Friday, December 19, 2008

ഇന്ത്യയുടെ ആകുലതയും ആന്തുലയുടെ രാജിയും

ന്ത്യന്‍ ജനാധിപത്യം കടിയേല്‍ക്കുന്നതു സ്വന്തം കാര്‍പെറ്റിനടിയിലുള്ള മൂര്‍ഗ്ഗനില്‍ നിന്നുമാണെന്ന്‌ എ.കെ. ആന്തുലയുടെ രാജി സമര്‍പ്പണം വ്യക്തമാക്കുന്നു...

കാര്‍ക്കറെയുടെ മരണം അന്വേഷിക്കണമെന്നു പറയുന്നതു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏതു മാനദണ്ടത്തിന്റെ അടിസ്താനത്തിലാണു കുറ്റകരമാകുന്നത്‌... ?

അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന വിഷയം എന്നെല്ലാം പറയുന്നതു മൌലികമല്ല..
വെറും സാങ്കേതികം മാത്രം ..

ഈ അന്വേഷണം ആര്‍ക്കാണു വേദനയുണ്ടാക്കുന്നതു... ?
ആരെ അതു നഷ്ടത്തിലാക്കും ... ?

നാവെടുക്കുമ്പോഴെല്ലാം നാഴികക്ക്‌ എട്ടുവട്ടം ദേശസ്നേഹത്തെ കുറിച്ഛും രാജ്യമാണു വലുതു എന്നും ജപിച്ഛുകൊണ്ടിരിക്കുന്ന ബി.ജെ.പി യും സംഘപരിവാര്‍ കപട ദേശീയവാദികളും ഒരു സത്യസന്ധനായ ഐ.പി.എസ്‌ ഉധ്യോഗസ്തന്‍റെ മരണം അന്വേഷിക്കുന്നതില്‍ അപകടം മണക്കുന്നതു എന്തുകൊണ്ടാണു... ?

മുംബയില്‍ ഭീകരാക്രമണം നടന്നിരുന്ന സ്തലങ്ങളില്‍ നിന്നു ഭിന്നമായി ശരാശരി ആളൊഴിഞ്ഞ കാമാ ആശുപത്രിയിലേക്ക്‌ കാര്‍ക്കറെയെ പറഞ്ഞുവിട്ട സാഹചര്യത്തിനെ പ്രത്യേകമായി അന്വേഷിക്കണമെന്നു പറയുമ്പോല്‍, ഇരുളിന്‍റെ മറവില്‍ നിന്നു ഷീല്‍ക്കാരങ്ങല്‍ ഉയര്‍ത്തുന്ന പൊത്തുകളില്‍, ശിവസേന ബി.ജെ.പി സംഘപരിവാര്‍ കാളിയന്‍മാരുടെ ഭീകരന്‍മാരുമായുള്ള അവിശുദ്ധവേഴ്ച്ഛയാണെന്നു ആരെങ്കിലും സംശയിച്ഛാല്‍ എന്തിനു കുറ്റം പറയണം... !!

അന്വേഷണം നടക്കുന്നെങ്കില്‍ നടക്കട്ടെ ... അതിലെന്തപകടം... ???

പക്ഷെ ഈ തീണ്ടലില്‍ കോണ്‍ഗ്രസ്സ്‌ വീണുപോയതെങ്ങനെ .. ?
ബി.ജെ.പി യുടെ ഉപജാപങ്ങളില്‍ പതറുന്ന അല്ലെങ്കില്‍ വഴങ്ങുന്ന കോണ്‍ഗ്രസ്സ്‌ ഒരു ചത്ത കുതിരയോ അല്ലെങ്കില്‍ ബി.ജെ.പി യുടെ ജൂനിയര്‍ പാര്‍ട്ടിയോ ആയി തരം താണു അതിന്‍റെ തിളക്കമാര്‍ന്ന ഭൂതകാലം മലിനപ്പെടുത്തിയിരിക്കുന്നു...

ഇന്ത്യയെ ഭാഷയുടെയും മതത്തിന്‍റെയും ജാതിയുടെയും പേരില്‍ വിദേശങ്ങളില്‍ അപമാനം വരുത്തുന്ന പരിവാര്‍ സംഘം, തങ്ങളാണു രാഷ്ട്രസേവകരെന്നും രാജ്യസ്നേഹികളെന്നും നിരന്തരം അസത്യങ്ങളെ സത്യമാകാന്‍ ശ്രമിക്കുകയും ഈ കെണികളില്‍ വീണു പോയ സന്യാസിമാരും പട്ടാളക്കാരും പാക്കിസ്താന്‍ I.S.I യില്‍ നിന്നു പണം പറ്റി ഇന്ത്യയില്‍ തന്നെ ബോംബു വയ്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെക്കുറിച്ഛു അഭിമാനിക്കാന്‍ നമുക്ക്‌ ബാക്കി എന്താണുള്ളതു... ??

മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിനു സത്യസന്ധരും ആത്മാര്‍ത്തതയുള്ളവരും മനുഷ്യസ്നേഹികളും ആവശ്യമില്ലെന്നാണു കാര്‍ക്കറെയുടെ മരണവും ആന്തുലയുടെ രാജിയും ചൂണ്ടുന്ന ദു:സ്സൂചനകളും ആകുലതകളും ...

ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ... !!!

5 comments:

 1. എടൊ പൊട്ടന്‍ എന്‍ ഡീ എഫുകാരാ ഇതില്‍ അന്വേഷണം നടത്തുന്നതുനു ആരും എതിരല്ല. അതു നടക്കുന്നുണ്ടു താനും. ആ ചെറ്റ ആന്തുലേ പറ്ഞ്ഞതു താന്‍ കേട്ടില്ലേ...”കൊന്നതു പാക്കിസ്താന്‍കാര്‍ തന്നെ എന്നാല്‍ ചാകാനയി അവരെ അങ്ങോട്ടു പറഞ്ഞു വിട്ടതാരാണെന്നന്വേഷിക്കണം എന്നാണവന്‍ ഉദ്ദേശിച്ചതെന്നു”. ഇതയാള്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു വഴക്കിന്റെ ഭാഗമായി സോണിയായുടെ ആശീര്‍വാദത്തോടെ പ്രധാനമന്ത്രിക്കും മഹാരാഷ്ട്രയിലെ തന്റെ എതിര്‍ ഗ്രൂപ്പുകാര്‍ക്കും നേരെ നടത്തിയ നീക്കമാണ്‍്. അതിനായി പാക്കിസ്ഥനെ സഹായിക്കുന്ന രീതിയില്‍ സ്വന്തം മന്ത്രി സ്ഥാനൊ ഉപയോഗിച്ചു ചെറ്റ പ്രസ്ഥാവന നടത്തിയതിനെയാണ്‍ എല്ലവരും എതിര്‍ക്കുന്നത്, ഒരു മന്ത്രി കവല പ്രസ്ഥാവന നടത്തുകയല്ല വേണ്ടത് അയാള്‍ക്കെന്തെലും പറയാനുള്ളതു പറയാന്‍ വ്യപസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്ലാതെ ജനങ്ങളുടെ ചിലവില്‍ പാക്കികളെ സഹായിക്കുന്ന പ്രസ്ഥാവന നടത്തിയ ശേഷം അതു മാറ്റി പറയുകയല്ല്, അങ്ങനത്തെ പരിപാടികള്‍ തന്നെപ്പോലുള്ള എന്‍ ഡി എഫുകാര്‍ ആവശ്യത്തിഉ ചെയ്യുന്നുണ്ടല്ലോ..

  ReplyDelete
 2. അന്നോനി സഹോദരാ...

  മനുഷ്യപക്ഷത്ത്‌ നില്‍ക്കൂന്നവരെല്ലാം എന്‍.ഡി.എഫ്‌ കാരാണെണ്ണ്‌ കരുതുന്ന അന്നോനീ താങ്കല്‍ ഏതായാലും ആര്‍.എസ്‌.എസ്‌ കൂതറയാണെന്നു തെളിയിച്ഛു...

  എല്ലാ പൊട്ടന്‍മാരും ആര്‍.എസ്‌.എസ്‌ കാരല്ല ... പക്ഷേ എല്ലാ ആര്‍.എസ്‌.എസ്‌ കാരും പൊട്ടന്‍മാരാണു..

  എന്‍.ഡി.എഫ്‌ നിങ്ങളുടേ സഹോദര സ്താപനവുമാണു..

  ReplyDelete
 3. Swantham peru polum parayaan dhairyamillataha anonymous potta...abhiprayam parayukayo mandriye kuttam parayukayo cheyyan ninakkenthavakasam.

  ReplyDelete
 4. കാര്‍ക്കറെയുടെ വധത്തിന് പിന്നില്‍ നീഗൂഢതകളുണ്ടെങ്കില്‍ അത് വെളിച്ചത്ത് വരണമെന്നാവശ്യപ്പെടുന്നതില്‍ പലര്‍ക്കും വിളറിപിടിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണാവോ.

  ReplyDelete
 5. കര്‍ക്കാരെയുടെ മരണം തീവ്രവാദികളില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണം മൂലമാണോ എന്ന്‌ ഒരിക്കല്‍ സംശയം പ്രകടിപ്പിച്ച കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി എ. ആര്‍. ആന്തുലെ കുറച്ച്‌ ദിവസത്തെ മാധ്യമ കോലാഹലത്തിനും, പാര്‍ലമെണ്റ്റിലെ "വിശദീകരണ"ത്തിനും ശേഷം തൃപ്തനാവുന്ന കാഴ്ച്ച, മനുഷ്യന്ന്‌ ആത്മാര്‍ത്ഥമായി സംസാരിക്കാനുള്ള ധൈര്യവും സാഹചര്യവും നഷ്ടപ്പെടുന്ന സമകാലിക ലോകത്തെ നമുക്കു മുമ്പില്‍ തുറന്നു കാണിക്കുന്നു.
  എണ്റ്റെ മനസ്സിലെ കൊളാഷിലും ഈ ചിന്ത നിറഞ്ഞു നില്‍ക്കുന്നു. ലോകം വല്ലാത്തൊരവസ്ഥയിലേക്കാണോ പൊയ്ക്കൊണ്ടിരിക്കുന്നത്‌... ?

  ReplyDelete