Monday, September 20, 2010

കുരങ്ങന്‍ 'വിധി'യായിരിക്കുമോ അതും..

.
ബാബരി മസ്ജിദ്‌ നിലനിന്നിരുന്ന സ്ഥലത്തിന്‍റെ ഉടമാവകാശം സംബന്ധിച്ചകേസില്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലക്നോ ബഞ്ചിന്‍റെ വിധിവന്നിട്ട്‌ ഇനി മതേതര ഭാരതത്തിന്‌ എന്ത്‌ നേടാന്‍ കഴിയുമെന്ന ചോദ്യം പ്രസക്തമല്ല. കുറച്ച്‌ ഭൂമിക്ക്‌ വേണ്ടിയല്ല സംഘപരിവാര്‍ സംവിധാനങ്ങളാല്‍ മുസ്ളിംകള്‍ ഇന്ത്യയില്‍ പീഢനങ്ങളും അന്യവല്‍ക്കരണവും അനുഭവിച്ചത്‌. സംഘപരിവാര്‍ കരുതിയുറച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ മുസ്ളിം പാരമ്പര്യത്തിന്‍റെ വേരുകള്‍ ഇന്ത്യന്‍ ഭൂമികയില്‍ നിന്ന്‌ പറിച്ചെടുക്കുകയും അവര്‍ സുവര്‍ണ്ണകാലമെന്ന്‌ കരുതുന്ന വേദകാലത്തിന്‍റെ സ്മൃതികളും ശ്രുതികളും സവര്‍ണ്ണ വിശ്വാസത്തിന്‍റെ അടയാളങ്ങളായി തിരികെ കൊണ്ടുവരാനുമാണ്‌.

അതിനാലവര്‍ ഇന്ത്യക്ക്‌ മഹത്തായ സംഭാവനകള്‍ സമര്‍പ്പിച്ച മുസിം ഭരണകാലഘട്ടത്തെ അടിമത്തത്തിന്‍റെ അടയാളമാക്കാന്‍ പ്രോപഗാണ്ടകള്‍ മെനയുന്നു. 1990-ല്‍ ആര്‍.എസ്സ്‌.എസ്സ്‌ മേധാവിയായിരുന്ന ബാലാസാഹെബ്‌ ദേവറസ്‌ പറഞ്ഞു : "ഞങ്ങള്‍ ഇപ്പോല്‍ അടിമകളല്ല. അടിമത്തത്തിന്‍റെ ഒരു പ്രതീകവും ഞങ്ങള്‍ സഹിക്കില്ല"

ഇതാണ്‌ അവരുടെ എന്നത്തെയും വെറുപ്പിന്‍റെ രീതിശാസ്ത്രം. അതുകൊണ്ടാണ്‌ ശ്രീരാമന്‍റെ ജന്‍മസ്ഥലമെന്നനിശ്ചയമില്ലെങ്കിലും അവര്‍ ബാബരി മസ്ജിദ്‌ തകര്‍ക്കാന്‍ ഉദ്യുക്തരായതും ഇനിയും തകര്‍ക്കപ്പെടാന്‍ ധാരാളം മസ്ജിദുകളുടെ ലിസ്റ്റുമായി അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നതും.

ഇന്നത്തെ അയോധ്യയല്ല രാമായണത്തിലെ അയോധ്യ. "സാകേതം" എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു സ്ഥലത്തേക്ക്‌ വിക്രമാദിത്യന്‍ എന്ന പേരില്‍ പ്രശസ്തനായ ഗുപ്തവംശ രാജാവ്‌ തന്‍റെ തലസ്താനം മാറ്റുകയും അതിന്‌ "അയോധ്യ" എന്ന്‌ നാമകരണം ചെയ്യുകയും ചെയ്തതാണ്‌ ചരിത്രം. പുരാണമനുസരിച്ച്‌ ത്രേതായുഗത്തില്‍ ജീവിച്ചിരുന്നു എന്ന്‌ പറയപ്പെടുന്ന ശ്രീരാമന്‍റെ കാലഘട്ടമെന്നുപറയുന്നത്‌ എട്ടുലക്ഷത്തി എഴുപതിനായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. പ്രാചീന മനുഷ്യന്‍റെ ലഭ്യമായ അവശിഷ്ടങ്ങളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌ ആ കാലഘട്ടം ജാവാ മനുഷ്യന്‍റെയോ നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍റെയോ കല്ലും എല്ലും ഉപയോഗിച്ച്‌ ജീവിച്ചിരുന്ന പ്രാകൃതാവസ്തയിലുള്ള മനുഷ്യയുഗമാണ്‌.

ബീഹാറിലും ഉത്തര്‍പ്രദേശിലും നാളിതുവരെ നടത്തിയ ഉത്ഖനനത്തിലൂടെ കിട്ടിയ ഏറ്റവും പഴക്കം ചെന്ന വീടുകള്‍ക്ക്‌ പോലും ബി.സി എട്ടാം നൂറ്റാണ്ടിന്‍റെ അപ്പുറം പഴക്കമില്ല. അപ്പോല്‍ രാമായണത്തിലെ വിശേഷണങ്ങളനുസരിച്ചുള്ള അയോധ്യ അന്വേഷിച്ച്‌ പോകുമ്പോല്‍ ഇളിഭ്യരായി പോകുമെന്നറിവുള്ളതുകൊണ്ടാണ്‌ സംഘപരിവാരങ്ങള്‍ പറയുന്നത്‌ "മസ്ജിദ്‌ നിലനിന്ന സ്ഥലത്ത്‌ തന്നെയാണ്‌ ശ്രീരാമന്‍ ജനിച്ചതെന്നതിന്‌ തെളിവൊന്നും ആവശ്യമില്ലെന്ന്‌".

ഇപ്പോല്‍തന്നെ അയോധ്യയില്‍ ധാരാളം ക്ഷേത്രങ്ങള്‍ രാമന്‍ ജനിച്ചസ്ഥലമാണ്‌ എന്നവകാശപ്പെട്ടുകൊണ്ട്‌ നിലനിക്കുന്നുണ്ട്‌. 1857-ലെ സ്വാതന്ത്യ്ര സമരത്തിനു ശേഷം മുസ്ളിംകളും ഹിന്ദുകളും ഒരുമിച്ച്‌ നില്‍ക്കുന്നത്‌ അപകടകരമെന്ന്‌ മനസ്സിലാക്കിയ ബ്രിട്ടീഷുകാരാണ്‌ "ഭിന്നിപ്പിച്ച്‌ ഭരിക്കുക" എന്ന നീചവൃത്തിയുടെ ഭാഗമായി "രാമക്ഷേത്രം പൊളിച്ചായിരിക്കാം" ബാബറി മസ്ജിദ്‌ പണിതിരിക്കുക എന്ന സൂചന ആദ്യമായി ഫൈസാബാദ്‌ ജില്ലാ ഗസറ്റിയറില്‍ എഴുതിപ്പിടിപ്പിച്ചത്‌. ഏത്‌ ലക്ഷ്യത്തിന്‌ വേണ്ടിയാണോ അവര്‍ അങ്ങനെ ചെയ്തത്‌ അതന്വേഷിക്കാതെയായിരുന്നു ഹിന്ദു വര്‍ഗ്ഗീയവാദികള്‍ അതിനെ ആയുധമാക്കി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

ബ്രഹ്മജ്ഞാനവും സ്വര്‍ഗ്ഗവും നേടാന്‍ തപസ്സുചെയ്ത ശുദ്രനായ ശംബുകന്‍റെ കര്‍മ്മം കുലധര്‍മ്മത്തിനും വര്‍ണ്ണ ധര്‍മ്മത്തിനും എതിരായതിനാല്‍ അയാളുടെ തലയറുത്ത സവര്‍ണ്ണ ദൈവമായ ശ്രീരാമന്‍റെ ക്ഷേത്രം പണിയാന്‍ ശംബുകന്‍റെ പിന്‍മുറക്കാരെക്കൊണ്ടുതന്നെ, സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്ത്‌ കര്‍സേവകരാക്കി ബാബരിമസ്ജിദിനെ തകര്‍ത്തു. അവരുടെ താല്‍പ്പര്യത്തിനു ആര്‍.എസ്‌.എസ്‌ ഉം ബി.ജെ.പി - യുമല്ലാതെ മറ്റാരുമില്ലെന്ന്‌ മസ്തിഷ്ക്ക പ്രക്ഷാളനം നടത്താനും സവര്‍ണ്ണ ഫാസിസ്റ്റുകള്‍ക്ക്‌ സാധിച്ചു.

സത്യത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന മറ്റൊരു ചതിയുടെ മറുപുറമയിരുന്നു അദ്വാനിയുടെ രഥമുരുട്ടല്‍. മണ്ഠല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ 27 ശതമാനം സംവരണം വി.പി സിങ്ന്‍ഘ്‌ നടപ്പാക്കാന്‍ പ്രഖ്യാപിച്ചതിനെ അട്ടിമറിക്കാനും മുസ്ളിംകള്‍ക്കെതിരെ മതധ്രുവീകരണം നടത്തി അധികാരത്തിലേക്കുള്ള വര്‍ഗ്ഗീയതയുടെ വഴിതുറന്നിടാനുമായിരുന്നു L.K അദ്വാനി എന്ന സവര്‍ന്ന ചൂഷണത്തിന്‍റെ അന്നത്തെ അമരക്കാരാന്‍ രഥമുരുട്ടിയത്‌. ഒരുവെടിക്ക്‌ രണ്ടുപക്ഷി. വി.പി. സിങ്ങും ബാബറിയും വീണു.

ബാബറി മസ്ജിദ്‌ തകര്‍ക്കാന്‍ ചതിയുടെ ചൂതാട്ടമെല്ലാം നടത്താന്‍ മുന്നില്‍ നിര്‍ത്തിയത്‌ കല്യാണ്‍ സിംഗ്‌ എന്ന പിന്നോക്കക്കാരനായ ശിഖണ്ഠിയെ' ആയിരുന്നു. "ബാബറി മസ്ജിദ്‌ സംരക്ഷിക്കും" എന്ന്‌ കല്യാണ്‍ സിംഗ്‌ ഉറപ്പു നല്‍കിയിരുന്നല്ലോ എന്ന്‌ അശോക്‌ സിംഗാളിനോട്‌ കോടതി ആരാഞ്ഞപ്പോല്‍ അയാള്‍ ചോദിച്ച മറുചോദ്യം ഇതായിരുന്നു.. "കല്യാണ്‌ സിംഗ്‌ ആരാണ്‌" ?


ഇവിടത്തെ മൌലികമായ പ്രശ്നം ഭൂമിയുടെ അവകാശികള്‍ ആരെന്നതല്ല. തെളിവുകള്‍ ഹാജരാക്കി അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്നും അതിനാല്‍ ഹിന്ദുവര്‍ഗീയവാദികള്‍ പറയുന്നതുപോലെ ഹിന്ദുക്കള്‍ക്ക്‌ അത്‌ വിട്ടുകൊടുക്കണമെന്നും കോടതിയില്‍ തെളിയിച്ചെടുക്കാനാവില്ല. ഇനി തെളിവുകള്‍ക്കുപരി വിശ്വാസം കോടതി മുഖവിലക്കെടുക്കുകയാണെങ്കില്‍ മതേതരത്വം ചത്തകുതിരയായും ഭരണഘടന കുറെ ഭാഗ്യംകെട്ട അക്ഷരക്കൂമ്പാരമായും അധ:പതിക്കും. അപ്പോല്‍ പ്രവീണ്‍ തൊഗാഡിയയുടെ ഇന്ത്യ രൂപമെടുക്കും.

"വിശ്വാസകാര്യത്തില്‍ തീര്‍പ്പുകള്‍പ്പിക്കാന്‍ ലോകത്ത്‌ ഒരു കോടതിക്കും ധാര്‍മ്മികമോ നിയമപരമോ ആയ അധികാരമില്ല. ക്ഷേത്രത്തിന്‍റെ സ്ഥാനം മാറ്റുന്ന പ്രശ്നമേയില്ല. ആര്‍ക്കാണ്‌ ഉടമാവകാശമെന്നതിനും പ്രസക്തിയില്ല" - പ്രവീണ്‍ തൊഗാഡിയ, ഭോപ്പാല്‍, Times of India, 2002 feb 19

ഈ വിധത്തിലുള്ള ഒരു വിധി ബാബറിയുടെ കാര്യത്തില്‍ മുന്‍പൊരിക്കല്‍ വന്നിരുന്നു. മസ്ജിദിന്‍റെ പൂട്ട്‌ പൊളിച്ച്‌ പൂജക്കായി തുറന്നുകൊടുക്കാന്‍ വിധിപ്രസ്താവിച്ചതിന്‍റെ സാഹചര്യം പിന്നീട്‌ ജഡ്ജി തന്‍റെ ആത്മകഥയില്‍ കുറിച്ചിട്ടത്‌ ഇപ്രകാരം. ഒരു രസകരമായ കുരങ്ങന്‍ സംഭവം.

"വിധി പുറപ്പെടുവിക്കുമ്പോല്‍, അതിനു തൊട്ടുമുന്‍പും ശേഷവും ഒരു കുരങ്ങന്‍ എന്‍റെ താമസസ്ഥലത്തും കോടതിയിലും വന്നു. അത്‌ തിരികെ വീണ്ടും എന്‍റെ വസതിയിലെത്തി. ആ കുരങ്ങന്‍ ആരെയും ദ്രോഹിച്ചില്ല. എന്‍റെ കീഴ്‌ നിയമോദ്യോഗസ്തന്‍റെ മുന്‍പാകെയുള്ള അയോധ്യാ ഹര്‍ജി പരിഗണിക്കുന്നത്‌ നേരത്തെയാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയായിരുന്നു അപ്പോല്‍ എന്‍റെ കയ്യില്‍. കുരങ്ങന്‍റെ അസാധാരണമായ സാന്നിധ്യവും നീക്കവും പൂട്ടുപൊളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിടാന്‍ എനിക്ക്‌ പ്രേരണയാവുകയായിരുന്നു.."

(ആ കുരങ്ങന്‍ ഹനുമാന്‍റെ പ്രതിനിധിയായിരുന്നെന്നാണ്‌ കഥയുടെ വ്യഗ്യം)

ഈ മാസം 24 - ന്‌ (ഇപ്പോല്‍ 30) വിധി പ്രസ്ഥാവിക്കാന്‍ പോകുന്ന ജഡ്ജി മുന്‍പറഞ്ഞതുപോലുള്ള 'സവിശേഷത'കളുള്ള ആളാണെങ്കില്‍, അന്നേദിവസം അദ്ധേഹം കുളിച്ചൊരുങ്ങുന്ന കക്കൂസിനുമുകളിലിരുന്ന് ഏതെങ്കിലും കഴുകന്‍ (ജഡായുവിന്‍റെ പിന്‍ഗാമി) കണ്ണുരുട്ടിയാല്‍ അന്നത്തെ വിധിയെന്തായിരിക്കും. ??

പക്ഷേ നമുക്ക്‌ ശുഭപ്രതീക്ഷയോടെയിരിക്കാം.. !!

.

76 comments:

  1. ഈ മാസം 24 - ന്‌ വിധി പ്രസ്ഥാവിക്കാന്‍ പോകുന്ന ജഡ്ജി മുന്‍പറഞ്ഞതുപോലുള്ള 'സവിശേഷത'കളുള്ള ആളാണെങ്കില്‍, അന്നേദിവസം അദ്ധേഹം കുളിച്ചൊരുങ്ങുന്ന കക്കൂസിനുമുകളിലിരുന്ന് ഏതെങ്കിലും കഴുകന്‍ (ജഡായുവിന്‍റെ പിന്‍ഗാമി) കണ്ണുരുട്ടിയാല്‍ അന്നത്തെ വിധിയെന്തായിരിക്കും. ??

    ReplyDelete
  2. കുളിച്ച് ഒരുങ്ങുന്നത് കക്കുസിലാണോ ?

    ReplyDelete
  3. ഒരു ഓഫ്‌!

    "പ്രാചീന മനുഷ്യന്‍റെ ലഭ്യമായ അവശിഷ്ടങ്ങളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌ ആ കാലഘട്ടം ജാവാ മനുഷ്യന്‍റെയോ നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍റെയോ കല്ലും എല്ലും ഉപയോഗിച്ച്‌ ജീവിച്ചിരുന്ന പ്രാകൃതാവസ്തയിലുള്ള മനുഷ്യയുഗമാണ്‌."

    പരിണാമവാദികളുടെ തോളില്‍ അറിയാതെ കൈ ഇട്ടു പോയതായിരിക്കും....!!!!

    ReplyDelete
  4. പരിശുദ്ധ പുസ്തകങ്ങളില്‍ പ്രപഞ്ച സൃഷ്ടി നടന്നിട്ട് ആറായിരം വര്ഷം !!!

    ReplyDelete
  5. കുളിച്ചോരുങ്ങുന്ന കക്കുസിന്റെ മുകളില്‍ മറ്റു വല്ലതുമാണ് കാണുന്നതെങ്കില്‍ വിധി എങ്ങനെ ബക്കര്‍ സാഹെബ് !!?

    ReplyDelete
  6. "പ്രാചീന മനുഷ്യന്‍റെ ലഭ്യമായ അവശിഷ്ടങ്ങളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌ ആ കാലഘട്ടം ജാവാ മനുഷ്യന്‍റെയോ നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍റെയോ കല്ലും എല്ലും ഉപയോഗിച്ച്‌ ജീവിച്ചിരുന്ന പ്രാകൃതാവസ്തയിലുള്ള മനുഷ്യയുഗമാണ്‌."

    സമ്മതിച്ചല്ലോ? നോം ക്രതാര്‍ത്ഥനായിരിക്കുണൂ.....

    ReplyDelete
  7. ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്‌തംബർ 24 ന് അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും അത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന് സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും ആഹ്വാനം ചെയ്യുന്നു പൂർണ്ണമായി വായിക്കാൻ

    ReplyDelete
  8. ബക്കർ...
    വിശ്വാസത്തിന്റെ കാര്യത്തിൽ ഒന്നിനും തെളിവിന്റെ ആവശ്യമില്ലല്ലൊ. വിശ്വാസം തന്നെ രാഷ്ട്രീയമായാൽ തെളിവ്‌ ഒട്ടും വേണമെന്നില്ല, എന്നുമാത്രമല്ല, തെളിവില്ലെന്നു പറഞ്ഞാൽ പറഞ്ഞവന്റെ കാര്യം കട്ടപ്പൊകയാവും.

    നല്ലൊരു വിധി വരുമെന്നും എല്ലാവരും അത്‌ ശരിയായ രീതിയിൽ അംഗീകരിക്കുമെന്നും വിശ്വസിക്കാം. ഹിന്ദുത്വക്കാർക്കും മുസ്ലിം മതഭ്രാന്തന്മാർക്കും നല്ല ബുദ്ധി തോന്നട്ടെ. പ്രചാരകൻ പറഞ്ഞതുപോലെ ആത്മസംയമനം പാലിക്കാൻ എല്ലാവരും തയ്യാറായാൽ നന്ന്, അത്രമാത്രമേ എനിക്ക്‌ പറയാനുള്ളൂ.

    ReplyDelete
  9. "പ്രാചീന മനുഷ്യന്‍റെ ലഭ്യമായ അവശിഷ്ടങ്ങളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌ ആ കാലഘട്ടം ജാവാ മനുഷ്യന്‍റെയോ നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍റെയോ കല്ലും എല്ലും ഉപയോഗിച്ച്‌ ജീവിച്ചിരുന്ന പ്രാകൃതാവസ്തയിലുള്ള മനുഷ്യയുഗമാണ്‌."

    ഇവരൊക്കെ ആരാ അബൂബക്കറേ? ഞങ്ങള്‍ക്കൊക്കെ ഇതുവരെ അറിയാന്‍ പാടില്ലാതിരുന്ന നബിമാരാ?

    ReplyDelete
  10. ഭാരതമക്കളുടെ മനസും ശരീരവും പകുത്ത ഹീനകൃത്യവും പിന്നെ അതിനോടനുബന്ധിച്ച് ഇന്നേവരെ അരങ്ങേറിയ അക്രമങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ പുരോഗതി, അന്തസ്, ജനങ്ങൾ തമ്മിലുള്ള ഐക്യം എല്ലാ മേഖലയേയും വിപരീതമായി ബാധിച്ചുവെന്നത് നിഷേധിക്കാനാവത്ത സത്യമാണ്. ഭൂരിഭാഗം വരുന്ന ഹൈന്ദവസഹോദരങ്ങളും ,മുസ്‌ലിങ്ങളും ഇതിനെല്ലാം എതിരാണെന്നത് വീണ്ടും നല്ല സ്വപ്നങ്ങൾ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.

    പ്രചാരകൻ ക്വേട്ട് ചെയ്ത മുസ്‌ലിം സംഘടനാ നേതാക്കളുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ, ഈ അവസ്ഥയിൽ
    എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും അത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്നതാണ്പറയാനുള്ളത്.

    വിധി അനുകൂലാമായാലും പ്രതികൂലമായാലും ഒരു വിഭാഗം കരുതിക്കൂ‍ട്ടി കുഴപ്പങളുണ്ടാക്കാൻ കാത്തിരിക്കയാണ്. എന്ത് വിലകൊടുത്തും ഇനിയൊരു ഡിസംബർ ആവർത്തിക്കാതിരിക്കാൻ..ആ കറുത്തദിനങ്ങളുടെ പേടിപ്പെടുത്ത ഓർമ്മകൾ ദുസ്വപനമായി നമ്മെ ഞെട്ടിയുണർത്താതിരിക്കാൻ മനുഷ്യസ്നേഹികൾ ഉണർത്ത് പ്രവർത്തിക്കട്ടെ. ഭരണാധികാരികൾക്ക് ആർജ്ജവമുണ്ടാവട്ടെ. എന്ന് പ്രാർത്ഥിക്കാം..

    ReplyDelete
  11. അമ്പലമായാലെന്ത്? പള്ളിയായാലെന്ത്? മനുഷ്യനെ ജീവിക്കാൻ അനുവദിക്കുന്ന ഒരു വിധി ആരാണ് വിധിക്കുക

    ReplyDelete
  12. പുരാണമനുസരിച്ച്‌ ത്രേതായുഗത്തില്‍ ജീവിച്ചിരുന്നു എന്ന്‌ പറയപ്പെടുന്ന ശ്രീരാമന്‍റെ കാലഘട്ടമെന്നുപറയുന്നത്‌ എട്ടുലക്ഷത്തി എഴുപതിനായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. പ്രാചീന മനുഷ്യന്‍റെ ലഭ്യമായ അവശിഷ്ടങ്ങളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌ ആ കാലഘട്ടം ജാവാ മനുഷ്യന്‍റെയോ നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍റെയോ കല്ലും എല്ലും ഉപയോഗിച്ച്‌ ജീവിച്ചിരുന്ന പ്രാകൃതാവസ്തയിലുള്ള മനുഷ്യയുഗമാണ്‌.



    ഹള്ളോ! ദേന്താണ് ബക്കരിക്കാക്ക! ഹലാക്കിന്റെ പരിണാമവാദം ങ്ങ ശമ്മതിച്ചോ?

    അല്ലെങ്കിലും ഞമ്മന്റെ കിതാബൊഴികെ ബാക്കിയെല്ലാം വിമര്‍ശിക്കുമ്പോള്‍ ഇതൊക്കെ വേണം. എന്നാല്‍ ഇതൊന്നും കൊണ്ട് ഞമ്മന്റെ അടുത്ത് വന്നുപോകരുത്. അല്ലേ. ഹിന്ദുക്കളുടെ രാമനും കൃഷ്ണനുമെല്ലാം പ്രാകൃതാവസ്തയിലുള്ള ജീവികള്‍ . ഇനി ഇതുപോലെ ക്രിസ്ത്യാനികളെ കൂടി ഒന്ന് പൊളിച്ചടുക്കിയാല്‍ ഞമ്മ ഹാപ്പി

    ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലാകുന്ന ഒന്നിനെക്കൂടി കണ്ടു!

    ReplyDelete
  13. ഈ വിധത്തിലുള്ള ഒരു വിധി ബാബറിയുടെ കാര്യത്തില്‍ മുന്‍പൊരിക്കല്‍ വന്നിരുന്നു. മസ്ജിദിന്‍റെ പൂട്ട്‌ പൊളിച്ച്‌ പൂജക്കായി തുറന്നുകൊടുക്കാന്‍ വിധിപ്രസ്താവിച്ചതിന്‍റെ സാഹചര്യം പിന്നീട്‌ ജഡ്ജി തന്‍റെ ആത്മകഥയില്‍ കുറിച്ചിട്ടത്‌ ഇപ്രകാരം. ഒരു രസകരമായ കുരങ്ങന്‍ സംഭവം.

    "വിധി പുറപ്പെടുവിക്കുമ്പോല്‍, അതിനു തൊട്ടുമുന്‍പും ശേഷവും ഒരു കുരങ്ങന്‍ എന്‍റെ താമസസ്ഥലത്തും കോടതിയിലും വന്നു. അത്‌ തിരികെ വീണ്ടും എന്‍റെ വസതിയിലെത്തി. ആ കുരങ്ങന്‍ ആരെയും ദ്രോഹിച്ചില്ല. എന്‍റെ കീഴ്‌ നിയമോദ്യോഗസ്തന്‍റെ മുന്‍പാകെയുള്ള അയോധ്യാ ഹര്‍ജി പരിഗണിക്കുന്നത്‌ നേരത്തെയാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയായിരുന്നു അപ്പോല്‍ എന്‍റെ കയ്യില്‍. കുരങ്ങന്‍റെ അസാധാരണമായ സാന്നിധ്യവും നീക്കവും പൂട്ടുപൊളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിടാന്‍ എനിക്ക്‌ പ്രേരണയാവുകയായിരുന്നു.."

    (ആ കുരങ്ങന്‍ ഹനുമാന്‍റെ പ്രതിനിധിയായിരുന്നെന്നാണ്‌ കഥയുടെ വ്യഗ്യം)
    നിയമ സംവിധാനങ്ങളില്‍ അന്ധ വിശ്വാസം കടന്നു വരുമ്പോള്‍ ജീവിക്കുക ദുഷ്ക്കരം....

    ReplyDelete
  14. ഒരുത്തന്‍ കുരങ്ങനെ ദൈവമാക്കിയാന്‍ അത് തെറ്റ്... പക്ഷേ ഒരു കാട്ടറബിക്ക് വട്ടിളകിയപ്പോള്‍ പിച്ചും പേയും വിളിച്ച് പറഞ്ഞപ്പോള്‍ അത് ദൈവവാക്യം.. എന്തെരിത്?

    ReplyDelete
  15. ബ്രഹ്മജ്ഞാനവും സ്വര്‍ഗ്ഗവും നേടാന്‍ തപസ്സുചെയ്ത ശുദ്രനായ ശംബുകന്‍റെ കര്‍മ്മം കുലധര്‍മ്മത്തിനും വര്‍ണ്ണ ധര്‍മ്മത്തിനും എതിരായതിനാല്‍ അയാളുടെ തലയറുത്ത സവര്‍ണ്ണ ദൈവമായ ശ്രീരാമന്‍റെ ക്ഷേത്രം പണിയാന്‍ ശംബുകന്‍റെ പിന്‍മുറക്കാരെക്കൊണ്ടുതന്നെ, സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്ത്‌ കര്‍സേവകരാക്കി ബാബരിമസ്ജിദിനെ തകര്‍ത്തു


    പോസ്റ്റിന്റെ വിഷയത്തിലൊരഭിപ്രായപ്രകടനം വേണ്ട എന്നു തീരുമാനിച്ചിരുന്നതാണു. പക്ഷെ അന്ധമായ മതവെറിയുടെ ആധിക്യത്താൽ‌ അന്യമതങ്ങളെ തെറിവിളിച്ചാനന്ദമടയുന്ന നിങ്ങളുടെ മതമൌലികമനസ്സ് ഇവിടെ ശർദ്ധിച്ച ചില മണ്ടത്തരങ്ങൾക്ക് മറുപടി പറയേണ്ടത് ആവശ്യമാണെന്നു തോന്നുന്നു. മറ്റു പോസ്റ്റുകളെപ്പോലെ ഈ പോസ്റ്റിലും മതവെറിയുടെ ശീഘ്രസ്ഘലനം മാത്രമാണു പ്രചോദനവൂം ഉത്പ്രേരകവും എന്നു മനസ്സിലാവാഞ്ഞിട്ടല്ല.


    ശാംബൂകവധം എന്ന ആനമണ്ടത്തരം എഴുന്നള്ളിക്കുന്നതിനു മുന്നെ ‘സവർണഭീകരവാദികളുടെ’ രാമായണം ഒന്നു തൊട്ടുനോക്കുക എന്ന ഹീനകൃത്യമെങ്കിലും ചെയ്യണമായിരുന്നു.


    താങ്കളുടെ ‘പ്രയോഗപ്രകാരം’ ശൂദ്രൻ‌ തപസ്സ് ചെയ്യുന്നത് കുലധർമ്മത്തിനും വർണ്ണധർമ്മത്തിനും എതിരാണു .

    ഇനി രാമായണത്തിലേക്ക്.. അയോദ്ധ്യകാണ്ഡത്തിൽ പുത്രശോകം കൊണ്ട് മരണശയ്യയിൽ കിടന്നു വിലപിക്കുന്ന ദശരഥൻ‌ തന്റെ ഈ ഗതിക്ക് കാരണം പണ്ടൊരു മുനികുമാരനെ അബദ്ധത്തിൽ വധിച്ചതാണെന്നും പറയുന്നു. ദശരഥൻ‌ വധിച്ച മുനികുമാരൻ ബ്രാഹ്മണനാണോ ബക്കറേ? വാൽമീകിരാമായണം മൂലത്തിലെ ആ ഭാഗം നോക്കൂ.


    “ശൂദ്രായാമസ്മി വൈശ്യേനേ ജാതോ ജനപദാധിപ

    ഇത്യേവം‌ വദത: കൃച്ഛാദ് ബാണാഭിഹത മർമ്മണ: (ഋഷികുമാരവധാഖ്യാനം‌ 51)



    (ഞാൻ‌ ബ്രാഹ്മണജാതിയിൽ‌ പെട്ടവനല്ല, ഒരു വൈശ്യനു ശൂദ്രസ്ത്രീയിൽ‌ ജനിച്ചവനാണൂ ഞാൻ‌)


    അപ്പോൾ‌ വൈശ്യനു ശൂദ്രസ്ത്രീയിൽ‌ ജനിച്ച ഒരാൾക്ക് ദശരഥന്റെ കാലത്തു തന്നെ തപസ്സ് ചെയ്യാനനുവാ‍ദമുണ്ടായിരുന്നു എന്നു സ്പഷ്ടമല്ലേ? മാത്രമല്ല, വൈശ്യ-ശൂദ്രജാതികൾ‌ അവരും തപസ്സ് അനുഷ്ഠിച്ചു വരുന്നു എന്നും ക്ലിയർ !!

    അവിടെ കഴുത്തറത്തോ? ‘താപസബാലകൻ പാദങ്ങളിൽ വീണു താപേന’ ചൊല്ലുകയാണു ദശരഥൻ ചെയ്തത്.


    ഇനി ആരണ്യകാണ്ഡത്തിലേക്ക് വരൂ.ശ്രീരാമന്റെ ശബര്യാശ്രമ പ്രവേശം. ആരാണു ശബരി? ശൂദ്രത്തി പോലുമല്ല. വേടത്തി. ചാതുർവർണ്യ വ്യവസ്ഥിതിക്കും താഴെയാണു സ്ഥാനം.വേടത്തി തപസ് അനുഷ്ഠിച്ചതിനു കഴുത്തറക്കുകയാണോ ബക്കറെ അവിടെ ഉണ്ടായതു? “പുരുഷ സ്ത്രീ ജാതി നാമാശ്രമാദികളല്ല, കാരണം മമഭജനത്തിനു ജഗത്രയേ” എന്നു പറയുന്ന ശ്രീരാമനെയല്ലേ കാണുന്നതു? ശബരി കടിച്ചതിന്റെ ബാക്കി പഴങ്ങൾ‌ സന്തോഷപൂർവ്വം വാങ്ങി ഭുജിച്ച ശ്രീരാമനെ എന്തേ ബക്കറിനു കണ്ണിൽ പിടിച്ചില്ലേ? യാത്രതുടങ്ങുന്നതു തന്നെ കാനനരാജാവായ ഗുഹനെ ആശ്ലേഷിച്ചാണ്.

    ReplyDelete
  16. ഇനി ശംബുകവധം എന്ന ആനമണ്ടത്തരത്തിലേക്ക് കടക്കാം. ഉത്തരരാമായണത്തിലാണു താങ്കളെപോലുള്ള മതമൌലികവാദികളും അവരുടെ എച്ചിൽകഷണങ്ങൾക്കു വേണ്ടി ഓലിയിടുന്നചില അണ്ണാച്ചികളും പൊക്കിക്കൊണ്ട് നടക്കുന്ന ഈ ഉഡായിപ്പ് ഉള്ളതു. അല്ലേ? അദ്ധ്യാത്മരാമായണത്തിലടക്കം പ്രമുഖരാമായണങ്ങളിൽ പലതിലും ഇല്ലാത്ത ഈ ‘പക്ഷിപ്തമായ’ ഭാഗത്തെ നമുക്കൊന്ന് വിശകലനം ചെയ്താലോ? ഒക്കെവാ?


    ആദ്യമായി “ഉത്തരരാമായണമാണു” ഉത്തരകാണ്ഡമല്ല എന്നു മനസ്സിലാക്കുക. ഉത്തരരാമായണം രാമായണത്തിന്റെ ഭാഗമല്ല.ഗൃഹങ്ങളിലേയും അമ്പലങ്ങളിലേയും പാരായണത്തിൽ ശ്രീരാമപട്ടാഭിഷേകം വരെയേ പാരായണം ചെയ്യൂ‍ ബക്കറെ.ഉത്തരരാമായണം രാമായണവുമായി യാതൊരു ബന്ധവുമില്ലാത്ത കൃതിയാണു എന്നു യാതൊരു സംശയവും വേണ്ട…


    അദ്ധ്യാത്മരാമായണം,ഉത്തരരാമായണം,മഹാഭാരതം,ദേവീമാഹാത്മ്യം എന്നിവ എഴുത്തച്ഛന്റെ കൃതികളാണെന്നു നിർവിവാദമാകുന്നു. (ഉള്ളൂർ എസ് പരമേശ്വരയ്യർ‌ - കേരള സാഹിത്യ ചരിത്രം രണ്ടാംഭാഗം പേജ് 550)

    1) യുദ്ധകാണ്ഡത്തിന്റെ അവസാനത്തിലുള്ള ഫലശ്രുതിയിൽ നിന്നു ഇതിന്റെ രചനാകാലം വരെ രാമായണത്തിന്റെ പരിസമാപ്തി ഇവിടെ തന്നെയാണെന്ന് തെളിയുന്നു
    2) ബാലകാണ്ഡത്തിന്റെ ഒന്നാം സർഗത്തിൽ‌ ഒരു അനുക്രമണികയുണ്ട്. അതിൽ‌ കേവലം അയോദ്ധ്യാകാണ്ഡം മുതൽ‌ യുദ്ധകാണ്ഡം വരെയുള്ള ഭാഗങ്ങളേ പ്രസ്താവിക്കുന്നു
    3) ഉത്തരരാമായണത്തിന്റെ രചനാശൈലി മറ്റു പ്രാമാണികങ്ങളായ കാണ്ഡങ്ങളൂടെ രചനാശൈലിയിൽ നിന്നു സർവ്വഥ വിഭിന്നമാണു
    4) ഉത്തരരാമായണത്തിലും മറ്റു കാണ്ഡങ്ങളിലും പരസ്പരബന്ധമില്ലാത്ത പലകാര്യങ്ങളുമുണ്ട്

    വാൽമീകിരാമായണത്തിന്റെ തന്നെ ഭാഗമല്ലാത്ത ഒന്നിനെ പിന്നീട് പല രാമകഥാ കാവ്യങ്ങളിലും ഓരോരുത്തർ നിറം കൊടുത്ത് ഭാവനാവിലാസം പോലെ എഴുതിപ്പിടിപ്പിച്ചു.


    ഓരോ കാണ്ഡങ്ങളും അവസാനിക്കുന്നത് ‘ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വര സംവാദേ…കാണ്ഡം സമാപ്തം’ എന്നാണു. എന്നാൽ ഉത്തരം കാണ്ഡം മാത്രം അങ്ങിനെയല്ല. അദ്ധ്യാത്മരാമായണത്തിന്റെയോ ഉമാമഹേശ്വരസംവാദത്തിന്റെയോ ബാക്കി അല്ല എന്നു സ്പഷ്ടം.

    ReplyDelete
  17. രാമായണസാഹിത്യത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ പഠനം നടത്തിയിട്ടുള്ള ഗവേഷകപണ്ഡിതനാണു ഫാദർ കാമിൽ ബുൽക്കെ. “രാമകഥ: ഉത്ഭവവും വളർച്ചയും” എന്ന അദ്ദേഹത്തിന്റ് ഗവേഷക ഗ്രന്ഥം‌ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചത് പരിശോധനക്ക് ലഭ്യമാണു. ശംബുക വധം പിന്നീട് കൂട്ടിച്ചേർത്ത ഒരു സ്വതന്ത്രകഥ മാത്രമാണെന്നാണു അദ്ദേഹത്തിന്റെ നിഗമനം.


    രാവണവഹ,ഭട്ടികാവ്യം,കുമാരദാസകൃതമായ ജാനകീഹരണം,അഭിനന്ദകൃതമായ രാമചരിതം‌,ഭാസകൃതമായ അഭിഷേകനാടകം‌, മുരാരിയുടെ അനർ‌ഘരാഘവം‌, രാജശേഖരന്റെ ബാലരാമായണം‌, കമ്പർ‌ രചിച്ച അതിപ്രാചീനമായ തമിഴ്രാമായണം, തെലുങ്കിലെ ദ്വിപരാമായണം, ജാവായിലെ രാമായണ കവിത ഇതിലൊന്നിലും കേട്ടുകേൾവി പോലുമില്ല ഈ “ശാംബൂകവധത്തിനെക്കുറിച്ച്”


    സിസ്റ്റർ നിവേദിതയുടെ വരികളിലൂടെ…

    “How happy would have been the story if it had ended this! So did the great poet Valmiki intend it and so, for hundreds of years must men have known it. But in some later age, by an unknown hand, a sequel was written and this sequel is strangely sad”


    ഇനി ശാംബൂകവധം ശ്ലോകങ്ങൾ ബക്കർ ആസ് യൂഷ്വൽ കണ്ടട്ടു കൂടി ഇല്ല എന്നറിയാം. എന്നതായാലും വായിച്ചേക്ക്


    ന മിഥ്യാഹം വദേ രാമ ദേവലോക ജിഗീഷയാ

    ശൂദ്രം മാം വിദ്ധികാകുത്സ്ഥ ശംബൂകം നാമ നാമത:

    ഭാഷതസ്തസ്യ ശൂദ്രസ്യ ഖഡ്ഗം സുരുചിര വിമലം

    നിഷ്കൃഷ്യ കോശാദ് വിമലം ശിരശ്ചിഛേദ രാഘവ:



    ബക്കറെ, ഉയരത്തിൽ പറക്കുന്ന കഴുകന്റെ കണ്ണ് താഴെ ചീഞ്ഞളിഞ്ഞ മാംസക്കഷണത്തിനാണു..എന്നും .

    ReplyDelete
  18. ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ....

    ReplyDelete
  19. കുരങ്ങനാണേല്‍ കുഴപ്പംമാണ്.. ഇനി ഇപ്പോള്‍ വല്ല ജിന്നോ മലക്കോ വന്നാലോ.. ?
    പ്രതീക്ഷ വിടണ്ട. നമ്മക്കവിടെ പള്ളി തന്നെ പണിയണം.
    മുസ്ലിമിന്റെ ആരായിരുന്നു ബാബര്‍? രക്ഷകനോ? ഭാരതം മുടിക്കാന്‍ വന്ന ആക്രമിക്കാന്‍ വന്ന ആ ---- മോന് വേണ്ടി ഇവിടെ പള്ളി (സ്മാരകം) പണിയണോ?
    ബാബറിന്റെ സ്വന്തം നാട്ടില്‍ സ്മരിക്ക പോലും ഇല്ലാത്ത അയാള്‍ക്ക്‌ ഇവിടെ പള്ളി പണിയാഞ്ഞിട്ടു ഭയങ്കര ബുദ്ധി മുട്ടാണ്.
    എന്നിട്ട് അവിടെ ആര് നിസ്കരിക്കണം. ഷിയാ വേണോ സുന്നി വേണോ ..എന്നൊക്കെ പറഞ്ഞു പരസ്പരം വെടി വെയ്ക്കല്‍ തുടങ്ങു...
    രണ്ടു ദിവസം മുന്‍പ് ഡല്‍ഹിയില്‍ പള്ളിയുടെ അടുത്ത് സ്പോടനം നടത്തി. ആരായിരുന്നു ഹിന്ദു വര്‍ഗീയ വാദികള്‍ ആയിരുന്നോ?
    സമാധാനത്തിന്റെ മതം ആയ ഇസ്ലാം ഭരിക്കുന്ന പാകിസ്ഥാനിലെ, അഫ്ഗാനിസ്ഥാനിലെ സമാധാന ജന ജീവിതത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിയാറുണ്ട്.

    സ്വര്‍ഗത്തിലെ ഹൂറിമാരെ സ്വപ്നം കണ്ടിട്ട്, "കുളിച്ചൊരുങ്ങുന്ന കക്കൂസിന്റെ " മുകളിലേക്ക് നോക്കിയിരുന്നോള് .
    ഇനിയിപ്പോ കുരങ്ങന് പകരം വല്ല അറബികളും വന്നാലോ?

    രാമായണവും മറ്റും ഇനി പറയരുത് കാരണം ശുദ്ധ മണ്ടത്തരം ആണ് എഴുതി വെച്ചിട്ടുള്ളത്‌.. സ്വന്തം വിവരകേട്‌ മറ്റുള്ളവര്‍ അറിയാതെ നോക്കാം.
    പള്ളി ഉണ്ടാകിയിട്ടും നിസ്കരിച്ചിട്ടും കാര്യമില്ല ബക്കര്‍, സ്വന്തം രാജ്യത്തെയും, മറ്റു മതങ്ങളെയും ബഹുമാനിക്കാന്‍ കൂടി പഠിക്കണം.

    ReplyDelete
  20. അതായത് രാമജന്മഭൂമിക്കനുകൂലമായി വിധിച്ചാല്‍ അത് ഹിന്ദു ജഡ്ജിയായതുകൊണ്ടാണെന്നു നേരത്തെ പറഞ്ഞു വെക്കുകയാണ് ബക്കര്‍. പ്രതികൂലമായാല്‍ പിന്നെ കുഴപ്പമില്ല.

    :)

    എന്നാലും ജാവാ മനുഷ്യനെയും നിയാണ്ടര്‍താല്‍ മനുഷ്യനേയുമൊക്കെ ആവശ്യം വന്നപ്പോള്‍ കൂട്ടു പിടിച്ചല്ലോ ആശ്വാസമായി

    ReplyDelete
  21. ബക്കറേ, രാമായണം എഴുതിയത് വാല്മീകിയാണെന്നാണു ഹിന്ദുക്കളുടെ വിശ്വാസം‌‌. വാല്മീകിയാകുന്നതിനുമുമ്പ് അയാള്‍‌‌‌‌ രത്നാകരനെന്ന കൊള്ളക്കാരനായിരുന്നു. അയാള്‍‌‌‌‌ വാല്മീകിയെന്ന സന്യാസിയായതിന്റെ പിന്നിലൊരു കഥയുണ്ട്. ചുരുക്കിപ്പറയാം‌‌.

    ഒരു ദിവസം പതിവുപോലെ വഴിയാത്രക്കാരെ കൊള്ളയടിക്കാന്‍ നിന്ന രത്നാകരന്റെ മുമ്പില്‍‌‌‌‌ സപ്തര്‍‌‌‌‌ഷികള്‍‌‌‌‌ വന്നു പെട്ടു. എന്തിനാണു കൊള്ളയടിക്കുന്നതെന്നു ചോദിച്ച സപ്തര്‍‌‌‌‌ഷികളോട് വയസ്സായ അച്ഛനേയും അമ്മയേയും പിന്നെ ഭാര്യയേയും കുഞ്ഞുങ്ങളേയും പോറ്റാനാണു താനീ കൃത്യം ചെയ്യുന്നതെന്നു രത്നാകരന്‍ പറഞ്ഞു. എന്നാല്‍ നിന്റെ സമ്പാദ്യത്ത്യത്തിന്റെ പന്കു അനുഭവിക്കുന്നതു പോലെ നീയീ ചെയ്യുന്ന പാപത്തിന്റെ ഫലവും അവര്‍‌‌‌‌ പങ്കിട്ടെടുക്കുമോ എന്നു ചോദിച്ചിട്ടു വരാന്‍ പറഞ്ഞു സപ്തര്‍‌‌‌‌ഷികള്‍‌‌‌‌. ചോദിച്ചപ്പോള്‍‌‌‌‌ അയാളുടെ വീട്ടിലുള്ളവര്‍ എല്ലാം പറഞ്ഞു പാപത്തിന്റെ പങ്ക് ഞങ്ങള്‍‌‌ക്ക് വേണ്ട , സമ്പാദ്യം മാത്രം മതിയെന്ന്.

    ഇനി ബക്കറിനോട് ഒരു ചോദ്യം‌‌‌‌. മം‌‌ഗോളിയന്‍ കൊള്ളക്കാര്‍‌‌‌‌‌‌‌‌ ( ക്ഷേത്രം‌‌‌‌ ഇടിച്ചു നിരത്തിയോ അല്ലാതെയോ) പണിത പള്ളി അയാളുടെ പിന്മുറക്കാരായതുകൊണ്ട് തന്റെയാണെന്നു പറയുന്ന ബക്കറേ, ഈ മം‌‌ഗോളിയന്‍ കൊള്ളക്കാരുടെ കൊള്ളക്കും കൊലക്കും അടിമക്കച്ചവടത്തിനും ബലാത്സംഗങ്ങള്‍‌‌ക്കും കൂടി ഉത്തരവാദിത്വം ഏല്‍‌‌‌‌ക്കുമോ? അതോ ദമ്പിടി മാത്രം ഇങ്ങോട്ട് പോരട്ടേ എന്നാണോ? :-)

    ReplyDelete
  22. അന്ന്യ മത നിന്ദയുടെയും അസഹിഷ്ണുതയുടെയും മത വെറിയുടെയും ആകെത്തുകയാണ് "ഇസ്ലാം" എന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന ഒരു ലേഖനം കൂടി വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  23. "ബ്രഹ്മജ്ഞാനവും സ്വര്‍ഗ്ഗവും നേടാന്‍ തപസ്സുചെയ്ത ശുദ്രനായ ശംബുകന്‍റെ കര്‍മ്മം കുലധര്‍മ്മത്തിനും വര്‍ണ്ണ ധര്‍മ്മത്തിനും എതിരായതിനാല്‍ അയാളുടെ തലയറുത്ത സവര്‍ണ്ണ ദൈവമായ ശ്രീരാമന്‍റെ ക്ഷേത്രം"

    ചിലപ്പോ ശംബൂകനും ഞമ്മെന്റെ അഹമ്മദീയ വിഭാഗം ആകും, ദൈവത്തെ വിളിക്കാനും മറ്റും അവകാശമില്ലത്തവര്‍!! സ്വന്തം കണ്ണിലെ കമ്പെടുതിട്ട് പോരെ ബക്കരെ മറ്റുള്ളവരുടെ കണ്ണിലെ കരടു എടുക്കുന്നത്?

    ReplyDelete
  24. പ്രവീണ്‍ ..

    വിശദീകരണത്തിനു നന്ദി. താങ്കളുടെ കമണ്റ്റുകളിലെ ആദ്യ ചില പ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു ..

    അന്ധമായ മതവെറി..
    അന്യമതങ്ങളെ തെറിവിളിച്ചാനന്ദമടയുന്ന..
    നിങ്ങളുടെ മതമൌലികമനസ്സ് ..
    ശർദ്ധിച്ച മണ്ടത്തരങ്ങൾ..
    മതവെറിയുടെ ശീഘ്രസ്ഘലനം..


    ഹ.ഹ.ഹാ.. ഇതൊക്കെ ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്‌.


    പ്രവീണ്‍ ... വര്‍ണ്ണധര്‍മ്മത്തെ കുറിച്ച്‌ പറയാന്‍ നമുക്ക്‌ ശംബുകന്‍റെ വധം വരെയൊന്നും പോകണ്ടല്ലോ. ആര്‍ഷഭാരതത്തിന്‍റെ ചരിത്രത്തിലെ ഏത്‌ ഏടില്‍ നിന്നുവേണമെങ്കിലും ജാതികളും അതിന്‍റെ അധമവല്‍ക്കരണങ്ങളും പീഢനങ്ങളും ലഭ്യമാണല്ലോ.

    രാമായണത്തിലെ ഉത്തരകാണ്ഠം വാല്‍മീകിയുടേതാണോ പിന്നീട്‌ വന്നതാണോ എന്നതൊന്നും എന്‍റെ വിഷയമല്ല. താങ്കള്‍ ഇപ്പോല്‍ വ്യാഖ്യാനിച്ച്‌ വിയര്‍ക്കുന്നതുപോലെ തന്നെയാണ്‌ രാമായണത്തിന്‍റെ കൂട്ടിച്ചേര്‍ക്കലുകളും മറ്റും നടന്നിട്ടുള്ളത്‌ എന്ന്‌ പലരും പറയുന്നുണ്ട്‌.

    രാമന്‍ വിഷ്‌ണുവിന്‍റെ അവതാരമായും , ദൈവമായും അവതരിപ്പിക്കുന്ന ബാലകാണ്ഠവും ഉത്തരകാണ്ഠവും പോലും പിന്നീട്‌ കൂട്ടിച്ചേര്‍ത്തതാണെന്നും പറയപ്പെടുന്നു. (അയോധ്യ മുതല്‍ അയോധ്യവരെ . P.K പുതിയ മഠം, 1993, പേജ്‌ . 156).

    അപ്പോല്‍ ചാതുര്‍വര്‍ണ്യം തലക്ക്‌ പിടിച്ച അന്നത്തെ ഭ്രാഹ്മണ രാമായണ ഭക്തര്‍തന്നെയായിരിക്കാം ശംബുകന്‍റെ വധവും കൂട്ടിച്ചേര്‍ത്തതെന്ന്‌ നാം അനുമാനിച്ചാല്‍ തന്നെ , അവര്‍ രാമനെ സവര്‍ണ്ണ ദൈവമായി മാത്രം കണ്ടാല്‍ മതിയെന്ന്‌ തീരുമാനിക്കുകയും ചെയ്തു.

    നേതിക്ക്‌ "ദശരഥന്‍" എന്ന പേരുകിട്ടുന്ന കഥകളും താങ്കള്‍ക്കറിയാമല്ലോ. താങ്കള്‍ പറയുന്നതുപോലെ ശൂദ്രനും താഴെയുള്ള കാട്ടാളനായ ശംബരനെ കൊന്നതിലുള്ള സന്തോഷം കൊണ്ട്‌ ദേവേന്ദ്രന്‍ അനുഗ്രഹിച്ചു നല്‍കുന്ന പേരാണല്ലോ അത്‌.

    ആയോധനകല ശുദ്രന്‍റെ ധര്‍മ്മമല്ലാത്തതിനാല്‍ പെരുവിരല്‍ മുറിച്ച്‌ വാങ്ങി ഏകലവ്യനെ നിര്‍വീര്യമാക്കുന്ന മഹാഭാരതത്തിലെ ഭ്രാഹ്മണ കഥകളും നിങ്ങള്‍ക്കറിയാം.

    അതൊന്നും അങ്ങനെയല്ല ഇങ്ങനെയാണ്‌ , കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്‌ എന്നൊക്കെ പറഞ്ഞാലും ഇന്ത്യയുടെ ചരിത്രത്തില്‍ പതിഞ്ഞു കിടക്കുന്ന ജാതിയുടെ കറകള്‍ മായ്ക്കാനാവില്ലല്ലോ. അതൊക്കെ തൂത്തുകളയാനുള്ള വിപ്ളവത്തിലാണ്‌ സംഘപരിവാര്‍ ഇപ്പോല്‍ ചരിത്രം രചിക്കുന്നതെങ്കില്‍ സന്തോഷമേയുള്ളു.

    പോസ്റ്റുസംബന്ധമായ വിഷയമല്ലാത്തതിനാല്‍ ഇനി ഇതിനെ കുറിച്ച്‌ ഞാന്‍ മറുപടി പറഞ്ഞുവെന്ന് വരില്ല.

    ReplyDelete
  25. ജാവാമനുഷ്യനെയും നിയാണ്ടര്‍ത്താള്‍ മനുഷ്യനെയും പരാമര്‍ഷിച്ചത്‌ മതങ്ങള്‍ തള്ളിപ്പറയുന്ന പരിണാമവാദത്തെ ഞാന്‍ സൌകര്യപൂര്‍വ്വം സ്വാംശീകരിക്കുകയും അതിന്‍റെ തോളില്‍ കയ്യിടുകയും ചെയ്യുന്നുവെന്ന ചിലരുടെ കമണ്റ്റുക്കളെ എങ്ങനെ നോക്കിക്കാണണം എന്ന്‌ ഞാന്‍ സന്ദേഹത്തിലാണ്‌.

    മനുഷ്യന്‍റെ സൃഷ്ടിപ്പ്‌ ഏതായാലും ബൈബിളിനെ ഉദ്ധരിച്ച്‌ ചിലര്‍ പറയുന്നതുപോലെ 8000 വര്‍ഷം മുന്‍പാണ്‌ എന്ന്‌ ഖുര്‍ആന്‍ പറയുന്നില്ല.

    ഖുര്‍ആനില്‍ തന്നെ അതികായന്‍മാരും ഗുഹകളും മറ്റും തുരന്ന്‌ താമസിക്കുന്ന ആദ്‌ - സമൂദ്‌ എന്ന ആദിമ സമൂഹങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്‌. ഗുഹാവാസികള്‍ നിയാണ്ടര്‍ത്താള്‍ മനുഷ്യരാണെന്നും പറയപ്പെടുന്നു. അവരെല്ലാം ഇനി കുരങ്ങന്‍മാരില്‍ നിന്നാണോ അതോ ചെന്നായകളില്‍ നിന്നാണോ പരിണമിച്ചതെന്ന്‌ സ്ഥാപിക്കല്‍ മതത്തിന്‍റെ ജോലിയല്ല.


    പ്രാചീനമായതിനെ കുറിച്ചുപറയുന്നതൊക്കെയും പരിണാമവാദമാണെന്നും അതെല്ലാം യുക്തിവാദികളുടെ പൊതുസ്വത്താണെന്നുമുള്ള ഈ കാഴച്ചപ്പാട്‌ എന്‍റെ സന്ദേഹത്തെ അവരോടുള്ള സഹതാപമാക്കി തീര്‍ക്കുയാണ്‌ എന്ന്‌ പറയാനാണ്‌ ഞാനിപ്പോല്‍ ആഗ്രഹിക്കുന്നത്‌.

    ReplyDelete
  26. ണ്റ്റെ ബദരീങ്ങളേ...!! അതും ഞമ്മണ്റ്റെ കിത്താബിലിണ്ടാര്‍ന്നാ..... ?അറിയാന്‍പാടില്ലാഞ്ഞിട്ട്‌ ചോയ്ക്കാന്ന് ബെച്ചോളീ... ഞമ്മണ്റ്റെ കിത്താബ്‌ പ്രകാരം ആദം നബീനെ പടച്ചോന്‍ മണ്ണ് കൊയച്ച്‌ ഇണ്റ്റാക്കീത്‌ ഉദ്ദേസം എത്ര വര്‍സം മുന്നേയാണ പഹയാ?

    "ഖുര്‍ആനില്‍ തന്നെ അതികായന്‍മാരും ഗുഹകളും മറ്റും തുരന്ന്‌ താമസിക്കുന്ന ആദ്‌ - സമൂദ്‌ എന്ന ആദിമ സമൂഹങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്‌. ഗുഹാവാസികള്‍ നിയാണ്ടര്‍ത്താള്‍ മനുഷ്യരാണെന്നും പറയപ്പെടുന്നു"....

    ഇണ്ടാ? അങ്ങിനെ പറഞ്ഞേക്കിണാ? ഇന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ....

    ReplyDelete
  27. പ്രവീണ്‍,

    ദയവായി ഹരേ രാമാ എന്നൊക്കെ എഴുതി വച്ചിരിക്കുന്ന കമന്റ് ഡിലീറ്റുക.. ബക്കര്‍ സ്വര്‍ഗ്ഗ ലോകത്തെത്തുന്നത് ഇല്ലാതാക്കാന്‍ ഇയാള്‍ മനപ്പൂര്‍വം നടത്തിയ സവര്‍ണ്ണ തന്ത്രമല്ലേ ആ കമന്റ്?? ആ കമന്റിന്റെ ആവശ്യം അല്ലെങ്കില്‍ പിന്നെ എന്തിനാ??

    :)

    മ ബക്രു,

    രാമന്‍ സവര്‍ണ്ണനായത് കൊണ്ട് ജന്മസ്ഥലം വിട്ടു കൊടുക്കേണ്ടാ.. എന്നാല്‍ കൃഷ്ണന്റെ ജന്മസ്ഥലമോ?? അവിടെയും സത്യവിശ്വാസികളുടെ ബാബര്‍മാര്‍ നിരങ്ങി വെളുപ്പിച്ചതല്ലേ??

    ReplyDelete
  28. സത..
    കൃഷണ ജന്മസ്ഥാനില്‍ എപ്പോഴാണാവോ 'കൃഷ്ണന്‍ സ്വയംഭുവായി' പ്രത്യക്ഷപ്പെടുക?
    നാഗ്പൂരില്‍ നിന്ന് ഉത്തരവ് കിട്ടേണ്ട താമസം മധുരയിലും, കാഷിയിലുമൊക്കെ ദൈവങ്ങള്‍ സ്വയംഭുവായി പ്രത്യക്ഷപ്പെട്ടു തുടങ്ങും..
    മുവായിരത്തില്‍ അപ്പോഴും രണ്ടായിരത്തി തൊള്ളായിരത്തി തോന്നുടി ഏഴു ബാക്കിയാണ്, സ്വയംഭുവായി പ്രത്യക്ഷപ്പെടാനും പിന്നെ തല്ലിത്തകര്‍ക്കുവാനും..

    ReplyDelete
  29. @വായുജിത്‌
    {{അതായത് രാമജന്മഭൂമിക്കനുകൂലമായി വിധിച്ചാല്‍ അത് ഹിന്ദു ജഡ്ജിയായതുകൊണ്ടാണെന്നു നേരത്തെ പറഞ്ഞു വെക്കുകയാണ് ബക്കര്‍. പ്രതികൂലമായാല്‍ പിന്നെ കുഴപ്പമില്ല.}}
    "വിശ്വാസകാര്യത്തില്‍ തീര്‍പ്പുകള്‍പ്പിക്കാന്‍ ലോകത്ത്‌ ഒരു കോടതിക്കും ധാര്‍മ്മികമോ നിയമപരമോ ആയ അധികാരമില്ല. ക്ഷേത്രത്തിന്‍റെ സ്ഥാനം മാറ്റുന്ന പ്രശ്നമേയില്ല. ആര്‍ക്കാണ്‌ ഉടമാവകാശമെന്നതിനും പ്രസക്തിയില്ല" - പ്രവീണ്‍ തൊഗാഡിയ, ഭോപ്പാല്‍, Times of India, 2002 feb 19
    എന്തായിത് വായുജിത്തെ,കോടതിവിധി അംഗീകരിക്കില്ലെന്ന് പച്ചയായി പറയുന്നത് ബക്കറല്ലല്ലോ, സാക്ഷാല്‍ ശ്രീമാന്‍ തൊഗാഡിയയല്ലേ.പോസ്റ്റ്‌ മുഴുവനും വായിച്ചില്ലേ.

    ReplyDelete
  30. ഷേഖേ . കോടതി വിധി അംഗീകരിക്കലിന്റെ പ്രശ്നമല്ലല്ലോ ഞാന്‍ പറഞ്ഞത് . താങ്കള്‍ എന്റെ കമ്മന്റും വായിച്ചില്ല ല്ലേ :)

    പഴയ ഒരു വിശ്വാസ കേസ് ഉണ്ട് . സമയമുള്ളപ്പോ ഒന്നു നോക്കു
    ഷബാനു കേസ് ആണ് . അന്നു വിശ്വാസികളുടെ കോടതി ബഹുമാനം കാരണം പ്രത്യേക നിയമമുണ്ടാക്കേണ്ടി വന്നു എന്നു വായിച്ചിട്ടുണ്ട് :)

    ReplyDelete
  31. പുലരി,

    കൃഷ്ണനും രാമനും ഒക്കെ ഒന്ന് കുഴിച്ചു നോക്കിയാല്‍ മതിയാകും... "പ്രത്യക്ഷപ്പെടാന്‍".

    പക്ഷെ നമ്മള്‍ ഒരിക്കലും കുഴിക്കാന്‍ അനുവദിക്കാതിരുന്നാല്‍ മതി.. കൂടാതെ ജീവിച്ചിരുന്നതിന് തെളിവില്ല എന്ന് വാദിച്ചാലും മതി..

    വിശ്വാസം.. അതല്ലേ എല്ലാം..(ഞമ്മടെ വിശ്വാസം മാത്രം!! ബാക്കിക്കൊന്നും തെളിവില്ലല്ലോ..)

    :)

    ReplyDelete
  32. വായുജിത്തേ,,
    ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കു അവരവരുടെ പിന്തുടാര്‍ച്ചാവകാശം , വിവാഹം, വിവാഹമോചനം എന്നിങ്ങനെയുള്ള മേഘലകളില്‍ മതം അനുശാസിക്കുന്ന വ്യക്തിനിയമം അനുസരിച്ച് ജിവിക്കുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനാ നല്‍കുന്നുണ്ട്, ഹിന്ദു -ക്രിസ്ത്യന്‍ പിന്തുടര്ചാവകാശ നിയമം, മുഹമ്മദന്‍ ലോ, എന്നിങ്ങനെയുള്ള വ്യഖ്യാനങ്ങലാണ് അതതു മതവിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതിയും, ഭരണകുടവും സ്വികരിക്കാര്. എന്നാല്‍ ഷബാനു കേസില്‍ സുപ്രിം കോടതിയിലെ ജഡ്ജി 'മുഹമ്മദന്‍ ലോ' യെ വ്യാഖ്യാനിച്ചതിലുള്ള അപാകത പരിഹരിക്കുക മാത്രമാണ് പുതിയ നിയമ നിര്‍മ്മാനതിലുടെ ഉണ്ടായത്. അതാകട്ടെ മുസ്ലിം സമുദായവുമായി മാത്രം ബാധപ്പെട്ട വിഷയവുമാണ്‌. മുസ്ലിം സമുദായം മുഴുക്കെ ആ നിയമനിര്‍മ്മാനതിനു അനുകുലവുമായിരുന്നു.
    അയോദ്ധ്യയിലെ ബാബറി മസ്ജിദ് വിഷയത്തിലെ കോടതി ക്രിമിനല്‍ നടപടി ക്രമങ്ങള്‍ അത്തരത്തിലുള്ളതാണോ വായുജിത്തേ..?
    തിണ്ണമിടുക്ക് കാട്ടി ലോകം മുഴുവന്‍ നോക്കി നില്‍ക്കെ ഒരു പള്ളി ഇടിച്ചു പൊളിക്കുക, അതുമായി ബന്ധപ്പെട്ട കേസില്‍ പിന്നിട് കക്ഷി ചേരുക, അതെ സമയം നിയമതിനേക്കാള്‍ വിശ്വാസതിനാണ് പ്രാധാന്യമെന്ന് പറഞ്ഞു ആളെ പേടിപ്പിക്കുക.
    ആടിനെ പട്ടിയാക്കുക.. പട്ടിയെ പെപ്പട്ടിയാക്കുക.., പിന്നെ പേപ്പട്ടിയെ ആരവമിലക്കി തല്ലിക്കൊല്ലല്‍ .
    വായുജിത്തേ,, ഒരു കാര്യം കൂടെ.. ഈ രാമക്ഷേത്ര നിര്‍മ്മാനതിന്നു ഹിന്ദു സമുദായത്തില്‍ പോലും ഭുരിപക്ഷമില്ലെന്നു അയോദ്ധ്യ നിലനില്‍ക്കുന്ന ഫൈസലാബാടും, ഉത്തര്‍ പ്രദേശും തന്നെ സംഘപരിവാര്ത്തിനെ കയ്യോഴിഞ്ഞതിളുടെ ഇനിയും മനസ്സിലാക്കിയില്ലേ?

    ReplyDelete
  33. സത..
    എവിടെയാണ് കുഴിക്കെണ്ടത്? രാമന്‍ 'ജനിച്ചസ്ഥലം' എന്ന പേരില്‍ ഇപ്പോള്‍ തന്നെ അയോദ്ധ്യയില്‍ ഒന്നിലധികം ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെയല്ലേ കുഴിക്കെണ്ടത്?
    ആര്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്?
    വിശ്വാസമെന്നതിന്റെ അര്‍ത്ഥം "തിണ്ണ മിടുക്ക്" എന്നോ "അധികാരം" "പരമത വിദ്വേഷം" എന്നോ ആകരുതെന്ന് മാത്രം..

    ReplyDelete
  34. തിണ്ണമിടുക്ക് കാട്ടി

    ഹ ഹ ഹ . ഒരു സമൂഹത്തിന്റെ ആരാധനാലയം തകര്‍ത്ത് അതിന്റെ മുകളില്‍ പള്ളി പണിയുന്നത് എന്തു മിടുക്കാ പുലരീ.

    ഒന്നും രണ്ടുമല്ലല്ലോ ചെയ്തത് . മത ഭ്രാന്തന്മാരായ കാപാലികന്മാര്‍ ചെയ്തതിനു കയ്യും കണക്കുമുണ്ടൊ . അതൊക്കെ തിണ്ണമിടുക്കായിരുന്നല്ലോ .അതില്‍ ഒരെണ്ണം വിശ്വാസവുമായി ബന്ധപ്പെട്ട ഒരെണ്ണം തിരിച്ചു ചോദിച്ചപ്പോള്‍ അത് അനുവദിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്.

    സമസം എന്ന കിണറ്റിലെ വെള്ളവും ഒരു രോമവും പരിശുദ്ധമാകാമെങ്കില്‍ രാമന്റെ ജന്മസ്ഥലം ഹിന്ദുക്കള്‍ക്കും പരിശുദ്ധമാണ് പുലരീ.

    ഇനി തിണ്ണമിടുക്കിന്റെ കാര്യം . ഈ പറയുന്ന നിങ്ങളെ പോലെയുള്ളവര്‍ക്ക് ആയിരുന്നു ഇവിടെ തിണ്ണമിടുക്കെങ്കില്‍ ഇതേ സ്ഥിതിയാണുണ്ടായിരിക്കുന്നതെങ്കില്‍ പൊളിക്കല്‍ ഒരെണ്ണത്തില്‍ നിര്‍ത്തുമായിരുന്നോ പുലരീ . :)

    ReplyDelete
  35. പ്രിയ വായുജിത് , അത് തന്നെയാ ഞാന്‍ ഉദ്ദേശിച്ചത്.
    {{അതായത് രാമജന്മഭൂമിക്കനുകൂലമായി വിധിച്ചാല്‍ അത് ഹിന്ദു ജഡ്ജിയായതുകൊണ്ടാണെന്നു നേരത്തെ പറഞ്ഞു വെക്കുകയാണ് ബക്കര്‍. പ്രതികൂലമായാല്‍ പിന്നെ കുഴപ്പമില്ല.}} അതിന്റെ ധ്വനി ഇങ്ങനെ; "രാമജന്മഭൂമിക്കനുകൂലമായി വിധിച്ചാല്‍ ബക്കര്‍ പ്രതിനിധീകരിക്കുന്ന വിഭാഗം ആ വിധിയെ അംഗീകരിക്കാന്‍ പോകുന്നില്ല".
    ബക്കര്‍ ആവട്ടെ നേരത്തെ ഇതുമായി ബന്ധപ്പെട്ട ഒരു കോടതിവിധിക്ക് കാരണമായി ജഡ്ജി തന്നെ തുറന്നെഴുതിയ കാര്യമാണ് സൂചിപ്പിച്ചത്.എന്നാല്‍ ഇതും തൊഗാഡിയയുടെ പ്രസ്താവനയും ഒക്കെ മറച്ചു പിടിച്ചു ഒരു മുന്‍ധാരണ സൃഷ്ടിച്ചെടുക്കുകയായിരുന്നു താന്കള്‍.
    പിന്നെ ഷാബാനു കേസ്‌,ഇതും അയോധ്യാ പ്രശ്നവും തമ്മില്‍ എന്ത് ബന്ധം.മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട,സഹോദര സമുദായങ്ങള്‍ക്ക് യാതൊരു പ്രശ്നവും സൃഷ്ടിക്കാത്ത ഷാബാനു കേസ്‌ എങ്ങനെയാണ് വര്‍ഗീയ കലാപങ്ങള്‍ക്കും ഇന്ത്യുടെ യശസ്സ് ഇടിയുന്നതിനും കാരണമായ,സമുദായ സൗഹാര്‍ദ്ദത്തില്‍ വന്‍വിള്ളല്‍ ഉണ്ടാക്കിയ, തല്പര കക്ഷികള്‍ തങ്ങളുടെ കുടില താല്‍പര്യങ്ങള്‍ക്കായി ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന,സ്വതന്ത്രഇന്ത്യയിലെ കറുത്ത പാടായി മാറിയ ബാബരിധ്വംസനത്തെ പോലെ ആകുന്നതു?
    മുന്‍ധാരണകള്‍ മാറ്റി വെച്ചു വേണം നമ്മള്‍ സംവദിക്കാന്‍ എന്ന് അടിവരയിടുന്നു ചില പരാമര്‍ശങ്ങള്‍.

    ReplyDelete
  36. ഈ മാസം 24 - ന്‌ വിധി പ്രസ്ഥാവിക്കാന്‍ പോകുന്ന ജഡ്ജി മുന്‍പറഞ്ഞതുപോലുള്ള 'സവിശേഷത'കളുള്ള ആളാണെങ്കില്‍, അന്നേദിവസം അദ്ധേഹം കുളിച്ചൊരുങ്ങുന്ന കക്കൂസിനുമുകളിലിരുന്ന് ഏതെങ്കിലും കഴുകന്‍ (ജഡായുവിന്‍റെ പിന്‍ഗാമി) കണ്ണുരുട്ടിയാല്‍ അന്നത്തെ വിധിയെന്തായിരിക്കും. --------

    ഇതു ബക്ക്കറ് പറഞ്ഞത്. ഇതിന്റെ അര്‍ത്ഥമെന്താ ? വിധീപ്രസ്താവന രമജന്മഭൂമിക്കനുകൂലമായാല്‍ അതിന്റെ അര്‍ത്ഥം ഒരു കഴുകന്‍ കണ്ണുരുട്ടിയതു കൊണ്ടാണെന്നു വരും
    ? കുറഞ്ഞ പക്ഷം ബക്കരിനെങ്കിലും ?????

    ReplyDelete
  37. ഈ രാമക്ഷേത്ര നിര്‍മ്മാനതിന്നു ഹിന്ദു സമുദായത്തില്‍ പോലും ഭുരിപക്ഷമില്ലെന്നു..............

    പുലരീ രാമക്ഷേത്രം പറഞ്ഞതു കൊണ്ടാണു ബി ജെ പി അധികാരത്തില്‍ എത്തിയതെന്നു പറയുന്ന അതേ നാവുകൊണ്ടുതന്നെ ഇതും പറയണോ

    :)

    ReplyDelete
  38. പുലരീ,

    ഇസ്ലാമിസ്റ്റുകള്‍ പല വിഷയത്തിലും വാദങ്ങള്ക്കായി വാദിക്കുമ്പോള്‍, അവ തിരിഞ്ഞു കുത്തുകയാണ് ചെയ്യുക.. എന്നാലും വാദങ്ങള്‍ക്ക് കുറവ് വരുത്തില്ല..

    ഈ വിഷയത്തില്‍ പ്രധാനപ്പെട്ടവ എല്ലാം അവഗണിച്ചും പരിഹസിച്ചും വിശ്വാസങ്ങളെ ചോദ്യം ചെയ്തും മുന്നേറാന്‍ ശ്രമിക്കുന്ന താങ്കളെപ്പോലുള്ളവരെ കാണുമ്പോള്‍ സഹതാപം മാത്രം തോന്നുന്നു.. പള്ളി പൊളിക്കുന്നത് കൊടിയ പാപമാണെന്നു വാദിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ പൊളിച്ചതും അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാതെ പിടിവാശി കാട്ടുന്നതും മുസ്ലീങ്ങളാണെന്ന് സമ്മതിക്കില്ല..

    അയോധ്യയില്‍ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്.. പലതിനും ശ്രീരാമനുമായി പല രീതിയില്‍ ബന്ധവും ഉണ്ട്.. അതെല്ലാം ചൂണ്ടിക്കാട്ടി ജന്മസ്ഥാനത്ത് നിര്‍മിച്ച പള്ളിയുടെ ചരിത്രം മാറ്റാന്‍ കഴിയുമോ?? കുറഞ്ഞ പക്ഷം അത് കുഴിച്ചു നോക്കി, ക്ഷേത്രങ്ങളുടെ മുകളില്‍ നിര്‍മിച്ചതാണെന്ന് തെളിഞ്ഞാല്‍ ആ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറാണ് എന്നെങ്കിലും ഒരു മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിക്കൂ..

    ReplyDelete
  39. <>

    കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ സെക്ഷന്‍ 125 അനുസരിച്ചാണു സുപ്രീം കോടതി വിധിച്ചത് . ക്രിമിനല്‍ നിയമം ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും ഒരു പോലെ ബാധകമാണല്ലോ .

    അതുപോലെ മുസ്ലിങ്ങള്‍ എതിര്‍ത്തില്ല എന്നു പറയുന്നതും തെറ്റാണ്. അന്ന് ക്യാബിനറ്റ് മിനിസ്റ്റര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലിനെ ആന്റിഹ്യൂമന്‍ എന്നും ഭരണ ഘടനാ വിരുദ്ധമെന്നും ആന്റി ഇസ്ലാം എന്നുമാണു വിശേഷിപ്പിച്ച്ത് .

    ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 44 എന്നത് താഴെ കൊടുത്തിരിക്കുന്നു .

    44. Uniform civil code for the citizens The State shall endeavor to secure for the citizens a uniform civil code throughout the territory of India .

    ഇതനുസരിച്ചു നീങ്ങാന്‍ ശ്രമിച്ചാല്‍ എന്താകും പുലരിയുടെ ഒക്കെ അഭിപ്രായം . ഇതും ഭരണ ഘടനയില്‍ ഉള്ളതാണേ

    ReplyDelete
  40. പുലരി,

    താങ്കള്‍ അറിഞ്ഞോ അറിയാതെയോ ഒരുപാട് കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് ആകെ അലമ്പാക്കി.

    ബാബറി മന്ദിരം പൊളിച്ച സംഭവവും ഈ സെപ്റ്റംബര്‍ 28 ന് അലഹബാദ് ഹൈക്കോടതി വിധി പറയാന്‍ പോകുന്ന കേസും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നു ആദ്യം മനസ്സിലാക്കുക. 1992 ല്‍ ബാബറി പൊളിചില്ലായിരുന്നെങ്കിലും 28 ല്‍ സംഭവിക്കാന്‍ പോകുന്ന കോടതി വിധിക്ക് ആധാരമായ കേസ് നിലനില്‍ക്കുമായിരുനു എന്നും മനസ്സിലാകുക. ബാബറി പൊളിച്ച സംഭവം ആണ് ലിബറാന്‍ കമ്മീഷന്‍ അന്വേഷിച്ചതും 2009 ല്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട്‌ നല്കിയതും. അത് വേറൊരു വിഷയമാണ്. സംവാദത്തില്‍ അത് വലിച്ചിഴയ്ക്കുന്നത് പഴിചാരലില്‍ കലാശിക്കും എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യില്ല.


    28 ന് കോടതി തീര്‍പ്പ് കല്‍പ്പിക്കുക വഴി ഉത്തരം നല്‍കാന്‍ പോകുന്നത് പ്രധാനമായും ഒരു ചോദ്യത്തിനാണ്.

    ബാബറി മസ്ജിദ് നിര്‍മ്മിച്ചത് ഒരു ക്ഷേത്രം തകര്‍ത്തിട്ടാണോ?

    ഇത് ചരിത്രപരമായ ഒരു ചോദ്യം മാത്രം ആണ്. "വിശ്വാസം" എന്ന വിഷയത്തിന്റെ കണിക പോകും ഇതില്‍ കടന്നു വരുന്നില്ല. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കോടതി ആധാരമാക്കേണ്ടത് (അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പില്ല) പ്രധാനമായും ഭാരതീയ പുരാവസ്തു ഗവേഷണ (ASI) വകുപ്പ് സമര്‍പ്പിച്ച തെളിവുകളും റിപ്പോര്‍ട്ടും ആണ്.

    അത് വഴി ഈ ചോദ്യത്തിന് YES എന്ന ഉത്തരം ആണ് കോടതി നല്‍കുന്നത് എങ്കില്‍ അത് ഹിന്ദു സംഘടനകളുടെ ഒരു സുപ്രധാന വാദത്തെ സാധൂകരിക്കും. NO എന്നാണെങ്കില്‍ മുസ്ലീം സംഘടനകളുടെയും. (അപ്പോഴും സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ ഉള്ള സാധ്യത നിലനില്‍ക്കുന്നു എന്നത് വേറെ കാര്യം).


    ഇനി അടുത്ത ചോദ്യം "രാമജന്മഭൂമി " എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന സ്ഥലതാണോ രാമന്‍ ജനിച്ചത്‌?

    ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും ഉണ്ട്. അത് പൂര്‍ണമായും "വിശ്വാസത്തില്‍" അധിഷ്ട്ടിതമാണ്. യേശു ജനിച്ച സ്ഥലത്തിനെ മുന്നാധാരം ബത് ലഹേം വില്ലേജ് ആപ്പീസില്‍ നിന്ന് സംഘടിപ്പിച്ചു സമര്‍പ്പിക്കാന്‍ ഒരു കോടതിക്കും പറയാന്‍ അവകാശം ഇല്ല. ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ വര്‍ഷം 900 കോടി രൂപ ചിലവാക്കുന്നതിന്റെ യാഥാര്‍ത്ഥ്യം നിര്‍ണ്ണയിക്കാന്‍ മുഹമ്മദ്‌ നബിയുടെ മദീനയില്‍ നിന്ന് മെക്കയിലേക്കുള്ള മടക്കയാത്രയുടെ ടിക്കറ്റ് ഹാജരാക്കാന്‍ ഇന്ത്യന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ നമ്മള്‍ ഒരല്‍പം ബുദ്ധിമുട്ടും. ഇനി നമുക്ക് പ്രവീണ്‍ തൊഗാടിയ പറഞ്ഞ വരികള്‍ ഒന്ന് കൂടി വായിക്കാം. "വിശ്വാസകാര്യത്തില്‍ തീര്‍പ്പുകള്‍പ്പിക്കാന്‍ ലോകത്ത്‌ ഒരു കോടതിക്കും ധാര്‍മ്മികമോ നിയമപരമോ ആയ അധികാരമില്ല". ഹോ എത്ര സത്യം അല്ലെ!! ശ്രീരാമന്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ ആണ് ജനിച്ചത്‌ എന്ന് തെളിയിക്കാന്‍ ആരെക്കൊണ്ടു സാധിക്കും? അതെ ശ്വാസത്തില്‍ തന്നെ അടുത്ത ചോദ്യവും ചോദിക്കാം ശ്രീരാമന്‍ രാമജന്മഭൂമിയില്‍ അല്ല ജനിച്ചത്‌ എന്നും തെളിയിക്കാന്‍ ആകുമോ? അതാണ്‌ പറഞ്ഞത് വിശ്വാസം വേറൊരു വിഷയമാണ്.

    അതിനാല്‍ തന്നെ, ശ്രീരാമന്റെ ജനനവും, ശംബൂകന്റെ വധവും ഒക്കെ ഇവിടെ പരാമര്‍ശ വിഷയം ആക്കേണ്ട കാര്യങ്ങളെ അല്ല. ശ്രീരാമന്‍ സവര്‍ണ്ണ ദൈവം എന്ന "വിഷയ സംബന്ധിയല്ലാത്ത" കാര്യത്തില്‍ തന്നെ വിഷയം അവതരിപ്പിച്ചു തുടങ്ങുന്ന ശ്രീമാന്‍ ബക്കറിനോട് പറയാന്‍ ഒരു വാചകമേ ഉള്ളു- ആണെങ്കില്‍ തനിക്ക് എന്താണ് ഹേ.


    ഒരു അധിനിവേശ ചക്രവര്‍ത്തി ക്ഷേത്രം തകര്‍താണോ ബാബറി "മന്ദിരം" (അത് പള്ളി ആയിരുന്നോ എന്ന് കോടതി പറയാന്‍ പോകുന്നെ ഉള്ളു) നിര്‍മ്മിച്ചത് എന്ന വിഷയത്തില്‍ നിന്ന് നമുക്ക് വ്യതിചലിക്കാതിരിക്കാം. അതും കഴിഞ്ഞു നമുക്ക് ബാബറി "ധ്വംസനത്തിന്റെ " തിണ്ണമിടുക്കിനെ പറ്റി വാചാലരാകം. അതും കഴിഞ്ഞു മാത്രം "കാട്ടാളനായ" ആദികവി രചിച്ച "സവര്‍ണ്ണ" കാവ്യമായ രാമായണത്തിന്റെ ന്യായാന്യായങ്ങളെ പറ്റി സംവദിക്കാം.


    അപ്പോഴും ഒട്ടും ദഹിക്കാന്‍ പറ്റാത്ത ഒരു കാര്യം "ബാബര്‍ പള്ളി " എന്ന് പേരിടുന്നതിലെ യുക്തി ആണ്. അതിനേക്കാള്‍ എത്രയോ ഭേദം ആണ് "അജ്മല്‍ കസബ്" പള്ളി എന്ന് പേരിടുന്നത്. കസബ് കൊന്നു കൂട്ടിയതിനു ഒരു കണക്കെങ്കിലും ഉണ്ടല്ലോ

    ReplyDelete
  41. അയോദ്ധ്യയിലെ ബാബറി മസ്ജിദ് വിഷയത്തിലെ കോടതി ക്രിമിനല്‍ നടപടി ക്രമങ്ങള്‍ അത്തരത്തിലുള്ളതാണോ വായുജിത്തേ..?

    മുകളില്‍ നിരഞ്ജനെഴുതിയതിന്റെ കൂടെ ഇതു കൂടി കൂട്ടിച്ചേര്‍ത്താല്‍ വ്യക്തമാകും .

    ഈ വിധി വരാന്‍ പോകുന്ന കേസ് സിവില്‍ പ്രൊസീജിയര്‍ കോഡ് 89 അടിസ്ഥാനത്തിലുള്ളതാണ് .

    ReplyDelete
  42. ബക്കർജീ - താങ്കളെഴുതുന്ന പല പോസ്റ്റുകളിലും പൊതുവായി കണ്ടുവന്നിട്ടുള്ള ഒരു കാര്യം - മറ്റു പലരും താന്താങ്ങളുടെ ഗൂഢതാല്പര്യങ്ങളുടെ സംരക്ഷണാർത്ഥം ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള പല വാദഗതികളും മറ്റും (- അതിന്റെ പശ്ചാത്തലമോ അതിനു പിന്നിലെ കള്ളത്തരങ്ങളോ ഒക്കെ മനസ്സിലാക്കാതെയാവണം -) താങ്കൾ അതേപടിയെടുത്ത്‌ ഉപയോഗിക്കാൻ ശ്രമിച്ചു കാണുന്നു എന്നതാണ്‌. പല പ്രയോഗങ്ങളും താങ്കൾ അതേപടി കടമെടുത്ത്‌ ഉപയോഗിക്കുന്നതുപോലെ അനുഭവപ്പെടാറുണ്ട്‌. ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രതിരോധിക്കാൻ ഒന്നു ശ്രമിക്കുക കൂടി ചെയ്യാനാവാതെ പിന്തിരിഞ്ഞു പലായനം ചെയ്യേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌.

    പണ്ടൊരിക്കൽ, ഗോൾവാൾക്കർ എന്തോ പറഞ്ഞെന്നൊക്കെ താങ്കളുടെ ഒരു പോസ്റ്റിൽ പറഞ്ഞു വച്ചിരുന്നു. മറ്റാരൊക്കെയോ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അസംബന്ധവാദങ്ങൾ അതേപടി ഏറ്റുപിടിക്കുകയായിരുന്നു അവിടെയും താങ്കൾ ചെയ്തത്‌. അതു ചോദ്യം ചെയ്തപ്പോൾ ഗോൾവൾക്കറല്ല ഹെഡ്‌ഗേവാറാണു പറഞ്ഞതെന്നായി. പിന്നെയതു സവർക്കറിൽ ചെന്നെത്തി. ഏറ്റവും ഒടുവിൽ അത്‌ ബക്കറിൽത്തന്നെ തിരിച്ചെത്തി! ഞാൻ ദാ എന്റെ പോസ്റ്റിൽ കൊടുത്തിട്ടുണ്ടല്ലോ എന്ന മട്ടായി! താങ്കൾക്ക്‌ ഓർമ്മയുണ്ടാവുമെന്നു കരുതുന്നു.

    ശ്രീരാമന്റെ ‘സവർണ്ണ’നിറം കാണിക്കാൻ ജംബൂകന്റെ കഥ കൊണ്ടുവരുന്നത്‌ എത്ര വിഡ്ഢിത്തമാണെന്ന്‌ സംശയാതീതമായി വെളിവാക്കുന്ന കമന്റുകൾ ഇവിടെ വന്നതു കണ്ടു. താങ്കൾ അതിനോട്‌ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കൗതുകമുണ്ടായിരുന്നു. താങ്കളുടെ പ്രതികരണം ആരംഭിക്കുന്നതു തന്നെ ഇങ്ങനെയാണ്‌. “വര്‍ണ്ണധര്‍മ്മത്തെ കുറിച്ച്‌ പറയാന്‍ നമുക്ക്‌ ശംബുകന്‍റെ വധം വരെയൊന്നും പോകണ്ടല്ലോ. ആര്‍ഷഭാരതത്തിന്‍റെ ചരിത്രത്തിലെ ഏത്‌ ഏടില്‍ നിന്നുവേണമെങ്കിലും...

    പഴയ അതേ ഓട്ടം തന്നെ!

    ജംബൂകന്റെ കാര്യം പറഞ്ഞ താങ്കളോട്‌ അതേ ജംബൂകന്റെ കാര്യം തിരിച്ചു പറയുമ്പോൾ താങ്കൾ ജംബൂകനെ വിട്ട്‌ മറ്റു സ്ഥലങ്ങളിലേയ്ക്ക്‌ ഓടുന്നതായാണു കാണുന്നത്‌.

    ഓടുന്നതിനു വിരോധമില്ല. പക്ഷേ - “ഇക്കാര്യം മണ്ടത്തരമാണ്‌ - ഞാൻ പറയാനുദ്ദേശിച്ച കാര്യം വേറെയാണ്‌. അതിനു വേറേ തെളിവു തരാം” എന്നു പറഞ്ഞുകൊണ്ട്‌ ഓടുന്നതാണു കുറച്ചു കൂടി നല്ലത്‌. മുമ്പു പരാമർശിച്ച ആ പോസ്റ്റിൽ - ഗോൾവൾക്കർ പറഞ്ഞുവെന്നു താങ്കൾ അവകാശപ്പെട്ട കാര്യം തെറ്റാണെന്നു പകൽ പോലെ വ്യക്തമായിട്ടും താങ്കൾ ഇതു വരെയതു സമ്മതിച്ചു തന്നിട്ടില്ല.

    ReplyDelete
  43. ബക്കറിനു മാത്രമല്ല - പലർക്കും പറ്റുന്ന അബദ്ധമാണ്‌ അയോദ്ധ്യയേക്കുറിച്ചു പറഞ്ഞുതുടങ്ങിയിട്ട്‌ ഉടുവിൽ ‘വർണ്ണ’ത്തിൽച്ചെന്നു ചാടുന്നത്‌. ജാതിയും വർണ്ണാശ്രമവുമൊക്കെപ്പറഞ്ഞുകൊണ്ട്‌ അയോദ്ധ്യാപ്രക്ഷോഭത്തെ വിമർശിക്കാനൊരുങ്ങുന്നത്‌ സത്യത്തിൽ പ്രത്യയശാസ്ത്രപരമായ ഒരു തരം ദൈന്യതയാണു കാണിക്കുന്നത്‌. ശ്ശേ - ഇവന്മാരുടെയടുത്തു ജാതിക്കളി ചിലവാകുന്നില്ലല്ലോ എന്ന നിരാശയാണതിൽ വ്യക്തമായി പ്രതിഫലിക്കുന്നത്‌. അയോദ്ധ്യയിലെ താത്കാലികക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്തിയതു തന്നെ ഒരു ദലിതനാണ്‌. ഇനി, ജാതിപറഞ്ഞുകൊണ്ടു സംഘപരിവാറിനെയാണു വിമർശിക്കാനൊരുങ്ങുന്നതെങ്കിൽ - അത്‌ അതിനേക്കാൾ ആനമണ്ടത്തരമാണ്‌. “അതൊക്കെ തൂത്തൂകളയാനുള്ള വിപ്ളവത്തിലാണ്‌ സംഘപരിവാർ ഇപ്പോൾ ചരിത്രം രചിക്കുന്നതെങ്കിൽ സന്തോഷമേയുള്ളൂ” എന്നു ബക്കർ എഴുതിയതിലൂടെ എന്താണുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. എന്തായാലും - ജാതീയമായ അസ്പൃശ്യത എന്നത്‌ അടിമുടി തൂത്തുകളയുന്ന ഉജ്ജ്വലമായ വിപ്ളവം തന്നെയാണ്‌ സംഘം അന്നും ഇന്നും എന്നും നടത്തിയിട്ടുള്ളത്‌. അതിൽ ആരെങ്കിലും അസൂയപ്പെട്ടിട്ടോ വിഷമിച്ചിട്ടോ യാതൊരു കാര്യവുമില്ല.

    പോസ്റ്റു സംബന്ധമായ വിഷയമല്ലാത്തതിനാൽ ഇനി ഇതിനെക്കുറിച്ചു ഞാൻ മറുപടി പറഞ്ഞെന്നു വരില്ല” എന്നു പറഞ്ഞുകൊണ്ടാണ്‌ ബക്കർ ഓടി മറയുന്നത്‌ എന്നതിനാൽ ഞാനും കൂടുതലൊന്നും ചോദിക്കാനോ പറയാനോ ഉദ്ദേശിക്കുന്നില്ല. എന്നാൽപ്പിന്നെ പോസ്റ്റു സംബന്ധമല്ലാത്തവ - അഥവാ അസംബന്ധങ്ങൾ - പോസ്റ്റിൽ നിന്നു മായ്ച്ചു കളഞ്ഞതിനു ശേഷം ഓടിക്കൂടേ എന്നൊരു സംശയം മനസ്സിലുണ്ടെങ്കിലും ചോദിക്കുന്നുമില്ല.

    വാൽക്കഷണമായി ഒരു സെമി ഓഫ്‌:- ബ്രഹ്മജ്ഞാനവും സ്വർഗ്ഗവും നേടാൻ വേണ്ടി തപസ്സു ചെയ്ത ശംബൂകൻ വിവാഹിതനായിരുന്നോ എന്നറിയാൻ ഒരു കൗതുകം. അല്ലായിരുന്നെങ്കിൽ നന്നായിരുന്നു. അങ്ങനെയെങ്കിൽ അന്ധമായ സംഘപരിവാർഭർത്സനം അല്പം കൂടി ആവേശകരമാക്കാമാനുള്ള വകുപ്പുണ്ടായിരുന്നു. കർസേവകർ അഥവാ “ജംബൂകന്റെ പിന്മുറക്കാർ” ജാരസന്തതി പരമ്പരയാണ്‌ എന്നു കൂടി പറഞ്ഞുനടക്കാമല്ലോ അപ്പോൾ. അത്തരമൊരു ആക്ഷേപം കൂടി ഉന്നയിച്ചും ഭർത്സിച്ചും കുറച്ചുകൂടി ആശ്വാസം കണ്ടെത്താമായിരുന്നു . ഇസ്ളാമൂണിസ്റ്റ്‌ ബുദ്ധിജീവികളുടെ സ്കോളർഷിപ്പോടു കൂടി ഒരു ചെറിയ ഗവേഷണത്തിനു വകുപ്പുണ്ട്‌. ഓജസ്സിലോ ദേശാപമാനിയിലോ പ്രബന്ധം ഖണ്ഡശയായി പ്രസിദ്ധീകരിക്കുകയുമാകാം. വിവരവും ചിന്താശേഷിയുമുള്ള ആരെങ്കിലും വായിച്ചാലോ - പ്രതികരിച്ചാലോ - എന്നൊക്കെയുള്ള ഭയവും വേണ്ട!

    ReplyDelete
  44. ബക്കറുകോയാ,

    ഈ സൈബര്‍ ജിഹാദികളുടെ ഹൂറിക്കണക്ക് എങ്ങനെയാ?

    ഇരുപത്തിയേഴോ അതോ എഴുപത്തിരണ്ടു തന്നെ കിട്ടുമോ?

    ReplyDelete
  45. ശാഖയില്‍ നിന്ന് എല്ലാവരും ഒരുമിച്ചെത്തിയിട്ടുണ്ടല്ലോ?

    വായുജിതേ..
    "വിശ്വാസത്തിന്റെ പേരില്‍ രണ്ടെണ്ണമ്മല്ലേ ചോദിക്കുന്നുള്ളൂ"
    ഏതൊക്കെയാണു ആ രണ്ടെണ്ണം?
    കാശിയും, മധുരയും അപ്പോള്‍ ഇതില്‍ പെടില്ലേ? മുവായിരത്തിന്റെ ഒരു കണക്ക്‌ വേറെയും കേള്‍ക്കുന്നുണ്ടല്ലോ? സംഘപരിവാരത്തിന്റെ ഉദാരമനസ്സു കൊണ്ട്‌ മുവായിരം പള്ളികളുടെ ലിസ്റ്റ്‌ രണ്ടെണ്ണമാക്കി കുറച്ചതാണോ?
    'സമസം' അല്ല വായുജിതേ.. 'സം സം' എന്നെങ്കിലും എഴുതുക. കാളിദാസന്‍ പ്രവാചകന്‍ മുഹമ്മദിനെ 'മൊയമ്മദ്‌' എന്നാണു എഴുതാറു...എഴുത്തുകൊണ്ടെങ്കിലും ഇര്‍ഷ്യ തിരുമെന്ന് കരുത്തിയതാണെങ്കില്‍ വിട്ടുകളഞ്ഞിരിക്കുന്നു.

    ReplyDelete
  46. വായുജിതേ..
    രാമക്ഷേത്രം പറഞ്ഞു ബി.ജെ.പിയെ ആരും അധികാരത്തിലേറ്റിയിട്ടില്ല, രാമക്ഷേത്രം നിര്‍മ്മിക്കുവാനുള്ള ജനസമ്മിതി ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികള്‍ ബി.ജെ.പിക്കോ സംഘപരിവാറിനോ നല്‍കിയിട്ടുമില്ല. രാമക്ഷേത്രത്തിന്ന് അനുമതി നല്‍കിയാണു ഇന്ത്യന്‍ ജനത ബി.ജെ.പി യെ അധികാരത്തിലേറ്റിയതെങ്കില്‍ അഞ്ചു വര്‍ഷം ഭരിച്ചിട്ടും എന്തു കൊണ്ടു ബാബരീ മസ്ജിദ്‌ നിലനിന്നിരുന്ന പ്രദേശത്ത്‌ ബി.ജെ.പി ക്കു രാമക്ഷേത്രം നിര്‍മ്മിക്കാനായില്ല?
    അധികാരത്തിലെത്തിയത്‌ എന്‍.ഡി.എ സഖ്യമാണു. എന്‍.ഡി.എ സഖ്യത്തില്‍ തന്നെ യുനൈറ്റഡ്‌ ജനതാദള്‍, ഡി.എം.കെ, തെലുങ്കു ദേശം, സമതാ പാര്‍ട്ടി എന്നിവരൊക്കെ വ്യക്തമായി തന്നെ ബി.ജെ.പിയുടെ രാമക്ഷേത്ര അജണ്ടക്കെതിരായി നിലനിന്നിരുന്നവരുമാണു.

    ReplyDelete
  47. വായുജിതേ..
    ഷബാനു കേസും, അതുമായി ബന്ധപ്പെടുത്തിയും അല്ലാതെയും പൊതുസിവില്‍കോഡ്‌ വാദവുമൊക്കെ അവിടെ നില്‍ക്കട്ടെ. സിവില്‍കൊഡ്‌ മറ്റൊരു ചര്‍ച്ചയാണു. സംഘപരിവാരിനു പൊതുസിവില്‍ കോഡില്‍ എന്ത്കൊണ്ട്‌ ഇത്രമെല്‍ താല്‍പര്യം എന്നതിന്റെ പൊരുള്‍ അറിയാതെയുമല്ല.

    'എങ്ങിനെയും' ജിവിക്കാമെന്നുള്ളപ്പോള്‍ 'ഒരു നിയത ജീവിതക്രമത്തോട്‌' അസ്വസ്ഥത തോന്നുക സ്വാഭാവികം,

    ReplyDelete
  48. നിരഞ്ജന്‍
    അലഹബാദ്‌ ഹൈകോടതിയുടെ ലക്നൗ ബെഞ്ചില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന, താങ്കള്‍ സുചിപ്പിച്ച കേസിന്റെ വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശം തന്നെയാണു പ്രവീണ്‍ തൊഗാഡിയ നടത്തിയത്‌. നിയമപരമായി തെളിയിക്കുവാന്‍ സാധിക്കും എന്നുറപ്പുള്ളപ്പോള്‍ പിന്നെയെന്തിന്നു ഇത്തരമൊരു പരാമര്‍ശം നടത്തണം? ഒന്നുകില്‍ ഒരു മുന്‍ കൂര്‍ ജാമ്യം, അതല്ലെങ്കില്‍ വിധിപറയുന്ന ജഡ്ജിമാരെ സമ്മര്‍ദ്ദത്തില്‍ക്കുവാനു ഒരു തന്ത്രം.

    പിന്നെ ബേതേലെഹേമും, മക്കയും ഹജ്ജും. 900 കോടിയും? ഒക്കെ ഇതിന്നിടയില്‍ തിരുകികയറ്റിയതിന്നു മറുപടി എഴുതുന്നില്ല.

    നിരഞ്ജന്‍, താങ്കള്‍ എഴിതിയ അവസാന ഖണ്ഡിക പ്രസക്തമാണു. "രാമന്‍ ബാബരീ മസ്ജിദ്‌ നലനിന്നിരുന്ന സ്ഥലമുള്‍പ്പെടെ ഏതെങ്കിലും ഒരു സ്ഥലത്ത്‌ ജനിച്ചതെന്നു ഉറപ്പിച്ചു പറയാന്‍ ആരെകൊണ്ട്‌ സാധിക്കും"? ഇതു തന്നെയാണു ഈ വിശയത്തിന്റെ പ്രസക്തിയും, യാഥാര്‍ത്ഥ്യവും.
    "ഏതെങ്കിലുമൊരു സ്ഥലം ചൂണ്ടിക്കാട്ടി, ഇവിടെയാണു രാമന്‍ ജനിച്ചേതെന്ന് ഉറപ്പില്ല, എന്നാല്‍ ഇവിടെ അല്ലെന്നും ഉറപ്പില്ല" എന്നു പറഞ്ഞാല്‍ സാമന്യ ബോധമുള്ളവനു എന്തു മനസ്സിലാക്കാം?

    ReplyDelete
  49. സത
    താങ്കളുടെ സുദൃഢമായ ഉറപ്പിനുള്ള മറുപടി നിരഞ്ജന്‍ നല്‍കുന്നുണ്ട്‌.

    "! ശ്രീരാമന്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ ആണ് ജനിച്ചത്‌ എന്ന് തെളിയിക്കാന്‍ ആരെക്കൊണ്ടു സാധിക്കും? അതെ ശ്വാസത്തില്‍ തന്നെ അടുത്ത ചോദ്യവും ചോദിക്കാം ശ്രീരാമന്‍ രാമജന്മഭൂമിയില്‍ അല്ല ജനിച്ചത്‌ എന്നും തെളിയിക്കാന്‍ ആകുമോ?"

    ഇനിയൊരു മറുപടി ആവശ്യമുണ്ടോ?

    ReplyDelete
  50. പുലരീ . താങ്കള്‍ പറഞ്ഞല്ലോ ഉത്തര്‍പ്രദേസിലെയും ഫൈസാബാദിലേയും കാര്യം . അപ്പോള്‍ രാമ ക്ഷെത്ര പ്രക്ഷോഭ സമയത്ത് ഉത്തര്‍ പ്രദേശിലെ 85 ഇല്‍ അന്‍പതിലധികം സീറ്റ് ബി ജെ പി നേടിയിരുന്നു. അപ്പോള്‍ താങ്കള്‍ നേരത്തെ പറഞ്ഞ കാര്യം ഇതുമായി ചേര്‍ത്തു വായിച്ചാല്‍ എന്താണു വിശകലനം വരുക ??

    പിന്നെ വിശ്വാസത്തിന്റെ പേരിലെ തെളിവിന്റെ കാര്യത്തില്‍ പല ചോദ്യങ്ങള്‍ക്കും പലര്‍ക്കും ഉത്തരമുണ്ടാകില്ല്ല പുലരീ . അത് ചോദിക്കാനുള്ള വേദിയല്ലാത്തതിനാല്‍ ചോദിക്കുന്നില്ല .

    'എങ്ങിനെയും' ജിവിക്കാമെന്നുള്ളപ്പോള്‍ 'ഒരു നിയത ജീവിതക്രമത്തോട്‌' അസ്വസ്ഥത തോന്നുക സ്വാഭാവികം,

    ഒരു അസ്വസ്ഥതയുമില്ല . ഈ നിയത ജീവിത ക്രമമുള്ളവര്‍ “എങ്ങനെയും ജീവിക്കുന്നത് “എന്തു കൊണ്ടാണെന്നു കൂടി മനസ്സിലാക്കി അവരെ കൂടി സോ കാള്‍ഡ് നിയത ജീവിത ക്രമത്തിലേക്കു കൊണ്ടുവന്നാല്‍ നന്നായിരുന്നു.

    അപ്പോള്‍ ചിലര്‍ക്ക് “അവര്‍ യഥാര്‍ത്ഥമല്ല , അങ്ങ്നെയല്ല യഥാര്‍ത്ഥ ആള്‍ ചെയ്യുന്നത് “ എന്നൊക്കെ വിശദീകരിക്കേണ്ട അവസ്ഥ ഉണ്ടാകില്ലായിരുന്നു

    ReplyDelete
  51. ഷബാനു കേസും, അതുമായി ബന്ധപ്പെടുത്തിയും അല്ലാതെയും പൊതുസിവില്‍കോഡ്‌ വാദവുമൊക്കെ അവിടെ നില്‍ക്കട്ടെ

    നിന്നോട്ടെ . എനിക്കശേഷം പരിഭവമില്ല . താങ്കള്‍ പറഞ്ഞതിനു മറുപടി തന്നു എന്നു മാത്രം . സുപ്രീം കോടതി വിധി മാനിക്കുമെന്നൊക്കെ പറയുന്നതു കേട്ടപ്പോള്‍ പഴയ ഒരു സുപ്രീം കോടതി വിധി പറഞ്ഞെന്നേ ഉള്ളൂ .

    ReplyDelete
  52. ക്ഷമിക്കുക . സംസം എന്നാണെന്നെനിക്കറിയാം . അല്പം തിടുക്കത്തിലായിരുന്നതു കൊണ്ട് മംഗ്ലീഷ് അടിച്ചതിലെ പിഴവാണ്.

    ReplyDelete
  53. പുലരി,

    അത്തരത്തില്‍ ഒരു ചോദ്യവും സത ചോദിച്ചില്ലല്ലോ..(ശ്രീ രാമന്റെ ജനന സര്ട്ടിഫിക്കറ്റ് ഉണ്ടായിരുന്നെങ്കില്‍ കൂടി പുലരി അവിടം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്ന് പറയില്ല എന്നറിയാം..)

    ആ തര്‍ക്കമന്ദിരത്തിന്റെ വിശ്വാസ്യ പ്രാധാന്യവും അത് തകര്‍ത്ത ചരിത്രവും നിഷേധിക്കാന്‍ കഴിയുമോ എന്നല്ലേ ചോദിച്ചത്..

    താങ്കളുടെ പരിമിതികള്‍ ചര്‍ച്ചയില്‍ വ്യക്തമാണെന്നതിനാല്‍ വെറുതെ സമയം കളയേണ്ടല്ലോ..

    വീണ്ടും കാണാം...

    ReplyDelete
  54. ഹഹഹ....
    പുലരീ,
    എപ്പോഴെല്ലാം അയോധ്യാ വിഷയം ചര്‍ച്ചയ്ക്കു വരുന്നുവോ, അപ്പോഴെല്ലാം ഒളിച്ചോടാന്‍ മുസ്ലീങ്ങള്‍ എടുക്കുന്ന സ്ഥിരം നിലപാടിലേക്ക് താങ്കളും വരുന്നു.

    താങ്കള്‍ക്കു കേള്‍വികുറവ് ഉള്ളതിനാവും സത ചോദിച്ച ചോദ്യം താങ്കള്‍ വേറെ എങ്ങിനെയൊക്കെയോ ആണ് കേട്ടത്. അത് ഞാന്‍ ഒന്ന് കൂടി ചോദിക്കുകയാണ്.

    { കുറഞ്ഞ പക്ഷം അത് കുഴിച്ചു നോക്കി, ക്ഷേത്രങ്ങളുടെ മുകളില്‍ നിര്‍മിച്ചതാണെന്ന് തെളിഞ്ഞാല്‍ ആ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറാണ് എന്നെങ്കിലും ഒരു മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിക്കൂ.}


    ഇത് മാത്രം ആണ് ഇവിടെ വിഷയം.

    അയോധ്യയില്‍ ക്ഷേത്രങ്ങള്‍ പലതുടാകാം. എന്നാല്‍ രാമാജന്മഭൂമി ഒന്നേ ഉള്ളു. അവിടെ ബാബര്‍ പള്ളി ഉണ്ടാക്കിയത് ഒരു ക്ഷേത്രം ഇടിച്ചു നിരത്തിയാനെങ്കില്‍ അതാണ്‌ ഹിന്ദുക്കള്‍ തിരിച്ചു ചോദിക്കുന്നത്. ഭഗവാന്‍ ശ്രീ രാമചന്ദ്രന്‍ ജനിച്ച ഭൂമിയാനത് എന്നത് എന്റെ വിശ്വാസമാണ്. എന്നെ പോലെ, കോടിക്കണക്കിന് ഹിന്ദുക്കള്‍ നെഞ്ചോടു ചേര്‍ക്കുന്ന വികാരമാണ്.


    അതല്ല പള്ളി ഉണ്ടാക്കിയത് അമ്പലം പൊളിച്ചാണെന്ന് തെളിഞ്ഞു കഴിഞാല്ലും രാമന്റെ "ജനന സെര്‍ട്ടിഫിക്കറ്റ് " ചോദിച്ചു വീണ്ടും ഹിന്ദുക്കളെ അവഹേളിക്കാന്‍ ആണ് ഒരുക്കമെങ്കില്‍......

    എങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

    130 വര്‍ഷം അങ്ങനെ അപമാനിച്ചതിന്റെ ഫലം ആണ് 1992 ഡിസംബര്‍ 6 ന് കണ്ടത്.

    ReplyDelete
  55. ഇപ്പോള്‍ ഒരു വിധിയെ ചൊല്ലി എല്ലാവരും കൂടി
    പേടിപ്പിക്കുകയണ്.ജനങ്ങളെയാകെ പേടിപ്പിചിരുത്തി ഭരിച്ചു സുഖിക്കാന്‍ നല്ല എളുപ്പവുമാണ്.അല്ലെങ്കിലും ബാബരി- രാമജന്‍മ ഭൂമി പ്രശ്നത്തില്‍ ആര്‍ക്കാണ് താല്പര്യമുള്ളത്.? വിധി എതിരായി വരുന്നവര്‍ ഹൈക്കോടതി വിട്ട് സുപ്രീം കോടതിയില്‍ പോകണം..പിന്നെ എന്തിനാണീ വഴക്ക്..? ഇത് ചിലരുടെയൊക്കെ വഴറ്റിപിഴപ്പിനുള്ളതാണ്..കോടതി വിധിച്ചത് കൊണ്ടോ..ജനം ഹാളിലകിയത് കൊണ്ടോ പ്രശ്നം പരിഹരിക്കാന്‍ പോണില്ല .ആരും ചരിത്രം വായിക്കുന്നില്ല.ചുമരെഴുത്തും വായിക്കുന്നില്ല.ഹൈന്ദവനെയും മുസ്ലിമിനെയും തമ്മില്‍ തല്ലിച്ച് ഭരിച്ചു സുഖിക്കാനാണ് എല്ലാ രാഷ്ട്രീയക്കാരും പഠിച്ചിരിക്കുന്നത്.


    അറബ് ലോകത്ത് ഇസ്രായേലിനെ കുടിയിരുത്തി അമേരിക്ക ലോകത്തെ കയ്യില്‍ ഒതുക്കുന്നത്‌ പോലെ ഇവിടെ സാമ്രാജ്യത്ത കൂട്ടിക്കൊടുപ്പുകാര്‍ക്ക് നല്ല ആയുധമാണ് ബാബരി.


    എന്തിനാണിവിടെ ബുദ്ധന്‍ വന്നത്.രാജ്യത്ത് ബ്രാഹ്മണ മേധാവിത്വം തകര്‍ത്ത് പൗര സമത്വം സ്ഥാപിക്കാന്‍ ..പക്ഷെ..ബുദ്ധനെ മാമോദീസ മുക്കിയാണ് സവര്‍ണ്ണര്‍ പ്രതികാരം തീര്‍ത്തത്.ക്ഷേത്രങ്ങളാക്കി മാറ്റിയ നിരവധി ബുദ്ധ വിഹാരങ്ങലുണ്ട് ഈ മഹാ രാജ്യത്ത്.ഈ സത്യം എങ്ങും കുഴിക്കാതെ തന്നെ നമുക്ക് കാണാം .ഇങ്ങനെയുള്ള ക്ഷേത്രങ്ങള്‍ ഒക്കെ ബുദ്ധര്‍ക്ക് തിരിച്ചു കൊടുക്കാന്‍ സവര്‍ണ്ണര്‍ തയാറാകുമോ ..? എത്രയോ കാലം താഴ്ന്ന ജാതിക്കാരെ അടിച്ചമര്‍ത്തിയും കൊന്നുമാണ് ബ്രാഹ്മണര്‍ അധീശത്വം നിലനിര്‍ത്തിയതു .അതിന് പകരമായി താഴ്ന്ന ജാതിക്കാരുടെ മേധാവിത്വം സ്ഥാപിച്ചു പകരം വീട്ടാന്‍ സവര്‍ണ്ണര്‍ തയ്യാറാകുമോ ..? ഇതൊന്നും ഉൾകൊള്ളാ‍ാതെ ചക്കര കുടത്തില്‍ കയ്യിട്ടു നക്കാനാണ് പലപ്പോഴും നീതി പീഠങ്ങളും സര്ക്കാറുകളും ശ്രമിക്കുന്നത് .പ്രശ്നം പരിഹരിക്കലല്ല ഇവരുടെ ലക്‌ഷ്യം ,ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ മസ്ജിദ് തകരില്ലായിരുന്നു .

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളിയും അമ്പലവും ഒരേ കോമ്പൌണ്ടില്‍ നിലനില്‍ക്കുന്നുണ്ട് .അജ്മീറിലെ തീര്‍ഥാടകരില്‍ വലിയൊരു വിഭാകം ഹിന്ദുക്കളാണ് .
    പുരാതന പള്ളികള്‍ ഒക്കെ ക്ഷേത്ര മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് തന്നെ .
    അത് നിര്‍മ്മിച്ച ആശാരിയും മൂശാരിയും രണ്ട് ആരാധനാലയങ്ങളും ഒരേ പോലെയാണ് ഗണിച്ചത് .വിശ്വാസങ്ങളെ സ്വാര്തതയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത് ..അതിനെ രാഷ്ട്രീയ വല്കരിക്കാനും വ്യവസായ വല്കരിക്കാനും ശ്രമിക്കുന്നവരാണ് പ്രശ്നക്കാര്‍ .ക്ഷേത്രങ്ങള്‍ പൊളിച്ചു പള്ളി നിര്‍മ്മിക്കുന്നതിനേയോ പള്ളി പൊളിച്ചു ക്ഷേത്രം നിര്‍മ്മിക്കുന്നതിനേയോ ഒരു മത വിശ്വാസിയും ന്യായീകരിക്കില്ല .പക്ഷെ ഏതോ തലമുറ എന്തെങ്കിലും ചെയ്തെന്നു പറഞ്ഞു ഹാളിലാകുന്നവര്‍ മുമ്പ് പറഞ്ഞ കാര്യങ്ങളും പരിഗണിക്കേണ്ടി വരും .അതാണ്‌ രാജ്യം സ്വതന്ത്രമാവുമ്പോള്‍ ഉള്ള അവസ്ഥ നില നിര്‍ത്തണമെന്ന് ഭരണ ഘടന അനുശാസിക്കുന്നത് . അല്ലെങ്കില്‍ പഴയ കാല ഭരണാധികാരികളുടെ ജാതി -മത ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് ഇന്നത്തെ സമൂഹമാകും .


    ഇന്ന് സര്‍ക്കാരും കോടതിയുമൊക്കെ നമ്മെ ഭയപ്പെടുത്തുകയാണ് .പ്രശ്നം പരിഹരിക്കപ്പെടുകയല്ല ..കൂടുതല്‍ കലുഷമാക്കുകയാണ് .ആദ്യം സെഷന്‍സ് കോടതിയില്‍ ,പിന്നെ ജില്ലാ കോടതിയില്‍ ,അവിടന്ന് ഹൈക്കോടതിയിലേക്ക് ,വീണ്ടും സുപ്രീം കോടതിയിലേക്ക് ..ലാസ്റ്റ് വിധി വരുമ്പോഴേക്ക് ചാവാനുള്ളവര്‍ക്കൊക്കെ വിധി വന്നു കഴിഞ്ഞിരിക്കും .ബാബരി മസ്ജിദ് വിഷയത്തില്‍ എത്ര ജീവനുകള്‍ ഇതിനകം മരിച്ചു വീണു .
    മുംബയിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലും കൂട്ടക്കൊല തന്നെ നടന്നു .ഇനി ഈ വിധിക്കൊപ്പവും ആരൊക്കെയോ മരിച്ചു വീഴും .സുപ്രീം കോടതി തീരുമാനിക്കും വരെ ഈ കൊല്ലും കൊലയും തുടരും ..ഓരോ വിധിക്കും ഇരകളാകുന്നവര്‍ അങ്ങിനെ എത്ര എത്ര ..!


    continue..

    ReplyDelete
  56. ബാബരി വിഷയത്തില്‍ മാന്യമായ തീരുമാനം ,എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനാണ് .രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ മുസ്ലിംകള്‍ എതിര്‍ക്കില്ല .
    അത് ബാബരിയുടെ ഗ്രൗണ്ടില്‍ തന്നെ ആയാല്‍ പോലും .
    ഒരാഴ്ച മുമ്പ് യു പിയിലെ തന്നെ മയിന്പുരി ജില്ലയിലുള്ള ശിത്ലാ ദേവി ക്ഷേത്രത്തിലെ വിഗ്രഹം ഒരു മുസ്ലിമിന്റെ വീട്ടിലെ ആട് കയറി വൃത്തികേടാക്കി .അതിന് പ്രായശ്ചിത്തമായി ഗ്രാമത്തിലെ മുസ്ലിംകള്‍ ക്ഷേത്രത്തില്‍ വന്നു വിഗ്രഹം ശുദ്ധിയാക്കി പുന:പ്രതിഷ്ഠ നടത്തി .അതിന് വേണ്ട എല്ലാ ചെലവുകളും വഹിച്ചു .ഈ സുന്ദര രാജ്യത്ത് സൌഹൃദത്തിന്റെ മധുവൂറുന്ന
    മുഹൂര്‍ത്തങ്ങള്‍ ഇന്നും മാഞ്ഞു പോയിട്ടില്ലെന്ന് നാം മനസ്സിലാക്കണം .ഫൈസാ ബാദില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രവും മുസ്ലിംകള്‍ക്ക് പള്ളിയും നിര്‍മ്മിച്ച്‌ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം . പള്ളിയും ക്ഷേത്രവും തൊട്ടുരുമ്മി ഉയര്‍ന്നു നിലക്കട്ടെ ..നമ്മെ നയിക്കുന്നത് മതമാണെങ്കില്‍ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല .മറിച്ച്‌ ഇന്ന് മതാന്ധതയാണ് പലരെയും നയിച്ച്‌ കൊണ്ടിരിക്കുന്നത് .


    ബാബരി വളപ്പില്‍ ഔറംഗസീബിന്റെ കാലം തൊട്ടേ മുസ്ലിമും ഹിന്ദുവും സ്നേഹത്തോടെ വര്‍ത്തിച്ച ചരിത്രം നാം വിസ്മരിക്കുന്നു .ബാബരി നിലനില്‍ക്കുന്ന ഫൈസാബാദിലെ നീണ്ട കാലത്തെ മുസ്‌ലിം ഭരണ കാലത്ത് ഒരു കുഴപ്പവും ഉണ്ടായതായി കുഴിച്ച് മാന്തുന്നവര്‍ പോലും പറയുന്നില്ല .തര്‍ക്കം ഭരണാധികാരികള്‍ തമ്മിലായിരുന്നു .അതാവട്ടെ രണ്ടും മുസ്‌ലിം ഭരണാധികാരികളും .ബാബരിയുടെ വളപ്പിലെ കിണറ്റിലെ വെള്ളം ഇരു മതസ്ഥരും പുണ്യ ജലമായി ഇന്നും ആദരവ് കല്‍പ്പിക്കുന്നു .ആ നാട്ടിലെ എല്ലാ ജാതിയിലും പെറ്റ കുട്ടികളെ ആ ജലം കൊണ്ട് കുളിപ്പിക്കുന്നു . ഹൈന്ദവര്‍ക്കും ജൈന മതസ്ഥര്‍ക്കും ഫൈസാബാദ് പുണ്യ നഗരിയാണ്‌ .ശ്രീ രാമന്റെ ജന്‍മ സ്ഥലമാണ് ഫൈസാബാദ് എന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു .അവിടെ എല്ലാ മതസ്ഥരും സാഹോദര്യത്തോടെ ഇന്നും കഴിയുന്നു .


    1855 വരെ മസ്ജിദിന്റെ വളപ്പില്‍ ഹിന്ദുവും മുസ്ലിമും പ്രാര്തനക്കെത്തിയിരുന്നു എന്ന് ഫൈസാബാദ് ഗസറ്റില്‍ പറയുന്നു .ഒന്നാം സ്വാതന്ത്ര്യ സമര കാലത്താണ് ഇവിടെ വര്‍ഗ്ഗീയ ലഹളയുണ്ടാകുന്നത്.അതിന്‍റെ പിന്നില്‍ ബ്രിട്ടീഷ് അജണ്ട ആയിരുന്നു എന്ന് ചരിത്രങ്ങള്‍ പറയുന്നു .അവിടെ ഭരിച്ചിരുന്ന ബ്രിടീഷ് വിരോധിയായ നവാബിനെതിരെ
    ഹിന്ദുക്കളെ തിരുച്ചു വിടാനാണ് അവര്‍ ഈ ശ്രമം നടത്തിയത് .അന്ന് തൊട്ടു ഇവിടെ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം ഇവിടങ്ങളില്‍ ഉണ്ട് .സാഹോടര്യ്തില്‍ കഴിയുന്ന ഇരു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ അവര്‍ എന്നും ശ്രമിച്ചു കൊണ്ടിരുന്നു .അതിനിടയില്‍ വര്‍ഗ്ഗീയ വാദികളുടെ ശ്രദ്ധയും അങ്ങോട്ടു തിരിഞ്ഞു.1934 ലേ വര്‍ഗ്ഗീയ കലാപത്തില്‍ തകര്‍ക്കപ്പെട്ട പള്ളിയുടെ ചുറ്റുമതിലും ഒരു താഴികക്കുടവും ബ്രിട്ടീഷുകാരാണ് പുനര്‍ നിര്‍മ്മിച്ചത് .


    continue

    ReplyDelete
  57. സ്വാതന്ത്ര്യത്തിനു ശേഷം പ്രദേശത്തെ മുസ്ലിംകള്‍ കൂട്ടമായി പാകിസ്ഥാനിലേക്ക് പാലായനം ചെയ്തപ്പോള്‍ ഇവിടം മുസ്ലിംകളുടെ എണ്ണം കുറഞ്ഞു ..എന്നാല്‍ ബാബരി പള്ളിയില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ടിച്ചിരുന്ന ഇമാം അവിടം വിട്ട് പോയില്ല .ആയിടക്കു നിരവധി സന്ന്യാസിമാര്‍ ഇവിടേയ്ക്ക് കുടിയേറി .അവര്‍ മെല്ലെ മെല്ലെ പള്ളിക്കകത്തെക്ക് കടക്കാന്‍ ശ്രമിച്ചു .
    ആള്‍പാര്‍പ്പില്ലാത്ത സമീപത്തെ വീടുകള്‍ ഒക്കെ പ്രദേശത്തുള്ള സന്ന്യാസിമാരും ഹൈന്ദവരും കയ്യടക്കി . മുസ്ലിംകള്‍ കുറച്ച് പേരെ ഉണ്ടായിരുന്നൊള്ളൂ .
    പ്രതികരിക്കാന്‍ പേടിച്ചു അവര്‍ മൗനം പൂണ്ടു .നിസ്കരിച്ചു പോകുന്നവരെ വര്‍ഗ്ഗീയ വാദികള്‍ ഉപദ്രവിക്കാനും തുടങ്ങി . മര്‍ദ്ദനം പേടിച്ചു പിന്നെയും മുസ്ലിംകള്‍ അവിടം വിട്ട് വിവിധ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തു . നാടൊട്ടുക്കും വര്‍ഗ്ഗീയ കലാപങ്ങള്‍ രൂക്ഷമായ കാലമായിരുന്നു അത് . മുസ്ലിംകളെ പാകിസ്ഥാനിലേക്ക് ആട്ടിപ്പായിക്കാനുള്ള യത്നത്തിലായിരുന്നു അവര്‍ .പാകിസ്ഥാനിലെ മുസ്‌ലിം തീവ്ര വാദികള്‍ അവിടെയുള്ള ഹിന്ദുക്കളെ ഇങ്ങോട്ടും ആട്ടിപ്പായിച്ചു .കോണ്ഗ്രസ്സും മുസ്ലിംലീഗും തമ്മില്‍ തമ്മില്‍ ഉണ്ടായ കസേര കളിയില്‍ പിടഞ്ഞു മരിച്ചത് പതിനായിരങ്ങള്‍ .


    1949 ഡിസമ്പര്‍ 24 ന് പോലീസ് ഗാര്‍ഡുമാര്‍ ഉറക്കം നടിക്കുന്ന രാത്രിയില്‍ വര്‍ഗ്ഗീയ വാദികളായ ചില സന്ന്യാസിമാര്‍
    പള്ളിയുടെ മിഹ്റാബില്‍ ശ്രീ രാമന്റെ വിഗ്രഹം കൊണ്ട് വെച്ച് .തൊട്ടടുത്ത ചുവരില്‍ സീതാ ദേവിയുടെ ചിത്രവും വരച്ചു .പുലര്‍ച്ചെ വിഗ്രഹം സ്വയം ഭൂവാണെന്ന് നാട് നീളെ പ്രചരിപ്പിച്ചു .അതോടെ ജനങ്ങള്‍ കൂട്ടമായി പള്ളിയിലേക്കൊഴുകി .പള്ളി പൂട്ടി വിഗ്രഹം മാറ്റാന്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ നിര്‍ദേശം വന്നു .പക്ഷെ അന്ന് ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന മലയാളിയായ കെ കെ നായര്‍ നിര്‍ദേശം നടപ്പാക്കിയില്ല .ഹിന്ദുക്കള്‍ പ്രകൊപിതരാകും എന്നായിരുന്നു അയാള്‍ കാരണം പറഞ്ഞത് .അതോടെ പള്ളി പൂട്ടി ..വിഗ്രം അകത്തായി .


    1980 വരെ ബാബരി പ്രശ്നം ആരുമറിയാതെ പോയി . എണ്‍പതുകളില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വര്‍ഗ്ഗീയ വാദികളെ പ്രീണിപ്പിക്കാന്‍ വേണ്ടി തന്‍റെ മുത്തച്ചന്‍ പൂട്ടിയ പള്ളി അവര്‍ക്ക് തുറന്നു കൊടുത്തു .വിശ്വ ഹിന്ദു പരിഷത്തിന് ശിലാന്യാസത്തിനു അനുമതിയും കൊടുത്തു .പള്ളി തത്വത്തില്‍ അമ്പലമായി പരിണമിച്ചു .92-ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹ രാവ് വിന്‍റെ മൌനാണ് വാദത്തോടെ ഉള്ള പള്ളിയും പൊളിച്ചു . തൊട്ടടുത്ത ത്രെഞ്ഞെടുപ്പില്‍ കോണ്ഗ്രസ് നേതാക്കള്‍ നാടൊട്ടുക്കും നടന്നു മാപ്പ് പറഞ്ഞു മുസ്ലിംകള്‍ മാപ്പും കൊടുത്തു .അതോടെ
    ബാബരി മസ്ജിദ് മതത്തിന്റെ കൂട വിട്ട് മതേതരത്വത്തിന്റെ കൂട്ടിലേക്ക് ചേക്കേറുകയും ചെയ്തു ..!!


    ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് കുഴിക്കുന്നവരോട് ഒന്ന്കൂടി ചോദിക്കട്ടെ

    .ക്ഷേത്രങ്ങളാക്കി മാറ്റിയ നിരവധി ബുദ്ധ വിഹാരങ്ങലുണ്ട് ഈ മഹാ രാജ്യത്ത്.ഈ സത്യം എങ്ങും കുഴിക്കാതെ തന്നെ നമുക്ക് കാണാം .ഇങ്ങനെയുള്ള ക്ഷേത്രങ്ങള്‍ ഒക്കെ ബുദ്ധര്‍ക്ക് തിരിച്ചു കൊടുക്കാന്‍ സവര്‍ണ്ണര്‍ തയാറാകുമോ ..? എത്രയോ കാലം താഴ്ന്ന ജാതിക്കാരെ അടിച്ചമര്‍ത്തിയും കൊന്നുമാണ് ബ്രാഹ്മണര്‍ അധീശത്വം നിലനിര്‍ത്തിയതു .അതിന് പകരമായി താഴ്ന്ന ജാതിക്കാരുടെ മേധാവിത്വം സ്ഥാപിച്ചു പകരം വീട്ടാന്‍ സവര്‍ണ്ണര്‍ തയ്യാറാകുമോ ..?

    ReplyDelete
  58. കുഴിച്ചു നോക്കാതെ തന്നെ നിഷ്പക്ഷനായ ആര്‍ക്കും വ്യക്തമാകുന്ന ചിലതുണ്ട്.

    തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഞ്ചാറ് വര്ഷം ഞാന്‍ വാരാണസിയില്‍ ഉണ്ടായിരുന്നൂ. കാശിയിലെ ഇപ്പോഴത്തെ വിശ്വനാഥ ക്ഷേത്രത്തിനു (ഗ്യാന്‍വാപി) സമാന്തരമായി ഒരു വലിയ മസ്ജിദ് ഉണ്ട്. ഗ്യാന്‍വാപിക്കും ചുറ്റും താമസിക്കുന്നത് പണ്ടേ എന്നറിയപ്പെടുന്ന ബ്രാഹ്മണര്‍ ആണ്. മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്നത് റോഡിനു മറുഭാഗത്ത്‌ ദാല്‍മണ്ടിയില്‍ എന്നാ ഏരിയയില്‍ ആണ്. അവിടെ അവര്‍ക്ക് വേറെ ആരധനാലയവും ഉണ്ട്.

    മറ്റു സമുദായങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ഒരു മുസ്ലിം ആരാധനാലയം എങ്ങിനെ വന്നു!?

    ഇനി മറ്റൊന്ന്, ഈ നില്‍ക്കുന്ന മസ്ജിദിന്റെ മുന്‍ഭാഗവും വശങ്ങളിലെ ഭിത്തികളും കുമ്മായം പൂശിയ ആയിരിക്കുമ്പോള്‍ പിന്‍ഭാഗത്തെ ഭിത്തി കരിങ്കല്ലില്‍ കൊത്തുപണികള്‍ (ചങ്ങല, മണി, എന്നിങ്ങനെ) ഉള്ളതാണ്!!! ഏതൊരു നിഷ്പക്ഷ വ്യക്തിക്കും, ഒരു അന്ധന് പോലും, പെട്ടെന്ന് മനസ്സിലാകും അവിടെ നിലനിന്നിരുന്ന പുരാതനമായ ഒരു കരിങ്കല്‍ ക്ഷേത്രത്തിന്റെ മുന്ഭാഗതെയും വശങ്ങളിലെയും ഭിത്തികള്‍ പൊളിച്ചു മാറ്റി, പിന്‍ഭാഗത്തെ കരിങ്കല്‍ ഭിത്തി മാത്രം നിലനിര്‍ത്തി, മറ്റൊരു ആരാധനാലയം തീര്‍ത്തിരിക്കുകയാണ് എന്ന്.

    ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലുള്ള ഭീമാകാരമായ കാളയുടെ രൂപം നോക്കുന്നത് മസ്ജിദിലേക്ക് ആണ്. സാധാരണ ശിവ ക്ഷേത്രങ്ങളില്‍ അത് പ്രതിഷ്ടക്ക് അഭിമുഖമായാണ് കാണാറുള്ളത്‌.

    ഹിന്ദു സമൂഹം നസ്സിലാക്കേണ്ടത്, ഇത്രയൊക്കെ നശീകരണം ചെയ്തിട്ടും അവരുടെ വിശ്വസത്തിനോ വിശ്വനാഥ ക്ഷേത്രത്തിന്റെ പ്രശസ്തിക്കോ എന്തെങ്കിലും മങ്ങള്‍ ഏറ്റിട്ടുണ്ടോ? ക്ഷേത്രം പൊളിച്ചു മാറ്റി പണിത മസ്ജിദ് ആരറിയുന്നു? അതവിടെ തന്നെ നിലനില്‍ക്കട്ടെ, കടന്നു കയറ്റത്തിന്റെ പ്രതീകമായി, അത് ചെയ്തവര്‍ക്ക് എന്നും ഒരു കളങ്കമായി! ഹിന്ദുക്കളുടെ വിശാലമനസ്കത വാക്കുകളില്‍ മാത്രമല്ലാതെ പ്രവര്‍ത്തിയിലൂടെ ലോകത്തിനു കാട്ടികൊടുക്കാവുന്നതാണ്.

    അയോധ്യയില്‍ പള്ളി പൊളിച്ചത് കൊണ്ട് മരിയാത പുരുഷോത്തമന്‍ രാമന്റെ പേര് നാശം ആയിട്ടെ ഉള്ളൂ. അത് മാറ്റാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ, കോടതി വിധി എന്തായാലും, പൊളിക്കപ്പെട്ട മസ്ജിദ് അവിടെ തന്നെ വീണ്ടും പണിയാന്‍ ഹിന്ദുക്കള്‍ എതിര്‍ നില്‍ക്കതിരിക്കട്ടെ. വെറുപ്പിന്റെ, കടന്നുകയറ്റത്തിന്റെ ഇടുങ്ങിയ 'ദര്‍ശനം' മാനവരാശിയുടെ മുന്നില്‍ കൂടുതല്‍ അനാവൃതമാകട്ടെ!

    ReplyDelete
  59. പ്രിയ നകുലന്‍..

    "നിങ്ങളുടെ കമണ്റ്റുകാണുമ്പോല്‍ പലപ്പോഴും ഞാന്‍ വിഷമിക്കാറുണ്ട്‌. അതു താങ്കളോടുള്ള സഹതാപംകൊണ്ടാണോ എന്നുകൂടി എനിക്കനുഭവപ്പെടാറുണ്ട്‌."
    ഇപ്പോല്‍ ഇത്രയുംമാത്രം കമണ്റ്റാക്കിയാല്‍ മതിയെന്നു കരുതിയതാണ്‌.

    പക്ഷേ പലവിഷയവും, ഞാന്‍ "പലായനം" ചെയ്ത പഴയകാര്യങ്ങള്‍ ഉള്‍പ്പെടെ, താങ്കള്‍ വിസ്തരിക്കുകയും ഈ പോസ്റ്റില്‍ ജാതിയെ പരാമര്‍ഷിച്ച്‌ വന്ന സൂചനകള്‍ സംഘപരിവാറുകാരില്‍ പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്തെന്ന്‌ മനസ്സിലാവുന്നത്‌ കൊണ്ട്‌ ഒരിത്തിരികൂടി ആ വിഷയത്തില്‍ എഴുതിയവസാനിപ്പിക്കാമെന്ന് കരുതുന്നു.

    സംഘപരിവാര്‍ ജാതി നിര്‍മാര്‍ജ്ജനത്തിനു വേണ്ടി വിപ്ളവങ്ങളും സാഹസങ്ങളും നടത്തുന്നുവെന്ന് താങ്കള്‍ പറഞ്ഞവസാനിപ്പിക്കുന്നിടത്തുനിന്ന് തുടങ്ങാം. വിപ്ളവ-സാഹസമല്ല, സര്‍ക്കസാണ്‌ സംഘപരിവാര്‍ നടത്തുന്നതെന്ന് ഹിന്ദുത്വക്കാരുടെ ഒളിയജണ്ടകളില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളു. ഒളിയജണ്ടകളിലൂടെയെങ്കിലും അയിത്തവും അസ്പൃഷ്യതയും മാറട്ടെ എന്ന്‌ ഞാന്‍ ആത്മാര്‍ഥമായിതന്നെയാണ്‌ പറഞ്ഞ്‌ "ഓടിയത്‌".

    ഇന്ന്‌ ആര്‍.എസ്സ്‌.എസ്സ്‌ പ്രതിനിധാനം ചെയ്യുകയും, ഹെഡ്ഗേവാറും ഗോള്‍വാല്‍ക്കറും ആദര്‍ശമായും സംഘപരിവാറിന്‍റെ ബൈബിളായും കാണുന്നത്‌ സവര്‍ക്കറിന്‍റെ 'ഹിന്ദുത്വ'യാണ്‌. അതിന്‍റെ അടിസ്താനം ചാതുര്‍വര്‍ണ്ണ്യാധിഷ്ടിതമായ ഒരു "ഹിന്ദുരാഷ്ട്രം" പണിയുക എന്നതാണെന്ന്‌ താങ്കള്‍ക്ക്‌ പറഞ്ഞുതരേണ്ടതില്ലല്ലോ.

    ആ രാഷ്ട്രത്തില്‍ "മനുസ്മൃതി" ഹിന്ദുത്വത്തിന്‍റെ ഭരണഘടനയായും ആര്യരക്തം സിരകളിലൊഴുകുന്ന ശ്രീരാമനെ അതിന്‍റെ സംരക്ഷകനായും വാഴ്ത്തുകയും ആരാധിക്കുകയും ചെയ്യുന്ന സവര്‍ക്കറുടെ അഭിപ്രായം നമുക്ക്‌ നോക്കാം :

    "വേദങ്ങള്‍ കഴിഞ്ഞാല്‍ ഹിന്ദുരാഷ്ട്രത്തില്‍ ഏറ്റവും ആരാധിക്കപ്പെടേണ്ട ഗ്രന്ഥമാണ്‌ മനുസ്മൃതി. പ്രാചീനകാലം തൊട്ടേ അതുനമ്മുടെ സാംസ്കാരികാചാരങ്ങള്‍ , ചിന്ത , പ്രയോഗം എന്നിവയുടെ അടിസ്താനശിലയായി മാറിയിട്ടുണ്ട്‌. ഇന്നു മന്‍സ്മൃതി ഹിന്ദു നിയമമാണ്‌. അത്‌ മൌലികമാണ്‌. " - V.D സവര്‍ക്കര്‍ , സവര്‍ക്കര്‍ സമഗര്‍, വാല്യം 4, പേജ്‌ 415

    ഇത്തരമൊരു ആഗ്രഹാഭിലാഷങ്ങളുള്ള ഭരണഘടനയോടെയുള്ള ഒരു ഹിന്ദുത്വരാഷ്ടത്തിന്‍റെ സാമൂഹ്യാവസ്തയില്‍ ദളിതരുടെയും സ്ത്രീകളുടെയും അവസ്ത എന്തായിരിക്കും. അവിടെ ന്യൂനപക്ഷങ്ങളുടെ മൌലികാവകാശങ്ങളെന്തായിരിക്കുമെന്ന്‌ കൂടുതല്‍ വിസ്തരിക്കേണ്ടതില്ലല്ലോ.

    മറ്റൊരുഘട്ടത്തില്‍ ജാതിക്കെതിരെ നിലനിന്ന, അല്ലെങ്കില്‍ ഉയര്‍ന്നുവന്ന ബുദ്ധമതത്തിനെതിരെ സവര്‍ക്കര്‍ നീരസം പ്രകടിപ്പിക്കുന്നതും എങ്ങനെ നമുക്ക്‌ മറക്കാനാവും : "പ്രാചീന ഇന്ത്യയില്‍ ബുദ്ധമതവിശ്വാസികള്‍ തകര്‍ക്കാന്‍ ശ്രമിച്ച നമ്മുടെ രാഷ്ട്രത്തിന്‍റെ സവിശേഷ അടയാളമാണ്‌ ജാതീവ്യവസ്തയെന്നും" ('ഹിന്ദുത്വ'യില്‍ 1932, പേജ്‌ 24) അദ്ധേഹം പറയുന്നുണ്ട്‌.

    ReplyDelete
  60. ഇന്ന്‌ വലിയ ജാതിവിരുദ്ധ-വര്‍ണ്ണവിരുദ്ധ സര്‍ക്കസ്സുകളും അധരവൃഥാവ്യായാമങ്ങളും നടത്തുന്ന RSS അനുഭാവികള്‍ക്ക്‌ , ഇരകളുടെ സഹാനുഭൂതിയിലൂടെ സവര്‍ണ്ണനു എങ്ങനെ സൌഖ്യമായിരിക്കാമെന്നും പറഞ്ഞുകൊടുത്തത്‌ മറ്റാരുമല്ല, സവര്‍ക്കര്‍ തന്നെ : "അസ്പൃഷ്യരെ കൂടെക്കൂട്ടിയില്ലെങ്കില്‍ അവര്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക്‌ വലിയപ്രശ്നമാവും" - സവര്‍ക്കര്‍ വി. ഡി, ഹിന്ദുത്വ കെ പഞ്ച്‌ പ്രാണ്‍, 1996, പേജ്‌ 45


    ഇതൊന്നും എന്‍റെ വാക്കുകളല്ല സുഹൃത്തേ, 'ഹിന്ദുത്വ'ക്കാരുടെ സ്വന്തം സിദ്ധാന്തങ്ങളും, ഭൂതത്തില്‍ അഭിരമിച്ച്‌ ഭാവിക്കുവേണ്ടി സൃഷ്ടിക്കുന്ന 'കാവി'ഭീകരതയുടെ അളിഞ്ഞ മാതൃകകളുമാണ്‌. സവര്‍ണ്ണന്‍റെ സൌഖ്യത്തിനു ഉപയോഗിക്കത്തക്ക ആരോഗ്യവും കരുത്തുമുള്ള അടിമകളും മൃഗത്തിനും കീഴെ നിര്‍ത്തപ്പെട്ടവനുമായിരുന്നല്ലോ എന്നും ദളിതനും ശൂദ്രനും. ചിലപ്പോല്‍ ശിലാന്യാസം നടത്താന്‍ ദളിതനെ മുന്നില്‍ നിര്‍ത്തിയിട്ടുണ്ടാവാം. അതൊക്കെ പള്ളികള്‍ പൊളിക്കുമ്പോല്‍ മാത്രം. അവന്‍റെ കായികബലത്തെ വൈകാരികമായി ഉപയോഗപ്പെടുത്താന്‍ മാത്രം.


    നകുലന്‍,
    താങ്കളിപ്പോല്‍ ചെയ്യുന്നതുപോലെ വ്യക്തിപരമായി 'വധി'ച്ചുകളയാം എന്ന് വതക്കുന്ന നേരമ്പോക്കുകളില്‍ നിന്നും ചിലപ്പോല്‍ "പലായനം" വേണ്ടിവരും . അതു പലരോടും സഹതപിക്കാന്‍ സമയമില്ലാതാവുമ്പോഴും വെറുതെ ഒരേകാര്യം തന്നെ പറഞ്ഞിരുന്ന്‌ അടികൂടി ഊര്‍ജ്ജം കളയേണ്ടന്നും കരുതുന്നത്‌ കൊണ്ടാണ്‌. പ്രത്വേകിച്ച്‌ പരിവാര്‍ സുഹൃത്തുക്കളോട്‌. ഇതാണ്‌ ഇപ്പോഴത്തെ പോളിസി.

    പല പരിവാര്‍ പോസ്റ്റുകളിലും കമണ്റ്റിടണമെന്ന്‌ ആഗ്രമുണ്ടെങ്കില്‍ കൂടി വൈമുഖ്യം തോന്നുന്നത്‌, പരിവാര്‍ സുഹൃത്തുക്കള്‍ ഭൂമിയുമായി ബന്ധം വിച്ഛേദിക്കപ്പെട്ടവരെ പോലെ പെരുമാറുന്നതും സംസാരിക്കുന്നതും അതില്‍ അവര്‍ അഭിമാനിക്കുന്നു എന്നുകൂടിവരുമ്പോല്‍ പ്രത്വേകിച്ചും.

    അതിനാല്‍ നകുലന്‍ സുഹൃത്തേ ഒന്നുകൂടി "ഓടാന്‍" ദയവായി കനിവോടെ എന്നെ അനുവദിക്കണം. !

    ReplyDelete
  61. ബക്കറും പുലരിയുമൊന്നും എന്റെ ഒരു ചോദ്യത്തിനുത്തരം പറഞ്ഞു കണ്ടില്ല. കണ്ടുകാണില്ല, ഒന്നുകൂടി ചോദിക്കാം‌‌‌‌.

    ബക്കറേ, രാമായണം എഴുതിയത് വാല്മീകിയാണെന്നാണു ഹിന്ദുക്കളുടെ വിശ്വാസം‌‌. വാല്മീകിയാകുന്നതിനുമുമ്പ് അയാള്‍‌‌‌‌ രത്നാകരനെന്ന കൊള്ളക്കാരനായിരുന്നു. അയാള്‍‌‌‌‌ വാല്മീകിയെന്ന സന്യാസിയായതിന്റെ പിന്നിലൊരു കഥയുണ്ട്. ചുരുക്കിപ്പറയാം‌‌.

    ഒരു ദിവസം പതിവുപോലെ വഴിയാത്രക്കാരെ കൊള്ളയടിക്കാന്‍ നിന്ന രത്നാകരന്റെ മുമ്പില്‍‌‌‌‌ സപ്തര്‍‌‌‌‌ഷികള്‍‌‌‌‌ വന്നു പെട്ടു. എന്തിനാണു കൊള്ളയടിക്കുന്നതെന്നു ചോദിച്ച സപ്തര്‍‌‌‌‌ഷികളോട് വയസ്സായ അച്ഛനേയും അമ്മയേയും പിന്നെ ഭാര്യയേയും കുഞ്ഞുങ്ങളേയും പോറ്റാനാണു താനീ കൃത്യം ചെയ്യുന്നതെന്നു രത്നാകരന്‍ പറഞ്ഞു. എന്നാല്‍ നിന്റെ സമ്പാദ്യത്ത്യത്തിന്റെ പന്കു അനുഭവിക്കുന്നതു പോലെ നീയീ ചെയ്യുന്ന പാപത്തിന്റെ ഫലവും അവര്‍‌‌‌‌ പങ്കിട്ടെടുക്കുമോ എന്നു ചോദിച്ചിട്ടു വരാന്‍ പറഞ്ഞു സപ്തര്‍‌‌‌‌ഷികള്‍‌‌‌‌. ചോദിച്ചപ്പോള്‍‌‌‌‌ അയാളുടെ വീട്ടിലുള്ളവര്‍ എല്ലാം പറഞ്ഞു പാപത്തിന്റെ പങ്ക് ഞങ്ങള്‍‌‌ക്ക് വേണ്ട , സമ്പാദ്യം മാത്രം മതിയെന്ന്.

    ഇനി ബക്കറിനോട് ഒരു ചോദ്യം‌‌‌‌. മം‌‌ഗോളിയന്‍ കൊള്ളക്കാര്‍‌‌‌‌‌‌‌‌ ( ക്ഷേത്രം‌‌‌‌ ഇടിച്ചു നിരത്തിയോ അല്ലാതെയോ) പണിത പള്ളി അയാളുടെ പിന്മുറക്കാരായതുകൊണ്ട് തന്റെയാണെന്നു പറയുന്ന ബക്കറേ, ഈ മം‌‌ഗോളിയന്‍ കൊള്ളക്കാരുടെ കൊള്ളക്കും കൊലക്കും അടിമക്കച്ചവടത്തിനും ബലാത്സംഗങ്ങള്‍‌‌ക്കും കൂടി ഉത്തരവാദിത്വം ഏല്‍‌‌‌‌ക്കുമോ? അതോ ദമ്പിടി മാത്രം ഇങ്ങോട്ട് പോരട്ടേ എന്നാണോ? :-)

    ReplyDelete
  62. ഇതു അങ്കെ പോട്ടത്‌. ഇങ്കെയും ഇരുക്കട്ടും ...


    സവര്‍ണ്ണണ്റ്റെ നായ ശൂദ്രയായ ഒരു സ്ത്രീ നല്‍കിയ ഭക്ഷണം കഴിച്ചതിണ്റ്റെ പേരില്‍ ആ നായയെയും ആ സ്ത്രീയെയും ഗ്രാമത്തിന്നും നാടുകടത്തുകയും 15000 രൂപ ആ സ്ത്രീക്ക്‌ പിഴയിടുകയും ചെയ്ത വാര്‍ത്ത വേദകാലത്തിലേതല്ല. രണ്ടുനാള്‍ മുന്‍പ്‌ ഭോപ്പാലില്‍ സംഭവിച്ചതാണ്‌.

    മധ്യേഷ്യയില്‍ നിന്നു അതിക്രമിച്ചുവന്ന സവര്‍ണ്ണണ്റ്റെയും അവരുടെ മൂടുതാങ്ങികളുടെയും ഭീകരതകള്‍ ഒരിക്കലും നിലയ്ക്കുന്നില്ലെന്നര്‍ഥം. അവണ്റ്റെ ഓരോ ശ്വാസത്തിലും 'കാവി' വര്‍ണ്ണം പരസ്യമായും രഹസ്യമായും ഇഴപിരിയാതെ കിടക്കുന്നു. അതുകൊണ്ടുതന്നെ സിനിമകളില്‍ ആ ബിംബങ്ങള്‍ നിഴലിക്കുയും അവണ്റ്റെ വര്‍ണ്ണത്തിനു പുറത്തു നില്‍ക്കുന്നവരെ 'അവ'മതിക്കുകയും ചെയ്യുന്നു എന്നു ആരെങ്കിലും നിരീക്ഷിച്ചാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല.

    തനിക്ക്‌ കൊള്ളാവുന്നതായി തോന്നുന്നതൊക്കെ സ്വന്തമാക്കുകയും വേണ്ടിവന്നാല്‍ ഭ്രൂണം പോലും കുത്തികലക്കി അധിനിവേശിക്കുന്ന കാവിയുടെ ഫാസിസ വിളയാട്ടത്തിണ്റ്റെ മലീമസത ഓരോ നിമിഷവും നാം അനുഭവിക്കുന്നുണ്ട്‌ .

    ഭഗവത്ഗീത പോലുള്ള ജാതിയുടെയും ചാതുര്‍വര്‍ണ്ണ്യത്തിണ്റ്റെയും കൈപുസ്തകങ്ങളെ പോലും പരിണാമശാസ്ത്രത്തിണ്റ്റെയും ദ്രവ്യ-ഊര്‍ജ്ജ സംരക്ഷണനിയമവുമായി പോലും വ്യാഖ്യാനിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ നാരായണഗുരുവിനെ പോലും ഒരു വിദ്വാന്‍ അടുത്തകാലത്തു പറഞ്ഞുകളഞ്ഞതു, അദ്ധേഹം ഒരു 'അവ'താരമാണെന്നു. പക്ഷേ താരങ്ങളല്ലാത്ത ഈഴവന്‍മാരെ NSS-ണ്റ്റെ ആപ്പീസ്‌ മുറ്റത്തൂടെ നടക്കാന്‍ പോലും സമ്മതിക്കുകയില്ല എന്നത്‌ വേറെകാര്യം.

    പണ്ടു പാലാഴിമഥനം നടന്ന സമയത്തു മന്ഥര പര്‍വ്വതം താണുപോയപ്പോല്‍ അതിനെ മുകളില്‍ പൊക്കികൊണ്ടുവന്നതു ഒരു 'കൂര്‍മ്മ'വും അത്‌ പരിധിവിട്ടു മുകളില്‍ പോയപ്പോല്‍ 'ഗരുഡന്‍' വന്നുമുകളിലിരുന്നു സമനിലയിലാക്കുകയും ചെയ്തെന്നും വേദങ്ങള്‍ പറയുന്നു. ഇവിടെ ഇതെല്ലാം നിയന്ത്രിക്കപ്പെട്ടതും ശക്തിയുടെ പ്രതിരൂപങ്ങളായതും 'അവ'ങ്ങളിലൂടെയായിരുന്നു.

    "അവ" എന്നാല്‍ സംസ്കൃതഭാഷാപ്രകാരം "അധോഗതി"യിലുള്ളവര്‍ എന്നാണു. അപ്പോല്‍ ഈ അവങ്ങളെ സ്വന്തമാക്കണമെങ്കില്‍ അവരെ "താര"മാക്കണം. അങ്ങനെയവര്‍ അവതാരങ്ങളായി. കലയായാലും സിനിമയായാലും t'Om' മുമാര്‍ കാവിവര്‍ണ്ണങ്ങളിടൂടെ അതെല്ലാം കറുപ്പും വെളുപ്പും തിരിക്കാന്‍ കഴിവുറ്റവരാണു. അവരതു ആരംഭിച്ചതു അക്ഷരം വായിക്കുവണ്റ്റെയും കേല്‍ക്കുന്നവണ്റ്റെയും ചെവിയില്‍ ഈയ്യം ഒഴിച്ചുകൊണ്ടാണു.

    പക്ഷേ എനിക്കു മനസ്സിലാവാത്തതു 'നായര്‍' എന്ന ശൂദ്രജാതിയില്‍ പെടുന്നവര്‍ എങ്ങനെ സവര്‍ണ്ണനായി രൂപമാറ്റം വന്നു എന്നാണു. 'അവ'ങ്ങളെ 'താര'മാക്കുന്ന ഫോര്‍മുല തന്നെയായിരിക്കുമോ അതിണ്റ്റെ പിന്നിലും.

    ReplyDelete
  63. പ്രിയപ്പെട്ട ബക്കർ,
    പിന്നാലെ ഓടി വരുന്നതിനു മാപ്പ്‌.
    ഒരു മിനുട്ട്‌ - ജംബൂകൻ - ബക്കർജി...ജംബൂകൻ...

    ജാതിയെ പരാമർശിച്ചു വന്ന സൂചനകൾ “സംഘപരിവാറുകാരിൽ” പിരിമുറുക്കം ഉണ്ടാക്കിയെന്നൊക്കെ താങ്കൾ അവകാശപ്പെട്ടതു ശ്രദ്ധിച്ചു. അത്‌ - താങ്കളുടെ പിരിയുടെ മുറുക്കത്തെ സംബന്ധിച്ചു സംശയം തോന്നാനാണ്‌ ഇടയാക്കിയതെങ്കിലും, തുറന്നു ചോദിച്ചാൽ വ്യക്തിഹത്യയാകുമോ എന്നു ഭയന്നു ചോദിക്കുന്നില്ല.

    നമുക്കു വായലച്ചു സമയം കളയാതിരിക്കാം. ഈപ്പറയുന്ന ജംബൂകനെ സംബന്ധിച്ചു താങ്കൾ ഇവിടെ പറഞ്ഞുവച്ചത്‌ വെറുതെ ഒരു കോപ്പിയടി മാത്രമല്ല എന്നുണ്ടെങ്കിൽ - എന്താണു താങ്കളവിടെ ഉദ്ദേശിച്ചത്‌ എന്നൊന്നു വ്യക്തമാക്കാമോ?

    എന്താണു താങ്കളവിടെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന പോയിന്റ്‌? രാമൻ സത്യത്തിൽ ജംബൂകനെ വധിച്ചോ? അങ്ങനെയാണെങ്കിൽ ആദ്യം രാമൻ ജനിച്ചുവെന്നു സമ്മതിക്കേണ്ടി വരും. അതു കൊണ്ട്‌ അതു വിടാം. ‘കെട്ടുകഥ’യുടെ കൂടെ ഏതോ ഒരു സവർണ്ണഭ്രാന്തൻ ദ സോ കോൾഡ്‌ കാണ്ഡം (സ്പെല്ലിംഗ്‌ തെറ്റാതെ വായിക്കുക) എഴുതിച്ചേർത്തു എന്നാണു താങ്കളുടെ നിലപാടെന്നു തോന്നുന്നു. ഉവ്വെങ്കിൽ? അതുകൊണ്ടെന്താണ്‌? ജാതീയമായ അസ്പൃശ്യത - വർണ്ണവിവേചനം - മുമ്പ്‌ അതിനൊക്കെ ഉണ്ടായിരുന്ന കാഠിന്യം - ഇപ്പോളും സമ്പൂർണ്ണമോചനം ലഭിക്കാത്ത ദുരവസ്ഥ - ഇതൊക്കെ യാഥാർത്ഥ്യങ്ങളാണ്‌. സമ്മതിച്ചു. അതുകൊണ്ട്‌? അയോധ്യപ്രക്ഷോഭം - കോടതി വിധി - ഇതൊക്കെ സംബന്ധിച്ചു പറയുമ്പോൾ താങ്കൾ ജാതി പറയുന്നതിന്റെ യുക്തി വിശദീകരിച്ചു തന്നാൽ - താങ്കളെന്താണു വാസ്തവത്തിൽ പറയാനുദ്ദേശിക്കുന്നതെന്നു വ്യക്തമായാൽ ഇങ്ങനെ പിന്നാലെയുള്ള ഓട്ടം ഞാൻ നിർത്തിക്കോളാം.

    താങ്കളുടെ അഭിപ്രായത്തിൽ - സംഘപരിവാർ എന്നാൽ “സവർണ്ണരുടെ” എന്തോ പരിപാടിയാണെന്നാണോ? രാമൻ എന്നാൽ “സവർണ്ണർ” മാത്രം ഏറ്റു പിടിക്കേണ്ട എന്തോ സംഗതിയാണെന്നാണോ? അയോദ്ധ്യാപ്രക്ഷോഭം എന്നാൽ സംഘപരിവാറിന്റെ മാത്രം കുത്തകയും ഉത്തരവാദിത്തവും ആണെന്നാണോ? പിന്നാക്കജാതിക്കാർ അഥവാ താങ്കളുടെ ഭാഷയിൽ “ശംബൂകന്റെ പിന്മുറക്കാർ” ഈപ്പറയുന്ന സംഗതികളിൽ നിന്നെല്ലാം വിട്ടു നിൽക്കണം എന്നാണോ? അവർ രാമനെ തള്ളിപ്പറയണം എന്നാണോ‘ അവർ സംഘപരിവാറിൽ(സംഘകുടുംബത്തിൽ) പെടുവാൻ അർഹരല്ല എന്നാണോ? സകല വൈജാത്യങ്ങളും മറന്നുകൊണ്ട്‌ ഹിന്ദുസമൂഹം അയോദ്ധ്യാപ്രക്ഷോഭത്തിനു പിന്തുണ കൊടുത്തത്‌ താങ്കളേപ്പോലെയുള്ളവരെ അത്ഭുതപ്പെടുത്തുന്നുവെന്നാണോ? സത്യത്തിൽ - what is the point you are trying to make here?

    ഒരു സെമി ഓടോ കൂടി.
    "ഗോൾവൾക്കറുടെ ഗ്രന്ഥമായ വിചാരധാരയിൽ കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ, മുസ്ളീങ്ങൾ എന്നിവരെ ഉൻമൂലനം ചെയ്യാനുള്ള ആഹ്വാനമുണ്ടെന്നു വാദിക്കുന്നത്‌ പച്ചക്കള്ളമാണ്‌. തലയ്ക്കടിച്ച നുണയാണത്‌. അങ്ങനെ വാദിക്കുന്നവർ നുണയന്മാരാണ്‌". താങ്കൾ ഇതിനോടു യോജിക്കുന്നുവോ ഇല്ലയോ? YES or NO? ’ഓർ‘ എന്നതല്ലാതെ മറ്റു രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു.

    ReplyDelete
  64. നകുലന്‍..

    താങ്കള്‍ സമ്മതിക്കുന്നതുപോലെ ഇവിടെ ജാതിസങ്കേതങ്ങളും അതിന്‍റെ കെടുതികളും ഇന്നുള്ളതുപോലെ അന്നും ഉണ്ടായിരുന്നുവെന്നും അത്‌ രാമായണത്തിലും പ്രതിഭലിച്ചിരുന്നു എന്നുമാണ്‌ ഞാന്‍ പറഞ്ഞുവച്ചത്‌. രാമന്‍ ആര്യ ദൈവമാണെന്ന്‌ പറയുന്നത്‌ ഞാനല്ല ഹിന്ദുത്വക്കാരാണ്‌.

    പ്രവീണിനു നല്‍കിയ മറുപടിയില്‍ ശംബൂക വധം പിന്നീട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണോ അതിനെ മൂലത്തില്‍ ഉണ്ടായിരുന്നതാണോ എന്ന ഭിന്ന അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിരിക്കാം. അംബേദ്ക്കര്‍ക്ക്‌ പോലും ഇതില്‍ മറ്റൊരു അഭിപ്രായമാണ്‌ ഉണ്ടായിരുന്നത്‌.

    ശംബുക വധത്തിനു ശേഷം പറയുന്ന ഭാഗത്തില്‍ കാണുന്നത്‌ ഇപ്രകാരമാണ്‌ :

    "Hearing the [inquiring] words of Rama of imperishable exploits, that ascetic, his head still hanging downwards [as part of his austerities] answered:— 'O Rama, I was born of a Shudra alliance and I am performing this rigorous penance in order to acquire the status of a God in this body. I am not telling a lie, O Rama, I wish to attain the Celestial Region. Know that I am a Shudra and my name is Shambuka.' As he was yet speaking, Raghava [Rama], drawing his brilliant and stainless sword from its scabbard, cut off his head. The Shudra being slain, all the Gods and their leaders with Agni's followers, cried out, 'Well done! Well done!' overwhelming Rama with praise, and a rain of celestial flowers of divine fragrance fell on all sides, scattered by Vayu. In their supreme satisfaction, the Gods said to that hero, Rama:— 'Thou hast protected the interests of the Gods, O Highly Intelligent Prince, now ask a boon, O beloved Offspring of Raghu, Destroyer of Thy Foes. By thy grace, this Shudra will not be able to attain heaven!'" - Valmiki Ramayana, Book 7, the 'Uttarakanda' [Final Chapter] (76), sargas (583-84)

    ഇന്നത്തെ ഹിന്ദു ദൈവങ്ങളെല്ലാം ശുദ്രന്‍റെ രക്തത്തില്‍ പ്രസാദിച്ചിരുന്നു എന്ന്‌ വേണം കരുതാന്‍. അല്ലെങ്കില്‍ ആ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തവര്‍ വിശ്വസിച്ചിരുന്നിരിക്കാം. രാമായണം കെട്ടുകഥയാണോ ശംബുകവധം നടന്നിട്ടുണ്ടോ എന്നതൊക്കെ എന്‍റെ വിഷയമല്ല. രാമന്‍ ജനിച്ചെന്നും അത്‌ ബാബരി മസ്ജിദ്‌ നിന്ന സ്ഥലത്താണെന്നും പറയുന്നത്‌ ഹിന്ദുത്വക്കാരാണ്‌. ആവൊരു കോണ്ടക്സ്റ്റിലാണ്‌ ഇവിടെ സംസാരിക്കുന്നത്‌.

    ReplyDelete
  65. അയോധ്യയെയും ബാബരിയെയും പറയുമ്പോല്‍ കുറിച്ച്‌ പറയുമ്പോല്‍ ഞാന്‍ ജാതി എന്തിനു പറയുന്നു എന്നതിന്‌ മുന്‍ കമണ്റ്റില്‍ മറുപടിതന്നിരുന്നു. ആര്‍.എസ്സ്‌.എസ്സിനാല്‍ ദുസ്സ്വാധീനത്തിനു വിധേയരായവരൊഴിച്ച്‌ ഭൂരിഭാഗം പിന്നോക്ക ഹിന്ദു വിഭാഗങ്ങളും സവര്‍ണ്ണന്‍റെ കര്‍സ്സേവക്കും അമ്പലം പണിയലിനും എതിരാണെന്നതിന്‌ തെളിവെവിടെയെന്നാണെങ്കില്‍ (times of india, 10.3.2002)- യില്‍ വന്ന ഈ ഭാഗം കാണുക.

    LUCKNOW: The All-India Confederation of SC/ST Organisations has threatened to collect 20 lakh people
    in Ayodhya belonging to various Dalit and Buddhist organisations to stop the kar sevaks from carrying carved stones to the sight of temple construction in the holy city.

    ഇതാണ്‌ പിന്നോക്കക്കാരുടെ പൊതുവികാരം . ബാബറി മസ്ജിദ്‌ തകര്‍ന്നതിന്‌ ശേഷം തലക്ക്‌ വെളിവുവന്ന കല്യാണ്‍ സിങ്ന്‍ഘ്‌ പരിതപിച്ചത്‌ ഇങ്ങനെ :

    "ബാബരിയെ തകര്‍ക്കുമെന്ന്‌ അവര്‍ (ബി.ജെ.പി) എന്നെ അറിയിച്ചിരുന്നില്ല. ബി.ജെ.പി യിലെ സവര്‍ണരില്‍ ചിലര്‍ക്ക്‌ എന്നെ മുഖ്യമന്ത്രി സ്താനത്ത്‌ നിന്ന്‌ നീക്കണമായിരുന്നു. ഞാനൊരു പിന്നോക്ക ജാതിക്കാരനായതാണ്‌ കാരണം. ഇപ്പോല്‍ മുലിംകള്‍ എന്നെ മനസ്സിലാക്കിയിട്ടുണ്ട്‌. അതില്‍ ഞാന്‍ സന്തോഷവാനാണ്‌. " - Expressindia , 2009, may 2

    ഇത്രയുമൊക്കെയാണ്‌ ശംബുകനും ജാതിയുമൊക്കെ ഈ പോസ്റ്റില്‍ കടന്നുവരാനുണ്ടായ കാരണം. ഇനി ഞാന്‍ "പാലായനം" ചെയ്തോട്ടേ നകുലന്‍ സാബ്‌..

    ReplyDelete
  66. യരലവ..

    താങ്കളുടെ കമണ്റ്റ്‌ കാണാതിരുന്നതല്ല. ചിലരോഗങ്ങള്‍ക്ക്‌ മരുന്നുണ്ടാവില്ല. എന്നെക്കൊണ്ട്‌ ചികിത്സിച്ചുമാറ്റാവുന്ന രോഗമല്ല നിങ്ങളുടേത്‌. മറുപടിനല്‍കണ്ട എന്നുകരുതിയതാണ്‌. നിങ്ങളെ പോലെ ചിന്തിക്കുന്നവര്‍ ധാരാളമുള്ളതിനാല്‍ അവര്‍ക്കുംകൂടിയാണ്‌ എഴുതുന്നത്‌.

    ഒരുകത്തില്‍ നിന്ന്‌ തുടങ്ങാം. ഈ കത്ത്‌ ബാബര്‍ തന്‍റെ മകനായ ഹുമയൂണിന്‌ മരിക്കുന്നതിനു മുമ്പെഴുതിയ വസ്യത്താണ്‌.

    "മകനേ ഹിന്ദുസ്താന്‍ എന്ന രാജ്യം നാനാ മതങ്ങളുടെതാണ്‌. ഓരോ സമുദായത്തോടും അതിന്‍റെ ആചാര്യമര്യാദക്കനുസരിച്ച്‌ നീതിപുലര്‍ത്തുക. ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുന്നതിനും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഗോവധം തടയുക. നമ്മുടെ സാമ്രാജ്യപരിധിയില്‍ ഒരു ആരാധനാലയവും, ഒരു ക്ഷേത്രവും നശിപ്പിച്ചുകൂടാ. ഈ രാജ്യഗാത്രത്തിലെ ഒരു അവയവവും രോഗബാധിതമാവാതെ കാത്തുകൊള്ളുക."

    (ഡല്‍ഹി നാഷണല്‍ മ്യൂസിയത്തില്‍ ഇതിന്‍റെ മൂലരൂപം സൂക്ഷിച്ചിരിക്കുന്നു)

    ഈ ദിമ്പിടിയും പാരമ്പര്യവും മുസ്ളിംകള്‍ ഏറ്റെടുക്കുന്നു. ഇങ്ങനെ ഒരു പാരമ്പര്യവും സംസ്കാരവുമുണ്ടായിരുന്ന രാജ്യത്തില്‍ ബാലാത്സംഘവും ക്ഷേത്ര ദ്വംസനവും ഹിന്ദു വിരോധത്താല്‍ നടന്നിരുന്നു എന്ന വിശ്വസിക്കാന്‍ സംഘപരിവാറുകാരല്ലാതെ, അല്ലെങ്കില്‍ മനോരോഗികളല്ലാതെ ഉണ്ടാവുകയില്ല.

    ഇനി ക്ഷേത്രദ്വംസനത്തിന്‍റെ കണക്കെടുക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ ബുദ്ധമതക്കാരുടെ വിഹാരങ്ങള്‍ തകര്‍ത്തതുപോലെ മുസ്ളിംകള്‍ ഹിന്ദുക്കള്‍ക്കെതിരെ ചെയ്തിരിക്കാന്‍ ഒരു സാധ്യതയുമില്ല.

    ടിപ്പുവിന്‍റെ കാലത്ത്‌ മറാത്താക്കര്‍ ധാരാളം ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചിട്ടുണ്ട്‌. തകര്‍ത്തിട്ടുണ്ട്‌. അവര്‍ തകര്‍ത്ത ശ്രീരംഗപട്ടണം ക്ഷേത്രം നന്നാക്കിയെടുത്തത്‌ ടിപ്പുവായിരുന്നു.

    മധ്യകാലഘട്ടത്തില്‍ അന്യരാജ്യങ്ങളിലെ ക്ഷേത്രങ്ങള്‍ ആക്രമണസമയത്ത്‌ തകര്‍ക്കുക ഹിന്ദു രാജാക്കന്‍മാരുടെതന്നെ ഒരു അഭിമാന പ്രശ്നംകൂടിയായിരുന്നു. ശത്രുരാജ്യത്തെ അവഹേളിക്കുകാനുപയോഗിച്ചിരുന്ന മാര്‍ഗ്ഗം കൂടിയായിരുന്നു അത്‌.
    ഇത്തരത്തില്‍ ഹിന്ദു രാജാവായ ഹര്‍ഷന്‍ ധാരാളം ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി കല്‍ഹാന്‍റെ "രാജ തരംഗിണി" യില്‍ പറയുന്നുണ്ട്‌.

    യരലവ..
    സത്യവും ധര്‍മ്മവും എന്നൊരു സംഗതിയുണ്ട്‌. വെറുപ്പുവരുമ്പോല്‍ കണ്ണുകാണാതെപോവുന്നത്‌ ഹൃദയത്തില്‍ ഇരുട്ടുകയറുന്നതുകൊണ്ടാണ്‌. താങ്കളെപ്പോലുള്ളവര്‍ സംസാരിക്കുമ്പോല്‍ യാധര്‍ഥ്യബോധത്തോടെ ചിന്തിക്കാനെങ്കിലും ശ്രമിക്കുന്നത്‌ ഒരു മോശം കാര്യമാവില്ല.

    ReplyDelete
  67. അധിനിവേശ ആക്രമണകാരികള്‍ മത ഭ്രാന്തിന്റെ പേരില്‍ ഒന്നും ചെയ്തില്ലെന്നേ ബക്കറേ പോലുള്ളവര്‍ പറയൂ.ചരിത്രം അതല്ല പറയുന്നതെങ്കിലും

    ഒരു സുരേഷോ ജോസഫോ റഫീക്കോ അമ്പലത്തിലെ പഞ്ചലോഹ വിഗ്രഹം കട്ടാല്‍ അതിനു മോഷണം എന്നേ പറയുള്ളൂ.

    പക്ഷേ ഒരു ക്ഷെത്രം ആക്രമിച്ചു അതിന്റെ മുകളില്‍ പള്ളി പണിയുക , ക്ഷേത്രത്തിലെ വിഗ്രഹം അടിച്ചുടച്ച് പള്ളിയുടെ ചവിട്ടു പടിയായി ഉപയോഗിക്കുക, വിഗ്രഹത്തില്‍ പശുവിന്റെ കുടല്‍മാല ചാര്‍ത്തുക , വിശ്വാസികളെ കൊല്ലുകയോ , മതം മാറ്റിക്കുകയോ ചെയ്തിട്ട് ഇന്‍ഫിഡത്സിനെ ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുക , ഇതൊക്കെ ചെയ്യുന്നത് നല്ല ഒന്നാം തരം മതഭ്രാന്ത് കൊണ്ടാണെന്നെ സാമാന്യ ബുദ്ധിയുള്ളവര്‍ക്കു തോന്നുള്ളൂ.

    സത്യവും ധര്‍മ്മവും എന്നൊരു സംഗതിയുണ്ട്‌.

    തീര്‍ച്ചയായും .

    ReplyDelete
  68. അന്ന് കാണിച്ച ഭീകരതകള്‍ ഭീകരതകളായിരുന്നില്ലെന്നും അതൊക്കെ സ്വാതന്ത്ര്യ കലാപവും , സമ്പത്ത് കൊള്ളയടിക്കലുമായിരുന്നെന്നും അതിലൊന്നും മതത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ നടന്നിട്ടേയില്ലെന്നും വാദിച്ചാല്‍ മറ്റുള്ളവര്‍ക്ക് അതിനെ സംശയത്തോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ .അന്നു നടന്നത് ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നും അതിനു മറ്റു പല ന്യായീകരണങ്ങള്‍ ഉണ്ടാകുമെന്നും ഭയപ്പെടുന്നതില്‍ തെറ്റ് പറയാനാകുമോ (പ്രത്യേകിച്ചും ഇന്‍ഫിഡത്സിനെ ഇല്ലാതാക്കുകയാണു ഞങ്ങളുടെ ലക്ഷ്യമെന്ന് അന്നത്തെ അക്രമികള്‍ ഉദ്ഘോഷിച്ചിരുന്നപ്പോള്‍)

    വേറൊരു പോസ്റ്റിലെ കമ്മന്റാണ് . ഇങ്കെയും ഇരിക്കട്ടും

    ReplyDelete
  69. Tension in Tweets
    -----------------------------------------

    >> Ayodhya verdict after 4 pm.
    >> decision reading is in progress in Respected Allahabad high court lucknow bench now
    >> media to get a copy of verdict shortly
    >> Hundreds of scribes gather outside court .
    >> Mohan Bhagwat to address media 5:30


    >> Ayodhya verdict has shut down the country - What a shame
    >> Nobody is going 2 win or lose after #Ayodhya verdict,but if a single #Indian dies,India will lose.Spread love
    >> The Ayodhya High Court website has already crashed ..
    >> Ayodhya verdict: Four youths held for sending provocative SMS

    funny tweet :
    -----------------------
    >> from(singhlions): BREAKING NEWS: Court delivers verdict. Decrees that Ayodhya belongs to Arnab Goswami.

    ReplyDelete
  70. കുരങ്ങനും കഴുകനുമൊന്നുമല്ല മലക്ക് ആണെന്നു തോന്നുന്നു ഇത്തവണ വന്നത്. എന്തരായാലും മൂ..മൂ..മൂഢന്മാരാക്കി കളഞ്ഞ വിധിയായിപ്പോയി അല്ലേ അബൂബക്കര്‍ സാഹിബേ?

    ReplyDelete
  71. കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്‌. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.

    ReplyDelete
  72. ഫൈസാബാദ്: അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിക്കു സമീപം സര്‍വമത സൌഹാര്‍ദ കേന്ദ്രം വരുന്നു. ഏഴുനിലകളുള്ള കേന്ദ്രത്തില്‍ ഹൈന്ദവക്ഷേത്രം, മസ്ജിദ്, ബുദ്ധകേന്ദ്രം, ഗുരുദ്വാര, ജൈനക്ഷേത്രം, ചര്‍ച്ച് എന്നിവയ്ക്കു പുറമെ മത പാര്‍ലമെന്റുമുണ്ടാവും. സാമൂഹികപ്രവര്‍ത്തകരായ സ്വാമി അഗ്നിവേശ്, അസ്ഗര്‍ അലി എന്‍ജിനീയര്‍, സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരുടെ പിന്തുണയോടെ സരയൂ കുഞ്ച് ക്ഷേത്രത്തിന്റെ സ്ഥലത്താണു കേന്ദ്രം നിര്‍മിക്കുക. കേന്ദ്രത്തിന്റെ മാതൃക മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന് അനാച്ഛാദനം ചെയ്യും.


    - thejas news , 8/nov/2010

    ReplyDelete