Wednesday, December 16, 2009

ഇര തന്നെയാണു കുറ്റവാളി.. !!

.
യാഥാര്‍ത്യങ്ങള്‍ അപനിര്‍മ്മിക്കപ്പെടുന്ന ഏതൊരു അക്രമാസക്തമായ അവസ്ഥയിലും പീഡിപ്പിക്കപ്പെടുന്നവന്‍ ഇരയാക്കപ്പെടുന്നുവെന്നു സ്വയം നിലവിളിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും അട്ടിമറിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന സവര്‍ണ്ണഭാഷ്യത്തിണ്റ്റെ പ്രേതബാധയേറ്റുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ സവര്‍ണ്ണ മിത്തുകളുടെ ഗീബത്സിയതക്ക്‌ മനം തീറെഴുതിയ അവര്‍ണ്ണ 'ബുജി'കളുമെല്ലാം ഒരുമിച്ച്‌, ഇസ്ളാമെന്ന ദര്‍ശനത്തെ, മുസ്ളിമിണ്റ്റെ സമ്പത്തിണ്റ്റെ (സകാത്തിണ്റ്റെ) ഒരു വിഹിതം അയല്‍വാസിയായ അമുസ്ളിമിനു നല്‍കണമെന്ന് നിര്‍ബന്ധമാക്കിയ ഒരു മാനവിക സരണിയെ , ഇസ്ളാമിണ്റ്റെ ജൈവ വൈവിധ്യത്തെ ഭീകരതയെന്ന ലേബലിലേക്ക്‌ ചുരുക്കുന്ന വെറുപ്പിണ്റ്റെ ഉന്‍മാദാവസ്തയെ, അതു ഇതരമതത്തിണ്റ്റെയോ, പ്രത്യശാസ്ത്രത്തിണ്റ്റെയോ ഏതു ദിശയില്‍ നിന്നായാലും 'ഭീകരം' എന്നല്ലാതെ എന്തു വിളിക്കും... ?

ഇന്ത്യന്‍ ഉപഭൂഘണ്ഡം നിര്‍മ്മിച്ച്‌ നിണം കൊണ്ട്‌ അഭിഷേകം നടത്തപ്പെട്ട ഒരു അധീശ സമവാക്യമാണു 'വര്‍ഗീയത'.. ഓരോ ഇന്ത്യക്കാരനെയും കൃത്യമായി വിഭജിച്ചിരിക്കുന്ന ഒരു കൊളോണിയല്‍ സംഭാവന. അല്ലെങ്കില്‍ ക്രിസ്ത്യന്‍ സംഭാവന. ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദുകാലഘട്ടമെന്നും , മുസ്ളിം കാലഘട്ടമെന്നും അവമതിച്ച്‌ ചരിത്രമെഴുതിയ കൊളോണിയല്‍ അധിനിവേശം 'ക്രിസ്ത്യന്‍ ഭീകര' ഭരണത്തിനിട്ട പേരു 'ബ്രിട്ടീഷ്‌ ഏജ്‌' എന്നാണു...

1857-ല്‍ ഏഗില്‍ പ്രഭുവിനു ആഭ്യന്തര സെക്രട്ടറിയായ വുഡ്‌ എഴുതുന്നതു ഇപ്രകാരമാണു ..

"ഹിന്ദുവിനെയും മുസ്ളിമിനെയും തമ്മിലടിപ്പിക്കാന്‍ സാധിക്കുന്നതു കൊണ്ടാണു ഇന്ത്യയില്‍ നമുക്ക്‌ ഭരണം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നതു.. "

1888-ല്‍ സര്‍ സയ്യിദ്‌ അഹമദ്‌ ഖാനും കാശിയിലെ രാജാ പ്രസാദും രൂപംകൊടുത്ത 'united india patriotic association' -നെ പോലും അട്ടിമറിക്കപ്പെട്ടിടത്ത്‌ തുടങ്ങുന്നു ഹിന്ദുവിലും മുസല്‍മാനിലും ചെയ്ത ബ്രിട്ടീഷ്‌-ക്രിസ്ത്യന്‍ ചതിയുടെ തുടക്കം.. പിന്നീട്‌ കാണുന്നതു ഹിന്ദുവിനെയും മുസ്ളിമിനെയും ഹിന്ദുമഹാസഭയും മുസ്ളിം ലീഗും പങ്കിട്ടെടുക്കുന്നതാണു..

സ്വതന്ത്രമാകാന്‍ പോകുന്ന രാഷ്ട്രം ഹിന്ദു രാഷ്ട്രമായിരിക്കുമെന്നും ആ രാഷ്ട്രത്തില്‍ ഹിന്ദുവല്ലാത്തവന്‍ ഒരധികാരമില്ലാത്ത , ഒരവകാശവുമില്ലാത്ത പൌരനായി കഴിഞ്ഞു കൂടണമെന്ന്‌ 'ഹിന്ദുത്വ' വര്‍ഗീയത ഭീകരതയുയര്‍ത്തിയപ്പോല്‍ , മുസ്ളിം ആത്മാഭിമാനത്തിണ്റ്റെമേല്‍ മുസ്ളിം ലീഗും വര്‍ഗീയതയെടുത്തുപയോഗിച്ച്‌ രാജ്യത്തെ പകുക്കാനുള്ള അവരുടെ പങ്കും നിര്‍വ്വഹിച്ചു..

അവിടന്നങ്ങോട്ട്‌ 'മുസ്ളിം വര്‍ഗീയതയെ' നിരന്തരം 'ഹിന്ദുത്വ' ചേരിയില്‍ നിന്നു സജീവമായി കൂക്കിവിളിച്ച്‌ നിലനിര്‍ത്തുകയും ഹിന്ദുവര്‍ഗ്ഗീയതക്ക്‌ അതിദേശീയതയുടെ വര്‍ണ്ണങ്ങള്‍ ചാലിക്കുകയും വിവിധ തന്ത്രങ്ങളിലൂടെ വിവിധതരക്കാരായ ഹിന്ദുക്കളില്‍ ഉന്‍മാദമുയര്‍ത്തി ലക്ഷ്യപ്രാപ്തിയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ വരികയും ചെയ്തു..

ന്യൂനപക്ഷ വര്‍ഗീയത ആവശ്യപ്പെടുന്ന ലക്ഷ്യപ്രാപ്തി ഇന്ത്യയിലെന്താണു.. ന്യൂനപക്ഷ വര്‍ഗീയതക്ക്‌ ഇവിടെ നേടാനായി ഒന്നുമില്ല.. ഒരുപക്ഷേ തിരിച്ചടികളും ആക്ഷേപങ്ങളുമല്ലാതെ..

എന്നിട്ടും ന്യൂനപക്ഷ ചിഹ്നങ്ങളെ അതിബൌധികമായ കുടിലതന്ത്രങ്ങളിലൂടെ (സമകാലിക ലൌ ജിഹാദ്‌ പോലെ) വിദ്വേഷങ്ങള്‍ സൃഷ്ടിച്ചെടുത്ത്‌ പ്രാമാണിക-സവര്‍ണ്ണ വര്‍ഗ്ഗത്തിണ്റ്റെ സാമൂഹികവും രാഷ്ട്രീയവുമായ ലക്ഷ്യപ്രാപ്തിയിലേക്ക്‌ വിനിയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു... ഈ വലയില്‍ വീണുപോകുന്ന അവര്‍ണ്ണനായ നായരും , ഈഴവനും ഹരിജനുമൊക്കെ വാഗ്ദാനമായി ലഭിക്കുന്നതു കലാപങ്ങള്‍ക്കിടയിലെ കൂട്ടരതിയും കൊള്ളമുതലിണ്റ്റെ അംശവുമാണു..

'മുസ്ളിം ഒരു പാഠം പഠിക്കണമെന്ന' അതിവിസ്പോടനാത്മകമായ, അകാരണമായ ചിന്ത ഓരോ ഹൈന്ദവനിലും സൃഷ്ടിച്ചെടുക്കുന്നതില്‍ ആര്‍.എസ്സ്‌.എസ്സ്‌ തന്ത്രം ഒരു പരിധിവരെ വിജയിച്ച്‌ കഴിഞ്ഞിരിക്കുന്നു.. ഇതു ത്വരിതപ്പെടുത്താന്‍ ന്യൂനപക്ഷങ്ങളുടെ, മുസ്ളിംകളുടെ ഭീകരാക്രമണങ്ങള്‍ സൃഷ്ടിച്ചെടുക്കപ്പെട്ടു.. ഇസ്ളാം ബോംബുകള്‍ ക്ഷേത്രങ്ങളെ ലക്ഷ്യം വെക്കുന്നുവെന്നും, നിരപരാധികളെ മുസ്ളിം 'ചൂത്തിയ'കള്‍ കൊന്നൊടുക്കുന്നുവെന്നുമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു..

ഒരു വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നതിനെക്കാള്‍ ലാഭകരമായി 'മുസ്ളിം സ്പോടനങ്ങള്‍' ഹിന്ദുമനസ്സുകളെയും മുസ്ളിംകളെയും കൃത്യമായി പകുത്തിട്ടു.. പ്രത്വേകിച്ച്‌ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളില്‍ 'ഹിന്ദുത്വത്തിനു' തിരിച്ഛടികള്‍ നേരിടുമ്പോല്‍..

ഇസ്ളാമിക ഭീകരതയെന്നു നിര്‍വചിക്കപ്പെടുന്നതു ഇസ്ളാം ഇതരവിശ്വാസങ്ങളുടെമേല്‍ സായുധമായി 'ജിഹാദു' നടത്തുന്നു എന്ന ഫാസിസ്റ്റ്‌-സാമ്രാജ്യ തിയറിയാണു.. പക്ഷേ പാക്കിസ്ഥാനിലും അഫ്ഗാനിലും 'ഇസ്ളാമിക ഭീകരത' മുസ്ളിംകള്‍ക്കെതിരെയാണു പ്രയോഗിക്കപ്പെടുന്നതു.. അപ്പോല്‍ മനുഷ്യവര്‍ഗ്ഗത്തിനെതിരെ മൃഗവെറി നിറയൊഴിക്കുന്നതിനെ ഇസ്ളാമിണ്റ്റെ ലേബലൊട്ടിക്കുന്ന തത്വസംഹിതകളാണൂ ഭീകരതാ സിദ്ദാന്തങ്ങള്‍.. അതായിരിക്കും അതിണ്റ്റെ ശരിയായ നിര്‍വചനം...

1980-കളോടെ ഇന്ത്യന്‍ രാഷ്ട്രീയം കലുഷിതമാവുകയും ഭൂരിപക്ഷോന്‍മുഖമായി ചായാന്‍ തുടങ്ങുകയും ചെയ്തു.. 1992-വരെയും കാഷ്മീരിനു പുറത്തെ മുസ്ളിം യുവാക്കള്‍ വിധ്വംസക പ്രവര്‍ത്തനത്തിലേക്ക്‌ പോയതിണ്റ്റെ ഒരു തെളിവും ഉണ്ടായിട്ടില്ല.. ബാബറി മസ്ജിദും ഹിന്ദുത്വ ഭീകരവാദവും സ്ഥിതിഗതികളെ മാറ്റിമറിച്ചു. തടിയണ്റ്റെവിട നസീറുമാരും രംഗത്തുവന്നു.. ഈ നസീറുമാരുടെ ചരിത്രം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു.. അയാള്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ച 'ഇസ്ളാമിക' ലക്ഷ്യങ്ങളും മുസ്ളിംകള്‍ക്കറിയേണ്ടതുണ്ട്‌..

പക്ഷേ ആര്‍.എസ്സ്‌.എസ്സ്‌ ബോംബ്‌ ഫാക്റ്ററികളും അതിണ്റ്റെ വിധ്വംസക പോഷക സംഘടനകള്‍ക്കും ബോംബുസ്പോടനവുമായി ബന്ധപ്പെട്ട ഏതു ഭീകരതയെയും ഇസ്ളാമിക ജിഹാദികളുടെതാക്കാന്‍ ഭൂരിപക്ഷത്തെക്കൊണ്ട്‌ വിശ്വസിപ്പിക്കുന്ന രീതിയില്‍ മാധ്യമങ്ങളെ, മാധ്യമ ഡെസ്‌കുകളെ ചിലവുകൊടുത്തു നിര്‍ത്താന്‍ കഴിയുന്നുണ്ട്‌..

അതുകൊണ്ടാണു പാക്കിസ്ഥാന്‍ ചാരനായ ഹിന്ദുവിനെ ചാനലുകളും പത്രങ്ങളും പിന്തുടരാത്തതു..
അതുകൊണ്ടാണു AK-47 നുകളുമായി പിടിക്കപ്പെടുന്ന കൈലാഷ്‌ സിംഗിനെ പത്രങ്ങള്‍ അവഗണിക്കുന്നതു..
അതുകൊണ്ടാണു പോസ്റ്റല്‍ ബോംബിണ്റ്റെ ഉറവിടം ഹിന്ദുവിലെത്തുമ്പോല്‍ മാധ്യമങ്ങള്‍ക്ക്‌ മറവി വരുന്നതു..

രാജ്യം നേരിട്ട എല്ലാ പ്രതിസന്ധികളിലും പ്രതിച്ഛായ കാത്തു സൂക്ഷിച്ചവരായിരുന്നു നമ്മുടെ സൈനികര്‍. അവിടെയും ഹിന്ദു ഭീകരര്‍ കയറിക്കൂടിയിരിക്കുന്നു. മാലേഗാവ്‌ ഇന്നോളം ഉണ്ടാക്കിയ സ്പോടനസിദ്ദാന്തങ്ങളെ മാറ്റിമറിച്ചിട്ടു.. സമൂഹത്തില്‍ 'ദേശീയത' എന്ന്‌ നിലവിളിച്ചുകൊണ്ട്‌ നടന്നവര്‍ ഒറ്റയടിക്ക്‌ ഭീകരരായതിണ്റ്റെ ജാള്യം പോലും അവര്‍ക്ക്‌ മറച്ഛുവയ്ക്കാനായില്ല. ഹിന്ദു വോട്ടുകള്‍ എക്കാലത്തും ഭയപ്പെട്ട കോണ്‍ഗ്രസ്സ്‌ ഒരു സാഹസത്തിനു തയ്യാറായതിണ്റ്റെ ബാക്കി പത്രം..

ഗുദത്തില്‍ പെട്രോളൊഴിക്കപ്പെട്ട്‌ ഒരു ഞരക്കം പോലും പുറത്തു കേള്‍ക്കാനാവാത്ത ഇരുട്ടിണ്റ്റെ ഇരുളില്‍ ഭീകരനെന്ന കുറ്റം സമ്മതിക്കേണ്ടിവന്ന ഒരുപാട്‌ ചെറുപ്പക്കാരുടെ നിലവിളികള്‍ ഒരുമിച്ചു പുറത്തുവന്ന നിമിഷം.. ഇന്ത്യന്‍ മുജാഹിദീനെന്നും ഹുജിയെന്നും ആര്‍ക്കും പിടികിട്ടാത്ത ഭൂതം ആര്‍.എസ്സ്‌.എസ്സ്‌-ഉം അഭിനവു ഭാരതുമായി മാറി.. വേട്ടക്കാര്‍ ഇരകളെ ചൂണ്ടി കുറ്റക്കാരെന്ന്‌ വിധിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും 26/11 -നെങ്കിലും സംയമനം വന്നു..

ഇന്ത്യയും സംഘപരിവാറും കടന്ന് പോകുന്ന ഓരോ പ്രതിസന്ധിയിലും ഒരു സ്പോടനമോ ആക്രമണമോ സൃഷ്ടിച്ചെടുത്ത്‌ ഇരകളാക്കപ്പെടുന്ന മുസ്ളിം ചെറുപ്പക്കാരുടെ ദൈന്യത്തിനു ഇതുതന്നെയാണു സാക്ഷി..

(മുംബൈ ഭീകര വിരുദ്ധസെല്ലിലെ ഒരു ഉദ്യോഗസ്തനെ ഉദ്ദരിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതു : )

"..ഇന്ത്യയില്‍ അടുത്തകാലത്ത്‌ നടന്ന മുഴുവന്‍ സ്പോടനങ്ങളിലും ഹിന്ദു സംഘടനകളുടെ പങ്കിനെ കുറിച്ച്‌ തെളിവു ലഭിച്ചിരുന്നെങ്കിലും കേസുമായി മുന്നോട്ട്പോകാന്‍ ഞങ്ങളില്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.. " - indian police probe blast links to hindu extremists reports, AFP, oct 23, 2008


16 comments:

  1. "..ഇന്ത്യയില്‍ അടുത്തകാലത്ത്‌ നടന്ന മുഴുവന്‍ സ്പോടനങ്ങളിലും ഹിന്ദു സംഘടനകളുടെ പങ്കിനെ കുറിച്ച്‌ തെളിവു ലഭിച്ചിരുന്നെങ്കിലും കേസുമായി മുന്നോട്ട്പോകാന്‍ ഞങ്ങളില്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.. " - indian police probe blast links to hindu extremists reports, AFP, oct 23, 2008
    ===================
    Correct. Thanks for this post

    ReplyDelete
  2. സത്യം വളരെ വൈകിയെ പുറത്തെത്തു. അതു വന്നെത്തും മുന്‍പുള്ള സമയം ഓരോരുത്തര്‍ക്കുമുള്ള ദൈവിക പരീക്ഷണത്തിന്റേതാണ്.

    നല്ല ലേഖനം.

    ReplyDelete
  3. "സ്വതന്ത്രമാകാന്‍ പോകുന്ന രാഷ്ട്രം ഹിന്ദു രാഷ്ട്രമായിരിക്കുമെന്നും ആ രാഷ്ട്രത്തില്‍ ഹിന്ദുവല്ലാത്തവന്‍ ഒരധികാരമില്ലാത്ത , ഒരവകാശവുമില്ലാത്ത പൌരനായി കഴിഞ്ഞു കൂടണമെന്ന്‌ 'ഹിന്ദുത്വ' വര്‍ഗീയത ഭീകരതയുയര്‍ത്തിയപ്പോല്‍ , മുസ്ളിം ആത്മാഭിമാനത്തിണ്റ്റെമേല്‍ മുസ്ളിം ലീഗും വര്‍ഗീയതയെടുത്തുപയോഗിച്ച്‌ രാജ്യത്തെ പകുക്കാനുള്ള അവരുടെ പങ്കും നിര്‍വ്വഹിച്ചു.."

    ഓ... അബൂബക്കറിന്റെ ഒരു സത്യപ്രസ്ഥാവന!എന്നിട്ടെന്തായി,ഇന്ത്യയിലെ ഹിന്ദുക്കള്‍ പാക്കിസ്ഥാങ്കാരായി മറിയ മുസ്ലീംസിനെ പറ്റിച്ചു :( അല്ലാതെ ജിന്ന/നെഹ്രു മാരുടെ അധികാര ആക്രാന്തമൊന്നും ഒരു ഘടകമേ അല്ലായിരുന്നു. ജിന്നയെ ആവേശിച്ച മതാധിഷ്ടിത അധികാരമെന്ന ജിന്നിന്റെ നശീകരണ ശക്തി,
    അധികാരം എന്ന ആക്രാന്തത്തിലും ജനാധിപത്യം മതേതരരത്വം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിച്ച നെഹ്രുവിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും ഏശിയിട്ടില്ലായിരുന്നു.അതുകൊണ്ടിന്ന് തടിയന്റവിടെ നസീറിനും, കസബിനും,സൂഫിയയ്ക്കും വേണ്ടി വാദിക്കാനും അവരെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി ചിത്രീകരിക്കാനും സ്വാതന്ത്യമുള്ള ഒരു ഭരണ സംവിധാനം ഇവിടെ നില നില്‍ക്കുന്നു.കിത്താബു വച്ചു സ്വന്തം ജനതയെ നയിക്കാന്‍ ശ്രമിച്ച ജിന്നയും പാക്കിസ്ഥാനും ചരിത്രം ചാര്‍ത്തിക്കൊടുത്ത കോമാളി വേഷം കെട്ടിയാടുന്നു.

    "1992-വരെയും കാഷ്മീരിനു പുറത്തെ മുസ്ളിം യുവാക്കള്‍ വിധ്വംസക പ്രവര്‍ത്തനത്തിലേക്ക്‌ പോയതിണ്റ്റെ ഒരു തെളിവും ഉണ്ടായിട്ടില്ല"

    എന്നിട്ടും മക്കളേ ബക്കറേ ഇന്ത്യന്‍ മണ്ണില്‍ 1992 വരെ 'മുസ്ളിം യുവാക്കള്‍ക്ക്' എന്തിന്റെ കൃമികടിയായിരുന്നു?അല്ല അറിയാന്‍ വേണ്ടി ചോദിക്കുവാ എന്തിന്റെ കേടായിരുന്നു? ഇതൊക്കയും ചൂണ്ടിക്കാണിച്ചിട്ടല്ലേ രാഷ്ട്രീയ സവര്‍ണ്ണ സംഘത്തിന് ഹിന്ദു ലേബലില്‍ ആളെക്കൂട്ടാന്‍ കഴിഞ്ഞത്? എന്നിട്ടും ജാതി പറഞ്ഞ് ജനത്തെ തമ്മില്‍ തല്ലിച്ച് ഭര‍ണം പിടിച്ച രാഷ്ടീയ ഹിന്ദുവിനെ പുറങ്കാലു കൊണ്ടു തൊഴിച്ചെറിഞ്ഞതാണ് ഭാരത ജനത.പിന്നെയും 'വിരകള്‍ക്ക്' കൃമികടി മാറിയിട്ടില്ല.അമ്പതാണ്ടു കൊണ്ട് സംസ്കാരംകൊണ്ടും സാക്ഷരത കൊണ്ടും ലോകജനതയുടെ മുന്‍പില്‍ അഭിമാനത്തോടെ നിന്ന ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തില്‍ ജീവിച്ചാലും മാറാത്ത കൃമികടിയുള്ളവന്മാരെ തള്ളിപ്പറയേണ്ടത്,മുസ്ലീം എന്നഭിമാനിക്കുന്ന അന്യന്റെ ദേവാലയത്തനും ജൂതന്റെ മൃതദേഹത്തിനും ആദരവു നല്‍കിയ സകാത്തിലൂടെ സാമ്പത്തീക നീതി പുലര്‍ത്താനാഹ്വാനം ചെയ്ത ഒരു പ്രവാചകന്റെ അനുയായികള്‍ എന്നവകാശപ്പെടുന്നവരുടെ കര്‍ത്തവ്യമാണ് അതു തിരിച്ചറിയൂ ബക്കറേ.

    ReplyDelete
  4. ഇന്ത്യാ രാജ്യത്തിനെ നാശത്തിലേക്ക് നയിക്കുന്ന സംഘു പരിവാറിനും തടിയന്റവിട നസീറുമാര്‍ക്കും സ്നേഹപൂര്‍വ്വം....ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു....

    തടിയന്റവിട നസീറുമാര്‍ക്ക് സ്നേഹപൂര്‍വ്വം.!

    ReplyDelete
  5. ഓരോ വാദങ്ങളും സാഹചര്യമറിഞ്ഞു വേണം.
    മദനിയും ഇതുപോലെയുള്ള ചില വാദങ്ങളുമായാണ് കേരളം ചുറ്റിയിരുന്നത്. അവർ അങ്ങനെ ചെയ്യുന്നില്ലേ.. ഇവർ അങ്ങനെ ചെയ്യുന്നില്ലേ.. നമുക്കു മാത്രം എന്താ വേറെ നിയമം.. ഇങ്ങനെ പലതും. കൂടാതെ ഈ തട്ടിലുള്ള തിന്മകളെ സമീകരിക്കുവാൻ ആ തട്ടിലും വെച്ചു കൊടുത്തു അപരന്റെ തിന്മകൾ!
    പറഞ്ഞതിൽ പലതും സത്യവുമായിരുന്നു. പക്ഷേ അത് പറഞ്ഞു നടക്കേണ്ട സമയം അതാണെന്ന് പൊതുവെ തോന്നുമെങ്കിലും അതിന്റെ സമയവും സാഹചര്യവും അതായിരുന്നില്ല. ഒരു സമൂഹം വൈകാരികമായി മാത്രം പ്രതികരിക്കാൻ തയ്യാറെടുത്തിരിക്കുമ്പോൾ അതിനെ ഊതിക്കത്തിക്കുന്ന ഒരു ന്യായവും പറയാൻ മെനക്കെടരുത്. കൂടാതെ മദനിയുടെ സ്വരവും ശബ്ദവും ശരിയല്ലായിരുന്നു. ഇപ്പോൾ ബക്കറും നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് ചെറിയതോതിലെങ്കിലും അതിനെ ഓർമ്മിപ്പിക്കുന്ന കർത്തവ്യമാണ്. ഈ പോസ്റ്റ് മനസ്സിലാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവർ ഇപ്പോൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നത് വൈകാരികമായാണ്. അതിനാൽ അടങ്ങുക. മുസ്ലീംങ്ങളെ സംയമനം പഠിപ്പിക്കാൻ ഇനി ഒരു പ്രവാചകൻ വരില്ല. പ്രവാചകനിലേക്ക് മടങ്ങുക. പറയുന്ന സത്യങ്ങൾ കുഴപ്പങ്ങളുണ്ടാക്കുമെങ്കിൽ കള്ളം മാത്രം പറയലാവും പുണ്യം. ഒരു രാത്രിയും നിലനിന്നിട്ടില്ല. അഞ്ചരക്കു ശേഷം നേരം വെളുക്കും. പുലരുമ്പോൾ തീവ്രമുഖങ്ങളൊക്കെ അഴിക്കുള്ളിലാകുവാൻ നമുക്ക് പ്രാർഥിക്കാം. ഇന്ന് മുസ്ലീങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി സ്വത്വ പ്രതിസന്ധിയാണ്. മുസ്ലിങ്ങളെ സംരക്ഷിക്കാനെന്നു പറഞ്ഞ് ആയുധമെടുത്തവനും സാമ്പത്തിക ലാഭത്തിനായി ആയുധമെടുത്തവനും ഒക്കെ ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണെന്ന തിരിച്ചറിവിൽ ഇരകൾക്കിടയിലെ വേട്ടക്കാരെ നമുക്ക് ഒറ്റുക്കൊടുക്കാം. സ്വന്തം കപ്പലിലെ ഓട്ട അടക്കുന്നതിലൂടെയേ സ്വന്തത്തെ രക്ഷിക്കാനാവൂ. അടുത്തുകൂടെ പോകുന്ന കപ്പലിലെ മഹാദ്വാരം നോക്കി ‘ ദേ അവിടെയുമുണ്ടല്ലോ ഇതിനേക്കാൾ വലിയ ഒരു ദ്വാരം‘ എന്ന് ആശ്വസിക്കുന്നത് ആത്മഹത്യാപരമാവും. എല്ലാം നേരേയാവാൻ പ്രാർത്ഥിക്കുക.
    അഞ്ചര കഴിഞ്ഞ് നേരം വെളുത്തേ മതിയാവൂ.

    ReplyDelete
  6. "കുറ്റവാളികള്‍ ഇരയാണെന്ന് വാദിക്കുമ്പോള്‍" എന്ന് തലക്കെട്ട്‌ മാറ്റുന്നതാണ് യാധാര്ധ്യവുമായി യോജിക്കുന്നത്..

    തേജസ്‌ പത്രത്തിന്റെ പ്രചാരണങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സൂക്ഷിക്കുക, ചിലപ്പോള്‍ രാജ്യദ്രോഹ കുറ്റത്തിന് അകത്തായേക്കാം..

    ReplyDelete
  7. സത..

    ..തേജസ്‌ പത്രത്തിന്റെ പ്രചാരണങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സൂക്ഷിക്കുക, ചിലപ്പോള്‍ രാജ്യദ്രോഹ കുറ്റത്തിന് അകത്തായേക്കാം....
    ......................................

    പച്ചക്ക്‌ ഫാസിസ്റ്റ്‌ മനസ്സ്‌ തുറന്ന് വച്ചതിനു നന്ദി...
    ജന്‍മഭൂമിയാലും തേജസ്സായാലും നിങ്ങള്‍ക്ക്‌ വേണ്ടതു ഇതാണല്ലോ.. നിരപരാധിയുടെ രക്തം...

    ReplyDelete
  8. ന്റെ ബക്കറെ,

    ചിരിപ്പിച്ചു കൊല്ലരുതേ..
    തേജസ്‌ പത്രത്തിന് രാജ്യ ദ്രോഹ നിലപാടുകള്‍ ആണുള്ളത് എന്നും കേരള സര്‍ക്കാര്‍ അവരെ നിയന്ത്രിക്കണം എന്നൊക്കെ കേന്ദ്രം കേരളത്തിന്‌ കത്ത് അയച്ച വാര്‍ത്ത അറിഞ്ഞിരിന്നോ?

    അബടെ പിന്നേം ഇരയാക്കി.. അല്ലെ? :)

    ReplyDelete
  9. അഞ്ചര ആറര ഏഴര ഇനി എണ്ണാന്‍ വയ്യാട്ടോ.നേരം വെളുക്കുന്നില്ലല്ലോ പള്ളിക്കുളമേ...
    എന്നാ ഇനി നേരം വെളുക്വാ ?
    ഇനിയെത്ര കൗസര്‍ബിമാരുടെ, ഇശ്രത്ത്മാരുടെ മാനവും ജീവിതവും ചവിട്ടിയരക്കപ്പെടണം.ഇനിയെത്ര പിഞ്ചുമക്കള്‍ പടക്കം പൊട്ടുന്ന പോലെ പെട്രോള്‍ കുടിപ്പിച്ച് പൊട്ടിത്തെറിപ്പിക്കപ്പെടണം.ഇനിയെത്ര ഗുജറാത്തുകള്‍ കൂടി ആസൂത്രണം ചെയ്യപ്പെടണം ഈ നേരമൊന്ന് വെളുക്കാന്‍.പേടിയാവുന്നെടോ നേരം പെട്ടെന്നൊന്ന് വെളുത്താല്‍ മതിയായിരുന്നു.
    സംശയം പിന്നേം ബാക്കി.ആരാ ഇനി നേരം വെളുപ്പിക്യാ.വല്ല മുതുക്കാടും മറ്റും വരുമോ ഒരു മാജിക്കിലൂടെ നേരം വെളുപ്പിക്കാന്‍...

    ആ ആര്‍ക്കറിയാം...!

    ReplyDelete
  10. നിങ്ങൾ ഒരു പക്ഷേ ധ്രുവപ്രദേശത്തായിരിക്കും ജിപ്പൂസ്..
    കുറേ ദൂരം യാത്ര ചെയ്യേണ്ടതുണ്ട് മധ്യദേശത്തെത്താൻ.
    മധ്യമ നിലപാട് എന്നൊന്നുണ്ട്.

    ReplyDelete
  11. പള്ളിക്കുളത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഒരു അടിവര. കൂടെ ഒരു കാര്യം കൂടി ആരെങ്കിലും ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടേ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടേ (തിരുനബി).
    സത്യം നന്‍മയിലേക്ക് നയിക്കും. പക്ഷേ എല്ലാ സത്യങ്ങളും എല്ലായ്‌പോഴും പറയണമെന്നില്ല. അസത്യം ദുര്‍മാര്‍ഗത്തിലേക്കും. സത്യം പറയുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക.

    പ്രിയ ചിപ്പൂസ്.

    നാലരമണിക്ക് തന്നെ നേരം പുലരാന്‍ കലമ്പല്‍ കൂട്ടുന്ന കുട്ടിയാകാതിരിക്കുക. ഇരുട്ടിന് ശേഷം പ്രഭാതമുണ്ട്. സത്യം പുലരുക തന്നെചെയ്യും. അതിന് മുമ്പ് പടക്കം പൊട്ടിച്ചാല്‍ ഒരു നിമിഷം പ്രഭാതമായെന്ന് തോന്നും. പക്ഷേ ശേഷമുള്ള ഇരുട്ടില്‍ കണ്ണുമഞ്ഞളിച്ച് പൊട്ടകിണറ്റില്‍ വീണുപോകും പിന്നെ ആര് വിചാരിച്ചാലും താങ്കള്‍ക്ക് പ്രഭാതം കാണാന്‍ കഴിയില്ല.

    ReplyDelete
  12. എ യും ബി യും ഒരേ മാര്‍ഗം സ്വീകരിച്ചാല്‍ ഇവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം. തിന്‍മയെ തിന്‍മ കൊണ്ട് നേരിടാന്‍ മതം അനുവദിക്കുന്നില്ല. നസീര്‍ ചെയ്തതും ഹിന്ദു സന്യാസിനി ചെയ്തതും ഒരുപോലെ മാപ്പര്‍ഹിക്കാത്ത തെറ്റുകളാണ്. ഒന്നിനെ മറ്റൊന്നു കൊണ്ട് ന്യായീകരിക്കാനാവില്ല. അപ്പപ്പോള്‍ നടക്കുന്ന അധര്‍മങ്ങളെ സഹോദരന്മാരെ നമുക്കൊന്നച്ചു നേരിട്ട് കൂടെ. തീവ്ര വാദികളെ എന്തിനു മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ കാണണം ? ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ്. വ്യക്തമായ മാര്‍ഗ നിദ്ദേശം അത് നല്‍കുന്നു. എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം

    ReplyDelete
  13. ഇതും കണ്ടില്ലേ ചേട്ടന്മാരേ..കമന്‍റുകള്‍ ഡിലിറ്റ് ചെയ്യാന്‍ ഇനിയും അവസരമുണ്ട് കേട്ടാ..

    അതിനുള്ള സാധ്യത തുലോം കുറവാണ്.'ദുരഭിമാനം ദുരഭിമാനം'

    ReplyDelete
  14. തേജസിനെതിരെയുള്ള റിപ്പോർട്ട്‌ വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അഥവാ ശരിയാണെങ്കിൽ തന്നെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും "തേജസ്‌" പറയുന്നു.
    രാജ്യദ്രോഹകുറ്റം, ജയിൽ.... പേടിപ്പിക്കല്ലേ പവന്മാർക്ക്‌ രാജ്യസ്നേഹികളെ.. പ്ലീസ്‌..

    ReplyDelete
  15. ആശയം രണ്ടായാലും വഴിയെല്ലാം ഒന്നു തന്നെ..അല്ലേ..!

    (മുസ്ലിം)പെണ്ണൊരുമ്പെട്ടാല്‍
    http://mashippathram.blogspot.com/2010/01/blog-post_833.html

    ReplyDelete