Saturday, November 24, 2012

ഗാസയും കസബും പിന്നെ താക്കറെയും


.
ണ്ട്‌ കുരിശുയുദ്ധക്കാലത്ത്‌ കുരിശുയുദ്ധക്കാര്‍ മുസ്ളിംകളുടെ രക്തംകൊണ്ട്‌ മുട്ടുവരെ പുഴയൊഴുക്കിയിരുന്നു എന്നു കവികള്‍ വേദനകൊണ്ട്‌ വിലപിച്ചിരുന്നെന്ന്‌ വായിച്ചതോര്‍ക്കുന്നു. ഇന്ന്‌ ഗാസയില്‍ ഒരാള്‍പൊക്കത്തില്‍ ആ രക്തമെത്തിയിട്ടും ഒരു കവിഹൃദയവും പൊട്ടുന്നത്‌ നാം കാണുന്നില്ല. കൊന്നുകൊന്ന്‌ കാമം തീരാത്ത ഇസ്രായേലിന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്‌ 'മനുഷ്യസ്നേഹികളുടെ' ഹൃദയവും അന്തിയുറങ്ങുന്നു.


കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ 1477 പിഞ്ചു ബാല്യങ്ങളെ ഇസ്രായേല്‍ കശാപ്പ്‌ ചെയ്തു. മറ്റു കൂട്ടക്കൊലകള്‍ വേറെ. ഈകാലയളവില്‍ പോരാളികളുടെ കല്ലേറിലും റോകറ്റ്‌ തിരിച്ചടികളിലും ഇസ്രായേല്‍ പക്ഷത്ത്‌ നഷ്ടപ്പെട്ടത്‌ 21 പേര്‍ മാത്രം. മനുഷ്യക്കുരുതിയുടെ കണക്കെടുപ്പ്‌ നടത്തി ബാലന്‍സ്‌ ഷീറ്റിലെ അസാംഗത്യം കണ്ടുപിടിക്കാനല്ല ഈ ശ്രമം. മനുഷ്യത്വത്തിന്റെ ഏതളവിലും തൂക്കാനാവാത്ത ഏകപക്ഷീയ രക്തപ്പുഴകള്‍ ആധുനിക മനുഷ്യന്റെ കൃഷമണിയുടെ ഏറ്റവും അടുത്ത്‌ ഇസ്രയേല്‍ ചുരത്തുമ്പോള്‍ , ആഗോള സംസ്കൃതിയുടെ ഏമാന്‍മാര്‍ എന്നവകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന ദയാഹീനമായ മൌനമാന്‌ ഹീനം.

157 പേരെ കൊന്ന കൊലസംഘത്തിലെ അംഗമായ അജ്മല്‍ കസബിന്‌ കൊലക്കയര്‍ തീര്‍ത്ത നാം ആഹ്ളാദിച്ചത്‌ ജീവിക്കാനര്‍ഹത നഷ്ടപ്പെട്ടവനെ യമപുരിക്കയച്ച നിര്‍വൃതി പൂണ്ടാണ്‌. നിഷ്ക്കളങ്കരായ ബാല്യങ്ങള്‍ ഉള്‍പ്പെടുയുള്ളവര്‍ നിവസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ തീഗോളങ്ങള്‍ പെയ്യിച്ച്‌ 160-ലധികം നിരപരാധികളെ കോണ്‍ക്രീറ്റ്‌ കമ്പികള്‍ക്കിടയില്‍ ചതച്ചരച്ച ഇസ്രായിലെതിരെ ഇന്ത്യക്കും മറ്റ്‌ ലോക രാഷ്ട്രങ്ങള്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ലെ ?

ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്ത്‌ മനുഷ്യ ജീവനുകള്‍ കൊയ്തരിയുമ്പോല്‍ നമുക്ക്‌ സംഭവിക്കുന്നത്‌ ഉന്‍മാദമൂറുന്ന സന്തോഷമാണോ? ഷണ്ഠീകരിക്കപ്പെട്ട അറബ്‌ രാഷ്ട്രത്തലവന്‍മാര്‍ ഇനിയും ഉറക്കമുണര്‍ന്നിട്ടില്ല, ചിലരൊഴിച്ച്‌...

അമേരിക്ക നിര്‍ണ്ണയിച്ചുകൊടുത്ത ഭീകരവാദത്തിന്റെ പരിധിയില്‍ സ്വന്തം ജീവനും മാനവും രക്ഷിക്കാന്‍ കല്ലെറിയുന്ന ഫലസ്തീന്‍ സ്വാതന്തൃപോരാളികളും പെടുന്നുണ്ടല്ലൊ ! ഈ അളവുവച്ചാണെങ്കില്‍ നമ്മുടെ സ്വാതന്തൃ  പോരാളികളും ഭീകരരായിരുന്നു !!  തദ്ദേശീയരെ ആട്ടിയോടിച്ച്‌ ഒരു രാഷ്ട്രം പണിഞ്ഞ്‌ വംശശുദ്ദീകരണം നടത്തുന്ന ഇസ്രായേലിന്റെയത്രയും ക്രൂരത ബ്രിട്ടീഷുകാര്‍ നമ്മോട്‌ നടത്തിയിരുന്നില്ലല്ലോ !

ലോകത്താകമാനം നീതി എന്നത്‌ സ്വന്തം താല്‍പ്പര്യങ്ങളുടെയും വികാരങ്ങളുടെയും മതങ്ങളുടെയും ജാതിയുടെയും അകത്ത്‌ മാത്രം നടക്കേണ്ടതും ആശിക്കേണ്ടതുമായി ചുരുങ്ങിയിരിക്കുന്നു. അതിനുപുറത്തുള്ളതൊക്കെയും നശിച്ചുകാണാനോ അല്ലെങ്കില്‍ കാഴ്ചക്ക്‌ പുറത്തു നിര്‍ത്താനോ നാം ശീലിച്ചുകഴിഞ്ഞിരിക്കുന്നു.

ചരിത്രം അതിന്റെ സങ്കീര്‍ണ്ണതയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്നു. നീതിയുടെ പക്ഷത്ത്‌ നില്‍ക്കാനുള്ള മനുഷ്യസ്ഥായീ ബോധവും ആശയവും മരിച്ചുകഴിഞ്ഞിരിക്കുന്നു. മാലാലക്കൊരു ദിനം നല്‍കിയ ബാന്‍ കി മൂണിന്‌ ഫലസ്തീന്‍ രക്തം ഹണിമൂണ്‍ വീഞ്ഞായി ലഹരിയുണ്ടാക്കുന്നുണ്ടാകുമോ?

ബോംബെ ആക്രമണത്തില്‍ ലോകത്തിനു മുന്‍പില്‍ നിര്‍ത്താന്‍ കസബ്‌ എന്ന മനോരോഗിയുടെ ചിത്രം മാത്രമേയുണ്ടായിരുന്നുള്ളു. ആക്രമണത്തിനു മാപ്‌ വരച്ചുകൊടുത്ത ഐ.ബി നമുക്ക്‌ ദേശസ്നേഹത്തിന്റെ സിമ്പലും (ഐ.ബി യുടെ കള്ളക്കളികള്‍ കര്‍ക്കറയെ കൊന്നതാരു എന്ന പുസ്തകത്തില്‍ തെളിവ്‌ സഹിതം വായിക്കാം), മാനവികതയുടെ എല്ലാ അതിരുകളും ഭേദിച്ച്‌ ഗാസയെ ചുടലക്കളമാക്കുന്ന ഇസ്രായേല്‍ , ലോകത്ത്‌ നീതിയുടെ മുഖവുമായി  അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ആണായിപ്പിറന്ന നമ്മുടെ കണ്ണിലെ തിമിരം പൂര്‍ണ്ണമായി കഴിഞ്ഞു, ഹൃദയത്തിന്റെ മരണവും.

ശക്തന്‍ നിര്‍മ്മിക്കുന്ന കാട്ടുനീതി ആസ്വദിച്ചു കീഴൊതുങ്ങി നാം മരിച്ചു തീരുന്നിടത്ത്‌ താക്കറെമാരെ പോലുള്ള മറാത്താരാഷ്ട്ര വിഘടനവാദികള്‍ക്കെതിരെ പെണ്‍പടകള്‍ ആണായി പുനര്‍ജനിക്കുന്ന പുതിയ കാലത്തിലെങ്കിലും നമുക്ക്‌ ആശവയ്ക്കാം !
.

3 comments:

  1. ലോകത്താകമാനം നീതി എന്നത്‌ സ്വന്തം താല്‍പ്പര്യങ്ങളുടെയും വികാരങ്ങളുടെയും മതങ്ങളുടെയും ജാതിയുടെയും അകത്ത്‌ മാത്രം നടക്കേണ്ടതും ആശിക്കേണ്ടതുമായി ചുരുങ്ങിയിരിക്കുന്നു. അതിനുപുറത്തുള്ളതൊക്കെയും നശിച്ചുകാണാനോ അല്ലെങ്കില്‍ കാഴ്ചക്ക്‌ പുറത്തു നിര്‍ത്താനോ നാം ശീലിച്ചുകഴിഞ്ഞിരിക്കുന്നു.

    ---------

    its true.

    ReplyDelete
  2. പാലസ്തീന്‍ ജനതയുടെ മോചനത്തിനും ഇസ്രായേലിന്‍റെ ആക്രമണത്തിനും എതിരെ വാക്സമരം നടത്തുന്ന ഇന്ത്യയിലെ മുസ്ലീങ്ങളോട് ചോദിക്കുക.എന്നെങ്കിലും നിങ്ങള്‍ മുസ്ലിം രാഷ്ട്രമായ യെമനിലെ ദളിതരുടെ മോചനത്തിനു വേണ്ടി എന്തെങ്കിലും ഉരിയാടിയിട്ടുണ്ടോ?ഈ ചോദ്യം ഒരു ദളിതനാണ് ചോദിക്കുന്നതെങ്കില്‍ ഒരു മറുചോദ്യം കൊണ്ട് അവന്‍റെ വായടപ്പിക്കും .ആദ്യം നീ നൂറ്റാണ്ടുകളായുള്ള ജാതി ഹിന്ദുക്കളുടെ അടിയായ്മയില്‍ നിന്ന് സ്വാതന്ത്ര്യം നേടൂ,എന്നിട്ട് മതി യെമനിലെ കാര്യം .അവര്‍ ദളിതരായിട്ട് വെറും നാല് നൂറ്റാണ്ടേ ആകുന്നുള്ളൂ.ശരിയാണ് സ്വാതന്ത്ര്യം ആപേക്ഷികമല്ല.അത് സ്വതന്ത്രരാകേണ്ടവര്‍ പോരാട്ടത്തിനൊടുവില്‍ നേടിയെടുക്കുന്നതാണ്.യെമനിലെ ദളിതരായ ''അല്‍ -അഖ്ദം ''ജനത ഇന്ത്യയിലെ ദളിതരുടെ ആരുമല്ല.വിശ്വാസപരമായി നോക്കുമ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പാലസ്തീന്‍ കാരുടെ ആരൊക്കെയോ ആണ്.എന്നാല്‍ അല്‍ -അഖ്ദം എന്ന ജനതയും ഇസ്ലാംമത വിശ്വാസികളാണ് .എന്നിട്ടും അവര്‍ തൊട്ടുകൂടാത്തവരായി.ആ നിലക്ക് അല്‍ -അഖ്ദം ജനതയുടെ മോചനത്തിനായും ഇന്ത്യന്‍ മുസ്ലീങ്ങള്‍ വാദിക്കേണ്ടതാണ് .ഈ ഇരട്ടത്താപ്പ് മനസ്സിലാക്കാതെ അവരോട് കൈകോര്‍ക്കുന്ന കേരളത്തിലെ ചില ദളിത്‌ ആക്ടിവിസ്റ്റുകളുടെ കാപട്യമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്

    ReplyDelete