.
കേരളം സ്വത്വ-രാഷ്ട്രീയം പോലുള്ള അതിധൈഷണിക വിവാദങ്ങള്‍ നടക്കുന്ന ഒരേ ഒരു സംസ്ഥാനമാണെന്ന് തോന്നുന്നു. സാംസ്കാരികമായ സ്വത്വ ബിംബങ്ങള്‍ ഒരു പ്രത്യശാസ്ത്ര പിന്‍ബലവുമില്ലാതെ സ്വയം നിര്‍മ്മിക്കുന്ന ഒരു ജനതയുമാണ് നാം. അതൊരുവശം..
പക്ഷേ ആരെങ്കിലും ഒരു 222 വര്‍ഷം മുന്‍പ് ഉറങ്ങിപ്പോയിട്ട് പെട്ടെന്ന് ഉണര്‍ന്നെണീറ്റ് ഒരു ആല്‍ബം ഉണ്ടാക്കാനിറങ്ങിയാല്‍ അത് സാംസ്കാരികമായി ഉണ്ടാക്കുന്ന ആഘാതം എത്രമാത്രമായിരിക്കുമെന്ന് കാണിച്ചുതരുന്ന ഒരു കൈത്തറി ആല്‍ബോല്‌പ്പന്നം ഇതാ..
ചാനലുകളില്‍ ഇത്തരം ക്രൈമുകള്‍ നിങ്ങള്‍ കാണാറുണ്ടെങ്കില്‍ ഇതും സ്വന്തം റിസ്കില്‍ കാണുക.
ഇനി നിങ്ങള്‍ പറയൂ, ചുമ്മാ എന്തെങ്കിലും. സില്‍സിലാ ഹെ സില്‍സിലാ ..
.
മിണ്ടിപ്പോകരുത്!
ReplyDeleteആവിഷ്കാര സ്വാതന്ത്ര്യമെന്ന സത്വം പുറത്തിറങ്ങും.
അങ്ങനെ സില്‍സില ഹിറ്റ് ആയി... കഷ്ടം :-(
ReplyDelete"പിതാവേ അവന്‍മാര്‍ ചെയ്യുന്നതെന്താണെന്ന് അവന്‍മാര്‍ അറിയുന്നില്ല" - ബൈബില്‍
ReplyDeleteഅവന്‍റെ ....... സില്‍സിലാ ഹയ് സില്‍സിലാ..
നമ്മുടെ നാട്..?
ReplyDeleteയൂറ്റൂബില്‍ കിടിലം ‘പീസ്‘ വരുന്നില്ലെ..!! പിന്നെ എന്താ സില്‍സിലക്ക് ഇത്ര കുഴപ്പം.(ഇതിനെ ഒരു മലയാളം അല്‍ബം ആയി കണാതിരുന്നാല്‍ പോരേ) എന്തായാലും ഇതില്‍ ‘പീസ്‘ ഇല്ലല്ലോ
ReplyDeleteഹൌ എന്നാ പാട്ട്,
ReplyDeleteഎന്നാ സംഗതി, ശ്രുതിയും ടെമ്പോയും ഒക്കെ വന്നു,
ഹെന്റമ്മോ, ഇതൊക്കെ മുയ്മനായിട്ട് കാണുന്ന ഞമ്മളെ മേണം തല്ലാൻ., അല്ല പിന്നെ
ശ്..ശ്..ശ്..ശ്
ReplyDeleteസൂക്ഷിക്കുക...
ഇതിന്റെ രണ്ടാം ഭാഗം വരണൂന്ന്!
ഹെന്റമ്മോാാാാാാാാ!
ഞാനോടി.....................!!
എന്തൊരധിക്രമം !!
ReplyDeleteവല്ലാതെ മൂഡ്ഓഫാകുന്ന സമയത്ത് ഞാന്‍ യുട്യൂബില്‍ പോയി സില്‍സിലാന്ന് ടൈപ്പും.ഒരിക്കല്‍ കൂടി ഇത് കാണാനുള്ള ശേഷി എനിക്കുണ്ടെന്ന് ആരും തെറ്റിദ്ധരിക്കല്ലേ.പോകുന്നത് 'സില്‍സിലക്ക്' താഴെയുള്ള കമന്‍റ്സ് നോക്കാനാണ്.ഹോ! കാണേണ്ട കാഴ്ച തന്നെയാണ്.ചിരിച്ച് ചിരിച്ചോ ചില കമന്‍റുകളിലെ 'സാഹിത്യത്തിന്‍റെ' മാസ്മരിക ശക്തിയിലോ ലയിച്ച് കുറച്ച് സമയത്തിന് ബോധം മറഞ്ഞ് കിട്ടും.
ReplyDelete