Tuesday, May 12, 2009

ക്രൌഞ്ചപക്ഷികളും വേട്ടക്കാരും : 'സംഘ'പരിണാമം

..

ക്രൌഞ്ചപക്ഷികളും വേട്ടക്കാരും : ഹിന്ദുത്വം ഹിന്ദൂയിസത്തിനെതിരെ -ന്‍റെ തുടര്‍ച്ഛ..

ങ്ങനെ എല്ലാ മതങ്ങളെയും ഉല്‍ക്കൊണ്ടുള്ള ശ്രീ രാമകൃഷ്ണ പരമഹംസണ്റ്റെയും , സ്വാമി വിവേകാനന്ദന്‍റെയും സാര്‍വ്വലോക മതബോധത്തില്‍ നിന്നും ഭിന്നമായിരുന്നു ദയാനന്ദന്‍റെ ആ പ്രസ്ഥാനം (ആര്യ സമാജം). അതു പ്രയാണം ആരംഭിച്ചതു പിന്നില്‍ കുതിരകളെ കെട്ടിയ രഥമോടിച്ചുകൊണ്ടായിരുന്നു.. മൌലികവാദത്തിലൂന്നിയ പ്രവര്‍ത്തനം തുടര്‍ന്നുവന്ന ആര്യസമാജില്‍ നിന്നും പ്രചോദനമുല്‍കൊണ്ട്‌ കൊണ്ടാണു ചില ഹിന്ദു ഭീകര സംഘടനകള്‍ രൂപപ്പെടുന്നതു.

അതില്‍ ചിലതാണു ശിവാജി ക്ളബ്‌, ചാപേകര്‍ ക്ളബ്‌, അഭിനവ്‌ ഭാരത്‌ മന്‍ഡല്‍ തുടങ്ങിയവ. ഈ അഭിനവ്‌ ഭാരതിലൂടെയാണു സവര്‍ക്കര്‍ തന്‍റെ പൊതുജീവിതം ആരംഭിക്കുന്നതു.. പിന്നീട്‌ നിയമം പഠിക്കാന്‍ ലണ്ടനില്‍ പോയ അദ്ധേഹം പഠിക്കുന്നതു ആയുധ നിര്‍മ്മാണവും കടത്തുമാണു..

ഇതൊക്കെ ഒരുപക്ഷേ ഒരു സ്വാതന്ത്രിയ സമര പ്രേരിതമായ കര്‍മ്മങ്ങളില്‍ ആനന്ദവും ഉന്‍മേശവും അദ്ധേഹം നേടിയിരിക്കാം, മറ്റാരെയും പോലെ. പക്ഷേ കാലാപാനി സെല്ലില്‍ നിന്നും മാപ്പെഴുതി പുറത്തുവരുന്ന അദ്ധേഹം ഭിന്നമായ ഒരു മുഖവുമായാണു. ദയാനന്ദന്‍റെ ആര്യ സങ്കല്‍പവുമായി, ഒരു ഹിന്ദു രാഷ്ടവാദത്തിലധിഷ്ടിതമായ വിഘടന സ്വരവുമായി.

ഹിന്ദുക്കളും മുസ്ളിംകളും ഒരുമിച്ച്‌ നിന്ന്‌ ഒരു മഹാ രാഷ്ടം കെട്ടിപ്പെടുക്കണമെന്ന അദ്ധേഹത്തിന്‍റെ ആദ്യകാല നിലപാടുകളില്‍ നിന്നും മതതീവ്രതയിലേക്കുള്ള തിരിച്ഛു പോക്കായിരുന്നു അതു. ഹിന്ദു മഹാ സഭയുടെ തലപ്പത്തു വന്ന അദ്ധേഹം ഒരു ഫാസിസ്റ്റ്‌ സ്റ്റേറ്റിനാവശ്യമായ തിയറികള്‍ 'the essential of hindutwa' എന്ന പുസ്തകത്തിലൂടെ രൂപം നല്‍കി. ഇവിടന്നങ്ങോട്ടാണു ഹിന്ദുമതത്തില്‍ നിന്നും ഭിന്നമായി 'ഹിന്ദുത്വ' എന്ന ഫാസിസ്റ്റ്‌ നിര്‍വചനം രൂപപ്പെടുന്നതു.

ആര്‍.എസ്‌.എസ്‌ ന്‍റെ രൂപീകരണത്തോടെ ഗാന്ധിജിയുടെ സമഭാവനയുടെ രാമരാജ്യത്തില്‍ നിന്നും ഭിന്നമായി, രാവണനെ വകവരുത്തുന്ന ഹിംസയില്‍ കേന്ത്രീകൃതമായ ഒരു രാമരാജ്യത്തിന്‍റെ ആവശ്യകതയിലേക്ക്‌ അവര്‍ പോയി.

ഗാന്ധി ഇന്ത്യയെകണ്ടതു സര്‍വ്വമതങ്ങള്‍ക്കും ഇടമുള്ള ഒരു വീടായിട്ടായിരുന്നു. അങ്ങനെയാണു സ്വാമി വിവേകാനന്തനും ഇന്ത്യയെ കാണുന്നതു.

"നമ്മുടെ കൃത്യങ്ങളില്‍ നാം ഹിന്ദുക്കളുടെ ആത്മീയതയും, ബുദ്ധന്‍റെ കാരുണ്യവും, ക്രിസ്ത്യാനുകളുടെ പ്രവര്‍ത്തന ക്ഷമതയും, മുസ്ളിം സാഹോദര്യവും ഇണക്കി ചേര്‍ക്കണം." - the perennial vivekananda, പേജ്‌. 216

ഈ വിവേകാന്ദനെയാണു ഇന്നത്തെ ഹിന്ദുത്വവാദികള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതു. വിവേകാനന്ദന്‍റെ ആധുനിക ഇന്ത്യയുടെ രൂപപ്പെടല്‍ സിദ്ധാന്തം സംസ്കാരങ്ങളുടെ സ്വായത്തമാക്കലിന്‍റെ ലോക വീക്ഷ്ണമായിരുന്നെങ്കില്‍, അതില്‍ നിന്നും ഭിന്നമായി തിരസ്കാരത്തിന്‍റെ വിദ്വേഷത്തിന്‍റെ ഭാഷയുമായി 'സംഘ' ആചാര്യന്‍ ഗോല്‍ വല്‍കര്‍ ഇവ്വിശയമായി എന്തു പറയുന്നു എന്ന്‌ നോക്കൂ.

"അഹിന്ദുക്കള്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വായത്തമാക്കണം. അവര്‍ ഹിന്ദുക്കളെ ബഹുമാനിക്കണം. ഈ രാജ്യത്തെ സംസ്കാരവും പൈതൃകവും സ്നേഹിക്കുകയും ചെയ്യണം. അല്ലാത്തവര്‍ ഹിന്ദു രാജ്യത്തിനു കീഴൊതുങ്ങി ഒരവകാശവുമില്ലാതെ, പൌരന്‍മാരുടെ ഒരു പരിഗണനയുമില്ലാതെ കഴിയണം...." - we our nation defined, പേജ്‌. 47-48

കപട ദേശസ്നേഹത്തിന്‍റെ കറുത്ത തൊപ്പിയുമായി മതമൌലികതയുടെ കാക്കിനിക്കറില്‍ ഒരു 'അനിഷേധ്യ ഇന്ത്യ' എന്ന സ്വപ്നം എത്രമാത്രം സാധ്യമാണു. .?


മനുഷ്യദൈവങ്ങളുടെ പാദങ്ങളില്‍ ശിരസ്സ്‌ വച്ഛു കൊടുക്കുന്ന റോക്കറ്റ്‌ ശാസ്ത്ര പിതാക്കന്‍മാരും രാഹുവും കേതുവിന്‍റെയും സ്വാധീനമില്ലാത്ത മുഹൂര്‍ത്തം നോക്കുന്ന അതി വൈദഗ്ദ്യമുള്ള ഭിഷഗ്വന്‍മാരുമുള്ള ഒരു ജഡിലത നിറഞ്ഞ സമൂഹത്തില്‍ നിരന്തരം അസത്യങ്ങള്‍ ഊതിക്കേല്‍പിച്ഛാല്‍ ഈ കപട 'പാട്രിയോട്ടിസത്തിന്‍റെ' നിഴലില്‍ യുവാക്കളെ അടിമപ്പെടുത്തലും സ്വാഭാവികമാണു. 'ഹിന്ദുത്വം' ഹിന്ദൂയിസമായി തെറ്റിദ്ധരിക്കപ്പെടുന്നതു എളുപ്പമാകുന്നതു അങ്ങനെയാണു.

ചില മുസ്ളിം മൌലികവാദ സംഘടനകളും 'ജിഹാദി'ന്‍റെ പേരില്‍ അതു തന്നെയാണു ചെയ്ത്കൊണ്ടിരിക്കുന്നതു.


അങ്ങനെ ദയാനന്ദന്‍റെ മതമൌലികതയില്‍ നിന്നും വേര്‍പെട്ട പുതിയ ഹിന്ദുത്വം മത സിംബലുകള്‍ പരികല്‍പനകള്‍ നടത്തി ഹിന്ദു മനസ്സുകളെ തെരുവിലേക്ക്‌ കൊണ്ട്‌ വന്നു. ശിവജിയും രാമനും അയോധ്യയും കര്‍സേവയുമൊക്കെ പുതു അടയാളങ്ങളായി ഹിന്ദു മതത്തിന്‍റെ ആത്മീയതയില്‍ നിന്നും വേര്‍പെട്ട്‌ ഹിന്ദുത്വമെന്ന 'സിംബലി'ലേക്ക്‌ ചുരുക്കിക്കൊണ്ട്‌ വരുവാന്‍ സംഘ്‌ പരിവാര്‍ ഉത്സാഹിക്കുന്നു.

ഇതര മതക്കാര്‍ അങ്ങനെയാണു 'പുതു ഹിന്ദുമത'ത്തെ, അതിന്‍റെ പൂര്‍വ്വ മനോഹാരിതയില്‍ നിന്നും ഭിന്നമായി നോക്കിക്കാണാന്‍ തുടങ്ങുന്നതു. ഇതരമതസ്തര്‍ സ്വന്തം മതമൌലികതയിലേക്ക്‌ കൂടുതല്‍ ഉള്‍വലിയാന്‍ പ്രേരിപ്പിക്കപ്പെടുന്നതു. അവിടെയാണു രാഷ്ട്രീയപ്പാര്‍ടികള്‍ ന്യൂനപക്ഷങ്ങളെ പങ്കിട്ടെടുക്കാന്‍ സ്വയംവരപ്പന്തലുമായ്‌ കാത്തിരിക്കുന്നതു..

പൈതൃകവും പൌരാണികതയും നൊസ്റ്റാല്‍ജിയയായി നിലനില്‍ക്കുന്നതു അതു നഷ്ടപ്പെട്ടതുകൊണ്ടാണു. പക്ഷേ അതേരൂപത്തില്‍ അതു തിരികെവരാന്‍ നാം ആഗ്രഹിക്കുന്നുമില്ല. ജാതീയമായ ഉച്ഛനീചത്തങ്ങള്‍ പ്രത്വേകിച്ചും. പക്ഷേ ഹിന്ദുത്വം അതിന്‍റെ ആവിര്‍ഭാകാലത്തു അതിനും ശ്രമിച്ചിരുന്നു. ഗോല്‍ വല്‍ക്കറിന്‍റെ 'ഫത്‌വ' നോക്കൂ..

".. നമ്മുടെ വംശീയ (വര്‍ണ്ണ) ബോധം നമ്മുടെ മതത്തിന്‍റെ സന്തതിയാണു. ആ സംസ്കാരം നമ്മുടെ സമഗ്രമായ മതത്തിന്‍റെ ഉല്‍പ്പന്നവുമാണു. അതിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം, അതില്‍ നിന്നും വേര്‍തിരിക്കാനരുതാത്തതും." - we our nation defined, പേജ്‌. 22

പക്ഷേ സംഘം ഇപ്പോല്‍ പറയുന്ന ജാതീയ അസമത്വങ്ങള്‍ക്കെതിരെയുള്ള വിപ്ളവ വായാടിത്തത്തിന്‍റെ മറുപുറം, സവര്‍ണ്ണ ഹിന്ദുത്വത്തിനു- മറ്റ്‌ മതങ്ങള്‍ക്കെതിരെ- അടിമപ്പണി ചെയ്യാന്‍ അനാര്യ ജാതിക്കാരെ മുന്നില്‍ നിര്‍ത്തി പടനയിക്കുന്ന തന്ത്രത്തിന്‍റെ വിഷലാവണ്യമാണു..
അതിന്‍റെ സാക്ഷ്യമാണു 2009, മേയ്‌ 3 നു എല്ലാ പത്രങ്ങളിലും വന്ന കല്യാണ്‍ സിങ്ങിന്‍റെ ഈ മൊഴി:

"താഴ്ന്ന ജാതിക്കാരനായ എന്നെ പുറത്താക്കാന്‍, ബാബരി പള്ളി പൊളിക്കുന്ന കാര്യം ബി.ജെ.പി നേതാക്കള്‍ മറച്ഛുവച്ചു. ഞാന്‍ അവരെ വിശ്വസിച്ചു, അവര്‍ എന്നെ ഇരുട്ടിലാക്കി.. "

കീഴ്ജാതികളില്‍ മാത്രമല്ല, മറ്റ്മത-സംസ്കാരങ്ങള്‍ക്ക്‌ നേരെയുമുള്ള വംശീയ വെറിയുടെ പാഠങ്ങള്‍, 'ഹിന്ദുത്വം' സമത്വത്തില്‍ പ്രതിഞ്ജാ ബദ്ധമെന്ന്‌ പറയുന്നവരുടെ 'ഗുരുജി' പറയുന്നതു നോക്കൂ..

"അടിസ്തനപരമായി വ്യത്യസ്തതയുള്ള വംശങ്ങളേയും സംസ്കാരങ്ങളെയും ഒന്നായി ചേര്‍ക്കുക അസാധ്യമാണേന്ന്‌ ജര്‍മ്മനി കാണിച്ചുതന്നു (ജൂതര്‍ക്കെതിരെ).. ഹിന്ദുസ്ഥാനു സ്വീകരിക്കുകയും ലാഭകരമായി ഉപയോഗിക്കുകയും ചെയ്യാവുന്ന നല്ല പാഠമാണതു" - we our nation defined, പേജ്‌. 35

ഈ നല്ല പാഠത്തില്‍ ജനാധിപത്യവും മതേതരത്വവും സമൂഹ്യനീതിയും ഒക്കെയുള്ള ഒരു പ്ളൂറല്‍ സമൂഹമുണ്ടാവുക എത്രമാത്രം സാധ്യമാണു..

മുസ്ളിംകള്‍ക്കെതിരെയാവുമ്പോല്‍, നാസി ജര്‍മ്മനി ആരെ ആക്രമിച്ഛോ ആ അക്രമിക്കപ്പെട്ട വിഭാഗം അക്രമികളായിമാറി ഒരന്യായ രാഷ്ട്രമായ ഇസ്രയേല്‍ സ്താപിതമാകുന്നതോടെ ആ രഷ്ട്രവും സംഘത്തിന്‍റെ മറ്റൊരു 'ശാഖ'യാവുന്ന കാഴ്ചയാണു കാണുന്നതു.

പരിവാരം ശൂന്യതയില്‍ നിന്നു ശത്രുവിനെ സൃഷ്ടിക്കുകയും ആ ശത്രുവിനു ശത്രുവുണ്ടെങ്കില്‍ മിത്രമാക്കുകയും ചെയ്യുന്ന വംശീയ നീതി !

അങ്ങനെ വംശീയബോധവും മതബോധവും ഉയര്‍ത്തി അനാര്യ-ജാതിക്കാരെയും മുന്നില്‍കെട്ടി ഹെട്ഗെവാര്‍ സ്വപ്നം കണ്ട സംഘപരിവാരത്തിന്‍റെ വേട്ടക്കുള്ള പ്രയാണം സമകാലിക ഇന്ത്യ കണ്ട്കൊണ്ടിരിക്കുന്നു..

തുടരും.....

അടുത്തതു : ഹിന്ദുത്വ രാമരാജ്യം അഥവാ ഗുജറാത്ത്‌..
.

63 comments:

  1. പ്രിയ ബക്കര്‍,

    പോസ്റ്റ് വായിച്ചു.വിയോജിപ്പുള്ള കാര്യങ്ങള്‍ ഉണ്ടു.
    " We and Our Nationhood defined" വായിച്ചിട്ടില്ല.ഒരു പി ഡി എഫ് എങ്കിലും കിട്ടുമൊ എന്നു പരതുകയാണു.എന്തായാലും വിമര്‍ശകര്‍ എടുത്തു കാണിക്കുന്ന ഒരെയൊരു വാചകമെ അതിലുള്ളു എന്നാണു വികിപിഡിയ നോക്കിയപ്പോള്‍ കണ്ടതു.

    “"To keep up the purity of the Race and its culture, Germany shocked the world by her purging the country of the semitic Races — the Jews. Race pride at its highest has been manifested here. Germany has also shown how well nigh impossible it is for Races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindusthan to learn and profit by“.

    ഡീറ്റെയില്‍ഡ് ആയി കമന്റ് എഴുതാം.വ്യാഴാഴ്ചക്കുള്ളില്‍..അല്പം ജോലി തിരക്കിലാണു.

    ചര്‍ച തുടരാന്‍ സന്മനസ്സു കാണിച്ചതിനു നന്ദി.

    സ്നേഹപൂര്‍വം.

    ReplyDelete
  2. MA Bakar,

    ഭാവനയുടെ ലോകത്ത് നിന്നുമുള്ള കാഴ്ചപ്പാട് ഒരു കഥ വായിക്കുന്ന പോലെ മാത്രം ഇഷ്ടപ്പെട്ടു.

    സാധാരണ ഭാരതീയന്‍,
    bakar ചര്‍ച്ച ചെയ്യും എന്ന് പ്രതീക്ഷിക്കേണ്ട. അറിവിനായി ഞാനും ആ ബുക്ക്‌ വായിക്കാന്‍ ശ്രമിക്കും.

    ReplyDelete
  3. ? "From this standpoint, sanctioned by the experience of shrewd old nations, the foreign races in Hindusthan must either adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no idea but those of the glorification of the Hindu race and culture, i.e. of the Hindu nation, and must lose their separate existence to merge in the Hindu race; or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment -- not even citizen's rights." (We, p.47-48/p.55-56)

    ഇതാണ് മറ്റൊരു ഭാഗം ബക്കര്‍ പരാമര്‍ശിച്ചിരിക്കുന്നത്‌ താങ്കള്‍ എടുത്തു കാണിച്ചിരിക്കുന്നത്. ഈ ബുക്ക്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത് 1938 ഇല്‍. ഇത്തരം ചില ചിന്തകള്‍ അന്ന് വച്ച് പുലര്‍ത്തിയിരുന്നു. അതിനു ആ കാലഖട്ടത്തിലെ പ്രാധാന്യം കൂടി കണക്കിലെടുക്കണം. ഈ വാചകങ്ങള്‍ എടുത്തു ഇപ്പോള്‍,അതും അതാണ്‌ RSS ന്റെ അജണ്ട എന്നൊക്കെ പ്രചരിപ്പിക്കുന്നത്‌ തീര്‍ത്തും വാസ്തവ വിരുദ്ധം. അന്ന് അത്തരം ചിന്തകള്‍ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ജിന്ന മുസ്ലിം രാജ്യത്തിനായി വാദിച്ചതും അത് സംഭവിച്ചതും. ഇന്ന് ഇവ ഒക്കെ കാണാതെ സ്റ്റേറ്റ് മെന്റ് ആയി പറയുന്നത് ആനയും ആടും പോലെ വത്യാസം ഒണ്ടു. 1993 സി പി എം ഇതേ ഭാഗം എടുത്തു ഇതേ പോലെ തന്നെ പ്രച്ചരിപ്പിച്ചതായും മനസ്സിലായി.
    കൂടുതല്‍ അറിവുകള്‍ കിട്ടിയതില്‍
    നന്ദി.

    ReplyDelete
  4. സാധാരണ ഭാരതീയൻ,

    സംഘത്തിനു പുറത്തു നിന്നു കൊണ്ടുതന്നെ അവരേക്കുറിച്ചു മനസ്സിലാക്കാനും, എതിരാളികളുടെ പ്രചാരണങ്ങളിൽ വല്ല കഴമ്പുമുണ്ടോ എന്നു പരിശോധിക്കാനും ശ്രമിച്ചിട്ടുള്ള – ഇപ്പോളും ശ്രമിക്കുന്ന - ഒരു ആളാണെന്നു തോന്നുന്നു താങ്കൾ. അങ്ങനെയാണെങ്കിൽ, ഞാൻ കടന്നു വന്ന അതേവഴിയിലൂടെയാണു താങ്കളുടെയും യാത്ര.

    ഇത്തരമൊരു പരിശോധനയ്ക്കിടയിൽ അന്വേഷണകുതുകിയായ ആർക്കും തോന്നാവുന്ന ചില സംശയങ്ങൾക്കു കൃത്യമായ മറുപടി തരാൻ സംഘവിമർശകർക്കു കഴിയുന്നില്ല എന്നു തിരിച്ചറിയുന്നതു മുതൽക്കാണ് കാര്യങ്ങളുടെ യഥാർത്ഥകിടപ്പു പിടികിട്ടിത്തുടങ്ങുന്നത്. സംഘവിമർശകർ ഉയർത്താറുള്ള എല്ലാ ആരോപണങ്ങളും കേവലയാഥാർത്ഥ്യങ്ങളടങ്ങിയ ചില മറുചോദ്യങ്ങൾ കൊണ്ടു തന്നെ പിൻ‌വലിക്കപ്പെടുന്നു എന്നു കാണാം. പടിപടിയായി പിന്നോക്കം പോകുന്ന അവർ എല്ലായ്പോഴും അവസാനം ചെന്നെത്തുന്നത് വിരലിലെണ്ണാവുന്ന ചില വാചകങ്ങളിൽ മാത്രമാണെന്നും കാണാം. അത്, “We or our nationhood defined” എന്ന ഒരു പുസ്തകത്തിലെ ചില വരികളാണ്. സംഘം “ന്യൂനപക്ഷ”ങ്ങളെ “തുരത്തിക്കളയു”മെന്നൊക്കെയുള്ള അസംബന്ധപ്രചാരണങ്ങൾക്കു കഷ്ടപ്പെട്ടു ന്യായീകരണം ചമയ്ക്കാനാഗ്രഹിക്കുന്നവർക്ക് ആകെപ്പാടെ ആശ്രയിക്കാവുന്ന ചില വരികൾ! ആ വരികളെത്തന്നെ ആശ്രയിക്കുന്നതിലേയും അർത്ഥമില്ലായ്മ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ടു താനും. അതും പോരാഞ്ഞ്, ആരോപിക്കപ്പെടുന്ന അർത്ഥത്തിൽ സംഘമവയെ വീക്ഷിക്കുകയോ പിന്തുണയ്ക്കുകയൊ ചെയ്യുന്നില്ലെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുമുള്ളതുമാണ്. ചുരുക്കിപ്പറഞ്ഞാൽ, തികച്ചും ശൂന്യമായ കൈകളോടെയാണ് സംഘവിരുദ്ധരുടെ പോരാട്ടമെന്നു കാണാം. കടുത്ത പ്രചാരണമഴിച്ചു വിട്ട് എത്രയൊക്കെ ശ്രമിച്ചിട്ടും സംഘവളർച്ചയെ തടയാൻ കഴിയാതിരുന്നതിന്റെ ഒരു പ്രധാനകാരണവും ഇതു തന്നെ.

    ഗോൾവൾക്കറുടേതായി പുറത്തുവന്ന ആദ്യപുസ്തകമായ “We or our nationhood defined” പൂർണ്ണമായും അദ്ദേഹത്തിന്റേതല്ല എന്ന കാര്യം പോലും അറിയാത്തവരാണ് പലപ്പോഴും ആക്രോശം മുഴക്കിക്കാണാറുള്ളത്. ഗണേഷ് ദാമോദർ സവർക്കറുടേതായി (വിനായക് ദാമോദർ സവർക്കറുടെ സഹോദരൻ) “രാഷ്ട്രമീമാംസ” എന്നൊരു മറാത്തി പുസ്തകമുണ്ടായിരുന്നു. അതിലെ പ്രധാനഭാഗങ്ങൾ എടുത്തുകൊണ്ട് ചിട്ടപ്പെടുത്തപ്പെട്ട ചെറിയൊരു പുസ്തകം മാത്രമാണത്. ഗോൾവൾക്കർ വളരെ ചെറുപ്പമായിരിക്കെ, സംഘനേതൃനിരയിലെത്തുന്നതിനുമൊക്കെ മുമ്പാണ് അതു ക്രോഡീകരിക്കുന്നതും.

    സംഘത്തെ സംബന്ധിച്ച് ആ പുസ്തകത്തിനു പ്രത്യേകിച്ചു പ്രാധാന്യമൊന്നുമില്ല – ആരുമത് പൊക്കിപ്പിടിക്കുന്നുമില്ല. അതേപ്പറ്റി പലരും കേട്ടിട്ടുപോലുമുണ്ടാവില്ല. സംഘവിമർശകരുടെ ഇടയിൽ മാത്രമേ അതിനു വലിയ പ്രാധാന്യമോ പ്രശസ്തിയോ ഒക്കെ കണ്ടിട്ടൂള്ളൂ. എന്നാൽ, നേരേമറിച്ച് “വിചാരധാര” എന്ന ഗ്രന്ഥമാണെങ്കിൽ, ഗുരുജിയുടെ വീക്ഷണങ്ങളാണ്. സംഘത്തിന് അതു പ്രധാനവുമാണ്.

    “പ്രസിദ്ധീപരാങ്മുഖത”യിൽ മുറുകിപ്പിടിക്കുന്ന സംഘത്തേക്കുറിച്ചു വായനയിലൂടെ മനസ്സിലാക്കാവുന്ന പുസ്തകങ്ങൾ കണ്ടെത്തൽ അല്പം ശ്രമകരം തന്നെയാണ്. താങ്കൾക്ക് ഉപകാരപ്പെട്ടേക്കാവുന്ന പുസ്തകങ്ങളിലൊന്ന് കെ.ആർ. മൽക്കാനിയുടെ “The RSS story” യാണ്. “സംഘകഥ” എന്ന പേരിൽ അതു മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗുരുജിയുടെ ചിന്തകളും വീക്ഷണഗതികളുമൊക്കെയാണ് അറിയേണ്ടതെങ്കിൽ, അവ അദ്ദേഹത്തിന്റെ അനവധി പ്രസംഗങ്ങളിലും ലേഖനങ്ങളിലും കത്തുകളിലുമൊക്കെയായി ചിതറിക്കിടക്കുകയാണ്. അവയെല്ലാം, “ഗുരുജീ സമഗ്ര” എന്നപേരിൽ സമാഹാരമായി പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലും ലഭ്യമാണ്. അതു തരപ്പെടുത്തി വായിച്ചാൽ താങ്കൾക്കു പല സംശയങ്ങളും മാറിക്കിട്ടും. സംഘത്തേയും ഹിറ്റ്ലറേയുമൊക്കെ കൂട്ടിക്കെട്ടുന്നതൊക്കെ എത്രമാത്രം വിഡ്ഢിത്തമാണെന്നു മനസ്സിലാകും. ‘വിചാരധാര’ എന്ന പുസ്തകത്തിൽ മുസ്ലീങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും ക്രിസ്ത്യാനികളേയും “ഉൻമൂലനം” ചെയ്യണമെന്നൊന്നും ഉത്ബോധിപ്പിച്ചിട്ടില്ലെന്നും, അത്തരം ആരോപണങ്ങളൊക്കെ പച്ചക്കള്ളമാണെന്നും മനസ്സിലാകും. വായിച്ചിരിക്കേണ്ടേതാണ്. ആരാണ് ആ പുസ്തകങ്ങളുടെ പ്രസാധകരെന്നു മറന്നു. സംഘവുമായി അടുത്തബന്ധമുള്ള ആർക്കെങ്കിലും താങ്കളെ സഹായിക്കാൻ പറ്റിയേക്കും. കണ്ടു പിടിച്ചു പറഞ്ഞുതരാൻ ഞാനും ശ്രമിക്കാം.

    ഗോൾവൾക്കറുടെ സമ്പൂർണ്ണ കൃതികൾ എന്ന നിലയ്ക്ക്, സംശയങ്ങൾ സമ്പൂർണ്ണമായി ദുരീകരിക്കാൻ മേൽ‌പ്പറഞ്ഞതു സഹായിക്കും.പിന്നെ, ഇടയ്ക്കിടയ്ക്കു ക്വോട്ടുചെയ്യപ്പെട്ടു കാണുന്നതുകൊണ്ടുള്ള ആകാംക്ഷമൂലമാകാം - താങ്കൾ “We or our nationhood defined” എന്ന പുസ്തകത്തിന്റെയും കൂടി പ്രതി അന്വേഷിക്കുകയാണെന്നു തോന്നുന്നു. സമാനസാഹചര്യങ്ങളുടെ പ്രേരണയാൽ ഞാനും മുമ്പ് അന്വേഷിച്ചു നോക്കിയിട്ടുണ്ട്. അവസാന പ്രതി പുറത്തിറങ്ങിയത് അനവധി പതിറ്റാണ്ടുകൾക്കു മുമ്പ് - 1947-ലാണ്. എഴുപതോളം പേജുകളുള്ള പുസ്തകത്തിലെ ഒരേയൊരു പേജിനേപ്പറ്റിയാണെങ്കിൽക്കൂടി, അനാവശ്യവിവാദങ്ങളും തെറ്റിദ്ധാരണകളും മുതലെടുപ്പുകളുമൊക്കെ ഒഴിവാക്കാമെന്നു വിചാരിച്ചു തന്നെയാവണം - അതിനു ശേഷം പുസ്തകം പിൻ‌വലിക്കപ്പെട്ടിരുന്നു. സംഘവിമർശകർ പൊക്കിപ്പിടിക്കുന്ന ഒറ്റപ്പെട്ട ചില വാചകങ്ങളിലൂടെ മാത്രമാണ്.ആ പുസ്തകം ഇന്നും ജീവിക്കുന്നതെന്നു ചുരുക്കം.

    ഗുരുജി ഗോൾവാൾക്കർ എന്ന വ്യക്തിയേയോ, അദ്ദേഹത്തിന്റെ രാഷ്ട്രസങ്കല്പങ്ങളേയോ, രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ കാര്യപദ്ധതിയേയോ അവരുടെ ഉദ്ദേശലക്ഷ്യങ്ങളേയോ ഒന്നും അളക്കുവാനായോ മനസ്സിലാക്കുവാനായോ മേൽ‌പ്പറഞ്ഞ വാചകങ്ങൾ ഉപയോഗിക്കുന്നതു തികഞ്ഞ വിഡ്ഢിത്തമായിരിക്കും. അവയെത്തന്നെ വല്ലാതെ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തുമൊക്കെ ഉപയോഗിക്കുന്നവർക്കെല്ലാം മറുപടി പറയാൻ സംഘം ബാദ്ധ്യസ്ഥരുമല്ല. എന്നിട്ടുകൂടിയും, ഗുരുജിയുടെയോ സംഘത്തിന്റെയോ വീക്ഷണങ്ങളെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നതല്ലാത്ത ഒരു പുസ്തകം അനാ‍വശ്യമായ വിവാദങ്ങൾക്കു കാരണമുണ്ടാക്കുന്നുവെങ്കിൽ അത് അവഗണിക്കേണ്ടതില്ല എന്നൊരു നിലപാടാണ് സംഘം എടുത്തത്. ആ പുസ്തകം തന്നെ പിൻ‌വലിക്കപ്പെട്ടു. എന്നാലും, മറ്റു ഗത്യന്തരമില്ലാത്തതിന്റെ പേരിൽ, വിമർശകർ ഇപ്പോളും അതിന്റെ പിന്നാലെയാണെന്നു കാണാം..

    തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ ഒരു സീനുണ്ട്. പ്രണയാഭ്യർത്ഥന നടത്തുന്ന ദിലീപ് കാവ്യയെ വല്ലാതെ ശല്യപ്പെടുത്തും - “എന്നോടിഷ്ടമില്ലെങ്കിൽ അതു പറ – അതു പറ“ എന്നൊക്കെപ്പറഞ്ഞ്. ഒടുവിൽ, സഹികെടുമ്പോൾ, കാവ്യ മറുത്തു പറയും:- “ഇഷ്ടമില്ല-ഇഷ്ടമില്ല-ഇഷ്ടമില്ല”. അപ്പോൾ ദിലീപിന്റെ പ്രതികരണമിങ്ങനെ:- “ങ ങ ങ. അങ്ങനെ പറയരുത്…!”. ഏതാണ്ടതുപോലെയാണ് ഇവിടെയും കാര്യങ്ങൾ. തള്ളിപ്പറഞ്ഞേ ഒക്കൂ എന്നു നിർബന്ധം പിടിച്ചപ്പോൾ സംഘം അങ്ങനെചെയ്തു. എന്നാലും വിമർശകർ സമ്മതിക്കില്ല!!! സംഘം അത് അംഗീകരിച്ചേ മതിയാകൂ – എന്നിട്ടുവേണം ഞങ്ങൾക്കു വിമർശിക്കാൻ - എന്ന മട്ട്!

    സംഘമെന്താണെന്നോ സംഘവളർച്ചയുടെ ഊർജ്ജസ്രോതസ്സുകളെന്താണെന്നോ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം, എവിടെനിന്നോ പൊക്കിയെടുത്ത പഴയ ചില വരികൾക്കും ചുറ്റും ഇപ്പോഴും കാലം കഴിക്കുകയാണു സംഘവിമർശകർ. സംഘമെന്തായാലും ആ വരികൾക്കു ചുറ്റും കറങ്ങിനിൽക്കുകയല്ല. എതിരാളികളല്ലാതെ, സംഘപ്രവർത്തകരിൽ എത്രത്തോളം പേർ അതേപ്പറ്റിയൊക്കെ കേട്ടിട്ടുണ്ടാവുമെന്നു പോലും സംശയമാണ്.

    ഇതേപ്പറ്റിയുള്ള പരിശോധനകൾക്കിടെ, ഇതുമായി ബന്ധപ്പെട്ട മറ്റു ചില രചനകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. We…. എന്ന പുസ്തകത്തെ സംഘം തള്ളിപ്പറയുകയല്ല വേണ്ടതെന്നും – അതിനെ തുറന്ന ചർച്ചയ്ക്കു വിധേയമാക്കിക്കൊണ്ടുതന്നെ എതിരാളികളുടെ കള്ളപ്രചാരണങ്ങളും ദുർവ്യാഖ്യാനങ്ങളും അവസാനിപ്പിക്കുകയാണു വേണ്ടതെന്നും വാദിച്ചുകൊണ്ടുള്ള ഈ ലേഖനം തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്.

    Disowning Golwalkar's We... - Dr Koenraad Elst.

    ഇതും വായിക്കാവുന്നതാണ്.

    Was Guru Golwalkar a Nazi ? - Dr Koenraad Elst.

    ReplyDelete
  5. സത,

    1938 എന്ന വർഷം ശ്രദ്ധിച്ച സ്ഥിതിക്ക്‌ താങ്കൾ എന്റെ കമന്റിലെ ആദ്യലിങ്കിൽ കാണാവുന്ന ഈ ഭാഗം കൂടി ശ്രദ്ധിക്കുമല്ലോ.

    Before the outbreak of World War 2 in September 1939, it was perfectly acceptable in India, both among Hindus and Muslims, to praise Hitler and National-Socialism. Let us not forget that in the preceding years even the British leaders Lloyd George and Winston Churchill had spoken favourably of Hitler and his magic formula for reviving Germany after the humiliation of Versailles, something which Golwalkar refrained from doing, if only narrowly. And that even the later leftist icons Salvador Allende and Fidel Castro were youthful admirers of the F? and of his Italian colleague Benito Mussolini. As late as Christmas Eve of 1940, Mahatma Gandhi wrote a letter to Hitler assuring the latter that he (Hitler) certainly wasn't as bad as his enemies painted him.

    ReplyDelete
  6. 1920–1932
    The All India Muslim League (AIML) was formed in Dhaka in 1906 by Muslims who were suspicious of the Hindu-majority Indian National Congress. They complained that they were not given same rights as a Muslim member compared to Hindu members. Allama Iqbal, who, in his presidential address to the 1930 convention of the Muslim League said that he felt a separate nation for Muslims was essential in an otherwise Hindu-dominated subcontinent.
    By 1930, Jinnah had begun to despair of the fate of minority communities in a united India and had begun to argue that mainstream parties such as the Congress, of which he was once a member, were insensitive to Muslim interests.

    1932–1942
    Hindu organisations such as the Hindu Mahasabha, though against the division of the country, were also insisting on the same chasm between Hindus and Muslims. In 1937 at the 19th session of the Hindu Mahasabha held at Ahmedabad, Veer Savarkar in his presidential address asserted:[8]

    “ India cannot be assumed today to be Unitarian and homogeneous nation, but on the contrary there are two nations in the main — the Hindus and the Muslims.

    ചരിത്രത്തില്‍ കൂട്ടിവായിക്കലുകള്‍ വേണം എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ വാദി പ്രതിയായെന്നു വരും.

    refer:
    http://en.wikipedia.org/wiki/Partition_of_India#1920.E2.80.931932

    ReplyDelete
  7. നകുലേട്ടന്‍,

    പുതിയ അറിവുകള്‍ക്ക് നന്ദി.

    ReplyDelete
  8. പോസ്റ്റിൽക്കണ്ട മറ്റൊരു വാചകത്തേപ്പറ്റിക്കൂടി..

    കല്യാൺ സിംഗിന്റെ മൊഴി സഹതാപം പിടിച്ചു പറ്റാനും എസ്.പി.ക്കു പരിക്കേൽക്കാതിരിക്കാനും നടത്തിയ (വിഫല)ശ്രമമല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്നു തീർച്ചയാണ്. “താഴ്ന്ന“ജാതിക്കാരനായ അദ്ദേഹത്തിനെ പുറത്താക്കാൻ വേണ്ടി ബി.ജെ.പി.നേതാക്കൾ കളിച്ചു എന്ന ധ്വനിവരുത്തുന്ന വാചകം പാർട്ടിയേക്കുറിച്ചു കുറച്ചെങ്കിലുമറിയാവുന്നവർക്കു വലിയ തമാശയാണ്. ജാതിക്കാര്യത്തിൽ വലിയ വാചകമടിച്ചു കാണാറുള്ള കമ്മ്യൂണിസ്റ്റുകളുടെ കാര്യത്തിൽ‌പ്പോലും, ഒരു ഈഴവനെയെങ്കിലും അധികാരത്തിലേറ്റാൻ എത്രപേർ പാർട്ടിക്കെതിരെ പരസ്യമായി തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കേണ്ടിവന്നുവെന്നതൊക്കെ ഏവരും കണ്ടതാണ്. മറുവശത്ത്, ഇതുവരെ രാജ്യം കണ്ട ബി.ജെ.പി. മുഖ്യമന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയുമൊക്കെ “ജാതി”യുടെ ഉയർച്ചതാഴ്ചകൾ താല്പര്യമുള്ളവരുണ്ടെങ്കിൽ പരിശോധിച്ചു നോക്കട്ടെ. പാർട്ടിക്കെന്തായാലും അതിൽ താല്പര്യമില്ലെന്നു തീർച്ചയാണ്. എന്തിനു മുഖ്യമന്ത്രിമാരുടെ കാര്യമെടുക്കുന്നു - ഇക്കഴിഞ്ഞയിടെക്കൂടി ഉയർന്നുകേട്ട ചില പേരുകൾ - ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാവാൻ ഭാവിയിൽ സാദ്ധ്യതയുള്ളവരുടെ പേരുകളിൽ നരേന്ദ്രമോഡി, ശീവരാജ്‌സിംഗ്ചൌഹാൻ തുടങ്ങിയ പേരുകളൊരൊന്നും സോ കോൾഡ് “സവർണ്ണ“ഗണത്തിൽ പെടുത്താവുന്നവയല്ല (അവർ “സവർണ്ണഫാസിസ്റ്റു”കളല്ല – “സാദാഫാസിസ്റ്റു“കളാണെന്നു സാരം?).

    അയോദ്ധ്യയിലെ തർക്കമന്ദിരം പൊളിക്കാൻ ഒരു “പദ്ധതി”യുണ്ടായിരുന്നുവെന്ന വെളിപാടുണ്ടായ കല്യാൺസിംഗ് ആകെ ഒരു ഉപകാരമെങ്കിലും ചെയ്യേണ്ടിയിരുന്നു. ആർക്കാണ് അത്തരമൊരു പദ്ധതിയേപ്പറ്റി വിവരമുണ്ടായിരുന്നത് എന്ന്‌ ഇനിയെങ്കിലുമൊന്നു ദയവായി വെളിപ്പെടുത്തണമായിരുന്നു. ലക്ഷക്കണക്കിന് ബി.ജെ.പി.ക്കാർക്ക് അതറിയാൻ ആകാംക്ഷയുണ്ടാകുമായിരുന്നു. തീർച്ചയായും അദ്വാനിക്കും അതറിയാൻ ആകാംക്ഷയുണ്ടാകുമായിരുന്നു. കല്യാൺ പറയാതിരുന്നതു മോശമായി. അല്ല, ഒന്നോർത്താൽ, ഒരു ആരോപണം ഉന്നയിക്കുകയോ നുണപറയുകയോ ഒക്കെ ചെയ്യുമ്പോൾ, അതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുൻ‌കൂട്ടി പ്ലാൻ ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണല്ലോ പല പൊള്ളവാചകങ്ങളും കള്ളത്തരങ്ങളുമൊക്കെ നിസാരമായ ചോദ്യം ചെയ്യലിലൂടെ പൊളിക്കാൻ പോലീസുകാർക്കു സാധിക്കുന്നത്.

    ReplyDelete
  9. ~~ഈ വിവേകാന്ദനെയാണു ഇന്നത്തെ ഹിന്ദുത്വവാദികള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതു.~~
    ബാക്കി ഒക്കെ സഹിക്കാംഎങ്കിലും ഇത് വേണായിരുന്നോ? എന്ന് മുതല്‍ ആണ് വിവേകാനന്ദന്റെ ഫോട്ടോ RSS കാരുടെ വീട്ടില്‍ തൂങ്ങിക്കിടക്കാന്‍ തുടെങ്ങിയിരുന്നതിനു വല്ല പിടിയും താങ്കള്‍ക്കു ഒണ്ടോ? ഏതായാലും എന്റെ പ്രായത്തെക്കാള്‍ വരും എന്ന് മാത്രം ഞാന്‍ പറയുന്നു.

    ഭഗത് സിംഗിന്റെ ഫോട്ടോയും അതുപോലെ തന്നെ. പക്ഷെ അതിപ്പോള്‍ കുറച്ചു നാളായി സി പി എമ്മിന്റെ സമ്മേളനങ്ങളില്‍ കണ്ടു തുടെങ്ങിയിരിക്കുന്നു. നല്ല കാര്യം.

    ReplyDelete
  10. പ്രിയ ബക്കര്‍,
    ബഹുദൈവാരാധകരും വിഗ്രഹാരാധകരുമായ ശ്രീരാമകൃഷ്ണപരമഹംസനെയും
    വിവേകാനന്ദനെയും വെറുതെവിട്ട് താങ്കളെയും എന്നെയും പോലെ ഏകദൈവ വിശ്വാസിയായ (ഹിന്ദുവിസത്തില്‍ അതിനും സ്വാതന്ത്യ്രവും സ്ഥാനവുമുണ്ടെന്നു താങ്കള്‍ക്കറിയാം) ദയാനന്ദനും അദ്ദേഹം സ്ഥാപിച്ച ആര്യസമാജവും ഹിന്ദുഭീകരസംഘടനകള്‍ക്ക് പ്രചോദനമായി എന്നു പറഞ്ഞത് ഒരു പക്ഷെ ജോലിത്തിരക്കിനിടയില്‍ ആലോചിക്കാന്‍ സമയം കിട്ടാഞ്ഞിട്ടാകാം എന്ന് കരുതുന്നു. എന്നാല്‍ 'ഹിന്ദുമതം പ്രാകൃതം' (എന്നു പറഞ്ഞാല്‍ കല്ലിനെയും പശുവിനെയും ഒക്കെ പൂജിക്കുന്നവര്‍)
    എന്നു പറഞ്ഞ താങ്കളില്‍ നിന്നു തന്നെ ഇതു കേട്ടത്തില്‍ സന്തോഷവുമുണ്ട്.

    'ഹിന്ദുമതത്തില്‍ നിന്നും വിഭിന്നമായി ഹിന്ദുത്വം എന്ന ഫാസിസ്റ്റ് നിര്‍വ്വചനം സവര്‍ക്കര്‍ രൂപപ്പെടുത്തി' എന്നു പറയുന്നിടത്തും താങ്കള്‍ ഒരു ഹിന്ദുയിസത്തില്‍ ചില നന്മകള്‍ കാണുന്നു എന്നതിലും അതു പോലെ സന്തോഷം.

    നൂറ്റാണ്ടുകളായി ഇവിടെ വന്നവര്‍ക്ക് ഭാരതത്തിനെ ജനം അഭയമരുളിയത് 'ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല' എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയുണ്ട് ആശിക്കുന്നതാണ് എനിക്കിഷ്ടം.

    പക്ഷെ ബക്കര്‍, ആര്യസങ്കല്‍പത്തെ സംബന്ധിച്ചിടത്തോളം താങ്കള്‍ പറഞ്ഞ അയഥാര്‍ത്ഥങ്ങളായ വാദങ്ങളുടെ മേല്‍ (ആര്യന്‍മാര്‍ എന്നാല്‍ ഒരു പ്രത്യേകജനവര്‍ഗ്ഗമല്ലാ എന്നും ആ പദത്തിന്റെ അര്ത്ഥമ് ഉന്നതം, ശ്രേഷ്ഠം എന്നൊക്കെയാണെന്നും ശ്രേഷ്ഠമായ പ്രവൃത്തി ചെയ്യുന്ന ലോകത്തെ ഏതൊരു മനുഷ്യനും ആര്യനാണെന്നും എല്ലാം)
    വേദഭാഗങ്ങളെയും മറ്റും ഉദ്ധരിച്ച് മുന്‍ചര്ച്ചയില്‍ മുന്നു നാല് പേര്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടും താങ്കള്‍ അതൊന്നും വായിക്കാതെ (സമയക്കുറവു കൊ-ായിരിക്കാം) അടുത്ത പോസ്റ് തയ്യാറാക്കുകയും അതിലും പഴയ വാദങ്ങള്‍ തന്നെ തുടരുകയും ചെയ്യുന്നു . ഗാന്ധിജിയെയും വിവേകാനന്ദനെയും അംബേദ്കറെയും ബഹുമാനിച്ചിട്ടും അവര്‍ ആര്‍. എസ്സ്. എസ്സിനെക്കുറിച്ചി എന്തു പറഞ്ഞു എന്നു താങ്കള്‍ക്കറിയേണ്ട . താങ്കള്‍ക്കവര്‍ കറുത്ത തൊപ്പിയണിഞ്ഞ കപടദേശീയവാദികള്‍ മാത്രമാകുന്നു. മറ്റു പല പ്രസ്ഥാനങ്ങളെക്കുറിച്ചും പറയാറുള്ളതുപോലെ അന്നത്തെ ആ പ്രസ്ഥാനമല്ല ഇന്നത്തേത് എന്നൊന്നും അവരെക്കുറിച്ച് പറയുകയും വയ്യ. അവിടെ വിവേകാനന്ദനെ ഹിന്ദുത്വവാദികള്‍ തട്ടിയെടുക്കുന്നു. എന്നു താങ്കള്‍ പരിതപിക്കുമ്പോള്‍ പെറ്റമ്മയെയും പെറ്റനാടിനെയും ഒരു പോലെ സ്നേഹിക്കുന്ന വര്‍ക്ക് അതിനവകാശമുണ്ട് എന്നു പറയാന്‍ എനിക്കഭിമാനമുണ്ട്

    സഹോദരാ, we our nation defined നെക്കുറിച്ച് നകുലന്‍ എഴുതിയിട്ടുണ്ട്.
    മറ്റൊന്നു കൂടി. മുസ്ളീങ്ങളെക്കുറിച്ചൊ, ഇസ്ളാമിനെക്കുറിച്ചൊ, പ്രവാചകനെക്കുറിച്ചെ ഗോള്‍വള്‍ക്കര്‍ ബഹുമാനമില്ലാതെ 'ദാ ഇങ്ങനെ പറഞ്ഞു ' എന്നു കണ്ടെത്താന്‍ ഏറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. . ഒന്നുപോലും കണ്ടെത്താനായില്ല . അതാണ് ഇങ്ങനെ ഒരോ വളച്ചുകെട്ടിയ വ്യാഖ്യാനങ്ങലില്‍ കൂടി തൃപ്തിയടയേണ്ടി വരുന്നത്. നേരിട്ടൊരു ആക്രമണവും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗവേഷണബുദ്ധിജീവികള്‍ മറ്റൊരു പദദ്വയം കൂടി കണ്ടെത്തി. അതാണ്‌ "ഹിഡന്‍ അജണ്ട "

    സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രം മറ്റൊന്നായിരുന്നെങ്കില്‍ രാമരാജ്യം എന്ന വാക്കിന്റെ പേരില്‍ ഗാന്ധിജിയെയും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇത്ര ഉന്നതമായ സ്ഥാനം നേടിയിരുന്നി ല്ലെങ്കില്‍ അതായത് ഇന്‍ഡ്യയില്‍ മാത്രമാണ് അദ്ദേഹം അറിയപ്പെട്ടിരുതെന്കില്‍ വിവേകാനന്ദനെയും ഇവര്‍ വര്‍ഗ്ഗീയ ഫാസിസ്റുകള്‍ എന്നു മുദ്രയടിക്കുമായിരുന്നു.

    ഇതരമതസ്ഥരെ സ്വന്തം മതത്തിലേക്ക് ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നത് ആരാണ്? അത് വോട്ടുബാങ്ക് രാഷ്ട്രീയക്കാരാണ്.
    അവര്‍ പ്രത്യേകമായി വേറിട്ടു നിന്നാലെ അവര്‍ക്ക് മുതലെടുക്കാന്‍ കഴിയൂ എന്നതാണ് അതിനു കാരണം. സംഘപരിവാര്‍ എന്നും മുസ്ളീങ്ങളോട് ആവശ്യപ്പെടുന്നത് മുഖ്യധാരയിലേക്ക് കടന്നു വരാനാണ് സഹോദരാ. അവിടെയും മുഖ്യധാര എന്ന പദത്തെപ്പോലും അപഹാസ്യമാക്കാനും ഇല്ലാതാക്കാനുമാണ്് മറ്റു പല രാഷ്ട്രീയക്കാരും ശ്രമിച്ചത്. ഒരു മാപ്പുസാക്ഷിയുടെ രൂപത്തില്‍ മറ്റുള്ളവരുടെ തലയില്‍ ഇല്ലാത്ത കുറ്റം ചാര്‍ത്തി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ലോകത്തിലെ ആദ്യത്തെ ആളല്ല കല്യാണ്‍സിംഗ്.


    "പരിവാരം ശൂന്യതയില്‍ നിന്നും ശത്രുവിനെ സൃഷ്ടിക്കുകയും ആശത്രുവിന് ശത്രുവുന്ടെന്കില്‍ മിത്രമാക്കുകയും ചെയ്യുന്ന വംശനീതി!"

    ഇതു കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചത് ? പരിവാരം മുസ്ളീങ്ങളെ ശത്രുവായി കാണുന്നുവെന്നും അതുകൊണ്ട് തന്നെ അവരുടെ ശത്രുവായ (?) ഇസ്രായേലിനെ (താങ്കളുടെ ഭാഷയില്‍ അന്യായരാജ്യം) ന്യായീകരിക്കുന്നുവെന്നും ഒക്കെയാണോ ? അവിടെയും തെറ്റാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്. 1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍ തന്നെ 'ഇസ്രായേലിനെ ആക്രമിച്ച് നശിപ്പിക്കും' എന്നു ദൃഡപ്രതിജ്ഞയെടുത്ത ഗമാല്‍ നാസ്സറിന്റെ കീഴില്‍ മൂവായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലനിന്ന വംശവൈരത്തിന്റെ പേരില്‍ ഒരു ജനതയെ ഇല്ലേയ്മ ചെയ്യാന്‍ കൊതിച്ച, തീര്‍ച്ചയായും അതിനു പോന്ന സൈനീകശേഷിയും ക്രൌര്യവും എല്ലാമുണ്ടായിരുന്ന (എന്നാല്‍ 67-നു ശേഷം നേരെ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യപ്പെടാതിരുന്ന) ചുറ്റുമുള്ള രാജ്യങ്ങളെയാണോ (മൂവായിരം വര്‍ഷങ്ങള്‍ക്കു മമ്പു-ായ സംഘട്ടനങ്ങളുടെ പേരില്‍ ശത്രുസ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച ഹിത്യരുടെയും കനാന്യരുടെയും ഏദോമ്യരുടെയും മൊവാബ്യരുടെയും മെസ്രെയീമ്യരുടെയുമൊക്കെ പിന്‍തുടര്‍ച്ചക്കാര്‍. അവരാരും ഗമാല നാസ്സറിന്റെ തന്ത്രം പോലെയോ താങ്കളുടെ വിശ്വാസം പോലെയോ അറബികള്‍ അല്ല . സംസാരഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ 'അറബ് ജനത' എന്ന പേരില്‍ അവരെ സംഘടിപ്പിച്ചത് അന്ധമായ പഴയ ജൂതവിരോധം കൊണ്ട് മാത്രമാണ്.) താങ്കള്‍ ന്യായീകരിക്കുന്നത്? മറ്റേതു ഇസ്ളാമികരാജ്യത്തിലേക്കാളും സുരക്ഷിതത്വത്തോടെയും സ്വാതന്ത്യ്രത്തോടെയും മൊത്തെ ജനസംഖ്യയുടെ അന്ചിലോന്നായ മുസ്ളീങ്ങള്‍ ജീവിക്കുന്ന ഇസ്രായേല്‍ താങ്കള്‍ക്ക് അത്ര കൊടിയ ശത്രുവാണോ? കൂടുതല അന്വേഷണങ്ങള്‍ വേണ്ടിവരും ബക്കര്‍. (ഗാസയും കൂട്ടക്കോലകളും കരള്‍പിളര്‍ക്കുന്ന കാഴ്ചകളും നിറഞ്ഞ ഇ-മെയിലുകളെയും വാര്‍ത്തകളെയും നിരാകരിക്കുകയല്ല. . ഇവിടെ അതു തുടരേ-. വിശദമായിത്തന്നെ ഒരു ലേഖനം തയ്യാറായി വരുന്നുണ്ട്. അതിനുമേല്‍ നമുക്ക് പിന്നീട് ചര്‍ച്ചയാവാം. ബി.സി. 12-ാം നൂറ്റാ-ു മുതല്‍ നമുക്കു തുടങ്ങാം. ഇന്ന ത്തെ ഗാസയുടെ അവസ്ഥയുടെ യഥാര്‍ത്ഥ കാരണക്കാരെയാണ് നമുക്കു വേ-ത്. ) മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്ത ജൂതവിരോധം ലോകത്ത് ഭീകര സംഘടനകള്‍ പോട്ടിമുളക്കുന്നതിനുള്ള സുപ്രധാനമായ ഒരു കാരണം കൂടിയാണ്. മതത്തിന്റെ കണ്ണില്‍ കൂടി എല്ലാം കാണാന്‍ തുടങ്ങിയാല്‍ ഭീകരരെ പോലും താങ്കള്‍ക്കു ന്യായീകരിക്കേണ്ടി വരും.

    ബക്കര്‍, താങ്കളുടെ അടുത്ത പോസ്റ് ഗുജറാത്തിനെക്കുറിച്ചാണെന്നു സൂചന ഉണ്ടല്ലോ . മറ്റുള്ളവര്‍ എഴുതുന്നത് തീരെ വായിക്കില്ല എന്നു വാശിയോന്നുമില്ലെന്ന്കില്‍ അതിനു മുമ്പ് ഇതേ വിഷയത്തിലുള്ള ശ്രീ. നകുലന്റെ ബ്ളോഗില്‍ ഒന്നു ചെല്ലണം എന്നു ഒരു അഭ്യര്‍ത്ഥനയു-ണ്ട് .
    ചില മുന്‍വിധികളും ആവര്‍ത്തനങ്ങളും ഒഴിവാക്കാം. പുതിയ കഥകള്‍ കണ്ടെത്തുകയുമാകാം.

    സ്നേഹപൂര്‍വ്വം,
    റാവുത്തര്‍.

    ReplyDelete
  11. ഒരു സാധാരണക്കാരന്‌ തോന്നുന്ന സംശയങ്ങള്‍..

    "'.. യു.എസ്‌ -നെയും കൂട്ടാളികളെയും നശിപ്പിക്കല്‍ ഒരോ മുസ്ളിമിന്‍റെയും വ്യക്തിഗത ദൌത്യമാണു.. തങ്ങളുടെ ശത്രുവിനോടൊപ്പം കൊല്ലപ്പെടുന്നവര്‍ നിരപരാധികളാണെങ്കില്‍ അവര്‍ സ്വര്‍ഗം പൂകും, അല്ലെങ്കില്‍ അവര്‍ നരകവും.. ' "

    കൂട്ടാളികളില്‍ എന്‍റെ രാജ്യമായ ഇന്ത്യയും പെടും എന്നു ഈ "വിപ്ലവ"
    സംഘടന പറഞ്ഞിട്ടുണ്ട്..

    "പുതു സ്വത്വവും സ്വാതന്ത്രിയവും തേടുന്ന മുസ്ളിം യുവത ജിഹാദിന്‍റെ ഒടുങ്ങാത്ത കൈവിളക്കായി ലാദനെ മരണാന്തരം ഉയര്‍ത്തിക്കൊണ്ടുവരും.. അന്നു ചെ യും ലാദനും ലോകത്തിന്‍റെ എല്ലാ സാമ്രാജത്ത ചൂഷണ മോഹങ്ങല്‍ക്കുമെതിരെ ശപഥമെടുക്കുന്ന വിഗ്രഹങ്ങളായി നിലനില്‍ക്കും.."


    ഈ ലാദന്‍ വിഗ്രഹത്തിന്‍റെ കൂടെയുള്ള കൊച്ചുവിഗ്രഹങ്ങള്‍ ,പാകിസ്താനിലെ സിഖ് മതക്കാരുടെ കയ്യില്‍ നിന്നും ജിസ്യ ഈടാക്കിയത് അറിഞ്ഞായിരുന്നോ ? അവരും അമേരിക്കക്കാരാണോ ?

    "അഹിന്ദുക്കള്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വായത്തമാക്കണം. അവര്‍ ഹിന്ദുക്കളെ ബഹുമാനിക്കണം. ഈ രാജ്യത്തെ സംസ്കാരവും പൈതൃകവും സ്നേഹിക്കുകയും ചെയ്യണം. അല്ലാത്തവര്‍ ഹിന്ദു രാജ്യത്തിനു കീഴൊതുങ്ങി ഒരവകാശവുമില്ലാതെ, പൌരന്‍മാരുടെ ഒരു പരിഗണനയുമില്ലാതെ കഴിയണം...." -

    ഇത് തന്നെയല്ലെ സഹോദരാ അവരും ചെയ്യുന്നതും പറയുന്നതും..?

    അവരുടെ പ്രവര്‍ത്തി വിപ്ലവവും ഇവരുടേത് വര്‍ഗീയവുമാകുന്നത് എന്തു കൊണ്ട് ?
    അമേരിക്കയെ എതിര്‍ക്കുന്നത് സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നത് കൊണ്ട് മാത്രമാണോ?


    ഓ.ടോ.
    കൊറച്ച് തെരക്കിലാ :)

    ReplyDelete
  12. പ്രിയ സത,.
    ഭാവനയുടെ ലോകത്ത്‌ നിന്നുള്ള എണ്റ്റ്‌ കഥവായിച്ഛതില്‍ സന്തോഷം.. !!

    ഗോല്‍ വാല്‍ക്കറിനു ആദ്യകാലങ്ങളില്‍ ചില വിഘടിത ചിന്തകളൊക്കെയുണ്ടായിരുന്നുവെന്ന്‌ താങ്കളും സമ്മതികുന്നു. സത്യത്തില്‍ നിന്നും താങ്കള്‍ ഒളിച്ഛോടുന്നില്ലെന്നതു ഒരു നല്ലകാര്യം.

    ഒരു സംഘടനയുടെ രൂപപ്പെടലിണ്റ്റെ ആരംഭദിശയില്‍ അതു എങ്ങനെ ഒരു സംഘടനയെ പരിണമിപ്പിക്കുകയും അതിണ്റ്റെ രാഷ്ട്രത്തിനോടുള്ള നിലപാടുകല്‍ രൂപപ്പെടുത്തിയെടുക്കുന്നു എന്നും സുവ്യക്തമാണു.

    കാലം ഒരു പക്ഷേ അതിണ്റ്റെ സ്ഥാപക നേതാക്കളെ തള്ളിപ്പറഞ്ഞെങ്കിലും മയപ്പെട്ടുവരുന്നതു (വലിയ അളവിലല്ലെങ്കിലും) ഇന്ത്യയെ ആ സംഘടനകള്‍ ഇപ്പോല്‍ മനസ്സിലാക്കി വരുന്നേയുള്ളൂ എന്നാണു മനസ്സിലാവുന്നതു. (വരും നാളുകളില്‍ ഇതു ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. )

    പക്ഷേ ചില നിര്‍ണ്ണായക സമയങ്ങളില്‍ അതു (ഭുജ്‌ ഭൂകമ്പ സേവന സന്ദര്‍ഭങ്ങളെ ഓര്‍ത്തുകൊണ്ട്‌) അതിണ്റ്റെ വംശീയ, വര്‍ഗ്ഗീയ ഭീകരമുഖങ്ങള്‍ പുറത്തെടുക്കാറുണ്ടെന്നതു മറക്കാതിരുന്നുകൂടാ..

    പിന്നെ വിവേകാന്ദണ്റ്റെ പടം തൂങ്ങാന്‍ തുടങ്ങുന്നതു ആര്‍.എസ്‌.എസ്‌ ഉണ്ടാവുന്നതിനു മുന്‍പായതിനാല്‍ അതു ഇന്നും തൂങ്ങുന്നുവെന്നേയുള്ളൂ, ആര്‍.എസ്‌.എസ്‌ കാരുടെ വീട്ടില്‍.


    .................................


    പ്രിയ നകുലന്‍,.
    ഗോല്‍ വാല്‍ക്കറില്‍ ആരോപിക്കപ്പെടുന്ന വരികള്‍ ഇപ്പോല്‍ ആരോപണമായിമാത്രം മാറ്റാന്‍ വെമ്പുകയും ഒഴിഞ്ഞ കൈകളാണു വിമര്‍ശകര്‍ക്കുള്ളതെന്നുമുള്ള പുതിയ തിയറികള്‍ ആര്‍.എസ്‌.എസ്‌ ണ്റ്റെപഴയ തീവ്രമതമൌലികതയില്‍ നിന്നുമുള്ള കുതറിമാറ്റമായി കാണാന്‍ താങ്കളോ ആര്‍.എസ്‌.സ്സോ ആഗ്രഹിക്കുന്നതിണ്റ്റെ ഒരു ശ്രമമാണു..

    പക്ഷേ സംഘത്തിലെ മറ്റ്‌ കക്ഷികള്‍ (ശിവസേന, ബജ്രംഗ്‌ ദല്‍, വി.എച്ച്‌.പി) വരുടെ ഭീകര മുഖം ഡ്രൈവ്‌ ചെയ്തുകൊണ്ട്‌ പോകുന്നു....

    മുസ്ളിംകളെയും , കമ്മ്യൂണിസ്റ്റ്കളെയും ക്രിസ്ത്യാനികളെയും ഉന്‍മൂലനം ചെയ്യുക എന്ന തീസിസ്‌ 'വിചാര ധാര'യില്‍ കണ്ടില്ലെങ്കില്‍ ഹെട്ഗേവാറിണ്റ്റെ വരികളില്‍ തപ്പുക , കിട്ടും.

    വംശീയ ബോധം ഉണര്‍ത്തി ശത്രുക്കളെ അമര്‍ത്തുകയെന്ന സിദ്ധാന്തം അദ്ധേഹത്തിണ്റ്റേതും കൂടിയാണു.. ആര്‍.എസ്‌.എസ്‌ -ണ്റ്റെ രൂപീകരണ ലക്ഷ്യം അതായിരുന്നു..

    ഇതൊക്കെ വിമര്‍ശകര്‍ക്ക്‌ ഒരു തെങ്കാശിപ്പട്ടണം കഥയാണൊ... ഒരു സംഘടനയില്‍ അന്തമായി വിശ്വസിക്കാന്‍ താങ്കള്‍ക്ക്‌ അവകാശമുണ്ട്‌.. അതു സത്യത്തിലധിഷ്ടിതമാവണമെന്നു നിര്‍ബന്ധമൊന്നുമില്ലല്ലോ..

    ............................

    പ്രിയ റാവുത്തര്‍...
    കമണ്റ്റിനു നന്ദി..
    ആര്യസമാജവും ഏകദൈവ വിശ്വാസവും ഉരച്ച്‌ നോക്കാനായിരുന്നില്ല ഞാന്‍ ഇവിടെ ശ്രമിച്ചിരിക്കുന്നതു. അവര്‍ ഉയര്‍ത്തിയ മൌലികവദം എങ്ങനെ പരിണമിച്ഛു എന്നതിനെക്കുറിച്ഛാണു. അതില്‍ അവര്‍ പങ്കോ ഉത്തേജനമോ ആയിരുന്നില്ല എന്ന്‌ പറയുന്നതു വെറുതെ കണ്ണടയ്ക്കലാണു..

    ... >>> ... നൂറ്റാണ്ടുകളായി ഇവിടെ വന്നവര്‍ക്ക് ഭാരതത്തിനെ ജനം അഭയമരുളിയത് 'ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല' എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയുണ്ട് ആശിക്കുന്നതാണ് എനിക്കിഷ്ടം.
    .. <<

    .

    'ഇന്നു അറിയപ്പെടുന്ന' ഹിന്ദുമതത്തിണ്റ്റെ ആയിരുന്നില്ല എന്നാണു താങ്കള്‍ ഞാന്‍ പറഞ്ഞതായി വിശ്വസിക്കുന്നതെങ്കില്‍ തെറ്റില്ല..

    ആര്യ പദത്തിണ്റ്റെ പുതു വിവര്‍ത്തനമൊക്കെ ഞാന്‍ 'സംഘം' വെബ്‌ സൈറ്റുകളില്‍ നിന്നൊക്കെ കണ്ടതാണു. പക്ഷേ ദയാന്ദന്ദണ്റ്റെ വിവര്‍ത്തനം കൂടി ഒന്നു വായിക്കുന്നതു നന്നായിരിക്കും..

    ഋഗ്‌ വേദത്തില്‍ ശിവനെ 'ദ്രവിടേശ്വര' എന്നാണു പറയുന്നതു.. അതായത്‌ പുതിയ സിദ്ധാന്തമനുസരിച്ഛു 'ഉന്നതരുടെയും', ശ്രേഷ്ടരുടെയും (ദ്രാവിടരായാല്‍ പോലും) ദൈവമാകാന്‍ കഴിയില്ല എന്നാണോ..

    ആര്‍.എസ്‌.എസ്‌ കറുത്ത തൊപ്പി ധാരികളായ കപട ദേശീയ വാദികളാണോ അല്ലെയോ എന്നുള്ളതു തെളിഞ്ഞതും, അല്ലെങ്കില്‍ തെളിയാനിരിക്കുന്നതുമാണു.

    സംഘപരിവാര്‍ പറയുന്ന മുസ്ളിം മുഖ്യധാര എന്താണെന്ന്‌ എനിക്ക്‌ മനസ്സിലാവുന്നില്ല.. താങ്കള്‍ ഒന്നു പറഞ്ഞു തരുമല്ലോ.. ഏക സിവില്‍ കോടും, പാക്‌ വിരോധവുമാണെങ്കില്‍ എനിക്ക്‌ കേല്‍ക്കണ്ട.

    ഇസ്രായീലിനെക്കുറിച്ച്‌ താങ്കള്‍ വായിച്ചതൊക്കെ സയണിന്‍സ്റ്റ്‌ സാഹിത്യങ്ങളില്‍ നിന്നാകാനാണു സാദ്ധ്യത. അല്ലെങ്കില്‍ ചരിത്രത്തെ താങ്കള്‍ നേരെയല്ല വായിക്കുന്നതു.. അല്ലെങ്കില്‍ ചരിത്രത്തെ അപഹാസ്യമായിക്കാണാന്‍ താങ്കള്‍ ആഗ്രഹിക്കുന്നു. അതു തന്നെയാണു അപഹാസ്യം..

    ഇസ്രായേല്‍ ചരിത്രം പറയാനുള്ള സബ്ജക്റ്റല്ലാത്തതിനാള്‍ അതിവിടെ വിടുന്നു..

    സാഗര്‍..
    .
    താങ്കള്‍ എപ്പോഴും സ്വന്തം നെഞ്ചിനുനേരെ ആത്മഹത്യക്ക്‌ പിടിച്ച അമ്പുമായാണല്ലോ വരുന്നതു.. ഞാന്‍ സഹായിക്കണമെന്നാണൊ താങ്കള്‍ ആഗ്രഹിക്കുന്നതു..

    സിക്കുകാര്‍ ജിസിയ കൊടുക്കുന്ന കഥയൊന്നും ഞാനറിയില്ല. അങ്ങനെയാണെങ്കില്‍ ആ തുകയെക്കാള്‍ വലിയ തുക മുസ്ളിംകളില്‍ നിന്ന്‌ സക്കാത്തായി വാങ്ങുന്നുണ്ടാവും..

    പിന്നെ പാസ്കിസ്ഥനു അതാവാമെങ്കില്‍ ഇന്ത്യക്കും അതാവാം എന്നാണു പറയുന്നതിനെക്കുറിച്ഛൊക്കെ എന്തു പറയാനാണു.. പാകിസ്ഥാണ്റ്റെ നിലപാടുകള്‍ക്ക്‌ ഞാന്‍ മറുപടി നല്‍കണം എന്ന്‌ ശഠിക്കുന്ന യുക്തി മനസ്സിലാവുന്നില്ല..

    എല്ലാര്‍ക്കും നന്ദി.. സാധാരണ ഭാരതീയനും നന്ദി..
    ...

    ReplyDelete
  13. >>മുസ്ളിംകളെയും , കമ്മ്യൂണിസ്റ്റ്കളെയും ക്രിസ്ത്യാനികളെയും ഉന്‍മൂലനം ചെയ്യുക എന്ന തീസിസ്‌ 'വിചാര ധാര'യില്‍ കണ്ടില്ലെങ്കില്‍ ഹെട്ഗേവാറിണ്റ്റെ വരികളില്‍ തപ്പുക , കിട്ടും.<<

    എന്തുചെയ്യാം, ഇപ്പറഞ്ഞവരെ ഉൻ‌മൂലനം ചെയ്യുക എന്ന തീസീസ്‌ സംഘവിരുദ്ധസാഹിത്യങ്ങളിൽ മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്‌. സംഘസ്ഥാപകന്റേതു മുതൽ ഇന്നത്തെതലമുറയിലെ ഏതെങ്കിലുമൊരു സ്വയംസേവകന്റേതു വരെ വാ‍ക്കുകൾ പരിശോധിച്ചാലും ശരി - അങ്ങനെയൊന്നു കണ്ടെത്താനാവില്ലെന്നു പരിപൂർണ്ണബോദ്ധ്യമുണ്ടെങ്കിലും ചോദിക്കുകയാണ്.ഹെഡ്‌ഗേവാറിന്റെ ഏതു വരികളിലാണു തപ്പേണ്ടത്‌? അദ്ദേഹത്തിന്റെ വല്ല പുസ്തകമോ ഡയറിക്കുറിപ്പോ അങ്ങനെ വന്നതും പ്രസിദ്ധീകൃതമായിട്ടുണ്ടോ? ദയവായി വ്യക്തമാക്കുക.

    >> ഇതൊക്കെ വിമര്‍ശകര്‍ക്ക്‌ ഒരു തെങ്കാശിപ്പട്ടണം കഥയാണൊ...<<

    We, or our nationhood defined എന്ന പുസ്തകത്തിലെ ചില വരികൾ എടുത്തുവച്ച്‌ തള്ളിപ്പറയാത്തതെന്താ - തള്ളിപ്പറയാത്തതെന്താ എന്നു ചോദിക്കുക. സംഘം അങ്ങനെയൊരർത്ഥത്തെയും എന്തിന് - പുസ്തകത്തെത്തന്നെയും എമ്പണ്ടേ തള്ളിയതാണല്ലോ എന്നു തിരിച്ചു ചോദിക്കുമ്പോൾ - ഏയ്‌ - അതു പറ്റില്ല - എന്ന നിലപാടെടുക്കുക - ഇതു തനി തെങ്കാശിപ്പട്ടണം ശൈലിയാണ്. താങ്കളല്ല - മറ്റു ചില വിമർശകർ പണ്ട്‌ ഇങ്ങനെയൊരു നിലപാടെടുത്ത ഓർമ്മയിലാണ് അതെഴുതിയത്. ആ ചർച്ചയുടെ സാഹചര്യം അറിയാതെ എന്റെ കമന്റു വായിച്ചാൽ എന്താണുദ്ദേശിച്ചതെന്നു മനസ്സിലായെന്നു വരില്ല. അതു മുഴുവൻ വിശദീകരിക്കാൻ ഇവിടെ അവസരമോ ആവശ്യകതയോ ഉണ്ടായിരുന്നുമില്ല. അതുകൊണ്ട് അല്പം ആശയച്ചോർച്ച വന്നിട്ടുണ്ടാവണം.

    >> ഒരു സംഘടനയില്‍ അന്തമായി വിശ്വസിക്കാന്‍ താങ്കള്‍ക്ക്‌ അവകാശമുണ്ട്‌.. <<

    ‘അന്ധമായി‘ എന്നല്ലേ ഉദ്ദേശിച്ചത്‌? എങ്കിൽ, അവകാശമുണ്ടാവാമെങ്കിലും അതിനൊരുക്കമല്ല എന്നതാണെന്റെ പ്രശ്നം. ഏതെങ്കിലും സംഘടനയിലെന്നല്ല - അവരുടെ അവകാശവാദങ്ങളിലും പ്രചാരണങ്ങളിലും അന്ധമായി വിശ്വസിക്കാൻ ഒരുക്കമല്ലാത്തതിന്റെ പേരിലാണ് എന്റെ രാഷ്ട്രീയപക്ഷചിന്തകൾ മാറിമറിഞ്ഞത്‌. അതുകൊണ്ടു തന്നെയാണ് എനിക്ക്‌ ഇതു പോലെയുള്ള വേദികളിൽ കലഹിക്കേണ്ടിവരുന്നതും.

    ഈ ‘ഉൻ‌മൂലനവാദം’ഞാൻ കുറേ കേട്ടതാണ്. അന്ധമായി വിശ്വസിക്കാൻ സാധിക്കാതിരുന്നതാണുപ്രശ്നമായത്‌. മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ആളുകളെ തരം തിരിച്ച്‌ ഉൻ‌മൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം ഇന്നാട്ടിലെ ഹിന്ദുക്കൾക്കിടയിൽ വേരുപിടിയ്ക്കുക - ഇത്രയും വളരുക എന്നൊക്കെ വച്ചാൽ അതു നൂറുശതമാനം അസംഭവ്യമാണല്ലോ എന്ന സംശയത്തിന്റെ പുറത്താണ് ഞാൻ പലതും അന്വേഷിച്ചു തുടങ്ങിയത്‌. അഞ്ചാറു വർഷമായിട്ടുണ്ടാവണം. ഈ ഉന്മൂലനവാദതീസീസ് ഇന്നു വരെ സംഘവുമായി ബന്ധപ്പെട്ട്‌ എവിടെയും കണ്ടെത്തിയിട്ടില്ല. താങ്കൾക്കെന്നെ സഹായിക്കാനായേക്കും. ദയവായി കാണിച്ചു തരിക.

    ReplyDelete
  14. പാകിസ്ഥാണ്റ്റെ നിലപാടുകള്‍ക്ക്‌ താങ്കള്‍ മറുപടി നല്‍കണം എന്ന് ഞാന്‍ പറഞ്ഞില്ലാ.. താങ്കള്‍ മറ്റൊരു പോസ്റ്റില്‍ "വിപ്ളവകാരി" എന്നു വിശേഷിപ്പിച്ച ലാദന്‍റെ സംഘടന ആണ്‌ അത് ചെയ്തത്..

    മുസ്ലിം ലീഡേര്‍സ് തന്നെ അതിനെ അപലപിച്ചിട്ടുമുണ്ട്.. ഇന്ത്യയിലേയും പാകിസ്താനിലെയും..

    എന്‍റെ ചോദ്യം ഒന്നു കൂടെ വ്യക്തമാക്കാം..

    താങ്കള്‍ വിപ്ളവകാരി എന്ന് വിശേഷിപ്പിച്ചയാളുടെ സംഘടനയാണ്‌ സിഖ് കാരില്‍ നിന്നും ജിസ്യ ഈടാക്കിയത്.. മറ്റു മതങ്ങളോട് അതേ പോലെയുള്ള നയങ്ങള്‍ ആണ്‌ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് എന്നും താങ്കള്‍ തന്നെ പറയുന്നു..

    അപ്പോള്‍ ഒന്നുകില്‍ രണ്ടു സംഘടനകളും ഭീകരന്മാര്‍ ആയിരിക്കണം..അല്ലെങ്കില്‍ രണ്ടും വിപ്ലവകാരികള്‍ ആയിരിക്കണം...

    ഒന്നു ഭീകരവും മറ്റത് വിപ്ലവവും ആകുന്നത് എങ്ങനെ..?

    "സിക്കുകാര്‍ ജിസിയ കൊടുക്കുന്ന കഥയൊന്നും ഞാനറിയില്ല. അങ്ങനെയാണെങ്കില്‍ ആ തുകയെക്കാള്‍ വലിയ തുക മുസ്ളിംകളില്‍ നിന്ന്‌ സക്കാത്തായി വാങ്ങുന്നുണ്ടാവും.."

    ആ ന്യൂസ് ഒന്നു വായിക്കുന്നത് നന്നായിരിക്കും ഭീഷണിപ്പെടുത്തിയാണ്‌ അല്‍ ഖ്വാഇദ കാശ് വാങ്ങിച്ചത്...


    ഒരു കാര്യം കൂടെ പറഞ്ഞു കൊള്ളട്ടെ.. "അല്‍ ഖ്വയിദ" കാര്‍ ജിസ്യ വാങ്ങിച്ചുവെന്നേ ഞാന്‍ പറഞ്ഞുള്ളൂ "മുസ്ലീമുകള്‍" എന്നല്ല..
    എന്നെ സംബന്ധിച്ചിടത്തോളം രണ്ടും രണ്ടാണ്..

    എന്റെ ചോദ്യം താങ്കള്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ സദയം ക്ഷമിക്കുക..

    ReplyDelete
  15. BA Akbar,

    1947 നു മുന്‍പ് ഭാരതം വിഘടിക്കുക എന്നത് എത്ര പേര്‍ ആഗ്രഹിച്ചിരുന്നു എന്നത് ഇപ്പോള്‍ ഒരു പ്രസക്തിയും ഇല്ല എന്ന് പറയട്ടെ. പക്ഷെ അങ്ങനെ വിഘടിച്ചത് കൊണ്ട് വലിയ ആപത്തില്‍ നിന്നും ഈ രാജ്യം രക്ഷപെട്ടു എന്നും ഞാന്‍ വിശ്വസിക്കുന്നു, ലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജീവനും സ്വത്തിനും നാശം സംഭവിച്ചു എന്നതൊഴിച്ചാല്‍.

    പിന്നെ, ഫോട്ടോയെക്കുറിച്ചുള്ള വാദവും രസിച്ചു.

    ഏറ്റവും രസകരമായത്, താങ്കള്‍ RSS ന്റെ പുറകെ, രാജ്യതിനോടുള്ള സ്നേഹം കൊണ്ട്, കുറ്റം കണ്ടു പിടിക്കാന്‍ നടക്കുന്നതിന്റെ യുക്തി ആണ്. സ്വന്തം കട്ടിലില്‍ വിഷ പാമ്പ് കിടക്കുമ്പോള്‍ ഇവിടെ 'മൂട്ട' ഒണ്ടോ എന്ന് സംശയിക്കുന്ന മനശാസ്ത്രം! പറഞ്ഞെന്നെ ഉള്ളു.. ധൈര്യമായി തുടരുക..

    നന്ദി.

    ReplyDelete
  16. പ്രിയ ബക്കര്‍,
    സംഘത്തെ വിമര്‍ശിക്കാന്‍ ബക്കര്‍ “ആര്യസ്മാജതിന്റെ മതമൌലികവാദം” പറഞ്ഞപ്പോള്‍ അതിനെക്കുറിച്ചു അന്വെഷിക്കാന്‍ തോന്നി.

    കിട്ടിയ ലിങ്കുകള്‍ ഇതാ.
    http://en.wikipedia.org/wiki/Arya_Samaj

    ഇതില്‍ എവിടെയാണു ബക്കര്‍ മതമൌലികവാദം?എന്റെ മതം ആണു ശരി,മറ്റുള്ളവയൊക്കെ തെറ്റു എന്ന വാദം ഈ “ആര്യസമാ‍ജം” ഉയര്‍ത്തിയിരുന്നോ?

    19-ആം നൂറ്റാണ്ട് ഹൈന്ദവ ജനതയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണു.ഃഐന്ദവ സമൂഹത്തില്‍ നവോധാനത്തിനു സാക്ഷ്യം വഹിച്ച കാലം ആണു അതു.ഏന്താണു അതൊന്നും പാടിലായിരുന്നു എന്നാണോ ബക്കര്‍ പറഞ്ഞു വരുന്നതു?
    ചുരുങ്ങിയ പക്ഷം “പിന്നില്‍ കെട്ടിയ കുതിരകള്‍” എന്തെല്ലാമായിരുന്നു എന്നെങ്കിലും വിശദീകറ്രിചാല്‍ കൊള്ളാമയിരുന്നു.

    വീര്‍ സവര്‍ക്കറെ കുറിച്ചും അദ്ദെഹത്തിന്റെ ബുക്കിനെ കുറിച്ചും ഇവീടെ വായിക്കം..
    http://www.savarkar.org/en/hindutva-hindu-nationalism/essentials-hindutva

    ഓ:ടോ:

    ഞാന്‍ ആരുടെയെങ്കിലും ചിന്താപധ്ധതികളെ അറിയാന്‍ ശ്രമിക്കുന്നതു അവരുടെ തന്നെ റിസോഴ്സുകളില്‍ നിന്നാണു.

    “We our Our Nation" നെ കുറിച്ചുള്ള വാദഗതികള്‍ക്കു നകുലേട്ടന്‍ മറുപടി നല്‍കി എന്നു കരുതുന്നു.ഇന്നു മുഴുവന്‍ ഇരുന്നു നെറ്റില്‍ തപ്പിയിട്ടും എനിക്കും നകുലേട്ടന്റെ അഭിപ്രായമെ മനസ്സില്‍ വരുന്നുള്ളൂ.
    പിന്നെ ഇപ്പോളും ബക്കര്‍ “ഹിന്ദുത്വത്തിന്റെ” നിര്‍വചനം തരുന്നില്ലല്ലൊ? അതു വംശീയ ഉന്മൂലനം ആണു എന്നാണു ബക്കര്‍ പറയുന്നതു എന്നാണു ഞാന്‍ ബക്കരിന്റെ വരികള്‍ക്കിടയില്‍ വായിക്കുന്നതു.ആണെങ്കില്‍ ആ “ഉന്മൂലനതിനു” തെളിവുകള്‍ ഉണ്ടോ? ചുരുങ്ങിയ പക്ഷം ഒരു ആഹ്വാനത്തിനെങ്കിലും?


    നകുലേട്ടാ,

    ലിങ്കുകള്‍ക്കും പുതിയ അറിവുകള്‍ക്കും നന്ദി,

    ReplyDelete
  17. ഇതും കൂടി വായനക്കു ഉപകരിക്കും.

    http://en.wikipedia.org/wiki/Koenraad_Elst#Hinduism_and_Indian_politics

    ReplyDelete
  18. നകുലേട്ടാ,
    ഒരു സംശയം.എന്തു കൊണ്ടാണു സംഘം ഈ “പ്രസിധിപരാങ്മുഘത” അവര്‍ക്കു എതിരെ ദുരാരോപനങ്ങള്‍ ഉയരുംബോള്‍ പോലും മാറ്റി വെയ്കാത്തതു?ഇതു ആത്മഹത്യപരം അല്ലെ? സംഘത്തെ പറ്റി തെറ്റിധ്ധാരണകള്‍ പരക്കുംബോള്‍ അതിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങേണ്ടതു സംഘം തന്നെ അല്ലെ?

    ReplyDelete
  19. മികച്ച ഒരു എഴുത്തു.

    http://koenraadelst.bharatvani.org/books/wiah/index.htm

    ReplyDelete
  20. >>"ഒരു സംശയം.എന്തു കൊണ്ടാണു സംഘം ഈ “പ്രസിദ്ധീപരാങ്മുഖത” അവർക്കെതിരെ ദുരാരോപണങ്ങൾ ഉയരുമ്പോൾപ്പോലും മാറ്റി വെയ്കാത്തത്? ഇത് ആത്മഹത്യാപരമല്ലേ? സംഘത്തെപ്പറ്റി തെറ്റിദ്ധാരണകൾ പരക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങേണ്ടതു സംഘം തന്നെ അല്ലെ?"<<

    ഇതു വളരെ വലിയൊരു സബ്ജക്ടാണു ഭാരതീയൻ. സംഘം എന്തുകൊണ്ടു മിണ്ടാതിരിക്കുന്നു എന്നു കണ്ടുപിടിക്കാൻ തന്നെ ഒരുപാടു സമയം ചെലവഴിച്ചിട്ടുണ്ട്. വിശദമായി പറയേണ്ടിവരും. സമയം കിട്ടുമ്പോൾ എഴുതാം.

    ആദ്യം തന്നെ പറയട്ടെ – നിശബ്ദതയ്ക്കുള്ള ന്യായീകരണങ്ങളേപ്പറ്റി വിശദമായി മനസ്സിലാക്കിക്കഴിയുമ്പോൾ, അക്കാര്യത്തിൽ സംഘത്തിന്റെ കാഴചപ്പാടുകൾ പലതും ശരിയാണെന്നു തന്നെ സമ്മതിച്ചുകൊടുക്കേണ്ടി വരുമെന്നതാണവസ്ഥ! പക്ഷേ പൂർണ്ണമായും യോജിക്കാനാവില്ല താനും. സംഘത്തിന്റെ നിലപാടുകളുമായി എനിക്ക് ഏറ്റവും ശക്തമായ വിയോജിപ്പു നിലനിൽക്കുന്ന ഒരു മേഖലതന്നെയാണ് ഇപ്പോളുമിത്. ഡോക്ടർജിയുടെയും ഗുരുജിയുടെയും കാലത്തെ സ്ഥിതിവിശേഷമല്ല ഇപ്പോളുള്ളതെന്നു പരിഗണിക്കുമ്പോൾ, ഇപ്പോളും പഴയമട്ടിലുള്ള സമ്പൂർണ്ണ നിശബ്ദത തന്നെ തുടരുന്നതു തീർച്ചയായും ശരിയല്ലെന്നാണ് എന്റെ ഉറച്ച നിലപാട്. അതിനെ വിശേഷിപ്പിക്കാൻ, “ആത്മഹത്യാപരം“ എന്ന വാക്കു തന്നെയാണ് ഞാനും തെരഞ്ഞെടുക്കുക, പക്ഷേ, ശക്തമായ സംഘപ്ശ്ചാത്തലമുള്ളൊരാൾ അതിനോടു യോജിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല. അതൊരു ചർച്ചാവിഷയമാണ്. തർക്കവിഷയവുമാണ്.

    മൂന്നു തലങ്ങളിലാണ് ഞാനിതിനെ വീക്ഷിക്കാറ്. ഒന്നാമതായി, ‘സംഘത്തെക്കുറിച്ചു ബോധപൂർവ്വമായ പോസിറ്റീവ് കാമ്പൈൻ മാദ്ധ്യമദ്വാരാ നടത്തേണ്ടതില്ല‘ എന്നതിനോടെനിക്കു പൂർണ്ണയോജിപ്പാണുള്ളത്. തൃണമൂലതലത്തിലുള്ള പ്രവർത്തനം കൊണ്ടാണ് ഇത്രകാലവും അസൂയാവഹവും അത്ഭുതകരവുമായ വളർച്ച നേടിയത്. ഇനിയും അതു തന്നെ മതിയാവും. രണ്ടാമത്, ‘സംഘത്തെക്കുറിച്ചുള്ള നെഗറ്റിവ് കാമ്പൈൻ അവഗണിക്കണം‘ എന്നതും വിഷമത്തോടെയാണെങ്കിലും സമ്മതിച്ചു കൊടുക്കാം. ഇവിടെ രണ്ടിടത്തും, ആ തീരുമാനം കൊണ്ടു ബുദ്ധിമുട്ടുന്നെങ്കിൽ അതു സംഘമാണ്. പക്ഷേ, ആ ബുദ്ധിമുട്ടു നേരിടാൻ അവർക്കു സ്വന്തമായ വഴികളുണ്ട്. അവർക്കതിൽ പൂർണ്ണവിശ്വാസവുമുണ്ട് . അപ്പോൾ, അവർക്കില്ലാത്ത ഒരു പരാതി പുറത്തുള്ള ഒരാൾക്കുണ്ടാകേണ്ട ആവശ്യമില്ല. പക്ഷേ, മൂന്നാമതായി – ഇതിനെല്ലാമപ്പുറത്ത്, സംഘത്തിന്റെ പേരുപയോഗിച്ചുകൊണ്ട്, നാട്ടിൽ എന്തു നടന്നാലും അതു സംഘത്തിന്റെ തലയിൽ വച്ച്, സംഘത്തെ “പ്രതിരോധിക്കുന്നു”വെന്നൊക്കെയുള്ള പേരിൽ ന്യായീകരണം ചമച്ചുകൊണ്ട് പലരും കാട്ടിക്കൂട്ടുന്ന പലതും മൊത്തത്തിൽ രാജ്യതാല്പര്യങ്ങൾക്ക് അങ്ങേയറ്റം ഹാനികരമായി ഭവിക്കുന്നുണ്ട്. ഇവിടെ എനിക്കു പ്രതിഷേധിക്കാതെ വയ്യ. Because, in that case, the country as a whole and its interests are at stake - not just that of the Sangh. ഇവിടെ, പ്രശ്നമനുഭവിക്കുന്നതിൽ എല്ലാവരുമുൾപ്പെടുന്നു. അത് സംഘത്തിന്റെയൊരു സ്വകാര്യപ്രശ്നമല്ല. ഇവിടെയെനിക്കു സംഘത്തോടു കടുത്ത എതിർപ്പുണ്ട്. അവരുടെ മൌനം അതീവകുറ്റകരമാണെന്നാണ് പറയാനുള്ളത്. സംഘം എന്തിനുവേണ്ടി നിലകൊള്ളുന്നോ അതിന്റെ നേരേ വിപരീതമായ കാര്യങ്ങൾ സംഭവിക്കാനുള്ള സാഹചര്യങ്ങളുണ്ടാകുമ്പോൾ, കൈയും കെട്ടി നോക്കി നിൽക്കുന്നതിനെ അവിവേകമെന്നല്ല – അക്ഷന്തവ്യമായ അപരാധമെന്നാണു പറയേണ്ടത്. സംഘവിരുദ്ധപ്രചാരണങ്ങൾ തരിമ്പും പ്രതിരോധിക്കപ്പെടാതെ പോകുന്നത് അത്തരം പ്രചാരണങ്ങൾക്കു വളം വച്ചുകൊടുക്കലാണ്. ഒറ്റവാക്കിൽ‌പ്പറഞ്ഞാൽ അതു രാജ്യദ്രോഹപരമാണ്.

    ഇക്കാര്യത്തിൽ സംഘത്തിനു പല പരിമിതികളുമുണ്ടെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തിനിർമ്മാണത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു പ്രസ്ഥാനത്തിന് അവരുടെ പ്രവർത്തകരെ ഒരു പരിധിയിൽകൂടുതൽ താഴ്ന്നനിലവാരമുള്ള ഒരു സാഹചര്യത്തിൽ നിരന്തരം സംവദിപ്പിക്കുന്നത്തിൽ പരിമിതികളുണ്ടാവും. നമ്മുടെ നാട്ടിലെ ചർച്ചകളുടെയും സംവാദങ്ങളുടെയുമൊക്കെ അവസ്ഥയറിയാമല്ലോ. അത്യാവശ്യം ഭർത്സനങ്ങളൊക്കെ കേൾക്കാനും വേണ്ടിവന്നാൽ രണ്ടെണ്ണം തിരിച്ചുപറയാനുമൊക്കെ കഴിയുന്ന സാഹചര്യമല്ലെങ്കിൽ പ്രയാസമാണ്. മാത്രവുമല്ല, പച്ചക്കള്ളങ്ങൾ ഉൾപ്പെടെ വിളിച്ചുപറയുന്നതു കേട്ടാൽ പലപ്പോളും അന്തിച്ചു നിൽക്കാമെന്നല്ലാതെ എന്തുമറുത്തു പറയും എന്ന പ്രശ്നം വേറെ.

    പണ്ടൊക്കെയാണെങ്കിൽ, ഒരു സംഘപ്രചാരകൻ ബൈക്കിൽ സഞ്ചരിക്കുന്നതു കണ്ടാൽത്തന്നെ വലിയ അത്ഭുതമായിരുന്നുവെന്നും ഓർക്കണം. സംഘകാര്യം “ഈശ്വരീയ”മായ ഒരു കാര്യമാണ് എന്നൊരു ചിന്ത സംഘപ്രവർത്തകർക്ക് അല്പം “ഓവറാ“ണെന്നെനിക്കു തോന്നിയിട്ടുണ്ട്. അപ്പോൾ, ഒരു വശത്തു സ്വഭാവശുദ്ധി പരിപാലിക്കുകയും മറുവശത്ത് തികച്ചും “വൈബ്രന്റ്” ആയ ഒരു അന്തരീക്ഷത്തിൽ സദാ സംവദിക്കുകയും ചെയ്യുന്നതു ശ്രമകരമാണ്.

    ചിലപ്പോൾ, യാഥാർത്ഥ്യങ്ങളറിയാവുന്നവർക്ക് ആരോപണങ്ങൾ വലിയ തമാശയായിത്തോന്നുമെന്നതിനാൽ ആസ്വദിക്കാൻ മാത്രം പ്രേരിതരായിപ്പോകും എന്ന അവസ്ഥയുമുണ്ട്. പാർലമെന്റ് ആക്രമിച്ചതും കാർഗിലിൽ നമുക്കെതിരെ യുദ്ധം ചെയ്തതും, കഴിഞ്ഞയിടെ കേരളത്തിൽ നിന്ന് കശ്മീരിലേക്ക് ഭീകരന്മാരെ അയച്ചതും എന്തിന് മുംബൈ ഭീകരാക്രമണം നടത്തിയതു പോലും സംഘപരിവാറാണെന്നു പച്ചയ്ക്കു വിളിച്ചു പറയാൻ മടിക്കാത്തത്ര തൊലിക്കട്ടിയുള്ളവരാണല്ലോ നമ്മുക്കിടയിലുള്ളത്. അവരോടൊക്കെ എന്തു മറുത്തു പറയാനാണ്? തമാശ ആസ്വദിക്കാമെന്നല്ലാതെ? ഇന്ത്യ എന്നു വച്ചാൽ പാമ്പുകളുടെയും പഴുതാരകളുടെയും നാടാണെന്നും, നമ്മളൊക്കെ രാവിലെ ഉറക്കമുണരുമ്പോൾ കട്ടിലിൽനിന്ന് വിഷപ്പാമ്പിനെ തോണ്ടിക്കളഞ്ഞിട്ടാണ് മിക്കവാറും ദിവസങ്ങളിൽ എണീറ്റു പോകുന്നതും എന്നൊക്കെ വിശ്വസിച്ചു വച്ചിരിക്കുന്ന, അതൊക്കെ കാര്യമായിത്തന്നെ നമ്മോടു ചോദിക്കാൻ വരെ മുതിരുന്ന വിദേശികളുണ്ട് ഇപ്പോളും. അവരുടെ അറിവില്ലായ്മയുടെ ആഴം കണ്ട് അന്തം വിടാമെന്നല്ലാതെ, എല്ലായ്പ്പോഴും യാഥാർത്ഥ്യങ്ങൾ വീശദീകരിച്ചു കൊടുത്ത് അവരെ ബോധവത്ക്കരിക്കാനൊന്നും നാം ശ്രമിച്ചെന്നു വരില്ല. അവർ എന്തു വിഡ്ക്ഢിത്തവും വിചാരിക്കട്ടെ എന്നു കരുതും. ഏതാണ്ട് അതുപോലെയൊരു പ്രശ്നം ഇവിടെയുമുണ്ട്.

    പിന്നെ, എതിരാളികളുടെ വിലകുറഞ്ഞ സകല ആരോപണങ്ങളുടെയെല്ലാം പിന്നാലെ ചെല്ലാനും പ്രതിരോധിക്കാനും നിന്നാൽ, അവരുടെ അജണ്ടയ്ക്കനുസരിച്ച്‌ - അവർ നീശ്ചയിക്കുന്നവഴികളിലൂടെ നീ‍ങ്ങുക എന്ന അവസ്ഥവരും. ശരിയല്ലേ എന്നു ചിന്ത്hഇച്ചു നോക്കുക. ഉജ്ജ്വലമായ ലക്ഷ്യങ്ങളും വ്യക്തമായ കാര്യപദ്ധതിയുമുള്ള ഏതൊരു സംഘടനയെ സംബന്ധിച്ചും അത്തരമൊരു സാഹചര്യവും ആത്മഹത്യാപരമാണെന്നു തീർച്ചയാണല്ലോ. അങ്ങനെ, പലവിധത്തിൽ കുഴഞ്ഞുമറിഞ്ഞതാണു പ്രശ്നങ്ങൾ.

    എന്റെ പോസ്റ്റുകൾ വായിച്ചിട്ടുള്ള പലരും കരുതിയിട്ടുള്ളത് എനിക്കു ശക്തമായ സംഘബന്ധമുണ്ടെന്നാണ്. ഞാൻ സംഘത്തിന്റെ ആശയങ്ങളുടെ പ്രചാരകനാണെന്നു വരെ പറഞ്ഞുകളഞ്ഞവരുണ്ട് ! സത്യത്തിൽ, അതിലൊന്നും യാതൊരു വാസ്തവവുമില്ല. സംഘത്തോടുള്ള കടുത്ത പ്രതിഷേധമാണ് പലപ്പോഴും എന്നെക്കൊണ്ടു പേനയെടുപ്പിക്കാറുള്ളത് എന്നതാണു സത്യം. അവരുടെ മൌനം പലപ്പോഴും എന്നെ വല്ലാതെ ശുണ്ഠി പിടിപ്പിക്കാറുണ്ട്. മാത്രവുമല്ല, സംഘശാഖയിലൂടെ വാർത്തെടുക്കപ്പെട്ട വ്യക്തിത്വമായിരുന്നെങ്കിൽ, പലയിടങ്ങളിലും കയറിച്ചെന്നു “വായലയ്ക്കു”കയും അതിന്റെ പേരിൽ തെറി കേൾക്കുകയും ചെയ്യുമായിരുന്നില്ല താനും.

    അനുകൂലിച്ചോ എതിർത്തോ ആരൊക്കെ എന്തൊക്കെ ബഹളമുണ്ടായാലും സംഘം അതൊന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കും എന്നതാണു സത്യം. “അനുകൂലികൾ നമ്മെ പൂവിട്ട് ആദരിച്ചെന്നു വരും - എതിരാളികൾ നമ്മെ ശൂലത്തിൽ കയറ്റി നിഗ്രഹിച്ചെന്നു വരും - അതിലൊന്നും വലിയ പ്രമോദമോ ഖേദമോ ഇല്ലാതെ സംഘകാര്യവുമായി മുന്നോട്ടു നിങ്ങുക മാത്രം ചെയ്യുക“ - എന്നർത്ഥം വരുന്ന ചില വരികൾ മുമ്പൊരിക്കൽ സംഘപശ്ച്ഛാത്തലമുള്ള ഒരാൾ കമന്റായി ഇട്ടിരുന്നു.

    പൂവിട്ടു നമ്മെ അനുകൂലികളാദരിക്കാം
    ശൂലത്തിലേറ്റി എതിരാളികൾ നിഗ്രഹിക്കാം
    ഖേദം പ്രമോദമതു വേണ്ട മുടങ്ങിടാതെ (നിത്യം?)
    (പാരം?) ജപിക്ക പരിപാവനസംഘമന്ത്രം..

    എന്നോ മറ്റോ ആണ്. കൃത്യമായി ഓർമ്മയില്ല.

    സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ ഒട്ടും കൂട്ടാക്കാത്ത കടുംപിടുത്തക്കാരാണ് സംഘം എന്നും അർത്ഥമില്ല. പ്രസിദ്ധീപരാങ്മുഖതയുടെ കാര്യത്തിൽ - ചുരുങ്ങിയ പക്ഷം ദുരാരോപണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന കാര്യത്തിലെങ്കിലും - ചില്ലറ മാറ്റങ്ങൾ വന്നു കാണുന്നുണ്ടെന്നാണു പറയപ്പെടുന്നത്. വലിയൊരു മാറ്റമൊന്നും ഉടനെ പുറമേയ്ക്കു ദൃശ്യമാകുമെന്നു ഞാൻ കരുതുന്നില്ല. എന്നാലും അതേപ്പറ്റി ചെറിയ ആലോചനയെങ്കിലും നടക്കുന്നെന്നു കേട്ടാൽ അതെന്നെ സന്തോഷിപ്പിക്കും.

    ഈ വിഷയത്തിൽ, ഏതാണ്ട് രണ്ടരക്കൊല്ലം മുമ്പെഴുതിയിരുന്ന ഒരു പോസ്റ്റിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അവിടെ, ‘നാമും നമ്മുടെ ദേശീയതയും‘ എന്ന പുസ്തകത്തിന്റെ കാര്യവും കടന്നു വരുന്നുണ്ടെന്നു കാണം..

    ചർച്ചുവിരുദ്ധർ, ചർച്ചാവിരുദ്ധർ, അങ്ങനെയങ്ങനെ…

    ReplyDelete
  21. പ്രിയ ബക്കര്‍,

    ആര്യസമാജത്തിന്റെ മതമൌലികവാദം..എന്റെ കണ്ണു തള്ളിപ്പോയി...

    “Drawing what are seen to be the logical conclusions from these principles, the Arya Samaj also unequivocally condemns practices such as polytheism, idolatry, iconolatry, animal sacrifice, ancestor worship, pilgrimage, priestcraft, the belief in avatars or incarnations of God, the hereditary caste system, untouchability and child marriage on the grounds that all these lack Vedic sanction.“

    ReplyDelete
  22. നകുലേട്ടാ,

    നന്ദി.

    ReplyDelete
  23. ഹിന്ദുവിനെ നന്നാക്കാന്‍ ശ്രമിച്ചവരെയൊക്കെ പിടിച്ചു “മതമൌലികവാദി” ആക്കുന്നതിനു മുന്‍പെ
    പ്ലീസ് റെഫെര്‍..

    http://en.wikipedia.org/wiki/Hindu_reform_movements

    ReplyDelete
  24. പ്രിയ ബക്കര്‍,

    മതമൌലിക വാദികളുടെ ലിസ്റ്റ് ദാ, ഈ ലിങ്കില്‍ കമ്പ്ലീറ്റ് ഉണ്ടു.

    http://en.wikipedia.org/wiki/List_of_Hindu_organisations

    ReplyDelete
  25. ഇവറ്റകള്‍ക്കു മുടിഞ്ഞ മതമൌലികവാദം ആണു ബക്കര്‍.പറയുന്നതു കേട്ടില്ലെ?

    “Most Hindu philosophies believe that there exist several paths to attain God, and one can choose any path depending on his/her individual nature.“

    ReplyDelete
  26. നകുലേട്ടാ,
    ഒരുതരത്തില്‍, രാഷ്ട്രീയക്കാരുടെ ആ ചാണകക്കുഴിയിലോട്ടു സംഘം ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. മാനവും മര്യാദയും ഒക്കെ പോകില്ലേ? നമ്മുക്ക് മന്ത്രി സുധാകരനോടോ മറ്റോ മറുപടി പറ്റുമോ? എങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ പത്രസമ്മേളനം ഒക്കെ വിളിക്കുന്നത്‌ നല്ലതാണ്. അങ്ങനെ വല്ലപ്പോളും ഒക്കെ ഒണ്ടു എന്ന് തോന്നുന്നു. നാഗ്പൂരില്‍ മാത്രം.

    ReplyDelete
  27. സത,

    കെനിയയിലെ നൈറോബി സര്‍വ്വകലാശാലയും അവിടുത്തെ ഭാരതീയ സ്വയംസേവകസംഘവും സംയുക്തമായി സംഘടിപ്പിച്ച 'പൌരാണിക പാരമ്പര്യങ്ങളും സംസ്കൃതിയും' എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ കെ.എസ്. സുദര്‍ശന്‍ജി ചെയ്ത പ്രസംഗം ഏകാത്മമാനവദര്‍ശനം (ഭാഗം -2 ) ഇവിടെ വായിക്കുക

    ReplyDelete
  28. പ്രിയ ബക്കര്‍,

    ആര്യസമാജം ഭീകരരെ സൃഷ്ടിച്ചു എന്ന താങ്കളുടെ വാദത്തിന് ഭാരതീയന്‍ തന്ന റഫറന്‍സ് തന്നെ ധാരാളം. താങ്കള്‍ ഈ വാദം ഉന്നയിച്ചത് ആരെ ന്യായീകരിക്കാനാണ് എന്നതാണ് മറ്റൊരു കാര്യം. ഇവിടെ ഭൂരിപക്ഷവര്‍ഗ്ഗീയതയുണ്ടാക്കിക്കിയപ്പോള്‍ പ്രതിഫലനമായി ലോകത്തെങ്ങും ഇസ്ളാമികവര്‍ഗ്ഗീയതയുണ്ടായി എന്നു താങ്കള്‍ കണ്ടെത്തിയേക്കും. അത് ഭീകരരുടെ പോലും ന്യായീകരണമല്ല. അവരെ പിന്തുനക്കേണ്ടി വരുന്നവരുടെ ന്യായമാണ്. താങ്കളില്‍ നിന്നും അത് പ്രതീക്ഷിക്കപ്പെടുന്നില്ല.

    മറ്റൊരു വസ്തുത ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ഇസ്രായേല്‍ വിരോധം ലോകഭീകരസംഘടനകളുടെ പൊട്ടിമുളക്കലിന് സുപ്രധാനമായ പങ്കുവഹിച്ചിട്ടു് എന്നതാണ്. ഇസ്രായേലിനെക്കുറിച്ച് ഞാന്‍ എഴുതിയ കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞതു പോലെ സയണിസ്റ് സാഹിത്യത്തില്‍ നിന്നും കിട്ടിയതല്ല ലോകത്തെവിടെയും ഏതുഭാഷയിലും സൌജന്യമായി കിട്ടുന്ന പഴയനിയമം പുസ്തകത്തിലെ 'പുറപ്പാടില്‍ ' കൂടി കടന്നുപോയാല്‍ മതി. ആധുനികലോകചരിത്രവുമായി കുട്ടിവായിക്കുമ്പോള്‍ ഉത്തരം കിട്ടും. താങ്കള്‍ തന്നെ പറഞ്ഞതുപോലെ ഇസ്രായേല്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതില്ല . അവസരം വരും.

    "പക്ഷേ ചില നിര്‍ണ്ണായക സമയങ്ങളില്‍ അതു (‘ഭുജ് ‘ഭൂകമ്പ സേവന സന്ദര്ഭ‍‘ങ്ങളെ ഓര്‍ത്തുകൊ്ണ്ട്) അതിണ്റ്റെ വംശീയ, വര്‍ഗ്ഗീയ ‘ീകരമുഖങ്ങള്‍ പുറത്തെടുക്കാറുഖതു മറക്കാതിരുഖുകൂടാ.. "

    നമുക്ക് ഇതിലും വലുത് കിട്ടിയിട്ടുണ്ടല്ലോ, ഗുജറാത്ത് വര്‍ഗ്ഗീയ കലാപം മോഡി തീവിക്ക് തീവച്ച് ഉണ്ടാക്കി എന്ന കഥ. ഭൂകമ്പസേവനസന്ദര്‍ഭങ്ങളില്‍ എന്തു സംഭവിച്ചു എന്നാണ്? ആര്‍. എസ്സ്. എസ്സുകാര്‍ ഹിന്ദുക്കളെ മാത്രം സഹായിച്ചു എഖും മുസ്ളീങ്ങളെ പട്ടിണിക്കിട്ടു എന്നുമാണോ? എനിക്ക് അത്ഭുതമൊന്നുമില്ല. ഞാനും ഇങ്ങനെ പലതും വിശ്വസിച്ച്ചിരുന്നതാണ്. ഇങ്ങനെയൊരു കഥയുണ്ടാക്കാന്‍ വേണ്ടി മാത്രം അവിടെ പോയ റിപ്പോര്‍ട്ടര്‍മാരുണ്ടാകും. അജ്മല്‍ കസബ് ഹിന്ദു ഭീകരനാണെന്നു പറയുന്ന കൂട്ടരില്‍ നിന്നും മറ്റെന്തു പ്രതീക്ഷിക്കാനാണ്? ഇതൊക്കെ ഇവിടെ പലരും മുന്‍പൊക്കെ കേട്ട് വിശ്വസിച്ചിട്ടുണ്ട് സുഹൃത്തെ.

    അല്‍ഖ്വയ്ദ സിഖുകാരുടെ കയ്യില്‍ നിന്നും ജസിയ വാങ്ങിയത് അവര്‍ക്ക് സക്കാത്ത് കൊടുത്തിട്ടായിരിക്കും എന്ന ഊഹം തന്നെ വലിയ തമാശയാണ് ബക്കര്‍. വെള്ളമിറങ്ങാതെ ചത്താലും ഭിക്ഷവാങ്ങില്ല (ഭിക്ഷയെടുക്കാത്ത ലോകത്തിലെ ഒരേയൊരു വിഭാഗം അവരാകുന്നു . മറ്റൊന്ന് , സക്കാത്ത് എന്നാല്‍ വെറും ഭിക്ഷയാണെന്ന് ഞാന്‍ പറഞ്ഞു എന്ന് വ്യാഖ്യാനിക്കനട . പറഞ്ഞെന്നെയുള്ളു. സക്കാത്തിന്റെ നിയമവും ശര്‍ത്തും അറിയാതെ പറഞ്ഞതല്ല.) എന്നു ഓര്‍മ്മവക്കുന്ന കാലത്തേ പ്രതിജ്ഞ ചെയ്യുന്ന സിഖുകാരെക്കുറിച്ച് ഇങ്ങനെ കേട്ടാല്‍ സര്‍ദാര്‍ജി ഫലിതങ്ങള്‍ ഉണ്ടാക്കുന്ന വിദ്വാന്‍മാര്‍ പോലും ചിരിച്ച് വശം കെട്ടു പോകും.

    അല്ലെങ്കിലും ലോകത്തെ മുഴുവന്‍ ചോരയില്‍ മുക്കി കൊല്ലാന്‍ രൂപം കൊണ്ട അല്‍ഖ്വയ്ദയെക്കുറിച്ച് ഇങ്ങനെ കേട്ടാല്‍ താങ്കള്‍ രോഷാകുലനാകുഖതെന്തിന്?!!!!

    'മുഖ്യധാര' എന്നാല്‍ താങ്കള്‍ക്ക് ഏകസിവില്‍ കോഡും പാക്കിസ്ഥാന്‍ വിരോധവുമാണെന്നറിഞ്ഞതില്‍ ഖേദമുണ്ട് അതെക്കുറിച്ച് രണ്ടു വാക്ക്.
    -ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ നന്ന് എന്നും എന്നാല്‍ അക്കാര്യത്തില്‍ കടുംപിടിത്തമോ അതിനു വേനടി ഏതറ്റം വരെയും പോകേണ്ട ആവശ്യമോ ഇല്ല എന്നു ഗുരുജി ഗോള്‍വല്‍ക്കര്‍ പറഞ്ഞിട്ടുണ്ട് എന്നാണു എന്റെ അറിവ്. മുസ്ളീം മതനേതാക്കള്‍ മാത്രം എതിര്‍ക്കുന്ന ഈ കോഡ് നടപ്പിലാക്കിയേ അടങ്ങൂ എഖ് അദ്ദേഹം കട്ടായം പറഞ്ഞിരുന്നെങ്കിലും 'മുസ്ലീം വിരോധം' എന്ന വാദത്തിനു താങ്കള്‍ക്ക് അതും ഒരായുധമാക്കാന്‍ അവസരം വന്നെനെ . പക്ഷെ അവിടെയും രക്ഷയില്ല.

    എന്താണ് സഹോദരാ ഈ പാക്കിസ്ഥാന്‍ വിരോധം? പാക്കിസ്ഥാന്റെ സ്ഥാപനത്തെ (അതായത് ഇന്ത്യാ വിഭജനത്തെ) ആര്‍. എസ്സ്. എസ്സ് എതിര്‍ത്തത് മുസ്ളീങ്ങള്‍ ഈ സമുഹത്തില്‍ത്തന്നെ കഴിയണം എന്നഗ്രഹിച്ചിട്ടാണ്. അഫ്ഗാന്‍കാരെക്കുറിച്ചും അവര്‍ പറയുന്നത് ഹിന്ദുക്കള്‍ ആണെന്നാണ്. അതിന്റെ അര്‍ത്ഥം നാളെ മുതല്‍ താടിയും വെട്ടി തലപ്പാവും (ഇപ്പോഴത്തെ അവസ്ഥയിഢ തോക്കും)അഴിച്ചുവച്ച് അമ്പലത്തെ വലം വച്ചു കൊള്ളാനല്ല . വളരെ വിശാലമായ അര്‍ത്ഥത്തിലാണ്. ഭാരതീയ സംസ്കാരത്തില്‍ ജീവിച്ചിരുന്ന പൂര്‍വ്വികരുള്ള അവര്‍ പില്‍ക്കാലത്ത് എത്ര ക്രൂരതകള്‍ കാട്ടിയിട്ടും ഒന്നടങ്കം വെറുക്കാത്തതു കൊണ്ടാണ്.

    നമ്മുടെ രാജ്യസുരക്ഷക്ക് എതിരെ വരുന്ന ഭീകരരെ പിന്തുണക്കുന്ന നടപടി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായാല്‍ ഇവിടത്തെ ജനം ആ രാജ്യത്തിന്റെ നടപടിയെ വെറുക്കുന്നതു വര്‍ഗീയത കൊണന്ടല്ല സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതു കൊന്ടാണ് .. യുദ്ധത്തില്‍ പിടികൂടപ്പെട്ടവരെ പോലും വധിച്ചു ജഡം വികൃതമാക്കുന്ന പൈശാചീക നടപടി ( ഇത് പ്രവാചകന്‍ വേരുത്ത്തിട്ടുള്ളതാണ് ) അവരുടെതാണ്. ഇന്ത്യയില്‍ ഇങ്ങനെ ഒന്ന് നടന്നതായി കേട്ട് കേള്‍വി പോലും ഇല്ല.

    >>> ... നൂറ്റാുകളായി ഇവിടെ വന്നവര്‍ക്ക് ‘ഭാരതത്തിനെ ജനം അരുളിയത് ‘ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടോന്നുമല്ല ’ എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയു് ആശിക്കുഖതാണ് എനിക്കിഷ്ടം.
    ""ഇന്നു അറിയപ്പെടുന്ന ഹിന്ദുമതത്തിണ്റ്റെ ആയിരുന്നില്ല എന്നാണു താങ്കള്‍ ഞാന്‍ പറഞ്ഞതായി വിശ്വസിക്കുഖതെങ്കിഢ തെറ്റില്ല .. ""

    അപ്പോള്‍ ഇന്നു അറിയപ്പെടുന്ന ഹിന്ദുമതത്തിന്‍ ഭയങ്കര എന്തോ കുഴപ്പങ്ങള്‍ ഉന്ടെന്നാണോ ബക്കര്‍? ആണെങ്കില്‍ ശരിയാണ്. എനിക്കും അത് പലപ്പോഴും തോന്നാറുണ്ട് 'സദ്ഗുണവൈകൃതം' എന്നണ് ഈ സ്വഭാവവിശേഷത്തിന് സവര്‍ക്കര്‍ കൊടുത്ത പേര്. ക്ഷേത്രങ്ങളുടെ വരുമാനമെടുത്ത് മദ്രസകള്‍ക്ക് കൊടുക്കുകയും ജനങ്ങളുടെ നികുതിപ്പണമെടുത്ത് ഹജ്ജിന് സബ്സിഡി കൊടുക്കുകയും ഹജ്ജ് നിലവില്‍ വരുന്നതിനും (ബി.സി. 18-ആം നൂറ്റാണ്ടു , പലരും കരുതുഖതുപോലെ എ.ഡി 7-ആം നൂറ്റാന്ടല്ല ) സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തുടങ്ങിയ അമര്‍നാഥ് തീര്‍ത്ഥാടനം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിട്ടും പൊട്ടന്‍മാരെപ്പോലെ മിണ്ടാതിരിക്കുന്ന ഈ ഹിന്ദുക്കള്‍ വലിയ കുഴപ്പക്കാര്‍ തന്നെയാണ്. സംശയമില്ല .ഇതു പോലെ തന്നെയുള്ള ഒരുപാടു കുഴപ്പങ്ങള്‍ വേറെയുമുണ്ട്‌.

    ശിവന് ദ്രാവിഡേശ്വരന്‍ എന്ന പേരുന്ടെന്കില്‍ എന്താണ് കുഴപ്പം എന്ന് മനസ്സിലായില്ല . അത് ഒരു പടി താഴെയാണെന്നു താങ്കള്‍ക്കു തോന്നിയോ? ഇനി വിഷ്ണുവിന് ആരും കാണാത്ത അഭൌമീക ക്ഷീരസാഗരത്തിലെ വൈകുണ്ഠത്തിന്റെ പേരു ചേര്‍ത്ത് വൈകുണ്ഠേശ്വരന്‍ എന്ന പേരു കൊടുത്തതിലാണോ താങ്കള്‍ക്ക് പരാതി. അങ്ങനെയെങ്കില്‍ വിഷ്ണുവിന് വെങ്കിടേശ്വരന്‍ എന്നും പേരുണ്ട്. . തെന്നിന്ത്യയില്‍ തന്നെയുള്ള തിരുപ്പതി ആണ് സ്ഥലം. ശൈവസിദ്ധാന്തം നൂറുകൊല്ലം കൊണ്ട് പഠിച്ചു തീരില്ല . പരബ്രഹ്മം, ദക്ഷിണാമൂര്‍ത്തി, വിരാട് പുരുഷന്‍ എന്നിങ്ങനെയൊക്കെയുള്ള ഉപരിപ്ലവമായ മനീഷ കൊണ്ട് ചിന്തിയ്ക്കാന്‍ കഴിയാത്ത അത്യുന്നതസന്കല്പങ്ങലോന്നും വെറുതെ നിര്‍വ്വചിക്കാനുള്ളതല്ല . ശൈവരും വൈഷ്ണവരും തമ്മിലടിക്കുന്നു എന്ന സുചന താങ്കള്‍ തന്നത് കൊണ്ട് പറഞ്ഞെന്നു മാത്രം.

    പ്രിയ ശ്രീ നകുലന്‍, ഭാരതീയന്‍, സത, സാഗര്‍, ഭൂലോകം,

    തങ്ങള്‍ക്കെതിരായ കുപ്രചരണങ്ങള്‍ക്ക് മറുപടി കൊടുക്കാതെ സംഘം മൌനം പാലിക്കുഖതെന്ത് എന്നു പലരായി ചോദിക്കുന്നു . ഞാനും ഇതേ ചോദ്യമാണ് ചോദിച്ചു കൊന്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ നകുലന്റെ നിരീക്ഷണങ്ങളില്‍ നിന്നും ഏറെ മനസ്സിലാക്കാനുണ്ട്

    ഒരു നുണ നൂറുവട്ടം പറഞ്ഞാല്‍ സത്യമാകും. എന്നാല്‍ ഒരു സത്യം ആരും ഒരിക്കല്‍ പോലും ആരും പറഞ്ഞില്ലേങ്കിലും സത്യം തന്നെയായിരിക്കും എന്നാണ് എനിക്കു പറയാന്‍ കഴിയുക. എന്നാല്‍ തെറ്റിദ്ധാരണ മാറിവരുനന്നവര്‍ സത്യം പ്രചരിപ്പിക്കാനുണ്ടാകും, ആ ജോലി ആരും പറയാതെ തീര്‍ച്ചയായും അവര്‍ ഏറ്റെടുക്കും എന്നതായിരിക്കാം ലോകം കാണാന്‍ പോകുന്നത്. നകുലന്‍ പറഞ്ഞതു പോലെ അതേപ്പറ്റി (സംഘം ഒരു പ്രചരണത്തിനൊരുങ്ങുന്നു എന്ന ഒരു വാര്‍ത്ത) ചെറിയ ആലോചനയെങ്കിലും നടക്കുന്നു കേട്ടാല്‍ അതെന്നെയും സന്തോഷിപ്പിക്കും. ഇല്ലെന്കിലോ , നമ്മളേക്കാള്‍ ലോകവും കാലവും കണ്ട സാത്വികര്‍ ചിന്തിക്കുന്നത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് സമാധാനിക്കുകയും എല്ലാം നല്ലതിന് എന്നു വിശ്വസിക്കുകയും ചെയ്യും.
    എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാരിക സംഘടനയായി സംഘം വളര്‍ന്നത്‌ അതിനു തെളിവാണ്.

    ബക്കറിനെപ്പോലെ തന്നെ ജനിച്ചുവളര്‍ന്ന സാഹചര്യം കൊണ്ടും ഇടതുപക്ഷസഹയാത്ര കൊണ്ടും സംഘത്തിന്റെയും സംഘപരിവാറിന്റെയുമെല്ലാം കൊടിയ വിമര്‍ശകനും ശത്രുവുമായിരുന്ന എന്ന്നില്‍ ഏതാനും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ മാറ്റം, അതു ഞാന്‍ തുറന്നു പറഞ്ഞ ചുരുക്കം സംഘപ്രവര്‍ത്തകരില്‍ ചിലര്‍ "താങ്കള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണ് എന്നു പറഞ്ഞെങ്കിലും ആരും വലിയ ആവേശമൊന്നും കാണിച്ചില്ല . എല്ലാവരോടും അവര്‍ ഇടപെടുന്നത് ഒരു പോലെയാണെന്നെ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അവരെ അന്യഗ്രഹജീവികളെപ്പോലെ കാണുന്നവരില്‍ ധാരണകള്‍ പെട്ടെന്നു മാറ്റാന്‍ കഴിയില്ല . പല പാശങ്ങളിലാണ് അവര്‍ ബന്ധിക്കപ്പെട്ടിട്ടുള്ളത്.

    'എങ്ങനെയാണെങ്കിലും സ്ഥാപകനേതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ (സംഘപ്രസ്ഥാനങ്ങള്‍) മയപ്പെടും' എന്ന ശ്രീ ബക്കറിന്റെ പ്രതീക്ഷയില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് മുന്‍കാലങ്ങളില്‍ വായിച്ചിരുന്നതും കേട്ടിരുന്നതും പോലെ വലിയ കുഴപ്പമൊഖും ഇവര്‍ക്കില്ല എന്നു അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിട്ടുണ്ട് എന്നതിന്റെ ചെറിയ സൂചയാണെന്നു ഞാന്‍ പ്രത്യാശിക്കുന്നു. .

    സ്നേഹപൂര്‍വ്വം
    റാവുത്തര്‍.

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. >> [റാവുത്തർ]ബക്കറിനെപ്പോലെ തന്നെ ജനിച്ചുവളർന്ന സാഹചര്യം കൊണ്ടും ഇടതുപക്ഷസഹയാത്ര കൊണ്ടും സംഘത്തിന്റെയും സംഘപരിവാറിന്റെയുമെല്ലാം കൊടിയ വിമർശകനും ശത്രുവുമായിരുന്ന എന്നിൽ ഏതാനും ചുരുങ്ങിയ വർഷങ്ങൾക്കു മുമ്പ് ഉണ്ടായ മാറ്റം, അതു ഞാൻ തുറന്നു പറഞ്ഞ ചുരുക്കം സംഘപ്രവർത്തകരിൽ ചിലർ "താങ്കൾ സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണ് “ എന്നു പറഞ്ഞെങ്കിലും ആരും വലിയ ആവേശമൊന്നും കാണിച്ചില്ല . <<


    റാവുത്തർ, ഈ ആവേശമില്ലായ്മ തന്നെയാണ് സംഘപ്രവർത്തകരുടെ മറ്റൊരു പ്രത്യേകത. മുകളിൽ ഞാനെഴുതിയ കമന്റിൽ, ചില ഈരടികൾ കൊടുത്തിരുന്നല്ലോ. അതിൽ, സംശയമുള്ള ഭാഗം തിരുത്തിത്തന്നു കൊണ്ട് ഒരു വായനക്കാരൻ മെയിൽ അയച്ചിരുന്നു.
    ഖേദം പ്രമോദമതു വേണ്ട – നിതാന്ത ശാന്താ.. ഏവം ജപിക്ക പരിപാവന സംഘമന്ത്രം എന്നാണത്രെ അത്..
    ബഹളങ്ങളിൽ കുടുങ്ങാതെ നിതാന്തശാന്തതയോടെ പ്രവർത്തിക്കുക.

    സംഘം ഒന്നു വേറെ തന്നെയാണെന്നു പറയാതെ വയ്യ. എല്ലാക്കാര്യത്തിലും.

    ReplyDelete
  31. പ്രിയ റാവുത്തര്‍.,

    ഇതൊക്കെ ഒരു ബ്ലോഗില്‍ ആയതുകൊണ്ട് പറയാന്‍ സാധിക്കുന്നു. മറ്റു മാദ്ധ്യമങ്ങളില്‍ പറ്റുമോ സത്യം പറയാന്‍? ഞാന്‍ സംഘത്തിനെക്കുറിച്ച് എന്റെ ബ്ലോഗില്‍ എഴുതിയപ്പോള്‍ ദൈവത്തിനെ വിളിക്കുന്നു! വികി പീഡിയ തര്‍ജിമ ചെയ്തതുകൊണ്ട് ഇനി വികി പീഡിയ യും ഫാസിസ്റ്റ് ഗണത്തില്‍ ഉടന്‍ പെടുത്തപ്പെടും!!

    നന്ദി.

    ReplyDelete
  32. പ്രിയ ബക്കര്‍,

    ബക്കറിനു വേണ്ടി മാത്രം ആണു ഈ ലിങ്ക്.

    http://hinduwisdom.info/

    പേടിക്കണ്ട. സംഘപരിവാര്‍ സൈറ്റ് അല്ല.വേറെ ആരൊ ഉണ്ടാക്കിയ സൈറ്റ് ആണു.”ആര്യന്‍ ഇന്വേഷന്‍ തിയറി” ഒക്കെ വിവരിക്കുന്നുണ്ടു.അടുത്ത പോസ്റ്റ് ഇടുന്നതിനു മുന്‍പെ ഒന്നു വായിക്കാന്‍ അഭ്യര്‍ത്ധിക്കുന്നു.അബധ്ധങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

    സ്നേഹപൂര്‍വം

    ReplyDelete
  33. Bakkar said.<<<<<<<<<<<<<

    "സംഘപരിവാര്‍ പറയുന്ന മുസ്ളിം മുഖ്യധാര എന്താണെന്ന്‌ എനിക്ക്‌ മനസ്സിലാവുന്നില്ല.. ">>>>>

    പ്രിയ ബക്കര്‍,

    മുസ്ലിം സമൂഹം മുഖ്യധാരയിലേക്കു വരാന്‍ ബക്കര്‍ കാണുന്ന മാര്‍ഗങ്ങള്‍ എന്തൊക്കെയാണു? പാക് വിരോധവും ഏക സിവില്‍കോഡും ഒക്കെ വിടാം.അതൊക്കെ സംഘപരിവാര്‍ അജെണ്ട (??) അല്ലെ? വ്യത്യസ്ത മതവിശ്വാസികള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഈ ഇന്‍ഡിയ മഹാരാജ്യത്തു മുസ്ലിം സമൂഹം മുഖ്യധാരയില്‍ നിന്നും അകന്നു പോകാന്‍ കാരണം എന്താണു? ലോകത്തു മറ്റേതൊരു രാജ്യത്തേക്കാളും മതന്യൂനപക്ഷങ്ങള്‍ക്കു ആരാധനസ്വാതന്ത്ര്യവും സാമൂഹിക സമത്വവും ഇവിടെ നല്‍കപ്പെടുന്നില്ലേ?.എന്നിട്ടും എന്താണു കാരണം? എന്താണു ബക്കറിന്റെ കാഴ്ചപ്പാടു? സംഘപരിവാര്‍ ആണൊ കാരണം?

    സ്നേഹപൂര്‍വം.

    ReplyDelete
  34. 'ഫാസിസം' ഇന്ത്യയുടെ ഭരണത്തില്‍ നിന്നും മറ്റിനിര്‍ത്തപ്പെട്ടതില്‍ ആഹ്ളാദവും, സന്തോഷവും ആദ്യമായി ഞാനിവിടെ അറിയിക്കുന്നു. ഇന്ത്യയുടെ പൊതു മനസ്സ്‌ ഫാസിസം ഉയര്‍ത്തിപ്പിടിക്കുന്ന നശീകരണത്തിണ്റ്റെ, വര്‍ഗ്ഗീയതയുടെ, വിദ്വേഷത്തിണ്റ്റെ രീതികള്‍ ഇഷ്ടപ്പെടുന്നില്ലെന്നതു വീണ്ടും തെളിയിച്ഛിരിക്കുന്നു. അഹ്ളാദകരം..

    ...................................

    പ്രിയ നകുലന്‍..

    ... >>> ആളുകളെ തരം തിരിച്ച്‌ ഉൻ‌മൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം ഇന്നാട്ടിലെ ഹിന്ദുക്കൾക്കിടയിൽ വേരുപിടിയ്ക്കുക - ഇത്രയും വളരുക എന്നൊക്കെ വച്ചാൽ അതു നൂറുശതമാനം അസംഭവ്യമാണല്ലോ എന്ന സംശയത്തിന്റെ പുറത്താണ് ഞാൻ പലതും അന്വേഷിച്ചു തുടങ്ങിയത്‌....<<
    .

    താങ്കളുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് മാത്രം.. 100% വേരുപിടിച്ച മോഡി ഉന്‍മൂലന ശാസ്ത്രം ഗുജറാത്തില്‍ വേരുപിടിച്ചതു ക്രിസ്ത്യാനികള്‍ക്കിടയിലോ, മുസ്ളിംകള്‍ക്കിടയിലോ കമ്മ്യൂണിസ്റ്റ്കള്‍ക്കിടയിലോ അല്ലല്ലോ..

    അതേപോലെ എന്‍.ഡി.എഫ്‌ ഉം ഇന്ന് മുസ്ളിംകള്‍ക്കിടയില്‍ അതിശീഘ്രം വേരുപിടിക്കുന്നതു ഇത്തരം അധിനിവേശ ആശയങ്ങളുടെ ദു:ഖകരമായ മറ്റൊരുവശമാണു.

    ...................................

    പ്രിയ സത...
    ... >>
    ഏറ്റവും രസകരമായത്, താങ്കള്‍ RSS ന്റെ പുറകെ, രാജ്യതിനോടുള്ള സ്നേഹം കൊണ്ട്, കുറ്റം കണ്ടു പിടിക്കാന്‍ നടക്കുന്നതിന്റെ യുക്തി ആണ്. സ്വന്തം കട്ടിലില്‍ വിഷ പാമ്പ് കിടക്കുമ്പോള്‍ ഇവിടെ 'മൂട്ട' ഒണ്ടോ എന്ന് സംശയിക്കുന്ന മനശാസ്ത്രം!
    ...<<
    .

    മൂട്ടയും പാമ്പും വ്യക്തമായിതന്നെ ഇന്ത്യന്‍ സാംസ്കാരിക ഭൂമികയില്‍ വിഷം കലര്‍ത്തി പുതിയ പുതിയ വേഷപ്പകര്‍ച്ഛകള്‍ പ്രകടിപ്പിക്കുന്നുണ്ടല്ലോ, ഗുജറാത്തിലും, ഒറീസ്സയിലും, ഇപ്പോല്‍ കര്‍ണ്ണാടകയിലും..

    വിഷം ചീറ്റാന്‍ പാമ്പുകള്‍ക്കല്ലാതെ മൂട്ടകള്‍ക്കാവില്ലല്ലോ..

    വിഷം എവിടെയാണെന്ന്‌ നോക്കൂ.. ....

    "The whole business of Hindutva and its nationalism is a poison in the body politic of India - അരുന്ധതിറോയ്‌"

    താങ്കളുടെ കിടക്ക ഒന്നുകൂടി നിരീക്ഷിക്കുന്നതു നന്നായിരിക്കും, പാമ്പ്‌ ഏതു കട്ടിലിനടിയിലാണെന്നു..


    ...................................

    പ്രിയ ഭാരതീയന്‍.... ..>> 19-ആം നൂറ്റാണ്ട് ഹൈന്ദവ ജനതയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണു.ഃഐന്ദവ സമൂഹത്തില്‍ നവോധാനത്തിനു സാക്ഷ്യം വഹിച്ച കാലം ആണു അതു.ഏന്താണു അതൊന്നും പാടിലായിരുന്നു എന്നാണോ ബക്കര്‍ പറഞ്ഞു വരുന്നതു?
    ...
    <<
    .

    ആര്യ സമജം ഉയര്‍ത്തിയ മതനവീകരണ (ഹിന്ദുമതത്തിനകത്ത്‌) ശ്രമങ്ങളെയൊന്നും തള്ളിപ്പറയുന്നില്ല. വംശീയവാദവും ആര്യാവര്‍ത്ത സങ്കല്‍പ്പവുമാണു ഇവിടെ ചര്‍ച്ചാവിധേയമാക്കിയതു.. താങ്കളുടെ കണ്ണു തള്ളിപ്പോയതു അതിലല്ലന്ന്‌ വിശ്വസിക്കുന്നു..

    .. >>
    പിന്നെ ഇപ്പോളും ബക്കര്‍ “ഹിന്ദുത്വത്തിന്റെ” നിര്‍വചനം തരുന്നില്ലല്ലൊ? .. <<
    .
    താങ്കള്‍ തന്ന , ഹിന്ദുത്വ നിര്‍വചനമുള്ള, ലിങ്കില്‍ തന്നെ ഹിന്ദിത്വം എന്താണെന്നു തപ്പുന്നതു കണ്ടില്ലേ.. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദുത്വം എന്നതു 'നാമും' 'അവരും' എന്ന വിഘടന സിദ്ധാന്തമാണു..

    ... >>“Most Hindu philosophies believe that there exist several paths to attain God, and one can choose any path depending on his/her individual nature.“
    ... <<
    .
    ഇതൊക്കെ കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ഛക്ക്‌ വന്നതാണു. എന്നെ ഒരു ഹിന്ദുമത വിരോധിയാക്കാന്‍ താങ്കള്‍ക്ക്‌ ആഗ്രഹമുണ്ടോ..

    ... >>
    വ്യത്യസ്ത മതവിശ്വാസികള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഈ ഇന്‍ഡിയ മഹാരാജ്യത്തു മുസ്ലിം സമൂഹം മുഖ്യധാരയില്‍ നിന്നും അകന്നു പോകാന്‍ കാരണം എന്താണു?... <<
    .
    എണ്റ്റെ ചോദ്യവും അതാണു..
    മുസ്ളിം കള്‍ മുഖ്യധാരയില്‍ നിന്നും അകന്ന്‌ പോയിട്ടുണ്ടോ.. ഉണ്ടെങ്കില്‍ അതെവിടെയാണു..

    തീര്‍ച്ചയായും അകന്നു പോയിട്ടുണ്ട്‌, പക്ഷേ അതു സാമ്പത്തികമായും പ്രാതിനിത്യത്തിലുമാണു.. സച്ഛാര്‍കമ്മിറ്റി അതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌..

    അതുപോലും പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുന്ന സംഘപരിവാറിനെ വെള്ളപൂശാന്‍ ശ്രീ റാവുത്തറിനെപ്പോലുള്ള 'ഇരകള്‍' പോലും ഗവേഷണം നടത്തുന്നതു കാണുന്നുണ്ടല്ലോ..

    ...................................

    പ്രിയ റാവുത്തര്‍.....>>
    അല്‍ഖ്വയ്ദ സിഖുകാരുടെ കയ്യില്‍ നിന്നും ജസിയ വാങ്ങിയത് അവര്‍ക്ക് സക്കാത്ത് കൊടുത്തിട്ടായിരിക്കും എന്ന ഊഹം തന്നെ വലിയ തമാശയാണ് ബക്കര്‍.
    ...
    <<

    .
    സിഖ്‌ കാര്‍ വാങ്ങി എന്നല്ല അര്‍ഥമാക്കിയതു, 'അവര്‍' എന്ന്‌ ഉദ്ധേഷിച്ഛതു 'സാഗര്‍' അതു വാങ്ങി എന്ന്‌ പറഞ്ഞവരെയാണു.. ആദ്യം പാക്കിസ്ഥാന്‍ അതു വാങ്ങി എന്നാണു സാഗര്‍ പറഞ്ഞതായി തോന്നിയത്‌ . പിന്നീടാണു 'അല്‍ഖ്വായിദ' ആയി മാറുന്നതു..

    ...>>
    ക്ഷേത്രങ്ങളുടെ വരുമാനമെടുത്ത് മദ്രസകള്‍ക്ക് കൊടുക്കുകയും ജനങ്ങളുടെ നികുതിപ്പണമെടുത്ത് ഹജ്ജിന് സബ്സിഡി കൊടുക്കുകയും ...<<
    .
    പൊട്ടത്തരം പറയുകയാണു എന്ന്‌ പറയുകയല്ല. എന്നാലും പറയാതെ വയ്യ. അപായകരമായ ഒരു സംഘചിന്തയാണതു. ഡല്‍ഹി-ജെദ്ദ മടക്കയാത്രക്ക്‌ ചാര്‍ടര്‍ ചെയ്ത കമേര്‍ഷ്യല്‍ വിമാനത്തിനു 25000 ഫെയര്‍. എന്നാല്‍ ഗവര്‍മണ്റ്റ്‌ കാരിയര്‍ 35000 രൂപ ഈടാക്കുകയും അതില്‍ നിന്നാണു 12000 രൂപ സബ്സിടിനല്‍കുന്നതായും പറയുന്നതു. അതും 100% ലോഡില്‍ പോകുന്ന വിമാനത്തില്‍..

    ക്ഷേത്രങ്ങളുടെ വരുമാനമെടുത്തു മദ്രസ്സകള്‍ക്ക്‌ നല്‍കുന്നു എന്നൊക്കെ പറയുന്നതു രാജവിനേക്കാള്‍ രാജഭക്തി പ്രകടിപ്പിക്കലാണു..

    ...>>
    ശിവന് ദ്രാവിഡേശ്വരന്‍ എന്ന പേരുന്ടെന്കില്‍ എന്താണ് കുഴപ്പം എന്ന് മനസ്സിലായില്ല...<<

    കുഴപ്പം എന്നല്ല പറഞ്ഞതു.. 'ആര്യ'പദം വേദങ്ങളിലില്ല എന്ന പറയുകയായിരുന്നു.


    ................ ....................

    സംഘം തുടരുന്ന സമുദ്രതുല്യമായ മൌനത്തെക്കുറിച്ച്‌ വാചാലമാകുന്ന മാന്യ സുഹൃത്തുക്കളുടെ പരസ്പര വ്യഥകളെ കുറിച്ച്‌ ഉള്ളില്‍ ചിരിക്കാനല്ലാതെ മറ്റൊന്നും തോന്നുന്നില്ല..

    അല്ലെങ്കില്‍ തന്നെ എന്തിണ്റ്റെ/ ഏതു നന്‍മയുടെ പേരില്‍ സംഘം മൌനം മുറിച്ച്‌ വാചാലമാകാന്‍ സാധിക്കും എന്നതോര്‍ത്ത്‌ തല്‍കാലം ഞാനും മൌനമെടുക്കുന്നു..

    ReplyDelete
  35. പ്രിയ ബക്കര്‍,

    മറുപടിക്കു നന്ദി.“ഫാസിസം(?)“ ഇന്‍ഡിയയുടെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതിലും “മതേതരത്വം“ :)) അങ്ങോട്ടു കേറിയതിലും ഞാന്‍ എന്തായാലും അല്പം നിരാശന്‍ തന്നെയാണു.ഓ .. സാരമില്ലെന്നേ...
    അടുത്ത അഞ്ചു വര്‍ഷം അനുഭവിക്കേന്ടി വരുന്നതു പ്രധാനമായും “ഹിന്ദുക്കള്‍” എന്നു പറയുന്ന “കാഫിറുകള്‍” അല്ലെ? സാരമാക്കണ്ട നമുക്കു.അവരുടെ സംസ്കാരത്തിനും ആചാരങ്ങള്‍ക്കും നേരെ അല്ലെ എല്ലാവരും മെക്കിട്ടു കയറേണ്ടതു? അവര്‍ക്കല്ലെ പൌരാവകാശങ്ങള്‍ ഒന്നും വേണ്ടാതതു.അവരല്ലെ “മതേതരത്വം” കാത്തു സൂക്ഷിക്കാന്‍ വിധിക്കപ്പെട്ട ജനം? സാരമില്ല.”മതേതരത്വം” നീണാള്‍ വാഴട്ടെ...

    നമുക്കു ചര്‍ച്ച തുടരാം.

    Bakkar Said <<<<<<<<<<<<<<<<<<<<<<<
    ആര്യ സമജം ഉയര്‍ത്തിയ മതനവീകരണ (ഹിന്ദുമതത്തിനകത്ത്‌) ശ്രമങ്ങളെയൊന്നും തള്ളിപ്പറയുന്നില്ല. വംശീയവാദവും ആര്യാവര്‍ത്ത സങ്കല്‍പ്പവുമാണു ഇവിടെ ചര്‍ച്ചാവിധേയമാക്കിയതു.
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

    ബക്കര്‍ “ആര്യസമാജത്തെ” പറ്റി ഒന്നു മയപ്പെട്ടതില്‍ സന്തൊഷം.ബക്കറിന്റെ പോസ്റ്റ് വായിച്ചാല്‍ ആര്യ സമാജം ഉയര്‍ത്തിയ “ഏതാണ്ടും കൊടിയ ചിന്തകള്‍”
    മൂലമാണു ഈ ഫാസിസ്റ്റുകള്‍ ഉണ്ടായതെന്നു തോന്നും.
    പിന്നെ എന്തു “വംശീയവാദവും ആര്യാവര്‍ത്ത സങ്കല്‍പ്പവുമാണു” ബക്കര്‍ ഇവിടെ ചര്‍ച്ച ചെയ്തതു?
    പ്രയോഗിച്ചു “ക്ലീഷെ” പോലെ ആയ കുറെ വാചകങ്ങള്‍ നിരത്തിയിട്ടു അതെപ്പറ്റി ചോദ്യങ്ങള്‍ ഉയരുംബൊള്‍ മിണ്ടാതെ ഇരിക്കുന്നതാണൊ ചര്‍ച്ച?
    “വംശീയവാദവും ആര്യവര്‍ത്തസങ്കല്‍പ്പവും” എതൊക്കെ തെളിവുകള്‍ നിരത്തിയാണു ബക്കര്‍ “ചര്‍ച്ച(?) ചെയ്തു സ്താപിച്ചെടുത്തതു? ഇങ്ങനെയൊക്കെപ്പറഞ്ഞു എന്നെ ചിരിപ്പിക്കരുതു..
    അതല്ല ചിരിപ്പിച്ചെ അടങ്ങൂ എന്നു നിര്‍ബന്ധമാണേല്‍ വന്നു ഇക്കിളി ഇടൂ. അതാണു കുറച്ചൂടി എളുപ്പം.

    BakkarSaid,<<<<<<<<<<<<<<<<<<<
    താങ്കള്‍ തന്ന , ഹിന്ദുത്വ നിര്‍വചനമുള്ള, ലിങ്കില്‍ തന്നെ ഹിന്ദിത്വം എന്താണെന്നു തപ്പുന്നതു കണ്ടില്ലേ.. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദുത്വം എന്നതു 'നാമും' 'അവരും' എന്ന വിഘടന സിദ്ധാന്തമാണു..>>>>>>>>>>>>>>>>>>>>>

    ഞാന്‍ തന്ന ലിങ്കുകള്‍ അതേപ്പറ്റി ഞാന്‍ അറിവുകള്‍ ശേഖരിച്ചവയാണു.ബക്കര്‍ അതു വേറൊരു രീതിയില്‍ മാത്രെ മനസ്സിലാക്കു എന്നു ശാട്യമ്പിടിച്ചാല്‍ ഞാന്‍ എന്തു ചെയ്യും?

    Bakkar said <<<<<<<<<<<<<<<<<<<<<
    ഇതൊക്കെ കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ഛക്ക്‌ വന്നതാണു. എന്നെ ഒരു ഹിന്ദുമത വിരോധിയാക്കാന്‍ താങ്കള്‍ക്ക്‌ ആഗ്രഹമുണ്ടോ.. >>>>>>>>>>>>>>>>>>>

    ഇത്രേം ഹിന്ദുമതവിരോധികളുടെ കൂട്ടത്തിലോട്ടു ഇനി ബക്കറിനെ കൂടി ആക്കാന്‍ ആഗ്രഹമില്ല. സുല്ലു...

    Bakkar Said<<<<<<<<<<<<<<<<<<<<<<<
    എണ്റ്റെ ചോദ്യവും അതാണു..
    മുസ്ളിം കള്‍ മുഖ്യധാരയില്‍ നിന്നും അകന്ന്‌ പോയിട്ടുണ്ടോ.. ഉണ്ടെങ്കില്‍ അതെവിടെയാണു..

    തീര്‍ച്ചയായും അകന്നു പോയിട്ടുണ്ട്‌, പക്ഷേ അതു സാമ്പത്തികമായും പ്രാതിനിത്യത്തിലുമാണു.. സച്ഛാര്‍കമ്മിറ്റി അതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌..
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>

    ദാ , ഈ പോയിന്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണു.
    ഞാന്‍ ആദ്യമെ പറയട്ടെ, എന്റെ മുസ്ലിം സഹോദരങ്ങള്‍ അകന്നു പോയതു മറ്റെന്തിനേക്കാളുമുപരി ഈ രാജ്യത്തിന്റെ ദേശീയതയില്‍ നിന്നു തന്നെയാണു. ഈ രാജ്യം വിഭജിക്കപ്പെടാന്‍ തന്നെ കാരണം അതാണു.അതല്ല
    “സാംബത്തികമായും പ്രാതിനിധ്യപരമായും” പിന്നോക്കം പോയതായിരുന്നോ വിഭജനവാദത്തിന്റെ മൂലകാരണം? പിന്നെ സാംബത്തികപരമായും പ്രാതിനിധ്യപരമായും പിന്നൊക്കം പോയെന്നു പറയുന്നതു ചുരുങ്ങിയതു കേരളത്തിന്റെ കാര്യത്തില്‍ എങ്കിലും ഏല്‍ക്കില്ല.മറ്റിടങ്ങളില്‍ പിന്നോക്കം ആയിരിക്കാം.ആ പിന്നോക്കാവസ്തയ്ക്കു മതപരമായ പല കാരണങ്ങളും ഉണ്ടു താനും.അതൊക്കെ ശരിക്കും ഇരുന്നു ഒന്നു ആലോചിക്കു ബക്കര്‍.ആരാണു അതിനൊക്കെ കാരണം എന്നു ചിന്തിക്കു.അതല്ല അതിനൊക്കെ പറ്റില്ലേല്‍ ചുമ്മാ “സംഘപരിവാര്‍,ഹൈന്ദവ ഭീകരത” എന്നൊക്കെ വിളിച്ചു പറഞ്ഞു മെല്ലെ സ്കൂട്ട് ആകു.

    സ്നേഹപൂര്‍വം,

    ReplyDelete
  36. ഇപ്പോള്‍ ക്ലിയറായല്ലോ...

    ഇനി പറയാമോ ?

    ഏതാണ്‌ വിപ്ലവ സംഘടന ഏതാണ്‌ ഭീകര സംഘടന...?

    ReplyDelete
  37. വളരെ ക്ലിയര്‍ ആയി സാഗര്‍ :))...

    “താനാരാണെന്നു തനിക്കറിയാന്‍ മേലെങ്കില്‍ താന്‍ എന്നോടു ചൊദിക്കു താനാരാണെന്നു.അപ്പൊ ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നു..ഇനി ഞാന്‍ ആരാണെന്നു തനിക്കു അറിയാന്‍ വയ്യെങ്കില്‍ താന്‍ എന്നോടു ചോദിക്കു ഞാന്‍ ആരണെന്നു.അപ്പോള്‍ ഞാന്‍ തനിക്കു പറഞ്ഞു തരാം ഞാന്‍ ആരാണെന്നു..“

    “താക്കോല്‍ ഇപ്പൊ എവിടേണ്ടു?
    ഫിഷ് ടാങ്കിന്റെ അടിയില്‍..
    ................
    ..................
    ഇപ്പൊ താക്കോല്‍ എവിടേണ്ടൂ?”

    ഓഹ്, അതൊക്കെ മനസ്സിലാക്കാന്‍ എത്രയോ ഭേദം..

    അപ്പൊ , ഇപ്പൊ ഹിന്ദുത്വം എവിടെയുണ്ടു? ആര്യസമാജം എവിടെയുണ്ടു?...

    ReplyDelete
  38. ബക്കര്‍ സഹോദരാ..

    ഹ ഹ ..
    അരുന്തതി റോയിയെക്കാള്‍ ഐശ്വര്യ റായി പറഞ്ഞെന്നു കണ്ടാല്‍ ഞാന്‍ ഇതൊക്കെ വിശ്വസിക്കാം...
    താങ്കള്ക്ക് നല്ലത് വരട്ടെ..
    ഞാന്‍ പിന്മാറുന്നു.. വെറുതെ എന്തിനാ.. നല്ലൊരു ചര്‍ച്ച പ്രതീക്ഷിച്ചതാണ്.. പോട്ടെ..

    നന്ദി.

    ReplyDelete
  39. ഭാരതീയന്‍ പറഞ്ഞപോലെ ":ഞാനാരാണെന്നും നീയാരാനെന്നും .........പിന്നെ മല്സ്യക്കൂട്ടില്‍ കിടക്കുന്ന താക്കോലും ഒക്കെ മനസ്സിലാക്കിക്കാന്‍ ‍ എത്രയോ എളുപ്പം"

    താന്‍ ആരുടെയൊക്കെയോ ഇരയാണെന്ന് വിശ്വസിക്കാത്തതു കൊണ്ട് റാവുത്തരും ഇരയാകുന്നു ബക്കറിന്റെ ഭാഷയില്‍. ഇരകളാണെന്ന് സെല്‍ഫ് സിംപതൈസ്‌ ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം അവര്‍ക്ക് 'മനസ്സമാധാനം' ഉണ്ടാവില്ല.

    ഹിന്ദുത്വത്തിന്റെ നിര്‍വചനവും ബക്കര്‍ തരുന്നുണ്ട്. "നാമും അവരും തമ്മിലുള്ള വ്യത്യാസമാണ് ഹിന്ദുത്വം" .
    അതിനു 'മുസ്ലിമും മുഷ് രീക്കും' തമ്മിലുള്ള വ്യത്യാസതെക്കാള്‍ വലുതാണല്ലോ!!!

    വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.

    ReplyDelete
  40. >>>> [നകുലൻ]ആളുകളെ തരം തിരിച്ച്‌ ഉൻ‌മൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം ഇന്നാട്ടിലെ ഹിന്ദുക്കൾക്കിടയിൽ വേരുപിടിയ്ക്കുക - ഇത്രയും വളരുക എന്നൊക്കെ വച്ചാൽ അതു നൂറുശതമാനം അസംഭവ്യമാണല്ലോ എന്ന സംശയത്തിന്റെ പുറത്താണ് ഞാൻ പലതും അന്വേഷിച്ചു തുടങ്ങിയത്‌....<<

    >>[M A Bakar]100% വേരുപിടിച്ച മോഡി ഉന്‍മൂലന ശാസ്ത്രം ഗുജറാത്തില്‍ വേരുപിടിച്ചതു ക്രിസ്ത്യാനികള്‍ക്കിടയിലോ, മുസ്ളിംകള്‍ക്കിടയിലോ കമ്മ്യൂണിസ്റ്റ്കള്‍ക്കിടയിലോ അല്ലല്ലോ.. <<

    [നകുലൻ] ക്ഷമിക്കണം. മനസ്സിലായില്ല. വിശദമാക്കിയാൽ നന്നായിരുന്നു. താങ്കളെന്താണ് ഉദ്ദേശിച്ചത്‌? ഗോധ്രാനന്തരകലാപമാണുദ്ദേശിച്ചതെന്നു തോന്നുന്നു. അത്‌ “ഉൻ‌മൂലന”വാദം ശരിവയ്ക്കുന്ന ഒരു ഉദാഹരണമായി താങ്കൾ കണക്കാക്കുന്നുവെന്നു തോന്നുന്നു. ഈ രാജ്യത്തു നിന്ന്‌ മുസ്ലീങ്ങളെ “ഉൻ‌മൂലനം” ചെയ്യാനായി ഏതെങ്കിലും പ്രസ്ഥാനമോ മറ്റോ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആ കലാപമുണ്ടായത്‌ എന്നാണോ താങ്കൾ വിശ്വസിക്കുന്നത്‌? അതല്ലെങ്കിൽ‌പ്പിന്നെ എന്താണുദ്ദേശിച്ചതെന്നു പറയാമോ? ഗുജറാത്തിൽ “വേരുപിടിച്ചു” എന്നു താങ്കൾ പറയുന്നത്‌ യഥാർത്ഥത്തിൽ എന്താണ്? എന്തു (പ്രത്യയ?)ശാസ്ത്രമാണ്? അത്‌ അവിടെ “വേരുപിടിച്ചു” എന്നു താങ്കൾക്കു തോന്നുന്നതിന്റെ അടിസ്ഥാനമെന്താണ്? മറുപടി അറിഞ്ഞതിനു ശേഷം സമയം കിട്ടുന്ന മുറയ്ക്കു ബാക്കി പറയാം.


    qw_er_ty

    ReplyDelete
  41. സധാരണ ഭാരതീയന്‍.
    ..... >>
    അടുത്ത അഞ്ചു വര്‍ഷം അനുഭവിക്കേന്ടി വരുന്നതു പ്രധാനമായും “ഹിന്ദുക്കള്‍” എന്നു പറയുന്ന “കാഫിറുകള്‍” അല്ലെ?
    ... <<
    .

    അതെ സഹോദരാ.. 13 ശതമാനം വരുന്ന മുസ്ളിംകള്‍ മാത്രമാണല്ലോ വോട്ട്‌ രേഖപ്പെടുത്തിയതു..

    ഹിന്ദുക്കളെല്ലാം 'ഹിന്ദുത്വക്കാരെന്നു' താങ്കള്‍ ആഗ്രഹിച്ചാല്‍ മുസ്ളിംകളെല്ലാം താലിബാന്‍ കാരെന്ന്‌ തരപ്പെടുത്തിയേക്കാം..

    .....>>
    എന്റെ മുസ്ലിം സഹോദരങ്ങള്‍ അകന്നു പോയതു മറ്റെന്തിനേക്കാളുമുപരി ഈ രാജ്യത്തിന്റെ ദേശീയതയില്‍ നിന്നു തന്നെയാണു. ഈ രാജ്യം വിഭജിക്കപ്പെടാന്‍ തന്നെ കാരണം അതാണു
    ... <<<<
    .
    ഇന്ത്യ വിഭജനം പോലുള്ള വലിയവലിയ കാര്യങ്ങളും, കാരണങ്ങലൂം നമുക്ക്‌ പിന്നെ സംസാരിക്കാം..

    മുസ്ളിംകള്‍ ദേശീയതയില്‍ നിന്ന്‌ അകന്നു എന്നൊക്കെപ്പറഞ്ഞാല്‍ ഇവിടത്തെ ഭൂരിഭാഗം ദളിതുകളും അങ്ങനെയൊക്കെ ആണെന്ന്‌ പറയേണ്ടിവരും..

    പിന്നെ താങ്കളുടെ താനാരോയും.. താക്കോല്‍ കൂട്ടവും 'ക്ഷ'.. പിടിച്ഛു കേട്ടോ... പരിഷ്കരണ നിലപാടുകളും മൌലികവാദവും താങ്കള്‍ക്ക്‌ പരസ്പരം മനസ്സിലാവുന്നില്ലെങ്കില്‍ ഇത്തരത്തില്‍ നമുക്ക്‌ തമാശിച്ഛിരിക്കാം..

    ...................................

    സത നന്ദി..
    .
    ഒരു റായിമാരെയും താങ്കള്‍ വിശ്വസിക്കണ്ട.. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.. പക്ഷേ മോഡിമാരെ ഞാനും വിശ്വസിക്കുന്നില്ല ...

    .....................................

    പ്രിയ റാവുത്തര്‍,.
    ....>>>
    ഇരകളാണെന്ന് സെല്‍ഫ് സിംപതൈസ്‌ ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം അവര്‍ക്ക് 'മനസ്സമാധാനം' ഉണ്ടാവില്ല.

    ...<<<

    ശരിയാണു റാവുത്തര്‍...
    താങ്കള്‍ക്കെങ്കിലും പരിവാറിണ്റ്റെ ദേശീയ സമഗ്രതാ സിദ്ദാന്തങ്ങളില്‍ നിന്നും ഒരു 'സബ്‌ലിമിനല്‍ ക്യൂസ്‌' സമാധാനം കിട്ടുന്നുവെങ്കില്‍ സന്തോഷം..

    ....>>>
    അതിനു 'മുസ്ലിമും മുഷ് രീക്കും' തമ്മിലുള്ള വ്യത്യാസതെക്കാള്‍ വലുതാണല്ലോ!!!
    ....<<

    .
    അതെ.. താങ്കള്‍ മുസ്ളിം, മുഷ്‌രിക്‌ പദങ്ങള്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു !!!

    പ്രിയ നകുലന്‍,.
    ഉന്‍മൂലന ശാസ്ത്രത്തെക്കുറിച്ഛൊക്കെ അടുത്ത പോസ്റ്റില്‍ വരുമെന്ന് ന്യാമായും പ്രതീക്ഷിക്കാം.. അതു എഴുതണോ വേണ്ടയോ എന്ന് ശഠിച്ഛിരിക്കയായിരുന്നു.

    പറ്റുന്നതു പോലെ എഴുതാം ...
    .......................................

    എല്ലാര്‍ക്കും നന്ദി..

    ReplyDelete
  42. പ്രിയ ബക്കര്‍,

    ഹൈന്ദവ സമൂഹം നേരിടുന്ന ആപത്തുകളെപ്പറ്റി തീരെ ബോധ്യം ഇല്ലാതെ ഇരിക്കുന്നതു ഹൈന്ദവസമൂഹത്തിനു തന്നെ.അതിനു കുറ്റം പറയേണ്ടതും അവരെതന്നെ.ഹൈന്ദവ സംസ്കാരവും ഹൈന്ദവ ദര്‍ശനങ്ങളും ഇല്ലാതായാല്‍ ഇല്ലാതാവുന്നതു ഭാരതം തന്നെയാവും.“ഹിന്ദുത്വക്കാര്‍” മാത്രമാണു അതിനെപ്പറ്റിയൊക്കെ ചിന്തിക്കുന്നതു.അല്ലാതെ ഇവിടുത്തെ “മതേതരര്‍” അല്ല.അതാണു ഞാന്‍ ഉദ്ദേശിച്ചതു.അല്ലാതെ ബക്കര്‍ പരിഹസിച്ചതുപോലെ
    “13 ശതമാനം മുസ്ലീം വോട്ട് “ ഹിന്ദുത്വത്തിനെ പരാജയപ്പെടുത്തി എന്നു കരുതാന്‍ കഴിയുമൊ?

    Bakkar Said <<<<<<<<<<<<<<<<<<<<
    ഹിന്ദുക്കളെല്ലാം 'ഹിന്ദുത്വക്കാരെന്നു' താങ്കള്‍ ആഗ്രഹിച്ചാല്‍ മുസ്ളിംകളെല്ലാം താലിബാന്‍ കാരെന്ന്‌ തരപ്പെടുത്തിയേക്കാം..
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

    ഈ വാചകത്തിന്റെ ഒരാവശ്യവുമില്ലായിരുന്നു ബക്കര്‍.
    “ഹിന്ദുത്വക്കാര്‍” പറയുന്ന “ഹിന്ദു” വിന്റെ അര്‍ത്ധം ഞാന്‍ ബക്കറിന്റെ കഴിഞഞ പോസ്റ്റില്‍ തന്നെ എനിക്കു മനസ്സിലായ പോലെ പറഞ്ഞതായിരുന്നുവല്ലോ.അവരുടെ പുസ്തകങ്ങളിലും,നേതാക്കളുടെ വാക്കുകളിലും “ഹിന്ദു” എന്ന വാക്കു ഉപയ്യൊഗിക്കുന്നതു ഒരു മതവിഭാഗത്തെ മാത്രം കുറിക്കാനല്ല,മറിച്ചു ഒരു സംസ്കാരത്തിനു അവകാശികളായ ഒരു ജനതയെ ആണു.ആ സാംസ്കാരികതയുടെ അവകാശി ആയി മാറാന്‍ ബക്കറിനു എന്തൊ “വിമ്മിഷ്ടം” ഉള്ളതു പോലെ തോന്നുന്നു.വിരോധമില്ല.
    പിന്നെ മുസ്ലിംകള്‍ എല്ലാരും താലിബാങ്കാരാണെന്നു ബക്കര്‍ പറഞ്ഞാലും ശരി ഞാന്‍ വിശ്വസിക്കുകയുമില്ല കേട്ടോ.

    Bakkar said<<<<<<<<<<<<<<<<<<<<<<
    മുസ്ളിംകള്‍ ദേശീയതയില്‍ നിന്ന്‌ അകന്നു എന്നൊക്കെപ്പറഞ്ഞാല്‍ ഇവിടത്തെ ഭൂരിഭാഗം ദളിതുകളും അങ്ങനെയൊക്കെ ആണെന്ന്‌ പറയേണ്ടിവരും..
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

    “ദളിതുകള്‍ ഹിന്ദുക്കളല്ല” എന്നു പറയാന്‍ ഉദ്ദേശ്യം ഉണ്ടൊ ആവോ?അങ്ങനെ ആണെല്‍ ബക്കറിന്റെ നിര്‍വചനം അനുസരിച്ചു “ഹിന്ദുമതവിശ്വാസി” എന്ന ഗണത്തില്‍ പെടുത്താവുന്ന വിഭാഗത്തിന്റെ ഒക്കെ ഒരു ലിസ്റ്റ് തരണം.

    “മുഖ്യധാരയില്‍ നിന്നു അകന്നു” എന്നതും “ദേശീയതയില്‍ നിന്നും അകന്നു “ എന്നതും ചെറിയ വ്യത്യാസം ഉണ്ടു ബക്കര്‍.
    മുഖ്യധാരയില്‍ നിന്നുള്ള അകല്‍ച്ച മറ്റുള്ളവരുടെ സഹായത്തൊടെ തന്നെ മാറ്റിയെടുക്കാവുന്നതേയുള്ളൂ.
    അതായതു “സാംബത്തിക പിന്നോക്കവസ്ത,സാമൂഹിക പിന്നൊക്കവസ്ത” മുതലായവയൊക്കെ.അതിനൊക്കെ ആണു ഇവിടെ സംവരണവും ഒക്കെ കൊടുക്കുന്നതു.
    മറിച്ചു ദേശീയതയില്‍ നിന്നുള്ള അകല്‍ച്ച മാറണേല്‍
    ആ സമൂഹം തന്നെ വിചാരിക്കണം.മറ്റുള്ളവര്‍ക്കു ചെയ്യാന്‍ ആവുന്നതിനു പരിധിയുണ്ടു.
    ചുരുക്കിപറഞ്ഞാല്‍ “മതതാല്പര്യവും” “രാജ്യതാല്പര്യവും” മുന്നില്‍ വന്നാല്‍ രാജ്യതാല്പര്യത്തിനു വേണ്ടി നിലകൊള്ളണം എന്നു.കഴിയുമോ ബക്കര്‍?
    കഴിയുമെങ്കില്‍ ബക്കര്‍ കോമണ്‍ സിവില്‍കോഡിനെ പിന്തുണയ്ക്കും.

    BakkarSaid<<<<<<<<<<<<<<<<<<<<<<<<
    പിന്നെ താങ്കളുടെ താനാരോയും.. താക്കോല്‍ കൂട്ടവും 'ക്ഷ'.. പിടിച്ഛു കേട്ടോ... പരിഷ്കരണ നിലപാടുകളും മൌലികവാദവും താങ്കള്‍ക്ക്‌ പരസ്പരം മനസ്സിലാവുന്നില്ലെങ്കില്‍ ഇത്തരത്തില്‍ നമുക്ക്‌ തമാശിച്ഛിരിക്കാം..
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>

    അല്പം പരിഹാസശൈലിയിലേക്കു എനിക്കു പോകേണ്ടി വന്നതു ബക്കര്‍ വാദഗതികളെ സാധൂകരിക്കാന്‍ വസ്തുതകളൊ,തെളിവുകളോ നിരത്തുന്നില്ല എന്നൌള്ളതു കൊണ്ടാണു. ഈ “ചര്‍ച്ച” എന്നതു കൊണ്ടു ഉദ്ദേശിക്കുന്നതു അങ്ങനെയൊക്കെ നടക്കുന്ന സംവാദങ്ങളെ ആണു.
    ഫീലു ചെയ്തെങ്കില്‍ സോറി.


    പിന്നെ പരിഷ്കരണ നിലപാടും മൌലികവാദവും.
    “മതേതരനിര്‍വചനം” ഇങ്ങനെയൊക്കെയാണു.

    ഹൈന്ദവമായ എന്തിനെയും പുച്ചിക്കുകയും അവഹെളിക്കുകയും ഇവിടെ നിലനിന്നിരുന്ന സംസ്കാരത്തെ വിലകുറച്ചു കാണിക്കുകയും, അതേസമയം സംഘടിത മതവിഭാഗങ്ങളുടെ എന്തു അന്യായമായ ആവശ്യത്തിനും കടുമ്പിടുത്തതിനും വഴങ്ങുകയും ചെയ്യുന്നതാണു “പരിഷ്കരണ നിലപാട്”.

    ഇത്തരം നെറികേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ അതാണു “മൌലികവാദം“.

    സ്നേഹപൂര്‍വം,

    ReplyDelete
  43. പ്രിയ ബക്കര്‍,

    ഒരു കാര്യം കൂടി.

    “പരിഷ്കരണ നിലപാടുകളും മൌലികവാദവും താങ്കള്‍ക്ക്‌ പരസ്പരം മനസ്സിലാവുന്നില്ലെങ്കില്‍ ഇത്തരത്തില്‍ നമുക്ക്‌ തമാശിച്ഛിരിക്കാം.“.

    ആര്യസമാജത്തിന്റെ കാര്യത്തിലെങ്കിലും ബക്കര്‍ ഈ “പരിഷ്കരണ നിലപാടുകളും മൌലികവാദവും” ഒന്നു ഇഴപിരിച്ചു കാണിക്കാമോ? അവര്‍ ഉയര്‍ത്തിപ്പിടിച്ച എന്തൊക്കെയാണു “പരിഷ്കരണ നിലപാടുകള്‍”, എന്തൊക്കെയാണു “മൌലികവാദം” എന്ന സംഞ്ജയ്ക്കുള്ളില്‍ പെടുത്താവുന്നവ? മൌലികവാദം ആയി ബക്കറിനു തോന്നുന്നവ അന്യമതസ്തരെ ഏതൊക്കെ രീതിയില്‍ ദോഷകരമായി ബാധിച്ചു? അല്ലേല്‍ വേണ്ട,ഹൈന്ദവസമൂഹത്തെ എങനെ ദോഷകരമായി ബാധിച്ചു എന്നൊക്കെ ഒന്നു വിശദീകരിച്ചു തരാമൊ? ഒരു പോസ്റ്റ് ഇട്ടിട്ടു അതില്‍ ഉന്നയിച്ച കാര്യങ്ങളെ പറ്റി ചോദ്യങ്ങള്‍ ഉയരുംബോള്‍
    അതിനു മറുപടി പറയാന്‍ കഴിയാത്തതിനു കാരണം
    രണ്ടാവാം.
    1.ബക്കര്‍ ഉന്നയിക്കുന്ന വാദഗതികളൊക്കെ യുക്തിക്കു നിരക്കുന്നവ അല്ലെന്നു ബക്കറിനു തന്നെ ബോധ്യം ഉണ്ടു.

    2.ഭാഗികമായ ചരിത്രവായനയോ,അല്ലെങ്കില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ പറ്റി പരിപൂര്‍ണ അജ്ഞതയോ ഉള്ളതു കൊണ്ടു.

    ഒന്നാമത്തേതു ആണു കാരണം എങ്കില്‍ ഈ ചര്‍ച്ച ഒരു പ്രഹസനം എന്നു തന്നെ എനിക്കു പറയേണ്ടി വരും.

    രന്ടാമത്തേതു ആണു കാരണം എങ്കില്‍ ബക്കര്‍ കുറച്ചൂടി ഹോംവര്‍ക്ക് ചെയ്തിട്ടു ബക്കറിന്റെ വാദങ്ങള്‍ അവതരിപ്പിക്കു.അതായതു തന്റെ വാദങ്ങളെ സ്താപിചെടൂക്കാന്‍ പറ്റുന്ന വസ്തുതകളും തെളിവുകളും കൂടി ശേഖരിച്ചു ഞങ്ങള്‍ക്കു മുന്നില്‍ പ്രെസെന്റ് ചെയ്യു.

    അല്ലെങ്കില്‍ ഈ പോസ്റ്റുകള്‍ വായിക്കുന്ന നിഷ്പക്ഷമതികളുടെ മുന്‍പില്‍ പോലും ബക്കര്‍ സഹതാപാര്‍ഹനായിത്തീരും.

    എനിക്കെന്തായാ‍ലും തമാശിച്ചിരിക്കാന്‍ നേരമില്ല..

    സ്നേഹപൂര്‍വം.

    ReplyDelete
  44. ഭാരതീയന്‍,

    താങ്കളുടെ അവസാന കമന്റിലെ കാര്യങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ പിന്മാറിയത്!

    നന്ദി.

    ReplyDelete
  45. പ്രിയ സത,

    ചര്‍ച്ചയില്‍ നിന്നും പിന്മാറേണ്ട യാതൊരു ആവശ്യവുമില്ല എന്നാണു എനിക്കു തോന്നുന്നതു.നകുലേട്ടന്‍ സംഘത്തിന്റെ നിശബ്ദതയെപ്പറ്റി പറഞ്ഞ കമന്റിലെ മൂന്നാമത്തെ പോയിന്റ് വായിച്ചില്ലെ?
    "മൂന്നാമതായി – ഇതിനെല്ലാമപ്പുറത്ത്, സംഘത്തിന്റെ പേരുപയോഗിച്ചുകൊണ്ട്, നാട്ടിൽ എന്തു നടന്നാലും അതു സംഘത്തിന്റെ തലയിൽ വച്ച്, സംഘത്തെ “പ്രതിരോധിക്കുന്നു”വെന്നൊക്കെയുള്ള പേരിൽ ന്യായീകരണം ചമച്ചുകൊണ്ട് പലരും കാട്ടിക്കൂട്ടുന്ന പലതും മൊത്തത്തിൽ രാജ്യതാല്പര്യങ്ങൾക്ക് അങ്ങേയറ്റം ഹാനികരമായി ഭവിക്കുന്നുണ്ട്..."

    ഈ ഒരു കാര്യം കൊണ്ടു തന്നെ വസ്തുതാവിരുദ്ധവും യുക്തിരഹിതവുമായ സംഘവിരുദ്ധപ്രചരണം കാണുന്ന എവിടെയും,ഏതു വേദിയില്‍പ്പോലും ,യാതൊരു മടുപ്പും ഇല്ലാതെ നാം എതിരഭിപ്രായം മുഴക്കേണ്ടതുണ്ടു.
    പിന്നെ ഈ പോസ്റ്റ് വായിക്കുന്നതു ബക്കര്‍ മാത്രമാവില്ലല്ലൊ? മറ്റുപലരും ഉണ്ടാവില്ലെ? ഏതു വശത്താണു ന്യായവും യുക്തിയും എന്നു വായനക്കാര്‍ തീരുമാനിക്കും.എനിക്കെന്തൊ ഒരു മടുപ്പും തോന്നുന്നില്ല.മറിച്ച് ഇങ്ങനെ ഒരു വേദി തരപ്പെട്ടതില്‍ സന്തോഷമേയുള്ളൂ.
    പിന്നെ ബക്കറുമായുള്ള സംസാരം നല്ല രസമല്ലെ? “ആര്യസമാജത്തിന്റെ മതമൌലികവാദം” ഒക്കെ കേട്ടപ്പോള്‍ അതെപ്പറ്റിയൊക്കെ ഒരല്പം അന്വേഷിക്കാന്‍ തോന്നി.ആ ലിങ്കുകളില്‍ കണ്ട കാര്യങ്ങളും ബക്കറിന്റെ വാദങ്ങളും തമ്മില്‍ ഉള്ള അന്തരം നല്ലപോലെ ചിരിക്കാന്‍ വക നല്‍കുന്നുന്ടു.
    ചിരി ആരോഗ്യത്തിനു നല്ലതല്ലേ? ആയുസ്സു കൂട്ടും.
    ബക്കര്‍ ഇവ്വിധം ചര്‍ച്ച തുടര്‍ന്നാല്‍ നമ്മളൊക്കെ ദീര്‍ഘായുസ്സുകള്‍ ആയി മാറില്ലെ? അതുകൊണ്ടു പിന്മാറരുതു എന്നാണു എന്റെ അഭ്യര്‍ത്ധന.

    സ്നേഹപൂര്‍വം.

    ReplyDelete
  46. പ്രിയ ബക്കര്‍,

    ഒരു ഡൌട്ട് കൂടി.ബക്കര്‍ എനിക്കു തന്ന മറുപടിയിലെ ഒരു ഭാഗം താഴെ...

    Bakkar Said<<<<<<<<<<<<<<<<<<<<
    സധാരണ ഭാരതീയന്‍.
    ..... >>
    അടുത്ത അഞ്ചു വര്‍ഷം അനുഭവിക്കേന്ടി വരുന്നതു പ്രധാനമായും “ഹിന്ദുക്കള്‍” എന്നു പറയുന്ന “കാഫിറുകള്‍” അല്ലെ?
    ... <<
    .

    അതെ സഹോദരാ.. 13 ശതമാനം വരുന്ന മുസ്ളിംകള്‍ മാത്രമാണല്ലോ വോട്ട്‌ രേഖപ്പെടുത്തിയതു..

    ഹിന്ദുക്കളെല്ലാം 'ഹിന്ദുത്വക്കാരെന്നു' താങ്കള്‍ ആഗ്രഹിച്ചാല്‍ മുസ്ളിംകളെല്ലാം താലിബാന്‍ കാരെന്ന്‌ തരപ്പെടുത്തിയേക്കാം..

    >>>>>>>>>>>>>>>>>>>>>>>>>>>>>>>

    എന്റെ ആ വാചകത്തില്‍ “ഹിന്ദുക്കള്‍ എന്ന കാഫിറുകള്‍“ എന്നു പ്രയ്യൊഗിച്ചതു ഹിന്ദുമതം പ്രാക്രിതം എന്നതില്‍ നിന്നും ഹിന്ദുമതം തരക്കേടില്ല എന്ന നിലപാടിലെത്തേണ്ടി വന്ന ബക്കറിന്റെ ഉള്ളിലെ ആ കൊച്ചു “റിലീജിയസ് എക്സ്ക്ലൂസിവിസ്റ്റിനെ” ഒന്നു കളിയാക്കാനായിരുന്നു.തീര്‍ത്തും വ്യക്തിപരമായ ഒരു കൊട്ട്.പക്ഷെ ആ വാചകത്തിനു ബക്കര്‍ തന്ന മറുപടി
    അപാരം.
    “അതെ സഹോദരാ.. 13 ശതമാനം വരുന്ന മുസ്ളിംകള്‍ മാത്രമാണല്ലോ വോട്ട്‌ രേഖപ്പെടുത്തിയതു.. “

    ഞാന്‍ ഇതിനെ എങ്ങനെ ഇന്റെര്‍പ്രെട്ട് ചെയ്യണം സഹോദരാ? ബക്കറിന്റെ വീക്ഷണത്തില്‍
    ഒന്നുകില്‍ ഈ രാജ്യത്തെ മുസ്ലിംകള്‍ (13% വരും) മൊത്തം ഹൈന്ദവതാല്പര്യം കൂടി കണക്കിലെടുക്കുന്ന ഒരു ഭരണകൂടം ഉണ്ടാവുന്നതിനെ അങ്ങേയറ്റം എതിര്‍ക്കുന്നു. അല്ലെങ്കില്‍ അവര്‍ മൊത്തം ഹിന്ദുത്വക്കാരെ എതിര്‍ക്കുന്നു. മുസ്ലിംകള്‍ മുഴുവന്‍ താലിബാന്‍ അല്ല എന്നു മനസ്സിലാക്കനുള്ള അതെ യുക്തിബോധം മാത്രം മതി മുസ്ലിംകള്‍ മുഴുവന്‍ ഹിന്ദുത്വവിരുധ്ധരും അല്ല എന്നു മനസ്സിലാക്കാന്‍.

    അല്ലേല്‍ ഇക്കയെപ്പോലുള്ള അനേകലക്ഷം പേരെ ബക്കര്‍ “മുഷ്രിക്” ആക്കുമല്ലൊ?
    മുശ്രിക് ആകാന്‍ പുതിയ ഒരു കണ്ടീഷന്‍ കൂടി,ബക്കറിന്റെ വക..

    “ഹിന്ദുത്വത്തെ പിന്തുണയ്ക്കുക..”

    ReplyDelete
  47. പ്രിയ സധാരണ ഭാരതീയന്‍,

    ഇടയ്ക്കിടക്ക്‌ തികട്ടിവരുന്ന താങ്കളുടെ എല്ലാ പല്ലവികള്‍ക്കും മറുപടി പറഞ്ഞിരിക്കാനാവില്ല.

    ഇവിടെ പ്രധാനമായും ആര്യസമാജിനെക്കുറിച്ഛും, അത്‌ എങ്ങനെ ഹിന്ദുത്വക്കാര്‍ക്ക്‌ പ്രജോദനമാതിനെക്കുറിച്ഛുമെല്ലാമാണു താങ്കല്‍ക്ക്‌ കൂടുതലറിയേണ്ടതു..


    ദയാനന്ദ്‌ ഉയര്‍ത്തിപ്പിടിച്ച, ആര്യന്‍മാരെക്കുറിച്ഛും ആര്യാവര്‍ത്തത്തെ കുറിച്ചുമുള്ള മിഥ്യാ വിശ്വാസങ്ങളും മിത്തുകളും ഹിന്ദുത്വവാദികള്‍ എങ്ങനെ ഒരു ആര്യ രാഷ്ട്രവാദത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി എന്നതാണു ഞാന്‍ പറഞ്ഞു പോയതു..

    ആ ചരിത്രം മുഴുവനു പറഞ്ഞിരിക്കാന്‍ സമയമില്ലാത്തതിനാല്‍ ദയവായി ആ വായന ഇവിടെന്ന്‌ തുടങ്ങുക..

    ദയാനന്ദും ആര്യസമാജും അതില്‍ നിന്നു ഹിന്ദുത്വവാദികള്‍ പ്രജോദനമുല്‍ക്കൊള്ളുന്നതും ഇവിടെ വായിക്കുക : http://en.wikipedia.org/wiki/Swami_Dayananda_Saraswatiആര്യാവര്‍ത്തെ എങ്ങനെ ദയാനന്ദന്‍ വ്യാഖ്യാനിക്കുന്നു എന്ന്‌ സത്യാര്‍ഥപ്രകാശില്‍ വായിക്കുക : http://www.satyarthprakash.com/MALAYALAM/malayalam_sp.htmഅദ്ധേഹത്തിനെ ആര്യ സങ്കല്‍പ്പവും വാദവും ചരിത്രപരമായി മൌഡ്യമാണെന്നുള്ള ചരിത്രാന്വേഷണം ഇവിടെ വായിക്കുക : ഭാരതസംസ്കാരത്തിണ്റ്റെ അടിയൊഴുക്കുകള്‍
    ഇതിണ്റ്റെയൊക്കെ സാരാംശമായി ആനന്ദിണ്റ്റെ 'വേട്ടകാരനും ഇരകളും' വായിക്കുക..


    എണ്റ്റെ സമയക്കുറവു സംഷിപ്തമായെഴുതാനാവത്തതിനാല്‍ എനിക്ക്‌ വഞ്ചി തിരുനക്കരെ തന്നെയിടേണ്ടിവന്നു. ശ്രീ റാവുത്തര്‍ ക്ഷമിക്കണം..

    എണ്റ്റെയുള്ളിലെ ആ കൊച്ചു “റിലീജിയസ് എക്സ്ക്ലൂസിവിസ്റ്റിനെ” കൊട്ടിയതില്‍ പരിക്ക്‌ പറ്റി അവനിപ്പോല്‍ ആശുപത്രിയിലാണു ഭാരതീയാ..

    കാഫിര്‍ , മുഷ്രിക്‌ തുടങ്ങിയ അര്‍ഥമറിയാത്ത പദങ്ങള്‍ അസ്താനത്ത്‌ എഴുതരുതെന്നപേക്ഷ..

    ReplyDelete
  48. ഭാരതീയന്‍,

    താങ്കളുടെ ആല്മാര്‍ഥതയെ ഞാന്‍ അഭിനന്ദിക്കുന്നു, ആദരിക്കുന്നു. താങ്കള്‍ വളരെ വിലപ്പെട്ട കാഴ്ചപ്പാടുകള്‍ തുറന്നു പറയുന്നും ഉണ്ട്. ഇവിടെ, മുസ്ലിം ജനത ദേശീയതയില്‍ നിന്നും അകന്നു നില്‍കാന്‍ താല്പര്യപ്പെടുന്നു. ചില മതേതരം എന്ന് അവകാശപ്പെടുന്ന മുസ്ലിം പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ പോലും അവരെ ദേശീയതയില്‍ നിന്നും അകറ്റാന്‍ കൂട്ടുനില്‍ക്കുന്നു. ഒരു ഹിന്ദു സംഘടനകളും മുസ്ലിം വിഭാഗത്തെ ശത്രു ആയി കാണുന്നില്ല. ബക്കര്‍ ഇതിനെ ഒക്കെ എങ്ങനെ കാണുന്നു എന്നതും നമ്മുക്ക് വ്യക്തം ആണ്. ദുഖകരം എന്ന് പറയട്ടെ, മുസ്ലിം നേതാക്കള്‍ വളരെ സങ്കുചിതമായി സമൂഹം എന്ന കാഴ്ചപ്പാടില്‍ നിന്നും അകന്നു, സ്വന്തം താല്പര്യങ്ങള്‍ മാത്രം എന്നതില്‍ ഫോക്കസ്‌ ചെയ്യുന്നു. അത് അപകടം ആണ്. അതാണ്‌ ഹിന്ദു സംഘടനകള്‍ എതിര്‍ക്കുന്നത്!!

    മുസ്ലിം സംഘടനാ ബലം നിരുതുരവാദ പരമായി കൈകാര്യം ചെയ്യുന്നതാണ്‌ ഇവിടെ സംഭവിക്കുന്നത്‌. പലപ്പോളും രാജ്യ താല്പര്യത്തിനു പോലും എതിരാകുന്നു ഇത്.
    മുസ്ലിം വിഭാഗത്തിലെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം അവരില്‍ തന്നെ ഉള്ള നേതാക്കള്‍ ആണ്. പാവങ്ങള്‍ക്ക് കിട്ടേണ്ട സംവരണം, അവരിലെ കാശുള്ളവര്‍ തട്ടി എടുക്കുന്നു.. പാവങ്ങള്‍ എന്ന് പാവങ്ങള്‍ ആയി തുടരുന്നു. ക്രീമിലയര്‍ പരുധി കൂട്ടണം എന്ന് പറയുന്ന മുസ്ലിം നേതാക്കളും രാഷ്ട്രീയക്കാരുമേ ഇവിടെ ഉള്ളൂ..

    കൂടാതെ, മുസ്ലിം വിഭാഗം തീവ്ര വാദത്തിന്റെ പിടിയില്‍ അമരുന്നതിന്റെ കാരണം എന്താണ്? ഇവിടെ അവര്‍ക്ക് അവകാശങ്ങള്‍ കൊടുക്കാത്തത് കൊണ്ടോ? അവരെ തരാം തിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടോ? ഇതൊന്നും ഇല്ലെങ്കിലും, അവരെ തീവ്ര ചിന്താഗതിയിലോട്ടു നയിക്കാന്‍ കാരണം എന്താണ്? ഗുജറാത്‌ കലാപം, മുസ്ലിം വിഭാഗം അക്ക്രമിച്ചത് കൊണ്ട് ഉണ്ടായതാണെന്ന് എന്ത് കൊണ്ട് അവര്‍ മനസ്സിലാക്കുന്നില്ല? എന്ത് കൊണ്ട് ഇവിടെ ആ വിഷയം ഒന്നും ചര്‍ച്ച ചെയ്യാതെ, ഹിന്ദുക്കള്‍ വംശ ഹത്യ നടത്തി എന്നൊക്കെ വിളിച്ചു കൂവുന്നു? നിര്‍ഭാഗ്യകരമായ കലാപം സൃഷ്ടിച്ചവരെ എന്തുകൊണ്ട് മറന്നു ഇവ ചര്‍ച്ച ചെയ്യുന്നു? ഇതൊക്കെയല്ലേ സത്യത്തില്‍ ഫാസിസ്സം? ഇത്തരം ചര്‍ച്ചകള്‍ അല്ലെ, മുസ്ലിം ജനതയില്‍ അസത്യം നിറച്ചു, വികാരം ഇളക്കി വിടാന്‍ ഉപയോഗിക്കുന്നത്? അത് തന്നെ അല്ലെ ബക്കര്‍ ചെയ്യുന്നത്?

    ഇതൊക്കെ ഉപേക്ഷിച്ചിട്ടാണ്, ബക്കര്‍, മൂട്ട ഉണ്ടോ എന്ന് തിരഞ്ഞു നടക്കുന്നത്!

    ReplyDelete
  49. ബക്കര്‍,

    താങ്കള്‍ ആര്യ സമാജത്തിലെ കാര്യം കൂടുതല്‍ സംസാരിക്കുന്നല്ലോ, അതിനു ഭാരതീയന്‍ മറുപടി തരട്ടെ.. പക്ഷെ, താങ്കള്‍ ഇവിടെ എടുത്തു പ്രയോഗിക്കുന്ന, വിപത്തുകള്‍ ആയി കാണിക്കുന്ന പലതും ഏതു കാലഘട്ടത്തിലെ ആണ് എന്നും അവ സമൂഹത്തിലെ മറ്റു സമുദായങ്ങളെ എങ്ങനെ ബാധിച്ചിരുന്നു,ബാധിച്ചിട്ടുണ്ട് എന്നുമൊക്കെ പരിശോധിക്കണം. അല്ലാതെ, കുറെ ചരിത്രം പറഞ്ഞത് കൊണ്ട് വിശേഷം ഇല്ല. അങ്ങനെ വാദിക്കാന്‍ പോയാല്‍, ഇവിടുത്തെ മുസ്ലിം ജനത പണ്ട് ഇന്ത്യ ആക്ക്രമിച്ച മുഗലന്മാരെ പോലെ ആണ് എന്നൊക്കെ വാദിക്കേണ്ടി വരും. അങ്ങനെ പറയാന്‍ ഏതായാലും വേറെ ആരും വരുന്നില്ല എന്നും മനസ്സിലാക്കുമല്ലോ. മുസ്ലിം ജനത താങ്കളെ പോലെ ചിന്തിക്കുന്നത് കൊണ്ടാണ്, ഭാരതത്തില്‍ നിന്നും വേറിട്ട്‌ പോയത് എന്ന് മറക്കാതിരിക്കുമല്ലോ.. സ്ഥാനവും ആസ്ഥാനവും തെറ്റി സ്വന്തം ഭാവന എടുത്തു പ്രയോഗിക്കുന്നത്തിലെ വിഡ്ഢിത്തം ആണ് ഞാന്‍ പറയുന്നത്! ഇങ്ങനെ സമൂഹത്തില്‍ നിന്നും, ദേശീയതയില്‍ നിന്നും മുസ്ലിം എന്തിനു ഉള്‍വലിയുന്നു?? എന്തിനു താങ്കളും അതിനു കൂട്ടുനില്‍ക്കുന്നു?? ഇതിന്റെ ഒക്കെ അനന്തര ഫലം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ??

    നന്ദി.

    ReplyDelete
  50. പ്രിയ ബക്കര്‍,

    “ഒരു ടിപ്പിക്കല്‍ സംഘപരിവാര്‍ ഭര്‍ത്സനം” എന്ന നിലയില്‍ നിന്നു ഒരു ചര്‍ച്ച എന്ന നിലയിലേക്കു ബക്കറിന്റെ മറുപടികള്‍ വരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.(ഇടയ്ക്കിടയ്ക്കു ചില പല്ലവികള്‍ എനിക്കു ആവര്‍ത്തിക്കേണ്ടി വന്നിട്ടാണെങ്കിലും) .തന്ന ലിങ്കുകള്‍ക്കു നന്ദി.
    വായിച്ചിട്ടു എന്റെ ധാരണകളില്‍ തെറ്റുണ്ടെകില്‍ തിരുത്തിക്കോളാം.ഇല്ലെങ്കില്‍ ഞാന്‍ മറുവാദങ്ങള്‍ ഉയര്‍ത്തും.അതല്ലെ അതിന്റെ ശരി? പിന്നെ തന്ന ഒരു ലിങ്കില്‍ ഒരല്പം ബുധ്ധിമുട്ടുണ്ടു. ആ ലിങ്ക് ഏതാണെന്നു ബക്കറിനും മനസ്സിലായിക്കാണും എന്നു കരുതുന്നു.അവിടുന്നാണൊ ബക്കറിന്റെ ചിന്തകള്‍ രൂപപ്പെടുന്നതു? എന്തായാലും സാരമില്ല.തുറന്ന മനസ്സോടെ വായിക്കാം.മുന്വിധികളോടെ ഒന്നിനേയും സമീപിക്കരുതു നമ്മള്‍(ബക്കര്‍ സംഘത്തെ സമീപിക്കുന്നതുപോലെ)
    വേട്ടക്കാരനും ഇരകളും ഒക്കെ പണ്ടു വായിച്ചതാ സഹോദരാ..
    ഓ:ടോ:
    എനിക്കു ബക്കറിനെ ചെറുതായിട്ടൊക്കെ കളിയാക്കേണ്ടി വന്നതൊക്കെ ഈ ചര്‍ച്ച ഒന്നു സജീവമാക്കി എടുക്കണം എന്ന ഒരു സദുദ്ദേശ്യം ഉള്ളതു കൊണ്ടായിരുന്നു.ഫീല്‍ ചെയ്യണ്ട കേട്ടൊ..
    ബക്കറിനു ഫീല്‍ ചെയ്യുന്നുണ്ടെന്നു എനിക്കു തോന്നുന്നു.ഒണ്ടേല്‍ എന്നോടു ക്ഷമി....

    കാഫിര്‍,മുഷ്രിക് മുതലായവയുടെ ഒക്കെ അര്‍ധം എനിക്കു പണ്ടു പറഞ്ഞു തന്നതു ബക്കറിന്റെ മതവിശ്വാസികളായ സുഹ്രുത്തുക്കള്‍ തന്നെ ആയിരുന്നു.
    അതുവെച്ചാണു ഞാന്‍ അതു പ്രയോഗിച്ചതു.ശരിക്കുള്ള അര്‍ധം വേറെയാണു എന്നു തോന്നിപ്പിച്ചതിനു നന്ദി.അതും അന്വെഷിക്കാം.

    സ്നേഹപൂര്‍വം.

    ReplyDelete
  51. നന്ദി ഭാരതീയന്‍..

    ................................

    സത..,

    താങ്കള്‍ ഇതേവരെ ഹിന്ദുക്കളുടെ നേരെയുള്ള എണ്റ്റെ നിലപാടും ഹിന്ദുത്വക്കാരുടെ നേരെയുള്ള നിലപാടും മനസ്സിലാക്കുന്നില്ല എന്നാണു മനസ്സിലാവുന്നതു.. ഹിന്ദുത്വക്കാരല്ലാത്ത ഹിന്ദുക്കളെയും താങ്കള്‍ക്ക്‌ മനസ്സിലാവുന്നില്ല. അതുകൊണ്ടാണു മുഗളന്‍മാരും മറ്റും അനുചിതമായി പരാമര്‍ശിച്ച്‌ പോകുന്നതു...

    അന്നത്തെ എല്ലാ ഇന്ത്യക്കാരും ആര്യ സമാജക്കാരാണെന്നും താങ്കള്‍ വിശ്വസിക്കുന്നു.. ആര്യ സമാജത്തില്‍ നിന്നും ഊര്‍ജം കൊണ്ട ഇന്നത്തെ ഹിന്ദുത്വ വാദത്തെ കുറിച്ചു പറയുമ്പോള്‍ അതു ഹിന്ദുക്കളെ അമാന്യരാക്കുന്നു എന്നു വ്യാഖ്യാനിക്കപ്പെട്ടാല്‍ എനിക്കിവിടെ ഒന്നും ചെയ്യാനില്ല..

    സലാം.. നിര്‍ത്തുന്നു..

    ReplyDelete
  52. പ്രിയ ബക്കര്‍,
    ~~അന്നത്തെ എല്ലാ ഇന്ത്യക്കാരും ആര്യ സമാജക്കാരാണെന്നും താങ്കള്‍ വിശ്വസിക്കുന്നു.. ആര്യ സമാജത്തില്‍ നിന്നും ഊര്‍ജം കൊണ്ട ഇന്നത്തെ ഹിന്ദുത്വ വാദത്തെ കുറിച്ചു പറയുമ്പോള്‍ അതു ഹിന്ദുക്കളെ അമാന്യരാക്കുന്നു എന്നു വ്യാഖ്യാനിക്കപ്പെട്ടാല്‍ എനിക്കിവിടെ ഒന്നും ചെയ്യാനില്ല.. ~~

    സഹോദരാ, ഞാന്‍ എങ്ങനെ വിശ്വസിക്കുന്നു എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ? ഞാന്‍ ആര്യ സമാജതെ കുറിച്ച് പ്രത്യേകിച്ച് ഒന്നും വിശ്വസിക്കുന്നില്ല. താങ്കള്‍ പലപ്പോളും ഓരോ നിഗമനങ്ങളില്‍ എങ്ങനെ എത്തുന്നു എന്ന് കണ്ടു അത്ഭുതപ്പെടാറുണ്ട്!!

    ഞാന്‍ ഒന്നേ പറയുന്നുള്ളൂ, താങ്കള്‍ എന്ത് കൊണ്ട് ഹിന്ദു സംഘടനകളെ ഇത്തരം ഭാവനകള്‍ കൊണ്ട് മൂടുന്നു? സംഘപരിവാറിനെ കുറിച്ച്, എത്ര പുകഞ്ഞിട്ടും വല്ലതും കിട്ടിയോ വിമര്‍ശിക്കാന്‍? പിന്നെയും, താങ്കള്‍ വിമര്‍ശിക്കുന്നു.. ഭാവനകള്‍ ഉപയോഗിച്ച്... നിറങ്ങള്‍ പിടിപ്പിച്ചു..
    ഹിന്ദുത്വം എന്താണെന്ന് മനസ്സിലാക്കാനുള്ള വിശാല മനസ് താങ്കള്‍ക്കു ഉണ്ടാകുമോ എന്നറിയില്ല. ഹിന്ദുത്വം എന്നതിന്, ഈ ഭൂലോകത്തുള്ള എല്ലാ മുസ്ലിം,ക്രിസ്ത്യന്‍,ജൂത,സിഖ്,ബുദ്ധ വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്തുണ്ട് എന്ന് മാത്രം മനസ്സിലാക്കുക. അതാണ്‌ താങ്കള്‍ എതിര്‍ക്കുന്ന സംഘപരിവാറിന്റെ ലക്‌ഷ്യം..

    പിന്നെ, സംഘം ദേശീയതയില്‍ നിന്നും വിട്ടു മാറുന്നതിനെ വിമര്‍ശിക്കും.. സമൂഹത്തിന്റെ പൊതു താല്പര്യത്തിനു വിഘാതം നില്‍ക്കുന്ന ആരെയും എതിര്‍ക്കും..
    അതിനു താങ്കള്‍ വിഷമിക്കുന്നത് എന്തിനു? അങ്ങനെ ഉള്ള ഈ രാജ്യ സ്നേഹികള്‍ക്കെതിരെ എന്തിനു കഥകള്‍ പടച്ചുണ്ടാക്കുന്നു?

    ReplyDelete
  53. പ്രിയ ബക്കര്‍,
    എന്റെ മറുവാദങ്ങള്‍ ഇതാ..


    സ്വാമി ദയാനന്ദിനാല്‍ സ്താപിതമായ ആര്യസമാജം പലതുകൊണ്ടും വേറിട്ടു നിന്നിരുന്നു എന്നു ബക്കര്‍ തന്ന ലിങ്കുകളിലൂടെ കടന്നു പോകുംബോള്‍

    മനസ്സിലാകും.ഉദാഹരണത്തിനു.
    “Among Swami Dayananda's immense contributions is his championing of the equal rights of women - such as

    their right to education and reading of Indian scriptures - and his translation of the Vedas from Sanskrit to

    Hindi so that the common man may be able to read the Vedas. The Arya Samaj is rare in Hinduism in its

    acceptance of women as leaders in prayer meetings and preaching“

    ആ വികിപീഡിയ ലിങ്കില്‍ “Early life" എന്ന ഭാഗത്തു വിവരിച്ചിരിക്കുന്നതു വായിച്ചു കാണും എന്നു കരുതട്ടെ? അവിടെ എനിക്കു കാണാ‍ന്‍

    കഴിയുന്നതു സ്വന്തം യുക്തി കൊണ്ടു സത്യം അന്വേഷിക്കുന്ന ഒരാളെയാണു.
    ബക്കറിനു “മൌലികവാദം” ആയി തോന്നിയേക്കാവുന്നവ "Dayanand's mission" എന്ന ഭാഗം ആണെന്നു തോന്നുന്നു.

    “Dayananda set about the difficult task with dedication despite attempts on his life. He traveled the country

    challenging religious scholars and priests of the day to discussions and won repeatedly on the strength of his

    arguments[5]. He believed that Hinduism has been corrupted by divergence from the founding principles of

    the Vedas and misled by the priesthood for the priests' self-aggrandisement. Hindu priests discouraged

    common folk from reading Vedic scriptures and encouraged rituals (such as bathing in the Ganges and

    feeding of priests on anniversaries) which Dayananda pronounced as superstitions or self-serving.“

    ReplyDelete
  54. സംവാദങ്ങളില്‍ തോല്‍പ്പിച്ചു തന്റെ ആശയങ്ങള്‍ ബോദ്ധ്യപ്പെടുത്തുക എന്ന “മൌലികവാദം” ആദ്യമായി ചെയ്തതു പാവം ദയാനന്ദ സ്വാമികള്‍

    അല്ല.അതിനുമുന്നെ വന്ന പലരും ചെയ്തിട്ടുണ്ടു.ആദിശങ്കരന്‍ അടക്കം.ബക്കറിന്റെ വാദം ശരിയാണേല്‍ ലോകം ദര്‍ശിച്ച ഏറ്റവും വലിയ തത്വചിന്ത ആയ
    “അദ്വൈതം” പറഞ്ഞ ആദിശങ്കരനും “മൌലികവാദി” തന്നെ ..!!!

    “Far from borrowing concepts from other religions, as Raja Ram Mohan Roy had done, Swami Dayananda

    was quite critical of Islam and Christianity and also of the other Hindu faiths like Jainism, Buddhism and Idol

    Worshipping in Hinduism- as may be seen in his book Satyartha Prakash[6]. He was against what he

    considered to be the corruption of the pure faith in his own country. Unlike many other reform movements

    within Hinduism, the Arya Samaj's appeal was addressed not only to the educated few in India, but to the

    world as a whole as evidenced in the 6th principle of the Arya Samaj.

    ഇവിടെ ആയിരിക്കും ബക്കറിനു “മൌലികവാദം” ഫീല്‍ ചെയ്തിട്ടുണ്ടാവുക.സ്വാമി ഏറ്റവും

    ശക്തമായി എതിര്‍ത്ത കൂട്ടര്‍ ഹിന്ദുമതത്തിലെ അന്നത്തെ വ്യവസ്താപിത മാര്‍ഗക്കാരെയാണെന്നുള്ളതു വ്യക്തമാണല്ലൊ.വേദങ്ങള്‍ക്കു അന്നുവരെ

    അറിയപ്പെടാതിരുന്ന വ്യാഖ്യാനങ്ങള്‍ ചമച്ചതു ‘മൌലികവാദം’ ആണൊ? “സത്യാര്‍ത്ധപ്രകാശിലെ” ഭാഷ ഒരല്പം കടുപ്പം ആണെന്നു സമ്മതിക്കാം.
    (ജസ്റ്റ് ആ പി ഡി എഫ് ഓടിച്ചു വായിച്ചു.അതില്‍ ഇതരവിശ്വാസങ്ങളെ പറ്റി അല്പം വിമര്‍ശനം ഉയര്‍ത്തുന്ന ഭാഗങ്ങള്‍അതിലും കടുപ്പമേറിയ ഭാഷയില്‍ ഭാരതീയമായ മതദര്‍ശനങ്ങള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടു അക്കാലത്തു.ഇക്കാലത്തും അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..)ഹൈന്ദവമതത്തിലെ

    പലതിനോടും വിയോജിപ്പു പ്രകടമാകിയതിനു ശേഷം അതിന്റെ തുടര്‍ച്ച ആയിട്ടാണു മറ്റ് വിശ്വാസങ്ങള്‍ക്കു മേല്‍ യുക്തിപരമായ വിമര്‍ശനം നടത്തുന്നതു

    എന്നു ശ്രദ്ധിക്കു.എന്താണു വിമര്‍ശങ്ങള്‍ക്കതീതമായവയാണു മതങ്ങള്‍ എന്നു ബക്കര്‍ കരുതുന്നുന്ടോ? ആണെങ്കില്‍ ഹിന്ദുമതത്തിന്റെ കാര്യത്തിലെങ്കിലും

    അതുശരിയല്ല.അതിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നതാണു അതു ഇത്രകാലവും നിലനില്‍ക്കാന്‍ കാരണം തന്നെ.
    പിന്നെ അദ്ദേഹം തന്റെ സിദ്ധാന്തങ്ങളുടെ സ്താപനത്തിനായി ആയുധപ്രയോഗമൊ,മറ്റു ഭൌതിക പ്രലോഭനങ്ങളോ,അതുമല്ല രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തലോ മറ്റോ നടത്തിയോ? എന്തെങ്കിലും തെളിവുകളോ, ലിങ്കുകളൊ നല്‍കാനാവുമെങ്കില്‍ ഉപകാരമായിരുന്നു.തന്റെ വാദങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ സംവാദം,ചര്‍ച്ച എന്നൊക്കെയുള്ള ആ “മൌലികവാദ പ്രവ്രിത്തി” അല്ലാതെ മറ്റെന്തെങ്കിലും അദ്ദേഹം നടത്തിയിട്ടുള്ളതിനു തെളിവു തരിക.
    ഇതര മതവിശ്വാസത്തിലെ ചില യുക്തിപരമായ പൊരുത്തക്കേടുകള്‍(അദ്ദേഹത്തിനു തോന്നിയതു) ചൂണ്ടിക്കാണിചതല്ലാതെ ഇതര മതവിശ്വാസികളോടുള്ള
    ഒരു “പെരുമാറ്റച്ചട്ടമൊ” മറ്റൊ അദ്ദേഹം നിര്‍ദേശിച്ചോ?

    ReplyDelete
  55. “Swami Dayananda's creation, the Arya Samaj, is a unique contribution in Hinduism. The Arya Samaj unequivocally condemns idol-worship, animal sacrifices, ancestor worship, pilgrimages, priestcraft, offerings made in temples, the caste system, untouchability, child marriages and discrimination against women on the grounds that all these lacked Vedic sanction. The Arya Samaj discourages dogma and symbolism and encourages skepticism in beliefs that run contrary to common sense and logic“

    മോളിലെ വാചകം അദ്ദേഹത്തെ “സന്യാസി” എന്നതിനേക്കാള്‍ “വിപ്ലവകാരി” എന്നു വിളികാനാണു എന്നെ പ്രേരിപ്പിക്കുന്നതു.

    ഇനി ആര്യസങ്കല്പത്തെകുറിച്ചു..

    ആര്യന്‍:ശ്രേഷ്ടനും ദസ്യു ദുഷ്ടനും എന്നു അനുമാനിക്കുന്നു. (പേജ് 123 ലാസ്റ്റ് പിഡീഫ്).

    ഇതിലും ആര്യന്‍ ഒരു പ്രത്യേക വര്‍ഗം ആളുകള്‍ ആണെന്നു പറയുന്നില്ലല്ലോ.

    ആര്യാവര്‍ത്തം: ഈ ഭൂഭാഗത്തിനു ഈ പേരു വന്നതു ആദിമസ്രിഷ്ടി മുതല്‍ ആര്യന്മാര്‍ ഈ ഭാഗത്തില്‍ അധിവസിക്കുന്നതിനാല്‍ ആണു.
    ഇതിന്റെ അതിരു വടക്കു ഹിമാലയം,തെക്കു വിന്ധ്യാചലം(),പടിഞ്ഞാറു അട്ടക്കു നദി,കിഴക്കു ബ്രഹ്മപുത്രയും ആണു.ഈ നാലതിര്‍ത്തിക്കുള്ളില്‍ ഉള്ള ദേശത്തിനെ ആര്യാവര്‍ത്തം എന്നു പറയുന്നു.ഇതില്‍ സദാ വസിക്കുന്നവരെ ആര്യന്മാര്‍ എന്നും പറയുന്നു.( പേജ് 123)

    ഈ വാചകം ഞാന്‍ മനസ്സിലാക്കുന്നതു ഇങ്ങനെയാണു .ശ്രേഷ്ടന്മാര്‍ ആയ പൂര്‍വികര്‍ ജീവിച്ചിരുന്ന,മഹത്തായ ഒരു സംസ്കാരം പിറവിയെടുത്ത പുണ്യഭൂമിയെ അദ്ദേഹം ആര്യാവര്‍ത്തം എന്നു പേരുവിളിച്ചു.അതിനപ്പുറം ഇതിനു രാഷ്ട്രീയമായ ഒരു മാനം ഉള്ളതു എന്താണെന്നു വെച്ചാല്‍ വലിയ ഒരു ഭൂഭാഗത്തെ ആദ്യമായി അവരെതമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഘടകത്തെപ്പറ്റി(സംസ്കാരം എന്നു മനസ്സിലാക്കാന്‍ അപേക്ഷ) ആദ്യമായി പറഞ്ഞു എന്നുള്ളതാണു.(ആ പുസ്തകത്തെപ്പറ്റി വിലയിരുത്താന്‍ ഞാന്‍ ആളല്ല.ഇതേപ്പറ്റിയൊക്കെ ആഴത്തിലുള്ള അറിവുള്ളവര്‍ ആണു കൂടുതല്‍ പറയേണ്ടതു.എനിക്കു മനസ്സിലായതു ഞാന്‍ പറയുന്നു എന്നു മാത്രം.ലാസ്റ്റ് പി ഡി എഫില്‍ 120-അം പേജ് ശരിക്കും വായിക്കണം.അദ്ദേഹത്തിന്റെ “മതമൌലികവാദം” സംക്ഷിപ്തമായി കാണാം....!!!.

    ReplyDelete
  56. ആര്യസങ്കല്‍പവും വാദവും ഒരു പ്രത്യേക വര്‍ഗത്തെക്കുറിച്ചുള്ളതല്ല എന്നതു ഈ വാദഗതികളില്‍ നിന്നും മനസ്സിലാകുമല്ലോ.ഇതു മൌഡ്ഠ്യം ആണു എന്നു തെളിയിക്കാന്‍ ബക്കര്‍ തന്ന ലിങ്ക് ആണു രസം. ആര്യന്മാര്‍ പുറത്തൂ‍ന്നു വന്നവരാണു എന്നു ഉറപ്പു പറയുന്നവരോടു വന്നതു എവിടുന്നാണു എന്നു ചോദിക്കുംബോല്‍ എട്ടു ദിക്കിലേക്കും കൈ ചൂണ്ടിക്കാണിക്കുന്ന അവസ്ത..! അതില്‍ ഉറപ്പില്ല..പക്ഷെ വന്നു എന്നു ഉറപ്പാണു.

    ആധുനിക കാലത്തു ഇതുപാടെ തള്ളിക്കളഞ്ഞ ഒന്നാണെന്നാണു എന്റെ അറിവു.അതു രൂപപ്പെടുത്തിയവര്‍ക്കു പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.അതു മനസ്സിലാക്കാതെ പലരും ഏറ്റു പിടിചിട്ടുമുണ്ടു.ഈ തിയറിക്കെതിരെയുള്ള വാദങ്ങള്‍ ബക്കര്‍ ഒന്നു ശ്രദ്ധിക്കണം എന്നു അപേക്ഷിക്കുന്നു.

    http://www.sol.com.au/kor/16_01.htm

    http://www.ammas.com/ar/home.cfm?r=va&bid=0&topicid=37&tid=134303

    http://archaeology.about.com/od/indusrivercivilizations/a/aryans.htm

    http://www.archaeologyonline.net/artifacts/aryan-harappan-myth.html


    ഇങ്ങനെ ഒരുപാടുണ്ടു.ആര്യന്‍ ഇന്വേഷന്‍ തിയറി തന്നെ പൊളിഞ്ഞാല്‍ ബക്കര്‍ തന്ന റെഫെരെന്‍സില്‍ ഉള്ളതൊന്നും നിലനില്‍ക്കില്ല.പിന്നെ അതില്‍ പൌരാണിക മതങ്ങളെ ആധുനിക സെമിറ്റിക് മതങ്ങളുമായി ,വിശേഷിച്ചു ഇസ്ലാമുമായി ബന്ധിപ്പികാന്‍ ശ്രമിച്ചിട്ടുണ്ടു.എനിക്കു വലിയ അറിവില്ലാത്ത മേഖല ആണു അതു.അതേപ്പറ്റി അറിയാവുന്ന ആരെങ്കിലും വിശദീകരിക്കും എന്നു കരുതുന്നു.

    ReplyDelete
  57. ഹിന്ദുത്വവാദികള്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നവയെപ്പറ്റി ബക്കര്‍ തന്ന ലിങ്കില്‍ തന്നെ ഉണ്ടു.
    “He was the first man who gave the call for Swarajay in 1876 which was later furthered by Lokmanya Tilak.“
    “Swami Dayanand Saraswati was the first to proclaim India for Indians [1] [2]. Lokmanya Tilak also said that Swami Dayanand was the first who proclaimed Swarajya for Bharat i.e.India“
    “One of his notable disciples was Shyamji Krishan Verma who founded India House in London and guided other revolutionaries like Madam Cama, Veer Sawarkar, Lala Hardyal, Madan Lal Dhingra, Bhagat Singh and others. His other disciples were Swami Shradhanad[3], Lala Lajpat Rai and others who got their inspiration from his writings.

    His book SATYARTH PRAKASH contributed to the freedom struggle by inspiring the freedom fighters. On the basis of these facts some believe that Swami Dayanand rightfully deserves to be called as Grandfather of the Indian Nation.[4]“.

    ഒരേയൊരു വിമര്‍ശനം കണ്ടതു ഇങ്ങനെ..

    “The ideology presented in the works of Dayananda has been used to support the Hindutva movement of the 20th century. Ruthven (2007:108) regards his "elevation of the Vedas to the sum of human knowledge, along with his myth of the Aryavartic kings" as an instance of religious fundamentalism, but considers its consequences as nationalistic, since "Hindutva secularizes Hinduism by sacralizing the nation".

    എന്തു റിലീജിയസ് ഫണ്ടമെന്റലിസം ആണു എന്നു മനസ്സിലായില്ല.പക്ഷെ അവസാന വാചകം ബോധിച്ചു.”Hindutva secularizes Hinduism by sacralizing the nation". ഹിന്ദുത്വത്തിനെതിരെയുള്ള എല്ലാ വിമര്‍ശനങ്ങളുടെയും മുനയൊടിക്കുന്ന വാചകം തന്നെ അതു.ഞങ്ങളൊക്കെ കിടന്നു വായിട്ടലച്ചു പറയുന്ന കാര്യം തന്നെ അതു...ഹിന്ദൂയിസം സെകുലാര്‍ ആണു.ഹിന്ദുത്വവും സെകുലാര്‍ ആണു.സെകുലറിസത്തിന്റെ യധാര്‍ധ അര്‍ത്ധത്തില്‍....


    സ്നേഹപൂര്‍വം..

    ReplyDelete
  58. ഭാരതീയന്‍,
    സുഹൃത്തേ.. താങ്കള്‍ പിന്നെയും ബക്കറിനെ തെറ്റിധരിച്ചു!! കുറച്ചു ഞാനും.. അതുകൊണ്ട് ആ ലിങ്കുകള്‍ ഒക്കെ ഒന്ന് പരിശോധിച്ചു..
    അപ്പോളല്ലേ ബക്കര്‍ സത്യത്തില്‍ ഏറ്റവും അവസാനത്തെ ലിങ്ക് മാത്രമാണ് വിമര്‍ശനംമായി അയച്ചിരിക്കുന്നത്.. അത് ജമാ ഇസ്ലാമിയുടെ വെബ്‌ സൈറ്റില്‍ ഉള്ളത്..

    പ്രിയ ബക്കര്‍,

    ഇതിനേക്കാള്‍ കൂടുതല്‍ ഭാരതീയ സംസ്കാരത്തെ വൃത്തികേടാക്കി ചിത്രീകരിക്കാന്‍ ക്രിസ്ത്യാനികള്‍ ശ്രമിച്ചിട്ടുണ്ട്, മിഷനറിമാര്‍ വഴി.. അതുപോലെ ഒന്ന് ഇതും..

    അറിവുകള്‍ക്ക് നന്ദി.

    ReplyDelete
  59. സത : “ദുഖകരം എന്ന് പറയട്ടെ, മുസ്ലിം നേതാക്കള്‍ വളരെ സങ്കുചിതമായി സമൂഹം എന്ന കാഴ്ചപ്പാടില്‍ നിന്നും അകന്നു, സ്വന്തം താല്പര്യങ്ങള്‍ മാത്രം എന്നതില്‍ ഫോക്കസ്‌ ചെയ്യുന്നു“.

    ഇതുതന്നെയാണു ഹിന്ദുമതത്തിലെ ജാതിസംഘടനകളും,എല്ലാ സംഘടിത മത മേധാവിത്വവും ചെയ്യുന്നതു.എല്ലാത്തിനും,എല്ലാ വൈജാത്യങ്ങള്‍ക്കും അതീതമായി “ഭാരതം” എന്ന വികാരത്തെ കാണുന്നതു സ്വയംസേവകര്‍ മാത്രം.

    ReplyDelete
  60. സത,

    ഞാന്‍ അതു ആദ്യമെ ബക്കറിനോടു സൂചിപ്പിച്ചിരുന്നു.ലിങ്കുകളുടെ കാര്യത്തില്‍ ഒന്നില്‍ ഒരല്പം ബുധ്ധിമുട്ടുണ്ടു എന്നു.ബക്കറിന്റെ ചിന്തകള്‍ അവിടുന്നാണൊ രൂപപ്പെടുന്നതു എന്നും ചോദിച്ചിരുന്നു.ആ പിഡീഫില്‍ തന്നെ “ദേശീയതയില്‍” നാം വിശ്വസിക്കുന്നില്ല എന്നു പറയുന്നുണ്ടു.അതുകൊണ്ടാവും “ദേശീയത” ഉയര്‍ന്നു വരുന്ന എന്തിനേയും അവര്‍ എതിര്‍ക്കാന്‍ ഒരുങ്ങുന്നതു.പക്ഷെ എല്ലാ ദേശീയതയോടും ഇവര്‍ക്കു എതിര്‍പ്പില്ല കേട്ടൊ.”പലസ്തീന്‍ ദേശീയതയോടു” അനുകൂലമാണു.ചുരുക്കി പറഞ്ഞാല്‍ ലോകത്തു എവിടെ ആയാലും “ഇസ്ലാമികമായ” ദേശീയതയോടു അനുകൂലമാണു.അല്ലാത്തതിനോടെ എതിര്‍പ്പുള്ളു..

    ReplyDelete
  61. പ്രിയ ബക്കര്‍,

    എന്റെ അന്വേഷണത്തില്‍ ആര്യസമാജ് ഹൈന്ദവസമൂഹം ദര്‍ശിച്ച നവോത്ധാന പ്രസ്താനങ്ങളില്‍ പ്രതമഗണനീയമായ സ്താനം ഉള്ളവയില്‍ ഒന്നാണു.അതു പ്രധാനമായും പൊരുതിയതു ഹൈന്ദവസമൂഹത്തിലെ തന്നെ അനാചാരങ്ങളോടാണു.പിന്നെ ഇതര ഹൈന്ദവവിചാരധാരകളിലെ യുക്തിയില്ലായ്മയെ(അദ്ദേഹത്തിനു തോന്നിയതു)വിമര്‍ശിച്ച കൂട്ടത്തില്‍ മറ്റു മതവിശ്വാസങ്ങളിലെ ചിലതിനെയും അദ്ദേഹം വിമര്‍ശിച്ചു എന്നതും പിന്നെ
    “Arya Samaj is a rare stream in Hinduism that allows and encourages converts to Hinduism“

    എന്നതും ആയിരിക്കാം അതിനു മതമൌലികവാദത്തിന്റെ കുപ്പായം ഇടീക്കാന്‍ ബക്കറിനു തോന്നിയതു.പക്ഷെ ഒന്നു പറയട്ടെ.
    അതിനായി അദ്ദേഹം ഉപയോഗിച്ചതു ആയുധമൊ,പ്രലോഭനങ്ങളോ,രാഷ്ട്രീയ അധികാര പിന്‍ബലമൊ ഒന്നുമല്ല,മറിച്ചു വിപ്ലവകരമായ ചിന്തയും വാക്കുകളും ആയിരുന്നു.
    പിന്നെ കേരളത്തില്‍ ചട്ടംബി സ്വാമികള്‍ “ക്രിസ്തുമതച്ചേദനം” എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ടു എന്നാണു എന്റെ അറിവു.ആത്മീയമായ യാതൊരു ഉല്‍കര്‍ഷത്തിനും വഴിവെക്കാതെ,വെറും രാഷ്ട്രീയ മേല്‍ക്കൊയ്മ ലാക്കാക്കി നടന്ന മതപ്രചാരണങ്ങളെ പ്രതിരോധിക്കാനും,സ്വന്തം സംസ്കാരത്തെ ഈ മണ്ണില്‍
    നശിക്കാതെ നിലനിര്‍ത്താന്‍ വേണ്ടിയും അവര്‍ വാക്കുകളില്‍ അല്പം “റഫ്” ആയി എന്നു കരുതിയാല്‍ മതി.അല്ലാതെ അവരൊന്നും ബക്കര്‍ ഉദ്ദേശിക്കുന്ന അര്‍ത്തതില്‍ മതമൌലികവാദികള്‍ അല്ല എന്നാണു എനിക്കു തോന്നുന്നതു.

    സ്നേഹപൂര്‍വം

    ReplyDelete
  62. പ്രിയ ബക്കര്‍,

    എന്റെ ചില തോന്നലുകള്‍.വായിക്കുമല്ലോ...

    http://bhaaratheeyan.blogspot.com/2009/05/blog-post.html

    സ്നേഹപൂര്‍വം.

    ReplyDelete
  63. ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന്‍ ഉണ്ടായിരിക്കണം
    ഇതില്‍ തര്‍ക്കമുണ്ടോ ? എന്തായാലും എന്റെ ബ്ലോഗിലേക്ക് സ്വാഗതം എന്നിട്ട് നമുക്ക് അറിവിന്റെ മാര്‍ഗത്തില്‍ തര്‍ക്കിക്കാം

    ReplyDelete