Sunday, February 8, 2009

ഇന്ത്യയില്‍ നിന്ന് കേള്‍ക്കുന്നത്‌ ..


"... അവരിലൊരാള്‍ എന്നെ മുഖത്തടിച്ഛു.. രണ്ട്‌ പേര്‍ കോടാലികൊണ്ട്‌ കഴുത്ത്‌ വെട്ടാനൊരുങ്ങിയസമയത്ത്‌ എന്നെ റോഡിലേക്ക്‌ വലിച്ഛിടാന്‍ മറ്റുള്ളവര്‍ വിളിച്ഛു പറഞ്ഞു... റോഡിലേക്ക്‌ കൊണ്ട്‌ പോയ എന്നെ ജനവികാസ്‌ എന്ന കെട്ടിടത്തിന്‍റെ വരാന്തയില്‍ വലിച്ഛെറിഞ്ഞു..

ഒരുവന്‍ എന്‍റെ ബ്ളൌസ്‌ വലിച്ഛു കീറി.. രണ്ട്പേര്‍ എന്‍റെ അടിവസ്ത്രങ്ങളും .. പിന്നെ എന്‍റെ സാരിയും വലിച്ഛുരിഞ്ഞ്‌ ഇടതും വലതും കൈകളില്‍ രണ്ട്‌ പേര്‍ ചവിട്ടി നിന്നു.. മൂന്നാമൊരുവന്‍ എന്നെ .... "

ഒരു അബലയായ ഭാരത സ്ത്രീയുടെ, ക്രിസ്തുവിനായി കരുതിവച്ഛ തന്‍റെ തിരുശേഷിപ്പായ കന്യകാത്വം കവര്‍ന്നെടുക്കുന്ന സമയത്തു, സാംസ്കാരിക പരിശുദ്ധിക്കും സദാചാര നിര്‍മ്മലതക്കും വേണ്ടി അവതാരമെടുത്ത ശ്രീരാം സേന കേല്‍ക്കാതെപോയ, 2008 -ല്‍ ഒറീസ്സയില്‍ നിന്ന് കേട്ട കണ്ണീരില്‍ പൊടിഞ്ഞ ശബ്ദമാണിതു...

അല്ലെങ്കില്‍ വേട്ടക്കാരുടെ പക്ഷത്തായിരുന്നു ഈ സേനകള്‍...
ഭാരതമാതാവിനു ജയ്‌ വിളിച്ഛു വന്ന്‌, ഭാരത്തിലെ മാതാക്കളുടെ വയര്‍ കുത്തിപിളര്‍ത്തി ഭ്രൂണമെടുത്ത്‌ ത്രിശൂലത്തില്‍ പൊക്കിനിര്‍ത്തി സംതൃപ്തിയടയുന്നതും ഈ സേനകളാണു..
ഇവരാണു പബ്ബുകളിലെ അസാന്‍മാര്‍ഗികതകള്‍ ഭേദഗതി ചെയ്യണമെന്ന്‌ നിയമം ഭേദിക്കുന്നവര്‍..

സാംസ്കാരികമായി പൈങ്കിളിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതു തലമുറയുടെ വൈകൃതങ്ങളും ക്രീഡാവിലാസങ്ങളും സൈദ്ധാന്തികവല്‍ക്കരിക്കുകയല്ല, മറിച്ഛ്‌ ചില സിദ്ധാന്തങ്ങല്‍ മാനവിക മൂല്യങ്ങല്‍ക്കും സമാധാനത്തിനും എതിരെ പക്ഷപാതപരമായി നിന്ന്‌ മണ്ണ്‌ മാന്തി അപരന്‍റെ ആസനത്തില്‍ തട്ടുമ്പോഴാണു പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നതു...

മനുഷ്യനന്‍മക്കും പുരോഗതിക്കുമായി പിറവിയെടുത്തു എന്ന്‌ പറയപ്പെടുന്ന മതം, മതത്തിനെതിരെ കടന്ന്‌ കയറി മാനഭംഗം വരുത്തുന്നുവെങ്കില്‍ മതത്തിന്‍റെ ആവശ്യവും റോളും എന്താണു.. !

ഒരു മുസ്ളിം സഹപാഠിയോട്‌ ഒരു ഹിന്ദു വിദ്യാര്‍തിനി (വാര്‍ത്തയില്‍ കേട്ടത്‌) , അല്ലെങ്കില്‍ തിരിച്ഛും , സംസാരിച്ഛുപോയാലുണ്ടാക്കപ്പെടുന്ന പ്രതിസന്ധികള്‍ ഉണ്ടാക്കാനിടയുള്ള വന്‍ വിപത്തുകള്‍ നാം എങ്ങനെ നേരിടും.. വെട്ടിമുറിച്ഛ്‌ നാമൊരു പാക്കിസ്താന്‍ ഉണ്ടാക്കി..
ഇനി ഇന്ത്യയുടെ ഏതു ഭാഗത്ത്‌ മഴു വയ്ക്കും...

മതം ഇന്ന്‌ നിര്‍വഹിക്കുന്ന ഏക കര്‍ത്തവ്യം വെറുപ്പിന്‍റെ പ്രത്യശാസ്ത്രമാണു.. മതത്തിനകത്ത്‌ ജാതികളുടെയും, വിഭാഗീയതകളുടെയും കൈത്തരിപ്പുകള്‍ വേറെ...

മഹത്തായ സനാതന ധര്‍മ്മത്തിന്‍റെ ആത്മീയ നേതൃത്വം ആര്‍.എസ്‌.എസ്‌ -ഉം ചില സേനകളും ഏറ്റെടുക്കുന്നതോടെയാണു താഴികക്കുടങ്ങളും കുരുശടികളും ഏത്തമിട്ടുതുടങ്ങുന്നതു.. ഇന്ത്യക്ക്‌ മുന്നോട്ട്‌ പോകേണ്ട ഇന്ധനം ലഭിക്കേണ്ടതു ഈ വര്‍ഗ്ഗീയ ഭ്രാന്തുകളില്‍ നിന്നുമാണെന്ന്‌ സംഘപരിവാരം നിശ്ചയിക്കുന്നു..

ബി.ജെ.പി യുടെ അടുത്ത മുഖ്യ തെരെഞ്ഞെടുപ്പ്‌ പ്രകടന പത്രികാ സത്യവാങ്മൂലവും രാമ ക്ഷേത്രം തന്നെ... ത്രേതായുഗത്തില്‍ പോലും ധര്‍മ്മത്തിന്‍റെ മര്യാദ പുരുഷനായിരുന്ന ശ്രീരാമനു ആയിരം മന്ദിരങ്ങല്‍ ഉയരട്ടെ.. അതൊരു സാംസ്കാരിക ചിഹ്നമായിരിക്കും... പക്ഷേ അതൊരു പള്ളി അടക്കം ചെയ്ത ധൂളികളില്‍ ഉയര്‍ത്തപ്പെട്ടാല്‍ അവിടെ രാമന്‍ അന്തസ്സോടെ തലയുയര്‍ത്തിനില്‍ക്കും എന്ന്‌ നമുക്കാശിക്കാനാവുമോ.. !!

രാമായണത്തിനും ഗീതക്കും പകരമായി അധികാരത്തിനും വോട്ടിനും വേണ്ടിയുള്ള ചൂതുകളിയുടെ അധര്‍മ്മസംഹിതകള്‍ പരീക്ഷിക്കപ്പെടുമ്പോല്‍, വരും നാളുകളിലും കന്യകമാരുടെയും അമ്മമാരുടെയും വസ്ത്രാക്ഷേപ വാര്‍ത്തകള്‍ നമ്മെ വേട്ടയാടാനാണു സാധ്യത...

അന്ന്‌, ഭാരതമാതാവിനു വെറുതെ ജയ്‌ വിളിച്ഛും കപട ദേശസ്നേഹത്തിന്‍റെ വക്താക്കളായും കൂട്ടിക്കൊടുപ്പുകാരായും നിന്നാല്‍ നിങ്ങല്‍ സംരക്ഷിക്കപ്പെടും.. വാഴ്ത്തപ്പെടും... !!

9 comments:

  1. മനുഷ്യനന്‍മക്കും പുരോഗതിക്കുമായി പിറവിയെടുത്തു എന്ന്‌ പറയപ്പെടുന്ന മതം, മതത്തിനെതിരെ കടന്ന്‌ കയറി മാനഭംഗം വരുത്തുന്നുവെങ്കില്‍ മതത്തിന്‍റെ ആവശ്യവും റോളും എന്താണു.. !

    ReplyDelete
  2. ആള്‍ക്കൂട്ടങ്ങലാണ് പരമ സത്യമെന്ന് തെറ്റിദ്ധരിക്കുന്ന ഒരു സമൂഹത്തിന്റെ ധര്മ്മച്യുതി എന്നല്ലാതെ ഒന്നും പറയാനില്ല. അപ്രിയ സത്യങ്ങള്‍ കണ്ടിട്ടും കാണാതെ പോകുന്ന സമൂഹത്തെ ഒരു കെ ഇ എന്‍ ഭാഷയില്‍ മന്ദബുദ്ധി എന്ന് വിളിക്കാം... ആസംസകളോടെ.....
    അബ്ദുല്‍ മജീദ്‌....വാഴക്കോടന്‍.

    ReplyDelete
  3. പക്ഷേ അതൊരു പള്ളി അടക്കം ചെയ്ത ധൂളികളില്‍ ഉയര്‍ത്തപ്പെട്ടാല്‍ അവിടെ രാമന്‍ അന്തസ്സോടെ തലയുയര്‍ത്തിനില്‍ക്കും എന്ന്‌ നമുക്കാശിക്കാനാവുമോ.. !!

    ഒരിക്കലുമില്ല!!
    രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി തകര്‍ക്കപ്പെട്ട ഒരു കെട്ടിടം..!!
    അതിന്‌ മുകളില്‍ എന്തുണ്ടാക്കിയാലും നന്നാവില്ല..

    പക്ഷെ ആ പള്ളി ഉണ്ടാക്കിയ ബാബര്‍ എന്ത് ധൂളികളുടെ പുറത്താണ്‌ അത് ഉണ്ടാക്കിയതെന്നും ചിന്തിക്കേണ്ടതാണ്..

    ReplyDelete
  4. പ്രിയ അശോകന്‍,

    ബാബര്‍ ഇന്ത്യയില്‍ വരുന്ന സമയത്ത്‌ അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത്‌ ഒരു ക്ഷേത്രം പോയിട്ട്‌ മനുഷ്യ വാസം പോലുമില്ലാതിരുന്നു എന്നാണു പ്രശസ്ത സീനിയര്‍ ചരിത്രകാരനായ റാം ശരണ്‍ ശര്‍മ്മ പറയുന്നതു.

    അതുകൂടാതെ ബാബരി മസ്ജിദിണ്റ്റെ നിര്‍മ്മാണ ശേഷം എഴുതപ്പെട്ട തുളസീദാസിണ്റ്റെ രാമചരിത മാനസത്തില്‍ അയോധ്യയിലെ പുഴകളും മലകളും മറ്റ്‌ ക്ഷേത്രങ്ങളും പറയപ്പെടുന്നെങ്കിലും ഈ പറയപ്പെടുന്ന ഒരു (ക്ഷേത്ര) ധൂളിയുടെ പുറത്തുമല്ല ആ മസ്ജിദ്‌ നിര്‍മ്മിച്ഛിരിരുന്നതെന്നും ശ്രീ ശര്‍മ്മ പറയുന്നു.
    (book : Communal History and Rama's Ayodhya, chapter 85)

    താങ്കള്‍ പറയുന്നതു പോലെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെങ്കില്‍ ഏതു ആടിനെയും വിശ്വാസത്തിണ്റ്റെ പേരില്‍ പട്ടിയാക്കാം.

    ReplyDelete
  5. താങ്കള്‍ പറയുന്നതു പോലെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെങ്കില്‍ ഏതു ആടിനെയും വിശ്വാസത്തിണ്റ്റെ പേരില്‍ പട്ടിയാക്കാം.മസ്ജിദ് നിര്‍മ്മിച്ച ശേഷമാണ്‌ രാമചരിതമാനസ് എഴുതിയത് എങ്കില്‍ എന്തായാലും അതില്‍ ക്ഷേത്രത്തെ പറ്റി കാണില്ലല്ലോ..

    "താങ്കള്‍ പറയുന്നതു പോലെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെങ്കില്‍ ഏതു ആടിനെയും വിശ്വാസത്തിണ്റ്റെ പേരില്‍ പട്ടിയാക്കാം."

    ഇത് തന്നെയാണ്‌ എന്റെയും അഭിപ്രായം!!
    നന്ദി..

    ReplyDelete
  6. പ്രിയ അഷോകന്‍..

    ബാബരി മസ്ജിദിണ്റ്റെ നിര്‍മ്മാണവും തുളസീദാസിണ്റ്റെ കാലവും തമ്മില്‍ വലിയ വിത്യാസമില്ല.

    ഒരു മന്ദിരം നിന്ന സ്ഥലത്താണു മസ്ജിദ്‌ നിര്‍മ്മിച്ഛതെങ്കില്‍ തീര്‍ച്ഛയായും അദ്ധേഹമതു അറിയാതെ പോവില്ല, പ്രത്വേകിച്ഛു ഇതൊരു വൈകാരിക പ്രശനം കൂടിയായതിനാള്‍..

    കൂടാതെ മറ്റ്‌ ക്ഷേത്രങ്ങളുടെ കാലവും പ്രത്വേകതയും അദ്ധേഹം വിവരിക്കുന്ന കൂട്ടത്തില്‍ ഇതു മനപ്പൂര്‍വം ഒഴിവാക്കി എന്ന് പറഞ്ഞാല്‍ അദ്ധേഹത്തിനും ഈ പറയുന്ന രാഷ്ട്രീയ നോട്ടങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും...

    നന്ദി..

    ReplyDelete
  7. പള്ളി പൊളിച്ച് അവിടെ അമ്പലം പണിയണം എന്ന വാദത്തെ ഞാന്‍ എതിര്‍ക്കുന്നു , പല കാരണങ്ങള്‍ കൊണ്ട്.. അതില്‍ ഏറ്റവും പ്രധാനമായത് ഇന്ത്യ ഇന്നും ഒരു മതനിരപേക്ഷ, ജനാതിപത്യ രാജ്യമാണ്‌ എന്നത് തന്നെ..

    മുഗള്‍ ഭരണാധികാരികള്‍ വിഗ്രഹാരാധകരായ അന്ന് ഇന്ത്യയില്‍ താമസിച്ചിരുന്ന മനുഷ്യരെ മതത്തിന്റെ പേരില്‍ ഉപദ്രവിക്കുകയും അവരുടെ ആരാധനാലയങ്ങള്‍ പൊളിച്ച് കൊള്ളയടിക്കുകയും ചെയ്തിരുന്നു എന്നത് വളരെ വ്യക്തമാണ്. അതില്‍ പലതിന്റെ മുകളിലും മസ്ജിദുകളും പണിഞ്ഞിട്ടുണ്ട്. അത്‌ അവരുടെ "ശരി" ആയിരുന്നു.
    ഇത് ഒരു രാമക്ഷേത്രത്തിന്‍റെ മാത്രം കാര്യമല്ല.. പക്ഷെ അതിന്റെയും കൂടെ കാര്യമാണ്‌.


    "മതനിരപേക്ഷത" എന്ന വാക്ക് പോലും അന്ന് ഇല്ലായിരിരുന്നിരിക്കാം..

    ഏകാതിപതികള്‍ അഴിഞ്ഞാടിയിരുന്ന കാലത്ത് ചെയ്തു കൂട്ടിയതിന്‌ ഇന്നത്തെ ജനാതിപത്യ വ്യവസ്തിഥിയില്‍ അല്ല "പ്രതികാരം" ചെയ്യെണ്ടത് എന്ന് ഉറച്ച് വിശ്വസിച്ച് കൊണ്ടു തന്നെ നിര്‍ത്തുന്നു നന്ദി.


    On 18th March 1886 the Faizabad District Judge passed an order in which he wrote: "I visited the land in dispute yesterday in the presence of all parties. I found that the Masjid built by Emperor Babar stands on the border of Ayodhya, that is to say, to the west and south. It is clear of habitants. It is most unfortunate that a Masjid should have been built on land specially held sacred by the Hindus, but as that event occurred 356 years ago, it is too late now to agree with the grievances." (Court verdict by Col. F.E.A. Chamier, District Judge, Faizabad (1886))

    ReplyDelete
  8. അശോകന്‍,

    താങ്കള്‍ ഉദ്ധരിച്ഛ ആ കോര്‍ട്‌ ഓര്‍ടറില്‍ നിന്ന്‌ തന്നെ കാര്യം വ്യക്തം.. അതു ഒരു അമ്പലം പോളിച്ഛല്ല മറിച്ഛ്‌ അയോദ്യയുടെ ബോര്‍ടറിലോ ഭൂമിയിലോ ആയിരുന്നിരിക്കാം..

    താങ്കള്‍ പറയുന്നതു ശരിയായിരിക്കാം.. അന്ന്‌ അവര്‍ അമ്പലങ്ങള്‍ പോളിച്ഛിട്ടുണ്ടാകാം.. അന്നത്തെ കാലാവസ്ത മുഗളന്‍മാര്‍ തന്നെ പരസ്പരം തല്ലി തീര്‍പ്പാകുന്ന രീതിയായിരുന്നു. ഹൈന്ദവ രാജാക്കന്‍മാരായ ഹര്‍ശന്‍ ഉള്‍പ്പെടെയുള്ളവരും അങ്ങനെതന്നെയായിരുന്നു.. നമ്മുടെ സ്വാതന്ത്രിയത്തിനു മുന്‍പുണ്ടായിരുന്ന നാട്ടുരാജാക്കന്‍മാരുടെ ചരിത്രവും അതായിരുന്നു.. അതില്‍ മതമല്ല മറിച്ഛ്‌ പോരാടുക കവര്‍ന്നെടുക്കുക സംസ്കാരമായിരുന്നു അന്നത്തെ മതം.

    ബാര്‍ബര്‍ മന്ദിരം പൊളിച്ഛു പള്ളിയുണ്ടാക്കിയെങ്കില്‍ അതൊരിക്കലും മതപരമായി ഒരു പിന്തുണയുമില്ല.. ഇന്നത്തെ കാലാവസ്ഥയില്‍ നിന്ന്‌ ഞാന്‍ അപലപിക്കുന്നതു മുതലക്കണ്ണീരായിരിക്കും..

    അവിടെ ക്ഷേത്രം ഉണ്ടായിരുന്നെങ്കില്‍ ഇനിയും പുനര്‍നിര്‍മ്മിക്കുന്നതില്‍ മുസ്ളിംകള്‍ക്ക്‌ ഒരെതിര്‍പ്പുമില്ല , അതിനു ഇന്ദ്യയിലുള്ള വ്യവസ്താപിത മാര്‍ഗങ്ങളും അനുനയന രീതികളും ഉപയോഗിക്കാമായിരുന്നു..

    അന്നു ബാബര്‍ ചെയ്തു എന്ന് പറയപ്പെടുന്ന അതേ തെറ്റ്‌ ഇരുപതാം നൂറ്റാണ്ടില്‍ ആവര്‍ത്തിച്ഛാല്‍ നമ്മല്‍ നില്‍ക്കുനതു ബാബറിണ്റ്റെ അതേ കാലത്തുതന്നെയാണു...


    ... ഏകാതിപതികള്‍ അഴിഞ്ഞാടിയിരുന്ന കാലത്ത് ചെയ്തു കൂട്ടിയതിന്‌ ഇന്നത്തെ ജനാതിപത്യ വ്യവസ്തിഥിയില്‍ അല്ല "പ്രതികാരം" ചെയ്യെണ്ടത് ...

    ഇവിടെ എണ്റ്റെ ഒപ്പ്‌...

    നന്ദി അശോകന്‍,

    ReplyDelete
  9. മാന്യമായ മറുപടികള്‍ക്ക് നന്ദി

    ReplyDelete