Sunday, August 9, 2009

ഹിന്ദുത്വം, ഫാസിസം : 6 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

.
എന്‍റെ കഴിഞ്ഞ പോസ്റ്റില്‍ (
ഹിന്ദുത്വം : ഒരു മഞ്ഞുരുക്കം ) 'ഭാരതീയന്‍' എന്ന സഹോദരന്‍ ഹിന്ദുത്വത്തെ കുറിച്ച്‌ 6 ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രസക്തമെന്നു തോന്നിയതിനാല്‍ ഉത്തരം നല്‍കാമെന്നു ഞാനേറ്റിരുന്നവയായിരുന്നു ആ ചോദ്യങ്ങള്‍. ആ ചോദ്യങ്ങളാണു താഴെ കാണുന്നതു...

ഇതു ബക്കറിന്റെ സീരീസിലെ അവസാന ലേഖനം ആയതിനാല്‍ ഇതിലെങ്കിലും ചില ചോദ്യങ്ങള്‍ക്കു മറുപടി തന്നാല്‍ കൊള്ളാമായിരുന്നു.ചോദ്യങ്ങള്‍ അക്കമിട്ടു നിരത്തുന്നു.

1.ഹിന്ദുത്വം ഒരു മതാധിപത്യം ആണെന്നു കരുതുന്നുവൊ?
2.ഹിന്ദുത്വത്തില്‍ ഭാരതപൌരനായ മുസ്ലീമിന്റെ സ്താനം?അവകാശങ്ങള്‍,വിശ്വാസ,ജീവിത സ്വാതന്ത്ര്യം?
3.ഹിന്ദുത്വ വക്താക്കളുടെ(ഞാനടക്കമുള്ള) “പ്രകോപനപരമായ ഫാസിസ്റ്റ് നിലപാടുകള്‍” എന്തെല്ലാം?
4.ഏതു രീതിയില്‍ ആണു ഞങ്ങള്‍ മതവെറി പരത്തുന്നതു?
5.ദേശീയത തീവ്രം ആകുന്നതെപ്പോള്‍?അല്ലെങ്കില്‍ കുഴപ്പമില്ലാത്ത ദേശീയതയെയും ,കുഴപ്പമുള്ള ദേശീയതയെയും വേര്‍തിരിച്ചു അറിയുന്ന ടെക്നിക്?
6.സാംസ്കാരികചിഹ്നങ്ങള്‍ ബന്ധപ്പെടുത്താവുന്നതു മതവുമായി മാത്രം ആണൊ? സംഘം ഇതുവരെ തകര്‍ത്ത ,ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതെലും ചിഹ്നം?

ഇവയെയൊക്കെപറ്റി ബക്കറിന്റെ നിലപാടും അവ രൂപപ്പെട്ടതു സംഘത്തിന്റെ ഏതൊക്കെ സോഴ്സുകളില്‍ നിന്നും അറിഞ്ഞ വിവരങ്ങള്‍ വെച്ചാണെന്നും റെഫെറെന്‍സ് സഹിതം മറുപടി തന്നാല്‍ ഉപകാരം.


'സംഘം' സഹിത്യങ്ങളേ അദ്ധേഹം തെളിവിനായി വിശ്വസിക്കൂ എന്നാണു ശാഠ്യം. അതുകൊണ്ട്‌ തന്നെ ഉത്തരങ്ങളൊന്നും എണ്റ്റേതയി എഴുതാന്‍ ശ്രമിച്ചിട്ടില്ല..

ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും പെട്ടെന്ന് തന്നെ പോകാം..

1.ഹിന്ദുത്വം ഒരു മതാധിപത്യം ആണെന്നു കരുതുന്നുവൊ?

തത്വത്തില്‍ അങ്ങനെയല്ലെന്ന്‌ തോന്നുമെങ്കിലും ഹിന്ദുത്വം ഇതരമതങ്ങളെ ടാര്‍ഗെറ്റ്‌ ചെയ്യുന്നതു കൊണ്ട്‌ മതാധിപത്യം എന്നതിലുപരി മതഭ്രാന്താധിപത്യം എന്ന്‌ വ്യാഖ്യാനിക്കാം. 'ഹിന്ദുരാഷ്ടം' എന്ന മിത്ത്‌ പണിയാനാണു ഹിന്ദുത്വം രൂപമെടുത്തതെങ്കിലും അതുകൂടാതെ വംശീയ വെറിയും പുലര്‍ത്തുന്നു. അതുകൊണ്ടാണതിനെ 'ഫാസിസം' എന്നും പേരുവിളിക്കുന്നതു..

അതു ഞാന്‍ പറഞ്ഞാല്‍ പോരെന്നാണു കണ്ടീഷന്‍. അപ്പോല്‍ സവര്‍ക്കര്‍ പറയട്ടെ..

'.. അടുത്തകാലം വരെ ഹിന്ദുക്കളായിരുന്ന ക്രിസ്ത്യാനികളും മുസ്ളിംകളും പൊതു പിതൃ ഭൂമി, ശുദ്ധമായ ഹിന്ദു രക്തം നമ്മുടെ വംശം എന്നിവ അവകാശപ്പെട്ടേക്കാമെങ്കിലും അവരെ ഹിന്ദുക്കളായി അംഗീകരിക്കാനാവില്ല...'
- എ. മറാത്ത (വി.ഡി സവര്‍ക്കര്‍), ഹിന്ദുത്വ, 1923, പേജ്‌ 11.

അപ്പോല്‍ ഇതര മതസ്ഥരുടെ ഭാവിയും അവരുടെ അവകാശങ്ങളും ഈ വംശാധിപത്യ രാഷ്ടത്തില്‍ എന്തായിരിക്കുമെന്നു സവര്‍ക്കര്‍ തന്നെ വീണ്ടും പറയട്ടെ...

'പിതൃ ഭൂമിയും പുണ്യഭൂമിയുമെന്ന നിലയില്‍ ഹിന്ദുസ്ഥാന്‍റെ മണ്ണുമായി ഹിന്ദുക്കളുടെ ഭൂതവും ഭാവിയും 'മാത്രമാണു' അഭ്യേദമായി ബന്ധിക്കപ്പെട്ടു കിടക്കുന്നതു.. അവരാണു അടിത്തറയും കരുതല്‍ സേനയും..'
- അതേ പുസ്തകം പേജ്‌ 124-125.

അപ്പോല്‍ സവര്‍ക്കര്‍ പറയുന്ന ഈ പുണ്യമണ്ണും ഹിന്ദു ഭൂതവും ശുദ്ധമായി ഇന്ത്യയിലെവിടെങ്കിലും നിലനിന്നിരുന്നതാണോ.. ? അങ്ങനെയല്ലെന്നാണു ജി.പി ദേശ്പാണ്ടെ പറയുന്നതു..

'.. ഹിന്ദുയിസത്തിന്‍റെ പാഠങ്ങള്‍ എഴുതപ്പെട്ട സംസ്കൃത ഭാഷയില്‍ ഹിന്ദു എന്നതുപോലുള്ള വാക്കുകളില്ല.. വേദങ്ങളോ ഉപനിഷത്തുകളോ ഗീതപോലുമോ ഹിന്ദുക്കളെക്കുറിച്ഛ്‌ പറയുന്നില്ല.. നമ്മുടെ അറിവില്‍ സ്മൃതികളോ പുരാണങ്ങളോ ഹിന്ദു ധര്‍മ്മത്തെക്കുറിച്ചോ ഹിന്ദുക്കളെ കുറിച്ചോ സംസാരിക്കുന്നില്ല.'
- ദ പ്ളൂറല്‍ ട്രഡിഷന്‍, 1985 , പേജ്‌ 23.

ദേശീയതയാണോ , മതപരമാണോ , സാംസ്കാരികമാണോ എന്ന്‌ സവര്‍ക്കര്‍ക്ക്‌ തന്നെ നിശ്ചയമില്ലാത്ത ഈ ഹിന്ദുത്വം മതാധിപത്യമാണോ എന്ന്‌ ചോദിച്ഛാല്‍ അങ്ങനെയും ആണു..

2. ഹിന്ദുത്വത്തില്‍ ഭാരതപൌരനായ മുസ്ലീമിന്റെ സ്താനം?അവകാശങ്ങള്‍,വിശ്വാസ,ജീവിത സ്വാതന്ത്ര്യം?

ഗുജറാത്തിലും, മറ്റ്‌ സംസ്ഥാനങ്ങളിലും വിതരണം ചെയ്യപ്പെടുന്ന അന്യമത വേറിപേറുന്ന സംഘം ലഖുലേഖകള്‍ തന്നെ ധാരാളം മുസ്ളിംകളുടെയും മറ്റ്‌ ന്യൂനപക്ഷങ്ങളുടെയും സ്ഥാനം 'ഹിന്ദു രാഷ്ട്ര' ത്തില്‍ എവിടെയാണെന്നു.

ഒരു ലഖുലേഖ പറയുന്നതു: ' ക്രിസ്ത്യാനിയുടെയോ മുസ്ളിമിന്‍റെയോ ജനസംഖ്യയിലെ ഒരു കൂടിച്ചേരല്‍ ഹിന്ദു വിരുദ്ധമായൊരു കൂടിച്ഛേര്‍ക്കല്‍ മാത്രമല്ല ദേശീയ വിരുദ്ധനായ ഒരു വ്യക്തിയുടെ കൂട്ടിച്ഛേര്‍ക്കലും കൂടിയാണു.. '

ഇതു പിന്നെയും സഭ്യമാണു. എത്രത്തോളം അസഭ്യങ്ങള്‍ ഇനിയും ഉണ്ടെന്ന്‌ സംഘം പ്രേമികള്‍ക്ക്‌ അറിയാവുന്നതാണല്ലോ..

ന്യൂനപക്ഷങ്ങള്‍ പ്രത്യേക പരിഗണനകളൊന്നുമില്ലാതെ കഴിഞ്ഞു കൊള്ളണമെന്ന്‌ ഗോല്‍ വാള്‍ക്കര്‍ (we or our nationhood defined, page 47-48) പറഞ്ഞിട്ടുള്ളതു കഴിഞ്ഞ പോസ്റ്റില്‍ എഴുതിയതും ഓര്‍ക്കുമല്ലോ..

'bunch of thoughts'-ല്‍ 'ആഭ്യന്തര ഭീഷണികള്‍' എന്ന ഒരധ്യായമുണ്ട്‌.. 16-ആം അധ്യായം. അതില്‍ മുസ്ളിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റ്കാര്‍ എന്നിവരെ യഥാക്രമം നേരിടേണ്ടതെങ്ങനെയെന്ന് ഹിറ്റ്ലറുടേയും മറ്റ്‌ ഫാസിസവഴികളും നിരത്തി വിശദമായി പ്രതിപാധിക്കുന്നുണ്ട്‌.. ഇതെഴുതിയതു നകുലന്‍ എന്ന സഹോദരന്‍ മറക്കാതെ ആത്മാവില്‍ സൂക്ഷിക്കുന്ന ഒരു ചോദ്യത്തിനുത്തരമായാണു..

അതു പഥ്യമാവുന്നില്ലെങ്കില്‍ 'we or our nationhood defined, 1938, page 37' - ലേക്ക്‌ മടങ്ങിപ്പോവുക.. അതില്‍ ഒരു ഭാഗത്ത്‌ ഗോല്‍ വാല്‍ക്കര്‍ യൂറോപ്പ്യന്‍ ഫാസിസത്തില്‍ പ്രചോദിതനായി പറയുന്നത്‌ കാണൂ..

".. പ്രാചീന വംശാഭിമാനം ഉയിര്‍ത്തെഴുന്നേറ്റ രണ്ട്‌ രാജ്യങ്ങളാണു ജര്‍മ്മനിയും ഇറ്റലിയും.. നമ്മളും അങ്ങനെ തന്നെ.. നമ്മുടെ വംശാഭിമാനം ഒരിക്കള്‍ കൂടി ഉയിര്‍ത്തെണീറ്റിരിക്കുന്നു.. അങ്ങനെ ഹിന്ദുക്കള്‍ക്ക്‌ മുസ്ളീംകളെ പുറത്താക്കാനുള്ള അവകാശം കൈവന്നിരിക്കുന്നു.. "

ഇനിയും തുടരുന്നു..

"... അടിസ്ഥാനപരമായി വിത്യസ്ത വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒന്നായി വര്‍ത്തിക്കാന്‍ കഴിയില്ലെന്ന വസ്തുതയാണു ജര്‍മ്മനി കാണിച്ചിരിക്കുന്നതു.. ഹിന്ദുസ്താനു ഇതില്‍ നിന്ന് നല്ലൊരു പാഠം പടിക്കാനുണ്ട്‌. "

എന്തു പാഠമാണതെന്ന് ചരിത്രമറിയുന്ന എല്ലാര്‍ക്കും അറിയാമല്ലോ..

ന്യൂനപക്ഷങ്ങള്‍ പ്രത്വേകിച്ഛ്‌ മുസ്ളിംകളെ സംശയത്തിന്‍റെ മുനയില്‍ എപ്പോഴും നിര്‍ത്തുക, അപവാദങ്ങള്‍ ആരോപിക്കുക തുടങ്ങിയവ ഫാസിസത്തിന്‍റെ രീതികളാണു..
ഗോല്‍ വാല്‍ക്കര്‍ അതു പറഞ്ഞു കൊടുത്തിട്ടുണ്ട്‌..

" .. നമ്മെ സംബന്ധിച്ഛിടത്തോളം പാകിസ്ഥാന്‍ രൂപീകരിച്ഛ്‌ കഴിഞ്ഞ്‌ ഒറ്റ രാത്രികൊണ്ട്‌ അവര്‍ (മുസ്ളിംകള്‍) ദേശസ്നേഹികളായി തീര്‍ന്നുവെന്നു കരുതുന്നതു ആത്മഹത്യാപരമണു.. "
- ബഞ്ച്‌ ഓഫ്‌ തോട്ട്‌സ്‌. പേജ്‌ . 177

അതുകൊണ്ടാണു അംബേദ്ക്കര്‍ അതു ആദ്യമേ ഇങ്ങനെ പറഞ്ഞു വച്ഛതു :

" .. ഹിന്ദു രാഷ്ടത്തിനു തുല്യമായി മുസ്ളിം രാഷ്ടത്തിനു (ഇവിടെ രാഷ്ട്രങ്ങള്‍ എന്ന് വിവക്ഷിക്കുന്നതു ഭൂമിശാസ്ത്രപരമായ ബൌണ്ടറികളെയല്ല) അധികാരത്തിനു ഇടം നല്‍കാന്‍ സവര്‍ക്കര്‍ (കൂട്ടരും) അനുവദിക്കുകയില്ല.. "
- ബി.ആറ്‍ അംബേദ്കര്‍, പാകിസ്ഥാന്‍ ഓര്‍ പാര്‍ടീഷന്‍ ഓഫ്‌ ഇന്ത്യ, 1990, പേജ്‌ 142.

3. ഹിന്ദുത്വ വക്താക്കളുടെ(ഞാനടക്കമുള്ള) “പ്രകോപനപരമായ ഫാസിസ്റ്റ് നിലപാടുകള്‍” എന്തെല്ലാം?

ഇന്ത്യ തന്നെ അതിനൊരു തുറന്ന പുസ്തകമാണു.
ബാബറി മസ്ജിദ്‌ തകര്‍ത്തിടല്‍ , ഗുജറാത്ത്‌ വംശഹത്യ, ബൈബില്‍ കത്തിക്കള്‍, ഒറീസ സംഭവങ്ങള്‍ തുടങ്ങി ഇനിയും എത്രയോ.. സഹിഷ്‌ണുതയുടെ മതെമെന്ന്‌ പറഞ്ഞിരുന്ന ഹിന്ദു മതത്തിന്‍റെ പുറത്തുകയറി 'ഹിന്ദുത്വം' കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണിതൊക്കെ. ഇതൊക്കെ ഒറ്റപ്പെട്ടതല്ല.. സംഘടിതമായി അത്യന്തം വംശീയമായ വെറിയോടെ ചെയ്യപ്പെട്ട ഫാസിസ്റ്റ്‌ നെറികേടുകള്‍..

ഹിന്ദുത്വ ഫാസിസം പ്രകോപനമായതിന്‍റെ, ഇന്ത്യന്‍ നിയമ വ്യവസ്ഥ സാക്ഷ്യം നില്‍ക്കുന്നതിന്‍റെ ചില സാമ്പിളുകള്‍ :

1982 -ഇല്‍ കന്യാകുമാരിയില്‍ ഹിന്ദു ക്രിസ്ത്യന്‍ ലഹളയെത്തുടര്‍ന്ന്‌ ജസ്റ്റിസ്‌ വേണുഗോപാല്‍ കമ്മിഷന്‍ കണ്ടെത്തിയ വസ്തുതകള്‍..

- ക്രിസ്ത്യാനികള്‍ ദേശക്കൂറു കാണിക്കുന്നില്ലെന്നു ആര്‍.എസ്‌. എസ്‌ കുപ്രചാരണം നടത്തി
- ന്യൂനപക്ഷങ്ങള്‍ വളരുകയും ഹിന്ദുക്കള്‍ കുറയുകയും ചെയ്യുന്നതായി ആര്‍.എസ്‌.എസ്‌ വര്‍ഗീയ ചേരിതിരിവ്‌ ഉണ്ടാക്കി.
- യുവാക്കള്‍ക്ക്‌ വാള്‍, കഠാര, കുന്തം മുതലായവയുപയോഗിച്ഛ്‌ പരിശീലനം നല്‍കുന്നതോടൊപ്പം ഒറ്റപ്പെട്ട സംഭവങ്ങളെ വര്‍ഗീയമായി നിറം നല്‍കുന്നു ആര്‍.എസ്‌. എസ്‌

1971-ല്‍ തലശ്ശേരിയിലുണ്ടായ കലാപത്തെ തുടര്‍ന്ന്‌ ജസ്റ്റിസ്‌ ജോസഫ്‌ വിതേയത്തില്‍ കമ്മിഷന്‍ കണ്ടെത്തിയ വസ്തുതകള്‍.

- മാപ്പിളലഹളക്ക്‌ ശേഷം ഹിന്ദു-മുസ്ളിം ഐക്യം ശക്തിപ്പെട്ടിരുന്ന തലശ്ശേരി പ്രദേശത്ത്‌ ആര്‍.എസ്‌. എസ്‌ ശാഖ തുറക്കുന്നതോടെ രംഗം വഷളായി.
- മുഹമ്മദ്‌ എന്നയാളുടെ വീട്‌ ആക്രമിച്ഛ്‌, അയാളെ കൊല്ലാതിരിക്കാന്‍ 'റാം റാം' എന്ന്‌ വിളിപ്പിച്ഛ്‌ വീടിനു ചുറ്റും ആര്‍.എസ്‌.എസ്‌ കാര്‍ അദ്ധേഹത്തെ ഓടിപ്പിച്ഛു. ഇതു കലാപത്തിനു കാരണമായി.

1969 അഹമ്മദാബാദ്‌ കലാപത്തില്‍ ജഗ്‌ മോഹന്‍ റെഡ്ഡി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം ആര്‍.എസ്‌.എസ്‌ ന്‍റെയും ജന സംഘിന്‍റെയും നേതാക്കന്‍മാരാണു കലാപത്തിനു തിരികൊളുത്തിയതു എന്നാണു..

RSS -നോട്‌ മൃദുസമീപനമുള്ള സര്‍ദാര്‍ പട്ടേല്‍ പറയുന്നതു കാണൂ..

"RSS ന്‍റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ നിലനില്‍പ്പിനു വ്യക്തമായ ഭീഷണി സൃഷ്ടിച്ചിരിക്കുന്നു.. തീര്‍ച്ചയായും RSS കാര്‍ ധിക്കാരികളായി മാറുകയും വര്‍ധിച്ചതോതില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു"- sardar patel, selected correspondence 1940-1950, Vol II, 1977, page 283.

ക്രിസ്ത്യന്‍ പാതിരിമാരുടെ ആക്രമണത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ 'തുറന്ന ആക്രമണം' നടത്താന്‍ ഹിന്ദുമഹാസഭ, ആര്യസമാജം ജനസംഘം തുടങ്ങിയവകളോട്‌ ആവശ്യപ്പെടുന്നതും, മതപരിവര്‍ത്തനത്തിനായി പാകപ്പെടുത്തിയിക്കുന്നുവെന്ന് ആരോപിച്ച്‌ ക്രിസ്ത്യന്‍ ആശുപത്രികളും വിദ്യാലയങ്ങളും ബഹിഷ്കരിക്കാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്യുന്നതും 'വീര്‍ സവര്‍ക്കര്‍' എന്ന പുസ്തകത്തില്‍ ധനഞ്ജയ്‌ കീര്‍ പേജ്‌ 458-ല്‍ വരച്ചിടുന്നുണ്ട്‌..

ഇനിയും എന്തെല്ലാം പ്രകോപനങ്ങള്‍ - ഭരണഘടനക്കെതിരെ, മതേതരത്തത്തിനെതിരെ, ജനാധിപത്യത്തിനെതിരെ, ഫെഡറലിസത്തിനെതിരെ, ദേശീയ പതാകക്കെതിരെ.. ഇവിടെ ചുരുക്കുകയല്ലാതെ ചുരുള്‍ തീരുകയില്ല..

4. ഏതു രീതിയില്‍ ആണു ഞങ്ങള്‍ മതവെറി പരത്തുന്നതു?

ഇതിന്‍റെ ഉത്തരം രണ്ടിലും മൂന്നിലും ഉണ്ട്‌.

5. ദേശീയത തീവ്രം ആകുന്നതെപ്പോള്‍?അല്ലെങ്കില്‍ കുഴപ്പമില്ലാത്ത ദേശീയതയെയും ,കുഴപ്പമുള്ള ദേശീയതയെയും വേര്‍തിരിച്ചു അറിയുന്ന ടെക്നിക്?

ദേശീയത തീവ്രമാകുന്ന ചില സന്ദര്‍ഭങ്ങളെക്കുറിച്ഛ്‌ പറയാം.

കുഴപ്പമുള്ളതും അല്ലാത്തതുമായ ദേശീയതകള്‍ സംഘം നേതാക്കള്‍ക്ക്‌ മാത്രം അറിയുന്ന കാര്യങ്ങളാണു.. അല്ലെങ്കില്‍ ആ മാപിനികള്‍ അവരുടെ കയ്യില്‍ മാത്രമാണുള്ളതു. അതു വച്ഛാണു മറ്റുള്ളവരുടെ ദേശീയത അവര്‍ അളന്ന്‌ കൊണ്ടിരിക്കുന്നതു..

ദേശീയത എന്നത്‌ ജനങ്ങളുടെ വികാരപരവും വിചാരപരവുമായ ഐക്യബോധമാണു. ഭിന്ന സാംസ്കാരിക-മത സമൂഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ട്‌ ഐക്യത്തോടെ ജീവിക്കാനുതകുന്ന തോന്നലുണ്ടാക്കുന്ന, സാമ്പത്തികവും സാമൂഹികവുമായ താല്‍പര്യങ്ങള്‍ ഒന്നായി തീരുന്ന, രാഷ്ട്രീയ ബോധങ്ങള്‍ സമാനമായിരിക്കുകയും ചെയ്യുന്ന അവസ്താവിശേഷമാണു ദേശീയത..

പക്ഷേ ഹിന്ദുത്വത്തില്‍ അതു പൊതുവായ ഒരു മതവും, പൊതുവായ ഒരു ഭാഷയും, പൊതുവായ ഒരു ഭാവിയുമാണു. അതു സവര്‍ക്കര്‍ പറയട്ടെ:'..

".. പൊതുരാഷ്ട്രം പൊതുജാതി പൊതുസംസ്കാരം എന്നിവയാണു ഹിന്ദുത്വത്തിന്‍റെ തത്വങ്ങള്‍.. അതു ഉള്‍കൊണ്ടവനാണു ഹിന്ദു.. ഹിന്ദുസ്ഥാന്‍ അയാളെ സംബന്ധിച്ച്‌ പിതൃഭൂമി മാത്രമല്ല പുണ്യഭൂമി കൂടിയാണു.. പിതൃഭൂമി എന്നതുകൊണ്ട്‌ രാഷ്ട്രം ജാതി എന്നീ മൂല തത്വങ്ങളാണു അര്‍ഥമാക്കുന്നതു..."
- എ. മറാത്ത, ഹിന്ദുത്വ, പേജ്‌ 102-103

മനോഹരമായി തോന്നുന്നു അല്ലെ.. പക്ഷേ ഈ ദേശീയതയില്‍ മുസ്ളിമും ക്രിത്യാനിയും പെടുമോ.. ? സവര്‍ക്കര്‍ വ്യക്തമാക്കട്ടെ..

" .. മുസ്ളിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെപ്പോലെ പൊതുവായ പിതൃഭൂമിയുടെ പിന്തുടര്‍ച്ചാവകാശികളായിരിക്കാമെങ്കിലും അവരെ ഹിന്ദുക്കളായി അംഗീകരിക്കാനാവില്ല.. അവരുടെ പേരുകളും കാഴ്ച്ചപ്പാടും വിദേശ ജന്‍മത്തിന്‍റെ അടയാളമായി തീര്‍ന്നിരിക്കുന്നു.. "
- എ. മറാത്ത, ഹിന്ദുത്വ, പേജ്‌ 100-101

ഈ ദേശീയതയെ തീവ്രദേശീയത എന്നല്ല, ഭ്രാന്തന്‍ ദേശീയത എന്നല്ലേ വിളിക്കാനാവൂ...

"ഒരു വശത്ത്‌ അധ:പതിച്ചതും അസഹിഷ്‌ണുതാപരമായ സാമൂഹിക നയങ്ങള്‍ പ്രചരിപ്പിച്ഛും മറുവശത്ത്‌ ജനങ്ങളെ അവരുടെ പരമ്പരാഗതമായ മതാത്മകതയെ ഉണര്‍ത്തിവിട്ടുകൊണ്ടും അതിനെ ഹൈ-ടെക്‌ സൈനികവല്‍ക്കരണവുമായി കണ്ണിചേര്‍ത്തും പ്രചാരണം നടത്തുന്ന വിഭിന്ന പ്രതിലോമാധുനികതയാണു ഹിന്ദുദേശീയവാദം.. " - മീരാനന്ദ

എനിക്കും അങ്ങനെയാണു തോന്നുന്നതു.. അവധിയിലായിരുന്നപ്പോല്‍ തിരുവനന്തപുരത്ത്‌ കണ്ട ഹിന്ദുത്വക്കാരുടെ കട്ടൌട്ടുകള്‍ അതാണു വ്യക്തമാക്കുന്നതു..

6. സാംസ്കാരികചിഹ്നങ്ങള്‍ ബന്ധപ്പെടുത്താവുന്നതു മതവുമായി മാത്രം ആണൊ? സംഘം ഇതുവരെ തകര്‍ത്ത ,ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതെലും ചിഹ്നം?

തീര്‍ച്ചയായും അതു മാത്രമല്ല.. വംശീയവും, മാനസികവും, രാഷ്ട്രീയപരവും കൂടിയാണു..

ഗാന്ധിവധം, ബാബറി ദ്വംസനം, ഗുജറാത്ത്‌-ബോംബെ വംശഹത്യ, കുരിശ്‌-ബൈബില്‍ കത്തിക്കല്‍, മുസ്ളിം താടിയും- തൊപ്പിയും ഭീകരവല്‍ക്കരിക്കള്‍ എന്നിവയൊന്നുമല്ല ഇവിടെ പറയാനുദ്ധേശിക്കുന്ന സംഗതികള്‍..

മറിച്ച്‌ ചരിത്രപരമായി പരിവാറുകാര്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന ചില ചിഹ്നങ്ങള്‍ എങ്ങനെ ഇന്ത്യയുടെ സാംസ്കാരിക-മാനവിക ചിഹ്നങ്ങള്‍ക്ക്‌ നാശമുണ്ടാക്കുന്നു എന്ന്‌ പരിശോധിക്കയാണിവിടെ.

ക്ഷേത്ര-സംസ്കാരവും ബ്രാഹ്മണ്യവും
----------------------------------------------------------
ശുദ്രന്‍മാരെ മുന്നില്‍ നിര്‍ത്തി രാമക്ഷേത്രം ഹിന്ദുക്കളുടെ ഏകമാനമായ പ്രശ്നമായി ഉയര്‍ത്തി ബ്രാഹ്മണ്യം സ്ഥാപിക്കല്‍.. സവര്‍ക്കര്‍ മുതലിങ്ങോട്ടുള്ളവര്‍ കോല്‍മയിര്‍ക്കൊള്ളുന്ന വൈദികമതത്തില്‍ ഒരിക്കലും ക്ഷേത്രമോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. പക്ഷേ പില്‍ക്കാലത്ത്‌ ഉയര്‍ന്ന്‌ വന്ന ക്ഷേത്രങ്ങളെല്ലാം സവര്‍ണ്ണ ക്ഷേത്രങ്ങളായിരുന്നു. താഴ്ന്ന ജാതിക്കാരുടേത്‌ ക്ഷേത്രങ്ങള്‍ എന്ന്‌ വിളിക്കപ്പെട്ടിരുന്നുമില്ല..

അപ്പോല്‍ വൈദികമതവും സവര്‍ണ്ണരുടെ ക്ഷേത്ര-സംസ്കാരവും ബഹു ഭൂരിഭാഗം ഹിന്ദുക്കളെയും ഉള്‍ക്കൊള്ളുന്നതല്ല.. പക്ഷേ വൈദികമതം മഹത്തരമെന്നാണു പി. പരമേശ്വരന്‍ പറയുന്നതു:

".. വാസ്തവത്തില്‍ ഇസ്ളാമിന്‍റെ ആവിര്‍ഭാവത്തിനു മുന്‍പുള്ള കാലമായിരുന്നു ഇന്ത്യയുടെ സുവര്‍ണ്ണകാലം.. അതുവരെ വൈദികകാലം മുതല്‍ക്കിങ്ങോട്ടുള്ളതു മഹത്തായതായിരുന്നു.."
- ഇന്ത്യന്‍ മുസ്ളിംകള്‍ സപ്ളിമണ്റ്റ്‌, പേജ്‌ 20.

അപ്പോല്‍ വൈദിക കാലം അത്ര മഹത്തരമായിരുന്നോ.. എല്ലാ ഭാരതീയരും സഹോദരന്‍മാരായിരുന്നോ..നോക്കാം..

"യധാര്‍ഥത്തില്‍ രണ്ടുതരം ദൈവങ്ങളുണ്ട്‌. ദൈവങ്ങള്‍ തീര്‍ച്ചയായും ദൈവങ്ങള്‍ തന്നെ.. പുണ്യ മന്ത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണരാകട്ടെ മനുഷ്യ രൂപത്തിലുള്ള ദൈവങ്ങളാണു.."
- ശതപഥ ബ്രാഹ്മണം..

ഈ ബ്രാഹ്മണ ദൈവങ്ങളോട്‌ മറ്റുള്ളവര്‍ എങ്ങനെ പെറുമാറണമെന്നു, ഇന്ത്യയുടെ ഭരണഘടനയാക്കാന്‍ സംഘം ശ്രമിക്കുന്ന മനുസ്മൃതിയില്‍ നിന്നു കൂടുതലൊന്നും എഴുതി സമയം കളയണ്ട എന്ന്‌ കരുതുന്നു..

സാമ്രാജ്യത്ത ദാസ്യം
----------------------------------------------------------
1993 മെയ്‌ 7 -ണ്റ്റെ Fontline ദ്വൈവാരിക വെളിപ്പെടുത്തിയകത്ത്‌ മാത്രം മതി സംഘപരിവാര-ഹിന്ദുത്വക്കാര്‍ ഷണ്ഠന്‍മാരും ദാസ്യ രക്തമുള്ളവരുമാണെന്ന്‌ തെളിയാന്‍..

'ഇന്ത്യയിലെ 65 കോടി ഹിന്ദുക്കളുടെ പേരില്‍' സംഘപരിവാരത്തിന്‍റെ നേതാക്കളായ രാമജന്‍മഭൂമി ന്യാസ്‌ പ്രസിഡണ്റ്റ്‌ രാമചന്ദ്ര പരമഹംസ്‌, രാമജന്‍മഭൂമി മുക്തിയജ്ഞ സമിതി വൈസ്‌ പ്രസിഡണ്റ്റ്‌ നൃത്യഗോപാല്‍ ദാസ്‌ എന്നിവര്‍ അന്നത്തെ അമേരിക്കന്‍ പ്രെസിഡെണ്റ്റ്‌ ബില്‍ ക്ളിന്‍റെനെഴുതിയ കത്താണതു..

".. (എപ്പോഴെപ്പോല്‍ ധര്‍മ്മത്തിനു കോട്ടം തട്ടുകയും അധര്‍മ്മ ഉയിര്‍ക്കൊള്ളുകയും ചെയ്യുന്നുവോ അപ്പപ്പോല്‍ ഞാന്‍ സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദുഷ്ടരെ നശിപ്പിക്കുന്നതിനും ധര്‍മ്മം സംസ്ഥാപിക്കുന്നതിനുമായി യുഗം തോറും അവതരിക്കുന്നതാണു) എന്ന ഉപദേശത്തെ അനുസ്മരിപ്പിച്ച്കൊണ്ട്‌ നന്‍മക്കും നീതിക്കും സത്യത്തിനും വേണ്ടി സമരം ചെയ്യാനുള്ള മനശക്തിയോടെ ഏറ്റവും മഹാനായ വ്യക്തിയായി ലോക രംഗത്ത്‌ അങ്ങ്‌ പ്രത്യക്ഷപ്പെട്ടതോടെ ഞങ്ങള്‍ക്ക്‌ പുതിയ പ്രതീക്ഷ കൈവന്നിട്ടുണ്ട്‌.. "

ക്ളിന്‍റെനെ അവതാര ദൈവമാക്കിക്കൊണ്ടുള്ള ഈ തരം താണ ദാസ്യം അവര്‍ എടുത്തതിന്‍റെ കാരണം ആ കത്തില്‍ തന്നെ വ്യക്തമാക്കുന്നു..

".. സ്വന്തം രാജ്യങ്ങളിലെ ഹിന്ദുക്കളുടെ നേര്‍ക്ക്‌ ക്രൂര കൃത്യങ്ങള്‍ ചെയ്തുകൊണ്ട്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെട്ടതിന്‍റെ പേരില്‍ ബംഗ്ളാദേശ്‌ ഗവര്‍മെണ്റ്റിനു അങ്ങ്‌ നല്‍കിയ ധീരമായ താക്കീതിനു ഇന്ത്യയിലെ ഹിന്ദുക്കളായ ഞങ്ങള്‍ കൃതക്ജ്ഞരാണു.. "

കത്തിന്‍റെ അവസാനം പറയുന്നതു ....
" ഞങ്ങളുടെ ഹൃദംഗമായ പ്രാര്‍ഥനകള്‍, ശ്രീരാമനും ശ്രീകൃഷ്ണനും അനുഭവിച്ച അത്യുന്നതമായ സ്ഥാനം, താങ്കള്‍ക്കും കൈവരും.. "

ഹിന്ദു ഹിന്ദു എന്ന്‌ പറയാന്‍ ശീലിച്ച 'സംഘ'ക്കാര്‍ക്ക്‌ "ഇന്ത്യന്‍" എന്ന്‌ പറയാന്‍ യാതൊരു അവകാശവുമില്ലെന്നാണു പുതിയ പുതിയ ഈ സാംസ്കാരിക ചിഹ്നങ്ങളുടെ നിര്‍മ്മിതിയിലൂടെ വ്യക്തമാകുന്നതു..

ഇത്തരത്തില്‍ ഇനിയുമൊരുപാട്‌ കാര്യങ്ങളുള്ളത്‌ പറയുക ദൈര്‍ഘ്യഭാരം കൂട്ടുന്നവയാണു.. ആവശ്യമെങ്കില്‍ മറ്റൊരു സന്ദര്‍ഭത്തിലാവാമെന്നു കരുതുന്നു..

".. ഹിന്ദുത്വം യാഥാര്‍ത്യമാവുന്നുവെങ്കില്‍ അതു ഈ രാജ്യത്ത്‌ ഏറ്റവും വലിയ ദുരന്തമാവുമെന്നതില്‍ സംശയമൊന്നുമില്ല.. അതു സ്വാതന്ത്യ്രത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയായിരിക്കും.. അക്കാരണത്താല്‍ അതു ജനാധിപത്യ വിരുദ്ധവുമാണു.. അതിനെ എന്ത്‌ വില കൊടുത്തും തടയേണ്ടതുണ്ട്‌..."
- ബി. ആര്‍ അംബേദ്ക്കര്‍, പാകിസ്ഥാന്‍ ഓര്‍ പാര്‍റ്റീഷന്‍ ഓഫ്‌ ഇന്ത്യ, 1990, പേജ്‌ 358

ഭരണഘടനാ ശില്‍പിയുടെ ഈ സാക്ഷ്യത്തിനപ്പുറം, ദേശദ്രോഹപരമായ ഹിന്ദുത്വമെന്ന ഫാസിസ ഭീഷണിക്ക്‌ മറ്റൊരു വ്യാഖ്യാനവും ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല..

123 comments:

 1. This comment has been removed by the author.

  ReplyDelete
 2. Good thoughts and attempt. But Why do you strain your thoughts only within religion? OR are you doing any research on this subject?. I believe you can be a better respondant to other subjects which "MODERN INDIA / NEW GENERATION" might need. I urge you to do a travel through the hearts of MODERN INDIA and NEW GENERATIONS before you are stamped OUT-DATED.

  ReplyDelete
 3. ശരിയാണു പ്രേം..
  ഈ ആധുനികതയില്‍ നിന്ന് പോലും പ്രാകൃത ദിശയിലേക്ക്‌ ഭാരത്തെ കൂട്ടികൊണ്ട്‌ പോകുന്ന സംഘ പരിവാരങ്ങള്‍ 'MODERN INDIA / NEW GENERATION'-ല്‍ നിന്നന്യമാകുന്നു എന്ന് അവരറിയാന്‍ ചിലപ്പോല്‍ എനിക്ക്‌ ഒരു ചുവട്‌ പിന്നോട്ട്‌ നിന്ന് ചരിത്രത്തിലേക്ക്‌ വിരല്‍ തൊടേണ്ടിവരും.

  ReplyDelete
 4. പ്രിയ ബക്കര്‍,
  മറുപടിക്കു നന്ദി.ബക്കറിന്റെ ഓരോ ഉത്തരങ്ങള്‍ക്കും എന്റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉണ്ടു.ബുധനാഴ്ച വരെ ഒന്നു വെയിറ്റ് ചെയ്യണം.തിരക്കാണു..

  ReplyDelete
 5. after independence, almost 25000 riots has happened in India(including small and big).
  Most of the riots were aimed to minorities. Thousands of people were killed. On most of the riots, SANK PARIVAR was serving a big role.
  Again they are telling SANK family is pious and innocent.

  ReplyDelete
 6. çdÉÎßçÈÞ¿í æÌAùßæa ©Jø¢ Õ{æø ÈKÞÏß. çdÉÎßæa ©ÉçÆÖ¢ Ø¢¸ ÙßLáAZµí ¦Ãá ÈWçµIÄá. ÉßæK ÍÞøÄàÏX ¨ çÜÞµJá ÄæKÏÞçÃÞKá ¥çgÙJßæa æÌAùßçÈÞ¿áU ¦Æc çºÞÆc¢ µIçMÞW çÄÞKß.....§çMÞW ©Jø¢ µßGßÏßGᢠ¥ÄßÈᢠçºÞÆßÏÕᢠÎùáÉ¿ßÏᢠ©æIKá ÕKçMÞW ÍÞøÄàÏX Ø¢¸ øÞ¼cJí ÄæKÏÞÃá ¼àÕßAáKÄá ®Ká ©ùMßAáKá.

  ReplyDelete
 7. പ്രിയ ബക്കര്‍,

  താങ്കള്‍ എതിര്‍ക്കാനായി എഴുതുന്നു മാത്രം എന്നറിയാവുന്നതിനാല്‍ എതിര്‍വാദവും സത്യാവസ്ഥയും പറഞ്ഞു മനസ്സിലാക്കിക്കുന്നത് മണ്ടത്തരം ആണെന്നറിയാം. പഴയ പോസ്റ്റുകളിലെ പോലെ ഗോള്വര്‍ക്കരുടെ പ്രസംഗങ്ങളും എഴുത്തുകളും 'മുറിച്ചു മാറ്റി' ആടിനെ പട്ടിയാക്കി ചിത്രീകരിച്ചിരിക്കുന്നു.. അതിനു താങ്കള്‍ക്കു ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്ന് ചിന്തിച്ചു സമാധാനിക്കാം.. ഏതൊരു ലക്ഷ്യവും ധര്‍മ്മത്തിന്റെ മാര്‍ഗത്തിലൂടെ ആയിരിക്കണം എന്ന് താങ്കളെ നിര്‍ബന്ധിക്കാന്‍ ആകില്ലല്ലോ..

  സംഘം മറ്റു മതങ്ങല്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് 'വരുത്തി തീര്‍ക്കാന്‍' ശ്രമിക്കുക വഴി കുറച്ചു പേരുടെ എതിര്‍പ്പ് സംഘത്തിന് കിട്ടിക്കോട്ടേ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ സംഘം ഭാരതം എന്ന ദേശീയതയും അതിന്റെ ആണിക്കല്ലായ ഹിന്ദുത്വവും എങ്ങനെ നിര്‍വചിക്കുന്നു എന്നറിയാവുന്നവര്‍ താങ്കളെ പോലുള്ളവര്‍ പുലമ്പുന്നത് 'വക്ര ബുദ്ധി' ആണെന്നെന്നു തിരിച്ചറിയും..

  കൂടുതല്‍ പറയാന്‍,, താങ്കള്‍ ഒന്നും പുതുതായി പറഞ്ഞിട്ടില്ലല്ലോ..

  ReplyDelete
 8. പ്രിയ ബക്കര്‍,

  ഏതായാലും എഴുതിയില്ലേ.. കുറച്ചു കാര്യങ്ങള്‍ കൂടി..
  എന്തുകൊണ്ടാണ് ആര്‍ എസ് എസ് (സംഘം) ഈ ദേശീയത എന്നതില്‍ വിശ്വസിക്കുന്നു? എന്താണ് ഹിന്ദുത്വം?
  സംഘത്തിനെ മനസ്സിലാക്കിയതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ നിര്‍വചനങ്ങളും ഉദ്ദേശ ലക്ഷ്യങ്ങളും പറയട്ടെ..
  നമ്മുടെ രാജ്യം ധാരാളം സംസ്കാരങ്ങളാലും വിശ്വാസങ്ങളാലും ജീവിത രീതികളാലും സമ്പന്നമാണെന്നറിയാമല്ലോ. നാനാത്വം എന്നതില്‍ നിന്നും നമ്മെ ഒന്നാക്കുന്ന ഘടകം ഭാരതം എന്നാ രാജ്യ സങ്കല്‍പ്പമാണ്. ആ രാജ്യ സങ്കല്പത്തിനെ വെട്ടി മുറിച്ച കാര്യവും അതിനു മുന്‍പ് പല തവണ വിദേശ ആധിപത്യത്തിന് ഇരയായതും അറിയാമായിരിക്കുമല്ലോ.. അതിനെല്ലാം ഇട നല്‍കിയത് നാം ഒന്നാണെന്നുള്ള ചിന്താഗതിയുടെ കുറവ് കൊണ്ടാണ്.. ഇത്തരം ഐക്ക്യം ഉണ്ടാകണമെങ്കില്‍ ജാതിയുടെയും മതത്തിന്റെയും ചിന്തകള്‍ക്ക് അപ്പുറത്തുള്ള ചിന്താധാര ജനങ്ങളില്‍ ഉണ്ടാവണം.. അത്തരത്തില്‍ ഒന്നാണ് നമ്മളെ ബന്ധിപ്പിക്കുന്ന ഹിന്ദുത്വം എന്ന ദേശീയത.. ആ ഹിന്ദുത്വം ആണ് മതത്തിനും ജാതിക്കും അപ്പുറത്ത് സാംസ്കാരികമായി നമ്മളെ ഒന്നിപ്പിക്കുന്ന ഘടകം. എന്നാല്‍ ഈ ഹിന്ദുത്വത്തെ ഒരു മതത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും സംഘടനയുടെയും ലേബലില്‍ കൊണ്ടെത്തിക്കാന്‍ ധാരാളം സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്.. കുറെ ഒക്കെ ഫലം അവര്‍ക്ക് നേടാന്‍ കഴിഞ്ഞെങ്കിലും അവരുടെ വാദത്തിന്റെ പൊള്ളത്തരം കൂടുതല്‍ വെളിയില്‍ വന്നു കൊണ്ടിരിക്കുകയാണ്.. ഈ ഭൂപ്രദേശത്തിലെ ജനങ്ങളുടെ നിക്ഷ്പക്ഷതയും മതേതര ചിന്താഗതികളും മുതലെടുക്കുന്ന വിഭാഗങ്ങള്‍ നമുക്കിടയില്‍ ഉണ്ട് എന്നതാണ് നമ്മളെ ഒന്നിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. അവയ്ക്ക് മത-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളതിനാല്‍ അത്തരം പ്രചാരണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും..
  അതിനാല്‍ ഹിന്ദുത്വം എന്നത് ഒരു ആശയമാണ്.. മതമോ രാഷ്ട്രീയമോ ആയ ഒന്നല്ല. ഹിന്ദു എന്ന് വിളിക്കപ്പെടുന്ന പോലെ മാത്രം ഉള്ള ഒന്ന്. അത് ഒരു സംസ്കാരത്തെ, ദേശീയതയെ, ചിന്താഗതിയെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. അതില്‍ കൃസ്ത്യാനിയും മുസ്ലിമും ഒക്കെ ഉള്‍പ്പെടുന്നു.. എന്നാല്‍ അതിനെ ഇല്ലാതാക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്ന ആരും ഉള്‍പ്പെടുന്നില്ല.. ആ ഹിന്ദുത്വം എന്നതിനാണ് സഹിഷ്ണുത ഉള്ളത്.. എന്നാല്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.. അത്തരം എതിര്‍പ്പിനെ ആണ് താങ്കള്‍ വെട്ടി മുറിച്ചു മറ്റു മതങ്ങലോടുള്ള എതിര്‍പ്പായി ചിത്രീകരിച്ചിരിക്കുന്നത്..! സ്വന്തം രാജ്യത്തിന്റെ സംസ്കാരത്തിലും ചരിത്രത്തിലും വിശ്വസിക്കല്‍ മാത്രമാണ് ഹിന്ദുത്വം.. അത് കൊണ്ടാവും ബക്കറിനു മനസ്സിലായിട്ടും 'ദഹിക്കാതെ' പോകുന്നത്..

  ReplyDelete
 9. പ്രിയ സത..

  താങ്കള്‍ പറഞ്ഞതെല്ലാം നല്ല കാര്യങ്ങള്‍.. ഞാനും ആഗ്രഹിച്ചു പോകുന്ന കാര്യങ്ങള്‍.. പക്ഷേ കാര്യങ്ങള്‍ ചരിത്രത്തില്‍ മുഴച്ച്‌ നില്‍ക്കുന്നത്‌ അങ്ങനെയല്ലല്ലോ..

  ഹിന്ദുത്വത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉണ്ടെന്നും, സഹിഷ്ണുത ഉണ്ടെന്നും, മതേതര ഐക്യം ഉണ്ടെന്നും എന്നൊക്കെ വെറുതെ കാച്ഛിയാല്‍ സവര്‍ക്കറും ഗോവാല്‍ക്കറും മറ്റും ഒറ്റയടിക്ക്‌ ദുര്‍ബലരായിപ്പോവില്ലെ...

  താങ്കള്‍ക്കുണ്ടായിട്ടുള്ള സല്‍ബുദ്ധിയെങ്കിലും അവര്‍ക്കില്ലാതെ പോയതില്‍ ഇപ്പോല്‍ ഖേദിച്ചതുകൊണ്ട്‌ പ്രത്വേകിച്ച്‌ ഒരു പ്രയോജനവും ഇല്ലാതെ പോകുന്നു...

  ReplyDelete
 10. മൂര്‍ഖന്‍ പാമ്പിനെ പോലും കൊല്ലാന്‍ പഠിപ്പിക്കാത്ത ഒരു ദേശത്ത് 'കൊതുക് കുത്തിയാല്‍ അടിച്ചുകൊല്ലണം' എന്ന് ആരെങ്കിലും പറഞ്ഞാല്‍ "കൊല്ലണം" എന്ന് മാത്രം കേള്‍ക്കുന്ന, ചരിത്ത്രത്ത്തിലെ ഏച്ചുകെട്ടിയ മുഴകള്‍ കണ്ടു ഭയക്കുന്ന ബക്കറിനു ഭാരതീയന്‍ കൊടുക്കാനിരിക്കുന്ന മറുപടി കാത്തിരിക്കുകയാണ് ഞാനും.
  സത പറഞ്ഞത് പോലെ 'കൂടുതല്‍ പറയാന്‍ ബക്കര്‍ കൂടുതലായൊന്നും പറഞ്ഞിട്ടും ഇല്ല'

  "ഈ ആധുനികതയില്‍ നിന്ന് പോലും പ്രാകൃത ദിശയിലേക്ക്‌ ഭാരത്തെ കൂട്ടികൊണ്ട്‌ പോകുന്ന സംഘ പരിവാരങ്ങള്‍ " എന്ന ബക്കറിന്റെ പ്രയോഗം ഹാസ്യം ജനിപ്പിക്കുന്നു.

  അതിനും കൂടിയുള്ള മറുപടിയുമായി ഉടനെ വരാന്‍ ശ്രമിക്കാം. കുറച്ചു പഴയ കഥകളും പന്കുവക്കാം.

  ReplyDelete
 11. പ്രിയ ബക്കര്‍,

  താങ്കള്‍ സ്വന്തം താല്പര്യം മുന്നില്‍ നിര്‍ത്തി അതിനു ഉപോല്‍പ്പലകമാക്കാന്‍ പറ്റുന്ന രീതിയില്‍ എല്ലാറ്റിനെയും വളച്ചൊടിക്കുന്നു.. അതിനൊന്നും മറുപടി തരാന്‍ സാധിക്കില്ലല്ലോ.. ഉറങ്ങുന്നവരെ മാത്രമേ ഉണര്‍ത്താന്‍ സാധിക്കൂ എന്നതിനാല്‍ അതിനായി ശ്രമിക്കുക പോലും ചെയ്യാന്‍ സാധിക്കില്ല.. താങ്കള്‍ക്കു മതത്തിന്റെ സങ്കുചിതമായ അടിത്തറയില്‍ നിന്ന് മാത്രമേ ചിന്തിക്കാനും അതിനു വേണ്ടി മാത്രമേ പ്രവര്‍ത്തിക്കാനും സാധിക്കൂ എന്നറിയാം. എന്നാല്‍ മറ്റുള്ളവരും അത്തരം അടിത്തറയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപം മാത്രം തോന്നുന്നു.

  ഇത്രയും എഴുതിയതും ബക്കറിനോ എനിക്കോ വേണ്ടി അല്ല, മറിച്ച്‌, താങ്കളുടെ ലേഖനം മാത്രം വായിക്കുന്ന ശുദ്ധാല്‍മാക്കള്‍ വെറുതെ ഹിന്ദുത്വത്തെയും ദേശീയതെയും സംഘതിനെയും തെറ്റിദ്ധരിക്കാതിരിക്കാന്‍ മാത്രം..

  പിന്നെ, ഹിന്ദുക്കള്‍ എന്നും സഹിഷ്ണുതയും മര്യാദകളും കാണിച്ചിരുന്നു. അവര്‍ ഒന്നിനെയും അക്ക്രമിച്ചു കീഴടക്കാനോ സ്ഥാപിക്കാനോ സംഘടിതമായി ശ്രമിച്ച ചരിത്രമില്ല. ഉള്ളത് ഇവിടുണ്ടായിരുന്ന ചില വ്യവസ്ഥിതികളിലെ അസമത്വങ്ങള്‍ മാത്രം. അത്തരം അസമത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുതലെടുക്കാന്‍ സ്ഥാപിത താല്പര്യക്കാര്‍ ഇവിടെത്തിയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന ദുരന്തങ്ങളില്‍ പലതും. ചില നല്ല ഗുണങ്ങള്‍ അവ നല്‍കിയിട്ടില്ല എന്ന് പറയുന്നില്ല. അത്തരക്കാര്‍ക്കു മതം, രാഷ്ട്രീയം തുടെങ്ങിയ അടിത്തറയില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഒരു പൊതു അടിത്തറ ഇല്ലാതിരുന്ന ഒരു കൂട്ടം ജനത, ഒന്നിക്കേണ്ടുന്നതിന്റെ ആവശ്യകത മനസ്സിലാക്കുകയും മുതലെടുപ്പുകാര്‍ സ്വന്തം രാജ്യത്തെയും സംസ്കാരത്തെയും അഭിമാതയും ആണ് അക്ക്രമിക്കുന്നത് എന്ന് തിരിച്ചറിയുകയും ചെയ്തു.. അത്തരം തിരിച്ചറിവാണ് ആര്‍ എസ് എസ് എന്ന സംഘടനക്കു രൂപം നല്‍കപ്പെട്ടത്‌. അത് മറ്റുള്ളവരെ ഇല്ലാതാക്കാനോ, അക്ക്രമിക്കാണോ അല്ല. തങ്ങള്‍ക്കെതിരെ ഉള്ള സംഘടിതമായ അക്ക്രമങ്ങള്‍ ഇല്ലാതാക്കാനായുള്ള ശ്രമത്തിന്റെ ഭാഗം മാത്രം. അത് ഫലം കണ്ടു എന്നത് എത്ര ശരിയാണ്.. അതുവരെ ഹിന്ദു എന്നാല്‍ എന്താണെന്ന് നിര്‍വചിക്കുക പോലും പറ്റാതിരുന്ന കാലഘട്ടത്തില്‍ നിന്നും ഹിന്ദു എന്നതില്‍ അഭിമാനിക്കുന്ന ജനത രൂപം കൊണ്ടു.

  എന്നാല്‍ ഇപ്പോളും ഹിന്ദു എന്ന സങ്കല്‍പത്തെയും ഐക്ക്യത്തെയും തകര്‍ക്കാന്‍ രാഷ്ട്രീയമായും മതപരമായും ശ്രമങ്ങള്‍ തുടരുന്നു.. ഹിന്ദു എന്നതിനെ അക്ക്രമിക്കാന്‍ അതിനു രൂപം കൊടുക്കാന്‍ സഹായിച്ച എല്ലാറ്റിനെയും അക്ക്രമിക്കുക.. അങ്ങനെ ആണല്ലോ സംഘം ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നത്!! ധര്‍മ്മം കര്‍മ്മം എന്നതില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍, ആര്‍ എസ് എസ് ഒരു തെറ്റ് ചെയ്താല്‍ പോലും പിന്തുണക്കില്ല എന്ന് അറിയാവുന്നവരാണ് സംഘത്തിനെ ഇതുവരെ നയിച്ചിട്ടുള്ളത്.. അതുകൊണ്ട് തന്നെയാണ് സംഘം കുപ്രചരണങ്ങളില്‍ പോലും തലയുയര്‍ത്തി നില്‍ക്കുന്നത്..

  "ലോക സമസ്താ സുഖിനോ ഭവന്തു" എന്ന് ചിന്തിക്കുന്ന ഹിന്ദുക്കള്‍ "വസുദൈവ കുടുംബകം" എന്ന അടിത്തറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആര്‍ എസ് എസ്സിനെ അല്ലാതെ മറ്റെന്തിനെ ആണ് പിന്തുണക്കുക?

  അത്ര ഒന്നും ഒരിക്കലും ചിന്തിക്കുക പോലും കഴിയാത്ത പ്രിയ ബക്കാര്‍ക്ക് വീണ്ടും ശ്രമം തുടരാം..

  ReplyDelete
 12. റാവുത്തരെ ഒരു തിരുത്ത്‌..

  'കൊല്ലണം' എന്ന് കേട്ടിട്ടുള്ള എന്നല്ല 'കണ്ടിട്ടുള്ള' എന്നാക്കണം..

  അതാണു കൂടുതല്‍ സത്യം..

  അപ്പോല്‍ ഏച്ഛുകെട്ടില്ലാത്ത, മുഴകള്‍ ഇല്ലാത്ത, പേടി തോന്നാത്ത പഴങ്കഥകള്‍ക്കായി കാത്തിരിക്കുന്നു.. !!!

  ReplyDelete
 13. പ്രിയ സത..

  താങ്കള്‍ ആറ്‍.എസ്സ്‌.എസ്സ്‌ നോട്‌ കാണിക്കുന്ന എല്ലാ കരുതലുകളെയും ബഹുമാനിക്കുന്നു. RSS-ഇല്‍ ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണു വീണ്ടൂം വീണ്ടും താങ്കള്‍ പറയുന്നതു...

  പക്ഷേ ഈ RSS-ണ്റ്റെ പ്രതിജ്ഞ പോലും നോക്കൂ...

  "എണ്റ്റെ വിശുദ്ധമതത്തിണ്റ്റെയും ഹിന്ദു സമൂഹത്തിണ്റ്റെയും സംസ്കാരത്തിണ്റ്റെയും പരിപോഷണത്തിലൂടെ ഹിന്ദു വര്‍ഷയുടെ സര്‍വ്വോന്‍മുഖമായ മഹത്വം നേടിയെടുക്കുന്നതിനായി ..... "

  ഈ പറയുന്ന വിശുദ്ധമതത്തിലും സമൂഹത്തിലും മറ്റു മതസ്തര്‍ ഇല്ലെന്നത്‌ തെളിഞ്ഞതാണല്ലോ.. പിന്നെന്തു 'വസുദൈവ കുടുംബകം' എന്ത്‌ 'ലോകാസമസ്താ സുഖിനോ ഭവന്തു'...

  എന്നാലും താങ്കള്‍ക്കും ഇരിക്കട്ടെ 'ഒരു സുഖിനോ ഭവന്തു'....

  ReplyDelete
 14. പ്രിയ ബക്കര്‍,

  താങ്കള്‍ എല്ലായിപ്പോളും ഇല്ലാത്ത കാര്യങ്ങള്‍ എഴുതുന്നതിനാല്‍ തിരുത്തുക പ്രയാസമാണല്ലോ.. അര്‍ഥങ്ങളും വ്യാഖ്യാങ്ങളും ആടിനെ പട്ടിയാക്കുക എന്നാ ഉദ്ദേശത്തോടെ ആകുമ്പോള്‍ പ്രത്യേകിച്ചും!!

  ശാഖകളില് മുഴങ്ങുന്ന പ്രാര്ഥന ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ നേരത്തെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. യഥാര്‍ഥ ഭാഷയും അതിന്റെ ഇംഗ്ലീഷ് അര്‍ഥവും. മലയാളത്തില്‍ ഉള്ള അര്‍ഥം കൂടി വായിക്കുക. അതില്‍ എവിടെ ആണ് താങ്കള്‍ എഴുതിയ പോലെ ഒരു വാചകം ഉള്ളത് എന്ന് പറയുക..

  ഏതെല്ലാം രീതിയില്‍ വ്യാഖ്യാനിച്ചാലും "വിശുദ്ധമതത്തിണ്റ്റെ" എന്നൊരു അര്‍ഥം താങ്കള്‍ക്കല്ല ഒരു പണ്ഡിതനും കിട്ടില്ല..

  സ്വന്തം ശരീരം ജന്മഭൂമിക്കായി സമര്‍പ്പിക്കുന്നു എന്ന പ്രാര്‍ഥനയെ എങ്കിലും വെറുതെ വിടുക..

  ReplyDelete
 15. പ്രിയ സത..

  ആടിനെ പട്ടിയാക്കുന്നതു ഞാനല്ല.. താങ്കളാണെന്നും പറയുന്നില്ല.. കാരണം വെപ്രാളം കൊണ്ട്‌ കണ്ണു കാണാത്തതാണു..

  താങ്കളുടെ പോസ്റ്റില്‍ കാണുന്നതു പ്രാര്‍ഥനയാണു... ഞാന്‍ എഴുതിയതു RSS - കാരണ്റ്റെ പ്രതിജ്ഞയാണു...

  ReplyDelete
 16. പ്രിയ ബക്കര്‍,

  എനിക്കറിയാന്‍ പാടില്ലാത്ത ഒരു പ്രതിജ്ഞ ആര്‍ എസ് എസ്സിനുണ്ടോ എന്നൊരു സംശയം!! സംഘത്തിന്റെ പ്രാര്‍ഥനയാണ് സംഘത്തിന്റെ പ്രതിജ്ഞ..
  താങ്കള്‍ക്കു കിട്ടിയ പ്രതിജ്ഞ എവിടെ നിന്നാണെന്നു അറിഞ്ഞാല്‍ നന്നായിരുന്നു..

  ഹിന്ദു സമൂഹത്തിണ്റ്റെയും സംസ്കാരത്തിണ്റ്റെയും ഉന്നമനം തന്നെ ആണ് സംഘത്തിന്റെ ലക്‌ഷ്യം.. അതില്‍ തെറ്റുണ്ട് എന്ന് പറയുന്നത് വിചിത്രമല്ലേ?? സ്വന്തം വീട് നല്ല രീതിയില്‍ കൊണ്ട് നടക്കണം എന്ന് പറയുന്നത് പോലെ ഉള്ള ഒന്ന്!! അതില്‍ ബക്കര്ക്കു വിഷമം തോന്നുന്നതെന്തിനു?? എന്താ ഹിന്ദു സമൂഹത്തിണ്റ്റെയും സംസ്കാരത്തിണ്റ്റെയും ഉന്നമനം ഹിന്ദുക്കള്‍ക്ക് ശ്രമിച്ചു കൂടാ എന്നുണ്ടോ??

  താങ്കള്‍, മുസ്ലിങ്ങളില്‍ ഉള്ള അഭിപ്രായ വത്യാസങ്ങള്‍ ഇല്ലാതാക്കി ഒന്നാകാന്‍ ആഗ്രഹിക്കൂ.. മറ്റുള്ളവയെ ഇല്ലാതാക്കാതെ സ്വയം നന്നാകാന്‍ ഒരുങ്ങുന്നത് നല്ല കാര്യമല്ലേ? അത്തരം കാര്യങ്ങളെ പിന്തുണക്കാനെ എനിക്ക് കഴിയൂ.. താങ്കള്‍ക്കാവില്ലെങ്കിലും..

  ReplyDelete
 17. പ്രിയ ബക്കര്‍,

  ഒന്ന് കൂടി.. സ്വന്തം വീട് നന്നാക്കുന്നു എന്ന് പറഞ്ഞാല്‍ മറ്റുള്ളവരുടെ വീട് തകര്‍ക്കാന്‍ പോകുന്നു എന്ന് വായിക്കണോ??
  താങ്കള്‍ അങ്ങനയെ വായിക്കൂ എന്നറിയാം എങ്കിലും..

  ReplyDelete
 18. താങ്കളുടെ പോസ്റ്റില്‍ കാണുന്നതു പ്രാര്‍ഥനയാണു... ഞാന്‍ എഴുതിയതു RSS - കാരണ്റ്റെ പ്രതിജ്ഞയാണു...

  "ദയവു ചെയ്തു ആ പ്രതിജ്ഞ വ്യക്തമാക്കുമല്ലോ ?" ഇതെവിടെയാണ്? ശാഖകളില്‍ ചൊല്ലുന്നതാണോ? അതോ ആരെങ്കിലും എഴുതിയതാണോ? ഈ പ്രതിജ്ഞ കലാപരിപാടി എപ്പോഴാണ് നടത്തുക? ബക്കര്‍ ഒരുത്തരം പ്രതീക്ഷിക്കുന്നു..

  ReplyDelete
 19. പ്രിയ സത..

  ഓരോ 10 വയസ്സിനു മുകളിലുള്ള RSS കാരനും അതില്‍ അംഗമാകുമ്പോല്‍ എടുക്കേണ്ട പ്രതിജ്ഞയാണതു.. അത്‌ താങ്കള്‍ക്കറിയില്ലെങ്കില്‍ ഞാന്‍ തെറ്റായ അരോടോ ആണു സംസാരിക്കുന്നതു...


  "ഹിന്ദു സമൂഹത്തിണ്റ്റെയും സംസ്കാരത്തിണ്റ്റെയും ഉന്നമനം തന്നെ ആണ് സംഘത്തിന്റെ ലക്‌ഷ്യം.. അതില്‍ തെറ്റുണ്ട് എന്ന് പറയുന്നത് വിചിത്രമല്ലേ?? "


  അതു ന്യായം...
  പക്ഷേ ഇങ്ങനെ കാച്ചിക്കളഞ്ഞതെന്തിനു..

  "... ഇത്തരം ഐക്ക്യം ഉണ്ടാകണമെങ്കില്‍ ജാതിയുടെയും മതത്തിന്റെയും ചിന്തകള്‍ക്ക് അപ്പുറത്തുള്ള ചിന്താധാര ജനങ്ങളില്‍ ഉണ്ടാവണം.. അത്തരത്തില്‍ ഒന്നാണ് നമ്മളെ ബന്ധിപ്പിക്കുന്ന ഹിന്ദുത്വം എന്ന ദേശീയത.. ആ ഹിന്ദുത്വം ആണ് മതത്തിനും ജാതിക്കും അപ്പുറത്ത് സാംസ്കാരികമായി നമ്മളെ ഒന്നിപ്പിക്കുന്ന ഘടകം..."

  ReplyDelete
 20. പ്രവീണ്‍..

  ആ പ്രതിജ്ഞ തെറ്റെന്നും അങ്ങനെയൊന്നു ആര്‍.എസ്സ്‌.എസ്സ്‌-ല്‍ ഇല്ല എന്നും വ്യക്തമായി പറയൂ..

  ReplyDelete
 21. എനിക്ക് ഒരു വ്യക്തതയുടെയും പ്രശ്നമില്ല...ഇങ്ങനെ ഒരു പ്രതിജ്ഞ ബക്കരുടെ അസഹിഷ്ണുതയില്‍ നിന്നുടലെടുത്ത മാനസിക വിഭ്രാന്തി മാത്രം .RSS ന്റെ പ്രതിജ്ഞ !! അംഗത്വം!!! രസമുണ്ട്..തുടരൂ

  ReplyDelete
 22. പ്രിയ ബക്കര്‍,

  ഞാന്‍ അഞ്ചു-ആറു വയസു മുതല്‍ പതിനഞ്ചാം വയസു വയസു വരെ നിത്യവും ശാഖയില്‍ പങ്കെടുത്തിരുന്നു.. ബാല ശാഖയില്‍ നിന്നും മുതിര്‍ന്നവര്‍ ഉള്ള ശാഖയിലും.. താമസം അവിടെ നിന്ന് മാറ്റിയതിനാല്‍ മുടെങ്ങിയെങ്കിലും പുതിയ സ്ഥലത്ത് ഒരു വര്‍ഷമേ പങ്കെടുക്കാന്‍ സാധിച്ചുള്ളൂ.. പഠനം കാരണം കേരളം വിടേണ്ടി വന്നു.. പിന്നീട് ജോലി.. അങ്ങനെ നാട്ടില്‍ വര്‍ഷത്തില്‍ ഒരു മാസം നിന്നാലായി!! പക്ഷെ സംഘവുമായുള്ള മാനസിക അടുപ്പം വിട്ടിരുന്നില്ല..
  താങ്കള്‍ സംഘവുമായി വീണ്ടും അടുപ്പിക്കാന്‍ സഹായിച്ചു എന്നതാണ് സത്യം!!

  ഇടവേള ഉണ്ടായിരുന്നതിനാല്‍ താങ്കള്‍ പറഞ്ഞ പ്രതിജ്ഞ പുതുതായി എങ്ങാനും സംഘത്തില്‍ കടന്നു കൂടിയോ എന്ന് ആദ്യം ശങ്കിച്ചു പോയി!! എന്നാല്‍ സംഘത്തിന്റെ സ്വഭാവം അറിയാവുന്നതിനാല്‍ അങ്ങനെ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു... സജീവ സംഘ പ്രവര്‍ത്തകനായ പ്രവീണ്‍ അതാവര്‍ത്തിച്ചപ്പോള്‍ ചോദ്യം വീണ്ടും ചോദിക്കുന്നു..

  " എവിടെ നിന്ന് കിട്ടി താങ്കള്‍ക്കു ആ പ്രതിജ്ഞ?? "

  വെളിപ്പെടുത്താത്തതെന്തേ? ഗുടായിപ്പുകള്‍ കുറെ എഴുതിക്കൂട്ടിയ പോലെ എഴുതിയതാണോ?? അതോ വെപ്രാളം കൊണ്ടോ??


  മറുചോദ്യം ഇഷ്ടപ്പെട്ടു.. സാധാരണ സഖാക്കള്‍ കാണിക്കുന്ന കൌശലം!! ഉത്തരമില്ലാതപ്പോള്‍.. :)

  അതിനും ഉത്തരം തരാം.. നേരത്തെ തന്നതുമാണ്..
  "സ്വന്തം വീട് നന്നാക്കുക എന്ന് പറയുമ്പോള്‍ അത് നാടിനും സംസ്ഥാനത്തിനും രാജ്യത്തിനും എതിരാകുന്നതെങ്ങനെ??"
  ആദ്യമേ ഹിന്ദു എന്നത് മനസ്സിലാക്കാന്‍ ശ്രമിക്കൂ.. അപ്പോള്‍ ഞാന്‍ പറഞ്ഞതില്‍ ഒന്നിലും വിരോധാഭാസം ഇല്ല എന്ന് കാണാം..
  പക്ഷെ, കൌശലം കാണിക്കുമ്പോള്‍ അതിനൊക്കെ എന്ത് പ്രസക്തി അല്ലെ??

  ReplyDelete
 23. ഇനി ദീര്‍ഘകാല സംഘശിബിരങ്ങള്‍ തുടങ്ങുന്നതിനു മുന്നുള്ള പ്രതിജ്ഞയാണോ ഉദ്ദേശിച്ചെ? അതാണേല്‍ അതിന്റെ പൂര്‍ണ്ണരൂപം തരാം..പക്ഷെ ഇത് 10 വയസ്സിനു മുകളില്‍ ഉള്ളവര്‍ എടുക്കേണ്ട സംഭവം അല്ലെ? അതും ശാഖയില്‍ അംഗമാവുമ്പോള്‍!!!!!

  ReplyDelete
 24. പ്രവീണ്‍..

  'ശാഖാ ദര്‍ശിക' എന്ന സംഘം പുസ്തകത്തില്‍ (1997) 66 -മത്തെ പേജ്‌ ഒന്നു വായിച്ഛു നോക്കൂ... കുറച്ച്‌ കൂടി വ്യക്തത വരും...

  ReplyDelete
 25. പ്രിയ ബക്കര്‍,

  ഹ ഹ..
  ഇപ്പോളാണ് ശ്രദ്ധിച്ചത്.. അംഗത്വം!!
  അതിന്റെ ഫോര്മാലിറ്റി കൂടി പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു!!
  പത്തു വയസാണോ കുറഞ്ഞ പ്രായം?
  എത്ര രൂപയാണ് അടക്കേണ്ടത്? രസീത് ആര് തരും?

  സാരമില്ലാ.. സിഖ് കലാപം സംഘത്തിന്റെ സൃഷ്ട്ടി ആണെന്ന് വരെ പറഞ്ഞ ആളല്ലേ..

  ബക്കറിനു പ്രണാമം..

  ReplyDelete
 26. സതയും ആ പുസ്തകം വായിക്കുക..
  എന്നിട്ട്‌ നമുക്ക്‌ ചിരിക്കാം...

  ReplyDelete
 27. പ്രിയ ബക്കര്‍,

  'ശാഖാ ദര്‍ശിക' എന്ന സംഘം പുസ്തകം വായിച്ചിട്ടില്ല.. സംഘത്തിന് ധാരാളം പുസ്തകം ഉണ്ട്.. അതില്‍ ധാരാളം പ്രാര്‍ഥനകളും കാണും.. അതൊക്കെ എല്ലാ സ്വയം സേവകര്‍ അറിയാര് പോലും ഇല്ല..

  അത്തരത്തില്‍ ഉള്ള എന്തെങ്കിലും സംഘത്തിന്റെ പ്രാര്‍ഥന ആണെന്ന് താങ്കള്‍ക്കു വാദിക്കാം.. അതാണല്ലോ എല്ലായിപ്പോളും ചെയ്യുക..

  ഏതായാലും അതില്‍ ഒരു കാര്യവും ഇല്ല എന്ന് കണ്ണടച്ച് പറയാന്‍ എനിക്ക് കഴിയും.. കൂടുതല്‍ വിശദാംശങ്ങള്‍ പ്രവീണിനെ പോലെ ഉള്ളവര്‍ തരട്ടെ..

  ഓ ടോ- സംഘത്തിന്റെ ചില പുസ്തകങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ വാങ്ങിച്ചു എന്ന് തോന്നുന്നല്ലോ.. മതത്തിന്റെ കണ്ണാടി മാറ്റി വായിക്കാന്‍ ശ്രമിക്കൂ എന്ന് മാത്രം പറയുന്നു.. :)

  ReplyDelete
 28. Dear Satha,

  Please comment on Backers statement- have u read SHAKHA DARSHIKA....If such a statement is there as Becker said, how would you comment on that???AADINE PATTI AAAKI ennno.
  Proove yourself that Backer is wrong?He provided proof n his statement, its your turn rather than requesting Mr.Praveen to do.

  Regards

  sj

  ReplyDelete
 29. Dear Ravoothar,

  Can you explain what happened in Mysore last month.Are you aware of the reports and situations??Please share your views.


  SJ

  ReplyDelete
 30. Becker,

  What exactly is RAM SENA and their activity???Are they SANK PARIVAR.

  Let Satha and Praveen explain their views.

  SJ

  ReplyDelete
 31. ശാഖ ദര്‍ശിക എന്ന പുസ്തകം ഞാന്‍ കണ്ടിട്ടില്ല... അന്വേഷിക്കുകയാണ്.. ആ കാലഘട്ടത്തില്‍ ഞാന്‍ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു ..എന്തായാലും സംഘത്തിന്റെ publication വിഭാഗവുമായി ബന്ധപെട്ടിട്ടുണ്ട്.. അത് ആരാണ് പബ്ലിഷ് ചെയ്തത്? ബക്കര്‍ അതിന്റെ ഒരു സ്കാന്‍ കോപ്പി കിട്ടുമോ?

  ReplyDelete
 32. പ്രവീണ്..

  ‍എണ്റ്റെ കയ്യില്‍ അതിണ്റ്റെ ഹിന്ദി വിവര്‍ത്തനത്തിണ്റ്റെ ചില ഉദ്ദരണികള്‍ മാത്രമേയുള്ളൂ..

  സ്കാണ്ട്‌ കോപി ആയിട്ട്‌ ഇല്ല..

  ReplyDelete
 33. പ്രവീണ്..

  അതു കിട്ടിയില്ലെങ്കില്‍ എം.ജി ചിത്കാര എഴുതിയ 'രാഷ്ട്രീയ സ്വയംസേവക്‌ സംഘ്‌' എന്ന പുസ്തകത്തിലും ഉണ്ട്‌..

  ReplyDelete
 34. സംജ,

  എന്തിനാണ് ബക്കര്‍ പറഞ്ഞത് / പറയുന്നത് തെറ്റാണെന്ന് പ്രൂവ്‌ ചെയ്യുന്നത്? ബക്കര്‍ പറയുന്നതില്‍ ഒന്നിനും ഒരു അടിസ്ഥാനവുമില്ല.. പിന്നെ, ബക്കര്‍ എടുത്തു കാട്ടുന്ന വാചകത്തില്‍ അവിവേകമായ ഒന്നും ഇല്ലല്ലോ.. പക്ഷെ, അത്തരത്തില്‍ ഒരു പ്രതിജ്ഞയും സംഘത്തില്‍ ഇല്ല എന്ന് മാത്രമേ വാദിക്കുന്നുള്ളൂ..

  ഇല്ലാത്ത ഒന്ന് ഇല്ല എന്ന് എങ്ങനെ/എന്തിനു തെളിയിക്കണം ??

  ഭാവനക്ക് വിലങ്ങുകള്‍ ഇല്ലാത്തവര്‍ ആടിനെ പട്ടിയാക്കാന്‍ എന്തെല്ലാം എഴുതുന്നു.. അതുകൊണ്ടല്ലേ സംഘം ഇത്തരക്കാരോട് എതിര്‍ക്കാന്‍ പോലും തയ്യാറാകാത്തത്..!!
  ഭാവന ഉപയോഗിച്ച് എഴുതിയിട്ടും ഒന്നും വലുതാക്കി കാണിക്കാന്‍ പോലും കഴിയുന്നില്ലല്ലോ.. ഇതൊക്കെ ഒരു തമാശായി മാത്രം വായിക്കുകയും പ്രതികരിക്കുകയും ആണ് എന്നെപ്പോലെ ഉള്ളവര്‍ ചെയ്യുന്നത്..

  ഒരു കോണില്‍ നിന്ന് ചോദ്യങ്ങള്‍ ചോദിചോണ്ടിരിക്കുകയും അതിനു ഉത്തരം ഇല്ലെങ്കിലും മറുപടി എഴുതുകയും ചെയ്താല്‍... ഇതില്‍ ഇത്തിരി എങ്ങിലും കഴമ്പുണ്ട് എന്ന് ചിലര്‍ എങ്കിലും ധരിച്ചു പോകും!! ഇത്തരം ഭാവനാ വിലാസങ്ങളെ വായിച്ചു ചിരിക്കുന്നതല്ലേ അതിന്റെ ശരിയായ രീതി??

  ReplyDelete
 35. ബക്കര്‍,

  ഞാന്‍ വിചാരിച്ചു താങ്കള്‍ ചില സംഘ പുസ്തകങ്ങള്‍ വാങ്ങിക്കാണും എന്ന്!! വാചകങ്ങളെ വെട്ടി മുറിച്ചു-കൂട്ടിച്ചേര്‍ത്ത്, വല്ലോരും എഴുതുന്ന ഭാവനക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് വീണ്ടും എഴുതുമ്പോള്‍ മറ്റൊരു കലാ സൃഷ്ടി ആകും.. പക്ഷെ, അതിനു സത്യവുമായി എന്തെങ്കിലും ബന്ധമുണ്ടാകും എന്ന് വെറുതെ എങ്കിലും ആഗ്രഹിക്കരുതെ...

  ആ 'പ്രതിജ്ഞ' പോലെ സംഘ വിരുദ്ധര്‍ മാത്രം 'മനസ്സിലാക്കുന്നവ' വെളിയില്‍ കൊണ്ടുവരുമല്ലോ..

  താങ്കള്‍ എടുത്തു കാട്ടിയ വാചകങ്ങള്‍ സംഘത്തിന്റെ പുസ്തകങ്ങളില്‍ ഉണ്ടാവാം.. അതില്‍ തെറ്റുള്ളതായി ഒട്ടു തോന്നുന്നും ഇല്ല..
  പിന്നെ, അത് സംഘത്തിന്റെ 'പ്രതിജ്ഞ' ആണെന്ന് സ്വയം സേവകരെ പഠിപ്പിക്കാന്‍ വരാതിരുന്നാല്‍ മതി..

  :)

  ReplyDelete
 36. >> [M A Bakkar]'bunch of thoughts'-ല്‍ 'ആഭ്യന്തര ഭീഷണികള്‍' എന്ന ഒരധ്യായമുണ്ട്‌.. 16-ആം അധ്യായം. അതില്‍ മുസ്ളിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റ്കാര്‍ എന്നിവരെ യഥാക്രമം നേരിടേണ്ടതെങ്ങനെയെന്ന് ഹിറ്റ്ലറുടേയും മറ്റ്‌ ഫാസിസവഴികളും നിരത്തി വിശദമായി പ്രതിപാധിക്കുന്നുണ്ട്‌.. ഇതെഴുതിയതു നകുലന്‍ എന്ന സഹോദരന്‍ മറക്കാതെ ആത്മാവില്‍ സൂക്ഷിക്കുന്ന ഒരു ചോദ്യത്തിനുത്തരമായാണു..

  [നകുലൻ] ബക്കർ, താങ്കളുടെ ഈ വാചകം സൃഷ്ടിക്കുന്ന ആശ്വാസം ചില്ലറയല്ല. ഒടുവിൽ, താങ്കളെനിക്ക്‌ ഉത്തരം തന്നുവെന്നു തന്നെ കരുതിക്കൊള്ളട്ടെ? അതോ ഇനിയും വാക്കു മാറ്റുമോ? ഹെഡ്‌ഗേവാ, ഗോൾവൾക്കർ, ബക്കർ ഈ മുന്നു പേരും കടന്ന്‌ താങ്കൾ സവർക്കർ, അംബേദ്‌ക്കർ എന്നിങ്ങനെ പുതിയ ചില പേരുകൾ അവതരിപ്പിച്ചുകൊണ്ട്‌ കടന്നു കളയാൻ ശ്രമിക്കുകയാണെന്നായിരുന്നു ആദ്യം തോന്നിയത്‌. അങ്ങനെയല്ലാത്തതിൽ സന്തോഷം. ഒടുവിൽ, മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നു പ്രഖ്യാപിക്കുകയും അതു നടപ്പിലാക്കാൻ ആഹ്വാനം നടത്തുകയും ചെയ്തിരിക്കുന്ന ഗോൾവൾക്കറുടെ രചന താങ്കൾ കണ്ടെത്തി പറഞ്ഞുതന്നിരിക്കുന്നു! ഒരായിരം നന്ദി!

  പക്ഷേ, ഒരു പ്രശ്നമുള്ളതെന്തെന്നാൽ... ഈപ്പറഞ്ഞ ‘ബഞ്ച്‌ ഓഫ്‌ തോട്സ്‌ ‘ തന്നെയല്ല “വിചാരധാര” എന്നുണ്ടോ? അപ്പോൾ അതു തന്നെയല്ലേ ആവോ ഞാൻ അദ്യം മുതൽക്കേ ചോദിച്ചു കൊണ്ടിരുന്നത്‌? വിചാരധാരയാണോ താങ്കൾ ഉദ്ദേശിക്കുന്നത്‌ - അതു ഞാൻ വായിച്ചിട്ടുണ്ട്‌ - അതിലടക്കം എവിടെയും താങ്കൾ അവകാശപ്പെട്ട ഉൻ‌മൂലനാഹ്വാനം കാണാൻ സാധിച്ചില്ലല്ലോ എന്നല്ല ഞാൻ ചോദിച്ചുകൊണ്ടിരുന്നത്‌ എന്നുണ്ടോ? മേൽ‌പ്പറഞ്ഞ മൂന്നു കൂട്ടരേയും “നേരിടേണ്ടത്‌” എങ്ങനെയെന്ന്‌ “ഹിറ്റ്ലറുടേയും മറ്റ്‌ ഫാസിസവഴികളും നിരത്തി വിശദമായി” പറഞ്ഞിരിക്കുന്നുവത്രേ! അത്ഭുതം കൂറിപ്പോകുകയാണ്! എങ്ങനെ നേരിടണമെന്നാണു പറഞ്ഞിരിക്കുന്നത്‌? ദയവായി പറഞ്ഞുതരിക- ഉൻ‌മൂലനമോ? എന്താണ് ഹിറ്റ്ലറുടെ വഴികൾ? എന്താണ് ഫാസിസവഴികൾ?! പറഞ്ഞുതരുമോ?

  പ്രിയ ബക്കർ - ആത്മാർത്ഥമായി ഉത്തരം പറയണം - താങ്കൾ സത്യത്തിൽ വിചാരധാര വായിച്ചിട്ടുണ്ടോ? അതോ ഇവിടെത്തന്നെ മറ്റൊരിടത്തു പറഞ്ഞതായിക്കണ്ടതു പോലെ എവിടെനിന്നോ കണ്ട ചില വിവർത്തനങ്ങളും മുക്കും മൂലയും ഒന്നോ രണ്ടോ ചില വരികളുമൊക്കെയാണോ താങ്കൾ കണ്ടു ഭയന്നിരിക്കുന്നത്‌? ഞാൻ വിചാരധാര വായിച്ചിട്ടുണ്ട്‌. ദേശീയതയും മറ്റും സംബന്ധിച്ച അനവധി കാര്യങ്ങൾ അതിൽ പ്രതിപാദിച്ചിട്ടുള്ളതായി ശ്രദ്ധിച്ചിട്ടുണ്ട്‌. കൂടാതെ, ന്യൂനപക്ഷങ്ങളും സംഘവും, മുസ്ലീങ്ങളും സംഘവും, മതേതരത്വം ഹിന്ദുരാഷ്ട്രവും - ഇതെല്ലാം സംബന്ധിച്ച്‌ എന്താണതിൽ പറഞ്ഞിരിക്കുന്നതെന്നു പരിശോധിച്ചിട്ടുമുണ്ട്‌. സംഘാനുഭാവം ഉണ്ടാകുന്നതിനും മുമ്പുതന്നെ. താങ്കൾ ഇമ്മട്ടിൽ അവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങളിലൊന്നും കഴമ്പുള്ളതായിട്ടല്ല എനിക്കതു വായിക്കുമ്പോൾ തോന്നുന്നത്‌. താങ്കളുടേത്‌ അതിവായനയോ അതല്ലെങ്കിൽ ലഘുവായനയോ ആയിരിക്കാനാണു വഴി.

  താങ്കൾ സംഘസംബന്ധിയായ ആധികാരികഗ്രന്ഥങ്ങൾ ചിലതെങ്കിലും വാങ്ങി പൂർണ്ണമായി വായിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയും ഈ പോസ്റ്റോടെ നഷ്ടപ്പെട്ടുവെന്നു തുറന്നു പറയട്ടെ.

  പിന്നെ, മറുപടി അർഹിക്കുന്ന മറ്റു പലതും കൂടി ഇവിടെപ്പറഞ്ഞിരിക്കുന്നതായിക്കണ്ടു. സമയം കിട്ടുമ്പോൾ മറുപടി എഴുതാം.

  അതിനിടയ്ക്ക്‌ മറ്റേതോ ഒരു രസികൻ “ശ്രീരാ‍മസേന“ എന്ന പേരൊക്കെ പൊക്കിപ്പിടിച്ചുകൊണ്ടുവരുന്ന തമാശയും കണ്ടു. ഗൌരവമുള്ള ചർച്ചമാത്രമാകാതെ ഇടയ്ക്കൊക്കെ കോമഡി തിരുകുന്നവരെ നമ്മൾ പ്രോത്സാഹിപ്പിക്കുകതന്നെയാണു വേണ്ടതെന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 37. "ഇന്ത്യ തന്നെ അതിനൊരു തുറന്ന പുസ്തകമാണു.
  ബാബറി മസ്ജിദ്‌ തകര്‍ത്തിടല്‍ , ഗുജറാത്ത്‌ വംശഹത്യ, ബൈബില്‍ കത്തിക്കള്‍, ഒറീസ സംഭവങ്ങള്‍ തുടങ്ങി ഇനിയും എത്രയോ.. സഹിഷ്‌ണുതയുടെ മതെമെന്ന്‌ പറഞ്ഞിരുന്ന ഹിന്ദു മതത്തിന്‍റെ പുറത്തുകയറി 'ഹിന്ദുത്വം' കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണിതൊക്കെ. "


  വല്ലവന്റെയും അമ്പലം പൊളിച്ച് അതിന്റെ നെഞ്ചത്ത് തന്നെ വേണമായിരുന്നോ തന്റെയൊക്കെ ബാബറിനു പള്ളി പണിയാന്‍‌‌‌‌? ങേ?

  തന്നെപോലുള്ള കുറേ എണ്ണം ചുമ്മാ സ്വാദു നോക്കാന്‍‌‌ ഒരു ട്രെയിനിലെ കം‌‌പാര്‍‌‌ട്ട്മെന്റിലുള്ളവരെയുള്ളവരെ മുഴുവന്‍‌‌ ചുട്ടു തിന്നാന്‍‌‌ നോക്കിയതിന്റെ പിന്നാലെയുള്ള കലാപങ്ങളെയല്ലേ താനീ ഗുജറാത്തിലെ വം‌‌ശഹത്യ എന്നു പറയുന്നത്? പാവങ്ങളല്ലേ, വിശന്നിട്ടല്ലേ, തിന്നോട്ടെ എന്നു വയ്ക്കാന്‍‌‌ ചത്തവരുടെയും പകുതി വെന്തവരുടെയും ബന്ധുക്കള്‍‌‌‌‌ക്ക് തോന്നിയിട്ടുണ്ടാവില്ല ചേട്ടാ. അല്ല, ഇനി സഹിഷ്ണുതയുടെ മതമല്ലേ എന്നും പറഞ്ഞ് അവര്‍‌‌ മിണ്ടാതിരുന്നിരുന്നെങ്കില്‍‌‌ അടുത്ത ട്രെയിനിലും ഒരു 59 പേരുടെ സ്വാദു നോക്കണമെന്ന് തനിക്കൊക്കെ തോന്നിയാലോ ചേട്ടാ?


  ബൈബിള്‍‌‌ കത്തിക്കല്‍‌‌ - ഇതെന്താ സം‌‌ഭവം‌‌?

  ഒറീസ സംഭവങ്ങള്‍ - ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതും വ്യാജ സര്‍‌‌ട്ടിഫിക്കറ്റുണ്ടാക്കി അവരുടെ ജോലി തട്ടിയെടുക്കുന്നതുമാണോ? അതോ മാവോവാദികളുടെ കൂടെച്ചേര്‍‌‌ന്ന് ഹിന്ദു സന്യാസിമാരെ വകവരുത്തുന്നതോ? കഴിഞ്ഞ ഇലക്ഷനു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍‌‌‌‌ ഒറീസ്സയിലെ തന്റെ കൂട്ടരുടെ ആഹ്വാനം‌‌ ഉണ്ടായിരുന്നു അല്ലേ. ഒരു ബിജെപി സ്ഥാനാര്‍‌‌ത്ഥിയെ അങ്ങ്ട് ഉപ്പേരിയാക്കുകയും ചെയ്തു. ല്ലേ.

  ReplyDelete
 38. പ്രിയ ബക്കര്‍,
  ജോലിത്തിരക്കു മൂലം കമന്റിടാന്‍ വൈകിയതില്‍ ക്ഷമിക്കുക.നേരിട്ടു ബക്കറിന്റെ ഉത്തരങ്ങളിലേക്കും എനിക്കു തോന്നുന്ന വിയോജിപ്പുകളിലേക്കും കടക്കട്ടെ.

  1. ഹിന്ദുത്വം മതാധിപത്യമോ?

  ആദ്യമെ തന്നെ ബക്കര്‍ പറയുന്നതു ഹിന്ദുത്വം ഇതര മതങ്ങളെ റ്റാര്‍ഗെറ്റ് ചെയ്യുന്നു എന്നാണു.എങ്ങനെയാണു എന്നു ബക്കര്‍ ഉദ്ധരിച്ച സവര്‍ക്കര്‍ വാചകങ്ങള്‍ ഒന്നും വിശദമാക്കുന്നതായി
  എനിക്കു തോന്നുന്നില്ല.മതങ്ങളെ റ്റാര്‍ഗെറ്റ് ചെയ്യുന്നു എന്നു പറയുംബോള്‍ മറ്റു മതവിശ്വാസങ്ങളെ എതിര്‍ക്കുന്നു എന്നോ,അവ തെറ്റാണു എന്നു പറയുന്നു എന്നോ,അവയുടെ ആചരണത്തെ തടയുന്നു എന്നൊക്കെയാണു അര്‍ത്ഥം.
  അതൊക്കെയാണൊ സവര്‍ക്കര്‍ പറയുന്നതു? എ.മറാത്ത എന്ന ബുക്ക് "Essentials of Hinduthwa" എന്ന ബുക്ക് തന്നെയല്ലെ? എനിക്കു കിട്ടിയ കോപ്പിയില്‍ ആകെ 55 പേജ് മാത്രമെ
  ഉള്ളു. അതു ദാ
  ഇവിടെ കിട്ടും. താല്പര്യം ഉള്ളവര്‍ അതു വായിച്ചു നോക്കട്ടെ.ബക്കര്‍ അടര്‍ത്തിയെടുത്തു ഇവിടെ ഉപയോഗിച്ചിരിക്കുന്ന
  ഓരോ വാചകവും ആ ബുക്ക് മുഴുവന്‍ വായിക്കുംബോളാണു അര്‍ത്ഥം പൂര്‍ണ്ണമാവുന്നതു. പേജ് നംബര്‍ 29,33,37.
  ഈ രാജ്യത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ സംസ്കാരത്തോടു ഇഴുകിച്ചേര്‍ന്നു ജീവിക്കുന്ന ഏതു മതസ്ഥനും അവന്റെ മതം ആചരിക്കാന്‍ ഹിന്ദുത്വത്തില്‍ സ്കോപ്പുണ്ടു.പിന്നെ അതിനെ മതഭ്രാന്താധിപത്യം
  എന്നു വിശേഷിപ്പിച്ചതിന്റെ യുക്തി മനസ്സിലായില്ല.പിന്നെ ബക്കറിനോടു , ഈ ഹിന്ദൂയിസം എന്നു വിളിക്കപ്പെടുന്ന ഈ സംസ്കാരത്തെ ഒരു മതത്തിന്റെ നിര്‍വചനത്തില്‍ ഒതുക്കാന്‍ തുടങ്ങിയാല്‍ വട്ടം ചുറ്റി പോവുകയെയുള്ളു.
  പിന്നെ ആ ലിങ്കില്‍ തന്നെ സവര്‍ക്കര്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചു എഴുതിയ ബുക്കും ഉണ്ടു.ബക്കറിന്റെ അഭിപ്രായത്തില്‍ അന്യമതവിരോധിയായ അദ്ദേഹം ആ സമരത്തില്‍ ഇന്ത്യയിലെ മുസ്ലീം സമൂഹം
  വഹിച്ച പങ്കിനെ ആദരപൂര്‍വം വിവരിച്ചിരിക്കുന്നതു വായിക്കണം.

  .. ഹിന്ദുയിസത്തിന്‍റെ പാഠങ്ങള്‍ എഴുതപ്പെട്ട സംസ്കൃത ഭാഷയില്‍ ഹിന്ദു എന്നതുപോലുള്ള വാക്കുകളില്ല.. വേദങ്ങളോ ഉപനിഷത്തുകളോ ഗീതപോലുമോ ഹിന്ദുക്കളെക്കുറിച്ഛ്‌ പറയുന്നില്ല.. നമ്മുടെ അറിവില്‍ സ്മൃതികളോ പുരാണങ്ങളോ ഹിന്ദു ധര്‍മ്മത്തെക്കുറിച്ചോ ഹിന്ദുക്കളെ കുറിച്ചോ സംസാരിക്കുന്നില്ല.'
  - ദ പ്ളൂറല്‍ ട്രഡിഷന്‍, 1985 , പേജ്‌ 23.
  സത്യമാണു.ഈ സംസ്കൃതിയെ ഈ പേരിട്ടു വിളിച്ചതു പേര്‍ഷ്യക്കാര്‍ ആണു.അതിനു? അതില്‍ 3-ആം പേജ് വായിക്കുക.
  എനിക്കു മനസ്സിലാകുന്നതു സവര്‍ക്കര്‍ക്കു ഹിന്ദുത്വത്തെപറ്റി നല്ല നിശ്ചയം ഉന്ടായിരുന്നു എന്നു തന്നെയാണു.അതില്ലാത്തതു ബക്കറിനാണു.കാരണം ഒന്നെയുള്ളു.ബക്കര്‍ ദേശീയതയില്‍ വിശ്വസിക്കുകയോ അതിഷ്ടപ്പെടുകയോ ചെയ്യുന്നില്ല.

  ReplyDelete
 39. 2. ഹിന്ദുത്വത്തില്‍ ഭാരതപൌരനായ മുസ്ലീമിന്റെ സ്ഥാനം?

  ഗുജറാത്തില്‍ വിതരണം ചെയ്യപ്പെടുന്ന ഈ ലഘുലേഖകള്‍ ഒന്നും ഇവിടെ കിട്ടുന്നില്ലല്ലോ? ഇവിടെ സംഘം എന്താണാവോ ഇമ്മാതിരി ലഘുലേഖ ഒന്നും വിതരണം ചെയ്യാത്തതു?
  ഈ ലഘുലേഖയുടെ ഏതെങ്കിലും ഒരു സ്ക്രീന്‍ ഷോട്ട് കിട്ടുമോ?

  ബക്കര്‍ വീണ്ടും “We Or Our Nationhood defined" ഉയര്‍ത്തിപ്പിടിക്കുവാണല്ലോ.ബക്കറിന്റെ ആക്രോശം കേട്ട് മുന്‍പു ഞാന്‍ അതിന്റെ കോപ്പി തപ്പിയതാണു.അതിനെപ്പറ്റി
  വിശദമായി നകുലേട്ടന്‍ കമന്റ് ഇട്ടതാണല്ലോ.ബക്കര്‍ “ ചത്താലും അതൊന്നും വായിക്കൂല്ല “ എന്ന നിലപാടിലായതു കൊണ്ടു മറ്റുള്ളവര്‍ക്കു വേണ്ടി ആ ലിങ്കുകള്‍ ഒന്നൂടി ഇടുന്നു.

  ഇവിടെ ക്ലിക്കുക

  ഇവിടെ ക്ലിക്കുക

  ReplyDelete
 40. 3. ഹിന്ദുത്വ വക്താക്കളുടെ(ഞാനടക്കമുള്ള) “പ്രകോപനപരമായ ഫാസിസ്റ്റ് നിലപാടുകള്‍” എന്തെല്ലാം?

  ബാബറി മസ്ജിദ് തകര്‍ത്തിടല്‍.(ഒവ്വ..!) മാന്യവായനക്കാര്‍ ഈ പോസ്റ്റ് ഒന്നു വായിക്കണേ
  ഗുജറാത്ത് വംശഹത്യ .(എഴുതും എഴുതും എന്നു പറഞ്ഞു ഞങ്ങളെ കൊതിപ്പിച്ചിട്ടു പിന്നീടു വേണ്ടാന്നു വെച്ച ആ പോസ്റ്റ് ഒന്നെഴുതു....)

  ബൈബില്‍ കത്തിക്കള്‍, ഒറീസ സംഭവങ്ങള്‍ ..( കന്ധമാല്‍ കലാപത്തിന്റെ അന്വേഷണ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.അറിഞ്ഞിരുന്നോ?)

  ബക്കര്‍ പരാമര്‍ശിച്ചിരിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ഈ വരികള്‍ മാത്രമെയുള്ളൊ? ആ സംഭവങ്ങളുടെ ഒരു രൂപരേഖയും റിപ്പൊര്‍ട്ടുകളുടെ കോപ്പിയും കിട്ടിയാല്‍ കൊള്ളാമായിരുന്നു.
  തപ്പിയാല്‍ കിട്ടുമോന്നു നോക്കാം.

  “ഇനിയും എന്തെല്ലാം പ്രകോപനങ്ങള്‍ - ഭരണഘടനക്കെതിരെ, മതേതരത്തത്തിനെതിരെ, ജനാധിപത്യത്തിനെതിരെ, ഫെഡറലിസത്തിനെതിരെ, ദേശീയ പതാകക്കെതിരെ“

  ഭരണഘടനക്കേതിരെ...(എപ്പോ,എങ്ങനെ,എവിടെവെച്ചു..ഓഹ് 370-അം ആര്‍ട്ടികിള്‍ എടുത്തുകളയണം എന്നാവശ്യപ്പെടുന്നതായിരിക്കും ..)
  മതേതരത്വത്തിനെതിരെ..(ബെസ്റ്റ്..അങ്ങനെയൊന്നുണ്ടോ ഈ രാജ്യത്തു.?...)
  ജനാധിപത്യത്തിനെതിരെ...(ഇതൊക്കെ സംഘം കേള്‍ക്കണം.സ്വതന്ത്രഭാരതചരിത്രത്തില്‍ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം ആയ അടിയന്തരാവസ്ഥക്കാലത്തു അതിനെതിരെ പൊരുതി
  "The one and only non-left revolutionary organization in the world" എന്നു വിശേഷിപ്പിക്കപ്പെട്ട സംഘം തന്നെ ഇതു കേള്‍ക്കണം.
  ഫെഡറലിസത്തിനെതിരെ..(എന്താണാവോ ഉദ്ദേശിച്ചതു? മതം,ജാതി,ഭാഷ മുതലായ സകലമാന പ്രാദേശിക വികാരവും ഊതിക്കത്തിച്ചു കളിക്കാന്‍ നോക്കുന്നവരെ എന്നും എതിര്‍ത്തു പോന്നിട്ടുള്ളതു കൊണ്ടായിരിക്കും.)
  ദേശീയപതാകക്കെതിരെ...(തന്നെ.തന്നെ..അങ്ങു കാശ്മീരില്‍ അമര്‍നാഥ് പ്രക്ഷോഭകാലത്തു “ദേശഭക്തി മൂത്ത ചില ടീംസ്” ദേശിയപതാക കത്തിച്ചും നിലത്തിട്ടു ചവിട്ടിയും ആദരവു പ്രകടിപ്പിച്ചപ്പോള്‍ പോക്രിത്തരമല്ലേ കാണിക്കുന്നതു
  എന്നു ചോദിച്ചതോണ്ടാവും..അങ്ങനെയൊക്കെയാണു ദേശിയപതാകയെ ആദരിക്കേണ്ടതെന്നു സംഘത്തിനു അറിയില്ലെന്നെ..ക്ഷമിച്ചുകള..

  ReplyDelete
 41. 4. ഏതു രീതിയില്‍ ആണു ഞങ്ങള്‍ മതവെറി പരത്തുന്നതു?

  എന്റെ പിഴ,എന്റെ പിഴ..

  ReplyDelete
 42. 5. ദേശീയത തീവ്രം ആകുന്നതെപ്പോള്‍?അല്ലെങ്കില്‍ കുഴപ്പമില്ലാത്ത ദേശീയതയെയും ,കുഴപ്പമുള്ള ദേശീയതയെയും വേര്‍തിരിച്ചു അറിയുന്ന ടെക്നിക്?

  “ദേശീയത എന്നത്‌ ജനങ്ങളുടെ വികാരപരവും വിചാരപരവുമായ ഐക്യബോധമാണു. ഭിന്ന സാംസ്കാരിക-മത സമൂഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ട്‌ ഐക്യത്തോടെ ജീവിക്കാനുതകുന്ന
  തോന്നലുണ്ടാക്കുന്ന, സാമ്പത്തികവും സാമൂഹികവുമായ താല്‍പര്യങ്ങള്‍ ഒന്നായി തീരുന്ന, രാഷ്ട്രീയ ബോധങ്ങള്‍ സമാനമായിരിക്കുകയും ചെയ്യുന്ന അവസ്താവിശേഷമാണു ദേശീയത..“.

  ഒന്നു ചോദിച്ചൊട്ടെ ബക്കര്‍? ഈ വാചകത്തില്‍ പിടിച്ചു ഒരു ചോദ്യം അങ്ങോട്ടു ചോദിച്ചാല്‍ ഉരുണ്ടു കളിക്കാതെ മറുപടി തരാമോ?
  നമ്മുടെ രാജ്യത്തു കാഷ്മിരി പണ്ഡിറ്റുകള്‍ എന്നൊരു കൂട്ടര്‍ ഉള്ളതായി അറിയുമോ?അവര്‍ സ്വന്തം രാജ്യത്തു അഭയാര്‍ത്ഥികള്‍ ആയി കഴിയുകയാണു എന്നറിയുമോ?
  പക്ഷേ ഗാസയില്‍ ബോംബ് പൊട്ടിയാലോ,സദ്ദാം തൂക്കിലേറ്റപ്പെടുംബോളൊ ഇവിടെ മുസ്ലീം മതനേതൃത്വം നടത്തുന്ന പ്രതിഷേധപ്രകടനം ഒന്നും മേല്‍പ്പറഞ്ഞവരുടെ ദുരവസ്ഥയില്‍ കാണാറില്ല.
  അതെന്താ?

  " .. മുസ്ളിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെപ്പോലെ പൊതുവായ പിതൃഭൂമിയുടെ പിന്തുടര്‍ച്ചാവകാശികളായിരിക്കാമെങ്കിലും അവരെ ഹിന്ദുക്കളായി അംഗീകരിക്കാനാവില്ല..
  അവരുടെ പേരുകളും കാഴ്ച്ചപ്പാടും വിദേശ ജന്‍മത്തിന്‍റെ അടയാളമായി തീര്‍ന്നിരിക്കുന്നു.. "

  സെമിറ്റിക് മതങ്ങളിലെ സങ്കുചിതമായ ചില ചിന്താഗതികളെയാണു അദ്ദേഹം വിമര്‍ശിക്കുന്നതു എന്നു മനസ്സിലാക്കന്‍ ഇത്ര ബുദ്ധിമുട്ടുണ്ടോ?
  “സര്‍വമതസത്യവാദം” എന്ന ഗാന്ധിയന്‍ ചിന്താഗതിയോടുള്ള ബക്കറിന്റെ നിലപാടു? അതു തെറ്റോ ശരിയോ?

  ReplyDelete
 43. 6. സാംസ്കാരികചിഹ്നങ്ങള്‍ ബന്ധപ്പെടുത്താവുന്നതു മതവുമായി മാത്രം ആണൊ? സംഘം ഇതുവരെ തകര്‍ത്ത ,ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതെലും ചിഹ്നം?


  ക്ഷേത്രവും,വിഗ്രഹാരാധനയുമാണു ബക്കര്‍ കണ്ടെത്തുന്ന “ഏറ്റവും വലിയ പ്രശ്നം” എന്നു മുന്‍പെ തോന്നിത്തുടങ്ങിയതാണു.ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കുന്നില്ലല്ലോ ബക്കര്‍.
  അതങ്ങു നടന്നുപോട്ടെ.

  “വൈദികമതത്തില്‍ ഒരിക്കലും ക്ഷേത്രമോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല“..“പക്ഷേ പില്‍ക്കാലത്ത്‌ ഉയര്‍ന്ന്‌ വന്ന ക്ഷേത്രങ്ങളെല്ലാം സവര്‍ണ്ണ ക്ഷേത്രങ്ങളായിരുന്നു. താഴ്ന്ന ജാതിക്കാരുടേത്‌ ക്ഷേത്രങ്ങള്‍ എന്ന്‌ വിളിക്കപ്പെട്ടിരുന്നുമില്ല..

  അപ്പോല്‍ വൈദികമതവും സവര്‍ണ്ണരുടെ ക്ഷേത്ര-സംസ്കാരവും ബഹു ഭൂരിഭാഗം ഹിന്ദുക്കളെയും ഉള്‍ക്കൊള്ളുന്നതല്ല.“

  ആക്ച്വലി എന്താ പറയാന്‍ ഉദ്ദേശിക്കുന്നതു? ക്ഷേത്രസംസ്കാരം ഉള്ള സവര്‍ണ്ണര്‍ വൈദികമതക്കാര്‍ അല്ലെന്നോ?അപ്പോള്‍ അവസാന വാചകം?
  എന്റെ ബക്കറെ,ഈ രാജ്യത്തെ ഏറ്റവും നശിച്ച ഈ ജാതിവ്യവസ്ഥ അല്ല ,വൈദിക കാലത്തെ ചാതുര്‍വര്‍ന്യം എന്നൊക്കെ വായിക്കണമെങ്കില്‍ സംഘാനുകൂലികള്‍ ആയ ആളുകളുടെ
  പുസ്തകങ്ങള്‍ വായിക്കണം.ഹൈന്ദവസമൂഹത്തിലെ പലകാര്യങ്ങളിലും സംഘത്തിനെ ഉല്പതിഷ്ണുവായ നിലപാടുകളെ കുറിച്ചു അറിയണം.

  ReplyDelete
 44. പ്രിയപ്പെട്ട ബക്കർ,
  താങ്കളിവിടെ എഴുതിയിട്ട ഉദ്ധരണികൾ - താങ്കളുടെ തന്നെ വാചകങ്ങൾ - ഇവയ്ക്കോരോന്നിനും വളരെ വ്യക്തമായ മറുപടികളുണ്ട്‌. ഓരോന്നായി വിശദീകരിച്ചെഴുതുന്നതു ശ്രമകരമാണ്‌. നേരിട്ടു കണ്ടു സംസാരിക്കാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിൽ അരമണിക്കൂറിനുള്ളിൽ തീർത്തു തരാവുന്ന സംശയങ്ങളേ ഇതിലുള്ളൂ.

  ഇവിടെ കൊടുത്തിരിക്കുന്ന ഉദ്ധരണികളിൽ, സംഘവുമായി നേരിട്ട്‌ ബന്ധമുള്ള ഒരാളുടേതായിക്കാണുന്നത്‌ - അതായത്‌ - ശരിക്കും "സംഘശബ്ദം" എന്നു തന്നെ വിളിക്കാവുന്നത്‌ ഗോൾവൾക്കറുടേതാണ്‌. അദ്ദേഹത്തിന്റേതായി ആകെ കൊടുത്തിരിക്കുന്ന രണ്ട്‌ ഉദ്ധരണികളിൽത്തന്നെ ഒരെണ്ണമാണെങ്കിൽ അദ്ദേഹം സംഘനേതൃനിരയിലെത്തുന്നതിനൊക്കെ മുമ്പ്‌ മറ്റൊരാളുടെ (സവർക്കർ സഹോദരന്മാരിലൊരാളുടെ) പുസ്തകം ആസ്പദമാക്കി ചമച്ച ചെറുപുസ്തകത്തിൽ നിന്നുള്ളതാണ്‌. അപ്പോൾപ്പിന്നെ ബാക്കിയവശേഷിക്കുന്ന ആ ഒരു ഉദ്ധരണിയാണെന്നു തോന്നുന്നു ഏറ്റവും പ്രധാനം. അതിനെ ശരിക്കും സംഘത്തിന്റെ അഭിപ്രായം എന്നു തന്നെ കാണേണ്ടി വരും. അതു വിചാരധാരയിൽ നിന്നെടുത്തതു പോലുണ്ട്‌. ആദ്യം തന്നെ അതിനു(അതു മാത്രമാക്കുന്നില്ല) വിശദീകരണം തരാം.

  താങ്കളുടെ വാചകം ഇങ്ങനെ:-

  ന്യൂനപക്ഷങ്ങള്‍ പ്രത്വേകിച്ഛ്‌ മുസ്ളിംകളെ സംശയത്തിന്‍റെ മുനയില്‍ എപ്പോഴും നിര്‍ത്തുക, അപവാദങ്ങള്‍ ആരോപിക്കുക തുടങ്ങിയവ ഫാസിസത്തിന്‍റെ രീതികളാണു..
  ഗോല്‍ വാല്‍ക്കര്‍ അതു പറഞ്ഞു കൊടുത്തിട്ടുണ്ട്‌..

  " .. നമ്മെ സംബന്ധിച്ഛിടത്തോളം പാകിസ്ഥാന്‍ രൂപീകരിച്ഛ്‌ കഴിഞ്ഞ്‌ ഒറ്റ രാത്രികൊണ്ട്‌ അവര്‍ (മുസ്ളിംകള്‍) ദേശസ്നേഹികളായി തീര്‍ന്നുവെന്നു കരുതുന്നതു ആത്മഹത്യാപരമണു.. "
  - ബഞ്ച്‌ ഓഫ്‌ തോട്ട്‌സ്‌. പേജ്‌ . 177


  തുറന്നു പറയട്ടെ - 'അന്ധൻ ആനയെക്കണ്ടതുപോലെ' എന്ന ഉദാഹരണം ഇവിടെ തികച്ചും യോജ്യമാണ്‌! വിശദീകരിക്കുന്നതിനു മുമ്പ്‌ ഒന്നു കൂടി പറയട്ടെ - ഇതിനെ സംഘത്തിന്റെ ഔദ്യോഗികവിശദീകരണം എന്ന നിലയ്ക്കൊന്നും ദയവായി കണ്ടുകളയരുത്‌. ഒരു സംഘാനുഭാവി എന്ന നിലയിൽ, ഇതൊക്കെ വായിച്ചിട്ടും എനിക്കെന്തുകൊണ്ടാണു താങ്കളേപ്പോലെ ആശങ്കപ്പെടുകയും ഭയക്കുകയും ചെയ്യാതെ സാധാരണമട്ടിൽ ഇരിക്കാനാകുന്നത്‌ എന്നതിനുള്ള എന്റെ വ്യക്തിപരമായ വിശദീകരണം മാത്രമാണിത്‌. അടുത്ത കമന്റായി നൽകാം.

  ReplyDelete
 45. ആരാണിവിടെ ഈ അവർ???

  മേൽപ്പറഞ്ഞ വാചകം "മുസ്ലീങ്ങൾ"ക്കെതിരായ അപവാദപ്രചാരണമാണെന്നു കടന്നു ചിന്തിക്കുന്നതിനു മുമ്പ്‌ ഒന്നു മനസ്സിലാക്കുക - ബക്കർ - താങ്കളവിടെ വായിക്കുന്നത്‌ ഒരു കാര്യം വിശദീകരിക്കുന്ന അനവധി വാചകങ്ങൾക്കിടയിൽ നിന്ന്‌ തന്ത്രപൂർവ്വം 'കട്ടെ'ടുത്ത(cut) ചെറിയൊരു ഭാഗം മാത്രമാണ്‌. സത്യത്തിൽ അവിടെപ്പറയുന്നത്‌ നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയെ തകർക്കാൻ ആഗ്രഹിക്കുകയും വിദേശശക്തികളോട്‌ കൂറുണ്ടായിരിക്കുകയും ചെയ്യുന്നവർ നമ്മുടെ ഇടയിൽത്തന്നെയുണ്ടെങ്കിൽ, നാം അതീവജാഗരൂകരായിരിക്കേണ്ടതുണ്ട്‌ എന്നു മാത്രമാണ്‌. എന്താ താങ്കൾക്കതിനോടു യോജിപ്പില്ലേ? നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളിയുയർത്തുന്നവർ ആരുമായിക്കൊള്ളട്ടെ - അവരെ പ്രോത്സാഹിപ്പിക്കണമെന്നു താങ്കൾക്കഭിപ്രായമുണ്ടോ?

  ഇല്ലെന്നാണെങ്കിൽ, വാചകത്തിന്റെ വിശദാംശങ്ങളിലേക്കു വരാം. നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി(അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു)കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും.

  രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്‌- സിന്ധ്‌ - പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്‌. അവസാനകാലത്തു മാത്രമാണ്‌ ലീഗിനവിടെ ശബ്ദമുണ്ടായത്‌. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന - തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ - ഉത്തർപ്രദേശ്‌- ബീഹാർ - ബംഗാൾ - മേഖലകളിലുള്ള ചില പ്രദേശങ്ങൾ - വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്‌! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ - പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ - ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക്‌ - അത്തരക്കാർക്ക്‌ ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്‌. അതു വിശദീകരിക്കുന്നതിനിടയിൽ നിന്നാണ്‌ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത്‌ തെറ്റിദ്ധാരണാജനകമായ മട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്‌!

  മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക്‌ ഇപ്പോളും കൂറ്‌ അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു 'ഫാസിസ'മാണോ അതോ കേവലം "ഫാക്റ്റ്സ്‌" ആണോ ബക്കർ? അതോ ഇനി അതാണോ താങ്കൾ പറയുന്ന ഈ സോ കോൾഡ്‌ 'ഉൻമൂലന'സിദ്ധാന്തം? വാക്കുകൾക്ക്‌ അർത്ഥം മാറിയെങ്കിൽ ക്ഷമിക്കുക - ഞാനറിഞ്ഞിരുന്നില്ല.

  ReplyDelete
 46. പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ മുസ്ലീം ലീഗ്‌ പ്രവർത്തകർ "ഡയറക്ട്‌ ആക്ഷൻ" നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ്‌ കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്‌. പിന്നീട്‌ ഒരു വർഷത്തിനു ശേഷം - വിഭജനാനന്തരം - കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക്‌ അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത്‌ 15-ന്‌ അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട്‌ ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്‌?

  അല്ല - എന്തിനാണു നാം വടക്കോട്ടു പോകുന്നത്‌? "പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ" എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ ബക്കർ. ഒരുകാലത്ത്‌ കേരളത്തിലെ തെരുവുകളിൽ അത്‌ അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ താങ്കൾ വാദിക്കുന്നത്‌? അതോ അവരെല്ലാം കൃത്യം 1947 ആഗ്സ്ത്‌ പതിനഞ്ചിനു മനസ്താപപ്പെട്ട്‌ ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? എന്റെ ബക്കർ - ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച്‌ കണ്ണുമടച്ചിരുന്നുകൂടാ എന്നു, ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ താങ്കൾക്കതിനോട്‌ എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ബക്കർ? ഇത്‌ താങ്കളേക്കൂടി ബാധിക്കുന്ന കാര്യമല്ലേ? താങ്കളും അതിനെ അംഗീകരിച്ച്‌ ജാഗരൂകനായിരിക്കുകയല്ലേ വേണ്ടത്‌?

  അന്നത്തെ സാഹചര്യമനുസരിച്ച്‌ ഗോൾവൾക്കർ പറഞ്ഞുവച്ചതു പോകട്ടെ - കുറച്ചു തലമുറകൾ മാറിയശേഷം ഇന്നിന്റെ അവസ്ഥയെന്താണ്‌? ശക്തമായ പാക്‌ അനുകൂല മനോഭാവമുള്ളവർ - ഒരു സഹോദരരാജ്യമെന്ന നിലയിൽ നല്ല രീതിയ്ക്കല്ല - മറിച്ച്‌ ശതൃരാജ്യങ്ങളായിത്തന്നെ കണ്ടതിനു ശേഷം പാക്‌ അനുകൂലവും ഇന്ത്യാവിരുദ്ധവുമായ നിലപാടുകൾ സംയോജിപ്പിച്ചു മനസ്സിൽ പേറുന്നവർ - ഇന്ത്യൻ പൗരന്മാർക്കിടയിൽത്തന്നെ ഇപ്പോളും ഉണ്ടെന്നത്‌ എളുപ്പത്തിൽ നിഷേധിക്കാവുന്ന ഒന്നാണോ? പാകിസ്ഥാനെതിരെ മത്സരം ജയിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനു വേണ്ടി കയ്യടിച്ച ആലപ്പുഴക്കാരനായ ഒരു മുസ്ലീം യുവാവിന്റെ തലമണ്ട, തീവ്രവാദസ്വഭാവമുള്ളൊരു സംഘടനയുടെ പ്രവർത്തകനായ അനുജൻ വിറകുകൊള്ളിക്ക്‌ അടിച്ചുപൊളിച്ചതായും മറ്റുമുള്ള കുഞ്ഞുകുഞ്ഞു വാർത്തകൾ സ്പോർട്ട്‌സ്‌ സ്നേഹത്തിന്റെ പേരുപറഞ്ഞ്‌ ചിരിച്ചു തള്ളാം. പക്ഷേ, നിർബന്ധിക്കപ്പെട്ടപ്പോൾ പാകിസ്ഥാൻ കീ ജയ്‌ എന്നു വിളിക്കാൻ തയ്യാറായതുകൊണ്ടാണ്‌ തങ്ങൾ കൊല്ലാതെ വിട്ടയയ്ക്കപ്പെട്ടത്‌ എന്നു മാറാട്ടുള്ള ചിലർ മൊഴിനൽകുമ്പോൾ എന്താണു മനസ്സിലാക്കേണ്ടത്‌? അവരുടേതു നുണയാണെങ്കിൽ, സ്വാതന്ത്ര്യദിനത്തിന്‌ ദേശീയപതാകയ്ക്കു പകരം ചെരിപ്പുമാല ഉയർത്തിയ തമിഴ്‌ യുവാക്കൾ എന്തിന്റെ പ്രതീകമാണ്‌? കശ്മീരിലേക്കു പോയി ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച മലയാളി യുവാക്കൾ ഇന്ത്യാക്കാർ തന്നെയല്ലെന്നുണ്ടോ? എത്രയോ ഉദാഹരണങ്ങൾ! പരസ്യമായി പാകിസ്ഥാൻ കോളനി എന്നു തന്നെ അറിയപ്പെടുന്ന പ്രദേശങ്ങൾ ഇന്ത്യയിലുണ്ടെന്നു പറയുന്നു. സ്വമതത്തോടുള്ള സ്നേഹം സ്വരാജ്യത്തോടുള്ള ദ്വേഷമായി പരിണമിച്ചുപോകുന്നവരേക്കുറിച്ചു നാം കരുതിയിരിക്കുക ത്‌അന്നെയല്ലേ വേണ്ടത്‌? അതോ?

  ReplyDelete
 47. ഏയ്‌ - അങ്ങനെയൊന്നുമില്ല - അതെല്ലാം കേവലം "അപവാദ"മാണ്‌ എന്നു താങ്കൾക്കു തോന്നുന്നെങ്കിൽ, എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണതു പറയുന്നതെന്നു ദയവായി വിശദമാക്കൂ. മുസ്ലീമായിപ്പിറന്ന ഏതൊരാളും ജന്മനാ 'മര്യാദബാബർ'മാരായിരിക്കുമെന്നും (രാമനെന്നുപയോഗിച്ച്‌ ഭാഷയെ ഫാസിസ്റ്റുവൽക്കരിക്കുന്നില്ല - ഇരിക്കട്ടെ അൽപം മതേതരത്വം) അവർ ഒന്നടങ്കം പരമസാത്വികരും ഒന്നിന്റെ പേരിലും സംശയിക്കാൻ പാടില്ലാത്തവരുമായിരിക്കുമെന്നുമൊക്കെ കമ്മ്യൂണിസ്റ്റുകളുടെ മട്ടിലുള്ള വരട്ടുവാദമാണെങ്കിൽ മറുപടിയില്ല. അതല്ല - സാമാന്യ യുക്തിയ്ക്കു വിലകൽപിക്കുന്നുവെന്നാണെങ്കിൽ പറയുക. ഗോൾവൾക്കർ പറഞ്ഞിരിക്കുന്നതു ന്യായമല്ലേ? അത്‌ കേവലം അപവാദമാണെന്നുണ്ടോ? അത്‌ സകല മുസ്ലീങ്ങൾക്കുമെതിരായ കുറ്റാരോപണമായി വെറുതെ തെറ്റിദ്ധരി(പ്പി)ക്കേണ്ടതുണ്ടോ?

  മുസ്ലീങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തുക - അപവാദങ്ങൾ പ്രചരിപ്പിക്കുക - ഇതൊക്കെ ഫാസിസത്തിന്റെ പരിപാടികളാണത്രേ! ഇത്രയ്ക്കു ലജ്ജയില്ലാതായിക്കൂടാ ബക്കർ! അനവസരത്തിലുള്ളതും ആശയച്ചോർച്ച വരുത്തി വികലമാക്കിയതുമായ ഉദ്ധരണികൾ കാണിച്ച്‌ മുസ്ലീം സമൂഹത്തെ വിരട്ടി കാര്യം കാണാൻ ശ്രമിക്കുന്നവരുടെ കെണിയിൽ ദയവായി കുടുങ്ങാതിരിക്കുക.

  മുഴുവൻ ഭാഗവും ചേർത്ത്‌ - ആരേക്കുറിച്ചാണു പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കി - വ്യക്തമായി വായിക്കുകയാണെങ്കിൽ - മുസ്ലീങ്ങളിൽത്തന്നെ ആരേക്കുറിച്ചാണു പരാമർശമെന്ന തിരിച്ചറിവോടെ വായിക്കുകയാണെങ്കിൽ - ഇവിടെ ഗോൾവാൾക്കർ ചൂണ്ടിക്കാട്ടിയതു പരമസത്യമാണെന്നു മനസ്സിലാക്കാൻ ആവശ്യമായതു സംഘാനുഭാവമല്ല - സാമാന്യബോധം ഒന്നു മാത്രമാണ്‌. താങ്കൾക്കതുണ്ടെങ്കിൽ - ബക്കർ - താങ്കൾക്കും തീർച്ചയായും അംഗീകരിക്കേണ്ടി വരും - അതു പച്ചപ്പരമാർത്ഥമാണെന്ന്‌.

  താങ്കളൊരു പാകിസ്ഥാൻ വാദിയോ അന്ധമായ മുസ്ലീം പക്ഷപാതിയോ അല്ലാത്തിടത്തോളം കാലം അതു വായിച്ചു വികാരം കൊള്ളേണ്ട യാതൊരാവശ്യവുമില്ല. 'അയ്യോ - മുസ്ലീങ്ങളെ ഒന്നടങ്കം ഭീഷണിയായിക്കാണുന്നു - ഞാനും മുസ്ലീമാണ്‌- അതുകൊണ്ട്‌ എന്നെയും ഭീഷണിയായിക്കാണുന്നു'എന്നൊക്കെ ചിന്തിച്ചു വശാകുന്ന പമ്പരവിഡ്ഢിത്തം പ്രവർത്തിക്കാതിരിക്കുക ദയവായി. അങ്ങനെയൊന്നും അവിടെ ഉദ്ദേശിച്ചിട്ടില്ല.

  ReplyDelete
 48. ആരൊക്കെയോ പകർത്തിവച്ച ഉദ്ധരണികൾ മൂലമുള്ള താങ്കളുടെ ഇത്തരം തെറ്റിദ്ധാരണകൾ മാറാൻ പറ്റിയത്‌ താഴെപ്പറയുന്ന ചില കാര്യങ്ങളാണ്‌.

  (1) കഴിവതും പുസ്തകങ്ങളുടെ (ദുർ)വ്യാഖ്യാനങ്ങൾക്കും അർത്ഥം ഊറ്റിക്കളഞ്ഞ ഉദ്ധരണികൾക്കും പകരം പുസ്തകത്തിന്റെ യഥാർത്ഥ പ്രതി കണ്ടെത്തി, അർത്ഥം മനസ്സിലാക്കി - മുഴുവൻ വായിക്കുക

  (2) താൻ സ്വയം ഒരു മുസ്ലീമാണെന്ന ചിന്ത മാറ്റിവച്ചുകൊണ്ട്‌, സാധ്യമാവുന്നത്ര നിഷ്പക്ഷമനസ്സ്‌ ഒരുക്കിവച്ചു വായിക്കുക.

  (3) ഏതെങ്കിലും കാര്യത്തിന്റെ പേരിൽ ഏതെങ്കിലും മുസ്ലീങ്ങൾ വിമർശിക്കപ്പെടുകയാണെങ്കിൽ, അതിൽ അസ്വാഭാവികമായി ഒന്നും കാണേണ്ടതില്ലെന്നും, തെറ്റുചെയ്താൽ മറ്റു മനുഷ്യരേപ്പോലെ തന്നെ വിമർശിക്കപ്പെടാൻ മുസ്ലീങ്ങൾക്കും അവകാശമുണ്ടെന്നും സ്വയം മനസ്സിലുറപ്പിക്കുക.

  (4) ഒരാൾ പറയുന്നതു സത്യമാണെന്നുണ്ടെങ്കിൽ, അയാൾക്കു സംഘബന്ധമുണ്ടായാലും ശരി - ഇല്ലെങ്കിലും ശരി - അയാൾ പറയുന്നതു ശരിയാണെന്നു സമ്മതിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന്‌ പലയാവർത്തി മാസ്സിലുരുവിടുക.

  ഇതിനെല്ലാം ശേഷമുള്ള ഒരു വായനയാണെങ്കിൽ, താങ്കളുടെ തെറ്റിദ്ധാരണകൾ അനവധി മാറിക്കിട്ടുമെന്നു തീർച്ചയാണ്‌. വിചാരധാര എന്നതു വിദ്വേഷം പ്രചരിപ്പിക്കുന്ന ഗ്രന്ഥമൊന്നുമല്ല. മുസ്ലീങ്ങളേക്കുറിച്ചു പരാമർശിക്കാനുദ്ദേശിച്ചു രചിച്ചതുമല്ല. അതിൽ എവിടെയെങ്കിലും മുസ്ലീങ്ങളെ സംബന്ധിച്ച്‌ എന്തെങ്കിലും പരാമർശങ്ങളുണ്ടെങ്കിൽ അതിനൊക്കെ സ്പഷ്ടമായ കാരണങ്ങളുണ്ട്‌. പറഞ്ഞിരിക്കുന്നതിനു വ്യക്തമായ അർത്ഥങ്ങളുമുണ്ട്‌. 'ഹിന്ദുരാഷ്ട്രം' എന്ന പേരു കേട്ടാൽ മുസ്ലീങ്ങൾ എന്തുകൊണ്ടു തെറ്റിദ്ധരിക്കേണ്ടതില്ല - എന്തുകൊണ്ടു ഭയക്കേണ്ടതില്ല - അത്‌ എന്തല്ല - എന്താണ്‌- ന്യൂനപക്ഷങ്ങളെ സംബന്ധിച്ച കാഴ്ചപ്പാടെന്ത്‌ - മതേതരത്വം സംബന്ധിച്ച കാഴ്ചപ്പാടെന്ത്‌ - എല്ലാം അവിടവിടെയായി വ്യക്തമായി പറയുന്നുണ്ട്‌. ഗോൾവൾക്കറേയും ഹിറ്റ്‌ലറേയുമൊക്കെ ചേർത്തു പറയുന്നതൊക്കെ എത്രമാത്രം ശുദ്ധ അസംബന്ധമാണെന്ന്‌ അതു വായിച്ചാൽ മനസ്സിലാകും. വേണമെങ്കിൽ, താങ്കൾ വായിച്ചിട്ടുണ്ടാവില്ലാത്ത ചില വാചകങ്ങൾ - മുസ്ലീങ്ങളെ സംബന്ധിച്ച്‌ - വിചാരധാരയിൽ നിന്നു തന്നെ - അയച്ചു തരാം. സമയം കിട്ടട്ടെ.

  ReplyDelete
 49. പിന്നെ, നമ്മുടെ ബ്ലോഗർ ചാണക്യനല്ല - സാക്ഷാൽ - ഒറിജിനൽ ചാണക്യന്റെ ഒരു പ്രസിദ്ധവാചകമുണ്ട്‌ - 'Books are as useful to a stupid person as a mirror is useful to a blind person.' ഞാൻ താങ്കളെ 'സ്റ്റുപിഡ്‌' എന്നു വിളിച്ചു പരിഹസിച്ചതായി ദയവായി തെറ്റിദ്ധരിക്കരുത്‌. അന്ധമായ സമീപനത്തോടെ ഒരു പുസ്തകം മുഴുവൻ വായിച്ചാൽത്തന്നെ പ്രയോജനമില്ലാത്ത സ്ഥിതിക്ക്‌, അന്ധന്മാർ ആനയെക്കണ്ടതുപോലെ ഏതെങ്കിലും ഒരു അരികും മൂലയും മാത്രം തൊട്ടുനോക്കി അർത്ഥം മനസ്സിലാക്കരുത്‌ എന്നു പറയാൻ വന്നപ്പോൾ മേൽപ്പറഞ്ഞ വാചകം ഓർത്തു പോയി എന്നേയുള്ളൂ.

  എന്തായാലും, ഇത്തരമൊരു വിശദീകരണത്തിനു വേദിയൊരുക്കിത്തന്ന താങ്കൾ സത്യത്തിൽ ഒരു ശുദ്ധാത്‌മാവാണെന്നു തീർച്ചയാണെന്നു കൂടി പറഞ്ഞുകൊള്ളട്ടെ. കമ്മ്യൂണിസ്റ്റ്‌ എഴുത്തുകാരേയും മറ്റും പോലെയുള്ള 'പഠിച്ച കള്ളൻ'മാർക്ക്‌ ഒരിക്കലും പറ്റാത്ത ഒരു അബദ്ധമാണു താങ്കൾക്കു പറ്റിയിരിക്കുന്നത്‌. അവരാണെങ്കിൽ ഒരിക്കലും വിചാരധാരയിലേയോ മറ്റേതെങ്കിലും പുസ്തകത്തിലേയോ യഥാർത്ഥ ഉള്ളടക്കം വെളിച്ചത്തു കൊണ്ടു വന്ന്‌ അതിന്റെ യഥാർത്ഥ അർത്ഥതലത്തിൽ വിശകലനം ചെയ്യാനും ഒരു ചർച്ച നടക്കാനുമുള്ള ഒരു വേദിയൊരുക്കില്ല. അത്തരമൊരു അവസരം വന്നാൽ കാര്യങ്ങൾ പ്രതികൂലമാകുമെന്നറിയാവുന്നതുകൊണ്ട്‌ അവർ അത്തരമൊരു സാഹചര്യമേ ഒഴിവാക്കും. മറിച്ച്‌, എന്തൊക്കെയോ ഭീകരമായ കാര്യങ്ങൾ ആ പുസ്തകത്തിലുണ്ടെന്നൊക്കെ കണ്ണുമടച്ചു വാദിച്ച്‌ പുകമറ സൃഷ്ടിച്ചു കടന്നു കളയുക മാത്രമേയുള്ളൂ. എന്നാൽ താങ്കളാകട്ടെ സ്വന്തം കാശുമുടക്കി താക്കോൽ പണിയുകയും വാതിൽ തുറക്കുകയും ചെയ്ത്‌ സംഘസംബന്ധിയായ തെറ്റിദ്ധാരണകളുടെ യഥാർത്ഥവശങ്ങൾ വെളിപ്പെടുത്തുകയാണ്‌! ഒരർത്ഥത്തിൽ അതൊരു നല്ലകാര്യമാണ്‌. തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ചു തീവ്രവാദം വളർത്തുന്നവർക്ക്‌ ഇതൊരു തിരിച്ചടിയാണ്‌. ആ നിലയ്ക്ക്‌ താങ്കളുടെ ഈ സേവനം ഒരു ദേശസ്നേഹിയുടേ കർത്തവ്യ നിർവ്വഹണം കൂടിയാണ്‌. ആത്മാർത്ഥമായ അഭിവാദ്യങ്ങൾ!

  ReplyDelete
 50. സംഘപ്രവര്‍ത്തകര്‍ക്ക് ബക്കറിനെ ഒരു പൊന്നാട അണിയിച്ചു ആദരിക്കേണ്ടതിനെപ്പറ്റി ആലോചിക്കാവുന്നതാണു.ബക്കറിന്റെ ഓരോ പോസ്റ്റും ആളുകളുടെ മനസ്സില്‍ സംഘസംബന്ധിയായ അനവധി തെറ്റിദ്ധാരണകള്‍ തകര്‍ന്നു വീഴാന്‍ കാരണമാകുന്നുണ്ടു.

  ReplyDelete
 51. ബക്കര്‍ സാഹിബ്‌..
  <<< "യധാര്‍ഥത്തില്‍ രണ്ടുതരം ദൈവങ്ങളുണ്ട്‌. ദൈവങ്ങള്‍ തീര്‍ച്ചയായും ദൈവങ്ങള്‍ തന്നെ.. പുണ്യ മന്ത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണരാകട്ടെ മനുഷ്യ രൂപത്തിലുള്ള ദൈവങ്ങളാണു.."
  - ശതപഥ ബ്രാഹ്മണം.. >>>>


  എന്താണ് സഹോദരാ.. കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുകയാണല്ലോ...
  ബേണ്ട... ബേണ്ടട്ടോ....

  ഞാന്‍ ഒന്ന് ചോദിച്ചോട്ടെ..
  താങ്കള്‍ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്.... "ബ്രാഹ്മണങ്ങള്‍" എന്നാല്‍ ബ്രാഹ്മണരുടെ അപദാനങ്ങള്‍ പാടി പുകഴ്ത്തുന്ന പുസ്തകങ്ങള്‍ ആണെന്നോ...
  നിങ്ങള്‍ എന്നെ ചിരിപ്പിച്ചു കൊല്ലും....

  സഹോദരാ..
  ബ്രാഹ്മണങ്ങളില്‍ ഏറ്റവും ഉജ്ജ്വലം എന്ന് കരുതപ്പെടുന്ന, ഋഗ്വേദത്തിന്റെ ശാകലശാഖയുടെ ബ്രാഹ്മണ ഗ്രന്ഥമായ ഐതരേയ ബ്രാഹ്മണം.
  ഇന്നും, ഹിന്ദുക്കള്‍ അറിഞ്ഞുകൊണ്ടാല്ലാതെ എങ്കിലും ഏറ്റ്വും കൂടുതല്‍ ആചാരങ്ങള്‍ അനുഷ്ടിക്കുന്ന, ക്രിസ്തുവിനും 800 വര്‍ഷങ്ങള്‍ക്കപ്പുറം രചിക്കപ്പെട്ട ഐതരേയ ബ്രാഹ്മണം.
  അത് എഴുതിയ വ്യക്തിയുടെ പേര് "മഹീദാസ് ഐതരേയന്‍" എന്നാണ് ബക്കര്‍. അറിഞ്ഞു വയ്ക്കുക ഇത്.
  ഒരു കാര്യം കൂടി അറിയുക.. അദ്ദേഹം ചന്ടാളനായിരുന്നു.

  ഇനി താങ്കള്‍ പറഞ്ഞ വാചകം നമുക്ക് ഒരിക്കല്‍ കൂടി വായിച്ചു നോക്കാം.
  "അപ്പോല്‍ വൈദിക കാലം അത്ര മഹത്തരമായിരുന്നോ.."

  ആയിരുന്നു അല്ലെ ബക്കര്‍. ..
  പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു പരിലസിക്കുന്ന ഈശ്വര ചൈതന്യത്തെ 397265 അക്ഷരങ്ങളില്‍, 193816 വാക്കുകളിലാക്കി, 10552 റിക്കുകളില്‍ ആലേഖനം ചെയ്ത ഋഗ്വേദത്തിന്റെ ശാകല ശാഖയുടെ ഉജ്ജ്വലമായ ഗദ്യ വിവര്‍ത്തനം ബ്രാഹ്മണര്‍ ഉള്‍പ്പടെ അനുഷ്ടിക്കേണ്ട ആചാരങ്ങളോട് കൂടി ഐതരേയ ബ്രാഹ്മണസംഹിതയാക്കിയത് ഒരു ചന്ടാളന്‍....

  മഹത്തരമായ ദേശമായിരുന്നു "നമ്മുടെ" ഭാരതം അല്ലെ ബക്കര്‍.. "നമ്മുടെ" പൂര്‍വികരുടെ ചരിത്രം
  മഹത്തുക്കളില്‍ മഹാതായതായിരുന്ന്നു അല്ലെ ബക്കര്‍... അഭിമാനിക്കുക...


  ഇനി ശതപഥ ബ്രാഹ്മനതിലേക്ക്..
  ആ വാക്കിനു അര്‍ഥം തന്നെ "നൂറു വഴികള്‍ എന്നാണ്..".
  ശതപഥ ബ്രാഹ്മണം എന്റെ പരിമിതമായ അറിവില്‍ ഇരുന്നൂറില്‍ ഏറെ ബ്രാഹ്മണ ഗ്രന്ഥങ്ങളുടെ ഒരു സംഹിതയാണ്... ഇതില്‍ ഏതിലാണ് താങ്കള്‍ പറഞ്ഞ പ്രകാരം ഒരു പരാമര്‍ശമുള്ളത്‌..

  അഥവാ അങ്ങനെ ഉണ്ട് എന്ന് തന്നെ വയ്ക്കാം നമുക്ക്... For the time being..

  "പുണ്യ മന്ത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണരാകട്ടെ മനുഷ്യ രൂപത്തിലുള്ള ദൈവങ്ങളാണു".

  നൂറില്‍ നൂറു ശതമാനം ഞാന്‍ താങ്കളോട് യോജിക്കുകയാണ് ബക്കര്‍.. അണുവില്‍ അണുവായി കുടികൊള്ളുന്ന ചൈതന്ന്യതെയും, സര്‍വ സാക്ഷിയായ സൂര്യനെയും, സസ്യ ലതാദികളെയും, വൃക്ഷങ്ങളെയും, ഘോരസര്‍പ്പത്തേയും, മാടപ്രാവിനെയും, വാനരന്മാരെയും, പശുവിനെയും, മത്സ്യതെയും ദൈവമായി ആരാധിച്ച ഒരു ദേശത്ത്, അത്യുജ്വലമായ വേദ മന്ത്രങ്ങള്‍ അറിയുന്ന, അത് പഠിപ്പിക്കുന്ന "ഗുരു" എന്ന സ്ഥാനത്ത് വര്‍ത്തിക്കുന്ന ബ്രാഹ്മണനെ ദൈവമായി കാണുക മാത്രമല്ല. പൂജിക്കുക കൂടി വേണം.. അങ്ങനെ ആയിരുന്നല്ലോ ബക്കര്‍ ഇവിടെ നില നിന്നിരുന്ന, ലോകം ഇത് വരെ പരീക്ഷിച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ ഏറ്റവും ഫലപ്രദം എന്ന് വാഴ്ത്തപ്പെട്ട ഗുരുകുല സമ്പ്രദായത്തില്‍ അനുഷ്ടിക്കപ്പെട്ടിരുന്നതും...

  ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞിട്ടും താകള്‍ മനസ്സിലാകാന്‍ കൂട്ടാകാത്ത ഒരു fact ഉണ്ട് ബക്കര്‍ സാഹിബ്‌.
  ആരാണ് ഒരു ബ്രാഹ്മണന്‍ എന്നത്...
  ഏത് qualification ലഭിക്കുമ്പോള്‍ ആണ് ഒരാള്‍ ബ്രാഹ്മനനാകുന്നത് എന്ന്...
  ഇനിയും ഞാന്‍ അത് പറയുന്നില്ല....

  ഉറങ്ങുന്നവനെ ഉണര്‍ത്താം.. ഉറക്കം നടിക്കുന്നവനെയോ....


  നകുലെട്ടനും സതയ്ക്കും ഭാരതീയനും പ്രവീണിനും രാവുതറിനും അസ്തലവിസ്തക്കും സര്‍വോപരി ബക്കരിനും നന്ദി..
  സംഘത്തെ കുറിച്ച് പകര്‍ന്നു തന്ന അറിവുകള്‍ക്ക്... അറിയാന്‍ അവസ്സരമുണ്ടാക്കിയത്തിനു....


  ------
  നിരഞ്ജന്‍

  ReplyDelete
 52. അപ്പൊ ബക്കറും കണ്ടട്ടില്ല അങ്ങനൊരു പുസ്തകം ...പതിവ് കഥ.. നകുലേട്ടനും ഭാരതീയനും നിരന്ജനും നന്ദി ...(സര്‍വ്വോപരി ബക്കര്‍ക്കും )

  നിരഞ്ജന്‍ : ബക്കര്‍ ശതപത ബ്രാഹ്മണം വായിച്ചതിനു ശേഷം കമന്റ്‌ ഇട്ടതാണ് എന്ന് കരുതിയോ മാഷേ ? ബക്കര്‍ക്കു ആരണ്യകം അരണയെ പറ്റിയുള്ള പുസ്തകം ആണു... അതാണ്‌ ബക്കറുടെ ഒരു കമ്പോളമൊത്തവിലനിലവാരം...

  ReplyDelete
 53. അയ്യോ..
  ഞാന്‍ ഔട്ട്‌ ആയല്ലോ..
  എല്ലാവരും തകര്‍ത്തു വാരുന്നു..
  ഇനി ഒരു ചെറിയ കാര്‍ട്ടൂണ് കൂടി കാണുക.. എന്റെ വക..(ബക്കര്‍ജി, അഭിപ്രായം പറയണേ..)

  നകുലേട്ടന്‍ പറഞ്ഞപോലെ ബക്കര്‍ ശുദ്ധനാണ്.. ദുഷ്ടന്റെ ഫലം ചെയ്യാന്‍ അറിയാന്‍ വയ്യാത്ത ശുദ്ധന്‍..

  ReplyDelete
 54. പ്രിയ ഭാരതീയന്‍..

  സമയക്കുറവുകൊണ്ടാണു വാക്കുകള്‍ ചുരുക്കുന്നതു...

  താങ്കളുടെ മറുപടിക്ക്‌ നന്ദി.

  1. ഹിന്ദുത്വതിണ്റ്റെ മതാധിപത്യത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ മുഴുവന്‍ വായിച്ചാലേ കാര്യങ്ങള്‍ മനസ്സിലാവൂ എന്നാണു താങ്കള്‍ പറയുന്നതു.. അത്‌ തന്നെ ധാരാളം അതിണ്റ്റെ വൈരുധ്യങ്ങള്‍ക്ക്‌ സാക്ഷ്യമായി..

  .. എനിക്കു മനസ്സിലാകുന്നതു സവര്‍ക്കര്‍ക്കു ഹിന്ദുത്വത്തെപറ്റി നല്ല നിശ്ചയം ഉന്ടായിരുന്നു എന്നു തന്നെയാണു.അതില്ലാത്തതു ബക്കറിനാണു.കാരണം ഒന്നെയുള്ളു.ബക്കര്‍ ദേശീയതയില്‍ വിശ്വസിക്കുകയോ അതിഷ്ടപ്പെടുകയോ ചെയ്യുന്നില്ല ..

  ശരിയാണു ഹിന്ദുത്വം പറയുന്ന ദേശീയത എനിക്ക്‌ ദഹിക്കില്ല..

  2. we or ournationhood defined ഒന്ന്‌ കൂടി വായിച്ചാല്‍ എണ്റ്റെ തെറ്റിദ്ധാരണ മാറുമോ.. അതോ മാറ്റി എഴുതിയതാണോ ഇപ്പോല്‍ ഉള്ളതു..

  3. അയ്യോ സോറി.. ഒരു പ്രകോപനവും ആര്‍.എസ്സ്‌.എസ്സ്‌ നെ പോലുള്ളവര്‍ നടത്തിയിട്ടില്ല..

  കുശ്‌വന്ത്‌ സിങ്ങിനെപ്പോലുള്ളവര്‍ "R.S.S. is a communal organization and dangerous to the country's secular fabric" ഇങ്ങനെ പറയുന്നതു തലക്ക്‌ വെളിവില്ലാതെയായിരിക്കും..

  4. ഓണ്റ്റെ പിഴ.. ഓണ്റ്റെ പിഴ..

  5. അതെയതെ.. സെമിറ്റിക്‌ മതങ്ങളില്‍ മാത്രം സങ്കുചിതത്വം.. സവര്‍ക്കറിനുള്ളത്‌ വിശാല രാജ്യ താല്‍പര്യം..

  6. അതു വരവു വച്ഛിരിക്കുന്നു...


  പിന്നെ പൊന്നാടയെ കുറിച്ച്‌ ...

  സംഘം നിരാകാര ശാസ്ത്രങ്ങല്‍ പുളകിതമെന്ന്‌ സ്വയമെഴുതി ആശ്വാസം കൊള്ളുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ പരിവാരങ്ങളെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണയും അഴിഞ്ഞു വീഴുന്നു എന്ന തോന്നലുണ്ടാകുമ്പോല്‍ അവിടെ താങ്കളെപ്പോലുള്ളവര്‍ സഹതാപത്തിനു അര്‍ഹരായി തീരുന്നു...

  അപ്പോല്‍ പരസ്പരം നിങ്ങള്‍ പൊന്നാട അണിയുന്നതിലായിരിക്കും ന്യായാമായും യുക്തിയുള്ളതു..

  ReplyDelete
 55. പ്രിയ ബക്കര്‍,

  ഗുരുജി ഗോള്‍വര്‍ക്കറുടെ ചിന്തകളും കൃതികളും ഒക്കെ കിട്ടാന്‍ ഏറ്റവും നല്ലതു ദാ ഇവിടെ പോവുകയാണു.ഓരോന്നും ഡൌണ്‍ലോഡ് ചെയ്തു വായിച്ചിട്ടു യോജിക്കാനാവാത്തവ ഡോകുമെന്റ് പേരും പേജ് നംബെര്‍ സഹിതവും പറഞ്ഞു കൊണ്ടു വാദങ്ങള്‍ ഉന്നയിക്കാം.ഞാന്‍ മേല്‍പറഞ്ഞ സോഴ്സ് ആണു സംഘസംബന്ധി ആയ എന്തു ഇന്‍ഫൊര്‍മേഷന്‍ കിട്ടാനും ഉപയോഗിക്കാറു.

  ReplyDelete
 56. അഞ്ജനമെന്നതു ഞാനറിയും
  മഞ്ഞള് പോലെ വെളുത്തിരിക്കും അല്ലെ ? ബക്കര്‍ ?

  ReplyDelete
 57. നിരഞ്ജന്‍ ചേട്ടാ..

  മുറത്തില്‍ കയറി കൊത്തുന്നതായിട്ട്‌ കരുതരുത്‌...

  ബ്രാഹ്മണ്യത്തെ കുറിച്ച്‌ വാചാലമായതിനാല്‍ തോന്നിയ ചില സംശയ്ങ്ങളാണു ഉള്ളതു..

  അറിവ്‌ പഠിപ്പിക്കുന്നതു കൊണ്ടും അങ്ങയുണ്ടാവുന്ന qualification കൊണ്ടുമാണു ബ്രാഹ്മന്‍ ഉണ്ടാവുന്നതു എന്നാണു താങ്കള്‍ പറയുന്നതു...
  അങ്ങനെയാവട്ടെ എന്ന്‌ ആഗ്രഹിക്കുകയാണു..

  എന്നാല്‍..
  ശ്രീ ബുധന്‍ ഒരു ചോദ്യ ചോദിച്ഛിരുന്നു പണ്ട്‌ .. അതു ഇങ്ങനെ യാണു..

  "ബ്രാഹ്മണരുടെ ഭാര്യമാര്‍ക്ക്‌ ആര്‍ത്തവമുണ്ട്‌ അവര്‍ ഗര്‍ഭം ധരിക്കുന്നു.. പ്രസവിക്കുന്നു മുലയൂട്ടുന്നു..എന്നിട്ടും ഈ ബ്രാഹ്മണര്‍ അവകാശപ്പെടുന്നു അവര്‍ ബ്രഹ്മാവിണ്റ്റെ വായില്‍ നിന്നു ഉണ്ടായവരാണെന്നു.. "

  ഇതു ഏതു ബ്രാഹ്മണരെ കുറിച്ഛാണു ബുദ്ധന്‍ പറയുന്നതു..


  അതു ശ്രീ ബുദ്ധനു അറിയത്തില്ലായിരുന്നോ അറിവിണ്റ്റെ കുത്തകക്കാരും പഠിപ്പീരുകാരുമാണു ബ്രാഹ്മണെരെന്നു..

  ഇനി അറിവു പകര്‍ന്നുകൊടുത്തിരുന്ന ശ്രീ നാരായണ ഗുരുവിപ്പോലുള്ളവരുടെ പ്രൊഫൈലില്‍ ബ്രാഹ്മണന്‍ എന്ന്‌ എഴുതാമോ..

  മുറത്തില്‍ കയറി കൊത്തിയതായി തെറ്റിദ്ധരിക്കരുതേ...

  ReplyDelete
 58. പ്രിയ ബക്കര്‍,

  താങ്കള്‍ പലപ്പോളും ആശയങ്ങളെ അതിന്റെ അര്‍ഥത്തില്‍ മനസ്സിലാക്കുകയാണ് വേണ്ടത്..
  ഉദാഹരണത്തിന് ഹിന്ദുത്വം.. അതാണ്‌ നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത, സമ്പത്ത്, ജീവിതരീതി, സംസ്കാരം. അത് മതത്തിനും അപ്പുറത്ത് നില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഹിന്ദുത്വത്തെ ഭാരത സംസ്കാരമായും അതിലുപരി 'ദേശീയത' ആയും വിശേഷിപ്പിക്കുന്നത്..അതിനു എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാന്‍ നിഷ്പ്രയാസം സാധിക്കും. അതുകൊണ്ടാണ് ഒരു മുസ്ലിം വിശ്വാസിയുടെയോ കൃസ്തീയ വിശ്വാസിയുടെയോ വിശ്വാസങ്ങളെ 'തെറ്റ്' എന്നോ, 'മോശം' എന്നോ ചിന്തിക്കുക പോലും എന്നെപോലെ ഉള്ളവര്‍ക്ക് സാധിക്കാത്തത്. ഒരു 'യഥാര്‍ഥ' സെമിടിക്‌ മതവിശ്വാസിക്ക് ഇതിനാവില്ല.. ഇനി, അങ്ങനെ ചിന്തിക്കുന്നവര്‍ മതത്തിനും അപ്പുറത്ത് ചിന്തകളെ എത്തിക്കുന്നവരാണ്.. അവര്‍ക്ക് ഒരു ആശയക്കുഴപ്പവും വരുന്നില്ല..

  ഇനി, നമ്മുടെ രാജ്യത്തിന്റെ സവിശേഷതയും ദേശീയതയും ഹിന്ദുത്വം ആണെന്ന് പറയുന്നതില്‍ എന്ത് തെറ്റാനുള്ളത്? താങ്കള്‍ അടക്കമുള്ള മുസ്ലിം-കൃസ്ത്യന്‍ മത വിശ്വാസികളും ഈ മണ്ണിന്റെ/സംസ്കാരത്തിന്റെ സന്തതികള്‍ അല്ലെ? അതിനെ ഇത്ര വെറുക്കാന്‍ എന്തിരിക്കുന്നു?
  താങ്കള്‍ ഉള്‍പ്പടെ ഉള്ള സെമിടിക്‌ മത വിശ്വാസികള്‍ ആ മതത്തിന്റെതായ സംസ്കാരത്തെ സ്വീകരിക്കുകയും പിന്നീട് ഇവിടുണ്ടായിരുന്ന സംസ്കാരത്തിനെ ഉപേക്ഷിക്കുകയും ചെയ്തു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ലല്ലോ..

  ഹിന്ദുത്വം ആണ് ഈ രാജ്യത്തിന്റെ സംസ്കാരം എന്നും അതാണ്‌ ദേശീയത എന്നും പറയുന്നുവെങ്കിലും ആ സംസ്കാരം സ്വീകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും താങ്കളില്‍ നിന്ന് ഇല്ലാതാക്കാന്‍ ആരും ശ്രമിക്കുന്നില്ലല്ലോ.. അതിനായി ശ്രമിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ താങ്കള്‍ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കുന്നു.. പക്ഷെ, ദേശീയത എന്നത് ഈ രാജ്യത്തിലെ എല്ലാ ജനതയും മത-ജാതി-പ്രാദേശിക-വര്‍ണ്ണ-ഭാഷാ വത്യാസമില്ലാതെ ഉള്‍ക്കൊള്ളേണ്ട ഒന്നാണ്.. അതിനെ ഹിന്ദുത്വവുമായി സംഘമോ ഹിന്ദുക്കളോ ചേര്‍ത്ത് വായിക്കുന്നു എന്ന് കരുതി 'വിളറി' പിടിക്കേണ്ടതില്ല.. താങ്കള്‍ക്കു താങ്കളുടെ മാര്‍ഗം സ്വീകരിക്കാം.. പക്ഷെ, ഒന്നും രാജ്യത്തിനും ദേശീയതക്കും എതിരാകരുത് എന്ന് മാത്രം..

  ഇത് പറയാന്‍ കാരണം, ഭാരതം=ഹിന്ദു എന്നോ, ഭാരതം=ഹിന്ദു=സംഘം എന്നോ കണ്ടു ഹിന്ദു വിരോധവും സംഘവിരോധവും കൊണ്ട് 'ഭാരതത്തിനെ' വെറുക്കുന്ന ചിലര്‍ ഉണ്ട്.. താങ്കള്‍ അങ്ങനെ അല്ല എന്ന് വിശ്വസിക്കുന്നു..

  അപ്പോള്‍ എവിടെ ആണ് നമ്മള്‍ തമ്മില്‍ വത്യാസപ്പെട്ടിരിക്കുന്നത്?
  * ഹിന്ദുത്വം ആണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറ,സംസ്കാരം,സമ്പത്ത് എന്ന് ഞാന്‍ കരുതുന്നു.. അത് സര്‍വോപരി 'ദേശീയത' ആണെന്ന് കരുതുന്നു.. താങ്കള്‍ക്കു ഹിന്ദുത്വം ഇല്ലാത്ത ദേശീയതയില്‍ വിശ്വസിക്കാം, ഞാന്‍ വിശ്വസിക്കുന്നത് ശരിയല്ല എന്ന് പറയുമ്പോള്‍ എതിര്‍ക്കും..
  * ദേശീയതയില്‍ വിശ്വസിക്കാത്തവര്‍ 'ദേശ സ്നേഹികള്‍' അല്ല എന്ന് പറയുന്നു.. താങ്കളുടെ അഭിപ്രായം അറിയില്ല.
  * ഹിന്ദു എന്നതില്‍ താങ്കളും ഉള്‍പ്പെടുന്നു.. അത് ഇഷ്ടപ്പെടാത്തവര്‍ ഹിന്ദുവല്ല..

  ഈ ആശയങ്ങളില്‍ നിന്നും വഴി മാറി കാണേണ്ട ഒന്നാണ്, ഹിന്ദു എന്ന "മതം"!! ഞാന്‍ ഉദ്ദേശിച്ചത്, രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകള്‍ ആണ്. ക്ഷേത്രങ്ങള്‍, ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍, സമ്പത്ത്, സാമൂഹിക സമത്വം, രാഷ്ട്രീയ അവകാശങ്ങള്‍ തുടെങ്ങിയവ വിഷയമാകുമ്പോള്‍ ഹിന്ദു=മതം!!!
  ഈ വത്യാസം തിരിച്ചറിയുക.. താങ്കള്‍ എപ്പോളും എല്ലാറ്റിലും ഹിന്ദുവിന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകള്‍ മാത്രം വച്ചാണ് വിലയിരുത്തുന്നത്!! അതുകൊണ്ടാവും "മനപ്പൂര്‍വമല്ലെങ്കില്‍" താങ്കള്‍ ഹിന്ദുത്വം എന്ന് കേള്‍ക്കുമ്പോള്‍ 'വിളറി' പിടിക്കുന്നത്‌..

  ReplyDelete
 59. പ്രിയ ബക്കര്‍,

  ബ്രാഹ്മണന്‍ എന്നതും ഹിന്ദു എന്നതിന് പല അര്‍ഥം ഉള്ളത് പോലെ അര്‍ദ്ധവത്യാസങ്ങള്‍ ഉണ്ട്.. ഓരോന്നും അതിന്റേതായ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ധാരാളം 'മണ്ടന്‍' ചിന്തകള്‍ തലച്ചോറിനെ 'ചൂട്' പിടിപ്പിക്കും..

  'ചൂട്' പിടിപ്പിക്കാന്‍ വായിക്കാതെ, 'മനസ്സിലാക്കാന്‍' വായിക്കുകയും ശ്രമിക്കുകയും ചെയ്യൂ..

  സംഘമോ ഹിന്ദുക്കളോ, താങ്കളെയോ മറ്റു മതങ്ങളെയോ 'ഇല്ലാതാക്കാന്‍' ശ്രമിക്കുന്നില്ല, ശ്രമിക്കുകയും ഇല്ല.. എന്നാല്‍ ആരായാലും രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും സമത്വത്തിനും ധര്‍മ്മത്തിനും സംസ്ക്കാരത്തിനും അഖണ്ടതക്കും എതിരെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍.. എതിര്‍ക്കും.. എന്താ മോശമാണോ?? അങ്ങനെ അല്ലെ വേണ്ടത്?? അങ്ങനെ ഉള്ള സംഘത്തിനെ 'കരിവാരി' തേക്കാന്‍ ആര് ശ്രമിച്ചാലും....
  ലാലേട്ടന്‍ പറയുന്ന പോലെ ഡയലോഗ് കാച്ചും..
  "" നീ.. പോ.. മോനെ.. ദിനേശാ..""

  ചുമ്മാ.. ;)

  ReplyDelete
 60. “1. ഹിന്ദുത്വതിണ്റ്റെ മതാധിപത്യത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ മുഴുവന്‍ വായിച്ചാലേ കാര്യങ്ങള്‍ മനസ്സിലാവൂ എന്നാണു താങ്കള്‍ പറയുന്നതു.. അത്‌ തന്നെ ധാരാളം അതിണ്റ്റെ വൈരുധ്യങ്ങള്‍ക്ക്‌ സാക്ഷ്യമായി..

  .. എനിക്കു മനസ്സിലാകുന്നതു സവര്‍ക്കര്‍ക്കു ഹിന്ദുത്വത്തെപറ്റി നല്ല നിശ്ചയം ഉന്ടായിരുന്നു എന്നു തന്നെയാണു.അതില്ലാത്തതു ബക്കറിനാണു.കാരണം ഒന്നെയുള്ളു.ബക്കര്‍ ദേശീയതയില്‍ വിശ്വസിക്കുകയോ അതിഷ്ടപ്പെടുകയോ ചെയ്യുന്നില്ല ..

  ശരിയാണു ഹിന്ദുത്വം പറയുന്ന ദേശീയത എനിക്ക്‌ ദഹിക്കില്ല.. “


  ബക്കറെ,ഹിന്ദുത്വത്തില്‍ മതങ്ങളുടെ അസ്തിത്വം എങ്ങനെ ഇല്ലാതാകുന്നു എന്നു എനിക്കു ഇതുവരെ മനസ്സിലായിട്ടില്ല.വസ്തുതാപരമായി അതു വിശദീകരിക്കാനാണു ആദ്യപോസ്റ്റ് മുതലെ ഞാന്‍
  താങ്കളോടു ആവശ്യപ്പെടുന്നതു.ഏതെങ്കിലും ഒരു മതത്തെ ഇല്ലാതാക്കന്‍ ഉള്ള ശ്രമം അതിലുണ്ടോ? ഏതെങ്കിലും മതവിശ്വാസിക്കു സാമൂഹിക സ്വാതന്ത്ര്യം,ആരാധന സ്വാതന്ത്ര്യം,സാംബത്തിക
  സ്വാതത്ര്യം എന്നിവ നിഷേധിക്കണം എന്നൊക്കെ സംഘസാഹിത്യത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഒന്നു കാണിച്ചു തരണം.(ഞാന്‍ ആര്‍കൈവ്സിലോട്ടുള്ള ലിങ്ക് തന്നല്ലോ.ഒന്നു വായിചിട്ടു, ഏതു ദൊകുമെന്റ്,
  ഏതു പേജ് എന്നൊക്കെ ഒന്നു പറഞ്ഞാല്‍ പോരെ?) .കുഴപ്പം എന്താണെന്നു വെച്ചാല്‍ ബക്കറിന്റെ ഉള്ളില്‍ അങ്ങേയറ്റം ഓര്‍തൊഡോക്സ് ആയ ഒരു ഇസ്ലാം മതവിശ്വാസി ഉണ്ടു.
  “ഹിന്ദുത്വം = ഹിന്ദൂയിസം = വിഗ്രഹാരാധന അംഗീകരിച്ചുകൊടുക്കല്‍ “ എന്നൊക്കെ അബദ്ധങ്ങള്‍ ചിന്തിച്ചു കൂട്ടുന്ന ഒരു പാവം മുസ്ലീം.

  “2. we or ournationhood defined ഒന്ന്‌ കൂടി വായിച്ചാല്‍ എണ്റ്റെ തെറ്റിദ്ധാരണ മാറുമോ.. അതോ മാറ്റി എഴുതിയതാണോ ഇപ്പോല്‍ ഉള്ളതു.. “

  "We or our Nationhood" എന്ന ബുക്കില്‍ ബക്കര്‍ക്കു ആരോ കൈവിഷം തന്നെന്നു തോന്നുന്നു.അതേന്നു പിടി വിടുന്നില്ലല്ലൊ.ഇല്ലെങ്കില്‍ ഞാന്‍ തന്ന ലിങ്കുകള്‍ എങ്കിലും വായിച്ചു
  നോക്കിയേനെ.

  “3. അയ്യോ സോറി.. ഒരു പ്രകോപനവും ആര്‍.എസ്സ്‌.എസ്സ്‌ നെ പോലുള്ളവര്‍ നടത്തിയിട്ടില്ല..

  കുശ്‌വന്ത്‌ സിങ്ങിനെപ്പോലുള്ളവര്‍ "R.S.S. is a communal organization and dangerous to the country's secular fabric" ഇങ്ങനെ പറയുന്നതു തലക്ക്‌ വെളിവില്ലാതെയായിരിക്കും.. “


  ഞാന്‍ ആര്‍.എസ്.എസിനെ നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായ ഒരു കാര്യം എന്താണെന്നു വെച്ചാല്‍ ഒരിടത്തും അവരായിട്ടു പ്രകോപനം ഉണ്ടാക്കാറില്ല.എന്നാല്‍ പ്രകോപനങ്ങളില്‍
  സഹികെട്ടാല്‍ അവര്‍ പ്രതികരിക്കാറുണ്ടു.പിന്നെ ഖുഷ്വന്ത് സിംഗ് ആ വാചകം മാത്രം അല്ലല്ലോ സംഘത്തെപ്പറ്റി പറഞ്ഞിട്ടുള്ളതു.കഴിഞ്ഞപോസ്റ്റില്‍ ആ മനുഷ്യന്‍ തന്നെ സംഘത്തെപ്പറ്റി
  പറഞ്ഞ മറ്റൊരു വാചകം ഞാന്‍ ക്വോട്ട് ചെയ്തല്ലോ..ബക്കര്‍ ഒരു ഹിമാലയന്‍ വിഡ്ഡിത്തം പറഞപ്പോള്‍..

  “4. ഓണ്റ്റെ പിഴ.. ഓണ്റ്റെ പിഴ..

  5. അതെയതെ.. സെമിറ്റിക്‌ മതങ്ങളില്‍ മാത്രം സങ്കുചിതത്വം.. സവര്‍ക്കറിനുള്ളത്‌ വിശാല രാജ്യ താല്‍പര്യം.. “


  ബക്കര്‍ ശുദ്ധന്‍ മാത്രമല്ല,കൊച്ചുപിള്ളേരുടെ കൂട്ട് സ്വഭാവം ഉള്ളയാളും ആണെന്നു തോന്നുന്നു.അല്ലേല്‍ ഇങ്ങനെ കൊഞ്ഞനം കുത്തുമോ?
  ഉരുളാതെ ഉത്തരം പറയണം എന്നു പറഞ്ഞു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.പിന്നെ “മാത്രം” എന്ന വാക്കു ഞാന്‍ എഴുതിയ വാചകത്തില്‍ ഇല്ല കേട്ടൊ.


  “6. അതു വരവു വച്ഛിരിക്കുന്നു... “

  നന്ദി..

  പിന്നെ പൊന്നാട..നമുക്കു ആരേലും അറിഞ്ഞൊ അറിയാതെയോ ഒരു ഉപകാരം ചെയ്യുംബൊള്‍ അവരെ ഒന്നു അംഗീകരിക്കുകയും ആദരിക്കുകയും ഒക്കെ വേണം.അതു കൊണ്ടാണു
  പൊന്നാടയെക്കുറിച്ചു ചിന്തിച്ചതു. ബക്കറിനു പൊന്നാട വേണ്ടേല്‍ വേണ്ട.
  പിന്നെ ഞാന്‍ ലാസ്റ്റ് തന്ന ലിങ്കില്‍ ക്ലിക്കിയാല്‍ ആദ്യം തന്നെ വിചാരധാര ദൌണ്‍ലോഡ് ചെയ്യാം.ഇനി “ഉന്മൂലനാഹ്വാനം” പോല്ഉള്ള കോമെഡി പറയുന്നതിനു മുന്‍പേ അതൊന്നു വായിക്കു.മുഴുവനായി.
  ഹിന്ദുത്വത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും ഒക്കെ ബക്കര്‍ ആദ്യമായി വായിക്കുന്ന സംഘപുസ്തകം വിചാരധാര തന്നെയാകട്ടെ.

  ReplyDelete
 61. ബുദ്ധം ശരണം ഗച്ഛാമി...

  ബക്കര്‍,
  <<< അറിവ്‌ പഠിപ്പിക്കുന്നതു കൊണ്ടും അങ്ങയുണ്ടാവുന്ന qualification കൊണ്ടുമാണു ബ്രാഹ്മന്‍ ഉണ്ടാവുന്നതു എന്നാണു താങ്കള്‍ പറയുന്നതു. >>>


  അങ്ങ നെ ഞാന്‍ എപ്പോളാണ് ബക്കര്‍ പറഞ്ഞത്...
  അറ