Wednesday, January 23, 2013

മദനി എന്തിന്‌ മോചിതനാകണം ?


.
ദനി  എന്നത്‌ പ്രതികരിക്കുന്ന ഇന്ത്യന്‍ മനുഷ്യന്റെ ചതയ്ക്കപ്പെടുന്ന  പ്രതിരൂപമാണ്. സംഘപരിവാരത്താല്‍ തട്ടിയെടുക്കപ്പെട്ട ഒരു ഹോളോകോസ്റ്റ്‌ ഗ്രാമമാണ്‌ ഇന്ത്യ. 

പരിവാരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത്‌ ഒരു മുസ്ളിംതന്നെയാവണമെന്നില്ല , അത്‌ ഹേമന്ത്‌ കാര്‍ക്കറെയോ സന്‍ജീവ്‌ ഭട്ടോ ആയാലും മതി. പിന്തുടര്‍ന്ന് വേട്ടയാടപ്പെടും.  രാജ്യവും രാജ്യസ്നേഹവും അന്യമത വെറുപ്പിനാല്‍  നിര്‍മ്മിക്കപ്പെട്ട ഫാസിസമാണ്‌  സംഘപരിവാര ധര്‍മ്മവും കര്‍മ്മവും. 

ആ ഭൂമികയിലാണ്‌ മതപ്രഭാഷണ തൊഴിലാളിയും അനാഥാലയ നടത്തിപ്പുകാരനുമായ അബ്ദുള്‍ നാസര്‍ എന്ന  മദനി,  തന്റെതന്നെ വാഗ്ധോരണിയാല്‍ സ്വയം വഞ്ചിതനായി I.S.S സ്ഥാപിക്കുന്നത്‌. ആ വെറുമൊരുതിളപ്പില്‍ കേരളം മൊത്തം വിരണ്ടു എന്നതാണ്‌ ശരി. ഇപ്പോഴും മുസ്ളിംലീഗുള്‍പ്പെടെയുള്ളവര്‍ ഭയപ്പെടുന്നതും മദനിക്ക്‌ യുവാക്കളില്‍ ചെലുത്താവുന്ന വിസ്പോടനാത്മകമായ ആ ശബ്ദപ്രവാഹത്തെയാണ്‌‌. 

ആര്‍.എസ്സ്‌.എസ്സ്‌-നെയോ കോണ്‍ഗ്രസ്സിനെയോ എതിര്‍ക്കുന്നതിനേക്കള്‍ മദനി തെറി പറഞ്ഞിട്ടുള്ളത്‌ സൌദിരാജാവിനെയാണ്‌, മുസ്ളിം ലീഗിനെയാണ്‌. ബാബറി മസ്ജിദിന്റെ തകര്‍ത്തിടപ്പെട്ട താഴികക്കുടങ്ങള്‍ക്കിടയില്‍ നിന്ന്‌ വിരിഞ്ഞ മദനി ഒരിക്കലും ഒരു ക്ഷേത്രത്തിന്റെയും ഒരു ഇഷ്ടിക പോലും ഇളക്കരുത്‌ എന്ന്‌ ഉള്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ കേള്‍വി വിപരീതദിശയിലായിരുന്നു എന്ന്‌ അദ്ധേഹവും അറിഞ്ഞില്ല.  എന്നിട്ടും മദനിയുടെ ജീവന്‍ വേണമെന്ന്‌ ആര്‍.എസ്സ്‌.എസ്സ്‌ ശഠിച്ചു. 

ഇന്ത്യയിലുണ്ടായിട്ടുള്ള എല്ലാ മഹാസ്പോടനങ്ങളുടെയും ഫലമെടുത്ത്‌ പരിശോധിച്ചാലോ അന്വേഷണദിശ സത്യസന്ധമായി നീക്കിയാലോ ചെന്നണയുന്നത്‌ സംഘപരിവാരത്തിലായിരിക്കും. അല്ലെങ്കില്‍ 10 കൊല്ലം തമിഴ്നാട്ടില്‍ വിചാണതടവുകാരനായി പീഢിപ്പിക്കുകയും പിന്നെ ഒരുതെളിവും മദനിക്കെതിരെയില്ലാതെ വെറുതെവിടുകയും ചെയ്തതില്‍ നിന്ന്‌ മനസ്സിലാവുന്നതെന്ത്‌ ? 

എന്‍.എസ്‌.എ (National Security Act)  പ്രകാരം ചാര്‍ത്തിയ എല്ലാകുറ്റവും കോടതി തള്ളിയപ്പോള്‍ എല്‍.കെ. അദ്വാനി പറഞ്ഞത്‌ മദനിയെ "വെറുതെ വിടില്ല" എന്നാണ്‌. 

പോലീസ്‌ കാവലില്‍കഴിഞ്ഞ മദനി കുടകിലെ ഇഞ്ചിതോട്ടത്തിലെത്തി ഗൂഡാലോചന നടത്തി എന്ന ആരോപണത്തിന്‌ 'ഒരിത്‌‌' പോരാ എന്ന്‌ മനസ്സിലാക്കിയ കര്‍ണാടകാ ആഭ്യന്തരമന്ത്രി വച്ച്‌ കാച്ചിയത്‌  2010 ഐ.പി.എല്‍ ക്രിക്കറ്റ്‌ സമയത്തെ സ്പോടനവും നടത്തിയത്‌ താനാണ്‌ എന്ന്‌ തടവിലുള്ള മദനി സമ്മതിച്ചെന്നാണ്‌. !! 

ഇത്തരമൊരവസ്ത നിലനില്‍ക്കുന്ന ഇന്ത്യയില്‍ , സംഘപരിവാരത്തിന്റെ ദയാദാക്ഷിണ്യത്തില്‍ നേടിയെടുക്കേണ്ടതാണ്‌  'നീതി'  എന്ന്‌ മനസ്സിലാക്കാന്‍ കാന്തപുരത്തിനെ പോലെ മദനിക്കറിയില്ലായിരുന്നു. തീവ്രവാദി എന്ന ലേബലുള്ള മദനിയുടെ ഇനിയുള്ള രാഷ്ട്രീയഭാവി മുസ്ളിംലീഗുമായുള്ള ലയനമല്ലാതെ ഇല്ല. സി.പി.എം വേട്ടയാടും എന്ന്‌ ഭയമുള്ളതിനാല്‍ ലീഗ്‌ അതിനു നില്‍ക്കുമോ എന്ന്‌ കണ്ടറിയേണ്ടതുണ്ട്‌. എന്തായാലും മദനി പത്മവ്യൂഹത്തില്‍ തന്നെ !

മദനിക്ക്‌ ജാമ്യം നല്‍ക്കുന്നതിന്‌ തടസ്സമായി   സുപ്രീം കോടതി വെറും നിസ്സാരമായ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. മദനി ഐ.എസ്‌.എസ്‌ എന്ന നിരോധിത സംഘടനയുടെ നേതാവാണെന്നും ജാമ്യം അനുവദിക്കുന്നത്‌ അപകടമാണെന്നും കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ചീഫ്ജസ്റ്റിസ്‌ (Markandeya Kadju) ചോദിച്ചത്‌ " നിരോധിത സംഘടനയിലെ അംഗം എന്നത്‌ ഒരു കുറ്റമല്ല. കൂടാതെ  വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ ജാമ്യം നല്‍കുന്നതില്‍ എന്ത്‌ ഭീഷണിയാണുള്ളത്‌" എന്നാണ്‌. എന്നിട്ടും കൂടെയുണ്ടായിരുന്ന ബെഞ്ചിലെ അംഗം കര്‍ണാടക സര്‍ക്കരിന്റെ വാദത്തെ അനുകൂലിച്ചത്‌ കൊണ്ടാണ്‌ ജാമ്യം അനുവദിക്കപ്പെടാതെ പോയത്‌. 

പൂര്‍ണ്ണഗര്‍ഭിണിയായ കൌസര്‍ബീയെ കൂട്ടബലാത്സംഗത്തിനു ശേഷം വയര്‍ കുത്തിപ്പിളര്‍ന്ന്‌ ഭ്രൂണം പുറത്തെടുത്ത്‌ ത്രിശൂലത്തില്‍ ഉയര്‍ത്തി പിടിച്ച്‌ "ഹിന്ദു സംസ്കാരം" സംരഷിച്ചത്‌ താനാണ്‌ എന്ന്‌ അഭിമാനത്തോടെ പറഞ്ഞ ബാബു ബജ്രംഗി  സ്വതന്ത്രനായി കഴിഞ്ഞിരുന്ന , മനുഷ്യത്വത്തിനേറ്റ പരാജയത്തെ ഹിന്ദു മതത്തിന്റെ കണക്കു പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്ത്‌ ആ മതത്തെ ഭീകരതയുടെ പര്യായമാക്കുന്ന നരേന്ദ്ര മോഡിയുടെ ഗുജറാത്തിലേക്ക്‌ , മുന്നെ നിശ്ചയിക്കപ്പെട്ട  അടുത്ത ഊഴത്തിനായി  അവിടത്തെ ജയിലിലെ ഉണ്ടതിന്നാന്‍ കയറ്റിവിടാന്‍ ,   കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മദനി  ജാമ്യത്തിലിറങ്ങേണ്ടതുണ്ടോ ?  
.

5 comments:

  1. എന്‍.എസ്‌.എ (National Security Act) പ്രകാരം ചാര്‍ത്തിയ എല്ലാകുറ്റവും കോടതി തള്ളിയപ്പോള്‍ എല്‍.കെ. അദ്വാനി പറഞ്ഞത്‌ മദനിയെ "വെറുതെ വിടില്ല" എന്നാണ്‌.

    ReplyDelete
  2. മദനി യധാർധത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധം അദ്ദേഹം അവതരിപ്പിച്ച ഒരു ആശയം ആണു. അതിനു വൻപിച്ച വിസ്ഫോടക ശേഷി ഉന്ദായിരുന്നു എല്ലാ പ്രസ്ട്ഃആനങളെയും ഇടതു ,വലതു, സംഘ പരിവാർ സൻഘടനകളെ വിറളി പിടിപ്പിച്ചതു ആ ആശയം മദനിയെപ്പൊലെ സൻഘാടക ശേഷിയും കഴിവും തെളിയിച്ച ഒരു നേതാവു അതു പ്രചരിപ്പിക്കാൻ മുന്നോറ്റ്റ്റു വന്നാൽ കേരലത്തിലും പില്ക്കലതു ഇന്ദ്യയിലും സംഭവിക്കാവുന്ന വൻ മുന്നേറ്റങളെക്കുറിച്ചുള്ള ഭയാശൻകകൾ ആണു

    ആ മഹാ അബദ്ധതിന്റെ പേരാണു മുസ്ലിം ദളിത് പിന്നോക്ക ഐക്യം. ഇതു മദനി യുടെ സ്താനതു മറ്റാരെൻകിലും പറഞിരുന്നു എൻകിൽ അവർ അത് വലിയ കാര്യം ആക്കുകയില്ലയിരുന്നു. മദനി താൻ മുന്നോട്ട് വയ്ക്കുന്ന ആശയങലോടു പുലർത്തിയിരുന്ന ആത്മാർധതയും സത്യസന്ധതയും നേരിറ്റ്റ്റരിയാമായിരുന്ന അവർക്കു ആ അശയത്തെ മുളയിലേ നുള്ളേന്ദതുന്ദായിരുന്നു. ഇല്ലെൻകിൽ തങൽ നടത്തി വന്നിരുന്ന രാഷ്റ്റ്രീയ ക്രിഷി അവസാനിക്കും എന്ന തിരിച്ചരിവിൽ നിന്നുമാണു അദ്വാനി, കുഞാലി, നായനാർ കൂട്ടുകെട്ടുൻഡാകുന്നതും മദനി ചതിക്കപ്പെടൊന്നതും

    ReplyDelete
  3. മദനി യധാർധത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധം അദ്ദേഹം അവതരിപ്പിച്ച ഒരു ആശയം ആണു. അതിനു വൻപിച്ച വിസ്ഫോടക ശേഷി ഉന്ദായിരുന്നു എല്ലാ പ്രസ്ട്ഃആനങളെയും ഇടതു ,വലതു, സംഘ പരിവാർ സൻഘടനകളെ വിറളി പിടിപ്പിച്ചതു ആ ആശയം മദനിയെപ്പൊലെ സൻഘാടക ശേഷിയും കഴിവും തെളിയിച്ച ഒരു നേതാവു അതു പ്രചരിപ്പിക്കാൻ മുന്നോറ്റ്റ്റു വന്നാൽ കേരലത്തിലും പില്ക്കലതു ഇന്ദ്യയിലും സംഭവിക്കാവുന്ന വൻ മുന്നേറ്റങളെക്കുറിച്ചുള്ള ഭയാശൻകകൾ ആണു

    ആ മഹാ അബദ്ധതിന്റെ പേരാണു മുസ്ലിം ദളിത് പിന്നോക്ക ഐക്യം. ഇതു മദനി യുടെ സ്താനതു മറ്റാരെൻകിലും പറഞിരുന്നു എൻകിൽ അവർ അത് വലിയ കാര്യം ആക്കുകയില്ലയിരുന്നു. മദനി താൻ മുന്നോട്ട് വയ്ക്കുന്ന ആശയങലോടു പുലർത്തിയിരുന്ന ആത്മാർധതയും സത്യസന്ധതയും നേരിറ്റ്റ്റരിയാമായിരുന്ന അവർക്കു ആ അശയത്തെ മുളയിലേ നുള്ളേന്ദതുന്ദായിരുന്നു. ഇല്ലെൻകിൽ തങൽ നടത്തി വന്നിരുന്ന രാഷ്റ്റ്രീയ ക്രിഷി അവസാനിക്കും എന്ന തിരിച്ചരിവിൽ നിന്നുമാണു അദ്വാനി, കുഞാലി, നായനാർ കൂട്ടുകെട്ടുൻഡാകുന്നതും മദനി ചതിക്കപ്പെടൊന്നതും

    ReplyDelete
  4. sindhuraj divakaran പറഞ്ഞത്‌ ശരിയാണ്‌. ഈ മുസ്ളിം-പിന്നോക്ക-ദളിത്‌ ഐക്യം ആര്‍.എസ്സ്‌.എസ്സ്‌-നെ വിളറി പിടിപ്പിക്കുന്നത്‌ തന്നെ. അവരുടെ അജണ്ട മദനി തട്ടിയെടുക്കുമെന്ന്‌ ഭയം ഇപ്പോഴും അവര്‍ക്കുണ്ട്‌.

    മദനി ജയിലിലായതിു ശേഷമുള്ള കാലയളവില്‍ ആറ്‍.എസ്സ്‌.എസ്സ്‌ ഗ്രാമ ഗ്രാമാന്തരം ശാഖകള്‍ സ്താപിച്ച്‌ ആദിവാസികളുള്‍പ്പെടെയുള്ളവരെ കാവിവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു.

    ReplyDelete
  5. അതിനാല്‍ മദനിയെ "മതി"യാക്കുക എന്നത്‌ അവരുടെ(RSS) ലക്ഷ്യമാണ്‌.

    ReplyDelete