Sunday, June 5, 2011

ആ ചോരപ്പാട്‌ നിങ്ങളുടെ കൈകളിലുമുണ്ട്‌ !



ഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ 50 ലക്ഷം കുട്ടികളും സ്ത്രീകളുമടങ്ങുന്ന മനുഷ്യജന്‍മങ്ങള്‍ കൊല്ലപ്പെട്ടു. മൂന്ന്‌ ലക്ഷം സ്ത്രീകള്‍ ക്രൂരമായി ബലാത്സംഘം ചെയ്യപ്പെട്ടു. ഇപ്പോഴും ആ കിരാത രക്തപുരാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിങ്ങളുടെയും എന്റെയും കൈകളില്‍ ആ ചോരയുടെതുടിപ്പ്‌ റിംഗ്‌ ടോണായി പിടയുന്നുണ്ട്‌.

tin oxide വേര്‍പെടുത്തിയെടുക്കുന്നത്‌ cassiterite എന്ന അസംസ്കൃത വസ്തുവില്‍ നിന്നാണ്‌. നിങ്ങളുടെയും എന്റെയും മൊബൈല്‍ ഫോണുകളില്‍ സ്റ്റോറേജ്‌ പാനലായും പ്ളസ്സ്മാ ഡിസ്പ്ള്ളേ പാനലുകളായും ഉപയോഗപ്പെടുത്തുന്നത്‌ ഇതിന്റെ ഫൈനെസ്റ്റ്‌ രൂപമാണ്‌.

ഇത്‌ പ്രാധാനമയും മൊബൈല്‍ കമ്പനികള്‍ക്ക്‌ ലഭിക്കുന്നത്‌ ഇരുണ്ട ഭൂഖണ്ഠമായ ആഫ്രിക്കയിലെ കോംഗോ എന്ന രാജ്യത്തില്‍ നിന്നുമാണ്‌. ആഭ്യന്തര യുദ്ധം കൊണ്ട്‌ കലുഷിതമായ അന്തരീക്ഷം നിലനിര്‍ത്താന്‍ പാശ്ചാത്യരാജ്യങ്ങളിലെ കുത്തകമുതലാളിമാര്‍ ആയുധവും ധനവും നല്‍കി അവിടത്തെ അധോലോക മാഫിയകളെ ഒരു സമാന്തര സര്‍ക്കാരാക്കി വളര്‍ത്തിയിരിക്കുന്നു.

പട്ടിണിയും ചൂഷണവും ജീവിതത്തെ തരിപ്പണമാകിയ അവിടത്തെ മനുഷ്യവിഭവം പാശ്ചാത്യര്‍ക്ക്‌ കിട്ടുന്ന പ്രാകൃത അസംസ്കൃത വസ്തുക്കളേക്കാല്‍ വിലകുറഞ്ഞതാക്കി നിലനിര്‍ത്താനും കുട്ടികളെയും സ്ത്രീകളെയും തുച്ചമായ വിലക്കെടുത്ത്‌ ഏതു സമയത്തും അപകടകരമായ മൈനുകളികല്‍ അരിപ്പയുമായി കയറ്റിവിടുകയും ക്ഷീണിച്ച്‌ മുഷിപ്പോടെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ ശരീരവും പങ്കുവയ്ക്കുന്ന ഗുണ്ടാപ്പടയുടെ സ്പോസറന്‍മാരാണ്‌ നമ്മുടെ കൈകളില്‍ ഇരുന്ന്‌ ചിരിതൂകുന്ന Nokia-യും Sony-യും iPhone-ഉം എല്ലാം.

കോംഗോയിലെ നിസ്സഹായരായ നിരപരാധികളുടെ ഈ രക്തത്തിന്റെ ചൂരുള്ള നമ്മുടെ ഫോണുകളുടെ രഹസ്യം പുറത്തുകൊണ്ടുവന്നത്‌ ഡാനിഷുകാരനായ Frank Poulsen തന്റെ ഡോക്യുമെണ്റ്ററിയായ Blood in the Mobile-ലൂടെയാണ്‌. പ്രതിവര്‍ഷം 1.6 ബില്ല്യന്‍ ഡോളര്‍ ലാഭമെടുക്കുന്ന Nokia-യെങ്കിലും ഈ പാതക പ്രദേശത്തു നിന്ന്‌ രക്ത മിനറലുകള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്നും കോംഗോ അധോലോക മാഫിയകള്‍ക്ക്‌ ഫണ്ട്‌ ചെയ്യപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും Nokia തലവന്‍ അത്‌ നിഷേധിക്കാന്‍ തയ്യാറായില്ല.

തങ്ങള്‍ക്കാവശ്യമായ മെറ്റീരിയലുകള്‍ വിലകുറച്ചു കിട്ടാന്‍ ഈ രക്തക്കിണറുകളുകളുടെ കാവല്‍ക്കാരെ വളര്‍ത്തുന്നതില്‍ Nokia-യും വലിയൊരു പങ്കു വഹിക്കുന്നുവെന്നര്‍ഥം.

കമ്മോഡിറ്റി എന്ന്‌ മര്‍ക്സ്‌ അര്‍ഥമാക്കിയത്‌ പകരമായി എന്തെങ്കിലും നല്‍കി കൈമാറ്റം ചെയ്യപ്പെടാവുന്ന ഉള്‍പ്പന്നത്തെയാണ്‌. ബഹുരാഷ്ടകുത്തക കമ്പനികള്‍ക്ക്‌ ഇവിടെ പകരമായി നല്‍കുകയല്ല പകരം ജീവനും ചാരിത്യ്രവും കവര്‍ന്നെടുക്കുകയാണ്‌ ചെയ്യുന്നത്‌.

മൊബൈല്‍ ഫോണിന്റെ അങ്ങേ തലക്കല്‍ നിങ്ങളുടെ പിഞ്ചോമനയുടെ കൊഞ്ചലില്‍ നിങ്ങല്‍ നിര്‍വൃതി കൊള്ളൂമ്പോല്‍ ഓര്‍ക്കുക, കോംഗോയിലെ ഖനികളില്‍ ഞരങ്ങി പിടഞ്ഞുതീര്‍ന്നു പോയ ഏതോ ഒരു കറുത്ത ബാലികയുടെ അല്ലെങ്കില്‍ ബാലന്റെ ആത്മാവിന്റെ കുതര്‍ച്ചയുടെ ഓരി നേര്‍ത്തതെങ്കിലും നിങ്ങല്‍ക്ക്‌ കേള്‍ക്കാം.



6 comments:

  1. മൊബൈല്‍ ഫോണിന്റെ അങ്ങേ തലക്കല്‍ നിങ്ങളുടെ പിഞ്ചോമനയുടെ കൊഞ്ചലില്‍ നിങ്ങല്‍ നിര്‍വൃതി കൊള്ളൂമ്പോല്‍ ഓര്‍ക്കുക, കോംഗോയിലെ ഖനികളില്‍ ഞരങ്ങി പിടഞ്ഞുതീര്‍ന്നു പോയ ഏതോ ഒരു കറുത്ത ബാലികയുടെ അല്ലെങ്കില്‍ ബാലന്റെ ആത്മാവിന്റെ കുതര്‍ച്ചയുടെ ഓരി നേര്‍ത്തതെങ്കിലും നിങ്ങല്‍ക്ക്‌ കേള്‍ക്കാം

    ReplyDelete
  2. പുതിയ അറിവ് ലഭിച്ചതില്‍ നന്ദി

    ReplyDelete
  3. സത്യമായും ഇത് എനിക്കും ഒരു പുതിയ അറിവ് ആണ്..ഇത് ഞാന്‍ ഫേസ്‌ ബുക്കില്‍ കൊടുക്കാന് പോകുന്നു. എല്ലാവരും വായിക്കട്ടെ ഇത്.

    ReplyDelete
  4. Bakar, very informative. Thanks for the post!!!

    ReplyDelete
  5. കോങ്ഗോയിലെ അവസ്ഥദയനീയം തന്നെ. അതിനെല്ലാം ഉത്തരവാദിത്വം പാശ്ചാത്യ,അമേരിക്ക,കുത്തക,നോക്കിയ കമ്പനികള്‍ എന്ന വാദം അസംബന്ദംആണ്.
    cassiterite കോങ്ഗോയില്‍ മാത്രമല്ല ഉള്ളത്.ടിന്‍ മൊബൈല്‍ കമ്പനികള്‍ മാത്രമല്ല ഉപയോഗികുന്നത് . കോങ്ഗോയില്‍ നിനുള്ള ഇറക്കുമതി നിരോധിച്ചാല്‍ പോലും കള്ളകടതായി വില്‍ക്കാന്‍ ആഫ്രിക്കയില്‍ ‍ വളരെ എളുപ്പമാണ്.

    ReplyDelete
  6. തീര്‍ച്ചയായും ഇതൊരു പുതിയൊരു അറിവ് തന്നെ .ഹ്രദയഭേദം ഈ കാഴ്ചകള്‍ ..."മനുഷ്യ ചൂഷണം ലോകാവസാനത്തോളം"

    ReplyDelete