങ്ങളില്‍ 1984-ല്‍ കൂട്ടക്കൊലയില്‍ അസ്തമിച്ചവരും അവരുടെ ആത്മാക്കളും നിരനിരയായി മൌനമായി ചോദിക്കുന്നുണ്ട്‌.. , "തങ്ങളുടെ ജീവിക്കാനുള്ള അവകാശം" തട്ടിയെടുത്തവര്‍ക്ക്‌ കോടതികള്‍ നല്‍കിയ, നല്‍കാനിരിക്കുന്ന ശിക്ഷയുടെയും നീതിയുടെയും കണക്കെന്താണെന്ന്‌ .. !!
.