Tuesday, January 19, 2010

യുക്തിവാദം വിശ്വാസം : ഇരുളും വെളിച്ചവും

.
യുക്തിവാദികള്‍ എന്തുകൊണ്ട്‌ നിരന്തരം വിശ്വാസങ്ങളെ.., അതിന്‍റെ വേദങ്ങളെ പോത്തിന്‍റെ മനസ്സുമായി നേരിടുന്നു എന്ന്‌ അന്വേഷിക്കുകയാണിവിടെ ..

മറ്റ്‌ മതങ്ങളില്‍ നിന്ന്‌ ഭിന്നമായി ഇസ്ളാം യുക്തിയെയും യുക്തിവാദത്തെയും സംബന്ധിക്കുന്ന മേഘലയില്‍ എപ്രകാരം പെരുമാറുന്നു അല്ലെങ്കില്‍ ചരിത്രത്തില്‍ അതു മുന്നേറിയ വഴികളില്‍ ഇസ്ളാം യുക്തിയെ തള്ളിക്കളഞ്ഞിരുന്നോ എന്നും പരിശോധിക്കപ്പേടേണ്ടതുമുണ്ട്‌...

ബുദ്ധിയുടെ ഒരു മാനദണ്ഠവുമില്ലാത്ത ആര്‍ക്കും.., അതു യുക്തിവാദികളെന്ന്‌ അവകാശപ്പെടുന്നവരായിരുന്നാലും ശരി, മന്ദബുദ്ധികളായിരുന്നാലും ശരി, ആര്‍ക്കും എളുപ്പത്തില്‍ ഒരു വിശ്വാസിയെ സ്തബ്ദമാക്കാവുന്നതേയുള്ളൂ.. കാരണം, ദൈവത്തെ വരുത്തികാണിക്കാന്‍ ഒരു വിശ്വാസിക്കാവില്ലെന്ന കേവല സത്യം ഉള്ളിടത്തോളം ഈ 'ബ്ളോഗോസ്പിയറില്‍' വിശ്വാസികള്‍ തോറ്റുകൊണ്ടേയിരിക്കും...!!! വേണമെങ്കില്‍ അതു കേവല യുക്തിവാദികളുടെ വിജയമായി അട്ടഹസിക്കാം.. !! ശാസ്ത്രത്തെ മതം കൊണ്ടോ, മതത്തെ ശാസ്ത്രം കൊണ്ടോ തോല്‍പ്പിക്കാവാനോ ജയിക്കാനോ ആവില്ല..

കേവല യുക്തിക്ക്‌ ഉപരിയായി പരോക്ഷമായി ഗ്രഹിക്കാന്‍ കഴിയുന്ന പരം പൊരുള്‍ വെളിച്ചത്തെ 'അതിസാമാന്യ' ബുദ്ധിവച്ച്‌ അളന്നാല്‍ അതു ഘണ്ഠിക്കുക ദൈവത്തിനുപോലും സാധ്യമല്ല.. അതുകൊണ്ടാണു പ്രപഞ്ചത്തിലെ നാലു നിര്‍ഗ്ഗുണമൂലകങ്ങള്‍വച്ച്‌ ദൈവത്തെ നിഷേധിക്കുന്ന കേവലയുക്തിവാദികള്‍ക്ക്‌ വിശ്വാസികളെ മനസ്സിലാവാതെ പോകുന്നതു.. അല്ലെങ്കില്‍ വിശ്വാസികള്‍ പറയാന്‍ ശ്രമിക്കുന്നതു ഒരു വായനപോലും കൂടാതെ വെറുക്കാനും അതിന്‍റെ മന:ശാസ്ത്രത്തിന്‍റെ വശം പരിശോധിക്കാനാവാതെ പോകുന്നതും..

സിന്തറ്റിക്‌ സ്റ്റേറ്റുമെണ്റ്റുകള്‍ക്കപ്പുറം മനുഷ്യന്‍റെ സത്തയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന ദൈവീകബോധത്തോട്‌ ഖുര്‍ആന്‍ സംവദിക്കുമ്പോള്‍ അതു ബോധ്യപ്പെടാനായി ദൈവം ക്ഷണിക്കുന്നതു വളരെ വ്യക്തമായ പ്രാപഞ്ചിക സത്യങ്ങളുടെ ആശ്ചര്യകരമായ രീതിയിലുള്ള സംവിധാനത്തിലേക്കുള്ള അന്വേഷണങ്ങളെ ത്വരിതപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണു..

"അന്ധമായി വിശ്വസിക്കാതെ ബോധ്യപ്പെടുന്നതു മാത്രം വിശ്വസിക്കാന്‍ (വി.ഖു 25:73) ആവശ്യപ്പെടുന്ന " ഏക മതം ഇസ്ളാം മാത്രമാണു..

ദൈവത്തെക്കുറിച്ഛുള്ള ആന്തരിക വൈകാരിക ബോധ്യങ്ങള്‍ ഇത്തരം പ്രാപഞ്ചികാന്വേഷണങ്ങളില്‍ നിന്നും രൂപമെടുക്കുന്നു.. അതെങ്ങനെയെന്നു സ്തൂല-സൂക്ഷ്മ പ്രാപഞ്ചിക രഹസ്യങ്ങള്‍ തേടിയ ആള്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ പറഞ്ഞുതരും :

"ദുര്‍ബലവും ചഞ്ചലവുമായ മനസ്സുകൊണ്ട്‌ നമുക്ക്‌ പരോക്ഷമായി ഗ്രഹിക്കാന്‍ കഴിയുന്നവിധത്തിലും ലോലമായും സ്വയം അവധാരണം ചെയ്യുന്ന അപരിമേയവും പരമോന്നതവുമായ ചൈതന്യത്തെ കുറിച്ച്‌ എനിക്കുള്ള വിനീതമായ ഭക്തിയിലാണു എന്‍റെ മതബോധം നിലകൊള്ളുന്നതു.. " - The Universe and Dr. Einstene, 1948, page 108.

"അല്ലാഹുവിന്‍റെ ദാസന്‍മാരില്‍ ജ്ഞാനികള്‍ മാത്രമേ അവനെ ഭയപ്പെടുന്നുള്ളൂ.. (വി.ഖു 35:28) "

കേവലയുക്തിവാദം ജ്ഞാനമല്ല.. അറിവിന്‍റെ വെറും മാറ്റുരയ്ക്കല്‍ മാത്രമാണതു.. ശവക്കല്ലറ‍ക്കപ്പുറം മറ്റൊന്നും കാണാനാവാത്ത നിര്‍ജീവങ്ങളായ പദാര്‍ഥാധിഷ്ടിത അറിവുകള്‍ വച്ച്‌, തങ്ങള്‍ അനുഭവിക്കുകയോ ബോധ്യമാവുകയോ ചെയ്യാത്തതൊക്കെ നിലനില്‍ക്കുന്നതല്ലെന്നും വര്‍ജിക്കപ്പെടേണ്ടതാണെന്നുമുള്ള ഭാഷ്യങ്ങളെ (ദുബായില്‍ പോയില്ലെങ്കില്‍, ദുബായ്‌ ഇല്ല) എന്ന നിഷ്കളങ്ക സിനിമാ സംഭാഷണങ്ങള്‍ക്കപ്പുറമൊന്നും യുക്തിവാദികളെ എത്തിക്കുന്നില്ല..

" ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്ന ജനതക്കാണു പ്രാപഞ്ചിക അടയാളങ്ങള്‍കൊണ്ട്‌ പ്രയോജനമുള്ളതു.. (വി. ഖു 6:97) " വെറുക്കാന്‍ ആഗ്രഹിക്കുന്ന വെറിയുടെ യുക്തി പുലര്‍ത്തുന്നവര്‍ക്ക്‌ ഈ യുക്തിമനസ്സിലാവാതെ പോകുന്നതും സ്വഭാവികമാണു. ഈ സന്നിഗ്ദതയിലാണു ഇരുകൂട്ടരും വിരുദ്ധദിശയില്‍ പരസ്പരം ശപിച്ച്‌ നില്‍ക്കുന്നതു..

നമ്മുടെ ഇവിടത്തെ യുക്തിവാദികളുന്നയിക്കുന്ന നിഷേധത്തിന്‍റെ, ഇസ്ളാമിനെതിരിലുള്ള സമരങ്ങള്‍ ഫാസിസത്തിന്‍റെ സ്വഭാവമുള്ളതാണു.. ഇസ്ളാമിന്‍റെ സത്തയില്‍ തന്നെ സന്നിവേശിതമായിരിക്കുന്ന നവീകരണ യത്നങ്ങളെ കാണുകയോ അല്ലെങ്കില്‍ അതിനെതിരെ ഊതിവിടുന്ന വായ്നാറ്റ നിശ്വാസങ്ങള്‍ യുക്തിഹീനമായ നിരാസങ്ങളുടെ സംഘടിത ശ്രമങ്ങളാണു..

യുക്തിബോധത്തിന്‍റെ വ്യക്തിപരമായ അനുഭവങ്ങളൊന്നും യുക്തിവാദികള്‍ മുസ്ളിംകള്‍ക്ക്‌ പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമില്ല. കാരണം "ബുദ്ധിപരമായ അഭ്യാസങ്ങള്‍ക്ക്‌ വിധേയമാക്കാതെ യാതൊരറിവും അന്ധമായി ഉള്‍ക്കൊള്ളരുതെന്നു ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌.. (വി. ഖു 7: 185)"

ബ്രിട്ടീഷ്‌ ചിന്തകനായ ജേകബ്‌ ബ്രോണോവ്സ്കി പറയുന്നതു ശ്രദ്ധേയമാണു.. "ഇസ്ളാം അത്ഭുതങ്ങളുടെ മതമല്ല.. വിശ്വാസം ബൌദ്ധിക പ്രവര്‍ത്തനവും ചിന്ത അപഗ്രധനവുമാണു ആ മതത്തില്‍.." - Maxime Rodinson , islam and capitalism, 1974, page 79

ഇസ്ളാം ഒരു അടഞ്ഞ സമുദായമണെന്നും ബുദ്ധിപരമായ ഒരു ചര്‍ച്ചകളും നടക്കാത്ത മതമാണു അതെന്നുമുള്ള നമ്മുടെ ബുജി (ബാവു -- ജബ്ബു) പ്രാഗ്‌ വാദക്കാര്‍ക്ക്‌ അവരുടെ ആചാര്യര്‍തന്നെ പറഞ്ഞു കൊടുക്കട്ടെ സത്യം...

ബെര്‍ട്രണ്റ്റ്‌ റസ്സല്‍ : ".. മുഹമ്മദീയ ലോകത്ത്‌ മാത്രമേ പതിനൊന്നാം നൂറ്റാണ്ട്‌ വരെ യുക്തിയുടെ അവകാശവാദം നിലനിന്നുള്ളു. അതിനു ശേഷം നവോത്ഥാനത്തിനും ശാസ്ത്രീയ വിപ്ളവത്തിനും ശേഷമാണു അതു (യുക്തി) വ്യാപകമായി സ്വാധീനം നേടിയതു.. " - in praise of idleness, 1988, page 67-68

ജവഹര്‍ലാല്‍ നെഹ്രു : " .. എട്ടും ഒന്‍പതും നൂറ്റാണ്ടുകളില്‍ അറബികളിലെ ബൌദ്ധിക ജിജ്ഞാസയും യുക്തിപരവുമായ വിശകലനത്തിന്‍റെ സാഹസികതകളും ശാസ്ത്രീയാന്വേഷണങ്ങളും അത്യുജ്ജ്വലമായിരുന്നു... " - the discovery of india, 1981, page 231

ഫ്രഞ്ച്‌ ദാര്‍ശനികന്‍ എഡ്വേര്‍ട്‌ മോണ്ടറ്റ്‌ : ".. പദാര്‍ഥപരമായും ചരിത്രപരമായും യുക്തിവാദമെന്ന പദം പ്രയോഗിക്കപ്പെടുന്ന പ്രവിശാലമായ എല്ലാ അര്‍ഥത്തിലും ഇസ്ളാം അനിവാര്യമായും ഒരു യുക്തിയധിഷ്ടിത മതമാകുന്നു.. കാര്യകാരണ ബന്ധങ്ങളെ ചൂഴ്ന്ന്‌ നില്‍ക്കുന്ന തത്വങ്ങളില്‍ അധിഷ്ടിതമാകുന്ന വ്യവസ്ഥയെന്ന യുക്തിവാദത്തിന്‍റെ നിര്‍വചനം, ഇസ്ളാം മതവിശ്വാസങ്ങളെ സംബന്ധിച്ചിടത്തോളം നിശ്ചയമായും യോജിക്കുന്നു.. " - the preaching of islam, 1997, page 413

മതതാരതമ്യ വിദഗ്ദന്‍ തോമസ്‌ ക്ളിയറി : " വിശ്വാസവും യുക്തിയും പരസ്പരം ബന്ധിപ്പിച്ചതിനാല്‍ ഇസ്ളാമില്‍ പടിഞ്ഞാറില്‍ നിന്നു ഭിന്നമായി മത-ശാസ്ത്ര സംഘട്ടനങ്ങളില്ല... " - the essential koran, 1994, page viii

ഇനി പറഞ്ഞാട്ടെ ... യുക്തിവാദികള്‍ അവര്‍ പറയുന്ന വിഷയത്തെപ്പറ്റി തനിക്കുള്ള അര്‍ഹത അളന്നിട്ട്‌ തന്നെയാണോ ഇസ്ളാമിനെതിരെ ബുദ്ധി മാറ്റുരക്കാന്‍ വരുന്നതു .. അതിനു ശേഷമാണല്ലോ യുക്തിവാദികളെ എതിര്‍ക്കാന്‍ വരുന്നവരുടെ ബുദ്ധിശേഷിയുടെ അളവെടുക്കേണ്ടതു.. 'പോത്തു കച്ചവടക്കാര'ല്ലല്ലോ, പോത്താണല്ലൊ ആദ്യം മനസ്സിലാക്കേണ്ടതു തങ്ങള്‍ക്കുള്ള പരിമിതി.

മതങ്ങളെക്കുറിച്ചുള്ള താരതമ്യപഠനം നടത്തിയിട്ടുള്ള ഫ്രഞ്ച്‌ ഓറിയണ്റ്റലിസ്റ്റ്‌ മാക്സിം റോഡിന്‍സന്‍റെ പ്രഖ്യാപനം നോക്കൂ : " ജൂത-ക്രൈസ്തവ മതങ്ങളുടെ വേദങ്ങള്‍ നല്‍കുന്നതിനേക്കാള്‍ വളരെയേറെ പ്രാധാന്യം ഖുര്‍-ആന്‍ യുക്തിക്ക്‌ നല്‍കുന്നു എന്ന്‌ നമുക്ക്‌ മനസ്സിലാവുന്നു.. " - islam and capitalism, 1974, page 91

ബധിരരും മൂകരുമായാല്‍ ചരിത്രത്തിലെ ഈ സക്ഷ്യങ്ങളെ മനസ്സിലാവനുള്ള മാനസിക പക്വത പോത്തിനേക്കാല്‍ കുറവായിരിക്കും.. അതിങ്ങനെയാണു ഖുര്‍-ആന്‍ പറയുന്നതു: ".. ബുദ്ധി പ്രയോജനപ്പെടുത്താത്ത ബധിരരും മൂകരുമായ മനുഷ്യരാകുന്നു അല്ലാഹുവിന്‍റെ ദൃഷ്ടിയില്‍ ഏറ്റവും നികൃഷ്ടമായ ജന്തുവര്‍ഗ്ഗം.. " - (8: 22)

സവര്‍ണ്ണബോധം വച്ച്‌പുലര്‍ത്തുന്ന കേവലയുക്തിവാദ സംഘങ്ങള്‍ മറ്റൊരു വര്‍ഗ്ഗമായി പരിണമിച്ചിരിക്കുന്നു. അവര്‍ക്ക്‌ സാമൂഹ്യഘടനയുമായി പൊരുത്തപ്പെടാനുള്ള ഒരു ഉദ്ധേശവുമില്ലാതെ " .. സത്യത്തെ മിഥ്യയുടെ ചായം തേച്ഛു സംശയാസ്പദമാക്കുന്ന (വി. ഖു 2: 44) .. " സംസ്കാരശൂന്യതയുടെ പ്രചാരകരായി മാറുകയാണു..

ഇസ്ളാമായി അവര്‍ കാണുന്നതു.. താലിബാനില്‍ സ്ത്രീകളെ അണിയിച്ചിരിക്കുന്ന ചാക്ക്‌ കൊണ്ടുള്ള വസ്ത്രത്തിന്‍റെ ഭാരത്തിലാണു.

അവര്‍ നോക്കുന്നതു .. സ്ത്രീകളെ കുറിച്ച്‌ കേരളത്തിലെ പൌരോഹിത്യ്ം നിരത്തുന്ന 4 'കെട്ടി'ന്‍റെയുള്ളിലെ രതിവിചാരങ്ങളെ കുറിച്ചാണു..

അവര്‍ക്ക്‌ വേണ്ടതു.. ബിന്‍ലാദന്‍റെ ബോംബിന്‍റെ ഇസ്ളാമിക രസതന്ത്രം എങ്ങനെ രൂപപ്പെടുന്നു എന്ന അന്വേഷണങ്ങളിലാണു..

ഇസ്ളാമിന്‍റെ മേല്‍ പറ്റിയിരിക്കുന്ന ഇത്തരം കളകളെ നോക്കി ഇതാണു ഇസ്ളാം എന്ന്‌ പറയുന്ന അറിവില്ലായ്മയെ യുക്തിവാദം എന്ന്‌ പറയാനൊക്കില്ല.. പക്ഷേ ഈ കളകള്‍ പലയിടങ്ങളിലും പ്രാദേശിക സംസ്കാരങ്ങളായി ഇസ്ളാം ആദര്‍ശങ്ങളെ അമര്‍ത്തി പതിവില്‍കൂടുതല്‍ പറ്റിയിരിപ്പുണ്ട്‌ എന്ന സത്യവും അംഗീകരിക്കാതിരിക്കുന്നില്ല..

".. ഇന്നു ഇസ്ളാം അതിന്‍റെ ഉജ്ജ്വലങ്ങളായ ബൌദ്ധികനേട്ടങ്ങളും വിജ്ഞാനത്തിന്‍റെ വിധാതാക്കളുമായി പരിലസിക്കുന്നില്ല. ഇതിന്‍റെ കാരണം അതിന്‍റെ അധ്യാപനങ്ങളിലല്ല, അവയെ (മുസ്ളിംകള്‍) അവഗണിച്ചതിനാലാണെന്നു കണ്ടെത്താവുന്നതാണു.. " - ആനി ബസണ്റ്റ്‌, beauties of islam , 1990, page 10

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പിന്നാമ്പുറത്തു നിന്ന്‌ കൊണ്ട്‌, സഹോദരിയുടെയും മാതാവിന്‍റെയും പരപുരുഷ കാമനകളുടെ സ്വാതന്ത്യ്രത്തെയും,, മൃഗങ്ങളില്‍ പോലും കാണാനാവാത്ത പ്രകൃതി വിരുദ്ധ സ്വവര്‍ഗ്ഗ രതിയുടെ അരാജകത്വങ്ങളെ സ്വാതന്ത്യ്രത്തിന്‍റെ ലേബലിലേക്ക്‌ മഹോന്നതപ്പെടുത്തുന്ന കേവലയുക്തിവാദ സംഘങ്ങള്‍.., 1500 വര്‍ഷം മുന്‍പുള്ള സാംസ്കാരിക ചുറ്റുപാടുകളെ ഊഹിച്ചെടുത്ത്‌ മുഹമ്മദ്‌ (pbuh) എന്ന പ്രവാചകന്‍റെ വ്യക്തിജീവിതത്തെ കളങ്കപ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ അവര്‍ ഇത്രയും കൂടി മനസ്സിലാക്കിയിരിക്കണം ..
---------------------------------------------------------------------------------------------------------------------------
നിശ്ചയം മുഹമ്മദ്‌ നബി ( "Most Influential Man in History" - Michael M. Hart ) ആണെങ്കില്‍..

നിശ്ചയം മുഹമ്മദ്‌ നബി ( "Most Successful of all Religious Personalties" - Encyclopaedia Britannica 11th Ed ) ആണെങ്കില്‍..

നിശ്ചയം മുഹമ്മദ്‌ നബി ( "Greatest Leader of all Times" - Jules Masserman in the "TIME" Magazine ) ആണെങ്കില്‍..

നിശ്ചയം മുഹമ്മദ്‌ നബി ( "Greatest Man that ever Lived" - Lamartine in his "History of the Turks" ) ആണെങ്കില്‍..

നിസ്സംശയം.. ഈ കേവലയുക്തിവാദ വെറിയന്‍മാര്‍ അസത്യവാദികളും വെറും വിഡ്ഡികളുമാണെന്ന് കരുതാന്‍ തക്കതായന്യായം സാമാന്യ ജനങ്ങള്‍ക്കുണ്ട്‌...

--------------------------------------------------------------------------------------------------------------------------

കേവലയുക്തിവാദികള്‍ അവരുടെ ബുദ്ധിയെ ഇനിയും സജ്ജമാക്കേണ്ടിയിരിക്കുന്നു.., സത്യസന്ധമായാരു തിരിച്ചറിവിലേക്ക്‌ ഇറങ്ങിവരാനും സമൂഹത്തിലെ ഉപരിതലത്തില്‍ മറ്റൊരു വര്‍ഗ്ഗമായി മാറ്റിനിര്‍ത്തപ്പെടേണ്ടവരായി അവര്‍ മാറാതിരിക്കാനും.

ഇസ്ളാമിന്‍റെ യുക്തിപരതയെ സൂക്ഷ്മമായി പഠനം നടത്തിയ ഡോ. രാധാകൃഷ്ണന്‍ എഴുതുന്നു : ".. നിഗൂഡതകളില്ലാത്ത മതമാണു ഇസ്ളാം.. അതിന്‍റെ ലാളിത്യമാണു അതിന്‍റെ ശക്തിയും സൌന്ദര്യവും.. അതു താത്വിക സമസ്യകളിലോ പ്രകൃത്യതീതമായ വൈരുധ്യങ്ങളിലോ അതിഭൌതികമായ നാട്യങ്ങളിലോ ഏര്‍പ്പെടുന്നില്ല.. ഇസ്ളാമിലെ ഉന്നതമായ ഏകദൈവ സിദ്ദാന്തം ലളിതവും അസങ്കീര്‍ണ്ണവുമായ മനസ്സുകള്‍ക്ക്‌ ഏറ്റവും അനുയോജ്യവുമാകുന്നു.. സ്ഥാപനതലത്തില്‍ അതു കണിശമായും യുക്തിഭദ്രമാണു.. " - indian religions, 1983, page 125

" .. യുക്തിജ്ഞാനം മഹത്തായ സമ്പത്തായി ഇസ്ളാം കാണുന്നു (വി. ഖു 2: 269)" .. പക്ഷേ ഊഹാധിഷ്ടിത കേവലയുക്തി വെറി വിചാരങ്ങള്‍ പോത്തു സംസ്കാരമായും അതു കാണുന്നു.. അതാണു കേവലയുക്തിവാദികളില്‍ നിന്നും നിരന്തരം നാം കാണുന്നതും..

ഇസ്ളാമിനെ കുറിച്ച്‌ പറയുന്നതു മൌലികവാദവും തീവ്രവാദവുമാണെന്ന പാശ്ചാത്യചിന്ത എന്നേ പഴഞ്ചനായിരിക്കുന്നു. അതില്‍ അവര്‍തന്നെ തിരുത്തലുകള്‍ നടത്തിവരികയാണു .. അതിന്‍റെ ഒരു ഉദാഹരണമാണു താലിബാനികളുടെ പിടിയില്‍നിന്ന്‌ പുറത്തുവന്ന വിഖ്യാത ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവോണ്‍ റിഡ്ലി .. അവര്‍ ഇസ്ളാമിനെ അറിഞ്ഞശേഷം, താലിബാനിസമല്ല ഇസ്ളാമെന്ന്‌ കണ്ടെത്തി ഇസ്ളാം സ്വീകരിച്ചശേഷം നടത്തിയ അഹ്വാനം :

".. അഞ്ചുവര്‍ഷം മുന്‍പുവരെ ഞാന്‍ മുഹമ്മദിനെ(pbuh) കുറിച്ച്‌ കേട്ടിരുന്നില്ല.. പക്ഷേ ഇപ്പോല്‍ അദ്ദേഹത്തിന്‍റെ നാമവും ആദരവും ഓര്‍മ്മയും സംരക്ഷിക്കാന്‍ ഞാന്‍ എന്‍റെ അവസാന തുള്ളി രക്തവും നല്‍കും.. " - yvonne ridley, speech at global peace & unity conference, london, 2006
.

47 comments:

  1. പ്രസക്തമായ പോസ്റ്റ്. ധാരാളം വിവരങ്ങള്‍. യിവോണ്‍റിഡ്‌ലിയെക്കുറിച്ചുള്ള യുക്തവാദി വിവരണം പ്രതീക്ഷിക്കാം. ഇത്തരം പോസ്റ്റുകളും ചര്‍ചകളും യുക്തവാദികളുമായി വിശ്വാസികള്‍ക്ക് ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിതുറക്കുമെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  2. ഇസ്ളാമിനെ കുറിച്ച്‌ പറയുന്നതു മൌലികവാദവും തീവ്രവാദവുമാണെന്ന പാശ്ചാത്യചിന്ത എന്നേ പഴഞ്ചനായിരിക്കുന്നു. അതില്‍ അവര്‍തന്നെ തിരുത്തലുകള്‍ നടത്തിവരികയാണു .. അതിന്‍റെ ഒരു ഉദാഹരണമാണു താലിബാനികളുടെ പിടിയില്‍നിന്ന്‌ പുറത്തുവന്ന വിഖ്യാത ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവോണ്‍ റിഡ്ലി .. അവര്‍ ഇസ്ളാമിനെ അറിഞ്ഞശേഷം, താലിബാനിസമല്ല ഇസ്ളാമെന്ന്‌ കണ്ടെത്തി ഇസ്ളാം സ്വീകരിച്ചശേഷം നടത്തിയ അഹ്വാനം :
    ***********

    കഷ്ടം സുഹൃത്തെ , വിവരം ഇല്ലായ്മയെ അലങ്കാരം ആയി കൊണ്ട് നടക്കുന്നത് കണ്ടിട്ട് കഷ്ടം തോന്നുന്നു ....

    ബന്ദി ആക്കപ്പെടുന്നവര്‍ക്ക് ബന്ദി ആക്കുന്നവരോട് തോന്നുന്ന മാനസിക അടിമത്വത്തെ Stockholm syndrome എന്നാ പേരില്‍ ആണ് വിളിക്കപ്പെടുന്നത്.... അത് താങ്ങള്‍ അഭിമാനത്തോടെ ചൂണ്ടി കാണിക്കുന്ന ആ സുഹൃത്തിന്റെ കാര്യം മാത്രം അല്ല ... വീരപ്പന്റെ പിടിയില്‍ നിന്നും വന്ന രാജ കുമാര്‍ നടത്തിയ പ്രസ്താവനകള്‍ ഒന്ന് പരിശോധിച്ചു നോക്കൂ ... മത തിമിരം തലയ്ക്കു പിടിച്ചു എന്നെ കടിച്ചു കീറാന്‍ വരും മുന്‍പ് ഈ മാനസിക നിലയെ കുറിച്ച് അല്പം വായിക്കാന്‍ ഉള്ള ക്ഷമ കാണിക്കും എന്ന് ഈ എളിയ യുക്തി വാദി ആശിക്കട്ടെ ....

    പിന്നെ എതിരഭിപ്രായങ്ങളെ തരാം താണ വാക്കുകള്‍ ഉപയോഗിച്ച് അധിശേപിക്കുന്നതില്‍ താങ്കളുടെ പോസ്റ്റും ഒട്ടും തന്നെ മെച്ചം അല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ .... യുക്തി വാദികളെ മൊത്തത്തില്‍ പൊതു എന്നും മറ്റും വിളിച്ചാല്‍ നേരത്തെ താങ്ങള്‍ വിളിച്ചു കൂവിയ പോലെ മന നഷ്ടത്തിന് വക്കീല്‍ നോടീസ് അയക്കും എന്നും മറ്റും ഉള്ള ഉമ്മാകി കാണിക്കില്ല എന്നുള്ള ധൈര്യം ആകും അല്ലെ ... ഏതായാലും മത വിശ്വാസിയുടെ സംസ്കാരം താങ്ങളും കാണിക്കുന്നു എന്ന് കാണുന്നതില്‍ രസം ഉണ്ട് ..

    അധിക്ഷേപം തുടരട്ടെ .... !!!

    ReplyDelete
  3. പിന്നെ എഴാം നൂറ്റാണ്ടില്‍, അന്നത്തെ അറിവ് വച്ച് അന്നത്തെ സാമൂഹിക സാമ്പത്തിക സഹാച്ചര്യങ്ങള്‍ക്ക് അനുസ്രിതം ആയി എഴുതപെട്ട ഒരു ഗ്രന്ഥം വള്ളി പുള്ളി തെറ്റാതെ കല്പാന്ത കാലത്തേ മാനവ കുലം ( ഇനിയിപ്പോ "പണ്ടോരയിലെ നാവി" കള്‍ ഉണ്ടെങ്കില്‍ അവരും :) ) പിന്തുടരണം / പിന്തുടരും എന്ന് നിഷ്കളങ്കം ആയി ചിന്തിക്കുന്ന ഒരു "മത കഴുത " ആകുന്നതിനേക്കാള്‍ അല്പം സംശയം നില നിര്‍ത്തി ലോകത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്ന ഒരു "യുക്തി വാദി പോത്ത്" ആയിരിക്കുന്നതില്‍ ഈയുള്ളവന്‍ അഭിമാനം കൊള്ളുന്നു ....

    പിന്നെ മത വാദികളെ കഴുത എന്ന് വിളിച്ചു എന്നും പറഞ്ഞു ഈ പാവത്തിന് വക്കീല്‍ നോട്ടീസ് ഉമ്മാക്കി അയക്കരുതേ എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു ...

    നമ്മുടെ കയ്യില്‍ പെട്രോ ഡോല്ലോര്‍ ഒന്നും ഇല്ല , വക്കീലിന് കൊടുക്കാന്‍ .... അത് കൊണ്ടാണ് ....

    അത് കൊണ്ട് "വല്ല മാന നഷ്ടവും" സംഭവിച്ചു പോയെങ്ങില്‍ ഈ യുക്തി വാദി പോത്ത് താഴ്മയായി ക്ഷമ ചോദിക്കട്ടെ ...!!! :)

    ReplyDelete
  4. പ്രിയ ജെറി..
    താങ്കള്‍ ഈ വാദം ഇതുനുമുന്‍പുള്ള പോസ്റ്റിലും ഉയര്‍ത്തിയിരുന്നു.. അതിനു അന്ന്‌ ചിന്തകനോടാണു പറഞ്ഞതു.. താങ്കളുന്നയിച്ചത്‌ ഒരു ഓഫ്‌ റ്റോപിക്‌ ആയതിനാല്‍ ഞാനും പറുപടി പറഞ്ഞില്ല..

    യിവോന്‍ റിഡ്ലി ഒരു പത്രപ്രവര്‍ത്തകയാണു.. തടങ്കല്‍ എന്താണെന്നും തട്ടിക്കൊണ്ടുപോകല്‍ എന്താണെന്നും അതിണ്റ്റെ ആഫ്റ്റര്‍ ഇഫക്റ്റ്‌ എതാണെന്നും വ്യക്തമായി അറിയാവുന്ന സ്ത്രീ...

    അവരുടെ വിശ്വാസമാറ്റം Stockholm syndrome അല്ലെന്ന് അവര്‍തന്നെ പറയുന്നതു .. വളരെ സ്വബോധത്തോടെ പ്രസ്തുത പോസ്റ്റിലെ
    അവരുടെ ലിങ്കില്‍ വായിച്ചിരുന്നെങ്കില്‍ മനസ്സിലാവുമായിരുന്നു...

    വായിച്ഛില്ലെങ്കില്‍ അതില്‍ നിന്നു ശകലം : [
    I'm not a victim of Stockholm Syndrome. To be a victim you have to bond with your captors. During my imprisonment I spat, swore, cursed and abused my jailers as well as refusing their food and going on hunger strike ..]

    ഇനി ഞാന്‍ താങ്കളെ നോക്കി .. " ഹാ കഷ്ടം" എന്ന് പറയട്ടെ ...

    രണ്ടാം കമണ്റ്റിനു :
    കഴുത എന്നോ പോത്തെന്നോ വിളിക്കുന്നതിനപ്പുറം, തള്ളക്ക്‌ വിളിക്കാനുള്ള അവിവേകം നിങ്ങള്‍ കാണിച്ചില്ലല്ലോ എന്ന്‌ സമാധാനിച്ച്‌ ഒരു യുക്തിവാദിയിലെങ്കിലും ആദരവറിയിക്കുകയാണു ..

    ReplyDelete
  5. "ഈ കളകള്‍ പലയിടങ്ങളിലും പ്രാദേശിക സംസ്കാരങ്ങളായി ഇസ്ളാം ആദര്‍ശങ്ങളെ അമര്‍ത്തി പതിവില്‍കൂടുതല്‍ പറ്റിയിരിപ്പുണ്ട്‌ എന്ന സത്യവും അംഗീകരിക്കാതിരിക്കുന്നില്ല.. "
    യുക്തിവാദികളേ നേരേയാക്കാന്‍ നോക്കുന്നതിലും നല്ലത് ഈ 'കള'കളേ നേരേയാക്കുന്നതാണു ബക്കറെ. ഈ കളകളേ ആരെങ്കിലും എതിര്‍ത്താല്‍ 'ഇര' വാദവുമായി ഇറങ്ങുന്നതും നമ്മള്‍ തന്നെ.

    ReplyDelete
  6. ഓഫ് റ്റൊപ്പിക്കിനു ക്ഷമാപണം ഇതു കൂടി നോക്കു : http://shareefsagar.blogspot.com/2010/01/blog-post.html

    ReplyDelete
  7. വായിച്ചിരിക്കേണ്ട പോസ്റ്റ്‌. ചര്‍ച്ചയ്ക്കായി യുക്തിവാദി സുഹൃത്തുക്കള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

    ഓഫ്: ചിലര്‍ പോത്തുകച്ചവടത്തിന്റെ കണക്കെഴുത്ത് തുടങ്ങിയല്ലോ! :)

    ReplyDelete
  8. >>>>ഓഫ്: ചിലര്‍ പോത്തുകച്ചവടത്തിന്റെ കണക്കെഴുത്ത് തുടങ്ങിയല്ലോ! :<<<<

    ക്കായക്കൊടി ഷാ (ശ്രദ്ധേയന്‍): വിചാരത്തിനേയും എന്നേയുമാണോ താങ്കള്‍ ‘പോത്തുകച്ചവടത്തിന്റെ കണക്കെഴുത്ത് തുടങ്ങിയ ചിലരെന്ന് ഉദ്ദേശിച്ചത്.?.

    ReplyDelete
  9. തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട്‌ അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍ (25:73)

    ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച്‌ നോക്കിയില്ലേ? ഇനി ഇതിന്‌ ( ഖുര്‍ആന്ന്‌ ) ശേഷം ഏതൊരു വൃത്താന്തത്തിലാണ്‌ അവര്‍ വിശ്വസിക്കാന്‍ പോകുന്നത്‌? (7:185)

    താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു ( യഥാര്‍ത്ഥ ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന്‌ (യഥാര്‍ത്ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന്‌ ( അതു വഴി ) അത്യധികമായ നേട്ടമാണ്‌ നല്‍കപ്പെടുന്നത്‌. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച്‌ മനസ്സിലാക്കുകയുള്ളൂ. (2:269)

    ReplyDelete
  10. യരലവ~yaraLava : തലതിരിഞ്ഞ കണക്കുകള്‍ കണ്ടപ്പോള്‍ പറഞ്ഞു പോയതാണേ..

    ഞാന്‍ അനോണി അല്ല സാറേ. സനോണി തന്നെയാ. കായക്കൊടിയെ പറ്റി കൂടുതല്‍ എന്റെ ബ്ലോഗില്‍ തന്നെ വായിക്കാം. ഈ മെയില്‍ പിരിച്ചെഴുതിയാല്‍ എന്റെ പേരാകുമെന്നത് ഏതു യുക്തിയാണാവോ? ഇനി അതും അറിയണമെങ്കില്‍ 'ഖത്തര്‍ ബ്ലോഗ്‌ മീറ്റ്' ഗൂഗിളില്‍ തെരഞ്ഞാല്‍ മതിയാവും. പേരുവിളിച്ചാല്‍ പ്രകോപിതനാവാന്‍ ഞാന്‍ ചിത്രകാരന്‍ അല്ലല്ലോ. :):):)

    ബക്കര്‍: വീണ്ടും ഓഫിനു സോറി

    ReplyDelete
  11. ഉവ്വോ; എങ്കില്‍ അത് പേരെടുത്ത് പറഞ്ഞാല്‍ ഈ ചോദ്യവും ഉത്തരവും ഒഴിവാക്കാമായിരുന്നു. സനോണിത്തരം പേരില്‍ മാത്രമായിപ്പോവരുതല്ലോ.

    പേരുവിളിച്ചപ്പോള്‍ താങ്കളെന്തിനാ മന്ത് മറ്റേ കാലിനാണെന്ന് പറയുന്നേ; ഷാ എന്ന പേര് അത്രമോശമൊന്നുമല്ല കേട്ടോ. ബു ഹ ഹ :(

    ReplyDelete
  12. ഈ യുക്തിവാദം ഇരുളും വിശ്വാസം വെളിച്ചവും ആണെന്ന് പറയുമ്പോള്‍ ഇസ്ളാം മതവിശ്വാസം മാത്രമാണോ ഉദ്ദേശിച്ചത് അതോ ബുദ്ധമതം, ജൈനിസം, ജൂതമതം, ഹിന്ദുത്വം, സൈന്റോളജി തുടങ്ങിയ മതങ്ങളും വെളിച്ചം തന്നെയാണോ?

    ReplyDelete
  13. " .. യുക്തിജ്ഞാനം മഹത്തായ സമ്പത്തായി ഇസ്ളാം കാണുന്നു (വി. ഖു 2: 269)" ..

    “ അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് യുക്തിഞ്ജാനം നല്‍കുന്നു, യുക്തിഞ്ജാനം ലഭിച്ചവനോ മഹത്തായ സമ്പത്ത് ലഭിച്ചു കഴിഞ്ഞു. ബുദ്ധിമാന്മാര് മാത്രമേ ഈ ഭാഷണങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയുള്ളൂ.”) -അല്‍ബഖറ(2): 269

    ബക്കറേ:ഇതു നല്ല ഹിക്മത് തന്നെ; അല്‍ഹംദുലില്ലാ‍.. യുക്തിവാദികള്‍ക്ക് മാ‍ത്രമേ കാര്യങ്ങള്‍ പുടികിട്ടൂ എന്ന് ഖുറാനില്‍ തന്നെയുണ്ട് അല്ലെ. ഈ പോസ്റ്റിനാധാരമായ സികെബിയുടെ പോസ്റ്റാണ് ഈ ഖുറാന്‍ വക്യത്തിന്റെ നേര്‍ക്കുനേരെയുള്ള ചുവരെഴുത്ത്.

    മതപാഠ്യങ്ങള്‍ പറഞ്ഞ് എന്നെ തിരുത്താന്‍ വരുന്നവര്‍ക്ക് ഇനി ഈ ആയത്ത് ഓതിക്കേള്‍പ്പിച്ചാല്‍ മതിയാവും എന്ന ഒരു സമാധാനമായി.

    ഈ കമെന്റിന് രമണികയോട് കടപ്പാടുണ്ടേ..!

    ReplyDelete
  14. ..........ആയതിനാല്‍ ....മാലോകരെ....നിങ്ങള്‍ കൂട്ടം കൂട്ടമായി പൊന്നാനിയിലേക്ക്....വരുവിന്‍....ബുദ്ധിയുടെ അഗ്രചര്‍മ്മം ചചെതിക്കപ്പെടുന്നതോടെ ...നിങ്ങള്‍ ഒരു മഹത്തായ ലോകത്തേക്ക് പ്രവേശിക്കുകയായി....!!അവിടെ നിങ്ങളെക്കത്തിരിക്കുന്നത്...മനോഹരങ്ങളായ കബന്ധങ്ങളുടെ നയനാനന്ദകരമായ കാഴ്ചകളാണ്...കര്‍ണാആനന്ദകരമായ നിലവിളികലാണ്...!!എന്നിട്ടും ആനന്ദം പോരാ എന്നാണെങ്കില്‍ വിഷമിക്കേണ്ട പുതു ദീനികളെ...നിങ്ങള്‍,, കെട്ടിയവര്‍ മൊഴിചോല്ലി പ്പോയ പതിനായിരക്കണക്കിനു യുവതികളുടെ...ആനന്ദകരമായ ജീവിതം കാണുവിന്‍...!തന്തയില്ലാ ജീവിതം നയിക്കുന്ന കുരുന്നു ബാല്യങ്ങള്‍ പട്ടിണിയില്‍ ആറാടിതിമിര്‍ത്തു രസിക്കുന്നത് കാണുവിന്‍...!എന്തെ നിന്ന് കളഞ്ഞത്...നിങ്ങള്‍ ചിന്തിക്കുകയാണോ...?അതിനു ചിന്തയുടെ അഗ്രചര്‍മം ഞങ്ങള്‍ മുറിച്ചു കളഞ്ഞല്ലോ...?നിങ്ങള്‍ എന്തിനാണ് ചിന്തിക്കുന്നത്...അതിനിവിടെ ഞങ്ങളുണ്ടല്ലോ...?അങ്ങിനെയല്ലേ പകുതിരാജ്യം നമ്മള്‍ പകുത്തെടുത്തത്...!അവിടെ നമ്മള്‍ നിത്യേന നൂറ്റമ്പതു പേരെയെങ്കിലും പടച്ചവന്റെ അടുത്തേക്ക്‌ പറഞ്ഞയക്കുന്നുണ്ടല്ലോ ..? ഇനി നിങ്ങള്‍ നമ്മുടെ പാടശാലയിലേക്ക് വരുവിന്‍...അവിടെ നിങ്ങള്ക്ക് അന്ധന്മാരായ ഉസ്താതില്‍ നിന്ന് വിദ്വേഷത്തിന്റെ സുന്ദരങ്ങളായ ദൈവവചനങ്ങള്‍ പഠിക്കാം...അവിടെ നിന്ന് നേരെ പോകേണ്ടത്..മഹാനായ മഅദനി പ്രവാചകന്റെ അടുത്തേക്കാണ്‌... അവിടെ നിങ്ങളുടെ തണുത്ത രക്തം തിളപ്പിചെടുക്കാം...അവിടെനിന്നു നിങ്ങള്‍ നേരെ നവ പ്രവാചകന്‍ നസീര്‍ സാഹിബിന്റെ സവിധത്തിലെത്തും... അവിടെ നിങ്ങള്ക്ക് ആകര്ഷകങ്ങലായ നിരക്കടലാസുകളില്‍ പൊതിഞ്ഞ ബോംബുകള്‍ ലഭിക്കും...ഇപ്പോള്‍ നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ...?ഉണ്ടെങ്കില്‍ ബക്കര്‍ സാഹിബിന്റെ ബ്ലോഗില്‍ കയറി ആ ദൈവ വചനങ്ങള്‍ വായിക്കൂ...നിങ്ങളുടെ തണുത്തരക്തംവീണ്ടും തിളക്കും...ഇനി നിങ്ങള്‍ നേരെ നിങ്ങളുടെ അയല്‍ പക്കങ്ങളിലേക്ക് ചെല്ലുവിന്‍... അവിടെ നിങ്ങളോടൊപ്പം പട്ടിണി പങ്കിട്ടു തിന്ന നരാധമന്മാരായ ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്...അവര്‍ നിങ്ങളോട് ചിരിക്കും...നിങ്ങള്‍ ചിരിക്കരുത്...എന്തെന്നാല്‍ നമ്മുടെ ദൈവ ഗ്രന്ഥം അത് വിലക്കിയിരിക്കുന്നു...അനന്തരം നിങ്ങള്‍ അവരുടെ ശിരസ്സ്‌ അറുത്തെടുത്തു ജിഹാദ് വിളിക്കണം...അപ്പോള്‍ അവരുടെ നിഷ്കളങ്കമായ കണ്ണുകള്‍ നിങ്ങള്‍ കാണുകയില്ല ...എന്തെന്നാല്‍ അപ്പോഴേക്കും നിങ്ങള്‍ അന്ധരായ്‌ തീര്‍ന്നിരിക്കും...അനന്തരം പടച്ചവന്‍ നിങളെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കും...!അപ്പോള്‍ നിങ്ങളുടെ വിദേശ തൊപ്പിയിലും കറുത്ത പര്ദ്ദയിലും മനസ്സിലാവാതെ നോക്കി ,തലയില്‍ സ്നേഹത്തിന്റെ ഉറുമാല് കെട്ടിയവരും സാഹോദര്യത്തിന്റെ കച്ചി മുണ്ടും പുള്ളി ക്കുപ്പായവുമനിഞ്ഞവരും നിങ്ങളെനോക്കി കരയുന്നുണ്ടാകും....അവര്‍ക്ക് പിന്നില്‍...വിദേശ പണം ഞരമ്പുകളില്‍ മതക്കൊഴുപ്പു നിറച്ച ബക്കരും ,സെ കെ ലത്തീഫും,ബീമാപള്ളിയും ജിപ്പുവും അപ്പൊ കലിപ്തോവുംകൂട്ടരും ചിരിക്കുന്നുണ്ടാവും ...!!പിന്നീടവര്‍ ഹിന്തു മത സ്ഥാപകരായ സതയും ഭാരതീയനും നകുലനും കൂതരയുമായി മത്തങ്ങയെ കുറിച്ച് സംസാരിക്കും....!!!

    ReplyDelete
  15. maneesarang !!!!

    തനിക്കെന്താ പ്രാന്തായോ...
    ഇന്നലെവരെ ഒരു കുഴപ്പവുമില്ലാതിരുന്ന പഹയനാണു... ചമ്മന്തിയില്‍ വീണപാറ്റയെ വിഴുങ്ങി തൊണ്ട ചൊറിയുന്നോ....

    പോയി ഉപ്പിട്ട വെള്ളം കുടിച്ചേച്ചുവാ..... മാന്യന്‍മാര്‍ വരുന്ന സ്ഥലമാണു... ഇവിടൊന്നും തൂറി നാറ്റാതെ....

    ReplyDelete
  16. പോസ്റ്റിനെ പറ്റി...
    ഈ പോസ്റ്റിനു എല്ലാ അഭിവാദ്യങ്ങളും....

    ReplyDelete
  17. പ്രിയ maneesarang ...

    maneesarang പാണന്‍മാര്‍ക്ക്‌ പാടാന്‍ ഇനിയുമുണ്ടല്ലോ കഥകള്‍...

    "........ അതോടെ നിങ്ങള്‍ക്ക്‌ മറ്റൊരു റോമിയോ ഉദ്യോഗം കൂടി ലഭിക്കും.. ലക്ഷം രൂപയും അത്തറിണ്റ്റെ മണമുള്ള ചട്ടയും ബൈക്കും കയ്യിലൊരു മൊബൈലും തന്ന്‌ മുല്ലമാര്‍ നിങ്ങളെ യാത്രയാക്കുകയാണു.. ബസ്റ്റാണ്ടുകളില്‍ നിന്നും ബസ്റ്റാണ്ടുകളിലേക്ക്‌ .. അവിടെന്ന്‌ ക്രിസ്ത്യന്‍ ഹിന്ദു യുവതികളെ മയക്കി മതം മാറ്റി ലോഡ്ജ്കളില്‍ എത്തിക്കണം .. മുല്ലായും നിങ്ങളും അവളെ പിഴിഞ്ഞ്‌ ചണ്ടിയാക്കി പാക്കിസ്താനിലെ ചുവന്ന തെരുവില്‍ എത്തിക്കണം.. അതുകഴിഞ്ഞ്‌ നിങ്ങള്‍ക്ക്‌ അടുത്ത ഇര.. ഇവിടെയും പരലോകത്തും എത്രയെത്ര ഹൂര്‍ലികള്‍ നിങ്ങള്‍ക്ക്‌ ... അതും പോരെങ്കില്‍ നിങ്ങള്‍ക്ക്‌ ഉദ്യോഗ സ്താന കയറ്റം.. പത്രങ്ങളെല്ലാം ആ ഉദ്യോഗത്തെ പാടിപ്പാടി വീരാരാധനകൊണ്ട്‌ നിങ്ങളെ പുളകിതമാക്കും.. ആ ഉദ്യോഗകയറ്റമാണു .. മേഘലാ കമാണ്റ്റര്‍.. അല്‍-ഖായിദയാണു നിങ്ങളുടെ സ്പോന്‍സര്‍.. "

    സഹോദരാ...
    താങ്കളുള്‍പ്പെടുന്ന, അല്ലെങ്കില്‍ അവകാശപ്പെടുന്ന യുക്തിവാദികളുടെ ഉറക്കച്ചടവിലെ വിഡ്ഡിത്തങ്ങളെ കുറിച്ചാണു ഈ പോസ്റ്റ്‌ പറയുന്നതു.. അതിവിടി പാടിസ്താപിച്ച്‌ യുക്തിവാദികളെ മൊത്തത്തില്‍ മൊണ്ണന്‍മാരാക്കാന്‍ 'വിദേശപണം' ആരെങ്കിലും താങ്കളോട്‌ ഏല്‍പിച്ചിരിക്കുന്നതായാണു ഞാന്‍ സംശയിക്കുന്നതു..

    "വിദേശപണത്തിണ്റ്റെ കൊഴുപ്പ്‌" ഞരമ്പുകളില്‍ ഓടുന്ന എന്നെയും ഒരുപക്ഷേ ആള്‍ക്കാര്‍ സംശയിച്ചേക്കും..

    വ്യക്തിപരമായ കാര്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ എന്നെ നിര്‍ബന്ധിച്ച്‌ താങ്കളുടെ നിലവാരത്തിലേക്ക്‌ താഴ്ത്തതിരിക്കാന്‍ അപേക്ഷിക്കുന്നു..

    ReplyDelete
  18. നല്ല പോസ്റ്റുകള്‍പ്പോലും കമന്റ്സുകളുടെ നിലവാരമില്ലായ്മ കാരണം മനിലമാക്കപ്പെടുന്നു..

    ഈ നല്ല പോസ്റ്റിനെ അടിസ്ഥാനമാക്കി യുക്തിവാദി സഹോദരന്മാരുമായി ഒരു നല്ല സംവാദം പ്രതീക്ഷിച്ചു......
    അത് നടക്കുമോ ബക്കറെ..?

    maneesarang....താങ്കളുടെ ആരോപണങ്ങള്‍ക്ക് പുതിയ പോസ്റ്റിലൂടെ ബീമാപള്ളി മറുപടി പറയുന്നുണ്ട്..

    ആശംസകളോടെ.....

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. നല്ലത്‌ മിസ്റ്റര്‍ ബക്കര്‍.. മതവും യുക്തിവാദവും ചര്‍ച്ച ചെയ്യുന്നത്‌ നല്ലത്‌ തന്നെ... യുക്തിവാദം അന്ധവിശ്വാസമല്ലെന്ന് യുക്തിവാദികള്‍ സ്വയം മനസ്സിലാക്കുന്നുണ്ടെങ്കില്‍ യുക്തിവിശ്വാസം ചര്‍ച്ച ചെയ്യുന്നതിനെ -അത്‌ ആരായാലും ആശംസിക്കുകയാണു വേണ്ടത്‌... മാന്യമായി ആശയകൈമാറ്റത്തിനു ബ്ളോഗ്‌ എല്ലായിടവും നല്‍കുന്നത്‌ കൊണ്ട്‌ വിശേഷിച്ചും... എന്തായാലും അഭിനന്ദനങ്ങള്‍..... നല്ല ചിന്തകളും മാന്യമായ ചര്‍ച്ചകളും നടക്കട്ടെ....

    ReplyDelete
  21. പ്രിയ ബക്കര്‍...ഞാന്‍ വിദേശ പണം എന്നുദ്ദേശിച്ചത് താങ്കള്‍ അടക്കമുള്ളവര്‍ ഗള്‍ഫില്‍ ഉണ്ടാക്കുന്ന പണത്തെയാണ്...!അത് നിങ്ങള്‍ തെറ്റായി ധരിച്ചു എങ്കില്‍ ഖേദിക്കുന്നു....വയറു നിറയുംബോഴാണല്ലോ മറ്റു അനര്ഥ ചിന്തകള്‍ തലപൊക്കുന്നത് ..അതെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ ... ബീമാപള്ളി എനിക്ക് മറുപടി തരുവാന്‍ പോസ്റ്റ്‌ ഇട്ടു മിനക്കിടെണ്ട...ഇസ്ലാമിക ബ്ലോഗുകളില്‍ താരതമ്യേന സഹിഷ്ണുവും അന്തസ്സോടെ മറുപടി പറയുന്നത് ബീമാപള്ളിയാനെന്നു ഞാന്‍ വിചാരിക്കുന്നു...[കാഴ്ചപ്പാടുകളില്‍ പക്ഷപാതിത്വമുണ്ടെങ്കില്‍ പോലും] ഞാന്‍ കേരളത്തിലെ പഴയകാല മുസല്മാനെയും പുതിയകാല അവതാരങ്ങളെയും ഒന്ന് താരതമ്യം ചെയ്തു നോക്കിയതാണ്...[കടുത്ത മതവാതി ആയതിന്റെ പേരില്‍ നീണ്ട കാലം പീടാനുഭങ്ങള്‍ ഏറ്റിട്ടും തന്റെ മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം പോലും അവസാനിപ്പിച്ചു മത പഠനത്തിനയചിരിക്കുന്ന മഅദനിയെ ഇനി എന്ത് പേരിട്ടു വിളിക്കണം ബക്കര്‍,,,,വന്ദേ മാതരത്തിനു ഫത്വ പുറപ്പെടുവിച്ചത് കേവലം ഒരു ആരാധനയുടെ പേരില്‍ മാത്രമല്ലെന്ന് വിശ്വസിക്കാന്‍ ആര്‍ക്കാണ് പ്രയാസമില്ലാത്തത്...നാം ചവിട്ടി നില്‍ക്കുന്ന ഭൂമിയെ വന്ദിക്കൂ എന്ന് പറയുന്നതില്‍ എന്ത് അപരാധമാനുള്ളത്...?വന്ദിക്കുക എന്നതിനര്ധം ബഹുമാനിക്കുക എന്നാണ് ബക്കര്‍,...അല്ലാതെ ആരാധനയല്ല...ഇനി ആണെങ്കില്‍ തന്നെ നാം ഒരു ഇസ്ലാമിക രാഷ്ട്രത്തിലല്ലല്ലോ ജീവിക്കുന്നത്...?അപ്പോള്‍ പിന്നെ ഇസ്ലാമിക പൌരോഹിത്യത്തിന്‌ ഒരു കൃത്യമായ അജണ്ടയുണ്ടെന്നു കരുതിയാല്‍ എന്താണ് തെറ്റ് ...?അത് പക്ഷെ പരീക്ഷണ വിധേയമാക്കുന്നത് സ്വൊന്തം സഹോദരങ്ങലെയനെന്നത് ജുഗുപ്സാവഹം തന്നെ...!]

    ReplyDelete
  22. ഇതിനുത്തരവാദികള്‍ ആര്‍ എസ് എസ് മാത്രമാണ് എന്നാണ് ഇപ്പോഴും നിങ്ങളുടെ അഭിപ്രായമെങ്കില്‍ വരും തലമുറയുടെ ഗതികേട് എന്ന് മാത്രമേ പറയാനുള്ളൂ...!പ്രിയ ബക്കര്‍ ഞാന്‍ നിങ്ങളുടെ പഴയ പോസ്റ്റുകളെല്ലാം വായിച്ചു...അതില്‍ നിന്ന് എനിക്ക് മനസിലാവുന്നത് നിങ്ങള്ക്ക് ഇസ്ലാമിലെ അനാചാരങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട് ...പക്ഷെ സംഘപരിവാര ബ്ലോഗുകാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടില്‍ നിങ്ങള്‍ ആ ദുരാചാരങ്ങള്‍ക്ക് പുതിയ മാനം നല്‍കി ന്യായീകരിക്കാനുള്ള ശ്രമത്തിലാണ്...ഇത് ബ്ലോഗ്‌ എഴുത്ത് മാത്രമാണെങ്കിലും ഗോത്രകാലം മുതലുള്ള ചരിത്രങ്ങള്‍ അനാവശ്യമായി സ്കാന്‍ ചെയ്യുന്ന പ്രവണത താങ്കളുടെ ബുധിപരത മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ആഗ്രഹം ആണെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ....? ഇരുകൂട്ടര്‍ക്കും പരസ്പരം തുറന്നുകാണിക്കാന്‍ ചരിത്രത്തില്‍ മാലിന്യ കൂമ്പാരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല...ആയതിനാല്‍ അതിനൊരു അന്തവുമില്ല തന്നെ...ഇതില്‍ നിന്ന് പുതു തലമുറ എന്ത് മനസിലാക്കണം...അവ്ര്‍ക്കിതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ...?മനസ്സില്‍ സ്പര്‍ധ വര്‍ധിപ്പിക്കുകയല്ലാതെ...!ബക്കര്‍...നൂറു വര്‍ഷത്തില്‍ താഴെയായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന, മുന്‍പ് ജനസന്ഖവും ഇന്നത്തെ ബി ജെ പി യുമായവരുടെ മുദ്രാവക്യമെന്താനു...?''ഹിന്ദു വോട്ടു ഹിന്ദുവിന്...''! ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം ഈ മുദ്രാവാക്യം ഏറ്റെടുത്തിട്ടുണ്ടെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ...?ഇനി എന്‍ ഡി എ ഭരണമാണ് പറയുന്നതെങ്കില്‍ അവര്‍ പിന്നീട് അധികാരത്തില്‍ വരാതിരുന്നത് താങ്കള്‍ പറയുന്നത് പോലെ അമ്പലം പണിയാതിരുന്നത്‌ കൊണ്ടല്ല സുഹൃത്തെ...കോണ്ഗ്രസ്സിന്റെ ദുര്‍ഭരണത്തില്‍ മനം മടുത്തസാധാരനക്കാരന്‍ ഒന്ന് മാറി ചിന്തിച്ചതാണ്...അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷി മുസ്ലിം ലീഗ് ആയിരുന്നു എങ്കില്‍ അവര്‍ ലീഗിനെ അധികാരത്തിലെട്ടുമായിരുന്നു...ഇത് മതരഹിത കണ്ണിലൂടെയുള്ള എന്‍റെ കാഴ്ചയാണ്...മതാതിഷ്ടിത കണ്ണുകള്‍ക്ക്‌ അങ്ങിനെ കാണാന്‍ കഴിഞ്ഞെന്നു വരില്ല...ഞാന്‍ മുന്‍പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ല ഭാരവാഹിയായിരുന്നപ്പോള്‍ ആര്‍ എസ് എസ്സിന്റെ വളര്‍ച്ച ഞങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്...വ്യക്തമായ കാഴ്ചപ്പാടോ അച്ചടക്കമുള്ള പ്രവര്‍ത്തനമോ സ്വോഭാവശുധിയുള്ള നേതാക്കളോ ഇല്ലാതിരുന്നിട്ട് കൂടി ദ്രുതഗതിയിലുള്ള വളര്‍ച്ച അവര്‍ക്കുണ്ടാവുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കി.അതില്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളാണ് ഉള്ളത്...ഒന്നാമത്തേത് പാരമ്പര്യമായി വരുന്നവരാണ്..ഇവര്‍ താരതമ്യേന നിരുപദ്രവികലാണ്...കടുത്ത മതനുഷ്ടാനം പാലിക്കുന്നവരനിവര്‍,,,മുസ്ലിം വിരോധം വളരെ കുറവ്...രണ്ടാമത്തെ വിഭാഗം കടുത്ത സി പി എം വിരോധികളും അവരോടെതിര്‍ത്തു നില്ക്കാന്‍ കോണ്ഗ്രസ് പോരാ എന്ന തോന്നലില്‍ ആത്മരക്ഷാര്ധം പോയവര്‍...ഇവര്‍ ഒരു കാരണ വശാലും ഇസ്ലാം വിരോധികളല്ല...മൂന്നാമത്തെ വിഭാഗംമാണ് അപകടകാരികളും കടുത്ത ഇസ്ലാം വിരോധികളും...എന്നോട് ക്ഷെമിക്കുക ബക്കര്‍.... ഇതിനു അമ്പതു ശതമാനം ഇസ്ലാം സന്ഖടനകളും...മതത്തിന്റെയും വ്യെക്തികളുടെയും ഇടുങ്ങിയ കാഴ്ച പ്പാടുകളുമാണ് കാരണം ...പക്ഷെ ഇതിനെല്ലാം ഒരു പരിഹാരം ഇപ്പോള്‍ നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതാനെന്നു വിജാരിക്കുന്നു എങ്കില്‍ അത് വരും തലമുറയുടെ ശവക്കുഴിയില്‍ നിന്നെടുക്കുന്ന ഓരോ തൂമ്പ മണ്ണാണ്...!!!

    ReplyDelete
  23. പ്രിയ സ്മിതം..
    താങ്കളുടെ കമെറ്റിനു എനിക്ക്‌ മറുപടി പറയാനറിയില്ല..

    താങ്കള്‍ ആത്മാര്‍ഥയാണെങ്കില്‍ സത്യമാര്‍ഗ്ഗത്തിലേക്കുള്ള വരവ്‌ ആരും തടയാന്‍ ഈ ഭൂമിയിലുണ്ടാവില്ല... പക്ഷേ എനിക്ക്‌ ഒരു മതംമാറ്റ സ്ഥലവും പരിചയമില്ല..

    കമല സുരയ്യ സത്യപ്രഖ്യാപനം നടത്തിയതു തിരുവനന്തപുരം പാളയം പള്ളിയില്‍ വച്ചാണെന്ന് കേട്ടിരുന്നു..

    ReplyDelete
  24. പ്രിയ യരലവ..

    ഖുര്‍-ആന്‍ പറയുന്നതു 'യുക്തിവാദി' കളെ കുറിച്ചല്ല... "യുക്തിജ്ഞാന"മുള്ളവരെ കുറിച്ചാണു...

    ഇടമറുകിനെയും ജബ്ബാറിനെയും മറ്റും ജ്ഞാനികള്‍ എന്ന് പറയില്ല... പോസ്റ്റ്‌ ഒന്നുകൂടി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും..

    ReplyDelete
  25. പ്രിയ maneesarang ..

    അനര്‍ഥ ചിന്തകള്‍ ഉടലെടുക്കുന്നതു വയറുനിറയുമ്പോഴല്ല.. അതു കത്തുമ്പോഴാണു.. ചരിത്രത്തിലെ എല്ല കലാപങ്ങളും അങ്ങനെയാണു..

    ഗല്‍ഫില്‍നിന്നുണ്ടാക്കുന്ന പണത്തെ കുറിച്ച്‌ അസ്വസ്തയുണ്ടാവുന്നതു വേണമെങ്കില്‍ വയറു കലങ്ങിമറിയുന്നതിണ്റ്റെ ലക്ഷണമായി കരുതാം..

    വന്ദേമാതരത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ചരിത്രം തപ്പുന്ന ആര്‍.എസ്‌.എസ്‌ നോടുള്ള താങ്കളുടെ നിരീക്ഷണവും മൃദുസമീപനത്തെക്കുറിച്ചുമൊന്നും സംസാരിക്കാനുള്ള പോസ്റ്റല്ലാത്തതിനാല്‍ എണ്റ്റെ വിയോജിപ്പ്‌ മറ്റൊരു അവസരത്തില്‍ അതാവാം എന്നു കരുതുന്നു..

    എങ്കിലും താങ്കളുടെ ചില നിരീക്ഷണങ്ങളൊട്‌ എനിക്ക്‌ യോജിപ്പുമാണു.. നന്ദി..

    ReplyDelete
  26. അബൂബകര്‍:

    യുക്തിവാദികള്‍ ആരാണെന്നു ഒന്നു പറഞ്ഞ് തരാമോ ? ഇസ്ലാമില്‍ യുക്തിചിന്തയ്ക്കിടമുണ്ടോ ?

    ReplyDelete
  27. പ്രിയ യരലവ..

    താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ആ ചോദ്യത്തില്‍ തന്നെയുണ്ട്‌..

    രാമായണത്തില്‍ രാവണനും രാമനുമുണ്ട്‌ എന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞിരിക്കാന്‍ വൈക്ളബ്യമുണ്ട്‌.. പിന്നെയും ആ ചോദ്യം തന്നെ ചോദിച്ചാലോ.. ???

    ഒന്നാമത്തെതിനുത്തരം താങ്കള്‍ ഒരു കണ്ണാടില്‍ നോക്കുക.. രണ്ടാമത്തെതിനുത്തരമാണു ഈ പോസ്റ്റുമുഴുവനും സംസാരിക്കുന്നതു..

    ReplyDelete
  28. ബക്കര്‍ : താങ്കള്‍ പോസ്റ്റില്‍ പറയുന്ന യുക്തിവാദവും കേവലയുക്തിവാദവും> എന്താണെന്ന് മനസ്സിലാവുന്നില്ല; ഒന്നൂടെ വിശദീകരിച്ചാല്‍ കൊഴപ്പാകുമോ.. പോസ്റ്റ് വായിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ്കാരുടെ ‘ വൈരുദ്ധ്യാതിഷ്ഠിതബൌദ്ധികവാദം’ പോലെയുണ്ട് താങ്കളുടെ യുക്തിവാദരാമായണപാരണം. താങ്കള്‍ നല്ലൊരെ യുക്തിചിന്തകള്‍ തന്നെ. ഹ ഹ ഹ.

    ReplyDelete
  29. സത്യ സന്ധവും യുക്തിയിലധിക്ഷ്ഠിതവുമായ ഒരു സംവാദത്തിന് യുക്തിവാദികളെങ്കിലും തായ്യാറായിരിക്കും എന്ന ഒരു തെറ്റിദ്ധാരണ എനിക്കും കുറച്ചുണ്ടായിരുന്നു.

    ശാസ്ത്രത്തെ കൂട്ടുപിടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നതിനപ്പുറത്തേക്ക് യുക്തിവാദം വാളര്‍ച്ച പ്രാപിച്ചിട്ടില്ല എന്ന് തന്നെയാണ് ബ്ലോനുഭവങ്ങള്‍ തെളിയിക്കുന്നത്.

    വര്‍ഗീയതയില്‍ ഒരു പക്ഷേ ഏത് മതങ്ങളേക്കാളും, യുക്തിവാദ മതം തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്വന്തം വര്‍ഗീയ മനസ്സ് തിരിച്ചറിയാനുള്ള യുക്തിയെങ്കിലും അവര്‍ക്കുണ്ടാവണേ എന്ന് ആശിച്ചു പോവുകയാണ്.

    ReplyDelete
  30. പ്രിയ യരലവ..

    ഞാന്‍ എവിടെയും യുക്തിവാദത്തിണ്റ്റെ പ്രമാദത്തെ കുറിച്ച്‌ പറഞ്ഞിട്ടില്ല.. പറഞ്ഞതൊക്കെയും യുക്തിജ്ഞാനവും ബോധത്തെയും കുറിച്ചാണു.. ആര്‍ക്കും ഒരു യുക്തിവാദിയാവാം.. ജ്ഞാനിയാവണമെന്നില്ല..

    പ്രവര്‍ത്തിക്കാനും വിശ്വസിക്കാനും ഉതകുന്ന കാരണങ്ങളിന്‍മേലുള്ള ആശ്രയത്തമാണു യുക്തിബോധം..

    അതെങ്ങനെയെന്നു ഐന്‍സ്റ്റീന്‍ പറഞ്ഞു തന്നു.. ഇസ്ളാമിലാണെ കുറിച്ചാണെങ്കില്‍ ധാരാളം ഉദാഹരിച്ചു..

    എന്നാലും എനിക്ക്‌ മനസ്സിലായ യുക്തിവാദത്തെ കുറിച്ച്‌ രണ്ട്‌ വാക്ക്‌...
    യുക്തിവാദം ഒരു ആപേക്ഷിക നിരാശ്രയ വാദമാണു. പയറിനെ പാമ്പെന്നോ , പാമ്പിനെ കയറെന്നോ സൌകര്യപൂര്‍വ്വം വാദിച്ച്‌ നില്‍ക്കാനുള്ള അന്നന്നേരമുള്ള അറിവുകളുടെ ചിലന്തിവലയാണതു.

    നിരന്തരം ഈ യുക്തിവാദത്തിലള്ളിപ്പിടിച്ചിരിക്കുന്ന താങ്കളാണു എന്താണു യുക്തിവാദമെന്നതു ഇനി ഇവിടെ വ്യക്തമാക്കേണ്ടതു..

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. <<<<<"ആര്‍ക്കും ഒരു യുക്തിവാദിയാവാം.. ജ്ഞാനിയാവണമെന്നില്ല.." >>>>>

    “ അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് യുക്തിഞ്ജാനം നല്‍കുന്നു.“ - അല്ലാഹു (2: 269)

    അതായത്; അല്ലാഹു എന്ന താങ്കളുടെ ദൈവമാണ് ആരാണ് യുക്തിവാദി; ആരാണ് ജ്ഞാനിയായ യുക്തിവാദി എന്ന് തീരുമാനിക്കേണ്ടത് എന്നര്‍ത്ഥം.

    പാവം ഐന്‍സ്റ്റീന്‍; “അപരിമേയവും പരമോന്നതവുമായ ചൈതന്യത്തെ“ തിരിച്ചറിഞ്ഞ അദ്ദേഹത്തെ താങ്കളുടെ അല്ലാഹുവിന് തിരിച്ചറിയാന്‍ പറ്റാതെ പോയല്ലോ.

    സ്വതന്ത്രമനുഷ്യചിന്തകളെ ‘ യുക്തിവാദി’ എന്ന് പേരില്‍ വര്‍ഗ്ഗീകരിച്ച് ചാപ്പകുത്തി കഴുവിലേറ്റാന്‍ താങ്കളുടെ മതബോധം നല്‍കുന്ന സംഘബലത്തിന്റെ കരളുറപ്പ് ഞാന്‍ തിരിച്ചറിയുന്നുണ്ട്.

    ReplyDelete
  33. പ്രിയ യരലവ ....


    ഖുര്‍-ആന്‍ വ്യക്തമായി പറയുന്നതു യുക്തിവാദികളെ ഉണ്ടാക്കും എന്നല്ല.. മഹത്തായ ആ ജ്ഞാനം നല്‍കുന്നതിനെ കുറിച്ചാണു..


    [ >>>> പാവം ഐന്‍സ്റ്റീന്‍; “അപരിമേയവും പരമോന്നതവുമായ ചൈതന്യത്തെ“ തിരിച്ചറിഞ്ഞ അദ്ദേഹത്തെ താങ്കളുടെ അല്ലാഹുവിന് തിരിച്ചറിയാന്‍ പറ്റാതെ പോയല്ലോ. .... <<<<
    ]

    താങ്കള്‍ പറയുന്ന ഈ വിഡ്ഡിത്തം എന്താണെന്നു മനസ്സിലാവുന്നില്ല.. (വിഡ്ഡിത്തം എന്ന്‌ പറഞ്ഞതില്‍ ക്ഷമിക്കണം, വേറെ വാക്ക്‌ കിട്ടിയില്ല)... താങ്കളിവിടെ തിരിച്ചറിഞ്ഞതെന്താണു..

    "താങ്കളുടെ അല്ലാഹു" എന്നൊന്നില്ല...
    പിതാവില്ലാത്തവന്‍ എന്നൊക്കെ പറയുമെങ്കിലും (ചിലര്‍ അവകാശപ്പെടും) എല്ലാര്‍ക്കും ഒരു പിതാവുണ്ട്‌.. ഇതു തിരിച്ചറിയാതെ പോകുന്ന വകതിരിവില്ലായ്മകളെയാണു യുക്തിവാദമെന്നു പറയുന്നതു.. അതു ജ്ഞാനത്തില്‍ നിന്നു വേര്‍പെട്ടുതന്നെ നില്‍ക്കുന്നു എന്ന്‌ നിങ്ങള്‍ തെളിയിച്ചു,,

    ReplyDelete
  34. “ അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് യുക്തിഞ്ജാനം നല്‍കുന്നു,- അല്ലാഹു 2:269

    “പ്രവാചകരേ, ജനങ്ങളെ സന്മാര്‍ഗത്തിലെത്തിക്കേണ്ട ഉത്തരവാദിത്തം താന്കള്‍ക്കില്ല. അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാരഗ്ഗത്തിലാക്കുന്നു - അല്ലാഹു 2 : 272

    ബക്കര്‍: സ്നേഹത്തോടെ പറയുകയാണ്; താങ്കള്‍ ഈ പോസ്റ്റില്‍ വിഡ്ഡിത്തങ്ങളേ എഴുതിയിട്ടുള്ളൂ, ഒരു ഗോത്രദൈവത്തിന്റെ വാക്താവായ താങ്കളില്‍ നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കരുത് എന്നറിയാമെന്നതിനാലാണ് കക്ഷിയുടേതന്നെ വിഡ്ഡിത്തത്തില്‍ നിന്നും ഒരു വരിയെടുത്ത് ചര്‍ച്ചയ്ക്ക് വന്നത്.

    താങ്കള്‍ ഒരു മുസ്ലിമാണ്, താന്കള്‍ ഒരു മുസ്ലിമായിരിക്കാന്‍ കാരണം താന്കളല്ല എന്നാണ് ഖുറാന്‍ പറയുന്നത്. അതുകൊണ്ടാണ് ’ സ്തൂല-സൂക്ഷ്മ പ്രാപഞ്ചിക രഹസ്യങ്ങള്‍ തേടി ദൈവത്തെകുറിച്ച് ആന്തരീക വൈകാരീക ബോധ്യങ്ങളിലൂടെ അപരിമേയവും പരമോന്നതവുമായ ചൈതന്യത്തെ “ ദൈവമായി കണ്ടെത്തുന്ന ഐന്‍സ്റ്റീനെ താന്കളുടെ സര്‍വഞ്ജനായ അല്ലാഹു മുസ്ലിമാക്കാതെ പോയത്. ‘ അല്ലാഹു’ മുഹമ്മദിനോട് ഐന്‍സ്റ്റീനോട് പറയാന്‍ പറഞ്ഞതിങ്ങിനെയാ : “ എന്റെ അല്ലാഹുവിന് നിങ്ങളെക്കൊണ്ട് എന്താവശ്യം; നിങ്ങള്‍ അവനെ പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍; നിങ്ങള്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണല്ലോ, മോചനം സാധ്യമാകാത്ത അല്ലാഹുവിന്റെ ശിക്ഷ അടുത്തു തന്നെ സംഭവിക്കാന്‍ പോകുന്നു” - അല്ലാഹു 25 :77 ;അല്ലാഹു മുസ്ലിമാക്കിയിട്ടില്ലാത്ത ഐന്‍സ്റ്റീനെ ഇപ്പോള്‍ എന്തു സംഭവിച്ചിട്ടുണ്ടാകുമോ ആവോ ! പാവം ഐന്‍സ്റ്റീന്‍ തന്റെ ജീവിതകാലത്ത് കട്ടേം പടേം മടക്കിവെച്ചു അല്ലാഹുവിനെ പേടിച്ച് വല്ല മോസ്കിലും ചെന്നിരുന്നു ഭജനമിരുന്നിരുന്നെങ്കില്‍.

    അല്ലാഹു അവനുദ്ദേശിക്കുന്ന ആള്‍ക്ക് യുക്തിഞ്ജാനം നല്‍കുന്നു ; അവനുദ്ദേശിക്കുന്ന ആളെ സന്മാര്‍ഗ്ഗത്തിലാക്കുന്നു. പിന്നെ നമ്മള്‍ ആരായാലെന്താ ? നമ്മള്‍ മുസ്ലിമായാലും കാഫിറായാലും അല്ലാഹു മാത്രം ഉത്തരവാദി, പിന്നെന്തിനാണാവോ; അദ്ദേഹം വെറുതെ തീയും കത്തിച്ച് ആള്‍ക്കാരെ പേടിപ്പിക്കുന്നേ !!

    അസ്തിത്വചിന്തയില്‍ നിന്നുല്‍ഭവിക്കുന്ന മഹത്തായ ദൈവീകചിന്തയെ ചില ബ്രാന്റ് നെയിമിലേക്കുചുരുക്കി അത്തരം ബ്രാന്റഡ് ദൈവങ്ങള്‍ക്ക് വേണ്ടി കൂലിക്കെഴുത്തു താങ്കള്‍ തുടരുക; അത് മനുഷ്യത്വത്തിലേക്കും ദൈവീകത എന്ന മഹത്തായ ഡിങ്ങോലാപിയിലേക്കും താങ്കളെ തിരിച്ച്കൊണ്ട് വരും.

    ദൈവം, ദൈവീകം എന്ന് വിളിക്കപ്പെടുന്ന പെരട്ട നാടകങ്ങള്‍ എനിക്കു എന്റേമാത്രം സ്വകാര്യമാണ്. യുക്തിചിന്ത അതിലേക്കുള്ള എന്റെ സമീപനവും.

    & രണ്ടാഴ്ച മുന്നെ മലേഷ്യയിലെ കാതോലിക് ചര്‍ച്ച് ‘ദൈവം’ എന്നതിനു പകരം ‘ അല്ലാഹു’ എന്ന പദം ഉപയോഗിച്ചപ്പോഴുണ്ടായ വിവാദം വായിച്ചിരിക്കുമല്ലോ.

    ReplyDelete
  35. യരലവ said ..[താങ്കള്‍ ഒരു മുസ്ലിമാണ്, താന്കള്‍ ഒരു മുസ്ലിമായിരിക്കാന്‍ കാരണം താന്കളല്ല എന്നാണ് ഖുറാന്‍ പറയുന്നത്]

    യരലവ ....,,
    താങ്കളൊരു മനുഷ്യനാണു .. മനുഷ്യനായിരിക്കാന്‍ താങ്കളല്ല കാരണം.. താങ്കളുടെ മാതാപിതാക്കളുടെ പുത്രനായിരിക്കാന്‍ താങ്കളല്ല കാരണം... ഉവ്വല്ലേ ...... അപ്പോല്‍ 2:272 ണ്റ്റെ അര്‍ഥ വ്യാപ്തി കിട്ടിക്കാണുമല്ലോ..

    സഹോദരാ .. യുക്തിവാദികളുടെ (താങ്കള്‍ ഏതു വാദിയാണെന്ന്‌ സംശയമുണ്ട്‌.. അതു താഴെവരും) സ്വതേയുള്ള ഇസ്ളാമിക അവിജ്ഞാനം താങ്കളെയും ബാധിച്ചിരിക്കുന്നതു സ്വാഭാവികമാണു.. ഇസ്ളാമില്‍ 'ഹിദായ' എന്നൊരു വാക്കുണ്ട്‌.. 'ഗൈഡന്‍സ്‌' എന്ന്‌ അര്‍ഥം.. അതാണു വിജയിയുടെയും റണ്ണര്‍-അപ്പിണ്റ്റെയും താക്കോലും മന്ത്രവും.. ഇതു തന്നെ രണ്ട്‌ വിധമുണ്ട്‌.. 'ഹിദായതുല്‍ ഇര്‍ഷാദ്‌ (guidence for direction) ' , 'ഹിദായത്തു്‌ തൌഫീഖ്‌ (guidence for success)' എന്നും..

    ഐന്‍സ്റ്റീന്‍ 'അപരിമേയവും പരമോന്നവുമായ ഒരു പ്രാപഞ്ചിക ചൈതന്യത്തെ' കണ്ടെത്തിയെങ്കില്‍, ആ പ്രാപഞ്ചിക ഘടനയില്‍ മറ്റൊരു 'ചൈതന്യ'ത്തിനും പങ്കില്ലെന്ന്‌ ഉറച്ച്‌ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍, ഒരൊറ്റ ഏക ദൈവത്തെയല്ലാതെ ആ 'ചൈതന്യ'മായി കാണുന്നില്ലെങ്കില്‍ ... അദ്ദേഹം 'ഹിദായത്തുല്‍ ഇര്‍ഷാദി'ലാണെന്നു പറയാം..

    ആ അര്‍ഥത്തില്‍ അദ്ധേഹം 'കാഫിര്‍' (ഇതു തെറ്റായി താങ്കള്‍ മനസ്സിലാക്കിയ പദം) എന്ന്‌ പറയുക അസാധ്യമാണെന്നര്‍ഥം..

    ഇതൊരു രത്നച്ചുരുക്കമായാണു പറയുന്നതു.. പ്രത്വേകിച്ചും ഇതൊരു മത വിശദീകരണ ചര്‍ച്ചയല്ലാത്തതിനാല്‍ കൂടുതല്‍ സാങ്കേതികത്വങ്ങളിലേക്ക്‌ പോകാന്‍ ഉദ്ധേശിക്കുന്നില്ല.. കാര്യം മനസ്സിലാവാന്‍ ഇത്രയും മതി എന്നതിനാല്‍ , താങ്കളുടെ പല്ലിളിച്ചു കാണിക്കലിനു മറുപടിയില്ലാതെ മറ്റു വിശദീകരണങ്ങളിലേക്ക്‌ പോകാം..

    ReplyDelete
  36. ഗോത്ര ദൈവത്തെക്കുറിച്ച്‌..
    -------------------------

    ഈ വെട്ടുവാതത്തിനുള്ള മരുന്ന്‌ കഴിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു സഹോദരാ... ഖുര്‍-ആനില്‍ നിന്ന്‌ അവിടെയും ഇവിടെനിന്നും കുതര്‍ക്കത്തിനായി രണ്ട്‌ സൂക്തങ്ങളന്വേഷിക്കുമ്പോഴെങ്കിലും നിങ്ങള്‍ കണ്ടിരിക്കുമല്ലോ,, ഖുര്‍-ആന്‍ അഭിസംബോധന ചെയ്യുന്നതു മാനവകുലത്തോടാണെന്നു..

    ഗോത്ര ദൈവത്തിണ്റ്റെ പേരു 'അല്ലാഹു' (ഏക ദൈവം, പ്രപഞ്ച നാഥന്‍) എന്നൊക്കെയല്ലല്ലോ... വേറെ ചില പേരുകളല്ലെ .. ( ചര്‍ച്ച വഴിമാറുമെന്നതിനാല്‍ ആ ഗോത്രദൈവ പേരുകള്‍ ഇവിടെ നല്‍കുന്നതു ഉചിതമല്ലെന്നു കരുതുന്നു. )

    നൂറുകണക്കിനു ഖുര്‍-ആ വചനങ്ങല്‍ മനുഷ്യകുലത്തിണ്റ്റെ പ്രാപഞ്ചിക വീക്ഷണത്തിലൂടെ തെളിഞ്ഞ്‌ കിടക്കുന്നതു എങ്ങനെ നിങ്ങള്‍ക്ക്‌ നിഷേധിക്കാന്‍ തോന്നുന്നു...

    എങ്കിലും ഇസ്ളാമിനു പുറത്തു നിന്നുള്ള ചില സാക്ഷ്യങ്ങളിതാ..

    karen amstrong : "ഖുര്‍-ആണ്റ്റെ ആദ്യ ദൈവീക സന്ദേശം ആരഭിക്കുന്നതു തന്നെ മനുഷ്യരാശിയെ സംബോധന ചെയ്തുകൊണ്ടാണു... " - holy war , 2001, page 39

    philip k. hitti : " വര്‍ഗ്ഗം , നിറം ദേശീയത എന്നീ അതിര്‍ വരമ്പുകള്‍ ഭേദിക്കുന്നതില്‍ ഏറ്റവും വിജയിച്ച മതം ഇസ്ളാമാണു.. " - the arabs, a short history , 1968, page 41

    യരലവ said .. [.. രണ്ടാഴ്ച മുന്നെ മലേഷ്യയിലെ കാതോലിക് ചര്‍ച്ച് ‘ദൈവം’ എന്നതിനു പകരം ‘ അല്ലാഹു’ എന്ന പദം ഉപയോഗിച്ചപ്പോഴുണ്ടായ വിവാദം വായിച്ചിരിക്കുമല്ലോ ..]

    താങ്കളുടെ ഈ സക്ഷ്യത്തിനപ്പുറം, മറ്റുമതസ്തര്‍ പോലും ആ നാമം (അല്ലാഹു) സര്‍വ്വ ശക്തനായ ദൈവത്തെ വിളിക്കാന്‍ ഉപയോഗിക്കുന്നുവെങ്കില്‍ .. ഇതിനെക്കാള്‍ മികച്ച ഉദാഹരണം നല്‍കി അല്ലാഹു ഗോത്ര ദൈവമല്ലെന്ന്‌ താങ്കള്‍ തന്നെ സമ്മതിച്ചിരിക്കുന്നു... അല്ലെങ്കില്‍ തെളിഞ്ഞിരിക്കുന്നു... (മലേഷ്യയിലെ വിവാദങ്ങളുടെ പോസ്റ്റല്ലാത്തതിനാല്‍ ആ ഭാഗം ഞാനെടുക്കുന്നില്ല... )


    യരലവ said .. [അസ്തിത്വചിന്തയില്‍ നിന്നുല്‍ഭവിക്കുന്ന മഹത്തായ ദൈവീകചിന്തയെ ചില ബ്രാന്റ് നെയിമിലേക്കുചുരുക്കി അത്തരം ബ്രാന്റഡ് ദൈവങ്ങള്‍ക്ക് വേണ്ടി കൂലിക്കെഴുത്തു താങ്കള്‍ തുടരുക; അത് മനുഷ്യത്വത്തിലേക്കും ദൈവീകത എന്ന മഹത്തായ ഡിങ്ങോലാപിയിലേക്കും താങ്കളെ തിരിച്ച്കൊണ്ട് വരും.

    ദൈവം, ദൈവീകം എന്ന് വിളിക്കപ്പെടുന്ന പെരട്ട നാടകങ്ങള്‍ എനിക്കു എന്റേമാത്രം സ്വകാര്യമാണ്. യുക്തിചിന്ത അതിലേക്കുള്ള എന്റെ സമീപനവും.
    ]

    ഇവിടെ നിങ്ങള്‍ പറയാന്‍ ഉദ്ധേശിക്കുന്നതെന്താണു.. വൈരുധ്യങ്ങളൊക്കെയും അറിഞ്ഞെഴുതിയതാണോ .. അതോ താങ്കള്‍ക്കുള്ള വിദ്വേഷം കണ്ണുകാണാതെ എഴുതി തീര്‍ത്തതാണോ..

    ഒരിടത്ത്‌ ദൈവചിന്ത മഹത്വമെന്നു പറയുന്നു.. പിന്നെ അതു പെരട്ട നാടകങ്ങള്‍ എന്നു പറയുന്നു.. പിന്നെ അതു യുക്തി ചിന്തയുടെ സ്വകാര്യ സമീപനം എന്നു പറയുന്നു...

    താങ്കള്‍ യുക്തിവാദിയാണോ, ദൈവ വാദിയാണോ അതോ സംശയവാദിയാണോ.. അതാദ്യം പറയുക.. അത്തരത്തില്‍ ചര്‍ച്ച നീക്കാമല്ലോ.. അല്ലാതെ ഇത്തരത്തിലുള്ള ചവര്‍പ്പുകള്‍ക്ക്‌ മറുപടി എഴുതുക ഏറെ ക്ളേശകരമെന്ന്‌ വിനീതമായി പറയട്ടെ...

    നന്ദി....

    ReplyDelete
  37. ആദ്യമേ പറയട്ടെ.. യുക്തിവാദി എന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഒരു മതത്തെയും പിന്തുട്രുന്നില്ല. മതവിശ്വാസം കൊണ്ട് പ്രയോജനങ്ങളുണ്ട് എന്നാണ് വാദമെങ്കില്‍ താങ്കളൊട് യൊജിക്കുന്നു. പക്ഷെ ദേശ-കാലാതിര്‍ത്തികള്‍ക്കതീതമായ അറിവുകള്‍ ഒരു മത ഗ്രന്ഥവും നല്‍കുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയാലും വിശ്വാസിക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല. അവിടെ തുടങ്ങുന്നു മത വിശ്വാസിയുടെ പരാധീനത. വിശ്വാസതിന്റെ ആഴമനുസരിച്ച് ലോകത്തോടുള്ള അയാളുടെ സമീപനത്തില്‍ അത് നിഴലിക്കും. നന്ദി.

    ReplyDelete
  38. പ്രിയ സന്തോഷ്‌..

    കമറ്റിനു നന്ദി...

    കാലാതിവര്‍ത്തിയായ അറിവുകള്‍ "വേദങ്ങള്‍ നല്‍കുന്നു" എന്നു അതു അവകാശപ്പെടുന്നില്ല...ആവശ്യമുള്ള അറിവുകള്‍ കാലികമായി മനുഷ്യണ്റ്റെ പുരോഗതിക്കായി ദൈവം നല്‍കുന്നുവെന്നു കുറഞ്ഞപക്ഷം ഖുര്‍-ആന്‍ പറയുന്നു..


    ഓരോ കാലത്തിലുമുള്ള നശ്വരനായ മനുഷ്യണ്റ്റെ ഭൌതിക സാഹചര്യങ്ങള്‍ മാറി എന്നതൊഴിച്ചാല്‍ അടിസ്താനപരമായി മനുഷ്യന്‍ മനുഷ്യനില്‍ നിന്നു കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന കൊടുക്കള്‍ വാങ്ങലിണ്റ്റെ, തൊഴിലിണ്റ്റെ, വിശപ്പിണ്റ്റെ, ജീവിതത്തിണ്റ്റെയും മരണത്തിണ്റ്റെയും ഘടകങ്ങളുടെ തലം ഒന്നുതന്നെയാണു.. അവിടെയാണു മൂല്യങ്ങളുടെ പാഠങ്ങള്‍ വേദങ്ങള്‍ നല്‍കുന്നതു ... ഈ മൂല്യങ്ങള്‍ കാലാതിവര്‍ത്തിയായതാണു.. ഇതംഗീകരിക്കുന്നതു വിശ്വാസിയുടെ പരാധീനതയല്ല..

    ഏതു വേദം കാലാതിവര്‍ത്തിയായി നില്‍ക്കുന്നു എന്ന്‌ ആ വേദങ്ങള്‍ തന്നെ തെളിയിച്ച്‌ കൊണ്ടേയിരിക്കും.. അല്ലാത്തതൊക്കെ (വേദവും ഭൌതിക പ്രത്യശാസ്ത്രങ്ങളും) വാക്കുകളില്‍ തങ്ങുകയും പ്രവര്‍ത്തികളില്‍നിന്നകലുകയും ചെയ്യും..

    ReplyDelete
  39. ബക്കര്‍ : “അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാരഗ്ഗത്തിലാക്കുന്നു - (അല്ലാഹു 2 : 272)
    ഈ ഖുറാന്‍ സൂക്തപ്രകാരം ഐന്‍സ്റ്റീന്‍ മുസ്ലിമാണോ ? , മുസ്ലിംകള്‍ക്കു മാത്രം മനസ്സിലാവുന്ന സാങ്കേതിക ഖുറാന്‍ വിശദീകരണ വരട്ടുവാദം എനിക്കു മനസ്സിലാവില്ല.

    ReplyDelete
  40. പ്രിയ യരലവ..

    ഒരേ ചോദ്യം മറിച്ചിട്ട്‌ ചോദിച്ചുകൊണ്ടിരുന്നാല്‍ ഉത്തരം മാറാനുള്ള സാധ്യത ഒട്ടുമില്ല...
    ഞാനെഴുതിയ ചില നിയമങ്ങള്‍ക്ക്‌ വിധേയമായി ഐന്‍സ്റ്റീണ്റ്റെ വിശ്വാസം ഐക്യപ്പെടുന്നുവെങ്കില്‍ അയാളെ മുസ്ളിം എന്ന സംജ്ഞയില്‍ പെടുത്താം എന്നു സാങ്കേതികത്വങ്ങളൊന്നും കൂടാതെ ഞാന്‍ വ്യക്തമാക്കിയതാണു..

    അതിനി ചുരുക്കി പറഞ്ഞാല്‍ ,,
    ഈ പ്രപഞ്ചം മുഴുവന്‍ പരിപാലിക്കുന്ന ഏകദൈവത്തില്‍ വിശ്വസിക്കുന്നവന്‍ , മറ്റൊരു ദൈവങ്ങളെയും ആരാധിക്കാത്തവന്‍ മുസ്ളിം തന്നെയാണു.. അവന്‍ രാമനെയോ , കൃഷ്ണനെയോ , യേശുവിനെയോ, മുഹമ്മദ്‌ നബിയെ തന്നെയോ ദൈവത്തിണ്റ്റെ ഗുണങ്ങളൊന്നുമില്ലെന്നു കരുതല്‍ നിര്‍ബന്ധവുമാണു..

    മനുഷ്യണ്റ്റെ അവക്രമായ പ്രകൃതി മുസ്ളിമിണ്റ്റെതാണെന്നു ഖുര്‍-ആന്‍ സിദ്ധാന്തിക്കുന്നു..
    അതായതു സത്യം നിശേധിക്കുന്നവണ്റ്റെ കാര്യത്തിലാണു ആ വചനം (ദൈവമുദ്ധേശിക്കുന്നവരുടെ സന്‍മാര്‍ഗ്ഗ പ്രവേശം) പ്രസക്തമാവുന്നതെന്നര്‍ഥം...
    ഒരു ഉദാഹരണവും സന്ദര്‍ഭവും വ്യക്തമാക്കാം... പ്രവാചകന്‍ ഇസ്ളാമിക പ്രബോധനം നടത്തുന്ന സന്ദര്‍ഭത്തില്‍ ധാരാളമാളുകള്‍, മനുഷ്യണ്റ്റെ അവക്രമായ പ്രകൃതിയനുസരിച്ച്‌ ഇസ്ളാം സ്വീകരിച്ചിരുന്നു... ചിലര്‍ പ്രവാചകനെ തള്ളിപ്പറയുകയും കൊല്ലാന്‍ ഇറങ്ങുകയും ചെയ്തു... അതിലൊരാളായിരുന്നു പിന്നീട്‌ രണ്ടാം ഖലീഫയായി മാറിയ ഉമര്‍...

    പ്രവാചകനെ കൊല്ലാന്‍ പുറപ്പെടുകയും , ആ യാത്രയില്‍ തന്നെ ഖുര്‍-ആന്‍ കേല്‍ക്കാനിടയാവുകയും ചെയ്ത അദ്ധേഹം ഉടനെ ഇസ്ളാം സ്വീകരിക്കുകയാണുണ്ടായതു...

    രണ്ട്‌ ദിവസം മുന്‍പു നടന്ന മറ്റൊരു കാര്യം പറയാം... ('വിചാര'ത്തിണ്റ്റെ പോസ്റ്റിലെ ഒരുകമണ്റ്റിനു കടപ്പാട്‌)..
    സ്വിറ്റ്സര്‍ലാണ്ടില്‍ എല്ലാ പള്ളി മിനാരങ്ങളും തകര്‍ത്തെറിയാനുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും, ഖുര്‍-ആനെ ആക്ഷേപിക്കാന്‍ ഖുര്‍-ആന്‍ പഠിക്കുകയും ചെയ്ത ഡാനിയേല്‍ സ്റ്റ്രീറ്റ്ച്ച്‌, ഖുര്‍-ആണ്റ്റെ മഹത്ത്വം ബോധ്യപ്പെടുകയും ക്രിസ്തുമതം കയ്യൊഴിയുകയും, ഇസ്ളാം തണ്റ്റെ സത്യ മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തു രണ്ട്‌ ദിവസം മുന്‍പു.. , അടുത്ത മസ്ജിദ്‌ തണ്റ്റെ കൈകൊണ്ടുതന്നെ പണിയണമെന്നു തീവ്രമായി അദ്ധേഹം ആഗ്രഹിക്കുകയും ചെയ്യുന്നു ഇപ്പോല്‍..

    ഇതാണു ഒരുപക്ഷേ 'അല്ലാഹു ഉദ്ധേശിക്കുന്നവരെ സന്‍മാര്‍ഗ്ഗത്തിലാക്കുന്നു' എന്നു അതിണ്റ്റെ ഏറ്റവും ശക്തമായ ന്യായീകരണമായി കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നതു...

    അല്ലാത്തവരെയൊക്കെ, കണ്ണും കാതും തുറന്ന്‌ പ്രപഞ്ചനാഥനെ സ്വീകരിക്കാന്‍ ഇരിക്കുവരെ അവന്‍ എന്നേ നിശ്ചയിച്ചിരിക്കുന്നു സന്‍മാര്‍ഗ്ഗത്തില്‍... "ഒരു മുഴം എന്നിലേക്ക്‌ അടുക്കുന്നവനോട്‌ ഞാന്‍ രണ്ട്‌ മുഴം അടുക്കുന്നു" എന്ന്‌ അല്ലാഹു പറയുന്നതിനര്‍ഥം ഓരോരുത്തനും അവനവണ്റ്റെ ഭാഗദേയം തെരെഞ്ഞെടുക്കേണ്ടിയിരിക്കുന്നു എന്നു തന്നെയാണു.. അവനവന്‍ തന്നെയാണു കര്‍മ്മങ്ങളുടെ ഉത്തരവാദിയും...

    ഇതില്‍ കൂടുതല്‍ താങ്കള്‍ക്ക്‌ മനസ്സിലാവുന്നില്ലെങ്കില്‍ എണ്റ്റെ പരിമിതിയായി കാണുക..
    താങ്കള്‍ക്ക്‌ കൂടുതല്‍ മനസ്സിലാവാന്‍ ആഗ്രഹിക്കുന്നതായി ഞാന്‍ തെറ്റിദ്ധരിച്ചതു കൊണ്ടാണു ഇത്രയും ഈ വിഷയത്തില്‍ ഞാന്‍ എഴുതിയതു എന്നും കരുതുക.. ഈ ഒരൊറ്റ ചോദ്യത്തില്‍ താങ്കള്‍ കടിച്ച്‌ നില്‍ക്കുന്നതിനാല്‍ മറ്റെല്ലാ "വരട്ടുവാദങ്ങളും" താങ്കള്‍ കയ്യൊഴിഞ്ഞെന്നും ഞാന്‍ കരുതുന്നു...

    ReplyDelete
  41. വളരെ നല്ല പോസ്റ്റ്. മതം തികച്ചും യുക്ത്യാധിഷ്ടിതമാണെന്ന് യുക്തിയുക്തം തെളിയിക്കുന്ന ഒരു മഹത്തായ പുസ്തകം ഞാന്‍ വായക്കര്‍ക്ക് പരിചയപ്പെടുത്തട്ടെ.

    http://www.alislam.org/library/books/revelation/index.html

    ReplyDelete
  42. പരിണാമത്തിണ്റ്റെയും , പ്രകൃതി നിര്‍ധാരണ നിയമങ്ങളുടെയും മേല്‍ പടുത്തുയര്‍ത്തപ്പെടാന്‍ വിധിക്കപ്പെടുന്ന ലോകത്തിണ്റ്റെ ധാര്‍മ്മികതയെ കുറിച്ചുള്ള ഒരു വായന : "പരിണാമ" ഭീകരതയും ധാര്‍മ്മികതയും

    ReplyDelete
  43. hammo..... prarthichal allel niskarichal allel pooja cheythal allel matethenkilum acharangal cheythal 'ullide' allel 'dal' nte vila kurayumo? Ambanimar tirupathiyil sthira tamasam aakiyennu ketu.... "ulli vila kootan"! enthakumo entho! ahh..enthelumakate... jnanikal paranja prakaram nadakate!

    ReplyDelete
  44. M.A. Baker said..

    >>> നിസ്സംശയം.. ഈ കേവലയുക്തിവാദ വെറിയന്‍മാര്‍ അസത്യവാദികളും വെറും വിഡ്ഡികളുമാണെന്ന് കരുതാന്‍ തക്കതായന്യായം സാമാന്യ ജനങ്ങള്‍ക്കുണ്ട്‌... <<<

    ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ ഈ പോസ്റ്റ് വായിക്കുക.

    ReplyDelete