Wednesday, February 24, 2010

മുഹമ്മദ്‌ നബി : ദര്‍ശനങ്ങളുടെ സംഘട്ടനം

..
(ഒരു നബിദിന ചിന്ത)

നുഷ്യന്‍ പരസ്പരം കുടുംബമഹിമയില്‍ അഭിരമിക്കുകയും, ഗോത്ര കലഹങ്ങള്‍ അഭിമാനത്തിന്‍റെയും അഭിമാനക്ഷതത്തിന്‍റെയും അടയാളങ്ങളാക്കുകയും അടിമത്തം സാമ്പത്തിക ഇടപാടുകളിലെ ഒരു അഭിവാജ്യ ഭാഗമായിരിക്കുകയും ചെയ്തിരുന്ന കാലം. മൃഗാവസ്തയും മനുഷ്യാവസ്തയും തമ്മില്‍ വേര്‍പിരിച്ചെടുക്കാന്‍ ഒരുപക്ഷേ പ്രയാസമനുഭവിക്കപ്പെട്ടിരുന്ന മണലാരണ്യ ഭൂപടമായിരുന്നു അന്ന്‌ മക്കയുള്‍പ്പെടുന്ന അറേബ്യ..

ചരിത്രത്തിലെ ഏറ്റവും അഭിശപ്തമായ ഒരു ഇരുണ്ട ആ സാംസ്കാരിക ഭൂമികയിലാണു പ്രവാചകന്‍ മുഹമ്മദ്‌ (സ:അ) ജനിക്കുന്നത്‌.. അവിടെയാണു ആ കാരുണ്യത്തിന്‍റെ ഒരു മുകുളം വിരിയുന്നത്‌. അവിടെനിന്നാണു എക്കാലത്തെയും മാനവിക സാംസ്കാരിക മഹോന്നതി രൂപപ്പെടുന്നത്‌. മനുഷ്യനു നിയതമായ ദൈവത്തിലര്‍പ്പിതമായ ഒരു ദൌത്യമുണ്ടെന്നും, തന്‍റെ സഹജീവികള്‍ തങ്ങള്‍ക്കുള്ളതിനുമൊപ്പം അവകാശങ്ങളും സ്വാതന്ത്രയങ്ങളും അനുഭവിക്കാനുള്ള അവകാശമുണ്ടെന്നും, പാവപ്പെട്ടവനു പണക്കാരന്‍റെ സമ്പത്തില്‍ അവകാശമുണ്ടെന്നും, ദുര്‍ബലന്‍ സമ്പത്തില്‍ മാത്രം ഒരുപക്ഷേ ദുര്‍ബലനായിരിക്കാമെന്നും ദൈവസന്നിധിയില്‍ ചക്രവര്‍ത്തിയും ചെരുപ്പുകുത്തിയും സമാനന്‍മാരെന്ന്‌ പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യപ്പെടുന്ന മാനവീക സരണി ഉരുവം പ്രാപിച്ചതും അവിടെ നിന്നാണു്‌.. എത്രപെട്ടെന്നായിരുന്നു ആശ്ചര്യഭരിതമായി ശിലാ ഹൃദയങ്ങള്‍ പരസ്പരം സഹോദര്യത്താല്‍ കോര്‍ക്കപ്പെട്ടതു.

പാശ്ചാത്യര്‍ പഠിപ്പിച്ച മുഹമ്മദ്‌ നബിയെയാണു ഇന്നത്തെ മുസ്ളിമിതര ജനത പരിചയപ്പെട്ടിട്ടുള്ളു. ആ പരിചയപ്പെടുത്തല്‍ അസഹിഷ്‌ണുതയുടെയും മതഭ്രാന്തിന്‍റെയും കൊലയുടെയുമൊക്കെ ചിത്രീകരണങ്ങളായിരുന്നു. ക്രിസ്തുമതത്തിനു അതിന്‍റെ അനുയായികള്‍ ചരിത്രത്തില്‍ നടത്തിയ തുല്യതയില്ലാത്ത ഭീകരതയുടെ ചിത്രം മൂടിവയ്ക്കാന്‍, കാരുണ്യത്തിന്‍റെ കവചമണിയാന്‍ അവര്‍ക്ക്‌ മറ്റുള്ള ഇസങ്ങളെ അങ്ങനെ വരുത്തിയേ തീരൂ. അല്ലാതെ, മുന്‍ വിധികളില്ലാതെ മുഹമ്മദ്‌ നബിയെ തിരഞ്ഞ എല്ലാ മനുഷ്യ ഹൃദയങ്ങളെയും അദ്ധേഹം കീഴടക്കുമെന്നതില്‍ അതിന്‍റെ ശത്രുക്കല്‍ക്ക്‌ പോലും സംശയമില്ല..

മുഹമ്മദ്‌ നബി അമാനുഷികനാണെന്ന്‌ അനുയായികള്‍ അന്നും ഇന്നും അവകാശപ്പെടുന്നില്ല. അദ്ധേഹവും അവകാശപ്പെട്ടിരുന്നില്ല. എന്നിട്ടും ആ പ്രവാചകനെ ഭയപ്പെടുകയും ഊഹങ്ങള്‍ പ്രചരിപ്പിക്കുകയും കപടയുക്തികള്‍ മധ്യകാലഘട്ടത്തിലേക്ക്‌ ചുരുക്കി പ്രവാചകനെ ഉരച്ച്‌ നോക്കി പരാജയമടയുന്ന ശൈശവ ദിശയിലാണു ശത്രുക്കള്‍. . അവരുടെ ഹൃദയങ്ങല്‍ വിദ്വേശത്താല്‍ ഇരുട്ട്‌ വീണ്‌ അടഞ്ഞു പോയിരിക്കുന്നു. ചരിത്രത്തിന്‍റെ സത്യസന്ധമായ ഇഴകളില്‍ മുഹമ്മദ്‌ നബിയെ തേടിയ എത്രയോ മഹാന്‍മാര്‍ അദ്ധേഹത്തിന്‍റെ സ്ഥൈര്യത്തിന്‍റെയും ലാളിത്യത്തിന്‍റെയും സാഹോദര്യത്തത്തിന്‍റെയും കാരുണ്യത്തിന്‍റെയും ധവളിമയില്‍ ആശ്ചര്യപ്പെട്ട്‌ നിന്നിട്ടുണ്ട്‌ എന്നതിനു എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്ന്‌ ചൂണ്ടിക്കാണിക്കാനാവും.

തൊഴിലാളിക്ക്‌ വിയര്‍പ്പുതുള്ളികള്‍ വറ്റുന്നതിനു മുന്‍പ്‌ വേതനം കൊടുക്കണമെന്ന്‌ കണിശപ്പെടുത്തുന്ന ഒരു പ്രവാചകനെ ചൂഷണത്തിന്‍റെ പടിഞ്ഞാറിനു എങ്ങനെ സഹിക്കാനാവും..

ദൈവത്തിലേക്കടുക്കാന്‍ പാവപ്പെട്ടവനെ നിങ്ങള്‍ സ്നേഹിക്കണമെന്ന്‌ പറഞ്ഞ പ്രവാചകന്‍, തന്‍റെ പിതൃവ്യന്‌ കിട്ടാനുണ്ടായിരുന്ന പലിശയുടെ ഭീമമായ തുകയെ ആദ്യമായി റദ്ദ്‌ ചെയ്തു പലിശ നിരോധിച്ച പ്രവാചകന്‍, അദ്ധേഹത്തെ ഏത്‌ ലോകബാങ്കിന്‍റെയും ചൂഷണ ദല്ലാള്‍മാരുടെയും ഹൃദയങ്ങള്‍ക്ക്‌ വഹിക്കാനാവും..

സ്വന്തം അദ്വാനത്തില്‍ നിന്നല്ലാതെ ഉത്തമമായതൊന്നും ആരും ഭക്ഷിക്കുന്നില്ല എന്ന ആ പ്രവാചകന്‍റെ അഹ്വാനത്തെ ഏത്‌ അധിനിവേശ സാമ്രാജത്ത കൊള്ള രാജ്യങ്ങള്‍ക്കും കുത്തക മുതലാളിമാര്‍ക്കും സഹിക്കാനാവും. അവര്‍ക്ക്‌ ആ പ്രവാചകന്‍ അന്യന്‍ തന്നെയായിരിക്കും.

ക്ഷാമകാലത്ത്‌ ഒരു പണക്കാരന്‍റെ തോട്ടത്തില്‍ നിന്നു കുറച്ച്‌ ഈത്തപ്പഴമെടുത്ത്‌ ഭക്ഷച്ചതിനു അയാളെ ശിക്ഷിക്കണമെന്നു പ്രവാച കോടതിയില്‍ വന്ന തോട്ടം ഉടമയോട്‌ "നിങ്ങല്‍ ആ വിശക്കുന്നവനെ ഊട്ടണം" എന്ന്‌ പറയുന്ന പ്രവാചകനെ ഏതു കയ്യേറ്റക്കാര്‍ക്ക്‌ സഹിക്കാനാവും.

"അയല്‍ വാസി പട്ടിണികിടക്കുമ്പോല്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല" എന്ന്‌ പറയുന്ന ഒരു ഹ്യൂമനിസ്റ്റായ പ്രവാചകനെ, ദുരഭിമാനത്തിന്‍റെയും ധൂര്‍ത്തന്‍റെയും ഏത്‌ ഹൃദയത്തിനു താങ്ങാനാവും.

ദാരിദ്യ്രം കാമിക്കുകയും, ദരിദ്രനായി ജീവിക്കാനും ഉയര്‍പ്പുനാളില്‍ അവരോടൊപ്പം നിര്‍ത്താനും പ്രാര്‍ഥിച്ച ഒരു മഹാ ആത്മീയ സാമ്രാജ്യത്തിന്‍റെ തലവന്‍ ലോകചരിത്രത്തില്‍ ആരുണ്ട്‌, പ്രവാചകന്‍ മുഹമ്മദ്‌ നബിയല്ലാതെ. ഈ നായകനെ എങ്ങനെ ഏകാധിപതികളും അല്ലാത്തവരുമായ കപട മനുഷ്യ സ്നേഹികളായ നേതാക്കള്‍ക്കും അരാജകവാദികള്‍ക്കും ഉള്‍ക്കൊള്ളാനാവും.

അറബിക്ക്‌ അനറബിയെക്കാളോ, വെളുത്തവന്‌ കറുത്തവനെക്കാളോ, പാശ്ചാത്യനു്‌ പൌരസ്ത്യനെക്കാളോ, സവര്‍ണ്ണനു അവര്‍ണ്ണനെക്കാളോ ഒരു പ്രത്വേകതയുമില്ലെന്ന്‌ പഠിപ്പിക്കുകയും അടിമയെ സഹോദരതുല്യ സ്ഥാനത്ത്‌ പിടിച്ചുയര്‍ത്തുകയും, കീഴാളരാക്കപ്പെട്ടവരെ നേതാക്കന്‍മാരും ലോക പൌരന്‍മാരുമാക്കിയ ദര്‍ശനങ്ങളുടെ വിപ്ളവകാരിയെ ഏത്‌ സവര്‍ണ്ണ-ഫാസിസ ജാതി ഉപാസകനു്‌ ഉള്‍ക്കൊള്ളാന്‍ കഴിയും.

മക്കയുടെ മണലാരണ്യത്തിലൂടെ പ്രവാചകനും സൈനിക സംഘവും കടന്നു പോകുമ്പോല്‍ ഒരു പെണ്‍നായയും കുഞ്ഞുങ്ങളും വിശ്രമിക്കുന്നത്‌ കാണാനിടയാവുകയും അതിനെ ആരും ശല്യം ചെയ്യരുതെന്നും അങ്ങനെ ആരെങ്കിലും ചെയ്യുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്താനും അതിനു കാവലായി ഒരു പടയാളിയെ നിയോഗിച്ച ചരിത്രം ഏത്‌ സേനാനായകന്‍റെ വീര പടയോട്ട രേഖകളില്‍ നിങ്ങള്‍ക്ക്‌ വായിക്കാനാവും, പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജീവിതത്തിലല്ലാതെ.

തന്‍റെ കുഞ്ഞുങ്ങളെ ഇതേവരെ സ്നേഹത്തോടെ ചുമ്പിച്ചിട്ടില്ലെന്നു പറഞ്ഞ അനുയായിയെ ശാസിച്ച പ്രവാചകന്‍, ദീര്‍ഘമായ പ്രാര്‍ഥനക്കായി തയ്യാറാവുന്ന പ്രവാചകന്‍, തന്‍റെ പിന്നില്‍ നിന്ന്‌ നമസ്കരിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുമ്പോല്‍ ആ മാതാക്കളുടെ മാതൃവാത്സല്യം സ്വയം നെഞ്ചിലേറ്റി പ്രാര്‍ഥനയില്‍ നിന്നു ശീഘ്രം വിരമിച്ചിരുന്നു അദ്ധേഹം. ദൈവത്തിനോടുള്ള സ്നേഹത്തേക്കാള്‍ കുഞ്ഞുങ്ങളോടുള്ള വാത്സല്യം പ്രവാചകനെ കീഴ്പ്പെടുത്തുമായിരുന്നു.

ബൈബില്‍ വചനമെഴുതിയ യന്ത്രത്തോക്കുമായി നവജാത കുഞ്ഞുങ്ങളുടെ ഹൃദയം തുരുതുരാ പൊടിച്ച്‌ കളയാന്‍ "ദൈവവിളി" കേട്ട്‌ എത്തുന്ന ഏത്‌ അധിനിവേശപ്പടയുടെ സേനാതലവനു കഴിയും മുഹമ്മദ്‌ എന്ന കരുണയുടെ പടത്തലവനെ ഉള്‍ക്കൊള്ളാന്‍.

ഒരു യാത്രാവേളയില്‍ പരവശയായ ഒരുപക്ഷിയുടെ ശബ്ദവും ചിറകടിയൊച്ചയും കേട്ട പ്രവാചകന്‍, തന്നോടൊപ്പം യാത്രചെയ്തിരുന്ന ആരോ ആ പക്ഷിയുടെ മുട്ട കൂട്ടില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നു എന്ന്‌ മനസ്സിലാക്കുകയും എടുത്തയാളെ കൊണ്ട്‌ തന്നെ അത്‌ കൂട്ടില്‍ വയ്പ്പിക്കുന്നത്‌ വരെ യാത്ര തുടരാതിരിക്കുകയും ചെയ്ത പ്രവാചകനെ ഉള്‍ക്കൊള്ളാന്‍.. ,, ഇറാഖിന്‍റെ പള്ളി മിനാരങ്ങളില്‍ കൂടുകെട്ടിയിരുന്ന പറവകളെയും, തെരുവുകളിലും പാടങ്ങളിലും അന്തിയുറങ്ങിയ മൃഗങ്ങളെയും കാര്‍പ്പെറ്റ്‌ ബോംബുകള്‍ കൊണ്ട്‌ കരിച്ചുതള്ളാന്‍ ഉത്തരവു നല്‍കുന്ന ഏതുമതത്തിനും മതാനുയായികള്‍ക്കും കഴിയും ഈ സ്നേഹപ്രവാചകനെ അറിയാന്‍.

പക്ഷേ മുഹമ്മദ്‌ നബിയെ കൊല്ലാനിറങ്ങിയ, പിന്നീട്‌ ചരിത്രത്തിലെ ഏറ്റവും മഹാനായ "ഖലീഫ"യായി തീര്‍ന്ന ഉമറിനു അതു കഴിഞ്ഞിരുന്നു. യൂഫ്രട്ടീസിന്‍റെ താഴ്‌വരയില്‍ ഒരു ഒട്ടകം വിശന്നു മരിച്ചാല്‍ അതിന്‌ ദൈവ സന്നിധിയില്‍ താന്‍ ഉത്തരം നല്‍കണമെന്ന്‌ ഭയന്ന്‌ പോയ ആ ഭരണാധികാരിയുടെ സ്പിരിറ്റാണു ഇസ്ളാമിന്‍റെ ചൈതന്യം. പിന്നെയും കോടിക്കണക്കിനു മനുഷ്യര്‍ ആ ചൈതന്യമേറ്റുവാങ്ങി തരളിത ഹൃദ്യരായി മാറിയിരിക്കുന്നു. അതു വെറും വിശ്വാസത്തില്‍ മാത്രമല്ല, അനുഭവത്തിലും പ്രവര്‍ത്തിയിലും.

അറേബ്യയിലെ മക്കയില്‍ ജനിച്ച്‌, ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്വാധീനം ചെലുത്തിയ, മത സാമ്രാജ്യങ്ങളുടെ തലവനായി, മനുഷ്യരാശിയുടെ മൂന്നിലൊന്നിന്‍റെ ദൈനംദിന ജീവിതത്തില്‍ നിരന്തര മാര്‍ഗ്ഗദീപമായി നില്‍ക്കുന്ന മുഹമ്മദ്‌ ദൈവത്തിന്‍റെ പ്രവാചകനല്ലാതെ മറ്റൊന്നിനും ന്യായീകരണമില്ല. - Dr. William Draper in 'History of Intellectual Development of Europe'


ഇനി ഏതെങ്കിലും ഒരു മതം അടുത്ത നൂറ്‌ വര്‍ഷത്തിനുള്ളില്‍ ഇംഗ്ളണ്ടിനെയോ യൂറോപ്പിനെയോ ഭരിക്കാന്‍ കെള്‍പ്പുണ്ടാവുകയാണെങ്കില്‍ അതു ഇസ്ളാമായിരിക്കും. - Sir George Bernard Shaw in 'The Genuine Islam,' Vol. 1, No. 8, 1936.

ഇതാണു ആ ദര്‍ശത്തെക്കുറിച്ച്‌ വിലയിരുത്തുന്ന തുറന്ന ഹൃദയങ്ങളുടെ സാക്ഷ്യം.

പക്ഷേ, താലിബാനിസവും ഭീകരയൊമൊക്കെ മുസ്ളിംകളുടെ മേല്‍ അടിച്ചേള്‍പ്പിക്കപ്പെട്ട ചതികളാണു. ഇഷ്ടമുള്ളപ്പോല്‍ ഭീകരരെന്നും അല്ലാത്തപ്പോല്‍ മൃദു താലിബാനികളെന്നും സൌകര്യവല്‍ക്കരിക്കുന്ന പാശ്ചാത്യ ലക്ഷ്യങ്ങള്‍ക്ക്‌ ആയുധമേന്തുന്ന മുസ്ളിം പ്രദേശങ്ങളും നാമങ്ങളും ആ മഹാപ്രവാചകനെ അപമാനിക്കുന്നവരാണു്‌. അല്ലെങ്കില്‍ ഈ കാരുണ്യത്തിന്‍റെ പ്രവാചകന്‍റെ പേരില്‍ പോലും ഭീകരസംഘടനക്ക്‌ നാമകരണം ചെയ്യുന്നവര്‍ ഇസ്ളാമിനു വെളിയിലുള്ളവരാണെന്ന്‌ നിസ്സംശയം പറയാനൊക്കും. അക്രമിക്കാന്‍ വരുന്നവനെയും യുദ്ദം ചെയ്യാന്‍ പുറപ്പെട്ടവനെയും എതിരുടുന്നതല്ലാതെ, നിരപരാധിയുടെ നെഞ്ചിന്‍ കൂടിനു്‌ നേരെ തോക്കു ചൂണ്ടുന്നവനും മാര്‍കറ്റില്‍ ബോംബ്‌ വയ്ക്കുന്നവനും മനുഷ്യ വംശത്തിന്‍റെ ശത്രുവെന്ന്‌ പഠിപ്പിച്ച പ്രവാചകന്‍റെ അനുയായിയല്ല.

പക്ഷേ പാശ്ചാത്യലോകത്തിനും ഫാസിസ ഭക്തര്‍ക്കും ഈ പ്രവാചകനെ അറിയണമെന്നില്ല, അവര്‍ അതിനു ആഗ്രഹിക്കുന്നുമില്ല.

മനുഷ്യരായി ജനിച്ചവരും, ജന്തുക്കളും അവതാരങ്ങളുമൊന്നും ദൈവമല്ലെന്നും അവയൊന്നും ഈ പ്രപഞ്ചത്തിലെ ഒരു മണല്‍ത്തരിയുടെ പോലും ഉടമാവകാശം അവകാശപ്പെടുന്നില്ലെന്നും, ഉണ്‍മയുടെയും മനുഷ്യ പ്രകൃതിയുടെയും പ്രകാശത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യം ചൂഴ്ന്ന്‌ നില്‍ക്കുന്ന ഏകദൈവത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ മനുഷ്യനു മാര്‍ഗ്ഗ ദര്‍ശനവുമായി ദൌത്യമേല്‍പിക്കപ്പെട്ട ആ മഹാമനുഷിയുടെ, മുഹമ്മദ്‌ നബിയുടെ ഈ ജന്‍മസുധിനം പുതിയൊരു വെളിച്ചത്തിലേക്ക്‌ മനുഷ്യ കുലത്തെ നയിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കാം.
.

15 comments:

  1. മനുഷ്യരായി ജനിച്ചവരും, ജന്തുക്കളും അവതാരങ്ങളുമൊന്നും ദൈവമല്ലെന്നും അവയൊന്നും ഈ പ്രപഞ്ചത്തിലെ ഒരു മണല്‍ത്തരിയുടെ പോലും ഉടമാവകാശം അവകാശപ്പെടുന്നില്ലെന്നും, ഉണ്‍മയുടെയും മനുഷ്യ പ്രകൃതിയുടെയും പ്രകാശത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യം ചൂഴ്ന്ന്‌ നില്‍ക്കുന്ന ഏകദൈവത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ മനുഷ്യനു മാര്‍ഗ്ഗ ദര്‍ശനവുമായി ദൌത്യമേല്‍പിക്കപ്പെട്ട ആ മഹാമനുഷിയുടെ, മുഹമ്മദ്‌ നബിയുടെ ഈ ജന്‍മസുധിനം പുതിയൊരു വെളിച്ചത്തിലേക്ക്‌ മനുഷ്യ കുലത്തെ നയിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കാം.

    ReplyDelete
  2. മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനി
    http://www.utopia4u.co.cc/

    ReplyDelete
  3. ഇനി ഏതെങ്കിലും ഒരു മതം അടുത്ത നൂറ്‌ വര്‍ഷത്തിനുള്ളില്‍ ഇംഗ്ളണ്ടിനെയോ യൂറോപ്പിനെയോ ഭരിക്കാന്‍ കെള്‍പ്പുണ്ടാവുകയാണെങ്കില്‍ അതു ഇസ്ളാമായിരിക്കും...

    പോര്‍ക്കിനേയോ/എലിയേ പോലെയോ പെറ്റുപെരിക്കിയാ‍ല്‍ ലോകം മുഴുവനും ഞമമന്റെ ആള്‍ക്കാരെക്കൊണ്ട് നിറയും :)

    ReplyDelete
  4. 1. പാശ്ചാത്യര്‍ പഠിപ്പിച്ച മുഹമ്മദ്‌ നബിയെയാണു ഇന്നത്തെ മുസ്ളിമിതര ജനത പരിചയപ്പെട്ടിട്ടുള്ളു. ആ പരിചയപ്പെടുത്തല്‍ അസഹിഷ്‌ണുതയുടെയും മതഭ്രാന്തിന്‍റെയും കൊലയുടെയുമൊക്കെ ചിത്രീകരണങ്ങളായിരുന്നു.

    സുഹൃത്തേ, മുസ്ളിമിതര ജനത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് കേരളത്തിലെയോ? അതോ ലോകത്തെ പൊതുവായതോ? ഞാന്‍ ഒരു മുസ്ലിം അല്ല, എന്റെ ജീവിതത്തില്‍ ഇന്നുവരെ ആരും മുഹമ്മദ്‌ നബിയെപ്പറ്റി പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കേരളത്തിലാണ് ജീവിക്കുന്നത്, എന്റെ ഓര്‍മ്മയില്‍ എന്റെ മാതാപിതാക്കളെയോ അവരുടെ മാതാപിതാക്കളെയോ ആരെങ്കിലും മുഹമ്മദ്‌ നബിയെപ്പറ്റി പഠിപ്പിക്കാന്‍ ശ്രമിച്ചതായി പറഞ്ഞുകേട്ടിട്ടില്ല. കേരളത്തില്‍ ഒരിടത്തും അങ്ങനെയൊരു ശ്രമം നടന്നതായി എന്റെ അറിവിലില്ല, അതിനാല്‍ താങ്കള്‍ "മുസ്ളിമിതര ജനത" എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് ആരെയാണെന്ന് ദയവായിവ്യക്തമാക്കുക.

    ------------------------------------------------

    2 . ബൈബില്‍ വചനമെഴുതിയ യന്ത്രത്തോക്കുമായി നവജാത കുഞ്ഞുങ്ങളുടെ ഹൃദയം തുരുതുരാ പൊടിച്ച്‌ കളയാന്‍ "ദൈവവിളി" കേട്ട്‌ എത്തുന്ന ഏത്‌ അധിനിവേശപ്പടയുടെ സേനാതലവനു" --

    താങ്കള്‍ ബൈബിള്‍ വചനമെഴുതിയ യന്ത്രത്തോക്ക്‌ എവിടെയാണ് കണ്ടത്? താങ്കള്‍ എഴുതിയ ഈ വാചകം സാധൂകരിക്കാനുള്ള താങ്കളുടെ തെളിവുകള്‍ എന്തൊക്കെയാണെന്ന് താങ്കള്‍വ്യക്തമാക്കാമോ?

    ------------------------------------------------

    3 . ഏകദൈവത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ മനുഷ്യനു മാര്‍ഗ്ഗ ദര്‍ശനവുമായി ദൌത്യമേല്‍പിക്കപ്പെട്ട ആ മഹാമനുഷിയുടെ, മുഹമ്മദ്‌ നബിയുടെ ഈ ജന്‍മസുധിനം പുതിയൊരു വെളിച്ചത്തിലേക്ക്‌ മനുഷ്യ കുലത്തെ നയിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കാം

    താങ്കളുടെ ഈ പ്രാര്‍ഥനയിലുള്ള ആത്മാര്‍ഥത ലേഖനത്തിന്റെ മറ്റൊരിടത്തും കാണുന്നില്ലല്ലോ? മുഹമ്മദ്‌ നബിയുടെ മഹത്വം എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്ന താങ്കള്‍ അത് നേരെചോവെ എഴുതിയാല്‍ പോരായിരുന്നോ? അല്ലാതെ മറ്റുപലതിനേയും അദ്ദേഹവുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിനെ വല്ലാതെ ചെറുതാക്കുകയല്ലേ ചെയ്തത്....?

    ReplyDelete
  5. മുക്കുവന്‍..,


    മുക്കുവരും മനുഷ്യക്കോലങ്ങളും പന്നിയുടെയും പെരുച്ചാഴികളുടെയും മനോ നിലകളിലേക്കും കാട്ടം ഭക്ഷിക്കലിലേക്കും മടങ്ങുമ്പോല്‍, മറുഭാഗത്ത്‌ ആ ജീവികളുടെ വംശവര്‍ദ്ധന വിശുദ്ധമായ സൌഭാഗ്യമായിരിക്കാമെന്ന്‌ ഒരു സന്യാസി പണ്ട്‌ പറഞ്ഞതോര്‍ക്കുന്നു...

    :)

    ReplyDelete
  6. santhosh ,

    1. "മുസ്ളിം ഇതര ജനത"യെന്നത്‌ സ്തലകാല ബന്ധിതമല്ല.. താങ്കള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ മുഹമ്മദ്‌ നബിയെ കുറിച്ച്‌ പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണു, ഒരുപക്ഷേ ഇത്തരത്തില്‍ പലരെയും അദ്ധേഹത്തിനെതിരെ അസഹിഷ്‌ണുക്കളാക്കുന്നത്‌.. " മുന്‍ വിധി നിര്‍ഭാഗ്യകരമായ ഒരു വിപത്ത്‌ " എന്ന് ഖുശ്വന്ത്‌ സിംഗ്‌ മുഹമ്മദ്‌ നബിയെക്കുറിച്ച്‌ എഴുതിയ ഇന്നത്തെ ഒരു പത്രത്തില്‍ ഒരു ലേഖനവും കണ്ടിരുന്നു.

    മുന്‍വിധികളോടെ അത്തരത്തില്‍ എഴുതപ്പെട്ട്‌ വായിക്കപ്പെടുന്നതില്‍ മനംകുളിര്‍ക്കുന്നവരെ കുറിച്ചാണ്‌ അത്‌ ..


    2 . താങ്കള്‍ പത്രവായന കുറച്ചുകൂടി സീരിയസാക്കിയിരുന്നെങ്കില്‍ ആ വാര്‍ത്ത കാണാതെ പോകുമായിരുന്നില്ല..

    എന്നാലും അഫ്ഗാനിസ്താനിലും ഇറാഖിലും ഉപയോഗിക്കുന്ന ആ തോക്കുകളുടെ വാര്‍ത്ത ഇവിടെ : http://abcnews.go.com/Blotter/us-military-weapons-inscribed-secret-jesus-bible-codes/story?id=9575794

    3. വിമര്‍ഷനത്തില്‍ അസഹിഷ്‌ണുവാകുന്നില്ല.., പക്ഷെ എണ്റ്റെ നിലപാടുകളില്‍ കാരണങ്ങള്‍ ഒരുപാടുണ്ടുതാനും. അതൊരു കമണ്റ്റിലിലൊതുങ്ങുന്നതല്ല.

    മുഹമ്മദ്‌ നബിയെ താങ്കള്‍ അറിയുന്നില്ലെന്ന് പറഞ്ഞു. അപ്പോല്‍ ഇസ്ളമിനെതിരിലുള്ള ആക്ഷേപങ്ങളും താങ്കള്‍ ശ്രദ്ധിച്ചിരിക്കില്ലെന്ന് തോന്നുന്നു.

    ReplyDelete
  7. അഫ്ഗാനിസ്താനിലും ഇറാഖിലും നടന്ന അധിനിവേശങ്ങളെ താങ്കള്‍ വിശേഷിപ്പിച്ചത്‌ " ബൈബില്‍ വചനമെഴുതിയ യന്ത്രത്തോക്കുമായി നവജാത കുഞ്ഞുങ്ങളുടെ ഹൃദയം തുരുതുരാ പൊടിച്ച്‌ കളയാന്‍ ദൈവവിളി കേട്ട്‌ എത്തുന്ന സൈന്ന്യം" എന്നാണു..

    അതെ ന്യായം നമുക്ക് ഒരു സ്ഥലത്ത് കൂടി ഉപയോഗിച്ച് നോക്കാം ബക്കര്‍..
    രണ്ടായിരാമാണ്ട്‌ മുതല്‍ ഇങ്ങോട്ട് ഈ ഭാരത മണ്ണില്‍ നടന്ന എഴുപതില്‍ പരം ഭീകര ആക്രമണങ്ങളിലൂടെ, പച്ച മനുഷ്യ മാംസത്തില്‍ തീ പടര്‍ന്നും വെടിയുണ്ടകള്‍ തുളഞ്ഞു കയറിയും ഇല്ലാതെയായി പോയ ആയിരത്തി അഞ്ഞൂറോളം ഭാരത മക്കളുടെ ജീവന് ഉത്തരം പറയേണ്ടത് താകള്‍ സ്നേഹ ഗായകന്‍ എന്ന് വാഴ്ത്തിപാടിയ സാക്ഷാല്‍ മുഹമ്മദ്‌ നബിയുടെ അനുചരന്മാരാണ്.. ഖുറാനിലെ മരണ ഗീതങ്ങള്‍ ഉരുവിട്ട് ആയിരക്കനിനു കുടുബങ്ങളെ നിത്യ ദുഃഖത്തില്‍ ആഴ്ത്തിക്കൊണ്ടിരിക്കുന്നതും അല്ലാഹുവിന്റെ വിളി കേട്ട് എത്തുന്ന, ജിഹാദിലൂടെ കാഫിറുകളുടെ മജ്ജയും തലച്ചോറും ചിതറിച്ച്‌ അതുവഴി അല്ലാഹുവിന്റെ സമീപം ഇരിപ്പിടം നേടാന്‍ കൊതിചെത്തുന്ന ഇസ്ലാമിക സൈന്ന്യമാണ്... ശരിയല്ലേ...
    താങ്കള്‍ പറഞ്ഞ ആതെ ന്യായം തന്നെയാണ് ഞാനും ഉപയോഗിച്ചത് ബക്കര്‍...

    സന്തോഷ്‌ പറഞ്ഞ അഭിപ്രായത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം, മുഹമ്മദ്‌ നബി കെങ്കേമനാണെന്നു സ്ഥാപിച്ചെടുക്കാന്‍ നിങ്ങള്‍ മറ്റുള്ള വിശ്വാസങ്ങളുടെ നേരെ കുതിര കയറുന്നത് എന്തിനാണ് എന്ന ചോദ്യത്തിലാണ്.. സഹോദരാ, എന്റെ വിശ്വാസം മാത്രം ശെരി എന്നും മറ്റുള്ളത് മുഴുവന്‍ തെറ്റെന്നും ഉള്ള ആ ധാരണ അല്ലെ ഒന്നാമത്തെ പ്രശ്നം..

    ReplyDelete
  8. നിരഞ്ജന്‍..

    താങ്കള്‍ ഈ ഇതു മുഴുവന്‍ വായിച്ചില്ലെന്നു തോന്നുന്നു. കാഫിറുകളാക്കപ്പെട്ട്‌ മജ്ജയും മസിലും തലച്ചോറും ചിന്തുന്നവനെ "മനുഷ്യത്വത്തിണ്റ്റെ ശത്രു" എന്ന്‌ വിളിച്ച പ്രവാചകനെയാണു ഇവിടെ പരിചയപ്പെടുത്തുന്നത്.

    ഇവരൊക്കെ മുഹമ്മദ്‌ നബിയുടെ അനുയയികള്‍ എന്ന്‌ വിളിച്ചപ്പാല്‍ കലിയടങ്ങിയെങ്കില്‍, മൂവായിരം പേരെ 3 ദിവസംകൊണ്ട്‌ വായില്‍ പെറ്റ്രോലൊഴിപ്പിച്ച്‌ കത്തിച്ച്‌ കൊന്ന മോഡിയെ നമുക്ക്‌ ശ്രീരാമണ്റ്റെ അനുയായി എന്നു വിളിച്ഛൂടെ... ??

    കോടിക്കണക്കിനു മനുഷ്യരെ ചര്‍ച്ചിണ്റ്റെ അനുവാദത്തോടെ ആഫ്രിക്കയില്‍ നിന്നും മറ്റും അടിമകളായി കച്ചവടത്തിനായി പിടിച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊല്ലുകയും വരിയുടയ്ക്കുകയും ചെയ്ത കിരാതതയെ ക്രിസ്തുമത്തിണ്റ്റെ ഭീകരതയെന്നു പറയാമല്ലോ.. !!!

    പത്ത്‌ ലക്ഷത്തിലധികം നിരപരാധികളുടെ കരള്‍ പറിച്ചിട്ട ബുഷിനെയും, അതില്‍ കൂടുതള്‍ പേരെ ഗ്യാസ്‌ ചാംബറിലിട്ട്‌ ശ്വാസവായു പോലും നല്‍കാതെ കൊന്ന് തള്ളിയ ഹിറ്റ്ലറെയും ക്രിസ്തുവിണ്റ്റെ അനുയായികള്‍ എന്നും നിശ്ചയമായും വിളിക്കാമല്ലോ.. ??

    (ഈ വകയില്‍ പെടുന്ന കണക്കുകള്‍ തീരില്ല )

    മറ്റുള്ളവരുടെ വിശ്വാസത്തെ തെറ്റ്‌ എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ നിരഞ്ജാ...

    "ഖുര്‍-ആനിലെ മരണഗീതങ്ങള്‍" എന്ന താങ്കളുടെ ആ വിശേഷണം , ഇസ്ളാമിനെ മുന്‍ വിധിയോടെ കാണുന്നവരെ കുറിച്ചുള്ള ഈ പോസ്റ്റും എണ്റ്റെ ആശങ്കയും ഒത്തുവരുന്നു എന്നത്‌ യാദൃശ്ചികറ്റയല്ലെന്ന് ഉണര്‍ത്തട്ടെ.. !

    ReplyDelete
  9. 'ചരിത്രത്തിന്‍റെ സത്യസന്ധമായ ഇഴകളില്‍ മുഹമ്മദ്‌ നബിയെ തേടിയ എത്രയോ മഹാന്‍മാര്‍ അദ്ധേഹത്തിന്‍റെ സ്ഥൈര്യത്തിന്‍റെയും ലാളിത്യത്തിന്‍റെയും സാഹോദര്യത്തത്തിന്‍റെയും കാരുണ്യത്തിന്‍റെയും ധവളിമയില്‍ ആശ്ചര്യപ്പെട്ട്‌ നിന്നിട്ടുണ്ട്‌..'

    ഇതാ അവരില്‍ ഒരാള്‍

    ReplyDelete
  10. ഇനി ഏതെങ്കിലും ഒരു മതം അടുത്ത നൂറ്‌ വര്‍ഷത്തിനുള്ളില്‍ ഇംഗ്ളണ്ടിനെയോ യൂറോപ്പിനെയോ ഭരിക്കാന്‍ കെള്‍പ്പുണ്ടാവുകയാണെങ്കില്‍ അതു ഇസ്ളാമായിരിക്കും...

    Athukondayirikkum Spain-il ninnum valum, quranum churutti otandivannathu

    ReplyDelete
  11. Platophilip..

    നിങ്ങളിത്‌ എന്നോട്‌ പറഞ്ഞതോ അതോ ബര്‍ണാട്‌ ഷാ-യോട്‌ പറഞ്ഞതോ .. ?

    ഈ വാലുപൊക്കല്‍ വിമര്‍ശനമാണോ അമര്‍ഷമണോ ???

    ReplyDelete
  12. Ithu njan thangalodu thanneyanu paranjathu. Amarsham alla, Charithrathil ninnum undaaya thiricharivaanu, Because Islam once ruled Spain. Islam spain-il ninnum thotodiyathinu enikkenthinu amarsham varam.
    Bernard Shah oru vivarakkedu paranjennuvechu Europil islamika bharanam varum ennu prathyashikkunna thangale orthu enikku sahathapam undu.
    With regards,
    Philip

    ReplyDelete
  13. മുസ്‌ലിംകള്‍ സ്‌പൈനില്‍ നിലനിന്നത് ഇസ്‌ലാമില്‍ അടിയുറച്ച് നിന്നപ്പോഴായിരുന്നു. അവിടുന്ന് തോറ്റോടേണ്ടി വന്നത് അതിനെ കയ്യൊഴിഞ്ഞപ്പോഴും എന്ന് ഞാന്‍ വായിച്ചതോര്‍ക്കുന്നു. മുസ്‌ലിംകളും സ്‌പൈനും എന്നല്ല വിഷയമെന്നതിനാല്‍ ഇത്രമതി.

    ReplyDelete